ഒരു പ്രണയകഥയുടെ ആദ്യഭാഗമാണ്…4

” ഡോ ഇയാള് കെടന്നുറങ്ങുവാണോ…? ”

കൈയിൽ എന്തോ ചെറിയ വേദന കേറും പോലെ തോന്നിയപ്പോൾ കണ്ണടച്ചിരുന്ന എന്നെ തട്ടിക്കൊണ്ട് ദിവ്യ വിളിച്ചു… അതോടെ ഞാൻ പതുക്കെ കണ്ണു തുറന്നു…

” ചിലപ്പോ ബോധം തെളിയുന്നുണ്ടാവില്ല… അവനത് പതിവാ… ”

എന്നെ ഒന്ന് ആക്കാൻ വേണ്ടി നന്ദു അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. അതിന് അവളുമാര് രണ്ടുപേരും ചിരിക്കുന്നുണ്ട്…പക്ഷെ ഞാൻ അവനെ ഒന്ന് കടുപ്പത്തിൽ നോക്കി…

” കഴിഞ്ഞു…എന്നാ പൊക്കോ…. ”

എന്നെ നോക്കി ദിവ്യ പറഞ്ഞു… അതോടെ ഞാൻ ആ തെണ്ടിയേയും തൂക്കി പുറത്തേക്കിറങ്ങി…

” ആർക്കാടാ പന്നി ബോധം തെളിയാതത്ത്…നിന്റെ അച്ഛൻ രാജീവനോ… ”

പുറത്തിറങ്ങിയതും ഞാൻ നന്ദുവിൻ്റെ കൈപിടിച്ച് തിരിച്ചുകൊണ്ട് ചോദിച്ചു

” കൈയിന്ന് വിട് നാറീ… ഞാൻ ചുമ്മാ പറഞ്ഞയല്ലേ… ”

അവൻ ഒന്ന് കുതറികൊണ്ട് പറഞ്ഞു
” നീ പറയുമെടാ നാറീ… കാരണം നീയൊരു അൽഫാം ആണല്ലോ… പെമ്പിള്ളാരുടെ മുന്നിൽ നീ ഇതിനപ്പുറവും ചെയ്യും… ”

ഞാൻ അവനെ ഒന്ന് തള്ളികൊണ്ട് പറഞ്ഞു അതിനവൻ എന്നെ നോക്കി ഒരു വളിച്ച ചിരി പാസാക്കി..

” ഡാ…അതുപോട്ടെ ശരിക്കും നിനക്കിന്ന് കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ അതെന്താ… ”

അവൻ എന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു…

” അതാ ഞാനും ആലോചിക്കുന്നേ… അവള് സിറിഞ്ച് കുത്തി കേറ്റും എന്നാ ഞാൻ കരുതീയേ..

പക്ഷെ ഇത്രയും വേദനകുറഞ്ഞ് ഞാൻ ഇതുവരെ ഒരു സൂചി വെച്ചിട്ടില്ല… ”

ഞാൻ അവനെ നോക്കി ചോദ്യഭാവത്തിൽ പറഞ്ഞു

” മ്മ്… മ്മ്…. ”

അവൻ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ മൂളി…

” എന്താടാ നാറി അതിന് നിൻ്റെ ഒരാക്കിയ ചിരി… ”

അവൻ്റെ മൂളല് കേട്ടതും ഞാൻ ചോദിച്ചു

” മോനാരുടെ മുന്നിലാ ഈ അഭിനയിക്കുന്നേ… എന്തൊക്കെയായിരുന്നു രാവിലെ കൈ പിടിച്ച് തിരിക്കുന്നു… സൂചി കുത്താൻ പോകുമ്പോൾ അവൾക്ക് തന്നെ കുത്തണം എന്ന് പറയുന്നു… എന്നിട്ട് ഇതുവരെ ഇല്ലാത്ത സുഖത്തോടെ ഉള്ള ഒരു സൂചി കുത്തലും… എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് വിചാരിക്കരുത്… “
അവൻ എന്നെ നോക്കി ഒരാക്കിയ ചിരി വീണ്ടും മുഖത്ത് ഫിറ്റാക്കികൊണ്ട് പറഞ്ഞു

” ഡാ മൈരേ ഒരുമാതിരി അനാവശ്യം പറയരുത് കേട്ടോ… ”

ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു

” ഞാൻ പറയുമ്പോൾ അനാവശ്യം ഇയാൾക്ക് ചെയ്യാം… ”

അവൻ വീണ്ടും എന്നെ ഇളക്കാൻ എന്നോണം മറുപടി പറഞ്ഞു…

” നിനക്ക് എന്തിന്റെ കേടാടാ നാറി… ”

ഞാൻ അവനെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു

” ഡോ…ഒന്നവിടെ നിന്നേ… ”

പുറകീന്ന് ഒരു വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്… നോക്കുമ്പോ ദിവ്യ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ട്

” അളിയാ…ദാ വരുണൂ…നിൻ്റെ പ്രിയസഖീ… ഇപ്പെങ്ങനുണ്ട്… ”

അവൾ വരുന്നത് കണ്ട് നന്ദു എന്നെ നോക്കി പതുക്കെ ചിരിയോടെ പറഞ്ഞു… അതിന് ഞാൻ അവൻ്റെ കാലിനൊരു ചവിട്ടു വച്ചു കൊടുത്തു…

” എനിക്ക് തന്നോടൊന്ന് സംസാരിക്കണം… ”
ഞങ്ങളുടെ അടുത്തെത്തിയതും അവളെന്നെ നോക്കി പറഞ്ഞു…

” മ്മ്….നടക്കട്ടെ നടക്കട്ടെ… ”

അവള് പറഞ്ഞത് കേട്ടതും നന്ദു ഒരാക്കിയ ചിരിയോടെ എന്നെ നോക്കി അതും പറഞ്ഞ് റൂമിലേക്ക് നടന്നു

” എന്താ പറഞ്ഞ് തൊല….. ”

അവൻ്റെ മുന്നിൽ ചമ്മിയ ഞാൻ അവളെ നോക്കി കടുപ്പത്തിൽ ചോദിച്ചു..

” ഇയാളെന്തിനാ അയിന് നിന്ന് തെളക്കുന്നേ… ”

എൻ്റെ കടുപ്പത്തിൽ ഉള്ള ചോദ്യം കേട്ടതും അവളെന്നെ നോക്കി പറഞ്ഞു

” ഞാൻ ഇങ്ങനാ… പറയാൻ വല്ലതും ഉണ്ടേൽ എഴുന്നള്ളിക്ക്..എനിക്ക് വേറെ പണിയുണ്ട്…. ”

അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി

” പെപ്സി കുടിക്കാൻ ആയിരിക്കും… ”

പുറകീന്നൊരു അടക്കിയ ചിരിയോടെ അവളത് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി…

” എന്ത്…!!! ”

തിരിഞ്ഞു നിന്ന് അവളെ നോക്കി ഞാൻ ചോദിച്ചു

” അല്ല കുറച്ച് പെപ്സി കുടിക്കാൻ കിട്ടുവോ ചേട്ടാന്ന് ചോദിച്ചതാ… ”

ഒരു ആക്കിയചിരിയോടെ അവള് പറഞ്ഞു…അതോടെ ഞാനൊന്നൂടെ
ഞെട്ടി…ഇന്ന് ഞെട്ടലിൻ്റെ അയ്യര് കളിയാണല്ലോ…ഇനി ഇതിന് വല്ലതും പിടികിട്ടി കാണുമോ…

പതറിയ മുഖത്തോടെ ഞാൻ അവളെ നോക്കി നിന്നു മറുപടി ഒന്നും അണ്ണാക്കിൽ നിന്ന് പുറത്തോട്ടെഴുന്നള്ളുന്നില്ല….

” പറ ചേട്ടാ…ഈ പെപ്സിയില്ലേ… പെപ്സി… അത് കിട്ടുവോന്ന്… ”

അവൾ വീണ്ടും വീണ്ടും എന്നോട് അതു തന്നെ പറഞ്ഞു

” പെപ്സി വേണേൽ ഷോപ്പിൽ കിട്ടും…പോയി വാങ്ങി മോന്തിക്കോ… ”

ഇത്തവണ കുറച്ച് ധൈര്യം സമ്പാദിച്ച് ഞാൻ അവളോട് പറഞ്ഞു

” ആണോ…. വെറൈറ്റി സ്മെൽ ഉള്ള പെപ്സി ഒക്കെ നിങ്ങളുടെ വീടിനടുത്ത് ഉണ്ടല്ലേ… ഈ ടേസ്റ്റിന് വേണ്ടി വേറെ വല്ല ഫ്ലേവറും ചേർത്ത് കുടിക്കുന്നത്…എനിക്കതാണ് വേണ്ടത്…എന്താലും നാളെ മാഡത്തിനോട് ചോദിക്കാം അത് എവിടെ കിട്ടുമെന്ന്… ”

അവള് വീണ്ടും മുഖത്തൊരു കുസൃതിയുള്ള ചിരിയോടെ പറഞ്ഞു… അതുകൂടി കേട്ടപ്പോൾ നേരത്തെ സമ്പാദിച്ച ധൈര്യം ഒക്കെ Ok Bei അൻ്റെ വിധി… എന്ന് പറഞ്ഞുകൊണ്ട് എങ്ങോട്ടേക്കോ പോയി…അതോടെംഞാൻ ആകെ ഫ്ലാറ്റ്…

” താനെന്താടാ നിന്നു പരുങ്ങുന്നേ… ”

എൻ്റെ പരുങ്ങല് കണ്ടെന്നോണം അവള് വീണ്ടും തുടങ്ങി

” അത് പിന്നെ… ”

ചമ്മിയ മുഖത്തോടെ ഞാൻ അവളെ നോക്കി പറഞ്ഞു

” താനെനി കഷ്ടപ്പെട്ടൊന്നും പണയണ്ട… ഇന്നലെ റൂമിന്ന് ആ കൂതറ സ്മെല്ല് കിട്ടിയപ്പോൾ എനിക്ക് തോന്നിയതാ… പിന്നെ വരുന്നവഴിക്ക് കൂട്ടുകാരനും സാറും കൂടി കുപ്പിയിലാക്കുന്നതൊക്കെ ഞാൻ കണ്ടാർന്നു… “
അവളെന്നെ നോക്കി ഒരു വിജയ ചിരിയോടെ പറഞ്ഞു… അതോടെ ഞാൻ വെള്ളിമൂങ്ങയിലെ ബിജുമേനോൻ്റെ അവസ്ഥയിലായി ഏത് നമ്മുടെ ‘ അടിപൊളി വാ പോവാം ‘ സീൻ…

” നാളെ സാറിൻ്റെ അമ്മയെ… അതായത് ഞങ്ങടെ മാഡത്തിന് ഒന്ന് കാണണമല്ലോ… ”

ഒരു ചിരിയോടെ അവളെന്നെ നോക്കി പറഞ്ഞു… അതിന് ഞാൻ ദയനീയ ഭാവത്തോടെ അവളെ നോക്കി

” പാവം….രാവിലെ എൻ്റെ കൈപിടിച്ച് തിരിച്ച ആ കലിപ്പോന്നും കാണുന്നില്ലല്ലോ ചേട്ടാ മുഖത്ത്… ”

എന്റെ മുഖഭാവം കണ്ടവള് പറഞ്ഞു

” അത് പിന്നെ പെങ്ങളെ… ”

” ഒരു മിനിറ്റ് എന്താ വിളിച്ചേ… ”

” ഞാൻ പറഞ്ഞു തീരും മുൻപേ അവള് ഇടയ്ക്ക് കേറി ചോദിച്ചു… ”

” പെങ്ങളേന്ന്… ”

ഞാൻ ചമ്മിയ മുഖഭാവത്തോടെ ഞാൻ വീണ്ടും പറഞ്ഞു

” അയ്യോ… ”

എൻ്റെ വിളി കേട്ടതും പെട്ടന്ന് തല തടവികൊണ്ട് അവളെന്നെ നോക്കി പറഞ്ഞു…

” എന്നതാ… ”

കാര്യം മനസ്സിലാകാത്ത ഞാൻ അവളെ നോക്കി ചോദിച്ചു
” എൻ്റെ തല ചെറുതായിട്ട് സീലിങ്ങിനോട് തട്ടി…ഇങ്ങനൊക്കെ പൊക്കാവ്വോ ചേട്ടാ ഈ പാവം ശൂർപ്പണഖയെ… ”

അവളെന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു…അവളുടെ ഈ ഷോ കണ്ട് എനിക്കങ്ങ് വിറഞ്ഞു കേറുന്നുണ്ട് …പക്ഷെ അമ്മയോടെങ്ങാനും അത് ചെന്ന് പറഞ്ഞാലുണ്ടാവുന്ന പുകിൽ ഓർത്ത് ഞാൻ ഒന്നും ചെയ്യ്തില്ല… ഞാൻ പണ്ടും പറഞ്ഞല്ലോ ആ ഒറ്റ കാര്യത്തിൽ ശ്രീലത പ്രഭാകറിനെ പേടിക്കണം…അത് മനസ്സിലായെന്നോണം അവൾ വീണ്ടും ചിരിക്കുന്നുണ്ട്

” ഡോ…അമ്മയോട് ഒന്നും പറയല്ലേ… പിന്നെ ഞങ്ങളെ ദശമൂലം ദാമു പറഞ്ഞപോലെ ഒരോല കീറോ.. വെള്ളത്തുണിയോ.. എടുത്ത് മൂടിയാ മതി… ”

ഞാൻ അവളെ നോക്കി ചമ്മലോടെ പറഞ്ഞു

” ആണോ…എന്നാ ആ സീൻ എനിക്കൊന്ന് കാണണം… ”

അവള് വിടില്ല എന്നർത്ഥത്തിൽ വീണ്ടും പറഞ്ഞു…

” പടച്ചോനെ ഇതിടിഞ്ഞ് താഴെ പോയാൽ മതിയായിരുന്നു… ”

അവളുടെ മറുപടി കേട്ടതും നിലത്തൊരു ചവിട്ടു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു

” റിസ്ക് എടുക്കുന്നതെന്തിനാ…ലിഫ്റ്റുണ്ടല്ലോ താഴോട്ട് പെട്ടന്നെതാം… ”

എൻ്റെ മറുപടി കേട്ടതും അവൾടെ അമ്മൂമയെ കെട്ടികാൻ ഉണ്ടാക്കിയ ഒരു കൗണ്ടറ്… അതിന് ഞാൻ അവളെ കടുപ്പത്തിൽ നോക്കി…

” ഇയാള് ടെൻഷനടിക്കേണ്ടന്നെ… ഞാൻ പറയില്ല… പക്ഷേ അന്ത ഭയം ഇറുക്കണം എപ്പോഴും… ”
ഒരു ചിരിയോടെ അവൾ എന്നെ നോക്കി പറഞ്ഞു…

” ഓ വല്യ ഉപകാരം… എന്നാ ഈയുള്ളവൻ പോയിക്കോട്ടെ… ”

ഞാൻ ഒരു പുച്ഛം കലങ്ങിയ ചിരി ഫിറ്റാക്കി പറഞ്ഞു

” മ്മ്… ന്നാ അങ്ങനെ ആയിക്കോട്ടെ…പക്ഷെ മറക്കണ്ട…അന്ത ഭയം ഇറുക്കണം… ”

അവള് വീണ്ടും എന്നെ ഇളക്കാൻ പുറകീന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

” നിന്നെ ഞാൻ ഇറുക്കി താരാടി ഞണ്ടിനുണ്ടായവളേ… ”

മനസ്സിൽ അതും പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു…

” ആ കാമുകൻ എത്തിയോ… ”

റൂമിലേക്ക് കയറിയ എന്നെ നോക്കി നന്ദു ഒരു ചിരിയോടെ പറഞ്ഞു.. അതിനു ബാക്കി ഉള്ളവൻമാരൊക്കെ ഇളിക്കുന്നതും കണ്ടു.. ആ നാറി ഒക്കെ വിളമ്പി കൊടുത്തിട്ടുണ്ടാവും…

” നന്ദു മോനേ….നായിൻ്റെ മോനെ….വേണ്ടാട്ടോ… ”

ഞാൻ അവനെ ഒരു നോട്ടം നോക്കി പറഞ്ഞു

” അതു പോട്ടെ എന്താണ് ഒരു തനിച്ച് സംസാരിക്കലൊക്കെ… ”

ശ്രീ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി ചോദിച്ചു… അതിന് ഞാൻ നന്ദു തെണ്ടിയെ ഒരു നോട്ടം നോക്കി അപ്പൊ അവൻ എല്ലാം വിളമ്പിന്നുള്ള രീതിയിൽ എന്നെ നോക്കി ചിരിച്ചു
” വല്ല ട്രിപ്പും ആയിരിക്കും…അല്ല്യോടാ…. ”

അതു എന്നെ നോക്കി പറഞ്ഞു. കൂട്ടത്തിൽ അവൻ്റെ ഒരു വളിച്ച ചിരിയും

” ആടാ നിൻ്റെ അച്ഛൻ്റെ ചിന്നവീട്ടിലേക്കാ യാത്ര… എന്താ പോരുന്നോ… ”

ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു

” എടാ അവന്മാരോട് പോകാൻ പറ ശരിക്കും എന്താ സംഭവം… ”

അഭി എന്നെ നോക്കി ചോദിച്ചു

” നീയാടാ അഭി എന്നെ കുറച്ചെങ്കിലും മനസ്സിലാക്കിയെ… ”

ഞാൻ അവനെ നോക്കി സഹതാപത്തോടെ പറഞ്ഞു… എന്നിട്ടവള് പറഞ്ഞ കാര്യങ്ങൾ എല്ലാത്തിനോടും വിവരിച്ചു

” അടിപൊളി….ഡാ നന്ദു വേഗം ചെന്ന് മോർച്ചറിയിൽ ഒരു ബെഡ് പറഞ്ഞോ… ഇവനെ മിക്കവാറും നാളെ തെക്കോട്ട് എടുക്കും… ”

ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” ആണോ…എന്നാ ഒരു ഫാമിലി ബർത്തായിക്കോട്ടെ എൻ്റൊപ്പം നിങ്ങളും ഉണ്ടാവും… ”

ഞാനും വിട്ടു കൊടുത്തില്ല

” അതിനവളൊന്നും പറയില്ലാന്നല്ലെ പറഞ്ഞേ…പിന്നെന്താ… ”
അഭി ചോദ്യരൂപേണ പറഞ്ഞ് എന്നെ നോക്കി

” അളിയാ പെണ്ണിൻ്റെ വാക്കും നനഞ്ഞ ഫുട്പാത്തും ഒരുപോലെയാ… എപ്പോ വേണമെങ്കിലും മൂഞ്ചിക്കാം… ”

നന്ദു ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ എനിക്ക് തെല്ലൊരു ഭയമില്ലാതില്ല…പക്ഷെ അവൾ പറയില്ല…എന്നെ അവള് കുറേ ചുറ്റിക്കും…ഞാൻ അവളുടെ ഷോംമനസ്സിലോർത്തു…

പിന്നെ ഒന്നും രണ്ടും പറഞ്ഞ് കുറച്ച് സമയം തള്ളിനീക്കി… ഭക്ഷണവും സാധനവും ഒക്കെ അടിച്ച് സംസാരിച്ചിരുന്നു

” ഡാ എന്നാലും അവൾ എന്നെ ഉഞ്ഞാലാട്ടിലെ വീണ്ടും… ”

ഞാൻ വാതിലിനടുത്ത് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന നന്ദുവിൻ്റെ അടുത്ത് ചെന്ന് പറഞ്ഞു

” എല്ലാം നിന്റെ വിധി…അല്ലാതെ ഞാനെന്ത് പറയാനാ…കളി അവളുടെ കോർട്ടിലല്ലേ… ”

നന്ദു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” എന്നാലും…നീ അവൾടെ ഷോ ഒന്ന് കാണണം…എടുത്ത് ഭിത്തിയിൽ അടിക്കണം… ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു

” മ്മ്…മ്മ്…. ”

പുറകീന്ന് ഒരു കുര കേട്ടാണ് ഞാനും അവനും തിരിഞ്ഞു നോക്കിയത്
നോക്കുമ്പോൾ അതുവിനുള്ള ഇഞ്ചക്ഷനും കൊണ്ട് കറക്റ്റ് സമയത്ത് ദിവ്യ … അല്ലേലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ… അതവാ തങ്ങിയാലും എൻ്റെ കാര്യത്തിലാണേൽ ഏതെങ്കിലും ഷോട്ട് കട്ടെടുത്ത് വരും…

” അല്ല ഇതാര്… ”

അവളെ കണ്ടതോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു

” കണ്ണൂർ ജില്ലാ കളക്ടറ്…എന്ത്യേ…വഴിന്ന് മാറട ചെർക്കാ… ”

അവനെ നോക്കി അതും പറഞ്ഞവള് ഉള്ളിലേക്ക് കയറി…അതോടെ ഉള്ളിൽ വന്ന ചിരി പുറത്ത് കാട്ടാതെ ഞാൻ കഷ്ടപ്പെട്ട് അടക്കിവെച്ച് പുറത്തിറങ്ങി… പുറകിൽ അവനും

” കിട്ടിയില്ല… പക്ഷെ ചോദിച്ചു വാങ്ങിച്ചു അല്ലേ… ”

പുറത്തിറങ്ങിയ അവനെ നോക്കി ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

” ഏറകുറേ… അണ്ണാക്കിലടിക്കൻ അവള് ബെസ്റ്റാട്ടോ… ”

ചമ്മിയ മുഖത്തോടെ അവൻ എന്നെ നോക്കി പറഞ്ഞു…

” ഇതാ ഓരോ സമയത്തും അവളുടെ മുന്നിൽ കിട്ടുമ്പോളുള്ള എൻ്റെ അവസ്ഥ… ”

ഞാൻ അവനോട് അതും പറഞ്ഞ് കയ്യിലുണ്ടായിരുന്ന ഫോണിൽ നോക്കി നിന്നു

” ഡാ നീ അവളോട് മറ്റേ ശ്രദ്ധക്ക് ലൈൻ ഉണ്ടോന്ന് ചോദിക്കുമോ… ”

പെട്ടെന്ന് ഫോൺ നോക്കിയിരിക്കുന്ന എന്നെ നോക്കി നന്ദു പറഞ്ഞു

” പഫാ….അതിന്റെ കുറവേ ഉള്ളൂ…തന്നതാൻ ചോദിച്ചാൽ മതി… അല്ലേപിന്നെ അതുവിനോട് ചോദിക്ക്… “
ഞാൻ അവനെ നോക്കി ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു

” ഡാ അവനോട് വേണ്ട എന്നിട്ട് വേണം എന്നെ എയറിൽ കേറ്റാൻ… നീ അവളോടൊന്ന് ചോദിക്ക്… ”

അവൻ എന്നെ നോക്കി വീണ്ടും പറഞ്ഞു

” പറ്റില്ല… ”

ഞാൻ തറപ്പിച്ചു പറഞ്ഞു

” നീ ചോദിച്ചാ മറ്റേ ആതിരയെ ഞാൻ ഒഴിവാക്കി തരാം… ”

അവൻ അവസാന അടവെന്നോണം എന്നെ നോക്കി പറഞ്ഞു…കാര്യം എനിക്ക് ഉപകാരം ഉള്ള ഒരു കാര്യമാണ് കോളേജിലെ ആ ശല്യം ഒഴിവാങ്ങി കിട്ടുന്നത് പക്ഷേ അവൻ ആരോടാണ് ചോദിക്കാൻ പറഞ്ഞത് എന്നോർത്തപ്പോൾ പറ്റില്ലാന്ന് പറഞ്ഞു… കറക്റ്റ് സമയത്ത് അവള് റൂമിൻ്റെ ഉള്ളീന്ന് പുറത്തിറങ്ങി നടന്നു… പെട്ടെന്ന് ഒന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കി

” ഡോ ഒന്നിങ്ങ് വന്നേ… ”

അവള് എന്നെ നോക്കി വിളിച്ചു.. അതോടെ ഞാൻ ഒന്ന് ഞെട്ടി

” നിന്ന് ഞെട്ടാണ്ട് ചെല്ലാടാ… അവള് പിടിച്ച് തിന്നുവൊന്നില്ല… കൂട്ടത്തിൽ നേരത്തെ പറഞ്ഞത് ഒന്ന് ചോദിക്ക്… ”

നന്ദു എന്നെ തട്ടിക്കൊണ്ട് പറഞ്ഞു… അതിന് ഞാൻ അവനെ ഒരു നോട്ടവും നോക്കി പിന്നെ അവളുടെ അടുത്തേക്ക് നീങ്ങി

” എന്താ… ”

അവളുടെ അടുത്തെത്തിയതും ഞാൻ ചോദിച്ചു
” എന്താ പിടിച്ചു ഭിത്തിയിൽ അടിക്കുന്നില്ലേ… ”

അവളെന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഞെട്ടി കൊണ്ട് അവളെ നോക്കി…അപ്പൊ ഇവളെല്ലാം കേട്ടു…ഇതിനെന്താ നായീടെ ചെവിടോ…

ഞാൻ മനസ്സിൽ ഓർത്തു

” എന്താ അടിക്കുന്നില്ലേ…? ”

ത്രികാല ജ്ഞാനത്തിൽ ആലോചനയിൽ മുഴുകിയിരിക്കുന്ന എന്നെ നോക്കി അവള് വീണ്ടും ചോദിച്ചു

” അത് ഞാനീ ഭിത്തിയിൽ വേറെ പെയ്യിൻ്റടിച്ചാല്ലോന്ന് പറഞ്ഞയാ… ”

ഞാൻ അവളെ നോക്കാതെ ഭിത്തി നോക്കി പറഞ്ഞു

കൂടുതൽ ഷോ ഒന്നും വേണ്ട മോനേ… ഞാൻ കേട്ടു… നേരത്തെ എൻ്റെ പ്രൊഫഷൻ ആയോണ്ട ഞാൻ സിറിഞ്ച് മെല്ലെ കേറ്റിയേ… എന്ന് വെച്ച് കൂട്ടുകാരോട് എന്നെപ്പറ്റി എന്തേലും പറഞ്ഞാ… വല്ല സർജിക്കൽ ബ്ലേഡും എടുത്ത് വയറ്റിനിട്ട് കേറ്റും ഞാൻ…

ചുറ്റുപാടും ഒന്ന് വീക്ഷിച്ച് ചിരിച്ചത് പോലെയാക്കി അവളെന്നോട് പറഞ്ഞു… അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ട് ഇച്ചിരി പേടി ഇല്ലാതില്ല… ചിലപ്പൊ ഈ വട്ടത്തി അതും ചെയ്യും…

” മോൻ പേടിച്ച് പോയോ… ഇതൊക്കെ ചേച്ചിയുടെ ഒരു നമ്പർ അല്ലേ….”

അവളെ അന്തം വിട്ട് നോക്കി നിൽക്കുന്ന എന്നെ കണ്ട് പുരികം ഉയർത്തി അവള് ഒരു ചിരിയോടെ പറഞ്ഞു..

” പിന്നേ… ഞാൻ വിറച്ചു കേട്ടോ… “
ചമ്മിയത് പുറത്തു കാണിക്കാതെ അവളുടെ മുന്നിൽ തോറ്റു കൊടുക്കരുത് മോനേന്നുള്ള ഏതോ ഉൾവിളിയുടെ ബലത്തിൽ ഞാനും വിട്ടുകൊടുത്തില്ല

” ആണോ… നല്ല വിറയൽ ഉണ്ടേൽ ചേച്ചി ഒരു പാരസെറ്റമോൾ തരാം അതു അണ്ണാക്കിൽ ഇട്ടോണ്ട് മോൻ പോയി ചാച്ചിക്കോ… ”

അവൾ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു

” നിൻ്റച്ഛൻ്റെ അണ്ണാക്കിൽ ഇട്ടു കൊടുക്ക്…. ”

ഞാൻ ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞു

” എന്താ… ??”

ഞാൻ പിറുപിറുക്കുന്നത് കേട്ടെന്നോണം അവൾ ചോദിച്ചു

” ഒന്നൂല്ല്യേ…ശവം… ”

അവളെ നോക്കി അതും പറഞ്ഞു ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി… പുറകീന്ന് അവളുടെ അടക്കിയ ചിരിയും കേൾക്കുന്നുണ്ട്….

റൂമിൽ പോയി കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ച് സമയം കടന്നുപോയി… നന്ദു ശ്രാദ്ധയെ പറ്റി ചോദിച്ചോ എന്നൊക്കെ തിരക്കി… പക്ഷെ അതിൽ നിന്നൊക്കെ ഞാൻ ഒഴിഞ്ഞുമാറി…നല്ല സാധനത്തിനോടാണല്ലോ ചോദിക്കേണ്ടത്… പിന്നെ രാത്രി ഏറെ വൈകി കളിയും ചിരിയുമായി എപ്പോഴോ ഉറങ്ങി…

രാവിലെ പതിവുപോലെ ഗിരിജാൻ്റി വന്നപ്പോ അവിടെ നിന്നിറങ്ങി നേരെ വീട്ടിലേക്ക് തിരിക്കാൻ നേരം റിസപ്ഷനിൽ അമ്മയോട് അവൾ സംസാരിച്ചു നിൽക്കുന്നത് കണ്ടൊന്ന് പതറി… ഇനി ആ സാധനം എല്ലാം വിളമ്പി കാണുമോ…?
” ഗുഡ്മോണിങ് ആൻ്റി… ”

അവരുടെ അടുത്തെത്തിയതും ശ്രീ അമ്മയെ നോക്കി പറഞ്ഞു

” ആ ഗുഡ് മോണിംഗ്… വിശേഷങ്ങൾ ഒന്നും പറയാനില്ലല്ലോ എന്നാ നിന്ന് സമയം കളയാതെ എല്ലാം വീട്ടിപോയി വേഗം കോളേജിലേക്ക് പോകാൻ നോക്ക്… ”

അമ്മ ഞങ്ങളെ നോക്കി പറഞ്ഞു

” ഇങ്ങളെന്താണ് ആൻ്റി..

കോളേജ് അവിടുന്ന് ഏടേമ് പോകുവൊന്നൂലാലോ….. ”

അമ്മയുടെ മറുപടി കേട്ട് നന്ദു ചിരിയോടെ പറഞ്ഞു

” ആണോ… അതെനിക്കൊരു പുതിയറിവാടാ…നീ പറഞ്ഞത് നന്നായി… ”

അവനെ കളിയാക്കുകയെന്നോണം അമ്മ പറഞ്ഞു

” ഇങ്ങളോട് പറഞ്ഞു ജയിക്കാൻ ഞമ്മക്കാവില്ലേ… ”

അമ്മയെ നോക്കി ചിരിച്ചു കൊണ്ടതും പറഞ്ഞവൻ എന്നെ നോക്കി തുടർന്നു…

” ഡാ… ഞാൻ ശ്രീയോടൊപ്പം പോവ്വാ… ഇവൻ്റെ വീട്ടീന്ന് ഒരു സാധനം എടുക്കാനുണ്ട്…. ”

അതും പറഞ്ഞ് അവന്മാര് മെല്ലെ നീങ്ങി

” നിനക്കെന്താടാ ഒരു ഏനക്കേട് പോലെ… ”

അതുവരെ ഒന്നും മിണ്ടാതിരുന്ന എന്നെ നോക്കി അമ്മ പറഞ്ഞു..

” ഹേയ്… എന്ത്… ഞാൻ പോവ്വാ… “
ദിവ്യയെ ഒന്ന് പാളിനോക്കിയ ശേഷം ഞാൻ അമ്മയെ നോക്കി പറഞ്ഞു..

” എന്നാ പിന്നെ വിട്ടോ മോനെ വണ്ടി… ”

എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.. അതോടെ ഞാൻ അവരെ കടന്നു നടക്കാൻ തുടങ്ങി

” ഡാ ഒന്ന് നിന്നേ… ”

പുറകീന്നുള്ള അമ്മയുടെ വിളി കേട്ടാണ് ഞാൻ നിന്നത്…അതിന് ഞാൻ തിരിഞ്ഞു നിന്ന് എന്താണെന്നുള്ള അർത്ഥത്തിൽ പുരികമുയർത്തി

” ഏതായാലും നീ ഒറ്റയ്ക്കല്ലേ…ഇവളുടെ വണ്ടി വർക്ക്ഷോപ്പിലാണത്രേ… പോകും വഴി ഇവളെ ഒന്ന് ട്രോപ്പ് ചെയ്യോ നീ… ”

അടുത്ത് നിന്ന ദിവ്യയെ ചൂണ്ടിക്കാണിച്ച് അമ്മ എന്നോട് ചോദിച്ചു

” വേണ്ട മേഡം….ഞാൻ ബസ്സിന് പോയിക്കോളും… ”

അമ്മയുടെ മറുപടി കേട്ട് ദിവ്യ ഒന്ന് ഞെട്ടി കൊണ്ട് പറഞ്ഞു

” ഹേയ് അതിനിപ്പെന്താ… മോള് തറവാട്ടിലേക്ക് ആണെന്നല്ലേ പറഞ്ഞേ… അത് അവൻ പോകുന്ന വഴിക്കാണല്ലോ…. പിന്നെ ഏതായാലും അവൻ ഒറ്റയ്ക്ക് അല്ലേ… പോരാത്തതിന് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞതല്ലേ… നല്ല ക്ഷീണമുണ്ട് മോളുടെ മുഖത്ത് അതുകൊണ്ട് ബസ്സിനെ കാത്ത് നിന്നോന്നും പോണ്ടാ…അവൻ ട്രോപ്പ് ചെയ്യും… ”

അമ്മ അവളെ ഒരു പുഞ്ചിരിയോടെ നോക്കിയശേഷം ഒറ്റ സ്വരത്തിൽ പറഞ്ഞു
” വേണ്ട മേഡം ഇറ്റ്സ് ഓക്കെ… ”

അവൾ അമ്മയെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു

” ഒരു ഒക്കെയും ഇല്ല…മോള് ഇപ്പൊ പറയുന്നെ കേട്ടാമതി… അജ്ജൂ വഴി നമ്മുടെ വീട്ടിലേക്ക് പോകുന്ന വഴിക്ക് തന്നെയാ ബാക്കി ഇവള് പറഞ്ഞു തരും… ”

അമ്മ എന്നെ നോക്കി പറഞ്ഞു…അതിന് ഞാൻ തലകുലുക്കി…

” എന്നപിന്നെ വിട്ടോ… ”

അമ്മ എന്നെ നോക്കി അതും പറഞ്ഞ് കൈകൊണ്ട് റാറ്റ രൂപത്തിൽ കൈവീശി… ഞാനും തിരിച്ച് കൈവീശി… എന്നിട്ട് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു… മടിച്ചുമടിച്ചാണെങ്കിലും അവളും പുറകെ ഉണ്ട്…

പിന്നെ നിങ്ങള് വിചാരിക്കുന്നുണ്ടാവും ഇവളെ കൊണ്ടാക്കുന്നതിനോട് എനിക്ക് എതിർപ്പില്ലേന്ന്…പറയാനുണ്ടോ അതൊക്കെ…ആ ശവത്തിനെ ഞാനെൻ്റെ വണ്ടീൻ്റെ പുറകിലിരുത്തി കൊണ്ടോവ്വാന്നൊക്കെ പറഞ്ഞാ… പിന്നെ അമ്മ പറഞ്ഞാ എതിര് പറയാനും പറ്റത്തില്ല… കാരണം ചെറുപ്പം മുതലേ മറ്റുള്ളവരുടെ മുന്നിൽ എൻ്റെ അച്ഛനും അമ്മയും എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചേ ശീലിച്ചിട്ടുള്ളൂ…പിന്നെ എതിര് പറയില്ലാന്നറിയുന്നത് കൊണ്ടാ അമ്മ പറഞ്ഞതും… പോരാത്തതിന് അമ്മയ്ക്ക് ഈ സാധനത്തിനെ വലിയ കാര്യവും ആണ്…പറഞ്ഞിട്ടെന്താ ഈയുള്ളവൻ്റെ വിധി…

മനസ്സിലോരൊന്ന് ആലോചിച്ച് പാർക്കിംഗ് ഏരിയയിലേക്ക് എത്തിയതും വണ്ടി വളച്ച ഞാൻ അവൾക്ക് കേറാൻ പാക്കത്തിൽ നിർത്തിയ ശേഷം അവളെ നോക്കി

” എങ്ങനാ ഇരിക്കണ്ടെ..? ”

അവള് മടിച്ചുമടിച്ച് എന്നെ നോക്കി ചോദിച്ചു

” നീയെൻ്റെ തോളിൽ കേറി ഇരുന്നോ എന്താ…നിന്ന് കഥകളി കാണിക്കാതെ കേറടി… “
അവളുടെ ചോദ്യം കേട്ടതും ഞാൻ ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു… അതോടെ പുള്ളിക്കാരി വണ്ടിയിലേക്ക് ചാടി കേറി… പിന്നെ ഹോസ്പിറ്റൽ ഗേറ്റും കടന്ന് പുറത്തേക്ക്… അത്യാവിശ്യം സ്പീഡിൽ ആണ് ഞാൻ വണ്ടിയോടിച്ചത്

” അതേ… ”

പുറകീന്ന് അവളുടെ ഒരു വിളി കേട്ടു… പക്ഷെ ഞാൻ മൈൻ്റ് ചെയ്യാൻ പോയില്ല…

” അതേ….. ”

എന്റെ മറുപടി കേൾക്കാത്തത് കൊണ്ട് ഒന്നൂടെ അവൾ സ്വരമുയർത്തി വിളിച്ചു

” എന്താ….പറഞ്ഞ് തൊല… ”

ഞാൻ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു

” എനിക്ക് സ്പീഡ് പേടിയാ… പതുക്കെ പോവ്വോ… ”

അവള് ഇച്ചിരി താഴ്മയോടെ എന്നോട് പറഞ്ഞു…

” പതുക്കെ പോകാനാണെങ്കി നടന്നു പോയിക്കൂടെ… ”

ഞാൻ അതും പറഞ്ഞ് ഇച്ചിരി കൂടി സ്പീഡ് കൂട്ടി ഓടിക്കാൻ തുടങ്ങി…അപ്പോ നിനക്ക് സ്പീഡ് പേടിയാണ് അല്ലേ… കാണിച്ച് തരാടീ… ഞാൻ മനസ്സിൽ പറഞ്ഞു

” ഡോ… പ്ലീസ്…. മുന്നിൽ ഒക്കെ വണ്ടിയുണ്ട് പതുക്കെ പോയിക്കൂടെ എനിക്ക് പേടിയാവുന്നൂ…
അവള് വീണ്ടും എന്നോട് കെഞ്ചി…

” ആണോ…എന്നാ എനിക്ക് പതുക്കെ പോകുന്നത് പേടിയാ പുറകിൽ ഒക്കെ വണ്ടി ഉണ്ട് അവര് വന്ന് ഇടിച്ചാലോ… ”

ഞാൻ അവൾക്ക് അതേ ടോണിൽ മറുപടി കൊടുത്തു…

” ഡോ നോക്ക്… ഒരു ലോറി വരുന്നു… സ്പീഡ് കുറക്ക്… ”

ഓപ്പസിറ്റ് ഒരു ലോറി വരുന്ന കണ്ട് പേടിയോടെ അവള് പറഞ്ഞു

” ഞാനും കൂടി തട്ടി പോകും അതോണ്ടാ…അല്ലേ ഞാൻ അങ്ങോട്ട് പോയി ഇടിച്ചേനെ… അവിടെ മിണ്ടാതിരുന്നോണം… ”

ശബ്ദം കടുപ്പിച്ച് ഞാൻ പറഞ്ഞു…

എന്റെ മറുപടി കേട്ടതും പിന്നെ അവള് കണ്ണുംപൂട്ടി ഇരിപ്പായി… ഇതൊക്കെ മിററിലൂടെ നോക്കി ഞാൻ രസിക്കുന്നുണ്ടായിരുന്നു…

പിന്നെ കുറച്ച് ദൂരം താണ്ടിയപ്പൊ പെട്ടെന്ന് ഒരു പട്ടി വട്ടം ചാടി… എങ്ങനെയെക്കയോ ഞാൻ ബ്രേക്ക് ചവിട്ടി നിർത്തി… അതോടെ കണ്ണുംപൂട്ടി നിന്നവൾ പെട്ടെന്ന് വെപ്രാളത്തോടെ കണ്ണും തുറന്നു നിൽകുന്നത് മിററിലൂടെ ഞാൻ കണ്ടു

” നോക്കി കടന്നൂടെ നായിൻ്റെ മോനെ… ”

ഞാൻ ആ പട്ടിയെ നോക്കി പറഞ്ഞു..
” ഡോ പതുക്കെ താൻ എന്തൊക്കെയാ പറേന്നെ… ”

എന്റെ വിളികേട്ട് അവൾ പുറകീന്ന് പറഞ്ഞു

” പിന്നെ നായീടെ സന്താനതിനെ നായിൻ്റെ മോനെന്നല്ലാതെ ഇപ്പോ… ”

പറഞ്ഞു വന്നത് ഒന്ന് നിർത്തി ഞാൻ അവളെ നോക്കി

” തൻ്റെ അച്ഛൻ്റെ പേരെന്താ…? ”

” വിനോദ്… ”

എന്റെ പെട്ടെന്നുള്ള ചോദ്യത്തിന് അവള് മറുപടി പറഞ്ഞു പോയി… പിന്നെയാണ് അവൾക്ക് അമളി പറ്റിയത് മനസ്സിലായത്

” പിന്നെ വിനോദിന്റെ മോനെന്ന് വിളിക്കാണോ… ”

അവളുടെ തന്തയുടെ പേര് കിട്ടിയതും നേരത്തെ പറഞ്ഞതു ഞാൻ മുഴുവൻ ആക്കി…ഹോ രാവിലെ തന്നെ അവളുടെ തന്തയ്ക്ക് വിളിച്ചപ്പോൾ എന്ത് സമാധാനം…

” ഡോ…വേണ്ടാട്ടോ…ഞാൻ എറങ്ങുവാ… ”

എന്റെ വിളി കേട്ടത് ഇഷ്ടപ്പെടാതെ അവള് വണ്ടിന്നിറങ്ങാൻ പോയി… അതോടെ പെട്ടെന്ന് ഞാൻ വണ്ടി മുന്നോട്ടെടുത്തു…

” അങ്ങനിപ്പൊ മോള് ഇറങ്ങണ്ട… എന്നിട്ട് വേണമെൻ്റെ അമ്മയോട് വഴിയിൽ ഇറക്കിവിട്ടു എന്നൊക്കെ പറഞ്ഞു കൊടുക്കാൻ…. ”

അവളോട് അതും പറഞ്ഞ് ഞാൻ പതിവ് സ്പീഡിൽ വണ്ടി മുന്നോട്ടെടുത്തു… അവൾ കണ്ണടച്ചാണ് ഇരിപ്പ് ഞാൻ വഴി ചോദിക്കുമ്പോൾ ജസ്റ്റ് കണ്ണുതുറന്നു വഴി
പറഞ്ഞു തരും എന്നിട്ട് വീണ്ടും പൂട്ടും…ഇതെന്താ ആമയ്ക്ക് ഉണ്ടായതോ…. പിന്നെ ഇതിന് പേടിയും കാര്യങ്ങളൊക്കെ ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്… അവസാനം അവള് പറഞ്ഞത് വച്ച് ഒരു ഇടവഴിക്കടുതെത്തിയപ്പൊ അവിടെ നിർത്താൻ അവള് പറഞ്ഞു…അവിടുന്നങ്ങോട്ട് അവള് നടന്നു പോകുമത്രേ.. ഞാൻ വണ്ടി സൈഡാക്കി അതോടെ അവളിറങ്ങി…കണ്ണൊക്കെ പേടിച്ച് കലങ്ങി കണ്ണ്മഷിയൊക്കെ പടർന്നിട്ടുണ്ട്…

” നീ പേടിച്ചെൻ്റെ വണ്ടിയിൽ മുള്ളിയോ..? ”

അവളെ പിരി കേറ്റാനെന്നോണം അതും പറഞ്ഞ് ഞാൻ സീറ്റിന് പുറകിലേക്ക് വെറുതെ നോക്കും പോലെ കാണിച്ചു

” പോടാ കാലാ… ”

എന്നെ നോക്കി കടുപ്പതിൽ അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി…അതിന് പുറകീന്ന് ഞാനൊരു അടക്കി ചിരി പാസാക്കി… അല്ല പിന്നെ എപ്പോഴും അവള് മാത്രം ചിരിച്ചാൽ പറ്റില്ലല്ലോ… പിന്നെ എവിടുന്ന് വണ്ടി തിരിച്ച് നേരെ വീട്ടിലേക്ക്… എപ്പോഴും ഉള്ളതുപോലെ ഫ്രഷ് ആയി ബ്രേക്ഫാസ്റ്റ് കഴിച്ച് വീട്ടിന്ന് നേരെ കോളേജിലേക്ക്….

കോളേജിലെത്തിയപ്പോൾ നന്ദു മാത്രം ഞങ്ങളുടെ സ്ഥിരം സ്ഥലത്തു നിൽക്കുന്നത് കണ്ടു ബാക്കിയുള്ളവരൊക്കെ എവിടെയാണോ ആവോ…

” അവന്മാരൊക്കെ എവിടെടാ… ”

വണ്ടി പാർക്ക് ചെയ്ത് ഞാൻ അവന് നേരെ തിരിഞ്ഞു

” അവന്മാരൊക്കെ അടുത്ത മാസത്തെ ഓണം സെലിബ്രേഷനും കോളേജ് ഡേയും ഒക്കെ ഡിസ്കസ് ചെയ്യുന്ന മീറ്റിങ്ങിലാ… ”

അവൻ എനിക്ക് മറുപടി തന്നു…

” എന്നിട്ട് നീ എന്താ പോകാഞ്ഞെ….? ”
ഞാൻ അതും പറഞ്ഞ് ചോദ്യ രൂപത്തിൽ അവനെ നോക്കി

” അപ്പൊ ഇവിടെ നിൻ്റൊപ്പം കൂട്ടിരിക്കാൻ നിൻ്റച്ഛൻ ബാങ്ക് ലീവാക്കി വരുവോ… ”

എന്നെ നോക്കി ചിരിച്ചുകൊണ്ടവൻ പറഞ്ഞു

” ഓ….നൻപനെ പോൽ യാറുമില്ലേ… ”

ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.

” നിക്ക് ചിരിച്ചത് മതി… അങ്ങോട്ട് നോക്കൂ…നിനക്കുള്ളത് വരുന്നുണ്ട്… ”

ദൂരെ കൈചൂണ്ടി അവൻ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി…

” ഈ മാരണം എന്താ ഇങ്ങോട്ട്… ”

ഞങ്ങളിരിക്കുന്ന സ്ഥലത്തേക്ക് ആതിര വരുന്നത് കണ്ട് ഞാൻ അവനെ നോക്കി ചോദിച്ചു

” വെറെന്തിനാ നിന്നെ കാണാൻ… ”

അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” ഡാ എങ്ങനേലും ഒന്നൊഴിവാക്കി താടാ… ”

ഞാൻ അവനെ ദയനീയമായി നോക്കി പറഞ്ഞു

” ഒന്ന് പോടാപ്പാ…ഇന്നല്ലേ നിനക്ക് ഞാൻ ഒരു ഓഫറ് തന്നപ്പൊ നിന്ന് കൊണയടിച്ചിട്ട് ഇപ്പൊ കാലുപിടിക്കുന്നോ… ”

അവൻ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു

” ഡാ അത് വിട് അതിന് നമ്മുക്ക് വഴികാണാം…ഇപ്പൊ ഇതിനെ എങ്ങനേല്ലും
ഒഴിവാക്കിതാടാ… ”

ഞാൻ വീണ്ടും അവനെ നോക്കി കെഞ്ചി…അതിനവൻ നോക്കാം എന്നാ അർഥത്തിൽ തലകുലുക്കി അത് കണ്ടപ്പോൾ ഇചിരി സമാധാനമായി… എന്തേലും ഒക്കെ ഇവൻ കാട്ടും…

” അല്ല രണ്ടു പേരും ക്ലാസ്സിലൊന്നും കേറുന്നില്ലേ… ”

ഞങ്ങളുടെ രണ്ടു പേരുടെ അടുത്തെത്തിയതും അവൾ ചോദിച്ചു

” ഇല്ല…കേറിട്ടിപ്പൊ എന്തിനാ… ”

അവളുടെ ചോദ്യത്തിന് നന്ദു മറുപടി കൊടുത്തു

” നിങ്ങളില്ലാത്തോണ്ട് ഒരു രസമില്ലന്നേ ക്ലാസ്സൊന്നും… ”

ഇപ്രാവശ്യം എന്നെ ഒന്ന് പാളി നോക്കിയാണ് അവള് പറഞ്ഞത്

” ഞങ്ങളോ അതോ ഇവനോ… ”

അവളുടെ നോട്ടം കണ്ട നന്ദു എന്നെ ഒന്ന് നോക്കിക്കോണ്ട് അവളോട് ചോദിച്ചു… അതിന് ഞാനവനെ ഒന്ന് കടുപ്പത്തിൽ നോക്കി…

” അങ്ങനേയും പറയാം… ”

അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” നിനക്ക് വട്ടുണ്ടോ ആതിരേ… ”
അവളുടെ മറുപടി കേട്ടതും അത്രയും നേരം മിണ്ടാതിരുന്ന ഞാൻ അവളോടായി ചോദിച്ചു

” നിന്നെ സ്നേഹിക്കുന്നത് വട്ടാണെങ്കിൽ എനിക്കിച്ചിരി വട്ടുണ്ടെന്ന് നീ കൂട്ടിക്കോ… ”

എൻ്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ അവള് മറുപടി പറഞ്ഞു

” ഞാൻ തന്നോട് പറഞ്ഞതല്ലേ അതൊന്നും ശരിയാവില്ലെന്ന്…പിന്നെന്തിനാ… ”

ഞാൻ വീണ്ടും അവളെ നോക്കി ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു

” എനിക്ക് ഇഷ്ടം ഉള്ളോണ്ട്… പിന്നെ ഏത് മഞ്ഞും ഒരു നാൾ ഉരുകും എന്നല്ലേ… ”

ഒരു ചിരിയോടെ അവളെന്നെ നോക്കി അതു പറഞ്ഞപ്പോൾ ഇതിനെ പറഞ്ഞ് നേരെയാക്കാം എന്നുള്ള പ്രതീക്ഷ ഇനി വേണ്ടാന്ന് എൻ്റെ മനസ്സ് പറഞ്ഞു

” എന്നാ മോൾക്ക് തെറ്റി…ആ മഞ്ഞ് കുറച്ച് ദിവസം മുന്നേ ഒരു കൊച്ച് തിളച്ച വെള്ളം ഒഴിച്ച് ഉരുക്കി… ”

എന്നെ ഒന്ന് പാളി നോക്കിയ ശേഷം നന്ദു അവളോട് പറഞ്ഞു…അതിന് ഞെട്ടികൊണ്ട് ഞാനവനെ നോക്കി…

” ഏത് കൊച്ച്…നീയെന്താ പറയുന്നേ… ”

എന്നെ ഒന്ന് നോക്കിയ ശേഷം അവള് നന്ദുവിനോട് ചോദിച്ചു

” സത്യമാണ് മോളെ എല്ലാം ശടപടെ… ശടപടേന്നായിരുന്നു… അതുവിനെ കിടത്തിയ ഹോസ്പിറ്റലിലെ ഒരു നേഴ്സ് കുട്ടിയാണ് കക്ഷി…പേര് ദിവ്യ… ”

അവൻ ചിരിയോടെ അത് പറഞ്ഞപ്പോൾ ആതിര ചെറുതായൊന്ന് ഞെട്ടി…പക്ഷെ അവള് ഞെട്ടിയേൻ്റെ മൂന്നിരട്ടി ഞാൻ ഞെട്ടിക്കൊണ്ട് അവനെ നോക്കി…പക്ഷെ ആ മൈരന് ഒരു ഭാവ വ്യത്യാസവും ഇല്ല….കാര്യം അത് കളവാണെങ്കിലും പെട്ടെന്നങ്ങനെ കേട്ടപ്പോ തലക്കുമീതെ കിളിയല്ല പരുന്ത് പറന്നു…

” പോടാ നീ വെറുതെ ആളെ വടിയാക്കാൻ… “
അവളെന്നെ ഒന്ന് നോക്കിയ ശേഷം അവനോട് പറഞ്ഞു

” നീ വേണെ വിശ്വസിച്ചാ മതി… അല്ലെങ്കി പിന്നെ ഇവന്നോട് തന്ന് ചോദിച്ചു നോക്ക്… ”

എനിക്ക് നേരെ കൈ നീട്ടി കൊണ്ട് നന്ദു പറഞ്ഞപ്പോൾ എന്തു ചെയ്യണം എന്നോർക്കാൻ പോലും സമയം തരാതെ അവളെൻ്റെ നേരെ തിരിഞ്ഞു

” സത്യാണോ അജ്ജൂ… ”

അവളെന്നെ നോക്കി ചോദിച്ചു…അതിന് ഞാൻ അവനെ നോക്കിയപ്പോൾ തലയാട്ടൻ അവൻ ആംഗ്യം കാണിച്ചു… പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങ് തലയാട്ടി…

” പോടാ നിങ്ങള് വെറുതെ കളിപ്പിക്കുവാ…അങ്ങനെ നിന്നെ ഞാൻ വിടത്തില്ല… മൊയ്തീൻ കാഞ്ചനക്കുള്ളതാണേൽ അർജ്ജുൻ ഈ ആതിരക്കുള്ളതാ… ”

എന്റെ തലയാട്ടൽ വിശ്വസിക്കാത്തെ എന്നെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി…ഇതെന്തോന്ന് സാധനം എന്നർത്ഥത്തിൽ ഞാൻ നിൽക്കുമ്പോൾ ഒരുത്തൻ അപ്പുറത്തു നിന്ന് മരണചിരി… ഇവളുടെ പഞ്ചാര കേട്ടിട്ടായിരിക്കണം…

” നീ അവളുടെ ഊള പഞ്ചാര ഡയലോഗും കേട്ട് ചിരിച്ചോ മൈരേ… ”

ഞാൻ അവനെ തട്ടിക്കൊണ്ട് പറഞ്ഞു..അത് കേട്ടപ്പോൾ അവൻ ഒന്നൂടി ചിരി ഉച്ചത്തിലാക്കി…

” നിർത്ത് മൈരേ… ”

ഞാൻ അവനെ നോക്കി പല്ലിറുമ്മി… അതോടെ അടക്കി അടക്കി അവൻ ചിരി നിർത്തി

” മൈരേ ഞാൻ ചിരിച്ചത് അവൾടെ ഊള ഡയലോഗിന് തന്നാ വേറൊന്നുവല്ല… കാഞ്ചനക്ക് മൊയ്തീനെ കിട്ടിയില്ലെന്ന് ആ പോയ സാധനത്തിന് ഒന്ന് പറഞ്ഞുകൊടുക്കടേ…അവൾടെ ഒരു ഉപമ… ”

അതും പറഞ്ഞവൻ പൊട്ടിചിരിക്കാൻ തുടങ്ങി…ഇത്തവണ ഞാനും കൂടി… അല്ലേലും ചിരിപ്പിക്കാൻ ഈ നായിൻ്റെ മോനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ…
” അല്ല അത് പോട്ടെ അവളെ ഒഴിവാക്കാൻ നീ എന്തൊക്കെയാ പറഞ്ഞെ… ”

ചിരിയൊന്നടങ്ങിയ ശേഷം അവൻ അവളെ ഒഴിവാക്കാൻ ദിവ്യയെ കൊണ്ട് പറഞ്ഞതോർത്ത് ഞാൻ അവനെ നോക്കി ചോദിച്ചു

” അത് പിന്നെ അങ്ങ് തട്ടിവിട്ടതല്ലേ… പിന്നെ ഞാനെന്തു പറഞ്ഞ് ഒഴിവാക്കാനാ… ”

എന്റെ ചോദ്യം കേട്ട് അടുത്തുള്ള മതിലിന് മുകളിലേക്ക് കയറി ഇരുന്ന് എന്നെ നോക്കി അവൻ മറുപടി പറഞ്ഞു

” എന്നാലും പെട്ടെന്ന് കേട്ടപ്പൊ എന്തോ പോലെ ആയി… ”

ഞാനും മതിലിന് പുറത്ത് കയറി ഇരുന്നുകൊണ്ട് പറഞ്ഞു

” അത് നിന്റെ പെട്ടെന്നുള്ള ഞെട്ടല് കണ്ടപ്പോഴേ എനിക്ക് തോന്നി…എന്താ മോനെ ഒരു വശപ്പിശക് ഉണ്ടല്ലോ… പണ്ടിതുപോലെ ഒരു ഞെട്ടല് ഞാൻ കണ്ടതാ… ”

അവനെന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു

” ഡാ മൈരേ വേണ്ടാട്ടോ… ”

അവൻ്റെ പോക്ക് മനസ്സിലായ ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു

” നീ കൂടുതൽ ഒന്നും പറയണ്ട.. ഞാൻ ഒരു സത്യം പറഞ്ഞതാ… നിന്നെ ഈ ഭാവത്തിൽ മുൻപ് ഞാൻ കണ്ടത് രണ്ട് കൊല്ലം മുന്നേയുള്ള കോളേജ് ഡേയുടെ അന്നാ അവളുടെ മുന്നിൽ… നിന്റെ ശിൽപയുടെ മുന്നിൽ… ”
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ അവനെ പിടിച്ചൊന്ന് തള്ളുക അല്ലാതെ ഒന്നും പറഞ്ഞില്ല… കാരണം അവൻ പറയുന്നതിൽ എവിടെയോ ഒരു സത്യമുണ്ട്…അത് ഞാനും ഓർക്കുന്നു… ഇന്ന് ദിവ്യയുടെ പേര് പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ഞെട്ടലും വാക്കുകൾ കിട്ടാതായ സന്ദർഭവും ഞാൻ ആദ്യമായി അനുഭവിച്ചത് അവൻ പറഞ്ഞപോലെ രണ്ടു കൊല്ലം മുന്നേ ആ കോളേജ് ഡേയുടെ അന്ന് അവളുടെ മുന്നിലാണ്…ശിൽപയുടെ മുന്നിൽ….

തുടരും…

0cookie-checkഒരു പ്രണയകഥയുടെ ആദ്യഭാഗമാണ്…4

  • എടാ എന്താ പ്രശ്നം? 3

  • എടാ എന്താ പ്രശ്നം? 2

  • എടാ എന്താ പ്രശ്നം? 1