ഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ? – Part 4

എന്റെ കഥ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ആയ എല്ലാ machanmarkkum

.

.

.ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഉണർന്നത്…. ഞാൻ ബസ്സിൽ നിന്നു ഇറങ്ങി അടുത്ത കടയിൽ നിന്നും ഒരു ചായ കുടിച്ചു അവിടെ ഇരുന്നു… ബസ്റ്റാന്റ് നിന്നും 10 km ഉണ്ട്…. ഞാൻ നേരെ ഒരു

ഓട്ടോപിടിച്ചു വീട്ടിൽ പോകാൻ ഒരുങ്ങി….. 3വർഷത്തിന് ശേഷം ഞാൻ വീട്ടിൽ പോകുന്നു.. എന്തായിരിക്കും അവരുടെ പ്രതികരണം… അവർക്കു എന്നോട് വെറുപ്പ് കാണുമോ.. അവർ എന്നോട് സംസാരിക്കുമോ….. ഞാൻ എന്ത് പറഞ്ഞു അവരെ സമാധാനിപ്പിക്കും..

ഓരോന്ന് ആലോചിച്ചു ഞാൻ ഓട്ടോയിൽ ഇരുന്നു…

ഓട്ടോ അപ്പോൾ ഞങ്ങളുടെ വീടിനു സാമിപം എത്തിയിരുന്നു.. ഞാൻ നിർത്താൻ പറഞ്ഞു ഓട്ടോയിൽ നിന്നും ഇറങ്ങി.. ക്യാഷ് കൊടുത്തു ഞാൻ ഗേറ്റ് കടക്കാൻ ഒരുങ്ങി മനസ്സ് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.

ഞാൻ നേരെ ഗേറ്റ് കടന്നു വീട്ടിൽ നോക്കിയതും ഞെട്ടിപ്പോയി… കണ്ണെല്ലാം കലങ്ങുന്ന പോലെ മനസ്സ് പൊട്ടുന്നപോലെ

ഞാൻ അങ്ങോട്ട്‌ ഓടി……….

.

.

.

.ഞാൻ നോക്കുമ്പോൾ വീടിനു മുന്നിൽ ഒന്ന് രണ്ടു കാറുകളും…. വീടീലെ ഹാളിൽ കുറച്ചു ആളുകളും നിൽക്കുന്നു… എന്റെ മനസ്സു വല്ലാത്ത അവസ്ഥയിൽ ആയി….. ഞാൻ ഇല്ലാതെ ആയി എന്ന് തന്നെ പറയാം… ആർക്കേലും എന്തെങ്കിലും അപകടം സംഭവിച്ചോ…… എന്തിനാണ് ആളുകൾ വീട്ടിൽ..

3 വർഷം കഴിഞ്ഞ് ഞാൻ വന്നത് ഈ അപകടം കാണാൻ ആണോ?… എന്റെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങളും ആയി അങ്ങോട്ട്‌ ഓടി… ഞാൻ നേരെ ഹാളിൽ കയറി നിന്നിരുന്ന ആളുകളെ എല്ലാം മാറ്റി നോക്കി…

HAPPY 1ST BIRTHDAY KALYANI

എന്നാ ഒരു ബോഡും കുറെ ബാലുണ് കളും… ആണ് കാണാൻ കഴിഞ്ഞത്… ഞാൻ ചുറ്റും നോക്കി വീടിന്റെ അകം മുഴുവൻ നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്…. അവിടെ കൂടി നിന്ന ആളുകൾ ഒരു അത്ഭുതത്തോടെ

ആണ് എന്നെ നോക്കുന്നത്. .. അപ്പോൾ അവിടെ നിന്നവരെ ഞാൻ ശ്രെദ്ധിക്കുന്നത് ഞങ്ങളുടെ കുറച്ചു ബന്ധുക്കളും അയല്പക്കത്തു ഉള്ളവരും ആയിരുന്നു…. അവരെ ഒക്കെ കണ്ടപ്പോൾ ഞാൻ ആകെ വല്ലാതെ ആയി….

എല്ലാരേയും ഫേസ് ചെയ്യാൻ എനിക്കു എന്തോ ബുദ്ദിമുട്ടു പോലെ തോന്നി… ഞാൻ നോക്കിയപ്പോൾ അമ്മയും ചേട്ടത്തിയും എന്നെ കണ്ടു അവരുടെ മുഖത്തു സന്ദോഷമാണോ സങ്കടമാണോ എന്ന് അറിയില്ല.. ഒരു പ്രതേക ഭാവം. എനിക്കു അവരെ കണ്ടപ്പോൾ എന്താന്നറിയാത്ത സന്തോഷം ആയി…

എന്നാൽ അവരുടെ പ്രതികരണം എന്താണെന്നു പറയാൻ കഴിയില്ല ഞാൻ ഒന്ന് ആശയകുഴപ്പത്തിൽ ആയി… ഞാൻ ഇപ്പോൾ ഇവിടെ നിന്നാൽ നല്ല ഒരു ഫങ്ക്ഷന് അടിയും സംഘടവും ആയി കുളം ആകുമെന്ന് എനിക്കു തോന്നി അത് കൊണ്ട് ഞാൻ അവർ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഓടി റൂമിൽ കയറി വാതിൽ അടച്ചു…

എന്തായാലും അവർ ഒന്ന് പൊട്ടിത്തെറിക്കും എന്നത് ഉറപ്പാണ്. അവർ എന്ത് ചെയ്താലും

അത് നേരിടാൻ ഞാൻ ഒരുക്കം ആണ്… ഞാൻ അതെല്ലാം ആലോചിച്ചു ഞാൻ എന്റെ റൂമിൽ തന്നെ ഇരുന്നു….. ആരോ വന്നു ഒന്ന് രണ്ടുവട്ടം വാതിൽ മുട്ടി. എന്നാലും

ഞാൻ വാതിൽ തുറക്കാൻ പോയില്ല.. ഞാൻ അവിടെ കിടന്നു ഉറങ്ങിപ്പോയി…

രാത്രി ഒരു 9 മണി ആയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്…. മുറിയിൽ നല്ല ഇരുട്ട് ഞാൻ എണിറ്റു ലൈറ്റ് ഇട്ടു.. ഞാൻ താഴെ പോകാൻ തയാറാല്ലാത്തതു കൊണ്ട് അവിടെ തന്നെ ഇരുന്നു.. എന്റെ മുറിയിൽ നോക്കി മുറി ആകെ ഒരു മാറ്റം

എന്റെ മുറി തന്നെ ആണോന്നു ഞാൻ സംശയിച്ചു പോയി അത്രക്കും അടുക്കി ഒതുക്കി ആണ് ആ മുറി.. ചേട്ടത്തി ആയിരിക്കും..

ഞാൻ അങ്ങനെ ഇരിക്കുമ്പോൾ മുറിയിൽ ലൈറ്റ് കണ്ടു ആണെന്ന് തോന്നുന്നു ആരോ വന്നു കതകിൽ മുട്ടി……. ഞാൻ എണീറ്റില്ല പിന്നെയും മുട്ടി… അവസാനം എന്തും നേരിടാം എന്ന് കരുതി ഞാൻ വാതിൽ തുറക്കാൻ തീരുമാനിച്ചു………………….
ഞാൻ പതുക്കെ എണിറ്റു വാതിലിനു അടുത്ത് പോയി… ഞാൻ വാതിൽ തുറന്നു.. നോക്കിയപ്പോൾ ചേട്ടത്തിയാണ് ആ കണ്ണുകൾ കണ്ടു ഞാൻ ഭയന്ന് വിറച്ചു… ഇതിനു മുൻപ് ഞാൻ ചേട്ടത്തിയെ ഇങ്ങനെ കണ്ടിട്ടില്ല… ഏട്ടത്തി എന്റെ അടുത്ത് വന്നു കരണം നോക്കി ഒരണ്ണം പൊട്ടിച്ചു…… ഒരു അടി ഞാൻ പ്രേതീക്ഷിച്ചു എങ്കിലും അതിനു ഇത്രയും ശക്തി ഉണ്ടാകും എന്ന് കരുതിയില്ല…..അടിയുടെ ആഘാതത്തിൽ ഞാൻ നിന്ന ഇടത്തു നിന്നും ഒന്ന് നീങ്ങി പോയി…. ആ അടിയിൽ എൻറെ കിളി എല്ലാം പോയി.. ആ അടിയുടെ വേദന മാറും മുൻപ് പിന്നെയും രണ്ടെണ്ണം കൂടി കിട്ടി… അടിയുടെ…… അടികൊണ്ട് ഞാൻ ആകെ വല്ലാതെ ആയി.. എന്റെ കവിളും ചുണ്ടും പൊട്ടി ചോരവന്നു..

എന്നിട്ടും ഞാൻ അവിടെ നിന്നു മാറിയില്ല…….. ഇനി എന്ത് ചെയ്താലും കൊള്ളാൻ തയാറായി ഞാൻ നിന്നു…. വേദന കൊണ്ട് എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു….

പിന്നെ ഒട്ടും പ്രേതീക്ഷിക്കാത്ത കാര്യം ആണ് ഉണ്ടായത്.. ചേട്ടത്തി എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി… എന്നോടുള്ള സ്നേഹവും വാത്സല്യവും ആ പ്രവർത്തിയിൽ ഉണ്ടായിരുന്നു…. എന്നെ കെട്ടിപിടിച്ചു കരയുന്ന ചേട്ടത്തിയെ കണ്ടപ്പോൾ എനിക്കും വല്ലാതെ ആയി.. ഇത്രയും കാലം കാണാത്തത്തിൽ ഉള്ള സങ്കടത്തിൽ ആണ് എന്നെ തല്ലിയത് എന്ന് എനിക്ക് മനസ്സിലായി…

“ഇത്രയും കാലം എവിടെ ആയിരുന്നെടാ….. നിന്നെ കാണാതെ ഞങ്ങൾ എന്ത് മാത്രം കരഞ്ഞിട്ടുണ്ട് എന്ന് അറിയാവോ??… എന്തിനാടാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിച്ചത്… എന്ത് പ്രശ്നം ഉണ്ടേലും നമുക്ക് ശെരിയാക്കാം ആയിരുന്നില്ലേ ”

“എന്നോട് ക്ഷെമിക്കു ചേട്ടത്തി… പറ്റി പോയി.. അന്ന് ആരും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല..എന്നെ ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല…അത് കൊണ്ട ഞാൻ അങ്ങനെ ചെയ്തത”

ഞാനും കരഞ്ഞു സങ്കടം എല്ലാം ചേട്ടത്തിയോട് പറഞ്ഞു….. എനിക്ക് അപ്പോൾ കുറച്ചു ആശ്വാസം ആയി….. പിന്നെ ചേട്ടത്തി എന്നെയും വിളിച്ചു താഴെ കൊണ്ട് പോയി.. താഴെ അമ്മയും ചേട്ടനും ഇരിക്കുന്നുണ്ടായിരുന്നു… ചേട്ടന്റ കയ്യിൽ അവരുടെ കുട്ടിയും….
എന്നെ കണ്ടപ്പോൾ അമ്മ എന്റെ അടുത്ത് വന്നു… പിന്നെയും ഒരു അടി കൊള്ളാൻ ഞാനും റെഡി ആയി നിന്നു.. പ്രേതീക്ഷിച്ചത് അല്ല നടന്നത്….. അമ്മ എന്നെ കെട്ടിപ്പിച്ചു എന്റെ മുഖം എല്ലാം ഉമ്മകൾ കൊണ്ട് മൂടി… എന്റെ ചോരവന്ന കവിളിൽ എല്ലാം അമ്മ സ്നേഹ ചുംബനം നൽകി…….

ഞാനും കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു എന്റെ എല്ലാ വിഷമങ്ങളും അമ്മയോട് പറഞ്ഞു… അമ്മ എന്നെ മുറുകെ കെട്ടി പിടിച്ചു.. 3 വർഷം കഴുഞ്ഞു മകനെ കാണുന്ന അമ്മയുടെ സ്നേഹ അവർ എന്നെ അറിയിച്ചു.. നിയന്ത്രണം ഇല്ലാതെ അമ്മയുടെ കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… ഞാൻ ആ മാറിന്റെ ചൂടറിഞ്ഞു ഒരുപാട് നേരം അവിടെ നിന്നു.. എന്നിട്ട് അമ്മയെ വിട്ടുമാറി..

ചേട്ടനോട് സംസാരിക്കാൻ പോയി.. ചേട്ടൻ എന്നോട് എന്നാൽ വലിയ അടുപ്പം ഇപ്പോൾ കാണിക്കുന്നില്ല… ഞാനും നാടുവിട്ട ദേഷ്യം ചേട്ടന് ഇതുവരെ മാറിയിട്ടില്ല…. എന്നാലും ചേട്ടന്റ വിഷമം പതുക്കെ മാറുമെന്ന് കരുതി ഞാൻ സമാധാനിച്ചു….

ഞാൻ അവിടെ ഇരുന്നു…..

നോക്കിയപ്പോൾ അടുക്കളയിൽ നിന്നും വരുന്ന ആളിനെ കണ്ടു ഞാൻ ഞെട്ടി…… ഇങ്ങനെ ഒരു ആള് ഉള്ള കാര്യം ഞാൻ മറന്നിരുന്നു…

ഞാൻ അറിയാതെ പറഞ്ഞു പോയി ……………. രമിത…………

അതെ അവൾ തന്നെ അവൾ എന്താ എൻറെ വീട്ടിൽ.. എന്റെ ജീവിതം നശിപ്പിച്ച ഇവൾ…

അവളെ കണ്ടപ്പോൾ എന്റെ ദേഷ്യം ഇറച്ചു കയറി.. ഞാൻ ചാടി എണിറ്റു അലരാൻ തുടങ്ങി

“ഡീ……………

എൻറെ വിളി കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.. അവൾ മാത്രമല്ല അവിടെ ഇരുന്ന എല്ലാവരും…. എന്റെ സൗണ്ട് കേട്ടു കുഞ്ഞു കരയാനും തുടങ്ങി.. എന്നാൽ ഞാൻ ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു

.

“ഇവൾ എന്താ ഇവിടെ… നിനക്ക് എന്താടി എന്റെ വീട്ടിൽ കാര്യം… എന്റെ ജീവിതം നശിപ്പിച്ചവളെ ഇറങ്ങേടി എന്റെ വീട്ടിൽ നിന്ന് ”

അത് പറഞ്ഞു ഞാൻ അവൾക്കു നേരെ പാഞ്ഞു… എന്റെ പ്രവർത്തിയിൽ അവൾ പേടിച്ചു വിറച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി….. ഞാൻ അവളുടെ അടുത്ത് എത്തിയതും അമ്മ തടയാൻ നോക്കി…..
“മോനെ നീ എന്താ ചെയ്യുന്നേ നീ പറയുന്ന കേൾക്കു…”

അമ്മ എന്നെ തടയാൻ നോക്കി എങ്കിലും ഞാൻ അത് തള്ളിക്കളഞ്ഞു…..അവളുടെ കയ്യിൽ കയറി പിടിച്ചു.. അവളെ വലിച്ചു…

“അമ്മ ഒന്നും പറയണ്ട…. ഇവൾ എന്നെ ചതിച്ചവളാ… ഇവൾ കാരണം ആണ് ഞാൻ നിങ്ങളെ വിട്ടു പോകേണ്ടി വന്നത്…”

ഞാൻ അവളെ വലിച്ചു മുൻവാതിലിലോട്ടു പോയി അമ്മയും ചേട്ടത്തിയും എന്നെ തടയാൻ നോക്കി.. എന്നാൽ ഞാൻ അതൊന്നും നോക്കിയില്ല അവളെ ശക്തിയിൽ പിടിച്ചോണ്ട് പോയി..

പെട്ടന്ന് ചേട്ടൻ എന്റെ കയ്യിൽ കയറി പിടിച്ചു… എന്നെ തടഞ്ഞു.. എന്റെ കവിളിൽ ആഞ്ഞു ഒരു അടിയും തന്നു.. അടിയോടെ ഞാൻ നിലത്തു വീണു….

നിലത്തു വീണ എന്നെ ചേട്ടൻ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..

“ഡാ…. നീ അവളെ കുറ്റം പറയുന്നോ…. ആ കൊച്ചിന്റെ ജീവിതം നശിപ്പിച്ചു അതിനെ താലി കെട്ടിയിട്ടു അതിനെ നീ പുറത്താക്കാൻ നോക്കുന്നോ ”

“ചേട്ടാ… ഞാൻ എന്നെ ഒന്ന് മനസ്സിലാക്കു ”

“ഒരു പാവം പെൺകുട്ടിയെ നാണം കെടുത്തി അതിന്റ ജീവിതം നീ ആണ് നശിപ്പിച്ചേ…. എന്നിട്ട് അതിനെ കൈ ഒഴിയാൻ നോക്കിയാൽ ഉണ്ടല്ലോ കൊന്നു കളയും ഞാൻ നിന്നെ ”

ചേട്ടൻ പറയുന്ന കേട്ടു ഞാൻ ആകെ വല്ലാതെ ആയി… എന്റെ മനസ്സ് പിന്നെയും മുറിവേറ്റു.. ഞാൻ എന്ത് പറഞ്ഞിട്ടും അവർ വിശ്വശ്ശിക്കുന്നില്ല…. ഞാൻ അവളുടെ ജീവിതം നശിപ്പിച്ചെന്നോ… ഇപ്പോൾ ഈ വീട്ടിൽ ഞാൻ പിന്നെയും ഒറ്റപെട്ടു… ഞാൻ നോക്കുമ്പോൾ അവൾ ചേട്ടത്തിയെ കെട്ടിപിടിച്ചു കരയുന്നു.. അമ്മ അവളെ ആശ്വാസിപ്പിക്കാൻ ശ്രെമിക്കുന്നു എങ്കിലും അവൾ കരച്ചിൽ നിർത്തുന്നില്ല…

“ഡാ നിനക്ക് അറിയുവോ.. നീ ചെയ്ത ചതി കാരണം ആ കൊച്ചിനെ വീട്ടിൽ നിന്നു പടിയടച്ചു… കോളേജിൽ പോകാൻ പറ്റാതെ അതിന്റ പഠിപ്പു മുടങ്ങി… എല്ലാം നീ കാരണം ആണ്… ഇനി അതിന്റ ദേഹത്തു എങ്ങാൻ നീ കൈ വച്ചാൽ നിന്നെ ഞാൻ കൊന്നു കളയും “
അത്രയും പറഞ്ഞു ചേട്ടൻ കുഞ്ഞിനേയും എടുത്ത് റൂമിലോട്ടു പോയി….. ചേട്ടത്തിയും അമ്മയും അവളെയും കൂട്ടി പോയി.. നിഷാഹായാനായി ഞാൻ ആ ഹാളിൽ നിന്നു.. ചേട്ടൻ പറഞ്ഞ വാക്കുകൻ എല്ലാം കേട്ടു ഭൂമി കറങ്ങുന്നതിനു ഒപ്പം ഞാനും കറങ്ങി…. ആ വലിയ ഹാളിൽ ഞാൻ ഒറ്റക്കായി.. ഞാൻ ഒരു താങ്ങു ഇല്ലാതെ ആ ചുമരിൽ ചാരി തറയിൽ ഇരുന്നു……

എത്ര നേരം ഇരുന്നു എന്ന് അറിയില്ല… ഒന്ന് അനങ്ങാൻ കഴിയാതെ ഞാൻ അവിടെ ഇരുന്നു രാവിലെ വരെ.. അമ്മയും ചേട്ടത്തിയും ഒക്കെ രാവിലെ എണിറ്റു വന്നപ്പോഴും ഞാൻ അതെ ഇരുപ്പ് തുടർന്നു…

രാത്രി ഒന്ന് ഉറങ്ങാൻ പോലും എനിക്ക് കഴിഞ്ഞില്ല മനസ്സിലെ വിഷമം എന്നെ വല്ലാതെ ബാധിച്ചു….

രാവിലെ വന്നു എന്റെ ഇരുപ്പ് കണ്ട അവർ എന്നെ വിളിച്ചു എങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഞാൻ അവിടെ ഇരുന്നു… അവർ എന്നെ ഒരുപാട് തവണ വിളിച്ചു എന്നേലും എന്നിൽ ഒരു മാറ്റം ഉണ്ടാക്കാൻ അതിനു സാധിച്ചില്ല… എന്റെ ഈ ഇരുത്തം അവരെ വല്ലാതെ വിഷമിപ്പിച്ചു…. എന്നാൽ അതൊന്നും കാണാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ…..

ഞാൻ പിന്നെയും മാറ്റം ഇല്ലാതെ ഇരുന്നു…കുറച്ചു കഴിഞ്ഞു ചേട്ടത്തി എന്നെയും വലിച്ചു മുറിയിൽ കൊണ്ട് പോയി…. എന്റെ മുറിയിൽ എത്തിയ ഞാൻ ആ കട്ടിലിൽ കയറി കിടന്നു… ഞാൻ നിയന്ത്രണം വിട്ടു കരയാൻ തുടങ്ങി… എത്ര നേരം കരഞ്ഞു എന്ന് അറിയില്ല… എന്റെ ഉള്ളിലെ സങ്കടം എല്ലാം പുറത്തു വന്നു… ഒരുപാട് നേരം അവിടെ കിടന്നു കരഞ്ഞ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി… ഇന്നലെ ഉച്ചമുതൽ ഒന്നും കഴിക്കാത്തതിന്റെ ക്ഷീണവും എല്ലാം കൂടി ഞാൻ ഉറങ്ങി പോയി….

.

.

.

.

.

ഒരുപാട് നേരം കഴിഞ്ഞു ഞാൻ ഉണരുമ്പോൾ ആരുടയോ കൈ എന്റെ തലയിൽ കൂടി ഇഴഞ്ഞു നടക്കുന്നു…. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ അമ്മയാണ്…. അമ്മയുടെ വാത്സല്യം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു………
“അമ്മേ….”

അമ്മ ഒന്നും മിണ്ടിയില്ല

“അമ്മേ……”

“ഉം ”

“അമ്മയ്ക്കും എന്നെ വെറുപ്പാണോ…… ഞാൻ അവളുടെ ജീവിതം നശിപ്പിക്കും എന്ന് തോന്നുണ്ടോ….?”

അമ്മ എന്റെ മുഖത്തു നോക്കി…… അമ്മ എന്നെ മുറുകെ കെട്ടിപിടിച്ചു…

“അമ്മേടെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്കു അറിയാം…….. പക്ഷെ മോൻ അറിഞ്ഞോ അറിയാതയോ ആ കൊച്ചിന്റെ അവസ്ഥക്ക് കാരണം ആയി.. അത് ഒരു പാവം കൊച്ചാടാ…. ഞങ്ങൾക്ക് എല്ലാം അവളെ ജീവൻ ആണ് ”

“അമ്മേ ഞാൻ ”

ഞാൻ പറയാൻ തുടങ്ങിയതും അമ്മ തടഞ്ഞു

“മോൻ ഇനിയും അതൊന്നും പറയണ്ട ”

“ഇല്ല അമ്മേ ഇനിയെങ്കിലും ഇത് പറഞ്ഞില്ലേൽ…. ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റ് ആണ്…”

ഞാൻ അമ്മയോട് അന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു… അന്ന് കാൾ വന്നതും ഹോട്ടലിൽ പോയതും….. ഈ പ്രേശ്നത്തിൽ അകപ്പെട്ടതും എല്ലാം…… എല്ലാം അമ്മയോട് പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ആയി….. ഇതെല്ലാം ശ്രെദ്ധയോടെ കെട്ടിരുന്ന അമ്മ പിന്നെ എന്തോ ആലോചനയിൽ മുഴുകി… കുറച്ചു നേരം ആലോചിച്ചിട്ട് അമ്മ എന്നെ ഒന്ന് നോക്കി…..

“നീ പറഞ്ഞത് എല്ലാം സത്യം ആണോ……..?

അമ്മ എന്നെ നോക്കി ചോദിച്ചു… അമ്മയുടെ ആ ചോദ്യത്തിൽ വിഷമം ആയെങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല..

“അമ്മക്ക് ഇപ്പോഴും എന്നെ വിശ്വസം ഇല്ലേ?”

“അല്ലേടാ മോനെ… നീ പറഞ്ഞത് എല്ലാം സത്യം ആണേൽ നിന്നെയും ആ മോളെയും ആരോ മനപ്പൂർവം ഇതിൽ പെടുത്തിയതാ ”

അമ്മ പറഞ്ഞത് കേട്ടു ഞെട്ടിയെങ്കിലും… ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കി…

“അമ്മ എന്താ പറയുന്നേ… ഞങ്ങളെയോ എങ്ങനെ ”

“അമ്മ പറയാം മോനെ… മോനു ഉണ്ടായപോലെ ഒന്നായിരുന്നു ആ കുട്ടിക്കും നടന്നത് “
“അമ്മ എന്താ തെളിച്ചു പറ ”

ഞാൻ അമ്മയെ നോക്കി…അമ്മ എന്നോട് അന്ന് അവൾക്കു സംഭവിച്ച കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു….

>>>>>>>>>>>>>>>⚡️<<<<<<<<<<<<<<<< (എന്റെയും അവളുടെയും കല്യാണം നടന്ന ദിവസം ) രമിത ഫോൺ എടുത്തു ഗോകുലിനെ ഡയൽ ചെയ്തു….. എന്താടി പോത്തേ രാവിലേ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..” “എണിറ്റു പോടാ കുംഭകര്ണ……. മണി 10 ആയി..” “ഡി രാവിലെ എന്നെ കളിയാക്കാൻ ആണോ വിളിച്ചേ….” ഞാൻ ദേഷ്യത്തിൽ ചോദിച്ചു….. “അല്ലേടാ…. ഞാൻ ഇന്ന് നാട്ടിൽ പോകുവാ.. അച്ഛൻ വിളിച്ചു… അത് പറയാൻ വിളിച്ചത…. ” “നീ എങ്ങോട്ടോ കെട്ടി എടു…. ഞാൻ എന്ത് വേണം…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ” “എന്നാൽ ശെരി ഗുണ്ട ഉറങ്ങിക്കോ…. ഞാൻ വീട്ടിൽ എത്തീട്ടു വിളിച്ചു പറയാം ” “ശെരി നോക്കി പോ…… ഓക്കേ ബൈ….. ഫോൺ വച്ച ശേഷം… തുണി എല്ലാം പാക്ക് ചെയ്‌ത് അവൾ നാട്ടിൽ പോകാനായി ഇറങ്ങി… കൊട്ടുകാരോട് എല്ലാം യാത്ര പറഞ്ഞു അവൾ പോകാനായി ഹോസ്റ്റൽ വിട്ടു ഇറങ്ങി….. അവളുടെ ഹോസ്റ്റൽ മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിൽ ആണ് അത് കൊണ്ട് ഒരു ഇടവഴി കയറി വേണം മെയിൻ റോഡിൽ എത്താൻ.. അവൾ ബാഗും തൂക്കി ഇടവഴിയിലുടെ നടന്നു. അപ്പോൾ തന്നെ അവളുടെ പുറകെ ഒരു കാർ വരുന്നുണ്ട്.. അവൾ അതിനു പോകാൻ വേണ്ടി കുറച്ചു ഒതുങ്ങി എങ്കിലും ആ വണ്ടി അവളുടെ അടുത്ത് നിർത്തി….. ഇടവഴിക്കു സാമിപം വീടുകൾ ഉണ്ട് എങ്കിലും വഴിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല….. ആ വണ്ടി അവളുടെ അടുത്ത് നിർത്തിയതും അവൾ ഒന്ന് ചെറുതായിട്ട് പേടിച്ചു.. ഉടനെ വണ്ടിയിൽ നിന്നു ഇറങ്ങിയ ആൾ അവളെ വലിച്ചു വണ്ടിയിൽ ഇട്ടു.. അവളുടെ മുഖത്തു എന്തോ സ്പ്രേ ചെയ്തു.. അവൾക്കു അപ്പോൾ തന്നെ ബോധം പോയി…. ബോധം വരുമ്പോൾ അവൾ ഒരു കട്ടിലിൽ കിടക്കുക ആയിരുന്നു….. പതുക്കെ പതുക്കെ കണ്ണ് തുറന്നപ്പോൾ അവൾക്കു മനസ്സിലായി അത് ഒരു റൂം ആയിരുന്നു…. നോക്കിയപ്പോൾ തൊട്ടടുത്തു ആരോ കിടക്കുന്നു…. അവനെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി… ഗോകുൽ.. അവൾ അത് ഓർത്തു കരയാൻ തുടങ്ങി… <><><><><><><>>>>>

അമ്മ അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതെ ആയി…. അവൾ പറഞ്ഞത് എല്ലാം ശെരി ആയിരിക്കണം.. കാരണം അവൾക്കു എന്നോട് ശത്രുത തോന്നാനുള്ള കാര്യം ഒന്നും ഇല്ല… മാത്രമല്ല അവൾക്ക് ആരെയും ചതിക്കാനും കഴിയില്ല….

ഞാൻ വളരെ ആശയകുഴപ്പത്തിൽ ആയി… അവൾ വെറും പാവം ആണ്…. അമ്മയെ നോക്കി അമ്മയുടെ മുഖത്തു ഉള്ള ഭാവം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല..

.

.

.

“അമ്മേ… ഇനി ഞാൻ എന്ത് ചെയ്യും… അവൾക്കു എന്നോട് ക്ഷേമിക്കാൻ കഴിയുമോ… അറിയാതെ ആണേലും ഞാൻ അല്ലേ അവളുടെ ജീവിതം തകർക്കാൻ കാരണക്കാരൻ”

അമ്മ എന്നെ നോക്കി ചിരിച്ചു…… ആ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായില്ല…. ഞാൻ അമ്മയുടെ മുഖത്തു തന്നെ നോക്കി ഇരുന്നു…

“ഡാ…. അവൾ നിന്റെ നല്ല ഫ്രണ്ട് ആയിരുന്നില്ലേ….. എന്നാലും നിനക്ക് അവളെ ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞില്ല..”

അമ്മ പറയുന്ന കേട്ടു ഒന്നും മനസ്സിലാവാതെ ഞാൻ അമ്മയെ നോക്കി….. അമ്മ തുടർന്നു

“ഡാ ഇത്രയും കാലം നീ അവളെ പറ്റി ആലോചിച്ചില്ല എന്നാൽ അവൾ നിന്നെ ഒരിക്കൽ പോലും കുറ്റം പറഞ്ഞില്ല…..അവൾ കാരണം ആണ് നീ നാടുവിട്ടു പോയത് എന്ന് മാത്രം ആണ് അവൾ പറഞ്ഞത്…. നീ അവളെ ചതിക്കും എന്ന് അവൾ ഒരിക്കലും വിശ്വാസിച്ചിട്ടില്ല….”

അമ്മ പറയുന്ന കേട്ടു ഞാൻ ആകെ വല്ലാതെ ആയി…

“അതൊരു പാവം കൊച്ചാടാ.. കരയാൻ അല്ലാതെ ആരെയും കരയിക്കാൻ ആ കൊച്ചിന് കഴിയില്ല…. എന്റെ മോൻ അവളെ ഒരിക്കലും കരയിക്കരുത്…..
അന്നത്തെ ആ സംഭവത്തിന്‌ ശേഷം ആ കുട്ടിയെ അവളുടെ വീട്ടുകാർ അടുപ്പിച്ചില്ല… എന്നും അവരെ വിളിക്കാൻ നോക്കും അവൾ എന്നാൽ അവർ അവളുടെ സൗണ്ട് പോലും കേൾക്കാൻ നിക്കില്ല.. അത് എന്നും കരയുന്ന കാണാം ”

അമ്മ അത്രയും പറഞ്ഞപ്പോഴും എൻറെ മനസ്സ് നീറുന്നുണ്ടായിരുന്നു…… ഞാൻ കാരണം അല്ലേലും ഞാൻ നിമിത്തം അല്ലേ അവൾക്കു ഈ ഗതി വന്നത്.. എന്നെ കുറ്റബോധം വേട്ടയാടാൻ തുടങ്ങി…….

“അമ്മേ ഞാൻ എന്താ ചെയ്യേണ്ടത്….. ”

“മോൻ ഇനി ഒന്നും ചെയ്യണ്ട… ആ കുട്ടി ഇപ്പോൾ നിന്റെ ഭാര്യ ആണ് അതിനെ നീ പൊന്നു പോലെ നോക്കണം….. അവളെ ഇനി കരയിക്കരുത് ”

അമ്മ പറഞ്ഞപ്പോൾ എനിക്കു ഒന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല…… അവൾ എന്റെ ഭാര്യ ആണെന് എനിക്കു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു… എന്നാലും ഞാൻ തീരുമാനിച്ചു എങ്ങനെ ആണേലും അവൾക്കു നഷ്ട്പ്പെട്ടത് എല്ലാം തിരിച്ചു കൊടുക്കണം…. അവളെ അവളുടെ വീട്ടുകാരുമായും ഒന്നിപ്പിക്കണം… അവൾക്കു എന്ത് താല്പര്യം ആണോ.. അങ്ങനെ ചെയ്യണം.. എന്തായാലും എന്റെ ഭാര്യ ആയി അവളെ നരഗിക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു……

ഞാൻ എന്റെ മനസ്സിൽ ആ വാക്കുകൾ പതിപ്പിച്ചു….

പിന്നെ കുറച്ചു നേരം അമ്മയുടെ മടിയിൽ കിടന്നു വിശപ്പ്‌ വച്ചപ്പോൾ ഞാൻ താഴെ ആഹാരം കഴിക്കാൻ ആയി പോയി………

ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അമ്മ എല്ലാരോടും പറഞ്ഞു….. എല്ലാർക്കും അത് വിശ്വാസം ആയി എന്ന് തോന്നിയിരുന്നു.. എന്നാലും അത് എങ്ങനെ എങ്കിലും തെളിയിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു…. എനിക്കും അവൾക്കും നേരിടേണ്ടി വന്ന ചതി എന്താണെന്നു കണ്ടു പിടിക്കണം ആയിരുന്നു…

——————————————

താഴെ ഫുഡ്‌ കഴിച്ചോണ്ടിരുന്നപ്പോൾ ചേട്ടൻ വന്നു എന്നോട് സംസാരിച്ചു… 3 വർഷം മുൻപ്എനിക്ക് സംസാരിക്കാൻ അവസ്സരം താരതത്തിൽ എല്ലാർക്കും നല്ല കുറ്റബോധം ഉണ്ട്….

എന്നാൽ ഞാൻ എല്ലാരെയും പറഞ്ഞു ആശ്വാസിപ്പിച്ചു.. ഞാൻ പഴയതു പോലെ വീട്ടിൽ പെരുമാറാൻ തുടങ്ങി… എന്നാലും ഞങ്ങൾക്ക് നടന്നത് എന്താണെന്ന് കണ്ടു പിടിക്കണം എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു….. രമിത ഇന്നത്തെ ദിവസം എന്റെ കണ്മുന്നിൽ വന്നിട്ടില്ല ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതു കൊണ്ടാകും…. എനിക്കും അവളെ ഫേസ് ചെയ്യാൻ ഒരു മടി ഉള്ളത് പോലെ…
എന്നാലും അവൾക്കു എന്നോട് വെറുപ്പ് കാണുമോ… അവൾ ഒരു പാവം ആയിരുന്നു.. അമ്മ അങ്ങനെ ഒക്കെ പറഞ്ഞേലും എനിക്ക് അവളെ ഭാര്യയുടെ സ്ഥാനത് കാണാൻ കഴിഞ്ഞില്ല….. അത് എന്റെ മനസ്സിലെ കുറ്റബോധം കൊണ്ടാവാം…. എന്നാലും എനിക്ക് അവളെ ഇഷ്ടമായിരുന്നില്ലേ…. അവളെ സ്നേഹിക്കാൻ കഴിയില്ലേ എനിക്ക്…..

വേണ്ട… അവളുടെ ആഗ്രഹം എന്താണെന്നു അറിയില്ലല്ലോ… അവൾക്കു അതിൽ താല്പര്യം ഇല്ലെങ്കിലോ… അവൾക്കു എന്നെ വിട്ടുപോകാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിലോ….. അവൾക്കു അവളുടെ വീട്ടുകാർ പറയുന്നത് പോലെ ജീവിക്കണം എങ്കിലോ…

ഇങ്ങനെ ഉള്ള ഒരുപാട് ചോദ്യങ്ങൾ ഹാളിൽ ഇരിക്കുമ്പോൾ എന്റെ മനസ്സിൽ വന്നു… ഓരോ ചോദ്യവും പിന്നെയും പിന്നെയും എന്റെ മനസ്സിൽ വന്നു കൊണ്ടിരുന്നു….. എല്ലാം ആലോചിച്ചു ഞാൻ അവിടെ ഇരുന്നപ്പോൾ ഏട്ടത്തി മോളെയും കൊണ്ട് എന്റെ അടുത്ത് വന്നു… ഞാൻ കല്യാണിക്കുട്ടിയെ എടുക്കാനായി നോക്കി എന്നാൽ അവൾ എന്നെ അടുപ്പിക്കുന്നില്ല…. എന്ത് ഭംഗി ആണ് അവൾക്കു… എന്റെ ഏട്ടത്തിയുടെ കാർബൻ കോപ്പി പോലെ.. അതെ ഭംഗി അവൾക്കും ഉണ്ട്… അവളുടെ ചിരി കാണാൻ തന്നെ എന്ത് ഭംഗി ആണ്..

ഞാൻ അവിടെ ഇരുന്നു കുറേനേരം കൊച്ചിനെ കളിപ്പിച്ചു…… എന്റെ കളിപ്പിക്കൽ ഇഷ്ടപ്പെട്ടു കൊണ്ട് അവൾ കരയാൻ തുടങ്ങി… ചേട്ടത്തി അവളെയും എടുത്തു റൂമിൽ പോയി…..

ഞാൻ എന്തൊക്കയോ ആലോചിച്ചു കുറേനേരം ആ സോഫയിൽ കിടന്നു… സമയം അപ്പോൾ ഏകദേശം 10 മണി ആയിരുന്നു.. ഞാൻ പതിയെ ഉറക്കത്തിലേക്കു വീണു….. പിന്നെ കണ്ണ് തുറന്നത് രാവിലേ ആണ്….. അടുക്കളയിൽ അമ്മയുടെ പാത്രവും ആയുള്ള യുദ്ധം കൊണ്ടാണ് അപ്പോൾ എണീറ്റത്തു… കണ്ണ് തുറന്നു മുന്നിൽ നോക്കിയ ഞാൻ ഒരു നിമിഷം എല്ലാം മറന്നു പോയ അവസ്ഥായിൽ ആയി..

അത്തരത്തിൽ ഉള്ള ഒരു കാഴ്ചയാണ് അത്… ഞാൻ നോക്കിയപ്പോൾ കുളിച്ചു തോർത്ത്‌ തലയിൽ കെട്ടി കയറിവരുന്നു അവൾ എൻറെ ഭാര്യ…. ആ സൗന്ദര്യത്തിന് മുൻപിൽ ഞാൻ ലയിച്ചു.. രാവിലെ ഒരു ഉഗ്രൻ കണി കണ്ട ഞാൻ അവളെ തന്നെ നോക്കി നിന്നു. കണ്ണുകൾ എനിക്ക് മാറ്റുവാൻ പോലും കഴിഞ്ഞില്ല…… കാരണം ഞാൻ വേറെ ഏതോ ലോകത്തു ആയിരുന്നു….. അതെ ഇവൾ തന്നെയാണ് ആരോ പറഞ്ഞ ആ ദേവാസുന്ദരി… ഞാൻ മനസ്സിൽ പറഞ്ഞു…
പെട്ടത് ഞാൻ നോക്കുന്നത് അവൾ കണ്ടു… അത് മനസ്സിലാക്കിയ ഞാൻ പെട്ടന്ന് നോട്ടം മാറ്റി.. പിന്നെ ഞാൻ അവളെ നോക്കാൻ നിന്നില്ല….. അവൾ പിന്നെ നേരെ നടന്നു അകത്തോട്ടു പോയി.. ഞാൻ ഫോണും നോക്കി സോഫയിൽ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചായ കപ്പ് എന്റെ കണ്മുന്നിൽ വന്നു… ഞാൻ അത് വാങ്ങുവാനായി ഒന്ന് നോക്കിയപ്പോൾ.. പിന്നെയും ഞെട്ടി.. അവൾ ആയിരുന്നു..

അവൾ എനിക്ക് നേരെ ചായ നീട്ടി നിൽക്കുക ആണ്.. പക്ഷെ എന്റെ മുഖത്തു നോക്കുന്നില്ല… ഞാനും ചായ വാങ്ങി.. അപ്പോൾ തന്നെ അവൾ അവിടെ നിന്നും പോയി… ഞാൻ ചായ കുടിച്ചു അവിടെ ഇരുന്നു…

………………………………………….

പിന്നെ അന്നത്തെ ദിവസ്സം പ്രതേകിച്ചു ഒന്നും നടന്നില്ല… ഞാൻ പഴയതു പോലെ വീട്ടിൽ എല്ലാരോടും സംസാരിച്ചു ഒക്കെ ഇരുന്നു… ഇടയ്ക്കു കല്യാണിയോട് അടുക്കാൻ നോക്കി എങ്കിലും അവൾ എന്നെ കാണുമ്പോഴേ കരയാൻ തുടങ്ങും..

പിന്നെ ഞാൻ ആ പണിക്കു അധികം പോയില്ല.. ഇടയ്ക്കു രമിതയെ കാണുന്നുണ്ട് എങ്കിലും അവളോട്‌ ഒന്നും സംസാരിക്കാൻ പറ്റിയില്ല….. ഞാൻ അതിനു മുതിർന്നില്ല എന്നതാണ് സാരം……. അമ്മയോട് സംസാരിച്ചു ഞാൻ അന്ന് വൈകിട്ടുവരെ തള്ളി നീക്കി…

ചെത്തി പഠിപ്പിക്കാൻ പോയത് കൊണ്ട് വീട്ടിൽ ഇല്ലായിരുന്നു… ആ സമയം കല്യാണിയെ നോക്കുന്നത് അമ്മയും അവളും കൂടി ആണ്… കല്യാണി എന്നെ അടുപ്പിക്കുന്നില്ല എങ്കിലും രമിതയെ വിട്ട് മാറുന്നില്ല…. അവളെ കാണുമ്പോഴേ കുഞ്ഞിപ്പല്ലുകൾ കാണിച്ചു അവൾ ചിരിക്കാൻ തുടങ്ങും…. അത് എന്നിൽ ഒരു അസ്സുയ ഉണ്ടാക്കി എങ്കിലും…ഞാൻ വിട്ടുകളഞ്ഞു..

വൈകുട്ടു ഏട്ടത്തി വന്നപ്പോൾ ചേട്ടത്തിയോട് സംസാരിച്ചു സമയം കളഞ്ഞു… ചേട്ടത്തി എന്നോട് ജോലിയുടെ കാര്യം എല്ലാം തിരക്കി…… ഞാൻ എന്റെ 3 വർഷത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു…. രാത്രി മിന്നുവിനെ വിളിച്ചു കുറെ നേരം സംസാരിച്ചു.. പിന്നെ ഫുഡും കഴിച്ചു ഞാൻ നേരെ റൂമിൽ പോയി കട്ടിലിൽ കിടന്നു…

കട്ടിലിൽ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുറിയിലോട്ടു ആരോ വരുന്ന പോലെ തോന്നി നോക്കിയപ്പോൾ രമിത ആണ്… ദൈവമെ അവൾ ഇവിടെ ആണോ കിടക്കുന്നെ.. അവൾക്കു അമ്മയുടെ കൂടെ കിടന്നുകൂടെ. ഇങ്ങനെ ഓരോന്ന് എന്റെ മനസ്സിൽ ഓടികളിച്ചു…. അവൾ എന്നെ റൂമിൽ കണ്ടിട്ടും ഭവ വെത്യാസം ഒന്നും ഇല്ലാതെ ഇട്ടുമാറാൻ ഉള്ള ഡ്രസ്സ്‌ എല്ലാം എടുത്തു ബാത്‌റൂമിൽ കയറി…
ഞാൻ അവളെ ഫേസ് ചെയ്യാൻ മടിച്ചു……. പുതപ്പും തലയിണയും എടുത്തു നേരെ താഴെ പോയി ഹാളിൽ കിടന്നു…. ഞാൻ സോഫയിൽ കിടന്നു ഫോണും നോക്കി കിടന്ന്…. ഉടനെ തന്നെ അമ്മയുടെ റൂം തുറക്കുന്ന സൗണ്ട് കേട്ടു അമ്മ പുറത്തു ഇറങ്ങി വന്നു… വന്ന അമ്മ എന്നെ കണ്ടു…

“നീ എന്താടാ ഇവിടെ വന്നു കിടക്കുന്നെ…..?”

“ഒന്നുമില്ല അമ്മേ…. ചുമ്മാ ഇവിടെ വന്നു കിടന്നു.”

അമ്മ എന്നെ വിടാൻ ഉള്ള ഉദ്ദേശം ഇല്ലെന്നു തോന്നി…… അമ്മ പിന്നെയും എന്നോട് ചോദിച്ചു… ”

“ചുമ്മാ എന്തിനാ ഹാളിൽ വന്നു കിടക്കുന്നെ… നീ പോയി നിന്റെ റൂമിൽ കിടന്നു ഉറങ്ങേടാ ”

“അത് അമ്മ… അവൾ അവിടെ കിടക്കാൻ വന്നു.. അതാ ഞാൻ ”

വിക്കി വിക്കി അമ്മയോട് കാര്യം പറഞ്ഞൊപ്പിച്ചു.. അമ്മ എന്നെ ഒന്ന് ദാഹിപ്പിക്കുന്ന നോട്ടം നോക്കി…ഞാൻ ആ നോട്ടത്തിൽ അങ്ങ് ഇല്ലാതെ ആയി..

“ഡാ അവൾ നിന്റെ ഭാര്യ ആണ്… അവൾ പിന്നെ എവിടെ കിടക്കണം… നീ പോയി റൂമിൽ കിടന്നേ.. പോ…

ദൈവമേ ഇങ്ങനെ ഒരു കിഴങ്ങൻ ആണോല്ലോ ഇവൻ ”

അമ്മ എന്നെ വല്ലാതെ എന്തൊക്കയോ പറഞ്ഞു.. ഇനി ഇവിടെ കിടന്നാൽ പിന്നെയും എന്തേലും ഒക്കെ കേൾക്കേണ്ടി വരും എന്ന് മനസ്സിലാക്കിയ ഞാൻ മടിച്ചു മടിച്ചു റൂമിൽ പോകാൻ ആയി എണിറ്റു സ്റ്റെപ് കയറി… ഞാൻ പിന്നെ അമ്മയുടെ മുഖത്തു നോക്കിയില്ല.. ചിലപ്പോൾ എന്നെ നോക്കി ചിരിക്കൂക ആകും….. ഞാൻ നേരെ റൂമിൽ കയറി ഭാഗ്യം വാതിൽ പൂട്ടിയിട്ടില്ല…..

ഞാൻ നോക്കുമ്പോൾ അവൾ കട്ടിലിൽ ഒരു സൈഡിൽ കിടക്കുക ആയിരുന്നു… കണ്ണ് എല്ലാം അടച്ചിട്ടുണ്ട്.. അവൾ ഇത്രയും നേരത്തെ ഉറങ്ങിയോ…… ഞാൻ മനസ്സിൽ വിചാരിച്ചു.. ഞാൻ വാതിൽ അടച്ചു ഒരു ഷീറ്റ് എടുത്ത് തറയിൽ വിരിച്ചു അവിടെ കിടന്നു… ഞാൻ കാട്ടിളിലോട്ടു നോക്കിയപ്പോൾ അവൾ സുഗമായി ഉറങ്ങുക ആയിരുന്നു… ഞാൻ അവളെ അടിമുടി നോക്കി ഒരു സൗന്ദര്യ ദേവാദ തന്നെ ആയിരുന്നു അവൾ

അവൾ ശ്വാസം വിടുന്നതിനു അനുസരിച്ചു അവളുടെ മാറിടം പൊങ്ങി തഴുന്നുണ്ടായിരുന്നു… എനിക്ക് അവളെ ഇഷ്ടമാണ് എങ്കിലും അവളെ സ്വന്തമാക്കാൻ ഉള്ള യോഗ്യത ഇല്ല എന്നാണ് എന്റെ മനസ്സിൽ തന്നെ പറയുന്നത്….. ഇവളെ നോക്കി കിടന്നാൽ ഉറങ്ങാൻ കഴിയില്ല എന്ന് മനസിലാക്കിയ ഞാൻ തിരിഞ്ഞു കിടന്നു…..

രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറങ്ങി പോയി……

പിന്നെ ഉണർന്നത് രാവിലെ ആണ്… ഞാൻ ഉണർന്നു നോക്കുമ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.. ഞാൻ എണിറ്റു കുറച്ചു നേരം കട്ടിലിൽ കയറി കിടന്നു…….

മൂന്ന് നാലു ദിവസം അങ്ങനെ പോയി ഞാനും രമിതയും കാര്യമായി ഒന്നു സമാരിക്കാൻ കഴിഞ്ഞില്ല….. ഞാൻ അതിനു ശ്രെമിച്ചില്ല എന്നത് തന്നെ.. എന്നോട് സംസാരിക്കാൻ തയാറായില്ല… അവൾക്കു എന്നോട് സംസാരിക്കാൻ താല്പര്യം കാണില്ല എന്ന് കരുതി….

ഇതിനിടയിൽ സംഭവിച്ച മറ്റൊരു കാര്യം എന്നത്…. കല്യാണിക്കുട്ടി എന്നോട് ഇപ്പോൾ കമ്പനി ആയി… അവൾ ഇപ്പോൾ എപ്പോഴും എന്റെ കയ്യിൽ ആയിരുന്നു… ഞാൻ അവളെയും സ്നേഹിച്ചും കലിപ്പിച്ചു സമയം തള്ളി നീക്കി….

ഞാൻ ഒരു ദിവസ്സം വൈകിട്ട് കല്യാണിയെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ചേട്ടത്തി എന്റെ അടുത്ത് വന്നു പറഞ്ഞു…

“ഡാ നീ 3 വർഷം മുൻപ് നാടുവിട്ടു പോകാതിരുന്നു എങ്കിലും.. അവളോട് എല്ലാം പറഞ്ഞു സോൾവ് ആക്കി ഇത് പോലെ ഒന്നിനെ കിട്ടുമായിരുന്നില്ലേ ”

എന്റെ മടിയിൽ ഇരുന്ന കല്യാണിയെ ചൂണ്ടി ആണ് ചേട്ടത്തി പറഞ്ഞത്…. അത് പറഞ്ഞു ചേട്ടത്തി ചിരിക്കാൻ തുടങ്ങി.. ഞാൻ ആ മുഖത്തു നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല…. ഞാൻ ഒന്നും മിണ്ടാതെ കല്യാണിയെ തന്നെ കളിപ്പിച്ചു കൊണ്ടിരുന്നു…….

വന്നിട്ട് ഒരു ആഴ്ച ആയിട്ടും രമിതയോടു ഒന്നും സംസാരിക്കാൻ പറ്റിയില്ല….. ഇന്ന് രാത്രി എന്തായാലും അവളോട്‌ സംസാരിക്കണം എന്ന് ഞാൻ മനസ്സിൽ തീർച്ചപ്പെടുത്തി….ഇപ്പോൾ ഞങ്ങൾ ഒരു കട്ടിലിൽ രണ്ട് വശത്തു ആണ് കിടക്കുന്നെ……

ഞാൻ അവളെയും കാത്തു കട്ടിലിൽ ഇരുന്നു.. താഴത്തെ ജോലി എല്ലാം തീർത്തു അവൾ റൂമിൽ വന്നു.. എന്നെ കണ്ടു എങ്കിലും അവൾ നോക്കാതെ കുളിക്കാൻ കയറി…. കുളിച്ചു ഇറങ്ങും വരെ ഞാൻ അവളെ കാത്തിരുന്നു…
കുളിച്ചു ഇറങ്ങിയ അവൾ ഒരു പച്ച ചുരിദാർ ആണ് ഇട്ടിരുന്നത്.. അവളുടെ ഭംഗി എല്ലാം അതിൽ എടുത്ത് കാണിക്കുന്നു….. ബാത്‌റൂമിൽ നിന്നു ഇറങ്ങിയ അവൾ നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു… ഞാൻ ഇപ്പോളും അവളെ നോക്കി ഇരിക്കുക ആയിരുന്നു..

പെട്ടന്ന് ബോധം വന്ന ഞാൻ നോട്ടം മാറ്റി.. അവൾ മുടിയെല്ലാം ഉണ്ടാക്കിയതിനു ശേഷം വാതിൽ അടക്കാൻ ആയി പോയി അടച്ചു വന്നു… കട്ടിലിൽ എല്ലാം നേരെ ആക്കി.. എന്നാലും അവൾ എന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ല .. അത് എന്നിൽ നേരിയ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ തന്നെ മുൻകൈ എടുക്കാൻ തീരുമാനിച്ചു….

“മാളു ”

ഞാൻ അവളെ വിളിച്ചു…. (മാളു അവളുടെ ചെല്ലപ്പേരാണ്… കോളേജ് ഇൽ വച്ചു ആണ് അവൾ എനിക്ക് പറഞ്ഞു തന്നത്.. ഞാൻ പിന്നെ എപ്പോഴും അവളെ അങ്ങനെ ആണ് വിളിച്ചിരുന്നത്……3 വർഷത്തിന് ശേഷം ഞാൻ പിന്നെയും ആ പേര് വിളിച്ചു )…….

അവൾ കേട്ടു എങ്കിലും എന്നെ നോക്കിയതല്ലാതെ ഒന്നും പറയാതെ നോട്ടം മാറ്റി.. ഞാൻ പിന്നെയും അവളെ ഞാൻ വിളിച്ചു…..

“മാളു ”

“ഉം ”

ഇത്തവണ അവൾ വിളി കേട്ടു……. എനിക്ക് സന്തോഷം ആയി….

“മാളു….. നിനക്ക് എന്നോട് ദേഷ്യം ആണോ?”

ഞാൻ അങ്ങനെ ചോദിച്ചെങ്കിലും അവൾ ഒന്നും പറയാതെ എന്നെ തന്നെ നോക്കി ഇരുന്നു

“പറ മാളു നിനക്ക് എന്നോട് ദേഷ്യം ആണോ…. ഞാൻ നിന്നെ ചതിക്കും എന്ന് തോന്നുണ്ടോ?”

ഞാൻ വളരെ ദയനീയമായി ചോദിച്ചു…….

“അതെ എനിക്ക് നിന്നോട് ദേഷ്യം ആണ്…….”

അവൾ പറഞ്ഞത് കേട്ടു ഞാൻ എങ്കിക്ക് ഒന്നും പറയാൻ പറ്റാതെ ആയി.. ഞാൻ ഊഹിച്ചത് എല്ലാം ശെരി തന്ന ആണ്… അവൾക്ക് എന്നോട് വെറുപ്പാണ്…. ഞാൻ പിന്നെ ഒന്നും കഴിയാതെ തലകുനിച്ചിരുന്നു……

ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടു അവൾ തുടർന്നു….
“അതെ എനിക്കു നിന്നോട് ദേഷ്യം ആണ്…. പക്ഷെ നീ എന്നെ ഒരിക്കലും ചതിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല… ആ സംഭവത്തിൽ അല്ല എനിക്കു നിന്നോട് ദേഷ്യം ”

“പിന്നെ “?

ഞാൻ അവൾ എന്താണ് പറയാൻപോകുന്നെ എന്ന് കേൾക്കാൻ ഇരുന്നു…. അവൾ എന്റെ മുഖത്തു നോക്കിയിട്ട്

“നീ എല്ലാ പ്രശ്നത്തിൽ നിന്നു ഭീരുവിനെ പോലെ അന്ന് ഒളിച്ചോടിയില്ലേ… ഒന്നും നേരിടാൻ ധൈര്യം ഇല്ലാതെ… അതിനാ എനിക്ക് നിന്നോട് ദേഷ്യം… ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നും അല്ല കരുതിയത്..”

സത്യത്തിൽ അവൾ പറഞ്ഞത് എല്ലാം കേട്ടപ്പോൾ എന്റെ വാ അടഞ്ഞു പോയി.. എനിക്ക് അവൾക്ക് കൊടുക്കാൻ ഒരു ഉത്തരം ഇല്ല.. അതെ അവൾ പറഞ്ഞ ശെരിയാണ്…. ഞാൻ ഒരു ഭീരു തന്നെ ആണ്…

അവൾ തുടർന്നു

“കോളേജിൽ വച്ചു ഞാൻ കണ്ട നീ അല്ല…… ഞാൻ കോളേജിൽ വച്ചു കണ്ടവൻ എന്ത് പ്രശ്നം വന്നാലും അത് ധൈര്യ പൂർവ്വം നേരിടുന്ന ആളാണ്…. എന്നാൽ….”

“എന്നോട് ഷെമിക്കു മാളു ഞാൻ അന്ന്…. ആരും ഞാൻ പറഞ്ഞത് കേൾക്കാനോ മലസിലാക്കാനോ നിന്നില്ല… അത് എന്നെ തന്നെ ഇല്ലാതാക്കി.. ആ വിഷ്മത്തിൽ ആണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്…”

ഇതെല്ലാം പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. ഞാൻ മുഖം കുനിച്ചു കട്ടിലിൽ ഇരുന്നു…

“നിനക്ക് അന്ന് എന്നോട് ഒരു വാക്ക് സംസാരിച്ചു കൂടർന്നോ…. ഞാൻ മനസ്സിലാക്കുമായിരുന്നു നിന്നെ… എനിക്കു മനസ്സിലാക്കും.. നിനക്ക് എന്നെ ചതിക്കാൻ കഴിയില്ല എന്ന് എനിക്കു അറിയാമായിരുന്നു..”

അവൾ പറയുന്ന കേട്ടു എനിക്കു നല്ല സന്തോഷം ആയി. ഒപ്പം കുറ്റബോധവും….. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. അവൾ പറഞ്ഞത് എല്ലാം ശെരി ആണ്…… അവളോട്‌ സംസാരിച്ചപ്പോൾ എന്റെ മനസ്സിലെ ഭാരം ഇറങ്ങിയ പോലെ…

പിന്നെ അവൾ ഒന്നും സംസാരിക്കാതെ കട്ടിലിൽ ഒരു സൈഡിൽ കിടന്നു….. ഞാൻ ബെഡ്ഷീറ് എടുത്തു തറയിൽ കിടക്കാൻ പോയതും അവൾ എന്നെ നോക്കി
“തറയിൽ കിടക്കണ്ട…. ഇവിടെ ഒരുപാട് സ്ഥലം ഉണ്ട്…. എനിക്കു പ്രശ്നം ഒന്നും ഇല്ല..”

ഞാൻ കാട്ടിലിന്റ് സൈഡിൽ തന്നെ കിടന്നു… മനസു വളരെ സന്തോഷം ആണ്.. അവളോട്‌ സംസാരിച്ചതിൽ ഒരുപാട് സന്തോഷം… ഞാൻ അവളെ അവൾക്കു എന്നെ വിശ്വസം ആയിരുന്നു….. എന്നാൽ ഞാൻ അവളെ കുറ്റം പറയുക ആണ് ചെയ്തത്….

അവൾക്കു നഷ്ടമായ ജീവിതം എങ്ങനെ എങ്കിലും നേരെ ആക്കണം.. അവളുടെ വീട്ടിലെ കാര്യം നാളെ ചോദിക്കണം… ഈ പ്രശനം എല്ലാം കണ്ടു പിടിക്കാം… അവൾക്കു നഷ്ടമായ വീട്ടുകാരെ അവൾക്കു തിരികെ കൊടുക്കണം…

ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ എപ്പോഴോ ഉറങ്ങി പോയി…

—————————————————————————–

അടുത്ത ദിവസ്സം കാര്യമായി വിശേഷം ഒന്നും ഉണ്ടായില്ല.. ആകെ ഉണ്ടായ മാറ്റം എന്നത്…. മാളു ഇപ്പോൾ എന്നോട് കുറച്ചു കൂടി അടുപ്പം കാണിച്ചു… ഇപ്പോൾ എപ്പോഴു അവളെ വീട്ടിൽ കാണാൻ കഴിഞ്ഞു…. ഞാനും അവളെ ഇടക്ക് ഇടയ്ക്കു നോക്കും… അന്ന് പിന്നെ കല്യാണിയെ കളിപ്പിച്ചു വൈകിട്ട് വരെ വീട്ടിൽ ഉണ്ടായിരുന്നു….

ചായ ഒക്കെ കുടിച്ചതിനു ശേഷം.. ഞാൻ ചുമ്മ നടക്കാൻ ആയി… പുറത്തോട്ടു ഇറങ്ങി… ഞാൻ നേരെ ഗ്രൗണ്ടിൽ പോകാൻ ആയി ഇറങ്ങി. വഴിയിൽ ഉള്ളവർ ഒക്കെ ഓരോന്ന് ചോദിച്ചു എങ്കിലും ഞാൻ മറുപടി പറഞ്ഞു ഗ്രൗണ്ടിൽ പോയി കളി നോക്കി ഇരുന്നു… കുറേനാൾ ആയി ഇങ്ങനെ ഓക്കേ വന്നിരുന്നിട്ടു… 3 വർഷം നാട് എല്ലാം മിസ്സ്‌ ആയതിൽ നല്ല വിഷമം എനിക്ക് ഉണ്ടായിരുന്നു.. ഞാൻ കുറെ നേരം അവിടെ ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ എന്റെ അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി…

“ചേട്ടാ കുറേനാൾ ആയല്ലോ… കണ്ടിട്ട് ഇവിടെ ഇല്ലായിരുന്നോ….?

“ആട.. കുറച്ചു നാൾ ഇല്ലായിരുന്നു…”

ഞാൻ ഓരോന്ന് സംസാരിച്ചു ഇരുന്നു അവന്റ കൂടെ……

“ചേട്ടൻ നാട്ടിൽ നിന്നു പോയ സമയത്തു കിച്ചു ചേട്ടൻ നാട്ടിൽ ഉണ്ടായിരുന്നു… ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു ചേട്ടൻ കണ്ടോ “
കിച്ചുവിന്റ പേര് കേട്ടപ്പോൾ ദേഷ്യം വന്നു എങ്കിലും ഞാൻ മിണ്ടാതിരുന്നു……. ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ട അവൻ പിന്നെയും ചോദിച്ചു…

“ചേട്ടൻ ഇപ്പോഴും കിച്ചു ചേട്ടനും ആയി പിണക്കം ആണോ……?

എനിക്കു പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല.. ഞാൻ മറുപടി പറയാതെ എണിറ്റു നടന്നു.. അവനും പിന്നെ ഒന്നും ചോദിച്ചും ഇല്ല…. കിച്ചുവിന്റ പേര് കേട്ടപ്പോൾ അവൻ ചെയ്ത ചതി ആണ് ഓർമ്മ വന്നത്.. എന്നാൽ ഉടൻ തന്നെ അത് മനസ്സിൽ നിന്നു മാറ്റി…

ഇപ്പോൾ രമിത ആയിരുന്നു മുഴുവൻ…. ഇന്ന് അവളോട്‌ അവളുടെ വീട്ടുകാരെ പറ്റി ചോദിക്കണം എന്ന് കരുതി ഞാൻ വീട്ടിൽ പോയി….പിന്നെ പോയി ഒന്ന് ഫ്രഷ് ആയി… രാത്രി ഫുഡും കഴിച്ചു റൂമിൽ അവൾക്കു വേണ്ടി കാത്തിരുന്നു……

ഇപ്പോൾ അമ്മയ്ക്കും ചേട്ടത്തിക്കും ഒപ്പം അവളും വീട്ടിലെ ജോലികൾ ഒക്കെ ചെയ്യുന്നുണ്ട്… വീട്ടിലെ ഒരുപാട് അംഗത്തെ പോലെ ആണ് അവൾ ഇപ്പോൾ ഇവിടെ…

കുറച്ചു കഴിഞ്ഞപ്പോൾ അവൾ റൂമിൽ വന്നു… കുളിക്കാൻ കയറി… ഞാൻ അവിടെ ഫോണും നോക്കി ഇരുന്നു….

അവൾ കുളിച്ചു ഇറങ്ങി…. കിടക്കാൻ ആയി വന്നതും ഞാൻ ഫോൺ മാറ്റി വച്ചു അവളെ വിളിച്ചു..

“മാളു ”

“എന്താ ”

“വീട്ടുകാരെ കാണണം എന്നില്ലേ…..?

ഞാൻ അവളോട്‌ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. നോക്കിയപ്പോൾ ആ മിഴികൾ നിറഞ്ഞു ഒഴുകുക ആയിരുന്നു.. എനിക്ക് അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ല… അവൾക്കു വീട്ടുകാരെ കാണാൻ ഉള്ള അധിയായ ആഗ്രഹം ഉണ്ടെന്നു എനിക്കു മനസ്സിലായി….

“ഡോ താൻ എന്തിനാ ഇങ്ങനെ കരയുന്നെ….. താൻ സമാധാനിക്ക്…”

“അന്നത്തെ പ്രേശ്നത്തിന് ശേഷം വിട്ടുകാർക്ക് എന്നോട് വെറുപ്പാണ്…എന്നെ അവർ പിന്നെ വീട്ടിൽ കയറ്റിയില്ല…. ഞാൻ ഒരുപാട് വട്ടം കാണാനും സംസാരിക്കാനും ശ്രെമിച്ചു.. എന്നാൽ അവർ അതിനു തയാറായില്ല….”

അവൾ പിന്നെയും കരയാൻ തുടങ്ങി….. എന്നെ അത് വല്ലാതെ വിഷമിപ്പിച്ചു..
“മാളു താൻ കരയാതെ നമുക്ക് എല്ലാം ശെരിയാക്കാം….. നാളെ നമുക്ക് തന്റെ വീട്ടിൽ പോകാം…. ഞാൻ അവരോടു സംസാരികം… ഞാൻ തനിക്കു തന്റെ വീട്ടുകാരെ എല്ലാം തിരിച്ചു തരാം ”

“അവർ സമ്മതിക്കില്ല….. അവർക്കു ഒന്നും മനസ്സിലാകില്ല.

“നീ വിഷമിക്കണ്ട ഞാൻ നടന്നത് എല്ലാം പറയാം… അവർ മനസ്സിലാക്കാതിരിക്കില്ല….. നമുക്ക് നോക്കാം താൻ കരയാതെ ഇരിക്ക്..”

അവൾക്ക് വലിയ പ്രതിക്ഷ ഇല്ല എങ്കിലും അവൾ ഞാൻ പറഞ്ഞ കേട്ടു ഒന്ന് കരച്ചിൽ നിർത്തി എന്റെ മുഖത്തു നോക്കി….. ഞാൻ എല്ലാം ശെരിയാകും എന്ന് പറഞ്ഞു കിടന്നു നാളെ രാവിലെ അവളെ കൊണ്ട് അവളുടെ വീട്ടിൽ പോകണം എന്ന് ഉറപ്പിച്ചു.

അവളും ബെഡ് ന്റെ ഒരു അറ്റത്തു കിടന്നു…

———————————–

രാവിലെ അമ്മയോടും എല്ലാം അവളുടെ വീട്ടിൽ പോകുന്ന കാര്യം എല്ലാം പറഞ്ഞു.അമ്മയ്ക്കും സന്തോഷം ആയി… ഞങ്ങൾ രണ്ടു പേരും രാവിലേ തന്നെ വീട്ടിൽ നിന്നും ഇറങ്ങി അവളുടെ വീട്ടിലേക്കു ഏകദേശം 60km യാത്ര ഉണ്ട്… അത് കൊണ്ട് തന്നെ ചേട്ടന്റെ കാറിൽ ആണ് യാത്ര… ആദ്യമായിട്ടാണ് ഞാനും അവളും ഒരുമിച്ചു യാത്ര ചെയ്യുന്നത്….

ഞാൻ കാർ എടുത്തു അവൾ എനിക്ക് ഒപ്പം ഫ്രണ്ടിൽ തന്നെ കയറി… യാത്രയിൽ ഉടനീളം അവൾ എന്തൊക്കയോ ആലോചിച്ചു ഇരുന്നു… ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല….. വണ്ടിയിൽ പാട്ടു കേട്ടുകൊണ്ട് ഞാൻ മുന്നോട്ട് പോയി… എങ്ങനെ എങ്കിലും അവളുടെ വീട്ടുകാരെ കാര്യം പറഞ്ഞു മനസ്സിലാക്കണം എന്ന് ഞാൻ ഉറപ്പിച്ചാണ് ഈ യാത്ര…….

അവളുടെ മുഖത്തു വീട്ടുകാർ എങ്ങനെ പ്രീതികരിക്കും എന്നോർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. വീട്ടിലേക്ക് പോകാൻ ഉള്ള വഴി അവൾ തന്നെ ആണ് പറഞ്ഞു തന്നത്… ഞാൻ അവളുടെ വീടിനു മുന്നിൽ തന്നെ കാർ നിർത്തി… വലുതല്ല എന്നാൽ ചെറുതുമല്ല അല്ല എന്നാ തരത്തിൽ ഉള്ള വീട്…

വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ അവളുടെ അച്ഛൻ ആരാന്നു നോക്കാൻ മുന്നോട്ടു വന്നു. അവളുടെ അച്ഛനെയും അമ്മയെയും അന്ന് കല്യാണത്തിന് കണ്ട് പരിചയം ഉണ്ടായിരുന്നു. … അദ്ദേഹം മുന്നോട്ട് വന്നതും കാറിൽ നിന്ന് ഇറങ്ങുന്ന ഞങ്ങളെ കണ്ടു മുഖം വല്ലാതെ ആയി… അവൾ അങ്ങോട്ട്‌ നടന്നു ഒപ്പം ഞാനും…..
അവളുടെ അച്ഛൻ ദേഷ്യത്തോടെ അവളോട്‌ പറഞ്ഞു…

“നിന്നോട് ഈ വീടിന്റെ മുന്നിൽ വന്നു പോകരുതെന്ന് പറഞ്ഞിട്ടില്ലെടി….. പിന്നെ എന്തിന് നീ വന്നു ”

“അച്ഛാ ഞാൻ…….”

അദ്ദേഹം പറഞ്ഞത് കേട്ടു അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു… അവൾക്കു പറയാൻ കഴിഞ്ഞില്ല.. അവൾ വിഥുമ്പി കരഞ്ഞു പോയി… ഇതെല്ലാം കേട്ടു അവളുടെ അമ്മ വീടിന്റെ മുന്നിൽ വന്നിരുന്നു… അവർ അവളെ കണ്ട് ഒന്നും ചെയ്യാൻ പറ്റാതെ നിന്നു

“നീ എന്നെ അങ്ങനെ വിളിക്കരുത്…. കുടുംബത്തിന് നാണക്കേട് ഉണ്ടാക്കാൻ ജനിച്ചവളെ….”

അങ്ങേരു ദേഷ്യത്തോടെ എന്തൊക്കയോ വിളിച്ചു പറഞ്ഞു അവൾ ഇതെല്ലാം കേട്ടു കരഞ്ഞു കൊണ്ട് കാറിനു നേരെ ഓടി… എന്നാൽ ഞാൻ അവിടെ തന്നെ നിന്നു…

“സർ, ഞങ്ങൾക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് കാണിക്കു..അവൾക്ക് പറയാൻ ഉള്ളതും കേൾക്കു ”

ഞാൻ വളരെ ദയനീയമായി അദ്ദേശത്തോട് പറഞ്ഞു…

“നീ ഒന്നും പറയണ്ട… എനിക്കു കേൾക്കുകയും വേണ്ട… ആ പിഴച്ചവളെയും വിളിച്ചു കൊണ്ട് ഇവിടുന്നു പോകാൻ നോക്ക്….”

അവളെ പിഴച്ചവൾ എന്ന് പറഞ്ഞതും എന്റെ ദേഷ്യം ഇരച്ചു കയറി…ഞാൻ അങ്ങേരെ കലിപ്പോടെ നോക്കിയിട്ട് പറഞ്ഞു….

“നിങ്ങൾ ഒരു തന്ത ആണോ… ഇനി അവളെ കുറിച്ച് ഒരു വാക്ക് പറഞ്ഞാൽ അവളുടെ അച്ഛനാണെന്നു ഞാൻ നോക്കില്ല…. പിന്നെ നിങ്ങള്ക്ക് ഒരിക്കലും അവളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല…. അവൾ ഒരു പാവം ആണ്.. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല…. എന്നിട്ടും നിങ്ങൾ അവളെ ആവശ്യം ഇല്ലാത്തൊക്കെ പറഞ്ഞു.. ആ പാവത്തിനെ കരയിച്ചു……

ഞാൻ വളരെ അധികം ദേശ്ത്തോടെ തന്നെ അതെല്ലാം പറഞ്ഞു…. അങ്ങേര് അതെല്ലാം കേട്ടു നിന്നു…

“ഞാൻ ഒരിക്കൽ കൂടി ഇവിടെ വരും.. പക്ഷെ അന്ന് ഞങ്ങൾക്ക് ഉണ്ടായ പ്രേശ്നത്തിന് എല്ലാം ഒരു പരിഹാരം ആയിട്ടായിരിക്കും വരുന്നത്… അന്ന് താൻ ഒരുപാട് വിഷമിക്കും തന്റെ മകളെ ഓർത്തു… അവളെ പറഞ്ഞതിന് എല്ലാം താൻ അന്ന് ഒരുപാട് കരയും…”
ഞാൻ ഇതെല്ലാം പറഞ്ഞു നേരെ കാറിനു അടുത്ത് നടന്നു…. അവൾ കാറിന് ഉള്ളിൽ ഇരുന്നു കരയുക ആയിരുന്നു…. ഞാൻ നേരെ കാർ എടുത്തു തിരിച്ചു വീട്ടിലോട്ട് പോകാൻ ഉള്ള യാത്ര തുടങ്ങി…. പോകുന്ന വഴിയിൽ എല്ലാം അവൾ കരയുക തന്നെ ആയിരുന്നു… എനിക്കു അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല..

ഞങ്ങൾ കുറച്ചു കൂടി മുന്നോട്ട് പോയി…. അവൾ ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല.. ഞാൻ റോഡിനു സൈഡിൽ വണ്ടി ഒതുക്കി നിർത്തി എന്നിട്ട് അവളോട്‌ പറഞ്ഞു

“മാളു നീ ഇങ്ങനെ കരയാതെ…. അവർ അങ്ങനെ ഒക്കെ പറഞ്ഞത് ഓർത്തു താൻ വിഷമിക്കുന്നത് എന്തിനാ… അവർക്കു നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല അതല്ലേ… നീ കരയാതെ ഇരിക്ക്…. നീ കരയുന്ന കാണുമ്പോൾ എനിക്കു സഹിക്കാൻ പറ്റുന്നില്ല… പ്ലീസ് ഒന്ന് കരയാതെ ഇരിക്ക്…

ഞാൻ പറയുന്ന കേട്ടു അവൾ കരച്ചിൽ നിർത്തി എന്നെ നോക്കി…. അവൾ മുഖത്തു തന്നെ നോക്കി ഇരുന്നു…

“ഞാൻ നിനക്ക് വാക്ക് തന്നത് പോലെ നിനക്ക് നിന്റെ വീട്ടുകാരെ തന്നിരിക്കും…. അത് ഞാൻ തരുന്ന ഉറപ്പാണ്…… ഞാൻ ഈ പ്രശ്നം എല്ലാം കണ്ടു പിടിക്കും….. നീ എന്നിക്കു കുറച്ചു സമയം ത… ഞാൻ എല്ലാം ശെരിയാക്കും…”

ഞാൻ പറയുന്ന കേട്ടു അവൾ കണ്ണുകൾ രണ്ടും തുടച്ചു… എന്നിട്ട് മുന്നോട്ടു നോക്കി ഇരുന്നു.. അവൾ കരയുന്നില്ല എന്ന് കണ്ടു സമാധാനം ആയ ഞാൻ വണ്ടി മുന്നോട്ടു എടുത്തു… ഞാൻ വണ്ടി നേരെ മുന്നോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു….

എന്നാൽ എന്റെ മനസ്സിൽ ഈ പ്രശ്നം സോൾവ് ആക്കാൻ ഉള്ള കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു… ഞാൻ മനസ്സിൽ ഓർത്തു.. എനിക്കു ശത്രുക്കൾ എന്ന് പറയാൻ കുറച്ചു പേര് ഉണ്ട്..എന്നോട് പക ഉള്ളവരും കുറച്ചു പേർ ഉണ്ട്… എന്നാൽ അവർ ഒന്നും ഇങ്ങനെ ഒന്നും ചെയ്യില്ല… ഒരിക്കലും ഇവളെ അവർ കരുവാക്കില്ല..

ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല …ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു…
.

.

.

.. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും ഒരുപോലെ പക ഉള്ളവർ… വിനിതയും വരുണും.. അതെ അവർ തന്നെ ആയിരിക്കും… ഞാൻ അതെല്ലാം ആലോചിച്ചു വണ്ടി മുന്നോട്ടു പോയി……

പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചു… പെട്ടന്ന് നടന്ന സംഭവത്തിൽ ഞാൻ ഒന്ന് ഞെട്ടി വണ്ടി ബ്രേക്ക്‌ ഇട്ടു…. വണ്ടി പെട്ടന്ന് നിന്നു… ആ പ്രവർത്തിയിൽ മാളു ഒന്ന് പേടിച്ചു എന്റെ മുഖത്തു നോക്കി.. എന്താണ് എന്ന് ഉള്ള ഭാവത്തിൽ….. എനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടിയില്ല ഞാൻ വണ്ടിയുടെ ഡോർ തുറന്നു ഇറങ്ങി..

.

.

.

അപ്പോൾ തന്നെ പോലീസ് ജീപ്പിന്റെ ഡോറും തുറന്നു… ഒരാൾ പുറത്ത് ഇറങ്ങി…..

പുറത്തു ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി.. ഞാൻ മാത്രം അല്ല മാളുവും.

തുടരും……….

ചിലപ്പോൾ കഥ അടുത്ത പാർട്ട്‌ ഓട് കൂടി അവസാനിക്കുന്നതായിരിക്കും… നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ്‌ ആയി ഇടുക…….

0cookie-checkഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ? – Part 4

  • ഓഫീസിൽ സഹായം

  • യുവജനോത്സവം

  • എ ഗുഡ് ന്യൂസ് . ഞാൻ പ്രെഗ്നന്റ് ആണ്. ഇട്സ് യുവർ