ജീവിതമാകുന്ന ബോട്ട് – Part 5

പിറ്റേ ദിവസം ഞങ്ങൾ കോളേജിലേക്ക് നേരത്തെ ഇറങ്ങി. ഞാൻ ഇന്നലത്തെ പോലെ തന്നെ കാഷവൽ ഡ്രസ്സ് ആണ് ഞാൻ ഇട്ടിരിക്കുന്നത്. രാഹുൽ എന്തോ ആ പരിപാടിക്കില്ല ഇല്ല എന്ന് പറഞ്ഞു ഒഴുവായി. അവൻ അല്ലെങ്കിലും എന്നെ പോലെ റിബൽ അല്ലല്ലോ. എനിക്കാണ് അമിതമായി അധികാരവും കാണിക്കുന്നവരെ കാണുമ്പോൾ കുരു പൊട്ടൽ. അതു കൊണ്ട് ഡയറക്ടർ പെണ്ണുമ്പിള്ളയുടെ കുരു പൊട്ടിക്കണം എന്നാണ് എൻ്റെ തീരുമാനം.
പറയാനുള്ള നുണ കഥകൾ കോളേജിൽ പോകുന്ന വഴി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പ്രാക്ടീസ് ചെയ്തു. ഇന്നലത്തെക്കാൾ കൂടുതൽ ചോദ്യങ്ങൾ ഇന്നുണ്ടാകും ഉണ്ടാകും. ഇന്നലെ തന്നെ സുമേഷ് കുറെ തവണ ഫോൺ വിളിച്ചിട്ടുണ്ട്. കാൾ ഞാൻ എടുത്തില്ലായിരുന്നു, ഇന്ന് ചോദിച്ചാൽ തലവേദനയായിരുന്നു അതു കൊണ്ട് നേരത്തെ കിടന്നു എന്ന് പറയണം. ദോഷം പറയരുതല്ലോ അവനും ടോണിക്കും കുത്തി കുത്തി ചോദിച്ചു ഓരോന്ന് കണ്ടുപിടിക്കാൻ ഭയങ്കര മിടുക്കാണ്.

“ഡാ ആ പുതിയതായി ചേർന്ന കൊച്ചില്ലേ അവൾ മീര മാമിൻ്റെ ചേച്ചിയുടെ മോളാണ്. നല്ല ശ്രീത്വം ഉള്ള മുഖം അല്ലേ?”

രാഹുൽ എന്നോടായി പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല പകരം ഒന്ന് മൂളുക മാത്രം ചെയ്തു.

“അന്നയെ കുറിച്ചറിഞ്ഞായിരുന്നോ അന്നത്തെ സംഭവത്തിനു ശേഷം അവളാകെ ഒതുങ്ങി പോയെന്നാണ് ജെന്നി പറഞ്ഞത്. അവൾ ഇപ്പോൾ പഴയതു പോലെ ക്ലാസ്സിൽ ആക്റ്റീവ് അല്ല. അവൾക്ക് ഇപ്പോൾ ഒന്നിനും ഒരു താത്പര്യം ഇല്ല എന്നാണ് ജെന്നി പറഞ്ഞത്. അന്ന് ഓൺലൈൻ ക്ലാസ്സിൽ ഞാൻ അവളെ നോക്കിയെങ്കിലും അവൾ സീറ്റ് മാറിയത് കൊണ്ട് കണ്ടില്ല. ചിലപ്പോൾ എല്ലാം അവളുടെ അഭിനയം ആയിരിക്കും. അല്ലെങ്കിലും അഭിനയത്തിൻ്റെ കാര്യത്തിൽ അവൾക്ക് ഓസ്കാർ കൊടുക്കണം”

അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

കോളേജിൽ എത്തിയപ്പോൾ മെയിൻ കവാടത്തിനു താഴെ തന്നെ അന്ന സ്റ്റീഫനുമായി സംസാരിച്ചു നിൽക്കുന്നുണ്ട്. തിരിഞ്ഞു നിന്നത് കൊണ്ട് സ്റ്റീഫൻ ഞങ്ങളെ കണ്ടിട്ടില്ല,
“ഡാ അവൾക്കു നൂറ ആയിസ്സാണെല്ലോ.”

അതും പറഞ്ഞു കൊണ്ട് രാഹുൽ ജീപ്പ് പാർക്കിങിലോട്ട് എടുത്തു.

അവര് കടന്ന് പോയതും അന്ന സ്റ്റീഫനോട് പറഞ്ഞു

“എടാ ഇതാണ് വണ്ടി. നീ വണ്ടി നം. വേഗം നോക്കി പറ.”

സ്റ്റീഫൻ നോക്കി പറഞ്ഞതും അന്ന അത് ഫോണിൽ ടൈപ്പ് ചെയ്തെടുത്തു.

“പിന്നെ പരീക്ഷ 12 മണി ആകുമ്പോൾ തീരും. അവർ ഇവിടന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ ചേച്ചി മിസ്സ് കാൾ തരാം നീ അവർ അറിയാതെ പിന്തുടർന്നു പോയി അവരുടെ താമസ സ്ഥലം കണ്ടു പിടിക്കണം. സിറ്റിയിൽ ഏതോ ഫ്ലാറ്റിലാണന്നാണ് കേട്ടത്. അവിടെ ചെല്ലുമ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റിയുടെ അടുത്തു എന്തെങ്കിലും ഒക്കെ ചോദിച്ചു മനസ്സിലാക്കണം, ഇവിടന്നു തന്നെ സ്റ്റാർട്ട് ചെയ്യണ്ടേ അപ്പുറത്തു മെയിൻ ജംഗ്ഷനിൽ നിന്ന് മതി.”

“ശരിയേച്ചി.”

അതും പറഞ്ഞിട്ട് സ്റ്റീഫൻ അവൻ്റെ ക്ലാസ്സിലേക്ക് പോയി.

ജീപ്പിൽ നിന്നിറങ്ങിയപ്പോൾ തന്നെ എല്ലാവരും എൻ്റെ ഡ്രസിങ് ശ്രദ്ധിച്ചു നോൽക്കുന്നുണ്ട്. പ്രത്യേകിച്ചു സീനിയർസ് കണ്ണ് മിഴിച്ചാണ് നോക്കുന്നത്, ഞാൻ ആരെയും മൈൻഡ് ചെയ്യാൻ പോയില്ല. സെക്യൂരിറ്റി ഓടി വന്ന് തടഞ്ഞില്ല. അപ്പോൾ മീര മാം വേണ്ട പോലെ നിർദേശം കൊടുത്തിട്ടുണ്ട്.

പകരം സുമേഷും ടോണിയും വന്ന് എന്നെ വളഞ്ഞു ഒരോരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. രാഹുൽ പതുക്കെ ജെന്നിയുടെ അടുത്തേക്ക് വലിഞ്ഞു. പോലീസ്കാർ ഉപദ്രവിച്ചോ എന്നത് മുതൽ ദുബായിൽ നിന്ന് കുപ്പി ഒന്നും കൊണ്ടുവന്നില്ലേ എന്ന് വരെ ഉണ്ട് ചോദ്യങ്ങൾ. നുണ കഥ പൊളിയാതിരിക്കാൻ അതൊരു നല്ല ഐഡിയ ആയിട്ടു എനിക്ക് തോന്നി.

അന്നയുമായുള്ള ഫ്രണ്ടഷിപ്പ് അവസാനിപ്പിച്ചു എന്ന് സുമേഷ് പറഞ്ഞു, കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞപ്പോൾ രാഹുലിനെ മാറ്റി നിർത്തി കുപ്പിയുടെ കാര്യം പറഞ്ഞു.

“ഡാ എല്ലാവന്മാരും ട്രീറ്റ് ചോദിക്കുന്നുണ്ട് അതും ഫ്ലാറ്റിൽ കൂടണമെന്നാണ് പറയുന്നത്. പിന്നെ നമ്മൾ ദുഫായിൽ നിന്ന് കൊണ്ട് വന്ന കുപ്പികൾ പൊട്ടിക്കണം പോലും”

“എനിക്കും ആഗ്രഹം ഉണ്ട് താമസം മാറിയിട്ട് ഒരു പാർട്ടി കൊടുത്തില്ലെങ്കിൽ അവർ എന്തു വിചാരിക്കും നീ ആദ്യം ജീവയെ വിളിച്ചു ചോദിക്കു. കുപ്പി നമ്മക്കു അത് കഴിഞ്ഞു എങ്ങനെയെങ്കിലും ഒപ്പിക്കാം .
ഞാൻ വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.

“അത് വേണോ ശിവ? ഫ്ലാറ്റ് ആരുടെയാണ് എന്ന് കൂടുതൽ ചോദ്യങ്ങൾ ഉയർന്നേക്കാം?”.

“എൻ്റെ അങ്കിളിൻ്റെ ആണെന്ന് ഞാൻ പറഞ്ഞു പോയി. ഇന്നല്ലെങ്കിൽ നാളെ അവർ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദ്യം വരും. കൂട്ടുകാർ ആകുമ്പോൾ വരാനും സാധ്യതയുണ്ട്. “

ജീവ സമ്മതം മൂളി. പക്ഷേ മിതമായി വേണം എന്ന് ഒരു കണ്ടീഷനും വെച്ചു. പുള്ളി വിദേശ മദ്യം എത്തിച്ചു തരാം എന്ന് ഏറ്റു.

അങ്ങനെ ശനിയാഴ്ച്ച പാർട്ടി ഫിക്സ് ചെയ്‌തു. കൂടുതൽ പേർ ഇല്ല അർജുവിൻ്റെയും രാഹുലിൻ്റെയും റൂം മേറ്റ്സ് മാത്രം. ആകെ 7 പേർ. അവരുടെ അടുത്ത് പാർട്ടിയുടെ കാര്യങ്ങൾ പറഞ്ഞിട്ട് അവർ ഫ്ലാറ്റിലേക്ക് പോയി.

അർജ്ജുവും രാഹുലും കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അന്ന സ്റ്റീഫന് മിസ്സ് കാൾ കൊടുത്തു. സ്റ്റീഫൻ അവരെ പിന്തുടർന്ന് മറൈൻ ഡ്രൈവിൽ അർജ്ജുവും രാഹുലും താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ മുൻപിൽ എത്തി. ബൈക്ക് കുറച്ചകലെ മാറ്റി വെച്ചതിനു ശേഷം അവൻ സെക്യൂരിറ്റി സ്റ്റാഫിൻ്റെ അടുത്ത് ചെന്ന് ചോദിച്ചു.

“ചേട്ടാ ഇപ്പോൾ ആ ജീപ്പിൽ പോയവർ ഏതു ഫ്ലാറ്റിലാണ് താമസിക്കുന്നത് “

“എന്തിനാ അറിയേണ്ടത്?”

“എനിക്ക് കണ്ടു പരിചയമുള്ളതു പോലെ തോന്നി. അത് കൊണ്ട് ചോദിച്ചു എന്നേ ഉള്ളു.”

സ്റ്റീഫൻ പെട്ടന്ന് പതറി എങ്കിലും അവൻ പറഞ്ഞൊപ്പിച്ചു

“ഫ്ലാറ്റ് നം. പറഞ്ഞാൽ ഇൻ്റെർകോമിൽ വീഡിയോ കാൾ ചെയ്‌തു തരാം. ഉടമസ്ഥൻ സമ്മതിച്ചാൽ രജിസ്റ്ററിൽ പേരും മൊബൈൽ നം. എഴുതിയതിനു ശേഷം മുകളിലേക്ക് വിടും അതാണ് ഇവിടത്തെ നിയമം. “

സ്റ്റീഫൻ കുറച്ചു നേരം ആലോചിച്ചതിന് ശേഷം തിരിച്ചു പോയി. കാര്യം നടക്കില്ല എന്ന് തോന്നിയ സ്റ്റീഫൻ അവിടെ നിന്ന് തിരിച്ചുപോയി

തൃശൂൽ ഓപ്പറേഷൻ ടീം ട്രാഫിക്ക് സിഗ്നലുകളിലെ CCTV ഫുറ്റേജിൽ നിന്ന് ബൈക്കിൽ ഒരാൾ അർജുവിനെയും രാഹുലിനെയും പിന്തുടർന്നു അവർ താമസിക്കുന്ന ഫ്ലാറ്റ് വരെ എത്തി എന്ന് മനസ്സിലാക്കി. പിന്തുടർന്ന ആളുടെ ഫേസ് ഫോട്ടോയും വണ്ടി രജിസ്‌ട്രേഷൻ ഡീറ്റൈൽസും അരുണിന് അയച്ചു കൊടുത്തു. അന്നയുടെ അനിയൻ സ്റ്റീഫൻ ആണെന്ന് അരുണിന് മനസ്സിലായി. അർജ്ജുവിനെയും രാഹുലിനെയും അവൻ എന്തിനായിരിക്കും പിന്തുടർന്നത്. അവൻ്റെ ഫോൺ കൂടി ടാപ്പ് ചെയ്യാൻ അരുൺ നിർദേശം നൽകി
ഹോസ്റ്റലിൽ ചെന്നതും അന്ന അമൃതയുടെ ലാപ്ടോപ്പ് കൈക്കലാക്കി RTO വെബ്‌സൈറ്റിൽ അർജുൻ വന്ന ജീപ്പ് ആരുടെ പേരിൽ ആണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പരിശോദിച്ചു ഇടുക്കി പൈനാവ് RTO ഓഫീസിൽ ആണ് വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പക്ഷേ പേരിൽ അക്ഷരങ്ങൾ മാസ്ക് ചെയ്തിരിക്കുന്നതിനാൽ അത് വ്യക്തമായില്ല. അതിനാൽ അന്ന അമൃതയുടെ ഫോണിൽ അവളെ പണ്ട് ഡ്രൈവിംഗ് പഠിപ്പിച്ച ബാലൻ ചേട്ടനെ വിളിച്ചു വണ്ടി നമ്പർ കൊടുത്തിട്ടു ഈ വാഹനം ആരുടെ പേരിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് അന്വേഷിച്ചു പറയാൻ പറഞ്ഞു. പിന്നെ ഹോസ്റ്റലിൻ്റെ പുറത്തു പോയി സ്റ്റീഫനെ കണ്ടു .

“പോയ കാര്യം എന്തായി ചെക്കാ ?”

“മറൈൻ ഡ്രൈവിലെ പോഷ് ഫ്ലാറ്റാണ് ചേച്ചി പക്ഷേ സെക്യൂരിറ്റിയുടെ അടുത്ത് നിന്ന് ഒന്നും അറിയാൻ പറ്റിയില്ല”

“സാരമില്ലെടാ ഫ്ലാറ്റ് കോംപ്ലെക്സിൻ്റെ പേരു കിട്ടിയെല്ലോ ബാക്കി നമക്ക് പിന്നെ നോക്കാം”

കുറച്ചു നേരം സംസാരിച്ചിട്ട് അന്ന ഹോസ്റ്റലിലേക്ക് മടങ്ങി

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അന്ന ഒരു കാര്യം തീരുമാനിച്ചു സുമേഷിൻ്റെ കൂടെ പഴയ പോലെ സൗഹൃദം സ്ഥാപിക്കണം പിന്നെ പയ്യേ ആണെങ്കിലും ആ ജെന്നിയുടെ അടുത്തും. പണ്ട് സുമേഷ് എന്നും എൻ്റെ അടുത്ത് അവൻ്റെ റൂം മേറ്റ് ആയ അർജ്ജുവിനെ കുറിച്ചു സംസാരിക്കുമായിരുന്നു. പിന്നെ രാഹുലിന് ജെന്നിയുമായി നല്ല കമ്പനി ആണ്. അവൾ വഴിയും ഭാവിയിൽ അവരെക്കുറിച്ചു മനസ്സിലാക്കാം. ഒറ്റ പ്രശനം മാത്രം ജെന്നിയുമായി ഒട്ടും കമ്പനി അല്ല. പിറ്റേ ദിവസം കോളേജിൽ ചെന്നതും അവൾ സുമേഷിനെ മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി

“ഡാ, സുമേഷേ നീ എന്താ ഇപ്പോൾ എന്നോട് സംസാരിക്കാത്തെ..”

“അത് പിന്നെ എൻ്റെ തീരുമാനമല്ല അന്ന, ഹോസ്റ്റലിൽ എല്ലാവരും കൂടി അങ്ങനെ തീരുമാനിച്ചപ്പോൾ ഞാനും കൂടി എന്നേ ഉള്ളു”

“എൻ്റെ നല്ലൊരു ഫ്രണ്ട് ആയിട്ടു കൂടി നീ സംസാരിക്കാതെ ആയപ്പോൾ എനിക്ക് വിഷമമായടാ “

അവൾ സങ്കടം നടിച്ചു കൊണ്ട് പറഞ്ഞു.

“അത് പിന്നെ അന്ന അന്ന് അർജ്ജു ചേട്ടൻ്റെ അടുത്ത് അങ്ങനെ ചെയ്‌തത്‌ കൊണ്ടല്ലേ ഞങ്ങൾ “
“ശരിയടാ എൻ്റെ തെറ്റാണ് പക്ഷേ അതിനുള്ള ശിക്ഷയും എനിക്കവൻ തന്നെ തന്നില്ലേ പിന്നെ നിങ്ങളും”

അവൾ കണ്ണീരിൽ ചാലിച്ചു മറുപടി നൽകി. അതോടെ ലോല ഹൃദയനായ സുമേഷ് ഫ്ലാറ്റ്

“ഇനി ഞാൻ അന്നയോട് പഴയതു പോലെ തന്നെ കൂട്ടായിക്കോളാം”

“അപ്പൊ ഫ്രണ്ട്സ” അന്ന കണ്ണുനീർ തുടച്ചിട്ട് ചിരിച്ചു കൊണ്ട് കൈ കൊടുത്തു സുമേഷ് തിരിച്ചും.

“ഡാ ഈ ശനിയാഴ്ച്ച എൻ്റെ വക ട്രീറ്റ്..”

അന്ന ഫ്രണ്ട്ഷിപ്പ് ഊട്ടി ഉറപ്പിക്കാനായി പറഞ്ഞു.

“അയ്യോ ശനിയാഴ്ച്ച പറ്റത്തില്ല അന്നേ, അന്ന് ഞങ്ങൾക്ക് അർജ്ജുവിൻ്റെ പുതിയ ഫ്ലാറ്റിൽ പാർട്ടി ഉണ്ട്.”

അവൻ ആവേശത്തിൽ പറഞ്ഞു. അന്നയുടെ കണ്ണുകൾ ഒരു നിമിഷം തിളങ്ങി യത് സുമേഷ് അത് കണ്ടില്ല

“അത് കുഴപ്പമില്ല എന്നാൽ പിന്നെ സൺ‌ഡേ വൈകിട്ട് ആയാലോ?”

അതിന് അവൻ ഒക്കെ അടിച്ചു

അർജ്ജുൻ എല്ലാ ദിവസവും ക്യാഷവൽസ് ധരിച്ചാണ് വരവ്. പക്ഷേ മാനജ്മൻറ്റ് ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇല്ല. പലരും അത് അവൻ്റെ അടുത്ത് ചോദിക്കുന്നുണ്ടെങ്കിലും ഒരു പുഞ്ചിരി മാത്രമാണ് ഉത്തരം. അർജ്ജുനെ എന്തിനാണ് ഉന്നതങ്ങളിൽ പിടിപാടുള്ള കോളേജ് മാനജ്മൻറ്റ് പേടിക്കുന്നത്. പലരുടെയും മനസ്സിൽ ആ ചോദ്യം ഉയർന്നു.. പക്ഷേ രാഹുലിൻ്റെ അടുത്ത് ചോദിച്ചാൽ അവൻ അർജ്ജുവിനോട് ചോദിക്കാൻ പറയും. അർജ്ജുവിൻ്റെ അടുത്ത് ചോദിച്ചാൽ അവൻ ചിരിച്ചു കാണിക്കും. പക്ഷേ ദീപു ശനിയാഴ്ച്ചത്തെ പാർട്ടിയിൽ വെച്ചു എങ്ങനെയെങ്കിലും ഇവന്മാരുടെ രഹസ്യങ്ങൾ കണ്ടുപിടിക്കണം എന്നുറപ്പിച്ച.

പരീക്ഷയുടെ തിരക്കുകൾക്കിടെ ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി. വെള്ളിയാഴ്ച്ച വൈകിട്ട് തന്നെ തന്നെ കുപ്പി മൂന്നെണ്ണം എത്തി രണ്ട് JD യും ഒരു ബ്ലാക്ക് ലേബലും. ബ്ലാക്ക് ലേബൽ ജേക്കബ് അച്ചായൻ വരുമ്പോൾ പൊട്ടിക്കാനായി മാറ്റി വെച്ചു കുറച്ചു ചിക്കനും ബീഫും ഒക്കെ വാങ്ങി മണി ചേട്ടന് ഏൽപ്പിച്ചു, പിറ്റേ ദിവസത്തേക്ക് എല്ലാം സെറ്റാക്കി.

ശനിയാഴ്ച്ച ഉച്ചയോടെ എല്ലാവരും അർജ്ജുവിൻ്റെ ഫ്ലാറ്റിൽ എത്തി ചേർന്നു. ഫ്ലാറ്റ് കണ്ട് എല്ലാവരുടെയും ഞെട്ടി.

സുമേഷ്: “ഇത് അടിപൊളി സെറ്റപ്പ് ആണെല്ലോ ചുമ്മാതല്ല നിങ്ങൾ ഹോസ്റ്റൽ വിട്ടു ഇങ്ങോട്ട് വന്നത്, നമ്മൾ എല്ലാവർക്കും താമസിക്കാനുള്ള സ്ഥലം ഉണ്ടല്ലോ. ഫുൾ AC യും സംഭവം പൊളി ആണെല്ലോ.”
ടോണി: “വൈകിട്ട് ഈ ബാൽക്കണിയി ഐസ് ഒക്കെ ഇട്ട ഒരു പെഗും പിടിച്ചു അറബിക്കടലില്ലെ സൂര്യസ്തമയവും കണ്ടിരിക്കാൻ നല്ല രസമായിരിക്കും. ചിക്‌സ് ഒക്കെ ഉണ്ടോ രാഹുൽ?”

ദീപു:” ഡാ ഇതാരുടെ ഫ്ലാറ്റ് ആണ്?”

അർജ്ജു: “എൻ്റെ ഒരു അങ്കിൾ എംഡി യായിട്ടുള്ള കമ്പനി വക ഗസ്റ്റ് ഹൗസണ് ഈ ഫ്ലാറ്റ്. “

ദീപു: “എന്തിൻ്റെ കമ്പനി ആട. നമുക്കൊക്കെ MBA പഠിച്ചു കഴിഞ്ഞാൽ വല്ല ജോലിയും കിട്ടുമോ ?”

അർജ്ജു:”എന്ധോ സ്‌പൈസ് എക്സ്ട്രാക്ട് ചെയ്ത് എക്സ്പോർട്ട് ചെയുന്ന പരിപാടി ആണ് “

അല്പം റിലാക്സ്ഡ് ആയതും അവന്മാർ ഫോട്ടോ സെഷൻ ആരംഭിച്ചു ബാൽക്കണിയലും സ്വീകരണ മുറിയിലുമൊക്കയായി സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും ഒക്കെ എടുക്കൻ തുടങ്ങി. ഞാനും രാഹുലും ടച്ചിങ്സ് ഒക്കെ റെഡിയാക്കാനാണ് എന്ന ഭാവത്തിൽ കിച്ചൻ ഭാഗത്തേക്ക് വലിഞ്ഞു. മണി ചേട്ടൻ അവിടെ ബീഫ് ഫ്രൈ ഉണ്ടാക്കുന്ന തിരക്കിലാണ്. പുള്ളിയെ സഹായിക്കാൻ ആണെന്ന് രീതിയിൽ അവിടെ ചുറ്റി പറ്റി നിന്നു. കുറച്ചു കഴിഞ്ഞിട്ടും ഫോട്ടോ സെഷൻ തീരുന്നില്ല. അത് അവസാനിക്കണമെങ്കിൽ കുപ്പി ഇറങ്ങണം

“ഡാ ടോണി നീ ഇങ്ങു വന്നേ”

അർജ്ജു കിച്ചണിൽ നിന്ന് വിളിച്ചു

അവൻ വന്നതും രാഹുൽ രണ്ട് JD ബോട്ടിൽ അവൻ്റെ കയ്യിലോട്ട് കൊടുത്തു.

കുടിക്കാനായി ഗ്ലാസ്സുകൾ നിങ്ങൾ ഡൈനിങ്ങിലെ ആ ക്രോക്കറി ഷെൽഫിൽ നിന്ന് എടുത്തോ ഞങ്ങൾ ടച്ചിങ്ങ്സുമായി സെറ്റാക്കി കൊണ്ടുവരാം.

കുപ്പിയുമായി ടോണി അവൻ അങ്ങോട്ട് ചെന്നതും ഫോട്ടോ സെഷൻ കൂപ്പിയും പിടിച്ചായി എങ്കിലും വേഗം മെയിൻ പരിപാടിയിലേക്ക് കടന്നു. രാഹുൽ അവന്മാരോടൊപ്പം ഇരുന്നു അടി തുടങ്ങി. കുടി ഇല്ലാത്തതിനാൽ ഞാൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി. ആദ്യം കുറെ തമാശയും പാട്ടും ഒക്കെയായി കടന്ന് പോയി. പിന്നെ ക്ലാസ്സിലെ പെണ്ണുങ്ങൾ മുതൽ മെസ്സിലെ ഭക്ഷണം വരെ പല പല കാര്യങ്ങൾ. കുറെ നാൾക്കു ശേഷമുള്ള പാർട്ടി ആയതിനാൽ രാഹുൽ കുറച്ചധികം വലിച്ചു കയറ്റി. ബാക്കി ഉള്ളവരുടെ കാര്യവും വിഭിന്നമല്ല. ഇടക്ക് എപ്പോളോ അന്നയെ കുറിച്ചായി സംസാരം. ഞാൻ കേട്ടു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അന്നക്കു പണി കൊടുത്തതിൽ രമേഷ് എന്നെ ഒന്നിലധികം പ്രാവിശ്യം അഭിനന്ദിക്കുന്നുണ്ട്. സുമേഷ് അടിച്ചോഫായി അന്ന പാവമാട പാവമാടാ എന്ന് എൻ്റെ അടുത്ത് കിടന്ന് പുലമ്പുന്ന. ടോണി അവനെ ആശ്വസിപ്പിക്കാൻ എന്ധോക്കെയോ പറയുന്നു.
ദീപു അത്ര ഫിറ്റല്ല പക്ഷേ ഹിറ്റായത് പോലെ അഭിനയിക്കുന്നുണ്ട്. രാഹുലിൻ്റെ അടുത്ത് ഒന്നും അറിയാത്ത പോലെ എൻ്റെ പോലീസ് കേസ് എങ്ങനെ ഒതുക്കി എന്നൊക്കെ ചോദിക്കുന്നുണ്ട്. പക്ഷേ രാഹുല് വിട്ടുകൊടുക്കുന്നില്ല പഴയ കഥയിൽ നിന്നൊരു അണുവിടാതെ ഉത്തരങ്ങൾ പറഞ്ഞു. മാത്യ ഒന്നും ചോദിക്കുന്നില്ലെങ്കിലും രാഹുലിൻ്റെ ഓരോ ഉത്തരങ്ങളും സസൂക്ഷ്‌മം വിലയിരുത്തുന്നതായി എനിക്ക് മനസ്സിലായി.

കുറച്ചു കഴിഞ്ഞപ്പോൾ വിഷയം തന്നെ മാറി പോയി. ദീപു അവൻ്റെയും രമേഷിൻ്റെയും പഴയ ഓരോ കഥകൾ പറഞ്ഞ് തുടങ്ങി. രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കളിയാക്കി സംസാരിക്കുന്നുണ്ട്. സ്കൂൾ കോളേജ് പ്രേമകഥകൾ ഒക്കെ ആണ് സംസാരം. നാലാം ക്ലാസ്സിൽ രമേഷ് ഏതോ പെണ്ണിനെ അടുത്ത് പ്രേമം പറഞ്ഞു ടീച്ചർ പൊക്കിയതിനെ കുറിച്ച.

പെട്ടന്ന് രാഹുൽ ചാടി കയറി പറഞ്ഞു

“നീയൊക്കെ പെണ്ണുങ്ങളുടെ പിന്നാലെ നടന്നതിനല്ലേ ടീച്ചർ പൊക്കിയത് എന്നെയും ‘ശിവയെയും’ ഒരുത്തൻ്റെ മൂക്കിടിച്ചു ഒടിച്ചതിനാണ്”

എൻ്റെ യഥാർത്ഥ പേര് അവൻ്റെ വായിൽ നിന്ന് വന്നപ്പോൾ ഞാൻ ഒരു നിമിഷം ഞെട്ടി. കയ്യോ കണ്ണോ കാണിച്ചാൽ മാത്യു അല്ലെങ്കിൽ ദീപു കാണും. അവന് അബദ്ധം പറ്റി എന്ന് ഇപ്പോളും മനസ്സിലായിട്ടില്ല. അവൻ ആവേശത്തിൽ കഥ തുടരുകയാണ്.

പെട്ടന്ന് സുമേഷ് കയറി ചോദിച്ചു

“ബൈ ദ ബൈ ആരാണ് ഈ ശിവ? നിങ്ങളുടെ പഴയ കൂട്ടുകാരൻ ആണോ?”

ഒരു നിമിഷത്തേക്ക് രാഹുൽ സൈലെൻ്റെ ആയി. എന്തു പറയണം എന്നറിയാതെ അവൻ്റെ മുഖം ഒന്ന് ചുമന്നു. വെള്ളത്തിൽ നിന്ന് കരയിലേക്ക് പിടിച്ചിട്ട മീനിൻ്റെ അവസ്ഥ. രാഹുലിന് ഉത്തരം പറയണം എന്നുണ്ട് പക്ഷേ സാധിക്കുന്നില്ല. ഇനി വല്ലതും പറഞ്ഞാൽ കൂടുതൽ അബദ്ധം ആകുമെന്ന് കണ്ട് ഞാൻ പെട്ടന്ന് പറഞ്ഞു.

“അത് ഞങ്ങളുടെ വേറേ ഒരു ഫ്രണ്ട് ആയിരുന്നു അവൻ സ്കൂൾ മാറി പോയി.”

രാഹുൽ അത് ശരി എന്ന രീതിയിൽ തലയാട്ടി

മാത്യവിനു അത് അത്ര വിശ്വാസം ആയില്ല എന്ന് തോന്നുന്നു. പക്ഷേ കൂടുതൽ ചോദ്യങ്ങൾ ഒന്നുമുണ്ടായില്ല. പിന്നെ രാഹുൽ തന്നെ എന്തോക്കെയോ പറഞ്ഞു വിഷയം മാറ്റി. അതിനുശേഷം അവൻ്റെ ഭാഗത്ത്‌ നിന്ന് അധികം സംസാരം ഒന്നുമുണ്ടായില്ല. ബുദ്ധിപൂർവം ഹിറ്റായ പോലെ അഭിനയിച്ചു അവൻ പോയി കിടന്നുറങ്ങി. പാർട്ടി അവസാനിപ്പിച്ച് ഞങ്ങൾ കിടന്നു ഉറങ്ങിയപ്പോൾ 4 മണിയായി. 11 മണിയോടെ ബ്രേക്ക്ഫാസ്റ്റോക്കെ കഴിച്ചു എല്ലാവന്മാരും ഇറങ്ങാൻ റെഡിയായി
പോകുന്നതിന് മുൻപ് അടുത്ത കുരിശു. ആദ്യ കൂടി ചേരലിൻ്റെ ഓർമ്മക്കായി സെൽഫി എടുക്കണം. എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. ഈ തവണ രാഹുലാണ് രക്ഷയ്ക്ക് എത്തിയത്.

“ഇവിടെ ആകെ കച്ചറയല്ലേ നമ്മക്ക് വേറെ സ്പോട്ടിൽ പോകാം പൂളിൻ്റെ അടുത്ത്. അതാകുമ്പോൾ നാച്ചുറൽ ലൈറ്റിംഗും കിട്ടും.“ എല്ലാവരും അതിനോട് യോജിച്ചു.

ലിഫ്റ്റിന് അടുത്തു എത്തിയപ്പോൾ ഞാൻ പറഞ്ഞു

“മൊബൈൽ ഫോൺ എടുക്കാൻ മറന്നു ഞാൻ പോയി എടുത്തിട്ട് വരാം”

തിരിച്ചു ഫ്ലാറ്റിൽ കയറിയതും ഫോണും എടുത്ത് ഞാൻ ടോയ്‌ലെറ്റിൽ കയറി. പ്രതീക്ഷിച്ച പോലെ തന്നെ കാൾ വന്നു ടോണിയാണ് വിളിക്കുന്നത്

“ഡാ വേഗം വാ ഞങ്ങൾ വെയ്ഗ്റ്റിംഗ് ആണ്.”

“ഡാ ഞാൻ ടോയ്‌ലെറ്റിൽ ആണ് വയറു അകെ പ്രശനം ആയി എന്ന് തോന്നുന്നു “

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

സ്വിമ്മിങ് പൂളിൻ്റെ അവിടെയുള്ള ഫോട്ടോ സെഷനിൽ ബാക്കി ഉള്ളവരുടെ ഫോട്ടോസ് ഒക്കെ എടുത്തു രാഹുൽ പരാമാവധി ഒഴുവായി. എങ്കിലും ഒന്ന് രണ്ട് സെൽഫിക്ക് കൂടെ നിൽക്കേണ്ടി വന്നു, അതിനുശേഷം വന്നവർ ഹോസ്റ്റലിലേക്ക് തിരിച്ചു. രാഹുൽ ഫ്ളാറ്റിലേക്കും

-: ദീപു വേർഷൻ:-

നാല് മണിയോടെ ഞങ്ങൾ അവർ താമസിക്കുന്ന ഫ്ലാറ്റിലെത്തി, നല്ല പോഷ് സെറ്റപ്പ് ആണ് മറൈൻ ഡ്രൈവിലെ ഏറ്റവും മുന്തിയ ഫ്ലാറ്റ് സമുച്ചയം. കായലിന് അഭിമുഖമായി നിൽക്കുന്ന പടകൂറ്റൻ ടൗറുകൾ, നേരത്തെ തന്നെ ഗസ്റ്റ് ഉണ്ടെന്ന് അറിയിച്ചതിനാൽ സെക്യൂരിറ്റിക്കാർ ഞങ്ങളെ ടവർ A യിലേക്ക് ഡയറക്റ്റ് ചെയ്തു. ലിഫ്റ്റിലേക്ക് കയറും മുൻപ് പ്രൗഡ ഗംഭീരമായി പണി കഴിച്ചിട്ടുള്ള ഫ്ളാറ്റിൻ്റെ ലോബ്ബിയിലെ നെയിം ബോർഡ് ഞാൻ ശ്രദ്ധിച്ചു.

18 – Corporate Guest House Tapasee Exports Pvt Ltd . ബാക്കി എല്ലാ ഫ്ലോറിലും 4 ഫ്ലാറ്റ് വീതം ഉണ്ട് ടോപ് ഫ്ലോറിൽ ഒരെണ്ണം മാത്രം അപ്പോൾ പെൻ്റെ ഹൗസാണ്. മുകളിൽ ചെന്നതും ഫ്ലാറ്റ് കണ്ട് ഞാനടക്കം എല്ലാവരും ഞെട്ടി. ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലുതും ഫ്ലാറ്റ് കാണുന്നത്. നാല് അഞ്ചു കോടി വില വരുമെന്ന് ഉറപ്പാണ്. ബെഡ് റൂം, സെൻട്രലൈസ്ഡ് എയർ കണ്ടിഷൻ. ഹോം തിയേറ്റർ റൂം എല്ലാ സൗകര്യവും ഒരു ഫ്ലോറിൽ തന്നെ . ആദ്യം ഒന്നോടി നടന്നു ഫ്ലാറ്റ് കണ്ടു. എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്തു. പിന്നെ മെയിൻ പരിപാടിയായ വെള്ളമടിയിലേക്ക് കിടന്നു 1 ലിറ്ററിൻ്റെ 2 JD ഫുൾ ബോട്ടിൽ.
എങ്ങനെയെങ്കിലും ഇവന്മാരുടെ രഹസ്യങ്ങൾ ചോർത്തണം. അർജ്ജു വെള്ളമടിക്കാറില്ല അവൻ്റെ അടുത്തുന്നു ഒന്നും കിട്ടാൻ പോകുന്നില്ല. അത് കൊണ്ട് രാഹുലിനെ ടാർഗറ്റ് ചെയ്യാം. പാർട്ടി ഒന്ന് കൊഴുത്തപ്പോൾ അവന് സംശയം തോന്നാത്ത രീതിയിൽ ഞാൻ അവൻ്റെ അടുത്ത് ഓരോരോ കാര്യങ്ങൾ ചോദിച്ചു. പക്ഷേ അവൻ ഒന്നും വിട്ടു പറഞ്ഞില്ല നേരത്തെ പറഞ്ഞതിൽ നിന്ന് അണുവിട മാറിയിട്ടില്ല. അർജ്ജുവാണെങ്കിൽ ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്.

അതോടെ ഞാൻ തത്കാലം ടാസ്ക് മാറ്റി വെച്ച് പാർട്ടി എന്ജോയ് ചെയ്യാം എന്ന് തീരുമാനിച്ചു. ഞാനും രമേഷും ഞങ്ങളുടെ സ്കൂൾ കോളേജ് ലൈഫിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് രാഹുൽ ചാടി കയറി ഏതോ ശിവയുടെ പേര് പറഞ്ഞത്. എനിക്ക് പ്രത്യകിച്ചൊന്നും തോന്നിയില്ല. പക്ഷേ ആ പേര് പറഞ്ഞപ്പോൾ അർജ്ജു ഒരു നിമിഷത്തേക്ക് ഞെട്ടി എന്ന് തോന്നുന്നു. അതിനിടയിൽ സുമേഷ് ചാടി കയറി ഈ ശിവ ആരാണ് എന്ന് ചോദിച്ചതും രാഹുലും വല്ലാതെയായി. ഏതാനും നിമിഷത്തേക്ക് അവന് അതിനുത്തരം പറയാൻ സാധിച്ചില്ല. അർജ്ജുവാണ് ആ ചോദ്യത്തിനുത്തരം പറഞ്ഞത്. അവരുടെ ഒരു സ്ക്കൂൾ ഫ്രണ്ട്‌ ആണെന്നു. പിന്നാലെ രാഹുൽ അത് ശരി വെച്ചു. മൊത്തത്തിൽ ഒരു ഉരുണ്ടു കളി. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാഹുൽ പോയി കിടന്നു അതും പാർട്ടി മുഴുവൻ കഴിയുന്നതിന് മുൻപ്.

സിമ്പിൾ ആയിട്ട് രാഹുലിന് തന്നെ പറയാമായിരുന്ന ഉത്തരം എന്തു കൊണ്ടാണ് അർജ്ജുൻ പറഞ്ഞത് ? ശരിക്കും ആരാണ് ഈ ശിവ? ഫ്രണ്ട് ആണെങ്കിൽ പിന്നെ രാഹുലിൻ്റെ മുഖം വിളറിയത് എന്തു കൊണ്ടാണ്?

എൻ്റെ മനസ്സിലൂടെ ഈ സംശയങ്ങൾ കടന്നു പോയി. പിറ്റേ ദിവസം 11 മണിയോടെ ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്ക് പോയി.

-:ദീപു വേർഷൻ അവസാനിച്ചു:-

എല്ലാവരും പോയി കഴിഞ്ഞപ്പോൾ അർജ്ജുവും രാഹുലും ഇതേ കുറിച്ചായി സംസാരം

“ഡാ അർജ്ജു ഇന്നലെ അറിയാതെ പറഞ്ഞു പോയതാണ് അവന്മാർക്ക് സംശയം വല്ലതും തോന്നി കാണുമോ?”

“നീ പറഞ്ഞോണ്ട് മാത്രമല്ല അല്ലാതെ തന്നെ മാത്യുവിനും ദീപവിനും ചില സംശയങ്ങൾ ഉണ്ട്. കയറി വന്നപ്പോൾ തന്നെ ദീപു ഫ്ലാറ്റിൻ്റെ കാര്യങ്ങൾ ചോദിച്ചായിരുന്നു. പോരാത്തതിന് വെള്ളമടി തുടങ്ങിയപ്പോൾ പോലീസ് കേസിൽ നിന്ന് എങ്ങനെ നമ്മൾ ഊരി എന്നറിയാൻ അവൻ തിരിച്ചും മറിച്ചുമൊക്കെ നിൻ്റെ അടുത്ത് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു “
“അതെനിക്ക് മനസ്സിലായി പക്ഷേ പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ നിൻ്റെ പേര്‌ വായിൽ നിന്ന് ചാടി. നമ്മുക്ക് ഇത് ജീവയോട് പറയണമോ ?”

“തത്കാലം വേണ്ട. പക്ഷേ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യകിച്ചു “ദീപുവിൻ്റെയും മാത്യുവിൻ്റെയും അടുത്തിടപെടുമ്പോൾ “

ഫ്ലാറ്റിൽ നിന്നിറങ്ങിയ സുമേഷ് നേരെ പോയത് ടൗണിൽ ഉള്ള ഒരു കഫേയിലേക്കാണ്. അവിടെ അവനു വേണ്ടി അന്ന വെയിറ്റ് ചെയുന്നുണ്ടായിരുന്നു

“ഹായ് സുമേഷ് “

“ഹായ് ഡി”

“ഡാ, നിനക്ക് എന്താണ് കഴിക്കാൻ വേണ്ടത്”

“വയറു ഫുള്ളാണ് ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതേ ഉള്ളൂ തത്കാലം ഒരു കാപ്പുചീനോ മതി”

സുമേഷിന് ഒരു കാപ്പുചീനോയും അവൾക്ക് ഒരു ചോക്ലേറ്റ് കേക്കും അന്ന ഓർഡർ ചെയ്തു. വീണ്ടും അവർ സംസാരം തുടർന്ന്.

“പാർട്ടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ?”

“അടിപൊളിയായിരുന്നു അന്നേ. പിന്നെ സൂപ്പർ ഫ്ലാറ്റ് മറൈൻ ഡ്രൈവിൽ തന്നെ ആണ്, ഏറ്റവും ടോപ് ഫ്ലോർ നല്ല അടിപൊളി വ്യൂ. നിൻ്റെ ശത്രു അർജ്ജുവിൻ്റെ അങ്കിളിൻ്റെ ഫ്ലാറ്റ് ആണ്.”

അന്ന ആദ്യം ഒന്നും മിണ്ടിയില്ല

“എനിക്ക് ഇപ്പോൾ അവനുമായി ശത്രുത ഒന്നുമില്ല. “

“അയ്യോ അന്നേ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല പറഞ്ഞപ്പോൾ അറിയാതെ.”

“കുഴപ്പമില്ലെടാ. ആരൊക്കെയുണ്ടായിരുന്നെടാ പാർട്ടിക്ക്?

ഞങ്ങൾ രണ്ടു റൂം കാര് മാത്രം ഞാൻ, മാത്യു, ടോണി, രമേഷ്, ദീപു പിന്നെ അർജ്ജുവും രാഹുലും”

“ഡാ ഫോട്ടോസ് ഒക്കെയുണ്ടോ?”

സുമേഷ് രണ്ടാമത് ഒന്ന് ആലോചിക്കാതെ ഫോൺ അൺലോക്ക് ചെയ്ത് അന്നക്ക് കൊടുത്തു. അന്ന ഫോട്ടോസ് ഓരോന്നായി കാണാൻ തുടങ്ങി.

“ഡാ അടിപൊളി പോഷ്‌ ഫ്ലാറ്റ് ആണെല്ലോ,”

“4 ബെഡ്‌റൂം ഉണ്ട് പിന്നെ ഫുൾ AC യാണ്. പോരാത്തതിന് ഹോം തീയേറ്ററും”

സുമേഷ് ഫ്ളാറ്റിൻ്റെ വർണ്ണന തുടർന്നു

ഓരോ ഫോട്ടോയിലും അന്ന അർജ്ജുവിനായി പരതി. എന്നാൽ അവൻ്റെയും രാഹുലിൻ്റെയും ഒറ്റ ഫോട്ടോസ് കണ്ടില്ല

“ഡാ ഇത്ര ഫോട്ടോസ്സ് ഉള്ളു? “

“ബാക്കി ഉള്ളവർ എടുത്ത ഫോട്ടോസ് TSM ജാങ്കോസ് എന്ന whatsapp ഗ്രൂപ്പിലുണ്ട്. “
പെട്ടന്ന് സുമേഷ് ഫോൺ തട്ടി പറിച്ചു വാങ്ങി എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ട് ഒരു ചമ്മിയ ചിരിയും ചിരിച്ചിട്ട് പറഞ്ഞു

“അഡൽറ്റ്”

അന്ന വീണ്ടും ഫോട്ടോസ് ഓരോന്നായി നോക്കി. ഒന്നിൽ പോലും അർജ്ജുൻ ഇല്ല. ഒന്ന് രണ്ടു സെൽഫിയിൽ മാത്രം രാഹുൽ ഉണ്ട്. പക്ഷേ അവൾ സുമേഷിനോട് ഒന്നും ചോദിച്ചില്ല.

സുമേഷുമായി സംസാരിക്കുന്നതിനിടയിൽ ഫോണിൽ അവൻ്റെ FB അക്കൗണ്ടിൽ കയറി, എന്നിട്ട് അവൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും അർജ്ജുവിൻ്റെ പ്രൊഫൈൽ തുറന്നു. നേരത്തെ നോക്കിയപ്പോൾ കണ്ടത് പോലെ തന്നെ പ്രൊഫൈൽ ഫോട്ടോ പോയിട്ട് ഒരു ഫോട്ടോ പോലും ഇല്ല. അകെ ഉള്ളത് കുറച്ചു മോട്ടിവേഷണൽ ക്വോറ്റ്സിൻ്റെ ഇമേജസ് മാത്രം. പ്രൊഫൈൽ ഇൻഫോ പ്രകാരം സ്കൂളിംഗ് ഡൽഹിയിലും എഞ്ചിനീയറിംഗ് ചെന്നൈയിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലും ആണ് പഠിച്ചിരിക്കുന്നത്. താൻ ലയോളയിൽ നിന്ന് പഠിച്ചിറങ്ങിയതിനു രണ്ടു കൊല്ലം മുൻപാണ് എഞ്ചിനീയറിംഗ് പാസ്സായിരിക്കുന്നത്. തൻ്റെ ചെന്നൈയിൽ കോളേജ് മേറ്റ്സ് വഴി അത് അന്വേഷിക്കണം. ഫ്രണ്ട് ലിസ്റ്റിൽ പതിനഞ്ചോളം കോമൺ ഫ്രണ്ട്സിനെ മാത്രമാണ് കാണിന്നുള്ളു. അതും ക്ലാസ്സിലുള്ളവർ മാത്രം. അതായത് ഫ്രണ്ട് ലിസ്റ്റും പ്രൈവറ്റ് ആണ്. അവൾ കോളേജ് സ്കൂൾ പേര് പഠിച്ചിട്ടു വേഗം രാഹുലിൻ്റെ FB പ്രൊഫൈലിൽ കയറി നോക്കി. പ്രൊഫൈൽ ഫോട്ടോക്ക് പകരം ഒരു സൂപ്പർമാൻ ലോഗോ. അർജ്ജുവിൻ്റെ പോലെ തന്നെ ഫോട്ടോസൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. പഠിച്ച കോളേജും സ്‌കൂളും സെയിം സെയിം. ആകെ വ്യത്യാസം കോമൺ ഫ്രണ്ട്സസിൻ്റെ എണ്ണം ഏതാണ്ട് ഇരട്ടിയോളം ഉണ്ട്. പിന്നെ അർജ്ജുവിൻ്റെയും രാഹുലിൻ്റെയും മൊബൈൽ നമ്പർ തപ്പിയെടുത്തു സുമേഷിൻ്റെ ഫോണിൽ നിന്ന് whatsapp ചെയ്‌തു. എന്നിട്ട് അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്‌തു.

സുമേഷും അന്നയും കുറെ നേരം കൂടി സംസാരിച്ചിരുന്നു ശേഷം ഹോസ്റ്റകളിലേക്ക് പോയി.

സുമേഷുമായി വീണ്ടും ഫ്രണ്ട് ആയതിൽ അവൾക്ക് നല്ല സന്തോഷം തോന്നി. അവൾ ഒരു കാര്യം തീരുമാനിച്ചു ക്ലാസ്സിൽ ഉള്ള എല്ലാവരുമായി നല്ല സൗഹൃദം സ്ഥാപിക്കണം. MLA യുടെ മോൾ അല്ലെങ്കിൽ കോടീശ്വരി എന്ന കുപ്പായം ഉപേക്ഷിക്കണം.

ഹോസ്റ്റലിൽ എത്തിയ ഉടനെ തന്നെ അന്ന അറിഞ്ഞ കാര്യങ്ങൾ തൻ്റെ സീക്രെട്ട് ഡയറിയിൽ കുറിച്ചു. എന്നിട്ട് അമൃതയുടെ ഫോൺ കടം വാങ്ങി ചെന്നൈയിൽ കൂടെ പഠിച്ച അവളുടെ ബെസ്റ്റീ ലക്ഷ്മിയെ വിളിച്ചു വിശേഷം ഒക്കെ പറഞ്ഞു. അതിനു ശേഷം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും ഡീറ്റെയിൽസ് കൈമാറി പാസ്സായ വർഷവും.
“യെഡി ഉനക്ക് യെതൂക്ക് അന്ത ഡീറ്റെയിൽസ്. ഇതിൽ യാര് ഉന്നടെ കാതലൻ?

കൂട്ടുകാരിയുടെ ആ ചോദ്യം കേട്ടപ്പോൾ അന്നയുടെ മനസ്സിൽ അർജ്ജുവിൻ്റെ മുഖമാണ് വന്നത് കൂടെ ഒരു നാണവും.

അതൊന്നുമല്ല ഇവിടെ പഠിത്തത്തിൽ അവരാണ് തൻ്റെ എതിരാളി എന്നൊരു നുണയുമടിച്ചു വേഗം ഡീറ്റെയിൽസ് തപ്പി തരാൻ പറഞ്ഞു ഫോൺ വെച്ചു.

രാത്രി കിടന്നപ്പോൾ കുറെ നേരം അർജ്ജുവിനെ പറ്റി ആലോചിച്ചു. ലക്ഷ്മി ലവർ ആണോ എന്ന് ചോദിച്ചപ്പോൾ തൻ്റെ മനസ്സിലേക്ക് എന്തു കൊണ്ട് അവൻ്റെ മുഖം തെളിഞ്ഞു വന്നു. കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്ന ജിമ്മിയോടു പോലും തനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല. പിന്നെ താൻ എന്തിനാണ് അവനെ കുറിച്ചിത്ര അന്വേഷിക്കുന്നത്? സോഷ്യൽ മീഡിയയിൽ ഫോട്ടോ പോലും ഇടാത്തത് എന്തു കൊണ്ടായിരിക്കും? അങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ

പിറ്റേ ന്നു രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അന്ന ഭയങ്കര ഹാപ്പി ആണ്. അവളുടെ മുഖത്തു എല്ലാവർക്കുമായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

പുതിയ ദിവസം പുതിയ തീരുമാനങ്ങൾ പുതിയ സഹൃദങ്ങൾ. അർജ്ജുവിൻ്റെ മുഖത്തു നോക്കി ഒരു പുഞ്ചിരിയെങ്കിലും തൂ നൽകണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് അന്ന് ഞാൻ കോളേജിലേക്ക് പോയത്. എല്ലാവരെയും ചിരിച്ചു കാണിച്ചു ഗുഡ്മോർണിംഗ് ഒക്കെ വിഷ് ചെയ്‌ത്‌ ക്ലാസ്സിലേക്ക് ചെന്ന എനിക്ക് പക്ഷേ എന്തു കൊണ്ടോ അർജ്ജുനെ മാത്രം ഫേസ് ചെയ്യാൻ സാധിക്കുന്നില്ല. അകെ ഒരു നാണവും ടെൻഷനും.

അന്ന് പതിവിനു വിപിരീതമായി മീരാ മാം ആണ് ആദ്യ പീരീഡിൽ ക്ലാസ്സിലേക്ക് കയറി വന്നത്. കയ്യിൽ മൂന്ന് സെറ്റ് ആൻസർ ഷീറ്റുണ്ട്. മുഖത്തു ദേഷ്യം നിഴലിക്കുന്നു വന്നതും അവര് പേരും മാർക്കും വിളിച്ചു പറഞ്ഞു കൊണ്ട് ഉത്തര കടലാസ്സ് വിതരണം ആരംഭിച്ചു. ആദ്യം എൻ്റെ പേരാണ് അവർ ആദ്യം വിളിച്ചത്. മാർക്ക് പൂജ്യം. അർജ്ജുൻ തിരിച്ചു വന്ന ദിവസത്തിലെ ഉത്തര കടലാസ്. എല്ലാവരുടെയും കണ്ണുകൾ എന്നിലേക്കായി അത് വരെ സന്തോഷിച്ചിരുന്ന എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു,

“അന്ന ക്ലാസ്സ് കഴിയുമ്പോൾ എന്നെ വന്ന് കാണണം” മീര മാം ദേഷ്യത്തിൽ പറഞ്ഞു എന്നിട്ട് വീണ്ടും ഉത്തര കടലാസ്സ് വിതരണത്തിലേക്ക് മടങ്ങി
മറ്റു രണ്ടു വിഷയത്തിലും എൻ്റെ അവസ്ഥ വ്യത്യസ്തമല്ല ഒന്നിൽ ഇരുപതിൽ മൂന്ന് മാർക്ക്, മറ്റൊന്നിൽ ആറു മാർക്ക്. എല്ലാവർക്കും മാർക്ക് വളരെ കുറവാണ്. എന്നാൽ ക്ലാസ്സിൽ പോലും കയറാത്ത അർജ്ജുന് മാത്രം വളരെ ഉയർന്ന മാർക്ക്. തൊട്ട് പിന്നിൽ ഉള്ളവരെക്കാളും അഞ്ചാറ് മാർക്കിൻ്റെ വ്യത്യാസം. എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി.

ഉത്തര കടലാസ്സ് വിതരണം ചെയ്‌ത്‌ കഴിഞ്ഞതും മീര മാം ആദ്യം അർജ്ജുവിനെ ഉയർന്ന മാർക്ക് നേടിയതിന് അവർ അഭിനദിച്ചു. പിന്നെ ബാക്കി എല്ലാവരെയും ചീത്ത വിളി തുടങ്ങി. ആവറേജ് മാർക്ക് എടുക്കുമ്പോൾ പാസ്സാകാത്തവരെ ഇക്സ്റ്റർനൽ പരീക്ഷക്കിരുത്തക പോലുമില്ലെന്ന് ഒക്കെ ഭീക്ഷിണിപെടുത്തുന്നുണ്ടായിരുന്നു.

അർജ്ജുവിൻ്റെ കണ്ണിലൂടെ :-

“പുഞ്ചിരി തൂകി വരുന്ന അന്നയെ കണ്ടപ്പോൾ ഒരു മാലാഖ വരുന്നതായി എനിക്ക് തോന്നി പഴയ ചുറു ചുറുക്കും പ്രസരിപ്പും. നല്ല പോലെ ഡ്രെസ്സൊക്കെ ചെയ്‌ത്‌ സ്മാർട്ടായിട്ടാണ് വന്നത്. ഞാൻ മാത്രമല്ല പലരും അവളുടെ മാറ്റം ശ്രദ്ധിച്ചിരുന്നു. അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. പക്ഷേ അവളുടെ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഫസ്റ്റ് പീരീഡ് മീര മാം ക്ലാസ്സിൽ കയറി വന്നു കഴിഞ്ഞ ആഴ്ച്ച നടന്ന പരീക്ഷയുടെ ഉത്തര കടലാസുകൾ വിതരണം നടത്തി, ആദ്യ പേര് വിളിച്ചത് അവളുടെ, മാർക്ക് പൂജ്യം. ഞാൻ തിരിച്ചു വന്ന ദിവസത്തെ എക്സാം. ബാക്കി വിഷയങ്ങളിലും അവൾക്ക് മാർക്ക് വളരെ കുറവായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ മാർക്ക് കുറഞ്ഞതിൽ എനിക്ക് ചെറിയ കുറ്റ ബോധം തോന്നി.”

വൈകിട്ടു ഹോസ്റ്റലിൽ എത്തിയതും അന്ന രണ്ടു പേരെ ഫോണിൽ വിളിച്ചു. ആദ്യം വിളിച്ചത് ബാലൻ ചേട്ടനെ ആയിരുന്നു. പുള്ളി വണ്ടി രജിസ്‌ട്രേർ ചെയ്തിരിക്കുന്നത് ഒരു ജേക്കബ് ജോർജിൻ്റെ പേരിൽ ആണെന്ന് പറഞ്ഞു അഡ്രസ്സും കൊടുത്തു. അർജ്ജുവിൻ്റെ ലോക്കൽ ഗാർഡിയൻ ആയിരിക്കും എന്ന് അവൾക്കു തോന്നി. രണ്ടാമത് വിളിച്ചത് അവളുടെ ചെന്നൈയിൽ ഉള്ള കൂട്ടുകാരി ലക്ഷ്മിയെ ആണ്. പക്ഷേ അവളുടെ ഉത്തരം അവളെ ശരിക്കും ഞെട്ടിച്ചു.

“എളി നീ പറഞ്ഞ മാതിരി രണ്ടു പേരെ കുറിച്ചും ഞാൻ അന്വേഷിച്ചു. അവർ ഇങ്കെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നല്ല ഒരു സ്ട്രീം പോലും ഇന്ത കോളേജിൽ പഠിച്ചിട്ടില്ല. എൻ്റെ കൂട്ടുകാരിയുടെ അക്ക അങ്കെ ഫാക്കൽറ്റി ആണ് പുള്ളിക്കാരി പറയുന്നത് ഒന്നെങ്കിൽ നിനക്ക് കോളേജ് മാറി പോയതാകും അല്ലെങ്കിൽ തിരുട്ട് പസങ്കൾ അകാൻ ചാൻസിറുക്ക്‌ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു അഡ്മിഷൻ നേടിയതാകാം.”
അവൾ നന്ദി പറഞ്ഞിട്ടു ഫോൺ വെച്ച്.

ഇനി കോളേജ് വല്ലതും തെറ്റി പോയതാണോ? അങ്ങനെ ആണെങ്കിൽ തന്നെ രണ്ടു പേരുടെയും FB പേജിൽ ഒരുപോലെ തെറ്റ് പറ്റില്ലല്ലോ അല്ലെങ്കിൽ രണ്ടും കൂടി എവിടെന്നെങ്കിലും വ്യാജ ഡിഗ്രി ഒപ്പിച്ചതാകാം. പരീക്ഷക്ക് ഇത്ര മാർക്ക് കിട്ടുന്ന അർജ്ജുവിന് എന്തിനാണ് വ്യാജ ഡിഗ്രി?. രണ്ടു പേരുടെയും MAT സ്കോർ എങ്ങനെയെങ്കിലും അറിയണം എന്നവൾ ഉറപ്പിച്ചു. കോളേജിൽ കൊടുത്തിട്ടുള്ള അഡ്മിഷൻ ഫോം കിട്ടിയാൽ അഡ്രസ്സും കിട്ടും.

ക്ലാസ്സുകൾ വീണ്ടും ഉഷാറായി ഞാൻ പതിവ് പോലെ ക്‌ളാസ്സുകളിൽ ഇരുന്നുറങ്ങും. അന്നയിൽ കുറെ കൂടി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. എപ്പോഴും മുഖത്തൊരു പുഞ്ചിരി നിറഞ്ഞു നിൽക്കുന്നു. എല്ലാവരോടും നല്ല രീതിയിൽ ആണ് പെരുമാറ്റം. പഴയതു പോലെ അമൃതയുടെയും അനുപമയുടെ അടുത്ത് മാത്രമല്ല പലരുമായി അവൾ നല്ല സൗഹൃദം ഉണ്ടാക്കിയെടുത്തു. ആണുങ്ങളുടെ ബോയ്‌ക്കോട്ടിങ് ഒക്കെ പതുക്കെ അലിഞ്ഞില്ലാതായി. അല്ലെങ്കിലും എനിക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ വേറെ ആർക്കാണ് പ്രശനം. അന്ന ഇപ്പോൾ കീർത്തനയുടെയും ജെന്നിയുടെ കൂടെയും ആണ് കൂട്ട്.

അവൾ സംസാരിക്കാത്ത രണ്ടു പേർ ഉണ്ടെങ്കിൽ ഞാനും രാഹുലും മാത്രമാണ്. അതിൽ വലിയ അത്ഭുതം ഒന്നുമില്ല. ക്ലാസ്സിലെ പെണ്ണുങ്ങളിൽ കുറെ പേർ എൻ്റെ അടുത്തൊന്നും തന്നെ സംസാരിച്ചിട്ടില്ല. പിന്നെ സംസാരിക്കുന്നതിൽ തന്നെ കുറെ പേർ അക്കാഡമിക് സംബന്ധമായ സംശയങ്ങൾ ഒക്കെ ആണ് ചോദിക്കാറു അതും വല്ല ഗ്രൂപ്പ് ആക്ടിവിറ്റിക്കിടയിൽ. അത്യാവശ്യം നന്നായി സംസാരിക്കുന്നത് ജെന്നിയും സൂര്യയയും പ്രീതിയും ആണ്. ഞാനിതൊന്നും ഒരു വിഷയം ആക്കിയിട്ടില്ല. കാരണം ബോയ്സിന് ഒക്കെ എന്നെ വലിയ കാര്യമാണ്. സുമേഷ് വക ഒരു വല്യേട്ടൻ പട്ടവും തന്നിട്ടുണ്ട്. രാഹുലിന് എന്ധോ അന്നയുടെ മാറ്റത്തിൽ ഇപ്പോളും വിശ്വാസം ആയിട്ടില്ല. പിന്നെ ജെന്നിയുടെ സമ്മർദ്ദം കാരണം അവൻ ഇടക്ക് ചിരിച്ചു കാണിക്കും.

ക്ലാസ്സിൽ പല സബ്ജെക്റ്റുകളിലും ഗ്രൂപ്പ് പ്രെസെൻ്റെഷൻ ഉണ്ട്. അഞ്ചു മുതൽ പത്തു പേരുടെ വരെ ഗ്രൂപ്പുകൾ ആണ് ഫോം ചെയ്യാറ് ഇത്തരം ഗ്രൂപ്പ് പ്രെസെൻ്റെഷനുകളുടെ മാർക്ക് ഇൻ്റെർണൽ മാർക്കിൽ കൂട്ടും. അക്ഷരമാല ക്രമത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ ഞാനും അന്നയും ഒരേ ഗ്രൂപ്പിൽ വരും. അവളുടെ കൂട്ടുകാരി അനുപമയും പെടും എൻ്റെ ഗ്രൂപ്പിൽ. ആദ്യമൊന്നും അനുപമയും ഗ്രൂപ്പ് ആക്ടിവിറ്റിക്കിടെ എന്നോട് മിണ്ടാറില്ല. പക്ഷേ വിഷയങ്ങളിൽ ഉള്ള ആഴത്തിലുള്ള അറിവ് കാരണം ഗ്രൂപ്പിലെ എല്ലാവരും അത്തരം പ്രെസെൻ്റെഷനുകളിൽ എൻ്റെ സഹായം തേടുമായിരുന്നു. രണ്ട് മൂന്ന് ഗ്രൂപ്പ് പ്രെസെൻ്റെഷനുകൾ കഴിഞ്ഞപ്പോൾ അനുപമയും വിഷയ സംബന്ധമായ സംശയങ്ങൾ ചോദിച്ചു തുടങ്ങി. വേറെ ഒരു പ്രശനം ഗ്രൂപ്പ് പ്രെസെൻ്റെഷനുകൾക്ക് ഉള്ള പവർ പോയിൻ്റെ സ്ലൈഡുകൾ ആണ്. അത് എല്ലാവരും കൂടി ഒരുമിച്ചിരുന്നുണ്ടാക്കി ഏതു ഭാഗങ്ങൾ ആരൊക്കെ കവർ ചെയ്യണം എന്ന് തീരുമാനിക്കണം. അത് കൊണ്ട് ഗ്രൂപ്പ് മെമ്പർമാർ തമ്മിൽ ഇൻ്റെറാക്ഷൻ അത്യാവിശ്യമാണ്.
ഞാനും അന്നയും ഇത്തരം ഗ്രൂപ്പ് ആക്ടിവിറ്റികളിൽ പോലും പരസ്പരം സംസാരിക്കാറില്ല. അറിയാതെ നോട്ടം വന്നാൽ തന്നെ രണ്ടു പേരും നോട്ടം മാറ്റി കളയും, എനിക്ക് അന്നയുടെ അടുത്തു സാദാരണ പോലെ സംസാരിക്കണം എന്നുണ്ട് എങ്കിലും എൻ്റെ ഉള്ളിലെ കുറ്റബോധം എന്നെ അതിൽ നിന്ന് പിൻവലിച്ചു, അവൾക്ക് ഇനിയും എന്നെ പേടിയാണോ? ഞാൻ സംസാരിച്ചാൽ അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലോ അങ്ങനെ പല പല ചിന്തകളാൽ ഞാൻ അവളിൽ നിന്നകലം പാലിച്ചു.

അന്നയുടെ കാര്യങ്ങളും വ്യത്യസ്‌തമല്ല അവളുടെ അന്വേഷണ ഡയറിയുടെ പേജുകളിൽ അർജ്ജുവിനെ കുറിച്ച് അവൾ കാണുന്നതും അനുഭവിക്കുന്ന കാര്യങ്ങളും എഴുതാൻ തുടങ്ങി. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ അവൾ അർജ്ജുവിനെ കിനാവ് കണ്ടാണ് കിടക്കാറ്. ഗ്രൂപ്പ് ആക്ടിവിറ്റി ഉള്ള ദിവസങ്ങളെ പറ്റി പറയുകേ വേണ്ട അവൾ ഓരോ നിമിഷവും ആലോചിച്ചു കിടക്കും,

“ഇന്ന് അവൻ്റെ തൊട്ടടുത്തല്ലെങ്കിലും ഒരാൾ അപ്പുറം നിൽക്കാൻ പറ്റി. എന്ധോരു ഭംഗിയാണ് അർജുവിനെ കാണാൻ. താടി ഒക്കെ ഉണ്ടെങ്കിലും he is handsome. പൊക്കം കൊണ്ട് അവൻ എനിക്ക് മാച്ച് ആണ്. അവൻ എന്തായാലും വ്യാജ സർട്ടിഫിക്കറ്റ് വെച്ചൊന്നും അല്ല അഡ്മിഷൻ നേടിയിരിക്കുന്നത്. അവൻ സബ്‌ജെക്ടിൽ നല്ല വിവരം ഉണ്ട്. He is a born Genius. ഇന്നും അവൻ എൻ്റെ അടുത്ത് സംസാരിച്ചില്ല. അവൻ എന്താ ആദ്യം സംസാരിച്ചാൽ? ഒന്നുമല്ലെങ്കിലും ഞാൻ ഒരു പെണ്ണല്ലേ. അവൻ ഇപ്പോളും എന്നെ വെറുക്കുന്നുണ്ടോ? “
കമ്പികഥകള്‍

ഇങ്ങനെ ഓരോന്നാലോചിച്ചു അവൾ ഉറങ്ങി പോയി. അന്ന് രാത്രി അന്ന സ്വപ്നത്തിൽ അർജ്ജുവിനെ കണ്ടു.

“അന്ന് പുറകിലോട്ട് വളച്ചു ചുംബിക്കാൻ പോയത് പോലെ തന്നെ അർജ്ജുവിൻ്റെ കൈകളിൽ ആണ് ഞാൻ…. അവൻ ഇടതു കൈ കൊണ്ട് അരയിലൂടെ എന്നെ കെട്ടി പിടിച്ചിരിക്കുകയാണ്…… അവൻ്റെ വലതു കൈ എൻ്റെ മാറിടത്തിൽ എൻ്റെ ഹൃദയ തുടുപ്പു അളക്കുകയാണ്. അവൻ്റെ ചൂട് നിശ്വാസം എൻ്റെ മുഖത്തുകൂടി തഴുകി പോകുന്നുണ്ട്…. ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം എൻ്റെ സിരകളിൽ പടർന്നു കയറുന്നു…. ഞാൻ അവനെ തടയുന്നില്ല എന്ന് മാത്രമല്ല എൻ്റെ രണ്ടു കൈകളും അവൻ്റെ ഇരു കവിളുകളും ചേർത്ത് പിടിച്ചു ചുംബനം സ്വീകരിക്കാനായി കണ്ണടച്ച് നില്ക്കുകയാണ് ഞാൻ….. പക്ഷേ അവൻ എന്തുകൊണ്ടോ എന്നെ ചുംബിക്കുന്നില്ല….. എന്നെ നോക്കി ചിരിക്കുക മാത്രമാണ്……..”
“ഡി അന്നേ എന്താ ഡി ഉറക്കത്തിൽ കിടന്നു ചിരിക്കൂന്നേ. വല്ല സ്വപ്നവും ആണെങ്കിൽ ഞങ്ങളോട് കൂടി പറ“

സ്വപ്നത്തിനു ഭംഗം വരുത്തിയതിന് ഞാൻ അമൃതയോട് ചൂടായി. എന്നിട്ട് വീണ്ടും കട്ടിലിൽ കിടന്നു അന്ന് അവൻ ചെയ്‌ത്‌ കാര്യങ്ങൾ ആലോചിച്ചു. ഞാൻ കണ്ണ് തുറന്നപ്പോൾ എൻ്റെ കണ്ണിലേക്ക് നോക്കി നിൽക്കുന്ന അർജ്ജു. അപ്പോഴാണ് അന്നത്തെ സംഭവത്തിൻ്റെ സി.സി.ടി.വി വീഡിയോ അപ്പച്ചിയുടെ കൈയിൽ ഉണ്ടെന്ന് മീര മാം പറഞ്ഞ കാര്യം ഓർമ്മ വന്നത്. അത് എങ്ങനെയെങ്ങിലും അപ്പച്ചിയുടെ കൈയിൽ നിന്ന് അടിച്ചു മാറ്റി കാണണം. അവൾ തീരുമാനിച്ചുറപ്പിച്ചു.

ആ വീകെൻഡ് തന്നെ അന്ന അപ്പച്ചിയുടെ അടുത്തക്കു പോയി. ശനിയാഴ്ച്ച അപ്പച്ചി ഓഫീസിൽ പോയതും അവൾ അപ്പച്ചിയുടെ ബെഡ് റൂമിൽ കയറി പെൻഡ്രൈവ് തപ്പാൻ തുടങ്ങി. അപ്പച്ചി വെക്കാൻ സാധ്യതയുള്ള ഒരു സ്ഥലം അൽമാരിയിലെ ലോക്കറാണ്. പക്ഷേ അതിൻ്റെ നം. ലോക്ക് അവൾക്ക് അറിയില്ല. പിന്നെ ചാൻസുള്ള സ്ഥലം മേശ വലിപ്പിൻ്റെ ഡ്രോയറി ഉള്ളിൽ ആണ്. എല്ലാ ഡ്രോയറുകൾക്കും ലോക്ക് ഉണ്ട്. ഒഫീഷ്യൽ ഫയൽസ് ഒക്കെ സൂക്ഷിക്കുന്നിടം അവിടെ ആണെങ്കിൽ നോ രക്ഷ വേറെ വഴി ഇല്ലാത്തത് കൊണ്ട് റൂമിലെ ബാക്കി ഇടങ്ങളിൽ അവൾ തിരയാൻ തുടങ്ങി. അപ്പച്ചിക്ക് സംശയം തോന്നാതിരിക്കാൻ എടുക്കുന്ന ഓരോ സാധനങ്ങളും സ്ഥാനം മാറി പോകാതിരിക്കാൻ അവൾ പ്രത്യകം ശ്രദ്ധിച്ച വളരെ സാവധാനം ആണ് തിരച്ചിൽ. കുറെ നോക്കി കഴിഞ്ഞിട്ടും പെൻഡ്രൈവ് കണ്ടെത്താനായില്ല. അപ്പച്ചിയാണെങ്കിൽ എപ്പോൾ വേണെമെങ്കിലും ഓഫീസിൽ നിന്ന് വരാം ലോക്കർ എങ്ങനെ തുറക്കുമെന്നായി അന്നയുടെ ചിന്ത.

എന്നാലും ലോക്കറിലും കൂടി നോക്കാതെ എങ്ങനെയാണ്. അന്നക്ക് ഒരു ഐഡിയ തോന്നി അവൾ ഫോൺ എടുത്തു അപ്പച്ചിയെ വിളിച്ചു

“ഹലോ അപ്പച്ചി,

അപ്പച്ചി എപ്പോൾ തിരിച്ചെത്തും?”

ധനകാര്യാ മന്ത്രിക്ക് ഒരു സമ്മേളനം ഉണ്ട് അത് കൊണ്ട് എങ്ങനെ പോയാലും ആറു മണി കഴിയും.

മോൾ എന്താ വിളിച്ചത്?”

“അത് അപ്പച്ചി ജോണിച്ചായൻ കഫേയിൽ വരുമോ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് ഡ്രെസ്സിനു മാച്ചിങ് ആയി ഒരു കമ്മൽ വേണമായിരുന്നു. അപ്പച്ചിയുടെ ആ എമറാൾഡ് പതിച്ച ആ കമ്മൽ ഇവിടെ ഉണ്ടെങ്കിൽ ഞാൻ എടുത്തോട്ടെ”
“അത് അലമാരയിലെ ലോക്കറിനകത്തുണ്ട് 3 6 5 1 2 4 അതാണ് പാസ്സ് കോഡ് മോൾ തുറന്ന് എടുത്തോളൂ “

3 6 5 1 2 4 ശരി അപ്പച്ചി താങ്ക്സ് “

അവൾ വേഗം തന്നെ ലോക്കർ തുറന്നു പരിശോദിച്ചു. പക്ഷെ ലോക്കറിൽ പെൻഡ്രൈവ് ഇല്ല. ഒന്ന് രണ്ട് ജ്വല്ലറി ബോക്സ്കൾ മാത്രം. പിന്നെ ഒന്ന് രണ്ട് FD ഡെപ്പോസിറ്റ കുറച്ചു പണവും . അപ്പച്ചിക്ക് സംശയം തോന്നാതിരിക്കാൻ അന്ന നേരത്തെ ചോദിച്ച കമ്മൽ എടുത്തണിഞ്ഞു. ആഭരണ പെട്ടി തിരിച്ചു വെക്കാൻ നേരം ഒന്നും കൂടി പരിശോധിക്കണം എന്നവൾക്ക് തോന്നി. ലോക്കറിനകത്തു ഒരു വെൽവെറ്റ് പാഡിങ് ഉണ്ട് അത് ഇളക്കാൻ പറ്റുമോ എന്ന് നോക്കി പക്ഷേ സാധിക്കുന്നില്ല മുഴുവനായി ഒട്ടിച്ചു വെച്ചിരിക്കുകയാണ്. അന്ന വെറുതെ കൈകൊണ്ട് മൊത്തം ഒന്ന് പരതി നോക്കി. ലോക്കറിനുള്ളിൽ മുകളിൽ എന്ധോ ടേപ്പ് വെച് ഒട്ടിച്ചു വെച്ചേക്കുന്നത് അന്ന ശ്രദ്ധിക്കുന്നത്. തപ്പി നോക്കിയപ്പോൾ ഒരു പെൻഡ്രൈവ് ആണെന്ന് അവൾക്ക് മനസ്സിലായി. അന്ന വേഗം തന്നെ ടേപ്പ് അടർത്തി പെൻഡ്രൈവ് എടുത്ത് അവളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്‌തു. പെൻഡ്രൈവിൽ ഒരു വീഡിയോ ഫയൽ മാത്രമാണ് അതിനുള്ളിൽ ഉള്ളത്.

അവൾ വേഗം തന്നെ വീഡിയോ ഫയൽ പ്ലെയ് ചെയ്‌തു. അത് ആ വീഡിയോ തന്നെ, അന്ന് ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെ സിസിടീവി വീഡിയോ.

“അവനെ കളിയാക്കാനായി ഞാൻ ഷാൾ കൊണ്ട് കോപ്രായം കാണിക്കുന്നു. അർജ്ജുൻ എൻ്റെ അടുത്തേക്ക് വന്നു. ഞാൻ കരാട്ടെ ഡിഫെൻസിവ് പൊസിഷനിലേക്ക് മാറി പക്ഷേ അവൻ എന്നെ നിസാരമായി കൈക്കുള്ളിലാക്കി പിന്നിലോട്ട് വളച്ചു. എന്നെ ചുംബിക്കാനെന്ന പോലെ അവൻ മുന്നോട്ട് ആയെന്നു. എൻ്റെ പിടച്ചിൽ ഒക്കെ വിഫലമാണ. . ഞാൻ അവൻ്റെ കൈയിൽ തളർന്നു കിടക്കുകയാണ് അവൻ്റെ മുഖത്തു ഒരു ചിരി മാത്രം. താൻ നിശ്ചലമായിട്ടു 20 സെക്കൻഡോളം കഴിഞ്ഞിട്ടാണ് എന്നെ അവൻ തറയിലോട്ട് ഇട്ടത്. അത്രയും നേരം അവൻ എൻ്റെ കണ്ണിലോട്ട് തന്നയാണ് നോക്കിയത്”

അന്ന ഒന്നിലധികം തവണ ആ വീഡിയോ പ്ലേയ് ചെയ്‌തു അവളുടെ മനസ്സിൽ കൂടി പല തരം വികാരങ്ങൾ കടന്നു പോയി. അർജ്ജുവിനോട് ഉള്ള സ്നേഹം, ദേഷ്യം, നാണം എല്ലവരുടെയും മുൻപിൽ അവൾ തോറ്റതിൽ ഉള്ള സങ്കടം അങ്ങനെ പലതും. എപ്പോഴോ കണ്ണുകൾ നിറഞ്ഞു ദൃശ്യങ്ങൾ കാണാൻ പറ്റാതെയപ്പോൾ ആണ് അവൾ സുബോധത്തിലേക്ക് തിരികെ വന്നത്. വേഗം തന്നെ വീഡിയോ ഫയൽ അവളുടെ ലാപ്ടോപ്പിൽ പെട്ടന്ന് ആർക്കും കണ്ടെത്താൻ കഴിയാത്ത ലൊക്കേഷനിൽ കോപ്പി ചെയ്തിട്ടിട്ട് പെൻഡ്രൈവ് അപ്പച്ചിയുടെ ലോക്കറിൻ്റെ ഉള്ളിൽ മുകൾ ഭാഗത്തായി പഴയതു പോലെ തന്നെ ഒട്ടിച്ചു വെച്ചു ലോക്കർ പൂട്ടി.
അവൾ ലാപ്ടോപ്പും എടുത്ത് ഒരു കഫെയിൽ പോയിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ഹോസ്റ്റലിൽ പോകുന്നു എന്ന് അപ്പച്ചിയെ വിളിച്ചു പറഞ്ഞിട്ട് ഒരു യൂബെറും വിളിച്ചു ഹോസ്റ്റലിൽ പോയി. അവിടെ ചെന്നതും വീഡിയോ അവളുടെ ഗൂഗിൾ ഡ്രൈവിലേക്കും ഫോണിലേക്കുമായി മാറ്റി. ഒരു എക്സ്ട്രാ പ്രൊട്ടക്ഷന് വേണ്ടി ഫോണിൽ ഫയൽ ലോക്ക് ഇട്ട്. എന്നിട്ട് ലാപ്ടോപ്പിലെ കോപ്പി ഡിലീറ്റ് ചെയ്‌തു കളഞ്ഞു.

അന്നയിപ്പോൾ കീർത്തനയുടെ അടുത്തേക്ക് മാറിയിരിക്കാൻ തുടങ്ങി.

അന്നെ ഈ അർജ്ജു ആളെങ്ങനെ? നിങ്ങൾ തമ്മിലുണ്ടായ പ്രശനം ചെറിയമ്മ പറഞ്ഞായിരുന്നു. പിന്നെ ചെറിയമ്മക്കും അവനെ പേടി ആണെന്ന് തോന്നുന്നു.

പെട്ടന്നുള്ള ചോദ്യത്തിൽ ഞാൻ ഒന്ന് പതറി പോയി എങ്കിലും അവൻ കുഴപ്പമില്ല എന്ന് തോന്നുന്നു എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. അവൾ കൂടുതലൊന്നും ചോദിച്ചില്ല.

ദീപു ആരും അറിയാതെ കീർത്തനയെ നോക്കുന്നുണ്ടായിരുന്നു. അവന് അവളെ ഭയങ്കര താല്പര്യം ആണ്. പക്ഷേ തുറന്നു പറയാൻ മടി അതിനു രണ്ടു കാര്യങ്ങൾ ഉണ്ട്. ആദ്യത്തേത് അന്ന കാരണം പെണ്ണുപിടിയൻ എന്ന് വീണ പേര്. രണ്ടാമത്തേത് അവളുടെ പിന്നാലെ നടന്നവർ ഒക്കെ നിരാശയോടെ പിന്മാറേണ്ടി വന്നു. അതായത് പെട്ടന്ന് വളക്കാൻ പോയാൽ നടക്കില്ല. അത് കൊണ്ട് വളരെ പതുക്കെയാണ് അവൻ കാര്യങ്ങൾ നീക്കിയത്. ഗ്രൂപ്പ് പ്രസൻ്റെഷനുകളിൽ ഒരു എക്സ്ട്രാ കേറിങ്‌ ഹെല്പിങ് അങ്ങനെയൊക്കെ ആർക്കും സംശയം തോന്നാത്ത രീതിയിൽ. അടുത്തിടപെഴുക് ഫ്രണ്ട്സ ആകുക. ഒരു മാരത്തോൺ ഓട്ടക്കാരൻ്റെ ക്ഷമയാണ് വേണ്ടത് എന്നവനറിയാമായിരുന്നു. അവൻ്റെ ചങ്ക് രമേഷിനോട് പോലും അവൻ ഇത് പറഞ്ഞിട്ടില്ല.

പക്ഷേ ഈയിടയായി കീർത്തന അർജ്ജുവിനെ നോക്കുന്നുണ്ടോ എന്ന് ഒരു സംശയം. ഒന്ന് രണ്ട് പ്രാവിശ്യം അവൾ പാളി നോക്കുന്നത് അവൻ കണ്ടു. അർജ്ജുവിൻ്റെ ഗ്ലമറിൻ്റെ അടുത്ത് അവൻ ഒന്നുമല്ല. പക്ഷേ എന്നെക്കാൾ മോശ പേരുണ്ട് അർജ്ജുവിന്. പോരാത്തതിന് മീര മാമിൻ്റെ മരുമകൾ ആണ് കീർത്തന. പിന്നെ പെണ്ണുപിടിയൻ എന്ന പേര് വീണെങ്കിലും താൻ പെണ്ണുപിടിയൻ അല്ലെന്ന് എല്ലാവർക്കും അറിയാം. അന്ന വരെ എൻ്റെ അടുത്തു സംസാരിക്കുന്നുണ്ടല്ലോ. ഇങ്ങനെ ഓരോന്നൊക്ക ആലോചിച്ചു ദീപു സ്വയം സമാധാനപ്പെട്ടു.
അടുത്ത മൂന്നു ദിവസത്തേക്ക് എല്ലാ സെമെസ്റ്ററിലും മാനേജ്മെൻ്റെ വക നടത്താറുള്ള പേഴ്‌സണാലിറ്റി ഡെവലൊപ്മെൻ്റെ ട്രെയിനിങ് ആണ്. മെറ്റമോർഫസിസ് എന്ന ഒരു ഗ്രൂപ്പാണ് ട്രെയിനിങ് നടത്തുന്നത്. പല തരത്തിലുള്ള ഗെയിംസ്‌ പബ്ലിക് സ്‌പിക്കിങ്ങ അങ്ങനെ പല പല ആക്ടിവിറ്റീസ്. മീര മാം ക്ലാസ്സിൽ വന്നു ട്രൈനേഴ്സിനെ ഇൻട്രൊഡ്യൂസ് ചെയ്‌ത്‌ മൂന്നു ദിവസത്തെ കാര്യ പരിപാടികൾ വിവരിക്കുകയാണ്.

പക്ഷേ സംഭവം പണിയായി അതിലെ ഹെഡ് ട്രൈനെർ സാറാ തോമസ് ഐഐഎം മിൽ എൻ്റെ സീനിയർ ആയിരുന്നു. എന്നെ പേർസണൽ ആയിട്ട് അറിയുകയൊന്നുമില്ല. പക്ഷേ ഐഐഎം ജൂനിയർ എന്ന നിലയിൽ എന്നെ തിരിച്ചറിയാൻ സാധിച്ചേക്കും. മാത്രമല്ല മീര മാം അവരുടെ അടുത്തു എന്തായാലും എന്നെ പറ്റി സൂചിപ്പിച്ചിട്ടുണ്ടാകും.

പെട്ടന്നു തന്നെ ആക്ട ചെയ്യണം. അവരുടെ വായിൽ നിന്ന് എന്തെങ്കിലും വന്നാൽ പഠിത്തം തന്നെ അവസാനിപ്പിക്കേണ്ടി വരും. മീര മാം പരിചയപ്പെടുത്തലും കഴിഞ്ഞു പോയി. സാറാ ഒരു വട്ടം കൂടി സ്വയം പരിചയപ്പെടുത്തി എന്നിട്ട് അവരുടെ ടീം അംഗങ്ങളെയും. മൂന്നു പേരും പെണ്ണുങ്ങൾ ആണ്. ട്രെയിനിങ് അവർക്ക് ഒരു പാഷൻ ആണ് പോലും. അത് കൊണ്ടാണ് ഫ്രണ്ട്സ കൂടി മെറ്റമോർഫസിസ് തുടങ്ങിയത് എന്നൊക്കെ പറയുന്നുണ്ട്, ഞാൻ ആണെങ്കിൽ മുഖം കുനിച്ചിരിക്കുകയാണ്. ഏതു നിമിഷവും കാര്യങ്ങൾ കൈ വിട്ടുപോകും. അവർ ഓരോരുത്തരെയായി പരിചയപ്പെടാൻ വിളിച്ചു,

താഴോട്ട് ചെന്ന് സ്വയം പരിചയപ്പെട്ടിട്ട് എന്തെങ്കിലും അഭിനയിച്ചു കാണിക്കണം. അഞ്ചാമതായി ഞാൻ ചെല്ലേണ്ടി വരും. അനുപമയുടെ പേര് കഴിഞ്ഞാണ് എൻ്റെ. അർജ്ജുൻ ദേവ് എന്ന് വിളിച്ചതും ട്രൈനേഴ്‌സ് പരസ്പരം നോക്കുന്നത് കണ്ടു. മുഖ ഭാവത്തിൽ നിന്ന് തന്നെ മീര മാം എന്നെക്കുറിച്ച അവർക്ക് വാണിംഗ് കൊടുത്തിട്ടുണ്ട് എന്ന് വ്യക്തം.

ഞാൻ പെട്ടന്ന് എഴുന്നേറ്റ് മിണ്ടരുത് എന്നർത്ഥത്തിൽ ഞാൻ ചുണ്ടിൽ വിരൽ വെച്ചു കൊണ്ട് അതിവേഗം മുന്നിലേക്ക് ഇറങ്ങി ചെന്നു. എൻ്റെ പെട്ടന്നുള്ള മാറ്റം കണ്ട് എല്ലാവരും ഞെട്ടി തരിച്ചിരിക്കുകയാണ്, അവസാനമായി ഞാൻ ഇത്‌ പോലെ ഇറങ്ങി ചെന്നത് അന്നയുടെ അടുത്തേക്കാണ്. എല്ലാവർക്കും അത് ഓർമ്മ വന്നു കാണണം.
എന്നെ തിരിച്ചറിഞ്ഞ സാറ എന്ധോ പറയാൻ വാ തുറന്നതും എൻ്റെ വരവ് കണ്ടതോടെ വിഴുങ്ങി. ഞാൻ അടുത്തു ചെന്ന് അവരോട് പുറത്തക്ക് വരാൻ ആവിശ്യപ്പെട്ടിട്ടു ക്ലാസ്സിൻ്റെ വെളിയിലേക്കിറങ്ങി അല്പം മാറി നിന്നു. മടിച്ചു മടിച്ചാനെങ്കിലും പുള്ളിക്കാരി എൻ്റെ അടുത്ത് വന്നു. പെണ്ണുങ്ങളെ ഭീക്ഷിണിപ്പെടുത്തി പരിചയം ഒന്നുമില്ലെങ്കിലും ഞാൻ രണ്ടും കൽപിച്ചു പറഞ്ഞു.

“ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ തന്നെ. ഐ.ഐ,എം മിൽ നിങ്ങളുടെ ജൂനിയർ, പക്ഷേ ഞാനവിടെ പഠിച്ചിരുന്ന കാര്യം ആർക്കും തന്നെ അറിയില്ല. അതിന് അതിൻ്റെതായ കാരണങ്ങൾ ഉണ്ട്. എന്നെ പറ്റി മീര മാം പറഞ്ഞു കാണുമെല്ലോ. അവർക്കു പോലും എന്നെ പേടിയാണ്. നമ്മൾ തമ്മിൽ ഒരു മുൻപരിചയവും ഇല്ല. ക്ലാസ്സിലും അത് അങ്ങനെ തന്നെ ആയിരിക്കണം എന്നെനിക്ക് നിർബന്ധം ഉണ്ട്. പിന്നെ ഇവിടനിന്ന് പോയിട്ട് എന്നെ കുറിച്ചന്വേഷിക്കാൻ നിൽക്കരുത്.”

അവർ ഓക്കേ എന്നർത്ഥത്തിൽ തലയാട്ടി .

“ക്ലാസ്സിലേക്ക് തിരിച്ചു പൊയ്ക്കോളൂ, കൂട്ടുകാരികളുടെ അടുത്തു ഞാൻ ക്യാന്റീനിൽ പോകാൻ പെർമിഷൻ ചോദിച്ചതാണെന്ന് എന്ന് പറഞ്ഞാൽ മതി.”

ഇത്രെയും പറഞ്ഞിട്ട് ഞാൻ ക്യാന്റീനിലേക്ക് പോയി. ഞെട്ടൽ മാറിയപ്പോൾ സാറ ക്ലാസ്സിലേക്കും.
തിരിച്ചു ക്ലാസ്സിൽ എത്തിയ സാറയുടെ മുഖം വിളറി വെളുത്തിരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചു. കൂടെ ഉള്ള ഒരു ട്രെയിനർ അവരുടെ അടുത്തു എന്താണ് പ്രശനം എന്ന് ചോദിക്കുന്നുണ്ട്. അതിനവർ പതുക്കെ എന്ധോ പറഞ്ഞുവെങ്കിലും ആ ഉത്തരം വിശ്വാസമായില്ല എന്ന് ചോദിച്ചയാളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തവുമാണ്. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ സാറ വീണ്ടും ട്രെയിനിങ് പരിപാടിയിലേക്ക് കടന്നു.

ക്ലാസ്സിൽ ഉള്ള പലരും അർജ്ജു അവൻ്റെ പഴയ സ്വഭാവം പെട്ടന്ന് പുറത്തെടുത്തു എന്നാണ് കരുതിയത്. എന്നാൽ അന്നക്കും ദീപുവിനും മാത്യുവിനും പുറമേ കണ്ടതിനുമപ്പുറം കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. രാഹുലിന് സംഭവം അറിയാൻ അർജ്ജുവിൻ്റെ അടുത്തേക്ക് പോകണം എന്നുണ്ട്. പക്ഷേ ഇപ്പോൾ പോയാൽ അത് കൂടുതൽ ചോദ്യങ്ങൾ ഉയർത്തും. രണ്ട് പേർ നുണ പറയാത്തതിനെക്കാൾ നല്ലത് ഒരാൾ പറയുന്നതാണ് നല്ലത്.

പക്ഷേ അന്നയാണ് കൂടുതൽ അതിനെപ്പറ്റി ആലോചിച്ചത്.
ആ ട്രൈനെർ ചേച്ചിക്ക് അർജ്ജുവിനെ എങ്ങനെയോ അറിയാം. അർജ്ജു എഴുന്നേറ്റപ്പോൾ അവരുടെ മുഖഭാവത്തിൽ നിന്ന് അത് വ്യക്തമാണ്. പിന്നെ മിണ്ടരുത് എന്ന ആംഗ്യം കാണിച്ചു കൊണ്ടാണ് അർജ്ജുൻ വേഗത്തിൽ ചെന്നത്. പക്ഷേ അവർക്ക് രാഹുലിനെ അറിയില്ല രാഹുലിന് തിരിച്ചും. അതെങ്ങനെ അവർ ഒരേ സ്കൂളിലും കോളേജിലും ആണെല്ലോ പഠിച്ചിരിക്കുന്നത്? പറ്റുമെങ്കിൽ പോകുന്നതിന് മുൻപ് അവരോടു ചോദിച്ചു മനസ്സിലാക്കണം ഹോസ്റ്റലിൽ ചെന്നിട്ട് സംശയങ്ങൾ എല്ലാം ഡയറിയിൽ എഴുതി വെക്കണം.

ബ്രേക്ക് ആയപ്പോൾ അർജ്ജുൻ ക്ലാസ്സിലേക്ക് തിരിച്ചു വന്നു. കുറെ പേർ എന്താണ് സംഭവം എന്നറിയാൻ അവൻ്റെ ചുറ്റും കൂടി. പിന്നെ എല്ലാവരും കൂടി ചിരിക്കുന്നത് കണ്ടത്.

ഞാൻ ക്ലാസ്സിലേക്ക് വന്നതും കൂട്ടുകാർ എൻ്റെ ചുറ്റും കൂടി. അർജ്ജു എന്തെങ്കിലും പ്രശ്‍നം നീ എങ്ങോട്ടാ പെട്ടന്ന് ഇറങ്ങി പോയത്.? രാഹുലാണ് എന്നോട് ചോദിച്ചത്. ഞാൻ എമർജൻസി നം എന്ന് വിരലുകൾ പൊക്കി ആംഗ്യം കാണിച്ചു. അതിനായിരുന്നോ ഇത്ര ബിൽഡ്അപ്പ് എന്ന് സുമേഷ് പറഞ്ഞതും ചുറ്റും കൂടി നിന്ന എല്ലാവരും പൊട്ടി ചിരിച്ചു. മാത്യവിനും ദീപുവിനും അത് വിശ്വാസമായിട്ടില്ല. രാഹുൽ കഷ്ടപ്പെട്ടു ചിരിക്കുന്നുണ്ട്.

ബ്രേക്ക് ടൈം കഴിഞ്ഞപ്പോൾ മെറ്റമോർഫിസ് കാർ ട്രെയിനിങ് പുനരാരംഭിച്ചു ഒന്നും സംഭവിക്കാത്ത പോലെ ആണ് സാറയും ടീമും പെരുമാറുന്നത്. വളരെ ആക്റ്റീവ് ആണ് അവർ. അതിൻ്റെ ഗുണം ക്ലാസ്സിലും പ്രതിഫലിച്ചു. ഒതുങ്ങി കൂടി ഇരുന്ന് പഠിപ്പിക്കൽ അടക്കം എല്ലാവരും വളരെ ആക്റ്റീവ്. സാറയുടെ ടീമിൻ്റെ വക പല പരിപാടികൾ ഉണ്ട് ഗ്രൂപ്പായും ഒറ്റക്കും, നാടകം മുതൽ പബ്ലിക് സ്‌പീക്കിങ് വരെ. പല തരം കളികൾ കലാ പരിപാടികൾ അങ്ങനെ പലതും. പലർക്കും അത് ഒരു പുതിയ അനുഭവം ആയിരുന്നു. എല്ലാവരുടെയും പോലെ ഞാനും എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു. സാറയും ടീമും എൻ്റെ അടുത്ത് വിഭിന്നമായി പെരുമാറിയ തും ഇല്ല. സാറയും ടീമും എല്ലാവരുടെയും അടുത്തു ഭയങ്കര കമ്പനിയായി. അവരിൽ നിറഞ്ഞിരിക്കുന്ന ആ പോസിറ്റിവിറ്റിയാണ് അതിന് കാരണം.

രണ്ടാമത്തെ ദിവസം പെയർ ആയി ചെയ്യേണ്ട ഒരു ആക്ടിവിറ്റി ഉണ്ടായിരുന്നു. റാൻഡം ആയി തിരഞ്ഞെടുക്കുന്ന രണ്ട് പേരുടെ ഒരു ടീം അങ്ങനെ മൊത്തം ക്ലാസ്സിൽ 28 ടീം. ഓരോ ടീമും ഒരു സാങ്കൽപ്പിക ഉൽപന്നം ഒരു മിനിറ്റു കൊണ്ട് അവതരിപ്പിക്കണം. ഞാനും പുതിയ കുട്ടി കീർത്തനയുമാണ് പെയർ ആയി വന്നത്. അവളാണെങ്കിൽ എൻ്റെ അടുത്ത് സംസാരിക്കാറെ ഇല്ല പോരാത്തതിന് മീര മാമിൻ്റെ നീസും (മരുമകൾ). എങ്കിലും അന്നവൾ ആദ്യമായി സംസാരിക്കുന്നതിൻ്റെ ബുദ്ധിമൊട്ടൊന്നും കാണിച്ചില്ലന്ന് മാത്രമല്ല ഞങ്ങൾ രണ്ട് പേരും നല്ല പോലെ സിങ്ക്‌ ആയി പ്രവർത്തിച്ച വിജയകരമായി പ്രോഡക്റ്റ് അവതരിപ്പിച്ചു. എല്ലാവരും ഞങ്ങളുടെ അവതരണത്തെ പ്രശംസിക്കുകയും ചെയ്‌തു.
ദീപവിൻ്റെ നെഞ്ചിൽ അത് ഒരു തീ ആയി മാറി, എങ്കിലും അത് അവൻ ഉള്ളിൽ ഒതുക്കി, അവന് അർജ്ജുവിൻ്റെ അടുത്ത് അസൂയയും ദേഷ്യവും തോന്നി.

അതെ സമയം അന്നക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എങ്കിലും കീർത്തനയുടെ സ്ഥാനത്തു താനായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.

അവസാന ദിവസം മുഴുവൻ ഒറ്റ പരിപാടി മാത്രം, 360 ഡിഗ്രീ ഇവാലുവേഷൻ. ഓരോരുത്തരെയായി സ്റ്റേജിൽ വിളിച്ചിരുത്തി അയാളുടെ/ അവളുടെ നല്ല ഗുണങ്ങളും പോരായ്മകളും അവ മറികടക്കാനുള്ള നിർദേശങ്ങളും ഒരു ചെറിയ ചിറ്റിൽ എഴുതി ഇരിക്കുന്നവർക്കിടയിൽ മ്യൂസിക്ക് നിർത്തുന്നത് വരെ പാസ്സ് ചെയ്തുകൊണ്ടിരിക്കും. മ്യൂസിക്ക് നിർത്തുമ്പോൾ അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേർ അവരുടെ കയ്യിൽ അപ്പോൾ ഉള്ള ചിറ്റ് വായിക്കും. ഓരോരുത്തരെ പറ്റി മറ്റുള്ളവർ എങ്ങനെ വിലയിരുത്തുന്നു എന്നറിയാ നുള്ള ഒരു അവസരം.

എല്ലാവർക്കും വയറു നിറയെ സഹപാഠികളുടെ വക കിട്ടുന്നുണ്ട്. പേരു വെളിപ്പെടില്ലാത്തത് കൊണ്ട് എനിക്കെതിരെ കുറെ വിമർശനം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഏതാണ്ട് അത് പോലെ തന്നെ സംഭവിച്ചു. പലരും ഞാൻ കുറെ കൂടി ഫ്രണ്ട്‌ലി ആകണം മസ്സിൽ പിടിത്തം വിടണം എന്നൊക്കെ എഴുതിയിട്ടുണ്ട്. ആണുങ്ങൾ മാത്രം ഞാൻ അടി പൊളിയാണെന്ന് രീതിയിൽ എഴുതിയിട്ടുണ്ട്. ചിലർ തമാശ രൂപത്തിൽ എനിക്കെങ്ങനെ ഇത്ര മാർക്ക് കിട്ടുന്നു എന്ന് ചോദിക്കാൻ ആണ് അവസരം ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും പഠിപ്പിക്കൾ അവനാണ് ചാൻസ്. പക്ഷേ എല്ലാത്തിൽ നിന്ന് വ്യത്യസ്തമായി ഒരു കുറിപ്പ് വന്നു അതിൽ എന്നെ കുറിച്ച് എഴുതിയത് ടോണി വായിച്ചു “Arjun is a gem of a person, no words can describe him” ക്ലാസ്സിലെ ആണുങ്ങൾ എല്ലാവരും കളിയാക്കി ശബ്‌ദം ഉണ്ടാക്കി .

“It seems arjun has a secret admirer ആർജ്ജുനന് ഒരു രഹസ്യ ആരാധകൻ ഉണ്ടെന്നു തോന്നുന്നു.” സാറ അത് പറഞ്ഞതും ക്ലാസ്സിൽ കുറെ പേർ കൈയ്യടിച്ചു.

അത് അന്നയായിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആഗ്രഹിച്ചു.

അത് ആരായിരിക്കും എന്ന് അന്നയും ആലോചിച്ചു. അവൾക്ക് ഉള്ളിൻ്റെ ഉള്ളിൽ ഒരു ഒരു നോവനുഭവപ്പെട്ടു.
അത് കീർത്തനയാണ് എന്ന് വേദനയോടെ ദീപു ഉറപ്പിച്ചു.

ആരായിരിക്കും എന്ന് ആലോചിചലിച്ചിച്ചു അന്നയുടെ വിഷമം കൂടി കൂടി വന്നു. അവൾ ഹോസ്റ്റലിൽ ചെന്നതും ആരും കാണാതെ അവളുടെയും അർജ്ജുവിൻ്റെയും വീഡിയോ മൊബൈലിൽ പ്ലേയ് ചെയ്‌തു കണ്ടു. അതോടെ അവളുടെ വിഷമം എങ്ങോ പോയി മറഞ്ഞു മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

“അർജ്ജു നീ എൻ്റെ മാത്രമാണ് എൻ്റെ മാത്രം നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും”

ഹോസ്റ്റലിൽ പല പേരുകളും ഊഹിച്ചു പറയുന്നുണ്ടങ്കിലും അന്നയുടെ പേരാരും തന്നെ പറഞ്ഞില്ല. ആണുങ്ങൾ വല്ലവരും അർജ്ജുവിനെ പറ്റിക്കാൻ ചെയ്തതാകാം എന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. കാരണം അവരുടെ അറിവിൽ അർജ്ജുനെ സ്നേഹിക്കാൻ ധൈര്യം ഉള്ള ഒരു പെണ്ണ് അവരുടെ ക്ലാസ്സിൽ പോയിട്ട് കോളേജിൽ തന്നെ ഇല്ല.

അതേ സമയം മീരാ മാമിൻ്റെ വീട്ടിൽ എത്തിയ കീർത്തന വളരെ സന്തോഷത്തിലാണ്. അവസരം കിട്ടിയപ്പോൾ അത് ഉപയോഗിക്കാൻ സാധിച്ചതിൽ അവൾ അഭിമാനിച്ചു. എല്ലാവരുടെയും സംസാരത്തിൽ നിന്ന് കീർത്തനക്ക് അർജ്ജുവിനെ ആദ്യം പേടിയായിരുന്നു. ചെറിയമ്മയാണെങ്കിൽ സംസാരിക്കുക പോലും ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒന്ന് രണ്ടു ഗ്രൂപ്പ് ആക്ടിവിറ്റി കഴിഞ്ഞതോടെ അർജ്ജുനെ കുറിച്ച് ബാക്കി ഉള്ളവർ പറയുന്നത് എല്ലാം തെറ്റാണെന്ന് മനസ്സിലായി. അർജ്ജുൻ എല്ലാവരുടെ അടുത്തും നല്ല പോലെയാണ് പെരുമാറുക ആര് എന്തു സഹായം ചോദിച്ചാലും ചെയ്‌തു കൊടുക്കും. പിന്നെ പെണ്ണുങ്ങളെ കണ്ടാൽ ചിരിച്ചു കാണിക്കാറില്ല.

അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് ഞാൻ ജെന്നിയും അന്നയുമായി സൗഹൃദം സ്ഥാപിച്ചത്. പക്ഷേ എല്ലാവർക്കും അറിയുന്ന കാര്യങ്ങളെ അവർക്കും അറിയൂ. അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയുന്നത് ചെറിയമ്മക്കാണ്. പക്ഷേ ചെറിയമ്മ എങ്ങാനും അറിഞ്ഞാൽ അതോടെ എൻ്റെ പഠനം വരെ അവസാനിക്കും.

പിറ്റേ ദിവസം മുതൽ സാറയും ടീമും രണ്ടാമത്തെ ബാച്ചിന് ട്രെയിനിങ് ആരംഭിച്ചു. അന്നക്കാണെങ്കിൽ സാറയെ പേർസണൽ ആയി കണ്ട് അർജ്ജുവിനെകുറിച്ചു ചോദിക്കണം എന്നുണ്ട്. പക്ഷേ അവരെങ്ങാനും മീര മാമിൻ്റെ അടുത്ത് ഈ കാര്യം പറഞ്ഞാൽ വലിയ പ്രശ്നമാകും. അതു കൊണ്ട് നേരിട്ട് വേണ്ട ഫോണിൽ കൂടി ചോദിക്കാം എന്നവൾ തീരുമാനിച്ചു.
അന്ന് തന്നെ അന്ന മീര മാമിൻ്റെ പേർസണൽ സെക്രട്ടറിയെ സോപ്പിട്ടു ഹെഡ് ട്രെയിനർ സാറയുടെ ഫോൺ നം ഒപ്പിച്ചെടുത്തു, സന്ധ്യയയോടെ ഹോസ്റ്റലിൽ നിന്നിറങ്ങി കോളേജിൻ്റെ വെളിയിൽ തന്നെ ഉള്ള ഒരു കോയിൻ ഫോണിൽ നിന്ന് അവരെ വിളിച്ചു.

“ഹലോ, സാറ ചേച്ചിയല്ലേ “

“അതെ ഇതാരാണ് ?”

“ഞാൻ ഒരു കാര്യം അറിയാൻ വിളിച്ചതാണ്?”

“ഇതാരാണ്? എന്താണ് അറിയേണ്ടത് ?”

“അത് അത് ചേച്ചിക്ക് എങ്ങനെ അർജ്ജുവിനെ അറിയാം”

“ഏത് അർജ്ജു ?”

“എംബിഎ ബാച്ച് 2 ലെ അർജ്ജുൻ ദേവ്”

“എനിക്കറിയാം എന്ന് കുട്ടിക്ക് എങ്ങനെ മനസ്സിലായി? “

അത് അർജ്ജുനെ കണ്ടപ്പോഴുള്ള ചേച്ചിയുടെ മുഖ ഭാവത്തിൽ നിന്ന് മനസ്സിലായി “

“എന്നാൽ കേട്ടോ എനിക്കറിയില്ല ഈ അർജ്ജുവിനെ “

“പ്ലീസ് പ്ലീസ് പ്ലീസ് ചേച്ചീ”

അന്നാ കെഞ്ചി ചോദിച്ചു

“വിളിക്കുന്നത് ആരാണെന്ന് പറഞ്ഞാൽ ഞാൻ പറയാം “

“ ചേച്ചി പറഞ്ഞില്ലേ അർജ്ജുവിന് ഒരു രഹസ്യ ADMIRER ഉണ്ടെന്ന് ആ ആരാധിക ഞാൻ ആണ്.”

“ആരാധികക്ക് പേരില്ലേ?”

“പ്ളീസ് ചേച്ചി പ്ളീസ്”

“നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐഐഎം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018 ബാച്ച്.”

തുടരും ….

0cookie-checkജീവിതമാകുന്ന ബോട്ട് – Part 5

  • എന്റെ കസിൻസ് – Part 14

  • എന്റെ കസിൻസ് – Part 13

  • എന്റെ കസിൻസ് – Part 12