ഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ? – Part 5

എന്റെ ഈ ചെറിയ കഥ സൃഷ്ട്ടിക്കു നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്…. ഒരിക്കലും ഇങ്ങനെ ഒരുപാട് റെസ്പോൺസ് ഞാൻ പ്രേതീക്ഷിച്ചില്ല….. നിങ്ങൾ നൽകിയ സ്നേഹവും സപ്പോർട്ടും ആണ് എന്നെ പോലുള്ള ചെറിയ എഴുത്തുകാർക്ക് പ്രചോദനം ആകുന്നത്….. കഴിഞ്ഞ പാർട്ടുകൾ പോലെ ഈ പാർട്ടിനും നിങ്ങൾ സപ്പോർട്ട് നൽകും എന്ന് പ്രേതീക്ഷിക്കുന്നു…..
ഇനിയും കഥകൾ എഴുതണം എന്ന് ആഗ്രഹം ഉണ്ട്… എന്നാൽ കഴിയുമോ എന്ന് ഉറപ്പില്ല… ഞാൻ ജോലിക്കായി ദുബായ് പോവുക ആണ്.. അവിടെ ഇനി എങ്ങനെ ആണെന്ന് അറിയില്ല.. അവിടെ ഈ സൈറ്റിൽ കയറാൻ കഴിയുമോ, അതിന്റ ഇഷ്യൂസ് ഉണ്ടോ എന്ന് ഒന്നും അറിയില്ല……ഒരിക്കലും ഇങ്ങനെ തീർക്കണം എന്ന് ഉദ്ദേശിച്ചത് അല്ല… 🙏🏻

എല്ലാവരോടും സ്നേഹം മാത്രം…

കഴിഞ്ഞ പാർട്ട്‌ വായിച്ചിട്ടു മാത്രം ഇത് വായിക്കുക…

തുടരുന്നു . . . . .

ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല …ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു… . . . .. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും ഒരുപോലെ പക ഉള്ളവർ… വിനിതയും വരുണും.. അതെ അവർ തന്നെ ആയിരിക്കും… ഞാൻ അതെല്ലാം ആലോചിച്ചു വണ്ടി മുന്നോട്ടു പോയി……

പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചു… പെട്ടന്ന് നടന്ന സംഭവത്തിൽ ഞാൻ ഒന്ന് ഞെട്ടി വണ്ടി ബ്രേക്ക്‌ ഇട്ടു…. വണ്ടി പെട്ടന്ന് നിന്നു… ആ പ്രവർത്തിയിൽ മാളു ഒന്ന് പേടിച്ചു എന്റെ മുഖത്തു നോക്കി.. എന്താണ് എന്ന് ഉള്ള ഭാവത്തിൽ….. എനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടിയില്ല ഞാൻ വണ്ടിയുടെ ഡോർ തുറന്നു ഇറങ്ങി..
. . . അപ്പോൾ തന്നെ പോലീസ് ജീപ്പിന്റെ ഡോറും തുറന്നു… ഒരാൾ പുറത്ത് ഇറങ്ങി…..

പുറത്തു ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി.. ഞാൻ മാത്രം അല്ല മാളുവും…

എന്റെ കണ്ണുകൾക്ക്‌ വിശ്വാസിക്കാൻ പറ്റുന്നില്ലായിരുന്നു ആ ആളെ കണ്ടു അവൻ നടന്നു എന്റെ അടുത്ത് വന്നു

“എടാ ഗോകുലേ….”

“അളിയാ കിരണേ…. നീ സബ് ഇൻസ്‌പെക്ടർ ആണോ?

കുറെ നാളുകൾക്കു ശേഷം അവനെ കണ്ടപ്പോൾ എനിക്കു സന്തോഷം ആയി.. അവൻ വന്നു എന്നെ കെട്ടിപിടിച്ചു സന്തോഷം പങ്കു വച്ചു…. അവനു പോലീസ് ഇൽ ജോലി കിട്ടി എന്നത് വലിയ അത്ഭുതം ആയിരുന്നു…

“ഡാ നീ 3 വർഷം ആയിട്ട് എവിടെ ആയിരുന്നു… ആ പ്രശ്നം നടന്നതിന്റെ പിറ്റേന്ന് ഞാൻ കാര്യം അറിഞ്ഞത്. ഞാൻ അന്ന് തന്നെ നിന്റെ വീട്ടിൽ വന്നിരുന്നു അപ്പോഴാ നീ നാടുവിട്ട കാര്യം അറിഞ്ഞത് ”

“പെട്ടുപോയെടാ……. ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ലന്ന് പറഞ്ഞിട്ട് ആരും വിശ്വാസശിച്ചില്ല…”

“ആ പ്രേശ്നത്തെ കാലും എനിക്കു ഷോക്ക് ആയതു നീ നാടുവിട്ടതാ…. നീ ഇങ്ങനെ ആയിരുന്നോ എന്ത് പ്രശ്നം ഉണ്ടേലും നേരിടുന്ന ആൾ ആയിരുന്നല്ലോ നീ…. എന്ത് പറ്റിയെടാ നിനക്കു..”

“പറ്റി പോയി അളിയാ.. അവസ്ഥ അങ്ങനെ ആയിരുന്നു… ഇപ്പോൾ ആലോചിക്കുമ്പോൾ അതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നേ….”

“നീ ഒരിക്കലും ആരെയും ചതിക്കില്ല എന്ന് എനിക്കു അറിയാമായിരുന്നു… അത് എനിക്കു ഉറപ്പുള്ള കാര്യം ആണ്.. നീ എന്തോ ട്രാപ്പിൽ പെട്ടതാണ്..”

“ആണ്.. ഡാ ഞാൻ മാത്രം അല്ല ഇവളും അതിൽ പെട്ടില്ലേ…. അറിയാതെ ആണേലും ഞാൻ കാരണം അല്ലേ അവൾക്കും ഈ ഗതി വന്നത് ”

ഞാൻ മാളുവിനെ ചൂണ്ടി പറഞ്ഞു.. അവൾ കാറിൽ നിന്നും ഇറങ്ങി കിരണിന്റെ അടുത്ത് സംസാരിച്ചു നിന്നു… നടന്ന കാര്യം എല്ലാം ഞങ്ങൾ അവന്റ അടുത്ത് പറഞ്ഞു…. അവൻ എല്ലാം കേട്ടിട്ട് ആലോചനയിൽ മുഴുകി….

“ശെരിയാടാ നിങ്ങളെ രണ്ടു പേരെയും ആരോ പെടുത്തിയതാ…. അത് നമുക്ക് കണ്ടു പിടിക്കണം…”
“കണ്ടുപിടിക്കണം ഡാ…. ഇവളെ യും എന്നെയും ഈ കുരുക്കിൽ ആക്കിയത് ആരായാലും കണ്ടു പിടിക്കണം….. എന്നുട്ടു എനിക്കു തെളിയിക്കണം ഞാനും ഇവളും ഒരു തെറ്റ് പോലും ചെയ്തിട്ടില്ല എന്ന്… ഇവൾക്ക് ഇപ്പോൾ ആരും ഇല്ല… ഇവള്ടെ വീട്ടുകാർ പോലും ഇവളെ തള്ളി കളഞ്ഞു.. അതും ഇവൾ അറിയാത്ത കാര്യത്തിന്…”

ഒന്ന് നിർത്തിയിട്ടു അവളുടെ മുഖത്തു നോക്കി അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി നിൽക്കുക ആയിരുന്നു..

“ഞാൻ ഇവൾക്ക് വാക്ക് കൊടുത്തതാടാ ഇവൾക്ക് വീട്ടുകാരെ തിരികെ കൊടുക്കും എന്ന്…. ഞാൻ എങ്ങനെ എങ്കിലും പാലിക്കും ”

“നമുക്ക് കണ്ടുപിടിക്കം ഡാ……… എന്നാലും എവിടന്നു തുടങ്ങും എന്ന് പിടിയില്ല ”

“ഡാ ഞാൻ പറയുന്ന കേൾക്കു.. ഇത് എന്നോടും ഇവളോടും ഒരുപോലെ പക ഉള്ള ആരോ ചെയ്തതാ….. എനിക്കു ഒരുപാട് ശത്രുക്കൾ ഉണ്ട്… എന്നാൽ എന്നനോടും ഇവളോടും ഒരുപോലെ ശത്രുത ഉള്ള രണ്ടുപേരെ ഒള്ളു…..”

ഞാൻ പറയുന്ന കേട്ടു മാളുവും കിരണും എന്നെ തന്നെ നോക്കി നിന്നു… ഞാൻ എന്ത് പറയാൻ പോകുന്നു എന്നാ ആകാംഷ അവർക്കു ഉണ്ടായിരുന്നു….

“വരുണും വിനിതയും ”

ഞാൻ പറയുന്ന കേട്ടു അവരുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു….

“ശെരി ആയിരിക്കും ഡാ….. അവർക്കേ നിങ്ങളോട് പക കാണാൻ ചാൻസ് ഉള്ളു…. നമുക്ക് ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആയല്ലോ….”

“പക്ഷെ ഡാ അവർ എവിടെ ആണെന്ന് അറിയില്ല…… അവരുടെ വീട് പോലും അറിയില്ല…. ഒരു തെളിവും ഇല്ല പിന്നെ എങ്ങനെ അവരോടു ചെന്ന് ചോദിക്കും ”

“ഡാ അതൊക്കെ നമുക്ക് നോക്കാം…. വീട് ഓകെ ഞാൻ കണ്ടു പിടിച്ചു തരാം…. ഞാൻ ഒരു സബ് ഇൻസ്‌പെക്ടർ ആണെന്ന് നീ മറക്കരുത്… ആദ്യം നമുക്ക് അവരെ ലോക്കറ്റു ചെയ്യാം ബാക്കി പിന്നെ ”

“ശെരിയാടാ…..”

പിന്നെയും ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നമ്പറും വാങ്ങി പിരിഞ്ഞു. അവൻ പോയപ്പോൾ ഞങ്ങൾ കാർ എടുത്തു വീട്ടിലോട്ട് പോയി… പോകുന്ന വഴി ഹോട്ടലിൽ കയറി ആഹാരവും കഴിച്ചു… വീട്ടിലേക്കു പാഴ്സ്സൽ വാങ്ങി….
കഴിക്കുമ്പോഴും പോകുന്ന വഴിയിലും അവൾ എന്നോട് ഒന്നും മിണ്ടിയില്ല…. അവൾക്കു വീട്ടുകാരുടെ പ്രതികരണത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു… ഞാനും കൂടുതൽ സംസാരിച്ചു അവളെ ബുദ്ധിമുട്ടിക്കാൻ പോയില്ല……

………………………………………………………

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ 5 മണി ആയിരുന്നു… ഞങ്ങളെ കാത്തു അമ്മയും ചേട്ടത്തിയും ഹാളിൽ ഇരുന്നു… വന്ന ഉടനെ അവൾ ഒന്നും മിണ്ടാതെ സ്റ്റെപ് കയറി റൂമിലോട്ടു പോയി. അവൾ പോകുന്ന കണ്ടു അമ്മയും ചേട്ടത്തിയും നോക്കി നിന്നു.. എന്നിട്ട് എന്നോട് കാര്യം തിരക്കി….

ഞാൻ അവളുടെ വീട്ടിൽ ഉണ്ടായതും കിരണിനെ കണ്ടതും എല്ലാം അവരോടു പറഞ്ഞു… ഞാൻ പറഞ്ഞു കഴിഞ്ഞതും ചേട്ടത്തി എണിറ്റു അവളെ കാണാൻ പോയി ഞാൻ അമ്മയുടെ മടിയിൽ കയറി കിടന്നു… അമ്മ എന്നെ തലയിൽ മസ്സാജ് ചെയ്തു കൊണ്ടിരുന്നു..

അന്നത്തെ ദിവസ്സം വലിയ പ്രേതെകതകൾ ഒന്നും ഇല്ലാതെ പോയി.

പിന്നിടുള്ള ദിവസ്സങ്ങളിൽ രമിത പഴയതു പോലെ തന്നെ നടന്നു… വീട്ടിൽ ബാക്കി എല്ലാരോടും അവൾ നന്നായി അടുത്ത് എങ്കിലും എന്നോട് ഒരു അകലം പാലിച്ചു തന്നെ നിന്നു.. അവളെക്കാൾ ഞാൻ അകലം പാലിച്ചു എന്ന് തന്നെ പറയാം..

അവളോട്‌ കൂടുതൽ അടുത്താൽ അവൾ പോകുന്നത് താങ്ങാൻ പറ്റില്ല അത് കൊണ്ട് അവളോട്‌ ഉള്ള ഇഷ്ടം ഞാൻ പുറത്തു വരുത്താതെ ഉള്ളിൽ തന്നെ തളച്ചു….

അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ഫുഡ്‌ എല്ലാം കഴിച്ചു ബെഡിൽ ഇരിക്കുമ്പോൾ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ മിന്നുവിന്റ വീഡിയോ കാൾ ആണ്..

“ഹായ് മിന്നു കുട്ടി….. ”

“ചേട്ടാ…. നാട്ടിൽ പോയ ശേഷം നമ്മളെ ഒക്കെ മറന്നോ….. ”

“നിന്നെ അങ്ങനെ മറക്കാൻ പറ്റുമോടി നീ എന്റെ ചക്കര അല്ലേ ”

ഞാൻ അവളോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മാളു മുറിയിൽ കയറി വന്നു… ഞാൻ അങ്ങോട്ട്‌ നോക്കാൻ പോയില്ല ഞാൻ മിന്നുവിനോട് തന്നെ സംസാരിച്ചു ഇരുന്നു ”

“ചേട്ടാ നാട്ടിൽ പോയി ഭാര്യയെ ഒക്കെ കണ്ടപ്പോൾ ഈ എന്നെ ഒക്കെ മറന്നു അല്ലേ “
പെട്ടന്ന് അവൾ പറഞ്ഞത് കേട്ടു ഞാൻ വല്ലാതെ ആയി… ഞാൻ നോക്കിയപ്പോൾ മാളുവും എന്നെ നോക്കികൊണ്ട്‌ നിക്കുന്നു… അവൾ കേട്ടു എന്ന് ഉറപ്പായി.. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ നിന്നു

“ഹേലോ……… ഹലോ…..

അവൾ വിളിച്ചു കൂവിയപ്പോൾ ആണ് ഞാൻ തിരിച്ചു ഫോണിൽ നോക്കിയത്…

“എന്താ മാഷേ…. പോയ……”

“ഇല്ലെടി നീ പറഞ്ഞോ….. ”

ഞാൻ രമിതയെ നോക്കാതെ അവളോട്‌ പറഞ്ഞു..

“പറ ചേട്ടാ ഭാര്യ എന്ത് പറയുന്നു…”

അവൾ വിടാൻ ഉദ്ദേശം ഇല്ല എന്ന് തോന്നുന്നു… ഞാൻ ഒളി കണ്ണിട്ടു മാളൂനെ നോക്കിയപ്പോൾ അവളും എന്നെ നോക്കിയത് ആ സമയത്തു ആണ്… ഞാൻ പെട്ടന്ന് നോട്ടം മാറ്റി…. ഞാൻ വിഷയം മാറ്റാൻ ആയി. മിന്നുവിനോട് ചോദിച്ചു…

“മിന്നു.. അക്കൗണ്ട്സ് വെരിഫിക്കേഷന് ആള് വന്നോ… അക്കൗണ്ട് എല്ലാം നോക്കിയോ… വേറെ വർക്ക്‌ എല്ലാം എങ്ങനെ പോകുന്നു..”

“വർക്ക്‌ ഒക്കെ നന്നായിട്ടു പോകുന്നു ചേട്ടാ….. ചേട്ടൻ ഇല്ലാത്തതിന്റെ ഒരു ബോറടിയെ ഒള്ളു… ബാക്കി ഓഫീസിൽ എല്ലാം നന്നയിട്ട് പോകുന്നു ”

പിന്നെയും അവളോട്‌ എന്തൊക്കയോ സംസാരിച്ചു സമയം പോയി… മാളു ഇതിനിടക്ക്‌ കുളിച്ചു ഒക്കെ കഴിഞ്ഞു വന്നു കിടന്നു.. ഇടയ്ക്കു ഇടയ്ക്കു അവൾ എന്നെ നോക്കുന്നു.. എന്നാൽ ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല.. കുറെ കഴിഞ്ഞു ഞാനും ഉറങ്ങി…

…………………..

അടുത്ത ദിവസ്സവും പതിവുപോലെ കടന്നു പോയി… വൈകിട്ട് വരെ കല്യാണിയെയും കളിപ്പിച്ചു ഞാൻ വീട്ടിൽ ഇരുന്നു.. ചേട്ടത്തി വന്നപ്പോൾ ചായയും കുടിച്ചു പുറത്തോട്ടു ഇറങ്ങി… നേരെ ഗ്രൗണ്ടിൽ പോയി കുറച്ചു നേരം അവിടെ കളിയും നോക്കി ഇരുന്നു…. ഒരു 7 മണി ഒക്കെ ആയപ്പോൾ തിരിൽ പോകാൻ ഇറങ്ങി.. അപ്പോൾ തന്നെ ഫോണിൽ കാൾ വന്നു.. നോക്കുമ്പോൾ കിരൺ ആണ്..

“ഹലോ….”

“ഡാ ഞാൻ അവരുടെ അഡ്രെസ്സ് കണ്ടു പിടിച്ചു ”

“ഡാ സത്യം ആണോ……”

“അതേടാ…. അവർ ഇപ്പോൾ 2 വർഷം ആയി ഇവിടത്തെ ബിസ്സിനെസ്സ് എല്ലാം നിർത്തി പോയി… ഇപ്പോൾ പാലക്കാട്‌ ആണ് “
കുറച്ചു നേരം സംസാരിച്ചു അഡ്രസ് അവൻ പറഞ്ഞു തന്നു….

“ഡാ കറക്റ്റ് തന്നെ അല്ലേ ”

“ആട…… നിനക്ക് എന്നെ വിശ്വാസം ഇല്ലേ… ഒന്നുമില്ലേലും ഞാൻ ഒരു പോലീസു കാരൻ ആണ്”

“ഡാ ഞാൻ ചുമ്മാ ചോദിച്ചതാ…. നാളെ പോകാം നീ വരുമോ?”

“ഇല്ലെടാ നാളെ ഒരു എമർജൻസി ഉണ്ട്… അത് കൊണ്ട് നാളെ പറ്റില്ല…. വേറെ ഒരു ദിവസ്സം പോയാൽ പോരേ ”

“പറ്റില്ലെടാ… എത്രയും പെട്ടന്ന് തന്നെ ഇതിനു ഒരു തീർപ്പുണ്ടാക്കണം ”

“എടാ എന്നാൽ നീ വിട്ടോ…… കൂടെ റാമിതയെയും കൂട്ടിക്കോ ”

“ഡാ അത് വേണോ…… ഞാൻ ഒറ്റയ്ക്ക് പോയാൽ പോരേ ”

“വേണ്ട…… നീ ഒറ്റയ്ക്ക് പോണ്ട…. അവളെയും നിന്നെയും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. അത് കൊണ്ട് നീ അവളും ആയി പോയാൽ മതി….”

“ശെരിയാണ് ഡാ… അവളും കൂടെ വന്നോട്ടെ ”

“ഡാ നീ സൗമ്യമായി വേണം കാര്യങ്ങൾ ചെയ്യാൻ.. ആ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കരുത് ”

“ഇല്ലെടാ പ്രശ്നം ഒന്നും ഞാൻ ഉണ്ടാക്കില്ല… എനിക്കു അറിയണം എല്ലാം ”

“എന്നാൽ നാളെ പൊക്കോ… വേറെ എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി…. പോയിട്ട് വന്നു കാര്യം പറ ”

“ഓക്കേ ഡാ….. ഞാൻ നാളെ പോയിട്ടുവന്നു കാര്യങ്ങൾ എല്ലാം പറയാം ”

“എന്നാൽ ശെരിയെടാ ”

ഞാൻ അവന്നോട് സംസാരിച്ച ശേഷം നേരെ വീട്ടിൽ ഒട്ടു പോയി…. ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മയും എല്ലാരും ഹാളിൽ തന്നെ ഇരുപ്പുണ്ട്.ഒരാളെ മാത്രം കാണാൻ ഇല്ല മാളുവിനെ ഞാൻ അവളെ നോക്കി എന്നാലും അവിടെ ഒന്നും ഇല്ല അവൾ.. എനിക്കു അവളോട് പറയണം എന്ന് തോന്നി.. ഞാൻ നേരെ സ്റ്റെപ് കയറി മുറി ലക്ഷ്യം ആക്കി നടന്നു..

അമ്മയും ചേട്ടത്തിയും എന്നതൊക്കയോ ചോദിച്ചു എങ്കിലും ഞാൻ ഒന്നും ശ്രെദ്ധിക്കാതെ വേഗം പോയി… എന്റെ നിഗമനം തെറ്റിയില്ല… അവൾ മുറിയിൽ തന്നെ ഉണ്ടായിരുന്നു.. അവൾ ഡ്രെസ് എല്ലാം അടുക്കി ഒതുക്കി വക്കുക ആയിരുന്നു…]
“മാളു ”

പെട്ടത് ഉള്ള എന്റെ വിളിയിൽ അവൾ ഒന്നും ഞെട്ടി തിരിഞ്ഞു നോക്കി….. ഞാൻ അവളുടെ മുഖത്തു നോക്കി അപ്പോൾ അവൾ എന്നോട് എന്താ എന്ന് കണ്ണുകൊണ്ടു ചോദിച്ചു

“നമുക്ക് നാളെ ഒരിടം വരെ പോകണം രാവിലെ തന്നെ”

“എവിടെ ”

“അതൊക്കെ നാളെ പറയാം….. തനിക്കു എന്റെ കൂടെ വരാൻ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ”

ഞാൻ അവളോട്‌ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കു അറിയില്ല… അവൾ എന്നോട് … വരാൻ തയാറാണ് എന്നാ രീതിയിൽ തലയാട്ടി കാണിച്ചു.

“എന്നാൽ നാളെ നേരത്തെ പോകണം ”

ഞാൻ അതും പറഞ്ഞു നേരെ താഴോട്ട് പോയി. അവിടെ എല്ലാരോടും കാര്യം പറഞ്ഞു.. അവരും എങ്ങോട്ടാണെന്ന് ചോദിച്ചു…. എന്നാലും ഞാൻ അവരോടും ഒന്നും പറഞ്ഞില്ല നാളെ പോയിട്ട് വന്നിട്ട് പറയാം എന്ന് പറഞ്ഞു പോയി……

>>>>>>>>>>>>>>>>>>>>>>>>>>>>>

രാവിലെ ഒരു 5 മണിക്ക് തന്നെ ഞങ്ങൾ ഇറങ്ങി..ഇവിടന്നു ഒരു 8 മണിക്കൂർ യാത്ര ഉണ്ട് കാറിൽ പാലക്കാട്‌ വരേയ്ക്കും

ഞങ്ങൾ അങ്ങനെ യാത്ര തുടർന്നു കൊണ്ടിരുന്നു വിശന്നപ്പോൾ ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു പിന്നെയും യാത്ര തുടർന്നു.. ഒന്നു രണ്ടു വട്ടം അവൾ എങ്ങോട്ടാണ് ചോദിച്ചു എങ്കിലും…. അങ്ങോട്ടല്ലേ പോകുന്നത് എന്ന് ഞാനും അവളോട്‌ പറന്നോണ്ടിരുന്നു….

ഒന്നുരണ്ടു വട്ടം വലിയ റെസ്പോൺസ് ഒന്നും ഇല്ലാത്തോണ്ട് അവൾ പിന്നെ ഒന്നും മിണ്ടാൻ വന്നില്ല… അവൾ പുറത്തെ കാഴ്ച കണ്ടിരുന്നു… ഇടയ്ക്കു എപ്പോഴോ അവൾ ഉറങ്ങി പോയി…. ഇത്രയും വലിയ ഒരു യാത്ര യിൽ ഒറ്റയ്ക്ക് പോകുന്ന എനിക്കു തോന്നി.. ഞാൻ ബോറടി തുടങ്ങിയപ്പോൾ ഞാൻ പാട്ടു കേട്ടു വണ്ടി ഓടിച്ചു….

ഞാൻ ആലോചിച്ചു ഞാൻ വന്നിട്ട് ഇത്രയും ദിവസ്സം ആയിട്ടും അവൾ എന്നോട് ഒന്നും തന്നെ സംസാരിക്കാൻ വന്നിട്ടില്ല… മുൻപ് ഇവൾ ഇങ്ങനെ അല്ലായിരുന്നു കോളേജിൽ വച്ചു എന്നോട് എപ്പോഴും സംസാരിച്ചു കുസൃതി കാണിച്ചു നടന്നവളാ… എന്നാൽ ഇപ്പോൾ….

അന്നത്തെ ആ പ്രശ്നം അവളെ വല്ലാതെ ബാധിച്ചിരിക്കണം… അവൾക്കു ഇപ്പോഴും വിഷമം കാണും… സ്വന്തം വീട്ടുകാർ വരെ ഇവളെ തള്ളി പറഞ്ഞില്ലേ അതിന്റ എല്ലാ സങ്കടം അവൾക്കു കാണും.. പതിയെ പതിയെ എല്ലാം ശെരിയാകും…
ഇനി ഇവൾക്ക് എന്നോട് വെറുപ്പായോണ്ടാണോ എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നത്… ഇതെല്ലാം എൻറെ മനസ്സിൽ ഒരു ചോദ്യ ചിഹ്നം പോലെ നിറഞ്ഞു നിന്നു…. ഞാൻ കാർ ഓടിക്കുമ്പോളും എൻറെ മനസ്സിൽ ചിന്തകൾ വേറെ ആയിരുന്നു…….

ഒരു 1 മാണിയോട് അടിപ്പിച്ചു ഞങ്ങൾ പാലക്കാട്‌ എത്തി… വണ്ടി മുന്നോട്ടു തന്നെ പോയി വിശന്നത് കൊണ്ട് ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി… ഇപ്പോളും അവൾ ഉറക്കത്തിൽ തന്നെ ആണ്

ഞാൻ അവളെ നോക്കി.. ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ ഉറങ്ങുന്നത് കാണാൻ എന്തൊരു ഭംഗി.. ഞാൻ പതിയെ അവളെ വിളിച്ചു. അവൾ ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നു എന്നെ നോക്കി….. ഞാൻ വല്ലതും കഴിക്കാം എന്ന് അവളോട്‌ പറഞ്ഞപ്പോൾ എന്റെ പുറകെ ഹോട്ടലിലോട്ടു വന്നു..

ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു പിന്നെയും യാത്ര തിരിച്ചു… അവൻ പറഞ്ഞ അഡ്രെസ്സ് അന്നേഷിച്ചു പോയി .. കുറച്ചു അന്നേഷിച്ചു എങ്കിലും അവസാനം ഒരു വീടിന്റെ മുന്നിൽ ഞങ്ങൾ ചെന്ന് നിന്നു… വീട് എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര വീട്…

ഞങ്ങൾ കാറിൽ നിന്നു ഇറങ്ങി… ഗേറ്റ് കടന്നു അകത്തോട്ടു നടന്നു… ഇതുവരെ ഇല്ലാതിരുന്ന ഒരു പിടയൽ എനിക്കു ഉണ്ടായിരുന്നു.. എങ്ങനെ തുടങ്ങണം എന്നൊന്നും ഒരു പിടിയും ഇല്ല എന്തായാലും സത്യം അറിയണം എന്ന് എനിക്കു ഉണ്ടായിരുന്നു… എന്റെ കൂടെ മാളുവും വന്നു ഞങ്ങൾ ആ മോനോഹരമായ ആ വീടിന്റെ സിറ്റ് ഔട്ടിൽ കയറി.. ഞാൻ കാളിങ് ബെൽ അമർത്തി ഡോറിന് മുന്നിൽ കാത്തു നിന്നു…..

കുറച്ചു കഴിഞ്ഞിട്ടും ഡോർ തുറന്നില്ല.. ഞങ്ങൾ ഒന്നും കൂടി ബെൽ അമർത്തി ആരോ വാതിലിനു അടുത്തേക്ക് നടന്നു വരുന്നു സൗണ്ട് ഞങ്ങൾക്ക് കേൾക്കാമായിരുന്നു… ഞങ്ങൾ ഡോർ തുറക്കാൻ ആയി അക്ഷമാനായി കാത്തിരുന്നു.. ഉടൻ തന്നെ ആ വാതിൽ മലർക്കേ തുറന്നു

ഒരു മദ്യ വയസ്ക ആയ സ്ത്രീ ആയിരുന്നു വാതിൽ തുറന്നത്. നല്ല ഐശ്വര്യം ഉള്ള മുഖം.. അവരുടെ അമ്മ ആയിരിക്കും. അവർ ഞങ്ങളെ കണ്ടിട്ട് മനസ്സിലാകാതെ നോക്കി..
“ആരാ.. എന്താ വേണ്ടത് ”

അവർ ഞങ്ങളോടായി ചോദിച്ചു….

“വിനിതയുടെ വീടല്ലേ?”

ഞാൻ വിനിതയുടെ പേര് പറഞ്ഞപ്പോൾ ആണ് മാളു അത് ശ്രെദ്ധിച്ചതു…. അപ്പോൾ ആണ് അവൾക്കു എവിടയാണ് വന്നത് എന്ന് മനസ്സിലായത്… വന്നതിന്റെ ഉദ്ദേശം അവൾക്കു പിടി കിട്ടി അവൾ എന്റെ മുഖത്തോട്ടു തന്നെ നോക്കി.. എന്നിട്ട് വേഗം നോട്ടം മാറ്റി

“അതെ ഞാൻ വിനിതയുടെ അമ്മ ആണ് ”

“ഞാൻ ഗോകുൽ ഇതു എന്റെ ഭാര്യ രമിത ഞങ്ങൾ വിനിതയുടെ കൂടെ പഠിച്ചതാ….. ഒന്നു കാണാൻ പറ്റുമോ?

ഞാൻ അവരോടു പറഞ്ഞു.. ഞാൻ ഭാര്യ എന്ന് പറഞ്ഞപ്പോൾ മാളുവിന്റെ മുഖത്തു എന്തൊക്കയോ ഭാവങ്ങൾ മിന്നി മറഞ്ഞു… അവൾ എന്റെ മുഖത്തു നോക്കിയപ്പോൾ എനിക്കു ആ നോട്ടം നേരിടാൻ ആവാതെ ഞാൻ നോട്ടം മാറ്റി കളഞ്ഞു

“അതിനെന്നതാ… നിങ്ങൾ അകത്തോട്ടു വാ മോനെ…. മോളെ വാ അകത്തോട്ടു..”

അവർ ഞങ്ങളെ സ്നേഹപൂർവ്വം വീടിന്റെ അഗത്തേക്ക് വിളിച്ചു. ഞങ്ങൾ അവരുടെ പിന്നാലെ വീടിന്റെ ഉള്ളിൽ കടന്നു…. അവർ ഞങ്ങളോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു.. കുടിക്കാൻ എന്തേലും എടുക്കാം എന്ന് അവർ പറഞ്ഞു അകത്തോട്ടു പോയപ്പോൾ ഞങ്ങൾ വേണ്ടാന്ന് പറഞ്ഞു എങ്കിലും അവർ കേട്ടില്ല..

അവർ അടുക്കളയിൽ പോയി കുടിക്കാൻ ജ്യൂസ്‌ ആയി വന്നു ഞങ്ങൾക്ക് തന്നു.. ഞങ്ങൾ അത് കുടിച്ചു.. ഞാൻ ഒന്നു അടുത്ത ചുമരിൽ നോക്കിയപ്പോൾ ഒരു ഫോട്ടോ കണ്ടു ഞാൻ അങ്ങോട്ട്‌ തന്നെ നോക്കി.. എനിക്കു എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.. ഞാൻ നോക്കുന്നത് കണ്ടു മാളുവും അങ്ങോട്ട് നോക്കി അവൾക്കും ഒരു വല്ലാത്ത ഭാവം ആയിരുന്നു……

ആ ഫോട്ടോ കണ്ടു സത്യത്തിൽ ഞങ്ങൾ ഞെട്ടി എന്ന് തന്നെ പറയാം…. ചുമരിൽ മലയിട്ട് തുക്കിയിരിക്കുന്ന വരുണിന്റെ ഫോട്ടോ…… എന്റെ പ്രവർത്തി എല്ലാം എന്തിനോ വേണ്ടി എന്നാ ചിന്ത ആണ് വന്നത്..

ഞങ്ങൾ രണ്ടു പേരും ഫോട്ടോ നോക്കുന്നത് അമ്മ കണ്ട് അവർ ഞങ്ങളോടായി പറഞ്ഞു.

“രണ്ടു വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ എന്റെ മോൻ…………”
അവർക്കു പറഞ്ഞു മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല.. അവർ വിതുമ്പൻ തുടങ്ങി… ആവരുടെ കണ്ണുകളിൽ നിന്നും ധാര ധാര ആയി കണ്ണീർ വന്നു…. ഞങ്ങൾക്ക് എന്ത് ചെയ്യണം ഒന്നും അറിയില്ലായിരുന്നു.. ഒന്നും ചെയ്യാൻ ഞങ്ങൾ ആരും അല്ല… ആ അമ്മയുടെ കരച്ചിൽ നോക്കി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു…

മാളു എണിറ്റു പോയി അമ്മയോട് എന്തൊക്കയോ പറയുന്നുണ്ട്….. എന്നാൽ അമ്മക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല.. അവൾ അമ്മയെ എന്തൊക്കയോ പറഞ്ഞു ആശ്വാസിപ്പിച്ചു…

ഒന്ന് കരച്ചിൽ അടങ്ങിയപ്പോൾ എന്നെ നോക്കി..എനിക്കു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു….

“നിങ്ങള്ക്ക് വിനിതയെ കാണണ്ടേ?….”

അവർ ഞങ്ങളോട് ചോദിച്ചു…. എന്നാൽ ഞങ്ങൾ രണ്ടും മൗനം ആണ്.. ഞങ്ങൾ വന്ന കാര്യം പോലും മറന്നപോലെ ഉള്ള ഒരു ഫീലിംഗ്….. അവർ ഒന്ന് കൂടി ചോദിച്ചപ്പോൾ ഞങ്ങൾ കാണണം എന്ന് പറഞ്ഞു….

……………………………………..

അവർ ഞങ്ങൾക്ക് മുന്നേ നടന്നു ഒരു മുറിയിലേക്ക് ഞങ്ങളെ നയിച്ചു.. അവർ വാതിൽ തുറന്നു അകത്തു കയറി ഒപ്പം ഞങ്ങളും ആ കാഴ്ച്ച കണ്ടു ഞങ്ങൾ സ്തംഭിച്ചു നിന്നു…. നിന്നിടത്തു നിന്നു ഒന്ന് അനങ്ങാൻ കഴിയാതെ ഞങ്ങൾ… ശരീരം ആകെ മരവിക്കുന്ന അവസ്ഥ പോലെ ആയി ആ കാഴ്ച കണ്ട്….

ഞങ്ങൾ കണ്ടത് ഒരു മെഡിക്കൽ ബെഡിൽ സർവിവൽ കോളേർ അണിഞ്ഞു കിടക്കുന്ന വിനിതയെ ആണ്… അവളുടെ കഴുത്തിനു താഴെ ചലനമില്ല എന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി.. തന്റെ ശരീരത്തിലെ ഒരു സ്പർഷം പോലും അവൾക്കു തിരിച്ചറിയാൻ പറ്റിയിരുന്നില്ല… അവളുടെ അവസ്ഥ കണ്ടു മാളുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. എനിയ്ക്ക് മനസ്സിൽ നല്ല വിഷമം ഉണ്ട് എങ്കിലും അത് ഞാൻ പുറത്തു കാട്ടിയില്ല…

അവൾ ഞങ്ങൾ വന്നത് ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു.. അവൾക്കു എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല… ഞങ്ങൾ അവളുടെ അമ്മയുടെ മുഖത്തു നോക്കിയപ്പോൾ അവർ ഞങ്ങളെ നോക്കി നിന്നു… ഞങ്ങൾ രണ്ടു പേരുടെയും മുഖത്തു വിഷമം കണ്ട അവർ ഞങ്ങളോട് പറഞ്ഞു…

“അന്ന് ഉണ്ടായ ആക്സിഡന്റിൽ മോളും ഉണ്ടായിരുന്നു കാറിനുള്ളിൽ….. അവൻ അപ്പോൾ തന്നെ ഞങ്ങളെ വിട്ടു പോയി എങ്കിലും ഇവളെ ഞങ്ങൾക്ക് പകുതി ജീവൻ ആയിട്ട് കിട്ടി… അന്ന് മുതൽ ഉള്ള ഒരു പാട് ചികിത്സ യുടെ ഫലം കൊണ്ട് അവൾ ഈ നിലയിൽ എത്തി….. ഒരു പാട് നാൾ ഇവൾ കോമയിൽ ആയിരുന്നു.. എന്നാൽ ഈ 6 മാസ്സത്തിനു മുൻപ് ഇവൾ ജീവിതത്തിൽ തിരിച്ചു വന്നു… എന്നാൽ കഴുത്തിനു താഴെ ഇപ്പോഴും തളർന്നു കിടക്കുവാ.. ഇനി എന്ന് ഇവൾ പഴയത് പോലെ ആകും എന്ന് പറയാൻ പറ്റില്ല “
അമ്മ അതു പറഞ്ഞു കരഞ്ഞതും ഉള്ളിലെ വിഷമങ്ങൾ എല്ലാം നുരഞ്ഞു പൊന്തി വന്നു.. അമ്മ കരയാൻ തുടങ്ങി… തന്നെ നിയന്ത്രണം ഇല്ലാതെ അലതല്ലി കരയാൻ തുടങ്ങി… ഞങ്ങൾക്കും ആ വിഷമം കണ്ടു നിക്കാൻ പറ്റിയില്ല…
അമ്മയുടെ കരച്ചിൽ കേട്ടപ്പോൾ വിനിത ഉറക്കം തെളിഞ്ഞു കണ്ണ് തുറന്നു.. അവൾ അപ്പോൾ കാണുന്നത് തന്റെ മുന്നിൽ നിന്നു അമ്മ കരയുന്നതാണ്… അവൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല…

” അമ്മ എന്തിനാ അമ്മേ… ഇപ്പോൾ ഇങ്ങനെ കരയുന്നെ? ”

അവളുടെ സൗണ്ട് കേട്ടതും അമ്മ അവളെ നോക്കി… അവൾ ഒന്നും അറിയാത്ത ഭാവത്തിൽ അമ്മയെ തന്നെ നോക്കി….. ഞങ്ങൾ നിൽക്കുന്നത് അവൾക്കു കാണാൻ കഴിഞ്ഞില്ല.സർവിവൽ കോളേർ അനിഞ്ഞിരിക്കുന്നത് കൊണ്ട് അവൾക്കു തല ചാരിക്കാൻ കഴിയില്ല… അത് കൊണ്ട് മുന്നിൽ നില്കുന്നവരെ മതമേ കാണാൻ കഴിയു.. ഞങ്ങൾ അവളുടെ വലതു സൈഡിൽ നീങ്ങി ആണ് നിന്നിരുന്നത് . അമ്മ ഉടൻ കണ്ണുകൾ രണ്ടും തുടച്ചിട്ടു അവളോട്‌ പറഞ്ഞു..

“മോളെ ചിന്നു….. ഇവർ നിന്നെ കാണാൻ വന്നതാ ”

അവർ അതും പറഞ്ഞു ഞങ്ങളെ അവളുടെ മുന്നിലേക്ക് നിൽക്കാൻ വിളിച്ചു… ഞങ്ങൾ നീങ്ങി അവൾക്കു കാണാൻ പറ്റുന്ന രീതിയിൽ നിന്നു.. അവൾ ഞങ്ങളെ കണ്ടതും അവൾക്ക് ഒരു ഞെട്ടൽ ഉണ്ടായിരുന്നു…. കുറച്ചു നിമിഷം അവൾ ഞങ്ങളെ നോക്കി നിന്നു.. എന്നാൽ വളരെ പെട്ടന്ന് തന്നെ ആ ഞെട്ടൽ മാറി അത്ഭുതവും… ചെറു പുഞ്ചിരിയിലേക്കും വഴി മാറി

എന്നൽ അത് എന്തിനാണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല…. ഞങ്ങൾ അവളെ നോക്കി നിന്നു…അവൾ ഞങ്ങളോട് പറഞ്ഞു…

” ഞാൻ ഈ കൂടികഴ്ച്ച പ്രേതീക്ഷിച്ചിട്ടു ഒരു പാട് നാൾ ആയി ”

അവൾ പറഞ്ഞത് എന്താണെന്നു ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായില്ല… ഞാൻ മാളുവിന്റ മുഖത്തു നോക്കിയപ്പോൾ അവൾക്കും അതെ അവസ്ഥ തന്നെ…..

“നിങ്ങള്ക്ക് ഒന്നും മനസ്സിലായില്ല അല്ലേ ഗോകുൽ……..?”

ഞാൻ ഇല്ല എന്നാ രീതിയിൽ തലയിട്ടി.. അവൾ അത് കണ്ടു ഒരു ചെറിയ പുഞ്ചിരി തൂകി..
“അമ്മ ഒന്ന് പുറത്തു നിക്കുമോ എനിക്കു ഇവരോട് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട് ”

“ശെരി മോളെ… നിങ്ങൾ സംസാരിക്കു…. ഞാൻ പുറത്തു നിക്കാം…”

അത് പറഞ്ഞു അമ്മ മുറിക്കു പുറത്തോട്ടു പോയി… പോയപ്പോൾ അവർ വാതിൽ ലോക്ക് ചെയ്തിട്ടു…. ഞങ്ങൾ വിനിത എന്താ പറയാൻ പോകുന്നെ എന്നാ ആകാംഷയിൽ നോക്കി നിന്നു..

“ഞാൻ 3 വർഷം മുൻപ് പ്രേതീക്ഷിച്ച കൂടി കാഴ്ച്ച ആണ് ഗോകുൽ ഇത്…. എന്നാൽ നീ വരാൻ ഇത്രയും താമസിച്ചു ”

ഇപ്പോഴും അവൾ പറഞ്ഞതിന്റെ പൊരുൾ ഞങ്ങൾക്ക് മനസ്സിലായില്ല…

“നിന്റെ നിഗമനം ശെരിയായിരുന്നു ഗോകുൽ… നിങ്ങളെ ചതിച്ചവരിൽ ഞാനും ചേട്ടനും ഉണ്ടായിരുന്നു ”

അവൾ പറഞ്ഞത് എന്റെ നിഗമനം തന്നെ ആയിരുന്നു… എന്നൽ എനിക്കു അവളോട്‌ ഇപ്പോൾ ദേഷ്യം തോന്നിയില്ല… കാരണം ചിലപ്പോൾ അവളെ ഈ അവസ്ഥയിൽ കണ്ടപ്പോൾ ഉള്ള സഹദപം ആയിരിക്കാം… മാളുവും ഒന്നും മിണ്ടിയില്ല….

എന്നാൽ ഇവൾക്ക് എന്നോട് പക തോന്നാൻ കാരണം ഉണ്ട്….. ഒരു സാക്ഷി പറഞ്ഞതിന്റെ പേരിൽ മാളുവിനെ ഇങ്ങനെ ചെയ്യാൻ ഇവർക്ക് എങ്ങനെ തോന്നി… അവൾ പിന്നെയും തുടർന്നു…

“നിന്നോട് എനിക്കു ഇഷ്ടം ആയിരുന്നു ഗോകുൽ…. എന്നാൽ അന്ന് നീ എന്നെ അടിച്ചതിനു ശേഷം എനിക്ക് നിന്നോട് ദേഷ്യം ആയി… അതാ ഞാൻ അന്ന് നിന്നെ ചതിക്കാൻ കൂട്ട് നിന്നത്.. എന്നാൽ ഞാൻ അറിഞ്ഞിരുന്നില്ല ഇവളും അതിൽ ഉൾപ്പെടും എന്ന്.. നിങ്ങളോട് ചെയ്തതിനുള്ള ശിക്ഷ ആയിരിക്കാം ഇപ്പോൾ ഉള്ള എന്റെ ഈ അവസ്ഥക്ക് കാരണം ”

“ഇവളോട് ദേഷ്യം ഇല്ലേൽ പിന്നെ എന്തിനാണ് ഇവളെ ചതിച്ചത്…..”

എന്റെ സംശയം ഞാൻ അവളോട്‌ ഉന്നയിച്ചു….

“ഞാൻ അറിഞ്ഞിരുന്നില്ല ഇവൾ ഇതിൽ പെടും എന്ന്…. അവർ എന്നോട് പറഞ്ഞത് നിന്നെ ഹോട്ടലിൽ വച്ചു ഉപദ്രവിക്കും എന്നു മാത്രം ആണ്.. അത് കൊണ്ടാണ് ഞാൻ ഇതിനു കൂട്ട് നിന്നത്… നിന്നോട് എനിക്കു ദേഷ്യം ഉള്ളത് കൊണ്ട ഞാൻ അന്ന് താര എന്നാ പേരിൽ വിളിച്ചു നിന്നെ ആ ഹോട്ടലിൽ എത്തിച്ചത്… എന്നാൽ അതിൽ ഇങ്ങനെ ഒരു കാര്യം ഞാൻ പ്രതീക്ഷിച്ചില്ല “
“ഇത് നിങ്ങളുടെ പ്ലാൻ ആളായിരുന്നോ.. പിന്നെ എങ്ങനെ ആണ് ഇവളുടെ കാര്യം നീ അറിയാതെ ഇരിക്കുന്നെ?”

എന്റെ മനസ്സിൽ തോന്നിയ സംശയം ഞാൻ അവളോട്‌ ചോദിച്ചു….

“ഇത് ഞങ്ങളുടെ പ്ലാൻ അല്ല…… നിന്നോട് പക ഉള്ള ഒരു 3നാമൻ ഇതിൽ ഉണ്ട്… അവന്റ പ്ലാൻ ആണ് എല്ലാം….. ഞങ്ങൾ വെറും കരുക്കൾ മാത്രം ആയിരുന്നു..”

അവർ പറഞ്ഞത് ഞാൻ ഞെട്ടളോടുകൂടി ആണ് കേട്ടത്.. ഇതിൽ ഇവർ അല്ലാതെ മറ്റൊരാൾ ഉണ്ടെന്നുള്ള കാര്യം എനിക്കു വലിയ ഷോക്ക് ആയിരുന്നു…..

“എന്നോട് പക ഉള്ള ആളോ…. നീ എല്ലാം തെളിച്ചു പറ ”

“പറയാം എല്ലാം ”

അവൾ എല്ലാം പറയാൻ തുടങ്ങി……. ഇതെല്ലാം കേട്ടു മാളു മിണ്ടാതെ തന്നെ നിൽക്കുക ആയിരുന്നു….

“ഡാ അന്നത്തെ ദിവസ്സം ഇല്ലേ നീ എന്നെ അടിച്ച ദിവസ്സം അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ആയിരുന്നു… അന്ന് വീട്ടിൽ വന്ന എനിക്കും ചേട്ടനും നിന്നോട് വല്ലാതെ ദേഷ്യം തോന്നിയിരുന്നു…. നിന്നോട് എങ്ങനെ എങ്കിലും പകരം ചോദിക്കണം എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ…… നിന്നെ തല്ലി ചത്താക്കാൻ ആയി ഞങ്ങൾ പകയോടെ കാത്തിരുന്നു…. അതിനു പറ്റിയ ഒരു അവസ്സരത്തിനു വേണ്ടി.. ഒരു ആഴ്ച കഴിഞ്ഞതും ഞങ്ങൾക്ക് ഒരു കാൾ വന്നു.. ഞങ്ങൾ രണ്ടുപേരെയും ഒന്ന് കാണണം എന്ന് പറഞ്ഞായിരുന്നു കാൾ….അവന്റ പേര് രാജീവ്‌ എന്നാണ് അവൻ പറഞ്ഞത്… നിനക്ക് അറിയാമോ? ”

ഞാൻ ഒന്ന് ആലോചിച്ചു നോക്കി രാജീവ്‌ എന്ന് പേരുള്ള ആരെയും എനിക്കു അറിയില്ലായിരുന്നു

“എനിക്കു അങ്ങനെ ഒരു പേരുള്ള ആരെയും പരിചയം ഇല്ല ”

“ചിലപ്പോൾ കള്ള പേരും ആകാം………….”

അവൾ തുടർന്നു പറഞ്ഞു

“അവൻ പറഞ്ഞത് പോലെ ഞങ്ങൾ പാർക്കിൽ അവനുവേണ്ടി കാത്തിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നു… രാജീവ്‌ എന്നാ പേര് പറഞ്ഞു… എന്നിട്ട് അവൻ പറഞ്ഞു അവനു ഞങ്ങളും നീയും ആയുള്ള പ്രശ്നം എല്ലാം അറിഞ്ഞു….. അവനും നിന്നോട് ഒരു പ്രതികാരം ഉണ്ട്…. ഞങ്ങൾക്ക് നിന്നോട് പ്രതികാരം ചെയ്യാൻ ഉണ്ടേൽ അവന്റ കൂടെ നിൽക്കാൻ പറഞ്ഞു…… ശത്രുവിന്റെ ശത്രു മിത്രം എന്നാ കണക്കിൽ ഞങ്ങൾ അവനോടു ഓക്കേ പറഞ്ഞു…. പിന്നെ കരുക്കൾ എല്ലാം നിക്കിയത് അവൻ ആയിരുന്നു…. നിന്നോട് അവനു തീർത്താൻ തീരാത്ത പക ഉണ്ടായിരുന്നു…. അതിനാണ് അവൻ അങ്ങനെ ഒരു പ്ലാൻ പറഞ്ഞത്… നിന്നെ ഹോട്ടലിൽ എത്തിച്ച് ഉപദ്രവിക്കും എന്നാണ് അവൻ പറഞ്ഞത്.. അത് കൊണ്ട് ആണ് നിന്റെ ചേട്ടന്റെ പ്രോബ്ലം പറഞ്ഞു ഞാൻ നിന്നെ ഫോൺ ചെയ്തുഅവിടെ എത്തിച്ചത് എന്നാൽ ഇവളെ അതിൽ കരുവാക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല “..

“പിന്നെ നിങ്ങൾ അവനെ കണ്ടിരുന്നോ?”

“കണ്ടിരുന്നു…. നീ നാടുവിട്ടതിന്റെ കാര്യം പറയാൻ… എന്നാൽ എനിക്കു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല….. കാരണം നീ ഞങ്ങളെ തേടി വരും എന്നായിരുന്നു ഞാൻ കരുതിയത് ”

“അവന്റ നമ്പറോ ഫോട്ടോ യോ വല്ലോം ഉണ്ടോ നിന്റെ കയ്യിൽ ”

“എല്ലാം ഉണ്ടായിരുന്നു…. എന്നാൽ അന്ന് ആക്‌സിഡന്റ് പറ്റിയ അന്ന് ഫോൺ എല്ലാം നശിച്ചു എന്നാണ് അമ്മ പറഞ്ഞെ ”

എനിക്കു വല്ലാതെ കുറ്റബോധവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു…. കാരണം എന്നോടുള്ള ദേഷ്യം തീർക്കാൻ അവർ മാളുവിനെ കരുവാക്കി…. അവൾ എന്ത് തെറ്റ് ചെയ്തു ഞാൻ അല്ലേ അവളുടെ ഈ അവസ്ഥക്ക് ഒരു പരിധി വരെ എങ്കിലും കാരണക്കാരൻ.. എനിക്കു അവളെ നോക്കാൻ പോലും കഴിഞ്ഞില്ല….. ഞാൻ അവളോട് എന്ത് പറയാൻ കഴിയും.. എങ്ങനെ അവളെ പറഞ്ഞു സമാധാനിപ്പിക്കും… ഞാൻ അല്ലേ എല്ലാത്തിനും കാരണം…. ഞാൻ നടുവിടാതിരുന്നു എങ്കിൽ ഈ പ്രശ്നം എല്ലാം നേരത്തെ തന്നെ തീലർക്കാമായിരുന്നു… എന്റെ ഒളിച്ചോട്ടം കാരണം 3 വർഷം ആണ് അവൾക്കു നഷ്ടം ആയതു…… എന്റെ മനസ്സ് എന്റെ കയ്യിൽ നിന്നു പോയിരുന്നു…… ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ അവിടെ മരിച്ചതിനു തുല്യം ആയി നിന്നു…. എന്റെ അവസ്ഥ വിനിതയ്ക്ക് മനസ്സിലായി… അവൾ എന്നെ ദയനീയമായി നോക്കി…. അവൾ പറഞ്ഞു

“നിങ്ങൾ രണ്ടു പേരും എന്നോട് ക്ഷമിക്കണം… ഞാൻ കാരണം ആണ് നിങ്ങളുടെ ജീവിതം ഇങ്ങനെ ആയതു…. അറിഞ്ഞു കൊണ്ട് അല്ലേലും രമിതയുടെ അവസ്ഥക്കും ഞാൻ ആണ് കാരണം.. അതിനുള്ള ശിക്ഷ എനിക്കു കിട്ടി…. എന്നാലും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു ”

അവൾ അങ്ങനെ പറഞ്ഞതും മാളു കരഞ്ഞു കൊണ്ട് പുറത്തോട്ടു പോയി…. എനിക്കു അത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു…

അവൾ പോയപ്പോൾ വിനിത എന്നോട് പറഞ്ഞു..

“നിങ്ങളെ ചതിച്ചവരെ കണ്ടെത്താൻ ആണ് നീ വന്നത്.. എന്നാൽ ഇപ്പോൾ അതിൽ ഞാൻ ഒരു ജീവശവം ആണ്…..”

ഞാൻ ഒന്നും മിണ്ടിയില്ല

“നിനക്ക്‌ നിന്നെ ചതിച്ചനെ കണ്ടെത്താൻ ഒരു അവസ്സരം ഉണ്ട്…. ചിലപ്പോൾ കണ്ടെത്താൻ കഴിയും ”

അവൾ പറഞ്ഞത് മനസ്സിലാകാതെ ഞാൻ അവളെ നോക്കി

“അന്ന് നീ പോയ ഹോട്ടൽ ഇല്ലേ… ആ ഹോട്ടൽ റൂം ബുക്ക്‌ ചെയ്തത് അവന്റ പേരിൽ ആണ്…… അവൻ പറഞ്ഞത് കള്ള പേര് ആണെങ്കിലും അവിടെ അവനു അത് സാധിക്കില്ല… അവിടെ നിന്നു നിനക്ക് എന്തേലും കിട്ടാതിരിക്കില്ല..”

അവൾ പറഞ്ഞത്അപ്പോൾ ആണ് എന്റെ മനസ്സിൽ വന്നത്… എനിക്കു ഒരിക്കലും അങ്ങനെ ഒരു സാധ്യത തോന്നിയില്ല…. ഇങ്ങനെ ഒരു ചതി ഞാൻ പ്രതീക്ഷിച്ചില്ലല്ലോ… അവൾ പറഞ്ഞത് അനുസരിച്ചു ആണേൽ ആരാണെന്നു കണ്ടു പിടിക്കാൻ പട്ടിയേക്കും…

ഞാൻ അവളുടെ റൂമിൽ നിന്നും ഇറങ്ങി നേരെ വണ്ടിയുടെ അടുത്ത് പോയി… വണ്ടിക്കു ഉള്ളിൽ അവൾ ഇരുന്നു കരയുക ആയിരുന്നു… എനിക്കു അവളെ സമാധാനിപ്പിക്കാൻ പോലും കഴിയില്ല എന്നോട് ഉള്ള പകയിൽ ഇവൾ പെട്ടു പോവുക ആയിരുന്നു… ഞാൻ അവളോട്‌ ഒന്നും മിണ്ടാതെ തന്നെ വണ്ടി എടുത്ത്…….

വണ്ടി ഓടിക്കുമ്പോൾ എന്റെ ചിന്ത എല്ലാം വേറെ ആയിരുന്നു… എന്നോട് ദേഷ്യം ഉള്ളവരുടെ മുഖങ്ങൾ എന്റെ മുന്നിൽ വന്നു എന്നാൽ അതിൽ ആരാണെന്നു ഒരു ഉത്തരം ഇല്ലായിരുന്നു… വണ്ടി മുന്നോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു… പോകുന്നവഴിയിൽ കിരണിന്റെ ഫോണിൽ വിളിച്ചു എങ്കിലും അത് കിട്ടിയില്ല…

മാളു ഇപ്പോഴും കാറിൽ കണ്ണ് നിറഞ്ഞു ഇരിക്കുക ആയിരുന്നു… എനിക്കു അവളോട്‌ സംസാരിക്കാൻ തന്നെ ഭയം ആയിരുന്നു… അവൾ എങ്ങനെ പ്രതികരിക്കും അവളുടെ മനസ്സികാവസ്ഥ എങ്ങനെ ആയിരിക്കും എന്ന് ഒരു പിടിയും ഇല്ലായിരുന്നു…..

ഒന്നു രണ്ടു വട്ടം വണ്ടി പാളിയപ്പോൾ ഞാൻ മനസ്സിലായി ഇന്ന് ഈ മനസ്സികാവസ്ഥയിൽ വണ്ടി ഒട്ടിക്കാൻ കഴിയില്ല എന്ന്.. ഞാൻ എവിടേലും രാത്രി സ്റ്റേ ചെയ്തിട്ടു പോകാം എന്ന് കരുതി… അവളോട്‌ പറഞ്ഞപ്പോൾ അവൾ മൗനം മാത്രം ആയിരുന്നു… ഞാൻ ഒരു ഹോട്ടലിൽ റൂം എടുത്തു…… രണ്ടു റൂം എടുക്കാം എന്നു കരുതിയതാണ് അവളുടെ അവസ്ഥ എന്താന്ന് അറിയാത്തോണ്ട് ഒന്ന് എടുത്തു….

ഞങ്ങൾ റൂമിൽ എത്തി അവൾക്കും എനിക്കും രാത്രി ഇടാൻ ഉള്ള ഡ്രസ്സ്‌ ഞാൻ വാങ്ങി കൊടുത്തോട്ടു ഞാൻ പുറത്തു പോയി ഫുഡ്‌ വാങ്ങി… റൂമിൽ എത്തിയപ്പോൾ അവൾ ബെഡിൽ കിടന്നു.. നല്ല ക്ഷീണം അവൾക്കു ഉണ്ടായിരുന്നു…… ഞാൻ ആഹാരം കഴിക്കാൻ അവളെ വിളിച്ചു എങ്കിലും അവൾ എണീറ്റില്ല..

ഒന്നുരണ്ടു വട്ടം വിളിച്ചിട്ടും എനിക്കതോണ്ട് ഞാൻ പിന്നെ വിളിക്കാനും നിന്നില്ല… ഞാൻ ചേട്ടനെ വിളിച്ചു നാളെ വരു എന്നാ കാര്യം പറഞ്ഞു….. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഞാനും വന്നു കിടന്നു… എന്നാൽ എന്നിലെ കുറ്റബോധം കാരണം എനിക്കു ഉറങ്ങാൻ സാധിച്ചില്ല…. ഞാൻ തലയണയിൽ മുഖം പുഴ്ത്തി കിടന്നു.. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്റെ മനസ്സു മുഴുവൻ കുറ്റബോധം നിറഞ്ഞിരുന്നു….. എന്നാൽ ഇത് ചെയ്തവനോടുള്ള അടങ്ങാത്ത പകയും….. ഇതെല്ലാം ആലോചിച്ചു ഞാൻ എപ്പോഴാ ഉറങ്ങി പോയി…………….

>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഞങ്ങൾ രാവിലെ തന്നെ തിരിച്ചു വീട്ടിലേക്കു ഉച്ചയോടു അടുത്ത് ഞങ്ങൾ വീട്ടിൽ എത്തി… വരുന്ന വഴിയിലും അവൾ ഒന്നും തന്നെ മിണ്ടാൻ കൂട്ടായാക്കിയില്ല എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു…. എനിക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല….. ഇന്നലെ വിനിതയിൽ നിന്നു എല്ലാം കേട്ടപ്പോൾ അവളുടെ മനസ്സിൽ അവളുടെ ജീവിതം തകർക്കാൻ കാരണം ഞാൻ ആണെന്ന് അവൾ ഉറപ്പിച്ചു കാണാം…. അവൾക്കു എന്നോട് വെറുപ്പാണ് എന്ന് ഞാൻ നിഴ്ചയിച്ചു….

വീട്ടിൽ എത്തിയത് ഒന്നും പറയാതെ തന്നെ അവൾ അഗത്തു കയറി പോയി… അമ്മ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല… അവൾ വിഷമിച്ചു പോകുന്ന കണ്ടു അമ്മ എന്നോട് കാര്യം തിരക്കി.. ഞാൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു.. എല്ലാം കേട്ടു കഴിയുമ്പോൾ അമ്മ എന്നെ കുറ്റപെടുത്തും എന്നാണ് ഞാൻ കരുതിയത് എന്നാൽ

“മോനെ ഇപ്പോൾ നീ അറിയാതെ ആണേലും നിന്റെ പ്രവർത്തികൾ കൊണ്ടാണ് അവൾക്കു ഈ ഗതി വന്നത്…. എന്റെ മോൻ കാരണം ഒരിക്കലും ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കാൻ പാടില്ല…. മോൻ ഇതിന്റ പിന്നിൽ ഉള്ള ആളെ കണ്ടെത്തി ആ കുട്ടിയുടെ വീട്ടിൽ കൊണ്ട് പോയി സത്യം പറയിക്കണം….. അവളെ ഒരിക്കലും ഒരു മോശപ്പെട്ട കുട്ടി ആയി ആരും കാണാൻ പാടില്ല.. മോനെ അമ്മക്ക് വേണ്ടി ഇത് ചെയ്യണം…”

“ഞാൻ ചെയ്യും അമ്മേ…. അവളെ ഇനി ഒരിക്കലും ഒന്നിന്റെ പേരിലും കരയാൻ സമ്മതിക്കില്ല… അവൾക്കു എന്താണോ ആഗ്രഹം ഏത് പോലെ ചെയ്‌ക്കും ഞാൻ ”

ഞാൻ അതും പറഞ്ഞു പുറത്തോട്ടു പോയി….. ഇന്നലെ കിരണിനെ വിളിച്ചിട്ട് കിട്ടാത്തോണ്ട് ഞാൻ അവനെ വിളിച്ചു.. അവനോട് നടന്ന കാര്യം എല്ലാം പറഞ്ഞു.. ഹോട്ടലിൽ പോയി അന്നെഷിക്കുന്ന കാര്യം പറഞ്ഞു… അത് അവൻ ഇല്ലാതെ പറ്റത്തില്ല… പോലീസ് ചോദിച്ചാൽ മാത്രമേ അവർ ഡീറ്റൈൽ തരുക ഒള്ളു…

എന്നാൽ അവൻ ഇന്ന് സ്ഥലത്തില്ല നാളെ രാവിലെ അവൻ എത്തും എന്നാണ് പറഞ്ഞത്… അവൻ വന്നിട്ട് നാളെ പോയി അന്നെഷിക്കാം എന്ന് അവൻ പറഞ്ഞു….

അങ്ങനെ സംസാരം എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ പോയി… വൈകുന്നേരം ചേട്ടനോടും ചേട്ടത്തിയോടും എല്ലാം കാര്യം പറഞ്ഞു.. അവർ പ്രേതെകിച്ചു ഒന്നും പറഞ്ഞില്ല അമ്മ പറഞ്ഞത് തന്നെ ആണ് അവർക്കും പറയാൻ ഉള്ളത്…. എനിക്കു ഇപ്പോൾ ആ ഒരു ലക്ഷ്യം മാത്രം ആണ് ഉണ്ടായിരുന്നതു…. രാത്രി അത്താഴം കഴിക്കാൻ പോലും കഴിഞ്ഞില്ല… ഒറ്റ ലക്ഷ്യം മാത്രം…. നാളെ എങ്ങനെ എങ്കിലും ആയാൽ മതി എന്ന് ആയിരുന്നു എന്റെ ഉള്ളിൽ…

എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ ദേഷ്യത്തെ എല്ലാം നാളെ പുറത്തു വിടാൻ ഉള്ള സമയം ആയിരുന്നു…

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഞാനും കിരണും രാവിലെ തന്നെ ഹോട്ടൽ രാജധാനി യിൽ എത്തി….. റിസപ്ഷൻ നോക്കി ഞങ്ങൾ പൊക്കൊണ്ടിരുന്നു.. അവൻ പോലീസ് യൂണിഫോം അല്ലാതെ സാധാ വേഷത്തിൽ ആയിരുന്നു.. ഞങ്ങൾ നേരെ റിസപ്ഷൻ നിൽ ചെന്ന് കാര്യം പറഞ്ഞു… ആദ്യം അവർ കുറെ ഉടക്ക് പറഞ്ഞു എങ്കിലും അവസാനം പോലീസ് ആണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു…

എന്നാൽ 3 വർഷം മുൻപ് ഉള്ളത് ആയതു കൊണ്ട് മാനേജർ കേബിനിൽ ഉള്ള ഹാർഡ് ഡിസ്ക്കിൽ ആണ് ഉള്ളതെന്നു പറഞ്ഞു അവർ ഞങ്ങളെ മാനേജർ കേബിനിൽ കൊണ്ട് പോയി…

“സർ ഈ ഡിസ്ക്കിൽ എല്ലാം ഉണ്ടാവും സർ… സാർ പറഞ്ഞ ഡേറ്റ് ഇല്ല റൂം നമ്പർ 411″ എന്നതിൽ ഒരു കിഷോർ വാസുദേവ് ആണ് എടുത്തിട്ടുള്ളതു…. ഫോൺ 980****+++”

എന്നാൽ അവർ ആ പേര് പറഞ്ഞതും എന്റെ ഞെഞ്ചിൽ ഒരു കുത്തു കൊണ്ട അവസ്ഥ ആയിരുന്നു… ഞാൻ പതുക്കെ പിന്നോട്ട് പോയി ചുമരിൽ തട്ടി നിന്നു…. ഞാൻ ആ പേര് പറഞ്ഞു

“കിഷോർ വാസുദേവ്…….. കിച്ചു…….”

എന്റെ കണ്ണുകൾ ചുവന്നു…. കോപവും പകയും ഇരച്ചു കയറി….. എന്റെ മുഖം മാറിയതും ഞാൻ കിച്ചു എന്ന് പറഞ്ഞതും എല്ലാം കിരൺ കേട്ടു അവൻ എന്നെ തന്നെ നോക്കി

“ഡാ ആരാടാ ഈ കിച്ചു?

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

5 വർഷം മുൻപ് ഞാൻ ഡിഗ്രി ചെയ്യുന്ന കാലം….. കോളേജ് ഇൽ എനിക്കു അങ്ങനെ വലിയ കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു ഉണ്ടായിരുന്നത് എന്റെ 5ആം ക്ലാസ്സ്‌ മുതൽ കൂടെ തന്നെ ഉള്ള കിച്ചു ആയിരുന്നു… അവൻ എന്റെ കൂടപ്പിറപ്പ് പോലെ ആയിരുന്നു… ഞങ്ങളുടെ രണ്ടു വീടുകളിലും ഞങ്ങൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു… കിച്ചുവുന്റെ വീട്ടിൽ അവനെ കൂടാതെ അനിയത്തിയും അമ്മയും ആണ് ഉണ്ടായിരുന്നതു… അച്ഛൻ ഗൾഫിൽ ആയിരുന്നു…

അവന്റെ അമ്മയ്ക്ക് ഞാനും എന്റെ അമ്മയ്ക്ക് അവനും സ്വന്തം മോനെ പോലെ തന്നെ ആയിരുന്നു… ഞങ്ങൾ 5ആം ക്ലാസ്സ്‌ മുതൽ എല്ലാ കാര്യത്തിനും ഒന്നിച്ചായിരുന്നു… എന്റെ കൂടെ എല്ലാ കുരുത്തക്കേടിനും തല്ലുണ്ടാക്കാനും അവൻ ഉണ്ടായിരുന്നു… ഞങ്ങൾ അങ്ങനെ കോളേജിലും ഒന്നിച്ചു തന്നെ ചേർന്ന്… ഞങ്ങൾ അവിടെയും ഓരോ പ്രേശ്നങ്ങളും ആയിരുന്നു മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു….

കിച്ചുവിന് എന്റെ അമ്മാവന്റെ മോൾ മീനാക്ഷി യെ ഇഷ്ടം ആയിരുന്നു… അവൾക്കും… കിച്ചു എന്റെ ഉറ്റ നന്പൻ ആയതു കൊണ്ട് എനിക്കും അതിൽ എതിർപ്പ് ഒന്നും ഇല്ലായിരുന്നു… അങ്ങനെ അവർ പ്രേമിക്കുമ്പോൾ ഞാൻ അവരെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്തു മുന്നോട്ട് പോയി….

എനിക്കു പണ്ടേ പ്രേമത്തിൽ ഒന്നും താല്പര്യം ഇല്ലായിരുന്നു … ഞാൻ കോളേജ് ഇൽ കലിപ്പാൻ ആയി തന്നെ അങ്ങനെ നടന്നു… കൂടെ അവനും…

എന്റെ കൂടെ എപ്പോഴും കിച്ചു ആയിരുന്നു കൂട്ട്….. അങ്ങനെ ഞങളുടെ കോളേജ് ലൈഫ് തകർത്തു പോയി കൊണ്ടിരുന്നു…. …. ഒരു ദിവസ്സം ഞാനും അവനും ക്യാന്റീനിൽ ഇരിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ ധന്യ അങ്ങോട്ട്‌ വന്നു.. ക്ലാസ്സിലെ ഏറ്റവും ഗ്ലാമർ ഉള്ള കൊച്ചു ഇവൾ ആയിരുന്നു.. കോളേജിലെ മിക്ക പയ്യന്മാരും ഇവൾടെ പുറകെ ആയിരുന്നു… ക്ലാസ്സിൽ ആണ് ഉള്ളത് എങ്കിലും ഞാൻ അവളോട് വളരെ കുറച്ചു തവണ മാത്രമേ സംസാരിച്ചിട്ടുള്ളു……

ക്യാന്റീനിൽ കയറിയ അവൾ ഞങ്ങളുടെ അടുത്ത് കസ്സേരയിൽ വന്നിരുന്നു…

“ഹായ് കിഷോർ……. ഹായ് ഗോകുൽ ”

അവൾ ഞങ്ങളോട് ഹായ് പറഞ്ഞു എങ്കിലും ഞാൻ അവളോട്‌ ചിരിച്ചു കാണിക്കുക മാത്രം ചെയ്തു… എന്നാൽ കിച്ചു അവളോട്‌ എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു… ഞാൻ അവിടെ തന്നെ ചുമ്മാ ഇരുന്നു.. അവൾ ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുണ്ട് ഞാൻ കൂടുതൽ മൈൻഡ് ചെയ്യാൻ പോയില്ല…

“എന്താ ഗോകുൽ… എന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നെ… ഞാൻ നിങ്ങളുടെ ഇടയ്ക്കു വന്നത് ഇഷ്ടപെട്ടില്ലേ ”

ഞാൻ മൈൻഡ് ചെയ്യാത്ത കണ്ടു അവൾ ചോദിച്ചു..

“അങ്ങനെ ഒന്നും ഇല്ല ധന്യ……. നിങ്ങൾ സംസാരിക്കുക അല്ലേ… അതാ ഞാൻ..”

“ഞാൻ അവനോടു മാത്രം അല്ലല്ലോ നിന്നോടും കൂടി അല്ലേ സംസാരിക്കുന്നെ ”

“അത് ധന്യ .. ഞാൻ പെൺകുട്ടികളും ആയി അതികം സംസാരിക്കാറില്ല… എനിക്കു അത് ഇഷ്ടമല്ല……. അത് കൊണ്ട് ആണ് ഞാൻ ഒന്നും സംസാരിക്കാത്തത് ”

ഞാൻ അതും പറഞ്ഞു എണിറ്റു ക്ലാസ്സിൽ പോയി….കിച്ചുവും എന്റെ കൂടെ വന്ന്… ക്ലാസ്സിൽ കയറി ഞങ്ങൾ ബഞ്ചിൽ പോയി ഇരുന്നു…

“ഡാ നീ എന്താടാ അവളോട്‌ അങ്ങനെ പറഞ്ഞത്?”

കിച്ചു എന്നോട് ചോദിച്ചു

“ആരോട്?”

“ഡാ ധന്യ യുടെ അടുത്ത……. നീ അങ്ങനെ അവളെ അവോയ്ഡ് ചെയ്യാണ്ടായിരുന്നു ”

“ഒന്നു പോടാ അതൊന്നും കുഴപ്പം ഇല്ല…..”

“ഡാ ഞാൻ ഒരു കാര്യം പറയട്ടെ ”

“എന്താടാ പറ ”

“ഡാ അവൾക്കു നിന്നോട് പ്രേമം ആണോന്നു എനിക്കു സംശയം ഉണ്ട്…”

“ഒന്ന് പോടാ… നീ എന്ത് തേങ്ങയ ഈ പറയുന്നേ…. പ്രേമം അതും എന്നോട് ”

“എന്താടാ നിനക്ക് കുഴപ്പം…. നീ സുന്ദരൻ അല്ലേ… പിന്നെ കലിപ്പാൻ ആണെന്നെ ഒള്ളു… അവൾ ഒരു കാന്താരി ആണെടാ… അപ്പോൾ പൊളി അല്ലേ… കലിപ്പനും കാന്താരി യും ”

അവൻ ഒരു ഫ്രഷ് തമാശ പറഞ്ഞു എന്നാ പോലെ ചിരിക്കാൻ തുടങ്ങി….

“ഡാ ഞാൻ കണ്ടിട്ടുണ്ട് അവൾ നിന്നെ നോക്കുന്നത് കുറെ വട്ടം… ഇടയ്ക്കു നിന്നെപ്പറ്റി ക്ലാസ്സിലെ നമ്മുടെ ഫ്രണ്ട്സിന്റെ അടുത്ത് എല്ലാം ചോദിക്കുന്നതും കണ്ടു… നിന്നോട് സംസാരിക്കാൻ വേണ്ടി മാത്രം ആണ് അവൾ ഓരോ കാര്യം പറഞ്ഞു വരുന്നത്……. നിനക്ക് മാത്രം അത് മനസ്സിലായില്ല പൊട്ടൻ ”

“ഒന്ന് പോടാ… അല്ലേലും പ്രേമിക്കാൻ ഒന്നും എന്നെ കിട്ടൂല… അവൾ നല്ല വീട്ടിലെ കുട്ടി അല്ലേ.. അതൊന്നും ശെരി ആവില്ല ”

“ഡാ അതൊന്നും കുഴപ്പം ഇല്ല”

ഞങ്ങൾ അങ്ങനെ ഓരോന്നും സംസാരിച്ചു ഇരുന്നു…

അങ്ങനെ ദിവസ്സങ്ങൾ കുറച്ചു കടന്നു പോയി.. ധന്യ ഇടയ്ക്കു ഇടയ്ക്കു എന്നോട് സംസാരിക്കാൻ ഒക്കെ വരും എങ്കിലും ഞാൻ അവളിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറി.. തന്റെടി ആയിരുന്ന ധന്യ എന്നോട് മാത്രം പൂച്ചാക്കുട്ടിയെ പോലെ ആയിരുന്നു..

അങ്ങനെ ഒരു ദിവസ്സം ഞങ്ങൾ ക്ലാസ്സിൽ ഇരിക്കുക ആയിരുന്നു… ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞു ഇന്റർവെൽ ടൈം ആയിരുന്നു… ഞാനും കിച്ചുവും പുറത്തു പോകാൻ എണീറ്റത്തും ധന്യ വന്നു എന്റെ മുന്നിൽ നിന്നു….. ക്ലാസ്സിലെ കുട്ടികൾ മുഴുവൻ ആ കാഴ്ച കണ്ടു നോക്കി നിന്നു.. അവൾ എന്റെ കണ്ണിലോട്ടു തന്നെ നോക്കി നിന്നു…

” I LOVE U GOKUL ”

ക്ലാസ്സിലെ കുട്ടികൾ നോക്കി നിൽക്കെ അവൾ എന്നോട് ഇഷ്ടം പറഞ്ഞു… ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും ഞങ്ങളെ നോക്കി തന്നെ നിൽക്കുക ആയിരുന്നു… എല്ലാരുടെയും മുന്നിൽ വച്ചു അവൾ അങ്ങനെ പറഞ്ഞത് എനിക്കു നല്ല ദേഷ്യം വന്നു… ഞാൻ അവളെ മുഖത്തു ദേഷ്യത്തിൽ നോക്കി യിട്ട് ഇറങ്ങി നടന്നു… പോകുന്ന വഴിയിൽ ദേഷ്യം കൊണ്ട് ക്ലാസ്സിലെ ഡോർ പിടിച്ചു വലിച്ചാടച്ചു.. ആ സൗണ്ട് കേട്ടു ക്ലാസ്സിലെ എല്ലാ കുട്ടികളും ഒന്ന് ഞെട്ടി… ഞാൻ അവിടെ നിൽക്കാതെ പുറത്തു പോയി..

അങ്ങനെ പിന്നെയും ദിവസ്സങ്ങൾ കഴിഞ്ഞു പോയി…. അവൾ പിന്നെയും എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു വന്നു തുടങ്ങി…..ഞാൻ വലിയ മൈൻഡ് കൊടുക്കാതെ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുന്നു….. ഇതിനിടയിൽ ഈ കാര്യം എല്ലാം കോളേജിൽ എല്ലാരും അറിഞ്ഞു….. കുറെ കുട്ടികൾ അവളെ ഇതിന്റ പേരും പറഞ്ഞു കളിയാക്കാൻ ഒക്കെ തുടങ്ങി…. ഞാൻ കാരണം അവൾ വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്കു അവളോട്‌ ചെറിയ സഹദപം ഒക്കെ വന്നു….

ചിലപ്പോൾ അവൾ കളിയാക്കലുകൾ കൊണ്ട് ക്ലാസ്സിൽ വിഷമിച്ചു ഇരിക്കുക ആയിരുന്നു…. എനിക്കു അവളോട്‌ ഉള്ള മനോഭാവം മാറി കൊണ്ടിരിക്കുന്നു…. പതുക്കെ പതുക്കെ അത് ചെറിയ ഒരു ഇഷ്ടം ആയി മാറി….

ഒരു ദിവസ്സം അവൾ പതിവുപോലെ എന്നോട് വന്നു സംസാരിച്ചു…….. എന്നാൽ ഞാൻ മൈൻഡ് ചെയ്യാത്തത്തിൽ അവൾ വിഷമിച്ചു തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു…. പെട്ടന്ന് ഉള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടി എന്നെ നോക്കി.. എന്റെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു…. അവൾ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി………….. ഞാൻ അവളുടെ കണ്ണിൽ നോക്കി തന്നെ പറഞ്ഞു….

“I LOVE YOU DHANYA ”

ഞാൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി…… എന്നിട്ട് എന്നെ വന്നു കെട്ടിപിടിച്ചു…. അവൾ പെട്ടന്ന് ഇങ്ങനെ ചുമ്മാ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. ഞാൻ നോക്കിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ ഞങ്ങളെ തന്നെ നോക്കി നിന്നു… ഞാൻ ഉടനെ അവളെ പിടിത്തത്തിൽ നിന്നു വിടുവിച്ചു… അവൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു….

……………………………………………. അങ്ങനെ ഞങ്ങൾ കോളേജിൽ പ്രേമിച്ചു നടന്നു.. എപ്പോഴും ഞങ്ങളുടെ കൂടെ കിച്ചുവും ഉണ്ടായിരുന്നു….. ഇടയ്ക്കു ഞാനും ധന്യയും കൂടി കറങ്ങാൻ ഒക്കെ പോകുമായിരുന്നു… അങ്ങനെ സന്തോഷം നിറഞ്ഞ ദിവസ്സങ്ങൾ ആയിരുന്നു പിന്നെ കുറച്ചുനാൾ………..

എന്നാൽ അത് അധികനാൾ നീണ്ട് നിന്നില്ല… ഇത്രയും കാലം കൂടെ നടന്നിട്ടും ആത്‍മർത്ത സുഹൃത്തിന്റെ തനി സ്വഭാവം അറിയാൻ പറ്റിയില്ല ആയിരുന്നു…….

അങ്ങനെ ഒരു ദിവസ്സം കോളേജ് ഇൽ പോയി ധന്യയെ കാണാൻ ആയി കാത്തിരുന്നു.. എന്നാൽ അവൾ അന്ന് വന്നില്ല.. വിളിച്ചു നോക്കിയിട്ടും അവൾ ഫോൺ എടുത്തില്ല… ഞാൻ അവളുടെ ഹോസ്റ്റലിൽ ഉള്ള മറ്റുള്ളവരോട് ചോദിച്ചപ്പോൾ അവൾ ഹോസ്റ്റലിൽ തന്നെ ഉണ്ട്… വയ്യെന്ന് തോന്നുന്നു എന്ന് പറഞ്ഞു..

ഒന്ന് രണ്ടു ദിവസ്സം അങ്ങനെ അവൾ വന്നില്ല വിളിച്ചിട്ട് ഫോണും എടുത്തില്ല.. അങ്ങനെ അവളെ കാണാതെ ഞാൻ വട്ടു പിടിച്ചു ഇരിക്കുക ആയിരുന്നു.. അങ്ങനെ ഒരു ദിവസം രാവിലെ അവളെ കാണണം എന്ന് കരുതി അവളുടെ ഹോസ്റ്റലിന്റെ മുന്നിൽ പോയി…. അടുത്ത റൂമിൽ ഉള്ള എന്റെ ഒരു ഫ്രണ്ടിനോട് അവളെ എങ്ങനെ എങ്കിലും പുറത്തു ഇറക്കാൻ പറഞ്ഞു.. അവളെ എങ്ങനെ എങ്കിലും കാണണം എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത….

കുറച്ചു കഴിഞ്ഞപ്പോൾ അവളെയും കൂട്ടി വന്നു അവളെ കണ്ടപ്പോൾ എനിക്കു വല്ലാതെ ആയി… കണ്ണെല്ലാം കരഞ്ഞു കലങ്ങി.. മുടി എല്ലാം ജാട പിടിച്ചു…….. ആഹാരം ഒന്നും കഴിക്കാതെ ഷീണിച്ചാണ് അവളെ കണ്ടത്… അവൾ ഹോസ്റ്റലിന് പുറത്തു ഇറങ്ങി.. എന്നെ കണ്ടപ്പോൾ അവൾ എന്റെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഇവൾക്ക് എന്ത് സംഭവിച്ചു എന്ന് എനിക്കു മനസ്സിലായില്ല….. അവൾ കരഞ്ഞു കരഞ്ഞു വല്ലാതെ ആയി… ഞാൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.. അവളുടെ കരച്ചിൽ അടങ്ങിയപ്പോൾ ഞാൻ കാര്യം തിരക്കി…

അവൾക്കു പറയാൻ വിഷമം ഉള്ളത് പോലെ തോന്നി… എന്റെ നിർബന്ധതിനു വഴങ്ങി അവൾ പറഞ്ഞു…

“എന്നെ അവൻ ഭീഷണി പെടുത്തുന്നു ”

“ആരാ നിന്നെ ഭീഷണി പൊടിതുന്നെ ”

“അത്……. കിഷോർ ”

അവന്റെ പേര് കേട്ടപ്പോൾ ഞാൻ ഞെട്ടി…..

“കിച്ചുവോ….. എന്തിനു….”

“ഞാൻ കുളിച്ചപ്പോൾ ബാത്‌റൂമിൽ ക്യാമറ വച്ചു വീഡിയോ എടുത്തു………. ഇപ്പോൾ അവൻ പറയുന്ന പോലെ ഒക്കെ ചെയ്തില്ലേൽ അവൻ വീഡിയോ നെറ്റിൽ ഇടും എന്നാ പറയുന്നേ.. എനിക്കു അറിയില്ല ഡാ എനിക്കു ഇനി ജീവിക്കണ്ട…..”

“നീ എന്തൊക്കെയാ ഈ പറയുന്നേ……. അല്ലേലും അവനു എങ്ങനെയാ ഇതൊക്കെ പറ്റുന്നെ… അവൻ എങ്ങനെ ആണ് നിന്റെ ബാത്‌റൂമിൽ ക്യാമറ വാക്കുന്നെ ”

ഉടനെ അവൾ അവളുടെ ഫോൺ എടുത്തു അവൻ അയച്ച മെസ്സേജ് എല്ലാം കാണിച്ചു തന്നു… അത് കണ്ടപ്പോൾ ഞാൻ ശെരിക്കും മരവിച്ച അവസ്ഥ…. സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട അവൻ എന്റെ പെണ്ണിനോട് തന്നെ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർത്തു എനിക്കു മനസ്സു തളർന്നു പോയി…. ഞാൻ ഒന്നും പറയാതെ അവൾ നോക്കി നിന്നു എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു…

“ഇത്രയും ഒക്കെ സംഭവിച്ചിട്ടും നീ എന്താ എന്നോട് ഒരു വാക്ക് പറയാതെ ഇരുന്നത് ”

“എനിക്കു പേടി ആയിരുന്നു…….. നിന്നോടോ ആരടെങ്കിലും പറഞ്ഞാൽ അവൻ വീഡിയോ നെറ്റിൽ ഒക്കെ ഇടും എന്ന് പറഞ്ഞു… എനിക്കു എന്ത് ചെയ്യണം എന്ന് അറിഞ്ഞുടയുന്നു ഡാ… അവൻ അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കു സഹിക്കാൻ പറ്റിയില്ല…..”

അവൾ പിന്നെയും അലമുറ ഇട്ടു കരയാൻ തുടങ്ങി.. അവളുടെ കരച്ചിൽ കണ്ടു എനിക്കു വല്ലാതെ സങ്കടം വന്നു…. അവൾ ഇങ്ങനെ പോയാൽ എന്തേലും കടുംകൈ ചെയ്യും എന്ന് എനിക്കു തോന്നി…. ഞാൻ അവളെ സമാധാനിപ്പിച്ചു ഹോസ്റ്റലിൽ വിട്ടു….

എന്നാൽ എനിക്കു എത്രയും വേഗം കിച്ചുവിനെ കിട്ടണം എന്നായിരുന്നു മനസ്സിൽ… ഞാൻ വണ്ടി എടുത്ത് സ്പീഡിൽ കോളേജിലോട്ട് വിട്ടു.. കോളേജ് ഗേറ്റ് കടന്നു ഞാൻ വണ്ടി ഒതുക്കി… ദേഷ്യം കൊണ്ട് ഞാൻ ഓടുക ആയിരുന്നു ഞാൻ നേരെ ചെന്ന് ക്ലാസ്സിൽ കയറി എന്റെ വരവ് കണ്ടു ക്ലാസയിലെ എല്ലാരും ഒന്ന് ഞെട്ടി… എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…… ഞാൻ ക്ലാസ്സിൽ മുഴുവൻ നോക്കി എന്നാൽ കിച്ചുവിനെ കാണാൻ കഴിഞ്ഞില്ല…..

ഞാൻ ദേഷ്യത്തിൽ കിച്ചു എവിടെ എന്ന് ചോദിച്ചു.. എന്റെ ദേഷ്യം കണ്ടു ക്ലാസ്സിൽ ഉള്ളവർ ഒന്ന് പേടിച്ചു ആരും ഒന്നും പറഞ്ഞില്ല… ഞാൻ ആവുടന്നു നേരെ ഇറങ്ങി പോയത്തു ഞങ്ങൾ സ്ഥിരം സിഗരറ്റു വലിക്കാൻ പോകുന്ന ഉപയോഗിക്കാത്ത സെക്ഷനിൽ ആണ്.. അവൻ ക്ലാസ്സിൽ ഇല്ലാത്ത പക്ഷം അവിടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…..

ഞാൻ അങ്ങോട്ട്‌ വേഗത്തിൽ നടന്നു…. എന്റെ ദേഷ്യം കണ്ടു കാര്യം മനസ്സിലാകാതെ ക്ലാസ്സിലെ ആരൊക്കയോ പുറകെ വരുന്നുണ്ടായിരുന്നു…..

ഞാൻ ആ സെക്ഷനിൽ എത്തി… അവിടെ അവനെ കണ്ടില്ല.. നോക്കിയപ്പോൾ ഒഴിഞ്ഞ ക്ലാസ്സിന്റെ ഡോർ അടച്ചിരിക്കുന്നതു കണ്ടു.. അകത്തു ആരോ ഉണ്ടെന്നു മനസ്സിലായി … അങ്ങോട്ട് അടുത്തപ്പോൾ ചില സിൽക്കാര ശബ്ദം എല്ലാം കേൾക്കാം ഞാൻ നേരെ ആ ഡോർ സർവ ശക്തിയിൽ ഒരു ചവിട്ടു കൊടുത്തു…. ആ ഡോർ അപ്പോൾ തന്നെ പൊളിഞ്ഞു വീണു.. അകത്തു നിന്ന കിച്ചുവിനെ ഞാൻ കണ്ടു… കൂടെ ഒരു പെൺകുട്ടിയും ഉണ്ട്.. ധന്യയുടെ റൂമേറ്റ് രേഷ്മ… പെട്ടന്ന് എന്നെ കണ്ടപ്പോൾ കിച്ചു ഞെട്ടി നോക്കി…. രേഷ്മയെ കണ്ടപ്പോൾ എങ്ങനെ ആണ് വീഡിയോ കിട്ടിയത് എന്ന് എനിക്കു മനസ്സിലായി……

ഞാൻ കാണുമ്പോൾ അവർ ഞെട്ടി നിൽക്കുക ആയിരുന്നു…. രേഷ്മയുടെ ചുരിദാറിന്റ ടോപ് മാത്രം ഇട്ടാണ് നിൽക്കുന്നത്.. കിച്ചു പാന്റ് മാത്രം…. അവനെ കണ്ടപ്പോൾ ഞാൻ ദേഷ്യവും സങ്കടവും കൊണ്ട് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.. ഞാൻ ഓടി പോയി അവന്റ നെഞ്ച് നോക്കി ആഞ്ഞു ഒരു ചവിട്ടു കൊടുത്തു.. ചവിട്ടു കൊണ്ട അവൻ തെറിച്ചു ബഞ്ചിന്റെ ഇടയിൽ വീണു…

ഞാൻ അവളെ കഴുത്തിൽ പിടിച്ചു ചുമരിലോട്ടു തള്ളി.. അവൾ ചുമരിൽ പോയി ഇടിച്ചു ബോധം പോയി… നോക്കുമ്പോൾ അവരുടെ രണ്ടു പേരുടെയും ഫോൺ അവിടെ ഇരിക്കുന്നു.. ഞാൻ അത് രണ്ടും എടുത്തു കയ്യിൽ വച്ചു.. ചവിട്ടു കൊണ്ട കിച്ചു അപ്പോൾ ആണ് എണീറ്റത് അവനു നിവർന്നു നിൽക്കാൻ കഴിയുന്നതിനു മുൻപ് ഞാൻ അവനെ പിടിച്ചു മൂക്കിൽ ഒരു ഇടി കൊടുത്തു.. അവനു എന്നെ പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല… അവന്റെ മൂക്കിൽ നിന്നു ചോര വാന്നു…. ഉടനെ ഞാൻ അവനെ കഴുത്തിൽ പിടിച്ചു തൂക്കി എടുത്തു മേശയുടെ മുകളിൽ അടിച്ചു…..മേശ എല്ലാം പൊട്ടി പോയി… ഞാൻ പൊട്ടിയ മേശയുടെ കാല് എടുത്തു അവന്റെ കാലിൽ അടിച്ചു.. ആ അടിയോടെ അവന്റ കാലു ഒടിഞ്ഞു.. അടുത്ത അടി അവന്റ മുഖത്തു തന്നെ കൊടുത്തു…. അവന്റ വായിൽ നിന്നു ചോര തെറിച്ചു…….

ആ ക്ലാസിനു വെളിയിൽ അപ്പോൾ ഒരുപാട് കുട്ടികൾ നിറഞ്ഞിരുന്നു…… സംഭവം എല്ലാം അറിഞ്ഞു പ്രിൻസിപ്പളും സങ്കവും എല്ലാം അവിടെ എത്തി……

അപ്പോഴും ഞാൻ ഭ്രാന്തനെ പോലെ അവനെ തല്ലുക ആയിരുന്നു.. അതിനിടയിൽ കിച്ചുവിന്റ ബോധം എല്ലാം പോയിരുന്നു.. നോക്കുമ്പോൾ ആരൊക്കയോ വന്നു എന്നെ പിടിച്ചു മാറ്റി… കുറച്ചു പേര് ചേർന്ന് കിച്ചുനെയും രേഷ്മയെയും എടുത്തോണ്ട് പോയി… എന്നെ അവർ എല്ലാം ചേർന്ന് പിടിച്ചു കൊണ്ട് പോയി ഞാൻ അപ്പോഴും ഭ്രാന്തമായി പെരുമാറി കൊണ്ടിരിന്നു…..
നോക്കുമ്പോൾ കിച്ചുനെയും രേഷ്മയെയും ആരൊക്കയോ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി…. എന്നെ അപ്പോഴേക്കും അവർ പിടിച്ചു കൊണ്ട് പോയിരുന്നു….. എന്നാലും എന്റെ ദേഷ്യം അടങ്ങിയിരുന്നില്ല….

പ്രിൻസിപ്പൽ ആപ്പോൾ ആദ്യം എന്റെ പുറകെ വന്ന ആൾക്കാരോട് കാര്യം എല്ലാം തിരക്കുക ആയിരുന്നു… അവർ കിച്ചുനെയും രേഷ്മയെയും കണ്ട സാഹചര്യം എല്ലാം പറഞ്ഞു… ഞാൻ അപ്പോൾ മാറി നിൽക്കുക ആയിരുന്നു… പ്രിൻസിപ്പൽ എന്നോട് വന്നു കാര്യം തിരക്കി എന്നാൽ ഞാൻ പറയുവാൻ കൂട്ടാക്കിയില്ല….

ഞങ്ങളെ പഠിപ്പിക്കുന്ന വേണി മിസ്സ്‌ എന്നോട് വന്നു ചോദിച്ചു… അപ്പോൾ ഞാൻ ഉണ്ടായ കാര്യം എല്ലാം മിസ്സ്‌നോട് പറഞ്ഞു…. മിസ്സ്‌ എല്ലാം കേട്ടിട്ട് മിണ്ടാതെ ഇരുന്നു….. കുറച്ചു കഴിഞ്ഞു മിസ്സ്‌ പ്രിൻസിപാലിനോട് കാര്യം പറഞ്ഞു അല്ലേൽ പോലീസ് കേസ് ആകും എന്ന് പറഞ്ഞു….. കോളേജിൽ മറ്റാരും ഈ കാര്യം അറിയരുത് എന്ന് ഞാൻ മിസ്സിനോടു പറഞ്ഞു.. മിസ്സ്‌ ഒരു പെൺകുട്ടിയുടെ ജീവിതം ആയതു കൊണ്ട് എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞു….

ഞാൻ നേരെ കോളേജ് നിന്നു ഇറങ്ങി അവളെ കാണാൻ ഹോസ്റ്റലിന്റെ മുന്നിൽ പോയി …… അവളെ വിളിച്ചു പുറത്തു വരാൻ പറഞ്ഞു…. ..അവൾ വന്നു ഇപ്പോഴും അവൾക്കു വലിയ മാറ്റം ഒന്നും ഇല്ല…. അവൾ മനസ്സ് മരിച്ച അവസ്ഥ ആയിരുന്നു…. ഞാൻ അവളോട്‌ നടന്ന കാര്യം എല്ലാം പറഞ്ഞു… എന്നാൽ അവൾക്കു അതൊന്നും കേട്ട ഭാവം ഇല്ലായിരുന്നു……. ഞാൻ അവളെ ചേർത്ത് നിർത്തി കാര്യം പറഞ്ഞു…… ഇനിയും അവളെ വിഷമിക്കണ്ട എന്ന് കരുതി പറഞ്ഞു വിട്ടു….. എല്ലാം മറക്കാൻ ഞാൻ അവളോട്‌ പറഞ്ഞു……

ഞാൻ വണ്ടി എടുത്തു എങ്ങോട്ടുന്നില്ലാതെ പോയി… ഞാൻ അവരുടെ ഫോൺ ചെക്ക് ചെയ്തു വീഡിയോ വേറെ എവിടെയും ഷെയർ ആയിട്ടില്ലെന്നു ഉറപ്പു വരുത്തി….

കുറച്ചു കഴിഞ്ഞപ്പോൾ വേണി മിസ്സ്‌ വിളിച്ചു… നാളെ കോളേജിൽ വരുമ്പോൾ വീട്ടിൽ നിന്നു ആളെ കൊണ്ട് വരണം എന്നും…. കിച്ചു നു ബോധം വന്നു എന്നും കയ്യും കാലും… വാരിയെല്ലും എല്ലാം പൊട്ടൽ ഉണ്ടെന്നു പറഞ്ഞു…. എന്നാലും എനിക്കു അവനോടു ഉള്ള ദേഷ്യം കുറഞ്ഞിരുന്നില്ല…..
ഞാൻ വീട്ടിൽ പോയി….. എല്ലാരോടും നടന്ന കാര്യം എല്ലാം പറഞ്ഞു.. അവർക്കു കിച്ചുവിന്റ കാര്യം ഒരു ഷോക്ക് ആയിരുന്നു… കാരണം അവനെ സ്വന്തം മോനെ പോലെ തന്നെ ആയിരുന്നു അമ്മ കണ്ടിരുന്നത്…… എന്നാൽ ഞാൻ അവനെ തല്ലിയതിൽ ആരും ഒന്നും പറഞ്ഞില്ല.. എല്ലാംവർക്ക് ധന്യയുടെ അവസ്ഥ ഓർത്തു ദുഃഖം ആയിരുന്നു……..

………………………………………………………….

അടുത്ത ദിവസം മിസ്സ്‌ പറഞ്ഞത് അനുസരിച്ചു ഞാനും ചേട്ടനും കോളേജിൽ പോയി…. പ്രിൻസിപ്പലിന്റെ റൂമിനു വെളിയിൽ കിച്ചുവിന്റ അമ്മയും അച്ഛനും ഉണ്ടായിരുന്നു….. അവന്റെ അച്ഛൻ ഈ ഇടയ്ക്കു ആണ് നാട്ടിൽ വന്നത്….. അവർ എന്നെ നോക്കി എങ്കിലും ഞാൻ ദേഷ്യത്തിൽ ആയിരുന്നു… തൊട്ടപ്പുറത്തു ധന്യയും ഫാമിലിയും ഉണ്ടായിരുന്നു….. അവൾ ഇപ്പോഴും പഴയ കോലം തന്നെ ആയിരുന്നു.. അവളെ അങ്ങനെ കണ്ടപ്പോൾ എനിക്കു കണ്ണ് നിറഞ്ഞു….. ഞാൻ അവരുടെ അടുത്ത് പോയി.. എന്നെ കണ്ടപ്പോഴും അവൾ ഒന്നും മിണ്ടാതെ അവളുടെ അമ്മയുടെ തോളിൽ ചാരി തന്നെ നിന്നു..

എനിക്കു അവളുടെ വീട്ടുകാരോട് ഒന്നും പറയാൻ കഴിഞ്ഞില്ല…… ഞാനും ഒന്നും പറയാതെ നിന്നു… കുറച്ചു കഴിഞ്ഞു തലയിൽ ഒരു കേട്ടുമായി രേഷ്മയും ഫാമിലിയും വന്നു…. ഞാൻ അവളെ ദേഷ്യത്തിൽ നോക്കി അവിടെ നിന്നു… എന്റെ അടി കൊണ്ട് അവശൻ ആയതിനാൽ കിച്ചു മാത്രം വന്നില്ല…….

പ്രിൻസിപ്പൽ ഞങ്ങളെ എല്ലാരേയും അകത്തേക്ക് വിളിച്ചു…. കാര്യങ്ങൾ പറഞ്ഞു തുടങ്ങി…. ഞാനും നടന്ന കാര്യം എല്ലാം… അപ്പോഴും ഞാൻ ദേഷ്യം കൊണ്ട് ജോലിക്കുക ആയിരുന്നു… എല്ലാം പറഞ്ഞപ്പോൾ ധന്യയുടെ അമ്മയും കിച്ചുവിന്റെ അമ്മയും കരയുന്നു… രേഷ്മയുടെ വീട്ടുകാർ ഒന്നും പറയാൻ പറ്റാതെ തല കുനിച്ചു നിന്നു….

ഞാൻ അവരുടെ മുന്നിൽ വച്ചു തന്നെ ആ രണ്ടു ഫോണും അടിച്ചു പൊട്ടിച്ചു…… സിം പോലും ഞാൻ അവർക്കു കൊടുത്തില്ല….. പ്രേശ്നത്തിന്റെ സീരിയസ് മനസ്സിലാക്കി കിച്ചുനെയും രേഷ്മയെയും കോളേജിൽ നിന്നു ഡിസ്സ്മിസ്സ് ചെയ്തു…….. എനിക്കു ഒരു വാണിംഗ് തന്നു വിട്ടു… ഒരു പെൺകുട്ടിയുടെ ഭാവി ഓർത്തു ഇത് പോലീസ് കേസ് ആക്കണ്ട എന്ന് പ്രിൻസിപ്പൽ പറഞ്ഞു….
അങ്ങനെ ഞങ്ങൾ പുറത്തു ഇറങ്ങി….ഞാൻ നോക്കുമ്പോൾ കിച്ചുവിന്റെ അമ്മ ധന്യയുടെ കാലിൽ വീണു മാപ്പ് ചോദിക്കുന്നു…. എന്നാൽ അവൾക്കു ഒരു കുലുക്കവും ഇല്ലായിരുന്നു.. അവളുടെ അവസ്ഥ കണ്ടു ഞാൻ വല്ലാതെ വിഷമിച്ചു… അവളുടെ വീട്ടുകാരുടെ അവസ്ഥയും മറിച്ചായിരുന്നില്ല……

ഞാൻ അവളെയും അവളുടെ വീട്ടുകാരെയും പറഞ്ഞു കാര്യം എല്ലാം മനസ്സിലാക്കി… അവൾക്കു ഒരു മാറ്റം വേണം അതുകൊണ്ട് അവർ അവളെ വീട്ടിൽ കൊണ്ട് പോയി…. കിച്ചുവിന്റ അമ്മ എന്നോട് സംസാരിക്കാൻ ശ്രെമിച്ചു എനിക്കിലും ഞാൻ അത് കേൾക്കാൻ കൂട്ടാക്കിയില്ല……

………………………………………………………….

അങ്ങനെ ദിവസ്സങ്ങൾ കടന്നു പോയി.. ഒരു ആഴ്ച കഴിഞ്ഞാണ് ഞാൻ കോളേജിൽ പോയത്.. ക്ലാസ്സിൽ കയറാൻ എനിക്കു മനസ്സ് വന്നില്ല…. എന്നാൽ വീട്ടിൽ അടഞ്ഞുകൂടി ഇരിക്കുന്നതിനേക്കാൾ നല്ലത് ക്ലാസ്സിൽ പോകുന്നതാണെന്നു തോന്നി…

കോളേജിൽ ആരും ആ എന്താണ് പ്രശ്നം എന്ന് വെക്തമായി അറിഞ്ഞിരുന്നില്ല.. പലരും എന്നോട് വന്നു ചോദിച്ചു. എന്നാൽ ഞാൻ അതിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറി….. കിച്ചുവിന് ഞാൻ കൊടുത്ത പണി നല്ല രീതിയിൽ ആയിരുന്നു…. 4 മാസം അവനു ബെഡിൽ തന്നെ ആയിരുന്നു… അത് കഴിഞ്ഞു അവനെ അവന്റ അച്ഛൻ കൂടെ ഗൾഫിൽ കൊണ്ട് പോയി.. നാട്ടിൽ അവനെ നിർത്തിയാൽ ഇനിയും ശെരി ആകില്ല എന്ന് അവർക്കു മനസ്സിലായി…

ഇതിനിടയിൽ ഒരു ദിവസ്സം ധന്യയുടെ അച്ഛൻ കോളേജിൽ വന്നു.. അവളുടെ tc വാങ്ങാൻ ആണ് അദ്ദേഹം വന്നത്… അന്ന് എന്നെ വന്നു കണ്ടിരുന്നു… അവൾക്കു ഒരു മാറ്റം വേണം എന്നും അത് കൊണ്ട് അവർ എല്ലാം ലണ്ടനിൽ പോകുക ആണെന്നും ഇനി നാട്ടിൽ വരില്ല എന്നും എല്ലാം പറഞ്ഞു… എല്ലാം കേട്ടപ്പോൾ എനിക്കു വിഷമം ആയി എങ്കിലും അവൾക്കു നല്ല ജീവിതം കിട്ടാൻ വേണ്ടി ഞാൻ അത് ഉള്ളിൽ ഒതുക്കി….

കുറേനാൾ അവളെ ഓർത്തു വിഷമം ഉണ്ടായിരുന്നു എങ്കിലും പതുക്കെ പതുക്കെ ഞാൻ എല്ലാത്തിനും പൊരുത്തപ്പെട്ടു… കിച്ചുവിന്റ സ്വഭാവം അറിഞ്ഞ മീനാക്ഷി വളരെ വിഷമിച്ചു എന്നാൽ ഞാൻ അവളെയും എല്ലാം പറഞ്ഞു പഴയത് പോലെ ആക്കി.. എന്റെ ജീവിതവും ആയി ഞാൻ മുന്നോട്ടു പോയി… അന്നത്തെ സംഭവത്തിന്‌ ശേഷം ഞാൻ കിച്ചുവിനെ പിന്നെ കണ്ടിട്ടില്ല
എന്നാൽ പകയുടെ തീയും ആയി അവൻ പിന്നെയും എന്റെ ജീവിതത്തിൽ വരും എന്ന് ഞാൻ അന്ന് കരുതിയില്ല

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഞാൻ നടന്ന കാര്യം എല്ലാം കിരണിന്റെ അടുത്ത് പറഞ്ഞു… അവനും അത് കേട്ടു മിണ്ടാതെ ഇരുന്നു…..

“ഡാ എനിക്കു അവനെ ഇപ്പോൾ വേണം……ഇപ്പോൾ തന്നെ ”

ഞാൻ ദേഷ്യത്തിൽ അവനോടു പറഞ്ഞു….. എന്റെ മുഖഭാവം കണ്ടു അവനു കാര്യം മനസ്സിലായി…. ഹോട്ടലിൽ നിന്നു കിട്ടിയ ഫോൺ നമ്പർ ചെക്ക് ചെയ്യാൻ ആരെയോ വിളിച്ചു ഡീറ്റെയിൽസ്സും ഇപ്പോൾ ഉള്ള ലൊക്കേഷനും പറയാൻ ആവശ്യപ്പെട്ടു…

ഞങ്ങൾ അവിടെ നിന്നു ഇറങ്ങി നേരെ വണ്ടി പാർക്ക്‌ ചെയ്തിരുന്ന അടുത്ത് പോയി…. അവനു അപ്പോൾ കാൾ വന്നു.. അവൻ അത് എടുത്തു സംസാരിച്ചു…. കുറച്ചു കഴിഞ്ഞു അവൻ എന്റെ അടുത്ത് വന്നു… അവൻ എന്നെ വിളിച്ചു

“ഡാ ”

“ഡാ എന്തായി…. അവൻ എവിടെ ഉണ്ട് ഇപ്പോൾ?”

“ഡാ അവന്റ നമ്പർ തന്നയ…. ഇപ്പോൾ നിന്റെ വീടിന്റെ അടുത്തുള്ള ലൊക്കേഷൻ ആണ് കാണിക്കുന്നേ…….”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൻ അവന്റ വീട്ടിൽ തന്നെ കാണും എന്ന് എനിക്കു മനസ്സിലായി… ഞാൻ അവനോടു വണ്ടിയിൽ കയറാൻ പറഞ്ഞു…. അവൻ എന്റെ ഒപ്പം വണ്ടിയിൽ കയറി… ഞാൻ വേഗത്തിൽ വണ്ടി പായിച്ചു… അവൻ എന്തൊക്കയോ എന്നോട് പറയുക ആയിരുന്നു.. എന്നാൽ അതൊന്നും കേൾക്കാൻ പറ്റിയ മനസിക അവസ്ഥ ആയിരുന്നില്ല ഞാൻ…… വണ്ടിയിൽ ഇരുന്ന് അവൻ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു… ചേട്ടൻ ബാങ്കിന്റെ ഫ്രണ്ടിൽ നിൽക്കാം എന്ന് പറഞ്ഞു..

ഞാൻ അതിരുവിട്ടാൽ എന്നെ തടയാൻ ചേട്ടനെ കൊണ്ടേ പറ്റു അത് കൊണ്ട് ഞാൻ ചേട്ടനെയും കൂട്ടി കിച്ചുവിന്റ വീട് ലക്ഷ്യം ആക്കി പോയി…. പോകുന്ന വഴിയിൽ മുഴുവൻ അവർ എന്നോട് അബദ്ധം ഒന്നും കാണിക്കരുത് എന്ന് പറഞ്ഞു കൊണ്ടിരുന്നു.. എന്നാൽ എനിക്കു അത് കേൾക്കാൻ താല്പര്യം ഇല്ലാതെ എത്രയും പെട്ടന്ന് അവിടെ എത്താൻ വേണ്ടി വണ്ട് പറപ്പിച്ചു വിട്ടു….

അങ്ങനെ വേഗത്തിൽ ഞങ്ങൾ കിച്ചുവിന്റ വീടിന്റെ മുന്നിൽ കാർ കൊണ്ട് നിർത്തി….. ഞാൻ ഡോർ വലിച്ചു തുറന്നു വേഗത്തിൽ ആ വീടിന്റ ഉള്ളിൽ ഓടി… മുന്നിലെ വാതിൽ തുറന്നു കിടക്കുക ആയിരുന്നു… ഞാൻ വേഗത്തിൽ അകത്തോട്ടു ഓടി…. എന്റെ പിന്നാലെ അവരും ഉണ്ടായിരുന്നു. ഞാൻ ഓടി ഹാളിൽ എത്തിയപ്പോൾ അവനെ ഞാൻ കണ്ടു… അവനെ കണ്ടതും ഒരു ഇരയെ കാണുന്ന വേട്ടക്കാരന്റെ അവസ്ഥ ആയിരുന്നു എനിക്കു…
അവൻ സോഫയിൽ ഇരുന്നു tv കാണുക ആയിരുന്നു.. പെട്ടന്ന് അവൻ എന്നെ കണ്ടു ഒന്ന് പേടിച്ചു… ഞാൻ ഓടി ചെന്ന് അവന്റെ നെഞ്ച് നോക്കി ആഞ്ഞു ഒരു ചവിട്ട് ചവിട്ടി…. ചവിട്ടു കൊണ്ട അവൻ സോഫയുടെ പുറകിലേക്ക് മലന്നു പോയി…. അവനു എഴിക്കാൻ കഴിയുന്നതിനു മുന്നേ ഞാൻ അവനെ തൂക്കി എടുത്തു മേശയുടെ പുറത്തു എറിഞ്ഞു….. ആ സമയത്താണ് ചേട്ടനും കിരണും അവിടെ എത്തിയത് അവൻ വീണപ്പോൾ മേശയുടെ ഗ്ലാസ്‌ എല്ലാം പൊട്ടി അവന്റ ദേഹത്ത് കുത്തിയിരുന്നു..

ഈ സൗണ്ട് എല്ലാം കേട്ടു അവന്റെ അച്ഛനും അമ്മയും ഓടി വന്നു… അവർ ഈ കാഴ്ച എല്ലാം കണ്ടു ഞെട്ടി നിൽക്കുക ആയിരുന്നു..

എന്നാൽ ഞാൻ മൃഗത്തെ പോലെ ആണ് പെരുമാറിയത്….. ഞാൻ അവനെ അടിക്കാൻ ഒരുങ്ങിയതും കിരൺ എന്നെ താടയാൻ നോക്കി എന്നാൽ ഞാൻ അവനെ തള്ളി മാറ്റി അവനെ പിടിച്ചു ചുമരിൽ ഇടിച്ചു… അവന്റെ ദേഹം മുഴുവൻ ചോര ആയി…. ഞാൻ അവനെ അടിക്കാൻ കൈ ഓങ്ങിയതും ചേട്ടൻ വാന്നു എന്നെ പിടിച്ചു മാറ്റി….. ചേട്ടൻ എന്നെ അവനിൽ നിന്നും ദൂരേക്ക് കൊണ്ട് പോയി… ഞാൻ അപ്പോഴും അവനെ അടിക്കാൻ ആയി മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു..

ഇതെല്ലാം കണ്ടു നിന്ന അവന്റ അമ്മ നിസ്സഹായ ആയി കരയുക ആയിരുന്നു.. എന്നാൽ അവന്റെ അച്ഛൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു… എന്നാൽ കിരൺ പോയി അവനെ പിടിച്ചു നിർത്തി… അവന്റ കാരണത് ഒന്ന് കൊടുത്തു…

“ഡാ ഞങ്ങക്ക് വന്ന കാര്യം എന്താണെന്നു നിനക്ക് മനസ്സിലായി കാണുമല്ലോ……. നീ നല്ല കുട്ടിയായി എല്ലാം പറ…. ഇല്ലേൽ നീ വിവരം അറിയും… ഞാൻ സ്റ്റേഷനിൽ കൊണ്ട് പോയാൽ ഇങ്ങനെ ആയിരിക്കില്ല…”

കിരൺ തന്റെ പോലീസ് ഭാഷയിൽ അവനോട് പറഞ്ഞു.. ഞാൻ അപ്പോഴേക്കും ഒന്ന് മായപ്പെട്ടിരുന്നു… അവനു മറ്റു വഴികൾ ഇല്ലാതെ എല്ലാം പറയാൻ തുടങ്ങി….

അവൻ എന്നെയും മാളൂനെയും ട്രാപ് ചെയ്ത കഥ എല്ലാരോടും പറഞ്ഞു…. അവന്റെ അമ്മയും അച്ഛനും ഇതെല്ലാം കേട്ടു തലകുനിച്ചു നിന്നു… അവൻ എല്ലാം പറഞ്ഞു കഴിഞ്ഞതും അവന്റ അമ്മ അവന്റ കാരണത് നോക്കി ഒരണ്ണം കൊടുത്തു……
” എന്തിനാടാ നശിച്ചവനെ എന്റെ വയറ്റിൽ പിറന്നത്…. നിന്റെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടായിരുന്നോ…. എന്തിനാടാ ഇങ്ങനെ ജീവിക്കുന്നേ…. എങ്ങോട്ടേലും പോയി ചത്തു കൂടെ? ”

അമ്മ കരഞ്ഞു തളർന്നു വീഴാൻ പോയി ഉടനെ ഞാൻ അമ്മയെ പോയി പിടിച്ചു നിർത്തി… അമ്മ എന്റെ ഞെഞ്ചിൽ കിടന്നു കരഞ്ഞു.. ഞാൻ അവരെ ചേർത്ത് പിടിച്ചു……. ഒരു കാലത്ത് സ്വന്തം അമ്മയെ പോലെ കണ്ടതല്ലേ… എനിക്കു ആ കരച്ചിലിന് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല… അവന്റ അച്ഛൻ ഒന്നും ചെയ്യാൻ പറ്റാതെ അവിടെ വിഷമിച്ചു നിന്നു… ഞാൻ അമ്മയെ അച്ഛന്റെ കയ്യിൽ ഏല്പിച്ചു… അപ്പോഴേക്കും മാളുവിന്റ മുഖം ആണ് എന്റെ മനസ്സിൽ വന്നതു…. അവളുടെ വീട്ടുകാരെ ഇന്ന് തന്നെ സത്യം ബോധിപ്പിക്കാം എന്ന് എനിക്കു ഉണ്ടായിരുന്നു… ഞാൻ നേരെ കിച്ചുവിന്റ അടുത്തേക്കേക്ക് പോയി…ഞാൻ വരുന്ന കണ്ടു അവന്റ കണ്ണിൽ പേടി വന്നു….

ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി… ശരീരത്തിൽ ഗ്ലാസ്‌ കൊണ്ട് മുറിഞ്ഞതിൽ നിന്നു അവന്റ ശരീരത്തു ചോര ഉണ്ടായിരുന്നു……. ഞാൻ അവനെ എഴുന്നേൽപ്പിച്ച കണ്ടു ചേട്ടൻ എന്റെ അടുത്ത്ക്കു വന്നു… ഞാൻ ഇനിയും അവനെ അടിക്കാൻ പോകുന്നു എന്നാണ് ചേട്ടൻ കരുതിയത്……

“ഡാ നീ കാരണം എന്റെ ഒപ്പം ചതിയിൽ പെട്ട ഒരു പാവം പെൺകുട്ടിയുണ്ട്… അവൾ ഇപ്പോൾ വീട്ടുകാർക്ക് മുന്നിൽ മോശക്കാരി ആണ്….. അത് കൊണ്ട് അവളുടെ വീട്ടുകാരുടെ അടുത്ത് നീ തന്നെ എല്ലാ സത്യവും പറയണം… ”

ഞാൻ അവനോടു പറഞ്ഞു…. എന്നിട്ട് ഞാൻ അവന്റ അമ്മയെ നോക്കി പറഞ്ഞു…

“അമ്മേ ഞാൻ ഇവനെ കൊണ്ട് പോവുക ആണ്… ഇനി ഞാൻ ഇവനെ തല്ലില്ല…. പക്ഷെ ഇവൻ തന്നെ എല്ലാം അവളുടെ വീട്ടിൽ പറയണം…..”

ഞാൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു… അമ്മ എന്നെ നോക്കി സമ്മതം എന്നാ രീതിയിൽ നിന്നു… പിന്നെ അവനെയും കൊണ്ട് പുറത്തു ഇറങ്ങി വണ്ടിയിൽ കയറി… ചേട്ടനോട് വരണ്ടാന്നു പറഞ്ഞു വീട്ടിലേക്കു വിട്ടു… ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നാ ഉറപ്പു കൊടുത്തപ്പോൾ ചേട്ടൻ വീട്ടിലേക്കു പോയി.. ഞാനും കിരണും കാറിന്റെ മുന്നിൽ കയറി.. കിച്ചനെ പിന്നിലും ഇരുത്തി.. ഞങ്ങൾ അവളുടെ നാട്ടിലേക്കു യാത്ര ആയി….. കിരൺ ആണ് വണ്ടി ഒട്ടിച്ചിരുന്നത് പോകുന്ന വഴി എല്ലാം എല്ലാരും നിശബ്ധം ആയിരുന്നു….
ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങക്ക് അവളുടെ വീട്ടിൽ എത്തി…… വീടിന്റെ മുന്നിൽ വണ്ടി നിൽക്കുന്ന സൗണ്ട് കേട്ടു അവളുടെ അച്ഛനും അമ്മയും എല്ലാം ഇറങ്ങി വന്നു….. കാറിൽ നിന്നും ഇറങ്ങിയ എന്നെ കണ്ടു അവർ എന്തോ പറയാൻ വന്നു.. എന്നാൽ അതിനു മുൻപ് കിരൺ കാറിൽ നിന്നും കിച്ചനെ പിടിച്ചു ഇറക്കി….. രക്തത്തിൽ കുളിച്ചു ഇറങ്ങിയ അവനെ കണ്ടു അവർ ഒന്നു പേടിച്ചു…. ഞാൻ അവനെയും കൊണ്ട് സിറ്റ് ഔട്ടിൽ കയറി…

“ഞാൻ അന്ന് പറഞ്ഞിരുന്നു ഞാൻ ഒരിക്കൽ കൂടി ഇവിടെ വരും എന്ന്.. അന്ന് എന്റെ കയ്യിൽ ഞങ്ങൾക്ക് സംഭവിച്ചതിന്റെ ഉത്തരം എനിക്കു ഇല്ലായിരുന്നു.. എന്നാൽ ഇന്ന് എന്റെ കയ്യിൽ അതിനു ഉത്തരം ഉണ്ട് ”

ഞാൻ അതും പറഞ്ഞു കിച്ചനെ നോക്കി… ദേഷ്യത്തിൽ പറഞ്ഞു…..

“പറയെടാ എല്ലാം ”

എന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടു അവർ ഞെട്ടി നിൽക്കുക ആയിരുന്നു…..

കിച്ചു എല്ലാ സത്യവും വള്ളി പുള്ളി വിടാതെ അവരോടു പറഞ്ഞു… ഞങ്ങൾക്ക് നടന്ന എല്ലാ പ്രേശ്നവും അതിൽ അവന്റെ പങ്ക് എല്ലാം പറഞ്ഞു……..

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.. അച്ഛന്റെയും മുഖം വിഷമം കൊണ്ട് നിറഞ്ഞു… എന്നാൽ എനിക്കു മനസ്സിൽ സന്തോഷവും…

അവളുടെ അച്ഛൻ എന്നോട് എന്തോ പറയാൻ വന്നപ്പോൾ ഞാൻ പെട്ടന്ന് പറഞ്ഞു…

“ഞാൻ അന്ന് പറഞ്ഞിരുന്നു അവൾ ഒന്നും ചെയ്തിട്ടില്ല അവളെ ഒന്നും പറയരുത് എന്ന്… ഇപ്പോൾ നിങ്ങൾക്കു നിങ്ങളുടെ മകളെ പറ്റി പറഞ്ഞതിൽ കുറ്റബോധം തോന്നുന്നു അല്ലേ….. നിങ്ങൾ ഒരിക്കലും എങ്കിലും അവൾ പറയുന്നത് ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് കാണിച്ചോ… നിങ്ങൾ വളർത്തിയ നിങ്ങളുടെ സ്വന്തം മോളല്ലേ അവൾ.. അവളെ നിങ്ങൾക്കു ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞില്ല… ”

ഞാൻ പറയുന്നത് എല്ലാം മറുതൊന്നും പറയാതെ അവർ കേട്ടു നിന്നു.. ആ അമ്മ കരഞ്ഞു കൊണ്ട് അകത്തോട്ടു പോയി… എനിക്കും അവിടെ നിൽക്കാൻ തോന്നിയില്ല.. ഞങ്ങൾ കിച്ചുനെയും പിടിച്ചു വണ്ടിയിൽ കയറ്റി അവിടന്ന് പോയി… എന്നാൽ ഞാൻ ഇന്ന് വളരെ സന്തോഷവാൻ ആണ്.. മാളുവിനെ ഇനി ഒരിക്കലും ആരും തെറ്റുകാരിയായി കാണില്ല…. സന്തോഷം കൊണ്ട് കണ്ണിൽ വെള്ളം വന്നു…..
എന്തായാലും അവൾക്കു നഷ്ടപെട്ട വീട്ടുകാരെ അവൾക്കു ഇനി കിട്ടും.. അവളുടെ ജീവിതം ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകും…..

കിരൺ വണ്ടി ഓടിച്ചു ഞങ്ങളുടെ നാട്ടിൽ ഉള്ള ഹോസ്പിറ്റലിൽ എത്തിയപ്പോൾ നേരം ഇരുട്ടി…. ഞങ്ങൾ കിച്ചുവിനെ ഹോസ്പിറ്റലിൽ കയറ്റി മുറിവ് എല്ലാം വച്ചു കെട്ടി.. കാര്യമായ പരുക്കൊന്നും ഇല്ലാത്തതു കൊണ്ട് അപ്പോൾ തന്നെ പോകാൻ പറ്റി… ഞങ്ങൾ അവനെ വീട്ടിൽ കൊണ്ടാക്കി തിരികെ വന്നു…….

കിരണിനോട് കാർ കൊണ്ട് പൊക്കോളാൻ പറഞ്ഞു ഞാൻ വീട്ടിൽ കയറി… എനിക്കു നല്ല വിശപ്പ്‌ ഉണ്ടായിരുന്നു…. ഞാൻ നേരെ വീട്ടിൽ ചെന്ന് കയറി.. എല്ലാരും ഹാളിൽ തന്നെ ഉണ്ടായിരുന്നു… ചേട്ടൻ എല്ലാരോടും കാര്യം പറഞ്ഞു കാണും എന്ന് എനിക്കു ഉറപ്പായി… ഞാൻ ചെന്നത് കണ്ടതും അമ്മ എന്തോ പറയാൻ തുടങ്ങും മുൻപ് ഞാൻ വിശക്കുന്നു എന്ന് പറഞ്ഞു…. ഞാൻ പോയി ഇരുന്നു.. ഉടനെ അമ്മയും ചേട്ടത്തിയും പോയി എനിക്കു ഫുഡ്‌ കൊണ്ട് വന്നു.. ഞാൻ നല്ല വിശപ്പുള്ളത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു കഴിച്ചു….. എന്റെ കഴിപ്പ് കണ്ടു അവരും ഒന്നും പറഞ്ഞില്ല.. ഞാൻ കഴിച്ചു കഴിഞ്ഞു നേരെ മുകളിൽ പോയി.. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കുളിക്കാൻ ഒന്നും നിൽക്കാതെ വേഗം പോയി കട്ടിലിൽ കിടന്നു… കിടന്നതു മാത്രമേ ഓര്മയുള്ളു ഞാൻ ഉറങ്ങി പോയി…..

……………………………………………………………….

അടുത്ത ദിവസം ഞാൻ കാണുന്നത് സന്തോഷം കൊണ്ട് നിൽക്കുന്ന മാളുവിനെ ആണ്.. അവളുടെ ഇത്രയും നാൾ കണ്ട മുഖം അല്ല…. അവൾ ഇപ്പോൾ വളരെ അധികം സന്തോഷവതി ആണ്…. അത് കാണുമ്പോൾ എനിക്കു എന്താന്നില്ലാത്ത ഫീലിംഗ്.. ഒരു തരത്തിൽ അവൾക്കു പറ്റിയ പ്രേശ്നത്തിന് ഞാനും കാരണം അല്ലേ.. അപ്പോൾ അവളുടെ സന്തോഷം കാണുമ്പോൾ എനിക്കു ആ കുറ്റബോധം ഇല്ലാതെയായി……..

ആമ്മയും ചേട്ടത്തിയും എല്ലാം വളരെ സന്തോഷത്തിൽ ആയിരുന്നു.. മാളുവിനോട് സംസാരിക്കാൻ ആയി അവൾ മുറിയിൽ പോയ തക്കം നോക്കി ഞാനും പോയി……

“മാളു ”

അവൾ എന്നെ ഒന്നു തിരിഞ്ഞു നോക്കി….. അവളുടെ മുഖത്തു ഒരു സന്തോഷം ഉണ്ടായിരുന്നു..
“ഞാൻ പറഞ്ഞ വാക്ക് പാലിച്ചു…… നീ ഒരിക്കലും തെറ്റ് കാരി അല്ല എന്ന് ഞാൻ എല്ലാരുടെ മുന്നിലും തെളിയിച്ചു… നിന്റെ വീട്ടുകാരെ നിനക്ക് പഴയത് പോലെ കിട്ടും ”

“ഇന്നലെ അമ്മയും അച്ഛനും എന്നെ ഫോണിൽ വിളിച്ചിരുന്നു രാത്രി… അവർ എന്നോട് എല്ലാത്തിനും ക്ഷേമ ചോദിച്ചു… അവർ എന്നെ ഇപ്പോൾ പഴയത് പോലെ സ്നേഹിക്കുന്നുന്നു പറഞ്ഞു..”

“ആ നിനക്ക് ഇനി പഴയതു പോലെ നിന്റെ അമ്മയെയും അച്ഛന്റെയും ഒപ്പം സന്തോഷം ആയി ജീവിക്കാമല്ലോ……..?”

ഞാൻ അത് പറഞ്ഞത് അവളുടെ മുഖം പെട്ടന്നു മാറി.. എന്നാൽ മാറ്റത്തിന്റെ കാരണം എനിക്കു മനസ്സിലായില്ല.. അവൾ ഞാൻ നോക്കുന്ന കണ്ട് വോൾടേജ് കുറഞ്ഞ ഒരു ചിരി തന്നു…

“മാളു……. എന്നോട് ഉള്ള ദേഷ്യം തീർക്കാൻ ആണ് അവൻ നിന്നെയും ഇതിൽ കരുവാക്കിയത്….. അതിനു ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു…. ”

ഞാൻ അവളോട്‌ അത്രയും പറഞ്ഞു… മുറിയിൽ നിന്നു ഇറങ്ങി പോയി…. എന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ടായിരുന്നു എന്നാൽ ഒരു വിഷമവും എന്നെ ബാധിച്ചു… ഈ ഇത്രയും നാൾ എന്റെ കൂടെ വീട്ടിൽ ഉണ്ടായിരുന്ന അവൾ ചിലപ്പോൾ ഇനി മുതൽ ഉണ്ടാകണം എന്നില്ല… എപ്പോഴാണ് എന്റെ ഉള്ളിൽ അവൾ കയറിക്കൊടിയത് എന്ന് പിടിയില്ല…… അവളുടെ അച്ഛനും അമ്മയും വന്നു വിളിച്ചാൽ അവൾ പോകും അവരുടെ കൂടെ.. അവളും അതാകും ആഗ്രഹിക്കുന്നത്…… തന്റെ കൂടെ അവൾ ഇത്രയും നാൾ അവൾ ഉണ്ടയിരുന്നതു അവൾക്കു വേറെ വഴികൾ ഒന്നും ഇല്ലാത്തത് കൊണ്ടാകും…

എന്നാൽ എനിക്കു അവളെ പിരിയാൻ കഴിയുമോ… അറിയാതെ ആണേലും ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയവൻ അല്ലേ… അവൾ എന്റെ ഭാര്യ അല്ലേ… ഞാൻ എപ്പോൾ ആണ് അവളെ ഇഷ്ടപെട്ടത്…. അതോ അവളോട്‌ ഉള്ളത് സഹതാപം ആയിരുന്നോ… എന്റെ മനസ്സിൽ ഓരോ ചിന്തകൾ അങ്ങനെ വന്നു കൊണ്ടിരുന്നു… മനസ്സിൽ ഓരോ കാര്യങ്ങൾ കാരണം ഒരു യുദ്ധം തന്നെ ഉണ്ടായി എന്നു വേണമെങ്കിൽ പറയാം… അവസാനം എന്റെ മനസ്സ് എനിക്കു ഒരു ഉത്തരം തന്നു
അതെ…. അവളെ ഞാൻ പ്രേമിക്കുന്നു…. അവൾ എന്റെ ജീവന്റെ പാതിയാണ്…….

എന്നാൽ അവൾ എന്നെ അങ്ങനെ കണ്ടിട്ടില്ല എങ്കിലോ… അവൾ ഇതുവരെ അതിന് ഒരു സൂചന പോലും തന്നില്ലല്ലോ…. എന്റെ ഇഷ്ടം അവൾക്കു മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ഒരുക്കമല്ല.. അവൾക്കു നല്ല ഒരു ജീവിതം ഇനിയും കാത്തിരിക്കുന്നു…

എന്തൊക്കയോ ആലോചിച്ചു….. ഞാൻ വീടിന്റെ പുറത്തു എത്തി… എന്നാൽ എന്റെ ആകെ വല്ലാതെ ആയിരുന്നു.. വീട്ടിൽ നിന്നാൽ വട്ടു പിടിക്കും എന്ന് തോന്നിയ ഞാൻ നേരെ ബൈക്ക് എടുത്തു എങ്ങോട്ടെന്നില്ലാതെ പോയി…….. കുറെ നേരം പാർക്കിൽ ഒക്കെ പോയിരുന്നു..

പിന്നെ രാത്രി ഒരു 9 മണി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്.. അമ്മയുടെ വായിൽ നിന്നു കുറെ കേട്ടു എങ്കിലും.. ഞാൻ ഒന്നും തിരിച്ചു പറയാൻ നിന്നില്ല…… അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ വിശപ്പില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി എന്നാൽ അമ്മ എന്നെ നിർബന്ധിച്ചു പിടിച്ചിരുത്തി…

എന്നാൽ എനിക്കു ഒന്നും കഴിക്കാൻ തോന്നിയില്ല.. മനസിൽ പിന്നെയും ഓരോ ചോദ്യങ്ങൾ വന്നു കൊണ്ടിരിന്നു…… ഞാൻ ഒരു ചപ്പാത്തിയുടെ പകുതി മാത്രം കഴിച്ചു.. എണിറ്റു മുറിയിൽ പോയി.. മാളു വരുന്നതിനു മുൻപ് ഉറങ്ങണം എന്നായിരുന്നു എന്റെ പ്ലാൻ.. ഞാൻ പെട്ടന്ന് ഒരു കുളി പാസ്സ് ആക്കി.. കയറി കിടന്നു.. എന്നാൽ മനസ്സിലെ കാലുഷിത അവസ്ഥ കാരണം എനിക്കു ഉറക്കം വന്നില്ല… ഞാൻ കണ്ണും അടച്ചു ഉറങ്ങാൻ ശ്രെമിച്ചു…. എന്നാൽ നിദ്ര ദേവി എന്നെ തിരിഞ്ഞു നോക്കിയില്ല..

ഒരു പാട് നേരം കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. എന്നാൽ വലിയ മാറ്റം ഒന്നും ഉണ്ടായില്ല….. അപ്പോൾ തന്നെ വാതിലിനു അടുത്ത് ഒരു അനക്കം കേട്ടു… ഞാൻ കണ്ണ് അടച്ചു ഉറങ്ങിയാ പോലെ കിടന്നു….. അവൾ വന്നു കുളിക്കാൻ കയറിയ തക്കം നോക്കി ഞാൻ എണിറ്റു ബലക്കണിയിൽ പോയി നിന്നു.. കുറെ നേരം അവിടെ നിന്നു….. റോഡിൽ ഉള്ള പോസ്റ്റിലെ ലൈറ്റ് നോക്കി നിന്നു…. അതിലെ വെട്ടത്തിന് ചുറ്റും പറക്കുന്ന പ്രാണികളെ ഞാൻ നോക്കി നിന്നു സമയം കളഞ്ഞു…
കുളിച്ചു ഇറങ്ങിയപ്പോൾ എന്നെ കട്ടിലിൽ കാണാതെ അവൾ ബാൽക്കണിയിൽ വന്നു..

“കിടക്കുന്നില്ലേ ”

അവൾ എന്റെ പുറകെ വന്നു ചോദിച്ചു…. അവൾ ചോദിച്ചപ്പോൾ ആണ് അവൾ വന്നത് ഞാൻ ശ്രെദ്ധിക്കുന്നത്….

“കിടന്നിട്ട് ഉറക്കം വരുന്നില്ല….. മാളു പോയി കിടന്നോ..”

ഞാൻ അവളോട്‌ പോയി കിടക്കാൻ പറഞ്ഞു ഞാൻ അവിടെ തന്നെ നിന്നു… കുറച്ചു കഴിഞ്ഞു അവൾ മടങ്ങിപോയപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്നും താഴെക്കി പോയി… ഹാളിൽ ലൈറ്റ് എല്ലാം അണഞ്ഞു കിടന്നിരുന്നു.. എല്ലാരും ഉറക്കം ആയി എന്ന് എനിക്കു മനസ്സിലായി..

ഞാൻ നേരെ സോഫയിൽ പോയി കിടന്നു.. അമ്മ ഇപ്പോൾ ഹാളിൽ വരല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന…… വന്നാൽ എന്നെ തിരിച്ചു മുകളിൽ കയറ്റും… ഞാൻ സോഫയിൽ ചുരുണ്ടു കൂടി കിടന്നു…. കുറെ സമയം കിടന്നപ്പോൾ ഞാൻ പതിയെ ഉറക്കത്തിലേക്കു വീണു….

……………………………………………………….

അടുത്ത ദിവസ്സം എല്ലാരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു.. ചേട്ടനും ചേട്ടത്തിയും ഒന്നും ജോലി ഇല്ലായിരുന്നു….. ഞാൻ രാവിലെ തന്നെ കല്യാണിയുടെ കൂടെ സമയം ചിലവഴിച്ചു പോയി… അവളുടെ ഓരോ കളികളും ചിരിയും ഒക്കെ കാണുമ്പോൾ എന്റെ മനസ്സിലെ വീർപ്പു മുട്ടൽ എനിക്കു കുറഞ്ഞു വന്നു….. ഞാൻ അവളെയും കൊണ്ട് വീടിന്റെ പുറത്തു ഒക്കെ നടന്നു… ചേട്ടൻ ഇടയ്ക്കു വന്നു ഇനി കിച്ചുവും ആയി പ്രശ്നം ഒന്നും ഉണ്ടാക്കരുത് എന്നൊക്കെ പറഞ്ഞു ഞാൻ എല്ലാത്തിനും ഓക്കേ പറഞ്ഞു അങ്ങനെ നിന്നു….

കുറച്ചു കഴിഞ്ഞപ്പോൾ വീടിന്റ ഗേറ്റ് കടന്നു ഒരു കാർ വന്നു…. ഞാൻ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത കാർ.. ഞാൻ കല്യാണിയെയും കൊണ്ട് അങ്ങോട്ട്‌ നടന്നു.. നോക്കുമ്പോൾ മാളുവിന്റെ അച്ഛനും അമ്മയും കാറിൽ നിന്നു ഇറങ്ങി…… എനിക്കു അവരെ കണ്ടപ്പോൾ വല്ലാതെ ആയി എന്നാലും ഞാൻ അത് പ്രകടിപ്പിക്കാൻ നിന്നില്ല.. ഞാൻ അവരുടെ അടുത്ത് പോയപ്പോൾ അവർ എന്റെ മുഖത്തു നോക്കി ചിരിച്ചു…. ഞാനും ചെറിയ രീതിയിൽ ചിരിച്ചു..

വീടിന്റെ ഉള്ളിൽ നിന്നു മാളു ഓടി വന്നു അവളുടെ അമ്മയെ കെട്ടിപിടിച്ചു… അവർ രണ്ടുപേരും പരസ്പരം കരയാൻ തുടങ്ങി… അവളുടെ അച്ഛനും അവളോട് ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു… എന്റെ അമ്മയും ചേട്ടത്തിയും എല്ലാരും കൂടി അങ്ങോട്ട്‌ വന്നു അവരെ വീടിന്റെ ഉള്ളിൽ വിളിച്ചു കൊണ്ട് പോയി… ഞാനും അവരുടെ ഒപ്പം പോയി…. അവർ എന്തൊക്കയോ വിശേഷം പരസ്പരം പറയുന്നുണ്ട്……ഇടയ്ക്കു അവർ മാളുവിനെ ഇന്ന് വീട്ടിൽ കൊണ്ട് പോകട്ടെ എന്ന് അമ്മയോട് ചോദിച്ചു… എന്നാൽ അമ്മ ഉത്തരം പറയാതെ എന്നെ ഒന്നു നോക്കുക മാത്രം ആണ് ചെയ്തത്.. ഞാനും ഒന്നും പറയാൻ കഴിയാതെ ഒന്നു ചിരിച്ചു…..ചേട്ടത്തി ചായയും ആയി അടുക്കളയിൽ നിന്നു വന്നു എല്ലാർക്കും കൊടുത്തു… എനിക്കു ചായ നീട്ടിയപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞു….
“എന്തടാ എന്ത് പറ്റി മുഖം വല്ലാതെ ഇരിക്കുന്നെ…”

എന്റെ മുഖം കണ്ടിട്ട് ചേട്ടത്തി എന്നോട് ചോദിച്ചു…

“ഒന്നും ഇല്ല ചേട്ടത്തി…..”

“അല്ല നിന്നെ കണ്ടപ്പോൾ അങ്ങനെ തോന്നി…. എന്താടാ നിനക്ക് അവളുടെ വീട്ടുകാർ വന്നത് ഇഷ്ടപെട്ടില്ലേ ”

“അയ്യോ എനിക്കു എന്ത്… ഒന്നും ഇല്ല ചേട്ടത്തി.. അവളുടെ വീട്ടുകാർ അല്ലേ.. അതിന് എനിക്കു ഒരു ഇഷ്ടക്കേടും ഇല്ല ”

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല… ഞാൻ നേരെ മുറിയിൽ പോയി…. വീട്ടിൽ നിന്നാൽ ശെരിയാവില്ല എന്ന് എനിക്കു മനസ്സിലായി… അവൾ ഇന്ന് പോകുവാണേൽ എനിക്കു വിഷമം സഹിക്കാൻ വയ്യാതെ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും.. അത് വേണ്ട അവൾ അവരുടെ കൂടെ പോകട്ടെ അവളും അതാകും ആഗ്രഹിക്കുന്നത്….

ഞാൻ ഡ്രസ്സ്‌ മാറി കിരണിനെ കാണാൻ ഇറങ്ങി. അവനു ഇന്ന് ഓഫ്‌ ആണ്.. അപ്പോൾ കാറും അവന്റെന്നു വാങ്ങാം….

അമ്മ ചോദിച്ചപ്പോൾ ഒരു അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു.. തടി തപ്പി.. വേഗം റോഡിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു അവന്റ വീട്ടിൽ പോയി…. അവിടെ പോയി അവനോട് ഞാൻ എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു….

“ഡാ നീ പറയുന്നത് ഒന്നും ചിലപ്പോൾ ശെരി ആയിരിക്കണം എന്നില്ല…. അവൾക്കു അന്ന് നടന്ന കാര്യത്തിൽ വിഷമം കാണും.. എന്നാൽ നിന്നെ വെറുക്കാൻ മാത്രം ഒന്നും ഇല്ലല്ലോ… അവൾ നമ്മുടെ നല്ല ഫ്രണ്ട് ആയിരുന്നില്ലേ കോളേജിൽ…”

“ഡാ നീ പറയുന്ന ശെരിയായിരിക്കും എന്നാൽ അവൾക്കു എന്നോട് ഇഷ്ടം ഇല്ലേൽ.. ഞാൻ എന്റെ ഇഷ്ടങ്ങൾക്ക് അവളെ വലിച്ചിടുന്ന പോലെ അല്ലേ..”

“നീ എന്താടാ പറയുന്നേ ”

“ഡാ അവൾ ഇപ്പോൾ പഴയത്‌ പോലെ ഒന്നും എന്നോട് മിണ്ടുന്നൊന്നും ഇല്ല…. അവളുടെ അവസ്ഥ കാരണം അല്ലേ അവൾ ഇത്രയുംനാൾ എന്റെ വീട്ടിൽ നിന്നത്.. ഇപ്പോൾ അവളുടെ വീട്ടുകാരെ കിട്ടിയില്ലേ.. അവൾ അതായിരിക്കില്ലേ ആഗ്രഹിച്ചത്..”

“ഡാ ചിലപ്പോൾ അവൾക്കും നിന്നോട് ആ ഇഷ്ടം ഉണ്ടെങ്കിലോ…. നിന്നോട് പറയാൻ പേടി കൊണ്ട് പറയാതെ ആണെങ്കിലോ.”
“അറിയില്ലെടാ…. എന്നാൽ അവൾ ഇന്ന് എന്റെ ജീവന്റെ പാതി ആണെന്ന് തോന്നൽ ഉണ്ട്… എനിക്കു അവളെ അത്രക്കും ഇഷ്ടം ആണെടാ…… എനിക്കും അവളോട്‌ ചോദിക്കാൻ പറ്റില്ലെടാ.. അവൾക്കു അങ്ങനെ ഒരു ഇഷ്ടം ഇല്ലേൽ അവൾ എന്നെപ്പറ്റി എന്ത് കരുതും ”

“നീ അവളോട്‌ എല്ലാം ഒന്നു തുറന്നു സംസാരിക്കാൻ നോക്ക് അപ്പോൾ ശരി ആകും ”

പിന്നെയും ഞങ്ങൾ എന്തൊക്കയോ പറഞ്ഞു ഇരുന്നു…. കിരണിന്റെ വീട്ടിൽ വന്നപ്പോഴേ ഞാൻ ഫോൺ ഓഫ് ആക്കിയിരുന്നു.. അത് കൊണ്ട് കാൾ ഒന്നും വന്നില്ല.. അല്ലേൽ വീട്ടിൽ നിന്നും വിളി വന്നേനെ….

ഞാൻ ഒരു 8 മാണി ആയപ്പോൾ വണ്ടിയും എടുത്തു വീട്ടിൽ പോയി.. അവൾ പോയി കാണുമോ എന്നാ ചിന്ത മാത്രമേ എനിക്കു ഉണ്ടായിരുന്നുള്ളു……

ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ എല്ലാരും ഹാളിൽ ഉണ്ടായിരുന്നു.. എല്ലാരുടെയും മുഖത്തു വലിയ സന്തോഷം ഒന്നും ഇല്ല.. അവളെ അവിടെ ഒന്നും കാണാനും ഇല്ല.. അവൾ പോയി കാണും എന്ന് മനസ്സിലായി.. അകത്തു കയറിയ എന്നെ കണ്ടതും അമ്മ ദേഷ്യത്തിൽ നോക്കി..

“എവിടെ പോയിരുന്നെടാ ഇത്രയും നേരം… നിന്നെ എത്രവട്ടം ഞാൻ ഫോണിൽ വിളിച്ചു… ”

“അത് അമ്മേ ഞാൻ കിരണിന്റെ കൂടെ ഉണ്ടായിരുന്നു… അവനു ചെറിയ കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു… ഫോൺ ചാർജ് തീർന്നു ഓഫ് ആയി.. അതാ കിട്ടാതെ…”

ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു…

“എന്തിനാ അമ്മേ വിളിച്ചേ എന്തേലും അത്യാവശ്യം ഉണ്ടായിരുന്നോ?”

അത് ചോദിച്ചതും അമ്മയുടെ ഭാവം മാറി..

“ആവശ്യം ഉണ്ടായിരുന്നു…. നീ ഭാര്യയെ അവർ വീട്ടിൽ കൊണ്ട് പോയി.. അപ്പോൾ അവളുടെ പെട്ടി ചുമക്കാൻ ആരെയും കിട്ടിയില്ല അതാ നിന്നെ വിളിച്ചേ.. അല്ലാതെ നിന്നെ കൊണ്ട് ഒന്നും വേറെ ഉപയോഗം ഒന്നും ഇല്ലാല്ലോ…. ഇങ്ങനെ ഒരു വിവരം ഇല്ലാത്തവൻ… ”

അമ്മ ഉള്ള ദേഷ്യം മൊത്തം എന്നോട് തീർത്തു കൊണ്ടിരുന്നു… അവൾ പോയതിന്റെ വിഷമം മൊത്തം എന്റെ മണ്ടയിൽ തന്നെ തന്നു.. എല്ലാം.. എന്നാൽ ഒന്നും പറയാൻ പറ്റാതെ ഞാൻ അവിടെ തന്നെ പ്രേതിമ കണക്കെ നിന്നു…. എന്റെ അവസ്ഥ കണ്ടു ചേട്ടത്തി കാര്യത്തിൽ ഇടപെട്ടു… അമ്മയെ സമാധാനിപ്പിച്ചു.. എന്നിട്ട് എന്നെ നോക്കി കണ്ണ് കൊണ്ട് പോകാൻ പറഞ്ഞു.. പറയേണ്ട താമസം ഞാൻ ഓടി മുറിയിൽ കയറി… വാതിൽ അടച്ചു…
അവൾ പോയ വിഷമം എന്നെയും വേട്ടയാടി… 10 ദിവസ്സം മാത്രമേ അവൾ എന്റെ കൂടെ ഈ റൂമിൽ ഉണ്ടായിരുന്നുള്ളു…. എന്നാൽ അവളെ യുഗങ്ങൾ ആയി ഉള്ള ബന്ധം പോലെ എന്നെ നോവിച്ചു.. അവൾ ഇല്ലാത്ത മുറിയിൽ ഇരിക്കുമ്പോൾ എനിക്കു എന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… എന്നാൽ തന്റെ ഇഷ്ടം ഇഷ്ടം കാരണം അവളെ ഒരിക്കലും തന്നിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചില്ല.. അറിയാതെ ആണേലും അവളുടെ സങ്കടത്തിൽ ഞാനും പങ്കാളി അല്ലേ.. അവളുടെ ഇഷ്ടം എന്താണോ അത് തന്നെ നടക്കട്ടെ…..

………………………………………………………………

അവൾ പോയിട്ട് ഇപ്പോൾ രണ്ടു ദിവസ്സം ആയി… എന്നാൽ ആ രണ്ടു ദിവസം എനിക്ക് രണ്ടു വർഷം കണക്കു ആയിരുന്നു… എന്നിൽ ഒരു മുഖത രൂപപെട്ടപോലെ ആരോടും വീട്ടിൽ മിണ്ടാൻ കഴിയാത്ത അവസ്ഥ… ആഹാരം പോലും കഴിക്കാൻ കഴിയുന്നില്ല…. എനിക്കു രാത്രി ഉറക്കം നഷ്ടപ്പെട്ടു…

അങ്ങനെ രാത്രി ഉറക്കം കിട്ടാതെ ഞാൻ ബെഡിൽ കിടക്കുക ആയിരുന്നു….. പെട്ടന്ന് കട്ടിലിന്റെ അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടു അങ്ങോട്ട്‌ നോക്കി നോക്കിയപ്പോൾ ചേട്ടത്തിയാണ്… എന്നിൽ എന്തേലും വിഷമം ഉണ്ടേൽ അത് ഏറ്റവും പെട്ടന്ന് മനസ്സിലാക്കുന്നത് എന്റെ ചേട്ടത്തി തന്നെ ആണ്.. ചേട്ടത്തി വന്നു എന്റെ കട്ടിലിൽ ഇരുന്നു… എന്റെ തലയിൽ തലോടാൻ തുടങ്ങി..

“എന്തുപറ്റിയെടാ നിനക്ക്….. എന്തേലും പ്രശ്നം ഉണ്ടേൽ എന്നോട് പറ…”

“ഒന്നും ഇല്ല ചേട്ടത്തി…..”

ഞാൻ കട്ടിലിൽ എണീറ്റിരുന്നു ചേട്ടത്തിയോട് പറഞ്ഞു.. എന്നാൽ ചേട്ടത്തിയുടെ മുഖത്തു നോക്കാൻ എനിക്കു കഴിഞ്ഞില്ല..

“നീ കള്ളം ഒന്നും പറയണ്ട.. എനിക്ക് മനസ്സിലാകും നിന്നെ… എന്നോട് പറ മോനെ… മാളു പോയതിൽ നിനക്ക് വിഷമം ഉണ്ടോ ”

“ഇല്ല ചേട്ടത്തി എനിക്കു എന്തിനാ വിഷമം ”

ഞാൻ പെട്ടന്ന് പറഞ്ഞു

” ഡാ ഇങ്ങോട്ട് നോക്ക്…. എന്റെ മുഖത്തു നോക്കി പറ… ”

ഞാൻ തിരിയാതെ അങ്ങനെ തന്നെ നിന്നു.. ചേട്ടത്തി ബലമായി എന്നെ പിടിച്ചു തിരിച്ചു.. ഞാൻ ചേട്ടത്തിയുടെ മുഖത്തു നോക്കിയതും എന്റെ ഉള്ളിലെ വിഷമം എല്ലാം അണപ്പൊട്ടി ഒഴുകി…എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു..എന്റെ മുഖം കണ്ടതും ചേട്ടത്തി എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു.. ഞാൻ ചേട്ടത്തിയെ കെട്ടി പിടിച്ചു കരയുവാൻ തുടങ്ങി.. എന്റെ ഉള്ളിലെ പ്രശ്നം എല്ലാം ചേട്ടത്തിയോട് പറഞ്ഞു… എന്നിട്ടും എനിക്കു കരച്ചിൽ നിർത്താൻ പറ്റിയില്ല… എനിക്കു അവളോട്‌ ഉള്ള ഇഷ്ടം ഞാൻ ചേട്ടത്തിയോട് പറഞ്ഞു…
“ഡാ നിനക്ക് അവളോട്‌ ഒന്നു തുറന്നു സംസാരിച്ചു നിന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ പോരായിരുന്നോ… ഇങ്ങനെ വിഷമിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ..

“ഞാൻ എങ്ങനെ ചേട്ടത്തി.. അവൾക്കു അത്തരത്തിൽ ഒരു ഇഷ്ടം ഇല്ലെങ്കിൽ….. അവളുടെ അവസ്ഥക്ക് അറിയാതെ ആണേലും ഞാൻ ഒരു കാരണക്കാരൻ അല്ലേ…..”

“നീ എന്തൊക്കെയാടാ ചിന്തിച്ചു കൂട്ടുന്നെ… അവൾ ഇവിടെ ഉണ്ടായിരുന്ന 3 വർഷത്തിൽ ഒരിക്കൽ പോലും അവൾ നിന്നെ കുറ്റം പറഞ്ഞിട്ടില്ല… അവൾക്കു നിന്നെ എപ്പോഴും വിശ്വാസം ആയിരുന്നു….. ഡാ അവൾ ഒരു പാവം ആണെടാ ”

“ചേട്ടത്തി ഞാൻ…….”

“നീ ഒന്ന് ഇരുന്നു ആലോചിക്കൂ……….. നീ നാളെ അവളുടെ വീട്ടിൽ പോയി എല്ലാം ഒന്ന് തുറന്നു സംസാരിക്കു…എല്ലാം ശെരിയാകും..”

എന്നെ ഓരോന്ന് പറഞ്ഞു ചേട്ടത്തി സമാധാനിപ്പിച്ചു…എന്നാൽ അവൾക്കു എന്നെ ഇഷ്ടമല്ല എന്നാ ചിന്തയിലാണ് ഞാൻ കിടന്നത്……… ഇഷ്ടം ആയിരുന്നേൽ അവൾ എന്നോട് ഏതെങ്കിലും വിധത്തിൽ അവൾ പറയാൻ ശ്രെമിക്കും ആയിരുന്നു….. ഓരോന്ന് ആലോചിച്ചു പിന്നെയും കിടന്നു…..

അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി.. ഞാൻ എന്റെ മനസ്സിനെ കല്ലക്കി ആ തീരുമാനം എടുത്തു.. എന്റെ ഇഷ്ടം ഒരിക്കലും തുറന്നു പറയാൻ പാടില്ല… എന്നുന്നേക്കും ആയി അവളിൽ നിന്നു അകലുക ആണ് ലക്ഷ്യം… സമ്മതമില്ലാതെ നടന്ന കല്യാണം ആണേലും രണ്ടുപേരുടെയും സമ്മതത്തോടെ പിരിയുക… അതെ ഡിവോഴ്സ്…… എന്റെ വീട്ടുകാർക്ക് അവളെ പിരിയുന്നതിൽ വിഷമം ഉണ്ടാകും.. പതുക്കെ അവരെ പറഞ്ഞു മനസിലാക്കാം.. എന്റെ വിഷമവും കുറെനാൾ കഴിയുമ്പോൾ മാറുമായിരിക്കും… ഇനി മാറിയില്ലേലും അവൾ സന്തോഷം ആയിരിക്കുമല്ലോ… അത് മതി… അങ്ങനെ ഒരു ഉറച്ച തീരുമാനം ഞാൻ എടുത്തു.. നാളെ തന്നെ അവളെ വീട്ടിൽ പോയി കാണണം… എല്ലാം പറയണം..

………………………………………………

ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞാൽ അവളുടെ വീട്ടിൽ എത്തും.. ഇന്നലെ ഞാൻ എടുത്ത തീരുമാനം തന്നെ ചെയ്യാൻ ആണ് പോകുന്നത്.. അവളോട്‌ എങ്ങനെ കാര്യം പറയണം എന്നാ പിടിയില്ല എന്നാൽ പറയാതെ പോകാനും കഴിയില്ല…. ഓരോന്നും ആലോചിച്ചു ഞാൻ കാർ വേഗത്തിൽ മുന്നോട്ടു തന്നെ പായിച്ചു… രാവിലെ അവളെ കാണാൻ പോകുക ആണെന്ന് പറഞ്ഞപ്പോൾ അമ്മക്കും ചേട്ടത്തിക്കും മുഖത്തു വളരെ സന്തോഷം കണ്ടു.. എന്നാൽ എല്ലാം അറിയുമ്പോൾ അവരുടെ സന്തോഷം പോകും എന്ന് ഓർത്തു എനിക്കു വിഷമം ആയി..
അങ്ങനെ അവളുടെ വീടിന്റെ ഗേറ്റ് കടന്നു വണ്ടി മുന്നോട്ട് നിർത്തി .. അവളുടെ പുറത്തു തന്നെ ഉണ്ടായിരുന്നു….. അദ്ദേഹം എന്നെ കണ്ടു ചിരിച്ചിട്ട് മുന്നോട്ടു വന്നു…

“വാ മോനെ….. അകത്തു കയറു…”

ഞാൻ അവളുടെ അച്ഛനൊപ്പം വീടിന്റെ ഉള്ളിൽ കയറി… ആ വീടിന്റെ സിറ്റ് ഔട്ടിൽ കയറിയിട്ടുണ്ട് എങ്കിലും ആ വീടിന്റെ ഉള്ളിൽ കയറുന്നതു ആദ്യം ആണ്…. എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് അവളുടെ അമ്മയെ വിളിച്ചു… അമ്മ എന്നെ നോക്കി ചിരിച്ചു.. ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു… ഞാനും എന്തൊല്ലയോ പറഞ്ഞു.. അമ്മ എനിക്കു ചായ ഒക്കെ ഇട്ടു തന്നു.. അത്രയും നേരം ആയിട്ടും മാളൂനെ അവിടെ ഒന്നും കണ്ടില്ല… ഞാൻ വീടിന്റെ ഉള്ളിൽ അവളെ തിരഞ്ഞു….

ഞാൻ അവളെ കണ്ണുകൊണ്ടു അന്നെഷിക്കുന്നത് കണ്ടു അവളുടെ അമ്മ ചെറുതായി ഒന്നു ചിരിച്ചു… അത് കണ്ടപ്പോൾ ഞാനും ഒരു ചമ്മിയ ചിരി ചിരിച്ചു…

“അങ്ങോട്ട്‌ ഇങ്ങോട്ടും നോക്കണ്ട…. അവൾ അകത്തു മുറിയിൽ ഉണ്ട്….. നിങ്ങളുടെ വീട്ടിൽ നിന്നു വന്നതിനു ശേഷം പെണ്ണിന് ഒന്നിനും വലിയ ഉത്സവം ഒന്നും ഇല്ല എപ്പോഴും ആ മുറിയിൽ തന്നെ ആണ് ഇരുപ്പു… മോൻ ചെല്ല്… അവളെ കാണു ”

ആ അമ്മ അത്രയും പറഞ്ഞു എന്നെ അവളുടെ മുറി കാണിച്ചു തന്നു… ഞാൻ അവരെ നോക്കി ഒന്നു കൂടെ ചിരിച്ചിട്ട് ആ മുറിയിൽ പോകാൻ പോയി……

ഞാൻ ആ മുറിയിൽ ഡോറിൽ രണ്ടു വട്ടം ഒന്നു തട്ടി… എന്നാൽ അനക്കം ഒന്നും ഉണ്ടായില്ല….. ഞാൻ ഡോർ തുറന്നു അകത്തു കയറി….. നല്ല ഭംഗി ഉള്ള മുറി.. എല്ലാം നല്ല അടുക്കി പെറുക്കി വച്ചിരിക്കുന്നു…..

നോക്കുമ്പോൾ കട്ടിലിൽ കമന്നു കിടക്കുക ആണ് കക്ഷി…. ഞാൻ മുറിയിൽ കയറിയത് ഒന്നും അറിഞ്ഞില്ല.. ഞാൻ പതുക്കെ അവളുടെ കാട്ടിലിനു അടുത്ത് പോയി.. നിന്നു ഒരു വെള്ള ചുരിദാർ ആണ് വേഷം… ഞാൻ അവളെ വിളിച്ചു..

“മാളു ”

പെട്ടന്ന് അവൾ ഞെട്ടി ഒന്നു തിരിഞ്ഞു നോക്കി…. എന്നെ കണ്ടതും ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു….. അവൾ നന്നായി ഒരുങ്ങി ഒക്കെ ആണ് നിൽക്കുന്നത്.. വീട്ടിൽ നിൽക്കുമ്പോഴും ഇങ്ങനെ ആണോ നിൽക്കുന്നെ എന്ന് ഞാൻ സംശയിച്ചു… ഞാൻ അവളെ തന്നെ നോക്കി നിന്നു…. എനിക്കു കണ്ണ് മാറ്റാൻ പറ്റിയില്ല… ഞാൻ വന്ന കാര്യം പോലും മറന്നു പോകും എന്നാ ഒരു തോന്നൽ എനിക്കു ഉണ്ടായി… പെട്ടന്ന് ഞാൻ ചിന്തയിൽ നിന്നു തിരിച്ചു വന്നു…. അവളെ നോക്കി നിൽക്കുന്നത് കണ്ടു അവൾ എന്നെ നോക്കി ചിരിച്ചു
“മാളു നമുക്ക് ഒരു സ്ഥലം വരെ പോകണം ഒരു ആളെ കാണാൻ ഉണ്ട്…..”

ഞാൻ പറഞ്ഞ കേട്ടു അവൾ എങ്ങോട്ടാണ് എന്നാ രീതിയിൽ എന്നെ നോക്കി…

“മാളു നമുക്ക് ഒരു വക്കിലിനെ കാണാൻ പോകാം.. ഇഷ്ടം ഇല്ലാത്ത ഒരു ജീവിതം ഇനി ഞാൻ ജീവിക്കണം എന്നില്ല…. നമുക്ക് ഒരു വക്കിലിനെ കണ്ടു… ഡിവോഴ്സ് നു ഉള്ള അപേക്ഷ കൊടുക്കാം.. രണ്ടുപേർക്കും സമ്മതം ആയതു കൊണ്ട് പെട്ടന്ന് കിട്ടുകയും ചെയ്യും…”

ഞാൻ ഒറ്റ വക്കിൽ എല്ലാം പറഞ്ഞു അവളെ നോക്കി…. ചെറുപുഞ്ചിരി ഉണ്ടായിരുന്ന മുഖത്തു സങ്കടം നിറഞ്ഞു… അവളുടെ കണ്ണുകൾ കലങ്ങി.. അടുത്ത നിമിഷം ഞാൻ പ്രേതീക്ഷിക്കാത്ത ഒരു കാര്യം അവിടെ സംഭവിച്ചു…..

മാളുവിന്റെ കൈ എന്റെ വലതു കവിളിൽ പതിച്ചു… നല്ല പവർ ഉണ്ടായിരുന്നു ആ അടിക്കു…. അത് കിട്ടി ഒന്നു നിവർന്നപ്പോൾ കിട്ടി അവിടെ തന്നെ ഒന്നു കൂടെ….. എന്താണ് സംഭവിക്കുന്നെ എന്ന് എനിക്കു ഒരു പിടിയും കിട്ടിയില്ല… അടുത്ത നിമിഷം അവൾ എന്റെ രണ്ട് കോളറിലും കയറി പിടിച്ചു…… അവൾ നിന്നു കത്തുക ആയിരുന്നു… അവൾ എന്നെ അവളുടെ മുഖത്തോട് അടുപ്പിച്ചു..

“നിനക്ക് എന്നെ ഉപേക്ഷിക്കണം അല്ലേടാ…. പറയെടാ നിനക്ക് എന്നെ വേണ്ടല്ലേ… പറ നിനക്ക് എന്നെ വേണ്ടല്ലേ… പറയെടാ….”

അവൾ നിന്നു അലറുക ആയിരുന്നു…. അവളുടെ ഇങ്ങനെ ഉള്ള പ്രതികരണം ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല…..

“നിനക്ക് ഇഷ്ടമല്ല എന്ന് കരുതിയ ഇത്രയും നാൾ നിന്നെ ഞാൻ ശല്യം ചെയ്യാതെ.. നീ എന്നേലും എന്നെ തിരിച്ചു ഇഷ്ടപെടും എന്ന് കരുതി… എന്നാൽ ഇപ്പോൾ… ഇന്നലെ ചേട്ടത്തിയോട് നിനക്ക് എന്നോട് ഉള്ള ഇഷ്ടം പറഞ്ഞുന്നു വിളിച്ചു പറഞ്ഞപ്പോൾ… ഞാൻ ഒരുപാട് സന്തോഷിച്ചു… നീ ഇന്ന് ഇവിടെ വന്നപ്പോൾ നീ എന്നെ കൊണ്ട് പോകാൻ വന്നതന്ന ഞാൻ കരുതിയത്…. എന്നാൽ നീയോ…. നിനക്ക് എന്നെ ഉപേക്ഷിക്കണം അല്ലേടാ….”

അവൾ പറയുന്ന കേട്ടു ഉള്ള കിളികൾ എല്ലാം പറന്നു പോയി… എനിക്കു ഒന്നും പറയാൻ കഴിയാതെ നിന്നു.. നടക്കുന്നത് സത്യം ആണോ കള്ളം ആണോ എന്ന് എനിക്കു പിടി ഇല്ല…….. ഞാൻ ചലനം ഇല്ലാതെ നിന്നു…അടുത്ത നിമിഷം അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. അവൾ എന്നെ ശക്തിയായി കെട്ടി പിടിച്ചു….
“എനിക്കു നിന്നെ ഇഷ്ടം ആട പൊട്ടാ….. ഒരുപാട് ഇഷ്ടം.. എന്റെ ജീവനെക്കാളും ഇഷ്ടം ആണെടാ നിന്നെ എനിക്കു…..”

ഞാൻ കേട്ട കാര്യം വിശ്വസിക്കാൻ പറ്റാതെ അവളെ നോക്കി….

“അതേടാ.. നിന്നെ അന്ന് ആദ്യ ദിവസം കോളേജിൽ കണ്ട അന്ന് എന്റെ മനസ്സിൽ കയറി കൂടിയതാ… നീ…. നീ എന്റെ എന്തെല്ലാമോ ആകുക ആയിരുന്നു അന്ന് മുതൽ.. എന്നാൽ നിന്നെ കാണുമ്പോൾ എനിക്കു പേടി ആയിരുന്നു.. നിന്നോട് ഇഷ്ടം പറയാൻ… നീ എങ്ങനെ പ്രതികരിക്കും എന്നോർത്ത് എനിക്കു പേടി ആയിരുന്നു… അന്ന് വിനിത നിന്നോട് ഇഷ്ടം പറഞ്ഞപ്പോൾ അവളെ നീ തല്ലിയത് കണ്ടപ്പോൾ എനിക്കു പേടി ഇരട്ടിച്ചു… നിന്നോട് അടുത്ത് നിന്റെ മനസ്സറിയാൻ ആണ് ഞാൻ നിന്റെ ഫ്രണ്ട് പോലും ആയതു.. എന്നാൽ നീ എന്നോട് അങ്ങനെ ഒന്നും പെരുമാറാത്തത് കൊണ്ട് എന്റെ ഇഷ്ടം ഞാൻ ഉള്ളിൽ കുഴിച്ചു മൂടി… എന്നാലും നിന്നോട് ഉള്ള ഇഷ്ടം കുറഞ്ഞില്ല……. നിന്നോട് സംസാരിക്കുമ്പോഴും നിന്നെ കാണുമ്പോഴും എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഫീലിംഗ് ആണ് ഉണ്ടായതു…”

അവൾ ഒന്നു പറഞ്ഞു നിർത്തി എന്നെ നോക്കി…

“അന്ന് അങ്ങനെ ഒരു സംഭവത്തിലൂടെ നിന്റെ ഭാര്യ ആയപ്പോൾ എനിക്ക് ചെറിയ വിഷമം ഉണ്ടായിരുന്ന.. അത് മറ്റുള്ളവർ എന്ത് കരുതും എന്ന് ഓർത്താണ്… എന്നാൽ നിന്റെ ഭാര്യ ആയതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു… നിന്നോട് അടുക്കുവാനായി ഞാൻ ശ്രെമിക്കും ആയിരുന്നു… എന്നാൽ ആ പ്രേശ്നത്തിൽ നീ ഒളിച്ചോടിയപ്പോൾ എനിക്കു വളരെ വിഷമം ആയി… എന്നാൽ നനിന്നെ ഒരിക്കലും ഞാൻ കുറ്റം പറഞ്ഞില്ല.. നിന്റെ ഭാര്യ ആയതിൽ ഞാൻ ആ വീട്ടിൽ എനിക്കു ഒരു പാട് സന്തോഷം ഉണ്ടായി……. നീ എന്നേലും തിരിച്ചു വരും അന്ന് നിന്നോട് എന്റെ ഇഷ്ടം പറയണം എന്ന് ഞാൻ കരുതിയത്… എന്നാൽ 3 വർഷം കഴിഞ്ഞു നീ വന്നപ്പോഴും നിനക്ക് എന്നോടുള്ള ദേഷ്യം കണ്ടു ഞാൻ പേടിച്ചു… നിനക്ക് എന്നോട് വെറുപ്പാകും എന്ന് കരുതി… ഞാൻ പിന്നെയും എന്റെ ഇഷ്ടങ്ങൾ ഒളിപ്പിച്ചു…. നിനക്ക് എന്നേലും എന്നെ മനസ്സിലാകും എന്ന് ഞാൻ കരുതി… എന്നാൽ………… എന്നെ വിട്ടു പോകല്ലേടാ എനിക്കു നീ ഇല്ലാതെ പറ്റില്ല…. നിന്നെ എനിക്കു ഒരുപാട് ഇഷ്ടം ആണെടാ.. എന്നെ ഉപേക്ഷിച്ചു പോകല്ലേ… “
അവൾ എന്നോട് അവൾക്കു ഉള്ള ഇഷ്ടം എല്ലാം പറഞ്ഞു.. എന്നാൽ ഇതെല്ലാം കേട്ടു ഞാൻ മരവിച്ചു നിന്നു…. എന്നാൽ എനിക്ക് സന്തോഷം കൊണ്ട് മരിച്ചുപോകുമോ എന്നാ അവസ്ഥ ഉണ്ടായി…. ഞാൻ ഒരുപാട് നാൾ ആയി കേൾക്കാൻ കാത്തിരുന്ന വാക്ക് കേട്ടൂ… അതെ അവൾക്കും എന്നെ ഇഷ്ടം ആണ്.. എന്റെ മനസ്സിൽ തോന്നിയത് എല്ലാം വെറും വെറും മിദ്യ ആയി… ഇവൾ ആണ് സത്യം.. ഇവൾക്ക് എന്നോട് ഉള്ള സ്നേഹം ആണ് സത്യം.. ഇനി ഇവളെ ആർക്കും വിട്ടു കൊടുക്കില്ല…

“എന്നോട് ഷെമിക്കു മാളു…. എനിക്കും നിന്നെ ഒരു പാട് ഇഷ്ടം ആണ്… നിന്നെ അന്ന് കണ്ട നാൾ മുതൽ എന്റെ മനസ്സിൽ കയറികൂടിയതാ.. എന്നാൽ എന്റെ മനസ്സിലെ വേണ്ടാത്ത ചിന്തകൾ ആണ്.. എന്നെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത്…… എന്നോട് ഷെമിക്കു…………… ഞാൻ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല… എനിക്കു വേണം എന്റെ മാളുവിനെ ”

ഞാൻ അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു…. ഞങ്ങൾ രണ്ടും ഉടുമ്പിനെ പോലെ പിടിച്ചു നിന്നു… എന്റെ കണ്ണുകളും നിറഞ്ഞു… അവളുടെ… ഞാൻ വിഷമം എല്ലാം കരഞ്ഞു തീർത്തു… ഒരുപാട് നേരം ഞങ്ങൾ അതെ നിൽപ്പ് തുടർന്നു….

ഒരുപാട് നേരത്തെ മൗനത്തിനു ശേഷം മാളു പറഞ്ഞു

“പോകാം നമുക്ക് ”

” എങ്ങോട്ട് പോകാന്നു….? ”

”നമുക്ക് നമ്മുടെ വീട്ടിൽ പോകാം…. ”

” എടി പെണ്ണെ നീ ഇപ്പോൾ ഇങ്ങോട്ട് വരുന്നതല്ലേ ഒള്ളു…. കുറച്ചു ദിവസം കഴിഞ്ഞു വാ ”

“”പറ്റില്ല ഇപ്പോൾ പോകാം…. എനിക്കു എല്ലാരേയും കാണണം… പ്ലീസ് വാ പോകാം ”

“ആ പോകാം … നിന്റെ അമ്മയോടും അച്ഛനോടും എന്ത് പറയും ”

“അത് ഞാൻ പറഞ്ഞോളാം വാ……. ”

അവൾ എന്റെ കയ്യും പിടിച്ചു…. ഹാളിൽ കൊണ്ട് പോയി… അവിടെ ഞങ്ങളെ കാത്തു അവർ നിൽക്കുക ആയിരുന്നു… അവരെ കണ്ടപ്പോൾ ഞാൻ കൈ വിടുവിക്കാൻ നോക്കി എങ്കിലും അവൾ സമ്മതിക്കാതെ ചേർത്ത് പിടിച്ചു….. അവർ ഞങ്ങളെ നോക്കി ചിരിച്ചു….
“അമ്മേ ഞങ്ങൾ പോകുവാണേ…..”

എന്നാൽ അവരുടെ മുഖത്തു ഭവ വ്യത്യാസം ഒന്നും ഉണ്ടായില്ല……

“എന്താ മോളെ ഇപ്പോൾ തന്നെ…… ഉണ് കഴിച്ചിട്ട് പോയാൽ പോരേ….”

അവർ പറഞ്ഞാതു കേട്ടു എനിക്കു ഒന്നും മനസ്സിലായില്ല…

“അത് അമ്മേ ഇപ്പോൾ ഇറങ്ങിയാലെ ഇരുട്ടുന്നതിനു മൂന്നോ ഞങ്ങൾക്ക് വീട്ടിൽ എത്താൻ പറ്റു…. ഞങ്ങൾ 3 ദിവസം കഴിഞ്ഞ് വരാം… അപ്പോൾ നിങ്ങൾ ഒരു അടിപൊളി വിരുന്നു തന്നാൽ മതി…”

അവൾ അതും പറഞ്ഞു എന്നെയും വലിച്ചു കൊണ്ട് പോയി… ഞാൻ ഒന്നും മനസ്സിലാകാതെ അവളുടെ പുറകെ പോയി.. അവൾ എന്നെ വലിച്ചു കാറിൽ കയറ്റി അവളും കയറി.. ഞങ്ങൾ വീട്ടിലേക്കുള്ള യാത്ര തുടങ്ങി… അവൾ വളരെ സന്തോഷവതി ആയിരുന്നു…. എന്നാൽ എനിക്കു ഒന്നും മനസ്സിലായില്ല.. ഞാൻ അവളോട്‌ തന്നെ ചോദിക്കാൻ തീരുമാനിച്ചു..

“അതെ മാളു ”

“ഉം ”

“അത് നീ ഇന്ന് പോകുന്നു എന്ന് പറഞ്ഞപ്പോൾ നിന്റെ അമ്മയും അച്ഛനും എന്താ എത്തിരൊന്നും പറയാതിരുന്നേ.?”

“അതോ ”

“പറ എന്റെ മാളുവെ ”

“അത് ഞാൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു… ഇന്ന് വന്നു എന്നെ കൊണ്ടുപോകും എന്ന്.. ഇന്നലെ ചേട്ടത്തി വിളിച്ചു എല്ലാം പറഞ്ഞു…. അപ്പോൾ എനിക്കു ഉറപ്പായിരുന്നു ഇന്ന് വരും എന്ന് 😊😊”

അവൾ വളരെ ആത്മ വിശ്വസ്സത്തോടെ പറഞ്ഞു…. അവൾ എന്റെ തോളിൽ ചാരി ഇരുന്നു… ഞാനും അതൊക്കെ കേട്ടു ചിരിച്ചു വണ്ടി ഓടിച്ചു കൊണ്ടിരുന്നു… കുറെ ദൂരം പോയപ്പോൾ അവൾ പെട്ടന്ന് വണ്ടി നിർത്താൻ പറഞ്ഞു… ഞാൻ ഒരു മരത്തിന്റെ തണലിൽ വണ്ടി നിർത്തി… അവളുടെ മുഖത്തു എന്തെന്ന ഭാവത്തിൽ നോക്കി….

“അതെ ”

”എന്താടി മാളുട്ടി ”

“എനിക്കു ഒരു ഐസ് ക്രീം വാങ്ങി തരുവോ? ”

റോഡിന്റെ അപ്പുറത്ത് ഉള്ള ഐസ് ക്രീം വണ്ടി ചൂണ്ടി കൊച്ചു കുട്ടികളെ പോലെ അവൾ പറഞ്ഞു… എനിക്കു അത് കേട്ടപ്പോൾ ചിരി ആണ് വന്നത്… ഞാൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി…

അത് കണ്ടു അവൾ മുഖം കപട ദേഷ്യം കാണിച്ചു.. അവളുടെ കട്ടായം കണ്ടു എനിക്കു ചിരി അടക്കാൻ പറ്റിയില്ല… ഞാൻ പിന്നെയും ചിരിക്കാൻ തുടങ്ങി…
എന്നാൽ അവളുടെ അടുത്ത നിക്കാം ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചില്ല… പെട്ടന്ന് തന്നെ അവൾ എന്റെ മുഖത്തിന് മുന്നിൽ വന്നു എന്റെ അധരങ്ങൾ കവർന്നു….. ഞാൻ പെട്ടന്ന് ഞെട്ടി തരിച്ചു.. എന്നാൽ ഇതിനോടകം എന്റെ ചുണ്ടുകൾ അവളുടെ നിയന്ത്രണതിൽ ആയി.. ഒരു പകപ്പ് മാറിയ ഞാൻ അവളോട്‌ സഹകരിച്ചു…. ഒരുപാട് നേരം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കഥ പറഞ്ഞു..

ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ രണ്ടു പേരും വിട്ടു മാറി… ഞാൻ പതിയെ പതിയെ വായു കണ്ട്രോൾ ചെയ്തു… അവളുടെ മുഖത്തു നോക്കിയപ്പോൾ പെണ്ണ് എന്നെ തന്നെ നോക്കി ഇരിക്കുന്നു… ഞാൻ ആവളുടെ കവിളിൽ ഒരുപാട് ഉമ്മ കൊടുത്തു.. അവൾ എന്നെ കെട്ടിപിടിച്ചു… കുറച്ചു നേരം ഇരുന്നപ്പോൾ ആണ് റോഡ് ആണെന്ന് ഞങ്ങൾക്ക് ബോധം വന്നത്… ഞാൻ അവളെ വിട്ടു മാറി… കാറിനു പുറത്തു ഇറങ്ങി….. ആദ്യ അനുഭവത്തിന്റെ ഒരു സന്തോഷം എനിക്കു ഉണ്ടായിരുന്നു…. ഞാൻ ചിരിച്ച മുഖത്തോടെ തന്നെ ഐസ് ക്രീം വാങ്ങാൻ പോയി… രണ്ടു കോൺ ഐസ് ക്രീം വാങ്ങി കാറിന്റെ അടുത്ത് വന്നു… അപ്പോൾ അവൾ ആരോടോ ഫോണിൽ ചാറ്റ് ചെയ്യുക ആയിരുന്നു… ഞാൻ ഡോർ തുറന്നതും അവൾ ഫോൺ മാറ്റി എന്നെ നോക്കി ചിരിച്ചു…

ഞാൻ രണ്ടും അവൾക്കു തന്നെ കൊടുത്തു… ഞങ്ങൾ യാത്ര തുടർന്നു… രണ്ടും അവൾ തന്നെ കുടിച്ചു.. ഇടയ്ക്കു ഇടയ്ക്കു അവൾ കുറച്ചു എന്റെ വായിൽ വച്ചു തന്നു… അങ്ങനെ ഒരു 5 മണി ഒക്കെ ആയപ്പോൾ ഞങ്ങൾ വീട്ടിൽ എത്തി… ഇതിനിടയിൽ ഞങ്ങൾ വരുന്ന വഴിയിൽ ഫുഡ്‌ ഒക്കെ കഴിച്ചു……

ഞാൻ നിർത്തി കാറിൽ നിന്നും ഇറങ്ങി.. ഞങ്ങളെ കാത്തു അമ്മ നിൽക്കുക ആയിരുന്നു പൂമുഖത്തു….. ഞാനും അവളും അകത്തോട്ടു കയറാൻ തുടങ്ങിയതും അമ്മ തടഞ്ഞു..

” രണ്ടും നില്ക്കവിടെ… ”

അമ്മ ഇപ്പോൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്… ഞാൻ ആലോചിച്ചു.. നോക്കുമ്പോൾ ഒരു നിലവിളിക്കും ആരതിയും ആയി ചേട്ടത്തി വരുന്നു…… ഐസ് ക്രീം വാങ്ങാൻ പോയതാക്കത്തിൽ ഇവൾ ഒപ്പിച്ചാണെന്ന് എനിക്കു മനസ്സിലായി… ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു…….
അമ്മ ആരതി ഉഴിഞ്ഞു.. അവളുടെ കൈയിൽ വിളക്കും കൊടുത്തു അകത്തു കയറ്റി… അവൾ വളത്തുകാൽ വച്ചു അകത്തു കയറി… കേറി വിലക്ക് വച്ച ഉടനെ അമ്മ അവളെ പിടിച്ചു ഒരു ഉമ്മ കൊടുത്തു…. പിന്നെ എന്നെ വന്നു കെട്ടിപിടിച്ചു എന്റെ നെറ്റിയിലും തന്നു ഒരു ഉമ്മ…. അമ്മ നൽകിയ ആ ഉമ്മയിൽ ഉണ്ടായിരുന്നു അമ്മയുടെ സന്തോഷം… അമ്മ ഒരുപാട് ആഗ്രഹിച്ച കാര്യം ആണ് നടന്നത് എന്ന് എനിക്കു മനസ്സിലായി…

വീട്ടിൽ എല്ലാരും അന്ന് ഭയങ്കര ഹാപ്പി ആയിരുന്നു… അങ്ങനെ അന്നത്തെ ദിവസം സന്തോഷം നിറഞ്ഞു നിന്നു…

രാത്രി ആയപ്പോൾ ഞാൻ കുളി എല്ലാം കഴിഞ്ഞു ബെഡിൽ അവൾക്കായി കാത്തിരുന്നു….. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ഗ്ലാസ്‌ പാലും ആയി…. സെറ്റ് സാരി ഒക്കെ ഉടുത്തു… പുതുമണവാട്ടിയെ പോലെ അവൾ എന്റെ മുറിയിൽ വന്നു … അവളുടെ മുഖത്തു പതിവില്ലാത്ത ഒരു നാണം ഉണ്ടായിരുന്നു …. അവൾ മുറിയിൽ കയറിയതും ഞാൻ എണിറ്റു പോയി വാതിൽ അടച്ചു കുറ്റിയിട്ടു…. ഞാൻ അവളെ നോക്കി അവൾ നാണിച്ചു തല താഴ്ത്തി നിൽക്കുക ആയിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി… അവളെ ചേർത്ത് പിടിച്ചു..

“ഓ പെണ്ണിന് ഒരു നാണം കണ്ടില്ലേ…. വണ്ടിയിൽ വച്ചു എന്നെ ഉമ്മവയ്ക്കുമ്പോൾ ഈ നാണം ഒന്നും കണ്ടില്ലല്ലോ ”

ഇത് കേൾക്കുമ്പോൾ അവൾ പിന്നെയും നാനിക്കും എന്ന് കരുതിയ എനിക്കു തെറ്റി… അവൾ എന്റെ ചുണ്ടുകൾ കവർന്നെടുത്തു… അത് ഒരു നീണ്ട ചുംബനത്തിന് വഴി തെളിച്ചു… ഞങ്ങൾ കാട്ടിലിലേക്ക് മറിഞ്ഞു… ഒരു പാട് നേരത്തെ പരിശ്രേമത്തിന് ഒടുവിൽ രണ്ടു പേരും തളർന്നു വീണു…. ആദ്യ സംഗമത്തിന് ശേഷം അവർ പരസ്പരം പുണർന്നു കൊണ്ട് ഉറക്കം പിടിച്ചു..

ഈ ദിവസം അവരുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കം ആയിരുന്നു…. 3 വർഷങ്ങൾക്ക് മുൻപ് അബദ്ധത്തിൽ ഒന്നായ അവർ ഇന്നത്തെ ദിവസം മനസ്സും ശരീരവും ഒന്നായി.. അവരുടെ പ്രശ്നം ഒന്നും ഇല്ലാത്ത ഒരു പുതിയ ജീവിതത്തിന്റെ തുടക്കം………….
THE END………….. 😊

0cookie-checkഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ? – Part 5

  • കാണാൻ 5

  • നേഴ്സിംഗ് ഹോം 2

  • ഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ? – Part 3