ഗുഡ്മോണിങ് മിസ്സ്

ഹായ് കൂട്ടുകാരെ ഞാൻ ഈ സൈറ്റിൽ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒരു തുടക്കക്കാരൻ

എന്ന നിലയിൽ എന്നിൽ കുറേ അതികം തെറ്റുകൾ ഉണ്ടാവാൻ സാധ്യതകളുണ്ട്. നിങ്ങൾക്ക്

തോന്നുന്ന തെറ്റുകുറ്റങ്ങൾ കമൻറ് രൂപേണ ചൂണ്ടി കാണിക്കൂ. പിന്നെ പ്രധാനമായും

പറയാനുള്ള കാര്യമെന്തെന്നാൽ കഥയെ കഥാകാരന് പൂർണമായും വിട്ടു തരുക. Nena, അച്ചുരാജ്,

നന്ദൻ, Mr. കിംഗ് ലയർ, ആൽബി ഇവരൊക്കെ നമുക്ക് തന്ന കഥകളാണ് എന്നെയും ഇവിടെ ഒരു

കഥക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചത്.

“ എന്നുമെൻ സ്വപ്നങ്ങളിൽ മാത്രം കാണുന്ന നിൻ നയന നേത്രങ്ങളൊന്നു നേരിൽ കാണുവാനായി

എന്നും വെമ്പുകയാണെൻ മനം…. എവിടെയാണെൻ സഖീ നീ…”

പ്രണയത്തൂവൽ

കേരളത്തിൻറെ തലസ്ഥാന നഗരിയിലെ ഒരു പ്രധാന കോളേജാണ് ജേ. ഡീ. കോളേജ് ഓഫ് ആർട്സ്.

കേരളത്തിലെ മിക്ക കോളേജുകൾ പോലെ പണചാക്കുകളുടെ മക്കൾ മുതൽ പാവങ്ങളുടെ മക്കൾ വരെ

അവിടെയും പഠിച്ചിരുന്നു. അന്നാട്ടിലെ പേരുക്കേട്ടിരുന്ന (അഴിമതിയിൽ), മരിച്ചുപോയ

ജോണി ദേവിന്റെ ഉടമസ്ഥതയിലായിരുന്നു കോളേജ്. ജോണിയുടെ മരണശേഷം അയാളുടെ ഭാര്യ റാണി

ദേവിൻറെ കണ്ട്രോളിൽ ആണ് കോളേജിന്റെ ഇപ്പോഴത്തെ നടത്തിപ്പ്.

****************************************

ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും MBA ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ലയ വിശ്വനാഥൻ

തൻറെ ആദ്യത്തെ ജോലിയിൽ പ്രവേശിച്ചു ഓഫീസ് രജിസ്റ്ററിൽ ഒപ്പുവെച്ച് ഓഫീസ് റൂമിന്റെ

പുറത്തിറങ്ങുമ്പോൾ ബാഡ്മിൻറൺ കോർട്ടിൽ പൊരിഞ്ഞ അടിയാണ് കണ്ടത്. സിനിമയിലൊക്കെ പല

കോളേജുകളിലും അടിയൊക്കെ നടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും തൻറെ കണ്മുന്നിൽ അതും

ജോയിൻ ചെയ്ത ആദ്യദിനം തന്നെ ഇങ്ങനെ ഒരു തല്ല് കണ്ടപ്പോൾ ലയ ശരിക്കും ഞെട്ടി.

ലയയുടെ ഞെട്ടൽ കണ്ടത് കൊണ്ടാവാം കോളേജ് പിയൂൺ മേരി ലയയോടായി പറഞ്ഞു.

“ഇതൊന്നും കണ്ട് ടീച്ചറ് പേടിക്കണ്ട. ഇതൊക്കെ ഇവിടെ പതിവ് കാഴ്ചയാണ്.”

കണ്ട കാഴ്ചയെക്കാൾ ലയയെ ഞെട്ടിച്ചത് മേരിയുടെ വാക്കുകളാണ്.

ഒരു വാക്ക് പോലും മിണ്ടാതെ മേരിയെ നോക്കി ഒരു പുഞ്ചിരി വരുത്തി ലയ അവിടെനിന്നും

നടന്നു നീങ്ങി. അപ്പോഴും അവളുടെ നോട്ടം ആ കൂട്ടത്തിനിടയിൽ നിന്നും തൻറെ കണ്ണുകളിൽ

ഉടക്കിയ ആ രണ്ടു കണ്ണുകളിലേക്ക് ആയിരുന്നു.

അവൾ അവിടെനിന്നും നേരെ സ്റ്റാഫ് റൂമിലേക്ക് പോയി. റൂമിന്റെ മുന്നിൽ തന്നെ കൊമേഴ്സ്

ഡിപ്പാർട്ട്മെൻറ് എന്ന ബോർഡ് ഉണ്ടായിരുന്നു. അകത്തു മൊത്തം എട്ട് മേശയും കസേരയും.

അവസാനം കിടക്കുന്ന ഒരു ടേബിൾ ഒഴിച്ച് ബാക്കി എല്ലാത്തിലും ടീച്ചർമാരുണ്ട്.

റൂമിലേക്ക് കയറിയപാടെ എല്ലാവരുടെയും മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ലയ തൻറെ

ഇരിപ്പിടത്തിലേക്ക് നടന്നു. തൻറെ മേശയുടെ മേൽ ഹാൻഡ് ബാഗ് വച്ചശേഷം ലയ എല്ലാവരേയും

പരിചയപ്പെട്ടു. അൽപ സമയം കഴിഞ്ഞു മേരി അവിടേക്ക് വന്നു.

“ലയ ടീച്ചറെ… ടീച്ചർക്ക് ഫസ്റ്റ് ഹവർ 3rd ഇയർ BBA ക്ലാസ് ആണ്.”

അതും പറഞ്ഞു ബാക്കിയുള്ള ടീച്ചേഴ്സ്നോട് കുശലം പറഞ്ഞു മേരി അവിടെ നിന്നും

യാത്രയായി.

ലയ മൊബൈൽ എടുത്തു വീട്ടിൽ വിളിച്ചു ജോയിൻ ചെയ്ത കാര്യം പറഞ്ഞതും ബെല്ലടിച്ചു. മൊബൈൽ

ഓഫ് ചെയ്ത് ബാഗിൽ വച്ച് ബുക്ക് ഷെൽഫിൽ നിന്നും തനിക്ക് വേണ്ടതായ ബുക്കും എടുത്തു

ലയ നേരെ ക്ലാസിലേക്ക് പോയി. ആദ്യമായി പഠിപ്പിക്കുന്നതിന്റെ എല്ലാ ഭയങ്ങളും മനസ്സിൽ

നിന്നും തുടച്ചു മാറ്റിയ ശേഷമാണ് ലയ ക്ലാസിലേക്ക് കയറിയത്.

ക്ലാസിലേക്ക് കയറി വരുന്ന പുതുമുഖത്തെ കണ്ട് ആശ്ചര്യപ്പെട്ടെങ്കിലും കുട്ടികളെല്ലാം

എണീറ്റ് ഒരേ സ്വരത്തിൽ പതിവ് ഗാനം പാടി.

“ഗുഡ്മോണിങ് മിസ്സ്”

പെട്ടെന്നുള്ള ഗാനം കേട്ട് ചിരി വന്നെങ്കിലും എങ്കിലും അത് പുറത്തുകാട്ടാതെ ലയ

എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് ഗുഡ്മോണിങ് പറഞ്ഞു.

ബുക്ക് അവിടെ കണ്ട ടേബിളിൽ വെച്ചശേഷം ലയ സ്വയം പരിചയപ്പെടുത്തി.

“ ഹായ് ഞാൻ ലയ വിശ്വനാഥൻ. ഇവിടെ അടുത്ത് തന്നെയാണ് വീട്. ഞാനെൻറെ എംബിഎ കംപ്ലീറ്റ്

ചെയ്തു. ഞാൻ നിങ്ങൾക്ക് പഠിപ്പിക്കുന്ന സബ്ജക്റ്റ് സർവീസ് മാനേജ്മെന്റാണ്. പിന്നെ

ഇന്ന് മുതൽ ഞാൻ ആണ് നിങ്ങളുടെ പുതിയ ക്ലാസ് ടീച്ചർ.”

“ വെൽകം ടു അവർ ക്ലാസ്സ് മിസ്സ്‌. വീ ആർ സോ ഹാപ്പി ടു ഹാവ് യു ഹിയർ”. ക്ലാസിലെ

പ്രധാന കോഴിയും പണച്ചാക്കുമായ ബിനോയ് ഉടൻ തന്നെ എണീറ്റ് നിന്ന് പറഞ്ഞു. ലയയെ കണ്ട്

കണ്ണ് തള്ളി അവൾടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ ആണ് പുള്ളിക്കാരന്റെ ഉദ്ദേശം.

“ഓഹ്‌ താങ്ക്സ്. ബൈ ദി ബൈ ഐ ആം എ പക്ക മലയാളി. അതുകൊണ്ട് എന്റെ ക്ലാസ്സിൽ നിങ്ങൾ

മലയാളം ഉപയോഗിച്ചാൽ മതിയാകും.”

ലയയുടെ വാക്കുകൾ കേട്ടതും ചമ്മിപ്പോയ ബിനോയ് അത് മുഖത്ത് കാട്ടാതെ ഒരു വളിച്ച

ചിരിയും ചിരിച്ച് അവിടെ ഉടൻ ആസനസ്ഥനായി.

ലയ പെട്ടെന്നൊന്നും വളയുന്ന ടൈപ്പ് അല്ല എന്ന് എല്ലാർക്കും അതോടെ മനസ്സിലായി.

അതിന് ശേഷം എല്ലാ പുതിയ ടീച്ചർമാരെയും പോലെ പേര് ചോദിക്കൽ ചടങ്ങിലേക്ക് ലയയും

നീങ്ങി. അപ്പോഴൊക്കെയും ലയയുടെ മനസ്സിൽ അവൾ ആ കൂട്ടത്തിൽ കണ്ട ആ കണ്ണുകൾ ആയിരുന്നു.

പെട്ടന്നാണ് ലാസ്റ്റ് ബെഞ്ച് അവളുടെ ശ്രദ്ധയിൽ പെട്ടത്.

“അതെന്താ ഈ ക്ലാസ്സിൽ ആർക്കും ബാക്ക് ബെഞ്ചിൽ ഇരിക്കുന്നത് ഇഷ്ടമല്ലേ?.. ഒഴിഞ്ഞു

കിടക്കുന്ന ബാക്ക് ബെഞ്ച് എന്റെ ജീവിതത്തിൽ ആദ്യമായി കാണുവാ.”

“ടീച്ചറെ….”

പെട്ടെന്ന് തന്നെ ലയ ആ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.

തന്റെ മുഖത്ത് നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന മേരിയെ ആണ് ലയ കണ്ടത്.

“എന്താ ചേച്ചി”

“ടീച്ചറിനെ പ്രിൻസിപ്പൽ മാഡം വിളിക്കുന്നു. പെട്ടെന്ന് വരാൻ പറഞ്ഞു.”

“ശെരി ചേച്ചി ഞാൻ ഇപ്പൊ വരാം”

മറുപടി കേട്ടയുടനെ തന്നെ മേരി അവിടെ നിന്നും പോയി.

“ ഞാൻ ഇപ്പൊ വരാം നിങ്ങളെന്തേലും എടുത്തു വായിക്ക്‌.”

ഇതും പറഞ്ഞു ലയ നേരെ പ്രിൻസിപ്പലിന്റെ ഓഫീസിന് നേരെ നടന്നു.

“മേ ഐ കമ്മ്‌ ഇൻ മാഡം” പ്രിൻസിപ്പൽ റൂമെത്തിയതും ലയ അകത്തേക്ക് തലയിട്ട്‌ ഡോറിന്റെ

മുന്നിൽ നിന്ന് അനുവാദം ചോദിച്ചു.

“യെസ്”

ലയ അകത്തു കയറിയപാടെ മൂന്ന് പേർ റൂമിന്റെ കോണിൽ നിൽക്കുന്ന കണ്ടൂ. അതിൽ ഒരാൾ മാത്രം

തിരിഞ്ഞു പുറത്തേക്ക് നോക്കി നിൽക്കുന്നു. അയാളെ മാത്രം മുഖം കാണാൻ പറ്റുന്നില്ല.

ബാക്കി രണ്ടുപേരെയും നോക്കി ചിരിച്ചു. അവർ തിരിച്ചും.

“എന്താ മാഡം. എന്തിനാ എന്നെ വിളിപ്പിച്ചത്.”

“ ഈ നിൽക്കുന്ന മൂന്നുപേരും ടീച്ചറുടെ ക്ലാസിലെ കുട്ടികൾ ആണ്.”

ഒന്നും മനസ്സിലാകാതെ പ്രിൻസിപ്പൽ റാണി ദേവിനെ നോക്കി.

“രാവിലെ നല്ല ഒരു തല്ലും ഉണ്ടാക്കി ഒരു കുട്ടിയുടെ കൈ തല്ലി ഓടിച്ചിട്ട് നിക്കുന്ന

നിപ്പ്‌ കണ്ടോ.”

ഇപ്പോഴാണ് ലയക്ക് മനസ്സിലായത് രാവിലെ നടന്ന പ്രശ്നത്തിന്റെ പേരിൽ ആണ് തന്നെ ഇവിടെ

വിളിച്ചു വരുത്തിയെതെന്ന്.

“മാഡം ഞാൻ എന്താ ചെയ്യണ്ടേ. ഞാൻ ഇന്ന് ജോയിൻ ചെയ്തേ ഉള്ളൂ. എനിക്ക് ഇവരെ പറ്റി

ഒന്നും അറിയില്ല. മറ്റേ കുട്ടിക്ക് എന്ത് പറ്റി. അവർ കംപ്ലൈന്റ് ചെയ്തോ.”

“ഇല്ല ഇവനൊന്നും എതിരെ ഇവിടെ ആരും സാക്ഷി പറയില്ല. സോ കംപ്ലൈന്റ് പോലും ഇല്ല.”

അരിശം നിറഞ്ഞ റാണിയുടെ വാക്കുകൾ കേട്ടതും ലയ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോഴും

രണ്ടുപേർ മാത്രം തന്നെ നോക്കി മുഖം കുനിച്ചു. മറ്റേയാൾ അതെ നിൽപ്പ് പുറത്ത് നോക്കി

നിൽക്കുന്നു.

“ മാഡം ഇനിമുതൽ ഇവരുടെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. ഇവരെ ക്ലാസിലേക്ക് പറഞ്ഞു

വിടണം.”

“അല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ല. ഇറങ്ങി പോടോ മൂന്നേണ്ണവും.”

റാണി കലിതുള്ളി.

ലയ തിരിഞ്ഞു പോലും നോക്കാതെ അങ്ങനെ തന്നെ ഇരുന്നു. അവർ അവിടെ നിന്നും സ്ഥലം

കാലിയാക്കി.

“ലയ ബീ കെയർഫുൽ”

“ഐ വിൽ ടെയ്ക്ക് കെയർ ഓഫ് ഇറ്റ് മാഡം.”

ലയയുടെ വാക്കുകളിലെ ധൈര്യവും ആത്മവിശ്വാസവും കണ്ടതും റാണിയുടെ മുഖത്ത് പുഞ്ചിരി

വിരിഞ്ഞു.

“ഓക്കെ ലയ ക്ലാസിലേക്ക് പൊക്കൊളൂ.”

“ താങ്ക്‌ യൂ മാഡം”

അതും പറഞ്ഞ് ലയ നേരെ ഓഫീസിൽ നിന്നും ക്ലാസിലേക്ക് പോയി.

ക്ലാസ്സിൽ കയറിയതും മുന്നേ ഒഴിഞ്ഞു കിടന്ന ബാക്ക് ബെഞ്ചിൽ താൻ ഓഫീസിൽ കണ്ട കുട്ടികൾ

ഇരിക്കുന്നത് ലയ കണ്ടൂ. അവിടെ നേരെ നിന്ന രണ്ടുപേരെ ഇവിടെയും കണ്ടൂ. മൂന്നാമത്തെ ആൾ

ഡെസ്കിൽ തല വച്ച് കിടക്കുന്നു.

“ഓഹോ അപ്പോ സാറുമാരാണോ ഇവിടെ ബാക്ക് ബെഞ്ച് സ്റ്റുഡന്റ്സ്. എല്ലാരും ഒന്ന് എണീറ്റ്

നിന്നേ.”

ലയ പറഞ്ഞു നിർത്തിയതും നടുക്ക് ഡെസ്കിൽ തല വച്ച് കിടക്കുന്നയാൾ ഒഴിച്ച് ബാക്കി

രണ്ടുപേർ എണീറ്റ് നിന്നു.

“ഇനി ഇയാളെ ഞാൻ വെറ്റിലയും അടക്കയും വച്ച് വിളിക്കണോ. എഴുന്നേറ്റ് നിക്കടോ.”

ബെഞ്ചിൽ കൈ കൊണ്ട് അടിച്ചു കൊണ്ട് അൽപം ഒച്ചത്തിൽ ലയ പറഞ്ഞു.

അത് കേട്ടതും ബെഞ്ചിൽ കൈ കൊണ്ട് വലിച്ചടിച്ച് കൊണ്ട് അവൻ എണീറ്റ് നിന്നു അവളെ

തുറിച്ചു നോക്കി.

അവൻറെ ആ പ്രവർത്തിയിൽ ശെരിക്കും ലയ പേടിച്ചു നിന്ന സ്ഥലത്ത് നിന്നും രണ്ടടി

പുറകോട്ടു നിന്നു. പക്ഷേ അവൾടെ കണ്ണുകൾ മാത്രം ഒരു മാറ്റവും കൂടാതെ മറുതലക്കൽ

കലിതുള്ളി നിൽക്കുന്ന ആ കണ്ണുകളിലേക്ക് തന്നെ നിലയുറപ്പിച്ചു നിന്നു.

അതെ.. താൻ രാവിലെ ആ ആൾക്കൂട്ടത്തിൽ നിന്ന് കണ്ട കണ്ണുകൾ. ലയ അവളുടെ മനസ്സിൽ

അവളോടായി പറഞ്ഞു. അൽപ്പ നേരം ലയ ആ കണ്ണുകളിൽ തന്നെ നോക്കി നിന്നു.

“ ഡ്‌പെ!!!!!”

പെട്ടന്നുള്ള ആ ശബ്ദത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും പുറകിലേക്ക് നോക്കി. അപ്പോഴാണ്

ലയ ഒന്ന് ഞെട്ടി തന്റെ സ്വബോധത്തിൽ എത്തിയത്. ലയ നോക്കുമ്പോൾ താൻ ഇത്ര നേരവും

നോക്കി നിന്ന നേത്രങ്ങൾ മറ്റൊരു ദിശയിലേക്ക് നീങ്ങി. അതിന്റെ മറുതലക്കൽ ലയ

നോക്കുമ്പോൾ കലിതുള്ളി നിൽക്കുന്ന കീർത്തനയെ ആണ് കണ്ടത്.

“സോറി മിസ്സ് ഞാൻ.. എനിക്ക് പെട്ടന്ന് ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല അതാ

പെട്ടന്ന് ഇങ്ങനെ.”

കീർത്തന ഒന്ന് ശാന്തമായതും ലയയോടായി പറഞ്ഞു. അപ്പോഴും അവിടെ എന്താ നടക്കുന്നെ എന്ന്

മനസ്സിലാവാതെ കിളി പോയി നിക്കുവായിരുന്നു ലയ.

ക്ലാസിലെ ബാക്കി ഉള്ളവരോക്കെ ഇപ്പൊ തന്നെ അവിടെ വലിയ സീൻ കാണും എന്ന്

പ്രതീക്ഷച്ചാണ് ഇരുന്നത്. പക്ഷേ ലയയുടെ ചോദ്യം അവരെ ഒക്കെ ഞെട്ടിച്ചു. അവരെ മാത്രം

അല്ല എണീറ്റ് നിന്ന മൂന്നുപേരെയും.

“ കാൻ യു ഗായിസ് പ്ലീസ് ഇന്‍ററോഡ്യൂസ് യുവർസേൾഫ്‌”

ഇപ്പൊ പ്രിൻസിപ്പൽ റൂമിൽ കയറുമെന്ന് കരുതിയ അവർ ചോദ്യം കേട്ട് ഞെട്ടി തന്നെ നിന്നു.

“പറഞ്ഞത് മനസ്സിലായില്ലേ”

ലയ വീണ്ടും അവരോട് ചോദിച്ചു.

“ മൈ നെയിം ഈസ് അഭിഷേക്.”