എന്നിട്ട് അവളുടെ തലയെ എന്റെ മടിയിൽ എടുത്ത് വെച്ച് ഒരു ഭ്രാന്തനെപ്പോലെ അവളുടെ
നെറ്റിയിൽ ഞാൻ തലോടുമ്പോ എന്റെ ആര്യയുടെ ചൊരത്തുള്ളികൾ എന്റെ കയ്യിൽ
പറ്റുന്നുണ്ടായിരുന്നു…. അപ്പോഴേക്കും പോലീസും ആംബുലൻസും ഒക്കെ വരുന്ന ശബ്ദം എന്റെ
ചെവികളിൽ അലയടിച്ചു കേൾക്കുന്നുണ്ടായിരുന്നു…. അവളുടെ മുഖത്തോട് മുഖം ചേർത്ത് അലറി
കരയുമ്പോ എന്റെ ഉള്ളിൽ അതിനേക്കാളും ആയിരം മടങ്ങ് നീറി പുകയുന്നുണ്ടായിരുന്നു…..
അങ്ങനെ ഇരിക്കവെ എനിക്ക് എന്റെ കണ്ണുകൾ അടയുന്നതായി തോന്നി…….
മോനെ വീടെത്തി…. അമ്മയുടെ വാത്സല്യം നിറയുന്ന വിളിയാണ് എന്നെ ഉണർത്തിയത്.
നോക്കിയപ്പോ വീട് പഴയപോലെ തന്നെ മുറ്റത്ത് ചെടികളും ഗർഡനും ഒക്കെ ആയി
മാറിയിരിക്കുന്നു… കുറച്ച് ഫാമിലി മെമ്പർ മാരും അകത്തേക്ക് കയറിയപ്പോ ഹാളിൽ
ഇരിപ്പുണ്ട് എല്ലാവരും സന്തോഷം മുഖത്ത് തെളിയുന്നുണ്ട് എങ്കിലും മിഴികളിൽ കണ്ണുനീർ
നിറയുന്നുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു…. ആര്യയുടെ ഓർമകൾ വീണ്ടും
മനസ്സിലേക്ക് കയറി വരുന്നു…. എങ്കിലും അതിലുപരി മറ്റൊരാളെ എന്റെ കണ്ണുകൾ
തിരയുന്നുണ്ടായിരുന്ന്…. എനിക്ക് ജന്മം നൽകിയ പിതാവിനെ…. അമ്മ ഒരു മുറി
കാണിച്ചിട്ട് പറഞ്ഞു അവിടുണ്ട് അച്ഛൻ….
ഞാൻ മുറിയിലേക്ക് കടന്ന് ചെന്നതും കട്ടിലിൽ കിടക്കുന്ന അഛനെയാണ് കണ്ടത് എന്തുപറ്റി
എന്ന് അറിയാൻ കഴിയാത്ത അവസ്ഥ…. ഞാൻ കട്ടിലിൽ അച്ഛന്റെ ചാരത്ത് ഇരുന്ന് കയ്യിൽ മുഖം
ചേർത്ത് കരയാനെ പറ്റുമായിരുന്നുള്ളൂ…
അയ്യേ എന്റെ മോൻ ഇതെന്താ കോച്ച് കൂടികളെ പോലെ കരയുവാണോ… ആദി മോനെ എല്ലാം ഒരു
സ്വപ്നം പോലെ മോൻ മറക്കണം.. എന്ന് ഒരു മാറ്റവും ഇല്ലാത്ത സ്വരം എന്റെ കാതുകളിൽ
കേട്ടപ്പോ മുഖമുയർത്തി ഞാൻ അച്ഛനെ നോക്കി….
മുഖമോക്കെ ചുളിഞ്ഞ് കുഴിഞ്ഞ കണ്ണുകൾ നിറയുന്നത് ഞാൻ മനസ്സിലാക്കി…. അച്ഛൻ എന്നോട്
ക്ഷമിക്കൂ… അച്ഛാ എനിക്ക് അന്നത്തെ മാനസിക അവസ്ഥയിൽ ആരെയും കാണാൻ തോന്നിയില്ല ഞാൻ
അങ്ങനെ നിൽക്കുന്നത് എന്റെ അമ്മക്കും അച്ഛനും സഹിക്കാൻ പറ്റുന്നതിലും അപ്പുറം
ആയിരിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്….. അച്ഛന്റെ മറുപടിയിൽ എനിക്ക്
ധൈര്യം തന്നുകൊണ്ട് പറഞ്ഞു.. അയ്യേ ഞങ്ങടെ മോനെ ഞങ്ങൾക്ക് മനസ്സിലാക്കാൻ
പറ്റിയില്ലെങ്കിൽ വേറെ ആർക്ക് ആണെട അതിന് കഴിയുന്നത് …. മോൻ പോയി അഹരമോക്കെ കഴിച്ച്
ഒന്ന് വിശ്രമിച്ചിട്ട് അച്ഛന്റെ അടുത്തേക്ക് വന്നാമതി അച്ഛന്റെ ആദി മോൻ അച്ഛന്
കുറച്ച് സംസാരിക്കണം.
മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോ വാതിലിൽ തന്നെ നിൽപ്പുണ്ട് അമ്മ. അമ്മേ അച്ഛന്
എന്താ പറ്റിയത് എന്ന ചോദ്യത്തിന് കരഞ്ഞ് കൊണ്ട് അകത്തേക്ക് പോകലായിരുന്ന് അമ്മയുടെ
മറുപടി… സോഫയിൽ ഇരിക്കുന്ന വല്യച്ചനിലേക്ക് ഒന്ന് ഞാൻ നോക്കി പതിയെ അങ്ങോട്ട്
നടന്നു… അപ്പോഴേക്കും അടുക്കളയിൽ അഹാരം വിളമ്പുന്ന സംസാരം
കേൾക്കുന്നുണ്ടായിരുന്നു….
ഞാൻ: എന്താ അച്ഛന് പറ്റിയത്…
വല്യച്ഛൻ: മോനെ.. അത് നി സ്വയം കുറ്റം സമ്മതിച്ച് പോയപ്പോ ആകെ തളർന്ന് പോയി നിന്റെ
അച്ഛൻ ബിപി കൂടിയത് ആണെന്ന ഡോക്ടർ മാരു പറഞ്ഞത്…. ശരീരം മുഴുവൻ തളർന്ന് പോയി അന്ന്
മുതൽ ഒരേ കിടപ്പാണ്….
വല്യച്ഛന്റെ മുഖത്ത് സങ്കടം നിറയുന്നുണ്ടായിരുന്നു…. അപ്പോഴേക്കും ചോറും കറിയും ആയി
ഡൈനിങ് ടേബിൾ നിറച്ചിരുന്നു അവരെല്ലാവരും…. എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി
വല്യച്ഛന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ആയിരുന്നു… അപ്പോഴും എനിക്ക്
അറിയേണ്ടത് ആര്യയുടെ അമ്മയെ കുറിച്ച് ആയിരുന്നു….
വല്യച്ഛൻ: ഇല്ല മരിച്ചു…. നിന്നെയും ആര്യയെയും ഓർത്ത് കരഞ്ഞ് കരഞ്ഞ് ഒടുവിൽ
എല്ലാരോടും യാത്രപറഞ്ഞു…. ഒരു പക്ഷെ ചിലപ്പോ നീ ഉണ്ടായിരുന്നെങ്കിൽ…
എന്ന് പറഞ്ഞ് വ്യച്ചൻ നിർത്തിയപ്പോൾ എനിക്ക് പറയാൻ വന്നത് മനസ്സിലായി….
മോനെ പോയി കൈകഴുകി വാട എന്ന അമ്മയുടെ സ്വരം വീണ്ടും കാതുകളിൽ കേട്ടപ്പോ ഞാൻ കയ്യും
മുഖവും കഴുകി ആഹാരം കഴിക്കാൻ ഇരുന്നു എല്ലാത്തിനും നല്ല രുചി ഉള്ളതായി തോന്നി….
എങ്കിലും കഴിച്ചു എന്ന് വരുത്തി അവിടുന്ന് എഴുന്നേറ്റ് എല്ലാരോടും ഒന്ന് കിടക്കണം
എന്ന് പറഞ്ഞ് മുകളിലേക്ക് കയറി…..
നേരെ പോയി ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ നിന്നു മനസ്സും ശരീരവും ഒന്ന് തണുക്കാൻ
വേണ്ടി… എത്രനേരം നിന്നു എന്നറിയില്ല പിന്നെ പഴയ ബെഡ്ഡിൽ കിടന്നപ്പോ ആര്യയുടെ നല്ല
ഓർമകൾ എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു ഒരു മയക്കത്തിനായി….
കണ്ണ് തുറന്ന് നോക്കിയപ്പോ ഒരു മുറിയിൽ ആണ് ഞാൻ കിടക്കുന്നത് മുഴുവനും ഇരുട്ട്
എണീറ്റ് ഒരു വിധം തപ്പി പുറത്തേക്കുള്ള വാതിൽ കണ്ടെത്തി മുഴുവൻ ആൾക്കൂട്ടം ഹാളിലും
പുറത്തും ആര്യയുടെ വീടാണ് ഞാൻ പതിയെ ഓർമകളിലേക്ക് തിരിച്ച് വന്നു… സന്ധ്യ ആവുന്ന്…
എല്ലാരും എവിടെ ആര്യ എവിടെ എനിക്ക് കാണണം മനസ്സ് മന്ത്രിക്കും പോലെ തോന്നി….
മുറ്റത്തേക്ക് ഇറങ്ങിയതും ഒരു മൂലയിൽ നിന്നും പുക ഉയരുന്നത് കണ്ട് അങ്ങോട്ട് നടന്നു
എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് ഒരു വിധം ഇടറിയ കാലകടികളും ആയി ഞാൻ
അവിടെയെത്തി. ആര്യയുടെ ചിതയാണ് എറിയുന്നത് എന്നറിയാൻ എനിക്ക് അധികം ഒന്നും
ആലോചിക്കേണ്ട കാര്യം ഇല്ലായിരുന്നു….
പെട്ടെന്ന് അച്ഛന്റെ കൈകൾ എന്നെ തൊട്ടത് ഞാൻ തിരിച്ചറിഞ്ഞു…. വീണ്ടും നിര മിഴികളോടെ
ഞാൻ അച്ഛന്റെ തോളിൽ കിടന്നു പറഞ്ഞു എനിക്ക് ഒരിക്കൽ കൂടി അവളെ കാണണം എന്റെ അച്ച….
ഒന്നും പറയാതെ അച്ഛൻ എന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…. വേണ്ടെട നി ഇനിയും അവളെ
കാണണ്ട…. എന്താ എന്റെ ആര്യക്ക് പറ്റിയത് എന്ന ചോദ്യത്തിന് അച്ഛൻ പറഞ്ഞത് അതൊക്കെ
നാളെ കഴിഞ്ഞ് പറയാം എന്നും പറഞ്ഞ് അവിടെ തറയിലേക്ക് ഞങ്ങൾ ഇരുന്നു എരിയുന്ന
ആര്യയുടെ എന്റെ ജീവന്റെ ചിതയും നോക്കി…….
പിന്നീടാണ് അറിയുന്നത് ആരോ ക്രൂരമായി പീഡിപ്പിച്ചാണ് അവളെ കൊന്നതെന്ന്…. വീടിന്
വെളിയിൽ പോലും ഇറങ്ങാതെ അവിടുന്ന് കിട്ടിയ അവളുടെ ബാഗും നെഞ്ചോട് ചേർത്ത്
ദിനരാത്രങ്ങൾ തള്ളി നീക്കുന്ന സമയത്ത് ആണ് അച്ഛൻ നി ഒന്ന് വീട് പണി നടക്കുന്നിടത്ത്
പോയിട്ട് വാ എന്ന് പറഞ്ഞത്…. എന്റെ ആര്യയെ അവസാനമായി കണ്ട സ്ഥലം ആയത് കൊണ്ട് ഞാൻ
അവിടേക്ക് പോയി വീടിന്റെ അടുക്കളയിൽ ഞാൻ പോയി ഇരുന്നു….
എത്ര നേരം എന്നെനിക്ക് അറിയില്ല….
സ്റ്റാഫുകൾ വന്ന് എന്നെ അവിടുന്ന് അതിന്റെ ടോപ്പിലേക്ക് കൊണ്ടുപോയി എന്തോ
കാണിക്കാൻ വേണ്ടി അതൊന്നും എനിക്ക് അറിയാൻ പറ്റുന്നിലായിരുന്നു… മുകളിൽ പണിയുന്ന
ഒരാൾ എന്റെ ആര്യയുടെ വിരലിൽ ഞാൻ അണിയിച്ച ഡയമണ്ട് മോതിരം വെച്ച് എല്ലാരോടും ഇത്
ലക്ഷങ്ങൾ വിലയുള്ളത എനിക്ക് കളഞ്ഞ് കിട്ടിയത് ആണ് …. എന്ന് പറയുന്നത് കാണാൻ
ഇടയായി…. അപ്പോ അവിടെ നിന്നവർ ചോദിച്ച് എവിടുന്നാട കിട്ടിയത്… അപ്പോ അവൻ പറഞ്ഞ
മറുപടി അത് വീട്ടീന്ന് വരുന്ന വഴിയിൽ കിടന്നതാണ്… എന്നാണ്…. അത് കേട്ടപ്പോ
എനിക്കെന്തോ പന്തികേട് തോന്നി…. രഘു അണ്ണൻ ആണ് സൂപ്പർ വൈസർ ഞാൻ രഘു അണ്ണനെ വിളിച്ച്
അവനെ പറ്റി ചോദിച്ചു അണ്ണൻ പറഞ്ഞാണ് അവനെ പറ്റി അറിയുന്നത്…..
പേര് ജോർജ് ഇവിടെ പണിക്ക് നിക്കുമ്പോ പോലും കള്ളും കുടിച്ചാണ് വരുന്നത് കുറച്ച് തവണ
ഇറക്കി വിട്ടതാണ് മോന്റെ അച്ഛൻ പിന്നെ അവന്റെ തള്ളയും ഭാര്യയും വന്ന് പറഞ്ഞപ്പോ
വീണ്ടും ജോലിക്ക് നിർത്തി.. ഭാര്യ ഒരു കൊച്ചു പെണ്ണാണ് 18 19 വയസ്സേ കാണൂ. പാവങ്ങൾ
ഇവൻ കഞ്ചാവും കള്ളും ഒക്കെ ആയിട്ട് ഇങ്ങനെ നടക്കുന്നു…
ഞാൻ: എനിക്കവനോട് ഒന്ന് സംസാരിക്കണം
രഘു: അതിനെന്ന എടാ ജോർജ് ഇങ്ങ് വന്നെ മുതലാളിക്ക് നിന്നോട് എന്തോ ചൊതിക്കാനുണ്ട്
എന്ന്…. പെട്ടെന്ന് അവന്റെ മുഖ ഭാവം മാറിയത് പോലെ എന്തോ ഒരു പന്തികേട് തോന്നി
എനിക്ക്…
ഞാൻ: മോതിരം ഒന്നിങ്ങോട്ട് കാണിച്ച് തരുവോ…
അവൻ: ഏത് മോതിരം ആണ് സാറേ…. സാറിനെന്ത എന്റെ കയ്യിലെങ്ങും ഇല്ല….
ഞാൻ: ജോർജ് ഇപ്പൊ നി അവരെ കാട്ടിയ മോതിരം ആണ് പറഞ്ഞത്…
ജോർജ്: അതോ അത് അവരെ ചുമ്മാ പറ്റിക്കാൻ പറഞ്ഞത് ആണ് സാറേ….
ഞാൻ: എന്തായാലും അത് എന്നെയും കൂടി കാണിക്ക് ജോർജ്…