തേപ്പ് കഥ 7

കഴിഞ്ഞ പാർട്ടിൽ ഒരുപാട് കമന്റ്സ് കണ്ടു… അത് ഈ പാർട്ടിൽ നിങ്ങൾക്ക് വ്യക്തമാകും…“ഇനി താലി കെട്ടിക്കോളൂ ” റെജിസ്റ്റാർ പറഞ്ഞു… ഞാൻ പോക്കറ്റിൽ നിന്ന് താലിമാല എടുത്ത്… എന്നിട്ട് ജാസ്മിന്റെ കഴുത്തിലേക്ക് വെച്ചു…പെട്ടന്ന് എന്റെ ദേഹത്തു എന്തോ വീഴുന്നതറിഞ്ഞു ഞാൻ ഞെട്ടി എഴുന്നേറ്റത്… ആഫി എന്തോ എടുത്ത് പുതപ്പിച്ചതാണ്… അപ്പോൾ ഞാൻ ഇത്രയും നേരം കണ്ടത് ഒരു സ്വപ്നം ആയിരുന്നോ… ഞാൻ ചിരിച്ചുകൊണ്ട് എന്റെ തലയിൽ ഒരു തട്ട് തട്ടി.. അപ്പോൾ അത് കണ്ട് ആഫി എന്നെ നോക്കി ചിരിച്ചു….

“എന്താ ” അവൾ ചോദിച്ചു…

“മ്ച്ച്.. ഒന്നുല്ല ” ഞാൻ പറഞ്ഞിട്ട് ചരിഞ്ഞു കിടന്നു…

“എണീച്ചില്ലേ.. ഇനി ഇപ്പൊ ഉറങ്ങണ്ട ” അവൾ എന്നെ സൈഡിൽ നിന്നും പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു…

“ടി ആഫി എന്റെ മുത്ത് അല്ലെ… ഞാൻ ഉറങ്ങിക്കോട്ടെ ”ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു…

“ഇന്ന് ഒറ്റ ദിവസത്തേക്ക് മാത്രം നാളെ മുതൽ നേരത്തെ എഴുന്നേറ്റോണം ” അവൾ പറഞ്ഞിട്ട് പോയി…ഞാൻ ആ സ്വപ്‍നം ഒന്നുകൂടെ ആലോചിച്ചു… ആ സ്വപ്നം ഒന്ന് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു… ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു…11 മണി ഒക്കെ ആയി ഞാൻ എഴുന്നേറ്റപ്പോൾ… ഞാൻ ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ tv ഓൺ ചെയ്തിട്ട്.. വേറെ എങ്ങോട്ടോ നോക്കി ഇരിക്കുന്ന ആഫിയെ ആണ്..

“ ഹലോ, ഇവിടെയെങ്ങും അല്ലെ ” ഞാൻ ആഫിയെ വിളിച്ചുകൊണ്ടു ചോദിച്ചു…

“ഞാൻ, ഞാൻ… വെറുതെ….” അവൾ പറയാൻ വിക്കി…

“ആഹ് മതി മതി… നീ tv കാണുന്നില്ലേൽ അത് ഇട്ടിരിക്കുന്നത് എന്തിനാ? ” ഞാൻ ചോദിച്ചു…

“അതിൽ നല്ല പ്രോഗ്രാം ഒന്നും ഇല്ല…” അവൾ പറഞ്ഞു…

“എന്നാ പിന്നെ നീ വേറെ എന്തേലും ചെയ്യ് ” ഞാൻ പറഞ്ഞു…

“എന്ത് ചെയ്യാനാ… ഫോൺ ഉണ്ടായിരുന്നേൽ സമയം പോയേനെ…അതാണേൽ എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു… ഒരു തെണ്ടി ” അവൾ പറഞ്ഞിട്ട് മുഖം വെട്ടിച്ചു…

“പൊട്ടിച്ചു കളഞ്ഞിട്ടുണ്ടെൽ അത് നിന്റെ കയ്യിലെ കുഴപ്പം കൊണ്ട് തന്നെ ആണ് ” ഞാൻ പറഞ്ഞു…

“നീ പോടാ ” അവൾ കൈ കെട്ടിയിരുന്ന പറഞ്ഞു…

“ടി നിന്നെ ഇന്ന് ഞാൻ ” എന്ന് പറഞ്ഞു അവളെ തല്ലാനായി പോയി… അവൾ ഓടി കളഞ്ഞു ഞാൻ പിറകെ ഓടി… എവിടെ കിട്ടാൻ അവൾ ഓടി റൂമിൽ കയറി രക്ഷപെട്ടുകളഞ്ഞു….ഞാൻ തിരിച്ചു താഴെ വരുമ്പോൾ കിച്ചണിൽ നിന്ന് എന്തൊക്കെയോ സംസാരങ്ങൾ കേക്കുന്നു ആരാണെന്ന് അറിയാനായി ഞാൻ എത്തി നോക്കിയപ്പോൾ ആണ്… ജാസ്മിനും ഉമ്മിയും കൂടെ എന്തൊക്കെയോ പണിയിലാണ്…ഞാൻ കണ്ട സ്വപ്നത്തെ കുടിച്ചോന്ന് ഓർത്തു നോക്കി എന്തോ എടുക്കാൻ തിരഞ്ഞപ്പോഴാണ് ഡോറിന്റെ സൈഡിൽ നിക്കുന്ന എന്നെ ഉമ്മി കണ്ടത്…

“എഴുന്നേറ്റോ.

.” എല്ലാ ഉമ്മമാരും ചോദിക്കുന്ന ആ ടോണിൽ ചോദിച്ചു…

“ആഹ് ഇത്തിരി ലേറ്റ് ആയിപോയി ” ഞാൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…

“ആഹ് അവിടെ പോയി ഇരിക്ക്… നിനക്കുള്ള ഫുഡ്‌ ഇപ്പൊ കൊണ്ട് വരാം ” ഉമ്മി പറഞ്ഞു…

ഞാൻ ഡെയിനിങ് ടേബിളിൽ പോയി ഇരുന്നു… ഫുഡ്‌ ഉമ്മി കൊണ്ട് വെച്ചപ്പോൾ തന്നെ അതിന്റെ മണം എന്റെ മുക്കിലേക്ക് അടിച്ചുകയറി… ദോശയും ചമ്മന്തിയും സാമ്പാറും… ഞാൻ ദോശ കുറച്ചു പിച്ചി ചമ്മന്തിയിൽ മുക്കി സാമ്പാറിൽ മുക്കി കഴിച്ചു… വല്ലാത്ത ടേസ്റ്റ്… ഇത് ഉമ്മി ഉണ്ടാക്കിയതല്ല എന്ന് എനിക്ക് മനസിലായി..

“എങ്ങനെ ഉണ്ട്?… ഇത് ഉണ്ടാക്കിയത് ആ ജാസ്മിൻ മോള് ആണ് ” എന്റെ ഭാവം മനസിലാക്കി ഉമ്മി പറഞ്ഞു…

“എനിക്ക് തോന്നി… അല്ലേലും ഉമ്മിക്ക് ഇത്രയും രുചിയുള്ള ഫുഡ്‌ ഉണ്ടാക്കാൻ അറിയില്ലല്ലോ ” കിട്ടിയ ടൈമിൽ ഞാൻ ഉമ്മിയെ ഒന്ന് ആക്കി..

“ടാ ചെറുക്കാ ” എന്ന് പറഞ്ഞു ഉമ്മി എന്റെ ചെവി പിടിച്ചു തിരിച്ചു…

“ആാാാ, ആ, വിട് വേദനിക്കുന്നു… ഉമ്മി ആ ഉമ്മി ഉണ്ടാക്കുന്നതാ ബെസ്റ്റ്… ഇത് കൊള്ളില്ല ” ആ പിച്ചിൽ നിന്ന് രക്ഷപെടാൻ ആയി ഞാൻ പറഞ്ഞു…അത് ഏറ്റു

ഉമ്മി കൈ മാറ്റി…ഞാൻ പെട്ടന്ന് തന്നെ കഴിച്ചെഴുനേറ്റു… നേരെ ചെന്ന് റൂമിൽ ഇരുന്ന ഐഫോൺ എടുത്തു… ആഫിയുടെ റൂമിൽ പോയി ഡോറിൽ തട്ടി…

“ആഫി,ഡോർ തുറക്ക് ” കുറച്ചു നേരം തട്ടിയിട്ടും തുറക്കാതെ ആയപ്പോൾ ഞാൻ പറഞ്ഞു…

“എന്നെ അടിക്കാൻ അല്ലെ ഞാൻ തുറക്കില്ല ” അവൾ പറഞ്ഞു…

“അപ്പൊ നിനക്ക് ഇത് വേണ്ട അല്ലേ ” ഞാൻ ചോദിച്ചു… സ്പോട്ടിൽ തന്നെ അവൾ ഡോർ തുറന്നു… എന്റെ കയ്യിലിരുന്ന ഫോൺ കണ്ട് അവൾ വാ പൊളിച്ചു കൈ രണ്ടും കവിളിൽ വെച്ച് അത്ഭുതംത്തോടെ നോക്കി… എന്നിട്ട് ചാടി എന്റെ മുകളിൽ കയറി ഇരുന്നു…

“എന്ത് വെയിറ്റ് ആണെടി നിനക്ക്.. താഴെ ഇങ്ങ് ഇല്ലേൽ ഞാൻ ഒടിഞ്ഞു പോകും ” ഞാൻ ചരിച്ചുകൊണ്ട് പറഞ്ഞു… അവൾ ചാടി ഇറങ്ങി എന്നിട്ട് എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി റൂമിലേക്ക് ഓടി.. അകത്തു ചെന്ന് അവൾ കവർ പൊട്ടിച്ചു.. ഞാൻ അവളുടെ കൂടെ ബെഡിൽ ഇരുന്നു… അവൾ ഫോൺ കിട്ടിയ സന്ദോഷത്തിൽ ആണ്… അവൾ പൊട്ടിയ ഫോണിൽ നിന്നും സിം ഊരി എടുത്ത് ഐഫോണിൽ ഇട്ടു…

“ആഫി ” ഞാൻ അവളോട് സ്വപ്നത്തിന്റെ കാര്യം പറയാനായി വിളിച്ചു…

“അ” അവൾ വിളി കേട്ടു…

“ആഫി… ഇങ്ങോട്ട് നോക്ക് ” ഞാൻ അവളെ വിളിച്ചു..

“എന്താ, പറ ” അവൾ ഫോൺ മാറ്റി വെച്ചിട്ട് ഞാൻ പറയുന്നത് കേക്കാനായി ഇരുന്നു…

“ഞാൻ ഇന്ന് ഒരു സ്വപ്നം കണ്ടു ”

“എന്താ ” അവൾ ആകാംഷയോടെ കേക്കാനായി ഇരുന്നു…ഞാൻ അവളോട് കണ്ടതെല്ലാം പറഞ്ഞു…

“ഇങ്ങോട്ട് നോക്കിക്കേ… അങ്ങനെ വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ അങ്ങ് മറന്നേക്ക്.. വാപ്പി അങ്ങനെ പറയും എന്ന് ഇക്കാക്ക് തോന്നുന്നുണ്ടോ… അഥവാ പറഞ്ഞാൽ അപ്പൊത്തന്നെ ഇറങ്ങി അങ്ങ് പോകുമോ… കല്യാണത്തിന് ഒരു അപരിചിതനെ പോലെ വരുമെന്ന് ” അവൾക്ക് എന്റെ സ്വപ്നം ഇഷ്ടപെടാത്ത പോലെ പറഞ്ഞു…

“ഇത് സ്വപ്നം അല്ലേടി ഞാൻ എന്ത് ചെയ്യാൻ ആണ്.. എനിക്ക് അറിയാമല്ലോ ഉമ്മിയും വാപ്പിയും അങ്ങനെ പറയില്ലാന്ന്..” ഞാൻ പറഞ്ഞു…

“ഹും, എന്നോട് പറഞ്ഞത് പോട്ടെ വേറെ ആരോടും പറയാൻ നിക്കണ്ട അവർ ചിലപ്പോ കിണറ്റിൽ എടുത്ത് ഇടും ” അവൾ പറഞ്ഞു എന്നിട്ട് അവൾ ഫോൺ

എടുത്ത് എന്തൊക്കെയോ ചെയ്ത്കൊണ്ട് ഇരുന്നു… സിം ഇട്ട് കുറച്ചു കഴിഞ്ഞതും അവൾക്ക് ഒരു കാൾ വന്നു… അവൾ കാൾ എടുത്തു സ്പീക്കറിൽ ഇട്ടു…

“ഹലോ… എവിടെ ആയിരുന്നു ഇന്നലെ രാത്രി മുതൽ വിളിക്കുവാ ” ഫൈസൽ ആയിരുന്നു…

“ഒന്നും പറയണ്ട, ഇന്നലെ ഇങ്ങക്ക് മെസ്സേജ് അയച്ചോണ്ട് ഇരിക്കുന്നത് കണ്ട്… എപ്പോഴും ഫോണിലാണെന്ന് പറഞ്ഞു നിങ്ങളുടെ അളിയൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു… ഇപ്പൊ ഐഫോൺ വാങ്ങി തന്നു ” ആഫി പറഞ്ഞു…

“ഓഹോ, അളിയൻ ദേഷ്യകാരൻ അല്ലായിരുന്നല്ലോ ” അവൻ ചോദിച്ചു…

“ഒന്നും പറയണ്ട അളിയാ ഓരോന്ന് കാണുമ്പോൾ ദേഷ്യം വരില്ലേ… അങ്ങനെ ദേഷ്യം വന്നപ്പോൾ പെട്ടന്ന് ചെയ്തതാണ് ” ഞാൻ പറഞ്ഞു…

“ആ ആൾ അടുത്ത് ഉണ്ടായിരുന്നോ..” അവൻ ചോദിച്ചു…

“ആഹ്…. നിങ്ങൾ സംസാരിക്കാൻ… ഞാൻ പോകുവാ ” എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു..

“അളിയാ എന്നോട് ദേഷ്യം ഉണ്ടോ ” അവൻ ചോദിച്ചു…

“അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ ” ഞാൻ ചോദിച്ചു…

“അല്ല ജെന്നാടെ കാര്യം ” അവൻ ചോദിച്ചു…

“എന്റെ പൊന്ന് അളിയാ… എനിക്ക് സന്ദോഷമേ ഉള്ളു… അതൊന്നും ഓർത്തു വിഷമിക്കണ്ട… അവിടെ കാര്യങ്ങൾ എല്ലാം ok ആക്കിയിട്ടില്ലേ ” ഞാൻ ചോദിച്ചു…

“എല്ലാം ok ആയിട്ടുണ്ട് ” അവൻ പറഞ്ഞു…

“ശെരി ” എന്ന് പറഞ്ഞിട്ട് ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് വന്നു.. അവിടെ ഉമ്മിയും വാപ്പിയും ജാസിമും ജാസ്മിനും സംസാരിച്ചുകൊണ്ട് ഇരിക്കുവായിരുന്നു… ഞാൻ ഉമ്മിടെ അടുത്ത് പോയി ഇരുന്നു… അപ്പോൾ തന്നെ ആഫിയും ഇറങ്ങി വന്നു…

“എന്താ ഇവിടെ എന്നെ കൂട്ടാതെ ഒരു സമ്മേളനം ” ആഫി ചോദിച്ചു…

“അതോ.. ഞങ്ങൾ ഇവന്റെ കല്യാണത്തിനെ പറ്റി സംസാരിക്കുകയായിരുന്നു.. ” ഉമ്മി പറഞ്ഞു…

“ഞാൻ ഇല്ലാതെയോ ” അവൾ മുഖം വെട്ടിച്ചു…

“അതിനു ഞങ്ങൾ ഒന്നും സംസാരിച്ചില്ലല്ലോ ” ഞാൻ പറഞ്ഞു.. അവൾ വാപ്പിയുടെ അടുത്ത് ഇരുന്നു…

“എന്താ വാപ്പി കാര്യം ” ആഫി വപ്പിയോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു…

“അതെ നിന്റെ ഉമ്മിക്ക് നിന്റെ ഇക്കയെ ആ കൊച്ചിനെ കൊണ്ട് കെട്ടിച്ചാൽ കൊള്ളാം എന്ന് ഉണ്ട്… അത് സംസാരിക്കാൻ തുടങ്ങുവായിരുന്നു ” വാപ്പി അഫിടെ ചെവിയിൽ പറഞ്ഞു…

അത് കേട്ട് ആഫി എന്നെയും ഉമ്മിയെയും മാറി മാറി നോക്കി… ഞാൻ എന്താണ് എന്നാ രീതിയിൽ തലകൊണ്ട് ചോദിച്ചു… അവൾ ഒന്നുമില്ല എന്നാ രീതിയിൽ തോൾ അനക്കി…

“മോളെ ജാസ്മി.. ഞങ്ങൾ എന്താ പറയാൻ വന്നതെന്ന് വെച്ചാൽ….” ഉമ്മി പറയാൻ തുടങ്ങിയതും… പുറത്ത് ഒരു കാറിന്റെ ഹോൺ കേട്ടു… ഉമ്മി അപ്പോൾ അവിടെ വെച്ചു നിർത്തി.. ഞാൻ പുറത്തേക്ക് ഇറങ്ങി ആരാ വന്നതെന്ന് അറിയാൻ… ഞാൻ അപ്പോൾ കാണുന്നത് കാർ തുറന്ന് ഇറങ്ങി വരുന്ന വിവേകിനെ ആണ്… ഞാൻ ഓടി അവന്റെ അടുത്തേക്ക് പോയി…

“നീ എന്താടാ വന്നേ ” അവൻ ടിക്കിയിൽ നിന്ന് ബാഗ് എടുക്കുമ്പോൾ ഞാൻ ചോദിച്ചു..

“അതെന്താടാ എനിക്ക് വന്നൂടെ ” അവൻ ബാഗ് എടുത്തിട്ട് എന്നോട് ചോദിച്ചു…

“അതല്ലടാ അടുത്ത ആഴ്ച നിന്റെ കല്യാണം അല്ലെ… അതുകൊണ്ട് ചോദിച്ചതാ ” ഞാൻ പറഞ്ഞു…

“ആഫി ഇന്നലെ രാത്രി എല്ലാം വിളിച്ചു പറഞ്ഞു… അതുകൊണ്ട് ആണ് ഞാൻ ഇങ്ങ് വന്നത് ” അവൻ പറഞ്ഞു…

“എന്നാലും അടുത്താഴ്ച കല്യാണം അല്ലെ ”

“അതൊന്നും കുഴപ്പമില്ല… അവളുടെ കല്യാണം കഴിയുന്നത് വരെ ഞാൻ ഇവിടെ ഉണ്ട്.. നീ ഇനി എന്തൊക്ക പറഞ്ഞാലും ഞാൻ പോകില്ല ” അവൻ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു… ഞങ്ങൾ വീട്ടിലേക്ക് കയറി.. അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്…

“ആഹ് മോൻ ആയിരുന്നോ ” ഉമ്മി വിവേകിനോട് ചോദിച്ചു… വിവേക് ഉമ്മിയെ നോക്കി ഒന്ന് ചിരിച്ചതെ ഉള്ളു… ഞാൻ അവനു എന്റെ റൂം തന്നെ സെറ്റ് ആക്കി കൊടുത്തു… അപ്പൊ ആഫി അങ്ങോട്ട് കയറി വന്നു…

“ഒരു സ്വപ്നം.. അവിടെ താഴെ എന്തായിരുന്നെന്നോ… ഇക്കയെ അവളെ കൊണ്ട് കെട്ടിച്ചാലോ എന്ന് ചർച്ച തുടങ്ങിയതായിരുന്നു… അപ്പോഴാണ് ഈ വിവേകേട്ടൻ വന്നത്.. ഇല്ലായിരുന്നേൽ ഇപ്പൊ ചോദിച്ചേനെ ” ആഫി പറഞ്ഞു…

“ഓഹോ അങ്ങനെ ആണോ കാര്യങ്ങൾ ” ഞാൻ പറഞ്ഞു…

“ആഹ് അങ്ങനെയാ ”

“എന്തേലും നടക്കട്ടെ ” ഞാൻ പറഞ്ഞു…

“എടാ നീ ഒന്ന് ഫ്രഷ് ആക്. നമുക്ക് ഒരു സ്ഥാലം വരെ പോണം ” ഞാൻ അവനോട് പറഞ്ഞിട്ട് അഫിയുമായി പുറത്തേക്ക് ഇറങ്ങി…

“നടക്കുവോ ” ഞാൻ ആഫിയോട് ചോദിച്ചു…

“ചോദിച്ചാൽ അല്ലെ പറയാൻ പറ്റു… ഞാൻ ചോദിച്ചു നോക്കട്ടെ ” ആഫി ചോദിച്ചു

“ആഹ് നോക്ക് ” എന്നിട്ട് ഞാനും ആഫിയും അവളുടെ റൂമിലേക്ക് പോയി ഇരുന്നു..അവൾ ഫോണിൽ എന്തൊക്കെയോ ചെയ്ത് കൊണ്ട് ഇരുന്നു… ഞാൻ അവളുടെ മടിയിൽ തലവെച്ചു കിടന്നു.. അപ്പോൾ എന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു… ഞാൻ ഫോൺ എടുത്തു നോക്കി അറിയാത്ത ഒരു നമ്പറിൽ നിന്ന് ഒരു വോയിസ്‌ മെസ്സേജ് ആയിരുന്നു… ഞാൻ അത് പ്ലേ ചെയ്തു…

‘നീ എത്രയെന്ന് പറഞ്ഞു അവളെ അവിടെ പിടിച്ചു നിർത്തും… അവൾ എന്ന് പുറത്തിറങ്ങുന്നോ അന്ന് അവൾ തീരും… അതിനു നീ എതിരായി നിന്നാൽ നിന്നെയും തീർക്കും ’ ഒരു പെണ്ണിന്റെ ശബ്ദം ആയിരുന്നു… ഐഷ ആണെന്ന് എനിക്ക് മനസിലായി…ഇത് കേട്ട് ഞാൻ ആഫിയെ നോക്കി അവൾ ചെറുതായി പേടിച്ചെന്ന് തോന്നുന്നു…

“അയ്യേ നീ പേടിക്കണ്ട… അവൾ ഒന്നും ചെയ്യില്ല.. ” ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു…എന്നിട്ട് എന്ത് ചെയ്യണം എന്ന് ആലോചിച്ചു… കുറെ നേരത്തെ ആലോചനക്ക് ശേഷം ഒരു കാര്യം അങ്ങ് തെരുമാനിച്ചു… ഞാൻ എഴുനേറ്റ് വിവേകിനെ വിളിച്ചു…

“എടാ വാ ഒരു സ്ഥാലം വരെ പോകാം ” ഞാൻ പറഞ്ഞു…

“എങ്ങോട്ടാ ” അവൻ ചോദിച്ചു…

“ഐഷയുടെ അടുത്തേക്ക് ” ഞാൻ പറഞ്ഞു…

“എടാ വേണ്ട.. അത് ശെരിയാകില്ല… നീ അവളെ ഇറക്കി വിട്…നീ എന്തിനാ അവളെ ഇങ്ങനെ സംരെക്ഷിക്കുന്നെ… ഇറക്കി വിട് ”

“എടാ അത് പറ്റില്ല അവൾ ഒരു സഹായം ചോദിച്ചതാ… അത് ചെയ്തില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇതൊന്നും വരില്ലായിരുന്നു… ഇതിപ്പോ ഞാൻ ചെയ്തത് പോലെ ആയില്ലേ… ഇനി അങ്ങനെ ഇറക്കി വിടാൻ പറ്റില്ല ”ഞാൻ പറഞ്ഞു…

“എടാ അവളെ ഇറക്കി വിടുന്നതാണ് നല്ലത് ” അവൻ പറഞ്ഞു…

“നീ ഇനി എന്തൊക്കെ പറഞ്ഞാലും ഇറക്കി വിടാൻ പറ്റില്ല… അല്ല നീ എന്തിനാ ഇത്രക്ക് പേടിക്കുന്നെ ”

“എടാ , ഞാൻ ഇനി എന്ത് ചെയ്യണം ”അവൻ ചോദിച്ചു… ഞാൻ ഒന്ന് ആലോചിച്ചു…

“നിനക്ക് അവളുടെ സ്ഥാലം അറിയാമോ ” ഞാൻ ചോദിച്ചു

“എടാ അത് വേണ്ട.. അവൾ താമസിക്കുന്ന സ്ഥാലം ശെരിയല്ല ” അവൻ എന്നെ പിന്തിരിപ്പിക്കാൻ നോക്കി…

“എടാ നീ സ്ഥാലം പറയുന്നുണ്ടോ… പേടി ആണേൽ നീ വരണ്ട ”

“എനിക്ക് പേടി ഒന്നുമില്ല… ഞാൻ വരാം ”അവൻ പറഞ്ഞു… ഞങ്ങൾ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി… ആലപ്പുഴയിൽ പറവൂർ അവിടെ ആയിട്ടാണ് അവളുടെ വീട്.. ഒരു കോളനി ആണ് അതിന്റെ ഏറ്റവും അറ്റാതായിട്ടാണ് അവളുടെ വീട്.. ഞങ്ങൾ ആ വീടിന്റെ ഫ്രണ്ടിൽ വണ്ടി നിർത്തി… പരിചയമില്ലാത്ത ആളുകൾ ആയതുകൊണ്ട് ആകും… അടുത്തുള്ളവർ ഒക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു… വിവേക് ഡോർ ബെൽ അടിച്ചു.. അപ്പോൾ തന്നെ ഐഷ വാതിൽ തുറന്നു…

“ആഹ് ഇയ്യാളും ഉണ്ടായിരുന്നോ… വരുമെന്ന് എനിക്ക് അറിയാമായിരുന്നു… ഇവനും ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല… ആഹ് അവിടെ തന്നെ നിക്കുവാണോ അകത്തേക്ക് കയറി ഇരിക്ക് ” പുറത്ത് നിക്കുന്നത് ശെരിയാകില്ല എന്ന് മനസിലാക്കി ഞാൻ വീടിന് അകത്തേക്ക് കയറി… വിവേകും കയറി… ഐഷ ഡോർ അടച്ചു… ഞാൻ വീടൊന്ന് നോക്കി നല്ല വൃത്തിയുള്ള വീട്… ഞങ്ങൾ അവിടെ സോഫയിൽ ഇരുന്നു…

“ഞാൻ വെള്ളം എടുത്തോണ്ട് വരാം ” അവൾ പറഞ്ഞിട്ട് അകത്തേക്ക് പോകാൻ തുടങ്ങി…

“വെള്ളം ഒന്നും വേണ്ട… കുറച്ചു കാര്യം പറയാനാണ് വന്നത്… അത് പറഞ്ഞിട്ട് ഞങ്ങൾ അങ്ങ് പോകും ” ഞാൻ പറഞ്ഞു…

“ആഹ് നല്ല ചൂടിൽ ആണല്ലോ… അവിടെ ഇരിക്കൂന്നേ.. ഞാൻ വെള്ളം ആയിട്ട് വരാം ” ഞാൻ പറഞ്ഞത് ഗൗനിക്കാതെ അവൾ പറഞ്ഞിട്ട് അകത്തേക്ക് പോയി… ഞാൻ എന്റെ ദേഷ്യം അടക്കി പിടിച്ചു… അവൾ വെള്ളവുമായി വന്നു… ഞാൻ കുടിച്ചില്ല അവൻ കുടിച്ചു… അവന്റെ മുഖത്ത് ചെറിയാ പേടി ഉണ്ടായിരുന്നു… അത് കൊണ്ട് ആണെന്ന് തോന്നുന്നു ഐഷയുടെ മുഖത്ത് വല്ലാത്ത ചിരിയുമുണ്ടായിരുന്നു… വെള്ളം അവിടെ വെച്ചിട്ട് അവിടെ ഇരുന്നു…

“ആഹ് ഇനി പറ.. എന്താ കാര്യം ” അവൾ കാലിന്റെ മേലിൽ കാൽ കയറ്റി വെച്ച് ചോദിച്ചു…

“എന്താ നിന്റെ ഉദ്ദേശം ” ഞാൻ അവളോട് ചോദിച്ചു…

“എന്റെ ഉദ്ദേശം ഞാൻ പറഞ്ഞല്ലോ.. എന്റെ ജീവിതം നശിപ്പിച്ചവളാണ് അവൾ അവളുടെ ജീവൻ എനിക്ക് വേണം ” അവൾ ഒരു ചിരിയോടെ പറഞ്ഞു…

“ടി നിന്നെ ” എന്ന് പറഞ്ഞു ഞാൻ അവളെ അടിക്കാനായി കൈ വീശിയതും വിവേക് എന്റെ കയ്യിൽ പിടിച്ചു…

“ഹ ഹ ഹ, കൂട്ടുകാരാന് നല്ലബുദ്ധി പറഞ്ഞു കൊടുക്ക്.. ഞാൻ ഒന്ന് വിളിച്ചാൽ നിങ്ങളുടെ പൊടി പോലും ബാക്കി കിട്ടില്ല… ഇത് മാർട്ടിന്റെ ഏരിയ ആണ്… പറവൂർ മാർട്ടിന്റെ ഏരിയ ” ഐഷ അഭിമാനത്തോടെ പറഞ്ഞു… അത്

കേട്ടപ്പോൾ ഞാൻ ഒന്ന് അടങ്ങി…

“നിങ്ങളോട് ഞാൻ മാന്യമായിട്ട് പറഞ്ഞതല്ലേ അവളെ ഇറക്കി വിടാൻ.. ഇറക്കി വീട്ടിരുന്നേൽ ഇന്നലെ ആ ചവിട്ട് കൊള്ളേണ്ട കാര്യം ഉണ്ടായിരുന്നോ.. എന്തായാലും ഇവിടെ വരെ വന്നതല്ലേ… തിങ്കൾ വരെ നിങ്ങൾക്ക് സമയം ഉണ്ട്… അതിനു ശേഷവും ഇത് തന്നെയാണ് ഉദ്ദേശമെങ്കിൽ.. പിന്നെ എന്റെ കയ്യിൽ നിക്കില്ല ” അവൾ പറഞ്ഞു… ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് എഴുനേറ്റു.. തിരിഞ്ഞു പോലും നോക്കാതെ നടന്നു….

“ആ വീട്ടിൽ ഒരു കല്യാണം നടക്കുന്നത് കൊണ്ട് ആണ്… വീട്ടിൽ കേറി അവളെ കൊണ്ട് പോകാത്തത്… ഓർത്തു വെച്ചോ… തിങ്കൾ..” അവൾ എന്നെ ഒന്നകൂടെ ഓർമിപ്പിച്ചു…എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലാതെ ഞാൻ അവിടെ നിന്ന് ഇറങ്ങി വിവേക് വണ്ടി എടുത്തു… ഞങ്ങൾ തിരികെ വീട്ടിലേക്ക് വന്നു… ഞാൻ ആരോടും ഒന്നും സംസാരിക്കാതെ എന്ത് ചെയ്യണം എന്ന് ആലോചിച്ച് റൂമിലേക്ക് പോയി കിടന്നു… ആലോചിച്ച് ആലോചിച്ച്… ഞാൻ എപ്പോഴോ ഉറങ്ങി പോയി…

ജാസ്മിനെ അവൾ കഴുത്തു ഞെരിച്ചു കൊല്ലുന്നത് ഞാൻ സ്വപ്‍നം കണ്ട് ഞെട്ടി എഴുനേറ്റു… സമയം 1.30 എല്ലാരും ഉറക്കമായി എന്ന് തോന്നുന്നു…ഞാൻ ശ്വാസം നേരെ ആകുന്നത് വരെ നെഞ്ചിൽ തടവി… എന്നിട്ട് കണ്ണ് അടച്ചു കിടന്നു…വീണ്ടും ഞാൻ ഉറക്കത്തിലേക്ക് പോയി…

..2 ദിവസം കടന്ന് പോയി… കണ്ടാൽ ചിരിക്കും എന്ന് അല്ലാതെ ജാസ്മിനുമായി യാതൊരു സംസാരവുമില്ലായിരുന്നു… പീടിച്ചു പേടിച്ചാണ് ഞാനും വിവേകും പുറത്തേക്ക് ഇറങ്ങിയതൊക്കെ…പന്തൽ എല്ലാം ഇട്ടു

ഇന്നാണ് മെഹന്ദി… പാചകത്തിനുള്ള എല്ലാ സാധനങ്ങളും എത്തിച്ചിട്ടുണ്ട്…കുടുംബക്കാർ എല്ലാം എത്തിയിട്ടുണ്ട്…അന്നത്തെ ദിവസത്തിന്റെ തിരക്കിനിടക്ക്.. ഫോണിൽ ഒരു മെസ്സേജ് വന്നു… ‘ഇനി 2 ദിവസം കൂടെ ഉള്ളു.. ഒരമ്മയുണ്ടല്ലോ ’ ഐഷയുടെ മെസ്സേജ്.. അത് കേട്ട് ഞാൻ എന്ത് ചെയ്യണമെന്ന് അറിയതെ ഞാൻ അവിടെ ഇരുന്നു…

“ഇക്കാ ദോ അവിടെ വിളിക്കുന്നു ” ആലോചിച്ചിരുന്ന എന്റെ തോളിൽ തട്ടി ജാസ്മിൻ പറഞ്ഞു… എന്നിട്ട് അവൾ അകത്തേക്ക് പോകാൻ തുടങ്ങി…

“ജാസ്മി ” ഞാൻ അവളെ വിളിച്ചു…

“എന്താ ഇക്കാ ” അവൾ തിരിഞ്ഞു എന്നെ നോക്കി ചോദിച്ചു…ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിന്ന് പരുങ്ങി…

“നാളെ ഈ കല്യാണം കഴിഞ്ഞാൽ ഞങ്ങൾ പൊക്കോളാം… ഇക്കാ പേടിക്കണ്ട ” അവൾ പറഞ്ഞു…

“നീ ഇത് എങ്ങനെ ” ഞാൻ ചോദിച്ചു.

“ആഫി പറഞ്ഞിരുന്നു… കാര്യം എല്ലാം.. എനിക്ക് മരിക്കാൻ പേടി ഇല്ല ഇക്കാ.. ഞങ്ങൾ പൊക്കോളാം ” അവൾ പറഞ്ഞു… എന്നിട്ട് അവൾ തിരിഞ്ഞു…

“നിനക്ക് എന്റെ കൂടെ ജീവിക്കാൻ പറ്റുമോ ” ഞാൻ തല താഴ്ത്തി ചോദിച്ചു…

“എന്താ ഇക്കാ ” അവൾ കേട്ടത് ശെരിയാണോ എന്ന് അറിയാൻ ഒന്നകൂടെ ചോദിച്ചു…

“നിനക്ക് എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ പറ്റുമോന്ന് ” ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു… അത് കേട്ടപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു…

“അത്, ഞാൻ, ഇ. ഇപ്പൊ. അത് വേണ്ട ഇക്കാ… ഈ അവസ്ഥയിൽ വേണ്ട ” അവൾ ഒഴിഞ്ഞു മാറി…

“പെട്ടന്ന് എടുത്ത തീരുമാനം അല്ല ” ഞാൻ പറഞ്ഞു…

“എനിക്ക് അറിയാം ഇക്കാ… ആദ്യം കണ്ടപ്പോൾ മുതൽ ഞാൻ ശ്രെദ്ധിച്ചതാണ്.. പിന്നെ ആഫി എന്നോട് ചോദിച്ചു.. ഇപ്പൊ തന്നെ ഞങ്ങൾ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആണ്.. പിന്നെ ആ ഐഷ എന്നെ കൊല്ലാനും നോക്കുന്നു വെറു….” പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ വാ ഞാൻ പൊത്തി… അവൾ എന്നിലേക്ക് ചേർന്നു.. അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി… എന്റെ നോട്ടം അവളുടെ കണ്മഷി എഴുതിയ കറുത്ത കണ്ണുകളിൽ തന്നെ നിന്നു…

“നിന്നെ ആരും ഒന്നും ചെയ്യില്ല…” ഞാൻ അവൾക്ക് ഉറപ്പ് നൽകി… അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി… ഞാൻ അത് തുടച്ചു… എന്നിട്ട് അവളെ രണ്ട് കൈ കൊണ്ടും എന്റെ നെഞ്ചിലേക്ക് ചേർത്തു.. അവൾ എന്റെ നെഞ്ചിലേക്ക് വീണതും പൊട്ടി കരഞ്ഞു…പെട്ടന്ന് അവൾ എന്തോ ഓർത്തിട്ട് നെഞ്ചിൽ നിന്നും ഞെട്ടി എഴുനേറ്റു…എന്നിട്ട് അവൾ എന്റെ മുഖത്ത് പോലും നോക്കാതെ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി…

“ജാസ് ” അവളുടെ പേര് മുഴുവൻ പോലും വിളിക്കാൻ എനിക്ക് പറ്റിയില്ല.. ഞാൻ അവിടെ തന്നെ ഇരുന്നു… കണ്ണിൽ നിന്ന് ചെറുതായി വെള്ളം വന്നു… പെട്ടന്ന് ആരോ എന്റെ തൊലിൽ തട്ടി.. വാപ്പി ആണ്… ഞാൻ വേഗം കണ്ണ് തുടച്ചു…

“മോനെ എന്തേലും പ്രശനം ഉണ്ടോ ” വാപ്പി ചോദിച്ചു…

“ഏഹ് ഒന്നുമില്ല വാപ്പി ” എന്ന് പറഞ്ഞു വാപ്പിയുടെ ചോദ്യത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു…

“ പിന്നെ എന്തിനാ നീ കരയുന്നത് ”എന്നെ വിടാതെ പിടിച്ചുകൊണ്ടു വാപ്പി ചോദിച്ചു… എന്റെ വിഷമം വാപ്പി അറിയത്തെ ഇരിക്കാൻ

.. വാപ്പിടെ കണ്ണിലേക്കു നോക്കാതെ താഴത്തേക്ക് നോക്കി…

“അത് വാപ്പീ…”ഞാൻ പറയാൻ മടിച്ചു…

“വിഷമിക്കണ്ട… അവൾക്ക് ഇഷ്ടമല്ലാതെ അത് നടക്കില്ലല്ലോ… വേണ്ടന്ന് വെച്ചേക്ക് ” വാപ്പി എന്റെ തോളിൽ തട്ടി പറഞ്ഞു… അത് കേട്ട് ഞാൻ വാപ്പിടെ കണ്ണുകളിലേക്ക് നിറക്കണ്ണുകളോടെ നോക്കി…

“എന്നാലും നീ അവരെ രക്ഷിക്കണം..” വാപ്പി എന്നെ പറഞ്ഞു..

“ ഇത് വാപ്പി എങ്ങനെ അറിഞ്ഞു” ഞാൻ അതിശയത്തോടെ ചോദിച്ചു..

“ നീ എന്തെല്ലാം ഞങ്ങൾ ഒളിപ്പിച്ചു വെച്ചാലും ഞങ്ങൾക്ക് അതെല്ലാം മനസ്സിലാവുന്നുണ്ട്.. അതുകൊണ്ടുതന്നെയാണ് നിനക്ക് അവളോട് ഇഷ്ടമുള്ള കാര്യം നിങ്ങളുടെ ഉമ്മിക്ക് മനസ്സിലായത്”.. അപ്പോൾ ഉമ്മി അങ്ങോട്ട് കയറി വന്നു… ഞാൻ പെട്ടന്ന് എന്റെ കണ്ണുകൾ തുടച്ചു.. പക്ഷെ ഉമ്മി അത് കണ്ടിരുന്നു..

“എന്താ മോനെ ” ഉമ്മി പെട്ടന്ന് എന്റെ കവിളിൽ പിടിച്ചുകൊണ്ടു ചോദിച്ചു…

“അവനു ആഫി പോണത്തിൽ വിഷമം ആണ് ” വാപ്പി ആണ് മറുപടി കൊടുത്തത്…

“അതിനു അവൾ ദൂരെ ഒന്നും പോണില്ലല്ലോ.. അടുത്തല്ലേ… മോൻ വിഷമിക്കണ്ട ” ഉമ്മി എന്നെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു.. അപ്പോൾ അടുത്ത വീട്ടിലെ രണ്ട് ചേച്ചിമാർ വന്ന് ഉമ്മിയെ വിളിച്ചു ഉമ്മി പോയി…

“മോനെ നീ അവരെ രക്ഷിക്കണം… നിന്റെ സ്നേഹം അവൾ മനസിലാക്കും… ഇല്ലേൽ നിന്നെ മനസിലാക്കുന്ന ഒരു കുട്ടിയെ കിട്ടും ” വാപ്പി എന്നോട് ഒന്നുകൂടെ ഓർമിപ്പിച്ചു…എന്നിട്ട് വാപ്പിയും അവിടെ നിന്ന് പോയി… ഞാൻ അവിടെ തന്നെ ഇരുന്നു ഓരോരോ കാര്യങ്ങൾ ആലോചിച്ചു…എന്റെ അവസ്ഥാ മനസിലാക്കി നബീലും വിവേകും കാര്യങ്ങൾക്കെല്ലാം ഓടി നടന്നു.. കുറച്ചു ആലോചിച്ചപ്പോൾ തന്നെ എനിക്ക് ഒരു ഐഡിയ കിട്ടി അതിന്റെ സന്ദോഷം എനിക്ക് ഉണ്ടായിരുന്നു… അതുകൊണ്ട് ഞാൻ വാക്കി എല്ലാത്തിനും സന്ദോഷത്തോടെ തന്നെ ഓടി നടന്നു… ഏകദേശം 6.30 ഒക്കെ ആയപ്പോൾ മെഹന്തിക്കായി ചെറുക്കന്റെ വീട്ടുകാർ എല്ലാം എത്തി.ഞാൻ കുളിച്ച് വേറെ ഡ്രസ്സ്‌ ഒക്കെ ഇട്ട് നിന്നു .അവരുടെ കൂട്ടത്തിൽ ജന്നാഹ് തന്നെ ആയിരുന്നു ഹൈലൈറ്റ്..ഒരു തവണയെ ഞാൻ നോക്കിയുള്ളു… അപ്പോഴേക്കും നാദി എന്നെ പിടിച്ചു വലിച്ചു അവിടുന്ന് മാറ്റി…

“അങ്ങോട്ട് ഉള്ള നോട്ടം വേണ്ട ” നാദി പറഞ്ഞു…

“അയ്യോ എനിക്ക് വേണ്ടായേ… അറിയത്തെ നോക്കിപോയതാ ” ഞാൻ പറഞ്ഞു…

“അങ്ങനെ ആണേൽ നിനക്ക് കൊള്ളാം ” നാദി എന്നോട് പറഞ്ഞിട്ട് ജന്നയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു.. ജെന്ന ആദ്യം ഒന്ന് മടിച്ചു.. പക്ഷെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു…

“നിങ്ങൾ തമ്മിൽ ഇതിന് മുൻപ് കണ്ടിട്ടുണ്ട് അല്ലെ ” നാദി ജന്നയോട് ചോദിച്ചു..

. കണ്ടിട്ടുണ്ടെന്ന് ജന്ന തലയാട്ടി..

“അപ്പൊ പിന്നെ പരിചയപെടുത്താണ്ട കാര്യം ഇല്ലാലോ ” നാദി എന്നെ നോക്കി ചോദിച്ചു ഞാനൊന്നും പറഞ്ഞില്ല… ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കിയപ്പോൾ ആഫിയുടെ കൂടെ നിന്ന് ഞങ്ങളെ തന്നെ ഒരു ദേഷ്യത്തോടെ നോക്കുന്ന ജാസ്മിനെ ഞാൻ കണ്ടു… ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടന്ന് നോട്ടം മാറ്റി… അവളുടെ aa നോട്ടത്തിൽ എന്തൊക്കെയോ ഉണ്ടെന്ന് എനിക്ക് മനസിലായി.. അവൾ ഞങ്ങളെ നോക്കും എന്ന് നന്നായി അറിവായുന്നത് കൊണ്ട് ഞാൻ ജന്നയുമായി സംസാസാരിക്കാൻ തന്നെ തീരുമാനിച്ചു…

“അതെ ഇപ്പോഴും അന്ന് ആഫി പറഞ്ഞ കാര്യം ആലോചിച്ചിട്ട് ആണോ ഇങ്ങനെ നിക്കുന്നെ ” ഞാൻ ചിരിച്ചുകൊണ്ട് ജന്നയോട് ചോദിച്ചു…

“അത്.. ഇക്കാ.. അപ്പോൾ എനിക്ക് ” അവൾ വിക്കി..

“ആയോ അവളെ നിനക്കും അറിയില്ലേ… എന്നോട് ഉള്ള സ്നേഹം കൊണ്ടും നിന്നോട് ഉള്ള സ്നേഹം കൊണ്ടുമാണ് അവൾ അങ്ങനെ പറഞ്ഞത് .. അതൊക്കെ വിട്ടേക്ക്.. കുറച്ചു നാൾ കൂടെ കഴിഞ്ഞാൽ എന്റെ ചേട്ടത്തി ആകാൻ ഉള്ളയാ ” ഞാൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു… അവളുടെ മുഖം അപ്പോൾ നാണത്താൽ ചുവന്നു…

“ഞാൻ കരുതി ഇക്കാക്ക് എന്നോട് ദേഷ്യം ഉണ്ടാകുമെന്ന്” അവൾ ചിരിയോടെ പറഞ്ഞു.. അപ്പോൾ തന്നെ ഞാൻ ജാസ്മിന്റെ ഭാഗത്തേക്ക്‌ നോക്കി… ഞാൻ പ്രേധിക്ഷിച്ചത് പോലെ തന്നെ… അവൾ ഞങ്ങളെ തന്നെ നോക്കി നിക്കുകയായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു… ഇനിയും വേണ്ടന്ന് മനസിലായി ഞാൻ അവിടെ നിന്ന് ഉമ്മിയുടെ അടുത്ത് വന്ന് ചടങ്ങ് തുടങ്ങാം എന്ന് പറയാൻ പറഞ്ഞു… ഉമ്മി പറഞ്ഞു… അങ്ങനെ ചടങ്ങ് തുടങ്ങി…ഓരോരുത്തരായി മൈലാഞ്ചി ഇട്ടു… അതിനു ശേഷം ഫുഡ്‌ ഒക്കെ കഴിഞ്ഞു അവർ യാത്രയായി… ജന്ന ഓരോ സമയം എന്റെ അടുത്ത് വരുമ്പോളും ഞാൻ ജാസ്മിനെ നോക്കും അവൾ ഞാൻ നോക്കുന്നത് കാണുമ്പോൾ നോട്ടം മാറ്റും.. അവർ എല്ലാം പോയി കഴിഞ്ഞു.. ഞാൻ ക്ഷീണത്തിൽ അവിടെ ഇരുന്നു.. ഇന്നത്തെ രാത്രി ഉറക്കം ഇല്ലന്ന് എനിക്ക് അറിയാമായിരുന്നു… പക്ഷെ എന്റെ കണ്ണുകൾ അടഞ്ഞടഞ്ഞു പോയിക്കൊണ്ട് ഇരുന്നു…പെട്ടന്ന് എന്റെ തോളിൽ കൈവെച്ചുകൊണ്ട് ആരോ മുൻപിൽ ഉള്ള കസേരയിൽ ഇരുന്നു.. ഞാൻ പെട്ടന്ന് കണ്ണ് തുറന്നു… എന്നിട്ട് നേരെ ഇരുന്നു…ആളെ എനിക്ക് മനസിലായില്ല…

“ആരാ ” ഞാൻ ചോദിച്ചു…

“എന്നെ നിനക്ക് അറിയത്തില്ല… പക്ഷെ നിനക്ക് നാളെ ഒരു ദിവസം കൂടെ സമയം ഉണ്ട്… നിനക്ക് നല്ലൊരു തീരുമാനം എടുക്കാം ” എന്ന് പറഞ്ഞിട്ട് അയാൾ എഴുനേറ്റ് പോയി…അപ്പോൾ എനിക്ക് മനസിലായി നല്ല ഒരു തീരുമാനം എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന്.. അങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് നബീൽ വന്നത്

“എടാ നീ ഓഡിറ്റോറിയത്തിൽ പോകാൻ വരുന്നുണ്ടോ ” അവൻ ചോദിച്ചു.. മറുപടി ഒന്നും പറയാതെ ഞാൻ അവന്റെ കൂടെ നടന്നു…ഞങ്ങൾ ഓഡിറ്റോറിയതിൽ എത്തി.. കുറച്ചു നേരം പണി ഒക്കെ നോക്കി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇരുന്നായിടത് തന്നെ ഇരുന്നു ഉറങ്ങി പോയി… എന്തോ ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു… നോക്കുമ്പോൾ ബലൂൺ വിറപ്പിച്ചതിൽ ഒരണ്ണം പൊട്ടിയതാണ്.. ഞാൻ ചുറ്റും ഒന്ന് നോക്കി.. നബീൽ കുറച്ചു മാറി ഒരു കസേരയിൽ ഇരുന്നു ഉറക്കം തൂങ്ങുന്നു…ഞാൻ അവന്റെ അടുത്തേക്ക് ചെന്നു…

“വാ മതി വാക്കി അവർ നോക്കിക്കോളും..” എന്നും പറഞ്ഞു അവനെയും താങ്ങി കൊണ്ട് ഞാൻ വീട്ടിലേക്ക് വന്നു… നേരെ റൂമിലേക്ക് ചെന്ന് ഞങ്ങൾ രണ്ടും എന്റെ ബെഡിലേക്ക് തന്നെ കിടന്നങ് ഉറങ്ങി… രാവിലെ 6 മണിയൊക്കെ ആയപ്പോൾ തന്നെ എഴുനേറ്റു… എന്തോ ഉള്ളിന്റെ ഉള്ളിൽ ഒരു പേടി പോലെ… ഞാൻ എഴുനേറ്റ് വീടിന് ചുറ്റും ഒന്ന് നടന്നു.. അപ്പോൾ ഞാൻ കണ്ടു.. വീടിനു ചുറ്റും കിടക്കുന്ന പരിചയമില്ലാത്ത 2 കറുകൾ… ഞാൻ പുറത്തേക്ക് ഇറങ്ങി നോക്കി അതിൽ തന്നെ ആരൊക്കെയോ കിടന്ന് ഉറങ്ങുന്നുണ്ട്.. ഞാൻ തിരിച്ചു വീട്ടിൽ കയറി… ഞാൻ കൂടിയ കണക്കുകൾ എല്ലാം തെറ്റി… ഇത് ഇങ്ങനെ പോയാൽ ശെരിയാകില്ല… എന്ന് എനിക്ക് മനസിലായി… ഞാൻ ആലോചിച്ചു ഒരു തീരുമാനത്തിലേക്ക് എത്തി… പക്ഷെ അത് റിസ്ക് ആണ്… പക്ഷെ അവരെ രക്ഷിക്കാനും ഞങ്ങൾ കുടുക്കിൽ ചാടാതെ ഇരിക്കാനും ഒരു വഴിയേ ഉള്ളു… അങ്ങനെ ആലോചിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് നബീൽ ഇറങ്ങി വരുന്നത്…

“അഹ് നീ എപ്പോ എഴുനേറ്റു ” അവൻ ചോദിച്ചു…

“എടാ നീ ഒരു കാര്യം ചെയ്യാമോ ” അവൻ ചോദിച്ച ചോദ്യത്തിന് വേറെ ചോദ്യം ഞാൻ ചോദിച്ചു…

“എന്താടാ ” അവൻ എന്റെ അടുത്ത് ഇരുന്നു ചോദിച്ചു… ഞാൻ എന്റെ പ്ലാൻ അവനു പറഞ്ഞു കൊടുത്തു…

“ഇത്രേ ഉള്ളോ ഇത് ഞാൻ നോക്കിക്കോളാം ” എന്ന് അവൻ പറഞ്ഞു… പിന്നീട് ആ വീട്ടിൽ ഒരു ബഹളം ആയിരുന്നു… കുളിച്ച് ഡ്രസ്സ്‌ മാറി.. ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി.. എന്റെ മനസ്സിൽ വല്ലാത്ത ഒരു വെപ്രാളം പോലെ… ആഫിയെ മേക്കപ്പ് ചെയ്യാൻ ആയി കൊണ്ട് പോയി… പിന്നീട് സമയം അങ്ങനെ പെട്ടന്ന് പോയി… ചെറുക്കൻ വന്നു… ഞാൻ കാൽ കഴുകി അകത്തേക്ക് കൊണ്ട് പോയി… നിക്കാഹ് കല്യാണം… ആഘോഷമായി… ഫോട്ടോ എടുപ്പ് എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിച്ചു… ആഫിയും ഫൈസലും അവർക്കായി എടുത്ത കാറിൽ പോയി…സാധാരണ എല്ലാ കല്യാണം കഴിഞ്ഞു പെണ്ണ് കരയുന്നത് ഒരു ചടങ്ങ് പോലെ ആണല്ലോ അത് ഇവിടെ ഉണ്ടായിരുന്നില്ല… Avar പോയി കഴിഞ്ഞു ഞാനും ഉമ്മിയും വാപ്പിയും ജാസ്മിനും ജാസിമും ഒരു കാറിൽ… നബീലും മാമയും മാമിയും ഒരു കാർ… നദിയും അവളുടെ ഹസ്ബൻഡ് ആഷിക്കും അവരുടെ മകനും ഒരു കാറിൽ.വിവേക് എന്റെ ബൈക്കിലും പിന്നെ വാക്കി ഉള്ള ബെന്തുക്കൾ എല്ലാം അവരവരുടെ കാറിലും ബസ്സിലുമായി വന്നു…

“ജാസ്മി നിന്റെ അനിയനെയും വിളിച്ചു നബീലിന്റെ കാറിൽ കയറിക്കോ ” ജാസ്മിൻ ബാഗ് എടുക്കാനായി റൂമിലേക്ക് പോയി… ജാസിമിന്റെ മുഖത്ത് ചെറിയ പേടി ഉണ്ട്…

“മോനെ എന്ത് ചെയ്യാനാ ” വാപ്പി ചോദിച്ചു..

“വാപ്പി ഞാൻ ആദ്യമേ എന്റെ വണ്ടി കൊണ്ട് പോകും… എന്റെ വണ്ടിയിൽ നാദി ഇരിക്കട്ടെ..വിവേകും വരട്ടെ എന്റെ കൂടെ… അപ്പോൾ അവർ ഇത് ജാസ്മിൻ ആണെന്ന് കരുതി എന്റെ പിറകെ വരുമ്പോൾ നബീൽ ഇവരെയും കൊണ്ട് ബാംഗ്ലൂർ നമ്മുടെ വില്ലയിലേക്ക് പോകട്ടെ… അവിടുത്തെ കാര്യങ്ങൾ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ” ഞാൻ പറഞ്ഞു… ജാസ്മിൻ ബാഗുമായി വന്നു എന്നെ ഒന്ന് നോക്കി എന്നിട്ട് ഉമ്മിടെ കയ്യിൽ പിടിച്ചു കരഞ്ഞു…

“മോള് കരയണ്ട… മോൾക്ക് ഒന്നും വരത്തില്ല ” ഉമ്മി അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.. എന്നിട്ട് ഞാൻ നദിയെയും അവളുടെ കുഞ്ഞ് നഫാസിനെയും കൊണ്ട് വണ്ടിയിൽ കയറി…എന്നിട്ട് njan വണ്ടി പുറത്തേക്ക് ഇറക്കി… പുറത്ത് ഞങ്ങളെ തന്നെ കുറച്ചു പേര് നോക്കി നിന്നിരുന്നു… ഞാൻ വണ്ടി അവരുടെ അടുത്തേക്ക് കൊണ്ട് നിർത്തി… പുറത്ത് നിന്ന് അകത്തേക്ക് വെക്തമായി കാണാൻ പറ്റില്ല പക്ഷെ ഒരു ആൾ അകത്തുള്ളതായി അവർക്ക് മനസിലാകും.. അതായിരുന്നു എന്റെ ബുദ്ധി… ഞാൻ വണ്ടി ചെറിയ സ്പീഡിൽ മുൻപോട്ട് പോയി… പ്രേതിക്ഷിച്ചത് പോലെ തന്നെ അവർ ഞങ്ങളുടെ പിറകെ വരാനായി വണ്ടിയിൽ കയറി… ഞാൻ അതെ സ്പീഡിൽ തന്നെ മുൻപോട്ട് പോയി.. ആളുകൾ ഉള്ള സ്ഥാലത് വെച്ച് അവർക്ക് ഞങ്ങളെ പിടിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് സമയം കളയാനായി ഞാൻ അങ്ങനെ ഉള്ള സ്ഥാലത് കൂടെ തന്നെ പൊയി… ഏകദേശം 2 മണിക്കൂറോളം ഞങ്ങൾ കറങ്ങി… അപ്പോഴേക്കും ആളൊഴിഞ്ഞ പ്രേശ്ദേശത്തേക്ക് എത്തി… അവിടെ വെച്ച് ഞങ്ങളെ അവർ വളഞ്ഞു… അവർ നേരെ വന്ന് നാദി ഇരുന്ന സീറ്റിന്റെ ഡോർ തുറന്നു… അവിടെ അവർ ഉദ്ദേശിച്ച ആളല്ല ഇരിക്കുന്നതെന്ന് മനസിലാക്കിയ അവർ എന്റെ നേരെ വന്ന് ഡോർ വലിച്ചു തുറന്നു… എന്നിട്ട് എന്നെ വലിച്ചു വെളിയിൽ ഇറക്കി…

“അവൾ എവിടെ ” എന്റെ കോളറിൽ പിടിച്ചിരുന്നവൻ ചോദിച്ചു.. അത് കേട്ട് വിവേക് ബാക്ക് ഡോർ തുറന്ന് ഇറങ്ങി…

“അവൾ പോയല്ലോ ” ഞാൻ പറഞ്ഞു…

“നീ അങ്ങനെ ഒഴിയാൻ ശ്രെമിക്കണ്ട… അവൾ ഇത് വരെ നിന്റെ വീട്ടിൽ ഉണ്ടായിരുന്നു ” അവന്റെ കൂടെ നിന്നവർ പറഞ്ഞു…

“ഉണ്ടായിരുന്നു… ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയപ്പോൾ അവൾ പോയി ”ഞാൻ പറഞ്ഞു..

“എങ്ങോട്ട് ” അവൻ ചോദിച്ചു…

“എനിക്ക് അറിയില്ല ” ഞാൻ പറഞ്ഞു… പറഞ്ഞു തീർന്നതും കോളറിൽ

പിടിച്ചിതിരുന്നവന്റെ വലത് കൈ എനിക്ക് നേരെ വന്നു… പുറകിൽ നിന്ന് വിവേക് അത് കൈ കൊണ്ട് തടുത്തിട്ടു…

“അവന് അറിയതോണ്ടല്ലേ ” വിവേക് പറഞ്ഞു…

“നീ എന്റെ കൈ തടയാൻ മാത്രമായോ ” എന്ന് ചോദിച്ചു അവൻ കാല് പൊക്കി വിവേകിനെ ചവിട്ടാൻ ആഞ്ഞതും താജ് അവന്റെ കൈ പിടിച്ചു തിരിച്ചു അവനെ കുനിച്ചു നിർത്തി അവന്റെ തലയിൽ ചവിട്ടി… അതോടെ അവൻ ഫ്ലാറ്റ്… ഇത് കണ്ട് നിന്നവൻ എനിക്ക് നേരെ ഓടി അടുത്തു.. അവൻ എന്നെ ഇടിക്കാൻ വന്നതും ഞാൻ കുനിഞ്ഞു എന്നിട്ട് അവന്റെ മുതുകിൽ കൈമുട്ട് കൊണ്ട് ഇടിച്ചു ബാക്കിലേക്ക് ആക്കി വിവേക് അവനെ വന്ന സ്പീഡിൽ തന്നെ ചവിട്ടി ചവിട്ട് കൊണ്ട് അവൻ താഴെ വീണു… അപ്പോഴണ്‌ വണ്ടിയിൽ നിന്നും ടൂൾസുമായി ഒരു കൂട്ടം ഇറങ്ങി വരുന്നത് കണ്ടത്… അവർ ഞങ്ങളുടെ അടുത്തേക്ക് വരുമ്പോൾ അവരുടെ പിറകിലായി കുറച്ചു ദൂരത്തിൽ പോലീസ് വണ്ടി വരുന്നത് ഞങ്ങൾ കണ്ടു… അവർ ഞങ്ങളുടെ അടുത്ത് എത്തിയപ്പോളേക്കും പോലീസും എത്തി… വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി… അവരെ എല്ലാം പിടിച്ചു വണ്ടിയിൽ കയറ്റി… വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാനായി ഒരാൾ അവരുടെ വണ്ടിയിൽ നോക്കി…

“ആഹ് മാർട്ടിൻ സാറും ഉണ്ടായിരുന്നോ ” ആ പോലീസുകാരൻ പുച്ഛത്തോടെ ചോദിച്ചു… എന്നിട്ട് മാർട്ടിനെ പുറത്തേക്ക് ഇറക്കി… ഞാൻ നോക്കിയപ്പോൾ മാർട്ടിന്റെ രണ്ട് കയ്യും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു..

“എന്ത് പറ്റി മാർട്ടിനെ കയ്ക്കൊക്കെ ” SI സാർ മാർട്ടിനോട് ചോദിച്ചു… മാർട്ടിൻ ദേഷ്യത്തോടെ വിവേകിനെ നോക്കുന്നത് ഞാൻ കണ്ടു… ഞാൻ വിവേകിന്റെ മുഖത്ത് നോക്കിയപ്പോൾ നാണം കലർന്നൊരു ഭാവം അവന്റെ മുഖത്ത്..

“മാർട്ടിനെ പോകാം… കുറെ കേസുകൾ കിടപ്പുണ്ട് നിന്റെ പേരിൽ.. പിന്നെ തെളിയാത്ത കുറച്ചു കേസുകളും… അതൊക്കെ നിന്റെയും ഇവരുടെ തലയിൽ ഞാൻ കെട്ടി വെക്കും… നിയൊക്കെ കുറേക്കാലം ജെയിലിൽ കിടക്ക് അതാണ് നല്ലത് ” എന്ന് പറഞ്ഞു SI സാർ അവരെ എല്ലാം പിടിച്ചു ജീപ്പിൽ കയറ്റി… എന്നിട്ട് എന്റെ അടുത്തേക്ക് വന്നു…

“ഒരുപാട് കാലമായി ഇവനെ പിടിക്കാൻ നോക്കുന്നു നടന്നില്ല. ഓളിവിൽ ആയിരുന്നു.. Thanks ” SI സർ പറഞ്ഞു…

“thanks ഞങ്ങൾ അങ്ങോട്ട് അല്ലെ പറയേണ്ടത്… നിങ്ങൾ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ അവർ ഞങ്ങളെ ഇപ്പൊ കൊന്നേനെ ” ഞാൻ പറഞ്ഞു…

“ഞങ്ങളെ ആരോ വിളിച്ചു പറഞ്ഞതാണ് ഇവിടെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് ” SI സർ പറഞ്ഞു…

“ആര് ” ഞാൻ ചോദിച്ചു…

“പേരൊന്നും അറിയില്ല… പക്ഷെ ഒരു സ്ത്രീ ആണ് ” SI സർ പറഞ്ഞു… ഞാൻ ഡോർ തുറന്നു നദിയെ ഒന്ന് നോക്കി.. നടന്ന കാര്യങ്ങൾ ആലോചിച്ച് പേടിച്ചിരിക്കുകയാണ്…

“അപ്പൊ ശെരി സർ… ഞങ്ങൾ അങ്ങോട്ട് ” ഞാൻ കൈ കൊടുത്തുകൊണ്ട് ചോദിച്ചു…

“ശെരി ” എന്ന് പറഞ്ഞു അയാൾ അവരേം കൊണ്ട് പോയി ഞാൻ കാറിലേക്ക് കയറി…. നാദി അപ്പോൾ എന്റെ കയ്യിലുടെ കൈ പിടിച്ചു… അവൾ നല്ലതുപോലെ പേടിച്ചു എന്ന് എനിക്ക് അവളുടെ ആ പ്രവർത്തിയിൽ നിന്ന് മനസിലായി… ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു തന്നെ വണ്ടി വീട്ടിലേക്ക് പോയി… ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല… അവർ അടുക്കള «കല്യാണം കഴിഞ്ഞു ചെറുക്കന്റെ വീട്ടിലേക്ക് പെണ്ണവീട്ടുകാർ പോകുന്നതിനാണ് അടുക്കള കാണാൻ പോകുന്നു എന്ന് പറയുന്നത് എല്ലാ ജില്ലകളിലും അങ്ങനെ ആണോ പറയുന്നത് എന്ന് എനിക്ക് അറിയില്ല » കാണാൻ പോയതാണ് എന്ന് എനിക്ക് മനസിലായി ഞങ്ങൾ താമടിച്ചു പോകുന്നത് ശെരിയല്ലല്ലോ എന്ന് ഓർത്തു പോകാൻ നിന്നില്ല… ഞാൻ വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫോണിൽ ഒരു കാൾ വന്നു… ഫൈസൽ ആയിരുന്നു…

“അളിയാ നിങ്ങൾ ഇത് എവിടെയാണ് ” അവൻ ചോദിച്ചു…

“ഞങ്ങൾ കുറച്ചു തിരിക്കിൽ ആയി പോയി.. ഇപ്പൊ വീട്ടിൽ ഉണ്ട് ” ഞാൻ പറഞ്ഞു…

“ഇങ്ങോട്ട് വരുന്നില്ലേ” അവൻ ചോദിച്ചു…

“അളിയാ ഇപ്പൊ സമയം പോയില്ലേ… ഇനി ഇപ്പൊ വന്നാൽ ആളുകൾ എന്ത് കരുതും ” ഞാൻ ചോദിച്ചു..

“അളിയാ ഇപ്പൊ വന്നില്ലെലാണ് ആൾക്കാർ ഓരോന്ന് കരുതുന്നെ… ഇനി ഒന്നും പറയണ്ട ഇപ്പൊ ഇവിടെ എത്തണം ” അവൻ പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്തു… ഞാൻ നദിയെയും വിവേകിനെയും കൊണ്ട് അവിടെക്ക് പോയി… അങ്ങും ഇങ്ങും നിക്കുന്നവർ ഒക്കെ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ വീടിന്റെ അകത്തേക്ക് പോയി.. അകത്തു ആഫിയെ കണ്ടപ്പോൾ തന്നെ നാദി അവളുടെ അടുത്തേക്ക് പോയി…

“എന്തായി ” വാപ്പി എന്നോട് ചോദിച്ചു…

“കാര്യങ്ങൾ ഏകദേശം ശെരിയായിട്ടുണ്ട്..1 ആഴ്ച അവർ അവിടെ നിക്കട്ടെ… ഇവന്റെ കല്യാണം കഴിഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് പൊക്കോളാം ” ഞാൻ വിവേകിനെ ചുണ്ടിക്കൊണ്ട് പറഞ്ഞു..

“നബീലിനെ വിളിച്ചിരുന്നു അവനു നിന്റെ വില്ലയുടെ അഡ്രെസ്സ് പറഞ്ഞു കൊടുക്കാൻ പറഞ്ഞു..”

“അത് ഞാൻ ആളെ ഏർപ്പാട് ആക്കിക്കോളാം” ഞാൻ പറഞ്ഞു… ഉമ്മി

ഫൈസലിന്റെ ഉമ്മയോട് എന്തൊക്കെയോ തള്ളി മറിക്കുകയാണ്…

“എന്ത് തള്ളാണ് ഉമ്മി തള്ളുന്നെ ” ഞാൻ ഉമ്മിടെ അടുത്ത് ചെന്ന് കളിയാക്കി ചോദിച്ചു…

“നീ ഒന്ന് പോടാ അവിടുന്ന്… ഞാൻ വെറുതെ കാര്യം പറഞ്ഞതാ ”ഉമ്മി എന്റെ തോളിൽ അടിച്ചിട്ട് പറഞ്ഞു…

“മോൻ എവിടെ ആയിരുന്നു ” ഫൈസലിന്റെ ഉമ്മ എന്നോട് ചോദിച്ചു…

“ഞാൻ അത്യാവശ്യമായി ഒരു സ്ഥാലം വരെ പോയതാണ് ” അപ്പോൾ ആഫി എന്റെ അടുത്തേക്ക് വന്നു…

“എങ്ങനെ ഉണ്ട് വീട്ടുകാർ ഒക്കെ ” ഞാൻ അവളുടെ അടുത്തേക്ക് തിരിഞ്ഞു നിന്ന് പതിയെ ചോദിച്ചു…

“നാത്തൂനും ഉമ്മയും വാപ്പയും ഒന്നും കുഴപ്പമില്ല… പക്ഷെ അടുത്ത വീട്ടിൽ ഇവരുടെ സ്വന്തക്കാർ താമസിക്കുന്നുണ്ട്… അവിടെ ഇക്കാടെ മുറപ്പെണ്ണ് ഉണ്ട്.. അവൾ ആൾ അത്ര ശെരിയല്ല… എനിക്ക് പണ്ടേ അവളെ ഇഷ്ടമല്ല ” ആഫി പറഞ്ഞു…

“നാളെ മുതൽ നീ ഇവിടെ താമസിക്കേണ്ടതാ… വെറുതെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത്.. എല്ലാരേയും സ്നേഹിക്കണം ” അത് പറയുമ്പോൾ എനിക്ക് എവിടുന്നോ വിഷമം വന്നുകൊണ്ടിരിക്കുന്നു ഇരുന്നു…

“ദേ ഇക്കാ, വെറുതെ എന്നെക്കൂടെ കരയിപ്പിക്കരുത്.. മിണ്ടാതെ പോയെ ” അവൾ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു…

അങ്ങനെ ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു ചെക്കനേം പെണ്ണിനേം കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് യാത്രയായി.. വീട്ടിൽ ചെന്നപ്പോൾ മുതൽ എല്ലാരും കളിയും ചിരിയുമായി സന്ദോഷത്തോടെ ആയിരുന്നു.. പക്ഷെ ഒരാളെ മാത്രം എല്ലാവർക്കും മിസ്സ്‌ ചെയ്തു… കുറച്ചു നാൾ മാത്രമേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും അത്രയും നാൾ കൊണ്ട് തന്നെ ഞങ്ങളുടെ എല്ലാം മനസ്സിൽ ഇടം നേടിയ ജാസ്മിൻ.. സമയം കടന്നു പോയി… എല്ലാവരും ഉറക്കമായി.. അങ്ങനെ ആ കല്യാണ ദിവസം കഴിഞ്ഞു… അടുത്ത ദിവസം പെണ്ണിനേയും ചെറുക്കനെയും അവർ കൊണ്ട് പോകാനായി വന്നു..അവർ വന്നത് മുതൽ ആഫിക്ക് ടെൻഷൻ ആയിരുന്നു…കുറച്ചു നേരം ഇരുന്നു സംസാരിച്ചിട്ട് അവർ ഫുഡ്‌ ഒക്കെ കഴിച്ചു ആഫി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുനേറ്റു… അവൾ പോകുന്നതിന്റെ വിഷമം എനിക്ക് അവളുടെ മുഖത്ത് നോക്കിയപ്പോൾ എവിടുന്നോ വന്നു..എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.. ഞാൻ അത് ആരും കാണാതെ ഇരിക്കാനായി വീടിന്റെ ഉള്ളിലേക്ക് കയറി പോയി… റൂമിൽ കയറി ഭിത്തിയിൽ ചാരി നിന്നതും കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒഴുകാൻ തുടങ്ങി…ആരോ ഡോറിലൂടെ എത്തി നോക്കുന്നത് ഞാൻ അറിഞ്ഞു… അപ്പോൾ തന്നെ ഞാൻ മറു സൈഡിലേക്ക് ചരിഞ്ഞു നിന്ന് കണ്ണുകൾ തുടച്ചു തിരിഞ്ഞതും ആഫി എന്റെ മുകളികേക്ക് വന്ന് വീണു പൊട്ടി കരഞ്ഞു… അതുകണ്ട് നിക്കാൻ എനിക്കും പറ്റുന്നുണ്ടായിരുന്നില്ല… ഞാനും അവളും കരച്ചിലോടെ കരച്ചിലായി… ഞാൻ അവളെയും കൊണ്ട് ബെഡിലേക്ക് ഇരുന്നു… അവൾ എന്തൊക്കെയോ

പറയുന്നുണ്ട് പക്ഷെ അവൾ എങ്ങി കരയുന്നത്കൊണ്ട് അത് പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല… കുറച്ചു സമയം കഴിഞ്ഞപ്പോൾ ഏകദേശം കരിച്ചിൽ എല്ലാം അവസാനിച്ചു എന്ന് ആയപ്പോഴാണ്… ഉമ്മിയും മാമിയും നാദിയും കയറി വന്നത്… കരഞ്ഞു കലങ്ങിയ ഞങളുടെ മുഖം കണ്ടപ്പോഴേ അവരുടെ മുഖവും മാറി കരച്ചിലിലേക്ക് വന്നു…ഇന്നലെ കരയാതെ ഇരുന്നതിനാലാകും വലിയ ശബ്ദത്തിൽ ആയിരുന്നു കരച്ചിൽ അവർ നാല് പേരും കരയുന്നത് കാണാൻ കഴിയാതെ ഞാൻ പുറത്തേക്ക് മാറി നിന്നു… അപ്പോൾ വാപ്പി അങ്ങോട്ട് കയറി വന്നു…

“നിങ്ങളും കൂടെ ഇങ്ങനെ ആയാൽ എങ്ങനെയാ… അവർ അവിടെ കാത്ത് നിക്കുകയാ ” വാപ്പി ഇടറിയ സ്വരത്തിൽ പറഞ്ഞു…എന്നിട്ട് വാപ്പി അവളെ പിടിച്ചു എഴുനേപ്പിച്ചു… മുന്നോട്ട് നടന്നു… പെട്ടന്ന് അവൾ വാപ്പിയെ കെട്ടിപിടിച്ചു കരച്ചിൽ വീണ്ടും തുടങ്ങി… പുറകെ പോയ ഉമ്മിയും മാമിയും നാദിയും അടിക്കി പിടിച്ചു വെച്ചിരുന്ന കരച്ചിൽ വീണ്ടും തുടർന്നു…

“മോളെ നീ വിഷമിക്കാതെ ദൂരത്തേക്ക് ഒന്നും അല്ലല്ലോ.. നിനക്ക് ഞങ്ങളെ കാണണം എന്ന് തോന്നുമ്പോൾ വന്ന് കണ്ടുടെ ” സാധാരണ എല്ലാ വാപ്പമാരും പറയുന്നത് പോലെ തന്നെ വാപ്പി പറഞ്ഞു എന്നിട്ട് അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി.. എന്നിട്ട് കൈ പിടിച്ചു മുന്നോട്ട് നടന്നു പിറകെ വാക്കി ഉള്ളവരും… അവൾ പോകുന്നത് കണ്ട് നിക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് ഞാൻ താഴേക്ക് ഇറങ്ങാൻ നിന്നില്ല…. കുറച്ചു നേരം അവിടെ തന്നെ നിന്നെങ്കിലും അവർ പോയില്ല… അപ്പോൾ വാപ്പി എന്റെ അടുത്തേക്ക് വന്നു…

“നീ താഴേക്ക് വാ അവർ എല്ലാവരും നിന്നെ അന്വേഷിക്കുന്നു ” വാപ്പി പറഞ്ഞു…

“എന്നെക്കൊണ്ട് പറ്റില്ല വാപ്പി അവൾ പോകുന്നത് കണ്ട് നിക്കാൻ എനിക്ക് പറ്റില്ല ” ഞാൻ പറഞ്ഞു….

“നീ കൊച്ച് പിള്ളേരെ പോലെ ആകല്ലേ.. അവൾ നല്ലൊരു ജീവിതം തുടങ്ങാൻ പോകുകയല്ലേ… നീ വാ താഴേക്ക്.. ” വാപ്പി എന്റെ കയ്യിൽ ഭലമായി പിടിച്ചുകൊണ്ടു താഴേക്ക് നടന്നു… കൂടി നിന്ന എല്ലാവരുടെയും കണ്ണുകൾ എന്റെ നേരെ തിരിഞ്ഞു… ആഫി ഓടി വന്നെന്നെ കെട്ടിപിടിച്ചു…. ഷർട്ടിൽ പിടുത്തമിട്ടു…. കരയാൻ തുടങ്ങി… ആളുകളൊക്കെ നിക്കുന്നത് കൊണ്ട് എനിക്ക് കരയാനും പറ്റാത്ത അവസ്ഥായായി…. ജെന്ന വന്ന് അവളെ പിടിക്കുന്നുണ്ട്… പക്ഷെ അവൾ എന്റെ ഷർട്ടിൽ തന്നെ പിടുത്തം മുറുക്കി… വാപ്പിയും വന്ന് പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് നടക്കുന്നില്ല.. ഞാൻ അവളെ ചേർത്ത പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു… എന്തേലും സംസാരിക്കാൻ തുടങ്ങിയാൽ കരഞ്ഞു പോകും എന്ന് അറിയാവുന്നത്കൊണ്ട് ഒന്നും സംസാരിച്ചില്ല… കാറിന്റെ അടുത്ത് ചെന്ന് ഡോർ തുറന്ന് അവളെ അതിലേക്ക് കയറ്റാൻ നോക്കി… എവിടെ പിടിവിടണ്ടേ.. ഞാൻ അവളെയും കൊണ്ട് കാറിൽ കയറി…

“നീ കരയണ്ട… ഇക്കാ ഉണ്ട് എപ്പോഴും മോളുടെ കൂടെ.. അവരെ വെറുതെ മുഷിപ്പിക്കണ്ട… മോള് ഈ പിടി വിട് ” അവളുടെ തല എന്റെ നെഞ്ചിൽ നിന്ന് മാറ്റിയിട്ട് അവളുടെ കൈ പിടിച്ചു മാറ്റാൻ ഞാൻ നോക്കി…. അവൾ വിടുന്ന ലക്ഷണം ഇല്ല.. അവസാനം അവളുടെ കൂടെ ഞാനും പോകാൻ തീരുമാനിച്ചു…

കേറിയത് മുതൽ പിടിച്ച പിടി ആണ് എത്തിയിട്ടും പിടി വിട്ടിട്ടില്ല… വണ്ടിയിൽ നിന്നും ഇറങ്ങുമ്പോളും ആ പിടി വിടാതെ ഇരിക്കുന്നത് കണ്ട് കുടുംബക്കാർ എന്നെ നോക്കുന്നുണ്ടായിരുന്നു…. അവർക്കെല്ലാം ഞാൻ ഒരു ചെറു ചിരി സമ്മാനിച്ചു… അപ്പോൾ ജെന്ന അങ്ങോട്ട് വന്നു… ഞാൻ ആഫിയുടെ പിടി വീടിപ്പിച്ചു ജെന്നയുടെ കയ്യിലേക്ക് കൊടുത്തു… അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് ശക്തി ഇല്ലായിരുന്നു…

“അളിയാ ഞാൻ പോകുവാ…ഇനിയും നിന്നാൽ ശെരിയാകില്ല ” ഞാൻ ഫൈസലിനോട് പറഞ്ഞു…

“മുറ്റത്ത് വരെ വന്നിട്ട് അകത്തേക്ക് കയറാതെ ഇരുന്നാൽ എങ്ങനെയാ.. ഒരു വെള്ളം കുടിച്ചിട്ട് പോകാം ” അവൻ എന്നോട് പറഞ്ഞു…

“വേണ്ട അളിയാ ” എന്റെ ശബ്ദം ഇടറി…

“എന്നാ ok അളിയാ.. അളിയൻ എന്റെ ബൈക്ക് എടുത്തോ ” എന്ന് പറഞ്ഞിട്ട് അവൻ അവന്റെ ഉമ്മയോട് ചാവി എടുത്തോണ്ട് വരാൻ പറഞ്ഞു… അവന്റെ ഉമ്മ ചാവി എടുത്ത് തന്നതും ഞാൻ ബൈക്കിൽ കയറി… അവൻ എന്റെ അടുത്തേക്ക് വന്നു…

“രാത്രി അവിടുന്ന് ഇങ്ങോട്ട് വരാൻ സാധ്യത ഉണ്ട് ” ഞാൻ ചെറു ചിരിയോട് അവനോട് പറഞ്ഞു…

“അതിനു എന്താ. വരട്ടെ ” അവനും ചിരിച്ചുകൊണ്ട് പറഞ്ഞു..ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് വന്നു… വണ്ടി നിർത്തി ഞാൻ അകത്തേക്ക് കയറി… വീട്ടിൽ ആരും ഇല്ലാത്തപോലെ ഒരു ഫീൽ.. ഒരു അനക്കവും ഇല്ല. ഹാളിൽ കയറിയ ഞാൻ കാണുന്നത്… വാപ്പിയുടെ നെഞ്ചേത്തേക്ക് ചാഞ്ഞു കിടന്ന് കരയുന്ന ഉമ്മിയെ ആണ്.. മാമിയും മാമയും നാദിയും ആഷിക്കും മോനും അവിടെ അടുത്ത് തന്നെ ഇരിപ്പുണ്ട്.. ഞാൻ അടുത്തുള്ള സോഫയിൽ ഇരുന്നു…എല്ലാരും എന്നെ ഒന്ന് നോക്കി എന്നിട്ട് പഴയത് പോലെ തന്നെ ഇരുന്നു…

“അജീന മതി എഴുനേറ്റ് പോയി കുളിക്ക് എന്നിട്ട് പോയി ഫുഡ്‌ റെഡി ആക്ക് ” വാപ്പി ഉമ്മിയെ പിടിച്ചു എഴുനേപ്പിച്ചു കൊണ്ട് പറഞ്ഞു..മാമി ഉമ്മിയെ പിടിച്ചു കൊണ്ട് പോയി.. ഞാൻ അതെ ഇരിപ്പ് തന്നെ തുടർന്നു… എന്തോ വല്ലാത്ത വിഷമം ആയിരുന്നു… ആഷിക് നാദിയുമായി അവരുടെ വീട്ടിലേക്ക് പോയി… കുറച്ചു കഴിഞ്ഞു ഉമ്മി കുളിച്ചിറങ്ങി ഫുഡ്‌ ഉണ്ടാക്കാനായി പോയി… വലിയ ഉഷാർ ഒന്നും ഇല്ല ആൾക്ക്… ഫുഡ്‌ ഒക്കെ കഴിഞ്ഞ് മാമയും മാമിയും യാത്രയായി… ഞാൻ ഹാളിൽ സോഫയിൽ തന്നെ ഇരുന്നു.. അപ്പോൾ ഉമ്മി എന്റെ അടുത്ത് വന്ന് ഇരുന്നു… ഞാൻ ഉമ്മിയുടെ മടിയിലേക്ക് തലവെച്ചു കിടന്നു… ഉമ്മി എന്റെ തലയിൽ വാത്സല്യത്തോടെ തടകികൊണ്ട് ഇരുന്നു…കരഞ്ഞതിന്റെ ക്ഷീണം കാരണം ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണിരുന്നു..

ഞാൻ ഉറക്കം എഴുന്നേക്കുമ്പോളും ഉമ്മി അതെ ഇരുത്തം തന്നെ തുടർന്നു… ഒരുപാട് ഇഷ്ടമായിരുന്നു ആഫിയെ… ഒരു കാര്യത്തിനും വഴക്ക് പോലും പറയില്ലായിരുന്നു.. ഞാൻ തല ചരിച്ചു നോക്കുമ്പോൾ വാപ്പിയും ഇരിപ്പുണ്ട്… വാപ്പിടെ മുഖത്തും വിഷമം ഉണ്ട്… ഞങ്ങൾ തമ്മിൽ സംസാരിച്ചതെ ഇല്ല.. ഉറക്കം

കഴിഞ്ഞപ്പോൾ വിഷമങ്ങൾ കുറഞ്ഞത് പോലെ തോന്നി.. ഞാൻ എഴുനേറ്റ് റൂമിൽ പോയി ഒന്ന് കുളിച്ചിട്ട് താഴേക്ക് വന്നു… അപ്പോഴും രണ്ട് പേരും ഒരേ ഇരിപ്പ് തന്നെ…

“രണ്ട് പേരും വാ എഴുനേക്ക്… അവളുടെ അടുത്ത് പോയിട്ട് വരാം ” ഞാൻ ഉമ്മിയെ പിടിച്ചു പൊക്കി നിർത്തിക്കൊണ്ട് പറഞ്ഞു…

“അതൊന്നും വേണ്ട ” വാപ്പി പറഞ്ഞു…

“എനിക്ക് കാണണം എന്റെ കൊച്ചിനെ ” ഉമ്മി എന്റെ അടുത്ത് പറഞ്ഞു…

“ഇപ്പോൾ ആണോ കാണാൻ പോകുന്നെ നാളെ പോകാം ” വാപ്പി പറഞ്ഞു…

“ഒന്നും പറയണ്ട… എനിക്ക് ഇപ്പൊ കാണണം ” ഉമ്മി വാശി പിടിച്ചു… അതിനു മുന്നിൽ വാപ്പിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു… അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി അവളുടെ അടുത്തേക്ക് പോയി… വീട്ടിലോട്ട് വണ്ടി കയറ്റുമ്പോൾ കാണുന്നത് ജന്നയും ഉമ്മയും വാപ്പയും വെളിൽ നിക്കുന്നു… ഫൈസൽ അവരോട് എന്തോ പറഞ്ഞിട്ട് കാറിലേക്ക് കയറുന്നു… ഞങ്ങളുടെ വണ്ടി വരുന്നത് കണ്ട് ഫ്രണ്ട് ഡോർ തുറന്ന് ആഫി ഞനങ്ങളുടെ അടുത്തേക്ക് ഓടി വന്നു… ഞാൻ വണ്ടി അവിടെ തന്നെ നിർത്തി.. ഉമ്മി ഡോർ തുറന്ന് ഓടി വന്ന ആഫിയെ കെട്ടി പിടിച്ചു മുഖം മുഴുവൻ ഉമ്മ വെച്ചു… രണ്ടും കരച്ചിലായി… ഫൈസൽ അത് കണ്ട് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു…

“അവിടുന്ന് വന്നപ്പോൾ തുടങ്ങിയതാ ഇക്കയെ കാണണം ഉമ്മിയെ കാണണം വാപ്പി കാണണം എന്ന് പറഞ്ഞു… നാളെ കാണാം എന്ന് പറഞ്ഞപ്പോൾ പറ്റില്ല ഇന്ന് തന്നെ കാണണം എന്ന്.. അങ്ങനെ കൊണ്ട് വരാൻ ഇറങ്ങിയതാ ” അവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു…

“കുറച്ചു വാശി കൂടുതലാ എന്നെ ഉള്ളു.. പാവം ആണ് ” ഞാൻ അവനോട് പറഞ്ഞു…

“അത് എനിക്ക് അറിയാം.. ഇതിപ്പോൾ പെട്ടന്ന് ആയപ്പോൾ ആയതായിരിക്കും.. ” അവൻ പറഞ്ഞു…

“അവൾ പോയതിൽ പിന്നെ ഞങ്ങളുടെ വീട്ടിൽ ആരും ഇല്ലാത്ത പോലെ ആയി… ഉമ്മി ഒക്കെ വിഷമിച്ചു കണ്ടില്ലേ ” ആഫിയെ കെട്ടിപിടിച്ചു നിക്കുന്ന ഉമ്മിയെ ചൂണ്ടി കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

“നിങ്ങൾ അവിടെ തന്നെ നിക്കുവാണോ അകത്തേക്ക് കയറി വാ ” പുറത്ത് തന്നെ നിക്കുന്ന ഞങ്ങളെ കണ്ട് ഫൈസലിന്റെ വാപ്പ പറഞ്ഞു.. ഉമ്മി അഫിയെയെയും ചേർത്ത പിരിച്ചുകൊണ്ട് വീട്ടിലേക്ക് പോയി..ഞാനും വാപ്പിയും ഫൈസലും ഉമ്മിക്ക് പുറകെ നടന്നു..

“അധികാകാലം പിരിഞ്ഞു ഇരുന്നിട്ടില്ല… അതുകൊണ്ട് ആണ് ” അകത്തോട്ടു കയറാൻ തുടങ്ങിയപ്പോൾ തന്നെ ഉമ്മി ഫൈസലിന്റെ ഉമ്മയോട് പറഞ്ഞു… അവർ ഒരു ചെറു ചിരി ഉമ്മിക്ക് കൊടുത്തു… അകത്തു കയറി… ഞാനും വാപ്പിയും ഫൈസലും അവന്റെ വാപ്പയും ഞങ്ങൾ നാല് പേരും ഇരുന്നു ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരുന്നു… അവർ നാല് പേരും അടുക്കളയിൽ

എന്തൊക്കെയോ പണിയിൽ ആയിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവരും ഞങ്ങളുടെ അടുത്തേക്ക് വന്നു…

“ഇവന് പെണ്ണിനെ ഒന്നും നോക്കുന്നില്ലേ ” ഫൈസലിന്റെ ഉമ്മ ഞങ്ങളോട് എല്ലാരോടുമായി ചോദിച്ചു…

“നോക്കണം ” വാപ്പി പറഞ്ഞു…

“ഇക്കാന്റെ പെങ്ങളുടെ ഒരു മോള് ഉണ്ട് ഫൗസിയ… നമുക്ക് ഒന്ന് ആലോചിച്ചാലോ ” ഫൈസലിന്റെ ഉമ്മ ചോദിച്ചു… വാപ്പിയും ഉമ്മിയും മുഖത്തോട് മുഖം നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി…

“നമുക്ക് ഒന്ന് ആലോചിക്കാം…” ആഫി ആണ് അത് പറഞ്ഞത്….ഞങ്ങൾ മൂനു പേരും ഒരുമിച്ച് ആഫിയെ നോക്കി… അവൾ ഒരു ഭാവമാറ്റവും ഇല്ലാതെ തന്നെ ഇരിപ്പ് ആണ്…

“എന്നാ പിന്നെ ഞാൻ നാളെ തന്നെ ഞാൻ അത് വിളിച്ചു സംസാരിക്കാം എന്നിട്ട് നിങ്ങൾ ഒരു ദിവസം കാണാൻ പോ ” ഫൈസലിന്റെ ഉമ്മ പറഞ്ഞു…

“അധികം താമസിപ്പിക്കണ്ട എന്നാണ് എന്റെ അഭിപ്രായം ” ആഫി വീണ്ടും പറഞ്ഞു… ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് കണ്ണ് കൊണ്ട് പുറത്തേക്ക് വരാൻ കാണിച്ചു… എന്നിട്ട് കാൾ വരുന്നു എന്നാ ഭാവേന ഞാൻ പുറത്തേക്ക് ഇറങ്ങി…അവിടെ നിന്നു…അപ്പോൾ അവൾ വന്ന് എന്റെ തോളിൽ തട്ടി…

“നീ ഇത് എന്ത് ഭവിച്ചാണ്.. എന്റെ കല്യാണകാര്യം ഒക്കെ തീരുമാനിച്ചത്… എന്റെ മനസിലുള്ളത് നിനക്ക് അറിയാത്തതൊന്നും അല്ലല്ലോ ” ഞാൻ കുറച്ചു ചൂടായി തന്നെ ആണ് സംസാരിച്ചത്… പക്ഷെ അവൾക്ക് അതൊന്നും പ്രേശ്നമേ അല്ലായിരുന്നു… അവൾ അത് കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നു…

“നീ എന്താ പൊട്ടൻ കളിക്കുവാണോ…വല്ലതും വാ തുറന്ന് പറ ” ഞാൻ കുറച്ചുകൂടെ ചൂടായി….

“ഞാൻ പറഞ്ഞാൽ മതിയോ ” ആഫിയുടെ പുറകിൽ നിന്ന് ജെന്ന ചോദിച്ചു…

ഞാൻ എന്ത് പറയാണെമെന്ന് അറിയതെ നിന്ന് ഉരുകി…

“ഇവൾ പറഞ്ഞത് ശെരിയാണെന്നെ എനിക്കും തോന്നിയിട്ടുള്ളു… കാരണം തന്റെ ജീവിതം വരെ രക്ഷിച്ച ഒരാൾ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ഒന്നും പറയാതെ പോയ ആൾ ആണ് ജാസ്മിൻ… അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നേൽ കണ്ണും പൂട്ടി സമ്മതം പറഞ്ഞേനെ… അങ്ങനെ ഉള്ളപ്പോൾ ഇവൾ ഇവളുടെ ഇക്കാടെ കാര്യം നോക്കി അത്രയും മാത്രമേ ഇവിടെ ഉണ്ടായുള്ളൂ ”ജെന്ന കാര്യം വ്യക്തമാക്കി…

“ഇനി ഇക്കാക്ക് തീരുമാനിക്കാം… എന്തെടുത്താലും എനിക്ക് ഒന്നും ഇല്ല..” അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന ആഫി പറഞ്ഞു… ഞാൻ കുറച്ചു നേരം ആലോചിച്ചു… വലിയ സന്ദോഷം ഇല്ലാതെ തന്നെ അവരുടെ സമ്മർദ്ധതിന് എനിക്ക് വഴങ്ങേണ്ടതായി വന്നു…

“നിങ്ങൾ പറഞ്ഞത് തന്നെ ആണ് ശെരി.. ഇതിന് ഞാൻ സമ്മതിച്ചിരിക്കുന്നു ”

ഞാൻ പറഞ്ഞു…. അപ്പോഴേക്കും ഫൈസൽ പുറത്തേക്ക് വന്നു…

“മതി സംസാരിച്ചത് വാ ഫുഡ്‌ കഴിക്കാം ” ഫൈസൽ പറഞ്ഞു… ഞങ്ങൾ എല്ലാവരും അകത്തേക്ക് പോയി… മറ്റേ കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത്കൊണ്ട് എനിക്ക് ഒന്നും കഴിക്കാൻ പറ്റുന്നില്ലായിരുന്നു.. ഞാൻ കുറച്ചു കഴിച്ചു എഴുനേറ്റു… ആഫി എന്റെ പുറകെ എഴുനേറ്റു വന്നു… ഞങ്ങൾ പുറത്തേക്ക് പോയി ഇരുന്നു….

“അന്ന് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞായിരുന്നു… പിന്നെ. അന്ന് മെഹന്തിടെ അന്ന് ഞാൻ ജന്നയുമായി സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ അവൾ ഒളികണ്ണ് ഇട്ട് നോക്കുന്നുണ്ടായിരുന്നു ” ഞാൻ കൊച്ച് കുട്ടികളെ പോലെ പറഞ്ഞു…

“ഇതൊക്കെ ശെരിയായിരിക്കാം… പക്ഷെ ഇതൊക്കെ കൊണ്ട് അവൾക്ക് ഇക്കയെ ഇഷ്ടമാണെന്ന് നമ്മൾക്ക് കരുതാൻ പറ്റുമോ… അവൾ ഇക്കാക്ക് ഒരു സഹോദരന്റെ സ്ഥാനം ആണ് തന്നിരിക്കുന്നതെങ്കിലോ…ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അല്ല എന്ന് പറഞ്ഞാൽ ഇക്കാ അവളെ സഹായിച്ചില്ലെങ്കിലോ എന്ന് പേടിച്ചിട്ട് അവൾ പറയാതെ ഇരുന്നതാണേൽ നമ്മൾ എന്ത് ചെയ്യും?” അവൾ എന്നോട് ചോദിച്ചു… അതിനൊന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു….

“അവൾക്ക് ഇഷ്ടമായിരിക്കാം ഇഷ്ടമല്ലായിരിക്കാം… നമ്മൾക്ക് ഒരു ഭാഗ്യപരീക്ഷണം കൂടെ വേണോ?” ആഫി ചോദിച്ചു… വേണ്ട എന്ന് എന്റെ മനസ് പറഞ്ഞു… കുറച്ചു വേദന സഹിച്ച് ആണേലും ജാസ്മിനെ മറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…. അപ്പോൾ എല്ലാരും പുറത്തേക്ക് വന്നു…

“നമ്മൾക്ക് പോകാം ” വെളിയിലേക്ക് ഇറങ്ങിയ ഉടനെ വാപ്പി ചോദിച്ചു…

“അഹ് പോകാം ” ഞാൻ പറഞ്ഞു…

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ”വാപ്പി ഫൈസലിന്റെ വാപ്പയോട് ചോദിച്ചു…

“ശെരി ” എന്ന് അവന്റെ വാപ്പ പറഞ്ഞു… ഉമ്മി ഫൈസലിന്റെ ഉമ്മയോട് എന്തൊക്കെയോ പറഞ്ഞു കൈ ഒക്കെ കൊടുത്തു എന്നിട്ട് ഞങ്ങളുടെ കൂടെ ഇറങ്ങി… ഞങ്ങൾ കാറിന്റെ അടുത്ത് എത്തി ആഫിയും ഫൈസലും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു… കാറിലേക്ക് കയറുന്നതിനു മുന്നേ ഉമ്മി ആഫിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു… എന്നിട്ട് കാറിലേക്ക് കയറി… ആഫി എന്റെ അടുത്തേക്ക് വന്നു…

“ഇക്കാ നല്ലതുപോലെ ആലോചിച്ചിട്ട് ഒരു തീരുമാനം എടുത്താൽ മതി ” ആഫി എന്റെ അടുത്ത് പതിയെ പറഞ്ഞു…

“അഹ് ” എന്ന് പറഞ്ഞിട്ട് ഞാൻ വണ്ടിയിലേക്ക് കയറി…

“അളിയാ വണ്ടി നാളെ ഞാൻ ഇങ്ങ് എത്തിക്കാം ” ഞാൻ പറഞ്ഞിട്ട് വണ്ടി തിരിച്ചു വീട്ടിലേക്ക് യാത്രയായി…

“എന്താ നിന്റെ തീരുമാനം ” വണ്ടിയിൽ വെച്ച് തന്നെ ഉമ്മി എന്നോട് ചോദിച്ചു….

“എന്ത് തീരുമാനം ” ഞാൻ തിരിച്ചു ചോദിച്ചു…

“ഫൈസലിന്റെ ഉമ്മ പറഞ്ഞ കാര്യം ഇല്ലേ.. അത് ”

“അത്…. നിങ്ങളുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അത് ചെയ്തോ എനിക്ക് സമ്മതം ആണ് ” ഞാൻ പറഞ്ഞു… വാപ്പി ഇതൊക്കെ കേക്കുന്നുണ്ടെങ്കിലും ഒന്നും പറഞ്ഞില്ല…

“അങ്ങനെ ആണേൽ നാളെ വിളിച്ചു പറഞ്ഞിട്ട് നമുക്ക് വ്യാഴാഴ്ച പോയി കാണാം… അപ്പൊ നിനക്ക് വെള്ളിയാഴ്ച അങ്ങ് വിവേകിന്റെ വീട്ടിൽ പോകാമല്ലോ ” ഉമ്മി പറഞ്ഞു…

“ഹ്മ്മ് ” ഞാൻ ഒന്ന് മൂളിയതേ ഉള്ളു… ഞങ്ങൾ പിന്നെ സംസാരിച്ചതെ ഇല്ല…

ഞാൻ വീട്ടിൽ എത്തി ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി… ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു ഉറങ്ങാൻ ആഗ്രഹം ഉണ്ടെങ്കിലും കണ്ണ് അടക്കുമ്പോൾ ജാസ്മിന്റെ മുഖം ഇങ്ങനെ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു… അത് മനസ്സിൽ വരാതെ ഇരിക്കാൻ ആയി ഞാൻ കുട്ടികാലത്തെ ഞാനും ആഫിയും കാണിച്ചുകൂട്ടിയ കുസൃതികൾ എല്ലാം ഓർത്തു.. ചിലത് ചിരിക്കാൻ ഉള്ളത് ആണേൽ ചിലത് അവൾ ഇപ്പൊ കൂടെ ഇല്ല എന്ന് ഉള്ളതിൽ വിഷമം ആകും… ഓരോന്ന് ആലോചിച്ച് ആലോചിച്ചു കണ്ണിൽ നിന്ന് വെള്ളം വന്ന് തുടങ്ങി… അവസാനം അത് വലിയ ഒരു കരച്ചിലിലേക്ക് എന്നെ കൊണ്ട് എത്തിച്ചു… കരഞ്ഞു കരഞ്ഞു ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വീണു…

2 ദിവസത്തെ മുഴുവൻ ക്ഷീണവും തീർത്ത് ഞാൻ ഉറക്കം എഴുന്നേറ്റപ്പോൾ 11 മണി ആയി… ഞാൻ പല്ലൊക്കെ തേച്ചു താഴേക്ക് ചെന്നപ്പോൾ വാപ്പി പത്രം വായിക്കുന്നത്തെ ഉള്ളു…

“എഴുനേക്കാൻ താമസിച്ചോ വാപ്പി ” ഞാൻ വാപ്പിയോട് ചോദിച്ചു…

“അഹ്,ഇന്നാലേ ഓരോന്ന് പറഞ്ഞു ഇരുന്നു താമസിച്ചു… അതാ” വാപ്പി പറഞ്ഞു… ഞാൻ അവിടെ നിന്ന് ഉമ്മിയുടെ അടുത്തേക്ക് പോയി… ഉമ്മി അവിടെ പണിയിൽ ആണ്… ഇഡലി ഉണ്ടാക്കുകയായിരുന്നു… ഞാനും ഉമ്മിടെ കൂടെ സഹായത്തിനായി നിന്നു… ഉമ്മിക്ക് പഴയ പോലെ ഒരു സന്ദോഷം ഇല്ല സ്പീഡ് ഇല്ല…

“നിനക്ക് ജാസ്മിനെ ഇഷ്ടമായിരുന്നു അല്ലെ ” പണിക്കിടയിൽ ഉമ്മി എന്നോട് ചോദിച്ചു…

“ഇഷ്ടമായിരുന്നു ആ ഇഷ്ടം തിരിച്ചും പ്രേധിക്ഷിച്ചു പക്ഷെ അത് കിട്ടിയില്ല ” ഞാൻ ഉമ്മിടെ മുഖത്ത് നോക്കാതെ പറഞ്ഞു…

“വിധിച്ചതല്ലേ കിട്ടുകയുള്ളു…” ഉമ്മി പറഞ്ഞു നിർത്തി… അത്കഴിഞ്ഞു ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു ഇരുന്നു…

വൈകിട്ട് വെറുതെ ഫോണിൽ നോക്കി ഇരുന്നപ്പോൾ ആൾ ഉമ്മി ആരോടോ സംസാരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നത്…

“വ്യാഴാഴ്ച അല്ലെ ” ഉമ്മി എന്നെ ചൂണ്ടി ചോദിച്ചു…എനിക്ക് മനസിലായില്ല എന്താണെന്ന്…

“അഹ് ശെരി ” എന്ന് പറഞ്ഞു ഉമ്മി ഫോൺ കട്ട്‌ ചെയ്തു…

“വ്യാഴാഴ്ച എന്താ ” ഞാൻ ഉമ്മിയോട്‌ ചോദിച്ചു…

“അവരുടെ വീട്ടിൽ പോയി കാണണ്ടേ അത് ” ഉമ്മി ചെറിയ പേടിയോടെ ആണ് പറഞ്ഞത്…

“ആഹ് അതാണോ ശെരി ” ഞാൻ പറഞ്ഞിട്ട് വീണ്ടും ഫോണിൽ തന്നെ നോക്കി… ഉമ്മി അവിടെ തന്നെ ഇരുന്നു തലയിൽ തടകികൊണ്ട് ഇരുന്നു…

“ഇനി നീ എന്താണ് തീരുമാനിച്ചിരിക്കുന്നത് ജാസ്മിന്റെ കാര്യം ” ഉമ്മി തലയിൽ തടകികൊണ്ട് തന്നെ ചോദിച്ചു…

“അറിയില്ല അവരെ അങ്ങനെ ഇറക്കി വിടാൻ പറ്റില്ലല്ലോ… അവൾക്ക് ഒരു ജോലി ശെരിയാക്കികൊടുക്കാം അവിടെ.. പിന്നെ എന്താന്ന് വെച്ചാൽ അപ്പോൾ തീരുമാനിക്കാം ” ഞാൻ പറഞ്ഞു…

“അതല്ല ചിലപ്പോൾ പെണ്ണ് വീട്ടുകാർ നിന്നെപ്പറ്റി അന്വേഷിക്കുമ്പോൾ ഈ കാര്യം അറിഞ്ഞാലോ? ” ഉമ്മി ചോദിച്ചു…

“അത് വഴി ഉണ്ടാക്കാം ഉമ്മി… ഇതിപ്പോ നമ്മൾ ആയിട്ട് വരുത്തി വച്ചതല്ലേ… അവരെ ഇങ്ങോട്ട് തിരിച്ചു അയക്കാം ഇല്ലേൽ.. എന്നിട്ട് അവർക്ക് വീട്ടിൽ പോകണം എന്ന് ആണേൽ പോകട്ടെ ” ഞാൻ പറഞ്ഞു… പിന്നെ ഉമ്മി ഒന്നും സംസാരിച്ചില്ല തലയിൽ തടകിക്കൊണ്ട് ഇരുന്നു….

…2 ദിവസം കഴിഞ്ഞു ഇന്ന് പെണ്ണ് കാണാൻ പോകുന്ന ദിവസം…..

രാവിലെ തന്നെ എഴുനേറ്റു… ജാസ്മിൻ ഉള്ളിൽ കിടക്കുന്നത്കൊണ്ട് വലിയ താല്പര്യം ഒന്നും ഇല്ലെങ്കിലും ആരെയും വിഷമിപ്പിക്കാതെ ഇരിക്കാൻ എനിക്ക് അത് ചെയ്തേ പറ്റു… ഞാൻ ഒരു ലൈറ്റ് പച്ചയിൽ വരയുള്ള ഷർട്ടും നീല പാന്റ്സും ഇട്ട് വാച്ചും എടുത്ത് കെട്ടി ഷൂ എടുത്ത് ഇട്ടു അവിടെ ഇരുന്നു… അപ്പോൾ ഉമ്മിയും വാപ്പിയും ഡ്രസ്സ്‌ ഒക്കെ ചെയ്ത് പുറത്തേക്ക് വന്നു… അവർ രണ്ടുപേരും നല്ല സന്ദോഷത്തിൽ ആണ്… എന്റെ മുഖം മ്ലാനമായി ഇരിക്കുന്നത് കണ്ടാൽ ശെരിയാകില്ല എന്ന് ഓർത്തു ഞാൻ അവർ പറയുന്ന കോമെഡിക്ക് ഒക്കെ ചിരിച്ചുകൊടുത്തു…അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു അവിടെ എത്തി… അവിടെ അപ്പോൾ ഫൈസലിന്റെ വാപ്പയും ഉമ്മയും ജന്നയും ഉണ്ടായിരുന്നു… ഞങ്ങൾ വന്നതറിഞ്ഞു ഫൈസലിന്റെ വാപ്പയും ഫൗസിയുടെ വാപ്പയും പുറത്തേക്ക് വന്നു…ഫൈസലും ആഫിയും കല്യാണം കഴിഞ്ഞ് ഉള്ള കറക്കത്തിൽ ആണ്…

“ആഹ്, വാ വാ കേറിവാ… ഫാത്തിമ അവർ ദാ എത്തി ” ഫൗസിയുടെ വാപ്പ

അകത്തേക്ക് നോക്കി വിളിച്ചു… ഞങ്ങൾ മൂന് പേരും അവിടെ ഇരുന്നു…

“മോൻ എന്ത് ചെയ്യുന്നു?” ഫൗസിടെ വാപ്പ ചോദിച്ചു…

“ബിസ്സിനെസ്സ് ” ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറഞ്ഞു…

“ബാംഗ്ലൂർ അല്ലെ ”

“ഗൾഫിൽ ഉള്ളത് വാപ്പി നോക്കും ബാംഗ്ലൂർ ഉള്ളത് ഞാനും… കേരളത്തിലും നോക്കാൻ തുടങ്ങണം ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“താമസിപ്പിക്കണ്ട കൊച്ചിനെ വിളിക്ക് ” ഫൈസലിന്റെ വാപ്പ പറഞ്ഞു…

“ഫാത്തിമാ, മോളെ കൊണ്ട് വാ ” വിളിച്ചു പറഞ്ഞതും അടുക്കളയിൽ നിന്ന് ചായയുമായി അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു… അവൾ ചായ എനിക്ക് തന്നു… അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് തോന്നിയില്ല… അവളുടെ മുഖത്തേക്ക് നോക്കാൻ തുടങ്ങുമ്പോൾ ജാസ്മിന്റെ മുഖം മനസിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു ഇരുന്നു… അവൾ ചായ ഒക്കെ തന്നു കഴിഞ്ഞ് മാറി നിന്നു… ഞാൻ ഉമ്മിയുടെ മുഖത്തേക്ക് നോക്കി… ഉമ്മിക്കും വാപ്പിക്കും നല്ല സന്ദോഷം ആണ്…. ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി… നല്ല ബ്ലാക്ക് കളർ കണ്ണുകളും ചെറിയ മൂക്കും നല്ല റോസ് കളർ ചുണ്ടുകളും നിരയോത്ത പല്ലുകളും.. തലയിൽ ഒരു പച്ച ഷാളും ഇട്ട് നിക്കുന്നു..

“അവർക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ സംസാരിക്കട്ടെ ”ഫൗസിടെ വാപ്പ പറഞ്ഞു…അവൾ അടുത്തുള്ള റൂമിലേക്ക് പോയി…

“മോൻ അങ്ങോട്ട് ചെല്ല് ” ഉമ്മി എന്റെ തോളിൽ തട്ടി പറഞ്ഞു… ഞാൻ അവിടെ നിന്ന് എഴുനേറ്റ് ആ റൂമിലേക്ക് പോയി… അവൾ അവിടെ തിരിഞ്ഞു നിക്കുകയായിരുന്നു…

“ഇക്കാക്ക് ഐഷയെ ഇഷ്ടമായിരുന്നു അല്ലെ ” ഞാൻ വന്ന് എന്ന് മനസിലാക്കിക്കൊണ്ട് അവൾ ചോദിച്ചു…ഞാൻ അത് കേട്ട് ഞെട്ടി തരിച്ചുപോയി..

ഇഷ്ടപെടുന്നു എന്ന് കരുതുന്നു… നിങ്ങളുടെ സ്നേഹം ലൈകും കമ്മെന്റുമായി അറിയിക്കുക ❤

0cookie-checkതേപ്പ് കഥ 7

  • സംതൃപ്തി – Part 3

  • സംതൃപ്തി – Part 2

  • സംതൃപ്തി – Part 1