തേപ്പ് കഥ 8

കഴിഞ്ഞ പാർട്ടിൽ ഒരുപാട് നെഗറ്റീവ് കമന്റ്സ് വന്നു… നിങ്ങൾക്ക് ഇഷ്ടപെടുന്നില്ലേൽ പറയണം…

സ്നേഹ പൂർവ്വം ചുള്ളൻ ചെക്കൻ..

“ഇക്കാക്ക് ഐഷയെ ഇഷ്ടമായിരുന്നു അല്ലെ ” ഞാൻ വന്ന് എന്ന് മനസിലാക്കിക്കൊണ്ട് അവൾ തിരിഞ്ഞ് നിന്ന് തന്നെ ചോദിച്ചു…ഞാൻ അത് കേട്ട് ഞെട്ടി തരിച്ചുപോയി…

“അത് നീ എങ്ങനെ…” ഞാൻ ചോദിച്ചു..

“ഞാൻ ചുമ്മാ ചോദിച്ചതാണ്… ജെന്ന പറഞ്ഞതാണ് ഇതൊക്കെ അപ്പൊ ഒന്ന് ചോദിച്ചു എന്നെ ഉള്ളു ” അവൾ തിരിഞ്ഞു ചിരിച്ചുകൊണ്ട് ചോദിച്ചു… അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്…ഞാനൊരു ദീർഘനിശ്വാസം ഇട്ടു…

“എന്ത് പറ്റി ” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…ഒന്നുമില്ല എന്നാ രീതിയിൽ ഞാൻ തോൾ അനക്കി…

“ഇക്കാ എന്താ ഒന്നും സംസാരിക്കാത്തത്? ” അവൾ ചോദിച്ചു…

“തൊണ്ട വയ്യ ” ഞാൻ ഒരു കള്ളം പറഞ്ഞു…

“കള്ളം ഒന്നും പറയണ്ട… ജെന്ന അതും എന്നോട് പറഞ്ഞു… അതൊന്നും എനിക്ക് ഒരു പ്രേശ്നമേ അല്ല ” അവൾ പറഞ്ഞു…

“അതെ മതി വിളിക്കുന്നു ” ജെന്ന ഡോറിന്റെ അവിടെ വന്ന് നിന്ന് പറഞ്ഞു…

ഞാൻ അവിടെ നിന്ന് എഴുനേറ്റ് തിരിച്ചു ഉമ്മിടെ അടുത്ത് ഇരുന്നു… അപ്പോൾ എന്റെ മുഖത്തും മനസിനും ഒരു ചെറിയാ സന്ദോഷം ഉണ്ടായിരുന്നു…

“കാര്യങ്ങൾ ഞങ്ങൾ അറിയിക്കാം… എന്നാൽ ശെരി ഇറങ്ങട്ടെ ” വാപ്പി ചോദിച്ചു കൊണ്ട് എഴുനേറ്റു…

“ഓ ആയിക്കോട്ടെ ”എന്ന് പറഞ്ഞു അവളുടെ വാപ്പയും ഫൈസലിന്റെ വാപ്പയും എല്ലാരും എഴുനേറ്റു… ഞങ്ങൾ കാറിലേക്ക് കയറി വണ്ടി തിരിച്ചു…

“മോനെ ഞങ്ങൾ തീരുമാനിക്കട്ടെ ” ഉമ്മി ആണ് ചോദിച്ചത്…

“നിങ്ങൾ തീരുമാനിച്ചോ എനിക്ക് കുഴപ്പം ഒന്നും ഇല്ല ” ഞാൻ പറഞ്ഞു…

“ഉമ്മിക്കും വാപ്പിക്കും ഫൗസിയെ അങ്ങ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നല്ലോ ” ഞാൻ ചോദിച്ചു..

“പിന്നെ നല്ല കുട്ടി ആണല്ലോ ” വാപ്പി പറഞ്ഞു ..

“നല്ല സ്വഭാവും ആണ്, കാണാനും കൊള്ളാം ” ഉമ്മി പറഞ്ഞു…

“എത്രയും പെട്ടന്ന് ഇത് നടത്തണം..” വാപ്പി പറഞ്ഞു…

“തിരക്ക് പിടിക്കേണ്ട.. അവരോട് കാര്യം പറഞ്ഞിട്ട് അവർക്ക് എന്ന് നടത്താൻ പറ്റും എന്ന് ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി ” ഉമ്മി പറഞ്ഞു

“എന്നാലും ആഫി കൂടെ വേണമായിരുന്നു…” ഞാൻ പറഞ്ഞു…

“അവർ പോയപ്പോൾ എന്നാൽ പിന്നെ നിനക്ക് പറഞ്ഞുകൂടായിരുന്നോ ഇത് കഴിഞ്ഞ് പോയാൽ മതിയെന്ന്” ഉമ്മി ചോദിച്ചു..

“ആ ഇനി അഥവാ ഇതും ശെരിയായില്ലായിരുന്നേൽ അവളോട് പിന്നെയും വഴക്ക് ഇടേണ്ടി വന്നേനെ.

.” ഞാൻ പറഞ്ഞു… അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു വീട്ടിലേക്ക് എത്തി.. ഉമ്മി നേരെ റൂമിലേക്ക് പോയി… അപ്പോൾ വാപ്പി എന്റെ കയ്യിൽ പിടിച്ചു…

“നിനക്ക് അവളെ ഇഷ്ടപെട്ടില്ലേ” വാപ്പി ചോദിച്ചു…

“ഇഷ്ടപ്പെട്ടു വാപ്പി എന്താ?” ഞാൻ ചോദിച്ചു…

“അല്ല നീ അവളെ നോക്കിയത് പോലും ഇല്ല.. ഞാൻ ശ്രെദ്ധിച്ചിരുന്നു ”

“അത് വാപ്പി .. എനിക്ക് പെട്ടന്ന് നോക്കാൻ തോന്നിയില്ല അതുകൊണ്ട് ആണ്. പക്ഷെ അവൾക്ക് കാര്യം ഒക്കെ അറിയാം..”

“അപ്പൊ നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ ” വാപ്പി ഒന്നുകൂടെ ചോദിച്ചു…

“കുഴപ്പം ഒന്നും ഇല്ല വാപ്പി ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് വീടിനുള്ളിലേക്ക് കയറി പോയി… .. ..

അടുത്ത ദിവസം തന്നെ ഞാൻ വിവേകിന്റെ വീട്ടിലേക്ക് പോയി…

“ആ വാടാ അവിടുള്ള കാര്യങ്ങൾ എല്ലാം കഴിഞ്ഞില്ലേ ” വീടിന്റെ മുൻപിൽ ഒരു വണ്ടി വന്ന് നിക്കുന്നതറിഞ്ഞു ഇറങ്ങി വന്ന് വിവേക് ചോദിച്ചു…

“അവിടെ എല്ലാം കഴിഞ്ഞു എനിക്ക് ഒരു പെണ്ണും കണ്ടു ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഓഹോ അവിടെ വരെ ഒക്കെ ആയോ കാര്യങ്ങൾ… അപ്പോൾ ജാസ്മിനെ വേണ്ടന്ന് വെച്ചോ ” അവൻ ചോദിച്ചു…

“എടാ വേണ്ടന്ന് വെച്ചിട്ട് അല്ല.. അവൾക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ പിന്നെ എന്ത് ചെയ്യാൻ ആണ് ” ഞാൻ അവനോട് ചോദിച്ചു..

“അത് ശെരിയാ..അഞ്ജന ഇന്നലെ കൂടെ നിന്നെ തിരക്കി ” അവൻ പറഞ്ഞു…

“അന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ കണ്ടതാ… പിന്നെ അവളുമായി യാതൊരു ബന്ധവും ഇല്ലാ.” ഞാൻ പറഞ്ഞു…

“അതിന് നിനക്ക് അവൾ തരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട് ” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

“അപ്പൊ എന്റെ പണി തീരാറായി അല്ലെ ” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു…

“അത് കൊള്ളാം വന്നിട്ട് സംസാരിച്ചുകൊണ്ട് അവിടെ തന്നെ നിക്കുവാണോ… വാ അകത്തേക്ക് വാ ”വിവേകിന്റെ അമ്മ സവിത ആന്റി ആണ്.. ഞാനും അവനും അകത്തേക്ക് കയറി…അവൻ എനിക്ക് ഒരു റൂം കാണിച്ചു തന്നു…

“നീ ഒന്ന് ഫ്രഷ് ആക്.. നമുക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാം ” അവൻ പറഞ്ഞു.

ഞാൻ ഫ്രഷ് ആയി പുറത്തേക്ക് വരുമ്പോൾ അവൻ ബെഡിൽ ഇരിക്കുവാണ്… ഞാൻ ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് വന്നു…

“എവിടെ പോകാനാണ് ” ഞാൻ അവനോട് ചോദിച്ചു…

“നീ വാ ” അവൻ പറഞ്ഞു എന്നിട്ട് അവൻ പുറത്തേക്ക് ഇറങ്ങി…

“അമ്മേ ഞങ്ങൾ ഒന്ന് പുറത്തേക്ക് പോവുകയാ…” അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. എന്നിട്ട് ഞങ്ങൾ യാത്രയായി..അവൻ എങ്ങോട്ടോ എന്നെ കൊണ്ട് പോയി.. എന്നിട്ട് ഒരു ടെസ്റ്റൈൽസിന്റെ മുൻപിൽ നിർത്തി…

“വാ ഇറങ് ” എന്ന് പറഞ്ഞു അവൻ ഇറങ്ങി… ഞാനും ഇറങ്ങി അവന്റെ കൂടെ പോയി..

“ഇവിടെ എന്താടാ ” ഞാൻ അവനോട് ചോദിച്ചു…

“സാധാരണ എല്ലാവരും ഇവിടെ തുണി എടുക്കാൻ ആണ് വരുന്നത് ” അവൻ ഒരു അളിഞ്ഞ ചിരിയോടെ പറഞ്ഞു…

“ഓ എനിക്ക് അറിയത്തിലായിരുന്നു… ഇവിടെ നമ്മൾ എന്തിനാ വന്നത് എന്നാണ് ഞാൻ ചോദിച്ചത്?”

“എടാ ഷർട്ട്‌ എടുക്കാൻ നിനക്ക് ” അവൻ പറഞ്ഞു പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല… അവൻ എനിക്ക് ഒരു ചെക്ക് ഷർട്ട്‌ എടുത്ത് എന്നിട്ട് അത് പാക്ക് ചെയ്ത് വാങ്ങാൻ ചെന്നപ്പോൾ അവിടെ നിക്കുന്നു… നമ്മുടെ ശത്രു ഐഷ… ഞാൻ അവളുടെ അടുത്തേക്ക് പോകാതെ മാറി നിക്കാൻ തന്നെ തീരുമാനിച്ചു… പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു… അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി അപ്പോൾ അവൾ എന്നെ കണ്ടു… അവൾ പെട്ടന്ന് ബില്ല് അടച്ചിട്ടു എന്റെ അടുത്തേക്ക് വന്നു…

“അവളെ മാറ്റി എന്ന് വെച്ച് അവൾ രക്ഷപെട്ടു എന്ന് കരുതണ്ട ” ഐഷ ദേഷ്യത്തോടെ പറഞ്ഞു… അടുത്ത് നിന്നവർ ഒക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നത് ഞാൻ കണ്ടു… ഞാൻ അവളോട് ഒന്നും പറയാതെ ഷോപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങി… ഐഷ എന്റെ പിറകെ വന്നു…

“എന്താടാ നിനക്ക് പേടി ആണോ എന്നോട് സംസാരിക്കാൻ ” കാറിന്റെ അടുത്ത് എത്തിയപ്പോൾ അവൾ എന്റെ മുൻപിൽ കേറി നിന്നക്കൊണ്ട് പറഞ്ഞു… ഞാൻ അവളുടെ കുത്തിന് പിടിച്ചു കാറിനോട് ചേർത്തു…

“അവളുടെ ദേഹത്ത് തൊടണമെങ്കിൽ നീ നിന്റെ തന്തക്ക് ഒന്ന് കൂടെ ജനിക്കണം ” എന്ന് പറഞ്ഞു അവളുടെ കഴുത്തിൽ നിന്ന് പിടി വിട്ടു…അവൾ ഒന്ന് പേടിച്ചു…

“നിനക്ക് എന്നെ ശെരിക്ക് അറിയില്ല… ഇനി ഒരുതവണ കൂടെ നമ്മൾ തമ്മിൽ ഇത് സംസാരിക്കേണ്ടി വന്നാൽ അന്ന് നീ അറിയും ഞാൻ ആരാണെന്ന് ” ഞാൻ നല്ല ദേഷ്യത്തിൽ പറഞ്ഞിട്ട് അവളെ ഡോറിന്റെ അവിടെ നിന്ന് മാറ്റി… അപ്പോൾ വിവേക് വന്ന് എന്നെ പിടിച്ചു അകത്തു കയറ്റി എന്നിട്ട് അവനും കയറി…

“നീ എന്താടാ മൈര് ഇങ്ങനെ ഒക്കെ കാണിക്കുന്നേ ” അവൻ ചെറിയ ദേഷ്യത്തിൽ എന്നോട് ചോദിച്ചു…

“പിന്നെ ഞാൻ എന്ത് ചെയ്യണം അവൾ വെല്ല വിളിക്കുമ്പോൾ മിണ്ടാതെ കേട്ട് നിക്കണോ ” ഞാൻ ചോദിച്ചു അതിനു അവനു ഉത്തരം ഇല്ലായിരുന്നു… തിരിച്ചു വീട്ടിൽ വരുമ്പോൾ പന്തലിന്റെ പണി ഒക്കെ തുടങ്ങിയിരുന്നു…

2 ദിവസത്തിന് ശേഷം….വിവേകിന്റെ കല്യാണ ദിവസം…

രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി… 10മണിക്ക് തന്നെ അവിടെ നിന്ന് എറണാകുളത്തേക്ക് യാത്രയായി..വലിയ തിരക്കുകൾ ഒന്നും ഇല്ലാത്തത്കൊണ്ട് 11.30 ഒക്കെ ആയപ്പോൾ ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി ചേർന്നു… ഒരു ക്ഷേത്രത്തോട് ചേർന്ന് ഉള്ള ഓഡിറ്റോറിയം ആയിരുന്നു… ഞങ്ങളെ നേരെ ക്ഷേത്രത്തിലേക്ക് പോയി… അഞ്ജനെയെ ഞാൻ ഒന്ന് നോക്കി..സ്വർണ ബോർഡറോട് കൂടിയ ഒരു നീല കളർ സാരിയും മജന്ത ബ്ലൗസും ആണ് അഞ്ജന ധരിച്ചിരുന്നത്. തലമുടിയിൽ ധാരാളം മുല്ലപ്പൂ ചൂടിയിരുന്നു. കൈയിലും കഴുത്തിലും കത്തിലുമായി സ്വർണാഭരണങ്ങളും. അതെല്ലാം ട്രഡീഷണൽ മോഡലിൽ ഉള്ളതും ആയിരുന്നു.അവൾ പണ്ടത്തെ പോലെ ഒന്നും അല്ല കുറച്ചു തടി ഒക്കെ വെച്ചിട്ടുണ്ട്… കല്യാണത്തിന്റെ ഒരു പേടി അവളുടെ മുഖത്ത് ഉണ്ടായിരുന്നു… വിവേകിന്റെ മുഖത്തും ഉണ്ടായിരുന്നു..അവൻ ഒരു വെള്ള മുണ്ടും ഷർട്ടും ആണ് ധരിച്ചത്.അവർ ക്ഷേത്രത്തിനുള്ളിലേക്ക് കയറി… ഞാൻ പുറത്ത് തന്നെ നിന്നു..

അവർ തൊഴുത് ഇറങ്ങി വന്നു… എന്നിട്ട് ഞങ്ങൾ നേരെ ഓഡിറ്റോറിയത്തിൽ വന്നു…വിവേക് മണ്ഡപത്തിലേക്ക് കയറി ഇരുന്നു അവന്റെ വീട്ടുകാരും അവിടെ നിന്നു കൂടെ ഞാനും…

“മുഹൂർത്തം ആയി പെണ്ണിനെ വിളിച്ചോളൂ ” പുചാരി പറഞ്ഞു… അപ്പോൾ തന്നെ അവളുടെ അച്ഛൻ അകത്തേക്ക് പോയി… കുറച്ചു കഴിഞ്ഞു അവളുടെ അച്ചൻ ഇറങ്ങി വന്നു അച്ഛന്റെ പുറകിലായി… അമ്മയും ചെറിയമ്മയും അവളുടെ കൂടെ ഇറങ്ങി വന്നു പുറകെ കുറെ കുട്ടികളും… അവൾ മണ്ഡപത്തിൽ വന്ന് സദസിൽ ഇരിക്കുന്നവരെ കൈ കൂപ്പി കാണിച്ചു മണ്ഡപത്തിലേക്ക് ഇരുന്നു… പുചാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഇരുന്നു…അഞ്ജനയുടെ തൊട്ട് പിന്നിൽ നാത്തൂൻ സ്ഥാനം അലങ്കരിച്ച വൃന്തയും നിപ്പുണ്ട്. പൂജാരി താലിമാല എടുത്ത് വിവേകിന്റെ കൈയിൽ കൊടുത്തു. അവൻ കണ്ണുകൾ അടച്ച്‌ ഒരു നിമിഷം പ്രാർത്ഥിച്ചു. അതിനു ശേഷം അഞ്ജനയുടെ

കഴുത്തിലേക്ക് ആ താലി മാല കെട്ടി. വൃന്താ അഞ്ജനയുടെ മുടി ഉയർത്തി കൊടുത്തു മാല കെട്ടുവാനായി.പുറകിൽ നിന്നവർ എല്ലാം പൂക്കൾ വാരി എറിഞ്ഞു അവരെ അനുഗ്രഹിച്ചു… ശേഷം അവർ രണ്ടുപേരും എഴുനേറ്റ് രണ്ട് അച്ഛനമ്മമാരുടെയും അനുഗ്രഹം വാങ്ങി മണ്ഡപത്തിന് ചുറ്റും വലം വെച്ചു…അതിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഓരോരോ ഗിഫ്റ്റ് കൊണ്ട് കൊടുത്തു… ഞാൻ സ്റ്റേജിൽ നിന്ന് മാറി നിന്നു… അപ്പോൾ ഉമ്മിയും വാപ്പിയും ഒരു ഗിഫ്റ്റുമായി കേറി ചെല്ലുന്നത് കണ്ടത് അപ്പോഴാണ് അവർ വന്നിട്ടുണ്ട് എന്ന് തന്നെ ഞാൻ അറിഞ്ഞത്… ഉമ്മിയും വാപ്പിയും അവരോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തു… അവർ ഇറങ്ങിയപ്പോൾ അടുത്ത ആൾ വന്നു… ഒരു ഗോൾഡൻ കളർ സാരിയിലും അതെ കളർ ബ്ലൗസും ഇട്ട് ഐഷ ഒരു ഗിഫ്റ്റുമായി വന്നു… അവൾ അത് അഞ്ജനയുടെ കയ്യിൽ കൊടുത്തു… വിവേക് എന്നെ ഒന്ന് നോക്കി… അഞ്ജനക്കും അവൾ വന്നത് അത്രക്ക് പിടിച്ചിട്ടില്ല… അവൾ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇറങ്ങി എന്റെ അടുത്ത് വന്നു…

“പേടിപ്പിച്ചാൽ പേടിക്കുന്നവൾ അല്ല ഈ ഐഷ.. ഒരു കാര്യം ഞാൻ മനസ്സിൽ കണ്ടാൽ അത് ഞാൻ നടത്തിയിരിക്കും.. നോക്കിക്കോ.. ഇന്നലെ എന്റെ കഴുത്തിൽ പിടിച്ച കൈക്കൊണ്ട് നാളെ നിങ്ങൾ എന്റെ കാലിൽ വീണു കരയും ” എന്ന് പൊട്ടി ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി… അപ്പോൾ ഉമ്മിയും വാപ്പിയും എന്റെ അടുത്തേക്ക് വന്നു..

“അത് ഐഷ അല്ലെ മോനെ ആ പോയത് ” ഉമ്മി സംശയത്തോട് കൂടെ ചോദിച്ചു…

“ആ ഉമ്മി ” ഞാൻ പറഞ്ഞു…

“അവൾ എന്താ നിന്നോട് പറഞ്ഞത് ” ഉമ്മി ചോദിച്ചു…

“അവൾ ഒന്ന് ഭീഷണി പെടുത്താൻ വന്നതാണ് ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“മോനെ നീ സൂക്ഷിക്കണേ ” ഉമ്മി പേടിയോടെ പറഞ്ഞു..

“എന്നെ ഒന്നും ചെയ്യില്ല ഉമ്മി… അവൾക്ക് വേണ്ടത് ജാസ്മിനെ ആണ്… ജാസ്മിൻ എവിടെ ആണെന്ന് അവൾക്ക് അറിയുകയും ഇല്ല… പിന്നെ എന്ത് ചെയ്യാനാണ് ” ഞാൻ ചോദിച്ചു…

“എന്നാലും ഒന്നും സൂക്ഷിച്ചോ ” വാപ്പി പറഞ്ഞു… വിവേകിന്റെ മുഖത്ത് ചെറിയ പേടി പോലെ ഞാൻ കണ്ടു… ഞാൻ ചിരിച്ചുകൊണ്ട് കണ്ണടച്ചു കാണിച്ചു… അപ്പോൾ അവന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു…അത് കഴിഞ്ഞു ഭക്ഷണം കഴിക്കാനായി ഇരുന്നു… അപ്പോഴാണ് അഞ്ജന എന്നോട് സംസാരിച്ചത്… “എടാ എത്ര നാൾ ആയെടാ ഒന്ന് സംസാരിച്ചിട്ട് ” അവൾ എന്റെ തോളിൽ ഒരു അടി തന്നുകൊണ്ട് പറഞ്ഞു.. “നീ ആണ് കല്യാണ പെണ്ണ് അടങ്ങി ഇരിക്ക് ആളുകളെകൊണ്ട് ഒന്നും പറയിപ്പിക്കാതെ ” ഞാൻ അടി കൊണ്ട് ഭാഗം തടവി ചിരിച്ചുകൊണ്ട് പറഞ്ഞു…

“ആര് എന്ത് പറഞ്ഞാലും ആ അമ്മക്കും അച്ഛനും… പിന്നെ ഈ പൊട്ടനും എന്നെ നല്ലത് പോലെ അറിയാം എനിക്ക് അത് മതി ”അവൾ ഒരു ഇതും ഇല്ലാതെ പറഞ്ഞു…

“നീനക്ക് ഞാൻ വെച്ചിട്ടുണ്ട് അന്ന് പോയതിൽ പിന്നെ ഒന്ന് വിളിച്ചിട്ട് പോലും ഇല്ല ഫ്രണ്ട് ആണ് പോലും..” എന്ന് പറഞ്ഞു അവൾ മുഖം മാറ്റി.

“സമയം ഇല്ലായിരുന്നീടി… ആകെ കിട്ടുന്ന സമയത്താണ് ഇവനെ വിളിക്കുന്നത്… അപ്പോഴോ ഈ നാറി നിന്റെ കാര്യം പറഞ്ഞോണ്ട് ഇരിക്കും ” ഞാൻ അഞ്ജനെയെ പൊക്കി പറഞ്ഞു… വിവേക് അപ്പൊ എന്നെ ഒന്ന് നോക്കി. ഞാൻ അവനെ ഒരു കണ്ണ് അടച്ചു കാണിച്ചു…

“ആഹ് ഞങ്ങൾ വീട്ടിലോട്ട് വരുന്നുണ്ട് ഒരു ദിവസം” അവൾ കഴിച്ചുകൊണ്ട് പറഞ്ഞു…

“ഒരു കാര്യവും ഇല്ല.. ഞാൻ നാളെ തന്നെ തിരിച്ചു പോകും ” ഞാൻ പറഞ്ഞു…

“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഞങ്ങൾ വരുന്നതിന് മുൻപ് വിളിച്ചു പറയും അപ്പൊ നീ ഇവിടെ ഉണ്ടായിരിക്കണം… ഇല്ലേൽ ഈ ജന്മത്ത് ഞാൻ നിന്നോട് മിണ്ടില്ല നോക്കിക്കോ ” അവൾ വാശി പിടിച്ചു പറഞ്ഞു…

“ഒരു രണ്ട് ആഴ്ച സമയം താ ഞാൻ അവിടെ പോയി ഒന്ന് set ആക്കിയിട്ട് തിരിച്ചുവരാം ” ഞാൻ പറഞ്ഞു അവൾ ok പറഞ്ഞു.. ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു അവർ വിവേകിന്റെ വീട്ടിലേക്ക് പോയി.. എനിക്ക് നാളെ തന്നെ തിരിച്ചു പോകേണ്ടത് കൊണ്ട് ഞാൻ അവനോട് പറഞ്ഞിട്ട് നേരെ ഞങ്ങൾ വീട്ടിലേക്ക് യാത്രയായി…ഞാൻ നേരെ പോയി കിടന്ന് ഉറങ്ങി… രാത്രി ഒരു 8 മണി ഒക്കെ ആയപ്പോളാണ് എഴുന്നേറ്റത്… ഉമ്മി അപ്പൊ എനിക്ക് കൊണ്ട് പോകാനായി എന്തൊക്കെയോ ഉണ്ടാക്കി പാക്ക് ചെയ്യുകയാണ്… വാപ്പി അവിടെ ഹാളിൽ ഇരിക്കുകയായിരുന്നു…

“വാപ്പി ഇനി എപ്പോഴാ തിരിച്ചു പോകുന്നത്..” ഞാൻ ചോദിച്ചു…

“ഈ ആഴ്ച തന്നെ പോകാനാണ് തീരുമാനിക്കുന്നത്.. എന്ത്?”

“അല്ല ഞാൻ നാളെ അങ്ങ് പോകും പിന്നെ വാപ്പിയും പോയാൽ ഉമ്മി ഇവിടെ ഒറ്റക്ക് ആകില്ലേ ” ഞാൻ ചോദിച്ചു…

“അത് ഞാൻ ഓർത്തായിരുന്നു… അവൾക്ക് ഉള്ള വിസ ശെരിയാക്കാൻ പറഞ്ഞിട്ടുണ്ട്.. ഞാനും അവളും ഒരുമിച്ചാണ് പോകുന്നത് ” വാപ്പി പറഞ്ഞു… ഞാൻ അവിടുന്ന് എഴുനേറ്റ് ഉമ്മിടെ അടുത്തേക്ക് പോയി…ഉമ്മിയെ പിറകിലൂടെ കെട്ടിപിടിച്ചു നിന്നു… എന്റെ പ്രേവർത്തിയിൽ ആദ്യം ഒന്ന് പേടിച്ചെങ്കിലും അത് മാറി.

“എന്താ ഇപ്പൊ ഒരു സ്നേഹപ്രേഘടനം ” ചെയ്തോണ്ട് ഇരുന്ന പണിയിൽ ശ്രെദ്ധിച്ചുകൊണ്ട് ഉമ്മി പറഞ്ഞു…

“ഇന്ന് കൂടെ അല്ലെ ഇതൊക്കെ ഉള്ളു നാളെ ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ഉമ്മിയും വാപ്പിയും അങ്ങ് പോകില്ലേ അതുകൊണ്ടാ ” ഞാൻ ഉമ്മിടെ തോളിൽ തല വെച്ച് പറഞ്ഞു…

“എനിക്ക് അങ്ങ് പോകണമെന്ന് ഇല്ല… പക്ഷെ ഇക്കാ നിർബന്തിച്ചപ്പോ… അത് മാത്രം അല്ല ഞാൻ ഇവിടെ ഒറ്റക്ക് ആകില്ലേ.. അപ്പൊ പിന്നെ പോകാമെന്നു വിചാരിച്ചു ” ഉമ്മി പറഞ്ഞു…

“ആ പിന്നെ അവർക്ക് 3 മാസത്തിനുള്ളിൽ കല്യാണം വേണമെന്ന്… അതിനു മുൻപ് വള കൊണ്ട് ഇടാൻ പറഞ്ഞു… അപ്പോൾ ഞങ്ങൾ പോകുന്നതിന് മുൻപ്

തന്നെ ചെറിയ ഒരു ചടങ്ങ് ആയി.. നമ്മുടെ കുറച്ചു ആളുകളെയും കൊണ്ട് ചെന്ന് അതങ്ങ് നടത്താം… എന്താ നിന്റെ അഭിപ്രായം ” ഉമ്മി ചോദിച്ചു …

“അതെല്ലാം നിങ്ങൾ വേണ്ട പോലെ ചെയ്താൽ മതി ” ഞാൻ പറഞ്ഞിട്ട് അവിടെ നിന്നും ഹാളിലേക്ക് വന്ന് ഇരുന്നു… അതിനെ പറ്റി കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു… അത് അവളെ ഇഷ്ടമല്ലാത്തത് കൊണ്ട് അല്ല… എനിക്ക് ഇത് വരെ ജാസ്മിൻ എന്റെ അല്ല എന്ന് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് കൊണ്ട് ആണ്… അന്ന് അങ്ങനെ ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു കിടന്നു… രാവിലെ തന്നെ യാത്രയാകണം… ആഫി ഒക്കെ ടൂറിൽ ആയതുകൊണ്ട് അവരെ കാണാൻ പോകണ്ട… ഫൗസിയുടെ വീട്ടിൽ പോയി അവരോട് കൂടെ പറഞ്ഞിട്ട് പോകാൻ ആണ് ഉമ്മി പറഞ്ഞത്… പക്ഷെ എനിക്ക് അതിൽ താല്പര്യം ഇല്ലാത്തത്കൊണ്ട് ഞാൻ പോകാൻ നിന്നില്ല…

… അങ്ങനെ ഞാൻ തിരിച്ചു ബാംഗ്ലൂർ എത്തി… വില്ലയുടെ ഫ്രണ്ടിൽ നിക്കുമ്പോൾ അകത്ത് ആളുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു… കാരണം പുറത്തേക്ക് ഒരു ശബ്ദവും ഇല്ലായിരുന്നു… ഞാൻ ഡോർ ബെൽ അടിച്ചു… കുറച്ചു സമയം കഴിഞ്ഞ് ആണ് ഡോർ തുറന്നത്… ഞാൻ വരുന്ന വിവരം വീട്ടിൽ നിന്ന് ഉമ്മി വിളിച്ചു പറഞ്ഞു എന്ന് പറഞ്ഞിരുന്നു…. അവൾ കുളിക്കുവായൊരുന്നു എന്ന് തോന്നുന്നു… മുടിയിൽ നിന്ന് വെള്ളം ഇറ്റ് ഇറ്റ് വീഴുന്നുണ്ട്…

“ഞാൻ കുളിക്കുവായിരുന്നു അതാ താമസിച്ചത് ” അവളെ തന്നെ നോക്കി നിന്ന എന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.. എന്നിട്ട് അവൾ റൂമിലേക്ക് പോയി… ഞാൻ അകത്തേക്ക് കയറി… എന്ത് വൃത്തി ആയി ഇരിക്കുന്നു വീട്.. ഞാൻ മാത്രം ഉണ്ടായിരുന്നപ്പോൾ എങ്ങനെ കിടന്ന് വീട് ആണ്… ഞാൻ ഷൂ ഒക്കെ അഴിച്ചു വെച്ചിട്ട് നേരെ റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി ഹാളിൽ തന്നെ വന്ന് ഇരുന്നു… അപ്പോൾ തന്നെ ജാസ്മിൻ ഒരു ചായയുമായി വന്നു…

“അവൻ എന്തെ ” ഞാൻ ജാസ്മിനോട് ചോദിച്ചു…

“അവൻ റൂമിൽ കാണും ” അവൾ കപ്പ്‌ എനിക്ക് തന്നുകൊണ്ട് പറഞ്ഞു എന്നിട്ട് എന്നെ തന്നെ നോക്കി നിന്നു… അവൾക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് ആ നോട്ടത്തിൽ നിന്ന് എനിക്ക് മനസിലായി…

“എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ” ഞാൻ അവളോട് ചോദിച്ചു…

“അത്.. അവന് തിരിച്ചു കോളേജിൽ പോകണമെന്ന്.. അവന് exam ഒക്കെ വരുവാണ് ” അവൾ പറഞ്ഞു…

“അത് ഞാൻ ചോദിക്കാൻ വരുവായിരുന്നു… നീ തിരിച്ചു നാട്ടിൽ പോകുന്നോ അതോ ഇവിടെ തന്നെ നിക്കുന്നോ ” ഞാൻ കപ്പ്‌ ടിപോയുടെ മുകളിൽ വെച്ചു എന്നിട്ട് നേരെ ഇരുന്നുകൊണ്ട് ചോദിച്ചു…

“നാട്ടിലോട്ട് പോയിട്ടും കാര്യം ഇല്ല.. എന്റെ അവിടുത്തെ ജോലി പോയി… ആ വരുമാനം കൊണ്ട് ആണ് ഞങ്ങൾ പൊക്കൊണ്ടിരുന്നത്…”അവൾ പറഞ്ഞു…

“അങ്ങനെ ആണേൽ എന്റെ കമ്പനിയിൽ ഒരു ജോലി ശെരിയാക്കാം… അവന് എന്നാണ് പോകുന്നത് ” ജോലി ശെരിയാക്കാം എന്ന് പറഞ്ഞു കേട്ടപ്പോൾ തന്നെ അവളുടെ മുഖം ഒന്ന് വിടർന്നു…

“അവന് നാളെ പോയാൽ മറ്റന്നാൾ മുതൽ മുതൽ ക്ലാസ്സിന് കേറാമെന്ന് ആണ് പറയുന്നത് ” അവൾ പറഞ്ഞു…

“അങ്ങനെ ആണേൽ പൊക്കോട്ടെ…” എന്ന് പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് പോയി… യാത്ര ക്ഷീണം ഉള്ളത്കൊണ്ട് ഞാൻ നല്ലത് പോലെ ഉറങ്ങി… ഉറക്കം എഴുന്നേക്കുമ്പോൾ ജാസ്മിൻ ഡോറിന്റെ അവിടെ ചാരി നിക്കുവായിരുന്നു… ഞാൻ അവളോട് എന്താണെന്ന് പിരികം ഉയർത്തി ചോദിച്ചു… അവൾ ഒന്നുമില്ലന്ന് തോൾ അനക്കി കാണിച്ചു… അവളുടെ ഈ പ്രവർത്തി എന്റെ ഉള്ളിൽ അവൾക്ക് എന്നോട് ഇഷ്ടമുണ്ടോ എന്ന് സംശയം ഉയർന്ന വന്നു… ഞാൻ മുഖം കഴുകി വന്നു അവൾ അവിടെ തന്നെ നിക്കുകയായിരുന്നു… ഇനി അവളോട് ഇഷ്ടമാണോ എന്ന് ചോദിച്ചിട്ടും കാര്യമില്ല…അവിടെ വെളിയിടാൻ ഉള്ള കാര്യങ്ങൾ നടക്കുകയാണ്.. അതുകൊണ്ട് അവളോട് അധികം സംസാരവും ഒന്നും വേണ്ടന്ന് ഞാൻ തീരുമാനിച്ചു..ഞാൻ ഹാളിൽ ചെന്നപ്പോൾ ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ടേബിളിൽ ഇരിക്കുന്നു… നല്ല വിശപ്പ് ഉള്ളത്കൊണ്ട് ഞാൻ നേരെ ഇരുന്നു അങ്ങ് കഴിച്ചു… ഞാൻ ഇരിക്കുന്നത് കണ്ട് അവളും വന്ന് ഇരുന്നു കഴിക്കാൻ…

“അവൻ കഴിച്ചോ?” ഞാൻ ചോദിച്ചു…

“അഹ് ” എന്നൊന്ന് മൂളി… അവൾക്ക് എന്നോട് എന്തോ സംസാരിക്കണം എന്ന് ഉണ്ട്… പക്ഷെ അവൾക്ക് പറയാൻ എന്തോ ബുദ്ധിമുട്ടും ഉണ്ട്… ഞാൻ അത് ചോദിക്കാനും നിന്നില്ല… കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് പോയി… റൂമിന്റെ അടുത്ത് വരെ അവൾ എന്റെ പിറകെ ഉണ്ടായിരുന്നു… ഞാൻ റൂമിലേക്ക് കയറിയതും അവൾ വേറെ റൂമിലേക്ക് പോയി… ഞാൻ ഡോർ ലോക്ക് ചെയ്തു എന്നിട്ട് ബെഡിലേക്ക് കിടന്നു… എന്ത് ചെയ്യണം എന്ന് അറിയില്ല… വല്ലാത്ത ഒരു അവസ്ഥായാണ്… ഇനി ജാസ്മിന് എന്നെ ഇഷ്ടമാണെൽ ഫൗസിയെ ഒഴിവാക്കാൻ എനിക്ക് പറ്റില്ല… ജാസ്മിനെയും ഒഴിവാക്കാൻ പറ്റില്ല… രണ്ട് പേരുടെയും ഉള്ളിൽ മോഹം കൊടുത്തത് ഞാൻ ആണ്… അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു കാൾ വരുന്നത്… ആരാണ് അറിയില്ല…

“ഹലോ ” ഞാൻ തുടക്കമിട്ടു…

“ഹലോ ” ഒരു സ്ത്രി ശബ്ധം ആണ്… ആദ്യം ആരാണെന്ന് മനസിലായില്ല…

“എന്താ ഒന്നും മിണ്ടാതെഇരിക്കുന്നേ…ഞാൻ ഫൗസിയാ മനസിലായില്ലേ ” അപ്പോളാണ് എനിക്ക് ഫൗസി ആണ് വിളിക്കുന്നതെന്ന് മനസിലായത്…

“ആദ്യം മനസിലായില്ല… പറഞ്ഞപ്പോ മനസിലായി… ആഹ് പറഞ്ഞോ ” ഞാൻ പറഞ്ഞു എനിക്ക് താല്പര്യം ഇല്ലായിരുന്നു സംസാരിക്കാൻ…

“അങ്ങ് പോയപ്പോൾ ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ ” അവൾ പിണക്കം കാണിച്ചു…

“അത്.. പിന്നെ ” ഞാൻ വിക്കി…

“വേണ്ട ഒന്നും പറയണ്ട… നാളെ ഇക്കാടെ വീട്ടിൽ നിന്ന് അവർ വരും എന്ന് പറഞ്ഞിട്ടുണ്ട് ” അവൾക്ക് നല്ല സന്ദോഷം ഉണ്ടോ ഞാൻ ആണേൽ ഇവിടെ ഉരുകി തീരുകയാണ്…ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല…

“എന്താ ഒന്നും മിണ്ടാത്തെ… ഞാൻ വിളിച്ചത് ഇഷ്ടപെട്ടില്ലേ ” അവൾ ചോദിച്ചു…

“അതൊന്നും അല്ല ചെറിയ ഒരു ക്ഷീണം അത്രെ ഉള്ളു…” ഞാൻ പറഞ്ഞു…

“ആണോ… ഞാൻ അത് ഓർത്തില്ല… എന്നാ പോയി റസ്റ്റ്‌ എടുത്തോ… ലവ് യു… ഉമ്മ്ഹ ” എന്ന് പറഞ്ഞു ഫോൺ അപ്പോഴേക്കും കട്ട്‌ ആയി… അത് കേട്ടപ്പോൾ കുറച്ചു നേരം ഞാൻ ഒന്ന് സ്തംഭിച്ചു നിന്ന് പോയി… അവൾ എന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി… ഇനി ഞാൻ എന്ത് ചെയ്യും എന്ന് അലോചിച്ചു കണ്ണടച്ചിരുന്നു… പതിയെ എപ്പോഴോ ഉറക്കത്തിലേക്ക് വീണു പോയി… കൃത്യം 8 മണിക്ക് ഓഫീസിൽ പോകുന്ന ഞാൻ അന്ന് എഴുന്നേറ്റപ്പോൾ കുറച്ചു താമസിച്ചു പോയി…9 മണി ആയിരുന്നു… ഞാൻ വേഗം തന്നെ എഴുനേറ്റ് ഫ്രഷ് ആയി.. താഴെ ചെന്നപ്പോൾ അവിടെ ജാസിം പോകാനായി ഒരുങ്ങുകയാണ്… ഞാൻ താഴെ ചെല്ലുമ്പോൾ ജാസ്മിൻ ഫുഡ് എല്ലാം എടുത്ത് വെച്ചിട്ടുണ്ട്… ഞാൻ അത് കഴിക്കാനായി ഇരുന്നു… കഴിച്ചു കഴിഞ്ഞപ്പോൾ അവനും ഒരുങ്ങി ഇറങ്ങി… ഞാൻ കാറിൽ അവനെ കൊണ്ട് ബസ്സ്റ്റാന്റിൽ വിട്ടു… അവൻ നേരത്തെ തന്നെ ബസ് ബുക്ചെയ്തിരുന്നു…. അങ്ങനെ അവൻ യാത്രയായി… ഞാൻ നേരെ ഓഫീസിലേക്ക് ചെന്നു…2 ആഴ്ചത്തെ വർക്കുകൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു… അങ്ങനെ ഓരോന്നും തീർത്ത വന്നപ്പോൾ സമയം ഒരുപാട് വൈകി രാത്രി 9 മണി ആയിരുന്നു… ഉച്ചക്ക് ഒന്നും കഴിച്ചില്ല… വർക്ക്‌ നീട്ടിക്കൊണ്ട് പോകുന്നത് എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് ആണ് ഞാൻ അത് ഒറ്റ ദിവസം കൊണ്ട് തന്നെ തീർക്കാൻ തീരുമാനിച്ചത്… അങ്ങനെ ജോലി ഒക്കെ കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് ചെന്നു… കാളിങ്ബെൽ അടിച്ചു… അപ്പോൾ തന്നെ ഡോർ തുറന്നു… അവൾ tv കാണുകയായിരുന്നു… ഞാൻ അവളോട് ഒന്നും സംസാരിക്കാതെ നേരെ റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി ഉച്ചക്ക് കഴിക്കാത്തതിന്റെയും വിശപ്പിൽ ഞാൻ ഫുഡ്‌ കഴിക്കാനായി ഇരുന്നു… ജാസ്മിൻ അപ്പോൾ ഓടി വന്ന് ഫുഡ്‌ വിളമ്പാൻ തുടങ്ങി..

“ഇങ്ങനെ വിളമ്പി തരാൻ ഒന്നും നിക്കണ്ട എനിക്ക് കൈ ഉണ്ട് ഞാൻ എടുത്ത് കഴിച്ചോളാം ” ഞാൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖം പെട്ടന്ന് ഇരുണ്ടുമൂടി… അവൾ വിളമ്പി കഴിഞ്ഞ് റൂമിലേക്ക് പോയി… ഞാൻ ഫുഡ് കഴിച്ചു എഴുനേറ്റു എന്നിട്ട് പ്ലേറ്റ് കഴുകാനായി കിച്ചനിലേക്ക് പോയി… ഞാൻ കഴിച്ച പ്ലേറ്റ് കഴുകാനായി വന്ന ജാസ്മിൻ അത് കണ്ടു… ഞാൻ തിരിഞ്ഞപ്പോളാണ് അവൾ അവിടെ നിക്കുന്നത് ഞാൻ കണ്ടത്..

“നാളെ മുതൽ ഫുഡ് ഒന്നും ഉണ്ടാക്കാൻ നിക്കണ്ട… അതിനൊക്കെ ഞാൻ ആളെ നിർത്തിയിട്ടുണ്ട്..അവർ നാളെ വരും… പിന്നെ നാളെ മുതൽ ഓഫീസിൽ പോകാൻ റെഡി ആകണം ” ഞാൻ പറഞ്ഞു അവൾ അത് കേട്ട് ഒന്ന് ചിരിച്ചു ഞാൻ അത് കാര്യമാക്കാതെ റൂമിലേക്ക് പോയി… ഫോൺ എടുത്ത് വാട്സ്ആപ്പ് നോക്കിയപ്പോൾ കുറെ ഫോട്ടോകൾ.. ഉമ്മിയും പിന്നെ ഫൗസിയും അയച്ചിരിക്കുന്നു… ഇന്നത്തെ പരിപാടിയുടെ ആയിരുന്നു… അങ്ങനെ അവർ അതെല്ലാം തീരുമാനിച്ചു.. ……. അടുത്ത ദിവസം രാവിലെ തന്നെ ഞാൻ എഴുനേറ്റു കുളിച്ചു ഒരുങ്ങി ഹാളിൽ വരുമ്പോൾ അവർ വന്ന് ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു… ഞാൻ അത് കഴിച്ചുകൊണ്ട് ഇരുന്നപ്പോളാണ് റൂമിൽ നിന്ന് ഇറങ്ങി വരുന്ന ജാസ്മിനെ ഞാൻ കണ്ടത്…. ഒരു ഗോൾഡൻ കളറിൽ വർക്കുകൾ ചെയ്ത് ഒരു ടോപ്പും ഒരു പച്ച പാന്റും ആയിരുന്നു അവൾ ഇട്ടിരുന്നത്… എന്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നു… അവൾ അത് കണ്ടു അവൾ ചെറിയ ഒരു ചിരി ചിരിച്ചു… പെട്ടന്ന് ഞാൻ നോട്ടം മാറ്റി.. അവൾ എന്റെ എതിരെ ഉള്ള കസേരയിൽ വന്ന് ഇരുന്നു… ഫുഡ് കഴിക്കാൻ തുടങ്ങി….

കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ അവളെ നോക്കാതെ ഇരിക്കാൻ പല പ്രാവശ്യം ഞാൻ ശ്രെമിച്ചു… പക്ഷെ പല പ്രവശ്യവും നോട്ടം ചെന്നു… അവൾ അത് കാണുകയും ചിരിക്കുകയും ചെയ്യും.. ഞാൻ പെട്ടന്ന് തന്നെ കഴിച്ചു എഴുനേറ്റു… ഞങ്ങൾ ഒരുമിച്ചു ഓഫീസിലേക്ക് പോയി…

ഞാനും പിന്നെ പരിചയമില്ലാത്ത ഒരാളും കൂടെ ഓഫീസിലേക്ക് നടന്നു വരുന്നത് കണ്ട് എല്ലാരും ഓരോന്ന് ഒക്കെ പറയുന്നുണ്ടായിരുന്നു… ഞാൻ അതൊന്നും കാര്യമാക്കാതെ എന്റെ കാബിനിനുള്ളിലേക്ക് കയറി… കൂടെ ജാസ്മിനും… എന്നിട്ട് ഞാൻ എന്റെ പേർസണൽ സെക്രട്ടറി ആയ പ്രവീണയെ വിളിച്ചു….

“സർ മേ ഐ ” പ്രവീണ ചോദിച്ചു…

“യസ് കം ഇൻ ” ഞാൻ പറഞ്ഞു …

“എന്താ സർ വിളിപ്പിച്ചത്…”

“താൻ റിസൈൻ ചെയ്യാൻ പോവുകയല്ലേ… തന്റെ പൊസിഷനിലേക്ക് വരാൻ പോകുന്ന പുതിയ അപ്പോയിമെന്റ് ആണ് ഇയാൾ… താൻ ഇയാൾക്ക് എങ്ങനെ ആണ് കാര്യങ്ങൾ എന്നൊക്കെ ഒന്ന് പറഞ്ഞു മനസിലാക്കണം ” ഞാൻ പറഞ്ഞു…{പ്രെവീണയുടെ കല്യാണം ആയി അപ്പോൾ അവളും അവളുടെ ഹസ്ബെന്റും കൂടെ US ഇലേക്ക് പോവുകയാണ്…}

“യസ് സർ ” അവളുടെ മുഖത്ത് ഒരു അത്ഭുതം ആയിരുന്നു… ഒരു ഇന്റർവ്യൂ പോലും ചെയ്യാതെ നേരെ പേർസണൽ സെക്രട്ടറി ആക്കുവാണെന്ന് കേട്ടതിന്റെ ആയിരുന്നു അത്…

“അടുത്ത മാസം അല്ലെ റിസൈൻ ചെയ്യുന്നത് ” ഞാൻ ചോദിച്ചു…

“യസ് സർ ” അവൾ മറുപടി പറഞ്ഞു…

“ഓക്കേ… യു ക്യാൻ ഗോ ” എന്ന് പറഞ്ഞു അവൾ ജാസ്മിനെയും വിളിച്ചുകൊണ്ടു പുറത്തേക്ക് പോയി… {ഞാൻ ഓഫീസിൽ ഉള്ള ആരുമായും പേർസണൽ വിഷയങ്ങളിൽ സൗഹൃദം സ്ഥാപിച്ചിരുന്നില്ല… പക്ഷെ പ്രവീണ അങ്ങനെ അല്ലായിരുന്നു… എല്ലാരുമായും പെട്ടന്ന് അടുക്കുന്ന ടൈപ്പ് ആയിരുന്നു… അവൾ പോകുന്നതിന്റെ വിഷമം എല്ലാവർക്കും ഉണ്ട് } അന്ന് ഉച്ചയോടെ തന്നെ ജാസ്മിൻ ആണ് അടുത്ത പേഴ്സണൽ സെക്രട്ടറി എന്ന് ഓഫീസിൽ മുഴുവൻ പരന്നു.. ഇന്റർവ്യൂ പോലും ഇല്ലാതെ അവളെ അപ്പോയിന്റ് ചെയ്തു എന്ന് പറഞ്ഞു ഞാനും അവളും തമ്മിൽ പ്രേമത്തിൽ ആണ് എന്നുള്ള ഗോസിപ്പും പരന്നു… അന്ന് എനിക്ക് പ്രെധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ടായിരുന്നു… തിരിച്ചു വരുമ്പോൾ 8 മണി ഒക്കെ ആയിരുന്നു… വീട്ടിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നു… അപ്പോഴാണ് ജാസ്മിൻ അവിടെ ഓഫീസിൽ ആയിരിക്കും എന്ന് ഞാൻ ഓർത്തത്… ഞാൻ വേഗം തന്നെ ഓഫീസിലേക്ക് പോയി… അവൾ അവിടെ ഒറ്റക്ക് ഇരിക്കുകയായിരുന്നു…

“നിനക്ക് എന്നെ ഒന്ന് വിളിച്ചിതുകൂടായിരുന്നോ ” ഞാൻ ചോദിച്ചു…

“ഞാൻ വിളിക്കുവാൻ തുടങ്ങുകയായിരുന്നു…”

“കുറെ നേരം ആയോ ഇവിടെ ഒറ്റക്ക് നിക്കാൻ തുടങ്ങിയിട്ട് ”

“ഒരു 7 മണി വരെ പ്രവീണ ഉണ്ടയായിരുന്നു… അവൾക്ക് ലാസ്റ്റ് ബസ് വന്നപ്പോൾ കയറി പോയി..”

“ആഹ് നീ വാ.. പോകാം ” എന്ന് പറഞ്ഞു അവളേം കൊണ്ട് കാറിലേക്ക് കയറി..

.

“ജോലി എങ്ങനെ ആണെന്ന് അവൾ പറഞ്ഞു തന്നോ ” അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ അതിനു മുൻപ് ഞാൻ ചോദിച്ചു….

“ആഹ് ഒരു ഏകദേശം രൂപം കിട്ടി ” അവൾ പറഞ്ഞു…

“ഇനി ഏതെങ്കിലും ദിവസം ഇത്പോലെ ഞാൻ താമസിക്കുവാണേൽ ഞാൻ ഒരു നമ്പർ തരാം… അതിൽ വിളിച്ചാൽ മതി… അവർ നിന്നെ വീട്ടിൽ കൊണ്ട് ആക്കിക്കോളും ” ഞാൻ പറഞ്ഞു… അവൾ എന്തോ പറയാൻ തുടങ്ങിയിട്ട് വേണ്ടന്ന് വെച്ചു… ഞാൻ എന്താണെന്ന് ചോദിക്കാനും പോയില്ല… ….

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി…ഉമ്മിയൊക്കെ ഗൾഫിലേക്ക് പോയി… എന്റെ കാര്യങ്ങൾ ഒരേപോലെ നടന്ന് പോയി…

ഒരു ദിവസം ഞാൻ ഓഫീസിൽ നിന്ന് നേരെ ഒരു മീറ്റിംഗിന് പോയി… അന്ന് താമസിച്ചിരുന്നു… വീട്ടിൽ വന്ന് കയറുമ്പോൾ എന്നെ കാത്ത്… പുറത്ത് തന്നെ ജാസ്മിൻ നിൽപുണ്ടായിരുന്നു….അവളുടെ മുഖം വല്ലാതെ ഇരിക്കുന്നു…

“എന്താ എന്ത് പറ്റി നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്…” ഞാൻ ചോദിച്ചു…

“അത്,…. ഇക്കാ… നമ്മുടെ ഓഫീസിലെ സൈനു ഇല്ലേ ആയാൾ ഞാൻ വന്നതിന്റെ അന്ന് മുതൽ എന്നെ ശല്യം ചെയ്യാൻ തുടങ്ങിയതാണ്…”

“എന്നിട്ട് നീ എന്താ അത് ആദ്യമേ എന്നോട് പറയാതെ ഇരുന്നത് ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു…

“ഞാൻ കരുതി നിർത്തിക്കോളുമെന്ന…. പക്ഷെ ഇന്ന് ആയാൽ എന്നെ തടഞ്ഞു നിർത്തി എന്നിട്ട് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു… നാളെ ഒരു തീരുമാനം പറയണം എന്നും പറഞ്ഞു ” അവൾ പറഞ്ഞു…

“അതിനെ കുറിച്ച് ഓർത്തു നീ ടെൻഷൻ അടിക്കേണ്ട.. അത് ഞാൻ നോക്കിക്കോളാം ” ഞാൻ പറഞ്ഞു എന്നിട്ട് റൂമിലേക്ക് പോയി… ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ അഫിയുടെയും ഉമ്മിയുടെയും ഫൗസിയുടെയും കുറെ മിസ്സ്ഡ് കാൾസ് കിടക്കുന്നു….ഫോൺ സൈലന്റിൽ ആയിരുന്നു ഞാൻ ഉമ്മിയെ തിരിച്ചു വിളിച്ചു…

“എവിടെ ആയിരുന്നെടാ ചെറുക്കാ നീ…” ഉമ്മി ചോദിച്ചു…

“ഞാൻ ഇപ്പോഴാ ഓഫീസിൽ നിന്ന് വന്നത്… എന്താ ഉമ്മി കാര്യം ” ഞാൻ ചോദിച്ചു…

“എടാ കല്യാണത്തിന്റെ ഡേറ്റ് തീരുമാനിച്ചു… അടുത്ത മാസം 10 ന്… ഇന്ന് 15 ആയില്ലേ.. ഇനി 25 ദിവസം കൂടെ ” ഉമ്മി പറഞ്ഞു….

“എന്നോട് ചോദിക്കാതെ എന്തിനാ ഡേറ്റ് തീരുമാനിച്ചത് ” ഞാൻ ചെറിയ ദേഷ്യത്തോടെ ചോദിച്ചു…

“നീ ദേഷ്യപ്പെടേണ്ട കാര്യം ഒന്നും ഇല്ല… നീ തന്നെയാണ് പറഞ്ഞത്… ഞങ്ങളോട് തീരുമാനിച്ചോളാൻ… അതുകൊണ്ട് ആണ് ഞങ്ങൾ തീരുമാനിച്ചത് ” ഉമ്മി പറഞ്ഞു…

“അതല്ല ഉമ്മി എനിക്ക് ഇത് വരെ എന്താണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ഉൾകൊള്ളാൻ പറ്റിയിട്ടില്ല ” ഞാൻ പറഞ്ഞു….

“ടാ ചെറുക്കാ… നീ ഇനി എന്തൊക്കെ പറഞ്ഞാലും ശെരി അന്ന് തന്നെ കല്യാണം നടക്കും… ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചിട്ടാൻ നീ കളിക്കുന്നത് എന്ന് ഓർക്കണം ” ഉമ്മി പറഞ്ഞു…

ഞാൻ ഒന്നും മിണ്ടിയില്ല…

“ഈ മാസം 30 ന് നീ ഇങ്ങ് എത്തിക്കോണം ഞങ്ങൾ ഈ ആഴ്ച തന്നെ അങ്ങ് എത്തും കാര്യങ്ങൾ എന്തെല്ലാം കിടക്കുന്നു… നീ ഒഴിയാൻ ഒന്നും നിക്കണ്ട അവിടെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു ” ഉമ്മി പറഞ്ഞു… എനിക്ക് സമ്മധിക്കാൻ അല്ലാതെ വേറെ വഴി ഇല്ലായിരുന്നു…ഞാൻ കണ്ണടച്ചു കിടന്നു…

“ഇക്കാ വാ ഫുഡ് കഴിക്കാം ”കണ്ണ് ഒന്ന് അടഞ്ഞു തുടങ്ങിയപ്പോഴേക്കും ജാസ്മിൻ വന്ന് വിളിച്ചു…

“ആ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ” എന്ന് പറഞ്ഞിട്ട് ഞാൻ കുളിക്കാൻ കയറി… തലയിലൂടെ കുറെ വെള്ളം വീണപ്പോഴേക്കും തല ഒന്ന് തണുത്തു… ഞാൻ ഡ്രസ്സ്‌ ഒക്കെ ഇട്ട് കഴിക്കാനായി ചെന്നു… അവൾ ഞാൻ ഇറങ്ങി വരുന്നത് കണ്ടു… Tv ഓഫ്‌ ചെയ്ത് വന്ന് ഇരുന്നു ഞങ്ങൾ ഒരുമിച്ച് ഇരുന്നു കഴിച്ചു… പക്ഷെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല… … അടുത്ത ദിവസം രാവിലെ ഞങ്ങൾ ഒരുമിച്ച് ഓഫീസിലേക്ക് പോയി… ജാസ്മിന്റെ വരവും നോക്കി നിക്കുകയായിരുന്നു സൈനു… ഞാൻ അവളെയും കൂട്ടി അവന്റെ അടുത്തേക്ക് പോയി…

“നിനക്ക് ഇവളോട് പ്രേമം ആണെന്ന് കേട്ടല്ലോ എന്താ സത്യമാണോ? ” ഞാൻ ചെറു ചിരിയോടെ അവന്റെ അടുത്ത് ചോദിച്ചു… അവൻ ആണെന്ന രീതിയിൽ തല ആട്ടി…

“എന്നാലേ അത് ഇവിടെ വെച്ച് നിർത്തിക്കോ ” പെട്ടന്ന് എന്റെ മുഖം മാറി ഞാൻ അവന്റെ കുത്തിന് കയറി പിടിച്ചു… അത്രയും നേരം ചെറിയ പേടിയോടെ നിന്ന ജാസ്മിൻ അവന്റെ ഷർട്ടിൽ പിടിച്ചിരുന്ന കൈ തട്ടി മാറ്റി… എന്നിട്ട് എന്റെയും അവന്റെയും ഇടയിൽ കയറി നിന്നു…

“അത് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം…” അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചു….

“ജാസമീ ” അവളുടെ പ്രവർത്തിയിൽ ആശ്ചര്യപ്പെട്ട് ഞാൻ അവളെ ഒന്ന് വിളിച്ചു….

“ആ പേര് വിളിക്കാൻ പോലും നിങ്ങൾക്ക് അവകാശം ഇല്ല… വീട്ടിൽ നിന്നപ്പോ ഞാൻ അയാളുടെ ആരൊക്കൊയോ ആയിരുന്നു… എന്നെ ഇങ്ങോട്ട് കയറ്റി വിട്ടിട്ട് അയാൾ വേറെ പെണ്ണ് കണ്ട് അവളുമായി കല്യാണവും തീരുമാനിച്ചു… എന്റെ മനസ്സിൽ ആശ തന്നിട്ട് ഇയാൾ എന്നെ പറ്റിച്ചു… നിന്നെ ഒക്കെ കാത്തിരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… വന്നപ്പോൾ ഒരു വാക്ക് പറഞ്ഞിരുന്നേൽ.. എനിക്ക് ഇത്രയും വിഷമം കാണില്ലായിരുന്നു ” അവൾ കരയാതെ കരഞ്ഞുകൊണ്ട് പറഞ്ഞു…

“ശെരിയാണ് നിനക്ക് ഞാൻ ആശ തന്നു… നീ എപ്പോഴെങ്കിലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നോ… ഒരു തവണയെങ്കിലും… ഇല്ല… പിന്നെ എന്ത് പറഞ്ഞു ഞാൻ നിന്നെ കാത്തിരിക്കണം… പിന്നെ എന്റെ കല്യാണയത്തിന്റെ കാര്യം… അത് നിന്നോട് പറഞ്ഞില്ല…” ഞാൻ പറഞ്ഞു…

” ജാസ്മി നിനക്ക് എന്നെ ഇഷ്ടമല്ലേ… ഇനി ഇവനോട് ഒന്നും സംസാരിച്ചു നിക്കണ്ട കാര്യം ഇല്ല… ഇവിടുത്തെ ജോലി ഒക്കെ മതിയാക്കി വാ നമുക്ക് നാട്ടിലേക്ക് പോകാം…” സൈനു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു… അതൊക്കെ കണ്ട് നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു… എന്റെ കണ്ണുകൾ നിറഞ്ഞു അത് തുടച്ചുകൊണ്ട് ഞാൻ തല തിരിച്ചപ്പോളാണ്… ബാക്കിൽ കൂടി നിക്കുന്ന ആളുകളെ ഞാൻ കണ്ടത്… ഓഫീസിലെ മുഴുവൻ പേരും ഉണ്ടായിരുന്നു… അവരിൽ പലരുടെയും മുഖത്തെ സന്ദോഷം ഞാൻ കണ്ടു… പറഞ്ഞ ഗോസിപ്പ് ശെരിയായിരുന്നു എന്ന് അറിഞ്ഞതിന്റെ സന്ദോഷം ആയിരിക്കും… അത് കൂടെ ആയപ്പോൾ എന്റെ ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി… ഞാൻ അവരെ ഒക്കെ തള്ളി മാറ്റി പിടിച്ചു പിടിച്ചു എന്റെ കാബിനിനുള്ളിലേക്ക് കയറി ഇരുന്നു… പ്രവീണ ഉടനേ എന്റെ അടുത്തേക്ക് വന്നു….

“സർ ആർ യു ഓക്കേ ” അവൾ ചോദിച്ചു…

“പ്രവീണാ… കുറച്ചു വെള്ളം കിട്ടുമോ ” ഞാൻ ചോദിച്ചു..അവൾ പെട്ടന്ന് തന്നെ പോയി ഒരു ബോട്ടിൽ വെള്ളവുമായി വന്നു…. അവൾ ആ ബോട്ടിൽ എനിക്ക് തന്നു…കുറച്ചു നേരം അവൾ അവിടെ തന്നെ നിന്നു…

“സർ ഇത് വരെ സർ പേർസണൽ കാര്യങ്ങൾ ആരോടും സംസാരിച്ചിട്ടില്ല… ആരും അത് ചോദിക്കാനും വന്നിട്ടില്ല… വിരോധം ഇല്ലേൽ എന്നോട് പറഞ്ഞൂടെ… സാറിന്റെ വിഷമങ്ങൾ കുറച്ചു കുറയും ” കുറച്ചു നേരം കഴിഞ്ഞു അവൾ പറഞ്ഞു.. ഞാൻ അവളെ ഒന്ന് നോക്കി…ഒന്ന് ആലോചിച്ചപ്പോൾ അതാണ് ശെരി എന്ന് എനിക്കും തോന്നി… ഞാൻ അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു…

“ ഇത്രയും ഒക്കെ അനുഭവിച്ചിട്ടാണോ… സർ അവളുടെ ഭാഗത്ത്‌ നിന്ന് ചോദിച്ചാൽ അവൾ പറയുന്നത് ശെരിയല്ലേ… പക്ഷെ സർ സാറിന്റെ ഭാഗത്ത്‌ നിന്ന് നോക്കിയാൽ സർ ചെയ്തതും ശെരി തന്നെ ആണ് ” അവൾ പറഞ്ഞു…

“സർ പറഞ്ഞത് വെച്ച് നോക്കുവാണേൽ… അവൾ സാറിന്റെ കാര്യം അറിഞ്ഞത് ഇന്നലെ ആയിരിക്കും.. അങ്ങനെ ആണേൽ ഒറ്റ ദിവസം കൊണ്ട് സാറിനെ ഉപേക്ഷിച്ചു അവനെ സ്നേഹിക്കണമെങ്കിൽ അവളുടെ സ്നേഹം സർ ഒന്ന് ആലോചിച്ച് നോക്ക് ” അവൾ എന്നോട് ചോദിച്ചു… ശെരിയാണ്… ഒരാളെ മറന്നു മറ്റേ ആളെ സ്നേഹിച്ച അവൾ.. അവളെ ഞാൻ കല്യാണം കഴിച്ചു കഴിഞ്ഞ് ഒരു പ്രശ്നം ഉണ്ടായാൽ എന്നെ വിട്ട് പോകില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല… അപ്പോൾ എന്തോ ഭാഗ്യം കൊണ്ട് തന്നെ ആണ് അവൾ പോയത്….

“താങ്ക്യൂ ” ഞാൻ പ്രവീണയോട് പറഞ്ഞു…

“എന്തിനാണ് സർ ” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

“ഈ അവസ്ഥായിൽ താൻ കൂടെ ഇല്ലായിരുന്നേൽ ഞാൻ ആകെ തളർന്നു പോയേനെ ” ഞാൻ പറഞ്ഞു…

“അത് നല്ലതിനാണ് എന്ന് കരുതിയാൽ മതി സർ… കെട്ടാൻ പോകുന്ന ആളെ സ്നേഹിച്ചാൽ മതി… ഇനി പ്രശനം ഒന്നും ഇല്ലല്ലോ ഇനി സർ ആ കുട്ടിയോട് ഒന്ന് തുറന്ന് സംസാരിച്ചാൽ എല്ലാം ശെരിയാകും” അവൾ പറഞ്ഞു…

“ഞാൻ തന്നോട് പണ്ടേ കൂട്ടുകൂടേണ്ടതായിരുന്നു…” ഞാൻ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു…

“ ഞാൻ സംസാരിക്കാൻ വന്നിട്ടുള്ളതല്ലേ സർ അല്ലെ മൈൻഡ് ചെയ്യാതെ ഇരുന്നത് ” അവൾ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു..

“അതൊക്കെ കഴിഞ്ഞില്ലേ… അതല്ല എന്റെ പ്രശ്നം.. എല്ലാരും അത് കണ്ടുകൊണ്ട് ആണ് നിന്നത് ഇനി ഞാൻ എങ്ങനെ അവരുടെ ഒക്കെ മുഖത്ത് നോക്കും ” ഞാൻ ചോദിച്ചു…

“സാറിന് എന്താ പ്രശ്നം അവർ പറയുന്നത് പറയട്ടെ… അവർ അല്ല സാറിന്റെ സാലറി തരുന്നത് സർ അവർക്ക് ആണ് സാലറി കൊടുക്കുന്നത്… അവരുടെ ഒക്കെ വാ അടപ്പിക്കുന്നതിലും നല്ലത് സർ അത് കേട്ടില്ല എന്ന് നടിക്കുന്നതാണ് ”അവൾ പറഞ്ഞു…

“താൻ എന്തായാലും ഈ മാസം പോവുകയല്ലേ… അടുത്ത ആളെ ഉടനെ കണ്ട് പിടിക്കണം ” ഞാൻ പരിഭ്രാന്തിയോടെ പറഞ്ഞു…

“സർ ടെൻഷൻ അടിക്കേണ്ട… കല്യാണത്തിന് ഇനി 2 മാസം കൂടെ ഉണ്ടല്ലോ… ഞാൻ പറഞ്ഞാൽ കേക്കുന്ന ആൾ തന്നെ ആണ് എന്നെ കല്യാണം കഴിക്കാൻ പോകുന്നത്… അതുകൊണ്ട് പുതിയ ആളെ കിട്ടിയിട്ടേ ഞാൻ പോകുന്നുള്ളൂ…” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… അവളുടെ വാക്കുകൾ എനിക്ക് ഒരു ആശ്വാസം ആയിരുന്നു…

“ഇന്ന് തന്നെ എന്തായാലും ആളെ ആവശ്യം ഉണ്ടെന്ന് പറഞ്ഞു ന്യൂസ്‌ കൊടുത്തേക്ക് ” ഞാൻ അവളോട് പറഞ്ഞു…

“യസ് സർ ” പെട്ടന്ന് തന്നെ അവൾ അവളുടെ ജോലി നോക്കാൻ ആയി പോയി… അവൾ ഈ കമ്പനിക്ക് ഒരു മുതൽ കൂട്ട് ആയിരുന്നു… ഇനി വരാൻ പോകുന്ന ആൾ എങ്ങനെ ആണോ എന്തോ? എന്ന് ആലോചിച്ച് ഞാൻ ടേബിളിൽ തല വെച്ചു കിടന്നു… കണ്ണ് ഒന്ന് അടഞ്ഞു തുടങ്ങിയപ്പോൾ ആരോ വന്ന് ഡോറിൽ മുട്ടി…

“യസ് കം ഇൻ ” ഞാൻ പറഞ്ഞു…

“സർ ആളെ ആവശ്യമുണ്ടെന്ന് നമ്മുടെ എല്ലാ സോഷ്യൽ നെറ്റ്‌വർകുകളിലും പറഞ്ഞിട്ടുണ്ട് ന്യൂസ്‌ പേപ്പറിൽ നാളെ വരും… മാറ്റാനാളത്തേക്ക് ആണ് ഡേറ്റ് വെച്ചിരിക്കുന്നത് ” അവൾ പറഞ്ഞു…

“ആഹ് ഓക്കേ ” ഞാൻ ഉറക്ക ക്ഷീണത്തിൽ പറഞ്ഞു…

“സർ വീട്ടിലേക്ക് പൊക്കൊളു.. എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ വിളിക്കാം ” അവൾ പറഞ്ഞു… എന്നിട്ട് അവൾ പുറത്തേക്ക് പോയി. ഇന്ന് എനിക്ക് അധികം ജോലി ഒന്നും ഇല്ല അതുകൊണ്ട് ഞാൻ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു… ഓഫിസിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത് മുന്നോട്ട് പൊക്കൊണ്ട് ഇരുന്നപ്പോഴാണ് ബസ്സ്റ്റോപ്പിൽ അവളും അവനും ഇരിക്കുന്നത് കണ്ടത്… അവളെ കണ്ടതും ഒന്ന് അടങ്ങിയിരുന്ന മനസ് വീണ്ടും കൈവിട്ട് പോകുന്നതുപോലെ എനിക്ക് തോന്നി… ഞാൻ വേഗം വണ്ടി സൈഡ് ഒതുക്കി ഇറങ്ങി…ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവരുടെ അടുത്തേക്ക് പോയി… രണ്ടുപേരും അവിടെ ഇരിക്കുകയായിരുന്നു… ഞാൻ വരുന്നത് അവർ കണ്ടു പക്ഷെ അവർക്ക് ഒരു ഭാവവും ഇല്ലായിരുന്നു… ഞാൻ നേരെ ചെന്ന് അവളുടെ കൂടെ ഇരുന്ന സൈനുവിന്റെ കരണം നോക്കി ഒരണ്ണം പൊട്ടിച്ചു… ഒട്ടും പ്രേധിക്ഷിക്കാതെ കിട്ടിയ അടി ആയതുകൊണ്ട് അവൻ ഇരുന്നിടത് നിന്നും

താഴെ വീണു… ജാസ്മിൻ അത് കണ്ട് പേടിച്ചു… അവൻ പെട്ടന്ന് എഴുനേറ്റ് എന്റെ നേരെ അലറിക്കൊണ്ട് കൈ വീശി… ഞാൻ അവന്റെ കൈ തട്ടി മാറ്റിയിട്ടു അവനെ ഭലമായി പിടിച്ചു അവിടെ ഇരുത്തി..

“ഇപ്പൊ തന്നത് എന്തിനാണെന്ന് അറിയാമോ?… എന്റെ ഓഫീസിന്റെ ഫ്രണ്ടിൽ കിടന്ന് ഷോ ഇറക്കിയില്ലേ അതിനാണ് ” ഞാൻ പറഞ്ഞു…

“ആ പിന്നെ നീ ഒന്ന് സൂക്ഷിച്ചോ… ഒറ്റ ദിവസം കൊണ്ട് മനസ് മാറിയ ആൾ ആണ് നീ ഇപ്പൊ കൂടെ കൊണ്ട് നടക്കുന്നത്… നാളെ വേറെ ഒരുത്തനെ കാണുമ്പോൾ അവന്റെ കൂടെ പോകില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ….. അല്ലേൽ വേണ്ട നീ നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ് ”ഞാൻ അവനോട് പറഞ്ഞു… അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തോ സുഖമുള്ള ഒരു ഫീൽ ആയിരുന്നു…

“പിന്നെ നീ സൂക്ഷിച്ചോ… ഞാൻ ഉണ്ടായിരുന്നു എന്നുള്ള ഒറ്റ കാരണത്തിൽ ആയിരുന്നു ഇത്രയും നാൾ ഉള്ള നിന്റെ ജീവൻ… അവൾ നീ എവിടെ ഉണ്ടെന്ന് തിരക്കി നടക്കുകയാണ്… ഇനി നീ ആയി നിന്റെ കാര്യങ്ങളായി… എനിക്ക് ഇതിലൊന്നും ഒരു വിഷമവും ഇല്ല ” ഞാൻ പറഞ്ഞു എന്നിട്ട് തിരിഞ്ഞു നടന്നു… എന്നിട്ട് തിരഞ്ഞു വാലറ്റിൽ നിന്ന് ഒരു 3000 എടുത്ത് അവളുടെ കയ്യിൽ കൊടുത്തു… അവൾ ആദ്യം അത് വാങ്ങിച്ചില്ല….

“ഇത് നിനക്ക് വെറുതെ തരുന്നതല്ല…10,20 ദിവസം എന്റെ ഓഫിസിൽ നിന്നതല്ലേ ഇരിക്കട്ടെ ” എന്ന് പറഞ്ഞിട്ട് ഞാൻ കാറിലേക്ക് കയറി… നേരെ വീട്ടിലേക്ക് ചെന്നു… അവൾ അങ്ങനെ ഒക്കെ പറഞ്ഞതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.. ഞാൻ നേരെ കയറി അങ്ങ് കിടന്നു… പതിയെ ഉറക്കത്തിലേക്ക് വീണു…ഉറക്കം എഴുന്നേറ്റപ്പോൾ തന്നെ മനസിന് എന്തോ വല്ലാത്ത ഒരു വേദന… ആരോടെങ്കിലും പറഞ്ഞാൽ കുറച്ചു ആശ്വാസം ആകും എന്ന് പറഞ്ഞു ഞാൻ നേരെ ഉമ്മിയെ വിളിച്ചു…

“ഉമ്മി ” ഞാൻ വിളിച്ചു… എന്റെ ശബ്ദം ഇടറിയിരുന്നു…

“എന്താടാ എന്താ പറ്റിയെ ” ഉമ്മി ചോദിച്ചു…

“ഉമ്മി… അവൾക്ക് എന്നെ ഇഷ്ടമായിരുന്നു… അവൾ ഇന്നലെ കാര്യങ്ങൾ എല്ലാം അറിഞ്ഞു… അവൾ ഓഫീസിന്റെ മുന്നിൽ വെച്ച് ഇതൊക്കെ പറഞ്ഞു എന്നിട്ട് വേറെ ഒരാളുടെ കൂടെ പോയി ” ഞാൻ പറഞ്ഞു…

“അയ്യോ.. ഞാനാണ് തെറ്റ് ചെയ്തത്… കുറച്ചു കൂടെ നോക്കിയിരുന്നേൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു ” ഉമ്മി പറഞ്ഞു… കരയാൻ തുടങ്ങുവാണെന്ന് ആ ശബ്ദം കേട്ടപ്പോളേ മനസിലായി…

“അതൊക്കെ നന്നായി എന്ന് കരുതിയാൽ മതി ഉമ്മി… ഇനി അങ്ങനെ ഒരു പ്രശ്നം ഇല്ലല്ലോ ” ഞാൻ പറഞ്ഞു…

“എന്നാലും ”

“ഒരു എന്നാലും ഇല്ല… എന്റെ ഒരു വിഷമം മാറാൻ ആണ് ഉമ്മിയെ വിളിച്ചത്… എന്നിട്ട് ഇപ്പൊ ഉമ്മി കൂടെ ഇങ്ങനെ ആയാലോ ” ഞാൻ പറഞ്ഞു…

“ശെരി ഞാൻ ഒന്നും പറയുന്നില്ല… പിന്നെ നീ പറഞ്ഞതുപോലെ അങ്ങ്

എത്തിക്കോണം കേട്ടല്ലോ ” ഉമ്മി പറഞ്ഞു…

“എന്നാ ഞാൻ വെക്കട്ടെ ”

“ആ മോനെ ”എന്ന് പറഞ്ഞു.. ഞാൻ ഫോൺ കട്ട്‌ ചെയ്തു… ഫോൺ അവിടെ തന്നെ വെച്ചിട്ട് കിടന്നു… ആഗ്രഹിച്ച പലതും എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു… ജീവിതം തന്നെ വെറുതെ ആയി തുടങ്ങിയിരിക്കുന്നു… അങ്ങനെ ഓരോന്ന് ആലോചിച്ച് വിഷമിച്ചു ഇരിക്കുമ്പോൾ ആണ്.. ഫൗസി വിളിച്ചത്…

“ഹലോ… എന്താ ഒരു മൈൻഡ് ഇല്ലാത്തെ ” അവൾ ചോദിച്ചു…

“ഒന്നുമില്ല ” ഞാൻ താല്പര്യം ഇല്ലാതെ പറഞ്ഞു…

“എന്താ സുഖമില്ലേ.. ശബ്ദം വല്ലാതെ ഇരിക്കുന്നത് ” അവൾ പേടിയോടെ ചോദിച്ചു…

“അല്ല കുറച്ചു പ്രശനം ഉണ്ട്… അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു…

“എന്ത് പ്രശനം? ” അവൾ ചോദിച്ചു.. അപ്പോഴാണ് പ്രവീണ പറഞ്ഞ കാര്യം ഞാൻ ഓർത്തത്… ഇനി ഇവളോട് മറച്ചുവെച്ചിട്ട് അത് ഇനി എന്തെങ്കിലും കുഴപ്പം ആയാലോ എന്ന് കരുതി… ഞാൻ അവളോട് കാര്യം പറഞ്ഞു…

“അതൊക്കെ കഴിഞ്ഞില്ലേ ഇനി അവളെ പറ്റി ചിന്തിക്കേണ്ട… ഞാൻ ഉണ്ടല്ലോ എല്ലാത്തിനും ” അവൾ പറഞ്ഞു… ആ വാക്കുകൾ എനിക്ക് തന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു… മനസ്സിൽ സന്ദോഷം വന്നുകൊണ്ടിരിക്കുന്നു ഇരുന്നു… ഞാൻ ആ സന്ദോഷത്തിൽ അവളോട് ഓരോന്ന് ചോദിച്ചു ഇരുന്നു… സമയം പോയത് അറിഞ്ഞില്ല.9 മണിക്ക് തുടങ്ങിയ കാൾ അവസാനിച്ചത് 12 മണിക്ക് ആണ്…

“അതെ ഉറക്കം ഒന്നും ഇല്ല ” അവൾ എന്നോട് ചോദിച്ചു…

“വെക്കാൻ തോന്നണില്ല ” ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു…

“വെച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക് മനുഷ്യ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… ആ ചിരി കേക്കാൻ തന്നെ നല്ല സുഗമായിരുന്നു…

“അതെ നാളെ ഓഫീസിൽ പോകുമ്പോൾ അവിടെ ഉള്ളവരുടെ മുഖത്തേക്ക് നോക്കാൻ നിക്കണ്ട… കേട്ടല്ലോ ” അവൾ ശാസനയോട് പറഞ്ഞു…

“ശെരി മാഡം… അതെ എനിക്ക് ഒരു ഉമ്മ തരുമോ?” ഞാൻ ചോദിച്ചു…

“അയ്യടാ… അതൊക്കെ കല്യാണം കഴിഞ്ഞിട്ട് ” അവൾ ഒഴിഞ്ഞു മാറാൻ നോക്കി ഞാൻ വിടുമോ…

“വേണ്ടടെ കല്യാണം കഴിഞ്ഞും വേണ്ട ” ഞാൻ വിഷമം അഭിനയിച്ചു പറഞ്ഞു…

“അയ്യേ ഞാൻ വെറുതെ പറഞ്ഞതല്ലേ… ഉമ്മ ” “എന്നാ ശെരി പോയി ഉറങ്ങിക്കോ ” ഞാൻ പറഞ്ഞു

“അത് എന്ത് പരിപാടി ആണ്.. ഒരു സാധനം തന്നാൽ അത് തിരിച്ചു തരണ്ടേ ” അവൾ ചോദിച്ചു…

“ഞാൻ ചോദിച്ചപ്പോൾ തരാൻ ബുദ്ധിമുട്ടായിരുന്നല്ലോ… അതുകൊണ്ട് ഞാൻ തരുന്നില്ല ” ഞാൻ പറഞ്ഞു…

“പ്ലീസ്, പ്ലീസ്, പ്ലീസ്… ഒരണ്ണം ഒരണ്ണം മതി… ഒരെണ്ണം തന്നുടെ ” അവൾ കെഞ്ചി…

“ഒരെണ്ണമേ തരു… ഉമ്മാ ”ഞാൻ അവൾക്ക് കൊടുത്തു..

“അയ്യേ ഈ ഒണക്ക ഉമ്മക്കായിരുന്നോ ഞാൻ കിടന്ന് കെഞ്ചിയത്… ശ്ശേ ” അവൾ നിരാശപെട്ടു…

“ഇനി നീ ചോദിച്ചു വരുമെടി ഉമ്മ താ ഉമ്മ താ എന്ന് പറഞ്ഞു ” ഞാൻ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു… അപ്പോൾ തന്നെ അവളുടെ കാൾ വന്നു…

“എന്താ ദേഷ്യത്തിൽ ആണോ.”അവൾ ചോദിച്ചു…

“ആണെങ്കിൽ ”

“എന്നാ ഇത് വെച്ചോ… ഉമ്മ. ഉമ്മ, ഉമ്മ ” എന്നിട്ട് അപ്പോൾ തന്നെ കാൾ കട്ട്‌ ആയി… വല്ലാത്ത ഒരു ഫീൽ തന്നെയാണ് സംസാരം എല്ലാം കഴിയുമ്പോൾ ഉള്ള ആ ഉമ്മക്ക്… ആ സമയം തന്നെ ജാസ്മിന്റെ ഓർമ്മകൾ എല്ലാം പോയിരുന്നു… എന്റെ മനസ് ഫൗസിയുടെ അടുത്തേക്ക് ഏതാണ് കൊതിച്ചുകൊണ്ട് ഇരുന്നു… ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു… നല്ല താമസിച്ചു തന്നെ ആണ് ഞാൻ എഴുന്നേറ്റത്… കണ്ണ് തുറന്നപ്പോൾ ഫോൺ കാൾ വന്ന് വൈബ്രേറ്റ് ചെയ്യുന്നതാണ് കണ്ടത്… അപ്പോൾ തന്നെ കാൾ കട്ട്‌ ആയി… ഞാൻ ഫോൺ നോക്കിയപ്പോൾ 30+ മിസ്സ്ഡ് കാൾസ്.. പ്രവീണ ആയിരുന്നു… പിന്നെ വേറെ കുറച്ചു സ്റ്റാഫുകളും വിളിച്ചിരിക്കുന്നു…

ഞാൻ പ്രവീണയെ തന്നെ തിരിച്ചു വിളിച്ചു…

“ഹലോ സർ ” അവളുടെ ശബ്ദം കേട്ടപ്പോൾ എനിക്ക് മനസിലായി പേടിച്ചാണ് വിളിക്കുന്നത്…

“എന്താണ് പ്രവീണ എന്താ പ്രോബ്ലം ” ഞാൻ ചോദിച്ചു…

“സർ എത്രയും പെട്ടന്ന് വരണം… ഇവിടെ പോലീസ് വന്ന് നിൽക്കുന്നു.. എന്താ പ്രോബ്ലം എന്ന് അറിയില്ല ” അവൾ പറഞ്ഞു…

“ഞാൻ ഇപ്പോൾ വരാം… താൻ പേടിക്കണ്ട ” ഞാൻ ഫോൺ കട്ട്‌ ചെയ്തിട്ട് വേഗം തന്നെ ഫ്രഷ് ആയി ഡ്രസ്സ്‌ ചെയ്ത് ഇറങ്ങി.. പെട്ടന്ന് തന്നെ ഓഫീസിൽ എത്തി… പുറത്ത് ഒരു വണ്ടിയിൽ പോലീസ് നിൽക്കുന്നു… ഞാൻ ഓഫീസിനകത്തേക്ക് ചെന്നു… എന്റെ കാബിനിൽ ഒരു SI ഇരിക്കുന്നു… ഞാൻ അകത്തേക്ക് കയറി… {കന്നഡ ഭാഷയിൽ ആണ് സംസാരം അത് മലയാളത്തിൽ തർജിമ ചെയ്യാം }

“എന്താണ് സർ പ്രോബ്ലം ” ഞാൻ ചോദിച്ചു…

“നിങ്ങളുടെ കൂടെ കേരളത്തിൽ നിന്ന് ഇവിടെ വന്ന ആളെ ഇന്നലെ മുതൽ കാണാൻ ഇല്ല എന്ന് പറഞ്ഞു ഒരു പരാതി കിട്ടിയിട്ടുണ്ട് ” Si പറഞ്ഞു…

“സർ എന്റെ കൂടെ വന്നു എന്നുള്ളത് ശെരിയാണ്… പക്ഷെ ഇന്നലെ ചെറിയ പ്രേശ്നങ്ങൾ ഉണ്ടായി അവൾ ഒരാളുടെ കൂടെ പോയി…” ഞാൻ പറഞ്ഞു.

“ആരുടെ കൂടെ? ”

“സർ ഇവിടെ ജോലി ചെയ്തിരുന്ന ആൾ ആണ്… അയാൾക്ക് അവളെ ഇഷ്ടമായിരുന്നു… അവൾ ഇന്നലെ അയാളുടെ കൂടെ പോയി ” ഞാൻ പറഞ്ഞു…

“ഇയാളുടെ കൂടെ ആണോ ” എന്ന് പറഞ്ഞു Si എന്നെ ഒരു ഫോട്ടോ കാണിച്ചു…

അത് സൈനുവിന്റെ ആയിരുന്നു…

“അതെ സർ ഇയാളുടെ കൂടെ ആണ് അവൾ പോയത് ” ഞാൻ പറഞ്ഞു….

“ഇയാൾ തന്നെ ആണ് ഞങ്ങൾക്ക് പരാതി തന്നത്… ആളെ കാണാനില്ലന്നും. അതിന്റെ പിന്നിൽ താൻ ആയിരിക്കും എന്നൊക്കെ…”

“സർ അത് ഒരു തെറ്റധാരണയുടെ പുറത്ത് പറ്റിയതാണ്… സർ ഞാനും ജാസ്മിനും ഒരേ കോളേജിൽ ആയിരുന്നു സർ പഠിച്ചിരുന്നത്…2 മാസം മുൻപ് പെങ്ങളുടെ കല്യാണം ഉണ്ടായിരുന്നു… ഞാൻ നാട്ടിൽ ചെന്നു.. അന്ന് ആണ് ജാസ്മിൻ എന്നെ ആദ്യമായി വിളിക്കുന്നത്.. അവളുടെ അനിയൻ പോലീസ് സ്റ്റേഷനിൽ ആണെന്ന് പറഞ്ഞു… അന്ന് അങ്ങനെ ഞാൻ അവളെ സഹായിച്ചു.. അന്ന് അവൾക്ക് ആ കേസ് കാരണം ഒരുപാട് ശത്രുകൾ ഉണ്ടായി… അവൾക്ക് എതിരെ വധ ഭീഷണി വരെ ഉണ്ടായിരുന്നു… അതുകൊണ്ട് ഞങ്ങൾ അവളെ ഞങ്ങളുടെ വീട്ടിൽ തന്നെ താമസിപ്പിച്ചു… അവളെ കണ്ടപ്പോൾ മുതൽ എനിക്ക് അവളോട് പ്രണയം തുടങ്ങി..അത് ഞാൻ അവളോട് പറയുകയും ചെയ്തു… അന്ന് അവൾ എന്നെ കെട്ടിപ്പിച്ചു കുറച്ചു നേരം കരഞ്ഞു… എന്നിട്ട് വിട്ട് മാറി പൊയി…ഇടക്ക് ഭീഷണി മുഴക്കുന്നവരുടെ ശല്യം സഹിക്കാതെ ആയപ്പോൾ ആണ് അവളെ ഞാൻ ഇങ്ങോട്ട് കയറ്റി വിട്ടത്…അവൾക്ക് എന്നെ ഇഷ്ടമാണെന്ന് പറയാത്തതിനാൽ വീട്ടുകാർ എനിക്കായി കണ്ടെത്തി തന്ന കുട്ടിയെ എനിക്ക് കല്യാണം കഴിക്കാൻ തീരുമാനിക്കേണ്ടി വന്നു.. അതിനു ശേഷം ഞാൻ തിരിച്ചു ഇങ്ങ് എത്തി..ഞാൻ അവൾക്ക് എന്റെ പേർസണൽ സെക്രട്ടറി എന്നാ പോസ്റ്റ്‌ കൊടുത്തതാണ്…അവൾ വന്നപ്പോൾ മുതൽ സർ കാണിച്ചവൻ ശല്യം ഉണ്ടെന്നു പറഞ്ഞിരുന്നു… അങ്ങനെ ഇരിക്കെ 2 ദിവസം മുൻപ് അവൾ ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുകയാണെന്ന് അറിഞ്ഞു… അപ്പോൾ അവൾ എന്നെ നാണം കെടുത്താനായി ഒരു നാടകം ഒപ്പിച്ചു… അതിനു ശേഷം അവനുമായി ഇറങ്ങി പോയി..ഉച്ചയൊക്കെ ആയപ്പോൾ ഞാൻ അവരെ വീണ്ടും കണ്ടു… അപ്പോൾ ഞാൻ അവനെ ഒരു അടി അടിച്ചു… പിന്നെ കുറച്ചു ഡയലോഗ് പറഞ്ഞു… അതാണ് സർ ആ തെറ്റധാരണ… അല്ലാതെ അവളെ മാറ്റി നിർത്തേണ്ട കാര്യം ഒന്നും എനിക്ക് ഇല്ല സർ ” ഞാൻ പറഞ്ഞു കഴിഞ്ഞ് അവിടെ ഇരുന്ന വെള്ളം എടുത്ത് കുടിച്ചു…

“നോക്ക് mr അജാസ്… നിങ്ങൾ പറയുന്നത് ശെരിയായിരിക്കാം… പക്ഷെ ഇപ്പൊ തെളിവുകൾ നിങ്ങൾക്ക് എതിരാണ്… നിങ്ങൾ തന്നെ ആണ് എന്ന് ഞാൻ പറയില്ല… പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല… പക്ഷെ നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൾക്ക് മറ്റു ശത്രുക്കൾ ഉള്ളത് കൊണ്ട് അവർ ചെയ്തത് ആണോന്ന് എനിക്ക് ഇപ്പോൾ സംശയം ഉണ്ട്… എപ്പോൾ വിളിപ്പിച്ചാലും അങ്ങ് സ്റ്റേഷനിൽ എത്തിക്കോണം ” എന്ന് പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി ഞാനും Si ടെ കൂടെ ഇറങ്ങി…

“ഓക്കേ mr. അജാസ്.. നമുക്ക് ഇനിയും കാണേണ്ടി വരും.” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

എനിക്ക് എന്റെ ദേഷ്യം ഇരച്ചു കയറി… ഞാൻ ഫോൺ എടുത്ത് ഐഷയെ വിളിച്ചു..

“ഹലോ ” ഞാൻ ദേഷ്യം കൊണ്ട് അലറി…

“എന്താ ” അവൾ പേടിച്ചു ചോദിച്ചു…

“നീ ജാസ്മിനെ എവിടെയാ ഒളിപ്പിച്ചു വച്ചിരിക്കുന്നത്?” ഞാൻ അവളോട്

ചോദിച്ചു…

“നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നത് ” അവൾ ഒന്നും മനസിലാക്കാത്തത് പോലെ ചോദിച്ചു…

“നീ എന്താ എന്നെ മണ്ടൻ ആക്കാൻ നോക്കുകയാണോ… സത്യം പറഞ്ഞോ ജാസ്മിൻ എവിടെയാണ് ” ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു…

“നിങ്ങൾ വിഷ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഒന്ന് പറയാം… ഞാനും എന്റെ ഹാത്തിം ഇക്കയും ഇപ്പോൾ എന്റെ വീട്ടിൽ ആണ്..” അവൾ പറഞ്ഞു… ഞാൻ അപ്പോൾ തന്നെ കാൾ കട്ട്‌ ആക്കി.. അവൾ പറഞ്ഞത് എനിക്ക് വിശ്വാസം ആയിട്ടില്ല… ഞാൻ നേരെ വിവേകിനെ വിളിച്ചു…

“അളിയാ എന്താടാ…2 ആഴ്ച കഴിഞ്ഞ് വരാം എന്ന് പറഞ്ഞു പോയവൻ ആണ് ” അവൻ ആദ്യം വിശേഷം ചോദിക്കാൻ തുടങ്ങി…

“എടാ ഞാൻ വേറെ ഒരു പ്രോബ്ലത്തിൽ നിക്കുകയാണ്… ജാസ്മിനെ കാണാൻ ഇല്ല… അവൾക്ക് എന്നെ ഇഷ്ടമായിരുന്നു… ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞു അവൾ വേറെ ആളുടെ കൂടെ പോയി ഇന്ന് ഇപ്പൊ പോലീസ് വന്നപ്പോൾ ആണ് അവളെ കാണാൻ ഇല്ല എന്ന് അറിഞ്ഞത്… എനിക്ക് സംശയം ഐഷയെ ആണ്… അവൾ പറയുന്നത് അവളും അവളുടെ ഭർത്താവും ഐഷയുടെ വീട്ടിൽ ആണെന്ന് ആണ് ” ഞാൻ പറഞ്ഞു…

“എടാ അവൾ നാട്ടിൽ ഉണ്ടോ എന്ന് ഞാൻ ഇപ്പൊ പറയാം ” എന്ന് പറഞ്ഞു അവൾ കാൾ കട്ട്‌ ആക്കി.. ഞാൻ ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു… എന്നിട്ട് ഞാൻ ഓഫീസിനുള്ളിലേക്ക് കയറി… എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു….

“നിങ്ങൾക്കൊന്നും വെറുതെ ഇരിക്കാൻ അല്ല മാസം തുടങ്ങുമ്പോൾ സാലറി തരുന്നത്…” എന്റെ ഉള്ളിലെ ദേഷ്യം കൊണ്ട് ഞാൻ എല്ലാരോടുമായി അലറി… എല്ലാരും പെട്ടന്ന് നിശബ്ദരായി… അവരെ ഓരോരുത്തരെയും ദേഷ്യത്തോടെ നോക്കി നിന്ന എന്റെ അടുത്തേക്ക് പ്രവീണ വന്നു…

“സർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… ഒന്ന് വരുമോ ” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…ഞാൻ അവളെ ഒന്ന് നോക്കി എന്നിട്ട് അവളുടെ കൂടെ പോയി…

“എന്താ, എന്താ കാര്യം ” ഞാൻ അവളോട് ചോദിച്ചു…

“സർ എന്റെ ഒരു സംശയം മാത്രം ആണ്…അതിൽ എത്ര സത്യം ഉണ്ടെന്ന് എനിക്ക് അറിയില്ല ”

“താൻ വളച്ചു കേട്ട് ഇല്ലാതെ കാര്യം പറ ” ഞാൻ പറഞ്ഞു…

“സർ ആ സൈനു നമ്മുടെ സ്റ്റാഫായ സ്ത്രികളോട് വളരെ മോശം ആയി ആണ് സംസാരിക്കാർ.. എന്റെ ഒരു സംശയം ആണ്… ഇനി അവൻ തന്നെ അവളെ മാറ്റി നിർത്തി സാറിന്റെ ഇമേജ് കളയാൻ ആണ് ഈ കേസ് കൊടുത്തതെങ്കിൽ ” അവൾ എന്നോട് ചോദിച്ചു… പക്ഷെ ഐഷ ആയിരിക്കും ഇത് ചെയ്തത് എന്ന്

കരുതി ഞാൻ അത് കാര്യമാക്കിയില്ല… അത് മാത്രവും അല്ല അവനും ഞാനുമായി വേറെ ഒരു പ്രേശ്നവും ഇല്ല… അപ്പോൾ ആണ് വിവേകിന്റെ കാൾ വരുന്നത്…

“ഹലോ… പറയെടാ ”

“എടാ ശെരിയാണ് നമ്മുടെ ജൂനിയർ ഒരുത്തൻ ഉണ്ട് കൊല്ലത്ത്… അവളും അവളുടെ ഹസ്ബന്റും അവിടെ ഉണ്ട് എന്ന്… ഇനി ഇപ്പൊ ആരായിരിക്കും ” അവന് പറഞ്ഞു…

“ആരായാലും അത് എന്റെ തലയിലെ വരൂ… ഇനി അവളെ കണ്ട് പിടിക്കേണ്ടത് എന്റെ മാത്രം ജോലി ആണ് ” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു… തലക്ക് കൈ കൊടുത്ത് കേസെരയിൽ ഇരുന്നു….

“സർ ആർ യു ഓക്കേ ” പ്രവീണ ചോദിച്ചു…

“പ്രവീണ താൻ പൊക്കോ…ഞാൻ കുറച്ചു നേരം ഒറ്റക്ക് ഇരുന്നോട്ടെ.. ”അവൾ എന്നെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി… ഇനി പ്രവീണ പറഞ്ഞത് പോലെ അവൻ തന്നെ ആയിരിക്കുമോ… ആണെങ്കിൽ എന്തിന്?

അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം നിങ്ങൾക്ക് അറിയണ്ടേ അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും… Like അടിക്കാൻ മറക്കരുത്… അഭിപ്രായങ്ങൾ കമന്റ്‌ വഴി അറിയിക്കുക

0cookie-checkതേപ്പ് കഥ 8

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 3

  • സ്ത്രീകളുടെ നാട് 2

  • ലേഡി സ്പെഷ്യലിസ്റ്റ് 2