ടീച്ചർ കാർത്തിക 2

“ഉറങ്ങിയില്ലേ ഇതുവരെ!!?” എന്നോട് കാർത്തു ചോദിച്ചപ്പോൾ ഞാൻ മറുപടിപറയാതെ കാർത്തുവിന്റെ മുറിയിലേക്ക് കയറി ബെഡിലമർന്നിരുന്നു.

“കാർത്തു എന്തെ ഉറങ്ങീലെ?!”

“ഞാനല്ലേ ആദ്യം ചോദിച്ചത്!?” കാർത്തു എന്റെ അടുക്കൽ വന്നിരുന്നുകൊണ്ട് പറഞ്ഞു
“എനിക്ക് ഉറക്കം വരുന്നില്ല!!” ഞാനും മറുപടി പറഞ്ഞപ്പോൾ കാർത്തു എന്റെ തോളിൽ ചാഞ്ഞിരുന്നു.

“വിശാൽ, നീ എന്നെയോർത്തു വിഷമിക്കല്ലേ…. എനിക്കതാലോചിക്കാൻ കൂടി വയ്യ!!”

“എന്തിനാ എന്നെ കെട്ടിപിടിച്ചത് അത് മാത്രം പറ…?!”

“കെട്ടിപിടിച്ചതിന് ഒരർത്ഥമേ നിന്റെ മനസ്സിൽ ഉള്ളൂ….?!!!”

“കാർത്തു… എനിക്കറിയാം, വെറുതെ എന്റെ മുന്നിൽ കിടന്നഭിനയിക്കണ്ട, എന്റെ കാർത്തുവിന്റെ മനസെനിക്കെളുപ്പം വായിക്കാൻ പറ്റും!!” ഞാനും അങ്ങനെ പറഞ്ഞുകൊണ്ട് കാർത്തുവിന്റെ കൈയിൽ കോർത്ത് പിടിച്ചു.

“വേണ്ട!! ഇതൊന്നും ശെരിയല്ല, നീ പോയി കിടന്നുറങ്ങിക്കെ….നാളെ എന്തായാലും ഞാനിവിടെന്നു പോകും!”

“ഉറപ്പിച്ചോ!??”

“ആഹ്”

“എങ്കിൽ ഇത് കൂടെ വാങ്ങിക്കോ…,”

ഞാൻ ആ നിമിഷം എണീറ്റുകൊണ്ട് കാർത്തുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് തിരിഞ്ഞു നോക്കാതെ മുറിയിൽ നിന്നും ഇറങ്ങിയോടി. കിതച്ചു കിതച്ചു എന്റെ മുറിയിൽ കയറുമ്പോ വൈഷ്ണവി എണീറ്റ് ബാത്‌റൂമിൽ ആയിരുന്നു. ഞാൻ ബെഡിൽ ഇരുന്നു വിയർക്കുമ്പോ എന്റെ മനസ്സിൽ ചിരിയും സന്തോഷവും കൊണ്ടെനിക്ക് ഒട്ടും ഇരിക്കപൊറുതി ഒട്ടുമുണ്ടായിരുന്നില്ല. എനിക്കുറപ്പായിരുന്നു കാർത്തു എന്തായാലും എന്നെ വിട്ടു പോകില്ലെന്ന്, അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും ഇത്രനേരം കരയുകയും ഇല്ലായിരുന്നു.

ഞാൻ പതിയെ കണ്ണടച്ചതും വൈഷ്ണവി ബാത്‌റൂമിൽ നിന്നുമിറങ്ങി വന്നു.

“നീയെവിടെ പോയതായിരുന്നു…”

“ഞാൻ താഴെ വെള്ളം കുടിക്കാൻ!”

“വെള്ളമല്ലേ ഇവിടെയിരിക്കുന്നെ?” വാട്ടർബോട്ടിൽ കണ്ണുകൊണ്ട് നോക്കി കാണിച്ചു ഇരുകയ്യും ഇടുപ്പിൽ കുത്തിപ്പിടിച്ചു.

“ഇതിൽ തണുപ്പ് പോരാ… ഞാൻ ഫ്രിഡ്ജിൽ നിന്നുമെടുത്തു കുടിച്ചു…”

വൈശു എന്നെയൊരു കള്ള നോട്ടം നോക്കിയപ്പോൾ ഞാൻ വേഗം പുതപ്പു കൊണ്ടെന്റെ മുഖം മൂടി, അവൾക്ക് മനസിലാക്കാനുള്ള പ്രായം ആയിട്ടില്ല! അതുകൊണ്ട് തത്കാലം സേഫ് ആണ്. പക്ഷെ കാർത്തുവിനെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരാവേശം വീണ്ടും വരുന്നുണ്ട്. എന്തൊരു സോഫ്റ്റ് ആയിരുന്നു എന്റെ പെണ്ണിന്റെ കവിളുകൾ! ഉമ്മ വെച്ചതിനു പകരം അവളുടെ മേലെ കിടന്നു ആ മാമ്പഴ നിറമുള്ള കവിളുകൾ കിടന്നു കടിച്ചു തിന്നാൻ ആണ് തോന്നുന്നത്….

രാവിലെ ഞാൻ എണീക്കുമ്പൊ ഒത്തിരി വൈകിയിരുന്നു അച്ഛനാണ് എന്നെ സ്‌കൂളിലേക്ക് ഡ്രോപ്പ് ചെയ്തത്. കാർത്തു നേരത്തെ ഇറങ്ങിയത് കൊണ്ട് എനിക്കവളെയന്നു കാണാൻ കഴിഞ്ഞില്ല.
ക്‌ളാസിൽ ഇരിക്കുമ്പോഴും കാർത്തുവിന്റെ കവിളിൽ മുത്തിയ ഓർമ്മകൾ വീണ്ടും വീണ്ടും എന്റെ മനസിലേക്ക് വന്നുകൊണ്ടിരുന്നു. വിപിനും ശ്യാമും എന്റെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്‌ളാസ് കഴിഞ്ഞതും അവരെയും കൂടി എന്റെ ചിലവിൽ ഞാൻ ഷാർജ ഷേക്കും പഫ്‌സും വാങ്ങിയും കൊടുത്തു. അവരുടെകൂടെ ഇരിക്കുമ്പോഴും വേഗം വീടെത്താനായിരുന്നു എന്റെ മനസ് പറഞ്ഞത്. ഞാൻ എത്തുമ്പോ കാർത്തു ബാഗും സാധങ്ങളും എടുത്തു വെക്കുന്നതാണ് കണ്ടത്.

അമ്മയും അച്ഛനും അടുത്തുണ്ടായിരുന്നു. ഞാൻ ചോദിച്ചു “ടീച്ചറെവ്ടെ പോകുവാ…?!”

“പെയിന്റ് പണി ഇന്ന് തീർന്നല്ലോ അപ്പൊ ടീച്ചർ ഇന്ന് തന്നെ മാറാമെന്നു പറയുവാ….” അമ്മ അതിനു മറുപടി പറയുമ്പോ ഞാൻ ടീച്ചറുടെ മുഖത്തേക്ക് നോക്കി. ഒരു ഭാവമാറ്റവും കാണാനില്ല. ഇനി എന്നോട് നല്ല ദേഷ്യം ഉണ്ടാകുമോ എന്ന് ഞാൻ അപ്പോഴാണ് ആലോചിച്ചത്, കാർത്തുവിന്റെ സമ്മതമില്ലാതെ കവിളിൽ മുത്തിയതിനു കലിപ്പിൽ ആണോ ഇനി?!

അച്ഛനും കാർത്തുവും കൂടെ സാധനങ്ങൾ തൊട്ടടുത്ത വീടിലേക്ക് എടുത്തു വെച്ചു. ഞങ്ങളുടെ കോമ്പൗണ്ടിൽ തന്നെയുള്ള ഓടിട്ട വീട്. രണ്ടു മുറികളും അടുക്കളയും മാത്രമുള്ള ഒരു കൊച്ചു വീട്.

കാർത്തു ഇന്നുമുതൽ അവിടെയാണ് താമസം. വൈശുവും അമ്മയും കുറച്ചു നേരമെവിടെ ചെന്നിരുന്നു. അടുക്കള ഉപയോഗിക്കാത്തത് കൊണ്ട് പാല് കാച്ചലൊന്നും വേണ്ടാന്നും അച്ഛൻ പറഞ്ഞു. ഡിന്നറിനു വേണ്ടി എല്ലാരും വീണ്ടും ഞങ്ങളുടെ തീന്മേശയിൽ ഒത്തുകൂടിയിരുന്നു, അമ്മയോടും വൈശുവിനോടും കാർത്തു ചിരിച്ചു സംസാരിക്കുമ്പോ എന്നോട് മാത്രം ഒന്നും മിണ്ടാതെയിരുന്നത് എനിക്ക് ചെറിയ ഖേദമുളവാക്കി.

പക്ഷെ ശേഷം തിരികെ കാർത്തു അപ്പുറത്തേക്ക് പോകാൻ നേരം ഞാൻ സോഫയിൽ കിടപ്പായിരുന്നു. ഞാനും മൈൻഡ് ചെയ്യില്ല എന്ന് വെച്ചപ്പോൾ, കാർത്തു അമ്മയോടും അച്ഛനോടും നാളെ കാണാമെന്നു പറഞ്ഞിട്ടിറങ്ങി. എന്നെ അവൾ തിരിഞ്ഞൊന്നു മാത്രം നോക്കിയെങ്കിലും ഒരു ചിരി തരാൻ മടിച്ചു.

കാർത്തു വീട്ടിൽനിന്നുമിറങ്ങിയ നിമിഷം ഞാനും ഉറക്കം വരുന്നുണ്ടെന്നു പറഞിട്ടന്റെ മുറിയിലേക്ക് നടന്നു. മുകളിലെത്തി, ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കുമ്പോ കാർത്തു ആ വീടിന്റെ വാതിൽ പതിയെ തുറക്കുകയിരുന്നു. മുടിയഴിച്ചിട്ടുണ്ട്, കറുത്ത കരയുള്ള സെറ്റ് മുണ്ടാണ് വേഷം . ഞാൻ മേലെ നിൽക്കുന്നത് കാർത്തു കണ്ടു കാണില്ലെന്ന് എനിക്കറിയാമായിരുന്നു.
പക്ഷെ നേരിയ ലൈറ്റ് വെളിച്ചത്തിൽ കാർത്തുവിന്റെ മുഖത്തെ ചിരിയിൽ എനിക്കൂഹിക്കാമായിരുന്നു. കള്ളി!! എന്നെയിട്ടു വട്ടം കറക്കുന്നതിൽ എന്ത് സന്തോഷമാണാവോ ഉള്ളത്….

അൽപ നേരം തണുത്ത കാറ്റ് അവളെ കഴുത്തു കോച്ചിപ്പിടിക്കുന്നത് തുടർന്നു കൊണ്ടിരിന്നു, അതിനാലാകാം കാർത്തു വൈകാതെ വീടിന്റെ ഉള്ളിലേക്ക് കയറി കതകടച്ചത്. ഞാനും ബെഡിലേക്ക് കിടക്കാൻ വന്നപ്പോൾ വൈശു നല്ലഉറക്കമാണ്.

പിറ്റേന്ന് കാലത്തു ഞാൻ നേരത്തെ എണീറ്റപ്പോൾ വൈശു സ്‌കൂൾ പോകാൻ റെഡിയാകുകയിരുന്നു. രണ്ടു സൈഡിലും മുടി പിന്നുന്ന തിരക്കാണ്. താഴെ വന്നപ്പോൾ കാർത്തു കുളിച്ചു വൃത്തിയായി പച്ച നിറത്തിലുള്ള കോട്ടൺ സാരിയും മാച്ചിങ് ബ്ലൗസും ഇട്ടുകൊണ്ട് തലയിൽ ഒരു തോർത്തും കെട്ടി നിന്നുകൊണ്ട് പ്ളേറ്റിൽ നിന്നും ചൂട് ഇഡ്ലിയും ചുവന്ന ചട്ണിയും കൂട്ടി കഴിക്കുന്നു.

എന്നെ കണ്ടതും കാർത്തുവിന്റെ കഴിപ്പിന്റെ വേഗം കൂടിയോ എന്നൊരു സംശയം എനിക്ക് തോന്നി. അന്നേരം തൊണ്ടയിൽ കുടുങ്ങി ചുമച്ചതും ഞാൻ വേഗം കാർത്തുവിന്റെ അടുത്തേക്ക് നടന്നു, വെള്ളം ഗ്ലാസിൽ ഒഴിച്ചുകൊണ്ട് നേരെ നീട്ടി. കാർത്തു പ്ളേറ്റ് ടേബിളിൽവെച്ചുകൊണ്ട് ഗ്ളാസ്സ് എന്റെ കൈയിൽ നിന്നും വാങ്ങി ചിരിച്ചു.

ഭാഗ്യം! ചിരിക്കാനിപ്പോഴും മറന്നിട്ടില്ല!!

ഞാൻ അച്ഛനെ നോക്കിയപ്പോ അദ്ദേഹം തിരക്കിട്ടുള്ള പത്രം വായനയിലാണ്. ടീച്ചറെ ഉപദ്രവിച്ചയാളുടെ മരണവാർത്ത കോളത്തിൽ കണ്ടെന്നും പറഞ്ഞിട്ട് അമ്മയെയും ടീച്ചറെയും ഫോട്ടോ കാണിച്ചപ്പോൾ ടീച്ചർ അത് കാര്യമാക്കാതെ തിരികെ വീട്ടിലേക്ക് നടന്നു. എന്തായിരിക്കാം ടീച്ചറുടെ മനസ്സിലപ്പോൾ! എന്തായാലും തെല്ലൊരാശ്വാസം കിട്ടിക്കാണും!

സ്‌കൂട്ടിയുടെ ചാവി കയ്യിലുണ്ടോ എന്ന് അമ്മയോട് ടീച്ചർ ചോദിക്കുന്ന നേരം അച്ഛൻ ടീച്ചറെ നോക്കി ഒരു നിർദേശം വച്ചു.

“ടീച്ചറെ ഇവിടെന്നു പോകാൻ ഇഷ്ടത്തിന് ബസ് ഉണ്ടല്ലോ, പിന്നെ ഹൈ വെ ആയതുകൊണ്ട്, ഓടിക്കാൻ ഒരല്പം ബുദ്ധിമുട്ടും കാണും!”

“ശെരി”

ടീച്ചറത്തിനു സമ്മതിക്കുകയും ചെയ്തു. ശെരിയാണ് ടീച്ചർക്ക് കഴിഞ്ഞ സംഭവങ്ങൾ അത്ര പെട്ടന്ന് മറക്കാൻ ആവില്ലായിരിക്കും. അതൊരുപക്ഷേ സ്‌കൂട്ടി ഓടിക്കുമ്പോ വല്ല അപകടവും പറ്റിയാലോ! ആ തീരുമാനത്തിൽ എനിക്കും സന്തോഷം പകർന്നു.

അന്ന് വൈകീട്ട് ഞാൻ നേരത്തേയെത്തിയെങ്കിലും കാർത്തു വന്നിട്ടില്ലായിരുന്നു. അമ്മ കാർത്തുവിനെ കാണാതെ പിറുപിറുക്കുമ്പോ അച്ഛൻ പറഞ്ഞു നീയൊന്നു ബൈക്കിൽ പോയി കൂട്ടികൊണ്ട് വരാൻ!
ഞാനത് കേട്ടപ്പോ ത്രില്ലടിച്ചു! അച്ഛന്റെ സ്‌പ്ലെൻഡറും എടുത്തുകൊണ്ട് ഞാൻ ടീച്ചറുടെ സ്‌കൂളിലേക്ക് പാഞ്ഞു. 8 കിലോമീറ്റര് ഉണ്ട്. ഞാൻ സ്‌കൂളിന്റെ മുന്നിൽ എത്തിയപ്പോൾ മൂന്നു ടീച്ചർമാർ ഒന്നിച്ചു ഗെയറ്റ് വരെ നടന്നു വരുന്നത് കണ്ടു. അവരെല്ലാം എന്തോ കാര്യമായി സംസരിക്കുന്നുമുണ്ട്.

ഞാൻ കാർത്തുവിനെ കണ്ടപ്പോൾ എന്റെ അടുത്തേക്ക് പതിയെ ചിരിച്ചുകൊണ്ട് വന്നു.

“അമ്മ കൂട്ടികൊണ്ട് വരാൻ പറഞ്ഞു വിട്ടതാ…”

“ഞാൻ പോട്ടെ ടീച്ചറെ…” മറ്റു ടീച്ചർ മാരോട് യാത്ര പറഞ്ഞുകൊണ്ട് കാർത്തു ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു. എന്റെ തോളിൽ കൈ വെച്ചപ്പോൾ എനിക്ക് സത്യതില് ഷോക്ക് അടിച്ചപോലെ ആയിരുന്നു.

ഞാൻ ജസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കുക മാത്രം ചെയ്തുകൊണ്ട് ബൈക്ക് മുന്നൊട്ടെടുത്തു. റോഡരികിൽ വെച്ച് ഒരു ആളൊഴിഞ്ഞ മരച്ചോടു കണ്ടപ്പോൾ ഞാൻ ബൈക്ക് പതിയെ ഒതുക്കി. കാർത്തു അന്നേരമെന്നോട് ചോദിച്ചു “ഇവിടെയെന്തിനാ നിർത്തുന്നെ..?!”

“പേടിക്കണ്ട ഉമ്മ വെക്കാൻ ഒന്നുമല്ല!!” കാർത്തു അതിനു തല താഴ്ത്തി ചിരിക്കമത്രം ചെയ്തു.

“അന്ന് ഞാൻ വെണം ന്ന് വെച്ചിട്ട് ചെയ്തതല്ല!! സോറി…”

“ഞാനത് മറന്നു!!!”

“എങ്കിൽ ഇന്ന് രാത്രി ഞാൻ വരാം, ഒന്നുടെ ഓർമിപ്പിക്കാനായിട്ട്….”

“ആണോ ഇതെന്താ മീശമാധവനിൽ ദിലീപ് പറയുന്നപോലെ ഭീഷണിയൊക്കെ?!”

“ഭീഷണി തന്നെയാണ്!!”

“ഓ എങ്കിൽ നമുക്ക് കാണാം!!”

മരച്ചോടിന്റെ അരികിൽ ഒരു കരിക്ക് വിൽക്കുന്ന തമിഴനുണ്ടായിരുന്നു, ഞാൻ അയാളുടെ അടുത്തേക്ക് നടന്നുകൊണ്ട് കരിക്കൊരണ്ണം വാങ്ങിച്ചു. കാർത്തുവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് കുശുമ്പിയെപ്പോലെ നിൽക്കുന്ന കാർത്തുവിനു കരിക്ക് കൊടുത്തു.

“കുടിക്ക്!”

“എനിക്ക് വേണ്ട!”

“പാതി കുടിച്ചാൽ മതി!!!”

“ഹം!!!” എന്നെ കൂർപ്പിച്ചൊന്നു നോക്കിയതും എനിക്ക് ചിരിവന്നു, ഞാൻ സ്ട്രോ ചുണ്ടിൽ വെച്ച് പതിയെ കുടിച്ചു കഴിഞ്ഞപ്പോൾ, കാർത്തു കടക്കാരൻ തമിഴനോട് ഒരെണ്ണം കൂടെ മേടിച്ചിട്ട് കുടിക്കാൻ ആരംഭിച്ചു. എനിക്കതും കൂടെ കണ്ടതും ചൊറിഞ്ഞങ്ങു വന്നു. “സ്വന്തമായി വാങ്ങിച്ചാലെ തൊണ്ടയിൽ നിന്നും ഇറങ്ങുള്ളൂ!!!” ഞാൻ പതിയെ പിറുപിറുത്തു, കരിക്ക് കുടിക്കുമ്പോ ഇടം കണ്ണിട്ട് കാർത്തു എന്നെ നോക്കുമ്പോ ആ പനിനീർപ്പൂ ചുണ്ടിൽ പുഞ്ചിരി പതിയെ വിടരുന്നുണ്ടായിരുന്നു.

ഞാൻ കാർത്തുവിനെ വീടിന്റെ മുന്നിൽ ഡ്രോപ്പ് ചെയ്ത ശേഷം കടയിലും പോയി വന്നു. വീട്ടിലെത്തിയപ്പോൾ വൈശു വിളക്ക് വെക്കുന്ന സമയമായി. ഞാൻ കുളിയൊക്കെ കഴിഞ്ഞു ടവല് ഉടുത്തുകൊണ്ട് ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കുമ്പോ കാർത്തു ആ വീട്ടിൽ നിന്നും വിളക്ക് കൊളുത്തി കയ്യില് പിടിച്ചുകൊണ്ട് കൊണ്ട് ഉമ്മറത്തേക്ക് നടന്നു വരുന്നത് കണ്ടു. മനസ്സിൽ ഐശ്വര്യം നിറയുന്ന കാഴ്ച്ച ഒപ്പം കാർത്തുവിന്റെ ഇളം നീല നിറമുള്ള സാരിയും തലയിൽ കെട്ടിവെച്ച തോർത്തും! രണ്ടു നേരം കുളിക്കുന്ന പെണ്ണാണ് വൃത്തികാരി!!! പക്ഷെ എനിക്കല്ലേ അറിയൂ കയ്യിലിരിപ്പ് എത്രമാത്രം കുശുമ്പിയാണെന്ന കാര്യം, ഇവളെയാരും കല്യാണം കഴിക്കാഞ്ഞത് നന്നായി എന്നുപോലും തോന്നിപോയി. അങ്ങനെ പറയാൻ പാടില്ല എന്നാലും എനിക്ക് നല്ല ദേഷ്യമുണ്ട്! അതുകൊണ്ടാ…
വൈകിട്ട് പതിവുപോലെ അത്താഴം കഴിഞ്ഞ ശേഷം ടീച്ചർ ആ വീട്ടിലേക്ക് ചെല്ലാൻ നേരം, വൈശു എന്തോ സംശയം ചോദിച്ചപ്പോൾ ടീച്ചർ അത് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ഞാനും അച്ഛനും ഹാളിൽ റ്റീവിയും കണ്ടിരുന്നു.

ടീച്ചർ ഇറങ്ങുന്നത് ഞാൻ കാണുന്നത് ബാൽക്കണിയിൽ നിന്നാണ്, ഏതാണ്ട് 10 മണി കഴിഞ്ഞു കാണും. വൈശു ബെഡിന്റെ അറ്റത് കിടന്നിരുന്നു. ഞാൻ പമ്മി എണീറ്റുകൊണ്ട് ഹാളിലേക്ക് നടന്നു. അമ്മയും അച്ഛനും ബെഡ്‌റൂമിലാണ്, ഞാൻ ലൈറ്റ് ഇടാതെ ഹാളിന്റെ വാതിൽ പതിയെ തുറന്നുകൊണ്ട് ചെരിപ്പിടാതെ പൂച്ചയെപോലെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി.

കാർത്തു എന്തായാലും ഉറങ്ങികാണില്ല, വായന ശീലം ഉണ്ടല്ലോ. ഒന്ന് പേടിപ്പിക്കാൻ മാത്രമാണ് എന്റെ ഉദ്ദേശം, കാർത്തുവിന്റെ വാതിലിൽ മുട്ടിയതും, അധികം താമസിയാതെ കാർത്തു വാതിൽ തുറന്നു. സെറ്റും മുണ്ടും ആയിരുന്നു കാർത്തുവിന്റെ വേഷം. കറുത്ത ബ്ലൗസ് ആയിരുന്നു അപ്പൊ ഇട്ടിരുന്നത്. അവളുടെ കൈകളെ പൊതിഞ്ഞ ആ ബ്ലൗസിന്റെ നിർമ്മലത എന്നെ കോരിത്തരിപ്പിച്ചു. കൈകളിൽ ഒന്ന് രണ്ടു കരിവളയുമുണ്ട്. സമൃദ്ധമായ തല മുടി കുളിച്ചതിനുശേഷം നേരെടുത്തു ഇരുവശത്തേക്കും ചെവിമൂടുന്നമാതിരി ഇട്ടിട്ടുണ്ട്. അവളുടെ ദേഹത്ത് നിന്നുയരുന്ന മണമെന്റെ സിരകളെ ത്രസിപ്പിക്കുന്നുമുണ്ട്. എല്ലാമൊരു സുഖാനുഭൂതിയോടെ ഉണർന്നുകൊണ്ട് ആ സൗന്ദര്യധാമത്തിനുമുന്നിൽ ഞാൻ ദേവിയെ നോക്കുപോലെ നിന്നു.

“എന്താ മോന്റെ ഉദ്ദേശം?!” കാർത്തു വാതിലിന്റെ മുന്നിൽ നിന്ന് തന്നെയെന്നോട് ചോദിച്ചു. അവളുടെ മുഖത്തു ചെറിയ ആശ്ചര്യ ഭാവമുണ്ടായിരുന്നെങ്കിലും അത് കാണിക്കാതെയിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നപോലെയെനിക്ക് തോന്നി.

“ചുമ്മാ, സംസാരിച്ചിരിക്കാൻ!!” ഞാൻ അകത്തേക്ക് കയറാനായി ഒരു സ്റ്റെപ് കൂടെമുന്നോട്ടേക്ക് വച്ചതും

“ഇപ്പോഴോ, പോയി കിടന്നുറങ് ചെക്കാ?!”

“എന്നെ ചെക്കാ ന്ന് വിളിക്കണ്ട, കാർത്തൂ!!!”

“അപ്പൊ നീയെന്നെ കാർത്തു…ന്ന് വിളിക്കുണ്ടല്ലോ?!”

“ശെരി ഞാനൊന്നു അകത്തേക്ക് വന്നോട്ടെ!!”

ഞാൻ വീടിന്റെ ഉള്ളിലേക്ക് കടന്നുകൊണ്ട് ചുറ്റും നോക്കി, മഞ്ഞ നിറമുള്ള പെയിന്റ് ആണ്. സൈഡ് റാക്കിൽ മുഴുവനും പുസ്തകങ്ങൾ! ഇതൊക്കെയാണ് കാർത്തുവിന്റെ സമ്പാദ്യമെന്നു തോന്നിപോയി! കാർത്തു ചുവരിൽ ചാരി നിന്നപ്പോൾ അവളുടെ കയ്യില് ഞാൻ നോക്കിയതും MT യുടെ രണ്ടാമൂഴം കണ്ടു.
“എന്താ സംസാരിക്കാൻ ഉണ്ടന്ന് പറഞ്ഞത്?!”

“എന്നെ കുറിച്ച് അഭിപ്രായം എന്താണ്?!”

“ഹിഹി!!!” കാർത്തു പൊട്ടി പൊട്ടി ചിരിച്ചു. ചിരി നിർത്തുന്നേയില്ല, ചോദിച്ചത് അത്രേം വല്യ മണ്ടത്തരമാണോ എന്ന് ഞാനോർത്തു പോയി. ആ കണ്ണിൽ കാണുന്ന വികാരങ്ങളെ എന്ത് പേരിട്ടു വിലക്കണമെന്നെനിക്കറിയില്ല.

“പറ ടീച്ചറെ?!”

“ഇപ്പൊ ടീച്ചർ ആയോ വിശാൽ?!”

“ആയി!!”

“നീ കള്ളൻ ആണ്!!!!!!!”

“കള്ളനോ?!”

“ഉം….. പാതിരാത്രി ഇങ്ങോട്ടേക്ക് വന്നതെന്തിനാണ്?!”

“ടീച്ചറെ തമാശ കള! പറഞ്ഞെ എന്നെ ഇഷ്ടമല്ലേ???.”

“ഡാ എന്നോടിത് ചോദിക്കാനും മാത്രം നിനക്ക് ധൈര്യമുണ്ടോ !”

“ധൈര്യം ഉള്ളോണ്ടല്ലേ?! ഇപ്പൊ ഈ രാത്രിതന്നെ വന്നത്!!”

“ലക്ഷ്മി അമ്മയോട് പറയട്ടെയിത്!!”

“ഒരിക്കലും പറയില്ലെന്നെനിക്കറിഞ്ഞൂടെ!!”

“ടാ നീ…” കാർത്തു പല്ലുകടിച്ചുകൊണ്ട് കയ്യോങ്ങി!

“കാർത്തു, എനിക്കറിയാം കാർത്തുന് എന്നെയിഷ്ടമെന്നു, ഞാനത് ഉറപ്പിക്കാൻ വേണ്ടിയാണിപ്പോ വന്നത്…”

“ശെരി, ആണേങ്കിലിപ്പോ എന്താ!??”

“സത്യം?!!!”

“അല്ല, കള്ളം!!! പോയി കിടന്നുറങ്ങു ചെക്കാ….” കുണുങ്ങിച്ചിരിയാണ് ഇത്തവണ ഞാനാ മുഖത്ത് കണ്ടത്.

ടീച്ചർ നിന്ന നില്പിൽ എന്നോട് പുറത്തേക്ക് പോകാനുള്ള ആംഗ്യം കൈകൊണ്ട് കാണിച്ചതും എനിക്ക് പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല, സിനിമകളിൽ പരസ്പരം ഇഷ്ടമെന്നു പറയുന്ന സീനുകൾ കണ്ടിട്ടുണ്ടെങ്കിലും, അതുപോലെ ജീവിതത്തിൽ നടക്കില്ലെന്നു ഞാനാദ്യമായിട്ട് മനസിലാക്കുകയിരുന്നു. പക്ഷെ ഞാൻ ആ മുറിയിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോ എന്റെ മനസ് അപ്പോഴും അവിടെയായിരുന്നു. ടീച്ചറുടെ കണ്ണിൽ ഗൗരവം ഉണ്ടെങ്കിലും മനസ്സിൽ ആർദ്രത നിറഞ്ഞു നിൽക്കുകയാണ്!

ഞാൻ പതിയെ ടീച്ചറുടെ വീടിന്റെ മുന്നിൽ നിന്നും ഇറങ്ങുമ്പോ ടീച്ചർ ചിരിച്ചുകൊണ്ട് വേഗം പോ എന്ന അർഥത്തിൽ കൈകാണിച്ചു. ഞാൻ വീട്ടിലേക്ക് ഓടിച്ചെന്നു, മുൻവശത്തെ വാതിൽ പതിയെ അടച്ചു. സ്റ്റെപ് കയറി മേലെയെത്തി കിടക്കാൻ ശ്രമിച്ചു.

ഉറക്കം വരുന്നേയില്ല!!! കാർത്തു പെണ്ണിന് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും കൂടുതലൊന്നും പ്രതീക്ഷികണ്ട എന്നാണ് മുഖഭാവം, ഒന്ന് ചുംബിക്കാൻ പോയിട്ട് കൈയിലെ ആ നീളമുള്ള വിരലിൽ തൊടാൻ പോലും കാർത്തു സമ്മതിക്കുമെന്നു തോന്നുന്നില്ല!

പക്ഷെ ഒന്ന് തൊട്ടു നോക്കിയാലോ?!! ഞാൻ ഒന്നുടെ ബാല്കണിയിൽ നിന്നും താഴേക്ക് നോക്കി. കാർത്തുവിന്റെ മുറിയിലെ ജനലിൽ ഇപ്പോഴും വെളിച്ചമുണ്ട്! ഇതെന്താ മൂങ്ങയുടെ ജന്മമാണോ!!!
വീണ്ടും ഞാൻ താഴേക്കിറങ്ങി, വാതിലിൽ ഒരുതവണ കൂടെ മുട്ടിയതും ഇത്തവണ വേഗം തുറന്നു.

“എന്താ വിശാൽ?!! ഉറങ്ങാൻ സമ്മതിക്കില്ലേ??! നീ…” ഇരു കയ്യും ഇടുപ്പിൽ കുത്തിവെച്ചുകൊണ്ട് സാക്ഷാൽ കാന്താരി ടീച്ചർ ആയി കാർത്തു മാറി.

“കാർത്തു ഉറങ്ങീട്ടൊന്നുമില്ലെന്നു എനിക്കറിയാം!!”

“കിടക്കുമ്പോ ലൈറ്റ് ഞാൻ ഓഫാകാറില്ല!!!!!”

“ചുമ്മാ….”

“പോയി കിടന്നുറങ്ങിക്കേ… ഇനിയും വരാൻ നിക്കരുത്…”

“ഉഹും…ഞാൻ ഉറങ്ങും വരെ കാർത്തൂന് കൂട്ടിരിക്കാം…”

“അയ്യടാ ഇയാളാരാ എന്റെ?! ഉറങ്ങും വരെ കൂട്ടിരിക്കാം പോലും, എങ്കിൽ താരാട്ടും കൂടെ പാടിതാ…”

“വേണേൽ പാടിത്തരാം…”

“പോയെ പോയെ!!” കാർത്തുവിന് ഞാൻ ശല്യമായെന്നു ആ മുഖത്തുണ്ടായിരുന്നു.

“ഉഹും! പറഞ്ഞാൽ കേൾകിലെങ്കി പിന്നെ ഞാനെന്തു ചെയ്യാനാണ്….” ആത്മഗതം പോലെ പറഞ്ഞുകൊണ്ട് കാർത്തു ചുണ്ടു വെട്ടിച്ചു. ഒന്നും മിണ്ടാതെ ഞാൻ തിരഞ്ഞു നടന്നപ്പോൾ കാർത്തു പിറകിൽ നിന്നും വീണ്ടും വിളിച്ചു

“വിശാൽ, ഞാൻ വെറുതെ പറഞ്ഞതാ… ഞാൻ വായിക്കുകയായിരുന്നു…”

“ഞാൻ പോണൂ… ഒറ്റയ്ക്ക് കിടന്നോ അതല്ലേ ഇഷ്ടം!!”

കാർത്തു അടുക്കുന്ന ലക്ഷണമില്ല! എന്റെ ഓരോ മോഹം കൊണ്ട് ഞാനിന്നു അനുഭവിക്കുകയാണ്, പ്രേമിക്കാൻ ആരേം കിട്ടീല്ല!!! ടീച്ചറെ തന്നെ വേണം…..ഞാൻ വീടിന്റെ മുന്നിലെത്തി വാതിൽ തുറക്കാൻ നേരം, അകത്തു നിന്നും അത് പൂട്ടിയിരുന്നു!!

ഇനിയിപ്പോ എന്ത് ചെയ്യും? ഉമ്മറത്തെ ചാരുപടിയിൽ കിടന്നുറങ്ങുക എന്ന് വെച്ചാൽ ചിലപ്പോ തണുത്തു ചത്തുപോകും, രാവിലെ വരെ ഉറക്കം വരാതെ കിടക്കുക എന്ന് വെച്ചാൽ അതിലേറെ കഷ്ടമാണ്. എന്നാലും ആരായിരിക്കും മുറിയുടെ വാതിലടച്ചത്! കാളിങ് ബെൽ അടിച്ചാലോ? എന്തിനാണ് ഈ പാതിരാത്രിക്ക് വീടിനു പുറത്തിറങ്ങിയത് എന്നുള്ള ചോദ്യത്തിന് ഉത്തരം പറയണം. അത് ചിലപ്പോ കാർത്തൂനും കുഴപ്പത്തിന് കാരണമാകും! ഇനിയിപ്പോ ഒരു വഴിയേ കാണുന്നുള്ളൂ!!

ഞാൻ നേരെ കാർത്തുവിന്റെ വാതിലിൽ ഒന്നുടെ മുട്ടി. തുറന്നില്ല, വീണ്ടും മുട്ടിയിട്ടു “കാർത്തൂ” എന്ന് വിളിച്ചതും ഉറക്കച്ചടവോടെ കാർത്തു വാതിൽ തുറന്നു. ഉറക്കത്തെ ശല്യപെടുത്തിയതിന്റെ എല്ലാ ദേഷ്യവും പെണ്ണിന്റെ മുഖത്തുണ്ട്, “ഹാ, എന്താ വിശാൽ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല എന്ന ശപദമെടുത്തിരിക്കയാണോ നീ”

“കാർത്തൂ, വീടിന്റെ വാതിൽ അകത്തു നിന്നുമാരോ പൂട്ടി!!!”
“നന്നായി, കാളിംഗ് ബെൽ ഇല്ലേ ചെന്നടിക്ക് പോ” കാർത്തുവിന്റെ കണ്ണുകൾ പയ്യെ അടയുന്നുണ്ടായിരുന്നു, കോട്ടുവായും വരുന്നുണ്ട് എനിക്കാണെങ്കിൽ ഉള്ളിൽ നല്ല പേടിയും!

“അതൊന്നും വേണ്ട കാർത്തൂ, ഞാനിന്നു ഇവിടെയെവിടെയെങ്കിലും കിടന്നോളാം, രാവിലെ നേരത്തെ ഓടാൻ പോയതാണെന്ന് പറഞ്ഞിട്ട് 6 മണിക്ക് വന്നോളാം!”

“ശെരി ശെരി, എനിക്കുറക്കം വരുന്നുണ്ട്, അകത്തേക്ക് വാ വേഗം.” കാർത്തു എന്റെ മുന്നിൽ നിന്ന് മാറിയതും ഞാൻ നേരെ കാർത്തുവിന്റെ ബെഡിൽ കേറി കിടന്നു.

“ഹാലോ ഇതെങ്ങോട്ടേക്കാ കയറി പോകുന്നെ, എന്റെ കൂടെ ആരും കിടക്കുന്നതെന്കിഷ്ടല്ല പോയെ..”

“ഇല്ല കാർത്തൂ, ഞാൻ ശല്യമൊന്നും ഉണ്ടാക്കില്ല. മിണ്ടാതയിവിടെ കിടന്നോളാം…”

“വേണ്ട വേണ്ട…അതൊന്നും ശെരിയാവില്ല!!” കാർത്തുവിന് അതൊട്ടും അംഗീകരിക്കാനായില്ല. ഞാനതു പ്രതീക്ഷിച്ചിരുന്നു. എങ്കിലും വീണ്ടും തല ചരിച്ചു ചോദിച്ചു.

“പേടിയുണ്ടോ എന്നെ?”

“ഇല്ല!!”

“പിന്നെന്താ കുഴപ്പം വാ..”

ഞാൻ കാർത്തുവിന്റെ അല്ലിമണമുള്ള കൈപിടിച്ചു ബെഡിലേക്കിരുത്തി.

“വിശാൽ, പ്ലീസ് ഇത് …. ഇത് ശെരിയല്ല” പിടക്കുന്ന കണ്ണുകളിലെ ദയനീയത എനിക്ക് മനസ്സിലാക്കാമായിരുന്നു, പക്ഷെ ഞാനത് അവഗണിച്ചു.

“ലൈറ്റ് ഓഫാക്ക് ടീച്ചറെ, അയ്യോ ആ ഫോണിൽ 6 മണിക്ക് അലാറം വെക്കാമോ?”

ടീച്ചർ സൈഡ് ടേബിളിലെ ബുക്കിന്റെ മേലെനിന്നും നോക്കിയ 1600 എടുത്തുകൊണ്ട് അലാറം വെച്ചു. ഞാനപ്പോഴേക്കും ചുവരോട് ചേർന്ന് കിടന്നിരുന്നു. പുതപ്പെന്റെ കാലിൽ മൂടിയിരുന്നു. കാർത്തു എന്നെ ദേഷ്യത്തോടെ നോക്കി കണ്ണുരുട്ടുണ്ടായിരുന്നു. എനിക്ക് നല്ല ചിരിയും വരുന്നുണ്ട്.

“കാർത്തൂ..,കാർത്തൂ ഉറങ്ങുന്നില്ലേ…”

“ഇല്ല!!” അതുപറയുമ്പോൾ ഉള്ള ദേഷ്യമൊന്നു കാണണമായിരുന്നു. എനിക്ക് വേറെ വഴിയൊന്നുമില്ല എന്ന് കാർത്തു മനസിലാക്കാത്തതെന്താണ് എന്ന് ഞാൻ ചോദിച്ചപ്പോൾ കാർത്തു ഒരു നിമിഷം നെടുവീർപ്പിട്ടുകൊണ്ട് എന്റെയൊപ്പം കിടന്നു.

“പുതപ്പ് വേണ്ടേ?”

“വേണ്ട” എന്ന് പറഞ്ഞുകൊണ്ട് കാർത്തു ചരിഞ്ഞു കിടന്നു. പാവം ഒട്ടകത്തിന്റെ കഥ എന്നെ എൽ കെ ജിയിൽ പഠിപ്പിച്ചയാളാണ്. ഈ അവസ്‌ഥ തനിക്ക് വരുമെന്നവൾ ഓർത്തുകാണില്ലായിരിക്കും!

“അയ്യോ തണുക്കും….” കാർത്തു പല്ലിറുമ്മത് ഞാനറിയുന്നായിരുന്നു. “എന്താ ഒരു ശബ്ദം!?” ഞാൻ തലപൊക്കികൊണ്ടു ചോദിച്ചു. “ഒന്നുറങ്ങാമോ വിശാൽ..പ്ലീസ്!!!!”

“ഗുഡ് നൈറ്റ്!!!” ഞാൻ പുതപ്പ് തല വഴിമൂടികൊണ്ട് കിടന്നു. അധികനേരമായില്ല ഞാൻ പതിയെ ഒറ്റ കണ്ണ് തുറന്നതും, കാർത്തു ഉറങ്ങിയിരുന്നു. ഫാൻ കാറ്റിൽ നെറ്റിയിലെ മുടിയിഴകൾ വള്ളി പടർപ്പിൽ കാറ്റടിക്കുമ്പോ ഉള്ളപോലെ എന്നെ തോന്നിച്ചു. ഞാൻ തിരിഞ്ഞു കിടന്നുകൊണ്ട് താടിക്കു കയ്യും കൊടുത്തു അഭൗമ സൗന്ദര്യത്തെ നോക്കി കിടന്നു.
“പെണ്ണെ ….ഉറങ്ങിയോ…” എന്ന് ഞാൻ പതിയെ ചോദിച്ചുകൊണ്ട് അവളുടെ ചെവിയിൽ പതിയെ തൊട്ടു. “ങ്‌ഹും …” എന്ന് ചിണുങ്ങുക മാത്രം കാർത്തു ചെയ്തു. അപ്പോഴാണ് കാർത്തുവിന്റെ കാലിലെ കൊലുസിനെക്കുറിച്ചു ഞാനോർത്തത്. ഞാൻ എന്നെ പൊതിഞ്ഞ പുതപ്പ് പതിയെ മാറ്റിയശേഷം നിലത്തേക്കിറങ്ങി. വെളുത്ത സുന്ദരമായ പട്ടുപോലെ മൃദുലമായ കാർത്തുവിന്റെ കാലിനെ പതിയെ ഒന്ന് തൊട്ടുഴുഞ്ഞികൊണ്ട് എന്റെ ചുണ്ട് കൊണ്ട് പതിയെ ഞാനൊന്നു മുത്തി. കാലിലെ സ്വർണ്ണ കൊലുസ് പതിയെ കിലുക്കി.

മൗനമായി മയങ്ങുന്ന സുന്ദരിയുടെ ഇറുകിയടച്ച കണ്ണുകൾ സ്വപ്നങ്ങളെ തേടുന്ന യാമത്തിൽ അവളുടെ സൗന്ദര്യം മൊത്തികുടിക്കാൻ ഞാൻ മോഹിച്ചുകൊണ്ട് കാല്പാദങ്ങളിൽ ഒരുപാടൊരുപാട് ചുംബനം നൽകി. പതിയെ പതിയെ എന്റെചുണ്ടിന്റെ ഓരോ കോശങ്ങളും കാലിലെ അഞ്ചു വിരലുകളുടെ രുചിയും മണവും അറിഞ്ഞുകൊണ്ടിരുന്നു. വെണ്ണ ചോറുണ്ണാൻ കൊതിക്കുന്ന കുട്ടിയെ പോലെ കാലിലെ വിഭവങ്ങൾ എല്ലാം ഞാൻ ആവോളം നുകർന്നു.

കാർത്തുവിന്റെ നേരിയ മൂളൽ എന്നെ ഭ്രാന്തു പിടിപ്പിച്ചുകൊണ്ടിരുന്നു. എന്തൊരു ചന്തമാടി പെണ്ണെ നീ. എന്ന് മനസിൽപറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ബെഡിൽ കയറി കിടന്നു. എന്നെ സ്വയം നിയന്ത്രിക്കാൻ ഞാനൊത്തിരി പാട് പെട്ട് എന്നതാണ് സത്യം. ഒരാളുടെ അനുവാദമില്ലാതെ അവരുടെ ദേഹത്തെ കയ്യടക്കുന്നത് തെണ്ടിത്തരമാണെന്ന സത്യം എനിക്കറിയാഞ്ഞട്ടില്ല. പക്ഷെ…. ആ നിമിഷം ഒരുക്കിലും കാർത്തുവിനെ നോവിക്കണം എന്നുള്ള നികൃഷ്ട ചിന്തയല്ല, പകരമാ മോഹിനീസൗന്ദര്യം ഒന്ന് നുകരണം എന്ന മോഹമായിരുന്നു എന്നെ ഭരിച്ചത്.

കാർത്തുവിന്റെ കൈകളെ ഞാൻ ഇറുകെ കോർത്തുപിടിച്ചുകൊണ്ട് സുഖമായി ഉറങ്ങുന്ന അവളെ നോക്കികൊണ്ടിരുന്നു. അവളുടെ നനുത്ത കൈവിരലുകൾ എന്റെ കൈവിരലുമായി കോർക്കുമ്പോ എന്റെ കാലുകൾ കാർത്തുവിന്റെ തണുപ്പുള്ള കാലിൽ ഉരഞ്ഞുകൊണ്ടിരുന്നു. ആ ഓരോ നിമിഷവും അനുഭവപ്പെടുന്ന സന്തോഷത്തിനു അതിരില്ലായിരുന്നു. എത്രയോ നാളുകൾ കൊണ്ടാഗ്രഹിക്കുന്നയൊന്നാണ് കാർത്തുവിനെ കെട്ടിപിടിച്ചുറങ്ങണം എന്നത്. പക്ഷെ അവൾ ഇതൊന്നു മറിയാതെ ഉറങ്ങുകയാണെങ്കിലും ഇതുപോലെ അവളുടെ ദേഹത്തു ദേഹം ഉരഞ്ഞുകൊണ്ട് കിടക്കുന്നതിലും ഒരു പ്രത്യേക സുഖമുണ്ട്.

പുലരുമ്പോ അത്ഭുതമെന്നോണം കാർത്തു എന്റെ മാറിലായിരുന്നു കിടന്നിരുന്നത്. അതും ഒരേ പുതപ്പിന്റെയുള്ളിൽ. അവളുടെ മണം മുഴുവനും ആ മുറിയിലുണ്ടായിരുന്നു. അത് ശ്വസിച്ചുകൊണ്ട് ഞാൻ അലാറം അടിക്കുന്ന ശബ്ദം കേട്ടു.
“കാർത്തൂ…”

“കാർത്തൂ…എണീക്ക്..” എന്റെ നെഞ്ചിൽ നിറഞ്ഞ മുലകളുടെ ഭാരം ഞാൻ അനുഭവിക്കുമ്പോൾ അത് കുറച്ചൂടെ വേണമെന്ന് മനസ്സിലുണ്ടായിരുന്നു. പക്ഷെ വേഗം ഉണർന്നു വീട്ടിൽ ഹാജർ കൊടുത്തില്ലെങ്കിൽ പണികിട്ടുമെന്നു അറിയാവുന്നതുകൊണ്ട് ആ ആഗ്രഹത്തെ കുഴിച്ചുമൂടി.

കാർത്തു എന്റെ നെഞ്ചിൽ നിന്നും പതിയെ ഉയർന്നുകൊണ്ട് മാറിലെ സാരി നേരെയിട്ടു. “ഞാൻ പൊയ്ക്കോട്ടേ” എന്ന് ചോദിച്ചതും കാർത്തു ബെഡിൽ ഇരുന്നുകൊണ്ട് അഴിഞ്ഞ മുടി കെട്ടിവെച്ചു.

“വീടിന്റെ പിറകിലൂടെ ഇറങ്ങിക്കോ എന്നിട്ട് മതിൽ ചാടി പൊയ്ക്കോ..”

“കാർത്തൂ….”

“ഉം എന്താ..” കാർത്തുവിന്റെ കവിളിൽ അമർത്തിയൊരു കടികൊടുത്തതുകൊണ്ട് ഞാൻ പറഞ്ഞു “താങ്ക്സ്….”

“ഛീ പോടാ…”

കാർത്തു എന്നെ തല്ലാനായി പിറകെ ഓടിവരുമ്പോഴേക്കും ഞാൻ അടുക്കളയിൽ എത്തിയിരുന്നു; വാതിലും തുറന്നു മതിൽ ചാടി അപ്പുറത്തുള്ള വഴിയിലൂടെ ഞാൻ വീടിന്റെ ഉമ്മറത്തെത്തി. ഉമ്മറത്തെ വാതിൽ തുറന്നു കിടപ്പായിരുന്നു, അച്ഛൻ ഉണർന്നിട്ടുണ്ട് പത്രംവായനയിലാണ്. അമ്മ അടുക്കളയിലും.

“നീയിതെവിടെ പോയതാണ്…”

“ഓടാൻ പോയതാണ്.”

“ആഹാ ഇന്ന് മാത്രമേ ഉള്ളൊ അതോ!?”

“ഇപ്പൊ രാവിലെ നല്ല തണുപ്പല്ലേ. അപ്പൊ ഓടിയാലും അത്ര വിയർക്കില്ല!!”

അച്ഛനെ പറ്റിച്ച ആവേശത്തിൽ ഉള്ളിലെ ചിരിയടക്കിപിടിച്ചുകൊണ്ട് എന്റെ മുറിയിലേക്ക് കയറുമ്പോ വൈഷ്ണവി എണീറ്റു പഠിക്കുകയാണ്‌. ഇവളിതെപ്പോ എണീറ്റു എന്ന് ഞാനാലോചിച്ചു.

എന്റെ കാലൊച്ച കണ്ടതും അവൾ പഠിക്കുന്നത് നിർത്തി എന്നെ നോക്കാതെ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കെന്താണ് സംഭവമെന്ന് കത്തിയില്ല. ഞാനെന്റെ ബെഡിലേക്ക് കിടന്നതും വൈശു ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഉറങ്ങി മതിയായില്ലേ മോനെ… ടീച്ചർ നിന്നെ നിലത്താണോ കിടത്തിയത് ഹഹ?!”

ദൈവമേ തീർന്നു. ഈ പച്ച കാന്താരിക്ക് ഇതെങ്ങനെ മനസിലായി. ഞാൻ ബെഡിൽ കുത്തിയിരുന്നുകൊണ്ട് വിയർക്കാൻ തുടങ്ങി. മനസ്സിൽ അച്ഛനും അമ്മയും ഇതറിഞ്ഞാലോ എന്ന പേടിയായിരുന്നു. വൈശു തമാശയ്‌ക്കെങ്കിലും ഇതേകുറിച്ചു പറഞ്ഞാലോ എന്നോ.

“എന്തൊക്കെയാടി പറയുന്നേ. മിണ്ടാതെ ഇരുന്നു പഠിച്ചൂടെ”

“ഹലോ, ഞാൻ അമ്മയോട് ചെന്നു പറയട്ടെ. ഇന്നലെ മോൻ എവിടെയാണ് കിടന്നതെന്ന്”

“വൈശു…ചതിക്കല്ലേ പൊന്നെ” ഞാൻ സ്‌ഥലകാലബന്ധ ബോധമില്ലാതെ എന്റെ പെങ്ങളൂട്ടിയുടെ കാലിൽ വീണു.

“ഹിഹി.” അവളെ കിലുങ്ങി ചിരിച്ചുകൊണ്ടിരുന്നു.

“കുറെ നാളായി ഏട്ടൻ എന്നെ ദ്രോഹിക്കുന്നു, ഇനി ഇതാണെന്റെ പിടിവള്ളി” വൈശു കാലിന്റെ മേലെ കാലുമിട്ടുകൊണ്ട് അവളുടെ താടിയിൽ കൈകൊണ്ടു തടവി.
“നീയാണോ വാതിലടച്ചേ?”

“ഏട്ടനെന്തിനാ രാത്രി ടീച്ചറുടെ വീട്ടിലേക്ക് പോയെ? സത്യം പറ ഡൌട്ട് ചോദിക്കാനാണെന്നും പറഞ്ഞേക്കല്ലേ?”

“അതൊന്നും പറയാൻ പറ്റില്ല!”

“ശെരി വേണ്ട, ഞാൻ കണ്ടുപിടിച്ചോളാം…”

“നീയൊന്നു പോയെ വൈശു.”

വൈശുവിനോട് സത്യത്തിൽ ദേഷ്യമുണ്ടാകേണ്ടതാണ്, പക്ഷെ അവളെങ്ങനെ ചെയ്തതുകൊണ്ടല്ലേ ഇന്നലെയെനിക്ക് കാർത്തുവിന്റെ കൂടെ അവളെയും കെട്ടിപിടിച്ചു ഉറങ്ങാനായത്. ഒന്നുമറിയാതെ ഞാൻ കിടക്കുമ്പോ കാർത്തു എന്നെ പുണർന്നിട്ടുണ്ടാകണം. എന്നുമിതുപോലെ കിടക്കാൻ പറ്റിയെങ്കിലെന്നു ആഗ്രഹിച്ചു പോകുകയാണ്. ഞാൻ കുളിക്കാണായി വേഗം ബാത്‌റൂമിൽ കയറി. വൈശു അവളുടെ മുടിയിൽ എണ്ണ തെക്കാനായി താഴേക്കും ഇറങ്ങി.

വൈശുവിനു ഏതാണ്ട് മനസിലാക്കാനുള്ള പ്രായമൊക്കെ ആയെന്നു അവളുടെ നോട്ടത്തിലും സംസാരത്തിലും വ്യക്തമാണ്. അവളിനി ഇതും വെച്ച് എന്നെ കളിയാക്കുമോ പേടിയുമേന്നെ ബാധിച്ചു കഴിഞ്ഞിരുന്നു.

കഴിക്കാനായി ഞാൻ താഴെയെത്തുമ്പോ കാർത്തുവും ടേബിളിൽ ഉണ്ടായിരിന്നു. ആവി പറക്കുന്ന പുട്ടു ടേബിളിലെ കാസറോളിൽ വെക്കുകയാണ്, കടല കറിയാണ് തോന്നുന്നു മണം വരുന്നുണ്ട്.

ഞാൻ ഹാളിലേക്ക് നോക്കിയപ്പോൾ അച്ഛൻ കുളിക്കാൻ കേറിയിരിക്കുന്നതുകൊണ്ട് കാർത്തുവിന്റെ അരികിലേക്ക് നടന്നു. കാർത്തു എന്നെ നോക്കാതെ തല താഴ്ത്തി ചിരിക്കുന്നുണ്ട്. മാംസളമായ അവളുടെ ഇടുപ്പിൽ പതിയെ ഒന്ന് തൊട്ടതും വൈശു, അമ്മയുടെ മുറിയിൽ നിന്നും “ഘ് ഘ്” എന്നൊരു ശബ്ദം പുറപ്പെടുവിച്ചു ഹാളിലേക്ക് വന്നു. കാർത്തു എന്നെ “വിശാൽ ഇരിക്ക് കഴിക്കാം” എന്ന് പറഞ്ഞു.

കാർത്തുവിന്റെ മുഖത്തുള്ള ചിരിയും സന്തോഷവും എന്റെയുള്ളിലും പകരുന്നുണ്ടായിരുന്നു. കാർത്തു എത്രയുള്ളിലൊളിപ്പിച്ചാലും ഇഷ്ടമുണ്ടെന്നു എനിക്ക് നന്നായിട്ടറിയാം. ഒരുപക്ഷെ എന്നെപോലെ ആരും കാർത്തുവിനെ സ്നേഹിച്ചിട്ടുണ്ടാകില്ല! അത് തന്നെയാകും ഇപ്പൊ ആ മുഖത്തുള്ള ചിരിയുടെ കാരണവും! അല്ലെങ്കിൽ ഇപ്പൊ ദേഷ്യപ്പെടേണ്ട ആളാണല്ലോ.

വൈശുവും എന്റെയൊപ്പമിരുന്നുകൊണ്ട് കഴിക്കാനാരംഭിച്ചു. എനിക്കും കാർത്തുവിനുമിടയിലെന്താണ് നടക്കുനെന്തറിയാൻ അവൾ മാറി മാറി ഞങ്ങളെ രഹസ്യനോട്ടവും നോക്കുന്നുണ്ടായിരുന്നു. പക്ഷെ അവൾക്കൊന്നും കണ്ടുപിടിക്കാനാവില്ലെന്നു എനിക്കുമുറപ്പായിരുന്നു.

“ആഹ് നീയെന്നു നേരെത്തെയാണല്ലോ കഴിക്കാൻ!” അച്ഛൻ കുളി കഴിഞ്ഞു തോർത്തുകൊണ്ട് തല തോർത്തി ഹാളിലേക്ക് വന്നു. “അമ്മ അമ്പലത്തിൽ നിന്നും വന്നില്ലെ…” “ഇല്ലച്ഛാ …” വൈശുവാണ്‌ മറുപടി പറഞ്ഞത്.

“ടീച്ചറെ ഇന്നിവന്റെ ബർത്ത് ഡേ ആണ് കേട്ടോ…”

“ആഹാ…ഹാപ്പി ബിർത്ഡേ! 17 വയസ്സല്ലേ? വിശാൽ”
“ഉഹും 18!” ഞാൻ പ്രായപൂർത്തിയായെന്നു പറയാൻ വല്ലാത്തൊരു ആവേശം ഉള്ളിലുണ്ടായിരുന്നു. എല്ലാം എനിക്കറിയാം എന്ന് പ്രേമിക്കുന്ന പെണ്ണിനോട് പറയുമ്പോൾ ഉള്ളിലെ ചങ്കുറ്റം മുഴുവനും അവൾക്കാണെന്നു പറയുന്നപോലെ!!

“അതെങ്ങനെ?”

“മുന്നിലോ നാലിലോ പഠിക്കുമ്പോ അവനു സൈക്കിളിൽ നിന്ന് വീണിട്ട് എക്സാം എഴുതാൻ പറ്റിയില്ല, ഹോ തോറ്റുപോയതിനു അന്നതിന് എന്തൊരു കരച്ചിലായിരുന്നോ? ടീച്ചറെ!”

“ആഹാ!” കാർത്തു എന്നെ നോക്കുന്ന നോട്ടത്തിൽ എന്റെയുള്ളു നിറഞ്ഞു. കടക്കണ്ണിൽ വിരിയുന്ന പ്രണയവും ഒപ്പം നുണകുഴികൾ വിരിയുന്നതും ഞാൻ ആസ്വദിച്ച് കണ്ടു.

കാർത്തു ഒരു കുഞ്ഞു കഷ്ണം പുട്ടു മാത്രമേ കഴിച്ചുള്ളൂ, ഇതെന്താ ഈ വീട്ടിൽ കമ്മി ബജറ്റ് വല്ലതുമുണ്ടോ ശെരിക്കും കഴിച്ചൂടെ. വൈശു ഇതിലും നന്നായി കഴിക്കും! ഹും….ഉച്ചവരെ പഠിപ്പിക്കാൻ ഇതുമതിയോ. ഞാനും റെഡിയായി സ്‌കൂളിലേക്ക് പോകുമ്പോ ടീച്ചർ ഭംഗിയായി സാരിയുമുടുത്തു മുടിയും വിരിച്ചിട്ടുകൊണ്ട് ഹാൻഡ്ബഗും ഒരു കുഞ്ഞി പോപ്പി കുടയും കൈപിടിച്ചു വീട്ടുമുറ്റത്തു നില്പായിരുന്നു.

“ടീച്ചറേ ഞാനാ വഴിക്കാണ്, പുതിയ വീടിന്റെ പണി സ്‌കൂളിന്റെ ഇടതുവശത്തുള്ള റോഡിന്റെ അരികിലാ” അച്ഛൻ മുണ്ടും ഷർട്ടും മാറി വന്നുകൊണ്ട് പറഞ്ഞു.

“ശെരി ഏട്ടാ…” കാർത്തു ശെരിക്കും വീട്ടിലൊരംഗത്തെപോലെ മാറിയതായാണ് അച്ഛനും കാർത്തുവും തമ്മിലുള്ള സംസാരം സൂചിപ്പിക്കുന്നത്. അച്ഛന്റെ കൂടെ ബൈക്കിൽ കയറുമ്പോഴും കാർത്തുവെന്നേ നോക്കി കൈ കാണിച്ചു.

ക്‌ളാസ്സിൽ വെച്ച് അന്ന് ഞാൻ എല്ലാര്ക്കും കോഫീ ബെറ്റ് ചോക്ലേറ്റ് വാങ്ങിച്ചു കൊടുത്തു. എല്ലാരുമെന്നെ വിഷ് ചെയ്തു. ടീച്ചറുമൊത്തു നടക്കുന്ന കാര്യങ്ങളെല്ലാം വിപിനും ശ്യാമിനോടും തുറന്നു പറഞ്ഞാലോ എന്നാലോചിച്ചു. പിന്നെ തോന്നി വേണ്ടായെന്ന്! അവരിതെങ്ങനെയെടുക്കുമെന്നു ഒരൂഹവുമില്ല. എന്തായാലും ഒരു മാസം കൂടിയേ ക്‌ളാസ് ഉള്ളൂ. പിന്നെ സ്റ്റഡി ലീവ് ആണല്ലോ.

അന്ന് വൈകീട്ട് സോഫയിലിരുന്നു സൺ മ്യുസിക് കാണുമ്പോ, അമ്മയെന്നോട് ഇപ്പൊ നീ ട്യൂഷനൊന്നും പോകുന്നില്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് എനിക്കുമത് മനസിലായത്, ടീച്ചറെ അടുത്തുകിട്ടിയപ്പോൾ അത് പാടെ മറന്നു. വൈശു ക്‌ളാസിലെ ഫസ്റ്റ് അടിക്കാൻ വേണ്ടി കഠിന പ്രയത്നമാണ്. ഞാനാണെങ്കിൽ ജസ്റ്റ് പാസായാൽ മതിയെന്ന ഭാവവും.

കാർത്തു സ്‌കൂളിൽ നിന്നും വന്ന ശേഷം അമ്മയോടപ്പം അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്. ഞാൻ ഇടക്കൊന്നു പോയി നോക്കുമ്പോ എന്നോട് കണ്ണിറുക്കി കാണിക്കൊന്നയ്ക്കയുണ്ട്. മനസിലുള്ള ഇഷ്ടം എന്നോട് തുറന്നു കാണിക്കാൻ തുടങ്ങമ്പോ ചെറിയ പേടിയുമുണ്ട്. കാർത്തു എന്നെക്കാളും പ്രായമുണ്ട്, പ്രേമിച്ചാൽ എന്തായാലും ഇന്നല്ലെങ്കിൽ എല്ലാരുമറിയും അപ്പൊ അച്ഛനും അമ്മയും എന്ത് കരുതും. അതേക്കുറിച്ചു ഞാനിപ്പോഴാണ് ആലോചിക്കുന്നത്.
“അമ്മെ…അമ്മെ…”

വൈശു മുകളിൽ നിന്നും ഒച്ചയുണ്ടാകുന്നുണ്ട്, എന്താണാവോ സംഭവം, അമ്മ അടുക്കളയിൽ നിന്നും സ്റ്റെപ് കേറി അവളുടെ മുറിയിലെത്തി.

“അമ്മെ ഈ ഡ്രെസ്സ്‌ലിങ്ങനെയാണ് നീല പാട് വന്നേ?”

“അത് മോളെ..”

വൈശു കലി തുള്ളി നീക്കുകയാണ് എന്നെനിക്ക് മനസിലായി. ഞാൻ കിട്ടിയ തക്കത്തിന് അടുക്കളയിലേക്ക് നടന്നു. എനിക്ക് കാർത്തുവിനോട് എന്താണ് പറയണ്ടേ എന്നൊരു പിടിയും കിട്ടിയില്ല. എന്നെ ഇടം കണ്ണിട്ട് നോക്കിയിട്ട്. പാലട പ്രഥമൻ ഒരു സ്പൂണിൽ എടുത്തുകൊണ്ട് “ശോ!!! എന്തൊരു മധുരമാ…”എന്ന് ആത്മഗതം പറഞ്ഞു. ഒപ്പം കാർത്തുവിന്റെ മുഖത്തുണ്ടായിരുന്നു അവളുണ്ടാക്കിയ പായസത്തിന്റെ രുചി എത്രമാത്രമുണ്ടെന്നു.

“ടീച്ചർ!!” അത് കേട്ട നിമിഷം തന്നെ ടീച്ചറുടെ മുഖം മാറുന്നത് ഞാൻ കണ്ടു. എന്റെ മുഖവും വല്ലാത്ത ഒരു ഉത്കണ്ഠ ബാധിച്ചിരുന്നു. നെഞ്ചിടറുന്നുണ്ടായിരുന്നു. എന്റെ ശബ്ദത്തിൽ കാർത്തു എന്നുള്ള വിളി കേൾക്കാൻ കൊതിച്ചു നിന്ന പെണ്ണിന്റെ ഉള്ളം ഒരു നിമിഷം കൊണ്ടുടഞ്ഞപോലെ അവളുടെ മുഖം ചുവന്നു.

“വിശാൽ.”

“ഒന്നൂല്ല.”

ഞാൻ തല കുനിച്ചുകൊണ്ട് എന്റെ ഉമ്മറത്തേക്ക് നടന്നു. ടീച്ചർ ചുവരിൽ ചാരി നില്കുന്നപോലെ എനിക്ക് തോന്നി. ഈശ്വര ഞാൻ ആ പാവത്തിനെ കരയിച്ചോ? എന്തോ തേങ്ങുന്ന പോലെ എനിക്ക് തോന്നുന്നുണ്ട്. അതോ വെറും തോന്നലാണോ. ഞാൻ വേഗം അടുക്കളയിലേക്ക് തന്നെയോടി.

കാർത്തു കണ്ണിറുക്കെയടച്ചുകൊണ്ട് ചുവരിൽ ചാരി നില്കുന്നു. ആ മനസെനിക്ക് നോവുന്നത് അറിയുന്നുണ്ട്. അടുക്കളയിലേക്ക് കയറി വേഗമാ വാതിലൊന്നു ചാരി.

“കാർത്തൂ..” ശ്വാസം അടക്കിപിടിച്ചുകൊണ്ട് ഞാൻ വിളിച്ചതും ഹെന്റെ പൊന്നെ അപ്പൊ അവളുടെ വദനത്തിൽ വിരിഞ്ഞ പൂക്കൾ ഒന്ന് കാണണം!! നെറ്റിയിലും കഴുത്തിലും ഒരു നിമിഷം കൊണ്ട് വിയർപ്പു പൊടിഞ്ഞിരുന്നു.

0cookie-checkടീച്ചർ കാർത്തിക 2

  • ടീച്ചർ കാർത്തിക 4

  • ടീച്ചർ കാർത്തിക 3

  • ടീച്ചർ കാർത്തിക