തേപ്പ് കഥ 2

ഒരു തേപ്പ് കഥ തുടരുന്നു…

“എടാ പൊട്ടാ… അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്… ഓഹ് ഇതിലും നല്ലതുപോലെ എങ്ങനെ പറയുമോ എന്റെ ദൈവമേ ” അപ്പുറത്തെ ബെഡിൽ നിന്ന് വിവേക് വിളിച്ചു പറഞ്ഞു… ഞാൻ അപ്പോൾ ഐഷയുടെ മുഖത്തേക്ക് നോക്കി ആണോ എന്നാ രീതിയിൽ ചോദിച്ചു… അവിടെ ആണെന്ന് തലയാട്ടിയിട്ട് നാണിച്ചു മുഖം തഴ്ത്തി…

എനിക്ക് വല്ലാത്ത സന്ദോഷം ആയിരുന്നു… ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു…

*************************************************

‘ടക് ടക് ടക്’, ‘ടക് ടക് ടക് ‘ എന്നാ ശബ്ദം കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു… ആഫി ആയിരുന്നു… ഞാൻ കാറിന്റെ ഡോർ തുറന്ന് കൊടുത്തു… അവൾ അകത്തു കയറിയിട്ട് ഗ്ലാസ്‌ താഴ്ത്തി ജന്നക്ക് ടാറ്റാ കൊടുത്തു…

“ എവിടെ ആയിരുന്നു രണ്ട് ആളും കൂടെ പോയത് ”ഞാൻ ചോദിച്ചു…

“ഞങ്ങൾ ക്കോട്ടുകാരികളെ കല്യാണം വിളിച്ചു പിന്നെ ഇക്കാക്ക് നോക്കിയ പെണ്ണിനെ കാണാൻ ആയി പോയി ” അവൾ പറഞ്ഞു…

“എങ്ങനെ ഉണ്ട് ആൾ ” ഇഷ്ടം അല്ലെങ്കിലും ഞാൻ ചോദിച്ചു…

“കാണാൻ ഒക്കെ കൊള്ളാം പക്ഷെ സ്വഭാവം ശെരിയല്ല ” അവൾ പറഞ്ഞു…

“നിന്റെ നാത്തൂൻ ജന്നായോ ” ഞാൻ ഒളി കണ്ണിട്ടു ചോദിച്ചു…

“എന്താ മോനെ… ഇഷ്ടായോ അവളെ ” അവൾ എന്റെ സൈഡിലോട്ട് ചരിഞ്ഞരുന്നു ചോദിച്ചു…

“ഇഷ്ടം ആയെന്നാ തോന്നുന്നേ ” ഞാൻ പറഞ്ഞു…

“സത്യം ആണോ ” അവൾ ചോദിച്ചു… ഞാൻ ആണെന്ന് തലയാട്ടി….

“എന്റെ പൊന്ന് ഇക്ക… ഒരു സത്യം പറയട്ടെ അവളെ കാണിക്കാൻ ആണ് ഇക്കോട് വരാൻ പറഞ്ഞെ വേറെ പെണ്ണിനെ കാണാൻ ഒന്നും അല്ല… അവളോട് ഞാൻ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.. അവൾക്ക് പ്രശ്നം ഒന്നും ഇല്ല.. പക്ഷെ ente കല്യാണത്തിന് മുന്നേ അവളുടെ വീട്ടിൽ പറയണം.. ഫൈസി ഇക്കോട് ഞാൻ പറഞ്ഞോളാം ഉമ്മിയോടും… ഇത് ഞാൻ നടത്തും… അവൾ നല്ല ആളാ… ഇക്ക് അറിയാം അവളെ ” ആഫി വാ തോരാതെ ജന്നയെ കുറിച്ച് പറഞ്ഞുക്കൊണ്ട് ഇരുന്നു.. ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വിട്ടു… നേരെ റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു.. വീണ്ടും മനസ് ഒരു 4,5 വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിച്ചു…

***************************************************

ഇഷ്ടമാണെന്ന് പറഞ്ഞതിന് ശേഷം സന്ദോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ തോന്നി… അങ്ങനെ ഞങ്ങൾ വല്ലാണ്ട് അടുത്തു… അന്ന് അവൾ ഫോൺ number തന്ന്.. അവൾ 5 മണി ഒക്കെ ആയപ്പോഴേക്ക് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങി…5 മണി ഒക്കെ ആയപ്പോഴേക്കും ഉമ്മിയും അഫിയും വന്ന്…

“എന്താ മോനെ വല്ലാത്ത ഒരു സന്ദോഷം ” വന്ന പാടെ ആഫി ചോദിച്ചു…

“രാവിലെ ഇവിടെ കൊണ്ട് ആക്കിയാ ആൾ വന്നു.

. അതാണ് ” വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു …

“ആരാ ഇക്ക.. ഐഷ ഇത്തി ആണോ ”ആഫി എന്നോട് ചോദിച്ചു… ഞാൻ ആണെന്ന് രീതിയിൽ തല ആട്ടി…

“മോനെ അവൾ എന്ത് പറഞ്ഞു” ഉമ്മി ചോദിച്ചു…

“എന്ത് പറയാൻ… മോനെ അവൾക്ക് ഇഷ്ടമാണെന്ന്… പെട്ടന്ന് പിടിച്ചു കെട്ടിച്ചു വിട് ” എന്ന് പറഞ്ഞു വിവേക് കളിയാക്കി..

ഉമ്മിയും അഫിയും ഒരേ പോലെ എന്നെ നോക്കി.. ഞാൻ നാണത്തിൽ തല താഴ്ത്തി ആണെന്ന് മൂളി…

“എന്തായലും കൊള്ളാം ” എന്ന് പറഞ്ഞു ആഫി എന്റെ അടുത്ത് ഇരുന്നു… ഞങ്ങൾ ഓരോന്ന് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.. ഒരു 7 മണി ഒക്കെ ആയപ്പോൾ ഐഷ എന്നെ വിളിച്ചു എല്ലാരും ഉള്ളത് കൊണ്ട് ഞാൻ ഫോൺ കട്ട്‌ ചെയ്തു…8 മണി ഒക്കെ ആയപ്പോൾ അവർ വീട്ടിലേക്ക് പോയി… ഭക്ഷണം ഒക്കെ കഴിച്ചു 9 മണി ഒക്കെ ആയപ്പോൾ ഞാൻ അവളെ അങ്ങോട്ട് വിളിച്ചു… Busy ആയിരുന്നു,അത്കൊണ്ട് ഞാൻ കട്ട്‌ ചെയ്തു.. അപ്പോൾ തന്നെ ഇങ്ങോട്ട് കാൾ വന്നു…

“ഹലോ ”കുറച്ചു ഗൗരവത്തിൽ ഞാൻ ചോദിച്ചു…

“എന്താ ഇത്ര ഗൗരവം ”

“ആരെയായിരുന്നു വിളിച്ചുകൊണ്ടു ഇരുന്നത് ” ഗൗരവത്തിൽ തന്നെ ഞാൻ ചോദിച്ചു…

“ആ..ആത്..ഉമ്മി വിളിച്ചു… സംസാരിച്ചോണ്ട് ഇരിക്കുവായിരുന്നു… ഇപ്പോഴേ സംശയം തുടങ്ങിയോ ”

“ സംശയം ഒന്നും ഇല്ല.. ഞാൻ ചുമ്മാ നിന്നെ കളിപ്പിക്കാൻ വേണ്ടി ചോദിച്ചതാ ”

“ഞാൻ നേരത്തെ വിളിച്ചപ്പോൾ എടുക്കാഞ്ഞതെന്താ ”

“അപ്പോൾ എല്ലാവരും എന്റെ അടുത്ത് ഇണ്ടായിരുന്നു… പിന്നെ എല്ലാരും അറിഞ്ഞു.. നമ്മടെ കാര്യം ”

“ഏ ” എന്നൊരു നീട്ടി വിളി മാത്രമേ കേട്ടോളു

“പേടിക്കണ്ട അവർ എല്ലാവരും എനിക്ക് സപ്പോർട്ട് ആണ് ”

അങ്ങനെ ഞങ്ങൾ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല…

“ടാ മതിയെടാ ഒലിപ്പിച്ചത്… ഉറങ്ങാൻ നോക്ക് ”വിവേക് അപ്പുറത്തെ ബെഡിൽ നിന്ന് പറഞ്ഞു… ഞാൻ അവനെ നോക്കെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഫോൺ വെച്ചു കിടന്ന് ഉറങ്ങി…

……….

രാവിലെ എഴുനേറ്റു…10 മണി ആയപ്പോൾ ഉമ്മി ഫുഡ്‌ കൊണ്ട് വന്നു… ഞങ്ങൾ കഴിച്ചിട്ട് അവിടെ ഇരുന്നു… അന്നത്തെ ദിവസം വളരെ ബോറിങ് ആയിരുന്നു… കരണം ആഫി സ്കൂളിലേക്ക് പോയിരുന്നു… കൈ ഒടിഞ്ഞിരിക്കുന്നത് കൊണ്ട് ഇൻസ്റ്റയിൽ ഒന്നും അധികം നേരം വെക്കാൻ പറ്റില്ലായിരുന്നു… വൈകുന്നേരം വരെ സമയം തല്ലി നീക്കി…4.00 മണി ആയപ്പോൾ ആഫി എത്തി… പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ്… ഐഷ അങ്ങോട്ട് കയറി വരുന്നത്… ഉമ്മിയെ കണ്ട അവൾ ഒന്ന് പരിങ്ങിയെങ്കിലും അവൾ അകത്തേക്ക് കയറി വന്നു…

“ഉമ്മി ഇത്….” ഞാൻ അവളെ പരിചയപെടുത്താൻ തുടങ്ങി

“അറിയാം… ഐഷ… അല്ലെ ” ഉമ്മി ഒരു ചെറിയ ഗൗരവത്തിൽ പറഞ്ഞു…

“മം ” ഞാൻ ഐഷ നോക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് ചിരിച്ചുകൊണ്ട് മൂളി…

“എന്താ.. മോളെ.. നിനക്ക് ഇവനോട് പ്രേമം ആണെന്ന് കേട്ടല്ലോ ” ഉമ്മി അത് പറഞ്ഞപ്പോൾ തല കുനിച്ചിരുന്ന അവൾ ഞെട്ടി തല പൊക്കി നോക്കി… അപ്പോഴാണ് ഉമ്മി ചിരിച്ചുകൊണ്ട് ആണ് അത് പറഞ്ഞതെന്ന് അവൾ കണ്ടത്… തുളുമ്പാൻ വേണ്ടി കാത്ത് നിന്ന് കണ്ണുകൾ അവൾ തുടച്ചു.. അപ്പോൾ ഉമ്മി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ തോളിൽ തട്ടി…

“ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ പറഞ്ഞതല്ലേ മോളെ.” അവൾ അത് കേട്ടൊന്ന് ചിരിച്ചു…

“അത് പോട്ടെ.. എങ്ങനെ ഉണ്ടേ എന്റെ മോൻ ” ഉമ്മി അവളോട് ചോദിച്ചു…

“മോൻ ആണ് ആദ്യ ദിവസം എന്നെ രക്ഷിച്ചത്… അന്നേ ഞാൻ കരുതിയതാ പ്രേമിക്കുവാണേൽ ഇങ്ങനെ ഒരാളെ പ്രേമിക്കണം എന്ന്… അപ്പോഴാണ് ഈ ഇക്കാടെ നോട്ടവും മറ്റും ഒക്കെ ഞാൻ ശ്രെദ്ധിച്ചത്… അപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചു… പിന്നെ ഈ വിവേക് ഏട്ടൻ പറഞ്ഞു കാര്യങ്ങൾ ഒക്കെ… അന്ന് ആണ് ഈ കാര്യങ്ങൾ ഒക്കെ നടന്നത്.. അത് പിന്നെ ഇങ്ങനെ ഒക്കെ ആയി ” അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി…

അവളുടെ ഫോണിൽ അപ്പോൾ മറ്റൊരു കോൾ വന്നു അവൾ കോൾ അറ്റൻഡ് ചെയ്തു

“ ആ ദാ വരുന്നു ” എന്ന് അവൾ ആ കോളേജിൽ ഉള്ള ആളോട് പറയുന്നു…

“ ഉമ്മ ഞാൻ പോവാ, നാട്ടിൽ നിന്ന് ആള് വന്നിട്ടുണ്ട് പെട്ടെന്ന് ചെല്ലാൻ ആണ് ഇപ്പൊ വിളിച്ചുപറഞ്ഞത് ” എന്നും പറഞ്ഞു അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് പോയി..

ഞങ്ങൾ പിന്നെയും കുറെ നേരം സംസാരിച്ചു… സമയം ഒരുപാട് ആയപ്പോൾ ആഫിയെയും കൂട്ടി ഉമ്മി വീട്ടിലേക്ക് പോയി…

അങ്ങനെ ദിവസങ്ങൾ കടന്നുപോയി എല്ലാദിവസവും ഒരേ പോലെ രാവിലെ ഉണ്ണി വരും… നാലു മണി ഒക്കെ ആകുമ്പോൾ ആഫി സ്കൂളിൽ നിന്ന് വരും… നാലര അഞ്ചു മണി ഒക്കെ ആകുമ്പോൾ ഐഷയും വരും… കുറച്ചു കഴിയുമ്പോൾ അവൾ പോകും സമയം കുറച്ചുകൂടെ ആകുമ്പോഴും ഉമ്മിയും ആഫിയും വീട്ടിലേക്ക് പോകും രാത്രി 9 മണി ആകുമ്പോൾ ഞാൻ ഐഷയെ വിളിക്കും… പിന്നെ 11 മണി വരെ നിർത്താതെ സംസാരിക്കും.. ഇതായിരുന്നു എന്റെ സ്ഥിരം ജോലികൾ…

രണ്ടാഴ്ച കടന്നുപോയി…

ഡിസ്ചാർജ് ആകുന്നതിനെ തലേന്ന്.. വിവേക് ഞങ്ങൾ ആരുമറിയാതെ അവന്റെ വീട്ടിൽ വിളിച്ച് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു… അന്ന് ഉമ്മിയും ആഫിയും വീട്ടിലേക്ക് പോയില്ല, അടുത്ത ദിവസം ഡിസ്ചാർജ് ആയി ഒരുമിച്ച് പോകാം എന്ന് തീരുമാനിച്ചു…

“ അപ്പോ നാളെ ഡിസ്ചാർജ് ആകും, അപ്പോൾ വിവേക് എന്റെ കൂടെ നമ്മുടെ വീട്ടിൽ നിൽക്കട്ടെ… അവനെ ഒറ്റയ്ക്ക് അവിടെ ആക്കുന്നത് ശരിയല്ലല്ലോ ” ഞാൻ ഉമ്മിയോട്‌ ചോദിച്ചു

“ അതാണ് എന്റെ തീരുമാനം വിവേക് നമ്മുടെ ഒപ്പം നമ്മുടെ വീട്ടിലേക്ക് വരും ” ഉമ്മിയും അതിൽ ഉറച്ചു നിന്നു…

“ അല്ലടാ, ഞാൻ വീട്ടിൽ വിളിച്ച് പറഞ്ഞായിരുന്നു..അവർ നാളെ വരും ” അവൻ പറഞ്ഞു…

“ അതെന്താടാ.. നീ പറയുന്നില്ല എന്ന് പറഞ്ഞില്ലേ ”

“ എത്ര നാളായി എടാ… എനിക്ക് അവരെ കാണണമെന്ന് തോന്നി പിന്നെ അതാണ് ഞാൻ അമ്മേ വിളിച്ചു പറഞ്ഞത് ”

“ അത് നന്നായി മോനെ അവരെ അറിഞ്ഞിരിക്കുന്നത് നല്ലതാ” ഉമ്മി അവനെ സപ്പോർട്ട് ചെയ്തു . അന്നത്തെ ദിവസം എനിക്ക് അവളെ വിളിക്കാൻ പറ്റിയില്ല.. അന്ന് ഭക്ഷണം ഒക്കെ കഴിച്ച ഞാൻ നേരത്തെ തന്നെ കിടന്നുറങ്ങി.. അടുത്ത ദിവസം രാവിലെ തന്നെ ഡോക്ടർ വന്ന് ഡിസ്ചാർജ് ആയി… ഞങ്ങൾ എല്ലാവരും എന്റെ വീട്ടിലേക്ക് പോയി വേഗം ഉണ്ടായിരുന്നു കൂടെ… ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചിരുന്നു… സമയം രണ്ടു മണി ഒക്കെ ആയി.. പുറത്ത് ഒരു വണ്ടി വന്നു നിന്നു…. അതിൽനിന്ന് ഒരു സ്ത്രീയും ഒരു പുരുഷനും ഒരു പെൺകുട്ടിയും ഇറങ്ങിവന്നു.. ഉമ്മി വെളിയിലേക്ക് ഇറങ്ങിച്ചെന്നു …

“ ഇത് അജാസിന്റെ വീടല്ലേ ” ആ സ്ത്രീ ഉമ്മിയോട് ചോദിച്ചു…

“ അതെ ആരാണ്” ഉമ്മ അവരോട് ചോദിച്ചു..

“ ഞാൻ വിവേകിനെ അമ്മയാണ് ഇത് അവന്റെ അച്ഛനും അനിയത്തിയും ” അവർ ഉമ്മിയോട്‌ പറഞ്ഞു.. ഉമ്മി അവരെയും കൂട്ടി അകത്തേക്ക് വന്നു…

വിവേകിനെ കണ്ടപാടെ അവന്റെ അമ്മ അവനെ വന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…

“ എന്താ അമ്മേ ഇത്…എല്ലാരും നോക്കുന്നു കരയാതിരിക്കുക ”അവൻ അമ്മയെ പിടിച്ചുയതിക്കൊണ്ട് പറഞ്ഞു…അവന്റെ amma എഴുനേറ്റ് കണ്ണൊക്കെ തുടച്ചു…

“ നിനക്ക് അറിയുമോ.. ഇവൻ നാട്ടിലേക്ക് വന്നിട്ട് ഇപ്പോ അഞ്ചു മാസമാകുന്നു.. വരാൻ പറയുമ്പോഴൊക്കെ ഇവൻ ഇന്ന് വരാം, നാളെ വരാം, അടുത്താഴ്ച വരാം എന്നൊക്കെ പറഞ്ഞു ഒഴുകുകയായിരുന്നു.. ഞാനും ഒരു അമ്മയല്ലേ എത്രനാൾ മകനെ കാണാതിരിക്കും ” അമ്മ വിങ്ങിക്കൊണ്ട് പറഞ്ഞു…

“ നിങ്ങൾ ഇവിടെ ഇരിക്കെ… ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം ” എന്ന് പറഞ്ഞു ഉമ്മി അടുക്കളയിലേക്ക് പോയി… പുറകെ വിവേകിന്റെ അമ്മയും പോയി..ആ ചെറിയ സമയം കൊണ്ട് ആഫിയും വിവേകിന്റെ പെങ്ങൾ വൃന്ദയും നല്ല കമ്പനി ആയിരുന്നു… അവർ എന്നൊക്കെയോ സംസാരിക്കുകയാണ്… അഫിയേക്കാൾ 1 വയസ് ഇളയതാണ് വൃന്ദ…

“വണ്ടിയിൽ നിന്ന് വീണിട്ടു മുറിവ് ഒന്നും പറ്റിയില്ലേ ” വിവേകിന്റെ അച്ഛൻ എന്നോട് ചോദിച്ചു… അപ്പൊ ഞാൻ വിവേകിനെ നോക്കി…

“അത് അച്ഛാ ഞങ്ങൾ ഹെൽമെറ്റ്‌ ഇട്ടിരുന്നു… പിന്നെ വീണതിന് മണ്ണിൽ ആയിരുന്നു അതുകൊണ്ട് ഏത് ഒന്നുമില്ല പരിക്കുപറ്റി ഇല്ല… wrong-way കേറി വണ്ടി വന്നപ്പോഴേക്ക് സൈഡിലേക്ക് വെട്ടിമാറ്റിയത് അപ്പൊ ബാലൻസ് തെറ്റി… അപ്പോ മണ്ണിലേക്ക് അങ്ങ് വീണു..ഇവൻ വണ്ടി വെട്ടി അപ്പോഴേ വണ്ടിന്ന് തെറിച്ചു അങ്ങ് മാറി വീണു… കൈ കുത്തി വീണ വഴിയിൽ രണ്ട് കൈയും ഒടിഞ്ഞു ഞാൻ എന്റെ കൈയും കാലും വണ്ടിയുടെ അടിയിൽ പെട്ട്.. അതാണ് സംഭവം ” എന്നെ പറയാൻ അനുവദിക്കാതെ വിവേക് പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായി അവൻ ഇവരോട് കള്ളം പറഞ്ഞ് ഇരിക്കുകയാണെന്ന്… ഞാനും അവന്റെ അച്ഛനും കുറെ നേരം കൂടെ സംസാരിച്ചിരുന്നു അപ്പോഴേക്കും ഉമ്മി വെള്ളവുമായി വന്നു… എല്ലാവർക്കും കൊടുത്തശേഷം വിവേക് അടുത്തുവന്നു

“ ഇത്രയൊക്കെ ഉണ്ടായിട്ടും ഞങ്ങളോട് എല്ലാം നീ മറച്ചുവെച്ചില്ല ” ഉമ്മി അവനെ നോക്കി പറഞ്ഞു… എന്താണെന്ന് മനസിലാക്കാതെ ഞാനും അവനെ നോക്കി… അവൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചു… ഞാൻ ഉമ്മിയോട്‌ കാര്യം തിരക്കി…

” ഇവനു യഥാർത്ഥമായ ഒരു പ്രണയം ഉണ്ടായിരുന്നു… ആ പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ അവളെ പെട്ടെന്ന് പിടിച്ചു കെട്ടിച്ചു വിട്ടു… അതിനുശേഷമാണ് ഇവൻ നാട്ടിലേക്ക് പോകാത്തത്…ഇവൻ നമ്മളുടെ മുന്നിൽ ഒളിച്ചുവച്ച നാടകം കളിക്കുകയായിരുന്നു ” എന്റെ എന്റെ അടുത്ത് വന്നു എനിക്ക് കേക്കാൻ പാകത്തിന് പറഞ്ഞു… ഞാൻ അത് കേട്ട് അവന്റെ അടുത്തേക്ക് ചെന്നു…

“ നീയും എന്നെ ചതിക്കുകയായിരുന്നു അല്ലേ” ഞാൻ അവനോട് ചോദിച്ചു…

“ എടാ അങ്ങനെ അല്ലടാ… എനിക്കറിയാമല്ലോ നിന്നെ….എനിക്കൊരു വിഷമമുണ്ടെന്ന് നീ അറിഞ്ഞാൽ നീയും വിഷമിക്കും, അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ എല്ലാം മുന്നിൽ സന്തോഷവാനായി നിന്നത്…” അവൻ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അവർ എല്ലാവരും വെള്ളം കുടിച്ചുകഴിഞ്ഞ് എഴുനേറ്റു…

“എന്നാൽ നമുക്ക് ഇറങ്ങാം ” വിവേകിന്റെ അച്ഛൻ വിനോദ് അങ്കിൾ ഗ്ലാസ്‌ ടേബിളിൽ വച്ചുകൊണ്ട് പറഞ്ഞു…

“ എന്തായാലും ഉച്ചയായി… നിങ്ങൾ ഇനി ഹോട്ടലിലേക്ക് കയറി കഴിക്കേണ്ടിവരും നമുക്ക് ഇവിടുന്നു ഫുഡ് ഒക്കെ കഴിച്ചിട്ട് പോകാം ” എന്ന് ഉമ്മി പറഞ്ഞു വിവേകിന്റെ അമ്മ സമ്മതിച്ചു…അച്ഛന് എതിർ വാക്ക് പറയാൻ സാധിച്ചില്ല… അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു… അവർ ഇറങ്ങാൻ തുടങ്ങി…

“ ഇനിയെന്നാ തിരിച്ച് കോളേജിലോട്ട് ” ഞാൻ വിവേകിനോട് ചോദിച്ചു…

“ അളിയാ ഈ കയ്യും കാലും റെഡി ആയിട്ട് ഞാൻ വരും” അവൾ ചരിച്ചുകൊണ്ട് പറഞ്ഞു.. അവനെ അവന്റെ അച്ഛൻ താങ്ങിക്കൊണ്ട് കാറിലേക്ക് കയറിയ… അവന്റ അച്ഛനുമമ്മയും ഞങ്ങളോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി… കാറിൽ കയറി വൃന്ദ ആഫിക്ക് കൈ ആട്ടി റ്റാറ്റാ കൊടുത്തു…

അവർ വണ്ടിയുമായി പോകുന്ന കാഴ്ച നോക്കി ഞാൻ അവിടെ കുറച്ചുനേരം നിന്നു…. ശേഷം റൂമിലേക്ക് പോയി… അന്ന് ഞാൻ റൂമിൽ കയറി ഇരുന്നു വൈകുന്നേരം… എന്റെ നമ്പറിലേക്ക് ഒരു കോൾ വന്നു…

“ഹലോ ”അവിടുന്ന് ഒരു കിളി നാദം

“ആരാണ് ” ഞാൻ ചോദിച്ചു..

“മനസിലായില്ലേ ”അവിടെ നിന്നും ചോദിച്ചു…

“ഇല്ല… ആരാ ” ഞാൻ ചോദിച്ചു…

“ ഞാൻ ഇനി മിണ്ടൂല… ഇത് ഞാനാണ് ഐഷ.. എന്റെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ നിങ്ങൾക്ക്… വൃത്തികെട്ട മനുഷ്യൻ” ഐഷ കപട ദേഷ്യത്തിൽ പറഞ്ഞു…

“അയ്യോ… സോറി ഡി മോളെ ഞാൻ അത് പെട്ടെന്ന് ശ്രദ്ധിച്ചില്ല ” ഞാൻ ക്ഷേമാപണം നടത്തി…

“ ആ മതി മതി ഒന്നും പറയണ്ട… നാളെ രാവിലെ ഞാൻ അവിടെ കാണും വീട്ടിലെ എനിക്ക് വീടിന്റെ ലൊക്കേഷൻ അയച്ചേ ” അവൾ പറഞ്ഞു… ഞാൻ അപ്പോഴേ ലൊക്കേഷൻ അയച്ചു… അതിനുശേഷം ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു… അപ്പോഴേക്കും ആഫി അങ്ങോട്ട് കടന്നുവന്നു…

“ ആരോടാ ഈ കൊഞ്ചുന്ന ” ആഫി കേറി വന്നപാടെ ചോദിച്ചു..

“ഐഷയാ ” ഞാൻ ഫോൺ പൊത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു …

“ എനിക്കൊന്ന് സംസാരിക്കാൻ തരൂ കുറച്ചുനേരത്തേക്ക് ” ആഫി ചോദിച്ചു..

“ ഞാൻ ആഫിക്കു കൊടുക്കുകയാണ് നിങ്ങൾ സംസാരിക്കു ” ഞാൻ ആയിഷയോട് അങ്ങനെ പറഞ്ഞിട്ട് … ഫോൺ അഫിക്കു കൊടുത്തു…

ആഫിയ ഫോണും വാങ്ങിക്കൊണ്ട് കുറേനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു ആയിഷയോട് സംസാരിച്ചുകൊണ്ടിരുന്നു… താഴെനിന്നും ഉമ്മി അവളെ വിളിച്ചപ്പോൾ ആണ് അവൾ ഫോൺ എനിക്ക് നേരെ ഇറങ്ങിയിട്ട് താഴേക്കിറങ്ങി പോയത്…

“ എന്തായിരുന്നു നാത്തൂനും നാത്തൂനും കൂടെ ഇത്രനേരം സംസാരിച്ചുകൊണ്ടിരുന്നത് ”ഞാൻ ഐഷയോട് ചോദിച്ചു…

“ അത് ഞങ്ങൾ നാത്തൂന്മാർ തമ്മിലുള്ള സീക്രട്ട് ആണ് ”എന്ന് പറഞ്ഞു അവൾ ചരിച്ചു… അപ്പോൾ അവളുടെ ഫോണിൽ കാൾ വരുന്നുണ്ടെന്ന് എനിക്ക് മനസിലായി…

“ അത് ഞാൻ പിന്നെ വിളിക്കാം ഉമ്മ.. വിളിക്കുന്നുണ്ട് ” എന്ന് പറഞ്ഞവൾ ഫോൺ കട്ടാക്കി… ഞാനോ ഓരോന്നാലോചിച്ച് കുറെ നേരം കൂടെ അവിടെ കിടന്നു… അതിനുശേഷം ഞാൻ ഫുഡ് കഴിക്കാൻ ആയി താഴേക്കിറങ്ങി ചെന്ന് ഫുഡ് കഴിച്ചു കഴിഞ്ഞു ഞാൻ ഉമ്മിയുമായി ആയി കുറച്ചു നേരം സംസാരിച്ചിരുന്നു,അതിനുശേഷം ഞാൻ തിരികെ റൂമിലേക്ക് വന്നു ബെഡിലേക്ക് കിടന്നു… എന്റെ ഉള്ളിൽ അവൾ നാളെ വീട്ടിലേക്ക് വരുന്ന സന്തോഷമായിരുന്നു… അങ്ങനെ ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു… രാവിലെ ഉറക്കം എഴുന്നേറ്റ് താഴേക്ക് ചെന്നു.. ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ആഫി യൂണിഫോമിൽ പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു…

“ ബൈ ഇക്കു വന്നിട്ട് കാണമേ ” എന്നുപറഞ്ഞ് അവൾ ബാഗും എടുത്തിട്ട് വെളിയിലേക്ക് ഇറങ്ങി പോയി… സമയം 10 മണി ആയി… ഹാളിൽ ഇരിക്കുമ്പോൾ ഉമ്മി ഒരുങ്ങി വെളിയിലേക്ക് ഇറങ്ങി വരുന്നത് ഞാൻ കണ്ടു…

“ എങ്ങോട്ടാ ഉമ്മി പോകുന്നേ ” ഞാൻ ഒരുങ്ങി വരുന്നത് കണ്ട് ഉമ്മയോട് ചോദിച്ചു..

“അജു… നിന്റെ മുറപ്പെണ്ണിന്റെ വളയിടീൽ ആണ് ഇന്ന് ” ഉമ്മി എന്നെ ആക്കി ചിരിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു…

{ചിരിച്ചത് എന്തിനാണെന്നല്ലേ…8 പഠിക്കുമ്പോൾ ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു… അവൾ അത് നിരസിച്ചു.. എന്നിട്ട് എന്റെ ഉമ്മിയോട്‌ പറഞ്ഞു… ഞാനും ഉമ്മിയും നല്ല ഫ്രണ്ട്‌സ് ആയത്കൊണ്ട്… ഉമ്മി അത് ഒതുക്കി തീർത്തു… അതിനാണ് ആ ആക്കിയ ചിരി }

എന്നിട്ട് ഉമ്മി ഇറങ്ങി… ഉമ്മ പോയി കഴിഞ്ഞു ഞാൻ കുറച്ചു നേരം ടി വി കണ്ട് അവിടെ ഇരുന്നു.. ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോൾ വീടിന്റെ ഫ്രണ്ടിൽ ഒരു ഓട്ടോ വന്നു… ഞാൻ പുറത്തേക്ക് എത്തി നോക്കി… ആരോ തിരിഞ്ഞു നിക്കുന്നു… ഒരു പച്ച കളർ സാരിയും, ക്രീം കളർ ബ്ലൗസും ഇട്ട്… തലയിൽ തട്ടം ഒക്കെ ചുറ്റിയ ഒരാൾ…അവർ ആ ഓട്ടോക്കാരന് cash കൊടുക്കുകയാണ്… Cash കൊടുത്ത് അവർ തിരിഞ്ഞപ്പോൾ.. ആ മുഖം ഞാൻ കണ്ടു… ഐഷ! ഇത് ഐഷ ആയിരുന്നോ… പടച്ചോനെ.. ഇവളെ സാരിയിൽ കാണാൻ എന്ത് മോന്ജ് ആണ്…

അവൾ അധികാരത്തോടെ ഗേറ്റ് ഒക്കെ തുറന്ന് അകത്തേക്ക് കയറി വന്നു… ഡോർ തുറന്നു കിടക്കുകയായിരുന്നു എങ്കിലും അവൾ ബെൽ അടിച്ചു…. ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്നു…

“ആരാണ് ” ഞാൻ അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു…

“ഇത് അജാസ് ജാഫറിന്റെ വീട് അല്ലെ ”അവളും അത് ഏറ്റു പിടിച്ചു…

“ആണല്ലോ…. നിങ്ങൾ ആരാ ” ഞാൻ ചോദിച്ചു… അവൾ ആദ്യം ഒന്ന് പകച്ചു എങ്കിലും… എന്റെ ചിരി കണ്ടപ്പോൾ അവളും ചിരിച്ചു…

“ഞാൻ ആരാണെന്ന് അല്ലെ… കാണിച്ചു തരാടാ… പട്ടീ……..”എന്ന് പറഞ്ഞു അവൾ എന്നെയും തള്ളി അകത്തേക്ക് കയറ്റി… എന്നിട്ട് ഡോർ അടച്ചു… ഞാൻ അവളെ തന്നെ നോക്കി നിന്നു…

“എന്താ? ആദ്യം കാണുന്ന പോലെ നോക്കുന്നത് ”അവൾ ചുണ്ടിന്റെ കോണിൽ നാണം ഒളിപ്പിച്ചു വെച്ചുകൊണ്ട് ചോദിച്ചു…

“എന്ത്‌ മൊഞ്ജാണ് എന്റെ പെണ്ണെ നിന്നെ ഈ സാരിയിൽ കാണാൻ ” ഞാൻ അവളുടെ മുഖത്തുനോക്കി ചോദിച്ചു… ചോദ്യം കേട്ടപ്പോൾ തന്നെ അവളുടെ മുഖം നാണത്താൽ ചുവന്നു…

“എല്ലാരും പറയാറുണ്ട്. സാരിയിൽ ഞാൻ സുന്ദരി ആണെന്ന് ”അവൾ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി തന്നെ പറഞ്ഞു…

“അയ്യടാ.. ചുള്ളികമ്പിൽ സാരി ചുറ്റി വെച്ചത് പോലെ ഉണ്ട്..എന്നിട്ട് സുന്ദരി ആണ് പോലും” ഞാൻ അവളെ ചൂടാക്കാൻ വേണ്ടി പറഞ്ഞു… അവൾ തിരിച്ചു എന്തോ പറയാൻ തുടങ്ങിയപ്പോൾ അവളുടെ ഫോൺ റിങ് ചെയ്തു…

`നീ ഇല്ലയെങ്കിൽ വെറും മണ്ണാണു ഞാൻ വെറും മണ്ണാണു ഞാൻ വെറും മണ്ണാണു ഞാൻ ആരും കാണാതെ ആരും അറിയാതെ ´അപ്പോഴേക്കും ഐഷ ഫോൺ എടുത്തു…

“ഹലോ…” ഐഷ തുടങ്ങി…

“ആയോ എപ്പോ ” അവളുടെ മുഖം വിഷമത്തിൽ ആകുന്നത് പോലെ തോന്നി…

“എത്രയാ ”

“അത്രേം ഒക്കെ ഞാൻ എങ്ങനെ ഒപ്പിക്കാനാണെടി ”

“ആ നീ വെക്ക്… ഞാൻ ആരോടെങ്കിലും ചോദിച്ചു നോക്കട്ടെ ”

എന്ന് പറഞ്ഞവൾ ഫോൺ സോഫയിലേക്ക് ഇട്ടിട്ട് പെട്ടന്ന് സോഫയിലേക്ക് വീണു….ഞാൻ അവളെ താങ്ങി എടുത്തു.. അടുത്തിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം അവളുടെ മുഖത്തേക്ക് കുറച്ചൊഴിച്ചു… അവൾ പെട്ടന് ഞെട്ടി എഴുനേറ്റു…

“എന്താ എന്താ പ്രശ്നം ” ഞാൻ തിരക്കി…

“ഇക്ക… ഇക്ക.. എന്റെ കൂട്ടുകാരി ഇല്ലേ പല്ലവി… അവൾക്ക്…. അവൾക്ക് ആക്‌സിഡന്റ് ആയെന്ന്… പെട്ടന്ന് ഒരു 15,000 അടക്കണമെന്ന്…6,000 അവർ എല്ലാവരും ചേർന്ന് ഇട്ടിട്ടുണ്ട്… ഒരു. ഇഹ്. ഒരു 8,000 കൂടെ അത്യാവശ്യം ആയി വേണം… ഞാൻ എന്ത് ചെയ്യും ഇക്ക ഇപ്പോൾ ” അവൾ കരഞ്ഞുക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചെയ്ഞ്ഞുകൊണ്ട് ചോദിച്ചു..

“നീ വിഷമിക്കണ്ട ഞാൻ ഉമ്മിയോട്‌ ഒന്ന് ചോദിക്കട്ടെ ” ഞാൻ അവളുടെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു…

“അയ്യോ അതൊന്നും വേണ്ട ഇക്ക ”

“നീ ഒന്നും പറയണ്ട… ഞാൻ ഉമ്മിയോട്‌ ചോദിക്കട്ടെ ” എന്ന് പറഞ്ഞു ഫോൺ എടുത്തു ഉമ്മിക്ക് ഡയൽ ചെയ്തു…

ഫുൾ റിങ് ചെയ്തിട്ടും എടുത്തില്ല… രണ്ടാമത് ഒന്നുടെ വിളിച്ചപ്പോൾ എടുത്തു… അവിടെ നല്ല ശബ്ദം ഉണ്ടായിരുന്നു…

“ഹലോ ” ഉമ്മി പറഞ്ഞു എനിക്ക് ക്ലിയർ ആകുന്നുണ്ടായിരുന്നില്ല… അവിടെ മുഴുവൻ ആളുകൾ സംസാരിക്കുന്ന ശബ്ദം…

“ഉമ്മി അവിടുന്ന് മാറി നിൽക്ക്… എനിക്ക് ഒന്നും കേക്കുന്നില്ല ”

“ആ മാറി…എന്താ കാര്യം ” കുറച്ചു നേരത്തിനു ശേഷം ഉമ്മി പറഞ്ഞു..

“ഉമ്മി നമ്മടെ ഐഷ ഇല്ലേ ”.

“നമ്മുടെ അല്ല നിന്റെ… ആഹ് നീ കാര്യം പറ ചെക്കാ ” ഉമ്മി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു..

“ഉമ്മി അവളുടെ കൂട്ടുകാരിക്ക് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ്.”

“അയ്യോ ”

“ അവർക്ക്… ഇപ്പൊ അത്യാവശ്യം ആയി ഒരു 8,000 വേണം.. ഉമ്മിടെ കയ്യിൽ ഉണ്ടോ ”

“മോനെ cash ഉമ്മിടെ കയ്യിൽ ആണ്… ബാങ്കിൽ ഉള്ളത് നിനക്ക് ഞാൻ അയച്ചേക്കാം… നമ്മൾ കാരണം ഒരാൾക്ക് എന്തേലും സഹായം ചെയ്യാൻ പറ്റുവാണേൽ നടക്കട്ടെ… ഞാൻ അയച്ചേക്കാം ചെക്കന്റെ വീട്ടുകാർ എത്തിയിട്ടുണ്ട്.. ” എന്ന് പറഞ്ഞു ഉമ്മി ഫോൺ വെച്ചു….ഐഷ ഇതെല്ലാം കേട്ടു നിക്കുകയായിരുന്നു… ഐഷയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…

“അയ്യേ, നീ കരയുവാണോ…ഞാൻ എന്ന് വെച്ചാൽ ഉമ്മിക്ക് ജീവൻ ആണ്… എന്റെ ഒരു ആഗ്രഹങ്ങൾക്കും ഉമ്മി എതിര് പറയാറില്ല…നീ ” ഞാൻ പറഞ്ഞു വന്നത് മുഴുവപ്പിക്കാൻ സമ്മതിക്കാതെ അവൾ എന്റെ ചുണ്ടുകൾ അവളുടെ തക്കാളി പോലെ ചുവന്ന ചുണ്ടുകൾ കൊണ്ട് ചുംബിച്ചു… ഒരു ദീർഘ ചുമ്പനം… പ്രേശിക്ഷിക്കാതെ ഉള്ള കിസ്സ് ആയതുകൊണ്ട്.. എനിക്ക് അധിക നേരം അത് തുടരാൻ സാധിച്ചില്ല.കൈ രണ്ടും ഒടിഞ്ഞിരിക്കുന്നത് കൊണ്ട് പിടിച്ചുമാറ്റാൻ എനിക്ക് പറ്റുന്നില്ലായിരുന്നു… ഞാൻ പെട്ടന്ന് തല വെട്ടിച്ചു മാറ്റി…അവൾ അപ്പോൾ തന്നെ നാണത്താൽ കണ്ണുപൊത്തി തല താഴ്ത്തി ഇരുന്നു…

“എന്തോന്നടെ ഇത്… ഒന്ന് പറഞ്ഞിട്ടൊക്കെ ചെയ്തുടെ.. കുറച്ചുനേരം കൂടെ ചെയ്തിരുന്നേൽ ഞാൻ ചത്തു പോയേനെ ” ഞാൻ അവളെ ഒന്ന് കളിയാക്കിക്കൊണ്ട് പറഞ്ഞു…

“ഒന്ന് പോ ഇക്ക എന്ന് പറഞ്ഞു അവൾ എന്റെ നെജിലേക്ക് ചാഞ്ഞു… മുഖം എന്റെ നെഞ്ചിൽ വെച്ചു കുറച്ചുനേരം കിടന്നു…

പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു ‘ജോബിൻ ‘ എന്ന് സ്‌ക്രീനിൽ… അത് ഒരു മിന്നായം പോലെ മാത്രമേ ഞാൻ കണ്ടുള്ളു…

“ആഹ് cash കിട്ടി.. ഒരു 10 മിനിറ്റ് ഇപ്പൊ അയച്ചു തരാം ” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി.. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.. ഒന്നും പറഞ്ഞില്ല. അവൾക്ക് കാശിന്റെ കാര്യം പറയാൻ മടി ഉണ്ടെന്ന് എനിക്ക് മനസിലായി… കാര്യം മനസിലായ ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ cash ക്രെഡിറ്റ്‌ ആയിട്ടുണ്ട്…

“നീ number ഇങ് പറഞ്ഞു താ.. Cash അയക്കട്ടെ ” ഞാൻ പറഞ്ഞു…

അവൾ അപ്പോൾ തന്നെ number അയച്ചു തന്നു… ഞാൻ aa നമ്പറിലേക്ക് cash അയച്ചു…

അത് കഴിഞ്ഞു..ഞങ്ങൾ കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അവളുടെ ഫോണിലേക്ക് ഒരു കാൾ വഴുമ്പോഴാണ് ഞങ്ങളുടെ നോട്ടം മുറിഞ്ഞത്…

“ആഹ്.. ഇപ്പൊ ഇറങ്ങാം.. ഒരു 5 മിനിറ്റ് ” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു…

“ഇക്ക എനിക്ക് അത്യാവശ്യം ആയി പോണം.. നാളെ വൈകിട്ട് വരാമേ എന്ന് പറഞ്ഞു അവൾ പുറത്തേക്ക് നടന്നു…എന്നിട്ട് അകത്തേക്ക് ഓടി വന്നെന്റെ ചുണ്ടിൽ ചുണ്ട് ചേർത്തിട്ട്… ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഒറ്റ ഓട്ടം.. ഞാൻ അവിടെ ഞെട്ടി ഇരുന്നു… അവൾ പോയിക്കഴിഞ്ഞു ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മി വീട്ടിലേക്ക് വന്നു…

ഉമ്മി വന്നപ്പോഴും എന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു…

“എന്താടാ വല്ലാത്ത ഒരു ചിരി ”എന്റെ ചിരി കണ്ട് ഉമ്മി ചോദിച്ചു…

ഒന്നുമില്ലന്ന രീതിയിൽ ഞാൻ ഷോൾഡർ പൊക്കി കാണിച്ചു…

“ നാട്ടുകാരെ കൊണ്ട് അതും ഇതും ഒക്കെ പറയിപ്പിച്ചാൽ ഉണ്ടല്ലോ… മോനെ.. വീട്ടിൽ നിന്ന് ഞാൻ ഇറക്കി വിടും ” ഉമ്മി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഏഹ്… ഉമ്മി എന്താ ഈ പറയുന്നേ ” ഞാൻ ചോദിച്ചു…

“ എടാ മോനെ ഉരുളാതെ… അയലത്തെ വീട്ടിലെ സുജാതച്ചേച്ചി പറഞ്ഞു… ഇവിടെ അപരിചിതയായ ഒരു കൊച്ച് വന്നിരുന്നെന്ന്… അപ്പോഴേ എനിക്ക് മനസിലായി അത് ഐഷ ആണെന്ന് ” ഉമ്മി എന്റെ കവിളിൽ പിടിച്ചു പിച്ചികൊണ്ട് പറഞ്ഞു…. ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി…

“ നീ ചിരിക്കരുത്… ആ പിന്നെ ആരും ഇല്ലാത്തപ്പോൾ ഉള്ള ഈ വരവ് നിർത്താൻ പറയണം.. ആൾക്കാരെക്കൊണ്ട് അതും ഇതും പറയിപ്പിക്കാതെ ” എന്ന് പറഞ്ഞു ഉമ്മ എന്റെ കവിളിൽ നിന്നും കൈ എടുത്തിട്ട് അടുക്കളയിലേക്ക് പോയി…

ഉമ്മി ഫുഡ്‌ വടുത്ത വെച്ചു എന്നിട്ട് എന്നെ വിളിച്ച് അവിടെ എത്തി എനിക്ക് ചോറ് വാരി തന്നു… അതിനു ശേഷം ഉമ്മി ഉറങ്ങാൻ ആയി റൂമിലേക്ക് പോയി… ഞാനും എന്റെ റൂമിലേക്ക് കയറി…ഞാൻ ഫോൺ എടുത്ത് നോക്കി.. ‘താങ്ക്സ് ഇക്ക’ എന്നൊരു മെസ്സേജ് ഐഷയിൽ നിന്ന് വന്ന് കിടക്കുന്നു… അവൾ ഓഫ്‌ലൈൻ ആണ്…

അത്കൊണ്ട് ഞാൻ റിപ്ലൈ കൊടുത്തില്ല… ഞാൻ ബെഡിലേക്ക് കിടന്നു….കുറച്ചു നേരം ഉറങ്ങിപ്പോയി.. ആരോ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്…. ആഫിയ ആയിരുന്നു…

“ഏണിക്ക്” അവൾ ആണെന്ന് കണ്ട ഞാൻ ഒന്നുകൂടെ തിരിഞ്ഞു കിടന്നു…

“മതി ഉറങ്ങിയത്… ഇക്കുനെ കാണാൻ ആൾക്കാർ ഒക്കെ വന്നിട്ടുണ്ട് ” എന്ന് പറഞ്ഞു അവൾ ചിരിച്ചുകൊണ്ട് താഴേക്ക് പോയി…

ആരാണ് വന്നതെന്ന് അറിയതെ ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… താഴേക്ക് ഇറങ്ങി… അതാ അവിടെ ഇരിക്കുന്നു.. ഉമ്മിടെ ആങ്ങളയും ആങ്ങളയുടെ ഭാര്യയും കുട്ടികളും… മാമാക്ക് 2 മക്കൾ ആണ്… ഒരാൾ നബീൽ എന്നേക്കാൾ ഒരു വയസ് മൂത്തതാണ്… ഒരാൾ നാദിയാ…എന്നേക്കാൾ ഒരു വയസ് ഇളയതാണ്… പണ്ട് ഉമ്മിടെ വീട്ടിൽ പോകുമ്പോൾ ഇവർ ആയിരുന്ന എന്റെ കൂട്ട് +2 കഴിഞ്ഞ ശേഷം അങ്ങോട്ട് അധികം പോയിട്ടില്ല…

“ആഹ് കൈ മാത്രമേ ഒടിഞ്ഞള്ളോ ” താഴേക്ക് ഇറങ്ങി വരുന്ന എന്നെ കണ്ട പാടെ നാദി കളിയാക്കിക്കൊണ്ട് പറഞ്ഞു… ഞാൻ ഒരു വോൾട്ടേജ് കുറഞ്ഞ ചിരി പാസാക്കി…

“ എന്ത് പറ്റിയതാണ് ടാ ” മാമ ചോദിച്ചു

“ മാമാ അത് ഞങ്ങൾ കോളേജ് വിട്ടു വരുകയായിരുന്നു… ഒരു വണ്ടി wrong-way കേറി വന്നു വന്നപ്പോൾ പെട്ടെന്ന് വണ്ടി വെട്ടിച്ചു മാറ്റി വഴിക്ക് ബാലൻസ് തെറ്റി… ഞാൻ വണ്ടിയിൽ നിന്ന് തെറിച്ച് മാറി വീണു കൈ കുത്തിയൊഴുകി രണ്ടുകൈയും ഒടിഞ്ഞു ” അന്ന് വിവേക് പറഞ്ഞത് പോലെ ഒരു കള്ളം ഞാനും പറഞ്ഞു… അപ്പോഴേക്കും ആഫിയ വന്ന് നാദിയെയും കൂട്ടി റൂമിലേക്ക് പോയി…

“പഠിത്തം ഒക്കെ എങ്ങനെ പോകുന്നു ”അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന മാമി ചോദിച്ചു…

“ആ കുഴപ്പം ഇല്ല ” ഞാൻ വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു…

അങ്ങനെ ഞങ്ങൾ കുറച്ചു സംസാരിച്ചുകൊണ്ട് ഇരുന്നു… കുറച്ചുകഴിഞ്ഞ് ആഫിയയും നാദിയും റൂമിൽ നിന്ന് പുറത്തേക്ക് വന്നു.. നാദിയ എന്റെ അടുത്ത് വന്നിരുന്നു…

“എന്താ മോനെ പുതിയ ആൾ set ആയെന്ന് ഒക്കെ കേട്ടു.. നമ്മളോട് ഒന്നും പറഞ്ഞില്ല ” നാദി എന്റെ ചെവിയിൽ ചോദിച്ചു…

“ ആ.. അത്.. അത് പിന്നെ ” ഞാൻ പറയാൻ വിക്കി…

“ നീന്റെ ഈ വിക്ക് ഒന്നും വേണ്ട ഞാൻ എല്ലാം അറിഞ്ഞു ” എന്നിട്ട് നാദി അഫിയെ നോക്കി

അപ്പോഴത്തേക്ക് എനിക്ക് മനസ്സിലായി എല്ലാം പറഞ്ഞു കൊടുത്തത് ആഫി ആണെന്ന്… അവർ സംസാരിച്ചിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു രാത്രി എട്ടു മണിയായപ്പോഴേക്കും അവർ ഫുഡ് ഒക്കെ കഴിച്ച് അവരുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി… അവർ പോയി കഴിഞ്ഞ് ഞാനും

ആഫിയും ഉമ്മയും കൂടെ ഇരുന്ന് ടിവി കണ്ടു… സമയമായപ്പോൾ അവർ രണ്ടുപേരും ഉറങ്ങാൻ ആയിപോയി ഞാൻ റൂമിലേക്ക് കയറി… ഞാൻ ഐഷയെ വിളിച്ചു.. അവൾ ബിസി ആയിരുന്നു… കുറച്ചുകഴിഞ്ഞ് ഞാൻ ഒന്നുകൂടെ വിളിച്ചു അപ്പോഴും അവൾ ബിസിയായിരുന്നു… എന്താണ് അവൾ ഫോൺ എടുക്കാത്തത് ആരെയാണ് വിളിച്ചിരുന്നത് എന്ന് ആലോചിച്ച് ഞാൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി…. രാവിലെ 10:00 ആയി ഞാൻ എഴുന്നേറ്റപ്പോൾ അപ്പോഴേക്കും ആ സ്കൂളിൽ പോയിരുന്നു ഞാൻ താഴെ ഇറങ്ങി ചെന്ന് ഫുഡ് ഒക്കെ കഴിച്ച് അവിടെ ഇരുന്നു… ഉമ്മി ജോലിയൊക്കെ തീർത്ത എന്റെ അടുത്ത് വന്നിരുന്നു… ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുന്നു… ടിവിയിൽ ‘ അങ്ങ് വൈകുണ്ഠപുരത്ത് ‘എന്ന സിനിമയായിരുന്നു.. അപ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.. ഞാൻ ഫോണിൽ നോക്കിയപ്പോഴേക്കും ഐഷ ആയിരുന്നു… ഉമ്മിടെ അടുത്തിരുന്ന് സംസാരിക്കാൻ എനിക്ക് ചെറിയ മടി ഉള്ളതുകൊണ്ട് ഞാൻ ഉമ്മിയെ ഒന്ന് നോക്കി… ഉമ്മി അപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…

“ ആ ചെല്ല് ചെല്ല്… അങ്ങോട്ട് മാറിയിരുന്നു സംസാരിക്ക് ” ഉമ്മി എന്നെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…. ഞാനും ഒരു ചിരി ചിരിച്ചിട്ട് റൂമിലേക്ക് പോയി…

“ ഹലോ ” ഞാൻ കുറച്ചു കടുപ്പിച്ചു ചോദിച്ചു…

“ എന്താ ഒരു ദേഷ്യം” അവൾ എന്നോട് ചോദിച്ചു…

“ ഇന്നലെ ഞാൻ രാത്രി വിളിച്ചപ്പോൾ എന്താ എടുക്കാഞ്ഞെ ” ഞാൻ അവളെ കാണിക്കാൻ വേണ്ടി ദേഷ്യത്തിൽ ചോദിച്ചു

“ അത്… അത് ഇന്നലെ ഇല്ലേ എസ്എസ്എൽസിക്ക് കൂടെ പഠിച്ച കൂട്ടുകാരികൾ വിളിച്ചായിരുന്നു അവരോട് ഇങ്ങനെ സംസാരിച്ചിരുന്നു…” അവൾ മറുപടി പറഞ്ഞു…

“ ആണോ… ആ നീ ഇപ്പൊ എവിടാ ” ഞാൻ ചോദിച്ചു

“ ഞാൻ ഇപ്പൊ കോളേജിലാ ” അവൾ മറുപടി പറഞ്ഞു

“ പിന്നെ എന്താ വിളിച്ചേ ” ഞാൻ ചോദിച്ചു

“ എന്തേലും കാര്യമുണ്ടെങ്കിൽ വിളിക്കാവോ… ശരി ഇനി ഞാൻ വിളിക്കുന്നില്ല… എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ വിളിച്ചോളാം ” അവൾ ഒരു ചെറിയ ദേഷ്യത്തിൽ പറഞ്ഞു…

“ അങ്ങനെയല്ല… എന്താ ഈ സമയത്ത് വിളിച്ചത് എന്ന് ഞാൻ ചോദിച്ചത് ” അവൾ ഫോൺ കട്ട് ആക്കാൻ പോയത് ഞാൻ പറഞ്ഞു…

“ ഇന്ന് ഞാൻ എങ്ങനെ വരും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു അങ്ങനെ ചോദിക്കാം എന്ന് വിചാരിച്ചു വിളിച്ചതാ ”

“ ആ ഇന്നലെ നീ ഇറങ്ങിപ്പോകുന്നത് അപ്പുറത്തെ വീട്ടിലെ സുജാത ചേച്ചി കണ്ടു.. ഉമ്മി വന്നപ്പോ അവർ ഉമ്മിടെ അടുത്ത് പറഞ്ഞു കൊടുത്തു.. ഉമ്മി അപ്പൊ എന്നോട് വന്ന് പറഞ്ഞു… വീട്ടിൽ ആൾ ഉള്ളപ്പോഴേ നിന്റെ അടുത്ത് വരാവൂ എന്ന് പറയാൻ പറഞ്ഞു ”

“ ആണോ.ആഹ് എന്നാ ഇന്ന് വൈകിട്ട് ഞാൻ അവിടെ ഉണ്ടാകും… എന്നാ ശെരി lub u.. ഉമ്മാഹ്ഹ്ഹ്ഹ് ” അവൾ പറഞ്ഞിട്ട് അവൾ ഫോൺ കട്ട് ചെയ്തു

അങ്ങനെ കുറച്ചുനേരം കഴിഞ്ഞ് റൂമിൽ കിടന്നിട്ട് താഴേക്കിറങ്ങി തന്നു…

“ കഴിഞ്ഞോ കൊഞ്ചൽ ഒക്കെ ” ഉമ്മി ചോദിച്ചു

“ അത് പിന്നെ” ഞാൻ തല താഴ്ത്തി ഇരുന്നു

“ ആ മതി മതി.. വാ ഫുഡ് കഴിക്കാം ” എന്ന് പറഞ്ഞ് ഉമ്മി അടുക്കളയിലേക്ക് പോയി ഫുഡ് മായി വന്നു.. എനിക്ക് ഫുഡ് വാരി തന്നു.. അതിനുശേഷം ഉമ്മ റൂമിലേക്ക് പോയി കിടന്നു ഞാനും റൂമിലേക്ക് പോയി കിടന്നു കുറച്ചു നേരം ഉറങ്ങി… ആരോ ബെഡിൽ വന്നിരുന്നു എന്റെ ദേഹത്ത് തട്ടുമ്പോൾ ഞാൻ ഉണർന്നത്… ഐഷ ആയിരുന്നു… അവളെ അവളെ അവിടെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി…

“ ഹലോ എന്തൊരു ഉറക്കമാ ഇത് എത്ര നേരമായി ഞാൻ വന്നിട്ട് ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

“ എത്ര നേരമായി ” ഞാൻ കണ്ണ് തിരുമ്മി കൊണ്ട് ചോദിച്ചു …

“ ഞാൻ നാലു മണിയായപ്പോൾ വന്നു… വന്നപ്പോൾ ഉമ്മി അവിടെ ഇരിപ്പുണ്ടായിരുന്നു… എന്നെ കണ്ടപ്പോഴേ ഉമ്മി പറഞ്ഞു മുകളിൽ ഉറങ്ങുകയാണെന്ന്… അപ്പോൾ ഞാൻ വന്നു നോക്കി.. ഉറങ്ങുവാൻ എന്ന് കണ്ടപ്പോൾ പിന്നെ ഞാൻ വിളിക്കാൻ നിന്നില്ല താഴെ ചെന്ന് ഉമ്മിയുടെ കൂടെ കുറച്ചുനേരം അടുക്കളയിലേക്ക് നിന്നപ്പോഴേക്കും ആഫി വന്നു ഞാനും ആഫിയും ഉമ്മയും കുറച്ചുനേരം സംസാരിച്ചിരുന്നു.. അപ്പോ ഉമ്മി പറഞ്ഞു ഇക്കാനെ വിളിച്ച് എണീപ്പിക്കാൻ.. അങ്ങനെ കേറി വന്നതാ ” അവൾ പറഞ്ഞിട്ട് എന്റെ കൂടെ കിടന്നു…

“ ആഹാ എന്നെ വിളിച്ച് എണീക്കാൻ വന്നിട്ട്… നീയും ഇവിടെ കിടക്കുവാണോ ” ഞാൻ അവളുടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു..

“ ഇങ്ങനെ കിടക്കാൻ നല്ല സുഖമാ… കൊച്ചിലെ ഞാൻ വാപ്പയുടെ നെഞ്ചത്ത് കിടക്കുമായിരുന്നു… അങ്ങനെ കിടന്നുറങ്ങാൻ എന്തോ പ്രത്യേക ഫീലാണ് ” അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ച് കൊണ്ട് പറഞ്ഞു…

“ അതൊക്കെ പിന്നെ ആരുമില്ലാത്തപ്പോൾ… ഇപ്പോ നിന്നെ തിരക്കി ആരെങ്കിലും ഇങ്ങോട്ട് വന്നാൽ നമ്മൾ ഇങ്ങനെ കിടക്കുന്നത് അവരും കാണുന്നു ” എന്നും പറഞ്ഞ് ഞാൻ എഴുനേൽക്കാൻ തുടങ്ങി.. അപ്പോഴേക്കും അവൾ എന്നെ പിടിച്ച് വീണ്ടും അവിടെ കിടത്തി… കുറച്ചുനേരം കിടന്നപ്പോൾ അവൾ ഉറങ്ങിപ്പോയി ഞാൻ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് കയറി മുഖം ഒക്കെ കഴുകി ഇറങ്ങി… അവൾ അപ്പോഴും നല്ല ഉറക്കമായിരുന്നു… ഞാൻ അവളെ നോക്കി അവിടെ തന്നെ ഇരുന്നു… കാറ്റടിച്ചു അവളുടെ മുടികളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ടായിരുന്നു ഞാൻ അത് അവളുടെ ചെവിയുടെ പുറകിൽ ആക്കി വെച്ചു… എന്നിട്ട് ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു…

“ അതെ മതി നോക്കിയത് ” ഡോറിന്റെ അവിടെ നിന്ന് ആഫി വിളിച്ചുപറഞ്ഞു…

“താഴെ ഉമ്മി വിളിക്കുന്നു രണ്ടിനെയും.. വേഗം അതിനെ വിളിചുണർത്തി താഴേക്ക് വാ രണ്ട് ആളും…” എന്ന് പറഞ്ഞ് അവൾ താഴേക്ക് ഇറങ്ങി പോയി

അങ്ങനെ ഞാൻ അവളെ വിളിച്ചുണർത്തി ഞങ്ങൾ രണ്ടും താഴേക്ക് പോയി… താഴെ ഉമ്മി ചായയും കഴിക്കാനും ഉണ്ടാക്കി വെച്ചിരുന്നു… അത് കഴിച്ചു കഴിഞ്ഞു അവൾ പോകാൻ ആയി എഴുനേറ്റു…

“ അയ്യോ എന്റെ ബാഗുകൾ ഇരിക്കുവാ ”എന്ന് പറഞ്ഞു അവൾ മുകളിലേക്ക് പോയി… അത് എന്നോട് അങ്ങോട്ട് ചെല്ലാൻ ഉള്ള സിഗ്‌നൽ ആയിരുന്നു… അവൾ പോയതിനു പുറകേ ഞാനും മുകളിൽ കയറി പോയി… ഞാൻ റൂമിലേക്ക് കേറി അവളെ നോക്കി… അവളെ അവിടെ എങ്ങും കാണില്ലായിരുന്നു…

അകത്തേക്ക് കയറി ഞാൻ ബെഡിലേക്ക് ഇരുന്നപ്പോൾ ഡോർ അടഞ്ഞു…അവൾ വന്ന് എന്റെ അടുത്ത് ഇരുന്നു… എന്റെ മുഖം അവൾ രണ്ട് കൊണ്ടും എന്റെ മുഖം അവളിലേക്ക് തിരിച്ചു എന്നിട്ട് എന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്തു… എന്നിട്ട് ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി…

“ബൈ… നാളെ വരാമേ ” എന്നുപറഞ്ഞ് ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോയി… ഞാനും അവളുടെ പുറകെ ഇറങ്ങി… അവളെ കയറ്റി വിട്ടിട്ട് ഞാൻ വീട്ടിൽ തിരിച്ചു വന്നു…

ഞാൻ വീട്ടിൽ വരുമ്പോൾ അവർ രണ്ടുപേരും ടിവി കാണുകയായിരുന്നു അവരെ കൂടെ എന്ന ടിവി കണ്ടു…ഞാനും അവരുടെ കൂടെ ഇരുന്നു tv കണ്ടു…

“നാളെ പോയി ആ ഇടത്തെ കയ്യുടെ പ്ലാസ്റ്റർ എടുക്കണം..” ഉമ്മി tv നോക്കിക്കൊണ്ട് പറഞ്ഞു…

“ അല്ല.. ഉമ്മി പറഞ്ഞത് 2 മാസം എടുക്കും എന്ന് അല്ലെ..” ഞാൻ ചോദിച്ചു…

“അത് ഞാൻ മനപ്പൂർവം നിന്നോട് പറയാതെ ഇരുന്നതാ.. ഇടത്തെ കൈക്ക് അതികം കുഴപ്പം ഒന്നുമില്ല… അത് കൊണ്ട് നാളെ പോയി… അതങ്ങ് എടുക്കാം ” അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു… അപ്പൊ ആഫിക്ക് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൾ പഠിക്കാൻ ആയി പോയി…

“ടാ… ഐഷ ഇല്ലേ.. അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ട്.. അവളാണ് ഇന്ന് ഫുള്ളും ചെയ്തത്… ചായ ഇട്ടതും വാക്കി എല്ലാം ഉണ്ടാക്കിയതും… എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിച്ചില്ല.. ”ഉമ്മി എന്റെ അടുത്ത് ചേർന്ന് ഇരുന്നു പതിയെ പറഞ്ഞു…

“അത് പിന്നെ എന്റെ സെലെക്ഷൻ അല്ലെ.. അങ്ങനെയേ വരു”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ആഹ് മതി ചിരിച്ചത്… ഇവിടെ കിടന്ന് കന്നന്തിരിവ് വല്ലതും കാണിച്ചാൽ ഉണ്ടല്ലോ.. ചട്ടുകം പഴിപ്പിച്ചു ഞാൻ ചന്തിക്ക് വെക്കും കേട്ടല്ലോ ” ഉമ്മി താക്കിത് നൽകി… ഞാൻ അത് കേട്ട് ഒന്ന് ഇളിച്ചു കാണിച്ചു…

അപ്പോഴേക്കും ആഫി പഠിത്തം ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു… ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു.. എല്ലാരും ഉറങ്ങാൻ പോയി… ഞാൻ ഐഷയെ വിളിച്ചു സംസാരിച്ചിരുന്നു…

**–** അടുത്ത ദിവസം രാവിലെ ഞാൻ എഴുനേറ്റു…10 മണി ആയിരുന്നു… ഞാൻ ഫ്രഷ് ആയി താഴെ ചെല്ലുമ്പോൾ ഉമ്മി ഡെയിനിങ് ടേബിളിൽ ഫുഡ്‌ എല്ലാം എടുത്ത് വെക്കുകയായിരുന്നു… ഞാൻ അവിടെ ചെന്ന് ഇരുന്നു… ഉമ്മി എനിക്ക് വരി തന്നു.. ഞാൻ അത് കഴിച്ചു കഴിഞ്ഞു അവിടെ ഇരുന്നു tv കണ്ടുകൊണ്ട് ഇരിക്കുമ്പോൾ…

“ടാ വാ ഹോസ്പിറ്റലിൽ പോകാം ” ഉമ്മി പറഞ്ഞു എന്നിട്ട് ഉമ്മി റൂമിലേക്ക് പൊയി… ഞാനും റൂമിലേക്ക് പോയി… ഡ്രസ്സ് ഒക്കെ ചെയ്തു ഇറങ്ങി വന്നു…. അപ്പോഴേക്കും ഉമ്മി പർദ്ദയിട്ട ഹാളിൽ ഇരിക്കുകയായിരുന്നു… ഞാൻ ഇറങ്ങി വന്ന ഉടനെ ഉമ്മി ആർക്കോ ഫോൺ ചെയ്തു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഓട്ടോ വീടിന്റെ ഫ്രണ്ട് ലേക്ക് വന്നു… ഉമ്മി എന്നെയും പിടിച്ചുകൊണ്ട് ഓട്ടോയിൽ കയറി.. ഓട്ടോ നേരെ ഹോസ്പിറ്റലിലേക്ക് പോയി… ഹോസ്പിറ്റലിൽ കയറി ഇടത്തെ കൈയുടെ പ്ലാസ്റ്റർ അടിച്ചു ഞങ്ങൾ ഡോക്ടറെ കയറി കണ്ടു…

“വലത്തേ കയ്യിൽ ഒരു 3 ആഴ്ച കൂടെ കിടക്കട്ടെ അത് കഴിഞ്ഞു എടുക്കാം ”

ഡോക്ടർ എക്സ്-റേ യിലേക്ക് നോക്കി പറഞ്ഞു..ഡോക്ടർ പറഞ്ഞത് ഞങ്ങൾ കേട്ടിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വന്നു… പുറത്ത് നല്ല വെയിൽ ആയിരുന്നു അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു… അതുകൊണ്ട് ഞാൻ റൂമിൽ കയറി അവിടെ കിടന്നുറങ്ങി… ഉച്ചയ്ക്ക് ഉമ്മി ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്… ഞാൻ ചെന്ന് താഴെ ഇരുന്നു ഉമ്മി എനിക്ക് ഫുഡ് ഒക്കെ വാരി തന്നു… രാവിലെ ഉറങ്ങിയത് കൊണ്ട് ഉച്ചയ്ക്ക് വാങ്ങാൻ എനിക്ക് പറ്റിയില്ല…. ഞാൻ ഫോൺ എടുത്തു വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിൽ ഉം ഒക്കെ കേറിയിരുന്നു സമയം കളഞ്ഞു… സമയം നാലു മണിയായി ആഫി സ്കൂളിൽ നിന്ന് വന്നു… ഞാനും ആഫിയും കുറച്ച് ഏറെ സംസാരിച്ചിരുന്നു അപ്പോഴേക്കും ഐഷ വന്നിരുന്നു.. ബാഗ് അവിടെ വെച്ചു… ഐഷ വന്നപ്പോൾ ആഫി എഴുന്നേറ്റു എന്നിട്ട് ‘നടക്കട്ടെ നടക്കട്ടെ’ എന്ന രീതിയിൽ തലയാട്ടിക്കൊണ്ട് അവൾ റൂമിന് പുറത്തേക്ക് പോയി…

“ ആ കയ്യിലെ പ്ലാസ്റ്റർ ഒക്കെ അഴിച്ചല്ലോ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ” അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു…

“ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചു ”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

അപ്പോൾ ഉമ്മി ഞങ്ങളോട് താഴേക്കിറങ്ങി ചെല്ലാൻ പറഞ്ഞു… ഞാനും അവളും താഴേക്കിറങ്ങി ചെന്നു, ഉമ്മി ഉണ്ടാക്കിയ ചായയും കഴിച്ചു ഞങ്ങൾ അവിടെ സംസാരിച്ചിരുന്നു…. സമയമായപ്പോൾ അവൾ പോകാനായി എഴുന്നേറ്റു….

“ ഞാൻ നിന്റെ ബാഗ് മുകളിൽ എന്ന് ഞാൻ പോയി എടുത്തോണ്ട് വരാം ” എന്ന് പറഞ്ഞ് ഞാൻ ബാഗ് എടുക്കാൻ ആയി മുകളിലേക്ക് കയറി പോയി…

“ഞാനും വരാം” എന്നും പറഞ്ഞു ഐഷയും എന്റെ പിറകെ വന്നു… റൂമിൽ കേറിയ ഉടനെ അവളെ തിരിച്ചു നിർത്തി ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ കൊണ്ട് വാരി പുണർന്നു… ഞാൻ അത് നിർത്തി മാറിയപ്പോൾ അവൾ എന്നെ ചേർത്ത പിടിച്ചു എന്റെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്തു… അത് ഒരു ദീർഘ ചുംബനം ആയിരുന്നു…ശ്വാസം കിട്ടാതെ ആയപ്പോൾ ആണ് ഞാൻ അവളെ മാറ്റിയത്…

“എന്തുവാണടെ ഇത് ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“എന്നെ പേടിപ്പിച്ചില്ലേ അതുപോലെ ഞാനും പേടിപ്പിക്കാൻ നോക്കിയതാ ” അവൾ പറഞ്ഞു…

“പേടിച്ചതൊന്നും ഇല്ല… ഇപ്പൊ ശ്വാസം കിട്ടാതെ ചത്തേനെ ”ഞാൻ പറഞ്ഞു…

“ചുമ്മാ ” എന്ന് പറഞ്ഞു അവൾ ബാഗ് എടുത്ത് താഴേക്ക് പോയി… ഞങ്ങൾ രണ്ട് പേരും ചേർന്ന് പുറത്തേക്ക് പോയി ഞാൻ അവളെ വണ്ടി കയറ്റി വിട്ടിട്ട് തിരിച്ചുവന്നു…

**-** പിന്നിടുള്ള 3 ആഴ്ചകളും ഇത് പോലെ ആയിരുന്നു…ഒരു മാറ്റം എന്തെന്നാൽ… Copa American സ്റ്റാർട്ട്‌ ചെയ്തത് കൊണ്ട് രാത്രി ഉള്ള ഉറക്കങ്ങൾ മാറ്റി വെച്ച് ഞാൻ കളികൾ കാണാൻ തുടങ്ങി… അതിനിടയാൽ വിവേക് വിളിച്ചു അവന്റെ പ്ലാസ്റ്റർ ഒക്കെ എടുത്ത് അടുത്ത ആഴ്ച അവൻ ഇങ് തിരിച്ചു വരും എന്നാണ് അറിഞ്ഞത്… **–**

അങ്ങനെ നീണ്ട കുറച്ച് ആഴ്ചകൾക്കു ശേഷം ഇന്ന് ഞാൻ എന്റെ കയ്യിൽ ക്ലാസ്സ് എടുക്കാൻ പോവുകയാണ്… അങ്ങനെ പ്ലാസ്റ്റർ എടുത്തു…ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു മൂന്നാല് ദിവസം കൂടെ റസ്റ്റ് എടുത്തിട്ട് കോളേജിൽ പോയാൽ മതിയെന്ന്… അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു… കുറെ നാളായി വീട്ടിൽതന്നെ ആയതുകൊണ്ട് ഒന്ന് പുറത്തേക്ക് പോയി കുറച്ചു ഷോപ്പിംഗിന് പോയി വരാം എന്ന് വിചാരിച്ചു…

“ഉമ്മി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം… ഇങ്ങടെ atm കാർഡ് ഞാൻ എടുക്കുവാ കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ട് ” എന്ന് പറഞ്ഞു ഞാൻ ഉമ്മിടെ ATM കാർഡുമെടുത്ത ഞാൻ എന്റെ rc390 എടുത്ത് ടൗണിലേക്ക് പോയി.. നേരെ മാളിൽ പോയി ഡ്രസ്സ്‌ എടുക്കാൻ തീരുമാനിച്ചു… 2 ജോഡി ഷർട്ടും പാന്റും എടുത്ത്… ഒരു ഷൂവും എടുത്ത് ഞാൻ ഇറങ്ങുമ്പോൾ ആണ് അവിടെ ലേഡീസിന്റെ ഡ്രസ്സ്‌ കണ്ടത്… ഐഷക്ക് ഒരണ്ണം വാങ്ങണം എന്ന് മനസ്സിൽ കരുതി ഞാൻ അവിടെ കയറി.. അവിടെ നിന്ന് പെൺകുട്ടിയോട് ഞാൻ ഒരു ചുവന്ന പട്ടിന്റെ ഫുൾസ്ലീവ് ബ്ലൗസ്സിൽ മുത്തുകൾ പിടിപ്പിച്ചതും… ഒരു ക്രീം കളർ പാവാടയും.. അവൾക്കായി വാങ്ങി… തിരിയുമ്പോഴാണ് ആഫിക്ക് കൂടെ ഒരണ്ണം വാങ്ങാം എന്ന് വിചാരിച്ചത്… ഐഷക്ക് വാങ്ങിയ അതെ മോഡൽ പച്ച കളർ ബ്ലൗസും പാവാടയും വാങ്ങി.. അപ്പൊ ഉമ്മിക്ക് വാങ്ങാതെ ഇറങ്ങുന്നത് ശെരിയല്ലല്ലോ… അങ്ങനെ ഉമ്മിക്ക് നല്ല താത്ത പച്ച കളർ സാരി അങ്ങ് വാങ്ങി. എന്നിട്ട് പേ ചെയ്ത ഇറങ്ങി… അവിടുന്ന് ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് വന്നു…കുറേ നാളുകൾക്ക് ശേഷം ഞാൻ തന്നെ എന്റെ കൈകൊണ്ട് ഫുഡ് കഴിച്ചു… അത് കഴിഞ്ഞ് പൈസ വരാൻ വേണ്ടി ഞാൻ കുറേനേരം കാത്തിരുന്നു… ഇരുന്നിരുന്ന ഞാൻ എപ്പോഴോ മയങ്ങി പോയി… ആരോ വന്ന് എന്റെ അടുത്ത് ഇരുന്നപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്… ഞാൻ പതിയെ കണ്ണുകൾ തുറന്നപ്പോൾ എന്റെ കണ്ണിൽ നിൽക്കുന്ന ആളെ ഞാൻ കണ്ടു… ആളുടെ കണ്ണുകൾ എന്നിൽ തന്നെയായിരുന്നു… ഞാൻ അയാളെ അപ്പോൾതന്നെ കെട്ടിപ്പിടിച്ച് എന്റെ അടുത്തേക്ക് കിടത്തി….

“ എന്തോന്നാ ഇത്… വിട് എന്നെ ” അവൾ പറഞ്ഞു

“ എന്താ ഇന്ന് ചെറി ദേഷ്യത്തിലാണ് തോന്നുന്നല്ലോ ”ഞാൻ പറഞ്ഞു

” ആ.. അത് നിങ്ങടെ കൂട്ടുകാരൻ…ഉണ്ടല്ലോ അത് എന്റെ പുറകേയാണ്” അവൾ പറഞ്ഞു…

“ആരാ…” ഞാൻ ചോദിച്ചു…

“ആ അന്ന് ഇക്കാനെ ഇടിച്ചില്ലേ… അയാൾ ” അവൾ പറഞ്ഞു…

“ആര് ആദിലോ ” ഞാൻ ചോദിച്ചു…

“ആ പേരൊന്നും എനിക്ക് അറിയില്ല ” അവൾ പറഞ്ഞു…

“ അതൊന്നും നീ നോക്കണ്ട അത് ഞാൻ കൊടുത്തോളാം… നീ ഇപ്പൊ അടുത്ത് വന്നെ ഞാൻ നിനക്ക് ഒരു സാധനം വാങ്ങിയിട്ടുണ്ട് ”ഞാൻ പറഞ്ഞു…

“എന്ത് സാധനം ” അവൾ ആകാംഷയോടെ ചോദിച്ചു… ഞാൻ അപ്പോൾ തന്നെ അവൾക്ക് വാങ്ങിയ ആ ഡ്രസ്സ്‌ അവൾക്ക് നേരെ നീട്ടി…

അവൾ അത് വാങ്ങി എന്നിട്ട് അതെടുത്തു നോക്കി… ആ ഡ്രസ്സ്‌ കണ്ടപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രെദ്ധിച്ചു… അവൾ വേഗം എന്നെ കെട്ടി മുറുക്കി എന്റെ മുഖത്തെല്ലാം ഉമ്മ വെച്ചു…ഉമ്മ over ആയി തോന്നിയപ്പോൾ ഞാനവളെ എന്റെ രണ്ടു കൈ കൊണ്ടും പിടിച്ചു മാറ്റി നിർത്തി… ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

“എന്തിനാ പെണ്ണെ നീ ഇപ്പൊ കരയുന്നെ ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു…

“ ഞാനെത്ര ആഗ്രഹിച്ചു എന്നറിയാമോ ഇതുപോലെ ഒരെണ്ണം വാങ്ങിക്കാൻ…. പക്ഷേ വീട്ടിൽ ഉള്ളവർ ആരും ഇതുപോലെയുള്ള വേടിച്ചു തരിക ഇല്ലായിരുന്നു…thank you… ഉമ്മ്ഹ ” എന്ന് പറഞ്ഞവൾ എന്റെ കവിളിൽ ചുംബിച്ചു…എന്നിട്ടവൾ മാറി… അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു… പതിവുപോലെ സമയമായപ്പോൾ …അവളെ ഞാൻ വണ്ടി കയറ്റിവിട്ടു തിരികെ വീട്ടിലേക്ക് വന്നോ… ഞാൻ തിരികെ വരുമ്പോൾ റാഫിയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്ത് ഇരിക്കുന്നത് ഞാൻ കണ്ടു… ഞാൻ അവളുടെ അടുത്ത് പോയിരുന്നു…. അപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് റൂമിലേക്ക് പോയി… ഞാൻ എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി ഉമ്മിയുടെ മുഖത്തേക്ക് നോക്കി…. ഉമ്മി അറിയത്തില്ല എന്ന രീതിയിൽ തോള് അനക്കി…. ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി… അവൾ അവിടെ കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു… ഞാൻ അവളുടെ അടുത്തു പോയിരുന്നു…

“ആഫി ” ഞാൻ അവളുടെ തോളിൽ തട്ടി… അവൾ എന്റെ കൈ തട്ടി മാറ്റി…

“ആഫി ഇങ്ങോട്ട് നോക്കിയേ ” എവിടെ ഒരു അനക്കവും ഇല്ല…

“അപ്പൊ അങ്ങനെ ആണ് അല്ലെ… ശെരി ഇനി ഇക്കു കുക്കു എന്നൊന്നും വിളിച്ചു വരരുത് ” എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ എഴുന്നേക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അപ്പോൾ തന്നെ അവൾ എന്റെ കയ്യിൽ കയറി പിടിച്ചു…

“ഇക്കു എന്തിനാ കരയുന്നെ ” അവൾ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…ഞാൻ ഒന്നും മിണ്ടിയില്ല…

“ചോദിച്ചത് കേട്ടില്ലേ… എന്തിനാ കരയുന്നതെന്ന് ” ഈ പ്രാവശ്യം അവൾ കുറച്ചു കടുപ്പിച്ചാണ് ചോദിച്ചത്…

“അത് നീ എന്നോട് മിണ്ടാതെ ഇരുന്നപ്പോൾ പെട്ടന്ന് എ..ന്തോ വിഷ..മം ആയി ” അത് പറയുമ്പോൾ എന്റെ വാക്കുകൾ മുറിയുന്നുണ്ടായയിരുന്നു…

“ ഇത്ര സ്നേഹമുള്ള ആളാണോ ഇത്തിക് ഡ്രസ്സ് വാങ്ങി കൊടുത്തപ്പോൾ…എനിക്ക് വാങ്ങി തരാതിരുന്നത് ” അവൾ വിഷമം മറച്ചുവെച്ചുകൊണ്ട് ചോദിച്ചു…

“ ആരു പറഞ്ഞു വാങ്ങിയില്ല എന്ന്… അവൾക്ക് വാങ്ങിയപ്പോൾ തന്നെ നിനക്ക് ഞാൻ വാങ്ങി.. നീ എന്റെ കുഞ്ഞനിയത്തി അല്ലേ…” ഞാൻ അവളോട് പറഞ്ഞു… എന്നിട്ട് ഞാൻ ഓടി മുകളിൽ കയറി പോയി അവൾക്കുള്ള ഡ്രെസ്സുമായി ആയി താഴേക്കു വന്നു… എന്നിട്ട് അത് എടുത്തു അവൾക്കു കൊടുത്തു… അപ്പോൾ അവളുടെ ചുണ്ടിൽ വന്ന ചിരി അത് എന്നെ വിഷമങ്ങളിൽ നിന്ന് സന്തോഷത്തിലേക്ക് കൊണ്ടുപോയി….അവൾ എന്നെ കെട്ടി പിടിച്ചു….

“ഞാൻ കരുതി ഐഷ ഇത്തി വന്നപ്പോൾ എന്നെ മറന്നെന്നു ” അവൾ എന്നെ വിട്ട് മാറിയിട്ട് പറഞ്ഞു…

“ മറക്കാനോ നിന്നയോ.. നീ ഇപ്പൊ അവളെ മറക്കാൻ പറഞ്ഞാൽ അവളെ ഞാൻ മറക്കും ” ഞാൻ പറഞ്ഞു…

“എങ്കിൽ മറക്ക് ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

“അയ്യടാ.. അത് മോൾ അങ്ങ് മനസ്സിൽ വെച്ചാൽ മതി…” എന്ന് പറഞ്ഞു ഞാൻ അവളെ പൊക്കി എടുത്ത് അവളെ ഇക്കിളി ആക്കി…

“ഇക്കു വിട്… വിട് എന്നെ എനിക്ക് വയ്യ… അയ്യോ. ഇഹ്. ഇഹ് ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… ഞാൻ അവളെ താഴെ നിർത്തി…അവളെന്നെ തള്ളി മാറ്റിക്കൊണ്ട് ഉമ്മിടടുത്തേക്ക് ഓടി… ഞാനും പുറകെ പോയി… അവൾ ഉമ്മിയെ ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ്‌ ഒക്കെ കാണിക്കുകയാണ്… ഞാൻ നേരെ റൂമിലേക്ക് പോയി ഉമ്മിക്കുള്ള സാരിയുമായി താഴേക്ക് വന്നു.. ഉമ്മിയുടെ പുറകെ പോയി ആ സാരി എടുത്ത് കാണിച്ചു… ഉമ്മി ആ സാരിയിൽ നോക്കിയിട്ട് എന്നെ ഒന്ന് നോക്കി… ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്നോടുള്ള സ്നേഹം… ഞാൻ ഉമ്മിയുടെ അടുത്ത് ഇരുന്നു… ഉമ്മി എന്നെ കവിളിൽ ഒരു ഉമ്മ തന്നു….ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു…

തുടരും…

എന്താ മച്ചാമ്മരെ.. വായിച്ചില്ലേ ആ love ബട്ടൻ അടിച്ചു ചുവപ്പിക്ക്..

സ്നേഹപൂർവ്വം ചുള്ളൻ ചെക്കൻ…

0cookie-checkതേപ്പ് കഥ 2

  • ഭാര്യയുടെ സുഹൃത്ത് ശാന്തനാണ് 2

  • ഭാര്യയുടെ സുഹൃത്ത് ശാന്തനാണ്

  • സംതൃപ്തി – Part 3