ചേച്ചി വിഷമിക്കണ്ട ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും 3

തിരിച്ചു ഇറങ്ങാൻ നേരത്ത് നേരത്തെ കണ്ടആ ചെക്കൻ അവിടെ ആൽമരചുവട്ടിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ ഒന്ന് രൂക്ഷമായി നോക്കി. അവൻ എന്നെ നോക്കി ചിരിച്ചു. എനിക്ക് പക്ഷെ അത്ര ചിരി വന്നില്ല. ഞാൻ പോകാൻ നേരത്തും അവനെ തിരിഞ്ഞു നോക്കി. അപ്പോൾ അവനും എന്നെ നോക്കി കൊണ്ട് ഇരിക്കുന്നു…..
“ഇവൻ ഏതാ…? ”

ഞാൻ മനസ്സിൽ ചിന്തിച്ചു. ആഹ് ആരെങ്കിലും ആകട്ടെ വഴിയിൽ അങ്ങനെ പലരെയും കാണും ഞാൻ എന്തിനാ അതൊക്കെ അന്വേഷിക്കുന്നെ….

വീട്ടിൽ എത്തിയതും ഞാനും സുമ ചേച്ചിയും കൂടിയാണ് അടുക്കളയിൽ കയറിയത്.

“ഇന്ന് എന്താ ചേച്ചി രാവിലെ കഴിക്കാൻ…? ”

“മോൾക്ക്‌ എന്താ വേണ്ടേ…? ”

“എനിക്ക് എന്തായാലും മതി…. ”

എങ്കിൽ നമുക്ക് ദോശ ഉണ്ടാക്കാം…. ”

“അതിനു ദോശ മാവുണ്ടോ…? ”

“പിന്നെ ഇല്ലാതെ…ഞാൻ ഇന്നലെ രാത്രിയിൽ അതൊക്കെ റെഡി ആക്കി വച്ചിരുന്നു. ”

“ആണോ…. ”

“മോളെ ആഹ് ദോശകല്ല് ഇങ്ങോട്ട് എടുത്തേ.. ”

ഞാൻ ദോശകല്ല്‌ എടുക്കാൻ ആയിട്ട് ചെന്നു . സംഭവം ഞാൻ കരുതിയ പോലെ അല്ല നല്ല കട്ടിയുണ്ട്…. ഞാൻ പതുക്കെ പൊക്കി താങ്ങി എടുത്ത് കൊണ്ടുവന്നു….

“വേഗം പിടിക്കു ചേച്ചി ഇതിപ്പോ താഴെ പോകും ”

എന്റെ വരവ് കണ്ടു സുമ ചേച്ചിക്ക് ചിരി അടക്കാൻ ആയില്ല.

“എന്റെ ദേവി തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചുലോ.. . ഇങ്ങോട്ട് തന്നെ ”

എന്റെ കൈയിൽ നിന്നും അനയാസമായി ആ സാധനം സുമ ചേച്ചി എടുത്ത് കൊണ്ട് പോകുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. എത്ര വേഗമാണ്. സുമ ചേച്ചി അത് എടുത്തുകൊണ്ടു പോയത്.

“നീ ദോശ ചുടണം. ഞാൻ അപ്പോഴേക്കും ചമ്മന്തിക്കുള്ളത് ഉണ്ടാക്കാം. ദോശ ചുടാൻ അറിയോ…? ”

“ആഹ് അറിയാം ഞാൻ അവിടെ ദോശ ഉണ്ടാക്കാറുണ്ട് “
“അമ്പോ എന്നാൽ പിന്നെ തുടങ്ങിക്കോളൂ ”

സുമ ചേച്ചി ചട്ടകവും. ചെറിയ പാത്രത്തിൽ എണ്ണയും ഒരു ചകിരി കഷ്ണവും വച്ചു ”

അല്ല ദോശ ഉണ്ടാക്കാൻ എന്തിനാ എണ്ണ..? ഞാൻ ആലോചിച്ചു വീട്ടിൽ ഉണ്ടാക്കുമ്പോൾ എണ്ണ ഉപയോഗിക്കാറില്ല. മാത്രമല്ല നല്ല പേപ്പർ പോലെ ഇരിക്കും ദോശ. എണ്ണ എപ്പോളാവോ ഒഴിക്കണ്ടെ.. മുൻപായിരിക്കോ ..? ശോ ഉണ്ടാക്കാൻ അറിയാമെന്നു പറഞ്ഞും പോയല്ലോ.എന്തായാലും വീട്ടിൽ ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കാം….

ഞാൻ വേഗം ദോശമാവ് എടുത്ത് ഒഴിച്ചു… പരത്തൻ തുടങ്ങിയപ്പോൾ അവിടെ ഇവിടൊക്കെ കീറി പൊന്നു….

“അയ്യോ ഇത് കീറിപോവുന്നല്ലോ ”

“എന്താ ശെരിയായോ.. ? ”

സുമ ചേച്ചി തേങ്ങ ചിരകുന്നതിനിടെ ചോദിച്ചു

“ആഹ് ശെരി ആയി…. ”

ഞാൻ ദോശ മറിച്ചിടാൻ നോക്കിയിട്ട് പറ്റുന്നില്ല… ആകെ കുളമായി. ഞാൻ കഷ്ടപ്പെട്ട് എടുത്ത ദോശ ഒരുമാതിരി കീറി പറിഞ തുണി പോലെ ആയി

“ആഹാ കൊള്ളാലോ ദോശ…. ഒക്കെ കളഞ്ഞലോ…. മ്മ്മ്മ് എന്താ നീ ചെയ്തേ…?

സുമ ചേച്ചി എന്നെ കളിയാക്കികൊണ്ട് ചോദിച്ചു

“ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന പോലെ ആണ് ഉണ്ടാക്കിയെ പക്ഷെ ശെരിയായില്ല… ”

“ആദ്യം എണ്ണ പുരട്ടണം എന്നിട്ടേ മാവ് ഒഴിക്കാൻ പാടുള്ളു. എണ്ണ ഉള്ളപ്പോ മാവ് ഒട്ടിപിടിക്കില്ല… ഇനിയൊന്നു ഉണ്ടാക്കി നോക്കിയേ…. ”

സുമ ചേച്ചി പറഞ്ഞത് പ്രകാരം ഞാൻ എണ്ണ പുരട്ടി ഉണ്ടാക്കി നോക്കി…. അപ്പോൾ ശെരിയായി…….

അങ്ങനെ അന്നത്തെ ദോശ മുഴുവൻ ഞാൻ ഉണ്ടാക്കി… അപ്പോളേക്കും സുമ ചേച്ചി ചമ്മന്തിയും ഉണ്ടാക്കി. ഭക്ഷണം തയ്യാറായി കഴിഞ്ഞപ്പോ ഞാൻ അച്ഛമ്മയെ വിളിച്ച് കൊണ്ടുവന്നു.

“അച്ചമ്മേ ഞാൻ ഉണ്ടാക്കിയ ദോശ ആണെട്ടോ ”

“ആണോ നോക്കട്ടെ… ”

അച്ഛമ്മയ്ക്ക് ഞാൻ ദോശ ഇട്ടു കൊടുത്തു. അതിൽ നിന്നും ഒരു കഷ്ണം കഴിച്ചു നോക്കിയിട്ട് അച്ഛമ്മ പറഞ്ഞു

“ആഹാ നല്ല രുചി ഉണ്ടാലോ.. മ്മ്മ് എന്റെ മോൾ ഉണ്ടാക്കിയതല്ലേ ”

ഞങ്ങൾ മൂന്നുപേരും കൂടി ദോശ കഴിച്ചു കൊണ്ടിരുന്നു. അപ്പോൾ ഉണ്ട് അമ്പലത്തിൽ വച്ചു കണ്ട ചെക്കൻ വീട്ടിലേക് കയറി വരുന്നു
അല്ല ഇവൻ എന്താ ഇവിടെ….?

ആ ചെക്കനെ കണ്ടപ്പോ ഞാൻ ആകെ എന്തോ പോലെ ആയി. ഇവൻ ഇനി സ്വന്തത്തിലുള്ള ആരെങ്കിലും ആയിരിക്കുമോ….?.

“അച്ചമ്മേ…. ഞാൻ എത്തീട്ടോ ”

ഇവൻ എന്ത് അധികാരത്തിൽ ആണ് അച്ചമ്മേ എന്നൊക്കെ വിളിക്കണേ ആവോ. അപ്പൊ ശെരിയ എന്റെ വല്ല അകന്ന ബന്ധു ആകും….

“ഇങ്ങോട്ട് കയറി വരൂ ഹരി… വാ കാപ്പി കുടിക്കാം ”

അച്ഛമ്മ അവനെ അകത്തേക്കു വിളിച്ചു. കുടിക്കാൻ എടുത്ത ചായ കയ്യിൽ തന്നെ ഇരിക്കുന്നു. ഇവൻ ആരാണെന്നോ എന്താണെന്നോ അറിയാൻ ഉള്ള ആവേശത്തിൽ അങ്ങനെ തന്നെ വച്ചിരിക്കേണ്. ഞാൻ അച്ഛമ്മനെയും ആ ചെക്കനെയും മാറി മാറി നോക്കി കൊണ്ടിരുന്നു.

“വേണ്ട അച്ചമ്മേ ഞാൻ കഴിച്ചിട്ടാ വന്നേ… ”

“ആഹ് അവിടെ ഇരിക്കുട്ടാ .കഴിച്ചു കഴിഞ്ഞു വരാം ”

എനിക്ക് ഒന്നും മനസിലാവുന്നില്ലാലോ. അച്ഛമ്മ വേഗം ഭക്ഷണം കഴിച്ചിട്ട് പുറത്തേക് പോയി..

ഞാനും സുമ ചേച്ചിയും കൂടി. പാത്രങ്ങൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു.

“ആരാ സുമ ചേച്ചി അത്….? ”

സുമ ചേച്ചി എങ്കിലും എനിക്ക് അവൻ ആരായിരിക്കും എന്ന് പറഞ്ഞു തരും എന്ന് കരുതി

“ആ പാത്രം ഒക്കെ അവിടെ വച്ചിട്ട് മോൾ അപ്പുറത്തേക്ക് ചെല്ല് ”

ഞാൻ വേഗം പുറത്തേക് ചെന്നു…..

“ഇന്ന് എന്താ അച്ചമ്മേ കാപ്പി കുടിക്കാൻ വൈകിയോ…? ”

“ആഹ് ഇന്ന് ഇവളാണ് ഇവിടെ ഭക്ഷണം ഉണ്ടാക്കിയത് അതാ വൈകിയേ… ആഹ് മോളെ ഇത് ഹരി നമ്മുടെ രാഘവൻ ഇല്ലേ. ആൾടെ മകനാണ്… ”

“ഓഹ് രാഘവൻമാമന്റെ മകൻ ആണോ…. ”

രാഘവൻ മാമൻ ഇവിടുത്തെ കാര്യസ്ഥനാണ്. ഇവിടുത്തെ എല്ലാം നോക്കുന്നത് രാഘവൻ മാമൻ ആണ്. ആൾക്ക് മക്കൾ ഉണ്ടെന്ന് എനിക്ക് അറിയാം പക്ഷെ ഇത്രേം വല്യ മക്കൾ ഉണ്ടെന്ന് ഒന്നും അറിയില്ലായിരുന്നു.

“രാഖി ഈ ഹരി നീ പോകുന്ന വരെ നിന്റെ കൂടെ തന്നെ ഉണ്ടാകും. നിനക്ക് പുറത്തേക്കു പോകാൻ ഒക്കെ ഇളയച്ഛൻമാർക്ക്‌ ചിലപ്പോ സമയം കിട്ടിയെന്നു വരില്ല. അപ്പോ ഇവൻ കൊണ്ട് പൊയ്ക്കോളും.. ” “അതെന്താ ഹരിക്ക് വേറെ പണിയൊന്നുമില്ലേ അച്ചമ്മേ…? ” “പണിയൊക്കെ ഉണ്ട്… പക്ഷെ പഠിക്കുവാ ” എന്നെ കളിയാക്കി കൊണ്ട് ഹരി പറഞ്ഞു. “എന്നാൽ നിങ്ങൾ സംസാരിചിരിക്കുട്ടോ ” അച്ഛമ്മ അകത്തേക്ക് പോയി “ഹരി എവിടെയാ പഠിക്കുന്നെ…? ” “സെന്റ് ആൽബർട്ട്സ്സ്. എറണാകുളം… ” “എറണാകുളത്തോ…? ഞാൻ അവിടെ നിന്നുമാണ് ഫ്ലൈറ്റ് ഇറങ്ങിയത്. പക്ഷെ അവിടുന്ന് ഇവിടേക്ക് നല്ല ദൂരമുണ്ടല്ലോ….. ” “ഞാൻ അവിടെ നിന്നാണ് പഠിക്കുന്നത്… ” “ആട്ടെ ഇത് കോഴ്സ് ആണ് പഠിക്കുന്നെ…? ” “ഞാൻ MA മലയാളം സാഹിത്യം…. ” “ഓഹ് അപ്പോ ഇവിടെ വീട്ടിലോ…? ” “ഇവിടെ അച്ഛനും അനിയത്തിയും ഉണ്ട്. ചേട്ടൻ ആർമിയിൽ ആണല്ലോ. അമ്മ മരിക്കുമ്പോളൊക്കെ ഞാൻ അവിടെ ആയിരുന്നു. ഞാൻ BA പഠിച്ചതും അവിടെ തന്നെ ആയിരുന്നു ” “ഓഹോ, അനിയത്തി എന്താ ചെയ്യണേ. എന്താ അവളുടെ പേര്…? ” “അവൾ പ്ലസ് ടു വിനു പഠിക്കുന്നു. അവളുടെ പേര് നന്ദിനി എന്നാ… ” “അവൾ ഒറ്റയ്ക്ക് ഒക്കെ നിന്നോളും…? ” “ആഹ് അച്ഛൻ വരുന്നത് വരെ ഞങ്ങളുടെ അമ്മാവന്റെ മകൾ ഉണ്ട് പാർവതി അവൾ ഉണ്ടാകും… ” “അതെയോ അപ്പോ കുഴപ്പില്ല ” “അവിടെ എങ്ങനെയാ….? ” “ഞാൻ software enginnering പഠിക്കുന്നു. ഇനി ഒരു വർഷം കൂടി ഉണ്ട്. അവിടെ ഞാനും അച്ഛനും അമ്മയും മാത്രം ഉള്ളു. അച്ഛൻ അവിടെ ഒരു chemical കമ്പനിയിൽ ജോലി ചെയ്യുന്നു… ” “എനിക്ക് ഇപ്പോ കുറച്ചു ദിവസം അവധിയാണ് അതാ നിന്റെ കൂടെ ഉണ്ടാകണമെന്ന് അച്ഛമ്മ പറഞ്ഞപ്പോ ഞാൻ എതിരൊന്നും പറയാഞ്ഞത്. ” “ഹരി എനിക്ക് ഇവിടെ വീട്ടിൽ ഇരുന്നു ബോർ അടിക്കും സോ എനിക്ക് ഇവിടെ ഒക്കെ കാണിച്ചു തരാമോ ..? ” “അതാണല്ലോ എനിക്ക് ഉള്ള ജോലി.. നീ എത്ര ദിവസം ഇവിടെ ഉണ്ടാകും ” “രണ്ട് ആഴ്ച്ച… ” “ഒക്കെ അതിനുള്ളിൽ കൊണ്ടുപോകാൻ പറ്റുന്നിടതിക്കെ കൊണ്ടുപോകാം ” “മതി ” അങ്ങനെ അച്ഛമ്മ എനിക്ക് തന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഹരി. ഹരിക്ക് ഇപ്പോ സ്റ്റഡി ലീവ് ആണ്. ഇവിടെ ആയാലും അവിടെ ആയാലും സ്റ്റഡി ലീവ് എന്നാൽ വെറുതെ ഇരിപ്പ് തന്നെ.
“ഇനി എന്നാണ് എക്സാം തുടങ്ങുന്നേ…? ”

“രണ്ടാഴ്ച കഴിഞ്ഞ്… ”

ഹരി ഒരുപാട് സംസാരിക്കും അതുപോലെ തന്നെ സംസാരം കേൾക്കാനും അവനു ഇഷ്ടമാണ്.ഞാൻ പാരിസിലെ എന്റെ കോളേജിനെ കുറിച്ചും അവിടുത്തെ കാര്യങ്ങളുമൊക്കെ ഹരിക്ക് എന്നും പറഞ്ഞു കൊടുത്ത് കൊണ്ടിരുന്നു. പതിയെ പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

അന്ന് രാവിലെ ഹരി എത്തിയത് എന്നെ ഒരിടത്തു കൊണ്ടുപോകാൻ ആയിരുന്നു…

“വേഗം റെഡി ആയി വാ…. ”

“എങ്ങോട്ടാണ് ഹരി….? ”

“അതൊക്കെ ഉണ്ട് നീ റെഡി ആയിട്ട് വാ ”

ഇവൻ ഇത് എവിടെക്കാണ് എന്നെ കൊണ്ടുപോകുന്നതാവോ…?

ഞാൻ വേഗം റെഡി ആയിട്ട് അച്ഛമ്മയോട് പറഞ്ഞു ഇറങ്ങി

“ടാ നീ എന്നെ എവിടേക്കാണ് കൊണ്ടുപോകണെ..? ”

“ലൈബ്രറിയിൽ…? ”

“ആഹാ ലൈബ്രറിയിലോ…. അത് നന്നായി…. ”

തറവാടിന് പിറകിലൂടെ പോയാൽ പുഴക്കടവിനു അടുത്തായിട്ടാണ് ലൈബ്രറി.പാരീസിൽ ആയിരുന്നപ്പോൾ കോളേജിലെ ലൈബ്രറിയിലും അതുപോലെ തന്നെ ഗാർഡൻ സിറ്റി ലൈബ്രറിയിലും ഞാൻ പോകാറുണ്ട്.

“അവിടെ ഒരു ലൈബ്രറി ഉണ്ട് ഗാർഡൻ സിറ്റി. നല്ല രസം ആണ് അവിടെ…. ”

“ആണോ അവിടുത്തെ ലൈബ്രറി ഒക്കെ പിന്നെ അങ്ങനെ ആയിരിക്കുമല്ലോ. അവിടെ ഒക്കെ ഡെവലപ്പ്ട് സ്ഥലങ്ങൾ അല്ലേ…. ”

“ആഹ് ശെരിയാണ്.. നിനക്ക് അറിയോ ഒരു വല്യ കെട്ടിടം അതിൽ നൂറോളം വരുന്ന അലമാരയിൽ ആയിരത്തോളം പുസ്തകങ്ങൾ. അതാണ് ഗാർഡൻ സിറ്റി ലൈബ്രറി… ”

“കൊള്ളാലോ അത്…. ”

ഹരിടെ മുഖത്തു ഒരു തരത്തിൽ ഉള്ള ആകാംഷയും ഉണ്ടായിരുന്നില്ല. ഞാൻ എന്നും പറയുന്ന എന്തോ പോലെ അവൻ ഇതും കേട്ടു.

“അവിടുത്തെ ലൈബ്രറിയെൻ സർ മാർഷൽ ആൽബർട്ട്… ആളൊരു വല്യ പുള്ളിയാണ്. കുറേ phd ഒക്കെ എടുത്തിട്ടുണ്ട്… ”

“ദാ ആ കാണുന്നതാണ് ലൈബ്രറി വാ നമുക്ക് അങ്ങോട്ട് പോകാം ”

ഞാൻ പറയുന്നത് ഒന്നും കേൾക്കാത്ത മട്ടിൽ അവൻ എനിക്ക് മുന്നേ നടന്നു

ദൈവമേ പറഞ്ഞത് കുറച്ചു കൂടുതൽ ആയി പോയോ… അവനു ബോർ അടിച്ചു കാണും….

ഞങ്ങൾ ലൈബ്രറിയിലേക്ക് നടന്നു. എന്റെ മനസ്സിൽ ഞാൻ കരുതിയ പുഴക്കരയിലെ ലൈബ്രറി ഗാർഡൻ സിറ്റി പോലെ വലുത് ആയിരിക്കുമെന്ന്. എന്നാൽ ഞാൻ പ്രതീക്ഷികച്ചതിന് വിപരീതമായിരുന്നു. പുഴകടവിന് അടുത്ത് ഒരു ചെറിയ കെട്ടിടം. കുറേ പുസ്തകങ്ങൾ ഉണ്ട് അവിടെ. എന്നാൽ അധികം തിരക്കൊന്നുമില്ല…
“ചെല്ല് നിനക്ക് ബുക്ക്‌ വേണേൽ എടുത്തോ….? ”

“ആഹ് ഞാൻ അകത്തേക്കു കയറി പുസ്തകങ്ങൾ നോക്കാൻ തുടങ്ങി. പക്ഷെ എന്തോ എനിക്ക് ബുക്ക്‌ എടുക്കാൻ തോന്നിയില്ല. ഞാൻ ഹരിയെ നോക്കി. അവൻ അവിടെ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ഞാൻ അവിടുന്ന് പുറത്തേക് ഇറങ്ങി പുഴയുടെ അടുത്ത് ചെന്ന് നിന്നു. ഞാനും അമ്മയും അച്ഛനും കൂടി ചില വൈകുന്നേരങ്ങളിൽ പാർക്കിൽ പോകും അവിടെ ഇതുപോലെ ഒരു ചെറിയ പുഴ ഉണ്ട് ഞങ്ങൾ അവിടെ ഇരിക്കും, കുറേ സംസാരിക്കും, കളിയും ചിരിയും ഒക്കെ അപ്പോളും അച്ഛൻ പറയാറുണ്ട് ഇവിടുത്തെ പുഴയേയും മലകളേയും ഒക്കെ…. എന്തോ അമ്മയെയും അച്ഛനെയും ഞാൻ വളരെ അധികം മിസ്സ്‌ ചെയ്യുന്നു എന്ന് എനിക്ക് മനസിലായി. ഞങ്ങൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി. തിരിച്ചു വീട്ടിലേക്കു നടന്നു

“എന്ത് പറ്റി രാഖി എന്താ മുഖം വല്ലാണ്ട് ഇരിക്കുന്നെ…? ”

“ഞാൻ അച്ഛനെയും അമ്മനെയും കുറിച്ച് ഓർത്തപ്പോ…. ”

“അതിനാണോ നീ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നേ…? ”

“അമ്മയ്ക്കും അച്ഛനും ഇനി എപ്പോ വേണേലും ഇങ്ങോട്ട് വരാലോ.”

“അത് ശെരിയാണ്. ”

“പിന്നെ എന്തിനാ നീ ഇങ്ങനെ വിഷമിക്കാൻ….?

വൈകുന്നേരം ആയപ്പോൾ എന്നെ വീട്ടിൽ ആക്കികൊണ്ട് ഹരി വീട്ടിലേക് പോയി. കുളിച്ചു ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ അമ്മ വിളിച്ചു

“ഹലോ അമ്മ…. ”

“രാഖി എന്തെടുക്കേണ് നീ…? ”

“അമ്മ ഞാൻ ഇന്ന് ഹരിയുടെ കൂടെ ലൈബ്രറിയിൽ പോയി…? ”

“എവിടെയാ പുഴക്കരയിലെ ലൈബ്രറിയിൽ ആണോ…? ” “ആഹ് അതെ ”

“അത് പണ്ട് അച്ഛന്റെ വിഹാരകേന്ദ്രം ആയിരുന്നു… ”

“ആണോ…? ”

“പിന്നെ അച്ഛന് ഒക്കെ ആണല്ലോ അവിടെ ലൈബ്രറി തുടങ്ങിയത്…. ”

“അമ്മ ആ പുഴക്കരയിൽ നിന്നപ്പോ. ഞാൻ അവിടെ ഒക്കെ മിസ്സ്‌ ചെയ്തു.. ”

“എന്നാ നീ ഇങ്ങോട്ട് പൊന്നേക്ക്. ”

“അയ്യേടാ…. ആ ആഗ്രഹം മനസ്സിൽ ഇരിക്കട്ടെ. ഞാൻ ഒക്കെ കണ്ടിട്ടേ വരുന്നുള്ളൂ… ”

“ശെരി ശെരി.ഞാൻ വയ്ക്കാൻ പോവേണ്ട്ട്ടോ. “
ഞാൻ ഇവിടുത്തെ താമസവും നാട്ചുറ്റലും എല്ലാം അമ്മയോട് പറഞ്ഞപ്പോൾ. അമ്മയുടെ മനസ്സിൽ സന്തോഷം വർധിക്കുകയായിരുന്നു. രാത്രിയിലെ ഭക്ഷണം കഴിച്ചിട്ട് ഞാൻ അച്ഛമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു.

“രാഖി അടുത്ത ആഴ്ച മുതൽ ഇവിടെ എല്ലാവരും ഉണ്ടാകും…? ”

“ആണോ എന്താ വിശേഷം…? ”

“മേലേടത് അമ്പലത്തിൽ പൂരം അല്ലേ… ”

“ആണോ… ”

“മ്മ്മ് മോൾ ആദ്യം ആയിട്ടല്ലേ പൂരം കൂടുന്നെ.. ”

“ആഹ് അതെ….. ”

അവിടെ ആയിരിക്കുമ്പോൾ അച്ഛൻ പൂരത്തെ കുറിച്ച് പറയുമ്പോൾ ഞാൻ കൊതിയോടെ കേട്ടിരുന്നിട്ടുണ്ട്. പൂരം ഒന്ന് കാണാൻ ഞാൻ കുറേ ആഗ്രഹിച്ചിട്ടുണ്ട്.. അങ്ങനെ എന്റെ ആഗ്രഹം സഫലമാകാൻ പോകുന്നു.

പിറ്റേന്ന് രാവിലെ ഹരി വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടാണ്.

“ഹരി…… എന്താ ഇത്രയും രാവിലെ തന്നെ….? ”

“ഞാൻ ഒന്ന് ടൗണിൽ പോകാൻ ഇറങ്ങേർന്നു. ”

“ഇന്ന് ആൾ വല്യ സന്തോഷത്തിൽ ആണല്ലോ….? ”

“പിന്നെ ഞാൻ വല്യ സന്തോഷത്തിൽ തന്നെയാണ്…. അടുത്ത ആഴ്ച ഏട്ടൻ വരുന്നുണ്ട്… ”

“ആര് മിലിട്ടറിൽ ഉള്ള. ”

“ആഹ് അതെ…. കുറേ നാളിനു ശേഷം ആണ് ഏട്ടൻ നാട്ടിലേക് വരുന്നേ…. ”

“മ്മ് നടക്കട്ടെ നടക്കട്ടെ…… ”

ഇത്തവണ പൂരത്തിന് ഹരിയുടെ ഏട്ടനും വരുന്നുണ്ട്. ഇവിടെയും എല്ലാവരും വരും പക്ഷെ അച്ഛനും അമ്മയും മാത്രം ഇല്ലാലോ…

ഹരി ഇന്ന് ഇല്ലാഞതു കൊണ്ട് ഞാൻ ഇന്ന് സുമ ചേച്ചിയുടെ കൂടെ അടുക്കളയിൽ കയറി. പാചകം പഠിക്കാൻ കിട്ടുന്ന സമയം ഞാൻ ഒട്ടും പാഴാക്കിയില്ല.

ഞാൻ അച്ഛമ്മയുടെ കൂടെ ടീവി കണ്ടു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ അമ്മ വിളിച്ചു….

“അമ്മ…… എന്തെടുക്കുവാ….?”

“ഞാൻ ഇപ്പോ ഭക്ഷണം കഴിച്ചു കഴിഞ്ഞുള്ളൂ….”

“അച്ഛൻ എവിടെ അമ്മ….? അച്ഛൻ എന്നെ വിളിക്കുന്നു പോലും ഇല്ലാട്ടോ…. ”

“അച്ഛൻ കുറച്ചു തിരിക്കിലാണ് അതാട്ടോ വിളിക്കാത്തത്… ”

“അമ്മ അടുത്ത ആഴ്ച ഇവിടെ പൂരം തുടങ്ങാ….”

“ആഹാ പൂരം ആയോ….? ”

“ആഹ് അമ്മ അടുത്ത ആഴ്ച ഇവിടെ എല്ലാവരും വരുമെന്ന് അച്ഛമ്മ പറഞ്ഞു… “
“ആഹ് അതെ പൂരത്തിന്റെ അന്നൊക്കെ അവിടെ നിറയെ ആളുണ്ടാകും. പിന്നേ നിനക്ക് ക്ലാസ്സ്‌ തുടങ്ങാറായി…. ”

“ഓഹ് അറിയാം അമ്മ. അത് പൂരം കഴിഞ്ഞുള്ള ആഴ്ച അല്ലേ….? ”

“ആണ് ഞാൻ ഓർമിപ്പിച്ചുന്നേ ഉള്ളു.. ”

“അമ്മ അച്ഛനോട് അടുത്ത ആഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം ടിക്കറ്റ് ബുക്ക്‌ ചെയ്താൽ മതിയെന്ന് പറയണംട്ടോ…. ”

“ആഹ്… അത്രേടം വരെ പോയിട്ട് പൂരം കാണാതെ പോരണ്ട. ഞാൻ അച്ഛനോട് പറഞ്ഞേക്കാം… ”

“താങ്ക് യൂ അമ്മ…. ”

“ശെരി ശെരി ഞാൻ വയ്ക്കട്ടേട്ടോ… ”

“ശെരി അമ്മ… ”

അമ്മയ്ക്ക് ഇപ്പോ ഒരു ആശ്വാസം ഉണ്ട്. ഞാൻ ഇവിടെ ഒക്കെ ഇണങ്ങി ചേർന്നിരിക്കുന്നെന്ന് അമ്മയ്ക്ക് മനസിലായി.ഞാൻ അവിടുന്ന് വരാൻ നേരം അമ്മയ്ക്ക് ഉണ്ടായ ടെൻഷൻ എല്ലാം ഇപ്പോ മാറി വരുന്നത് അമ്മയുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു

പിറ്റേന്ന് ഞാൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു….

“അല്ല ഇത് എന്ത് അത്ഭുതം ആണ്. തനിയെ എഴുന്നേല്‌ക്കെ…?

സുമ ചേച്ചി എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു….

“മ്മ് അമ്പലത്തിൽ പോകണ്ടേ….. ”

“പിന്നേ പോവാതെ…..ഞാൻ അച്ഛമ്മയ്ക് കുളിക്കാൻ വെള്ളം ചൂടാക്കികൊണ്ട് ഇരിക്കുവല്ലേ… ”

“എന്നാൽ ഞാൻ പോയി കുളിക്കട്ടെട്ടോ….സുമ ചേച്ചി ഇന്ന് ഞാൻ ഒറ്റയ്ക്ക് പോകും അമ്പലത്തിൽ….. ”

“ഒറ്റയ്ക്ക് പോകോ നീ…? ”

“പിന്നേ ഇപ്പോ ഇത്രേം ദിവസം ആയില്ലേ…. ഞാൻ തനിയെ പൊയ്ക്കോളാം…. ”

“എങ്കിൽ വേഗം പോയി കുളിക്കു…. ”

ഞാൻ കുളിച്ചു വേഗം അമ്പലത്തിലേക്ക് നടന്നു….. അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു ഒറ്റയ്ക്ക് ഇവിടെ ഒക്കെ നടക്കണം എന്ന്. എനിക്ക് ആകെ ഒറ്റയ്ക്ക് പോകാൻ അറിയാവുന്ന സ്ഥലം അമ്പലം മാത്രം ആണ്.

ഞാൻ അമ്പലത്തിൽ എത്തിയപ്പോൾ ഹരിയും നന്ദിനിയും തൊഴുതു ഇറങ്ങുകയായിരുന്നു.

“രാഖി…. ”

“ഹരി…. ആഹാ നന്ദിനിയും ഉണ്ടല്ലോ…. ”

“മ്മ് ഇന്ന് ഇവൾക്ക് എക്സാം തുടങ്ങും അതിന്റെയാ ഈ ക്ഷേത്രദർശനം…. ”

“ഇല്ലാട്ടോ ചേച്ചി…. ഈ ഏട്ടൻ വെറുതെ… “
“മതി മതി നീ വേഗം പോകാൻ നോക്ക് .. ”

“പിന്നെ കാണാട്ടോ ….. ബൈ ചേച്ചി ”

ഞാൻ അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങിയപ്പോളും ഹരി ആ ആൽമര ചുവട്ടിൽ തന്നെ ഇരിപ്പുണ്ടായി. പണ്ട് അമ്മ തൊഴുതു ഇറങ്ങി വരുന്നതും നോക്കി അച്ഛൻ ഇരിക്കുന്ന സ്ഥലം. അവരുടെ പ്രണയകാലത്തിന്റെ കഥകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരിടം ആണ്…. ഞാൻ ആൽമരം നോക്കി അങ്ങനെ നിന്നു. പണ്ട് അമ്മ അവരുടെ ലവ് സ്റ്റോറി ഇരുന്നു പറയുമ്പോ ഞാൻ ആ കാര്യങ്ങൾ ഒക്കെ മനസ്സിൽ കാണാറുണ്ടായിരുന്നു. അതൊക്കെ ഒരു സിനിമയിൽ കാണുന്ന പോലെ എന്റെ കൺമുന്നിൽ തെളിഞ്ഞു കണ്ടു.

(തുടരും….)

1cookie-checkചേച്ചി വിഷമിക്കണ്ട ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും 3

  • എൻ്റെ അവകാശങ്ങൾ Part 2

  • എൻ്റെ അവകാശങ്ങൾ Part 1

  • കാലം 3