ജീവിതമാകുന്ന ബോട്ട് – Part 3

ബാംഗ്ലൂർ: വികാസ് തിവാരി എന്ന സലീം ബാംഗ്ലൂർ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂർ എത്തിയ ഉടനെ വ്യാജ രേഖകൾ ഉപയോഗിച്ച ഒരു ലോഡ്ജിൽ റൂം എടുത്തു.
ലോഡ്ജിൽ നിന്നാൽ കൈയിൽ ഉള്ള കാശ് ഒക്കെ പെട്ടന്ന് തന്നെ തീരും. ഷെയ്‌ഖിൻ്റെ ഹവാല ശൃംഖല തകർന്നതിനാൽ പണം ലഭിക്കുക ബുദ്ധിമുട്ടാണ്. പുതിയ നെറ്റ്‌വർക്ക് സെറ്റായിട്ടുണ്ടെങ്കിൽ തന്നെ അതിൻ്റെ കാര്യങ്ങൾ തനിക്കറിയില്ല. അത് കൊണ്ട് ചിലവു കുറഞ്ഞ ഒരു റൂം കണ്ടെത്താനായി സാത്താൻ്റെ അടുത്ത ശ്രമം അതും ഒറ്റക്ക് താമസിക്കാവുന്ന ഇടങ്ങൾ.

രണ്ടു ദിവസം കൊണ്ട് സിറ്റിയിൽ നിന്നല്പം മാറി പേയിങ് ഗസ്റ്റ് സെറ്റപ്പ് റെഡി ആയി. രണ്ട് മാസമായി നടത്തുന്ന അന്വേഷങ്ങളിൽ കാര്യമായ പുരോഗതിയില്ല. 6 മാസം കൊണ്ട് കൈയിലെ പണം മുഴുവൻ തീരും. അതിന് മുൻപ് ടൈഗറിൻ്റെ ഭായി ശിവയെ കണ്ടു പിടിക്കണം.

സലീം കട്ടിലിൽ കിടന്ന് കൊണ്ട് ഇത് വരെ താൻ കണ്ടത്തിയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കാൻ തുടങ്ങി ശിവയെ വകവരുത്താൻ പോയ ബാംഗ്ലൂർ സെല്ലിലെ അൻവറിനെ കുറിച്ചും ഷജീറിനെ കുറിച്ചും വിവരങ്ങൾ ഒന്നുമില്ല. ഇവിടെ നിന്ന് അവർ മിസ്സിംഗ് ആണെങ്കിൽ താൻ അന്വേഷിക്കുന്ന ശിവ ബാംഗ്ളൂർ തന്നെ കാണും. കാരണം നാല് കൊല്ലം അവൻ ഇവിടെയാണ് പഠിച്ചിട്ടുള്ളത്.

അൻവറും ഷജീറും ശിവയെ വക വരുത്താൻ അവസാനമായി പോയ st. മാർക്സ് റോഡിനു സമീപം സ്ഥിതി ചെയുന്ന കോർണർ ഹൗസ് ഐസ് ക്രീം പാർലർ ഇരിക്കുന്ന സ്ഥലം സന്ദർശിച്ചു. അവിടെത്തെ സെക്യൂരിറ്റിയുമായി കമ്പനിയായി. സെക്യൂരിറ്റിയുടെ അടുത്ത് നിന്ന് ആസാദാരണമായ ഒന്നും തന്നെ അവിടെ നടന്നിട്ടില്ല എന്ന് അവന് മനസ്സിലായി.

ഇനിയുള്ളത് നിതിൻ എന്ന് പേരുള്ള ശിവയുടെ കൂട്ടുകാരൻ വർക്ക് ചെയുന്ന ഓഫീസാണ്‌. അവൻ്റെ ഫോൺ ലൊക്കേഷണിൽ നിന്ന് ITPL പാർക്കിൽ ആണെന്ന് മാത്രമറിയാം. എന്നാൽ ഏത് കമ്പനി ആണ് എന്നറിയില്ല. സലീം ബൂത്തിൽ നിന്ന് ഒരു പ്രാവിശ്യം വിളിച്ചു നോക്കി ഫോൺ റിങ് ചെയ്‌തല്ലാതെ ആരും എടുത്തില്ല. അന്വേഷണം മുന്നോട്ട് പോകേണൽ ഒരു വഴിയേ ഉള്ളു IEM ന് വേണ്ടി ഫോണുകൾ ചോർത്തുന്ന ചിതബരൻ എന്നവനെ ചെന്നൈയിൽ പോയി കാണണം. അർജ്ജുവിൻ്റെ കൂട്ടുകാരൻ്റെ ലേറ്റസ്റ്റ് ലൊക്കേഷനുകൾ മനസ്സിലാക്കണം.
പക്ഷേ റിസ്ക് കൂടുതലാണ്. കാരണം ചിതബരൻ IEM സെൽ മെമ്പർ അല്ല വെറും ഒരു ഡ്രഗ് ആഡിറ്റ്. ഡ്രഗ്സസിനു വേണ്ടി അമ്മയെ വരെ വിൽക്കുന്നവൻ. ഇത് വരെ നേരിൽ കോൺടാക്ട് ഇല്ല. ഡാർക്ക് വെബ് വഴി മാത്രം. ഇൻഫർമേഷന് പകരം ഡാർക്ക് വെബിൽ തന്നെയുള്ള ചെന്നൈ ഡ്രഗ് മാഫിയ വഴി സാധനം അവന് എത്തിക്കും. ദുബായിൽ നിന്ന് താൻ ആണ് മാഫിയക്കുള്ള പേയ്മെന്റ്സ് കൊടുക്കുന്നത്. ചിദംബരനെ കണ്ടു പിടിക്കണമെങ്കിൽ ആദ്യം ഡ്രഗ്സ് മാഫിയ ആൾക്കാരെ കണ്ടു പിടിക്കണം. സാത്താൻ ചില പ്ലാനുകൾ ഇട്ടു. എന്നിട്ട് ബാംഗ്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടു.

പ്രെസൻറ്റ് ഡേ കൊച്ചി: പിറ്റേ ദിവസം കോളേജിൽ ചെന്നതും സംഭവം കലുഷിതമായി എന്ന് അർജ്ജുവിനും രാഹുലിനും മനസ്സിലായി.

ആദ്യ പീരീഡ് തുടങ്ങുന്നതിന് മുൻപ് തന്നെ ബീന മിസ്സ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് ഡയറക്ടർ മാമിൻ്റെ റൂമിലേക്ക്. അവിടെ ചെന്നതും ഡയറക്ടർ പെണ്ണുമ്പിള്ള ഞങ്ങളെ ചീത്ത വിളി തുടങ്ങി. അതും നല്ല കട്ട ഇംഗ്ലീഷിൽ. കുറച്ചടങ്ങി കഴിഞ്ഞപ്പോൾ ഞാൻ കാര്യങ്ങൾ പറയാൻ ശ്രമിച്ചു. പക്ഷേ പുള്ളിക്കാരി ഒന്നും കേൾക്കാൻ തയ്യാറായില്ല. റോഡിൽ കിടന്നു തല്ലുണ്ടാക്കി കോളേജിൻ്റെ മാനം കപ്പല് കയറി പോലും അതു കൊണ്ട് രണ്ടു പേർക്കും സസ്പെൻഷൻ. വീട്ടുകാരെ വിളിച്ചു കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി. ഞങ്ങൾ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. ബീന മിസ്സിന് കാര്യം മനസിലായി എങ്കിലും ഒന്നും പറഞ്ഞില്ല. നേരെ ക്ലാസിൽ കയറി ലാപ്ടോപ്പ് ബാഗും എടുത്ത് ഫ്ലാറ്റിലേക്ക് പോയി.

ഫ്ലാറ്റിൽ ചെന്നതും രാഹുൽ അവൻ്റെ ലോക്കൽ ഗാർഡിയൻ മാധവൻ അങ്കിളിനെയും ഞാൻ ജേക്കബ് അച്ചായനെയും വിളിച്ചു. മാധവൻ അങ്കിൾ സ്ഥലത്തില്ല ഏതോ ബിസിനസ്സ് ആവിശ്യത്തിന് ചെന്നൈയിൽ പോയിരിക്കുകയാണ്. ജേക്കബ് അച്ചായൻ നാളെ നേരെ കോളേജിലേക്ക് എത്തിയേക്കാം എന്ന് ഏറ്റു.

വൈകിട്ട് മാത്യുവും സുമേഷും ടോണിയും ഒക്കെ എന്നെ വിളിച്ചിരുന്നു. തൃശൂർ ഗെഡികൾ രാഹുലിനെയും. ഞങ്ങൾക്ക് സസ്പെന്ഷൻ കിട്ടിയ വകയിൽ അവള് ഭയങ്കര ഹാപ്പി ആയിരുന്നു പോലും. “അന്ന കൂട്ടുകാരികൾക്കു ട്രീറ്റ് ഒക്കെ കൊടുത്തു. നീയൊന്നും കുറച്ചു നാളത്തേക്ക് കോളേജിൽ കയറാൻ പോകുന്നില്ല എന്നാണ് അവൾ പറഞ്ഞത്” സുമേഷ് ഞങ്ങളെ എരി പിടിപ്പിക്കാൻ പറഞ്ഞു
”അപ്പോൾ നിനക്കും കിട്ടികാണും അല്ലേ?

“ആ എനിക്കും കിട്ടി ട്രീറ്റ്”

അത് കേട്ട് ഞാനും രാഹുലും പൊട്ടി ചിരിച്ചു

“നിങ്ങൾ എന്തിനാ ചിരിക്കുന്ന നല്ല അടിപൊളി ട്രീറ്റ് ആയിരുന്നു”

“ഡാ സുമേഷേ നീ എന്നാണ് ലവളുടെ കൂട്ടുകാരി ആയത്” പിന്നെ കൂടുതൽ ഒന്നും അവൻ പറയാൻ നിൽക്കാതെ അവൻ ഫോൺ കട്ടാക്കി.

രാത്രി ഭക്ഷണം കഴിഞ്ഞു കുറെ നേരം മണി ചേട്ടനോട് സംസാരിച്ചിരുന്നിട്ടു ഞങ്ങൾ സുഖമായി കിടന്നുറങ്ങി.

പിറ്റേ ദിവസം ജേക്കബ് അച്ചായൻ നേരത്തെ തന്നെ എത്തി. എന്നിട്ട് മസാല ദോശ അടിക്കാൻ കാക്കനാട് തന്നെ ഉള്ള ആര്യാസിലേക്ക് എത്താൻ പറഞ്ഞു. അവിടന്ന് വലിയ ദൂരമില്ല ഞങ്ങളുടെ ക്യാമ്പസ്സിലേക്ക്

അച്ചായൻ ഞങ്ങളോട് കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. “അപ്പൊ MLA യുടെ മോളാണ് പ്രശനം അല്ലേ, പിന്നെ അവളുടെ ഏഴാം കൂലിയുടെ ചീട്ടു നമ്മുടെ രാഹു മോൻ കീറി അല്ലേ”

“അപ്പോൾ മക്കളെ സ്മൂത്ത് ആയിട്ടു വേണോ ഹാർഡ് ആയിട്ടു വേണോ”

ഞങ്ങൾ പരസ്പരം നോക്കി “അതൊക്കെ അച്ചായൻ്റെ ഇഷ്ട്ടം പോലെ.”

“എന്നാൽ വാ പോകാം അച്ചായൻ കാണിച്ചു തരാം ഈ ചീള് കേസ് ഒക്കെ എങ്ങെനെ ഹാൻഡിൽ ചെയ്യണം എന്ന്.”

ഞങ്ങൾ ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. രാഹുൽ ക്യാന്റീനിലേക്കു പോയി കാരണം മാധവൻ അങ്കിൾ വന്നിട്ടില്ല. അത് കൊണ്ട് രാഹുലിന് ഇന്ന് കയറി കാണാൻ പറ്റില്ല.

ഞാനും ജേക്കബ് അച്ചായനും മീര മാമിൻ്റെ റൂമിന് മുൻപിൽ വെയറ്റ് ചെയ്യാൻ തുടങ്ങി. അവരുടെ മേൽക്കോയ്‌മ കാണിക്കാനായി 15 മിനിറ്റു വെയിറ്റ് ചെയ്യിപ്പിച്ചിട്ടാണ് പുള്ളിക്കാരി ഞങ്ങളെ അകത്തോട്ട് വിളിപ്പിച്ചത് തന്നെ. അത് അച്ചായന് തീരെ ഇഷ്ടപ്പെട്ടില്ല. അകത്തു കയറിയതും അവര് പറയുന്നതിന് മുൻപ് അച്ചായൻ സീറ്റിൽ കയറി ഇരുന്നു. വെയിറ്റ് ചെയ്യിപ്പിച്ചു ഞങ്ങളെ ഡിഫെൻസിൽ ആക്കാനുള്ള അവരുടെ തന്ത്രം അതോടെ പാളി. അച്ചായൻ്റെ പ്രവർത്തിയിലെ നീരസം മുഖത്തു പ്രകടമായിരുന്നെങ്കിലും അവർ ഒന്നും തന്നെ പറഞ്ഞില്ല.

“ഞാൻ Retd. മേജർ ജേക്കബ് വർഗീസ്. ഈ നിൽക്കുന്ന അർജുനൻ്റെ ലോക്കൽ ഗാർഡിയൻ. എന്താണ് പ്രശനം? എന്തിനാണ് ഇവനെയും ഇവൻ്റെ കൂട്ടുകാരനെയും പുറത്താക്കിയത്?” അച്ചായൻ അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു
“അത് ഇവർ അടി ഉണ്ടാക്കി?”

“ഇവിടെ കോളജിലാണോ അടി ഉണ്ടാക്കിയത്?” മാഡം കൂടുതൽ പറയുന്നതിന് മുൻപ് അച്ചായൻ വക അടുത്ത ചോദ്യം

“അല്ല ഹോസ്റ്റലിൻ്റെ അടുത്തു റോഡിൽ ആണ് തല്ലുണ്ടാക്കിയത്. എന്നാലും കോളേജിൻ്റെ സൽപ്പേരിനു മോശം വരുത്തുന്ന പ്രവർത്തി ആണ് ”

“ആരുമായിട്ടാണ് ഇവർ അടി ഉണ്ടാക്കിയത്? അവർക്കു പരാതി ഉണ്ടോ? അവർ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ടോ ?” അച്ചായൻ വക അടുത്ത സെറ്റ് ചോദ്യം.

“ഞങ്ങളുടെ തന്നെ എഞ്ചിനീയറിംഗ് കോളേജിൽ ഉള്ള 4 th ഇയർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് സ്റ്റുഡൻസ് ആണ് അവർ ഇത് വരെ പരാതിപെട്ടിട്ടൊന്നുമില്ല പക്ഷെ ഒരുത്തൻ ആശുപത്രിയിൽ ആണ്. ബാക്കി ഉള്ളവർ വന്നിട്ടില്ല, ലീവിലാണ്.”

“അപ്പോൾ കേട്ടറിവ് വെച്ചാണ് നടപടി. പിന്നെ എഞ്ചിനീയറിംഗ് സ്റ്റുഡനസ് ഹോസ്റ്റൽ ഇവരുടെ ഹോസ്റ്റലിൻ്റെ അടുത്തല്ലെല്ലോ പിന്നെ അവർക്ക് അവിടെ എന്താണ് കാര്യം?” പെട്ടന്ന് മീര മാമിന് ഉത്തരം മുട്ടി

ജേക്കബ് അച്ചായൻ കത്തി കയറി തുടങ്ങി “അപ്പോൾ അവന്മാർ ഇവർ ജൂനിയർ പിള്ളേരെ റാഗ് ചെയ്യാൻ വന്നതാണ്. ഇവർക്ക് കരാട്ടെയും കളരിയും ഒക്കെ അറിയാവുന്നതു കൊണ്ട് സ്വയരക്ഷാര്ഥം ഡിഫൻഡ് ചെയ്തു. റാഗ് ചെയ്യാൻ വന്നവന്മാരെ സസ്‌പെൻഡ് ചെയ്തോ?”

“അല്ല ഇവരാണ് അവരെക്കാൾ വയസ്സു കൊണ്ട് മൂത്തത്. ഇവര് മാസ്റ്റേഴ്സിനും അവർ ബാച്ചിലേഴ്സിനും പഠിക്കുന്നവർ അല്ലേ.” അവസാന അടവെന്ന പോലെ മാം ഒരു ന്യായീകരണം ഇറക്കി

“മാം എന്താണ് ഈ പറയുന്നത് കോളേജിനെ സംബന്ധിച്ചു ഇവരാണ് ജൂനിയർസ് അവരു സീനിയർസും അത് കൊണ്ട് അവരുടെ പേരിൽ സ്ട്രിക്ട് ആക്ഷൻ എടുക്കണം.” ജേക്കബ് അച്ചായൻ ഉച്ചത്തത്തിൽ തന്നെ പറഞ്ഞു.

“ഡാ നീയും രാഹുലും കൂടി ഒരു പരാതി അങ്ങോട്ട് എഴുതി കൊടുത്താട്ടെ മാഡം വേണ്ട നടപടികൾ എടുത്തോളും”

“വാദി പ്രതി ആയി എന്നും സംഭവം കൈ വിട്ടു പോയി എന്നും അവർക്കു മനസ്സിലായി. റാഗിങ്ങ് കംപ്ലൈൻ്റെ വന്നാൽ കോളേജിൻ്റെ മാനം കപ്പൽ കയറും കൂടാതെ ഫൈനൽ ഇയർ സ്റ്റുഡന്റസ് സസ്പെന്ഷൻ വാങ്ങിയാൽ റിസൾട്ടിനെ തന്നെ ബാധിക്കും” ഡയറക്ടർ മാമിൻ്റെ മുഖം വിളറി വെളുത്തു.
ഇത് മനസിലാക്കിയ ഞാൻ പറഞ്ഞു “പുറത്തു വെച് നടന്ന സംഭവം ആയതു കൊണ്ട് ഞങ്ങൾക്ക് പരാതി ഇല്ല”

“അപ്പൊ ഇവനും ഇവൻ്റെ കൂട്ടുകാരനും ക്ലാസ്സിൽ കയറുകയല്ലേ” അച്ചായൻ ഒരു തീരുമാനം പോലെ അങ്ങ് പറഞ്ഞു.

അതോടെ മീര മാം രാഹുലിനെയും വിളിച്ച ക്ലാസ്സിൽ കയറി കൊള്ളാൻ എന്നോട് പറഞ്ഞു, ഞാൻ ഒരു താങ്ക്‌സും പറഞ്ഞു അവിടന്ന് ഇറങ്ങി.

ഞങ്ങൾ നേരെ ക്യാന്റീനിൽ ചെന്ന് രാഹുലിൻ്റെ അടുത്ത നടന്ന കാര്യങ്ങൾ പറഞ്ഞു. അവന് വലിയ സന്തോഷമായി.

ജേക്കബ് അച്ചായൻ ഒരു ചായയും കുടിച്ചിട്ട് ഞങ്ങളൊടു യാത്ര പറഞ്ഞിറങ്ങി.

ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് ചെന്നതും എല്ലാവരും ഞെട്ടി. ക്ലാസ്സെടുത്തുകൊണ്ടിരുന്ന ബീന മാം കയറി ഇരുന്നോളാൻ പറഞ്ഞതും ഒരു ചെറു ചിരിയോടെ ഞങ്ങൾ ബാക്കിലെ നിരയിലേക്ക് പോയി. ഞങ്ങളെ കണ്ടതും അന്നയുടെ മുഖത്തു കോപം ഇരച്ചു വന്നു. ഇത്രയും പെട്ടന്ന് ഞങ്ങൾ സസ്പെന്ഷൻ കഴിഞ്ഞു തിരിച്ചെത്തും എന്ന് അവൾ പ്രതീക്ഷിച്ചില്ല.

അന്ന് വേറെ പറയത്തക്ക സംഭവങ്ങൾ ഒന്നും ഉണ്ടായില്ല ഒന്ന് രണ്ട് പെണ്ണുങ്ങൾ വന്നു ഇങ്ങോട്ട് വന്ന് ഞങ്ങളെ പരിചയപ്പെട്ടു. അവളുമാർ തൃശൂർ ഗെഡികളുമായി നല്ല കമ്പനി ആണ്.

സൂര്യയ എന്ന തൃശൂർകാരിയും, പ്രീതി എന്ന കോട്ടയം കാരിയം. രണ്ടു പേരും ഹായ് പറഞ്ഞു രാഹുൽ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ സ്വയം പരിചയപ്പെടുത്തിയതല്ലാതെ കൂടുതൽ ഒന്നും സംസാരിച്ചില്ല.

മൂന്നാമത്തെ പീരീഡ് ആയപ്പോൾ പുതിയ ഒരുത്തൻ കയറി വന്നു. ഒരു തിരുവല്ലക്കാരൻ ഫിലിപ്പ്. ആൾ ഗൾഫ് ആയിരുന്നു കുറച്ചു പ്രായവും ഉണ്ട് ഒരു 28 വയസ്സു കാണും. പുള്ളി ജോലിക്കിടെ ലീവ് എടുത്താണ് എംബിഎ ക്ക് ജോയിൻ ചെയ്തിരിക്കുന്നത്. പുള്ളി മാത്രം എങ്ങനെയോ ഹോസ്റ്റലിൽ അല്ല താമസം. പക്കാ ഡേ സ്കോളർ.

വന്ന പാടെ പെൺപിള്ളേരെ കാണാത്ത പോലെ അന്നയെ നോക്കി വെള്ളമിറക്കി ഇരിക്കാൻ തുടങ്ങി. തൊട്ടടുത്ത ബ്രേക്ക് ആയപ്പോൾ തന്നെ അന്നയുടെ അടുത്ത് പോയി സംസാരിച്ചു. അന്ന വലിയ മൈന്ഡാക്കിയില്ലെങ്കിലും സുമേഷിനേക്കാൾ വലിയ തൊലിക്കട്ടി ഉണ്ടെന്ന് അവൻ തെളിയിച്ചു ആൾ ഭയങ്കര ഫാസ്റ്റ് ആണെല്ലോ ഉച്ചക്ക് ഞങ്ങളുടെ ടേബിളിൽ സുമേഷും ടോണിയും പുതിയ കോഴിക്കെതിരെ ഉള്ള പട ഒരുക്കത്തിൽ ആണ്.
അന്നുച്ചക്ക് അരുൺ സാറിൻ്റെ ഇക്കണോമിക്സ് പീരീഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. പുള്ളിയുടെ പഠിപ്പിക്കലിൽ നിന്ന് തന്നെ അങ്ങേർക്ക് വലിയ ടീച്ചിങ്ങ് എക്സ്പീരിയൻസ് ഇല്ല എന്ന് തോന്നി. മാത്രമല്ല പുള്ളി മനസ്സിലായോ എന്ന രീതിയിൽ എന്നെ നോക്കും. ഇത് എന്താണ് ഇങ്ങനെ എന്ന് ഞാൻ വിചാരിച്ചു.

വെള്ളിയാഴ്ച ആയതു കൊണ്ട് കുറെ പേർ ഹോസ്റ്റലിൽ എത്തിയതും വീട്ടിലേക്കു പോയി. സുമേഷും ടോണിയും പോയിരുന്നു.ഞാനും രാഹുലും കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ പോയതിനാൽ ഹോസ്റ്റലിൽ തന്നെ നില്ക്കാൻ തീരുമാനിച്ചു. എ ബാച്ചിലെ കുറച്ചു പേരെ ഞങ്ങൾ പരിചയപ്പെട്ടു ഇടുക്കിയിൽ നിന്ന് ഒരു കുര്യൻ പിന്നെ തിരുവന്തപുരകാരൻ നിജുമോൻ അങ്ങനെ കുറച്ചു പേർ. ശനിയാഴ് ലാപ്ടോപ്പിൽ സോഫ്റ്റ്‌വെയർസ്‌ ഒക്കെ സെറ്റ് ആക്കി. കൂട്ടത്തിൽ ക്ലാസ്സിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ ഒരു മെസ്സേജിങ് ആപ്പും ലാപ്ടോപ്പിൽ സെറ്റ് ചെയ്തു. ഏതാനും വിഷയങ്ങളിൽ സബ്മിറ്റ് ചെയ്യാനുള്ള അസൈൻമൻറ്റ്സ് ഒക്കെ റെഡി ആക്കി. സിനിമ ഒക്കെ കണ്ടിരുന്നു.

അതേ സമയം അരുണും ടീമും ഫീൽഡ് ഓഫീസിൽ കലുഷിതമായ ചർച്ചയിൽ ആണ്. ഹോസ്റ്റൽ മെസ്സിൽ നിന്ന് സെൽവനും എത്തി ചേർന്നിട്ടുണ്ട്. വിഷയം ജിമ്മിയും കൂട്ടരു അർജുനുമായി ഉണ്ടായ സഘർഷം ആണ്. കാര്യങ്ങൾ അറിഞ്ഞതും സെൽവൻ ഹോസ്റ്റലിൻ്റെ അടുത്തുള്ള കടയിൽ പോയി കാര്യങ്ങൾ അന്വേഷിച്ചു. എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി വ്യക്തതയൊന്നുമില്ല. എന്നിട്ടും എന്താണ് നടന്നതിനെ പറ്റി വ്യക്ത്തയില്ല. വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് കറക്റ്റ് ആയ ഇൻഫർമേഷൻ ലഭിക്കുന്നില്ല. ഒരു വിദ്യാർത്ഥിയെ റിക്രൂട്ട ചെയ്താലോ എന്ന് വരെ അവർ ആലോചിച്ചു.

“ജിമ്മിയോ അവൻ്റെ കൂട്ടാളികളോ ഒരു പ്രത്യാക്രമണത്തിനു മുതിർന്നേക്കാം അത് കൊണ്ട് അവരുടെ ഫോണുകൾ ടാപ്പ് ചെയ്യണം, ഇതാണ് ജിമ്മിയുടെ നം. കൂട്ടുകാരുടെ നം. ഒക്കെ അവൻ വിളിക്കുമ്പോൾ കിട്ടിക്കോളും” അരുൺ ടെക്നിക്കൽ ടീമിനോട് പറഞ്ഞു.

പിന്നെ അർജ്ജുനും രാഹുലിനും സോഷ്യൽ മീഡിയ എക്സ്പോക്സ്ർ ഉണ്ടോ എന്ന് എപ്പോഴും വിലയിരുത്തണം, ജീവ സർ ഫോട്ടോക്കൊന്നും പോയി നിന്ന് കൊടുക്കരുത് എന്ന് അവരോട് പറഞ്ഞിട്ടുണ്ട്. എങ്കിലും നമ്മളുടെ ടീം സോഷ്യൽ മീഡിയാസ് വാച്ച് ചെയ്യണം. മീറ്റിംഗ് കഴിഞ്ഞതും അരുൺ ജീവയെ വിളിച്ചു നടന്ന കാര്യങ്ങളും തീരുമാനങ്ങളും അറിയിച്ചു.
തിങ്കളഴ്ച്ച രാവിലെ ആദ്യ പീരീഡ് കഴിഞ്ഞതും ബീന മിസ്സ് എന്നോടും രാഹുലിനോടും അവരെ ഒന്ന് വന്നു കാണാൻ ആവശ്യപ്പെട്ടു. ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ മിസ്സ് പുറത്തു തന്നെ ഞങ്ങൾക്കായി വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു. cctv കവറേജ് ഇല്ലാത്ത ഭാഗത്താണ് അവർ നിന്നിരുന്നത്. “നിങ്ങളെ രണ്ടാളുടെയും ഇൻ്റെർണൽ മാർക്ക് സ്ട്രിക്ട ആയിട്ടു പിടിക്കാൻ ഡയറക്ടർ മാം സ്റ്റാഫ്ഫിൻ്റെ അടുത്ത നിർദേശിച്ചിട്ടുണ്ട് അത് കൊണ്ട് നിങ്ങൾ നല്ല പോലെ ശ്രദ്ധിക്കണം” അത് പറഞ്ഞിട്ട് അവര് വേഗം തന്നെ നടന്നു പോയി.

രാഹുലും ഞാനും തിരിച്ചു ക്ലാസ്സിൽ കയറിയപ്പോൾ അവിടെ അതിനേക്കാൾ വലിയ സീൻ ആണ്. ക്ലാസ്സിൽ അകെ നിശബ്ദത. തിരുവല്ലക്കാരൻ ഫിലിപ്പ് അച്ചായൻ അന്നയുടെ മുന്നിൽ മുട്ടിൽ നിന്ന് ചുവന്ന റോസാ പൂക്കളുടെ ഒരു ബൊക്കെ കൊടുത്തു പ്രൊപ്പോസ് ചെയുന്നു. എല്ലാവരും അത് കണ്ട് ഞെട്ടി നിൽക്കുന്നു. ഫിലിപ്പിൻ്റെ കാര്യം തീരുമാനം ആകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആ സീൻ കണ്ട് ഞാൻ അറിയാതെ ചിരിച്ചു പോയി, കൂടെ രാഹുലും ചിരിച്ചു. പൊട്ടി ചിരി ഒന്നുമല്ലായിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്ക് ആയി. അന്ന എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. എന്നിട്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവൾ ഫിലിപ്പിനെ നോക്കി പറഞ്ഞു “സോറി ഫിലിപ്പ്, ഞാൻ ആൾറെഡി എൻഗേജ്‌ഡ്‌ ആണ് ” അതിൽ അവൾ ശരിക്കും സ്കോർ ചെയ്തു.

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ക്ലാസ് നിരാശയിൽ ആഴ്ന്നു. ഫിലിപ്പ് ഒരു വളിച്ച ചിരിയും പാസ്സാക്കിയിട്ടു അവൻ്റെ ഇരുപ്പിടത്തിലേക്ക് തിരിച്ചു പോയി. അവൻ പോയതും അവൾ എന്നെ വീണ്ടും കലിപ്പിച്ചു നോക്കി. ഞാനും രാഹുലും മൈൻഡ് ചെയ്യാതെ ഞങ്ങളുടെ സീറ്റിലേക്ക് പോയി. പിന്നെ പതിവ് പോലെ ക്ലാസും ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കലിപ്പിക്കൽ തുടർന്ന്. ദിവസവും ഇത് തന്നെ.

പക്ഷേ വെള്ളിയാഴ്ച്ച അന്ന എനിക്കിട്ടു തിരിച്ചു പണി തന്നു. പക്ഷേ പണി കിട്ടിയത് രാഹുലിൻ്റെ റൂം മേറ്റ് ദീപുവിനാണ്. ഉച്ചക്ക് ലഞ്ച് ബ്രേക്കിനായി ബെൽ അടിച്ചതും ഞാനും രാഹുലും രാഹുലിൻ്റെ റൂം മേറ്റ്സ് ദീപുവും രമേഷും പതിവ് പോലെ ഏറ്റവും പിൻ നിരയിൽ നിന്ന് നടുക്കുള്ള വഴിയിലൂടെ മുന്നെലേക്ക് നീങ്ങി. അന്ന് പതിവ് സീറ്റിൽ നിന്ന് മാറി നടുക്കുള്ള ഇടനാഴിയോട് ചേർന്നുള്ള ഒരു കസേരയിൽ ആണ് അന്ന ഇരുന്നത്. ബെൽ അടിച്ചതും അവൾ തിരിഞ്ഞു നിന്ന് കൂട്ടുകാരി അമൃതയുടെ അടുത്ത് എന്തൊസംസാരിച്ചു തുടങ്ങി. ഭാഗ്യം തിരു മോന്ത കാണേണ്ടെല്ലോ. ഞാൻ മനസ്സിൽ കരുതി.
ഞാനും രാഹുലും അന്നയുടെ സീറ്റ് ഇരിക്കുന്ന നിര കിടന്നതും പെട്ടന്ന അവൾ ബാക്കിലേക്കെ തിരിഞ്ഞു പോലും നോക്കാതെ നിന്ന നില്പിൽ പിന്നോട്ട് നീങ്ങി. ഞങ്ങൾക്ക് പിന്നിൽ വന്ന ദീപുവിൻ്റെ ദേഹത്തേക്ക് ആണ് അവൾ ചെന്ന് കയറിയത്, കൂട്ടി ഇടിച്ചതും അതേ സ്പീഡിൽ അവൾ തിരിഞ്ഞു കൈ വീശി ദീപുവിൻ്റെ മുഖത്തടിച്ചുകൊണ്ട് ആക്രോശിച്ചു. ” ചന്തിക്ക് കയറി പിടിക്കുന്നോടാ പട്ടി ”

അവളുടെ ആക്രോശം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. ക്ലാസ്സ് മൊത്തം നിശബ്ദമായി. മുഖത്തു അടി കിട്ടിയ ദീപു തരിച്ചു നിൽക്കുകയാണ്. പക്ഷേ അവൻ്റെ കൂടെ ഉണ്ടായിരുന്ന രമേഷ് പെട്ടന്ന് തന്നെ പ്രതീകരിച്ചു. “തിരിഞ്ഞു നോക്കാതെ ഇങ്ങോട്ട് കയറി വന്നിട്ട് ആണുങ്ങളുടെ മുഖത്തടിക്കുന്നോ കൂത്തച്ചി മോളെ” ഇത് പറഞ്ഞു കൊണ്ട് രമേഷ് അവളുടെ മുഖം ലക്ഷ്യമാക്കി കൈ വീശി.

പക്ഷേ അടി വീണില്ല. അവൾ ഭംഗിയായി ഇടത്തെ കൈ കൊണ്ട് ബ്ലോക്ക് ചെയ്തു എന്ന് മാത്രമല്ല വലതു കൈ കൊണ്ട് രമേഷിനെ പിന്നോട്ട് ശക്തമായി തള്ളി.

കൂടുതൽ കോപത്തിലായ രമേഷ് അന്നയെ ചവിട്ടാൻ തുടങ്ങിയപ്പോളേക്കും ദീപു തന്നെ രമേഷിനെ വട്ടം പിടിച്ചു ചെവിയിൽ എന്തോ പറഞ്ഞു. അതോടെ രമേഷ് അടങ്ങി.

പിന്നെ ഇരുകൂട്ടരും തർക്കമായി അന്ന ഇങ്ങോട്ട് വന്ന് കയറിതാണ് എന്ന് ദീപു ഉറപ്പിച്ചു പറഞ്ഞു. പക്ഷെ അന്നയും അവളുടെ കൂട്ടുകാരികളും വിട്ടുകൊടുക്കാൻ റെഡി അല്ല. ഞാനും രാഹുലുമാണെങ്കിൽ സംഭവം ശരിക്കു കണ്ടിട്ടില്ല. മിന്നായം പോലെ അന്ന പിന്നിലോട്ട് വന്നതായി എനിക്ക് തോന്നി. പക്ഷേ ശരിക്കും കാണാതെ എങ്ങനെ ഇടപെടും. പിന്നെ ഞാൻ ഇടപെട്ടാൽ സംഭവം കൂടുതൽ വഷളാവാൻ ചാൻസ് ഉണ്ട് രാഹുലിൻ്റെ അവസ്ഥയും അത് തന്നെ. റൂം മേറ്റ്സിനു വേണ്ടി അവന് ഇടപെടണം എന്നുണ്ട് പക്ഷേ കാണാത്ത സംഭവത്തിൽ എന്തു പറയും?

പക്ഷേ പെട്ടന്ന് പിന്നിൽ നിന്ന് മാത്യു മുന്നോട്ട് വന്ന് ശാന്തമായി പറഞ്ഞു. “ഞാൻ വ്യക്തമായി കണ്ടതാണ്, അന്നയാണ് ചിരിച്ചു കൊണ്ട് പിന്നെലേക്ക് നീങ്ങിയതും ദീപുവുമായി കൂട്ടി മുട്ടിയതും”

പിന്നെ അവൾ ഒന്നും മിണ്ടിയില്ല എന്നെ ഒന്ന് ദേഷ്യത്തിൽ നോക്കി. എന്നിട്ടു പെട്ടന്ന് തന്നെ ദീപുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു “I am sorry Deepu താൻ പെട്ടന്ന് എന്നെ തെറ്റായ രീതിയിൽ സ്പർശിച്ചെന്നു കരുതി. I am extremely sorry Deepu”
“Its Ok Anna” ദീപു മനസ്സില്ല മനസ്സോടെ പറഞ്ഞു എന്നിട്ട് രമേഷിനെയും കൂട്ടി ആരെയും മൈൻഡ് ചെയ്യാതെ ക്ലാസ്സിൻ്റെ വെളിയിലേക്ക് ഇറങ്ങി.

ഞങ്ങൾ ഇടപെടാത്തത് കൊണ്ടാണെന്നു തോന്നുന്നു ഞങ്ങളെ മുഖത്തു പോലും നോക്കാതെ ആണ് അവർ പോയത്. ഞാനും രാഹുലും വേഗം അവർക്കു പിന്നാലെ പോയി ക്യാന്റീനിൽ അവർക്കൊപ്പം ഇരുന്നു. രമേഷ് നല്ല ദേഷ്യത്തിൽ ആണ്. ദീപുവിൻ്റെ മുഖത്തു വിഷമം വ്യക്തമാണ്. ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു അനുഭവം

“ഡാ മച്ചാന്മാരെ ഞങ്ങൾ കാണാത്ത സംഭവം ആയതു കൊണ്ടാണ് ഒന്നും പറയാതിരുന്നത്.പിന്നെ പെട്ടന്നങ്ങോട്ട് പ്രതീകരിക്കാൻ പറ്റിയില്ല” രാഹുൽ ഞങ്ങളുടെ ഭാഗം ന്യായികരിക്കാനായി പറഞ്ഞു

“അത് സാരമില്ലെടാ” ദീപു ഞങ്ങളോടെ പറഞ്ഞു. രമേഷ് ഒന്നും തന്നെ പറഞ്ഞില്ല. അവൻ്റെ ദേഷ്യം മുഴുവനായി മാറിയിട്ടില്ല

അപ്പോഴേക്കും സൂര്യയെയും പ്രീതിയും അങ്ങോട്ടേക്ക് വന്നു. അവര് വന്ന് രണ്ടു ചെളി ഒക്കെ പറഞ്ഞതോടെ ചിരിയും കളിയുമൊക്കെ ആയി.

ഞാൻ രാഹുലിനോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു അവനെയും കൂട്ടി പുറത്തിറങ്ങി.

“ഡാ, ഇത് എനിക്കിട്ടുള്ള പണി ആയിരുന്നു അവളുടെ ടൈമിംഗ് തെറ്റിയത് ആണ്. എന്നെ കുടുക്കാൻ ആണ് അവൾ പിന്നിലോട്ട് നീങ്ങിയത്. നമ്മൾ വന്നപ്പോൾ ആ അമൃത എന്ധെങ്കിലും അടയാളം കൊടുത്തു കാണണം. പക്ഷേ എൻ്റെ ഭാഗ്യത്തിന് ഞാൻ രക്ഷപെട്ടു. തൊലി ഉരിഞ്ഞു പോകുന്ന കേസല്ലേ. “

“പിന്നെ നീ ഒരു കാര്യം ശ്രദ്ധിച്ചോ അവൾ എന്തു അടിപൊളി ആയിട്ടാണ് അഭിനയിച്ചത്. സാഹചര്യം അനുകൂലം അല്ല എന്ന് കണ്ടപ്പോളേക്കും സോറി പറഞ്ഞു അവസാനിപ്പിച്ച് അല്ലെങ്കിൽ അവളുടെ സ്വഭാവം വെച്ച് ഡയറക്ടർ മാമിൻ്റെ അടുത്തേക്ക് ഓടേണ്ടതാണ്. “

“എനിക്കും തോന്നുന്നട. എന്തായാലും നീ ഒന്ന് സൂക്ഷിച്ചോ. അവൾ പൂഴിക്കടകൻ പ്രയോഗിക്കാൻ മടിക്കാത്തവൾ ആണ്. പോരാത്തതിന് കരാട്ടെയും അറിയാം, ആ രമേഷിൻ്റെ ആടി പെട്ടന്നു ബ്ലോക്ക് ചെയ്‌തു എന്ന് മാത്രമല്ല തിരിച്ചു അറ്റാക്കും ചെയ്തു.”

ക്ലാസ്സ് കഴിഞ്ഞതും രമേഷും ദീപുവും കൂടി നേരേ ഒരു ഓട്ടോ വിളിച്ചു ബാറിലേക്ക് വിട്ടു, അവിടെ ചെന്നതും രണ്ടു ലാർജ് ഓർഡർ ചെയ്തു “നീ എന്താടാ അവൾ സോറി പറഞ്ഞതും അത് തൊണ്ട തൊടാതെ വിഴുങ്ങിയത് ?” രമേഷ് ദീപുവിനോടെ ദേഷ്യത്തോടെ ചോദിച്ചു.
“നീ അവളെ തല്ലിയിട്ട് എന്തായി. അവൾക്ക് കരട്ടെയോ കുങ്ഫുവോ എന്തോ അറിയാം.”

“അത് ശരിയാ അവൾ ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ കൈയ്ക്ക് ചെറിയ വേദന എടുത്തു”

“ഞാൻ നിന്നെ പിടിച്ചില്ലെങ്കിൽ നിന്നെ അവൾ പഞ്ഞിക്കിട്ടനെ.” അത് കേട്ടതും രമേഷ് അവൻ്റെ പെഗ് വായിലോട്ട് കമിഴ്ത്തി

“ഡാ അവൾക്കിട്ട് നമ്മൾ പണിയും. പക്ഷേ നമ്മളാണെന്ന് ആരും അറിയരുത്. അവളുടെ തന്തക്ക് നല്ല പിടിപാടുണ്ട് . അത് കൊണ്ട് ബുദ്ധി ഉപയോഗിച്ചു വേണം പണി കൊടുക്കാൻ. അത് വരെ കാത്തിരിക്കാം അതിനുള്ള അവസരം വരും. രണ്ട് കൊല്ലത്തിനടുത്തുണ്ടല്ലോ”

ആ അർജുന് ഉള്ളതായിരുന്നു കിട്ടിയത് എനിക്കാണ് എന്ന് മാത്രം“

“അവനും രാഹുലും പ്രതീകരിച്ചില്ലെല്ലോ? എനിക്കവരെ കുറിച്ചുള്ള ഇമ്പ്രെഷൻ ഒക്കെ പോയി ” രമേഷ് അവൻ്റെ നീരസം പ്രകടമാക്കി

“എന്തായാലും മാനം പോയി. പെണ്ണ് പിടിയൻ എന്ന പേര് വീഴാതിരുന്നാൽ മതിയായിരുന്നു” രണ്ടു പെഗ് കൂടി അടിച്ചിട്ട് ഒരു ഓട്ട വിളിച്ചു ഹോസ്റ്റലിലേക്ക് പോയി

പക്ഷേ ദീപുവിന് ആ പേര് വീഴുകയും ചെയ്‌തു. ഹോസ്റ്റലിൽ ഉള്ളവർ തമാശയായിട്ടാണ് അവനെ ആദ്യം വിളിച്ചു തുടങ്ങിത്. അവനോട് കമ്പനികാരായ പെണ്ണുങ്ങൾ വിളിച്ചു തുടങ്ങി. എന്തിനേറെ എന്തിന് രമേഷ് വരെ അവനെ പെണ്ണുപിടിയൻ എന്നാണ് വിളിക്കുന്നത്. അങ്ങനെ ‘പെണ്ണുപിടിയൻ’ എന്നത് ദീപുവിൻ്റെ ഇരട്ട പേരായി മാറി. പക്ഷേ ക്ളാസ്സിലെ ചില പെൺപിള്ളേരും സീനിയസും എല്ലാം അവൻ ശരിക്കും പെണ്ണുപിടിയൻ ആണെന്നാണ് കരുതിയത്.

വൈകിട്ട് ലേഡീസ് ഹോസ്റ്റലിൽ അന്നയുടെ റൂമിൽ “ഡി അമൃതേ നിൻ്റെ ടൈമിംഗ് തെറ്റി പോയി വെറുതെ ആ ദീപുവിനെ തല്ലേണ്ടി വന്നു.“

“സോറി ഡി അത് പിന്നെ അർജുനും രാഹുലും അത്ര പെട്ടന്ന് നിന്നെ കടന്നു പോകും എന്ന് വിചാരിച്ചില്ല.”

“എന്തായാലും പറ്റിയത് പറ്റി.”

“ഒരു കാര്യം ശ്രദ്ധിച്ചോ അന്നേ… ഈ വിഷയത്തിൽ അവനു പ്രതീകരിക്കാൻ സാധിച്ചില്ല”

“എന്തായാലും ഞാൻ അവനിട്ട് പണി കൊടുക്കും.” അന്ന സ്വയം പറഞ്ഞു.

തൻ്റെ ശത്രുക്കളെ കുറിച്ച് കൂടുതൽ അറിയാനായി അന്ന ഫേസ്ബുക്കിൽ കയറി അർജുനെയും രാഹുലിനെയും തപ്പി. ആദ്യം അവൾക്ക് അവരെ തപ്പി കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പിന്നെ സുമേഷിൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നോക്കിയപ്പോൾ രണ്ടാളും അതിൽ ഉണ്ട്. പക്ഷേ രണ്ടു പേരുടെയും പ്രൊഫൈൽ ലോക്കഡ്‌ ആണ്. അർജുൻ ആണെങ്കിൽ പ്രൊഫൈൽ ഫോട്ടോ പോലും ഇട്ടിട്ടില്ല.
“ഒരു പ്രൊഫൈൽ പിക്ക് പോലും ഇടാത്ത ഇവനൊക്കെ ഏത് യുഗത്തിലാണോ ജീവിക്കുന്നത്?” അന്ന സ്വയം പറഞ്ഞു

അടുത്ത ദിവസം ക്ലാസ്സിൽ വന്നതും ദീപുവിന് എല്ലാവരും കാൺകെ അന്ന വലിയ ഒരു ചോക്കോളേറ്റും ഒരു സോറി കാർഡും കൊടുത്തു. എന്നിട്ട് ദീപുവിനെയും രമേഷിനെയും നല്ല പോലെ ചിരിച്ചു കാണിച്ചു. “നല്ല അഭിനയം” ഞാൻ മനസ്സിൽ കരുതി.

ആ ആഴ്ച വേറെ ഒരു വ്യത്യസം കൂടി ഉണ്ടായി അന്ന തിരിഞ്ഞിരുന്നുള്ള കലിപ്പിക്കൽ നിർത്തി. “എന്തു പറ്റിയോ ആവൊ ഇവളെങ്ങാനും ഇനി നന്നായോ?”

ഞങ്ങൾ തമ്മിലുള്ള കലിപ്പ് നോട്ടം തീർന്നതോടെ മിക്ക ക്ളാസ്സുകളിലും എനിക്ക് ഉറക്കം വന്നു തുടങ്ങി. അതോടുകൂടി ആ നഗ്‌ന സത്യം ഞാൻ മനസ്സിലാക്കി ക്ലാസ്സിൽ ഇത്രയും നാൾ ഉറങ്ങാതിരുന്നത് അവളോടുള്ള കലിപ്പ് കാരണം ആണെന്ന്.

അരുൺ സാറിൻ്റെ എക്കണോമിക്സ് ക്ലാസും പിന്നെ അഡ്വക്കേറ്റ് ശ്രീരാം സാറിൻ്റെ ബിസിനസ്സ് ലോയും ആണ് ഏറ്റവും ബെസ്‌റ്റ് ഉറക്ക ഗുളികകൾ. ഐ.ഐ.എം മിലെ പോലെ ക്ലാസ്സിൽ ഇൻറ്ററാക്ഷൻ ഒന്നുമില്ല അതാണ് മെയിൻ പ്രശനം. പിന്നെ എല്ലാം ഒരു വട്ടം പഠിച്ച വിഷയങ്ങൾ അതിൻ്റെ വിരസതയും ഉണ്ട്. പിന്നെ ഗുണം എന്താണ് എന്ന് വെച്ചാൽ ഉറങ്ങിയാലും ടീച്ചർസ് ഒന്നും പറയില്ല. എഞ്ചിനീയറിംഗ് ക്ലാസ്സിൽ ഒക്കെ ഉറങ്ങിയതിന് മാത്രം എന്നെ എത്ര തവണ പുറത്താക്കിയിരുന്നു.

അതേ ജിമ്മി ഹോസ്പിറ്റലിൽ നിന്നിറങ്ങിയതും അവൻ്റെ ഒരു കൂട്ടുകാരൻ വഴി മട്ടാഞ്ചേരിയിൽ ഉള്ള കരി സാബു എന്നൊരു ക്വോറ്റേഷൻ ടീമിനെ വിളിച്ചു. “രണ്ടു പേരുടെ കൈ തല്ലി ഒടിക്കണം എത്രയാണ് റേറ്റ്.”

“ഒരാൾക്ക് 25000 രൂപ കേസ് ആയാൽ അഡിഷണൽ ക്യാഷ് തരണം.”

“ശരി സമ്മതിച്ചു “

“ക്യാഷും ഫോട്ടോ അടക്കമുള്ള ഡീറ്റൈൽസും ഹോട്ടൽ സുറുമിയിലെ സലീം ഭായിയെ ഏൽപ്പിച്ചേരെ. എന്നിട്ട് എന്നെ വിളിച്ചു പറ. 2 ആഴ്ചക്കുള്ളിൽ സംഭവം നടത്തിയിരിക്കും”

“ഒക്കെ ശരി ചേട്ടാ ഞാൻ ഡീറ്റെയിൽസ് കൈമാറിയിട്ട് ഒന്നുകൂടി വിളിക്കാം.”

അവൻ എന്നിട്ട് അപ്പൻ്റെ മാനേജറിനെ വിളിച്ചു 50000 രൂപ എത്തിക്കാൻ പറഞ്ഞു. എന്നിട്ട് അവൻ്റെ ഒരു കൂട്ടുകാരനെ ഫോണിൽ വിളിച്ചു.
“ഡാ, എനിക്കിട്ട് പണി തന്ന ആ എം.ബി.എ ഫസ്റ്റ് ഇയർ ഉള്ള അർജ്ജുൻ്റെയും രാഹുലിൻ്റെയും പിന്തുടർന്നു അവർ അറിയാതെ നല്ല കുറച്ചു ഫോട്ടോസ് എടുക്കണം. എന്നിട്ട് എൻ്റെ പക്കൽ എത്തിക്കണം.” അന്ന് വൈകിട്ട് തന്നെ ജിമ്മിയുടെ കൂട്ടുകാരൻ ഫോട്ടോസ് ഒരു പെൻഡ്രൈവിൽ ആക്കി ജിമ്മുടെ അടുത്തു എത്തിച്ചു. ജിമ്മി അവൻ്റെ കൈയിൽ തന്നെ പണവും പെൻഡ്രൈവും കരി സാബു പറഞ്ഞ സലിം ഭായിയുടെ കൈയിൽ കൊടുത്തേൽപ്പിക്കാൻ പറഞ്ഞു വിട്ടു.

ജിമ്മിയുടെ ഫോൺ സംഭാഷണങ്ങൾ ഒക്കെ അരുണിൻ്റെ ടെക്നിക്കൽ ടീം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. അവർ ഉടനെ തന്നെ അരുണിനെ വിവരം അറിയിച്ചു. ഉടനെ തന്നെ ഓഫീസിൽ ടീം മീറ്റ് ഫിക്സ് ചെയ്തു അരുണും സെൽവനും പിന്നെ കോബ്ര ഹിറ്റ് ടീം അംഗങ്ങളായ റിഷിയും ഹരിയും. ആദ്യം എല്ലാവരും ജിമ്മിയും സാബുവും തമ്മിലുള്ള റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം കേട്ട്. ഇനി ഏതു ലെവലിൽ ആരും അറിയാതെ ഈ threat അവസാനിപ്പിക്കണം എന്നവർ ഡിസ്‌ക്കസ്സ് ചെയ്തു. ജിമ്മിയെ നേരിട്ട് ഡീൽ ചെയ്താൽ ഇവരുടെ സാന്നിദ്യം പലരുമറിയാൻ സാധ്യതയുണ്ട്. മാത്രമല്ല കോളേജ് വിദ്യാർത്ഥി എന്ന പരിഗണന കൂടി അവന് കൊടുക്കാൻ തീരുമാനിച്ചു അത് കൊണ്ട് സാബുവിനെ ഡീൽ ചെയ്യാൻ തീരുമാനമായി.

അരുൺ ലോക്കൽ ഐ.ബി ഓഫീസർ രഞ്ജിത് കുമാറിനെ വിളിച്ചു. IB യിൽ തന്നെ ഉള്ള ത്രിസൂൽ ഓഫീസറെയാണ് ജീവയുടെ റിക്വസ്റ്റ് പ്രകാരം കൊച്ചിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമേ അരുൺ തൻ്റെ ഐഡൻ്റെഫിക്കേഷൻ കോഡ് പറഞ്ഞിട്ട് അവരുടെ ആവിശ്യം അറിയിച്ചു. സാബുവിൻ്റെ കൂട്ടാളികളെയും കുറിച്ചുള്ള സകല വിവരങ്ങളും ലോക്കൽ പോലീസിൽ നിന്ന് പെട്ടന്ന് തന്നെ കളക്ട ചെയ്തു തരണം. രഞ്ജിത് കുമാർ പെട്ടന്ന് തന്നെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയിൽ നിന്നും ലോക്കൽ സ്റ്റേഷനിൽ നിന്നും വിവരങ്ങൾ കളക്ട ചെയ്ത ഇ മെയിലിൽ അരുണിൻ്റെ ടീമിന് അയച്ചു കൊടുത്തു.

വിവരങ്ങൾ കിട്ടിയ ഉടനെ തന്നെ അവർ നാലു പേരും ടാർഗറ്റ് പ്രൊഫൈലിങ് നടത്തി. സാബുവും കൂട്ടുകാരും ഡ്രഗ് അഡിക്ടസ് ആണ്. മയക്കുമരുന്നിനും കഞ്ചാവിനും വേണ്ടി പിടിച്ചു പറി മുതൽ ക്വോറ്റേഷൻ പണി വരെ ആണ് മെയിൻ പരിപാടി. നാല് പേരും രാത്രി 10 മണിയോടെ സാബുവിൻ്റെ കൂട്ടാളികളും കൂടാറുള്ള പഴയ ബിഎൽഡിങ്ങിലേക്ക് എത്തി. ചുറ്റുമൊന്നു നീരീക്ഷിച്ചിട്ട് നേരെ അകത്തേക്ക് കയറി.
സാബുവും കൂട്ടരും 50000 രൂപയുടെ വർക്ക് കിട്ടിയതിൻ്റെ ആഘോഷത്തിൽ ആണ്. ഒന്ന് രണ്ടു ഷോട്ട് പൗഡർ വലിച്ചു കയറ്റിയിട്ടുണ്ട്.

“ഇതിൽ ആരാണ് സാബു?” അകത്തു കയറിയതും അരുൺ ചോദിച്ചു

സംഭവം പന്തിയല്ല എന്ന് തോന്നിയ അവൻ്റെ കൂട്ടാളികൾ ഒരു അക്രമം പ്രതീക്ഷിച്ചു ടൂൾസ് ഒക്കെ എടുത്തു കൈയിൽ പിടിച്ചിട്ടുണ്ട് “ഞാനാടാ സാബു എന്തിനാണ് നിങ്ങൾ ഇങ്ങോട്ടേക്ക് വന്നത്.?” സാബു എണിറ്റു നിന്ന് ചോദിച്ചു.

“ഇന്ന് കിട്ടിയ വർക്ക് മറക്കണം. പിന്നെ ആ ഫോട്ടോസ് തിരിച്ചേല്പിക്കണം,കൂടുതൽ പണം തരാം.”

“നീയൊക്കെ ആരാണെങ്കിലും ശരി സാബു ഒരു വർക്ക് പിടിച്ചാൽ അത് തീർത്തിരിക്കും.” സാബു ആവേശത്തോടെ പറഞ്ഞു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. കോബ്ര ടീം അംഗങ്ങളും സാബുവിൻ്റെ കൂട്ടാളികളും തമ്മിൽ പൊരിഞ്ഞ സംഘട്ടനം തന്നെ നടന്നു. അടി കഴിഞ്ഞപ്പോൾ സാബുവും കൂട്ടരും നിലത്തു കിടന്നു ഉരുളുകയാണ്. സെൽവൻ അവന്മാരുടെ കൈയിൽ നിന്ന് താഴെ വീണ ഒരു ഇരുമ്പു പൈപ്പ് എടുത്ത് റിഷിയുടെ സഹായത്തോടെ സാബുവിൻ്റെ രണ്ടു കൂട്ടാളികളുടെ ഒരോ കാലും, മറ്റു രണ്ടു പേരുടെ ഇടതു കൈയും തല്ലി ഒടിച്ചു . അവിടെ അകെ അവന്മാരുടെ നിലവിളി ഉയർന്നു. കോബ്ര ടീം ലോക്കൽ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാൻ ചെയുന്ന പരിപാടി ആണ് കാല് അല്ലെങ്കിൽ കൈ തല്ലി ഒടിക്കൽ.

അരുൺ സാബുവിനെ കുത്തിന് പിടിച്ചു ചോദിച്ചു. “ഫോട്ടോസുള്ള പെൻഡ്രൈവ് എവിടെ?”

സാബു പേടിച്ചു വേഗം തന്നെ പോക്കറ്റിൽ നിന്ന് പെൻഡ്രൈവ് എടുത്തു കൊടുത്തു. അരുൺ കൈ കൊണ്ട് ആംഗ്യം കാണിച്ചതും സെൽവൻ വന്ന് അതേ ഇരുമ്പുവടി കൊണ്ട് സാബുവിൻ്റെ ഇടതു കാല് തല്ലി ഒടിച്ചു. അവൻ ഉച്ചത്തിൽ നിലവിളിച്ചതും അരുൺ അരയിൽ നിന്ന് റിവോൾവർ എടുത്തു വായിൽ തിരുകിയിട്ട് പറഞ്ഞു “എടാ സാബു നീയോ നിൻ്റെ ഗ്യാങ്ങിൽ പെട്ടവരോ ഇവിടെ നടന്നത് നിനക്ക് ക്വോറ്റേഷൻ തന്ന ആളോടൊഴികെ ആരോടും പറയരുത്. പുറത്തു പറഞ്ഞാൽ നിനക്ക് മരണം ഉറപ്പാണ്. പിന്നെ വർക്ക് തന്ന അവനോടും പറഞ്ഞേരെ ഇതു പോലത്തെ പരിപാടിക്കിനി ഇറങ്ങിയാൽ കൊന്ന് കുഴിച്ചു മൂടും എന്ന്.
ഇത് പറഞ്ഞിട്ട് കോബ്ര ടീം അവിടന്ന് തിരിച്ചു പോയി. സാബുവും കൂട്ടരും ആംബുലൻസ് വിളിച്ചു സ്വയം ഹോസ്പിറ്റിലിൽ പോയി. തല്ല് പിടി കേസ് ആണെന്ന് സംശയം തോന്നി ഹോസ്പിറ്റലുകാർ പോലീസിനെ വിളിച്ചു. അവര് വന്ന് കുറെ ചോദ്യം ചെയ്‌തെങ്കിലും അവരാരും തന്നെ പരാതി ഇല്ല എന്നല്ലാതെ ഒന്നും പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സാബു തന്നെ ജിമ്മിയെ വിളിച്ചു സംഭവിച്ചത് അത് പോലെ തന്നെ വിവരിച്ചു. അത് കേട്ടതും ജിമ്മിക്ക് പേടിയായി. താൻ ക്വോറ്റേഷൻ കൊടുത്തവരെ അതേ ദിവസം തന്നെ തേടി പിടിച്ചു ഇത് പോലത്തെ പണി കൊടുത്തെങ്കിൽ അർജുനും രാഹുലും ചില്ലറക്കാരല്ല അല്ല. അവന് എത്ര ആലോചിച്ചിട്ടും ഇത് ചോർന്നത് എങ്ങനെ എന്ന് മനസിലായില്ല. അന്വേഷിച്ചു കണ്ട് പിടിക്കാനുള്ള ധൈര്യവും പോയി, ആരും അറിയാതെ ഇത് ഇവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് ജിമ്മിക്ക് മനസ്സിലായി.

അർജ്ജുനും രാഹുലും കോളേജിൽ ചേർന്നിട്ട് ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു. കോളേജിൽ ആണെങ്കിൽ പഠിക്കാൻ ഉള്ള ലോഡ് കൂടി കൂടി വന്നു. പ്രെസൻ്റെഷനുകൾ അസൈൻമൻറ്റ്സ് അങ്ങനെ എല്ലാം. ഞാൻ ഒഴികെ എല്ലാവരും ഭയങ്കര പഠിപ്പാണ്. മിക്ക സബ്‌ജെക്ടസും ഞാൻ ഐഐഎം ൽ നേരത്തെ പഠിച്ചിട്ടുള്ളതാണ്.

ക്ലാസ്സിൽ ഇപ്പോൾ പെൺപിള്ളേരും ആണ് പിള്ളേരും മിക്സ് ആയിട്ടാണ് ഇരിക്കുന്നത്. ഗ്രൂപ്പ് പ്രസെൻറ്റേഷൻ ഒക്കെ ഉള്ളത് കൊണ്ട് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പെട്ടന്ന് തന്നെ കമ്പനി ആയി. ഞാനും അന്നയും ഒന്ന് രണ്ട് ഗ്രൂപ്പിൽ ഒരുമിച്ചു വന്നെങ്കിലും യാതൊരു സംസാരവും തമ്മിൽ ഉണ്ടായില്ല. അവൾ ഗ്രൂപ്പിൽ ഉള്ളപ്പോൾ ഒറ്റയാൻ പോലെയാണ് ഞാൻ. ടോപ്പിക്ക് ഡിസ്കഷനിൽ ഒന്നും ഞാൻ കൂടിയില്ല. എനിക്ക് പ്രസെൻ്റെ ചെയ്യാനുള്ള ഭാഗം എടുത്തു ഭംഗിയായി അവതരിപ്പിക്കും . ഗ്രൂപ്പിലെ ബാക്കി ഉള്ളവർ ഒരുമിച്ചും.

മുൻ നിരയിൽ കുറച്ചു പഠിപ്പിക്കൾ ആണ് സ്ഥിരം ഇരിക്കാറ്. മുൻപിൽ ഇരുന്നാൽ മിസ്സ് പഠിപ്പിക്കുന്നത് നേരെ തലയിലേക്ക് കയറും എന്നാണ് വിചാരം. ഫിലിപ് അച്ചായനും മുൻ നിരയിലേക്ക് മാറി. രാഹുൽ ജെന്നിയുടെ കൂടെ ആണ് ക്ലാസ്സിൽ ഇരിക്കുന്നത്. സൂര്യയുടെയും പ്രീതിയുടെയും പുതിയ കമ്പനി ആണ് ജെന്നി.
അന്ന ആണുങ്ങളടക്കം എല്ലാവരുമായി കമ്പനി ആകാൻ ശ്രമിക്കുന്നുണ്ട്. പഴയ ജാഡ ഇറക്കൽ ഒക്കെ നിർത്തി എല്ലാവരുമായി നല്ല കൂട്ടാണ്. എന്തിനേറേ പറയുന്നു രമേഷും ദീപുവിനെ വരെ അവൾ കയ്യിലെടുത്തു എന്ന് പറയാം. എങ്കിലും അവന്മാരുടെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ എൻ്റെ തോന്നൽ മാത്രമാകാം. സുമേഷ് ആണ് അവളുടെ ബെസ്ഡ് ഫ്രണ്ട്. ആള് പാവം ആയത് കൊണ്ട് ഞാൻ അവനെ തിരുത്താൻ ഒന്നും പോയില്ല. ജീനയുടെ പിന്നാലെ പോയിട്ട് ഒന്നും നടക്കാത്ത കാരണം ക്ലാസ്സിൽ തന്നെ ഉള്ള സോണിയ ആണ് അവൻ്റെ പുതിയ ടാർഗറ്റ്. അതേ സോണിയുടെ പിന്നാലെ ആണ് ടോണിയും. അതും പറഞ്ഞു രണ്ടു പേരും ഇടക്ക് വഴക്കുണ്ടാക്കും. കുറച്ചു കഴിയുമ്പോൾ അടി അവസാനിപ്പിച്ച് വീണ്ടും ചങ്ക് .

കുറച്ചു നാൾ കൊണ്ട് തന്നെ ഞാനും രാഹുലും ഒഴികെ എല്ലാവരുമായി അന്ന കട്ട കമ്പനിയായി.

അവളുടെ സ്മാർട്നെസ്സ് എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഒടുക്കത്ത എനർജി ലെവൽ ആണ്. രാവിലെ മുതൽ ആൾ ഫുൾ ലൈവ് ആണ്. പോരാത്തതിന് സാദാരണ പെൺ പിള്ളേരെ പോലെ ആണ് പിള്ളേരോട് സംസാരിക്കാനോ ദേഹത്ത് തൊടാനോ ഒന്നും അവൾക്ക് യാതൊരു മടിയുമില്ല.

എല്ലാവരുടെ അടുത്തും ഫ്രീ ആയിട്ടും ഫ്രണ്ട്‌ലി ആയിട്ടുമാണ് പെരുമാറ്റം പക്ഷേ എനിക്കെതിരെ അവൾ പുതിയ അടവ് ഇറക്കി തുടങ്ങി. കുറച്ചു കമ്പനി ആകുന്നവരുടെ അടുത്ത് ‘ഇര’ യെന്ന കഥ. എനിക്ക് അവളോട് എന്തിനാണ് ഇത്ര ദേഷ്യം എന്ന് അവൾക്കറിയില്ല പോലും. പാവം അന്നയും ക്രൂരനായ ഞാനും. അത് ഊട്ടിയുറപ്പിക്കാനെന്നോണം ഗ്രൂപ്പ് ആക്ടിവിറ്റിക്ക് ഇടയിൽ ഒന്ന് രണ്ട് വട്ടം സംസാരിക്കാൻ ശ്രമിച്ചു. അതും പ്രസെൻറ്റേഷൻ ചെയ്യേണ്ട വിഷയത്തിൽ സംശയം തീർക്കാനെന്ന പോലെ. കാണുന്നവർ വിചാരിക്കും ഒരു അക്കാഡമിക്ക് സംശയം തീർക്കാൻ പോലും അവളുടെ അടുത്ത് സംസാരിക്കാത്ത ഞാൻ എന്തു സാധനം ആണെന്ന്.

ഒരു തരം മിസ്ൻഫൊർമേഷൻ ക്യാമ്പയൻ. നേരിട്ടുള്ള സംസാരം അല്ലാത്തത് കൊണ്ട് ചോദിക്കാനും പറ്റില്ല,

ആദ്യമൊക്കെ അവളുടെ നാടകം കളി ഞാൻ മൈൻഡ് ചെയ്തിരുന്നില്ലെങ്കിലും കൂടുതൽ ആളുകൾ നിങ്ങൾ തമ്മിൽ എന്താണ് പ്രശനം എന്ന് ചോദിച്ചു തുടങ്ങിയതോടെ എനിക്ക് അവളോടുള്ള ദേഷ്യം കൂടി. മാർ. Mr കൂളിൽ നിന്ന് Mr ഹോട്ടിലിലേക്കു ഞാൻ മാറി തുടങ്ങി അവളുടെ മുഖം പോയിട്ട് തല വട്ടം കാണുമ്പോളെക്കും എനിക്ക് ദേഷ്യം വന്നു തുടങ്ങി എന്ന് മാത്രമല്ല അത് മുഖത്തു പ്രകടമാണ്. ബീന മാമും സുനിത മാമും വരെ എന്താണ് പ്രശനം അതൊക്കെ വിട്ടു കളഞ്ഞു കൂടെ എന്നുപദേശിച്ചപ്പോൾ ആണ് അവളുടെ പ്രവർത്തിയുടെ വ്യാപ്തി ശരിക്കും എനിക്ക് ബോധ്യപ്പെട്ടത്.
പലരും എന്നോട് അവളുമായിട്ടുള്ള വഴക്കിൻ്റെ കാരണം ചോദിച്ചു തുടങ്ങി. പറഞ്ഞു ഫലിപ്പിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ആർക്കും ഒരു മറുപടിയും കൊടുത്തില്ല.

പെൺപിള്ളേരുടെ അടുത്ത് വലിയ കമ്പനിക്ക് പോകാത്തതിനാലും അന്നയുമായിട്ടുള്ള പ്രശ്നങ്ങൾ കാരണം ക്ലാസ്സിലെ പല പെണ്ണുങ്ങൾക്കും എന്നെ ചെറിയ പേടിയൊക്കയാണ് എന്നാണ് സുമേഷിൻ്റെ റിപ്പോർട്ട്. പിന്നെ ജിമ്മിയെ പഞ്ഞിക്കിട്ട് അങ്ങനെ ഒരു വില്ലൻ പട്ടവും ഉണ്ടല്ലോ.

സുമേഷ് ഇടക്ക് തമാശക്ക് വന്നു പ്രശനം കോമ്പ്രോമൈസ് ആക്കി തരാം എന്ന് പറയും. കൂട്ടത്തിൽ ഒരു ഓളത്തിനു അവൻ്റെ കൂടെ ടോണിയും കൂടും. കാരണം അന്നയെ കുറിച് സുമേഷിന് ദിവസവും എന്ധെങ്കിലും പറയാൻ കാണും അവസാനം ചെന്നെത്തുന്നത് കോമ്പ്രോമിസ് ആക്കം എന്ന ഓഫെറിലും.

റൂമിൽ മിക്ക ദിവസവും ഇതാണ് സംസാരം. “അല്ല അർജ്ജു ചേട്ടാ സത്യത്തിൽ ചേട്ടനും അന്നയും തമ്മിൽ എന്താണ് പ്രശനം?” പതിവ് പോലെ ലൈറ്റ് ഓഫാക്കിയതും ടോണിയുടെ ചോദ്യം വന്നു

“അർജ്ജു ചേട്ടാ അന്നക്കു വഴക്കു അവസാനിപ്പിക്കണം എന്നുണ്ട് ഞാനും ടോണിയും കൂടി എല്ലാം പറഞ്ഞു സെറ്റിൽ ചെയ്യാം അതിനു ശേഷം നിങ്ങളായിരിക്കും ബെസ്ററ് ഫ്രണ്ട്സ. ചിലപ്പോൾ ലൗഴ്സും എന്തോക്കെ പറഞ്ഞാലും നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ് ” സുമേഷിൻ്റെ വക അടുത്ത ഡയലോഗ്

തമാശക്ക് പറയുന്നത് ആണെങ്കിലും ആദ്യമൊക്കെ ഞാൻ തെറി വിളിക്കുമ്പോൾ അവന്മാർ അവിടെ കടന്നു ചിരിക്കും. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ പ്രതീകരണം ഒക്കെ നിർത്തി.

ജേക്കബ് അച്ചായൻ ഇടക്ക് ഞങ്ങളെ വിളിക്കാറുണ്ട്.

രണ്ടാഴ്ച കൂടുമ്പോൾ ജീവ വിളിക്കും. അഞ്ജലി സുഖമായിരിക്കുന്നു എന്ന് മാത്രം പറയും. വിശ്വനെ കുറിച്ച് ഞാൻ ചോദിക്കാറുമില്ല പുള്ളി പറയാറുമില്ല. പുള്ളിയുടെ ചില സംസാരത്തിൽ നിന്ന് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ മനസ്സിലാക്കുന്ന പോലെ തോന്നാറുണ്ട്. ജിമ്മിയെ കുറിച്ചും അന്നയെ കുറിച്ചും ഒക്കെ ചോദിച്ചു. ചിലപ്പോൾ ജേക്കബച്ചായൻ എന്ധെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകും.

പിന്നെ കൂടുതലും ഐഡൻറ്റിറ്റി വെളിവാക്കരുത് എന്നുള്ള ഉപദേശമാണ്. പിന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്നും. ഫോട്ടോസ് ഒക്കെ കാണാൻ പഴയ id യൂസ് ചെയ്യണം എന്ന് ഞാൻ നിർബന്ധം പറഞ്ഞത് കൊണ്ട് ഫ്ലാറ്റിൽ എത്തിയ ഒരു വീക്കെൻഡിൽ പുള്ളി ഒരാൾ വഴി ഒരു സെക്യൂർഡ് ലാപ്ടോപ്പ് എത്തിച്ചു തന്നു. അതിൽ നിന്ന് പഴയ ഫേസ്ബുക് ഐഡിയിൽ ലോഗിൻ ചെയ്തു എൻ്റെയും രാഹുലിൻ്റെയും ഫേസ്ബുക് id പ്രൊഫൈൽ ലോക്ക് ഇടിയിപ്പിച്ചു. എല്ലാ ഫോട്ടോ ആൽബങ്ങളുടെയും സെക്യൂറിറ്റി സെറ്റിംഗ്സുസ് മാറ്റി. എന്നിട്ട് പുതിയ ഫേസ്ബുക് ഐഡിയിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ആഡ് ചെയ്‌തു. ഇനി ഫ്രണ്ട്ലിസ്റ്റിൽ ഉള്ള ഒരാളുടെ ഫോട്ടോസ് കാണുന്ന രീതിയിൽ പുതിയ ഐഡിയിൽ നിന്ന് പഴയ ഐഡിയിലെ ഫോട്ടോസ് ഒക്കെ എനിക്ക് കാണാം.
ക്ലാസ്സ് തുടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞതും 1st ഇൻ്റെർണൽ എക്സാം നടന്നു. ഒന്നും പഠിക്കാതെ നടക്കുന്ന എനിക്കാണ് ക്ലാസ്സിൽ ഏറ്റവും നല്ല മാർക്ക്. അതും ഡയറക്ടർ മാഡത്തിൻ്റെ ഉത്തരവ് ഉണ്ടായിട്ടു വരെ. പലതിലും ഫുൾ മാർക്കും ഉണ്ട് അതോടെ എല്ലാവർക്കും അത്ഭുതമായി. കാരണം മിക്കവർക്കും മാർക്ക് വളരെ കുറവായിരുന്നു. അവരുടെ പഠിത്തം മോശമായത് കൊണ്ട് മാത്രമല്ല കോളേജ് സ്ട്രിക്ട ആണെന്ന് കാണിക്കാൻ ഇൻ്റെർണൽ പരീക്ഷപേപ്പർ കട്ടിയായി സെറ്റ് ചെയ്തതിന് പുറമെ മാർക്ക് വളരെ പിടിച്ചാണ് നൽകുന്നത്.

ക്ലാസ്സിലെ പെണ്ണുങ്ങൾക്ക് ആണുങ്ങളിൽ പലർക്കും എൻ്റെ ഉയർന്ന മാർക്ക് ഒരു ഷോക്ക് ആയിരുന്നു ക്ലാസ്സിൽ ഇരുന്നുറങ്ങുന്ന ഞാൻ ക്ലാസിലെ ടോപ്പർ. എന്നെ അറിയുന്ന രാഹുൽ മാത്രം അത്ഭുതപെട്ടില്ല. രാഹുലിന് ഒന്ന് രണ്ട് വിഷയങ്ങളിൽ മാർക്ക് കുറവായിരുന്നു എങ്കിലും ഒരു വിഷയത്തിലും തോറ്റില്ല. മാർക്ക് കുറഞ്ഞതിൽ അവന് കുറച്ചു വിഷമം ഉണ്ട്. മാർക്ക് വന്നതോടെ എന്നോട് രണ്ട് പേർക്ക് ഭയങ്കര അസൂയ ആയി. പിന്നീടുള്ള പെരുമാറ്റത്തിൽ നിന്ന് വ്യക്തമായിരുന്നു. ഫസ്റ്റ് പ്രതീക്ഷിച്ച രണ്ടു പേരാണ്. ഒരു അരവിന്ദ് നായരും പിന്നെ സോഫിയ ലോറൻസ് എന്നൊരു പെണ്ണും. പോരാത്തതിന് സോഫിയ ഞാൻ കോപ്പി അടിച്ചാണ് ഉയർന്ന മാർക്ക് കരസ്ഥമാക്കിയത് എന്ന് പടുത്ത വിട്ടു.

ബിസിനെസ്സ് ലോ എടുക്കുന്ന പ്രൊഫസർ കരുതിയത് ഞാൻ കോപ്പി അടിച്ചു എന്നാണ്. കാരണം ഉത്തരങ്ങളിൽ സെക്ഷനുകളും ജഡ്ജ്മെൻ്റെകളുടെ ഫുൾ പേരും കൊല്ലവും അടക്കം ഞാൻ എഴുതിയിരുന്നു. പുള്ളി എന്നെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു എന്നോട് അതിൽ നിന്ന് ചിലത് വീണ്ടും ചോദിച്ചു. എഴുതിയത് പോലെ തന്നെ കറക്റ്റ് ആയി പറഞ്ഞപ്പോൾ മാത്രമാണ് പുള്ളിക്ക് വിശ്വാസമായത്.

അന്ന അവളുടെ അനിയൻ സ്റ്റീഫനെ കാണുമ്പോളും ഫോൺ വിളിക്കുമ്പോളും ഒക്കെ അർജ്ജുനെയും രാഹുലിനെയും എങ്ങനെ തറ പറ്റിക്കാം എന്ന് മാത്രമായി സംസാരം. പണ്ട് തൻ്റെ കാര്യങ്ങൾ അന്വേഷിക്കാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ചേച്ചി അല്ല എന്ന് അവന് തോന്നി തുടങ്ങി ചേച്ചിക്ക് ഭ്രാന്തു പിടിച്ചോ എന്ന് പോലും സ്റ്റീഫന് തോന്നി തുടങ്ങി. രാഹുലിൻ്റെ ഒരു ഫ്രണ്ടിൻ്റെ ചേട്ടൻ അന്നയുടെ ക്ലാസ്സിൽ തന്നെയാണ്. അവൻ വഴി കാര്യങ്ങൾ അറിഞ്ഞതിൽ നിന്ന് ചേച്ചിയുടെ പ്രവർത്തികൾ കാരണം അർജുൻ എപ്പോൾ വേണെമെങ്കിലും പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപർവതമായി മാറികൊണ്ടിരിക്കുകയാണ്‌ എന്ന് സ്റ്റീഫന് മനസ്സിലായി.
സംഭവം കൈവിട്ടു പോകും എന്ന് തോന്നിയത് കൊണ്ട് അവൻ അന്ന ചേച്ചി അറിയാതെ അർജുനോടും രാഹുലിനോടും നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചു.

വൈകിട്ട് അവൻ എം.ബി.എ മെൻസ് ഹോസ്റ്റലിൻ്റെ അടുത്തു കാത്തു നിന്നു. അർജുനും രാഹുലും ബൈക്കിൽ വന്നതും അവൻ നിർത്താനായി കൈ കാണിച്ചു. “നല്ല പരിചയം ഉള്ള മുഖം, സുമുഖനായ ഒരു ചെറുപ്പക്കാരൻ, പക്ഷേ മുൻപ് കണ്ടു പരിചയമില്ല ” അർജ്ജുൻ മനസ്സിൽ ഓർത്തു.

അവൻ ഞങ്ങളുടെ അടുത്തു വന്നു കൈ കൊടുത്തുകൊണ്ട് പറഞ്ഞു “ഹലോ അർജുൻ ഞാൻ സ്റ്റീഫൻ അന്നയുടെ അനിയൻ ആണ്. ചേച്ചിയുമായുമുള്ള വിഷയം സംസാരിക്കാൻ ആണ് വന്നത്.”

അത് കേട്ടതും അർജ്ജുൻ്റെയും രാഹുലിൻ്റെയും മുഖത്തു ദേഷ്യം ഇരച്ചു കയറി എങ്കിലും ഒന്നും പറയാൻ നിന്നില്ല. “പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം. ചേച്ചിക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കാൻ ആണ് ഞാൻ വന്നത്. അന്ന ചേച്ചിയും ഞാനും ചെറുപ്പം മുതൽ അമ്മയില്ലാതെ വളർന്നതാണ് ചേച്ചിക്ക് 4 വയസുള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത്. സ്നേഹത്തിനും പകരമായി അപ്പൻ പണം മാത്രമാണ് തന്നുകൊണ്ടിരുന്നത്. അതിൻ്റെ ഒക്കെ കുഴപ്പം എൻ്റെ ചേച്ചിക്കുണ്ടെന്ന് എനിക്കറിയാം എങ്കിലും എൻ്റെ ചേച്ചിയല്ലേ. അത് കൊണ്ട് കുറച്ചു അലിവ് കാണിക്കണം” അവൻ യാചനയുടെ സ്വരത്തിൽ ഞങ്ങളോട് പറഞ്ഞു.

“നീ എന്താ അവളെ പോലെ വെടുക്കു ആകാതിരുന്നത്” രാഹുൽ ചാടി കയറി ചോദിച്ചു. അതിന് അവൻ ഒന്നും തന്നെ മിണ്ടിയില്ല

എനിക്ക് അവൻ്റെ വികാരം മനസ്സിലായി. എനിക്ക് അഞ്ജലിയോടുള്ള കരുതൽ തന്നെയാണ് അവന് അന്നയോടുള്ളത്.

“പിന്നെ ഓണം അവധി വരുകയല്ലേ അപ്പോൾ ഞാൻ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം.” “ശരി ഓണം വരെ അവളുടെ ഭാഗത്തു നിന്ന് എന്തു പ്രോവൊക്കേഷൻ ഉണ്ടായാലും ഞങ്ങൾ തിരിച്ചൊന്നും ചെയ്യില്ല. പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ.” ഞാൻ അവനോട് പറഞ്ഞു.

“അത് മതി ചേട്ടന്മാരെ thank you ” അതും പറഞ്ഞിട്ട് അവൻ സന്തോഷത്തോടെ ബൈക്കിൽ കയറി പോയി

രാഹുലിന് ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല. ഞാൻ അഞ്ജലിയെ കുറിച്ച ഓർത്തെന്ന് അവന് മനസ്സിലായി. “പാവം പയ്യൻ, അവളുടെ അനിയൻ ആണെന്ന് പറയുകേ ഇല്ല” ഞാൻ രാഹുലിനോട് പറഞ്ഞു.
“എന്നാ പിന്നെ അവളെ അങ്ങ് കെട്ട് അവനെ നിനക്ക് അളിയൻ ആയി കിട്ടുമെല്ലോ.” രാഹുൽ ദേഷ്യത്തോടെ പറഞ്ഞു.

അവൻ്റെ വായിൽ നിന്ന് കൂടുതൽ കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. രാത്രി പതിവ് പോലെ സുമേഷും ടോണിയും എന്നെ അന്നയുടെ പേരും പറഞ്ഞു കളിയാക്കിയെങ്കിലും ഞാൻ തിരിച്ചൊന്നും കളിയാക്കാൻ നിന്നില്ല.

ഒരാഴ്ച കഴിഞ്ഞാൽ ഓണ അവധി തുടങ്ങുകയാണ്. ഞാനും രാഹുലും ജേക്കബ് അച്ചായൻ്റെ ഏലാ തോട്ടത്തിൽ പോകാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. പുള്ളി കുറെ നാളായി വിളിക്കുന്നു. ക്ലാസ്സിലെ ആദ്യ ഓണത്തിൻ്റെ ത്രില്ലിൽ ആണ് എല്ലാവരും പെണ്ണുങ്ങളെ ഒക്കെ സെറ്റ് സാരിയിൽ കാണാമെല്ലോ. ഓണത്തിൻ്റെ അന്ന് രാവിലെ തന്നെ പിരിവിട്ടു കാശുമായി രമേഷും ദീപുവും ടോണിയും കൂടി പൂവൊക്കെ വാങ്ങാൻ പോയി. അന്ന പൂ വാങ്ങാൻ പിരിവിലേക്ക് 5000 രൂപയാണ് കൊടുത്തത് എന്നൊക്കെ സുമേഷ് തള്ളുന്നുണ്ടായിരുന്നു. കാശു കുറെ പിരിഞ്ഞു കിട്ടിയത് കൊണ്ട് വൈകിട്ട് ബാറിൽ പോയിട്ട് രണ്ടെണ്ണം അടിച്ചിട്ട് പിരിയാൻ ആണ് മച്ചാന്മാരുടെ പരിപാടി. പക്ഷേ എല്ലാവർക്കും ക്ഷണമില്ലാ. ഞാനും രാഹുലും മാത്യവും തൃശൂർ ഗെഡികൾ അടക്കം 10 പേർ.

മുണ്ടുടുത്ത പരിചയം ഒന്നുമില്ലെങ്കിലും സിൽവർ കര കസവ് മുണ്ടും ഇന്ദ്ര നീല സിൽക്ക് ഷിർട്ടുമാണ് എൻ്റെ വേഷം. രാഹുൽ ഒരു സിൽവർ ഷർട്ടും കറുത്ത കര കസവ് മുണ്ടുമാണ് വേഷം. രണ്ടാളും അടിപൊളി ലൂക്ക് ആയിട്ടുണ്ട്. വടം വലി മത്സരത്തിന് ഒക്കെ പങ്കെടുക്കാനായി ജീൻസും ടീഷർട്ടും ബാഗിൽ എടുത്തു വെച്ച്. എല്ലാവന്മാരും മാക്സിമം സ്റ്റൈലിൽ ആണ്.

തലേ ദിവസം തന്നെ ഹോസ്റ്റലിൻ്റെ അടുത്ത് കട നടത്തുന്ന ചേട്ടൻ്റെ വീട്ടിൽ പോളോ കുട്ടനെ കൊണ്ട് വന്നിട്ടിരുന്നു. കാരണം മുണ്ടുടുത്തു ബൈക്കിൽ പോകുന്നത് റിസ്ക് ആണ്. രാവിലെ ഞാനും രാഹുലും മാത്യുവിനെയും കൂട്ടി കാറിൽ കോളേജിലേക്ക് എത്തി. ഞങ്ങൾ എത്തിയപ്പോളേക്കും എല്ലാവരും പൂക്കളം ഇടാനുള്ള തയ്യാറെടുപ്പിൽ ആണ്.

സെറ്റ് സാരിയിൽ പെണ്ണുങ്ങളും മുണ്ടും ഷർട്ടും കുർത്തയും ഒക്കെ അണിഞ്ഞു ആണുങ്ങളും, എല്ലാവരും നല്ല സ്റ്റൈലിൽ ആണ് മുല്ലപ്പൂവുമൊക്കെ വെച്ച് പെണ്ണുങ്ങൾ നല്ല കളറായിട്ടുണ്ട്. സിമ്പിൾ ആയിട്ടുള്ള എതോ ഡിസൈനർ കസവു സാരിയിൽ അന്ന കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി. അന്ന അല്പം വയറും പുക്കിളും ഒക്കെ കാണിച്ചിട്ടുണ്ട്. മനഃപൂർവം ആണോ അറിയാതെ സാരി നീങ്ങി പോയതാണോ എന്ന് പറയാൻ പറ്റില്ല അവളുടെ വെളുത്ത ആലില വയറിലേക്ക് ആണുങ്ങൾ ഇടയ്ക്കിടെ നോൽക്കുന്നുണ്ട്.
രാഹുൽ ജെന്നിയെ വിളിച്ചുകൊണ്ട് ക്യാൻ്റെനിലേക്ക് പോയി. എന്നെ വിളിച്ചെങ്കിലും ഞാനില്ല എന്ന് പറഞ്ഞു ഒഴുവായി ആരെയും മൈൻഡ് ചെയ്യാതെ ക്ലാസ്സിൻ്റെ മൂലയിൽ പോയി ഇരുന്നു. പൂക്കളം ഇടാൻ കൂടണം എന്നൊക്കെ അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ ഒരു കുഴപ്പം ഉണ്ട് പോൾ എന്ന നിശ്ചൽ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കുന്നുണ്ട്. പോരാത്തതിന് മിക്കവരും മൊബൈലിൽ കൂട്ടം കൂടിയും അല്ലാതെയുമൊക്ക ഫോട്ടോ എടുക്കുന്നുണ്ട്. ഞങ്ങൾ വന്നപ്പോൾ തന്നെ പോൾ ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ഞാനും രാഹുലും പതുക്കെ മുഖം തിരിച്ചു കളഞ്ഞു. ഈ ഫോട്ടോസൊക്കെ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയിൽ കയറും. എപ്പോൾ ഫോൺ വിളിച്ചാലും ജീവ പറയുന്ന ഒരു കാര്യമാണ് ഒരു കാരണവശാലും സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്ന്.

ഞാൻ ഒരു സിനിമ കാണുന്ന പോലെ ഏറ്റവും പിന്നിൽ ഇരിക്കുകയാണ്. എന്നെ കൂടാതെ ഒന്ന് രണ്ട് കാമുകി കാമുകന്മാർ മാത്രമാണ് ഡെസ്കിൽ ഇരിക്കുന്നത്.

9 മണി ആയപ്പോൾ എല്ലാവരും പൂക്കളം ഇട്ട് തുടങ്ങി. അന്ന പതിവ് പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി തുള്ളി നടക്കുന്നുണ്ട്. അവളുടെ അഴക് കാണാൻ ചില സീനിയർസടക്കം പലരും ക്ലാസ്സിലേക്ക് എത്തി നോക്കി പോകുന്നുണ്ട്. പെട്ടന്ന് അന്ന എന്നെ നോക്കി. അവൾ നോക്കിയതും സാദാരണ കലിപ്പിച്ചു നോക്കാറുള്ള ഞാൻ എന്തോ നോട്ടം മാറ്റി കളഞ്ഞു.

“ഛെ ! വായി നോക്കിയിരിക്കുകയാണ് എന്ന് വിചാരിച്ചു കാണുമോ.” പെട്ടന്ന് അവൾ എൻ്റെ സീറ്റ് ലക്ഷ്യമാക്കി മുകളിലേക്ക് കയറി വന്നു. എന്നിട്ട് കളിയാക്കികൊണ്ട് പറഞ്ഞു

“എന്താ മാഷേ ഇവിടെ വായി നോക്കി ഇരിക്കാതെ വന്ന് പൂക്കളം ഇടാൻ സഹായിക്ക്. ” അത് കേട്ടതും എനിക്ക് ദേഷ്യം വന്നു.

“നിൻ്റെ ഫ്രീ ആയിട്ടുള്ള വട ഷോ കാണാൻ എത്ര പേര് വരുമെന്ന് എണ്ണമെടുക്കുകയായിരുന്നു ഞാൻ ” ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് സംഭവം കത്തിയത്. മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. പെട്ടന്ന് തന്നെ സാരി വലിച്ചു വയറു മറിച്ചിട്ട താഴേക്ക് തുള്ളി തുള്ളി പോയി.

“വേണ്ടായിരുന്നു അതും ഒരു പെണ്ണിനോട് പോരാത്തതിന് സ്റ്റീഫന് ഞാൻ വാക്ക് കൊടുത്തതാണെല്ലോ പറ്റിയത് പറ്റി. അപ്പുറത്തിരുന്ന കാമുകി കാമുകന്മാരായ വിബിയും വീനീതയും എന്തായാലും ഞാൻ പറഞ്ഞത് കേട്ട് കാണും. ഒരു പെണ്ണ് കേട്ട സ്ഥിതിക്ക് സംഭവം പരസ്യമാക്കും.“
ഞാൻ പതുക്കെ ക്ലാസ്സ് റൂം വിട്ടു രാഹുലിനെ തപ്പി ഇറങ്ങി. പക്ഷേ അവനെ കണ്ടില്ല. അവൻ ജെന്നിയുടെ അടുത്ത് സൊല്ലിക്കോട്ടെ എന്ന് കരുതി അവനെ വിളിക്കാൻ നിന്നില്ല. നേരെ കാർ സ്റ്റാർട്ട് ചെയ്‌ത്‌ AC യിട്ടിരുന്നു. ക്ലാസ്സ് whatsapp ഗ്രുപ്പിൽ ഓണാഘോഷത്തിൻ്റെ ഫോട്ടോസ് വന്നുകൊണ്ടിരിക്കുന്നുണ്ട്. പിന്നെ എപ്പോഴോ കാറിൽ ഇരുന്നു ഞാൻ മയങ്ങി പോയി.

രാഹുലിൻ്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത് “ഡാ നീ എവിടെയാഡാ ഇവിടെ സദ്യ തുടങ്ങി വേഗം വാ.”

ഞാൻ ചെന്നപ്പോളേക്കും സദ്യയുടെ ആദ്യ പന്തി തുടങ്ങിയിരുന്നു. രാഹുൽ ജെന്നിയുടെ ഒപ്പം ഇരിക്കുന്നുണ്ട്. എവിടെ പോയി കിടക്കുകയായിരുന്നു എന്നർത്ഥത്തിൽ അവൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു

എല്ലാവര്ക്കും പേപ്പർ വിരിച്ചു നിര നിരയായി നിലത്താണ് ഇരിപ്പിടം. ഡയറക്ടർ മാം ടീച്ചിങ്ങ് സ്റ്റാഫ് അടക്കം എല്ലാവരും നിലത്തു തന്നെയാണ് ഇരിക്കുന്നത്. ക്യാൻറ്റിൻ നടത്തിപ്പുകാർ ഓടി നടന്നു വിളമ്പുന്നുണ്ട് മാത്യു അടക്കം ക്ലാസ്സിൽ തന്നെ ഉള്ള മൂന്നാലു പേർ വിളമ്പാൻ സഹായിക്കുന്നുണ്ട്. ഇരിക്കാൻ സ്ഥലമൊന്നും ബാക്കി ഇല്ല പുറത്തേക്കിറങ്ങി നിൽക്കാം എന്ന് വിചാരിച്ചപ്പോളേക്കും മാത്യു അവിയലിൻ്റെ പാത്രം വിളമ്പാനായി എൻ്റെ കയ്യിലോട്ട് തന്നു. സദ്യ വിളംബി പരിചയമില്ലെങ്കിലും ഞാനും വിളമ്പാൻ കൂടി. മുണ്ടുടുത്തു കുനിഞ്ഞു വിളമ്പണം. കുനിയാൻ കുഴപ്പമൊന്നുമില്ലാ പക്ഷേ മുണ്ട് അഴിഞ്ഞു പോകുമോ എന്നായിരുന്നു എൻ്റെ പേടി. കുറച്ചു നേരം വിളമ്പി തുടങ്ങിയപ്പോളേക്കും ആ പേടി അങ്ങ് പോയി.

അൽപ്പ സമയത്തിനകം അന്നയും കൂട്ടുകാരിയകളും ക്യാൻറ്റിനിലേക്ക് കയറി വന്നു. സ്ഥലമില്ല എന്ന് കണ്ടതും അവളുടെ കൂട്ടുകാരികൾ തിരിച്ചു പുറത്തേക്കിറങ്ങി. എന്നാൽ അന്ന നേരെ പോയി സാരി വലിച്ചു ചുറ്റി അരയിൽ തിരുകിയിട്ട് സദ്യ കഴിക്കുന്നവർക്ക് ജഗ്ഗിൽ നിന്ന് വെള്ളം പകർന്നു കൊടുക്കാൻ തുടങ്ങി. രാവിലെ അങ്ങനെ പറഞ്ഞതിൻ്റെ കുറ്റ ബോധത്തിൽ ഞാൻ അവളെ ഒന്ന് നോക്കിയെങ്കിലും അവൾ എൻ്റെ ഭാഗത്തേക്ക് നോക്കുന്നു പോലും ഇല്ല.

ഞാൻ വിളമ്പിക്കൊണ്ടിരുന്ന അവിയൽ പാത്രം റീഫില്ല് ചെയ്യാൻ ചെന്നപ്പോൾ അതവിടെ വാങ്ങി വെച്ചിട്ട് മെസ്സിലെ ചേട്ടൻ വലിയ പായസത്തിൻ്റെ പാത്രം വച്ചു നീട്ടി. പായസം വിളമ്പൽ കൂടുതൽ ശ്രമകരമായ തോന്നി കാരണം എല്ലാവർക്കും പേപ്പർ ഗ്ലാസിൽ ഒഴിച്ച് കൊടുക്കണം. എൻ്റെ ശ്രദ്ധ വിളമ്പലിൽ മാത്രമായി മാറി. തൊട്ടു പിന്നിൽ ആരോ ഉണ്ട് എന്ന് തോന്നിയെങ്കിലും ഞാൻ മൈഡാക്കാതെ പായസം കറക്റ്റ് ആയി ഗ്ലാസ്സിലേക്ക് പകർത്തുന്നതിൻ്റെ ശ്രദ്ധയിൽ ആയിരുന്നു.
വിളമ്പി വിളമ്പി ഞാൻ മുന്നോട്ട് നീങ്ങിയതും പെട്ടന്ന് ഉടുത്തിരുന്ന മുണ്ട് എവിടെയോ കുരുങ്ങി അഴിഞ്ഞു പോകുന്നതായി തോന്നി. രണ്ടും കല്പിച്ചു മുണ്ട് പിടിക്കാൻ നോൽക്കിയപ്പോളേക്കും മുണ്ട് മുഴവനായി താഴെ വീണു കിടക്കുന്നു. അന്ന എൻ്റെ ബാക്കിൽ നിന്ന് ഒന്നുമറിയാത്ത പോലെ അപ്പുറത്ത സൈഡിലേക്ക് ഓടി മാറി. ഞാൻ ആണെങ്കിൽ ഷർട്ടിൻ്റെ താഴെ ഷെഡ്ഢി പുറത്തും. മുൻപിൽ കഴിക്കാൻ ഇരിക്കുന്നവരുടെ ഇടയിൽ നിന്ന് ചിരി പൊട്ടി തുടങ്ങി. പെട്ടന്നുള്ള റിയാക്ഷനിൽ കൈയിൽ ഇരുന്ന പായസ പാത്രം താഴേക്കിട്ടു മുണ്ട് വാരിയെടുത്തു. പാത്രം വീണ് ശബ്ദം കേട്ടതും കഴിച്ചുകൊണ്ടിരുന്ന ബാക്കി ഉള്ളവരും കൂടി അർദ്ധ നഗ്നനായി നിൽക്കുന്ന എന്നെ കണ്ടു. അതോടെ മെസ്സ് ഹാളിൽ കൂട്ട ചിരിയായി. ഞാൻ ഒരു തരത്തിൽ മുണ്ട് വാരി ചുറ്റി. എൻ്റെ കണ്ണുകൾ ദേഷ്യത്താലും അപമാനത്താലും നിറഞ്ഞിരുന്നു. ടീച്ചേഴ്‌സ് അടക്കം എല്ലാവരുടെയും മുഖത്തു ചിരി മായാതെ നിൽക്കുന്നുണ്ട്. അരുൺ സർ മാത്രം സൈലെൻസ് സൈലെൻസ് എന്ന് വിളിച്ചു കൂകുന്നുണ്ട്. മാത്യുവും രാഹുലും എൻ്റെ അടുത്തേക്ക് എത്തി എന്നെ പുറത്തേക്ക് കൂട്ടികൊണ്ട് പോയി. അടുത്ത പന്തിക്ക് കയറാൻ നിൽക്കുന്ന വാതിൽക്കൽ നിന്ന സീനിയർസടക്കം എല്ലാവരും സംഭവം കണ്ടു എന്ന് എനിക്ക് മനസ്സിലായി.

“ഡാ അവളാണ് ആ അന്ന.”

“മനസ്സിലായി നീ വാ നമ്മക്ക് പോകാം” രാഹുൽ എന്നെ വിളിച്ചോണ്ടിറങ്ങി

ഞാൻ അവളെ തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല. കൈയിൽ കിട്ടിയിരുന്നേൽ അവളെ അപ്പോൾ തന്നെ വസ്ത്രാക്ഷേപം നടത്തിയേനെ.

വണ്ടിയിൽ കയറി ഞങ്ങൾ കോളേജ് വിട്ട് പുറത്തേക്ക് പോയി. കുറെ നേരത്തേക്ക് അവനും ഒന്നും മിണ്ടിയില്ല. എൻ്റെയും രാഹുലിൻ്റെയും ഫോൺ ആണെങ്കിൽ നിർത്താതെ റിംഗ് ചെയ്യുന്നുണ്ട്. ഞാൻ പുറത്തേക്ക് നോക്കി ഇരിന്നു “ഡാ എന്ധെങ്കിലും കഴിച്ചാലോ” അവൻ ഒരു ഫ്രൈഡ് ചിക്കൻ കടയുടെ മുന്നെലേക്ക് കാർ നിർത്തി. അകത്തു കയറി കുറച്ചു കോഴി കാല് കടിച്ചു പറിച്ചപ്പോളേക്കും എൻ്റെ ദേഷ്യം കുറച്ചു കുറഞ്ഞു. ഞാൻ അവനോട് പറഞ്ഞു.ഡാ നമ്മക്ക് തിരിച്ചു പോകാം.

അത് വേണോ എന്ന തരത്തിൽ രാഹുൽ എന്നെ നോക്കി. “ഡാ പോകുന്നത് ഒക്കെ കൊള്ളാം പക്ഷേ നീ അവളെ കണ്ടാൽ ഇപ്പോൾ ഒന്നും ചെയ്യരുത്. സംഭവം കൈ വിട്ടു പോകും. അല്ലെങ്കിലും നീ ഇപ്പോൾ ഒന്നും ചെയ്യില്ല എന്നെനിക്കറിയാം നീ ആ പുന്നാര മോളുടെ അനിയന് വാക്ക് കൊടുത്തല്ലേ.“
രാഹുൽ എന്നെ ചെറുതായി കളിയാക്കികൊണ്ട് പറഞ്ഞു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

അർജ്ജുവിന് പണി കൊടുത്തിട്ട് അന്ന നേരെ ലേഡീസ് ഹോസ്റ്റലിക്ക് ആണ് ഓടി പോയത്. കൂട്ടുകാരികളായ അമൃതയെയും അനുപമയും കൂടെ ഉണ്ട്. അന്ന ഭയങ്കര സന്തോഷത്തിൽ ആണ് “എങ്ങനെ ഉണ്ട് മോളെ അവനിട്ടുള്ള പണി. ഈ അന്ന പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തിരിക്കും.”

“എൻ്റെ അന്ന കുട്ടി സൂപ്പർ സൂപ്പർ” അമൃതാ അവളെ പ്രോത്സാഹിപ്പിച്ചു.

“തിരിച്ചു അവന്മാർ എന്തെങ്കിലും ചെയ്യുമോ എന്നാണ് എൻ്റെ പേടി. ആ ജിമ്മിയെയും കൂട്ടരെയും ഇടിച്ചു തവിടു പൊടി ആക്കിയെന്നാണ് സീനിയർസ് പറഞ്ഞത്.“ അനുപമ അവളോട് താക്കീതിൻ്റെ സ്വരത്തിൽ പറഞ്ഞു.

ഉള്ളിൽ പേടി തോന്നിയെങ്കിലും അന്ന അത് പുറത്തു കാണിച്ചില്ല. “ഡി ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്. അവനിട്ട് കൊടുക്കാൻ ഒക്കെ ഞാൻ തന്നെ മതി. പിന്നെ കൂടുതൽ കളിച്ചാൽ ഞാൻ അപ്പച്ചിയെ വിളിച്ചു പറയും. പോലീസ് സ്റ്റേഷനിൽ കയറിയാൽ പിന്നെ അവന്മാർ പുറം ലോകം കാണില്ല.”

അമൃത തല കുലുക്കി അവളോട് യോജിച്ചു “ഇനി അടുത്ത പണി അവൻ്റെ വാല് രാഹുൽനാണ്”

“ഡി എനിക്ക് വിശക്കുന്ന നീ കാരണം ഞങ്ങൾക്ക് നല്ല ഒരു ഓണ സദ്യ പോയി കിട്ടി.“ അനുപമ വിഷയം മാറ്റാനായി പറഞ്ഞു.

“അതിനെന്താ ഓണം കഴിഞ്ഞു വരുമ്പോൾ ഹായത്തിൽ നിങ്ങൾക്ക് എൻ്റെ വക ട്രീറ്റ്.”

അവൾ ഹോസ്റ്റലിൽ ഉണ്ടെന്ന് അറിഞ്ഞ ഡയറക്ടർ മീര മാം അവളെ അവരുടെ ഓഫീസിലേക്ക് വിളിപ്പിച്ചു അവിടെ എത്തിയപ്പോൾ അന്നയോടെ ദേഷ്യത്തിൽ ഒന്നുമല്ല അവരുടെ പെരുമാറ്റം. എങ്കിലും അല്പം ഇറിറ്റേഡ് ആണ് അവർ എന്ന് അന്നക്കു മനസ്സിലായി.

“കുട്ടി നീ എന്തു പണിയാണ് കാണിച്ചത്. വേറെ ആരെങ്കിലും ആയിരുന്നേൽ സസ്‌പെൻഡ് ചെയ്തേനെ. ഈ പ്രശനം ഞാൻ എങ്ങനെ സോൾവ് ചെയ്യും.”

അവൾ വേഗം തന്നെ മുഖത്തു ദയനീയത വാരി വീശി. “സോറി മാം ഞാൻ പെട്ടന്ന് അറിയാതെ.”

“എന്തായാലും നീ ഇനി ഇവിടെ നിൽക്കുന്നത് അത്ര സേഫ് അല്ല ഞാൻ ലെന മാഡത്തിനെ വിളിച്ചു കാർ അയക്കാൻ പറയാം.”
“മാം പ്ലസ് ഇവിടെ നടന്നത് ഒന്നും അപ്പച്ചിയുടെ അടുത്ത് പറയരുതേ.“

“ശരി ഓണ അവധി കഴിഞ്ഞു വരുമ്പോൾ നമ്മക്ക് ഈ പ്രശനം സോൾവ് ചെയ്യണം. ചിലപ്പോൾ ഒരു സോറി ഒക്കെ പറയേണ്ടി വരും”

“ശരി മാഡം. ഹാപ്പി ഓണം”

പുറത്തേക്ക് ഇറങ്ങിയതും അവളുടെ ഫോണിൽ സ്റ്റീഫൻ്റെ കുറെ മിസ്സ് കാൾ കണ്ടു. സംഭവം അവൻ അറിഞ്ഞിട്ടു വിളിക്കുന്നതാണ് എന്ന് അവൾക്ക് മനസ്സിലായി. തിരിച്ചു വിളിക്കേണ്ട വീട്ടിൽ ചെല്ലുമ്പോൾ സംസാരിക്കാം. പകരം വീട്ടിലേക്ക് പോകുകയാണ് എന്ന് അവനു മെസ്സേജ് ഇട്ടു എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. കുറച്ചു കഴിഞ്ഞപ്പോളേക്കും പോലീസ് ഡിപ്പാർട്ടമെൻ്റെ വക കാർ എത്തിയതും അവൾക്ക് അപ്പച്ചിയുടെ കാൾ വന്നു.

“എന്തു പറ്റി മോളെ സുഖമില്ലെന്ന് മീര (ഡയറക്ടർ) പറഞ്ഞെല്ലോ. വണ്ടി താഴെ വന്നിട്ടുണ്ട്. മോളെ വീട്ടിൽ ആക്കിക്കൊള്ളും. മരുന്ന് വല്ലതും വേണേൽ പറഞ്ഞാൽ മതി. ഡ്രൈവർ വാങ്ങി തരും” ഡയറക്ടർ മാം ഒന്നും തന്നെ അപ്പച്ചിയുടെ അടുത്ത് പറഞ്ഞിട്ടില്ല എന്നവൾക്ക് മനസ്സിലായി .

“തലവേദനായ അപ്പച്ചി ഇപ്പോൾ കുറവുണ്ട്. എന്നലും ഞാൻ വീട്ടിൽ പോകുകയാണ്.”

“ശരി മോളെ വീട്ടിൽ എത്തിയിട്ട് വിളിക്ക്”

“ശരി അപ്പച്ചി പിന്നെ ഹാപ്പി ഓണം.”

മാത്യവും സുമേഷും ടോണിയും ദീപുവും ഒക്കെ ഞങ്ങളുടെ കാർ ക്യാമ്പസ്സിലേക്ക് തിരിച്ചു വരുന്നത് കണ്ടതും അടുത്തേക്ക് ഓടി വന്നു. മാത്യു എൻ്റെ തോളിൽ കൈ വെച്ചൊന്നു ആശ്വസിപ്പിച്ചു.

ടോണിയും ദീപുവും രാഹുലിനെ മാറ്റി നിർത്തി എന്തോ സംസാരിക്കുന്നുണ്ട്. അന്ന അവളുടെ അപ്പച്ചി അയച്ച കാറിൽ കയറി പോയെന്നു സുമേഷ് മടിച്ചു മടിച്ചു പറഞ്ഞു.

വടം വലി മത്സരം തുടങ്ങാനായി വേഗം വാ രമേഷ് ഓടി വന്നു പറഞ്ഞു, എന്നെയും കൂട്ടി വടം വലി നടക്കുന്നിടത്തേക്ക് പോയി. എൻ്റെയും രാഹുലിൻ്റെയും മുഖ ഭാവം കണ്ടിട്ടാണ് എന്ന് തോന്നുന്നു ഞങ്ങളുടെ ബാച്ചിലെ ആരും ഒന്നും ചോദിച്ചുമില്ല. പെണ്ണുങ്ങളൊക്കെ പേടിച്ചു വഴി മാറി നടക്കുകയാണ്. ചില സീനിയർസിൻ്റെ മുഖത്തൊക്കെ പുച്ഛ ചിരി ഉണ്ട്. മൊത്തം സീനിയർസ് അടക്കം 4 ടീം. നറുക്കിട്ടാണ് ആദ്യ റൗണ്ടിൽ എതിരാളിയെ നിശ്ചയിക്കുന്നത് . ജയിക്കുന്നവർ തമ്മിൽ ഫൈനൽ. ആദ്യ മത്സരം തന്നെ സീനിയർസുമായി അതും രാഹുലുവുമായി ഹോസ്റ്റലിൽ കോർത്ത അരുണും കൂട്ടരും
ചിലരൊക്കെ മുണ്ട് മാറ്റി ഷോർട്കസൊക്കെ ഇട്ടു റെഡിയായിട്ടാണ് നിൽക്കുന്നത്.

“ഡാ ഞാനും ഉണ്ട്.” എന്ന് പറഞ്ഞു അർജുൻ ഇറങ്ങി

മുണ്ടൊന്നും മാറ്റാൻ നിന്നില്ല മടക്കി കുത്തി. ഇനി അഴിഞ്ഞു പോയാൽ എന്തു. നേരേ ഏറ്റവും പിന്നിൽ anchor പൊസിഷനിൽ പോയി വടം വട്ടം ചുറ്റി. വിസ്സിൽ മുഴങ്ങിയതും വലിച്ചു തുടങ്ങി. ഏതോ തെണ്ടി സീനിയർ മുണ്ട് ഊരി പോകുന്നേ എന്നൊക്കെ കളിയാക്കികൊണ്ട് വിളിച്ചു കൂകുന്നുണ്ട്. ഞാൻ എൻ്റെ ദേഷ്യം മുഴുവൻ വടത്തിൽ തീർത്തു. ഫൈനലും സീനിയർസ് ബാച്ച് 2 ആയിട്ടായിരുന്നു. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ അവരെ തറ പറ്റിച്ചു അവരെയും തോൽപ്പിച്ചു ഞങ്ങൾ വിജയികളായി . ഞങ്ങളുടെ ക്ലാസ്സിലെ പെണ്ണുങ്ങൾ അടക്കം എല്ലാവരും വടം വലി ഫൈനൽ ജയിച്ചതിൻ്റെ വിജയം ആഘോഷിക്കുകയാണ്. ഞാൻ ഒരു മരവിച്ച അവസ്ഥയിൽ കുറച്ചു മാറി നിന്നു ഓഫീസ് പ്യൂൺ എൻ്റെ അടുത്ത് വന്നു പറഞ്ഞു

“മാഡം ഓഫീസിലേക്ക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു” അർജുൻ കേട്ട ഭാവം കാണിച്ചില്ല. കാരണം അവൻ ഇപ്പോൾ അവരെ കാണാൻ ഉദ്ദേശിച്ചിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ കോളേജ് ഡീൻ മൈക്കിലൂടെ പ്രൈസ് അന്നൗൻസ്മെൻ്റെ തുടങ്ങി. “പൂക്കള മത്സരം – 1 st year MBA ബാച്ച് 2 ” വടം വലി – 1 st year MBA ബാച്ച് 2″

ഞങ്ങളുടെ ക്ലാസ്സിൽ ഞാനും രാഹുലും ഒഴികെ എല്ലാവരും ആഹ്ളാദം പ്രകടിപ്പിച്ചു ആഘോഷിച്ചു. സ്ലോ ബൈക്ക് റൈസിംഗിന് സുമേഷിന് ഒന്നാം സ്ഥാനം കിട്ടി. പക്ഷെ അവസാനത്തെ അന്നൗൺസ്മെൻ്റെ എല്ലാവരെയും ഞെട്ടിച്ചു. ” ജൂനിയർ മലയാള മങ്ക – അന്ന മേരി കുരിയൻ ജൂനിയർ കേരള ശ്രീമാൻ – അർജുൻ ദേവ്”

അത് വരെ ആഘോഷിച്ചിരുന്നുകൊണ്ട് ഞങ്ങളുടെ ബാച്ചിനിടയിൽ പെട്ടന്ന് ഒരു നിശബ്ദത വന്നു. സുമേഷ് മാത്രം ഓർക്കാതെ കൈ കൊട്ടി ആർപ്പ് വിളിച്ചു. എല്ലാവരുടെയും നോട്ടം വീണ്ടും എന്നിലേക്ക്. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിൽക്കുകയാണ്. അപ്പോഴാണ് ഓഫീസ് പീയൂൺ വീണ്ടും എൻ്റെ അടുത്തേക്ക് വന്നത് “അർജുൻ ഡയറക്ടർ മാം തന്നെ ഓഫീസിൽക്ക് വിളിപ്പിക്കുന്നു. ഉടനെ അങ്ങോട്ട് വരണം” കുറച്ചു അധികാരത്തോടെയാണ് അയാൾ അത് പറഞ്ഞത്”
“ഡാ പട്ടി പു@$ മോനെ നീ നേരത്തെ പറഞ്ഞപ്പോൾ തന്നെ ഞാൻ കേട്ടതാണ്. ഇനി നീ എന്ധെങ്കിലും പറഞ്ഞാൽ എൻ്റെ കൈയിൽ നിന്ന് വാങ്ങും”

അർജുൻ്റെ രൗദ്ര ഭാവം കണ്ട് എല്ലാവരും ഞെട്ടി. പീയൂൺ വേഗത്തിൽ തന്നെ മടങ്ങി പോയി. ഇനി അർജുൻ ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കി രാഹുലും മാത്യുവും കൂടി അവനെയും കൂട്ടി കാറുമെടുത്ത ഹോസ്റ്റലിലേക്ക് പോയി അവിടെ നിന്ന് ലാപ്ടോപ്പും ഡ്രെസ്സുകളും എടുത്ത് ഫ്ളാറ്റിലേക്കും.

സ്റ്റീഫൻ അർജുനെ കണ്ട് സംസാരിക്കണം എന്നുണ്ട്. ഇപ്പോൾ പോകേണ്ട എന്ന് അവന് തന്നെ തോന്നി. ആദ്യം ചേച്ചിയെ പറഞ്ഞു മനസ്സിലാക്കണം അത് കഴിഞ്ഞു മതി അർജുനെ കാണൽ. അവൻ വേഗം തന്നെ വീട്ടിലേക്ക് പുറപ്പെട്ടു.

വീട്ടിലെത്തിയതും സ്റ്റീഫൻ അന്ന ചേച്ചിയുടെ റൂമിലേക്കു ചെന്ന് എന്നിട്ട് സംസാരിച്ചു തുടങ്ങി “ചേച്ചി എന്തു പണിയാണ് കാണിച്ചത്. എന്തിനാണ് അർജു ചേട്ടനെ അപമാനിച്ചത്. ഞാൻ ചേച്ചിക്ക് വേണ്ടി കാലുപിടിച്ചത് കൊണ്ടാണ് അങ്ങേരു ഒന്നും ചെയ്യാതിരിക്കുന്നത്.”

ഇത് കേട്ടതും അന്നയിൽ ദേഷ്യം നുരഞ്ഞു പൊങ്ങി തൻ്റെ അനിയൻ ആ തെണ്ടിയുടെ അടുത്ത് വക്കാലത്തുമായി പോയെന്നു “എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം നിന്നോട് ആരാണ് അവൻ്റെ അടുത്തു എനിക്ക് വേണ്ടി സംസാരിക്കാൻ പറഞ്ഞത്.”

“ഞാൻ അന്വേഷിച്ചായിരുന്നു ചേച്ചിയുടെ ഭാഗത്താണ് തെറ്റ്‌. ചേച്ചിക്ക് അഹങ്കാരം ആണ് അഹങ്കാരം” “അത് ശരി അപ്പോൾ വല്ലവനും പറയുന്നതാണ് നിനക്ക് വേദ വാക്യം.ആ ജിമ്മിയുടെ കരുതൽ പോലും നിനക്ക് എന്നോടില്ലാതെ പോയെല്ലോ.”

അത് കേട്ടതും സ്റ്റീഫന് വലിയ സങ്കടമായി. പിന്നെ കൂടുതൽ ഒന്നും പറയാതെ അവളുടെ റൂമിൽ നിന്നിറങ്ങി പോയി. അന്നാ വാതിലടച്ചു കിടന്നു.

അന്ന രാവിലെ ഫോൺ ഓണാക്കിയപ്പോൾ തന്നെ കുറെ മിസ്സ്ഡ് കാൾ അലെർട്. കൂടുതലും സ്റ്റീഫൻ്റെ കാൾകളാണ്. പിന്നെ അമൃതയും അനുപമയും മാറി മാറി വിളിച്ചിട്ടുണ്ട്. പിന്നെ ജിമ്മിയുടെ വകയും കുറെ ഫോൺ കാൾകൾ. ആദ്യം തന്നെ അവൾ അമൃതയെ വിളിച്ചു എന്നിട്ട് കോൺ കോളിൽ അനുപമയെയും കൂട്ടി “ഡി അന്നേ നീയാടി നമ്മുടെ ബാച്ചിലെ മലയാളി മങ്കാ. പക്ഷേ ആ അർജുൻ മലയാളി ശ്രീമാനും ആയിട്ടുണ്ട്. പിന്നെ നിൻ്റെ പണി ശരിക്കും ഏറ്റിട്ടുണ്ട്. അവൻ നല്ല ദേഷ്യത്തിൽ ആണ്. ആ ദേഷ്യം മുഴുവൻ വടം വലിയിൽ തീർത്ത കാരണം നമ്മുടെ ക്ലാസ്സ് വടം വലിയിൽ ജയിച്ചു.” അമൃത അവളോട് പറഞ്ഞു
“ഓ പിന്നെ അവൻ ഒറ്റക്കാണോ വടം വലിച്ചത്. “ അന്ന വിട്ടുകൊടുക്കാൻ റെഡി ആയില്ല

“എന്തായാലും നീ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാ“ അനുപമ വീണ്ടും അവളോട് പറഞ്ഞു

പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അവൾ ഫോൺ വെച്ച്.

അവരു സംസാരിക്കുന്നതിൻ്റെ ഇടയിൽ ജിമ്മി വീണ്ടും വിളിച്ചിട്ടുണ്ട്. അവൾ അവനെ ഉടനെ തിരിച്ചു വിളിച്ചു. അർജുന് പണി കൊടുത്തതിന് അഭിനന്ദിക്കാൻ വിളിച്ചതായിരിക്കും എന്നാണ് അവൾ കരുതിയത്. പക്ഷേ അനുഭവം മറച്ചായിരുന്നു “അന്ന ചേച്ചി എന്തു പണിയാണ് കാണിച്ചത്, ആ അർജുന് പണി കൊടുത്തോ?”

അവൻ്റെ സംസാരത്തിൽ പേടി നിഴലിച്ചിരുന്നു.

“നീ പേടിക്കാതെ കാര്യം എന്താണ് എന്ന് തെളിച്ചു പറ.“

“വേണ്ടായിരുന്നു അന്ന ചേച്ചി ഇത് വലിയ പ്രശ്നമാകും, അവര് രണ്ടു പേരും വിചാരിച്ച പോലെ നിസാരക്കാരല്ല.”

“നീ എന്താണ് എന്ന് തെളിച്ചു പറ ജിമ്മി “

“ഫോണിൽ പറയാൻ പറ്റില്ല നേരിട്ട് കാണമ്പോൾ പറയാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.” “ഹോ അവൻ്റെ മൂക്കിടിച്ചു പൊട്ടിച്ചപ്പോളേക്കും ഇവൻ ഇത്ര പേടിച്ചോ ചുമ്മാതല്ല ജോണിച്ചായൻ അന്ന് നീരസം പ്രകടിപ്പിച്ചത്”

അന്ന അവൻ്റെ വാക്കുകളെ വക വെക്കാതെ സ്വയം പറഞ്ഞു. “കരാട്ടെ ഒക്കെ ഒന്ന് പ്രാക്ടീസ് ചെയ്യണം. ആവിശ്യം വന്നാലോ.”

രാവിലെ തന്നെ രാഹുലും ശിവയും മണി ചേട്ടനെയും കൂട്ടി ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിലേക്ക് പോയി. അവിടെ എത്തിയപ്പോളേക്കും അർജുൻ്റെ ദേഷ്വും വിഷമവും ഒക്കെ കുറെ മാറിയിരുന്നു. മെയിൻ കാരണം അഞ്ജലി അവനെ ഫോൺ വിളിച്ചു കുറെ നേരം സംസാരിച്ചിച്ചു.

ഓണാവധി ജേക്കബ് അച്ചായൻ്റെ കൂടെ 7 ദിവസം അടിച്ചു പൊളിക്കാൻ ആയിരുന്നു പ്ലാൻ. ആദ്യ ദിവസം രാത്രി പുള്ളിയുടെ വക കുപ്പി ഒക്കെ പോട്ടിച്ചു ക്യാമ്പ് ഫയർ ഒക്കെയുമായി അടിച്ചു പൊളിച്ചു. പക്ഷേ പിറ്റേ ദിവസം മുതൽ സംഭവം പാളി പുള്ളി വെളുപ്പിനെ തന്നെ കുത്തി പോക്കും പിന്നെ എസ്റ്റേറ്റ് റോഡിലൂടെ 10 km ഓട്ടം. പിന്നെ കുറെ കസ്രത്തും. കാര്യം കരാട്ടെയും കിക്ക്‌ ബോക്സിങ് ഒക്കെ അറിയാമെങ്കിലും ഞങ്ങളുടെ രണ്ട് പേരുടെയും സ്റ്റാമിന ഒക്കെ കുറഞ്ഞിരിക്കുന്നു എന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും മനസ്സിലായി. തിരിച്ചു കോളേജിൽ ചെല്ലുമ്പോൾ ഏതെങ്കിലും ജിമ്മിൽ ചേരണം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരാഴ്ച്ച അടിച്ചു പൊളിച്ചിട്ടു നേരെ ഫ്ലാറ്റിലേക്ക്. എന്നിട്ട് ബുള്ളറ്റും എടുത്ത് ഹോസ്റ്റലിലേക്കും.
ഹോസ്റ്റലിൽ എല്ലാവരും ഓണാഘോഷം ഒക്കെ കഴിഞ്ഞു എത്തിയിട്ടുണ്ട്. സുമേഷ് കുറെ കായ ചിപ്സും ഉണ്ണിയപ്പവും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരും എൻ്റെ റൂമിൽ ഇരുന്ന് നല്ല പോളിങ് ആണ്. പിന്നേ ഓരോരോ കാര്യങ്ങൾ ഒക്കെ മിണ്ടിയും പറഞ്ഞുമിരുന്നു. ആരും ഓണത്തിന് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരം ഒന്നുമുണ്ടായില്ല.

പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ

വരുന്നിടത്ത വെച്ച് കാണാം എന്ന തീരുമാനത്തിലെത്തി.

തുടരും…

0cookie-checkജീവിതമാകുന്ന ബോട്ട് – Part 3

  • రాచరికం

  • ഉമ്മച്ചിയും മമ്മദിക്കയും ഭാഗം ഒന്ന്

  • ജീവിതമാകുന്ന ബോട്ട് – Part 8