കല്യാണം – Part 1

നമ്മുടെ നാട് വീണ്ടും കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ ആവുകയാണ്….നമ്മൾ വിജാരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ സാധിക്കൂ….എല്ലാരും വീട്ടിൽ തന്നെ ഇരിക്കുക….സാമൂഹിക അകലം പാലിക്കുക ……ഗവൺമെൻ്റ് ഓർഡർ അനുസരിക്കുക…..Break the Chain….

എൻ്റെ ആദ്യ കഥ ഇരുകൈ നീട്ടി സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി….പിന്നെ ഈ കഥ എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും എഴുതാൻ സഹായിക്കുകയും ചെയ്തെ കഥയുടെ ലോകത്തെ കുറച്ച് നല്ല കൂട്ടുകാർക്ക് നന്ദി പറയുന്നു….

ഇനി കഥയിലേക്ക്….

🖤സീത കല്യാണം🖤

”’ ദേവാ ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്”’…….

”’നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം…..അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിതത്തിൻ്റെ വില അറിയില്ല”’…..രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ ….അതെങ്ങനെ പഠിക്കാൻ അല്ലലോ രാവിലെ വരുന്നത് വേറെ പല കാര്യത്തിനും അല്ലേ”’….

”’അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ കളിക്കുവായിരുന്ന്”’……ഞാൻ പതിയ പറഞ്ഞു…..

”’ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെ പോലെ ഒറക്കെ പറ”…..

”’എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങി തരാൻ”’….ഞാൻ വീണ്ടും പതിയെ പറഞ്ഞു.

”’നീ എന്താടാ പിറു പിറുക്കുന്നത് …… ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ നോക്ക്…. അതോ ഞാൻ ഇറങ്ങി പോണോ”’….

”’വേണ്ട ….ഞാൻ പൊക്കോളാം ”’….ഞാനുറക്കെ പറഞ്ഞിട്ട് ബാഗും എടുത്തോണ്ട് ഇറങ്ങി.

”’വീട്ടി എത്തട്ട് നിനക്ക് ഞാൻ കാണിച്ചു തരാം”’….ഞാൻ പതിയ പറഞ്ഞോണ്ട് പുറത്ത് ഇറങ്ങി.

എന്തോ ഭാഗ്യത്തിന് അന്നരം തന്നെ ബെൽ അടിച്ചു….ക്ലാസ് തീർന്നതും അവൾ ബുക്സ് എല്ലാം എടുത്തോണ്ട് പുറത്ത് ഇറങ്ങി…എന്നെ പാസ്സ് ചെയ്യുമ്പോൾ എന്നെ ദഹിപ്പിക്കുന്ന നോട്ടവും നോക്കിക്കൊണ്ട് സ്റ്റാഫ് റൂമിലോട്ട് പോയി.

”’പോടി പുല്ലേ….നിനക്ക് ഞാൻ വെച്ചിട്ടുണ്ട്”’…..ഞാൻ അവളെ നോക്കി പതിയെ പറഞ്ഞു.

”’അളിയാ ദേവാ …..നിൻ്റെ പെണ്ണ് ഇന്ന് നല്ല ദേഷ്യത്തിൽ ആണെല്ലോ… എന്നാ പറ്റി”’…..രഞ്ജു എൻ്റെ അടുത്ത് വന്ന് ചോദിച്ചു.

”’അത് ഒന്നുമില്ല അളിയാ…ഞാൻ എന്നും രാവിലെയിറങ്ങാൻ നേരത്ത് അവൾക്കൊരു ഉമ്മ കൊടുക്കും….ഇന്ന് കൊടുത്തില്ലാ…. അതിൻ്റെയാ”’…..ഞാൻ രഞ്ജുനെ നോക്കി പറഞ്ഞിട്ട് തിരികെ ക്ലാസ്സിലേക്ക് കേറി.

എന്താ സംഭവം എന്ന് മനസിലായില്ലാല്ലേ….

ഞാൻ ക്ലാസിലിരുന്ന് മൊബൈലിൽ കളിച്ചൊണ്ടിരുന്നത് പുള്ളിക്കാരി കണ്ടൂ….എന്നെ ഒന്ന് വാട്ടാൻ കിട്ടിയ ചാൻസ് നല്ലോണം അങ്ങ് മുതലാക്കി…പുറത്താക്കി……എന്നെ ഗെറ്റ് ഔട്ട് അടിച്ചത് ‘ ജാനകി ‘…എൻ്റെ ക്ലാസ്സ് ടുട്ടർ….കൂടാതെ എൻ്റെ സഹധർമിണി….എൻ്റെ ഭാര്യ….’ ജാനകി ദേവൻ ‘….എൻ്റെ ജാനൂട്ടി……

ഒരു രഹസ്യം കൂടി ഞാൻ പറയാം….. ജാനകി എൻ്റെ ഭാര്യയാണെന്ന് കോളേജില്ലുള്ളവർക്കോ നാട്ടുകാർക്കോ അറിയില്ല…ഞങ്ങളുടെ വീട്ടുകാർക്ക് മാത്രം അറിയുന്ന രഹസ്യം…..ഇതൊരു രഹസ്യമാകാൻ കാരണമുണ്ട്…അത് ഞാൻ പതിയെ പറയാം…..

എന്നെ കുറിച്ച് പറഞ്ഞില്ലലോ അല്ലേ…..ഞാൻ ദേവ നാരായണൻ 23 വയസ്സ്….നാരായണ വർമയുടെയും ഭാഗ്യലക്ഷ്മിയുടെയും ഏക പുത്രൻ….. അച്ഛന് സ്വന്തമായി പല ബിസിനസുകളുമുണ്ട് അതുകൊണ്ട് സുഖ ജീവിതം……ഞാൻ അച്ഛൻ്റെ ചിലവിൽ ഇപ്പൊൾ കൊല്ലത്ത് ഒരു ബിസിനെസ്സ് സ്കൂളിൽ എംബിഎ ചെയ്യുന്നു….

പിന്നെ ജാനകി ദേവൻ ….ഞാൻ പഠിക്കുന്ന എൻ്റെ കോളജിൽ ടുട്ടറായിട്ട് ജോലി ചെയ്യുന്നു….എന്നെ കാളും രണ്ടു വയസ്സിനു മൂപ്പ് (25)…..കൂടാതെ എൻ്റെ മാമന്റെ ( അമ്മയുടെ സഹോദരൻ) മകളും കൂടി ആണ്….മാമൻ്റെ പേര് ശിവശേകർ ഭാര്യ(മാമി) ചിത്ര….അവർക്ക് ഇനി ഒരു മകൻ കൂടി ഉണ്ട് രഞ്ജിത്ത് എന്ന രഞ്ജു …. അതെ അവൻ ആ നാറി പറഞ്ഞു വരുമ്പോൾ എൻ്റെ അളിയനായിട്ട് വരും….

ഞങ്ങളുടെ രണ്ട് കൂട്ടരുടെയും വീട് ഒരേ കോമ്പൗണ്ടിലാണ്.

Back to present

ക്ലാസ്സിലോട്ട് കേറി ബാഗുവെച്ചിട്ട് തിരിഞ്ഞപ്പോളാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന നിമ്മിയെ ഞാൻ കണ്ടത്….നിമ്മിയെ കണ്ടമാത്രയിൽ എൻ്റെ മനം ഇന്നലത്തെയും ഇന്നതെയും സംഭവ വികാസത്തിലക്ക് ചേക്കേറി….

Yesterday afternoon…

”’ദേവാ എനിക്കൊരു കാര്യം നിന്നോട് പറയാനുണ്ടായിരുന്നു”’……

”’മ്മ്…. നീ പറഞ്ഞോ…….അതിനെന്തിനാണ് ഇങ്ങനെയൊരു മുഖവര..?”’….

”’ഡാ….അത് പിന്നെ കുറച്ച് പേഴ്സണലാണ്… നമ്മുക്ക് അങ്ങോട്ട് മാറി നിൽക്കാം”’…..അവൾ പതിയ പറഞ്ഞു.

”’മ്മ്….ശെരി വാ”’…..

കോളേജിൻ്റെ സൈഡിലെ വാകമര തണലിൽ അൽപ നേരമായിട്ടും വിധുരത്തിലക്ക് നോക്കി നിൽക്കുന്നതല്ലാതെ അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ തന്നെ നിശബ്ദത ഭേദിക്കാൻ തീരുമാനിച്ചു….

”’ഡീ…. നീ ചുമ്മാ ആളെ ആസ്സാക്കാതെ കാര്യം പറ”’…..

”’അതു പിന്നെ ദേവാ……എനിക്ക് പറയാനുള്ളത്…….ഞാൻ…..എങ്ങനെ പറയും”’…..

”’ഡി പെണ്ണേ വല്ലതും മൊഴിയാനുണ്ടെങ്കിൽ മൊഴി…..ചുമ്മാ മനുഷ്യൻ്റെ സമയം കളയാനായിട്ട്”’…..

”’ഡാ അത് പിന്നെ….ഞാൻ….അത്….എനിക്ക്…..നിനക്ക് എന്നോട്…..അല്ല…..പിന്നെ….എനിക്ക്”’….

”’ഡീ പെണ്ണേ… നീ കാര്യം പറ..”‘…..

“‘ഡാ എനിക്ക് നിന്നെ ഇഷ്ടമാണ്”‘……അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“‘മ്മ്മ….എനിക്കും നിന്നെ ഇഷ്ടമാണ്…..നീ എൻ്റെ ചങ്ക് ഫ്രണ്ടല്ലേ”‘….

“‘ഡാ ആ..ഇഷ്ടമല്ല……I really like you….I Love You”‘…..

“‘ഡീ നീ എന്തുവാ ഈ പറയുന്നത്…..നീ ഇപ്പൊൾ എന്താ പറഞ്ഞതെന്ന് വല്ല പിടിത്തവും ഉണ്ടോ…… എനിക്ക് ഒരിക്കലും നിന്നെ അങ്ങനെ കാണാൻ കഴിയില്ല…നീ ഇത് എന്നോട് ഒരു മാസം മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ എൻ്റെ ഹൃദയത്തിൽ പ്രധിഷ്ട്ടിപിച്ചേനെ…..പക്ഷേ ഇപ്പൊൾ എനിക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിയില്ല……നീ എൻ്റെ നല്ലൊരു ഫ്രണ്ടാണ്…ഇനി എന്നും അങ്ങനെ തന്നെയായിരിക്കും….…. നമ്മുക്ക് ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ല”‘…….

“‘ദേവാ നീ അല്ലേ ഇപ്പൊൾ പറഞ്ഞത് നീ എന്നെ മുമ്പെയായിരുന്നെങ്കിൽ സ്വീകരിച്ചേനെന്ന്….പിന്നെ എന്ത് കൊണ്ട് ഇപ്പോൾ…എനിക്ക് ആരും കൊതിക്കുന്ന സൗന്ദര്യമില്ലേ…. കാശില്ലേ…. നിനക്കെന്നെ കഴിഞ്ഞ ഒന്നര വർഷമായിയറിയാം….എനിക്ക് നിന്നെയും….ഇതിൽ കൂടുതൽ എന്ത് വേണം”‘…..

“‘നീ പറഞ്ഞതെല്ലാം എനിക്ക് നിന്നെ ജീവിതത്തിലേക്ക് സ്വീകരിക്കാനുള്ള കാരണങ്ങളായെക്കാം നിമ്മി….പക്ഷേ ഇതിനെ എല്ലാം ഭേദിക്കാൻ തക്കവണ്ണം ഒരു കാരണമുണ്ട്…..അതിപ്പൊൾ എനിക്ക് പറയാൻ പറ്റില്ല….സമയമാവുമ്പോൾ ഞാൻ തന്നെ പറയാം നിന്നൊട്”‘….

“‘നിനക്ക് വേറെ വല്ല പെൺകുട്ടിയെയും ഇഷ്ടമാണോ…..ആണെങ്കിൽ നമ്മടെ ക്ലാസ്സിൽ ഉള്ളതാണൊ…അതോ ജൂനിയർ പെണ്ണോ ….അല്ലേ വേറെ എവിടെയെങ്കിലും ഉള്ളതാണൊ…….പറ എന്നോട്”‘……ഇത് പറഞ്ഞപ്പോഴേക്കും നിമ്മിയുടെ സ്വരം ഉയർന്നിരുന്നു.

“‘നിമ്മി ഞാൻ പറഞ്ഞല്ലോ എനിക്കൊരു കാരണമുണ്ട് അതിപ്പൊൾ പറയാൻ പറ്റില്ലെന്ന്….പിന്നെ നീ എന്നെ നല്ലോരു ഫ്രണ്ടായിട്ടെ കാണവോളു ….മുമ്പേ നമ്മൾ എങ്ങനെയായിരുന്നോ അതെ പോലെ….Let’s be good friends forever”‘…. നിറഞ്ഞു തുളുമ്പാറായ ഉണ്ട കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു.

നിമ്മി അൽപനേരം എന്തോ ചിന്തിച്ചു നിന്നിട്ട് പെട്ടെന്ന് എന്നെ ഇറുകി പുണർന്നു….നിമ്മിഷങ്ങൾ മാത്രം ആയുസുണ്ടായിരുന്ന ആലിംഗനം….

ആലിംഗനം ഭേദിച്ച് എൻ്റെ മുഖത്ത് നോക്കാതെ “‘ഫ്രണ്ട്സ്”‘ എന്നുമാത്രം പറഞ്ഞുകൊണ്ട് നിറഞ്ഞു ഒഴികിയ കണ്ണുകൾ തുടച്ച് അവൾ ഓടി പോയി……

പിന്നീടുള്ള സമയം വേഗം കടന്നു പോയി…..ഉച്ചക്ക് ശേഷമുള്ള ക്ലാസ്സ് ഉറങ്ങാൻ ആവേശം കൂട്ടിയെങ്കിലും ഉറങ്ങാതെ കടിച്ചു പിടിച്ചു നിന്നു…..

ക്ലാസ്സ് കഴിഞ്ഞു പിള്ളേരെല്ലാം വീട്ടിൽ പറഞ്ഞു വിട്ടിട്ട് പോകാൻ വേണ്ടി ഞാനും രഞ്ജുവും പാർക്കിങ്ങിൽ നിന്നു….

“‘ദേവാ””……ഒരു പരിചിതമായ സ്വരം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.

നിമ്മി……നിറ പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്നു….ഉച്ചക്ക് ഒന്നും നടക്കാതെ ഭാവത്തിൽ എൻ്റെ മുമ്പിൽ നിൽക്കുന്ന നിമ്മിയ കണ്ടപ്പോൾ എനിക്ക് അതിശയമായി…. അവളെ ഫേസ് ചെയാന് എനിക്ക് അല്പം മടി തോന്നി എങ്കിലും ഞാൻ സംസാരിച്ചു തുടങ്ങി.

“‘ആ നിമ്മി….നീ പോയില്ലായിരുന്നോ”‘….ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.

‘”ഇല്ലഡാ…..വണ്ടിക്കെന്തോ തകരാറ്… സ്റ്റാർട്ടാവുന്നില….നീ എന്നെയൊന്ന് സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യാമോ’”…..അവൾ എപ്പോഴത്തെയും പോലെ ചിരിച്ചോണ്ട് ചോദിച്ചു.

“‘ഡാ രഞ്ജു ഒന്ന് വെയിറ്റ് ചെയെ ഞാൻ ഇപ്പൊൾ വരാം”‘…..ഞാൻ എൻ്റെ ഹിമാലയനിൽ കേറിയിരുന്നു പറഞ്ഞു.

“‘മ്മ്’”….അവൻ ഒന്ന് മൂളിയിട്ട് സമയം ആവറായെന്ന് വാച്ചിൽ തട്ടി കാണിച്ചു.

ഞാൻ ഇപ്പൊൾ എത്താമെന്ന് കാണിച്ചു വണ്ടി എടുത്തു.

വണ്ടി കോളേജ് ഗേറ്റ് കടന്നതും നിമ്മി എൻ്റെ അടുതോട്ട് കൂടുതൽ ചേർന്നിരുന്ന ….അവളുടെ മാതള നാരകങ്ങൾ എൻ്റെ മുതിവിൽ ഞെരിഞ്ഞു…അവളുടെ ചൂട് നിശ്വാസം എൻ്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു.

ഈശ്വരാ കൺട്രോൾ തരണെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അക്സലേരേറ്റർ വീണ്ടും ഞെരിച്ചു.

സ്റ്റാൻഡിൽ വേഗം എത്തിച്ചിട്ട് നിമ്മിയോട് ബൈയും പറഞ്ഞു ഞാൻ തിരിച്ചു കോളേജിൽ എത്തി…..എന്നെയും കാത്ത് എൻ്റെ സഹധർമിണിയും രഞ്ജുവും അവിടെ ഉണ്ടായിരുന്നു….

രഞ്ജു എൻ്റെ ബൈക്കിൻ്റെ പുറകിൽ കേറി…ജാനകി അവൾടെ സ്കൂട്ടറും എടുത്തോണ്ട് കോളേജ് വിട്ടു ഞങ്ങൾ പുറത്തിറങ്ങി…..

വണ്ടി പിന്നെ നിന്നത് എൻ്റെ വീടിൻ്റെ മുന്നിൽ ആണ് …. രഞ്ജു ഞങ്ങളോട് യാത്ര പറഞ്ഞു അവൻ്റെ വീട്ടിലേക്ക് പോയി.

ജാനകി വീട്ടിൽ കേറി നേരെ അടുക്കളയിൽ അമ്മയുടെ അടുത്തേക്കും….ഞാൻ ഫ്രഷാവാൻ നേരെ റൂമിലേക്കും പോയി… ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ഓള് എനിക്കുള്ള ചായയും തന്നിട്ട് ഫ്രഷ് ആവാൻ റൂമിൽ കയറി…..

എന്നെ ഒന്ന് നോക്കി ചിരിച്ചത് പോലുമില്ല നാറി…..അല്ലേലും അത് അങ്ങനെ തന്നെയാണ്…. ഞങ്ങൽ തമ്മിലുള്ള പ്രണയവും ചിരി കളിയും എല്ലാം ഞങ്ങളുടെടെ ബെഡ്റൂമിൻ്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം…..റൂമിന് പുറത്ത് ഇറങ്ങിയാൽ അവൾ എൻ്റെ ജാനിചേച്ചി ആവും…. സ്ട്രിക്ട്….ചേച്ചി ചമഞ്ഞ് നടപ്പ്….

🌹🌹🌹🌹🌹

അന്ന് രാത്രി പണികളെല്ലാം കഴിഞ്ഞു വന്ന ജാനിചേച്ചിയുടെ മടിയിൽ തലവെച്ച് കിടക്കുവായിരുന്ന് ഞാൻ…..ഓള് ഒരു കൈ കൊണ്ട് എൻ്റെ തല തലോടുകയും മറ്റെ കൈ കൊണ്ട് ൻ്റെ നെഞ്ചിലെ രോമങ്ങൾ വലിച്ചു കളിക്കുകയുയാണ്….

“‘തക്കു ഇന്ന് എന്താ വൈകിട്ട് നീ നിമ്മിയേ കൊണ്ടാക്കാൻ പോയെ….അവൾടെ വണ്ടി കെടായെങ്കിൽ അവൾക്ക് വല്ല കൂട്ടുകാരികളുടെയും വണ്ടിയിൽ പോയാ പോരെ”‘…..

ഓൾഡ ചോദ്യം കേട്ടിട്ടും ഒന്നും മിണ്ടാതെ കിടന്നപ്പോൾ ഓള് എൻ്റെ രോമം പിടിച്ച് ഒറ്റ വലി….

‘”ആ’”.…..ഡീ…..എനിക്ക് നൊന്തുകേട്ടാ’”….

“‘നോവാൻ വേണ്ടി തന്നെയാ പിടിച്ചു വലിച്ചെ…..വല്ലതും ചോദിക്കുമ്പോൾ മ്മ് ന്ന് ഇരിനോളും’”….

“‘ഇനി പറ ന്തിനാ നീ അവളെ വണ്ടിയിൽ കെറ്റിക്കൊണ്ട് പോയെ’”….

‘”ജാനുട്ടി അത് അവൾടെ വണ്ടി സ്റ്റാർട്ടായില്ല…അതു കൊണ്ട്’”…..എന്നെ ബാക്കി പറയാൻ അനുവതിക്കാതെ ജാനുട്ടി പറഞ്ഞു.

“‘അതു എനിക്ക് അറിയാം….ഞാൻ അതല്ല ചോദിച്ചെ…..അവള് കൂട്ടുകാരികളുടെ വണ്ടിയിൽ പോവാതെ ന്തിനാ നിൻ്റെ വണ്ടിയിൽ തന്നെ കേറിയെന്ന്”‘….ഇതും ചോദിചൊണ്ട് പീലി കണ്ണുകൾ വിടർത്തി എന്നെ രൂക്ഷമായി നോക്കി.

“‘ആ….എനിക്ക് അറിയില്ല…..എന്നോട് ഒരു ലിഫ്റ്റ് തെരുമോന്ന് ചോദിച്ചു…ഞാൻ കൊടുത്തു that’s all’”….. ഞാൻ ഇത്രയും പറഞ്ഞിട്ട് ജാനിയുടെ വയറ്റിൽ ചുറ്റി പിടിച്ചു എൻ്റെ മുഖം ആ ആലില ഉദരത്തിൽ പൂഴ്ത്തി വെച്ചു…. എന്റെ അധരങ്ങൾ ബനിയന് പുറത്ത് കൂടി ജാനുട്ടിടെ പൊക്കിളിൽ അമർന്ന മൃതുവായി ചുംമ്പിച്ചു…

‘”മ്മ്മ….തക്കു അടങ്ങി ഇരി നിക്ക് ഇക്കിളി ആവുന്നു’”…

“‘മ്മ് ഹും…. നിച്ച് ഒക്കം വെച്ചിന്….. ജാനുവേച്ചി ബാ നമ്മുക്ക് ചാചാം”‘….ഞാൻ കുട്ടികളെ പോലെ കൊഞ്ചി പറഞ്ഞുകൊണ്ട് അവളെ ഇറുകെ പുണർന്നു.

“‘ഡാ ചെക്കാ…..വല്ലതും ചോദിക്കുമ്പോലുള്ള നിൻ്റെ ഈ കൊഞ്ചലും മറ്റും വിഷയം മാറ്റാനുള്ള അടവാണെന്നു നിക്ക് നന്നായി അറിയാം…..അതുകൊണ്ട് ചേച്ചിടെ പൊന്നു വാവ നമ്പറിറക്കാതെ കാര്യം പറ’”……

“‘നിച്ച് അറിഞ്ഞുട….. ആ ചേച്ചി എൻ്റോട ലിഫ്റ്റ് ചോദിച്ചു ഞാൻ കൊടുത്തു:”….

‘”അവൾക്ക് വേറെ ആരെയും കണ്ടില്ലേ ലിഫ്റ്റ് ചോദിക്കാൻ….ഞാൻ തക്കുനോട് എത്ര വെട്ടം പറഞ്ഞട്ടുണ്ട് അവളോട് കൂട്ട് കൂടരുതെന്ന്…. ആ പെണ്ണ് ശെരി അല്ല വാവേ…..എൻ്റെ വാവേനെ കാണുമ്പോൾ അവൾക്ക് കൊഞ്ചലും കുഴയലും കൂടുതലാ….അസത്ത്….ഇനി എൻ്റെ വാവ അവളോട് മിണ്ടരുത് കേട്ടോ’”….

‘”ഉം……ഇനി വാവ അവളോട് മിണ്ടില്ല’”….

‘”പിന്നേ….. ജാനുവേച്ചി….. പിന്നെയെ’”…..

‘”ഡാ ചെക്കാ പാലവെട്ടം ഞാൻ പറഞ്ഞട്ടുണ്ട് എന്നോട് കൊഞ്ചാൻ വരരുതെന്ന്’”…….എന്നും പറഞ്ഞുകൊണ്ട് ജാനുവേച്ചി എൻ്റെ കുണ്ടിക്കിട്ടൊരു കൊട്ട് തന്നു.

“‘പോ…ഞാൻ പറയൂല….ഞാൻ ചേച്ചിയോട് പിണക്കമാ’”…..എന്നും പറഞ്ഞു ഞാൻ ചേച്ചിടെ മടിയിൽ നിന്നും തല ഉയർത്തി.

‘”ഹാ….എൻ്റെ തക്കുടു പിണങ്ങാതെ….ചേച്ചിടെ വാവ എന്താ പറയാൻ വന്നെ’”….ജാനി എൻ്റെ തല വീണ്ടും മടിയിൽ വെച്ച് തടവാൻ തുടങ്ങി.

‘”അതെ ചേച്ചി ഇന്നൊരു സംഭവം ഉണ്ടായി’”…. ഞാനാ വിടർന്ന കരിമിഴികൾ നോക്കി പറഞ്ഞു.

‘”ന്താ വാവേ’”…..വാത്സല്യത്തോടെ എൻ്റെ മുടി മാടി ഒതിക്കികൊണ്ട് ചേച്ചി ചോദിച്ചു.

‘”അതെ….ഇന്ന് ഉച്ചക്ക് ആ നിമ്മി എന്നെ ഒറ്റക്ക് വിളിച്ചോണ്ട് പോയി ഒരു കാര്യം പറഞ്ഞു’”….

‘”ന്ത് കാര്യം’”….ചേച്ചി എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

‘”I love you ന്ന്…… നിക്ക് അങ്ങ് ന്തോ പോലെയായി’”…..ഞാൻ നാണത്തോടെ പറഞ്ഞും കൊണ്ട് വീണ്ടും എൻ്റെ മുഖം ചേച്ചിടെ അണിവയറിൽ പൂഴ്ത്തി.

‘”വാവേ തെളിച്ചു പറഞ്ഞെ അവിടെയെന്താ സമ്പോയിച്ചെന്ന്’”…..ചേച്ചി എൻ്റെ മുഖം വയറ്റിൽ നിന്ന് പിടിച്ച് മാറ്റിയിട്ട് എന്നെ നോക്കിപേടിപ്പിച്ചുകൊണ്ട് ചോദിച്ചു.

ചേച്ചിടെ മുഖത്തെ ഭാവം മാറിയപ്പോൾ ഞാൻ വള്ളി പുള്ളി തെറ്റാതെ അവിട നടന്നത് മൊത്തവും കുംബസാരിച്ചു….

‘”അതെന്താടാ ചെക്കാ നീ ഒരു രണ്ടു മാസം മുന്നേ പറഞ്ഞിരുന്നെങ്കിൽ സമ്മധിച്ചേനെന്ന് പറഞ്ഞത്’”…..ചേച്ചി ഉണ്ടകണ്ണ് ഉരിട്ടി കൊണ്ട് ചോദിച്ചു.

‘”അതു ഞാൻ ചുമ്മാ പറഞ്ഞതാ’”…..ഞാൻ ചേച്ചിടെ മുഖത്ത് നോക്കാതെ പറഞ്ഞു.

‘”കള്ളം പറയാതെ വാവേ….ഞാനല്ലേ ചോദിക്കുന്നെ..ൻ്റെ.. വാവ..പറ..ന്താ അങ്ങനെ പറഞ്ഞെന്ന്’”…..ചേച്ചി വാത്സല്യത്തോടെ എൻ്റെ മുടി തഴുകികൊണ്ട് ചോദിച്ച്.

ഇതൊരു അടവാണെന്ന് അറിയാതെ ഞാൻ പറഞ്ഞു….

‘”അത നിക്ക് നിമ്മിയേ ഇഷ്ടമായിരുന്നു അത് ഞാൻ രഞ്ജുനോടും പറഞ്ഞട്ടുണ്ട്….അത് ഞാൻ നിമ്മിയൊട് പറയാനിരിക്കുവായിരുന്ന് അപ്പോളാണ്

ജാനുവേച്ചി ആയിട്ടുള്ള കല്യാണം കഴിഞ്ഞതും നമ്മൾ തമ്മിൽ ഇഷ്ട്ടത്തിലായതും….. പിന്നെ ഇന്ന് വന്നു പറഞ്ഞത് കുറെ കേൾക്കാൻ ആഗ്രഹിച്ച കര്യങ്ങൾ ആരിയുരുന്ന് …ഞാൻ നോ പറഞ്ഞപ്പോൾ അവൾടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ശെരിക്കും വെഷമം തോന്നി….പിന്നെ വൈകിട്ട് വണ്ടിയിൽ കൊണ്ടാക്കിയപ്പോൾ ന്തോ ഒരു ഫീൽ പോലെ’”…..ഞാൻ ജാനിടെ മുഖത്ത് നോക്കാതെ ഇതെല്ലാം പറഞ്ഞൊപ്പിച്ചു.

‘”ഓഹോ….അപ്പൊ നിനക്ക് അവളെ ഇഷ്ടമായിരുന്നല്ലെ…..പിന്നെ എന്നെ ചതിച്ചു കെട്ടാൻ വന്നത് ന്തിനാ….അവളെയും കെട്ടി സുഖമായിട്ട്

ജീവിച്ചുടായിരുന്നോ….എന്നെ ഇതിൽ വലിച്ചിട്ടതെന്തിനാ…അവള് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നഷ്ട്ടസങ്കടം പോലും……അവള് വണ്ടിയിൽ കേറി അവൾടെ വേണ്ടാത്തത് അമർന്നപ്പോൾ ഫീൽ കിട്ടി പോലും. .. മാറങ്ങോട്ട് പോയി അവൾടെ മടിയിൽ കിടന്ന മതി……ഇനി മേലാൽ ജാനുട്ടിന്ന് പറഞ്ഞു എൻ്റെ അടുത്ത് വന്നു പോകരുതു’”….. ഇത്രയും ഭദ്രകാളി ഉറഞ്ഞ് തുള്ളുന്നത് പോലെ പറഞ്ഞിട്ട് എന്നെ തള്ളി മാറ്റികൊണ്ട് കട്ടിലിൽ കേറി കിടന്നു.

ഇവിടിപ്പം ന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞാൻ കിളിയും പറന്നു അവിടെ ഇരുന്നു…..അവളെയൊന്ന് ശുണ്ടി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ….ഇതിപ്പോ വല്ലോടുതും കിടന്ന പാമ്പിനെ എടുത്ത് എവിടെയോ വെച്ച പോലെയായി…

‘”ലൈറ്റ് ഓഫ് ആക്ക്….എനിക്ക് ഒറങ്ങണം”‘…..കിടന്ന് കൊണ്ട് എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ വിളിച്ചു പറഞ്ഞു അവൾ .

ഞാൻ ലൈറ്റ് ഓഫാക്കി ജാനിടെ അടുത്ത് പോയി പറ്റി ചേർന്ന് കിടന്നു.

“‘മാറി കിട…നിക്ക് ചൂട് എടുക്കുന്നു”‘….

“‘എസി ഇട്ടെക്കുവല്ലെ നല്ല തണുപ്പ് …നിക്ക് തണുക്കുന്നു’”….എന്ന് പറഞ്ഞുകൊണ്ട് ഞാൻ അല്പംകൂടി ചേർന്ന് കിടന്നു.

“‘തണുക്കുന്നെങ്കി പോയി കാമുകിയെ കെട്ടിപിടിച്ചു കിടക്ക്….അല്ലേലും അവള് മതിയല്ലോ….ഇവിടെ ഒരുത്തി ഒണ്ടെന്നൊരു വിജാരമുണ്ടോ….ഇനി മേലാൽ ജാനുട്ടിന്ന് പറഞ്ഞു എന്നെ തൊടാൻ വന്നു പോകരുത്….ഹ്മ്മ”‘….

“‘ജനുട്ടിന്ന് പറഞ്ഞു വരില്ല പക്ഷേ എൻ്റെ ജാനുന്ന് വിളിച്ചോണ്ട് വരും”‘…..ഇതും പറഞ്ഞുകൊണ്ട് ഞാൻ ജാനുട്ടിനെ പുറകിന്ന് ഇറുക്കെ പുണർന്നു.

“‘ആ”‘…..കെട്ടി പിടിച്ചതിന് കുരിപ്പ് എന്റെ വയറിൽ മുട്ട് കൈ കൊണ്ട് കുത്തി.

‘”കീറണ്ട ഇനിയും എന്നെ തൊടാൻ വന്നാൽ ഞാൻ ഇനിയും കുത്തും”‘.

സംഭവം കൈയിന്ന് പോയി….ഇനി അവൾടെ അടുത്ത് പോയാ ചിലപ്പോൾ കത്തി കൊണ്ടും കുത്താൻ മടിക്കില്ല….എൻ്റെ സെഫ്റ്റിക്ക് വേണ്ടി ഞാൻ അടങ്ങി കിടന്നു ഉറങ്ങി.

🌹🌹🌹🌹🌹

എന്നും രാവിലെ കവിളിൽ ഒരു ചുടു ചുംബനവും തന്നു ജാനുട്ടി നിറഞ്ഞ പുഞ്ചിരിയോട എന്നെ ഉണർത്താറാണ് പതിവ്…..രാവിലെ കുളിച്ച് ഈറൻ മുടിയുമായി ഐശ്വര്യം നിറഞ്ഞ മുഖം കണ്ട് ഉണരുന്നതെ ഒരു ഭാഗ്യമാണ്….അന്നത്തെ ദിവസം സന്തോഷം നിറവാർന്നതായിരിക്കും….

ഉണർന്ന് മടിപിടിച്ച് ഇരിക്കുന്ന എന്നെ അമ്മ കുട്ടിയെ സ്കൂളിൽ പോകാൻ ഒരുക്കുന്ന പോലെ ശാസിച്ചും, ശകാരിച്ചും…..അധ്യാപികയുടെ ഭാവത്തോടെയുള്ള നോട്ടം കൊണ്ട് എന്നേ നയിച്ചും….പാതി ഭാവത്തിൽ ശൃംഗരിച്ചും , പ്രണയിച്ചും എന്നെ ഒരുക്കുന്നവൾ….

പക്ഷേ ഇന്ന് രാവിലെ എന്നെ ഉണർത്താനോ കോളേജിൽ പോകാൻ ഒരുങ്ങാൻ സഹായിക്കാനോ ഒന്നും എൻ്റെടുത് ജാനൂട്ടി വന്നില്ല.

ഞാനെന്നൊരാൽ അവിടെ ഉള്ളതായിട്ട് പോലും അവൾ കണ്ട ഭാവം കാണിച്ചില്ല….. പലവേട്ടം ഞാൻ മിണ്ടാനും അടുക്കാനും ചെന്നപ്പോൾ എന്നെ അവഗണിച്ചു…..അവളുടെ അവഗണന എന്നെ വേദനിപ്പിച്ച് കൊണ്ടിരുന്നു…..

കുളിച്ചൊരുങ്ങി വന്നപ്പോൾ കാണുന്നത് ഒരു ചുമപ്പ് നിറത്തിലെ സാരിയും ചുറ്റി കണ്ണാടിയുടെ മുന്നിൽ നിന്നും ഒരുങ്ങുന്നു പെണ്ണിനെയാണ്…ചുവപ്പ് സാരിയിൽ സാക്ഷാൽ ദേവി എഴുന്നള്ളിയത് പോലെ തോന്നി….. അഞ്ജനമെഴുതിയ

മയിൽപീലി കണ്ണുകൾ,വില്ലുപോലെ നേർത്ത പിരുകങ്ങൾ, നീണ്ട നാസിക,കുഞ്ഞ് തത്തമ്മ ചുണ്ടുകൾ, വട്ട മുഖം, ശംഖ് ആകൃതിയിലെ കഴുത്ത്,നിതംബം മറക്കുന്ന നീണ്ട മുടി,ചന്ദനത്തിൻ്റെ നിറം,ആരെയും മോഹിപ്പിക്കുന്ന ഉടലഴക്….. അപ്സരസാണ് എൻ്റെ ജാനകി…. എന്റെ മാത്രം ജാനുട്ടി ….അവളുടെ സൗന്ദര്യത്തിൽ ഏത് ദേവനും അടിയറവ് പറഞ്ഞു പോകും….….പക്ഷെ അവളുടെ സ്നേഹവും സൗന്ദര്യവും ഈ ദേവന് മാത്രം സ്വന്തം.

ഇന്നലെ രാത്രിത്തെയും ഇന്ന് രാവിലത്തെയും അവൾടെ ആറ്റിറ്റുട് എന്നെ സങ്കടപെടിതിയെങ്കിലും എന്നില്ലെ ഈഗോ അത് പുറത്തു കാണിക്കാൻ അനുവദിച്ചില്ല…. ജാനിയെ ഒന്ന് ദേഷ്യമ്പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“‘ഇതെന്തൊന്ന് ഒരിങ്ങി കെട്ടി നിക്കുന്നെ….ഓണക്കകമ്പിന് ചേല ചുറ്റിയത് പോലെ….അതൊക്കെ ആ നിമ്മി കൊച്ച്…ഹൊ…എന്നാ ഭംഗിയാണെന്നോ സാരിയിൽ കാണാൻ… അന്ന് ഓണം സെലിബ്രേഷന് സാരി ചുറ്റിവന്നപ്പോൾ കണ്ണെടുക്കാൻ തോന്നിയില്ല….പക്ക മലയാളി മങ്ക….ഐശ്വര്യം തുളുമ്പുവയിരുന്നു ….അന്നെ അവളെയങ്ങ് പ്രപ്പോസ് ചെയ്താ മതിയായിരുന്നു….അതെങ്ങനെ അതിന് മുമ്പേ ഈ പിശാച് എൻ്റെ തലയിലായില്ലേ”‘….ഇത്രയും പറഞ്ഞിട്ട് ഞാൻ ഇടക്കണ്ണിട്ട് ജാനിയെ നോക്കി.

മുഖം കാണാൻ പറ്റുന്നില്ല…. രണ്ടു മിനിറ്റ് കഴിഞ്ഞ് ജാനി സാരിയുടെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചിട്ട് എൻ്റെ അടുത്ത് വന്നു.

“‘ഞാനായിട്ട് വലിഞ്ഞു കേറിയതല്ലാലോ….നിൻ്റെ പ്രവർത്തി ദോഷം വലിച്ചു കൊണ്ട് വന്നതല്ലേ എന്നെ നിൻ്റെ ജീവിതത്തിൽ….അതുകൊണ്ട് നഷ്ടം എനിക്ക് മാത്രം…എൻ്റെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പൊൾ ഞാൻ പോരാ….ഏതൊരു അഴിഞ്ഞാട്ടകാരിയെ കണ്ടപ്പോൾ നിനക്ക് ഞാൻ അധികപറ്റ്…..വേണ്ട ദേവാ ഇനി നിനക്കൊരു ശല്യമായി നിൻ്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി ഞാൻ വേണ്ട ….നമ്മുക്ക് പിരിയാം…എന്നിട്ട് നീ അവളെയും കെട്ടി സുഖമായിട്ട് ജീവിച്ചോ…നിനക്കൊരു ശല്യമായി ഞാൻ ഇനി വരില്ല”‘….ഇത് പറയുമ്പോൾ അവൾടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു….. കരിമിഴികൽ നീര്ഇറ്റിച്ചൊണ്ടിരുന്ന്.

ജാനിയുടെ ഭാവവും വാക്കുകളും എന്നെ വളരെ തളർത്തി കളഞ്ഞു….ചുമ്മാ അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്…. കളി പിന്നെയും കൈയ്യിൽ നിന്ന് പോയി…..എനിക്ക് തിരിച്ചൊരു അക്ഷരം ശബ്ദിക്കാൻ പോലും സാധിച്ചില്ല….. ജാനിയെന്നെ വിട്ട് നടന്നു അകലുമ്പോൾ എനിക്ക് അവളെ എൻ്റെ നെഞ്ചിലേക്ക് പിടിച്ച് അണക്കാൻ തോന്നി….ചുമ്മാ എല്ലാം തമാശക്ക് പറഞ്ഞതാണെന്ന് പറയണമെന്നുണ്ട്….പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല…

ജാനി പറഞ്ഞ വാകുക്കൾ കേട്ട് ഞാനാവിടെ സ്തംഭിച്ചു നിന്നു പോയി….അല്പം കഴിഞ്ഞ് സ്വബോധം തിരിച്ചു വന്നപ്പോളാണ് ഞാൻ തമാശയായി പറഞ്ഞതെല്ലാം അവൾ കാര്യമായി എടുതെന്നും അവളെ സത്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ ചിലപ്പോൾ അവൾ വല്ല കൈഅബദ്ധവും കാണിക്കുമെന്ന് തോന്നി….

ജാനിയെ വാരി പുണർന്ന് എൻ്റെ നെഞ്ചിലെ ചൂടിൽ നിർത്തി കൊണ്ട് അവളാണ് ഈ ദേവൻ്റെ ജീവിതത്തിലെ ഏക പെണ്ണെന്ന് വിളിച്ചു പറയാനും ഞാൻ നേരത്തെ പറഞ്ഞതെല്ലാം വെറുതെ പറഞ്ഞതാണെന്നും പറയാൻ മനം വെമ്പിയത് …. ജാനിയേ അപ്പോൾ കാണണമെന്ന ഉദ്ദേശത്തിൽ ഞാൻ താഴോട്ട് പാഞ്ഞു…

ചാടി കിതച്ചു താഴെ എത്തിയപ്പോൾ അമ്മ ഡൈനിങ് ടേബിളിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അടുക്കുവാണ്….അവിടെയെങ്ങും അവളെ കണ്ടില്ല….

“‘അമ്മേ ജാനി എന്തിയെ’”….

‘”നീ ആ പെണ്ണിനെ വല്ലതും പറഞ്ഞോ….അവള് ഒന്നും കഴിക്കാതെ ഒറ്റ പോക്ക്….പാലെങ്കിലും കുടിക്കാൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയി….. സാധാരണ ഇറങ്ങുന്നതിനു മുമ്പേ അപ്പച്ചിയെന്നുപറഞ്ഞ് കെട്ടിപിടിച്ചു ഒരു ഉമ്മ തന്നിട്ട് പോകുന്ന പെണ്ണാ….ഇന്ന് അതും ഉണ്ടായില്ല’”……..

“‘ഞാൻ….ഞാനൊന്നും പറഞ്ഞില്ല’”…..

‘”മ്മ്മ…നീ ഇരിക്ക് ഞാൻ വിളമ്പാം’”…..

“‘ഇല്ല….വേണ്ട ഞാൻ അവിടുന്ന് കഴിച്ചോളാം”‘…..ഇതും പറഞ്ഞു ഞാൻ ബാഗും എടുത്തോണ്ട് പുറത്തിറങ്ങി….

പുറത്തിറങ്ങിയപ്പോൾ രഞ്ജു പാട്ടുംപാടി വെരുന്നു….

“‘അളിയാ ഒന്ന് പെട്ടെന്ന് വാ’”….

“‘ഹോ വരുവല്ലെ…..ഡാ ചേച്ചി എന്തിയേ….വണ്ടി ഇല്ലാലോ’”…..

“‘ആ… അവള് പോയി…..നീ ഒന്ന് പെട്ടെന്ന് വന്നെ’”….

“‘അതെന്ത് അവള് നേരുത്തെ പോയെ’”…..

“‘ആ….എനിക്ക് അറിയില്ല…നീ വന്നു വണ്ടിയിൽ കേറ്’”….

പിന്നെ അവനൊന്നും ചോദിച്ചില്ല….. ഞങ്ങൾ കോളേജിലേക്ക് ഇറങ്ങി……കോളേജ് എത്തിയിട്ട് പല വട്ടം ജാനിയേ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല…..

ഫസ്റ്റ് ഹവർ സാർ വന്നു എന്തൊക്കെയോ പഠിപ്പിച്ചിട്ട് പോയി….പക്ഷേ എൻ്റെ മനസ്സ് മുഴുവൻ ജാനിയെ ഏങ്ങനെ സമാധാനിപ്പിക്കാം എന്ന ചിന്തയിലായിരുന്നു…..

സെക്കൻ്റ് ഹവർ ജാനിയായിരുന്നു…. ജാനിയെ കണ്ടപ്പോൾ ഒരു കുളിർമഴയായിരുന്നു എൻ്റെ ഹൃദയത്തിൽ…..പക്ഷേ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല….ഞാൻ അവളെ തന്നെ നോക്കി നിന്നു പക്ഷേ അവളിൽ നിന്നും സ്ഥിരമുള്ള കള്ള കണ്ണിട്ട് നോട്ടം പോലും ഇന്നുണ്ടായില്ല….അവളുടെ ശ്രദ്ധപിടിച്ച് പറ്റാൻ പലതും ചെയ്തു….പക്ഷേ നോ രക്ഷ…

ബെൽ അടിച്ചതും പെണ്ണ് ബുക്ക്‌ ഒക്കെ എടുത്തു ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി…ഞാൻ അവളോട് സംസാരിക്കാൻ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി പക്ഷെ അവൾ എന്നെ മൈൻഡ് പോലും ചെയ്‌തില്ല.

ഞാൻ തിരികെ ക്ലാസ്സിലേക്ക് കയറാൻ നിൽക്കുബോൾ മുന്നിൽ നിമ്മി..

ഈശ്വരാ അവളും എന്നെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുവാ….ഞാൻ നിമ്മിയെ നോക്കിയപ്പോൾ അവൾ എന്തെ എന്ന ഭാവത്തിൽ പുരികം ഉയർത്തി ചോദിചൊണ്ടു ചിരിച്ചു….

ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി കാണിച്ചു തിരിഞ്ഞപ്പോളാണ് എന്നെയും നിമ്മിയെയും മാറി മാറി തുറിച്ചു നോക്കിക്കൊണ്ട് ക്ലാസിൻ്റെ വെളിയിൽ നിൽക്കുന്ന ജാനിയെ കണ്ടത്….

ഞാൻ ജാനിയേ നോക്കിയപ്പോൾ അവൾ മുഖം വെട്ടിച്ച് ദേഷ്യത്തിൽ ക്ലാസ്സിൽ കേറി ലക്ചർ സ്റ്റാൻഡിലിരുന്ന മൊബൈൽ എടുത്തിട്ട് പുറത്ത് പോയി……തിരികെ ഇറങ്ങുമ്പോൾ നിമ്മിയെ കൊല്ലാനുള്ള ദേഷ്യത്തിൽ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടൂ…..ഇപ്പൊൾ ആണേൽ നിമ്മിയേ ഒറ്റക്ക് കിട്ടിയാൽ അരച്ച് കലക്കി കുടിക്കും ജാനി…..എന്നെ കടന്നു പോയപ്പോൾ ഞാനെന്ന ഒരാൾ അവിടെ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെയാണ് അവൾ പോയത് ….

പണി പാളുകയാണെന്ന് മനസ്സിലായപ്പോൾ ഞാൻ രഞ്ജുനെയും വിളിച്ചു അവിടുന്ന് ഇറങ്ങി….

ഉച്ച സമയം ആയതുകൊണ്ട് അവൻ എന്നെയും കൊണ്ട് നേരെ പോയത് ക്യാൻ്റീനിലാണ്….രാവിലെ ഒന്നും കഴിച്ചില്ലെങ്കിലും എനിക്ക് ഉച്ച ആയിട്ടും തീരെ വിശപ്പ് തോന്നിയില്ല…..എൻ്റെ ഊള അളിയൻ നല്ല തട്ട് തട്ടുകയാണ്….എന്നെ കഴിക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ കഴിച്ചില്ല…..

അവൻ കഴിച്ചു കഴിഞ്ഞ ഉടൻ ഞാൻ അവനെയും കൊണ്ട് കോളേജിൻ്റെ അടുത്തുള്ള അപ്പാപ്പൻ്റെ കടയിൽ പോയി….

“‘അളിയാ നീ പോയി രണ്ട് കിംഗ്സ് വാങ്ങി വാ”‘….ഞാൻ പൈസ നീട്ടിക്കൊണ്ടു അവനോടു പറഞ്ഞു.

“‘ഡാ ഇത് നമ്മൾ വേണ്ടെന്ന് വെച്ചതല്ലേ പിന്നെ ന്തിനാ’”….അവൻ പൈസ വാങ്ങാൻ മടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.

“‘ നീ വാങ്ങി വാ….ഞാൻ പറയാം”‘….

എൻ്റെ മുഖത്തെ ടെൻഷനും ഗൗരവവും കണ്ടത് കൊണ്ടായിരിക്കാം പിന്നെ അവൻ ഒന്നും ചോദിക്കാൻ തുനിയാതെ സാധനം വാങ്ങാൻ പോയി.

“””ഇന്നാ….പക്ഷേ ഇത് വീണ്ടും തുടങ്ങാനുള്ള കാര്യം എനിക്ക് അറിയണം….”””

അവൻ ഒരെണ്ണം എൻ്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു….

അവൻ്റെ കൈയിൽ നിന്നത് വാങ്ങിയത് കത്തിച്ചിട്ട് ശ്വാസം വലിച്ചെടുത്ത്….. പുക ശ്വാസകോശത്തിൽ നിറയുമ്പോൾ എൻ്റെ മനസ്സ് വിഷമം കൊണ്ട് നിറഞ്ഞു….പിന്നെ ഒരു പുക കൂടി വലിച്ചെടുത്തിട്ട് നടന്ന കാര്യങ്ങൾ മുഴുവനും ഞാൻ അവനോടു പറഞ്ഞു.

കാര്യങ്ങളെല്ലാം കേട്ടപ്പോൾ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി…..അവൻ്റെ ചിരി കണ്ടപ്പോൾ എൻ്റെ ടെമ്പെറു തെറ്റാനും…..

“‘നിർത്തട നാറി നിൻ്റെ കൊല ചിരി….. ഇവിടെ മനുഷ്യൻ്റെ സമാധാനം പോയി നിൽക്കുമ്പോളാണ് അവൻ്റെ മറ്റെടത്തെ ചിരി”‘…..അവൻ്റെ ആക്കിയുള്ള ചിരി പിടിക്കാതെ ഞാൻ പറഞ്ഞു.

“‘പിന്നെ വഴിക്കൂടെ പോയ ഏണി എടുത്ത് തോളിൽ വെച്ചിട്ട് നിന്ന് മോങ്ങിയിട്ട് എന്ത് കാര്യം….അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ….നിനക്ക് ആ നിമ്മിയെ ഇഷ്ടമാണോ….അങ്ങനെയാണെങ്കിൽ നിനക്ക് എങ്ങനെ മനസ്സ് വന്നടാ എന്റെ പാവം ചേച്ചിയെ പറ്റിക്കാൻ”‘….

“‘ഡാ ഞാൻ…..നിനക്ക് അറിയാതെ എന്തേലും കാര്യം എൻ്റെ മനസ്സിൽ ഉണ്ടോ….ഞാൻ അവളെ പറ്റിക്കാൻ വേണ്ടിയാ നിമ്മിയുടെ കാര്യം പറഞ്ഞത് പക്ഷേ അവളെ അത് ഇത്രയും വേദനിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല… ഇപ്പൊ അവള് എന്നെയൊന്നു മൈൻഡ് കൂടി ചെയ്യുന്നില്ല.. പെണ്ണ് ഫുൾ കലിപ്പാ..!”‘….

“‘നിനക്ക് അവൾടെ സ്വഭാവം അറിയല്ലേ….. അവൾടെ ഒരു പാവപോലും വേറൊരാൾ ഉപയോഗിക്കുന്നത് അവൾക്ക് ഇഷ്ടമല്ല… അപ്പൊ നിന്നെ ജീവനെ പോലെ സ്നേഹിക്കുന്നാ അവളോട് നീ നിനക്ക് വേറോരുതിയോട് ഇഷ്ടം ഉണ്ടെന്ന് പറയുമ്പോ അവൾക്ക് എന്തു മാത്രം ദേഷ്യം ഉണ്ടാവും അവളെന്തോരം വിഷമിക്കുന്നുണ്ടാവും ….. അച്ഛനും അമ്മയും പോലും അവളെക്കാൾ എന്നോട് കൂടുതൽ ഇഷ്ടം കാണിച്ചാൽ അവളാ വീട് തലകുത്തനെ നിർത്തും …..എത്ര വട്ടം ഈ പേരും പറഞ്ഞു ഞങ്ങൾ അടികൂടിയേക്കുന്ന്….ഇതെല്ലാം അറിയുന്ന നീ അവളോട് ഇങ്ങനെയൊന്നും പറയണ്ടായിരുന്നു”‘…..

“‘ഡാ ഇതെല്ലാം അറിയാം…..പക്ഷേ അന്നരം ഒരു തമാശക്ക് ഒപ്പിച്ചു പിന്നെ ഇന്ന് രാവിലത്തെ അവൾടെ ആറ്റിട്ടുട് കണ്ടപ്പോൾ കൈയിന്ന് പോയി……എന്തായാലും നടന്നു…..എൻ്റെ പൊന്നളിയൻ അല്ലേ….ഒന്ന് അവളോട് പറഞ്ഞു എല്ലാം സെറ്റിൽ ആക്കി താ”‘….

“‘എനിക്കൊന്നും വയ്യാ….നീ നിൻ്റെ പണി നോക്കി പോയെ….ഈ കാര്യം പറഞ്ഞോണ്ട് ഞാൻ അവൾടെ അടുത്ത് ചെന്നാ എന്നെയും എടുത്ത് ഭിത്തിയിൽ ഒട്ടിക്കും….പിന്നെ ഒരു കാര്യം കൂടി….നീ എന്തിനാ നിമ്മിയോടു രണ്ടു മാസം മുന്നേ നീ പറഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞെ”‘….

“‘ഡാ അത്….വെറുതെ പറഞ്ഞതാ…അവളെ ഒന്ന് സുഖിപ്പിക്കാൻ””‘….

“‘മ്മ്…….എന്നിട്ട് ആരായിപ്പോ സുഖിക്കുന്നെ…?””

“””അളിയാ ശവത്തീകുത്തല്ലെടാ “”””

“””ഹമ്മ് ….ശരി.. ശരി….ഞാൻ ഒന്നു ചേച്ചിയോട് പറഞ്ഞു നോക്കാം നടന്നാൽ നടന്നു”‘…. രഞ്ജു ഉറപ്പില്ലാതെ പറഞ്ഞു.

“‘ഡാ അങ്ങനെ പറയല്ലേ….നിന്നെ കൊണ്ടേ പറ്റൂ….. പ്ലീസ് ഡാ”‘

‘”മ്മ്മ…ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം”‘….

“‘അതു മതി….നീ വിചാരിച്ച നടക്കും”‘…

“‘കൂടുതൽ സുഖിപ്പിക്കാതെ…..നടക്ക് അങ്ങോട്ട് “‘….

ഞങ്ങൾ കോളേജിലേക്ക് നടക്കുന്നതിന്റെ ഇടയിൽ രഞ്ജു എൻ്റെ നേരെ ഒരു സെൻ്റർ ഫ്രഷ് നീട്ടി….

“‘ഇന്നാ ഇത് മുണുങ്ങ്….ഇനി അതിൻ്റെ മണം കിട്ടിയട്ട് അതിൻ്റെ പേരിൽ ഒരു അടി കൂടി വേണ്ട”‘…..

അവൻ പറഞ്ഞതും സത്യമാണ്…..സിഗിൻ്റെയാണം മണം കിട്ടിയാൽ അവൾ എന്നെ കോളെജിൽ ഇട്ട് അടിക്കും….

കോളേജിൽ എത്തി ഇനി അടുത്ത പിരിയഡ് തൊടങ്ങാൻ 10 മിനിറ്റ് കൂടി ഉണ്ട്….വെറുതെ പുറത്ത് കിടന്നു കറങ്ങി അവൾടെ മുമ്പിൽ ചാടണ്ടന്ന് വെച്ച് ഞങ്ങൾ നേരെ ക്ലാസിലോട്ട് നടന്നു…. സ്റ്റാഫ് റൂം കഴിഞ്ഞാണ് ക്ലാസ്സ്…ക്ലാസ്സിൽ കയറാൻ അതല്ലാതെ വേറെ വഴിയും ഇല്ല…..എന്തായാലും ഈ സമയത്ത് ജാനി പുറത്ത് ഇറങ്ങില്ലെന്ന വിശ്വാസത്തിൽ ഞങ്ങൾ സ്റ്റാഫ് റൂമിൻ്റെ മുന്നിൽ കൂടി നടന്നു….

എൻ്റെ നല്ല സമയം ആയതു കൊണ്ട് സ്റ്റാഫ് റൂം എത്തുന്നതിനു മുന്നേ ജാനി അവിടുന്ന് ഇറങ്ങി ഞങ്ങളുടെ നേരെ നടന്നു വന്നു…..

“‘ഡാ ദേവാ….നമ്മൾ പെട്ടു”‘…. രഞ്ജു ജാങ്കോ സ്റ്റൈലിൽ പറഞ്ഞു.

“‘നീ ഒന്ന് മിണ്ടാതിരി…..അവള് പാസ്സ് ചെയ്ത് പൊന്നവരെ മിണ്ടരുത്…..ശ്വാസവും വിടരുത്”‘….

“‘മ്മ്മ….ഞാൻ ശ്വാസം മുട്ടി ചത്ത് പോയാലാ”‘….

“‘എങ്കി ഞാനൊരു കൂഴി എടുത്ത് നിന്നെ അതിലിട്ട് മൂടും…..മിണ്ടാതെ വാടാ പന്നി”‘….

“‘ഓ ശെരി തമ്പ്ര”‘….

ജാനി ഞങ്ങൾക്ക് എതിര് വെരുന്നെങ്കിലും ഞങ്ങൽ ഒപ്പോസിറെ വെറുന്ന ഒരു ഭാവും ഇല്ല…..തല താഴ്ത്തി നടന്നു വെരുവാണ്…

ജാനി എൻ്റെ അടുത്തുടെ പോയപ്പോൾ ശ്വാസം വലിച്ച് എടുക്കുന്ന ശബ്ദം കേട്ട്….

“‘ജാങ്കൊ നീ പെട്ടു”‘…..ആരോ പറയുന്ന പോലെ തോന്നി.

പിടിക്കപ്പെട്ടോ ഇല്ലയോ എന്ന് അറിയാതെ ഒരു ഭാവവും വരുതാതെ ഞങ്ങൽ നടന്നു…. റിയാക്ഷൻ ഒന്നുമില്ലാതൊണ്ട് രക്ഷപെട്ടെന്ന് ആശ്വസിച്ചു.

“‘ഡാ മണം കിട്ടിയില്ലെന്ന് തോന്നുന്നു “‘….. രഞ്ജു എന്നോട് പറഞ്ഞു നിർത്തിയതും

“‘പടോ”‘….എന്നൊരു ശബ്ദം….ഒപ്പം “‘ആ”‘എന്റെ നിലവിളിയും .….അവളുടെ കലക്കൻ ഇടി അതും എന്റെ മുതിവിന്… ഞാൻ മുതിവിന് കൈ വെച്ച് കരഞ്ഞു പോയി.

തിരിഞ്ഞ് നോക്കിയപ്പോൾ ഞാനൊന്നും അരിഞ്ഞില്ലേ രാമരാമായണ എന്ന ഭാവത്തിൽ ജാനി നടന്നു പോകുന്നു…..

“‘അളിയാ അവൾക്ക് മണം കിട്ടി”‘…..ഞാൻ പുറവും തടവികൊണ്ട് പറഞ്ഞു.

“‘അതു മനസിലായി…..പിന്നെ നിങ്ങൾ തമ്മിലുള്ള എല്ലാം നിങ്ങൾ തമ്മിൽ പറഞ്ഞു തീർത്ത മതി…എന്നെ ഇതിൽ വലിച്ചിടണ്ടാ”‘….ഇത്രയും പറഞ്ഞിട്ട് രഞ്ജു സ്പീഡിന് നടന്നു ക്ലാസ്സിൽ കേറി…..

പിന്നീടുള്ള ക്ലാസ്സുകൾ പെട്ടന്ന് പോയി…..എൻ്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പറന്നു നടന്നു….. അധ്യാപകർ പഠിപ്പിച്ചതോന്നും കേട്ടില്ല…..ഇടക്ക് ഇടക്ക് ഒളി കണ്ണിട്ടു എന്നെ നോക്കി പുഞ്ചിരിക്കുന്ന നിമ്മിയേ കണ്ടൂ….. അവൾട ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല….

🌹🌹🌹🌹🌹

ക്ലാസ്സ് എല്ലാം കഴിഞ്ഞു വൈകിട്ട് പാർക്കിങ്ങിൻ്റെ അവിടെ ജാനിയെ സോപ്പിടാനുള്ള വഴികളും ആലോചിച്ചു ഞാനും എൻ്റെ അളിയനും ഇരിക്കുവായിരുന്ന്….ഞാൻ എൻ്റെ ഹിമലയൻ്റെ മുകളിലും രഞ്ജു ജാനിയുടെ ഡിയോയുടെ പുറത്തും….

“‘ഡാ അളിയാ എന്തേലും ഒരു വഴി ഒപ്പിച്ചു താ”‘…..ഞാൻ രഞ്ജുനോടു പറഞ്ഞു.

“‘എനിക്കൊന്നും വയ്യ….ഇനി നിന്നെ സപ്പോർട്ട് ചെയ്തു അങ്ങോട്ട് ചെന്നാൽ നേരത്തെ നിൻ്റെ പുറത്ത് കിട്ടിയതിൻ്റെ ബാക്കി എനിക്കും കിട്ടും…..നമ്മളെ വിട്ടേരടൈ….. നിങ്ങള് ഭാര്യയും ഭർത്താവും എന്തോ ആയിക്കോ നമ്മള് പാവങ്ങള്”‘….

“‘നൈസ് ആയിട്ട് ഒഴിവാക്കുവാണോ സജി”‘…..അവൻ മറുപടി പറയുന്നതിന് മുന്നേ ഞങ്ങളുടെ മുന്നിൽ നിമ്മി പ്രത്യക്ഷ പെട്ടു….

“‘ഇതെന്തുവാ അളിയനും അളിയനും ഭയങ്കര ചർച്ചയിൽ ആണോ”‘…..നിമ്മി ഞങ്ങളെ നോക്കി ചോദിച്ചു.

“”ഇന്ന് ഇനി ചെന്നിട്ട് ഏത് രാജ്യത്ത് പോണമെന്ന് ആലോചിക്കുവായിരുന്ന്”‘….. രഞ്ജു അവളെ നോക്കി പറഞ്ഞു.

“‘കളിയാക്കാത ചെക്കാ”‘….എന്നും പറഞ്ഞുകൊണ്ട് നിമ്മി എൻ്റെ ബൈക്കിൻ്റെ ബാക്കിൽ വലിഞ്ഞു കേറി.

പെട്ടെന്ന് വണ്ടിയിൽ ചാടി കേറിയപ്പോൾ എൻ്റെ ബാലൻസ് തെറ്റി വണ്ടി ചെറുതായിട്ട് ഒന്ന് ചരിഞ്ഞു.

“‘കൊല്ലാൻ നൊക്കുവാണോ നീ “‘….ഞാൻ വണ്ടി ബാലൻസ് ചെയ്ത് കൊണ്ട് തിരിഞ്ഞ് നോക്കി ചോദിച്ചു…..

അമിളി പറ്റിയ രീതിയിൽ മുഖവും വെച്ച് നാക്കും കടിച്ചു കാണിച്ചിട്ട് നിമ്മി എന്നോടു പറഞ്ഞു.

“‘അതെ വണ്ടി വർക്ക്ഷോപ്പിലാണ്….കിട്ടിയില്ല….എന്നെ ഒന്ന് സ്റ്റാൻഡ് വെരെ ആക്കുമോ”‘…..അവള് കുട്ടികളെ പോലെ കൊഞ്ചികൊണ്ട് ചോദിച്ചു .

“‘നിനക്ക് നിൻ്റെ ഏതേലും ഫ്രണ്ടിൻ്റെ വണ്ടിയിൽ പോയിക്കുടെ…..എൻ്റെ പുറകെ കേറുന്നത് എന്തിനാ”‘….

“‘നീയും എൻ്റെ ഫ്രണ്ടല്ലെ…നീയല്ലേ പറഞ്ഞെ നമ്മക്ക് ഫ്രണ്ട്സ് ആകാമെന്ന് എന്നിട്ട് ഇപ്പൊൾ ഒരു ലിഫ്റ്റ് പോലും തരില്ലേ”‘…..

‘”ഓഹ് ശെരി ഒരു ലിഫ്റ്റ് അല്ലേ വേണ്ടേ…..അളിയാ ഡാ ഇവളെ ഒന്ന് സ്റ്റാൻഡിലാക്ക്”‘…..ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ പോയി.

“‘അതൊന്നും വേണ്ട….എന്നെ നീ കൊണ്ടാക്കിയ മതി”‘…..നിമ്മി വാശിയോടെ പറഞ്ഞു.

“‘ഏയ്….അതൊന്നും ശെരിയാവില്ല ….നിന്നെ അവൻ ആക്കി തരും”‘…..ഞാൻ പെട്ടന്ന് പറഞ്ഞു.

“‘ഇല്ല….എന്നെ നീ തന്നെ ആക്കി തന്ന മതി….ഇന്നലെ ആക്കിയപ്പോൾ കൊഴപ്പമൊന്നില്ലായിരുന്നല്ലോ പിന്നെ ഇപ്പൊൾ എന്നാ….പിന്നെ നീ എന്നെ കൂടെ കൊണ്ട് പോകാൻ പേടിക്കുന്നുണ്ടെങ്കിൽ

അതിനർത്ഥം നിനക്ക് എന്നോടുള്ള ഇഷ്ടം പുറത്ത് വരുമോന്ന് പേടിച്ചിട്ടല്ലെ…..അത് കൊഴപ്പമില്ല…. ബാ വണ്ടിയെട്…..എന്നെ നീ ആക്കാതെ ഞാൻ ഈ കുതിരയിൽ നിന്ന് ഇറങ്ങില്ല”‘….. അവൾ കുട്ടികൾ വാശിപിടിക്കുന്നത് പോലെ പറഞ്ഞു വണ്ടിയിൽ തന്നെ ഇരുന്നു…..

വേറെ നിവർത്തിയില്ലാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് രഞ്ജുനെ നോക്കി പറഞ്ഞു.

“‘അളിയാ ഞാൻ ഇവളെ ആക്കിയിട്ടു വരാം”‘…..ഞാൻ അവനെ നോക്കി ദയനീയമായി പറഞ്ഞു.

“‘ഓ അളിയാ….ഇന്നും തലകണി തന്നെ”‘….അവൻ എന്നെ ആക്കികൊണ്ട് പറഞ്ഞു.

“‘ഈ ചെക്കനിന്ന് എന്താ ഒരു ബന്ധവും ഇല്ലാതെ കാര്യം പറയുന്നത്”‘…. രഞ്ജു പറഞ്ഞത് മനസ്സിലാവാതെ നിമ്മി പറഞ്ഞു.

ഞാൻ അതിന് മറുപടിയൊന്നും പറയാതെ ബൈക്ക് തിരിച്ചു….വണ്ടി നേരെ നിർത്തിയപ്പോളാണ് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ജാനിയെ ഞാൻ കണ്ടത്….. ആ കറക്റ്റ് ടൈമിൽ തന്നെ നിമ്മി എൻ്റെ വയിറ്റിലുടെ രണ്ടു കയ്യും ഇറുക്കി ചുറ്റിയിട്ട് താടി എൻ്റെ തോളിലും വെച്ച്….

നിമ്മിയുടെ ഈ പ്രവർത്തി എൻ്റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയായി…..ഇനി വീട്ടിൽ ചെല്ലുമ്പോൾ ജാനി തന്നെ കുഴിയിലോട്ട് വെച്ചിട്ട് മണ്ണിട്ട് മൂടി കൊള്ളും ….

“‘മ്മ്….വണ്ടി പോട്ടെ റൈറ്റ്”‘…..നിമ്മി ബാക്കിലുരുന്ന് പറയുന്നുണ്ട്.

ഞാൻ യന്ത്രത്തെ പോലെ വണ്ടി മുന്നോട്ട് എടുത്തു….. ജാനിയെ പാസ്സ് ചെയ്യുന്നവരെ ഞങ്ങളെ തന്നെ തുറിച്ചു നോക്കി നിൽക്കുവായിരുന്നു ജാനി…..അവളെ പാസ്സ് ചെയ്തിട്ട് മിററിൽ കൂടി നോക്കിയപ്പോഴും ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ് കക്ഷി. …

വണ്ടിയിൽ ഇരുന്ന് നിമ്മി എന്തൊക്കെയോ പറഞ്ഞു പക്ഷേ ഞാൻ ഒന്നും കേട്ടില്ല….. നിമ്മിയെ സ്റ്റാൻഡിൽ ഇറക്കിയപ്പോഴും എന്തൊക്കെയോ പറഞ്ഞു…..തിരിച്ചു കോളേജിൽ പോകുന്ന വഴിയെയും എൻ്റെ ചിന്ത ഇന്ന് ഇനി എങ്ങനെ ജാനിയെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കാമെന്നായിരുന്നു .

🌹🌹🌹🌹🌹

തിരികെ കോളേജിൽ എത്തി രഞ്ജുനെ പിക്ക് ചെയ്യാൻ വന്നപ്പോൾ അവൻ നല്ല കലിപ്പിലായിരുന്ന്.

“‘ഡാ നാറി ഞാൻ പലവെട്ടം പറഞ്ഞട്ടുണ്ട് നിങ്ങൾ തമ്മിൽ വല്ലതും ഉണ്ടേൽ തമ്മിൽ തീർത്തോണം എൻ്റെ മെക്കിട്ടു കേറാൻ വരല്ലെന്ന്”‘…. രഞ്ജു കലിപ്പിൽ എന്നോട് പറഞ്ഞു.

“‘എന്തു പറ്റി അളിയാ”‘….

“‘കുന്തം പറ്റി….നീ അവളെ വണ്ടിയിൽ കെറ്റിക്കൊണ്ട് പോന്നത് കണ്ട് കൊണ്ട് വന്ന നിൻ്റെ ഭാര്യ ഇവിടെ ഇരുന്നു മൊബൈലിൽ കളിച്ചൊണ്ടിരുന്ന എൻ്റെ പോറം പോളക്കെ ഒന്ന് പൊട്ടിച്ചു”‘….. രഞ്ജു പൊറം തടവികൊണ്ടു പറഞ്ഞു.

“‘പൊട്ടട മുത്തെ….. ഒന്നുമില്ലെലും നിൻ്റെ പെങ്ങള്ളല്ലെ സഹിച്ചോ”‘…….ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.

“‘ദാ എന്നെ കൊണ്ട് ഭരണി പാട്ട് പാടിപ്പിക്കരുത്’”…..അവൻ എൻ്റെ നേരെ ചീറികൊണ്ട് പറഞ്ഞു.

“‘പോട്ടളിയാ…. വിട്ടേരെ…..നമ്മുക്ക് വല്ല വഴിയും കാണാം…നീ ഇപ്പൊൾ വണ്ടിയിൽ കേറ്”‘…..ഞാൻ അവനെ സമാധാനിപ്പിച്ചു പറഞ്ഞു.

അങ്ങനെ ഞങ്ങൾ ജാനിയെ സോപ്പിഡാനുള്ള വഴികളും ആലോജിച്ചൊണ്ട് വീട്ടിലേക്ക് തിരിച്ചു.

🌹🌹🌹🌹🌹

വീട്ടിലെത്തി താഴെ എല്ലാടവും നോക്കിയിട്ടും അവളെ കണ്ടില്ല….അങ്ങനെ അമ്മയോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.

“‘അമ്മകുട്ടി ഇവിടെ എന്തു ചെയുവാ”‘….അടുക്കളയിൽ ചായ തിളപ്പിച്ചൊണ്ടിരുന്ന അമ്മയെ കെട്ടി പിടിച്ച് ഞാൻ ചോദിച്ചു്.

“‘ഞാൻ തുണി അലക്കുവാ എന്തേ””….

“‘ഹും ഹും…..ഞാൻ ചോദിച്ചെന്നെ ഉള്ളൂ”‘….അമ്മയും കലിപ്പിലാണെന്ന് മനസ്സിലായപ്പോൾ ഞാൻ നൈസിന് അവിടുന്ന് സ്കൂട്ടായി….

മോളിൽ ഞങ്ങളുടെ റൂമിൽ തന്നെ അവൾ കാണുമെന്ന് വിശ്വസിച്ചു ഞാൻ അങ്ങോട്ട് പോയി.

റൂം തുറന്നു അകത്തു കേറിയപ്പോൾ കാണുന്നത് കണ്ണാടിയുടെ മുന്നിൽ നിന്ന് സാരി അഴിക്കാൻ പോകുന്ന ജാനിയേയാണ്….ഇത് തന്നെ പറ്റിയ അവസരം എന്ന് തോന്നിയ ഞാൻ പുറകെ കൂടി ചെന്ന് സാരിയുടെ ഗാപിൽ കൂടി വയറിൽ കൈ ചുറ്റി എന്നോട് ചേർത്ത് നിർത്തി….എൻ്റെ തല അവളുടെ തോളിൽവെച്ചിരുന്ന്…എൻ്റെ കൈ അവളുടെ ആലില വയറിൽ തഴുകി കൊണ്ടിരുന്നു….

പെട്ടന്നാണ് അവളുടെ വലത് കൈയുടെ മുട്ട് എൻ്റെ പള്ളയിൽ കേറിയത്….അതിൻ്റെ വേദനയിൽ എൻ്റെ കൈ ഒന്ന് അയഞ്ഞപ്പോൾ അവൾ വെട്ടി തിരിഞ്ഞ് എൻ്റെ മുഖം പൊളക്കെ ഒന്ന് പൊട്ടിച്ചു….

ഹ ഹ…..കിളികൾ ഒക്കെ ഏതിലയോ പറന്നു പോയി….കിളികൾ തിരിച്ചു വന്നപ്പോൾ ഞാൻ കാണുന്നത് എന്നെ വിരൽ ചൂണ്ടി കൊല്ലാൻ നിൽക്കുന്ന ജാനിയെയാണ്….ഇതിന് മുമ്പ് ജാനിയേ ഇത്രയും ദേഷ്യത്തിൽ ഞാൻ കണ്ടട്ടില്ല…..അവളുടെ സംഹാര രൂപം കണ്ടപ്പോൾ എന്റെ ധൈര്യമൊക്കെ എവിടെയോ ചോർന്നു പോകുന്ന പോലെ തോന്നി…..

“‘ഇനി മേലാൽ എന്നെ തൊട്ടു പോകരുത്….നീ എന്ത് വിജാരിച്ച് ഞാൻ വെറും മണ്ടിയാണെന്നോ…..ഇന്നലെ രാത്രിയും രാവിലെയും നീ പറഞ്ഞത് തമാശയായെ ഞാൻ എടുത്തോളൂ…എന്നെ ചുമ്മാ ശുണ്ടി പിടിപ്പിക്കാൻ വേണ്ടി നീ പറഞ്ഞത് പക്ഷേ ഇന്ന് കോളേജിൽ നടന്നത് വെച്ച് നോക്കുമ്പോൾ അതെല്ലാം ഉള്ളതാണെന്ന് എനിക്ക് മനസിലായി…..ഇനി നിൻ്റെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല….ഞാൻ പോന്നു….ഗുഡ് ബൈ”‘….

ഇത്രയും പറഞ്ഞിട്ട് അവൾ അവിടെ വെച്ചിരുന്ന ഒരു ബാഗും എടുത്തോണ്ട് ഇറങ്ങി….

“‘നീ പോടീ പുല്ലേ….നീ ഇല്ലെങ്കിൽ എന്നിക്ക് വെറും മൈരാണ്…..ഈ ദേവനെ കെട്ടാൻ പെണ്ണുങ്ങൾ ക്യൂ നിൽക്കും… ക്യൂ..…..പക്ഷേ നീ അവിടെ കിടന്നു മൂക്കില് പല്ലും മുളച്ചു കിടക്കത്തതേയുള്ളൂ…..പോടി പോ….”””

..അടി കൊണ്ട ദേഷ്യത്തിൽ ഞാൻ വിളിച്ചു കൂവി’….

അവൾ തിരിഞ്ഞ് പോലും നോക്കാതെ നടന്നു പോയി….ഞാൻ അവൾ ചെയ്തതിൻ്റെയും പറഞ്ഞതിൻ്റെയും ദേഷ്യത്തിൽ റൂമിൽ തന്നെ ഇരുന്നു…

പല വെട്ടം അമ്മ വന്നു കതവിൽ തട്ടിയെങ്കിലും ഞാൻ തുറന്നില്ല…

🌹🌹🌹🌹🌹

അന്നത്തെ ദിവസം ഒരു വറ്റ്‌ കഴിച്ചില്ലെങ്കിലും എന്നിലെ ദേഷ്യവും സങ്കടവും കാരണം വിശപ്പ് ആ വഴിയേ വന്നില്ല……..രാത്രി ഏറെ വൈകിയപ്പോളാണ് എന്നിൽ തളം കെട്ടിയ അമർഷം കെട്ടടിഞ്ഞ് ചിന്താശേഷി ഉണർന്നത്….. ജാനിയുടെ ഭാഗത്ത് തെറ്റുകൾ ഒന്നുമില്ലെന്നും എല്ലാം എൻ്റെ നാവും പ്രവർത്തികളും കൊണ്ട് ഉടലെടുത്ത പ്രശ്നം ആണെന്നും മനസിലായത്…

എല്ലാം മനസ്സിലായപ്പോൾ എനിക്ക് അന്നരം ജാനിയെ കാണണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണം എന്നും തോന്നിയത്…..ഞാൻ അപ്പോൾ തന്നെ റൂം വിട്ട് താഴെ ഇറങ്ങി….താഴെ ചെന്നപ്പോൾ ലൈറ്റ് എല്ലാം ഓഫ് ആക്കി അമ്മയും അച്ഛനും കിടന്നിരുന്നു….ഞാൻ ശബ്ദം ഉണ്ടാക്കാതെ മാമൻ്റെ വീട്ടിലേക്ക് തിരിച്ചു.

അവിടെയും എല്ലാരും കിടന്നിരുന്നു….പല ആവർത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ അകത്ത് വെളിച്ചം വീണു.

“”ആരാ “”അകത്തു നിന്നും മാമി വിളിച്ചു ചോദിച്ചു.

“””ഞാനാ.. ദേവനാ…”””ഞാൻ പറഞ്ഞതും മാമി വന്നു കതവു തുറന്ന്.

“‘ആഹാ നീയായിരുന്നോ…..എന്താടാ രണ്ടും തമ്മിലുള്ള പ്രശ്നം….. ആ പെണ്ണ് വന്നപ്പോൾ തൊട്ടു റൂമിൽ കേറി കതവ് അടച്ചതാ …. ഞാൻ എത്ര വിളിച്ചിട്ടും തുറന്നില്ല”‘…..മാമി സംശയ ഭാവേനെ എന്നോട് ചോദിച്ചു.

“‘അതു…പിന്നെ മാമി…ചെറിയൊരു ഒടക്ക് അത്രേ ഉള്ളൂ”‘…..ഞാൻ തലയും ചൊറിഞ്ഞൊണ്ട് പറഞ്ഞു.

‘മ്മം….എന്തായാലും കൊള്ളാം….നീ ചെല്ല്”’…..മാമി മുമ്പിൽ നിന്നു മാറി നിന്ന് പറഞ്ഞു.

“‘മാമി പിന്നെ ഒരു ഹെൽപ് കൂടി…..ഞാൻ ഇനി ചെന്ന് വിളിച്ചാൽ അവൾ കതക് തുറക്കില്ല…. മാമിയൊന്ന്’”……ഞാൻ ചെറിയ ചളുപ്പോടെ പറഞ്ഞു.

‘”മ്മ്മ….ഞാൻ നേരത്തേ കുറെ വിളിച്ചതാ….എന്തായാലും വാ ഒരു വഴിയൊണ്ട്’”…..മാമി മുകളിലേക്ക് കേറികൊണ്ട് പറഞ്ഞു.

ഞാൻ മാമിയുടെ പുറകെ പോയി.

“”ജാനി മോളെ ഒന്ന് കതക് തുറന്നെ….മോളെ…. ജാനി ഒന്ന് കതക് തുറക്ക് കൊച്ചെ”‘….എത്ര തട്ടിയിട്ടും അവൾ തുറന്നില്ല….അവസാനം മാമി ഒരു ഐഡിയ ഇട്ടു.

“‘അച്ഛൻ എന്തോ പറയാൻ വിളിക്കുന്നു….ഒന്ന് തുറന്നേ മോളെ”‘…..മാമി കതകിൽ തട്ടിക്കൊണ്ടു പറഞ്ഞു.അത് എന്തായാലും ഏറ്റു.

അൽപം കഴിഞ്ഞ് ലോക് എടുക്കുന്ന സൗണ്ട് കേട്ടു… ഡോർ ചെറുതായി തുറന്നപ്പോൾ തന്നെ ഞാൻ ബാക്കി തള്ളിതുറന്ന് അകത്ത് കേറി ലോക് ചെയ്ത്….

“”മാമി താങ്ക്സ്…പിന്നെ വല്ല ശബ്ദവും കേട്ടാൽ മൈൻഡ് ചെയ്യണ്ട കേട്ടോ”‘ ….ഞാൻ അകത്ത് നിന്ന് വിളിച്ചു പറഞ്ഞു.

ഡോർ പൂട്ടി തിരിഞ്ഞ് നോക്കിയപ്പോളാണ് കരഞ്ഞു കലങ്ങി മുഖവും വീർപ്പിച്ചു നിൽക്കുന്ന ജാനിയെ കണ്ടത്.

അവൾ എന്നെ പിടിച്ചു മാറ്റി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവിടുന്ന് മാറിയില്ല….

അവസാനം നടക്കില്ലെന്ന് കണ്ടപ്പോൾ അവൾ എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് കട്ടിലിൽ പോയി കിടന്നു…

ഞാൻ ലൈറ്റ് ഓഫ് ആക്കിയിട്ടു അവളുടെ അടുത്തും പോയി കിടന്നു…

കുറച്ചു നേരമായിട്ടും അവിടുന്ന് അനക്കമൊന്നും ഇല്ലാതൊണ്ട് ഞാൻ അവളോട് അൽപം കൂടി ചേർന്ന് കിടന്നു…. പയ്യെ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു…..അവൾ അപ്പോൾ തന്നെ എൻ്റെ കൈ തട്ടി മാറ്റിയിട്ട് നീങ്ങി കിടന്നു…..ഞാൻ വിട്ട് കൊടുക്കുവോ….വീണ്ടും ചേർന്ന് കിടന്നിട്ട് അവളെ വട്ടം ചുറ്റി പിടിച്ചു….അവൾ കുതറി മാറിയിട്ട് തിരിഞ്ഞ് എന്നെ നോക്കി ചീറി…

“‘ഡാ നിന്നോടല്ലെ എന്നെ തൊടരുതെന്ന് പറഞ്ഞത്…. വൈകിട്ട് കിട്ടിയത് ഒന്നും പോരെ വീണ്ടും വീണ്ടും നാണംകെട്ട് വലിഞ്ഞുകേറി വന്നോളും….. എനിക്ക് നിന്നെ കാണുന്നത് വെറുപ്പാണ്….എനിക്ക് നിന്നെ കാണേണ്ട”‘….ഇത്രയും പറഞ്ഞിട്ട് ജാനി തിരിഞ്ഞ് കിടന്ന.

“‘ഡീ ജാനി…ഞാൻ സത്യമായിട്ടും നിന്നെ ഒന്ന് മൂപ്പിക്കാൻ വേണ്ടി പറഞ്ഞതാ….അവളാണ് എൻ്റെ പുറകെ നടക്കുന്നത് അല്ലാതെ സത്യമായിട്ടും എനിക്ക് ആ ജന്തുനെ കാണുന്നതു കലിയാണ്….നീ എന്നെ ഒന്ന് വിശ്വാസിക്ക്”‘…..

“‘ഈ കഴിഞ്ഞ രണ്ടു മാസമായി ഞാൻ ഏതേലും പെണ്ണുങ്ങളെ വായിനോക്കുന്നതെങ്കിലും നീ കണ്ടിട്ടുണ്ടോ…..സത്യമായിട്ടും വാവേ എനിക്ക് നിന്നെ അല്ലാതെ വേറെ ഒരു പെണ്ണിനേയും സ്നേഹിക്കാൻ പറ്റില്ല….നീ ജന്മാന്തരങ്ങളായി എൻ്റെ മാത്രമാണ്…..ഈ ദേവൻ്റെ മാത്രം ജാനകി ….സത്യം….നീ അല്ലാതെ ആർക്കും ഈ മനസ്സിൽ സ്ഥാനമില്ല…..നീ എൻ്റെ മനസ്സിൽ നിന്ന് മായണമെങ്കിൽ എൻ്റെ ഹൃദയത്തിൻ്റെ തുടുപ്പ് നിലക്കണം”‘…..ഇത്രയും പറഞ്ഞിട്ട് ഞാൻ ജാനിയെ വിട്ട് അല്പം നീങ്ങി കിടന്നു.

“”ഈശ്വരാ ഏറ്റു കാണാണെ”‘….ഞാൻ മനസ്സിൽ പറഞ്ഞു.

അൽപം കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലാത്തോണ്ട് ഞാൻ ഒന്ന് ഉയർന്നു ജാനിയിടെ മുഖം നോക്കി….കക്ഷി എന്തോ വല്യ ആലോചനയിലാണ്….ഇത്രയും പറഞ്ഞിട്ടും അങ്ങോട്ട് എക്കാതൊണ്ട് ഞാൻ ട്രാക്ക് മാറ്റാൻ തീരുമാനിച്ചു.

“‘ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് എന്നെ വിശ്വാസം ആയില്ല…..അല്ല…ഇനി എന്നെ വിശ്വാസമില്ലാത്ത നിൻ്റെ കൂടെ ഞാൻ ജീവിക്കില്ല…..ഞാൻ മരിക്കാൻ പോകുവാ…..ഇനി നീ എന്നെ കാണില്ല….ഞാൻ മരിച്ചു കഴിയുമ്പോൾ നിനക്ക് അന്ന് എനിക്ക് മാപ്പ് തന്നിരുനെങ്കിൽ എന്ന് തോന്നും….അന്നരം ഞാൻ ജീവനോടെ കാണില്ല….നോക്കിക്കോ”‘…..ഞാൻ ഏങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.

അൽപം കഴിഞ്ഞിട്ടും നോ റിയക്ഷൻ…. പൂതന അതെ കിടപ്പ് തന്നെ….

ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഞാൻ കട്ടിലെയിൽ നിന്ന് എഴുന്നേറ്റ് വെളിയിലോട്ട് ഇറങ്ങാൻ പോയപ്പോൾ പെട്ടന്ന് എൻ്റെ കയ്യിലൊരു പിടിത്തം വീണു….

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുവാണ് പെണ്ണ്…..ഞാൻ കട്ടിലിൽ ജാനിയുടെ നേർക്ക് തിരിഞ്ഞ് അവളോട് അല്പം ചേർന്ന് ഇരുന്നു….അവൾ എൻ്റെ കയ്യിലെ പിടിത്തം വിട്ടട്ട് എൻ്റെ മുഖം രണ്ടു കൈ കുമ്പിളിൽ ആക്കി എൻ്റെ കണ്ണിൽ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു…..

1cookie-checkകല്യാണം – Part 1

  • ഇനി അമ്മയെ ചെയ്യാൻ എനിക്ക് വയ്യ 2

  • ഇനി അമ്മയെ ചെയ്യാൻ എനിക്ക് വയ്യ

  • മാന്ത്രികത 2