ഈ കവര്‍ ഫോട്ടോ ഇഷ്ടമായില്ലേല്‍ കമന്റിലൂടെ പറയാന്‍ മടിക്കണ്ട ബ്രോ നമ്മള്‍ക്ക്
മാറ്റം ?
‘ അച്ചൂ …ദേ ഇറങ്ങാൻ നോക്കുന്നുണ്ടോ ? സമയം തെറ്റിയാൽ നിന്റച്ഛൻ രാമൻ നായർടെ
ഫ്‌ളൈറ്റ് ഒന്നുമല്ല കാത്ത് നിക്കാൻ ‘
ലഗ്ഗേജ് ഒക്കെ തന്റെ കാറിൽ കയറ്റി ജോഷി അക്ഷമനായി വിളിച്ചു പറഞ്ഞു . പിള്ളേർ രണ്ടു
പേരും മുൻ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് .
അപ്പോഴേക്കും ഹാൻഡ് ബാഗുമായി ജോജി എന്ന ജോക്കുട്ടൻ പുറത്തേക്കു വന്നു . പുറകെ
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചു എന്ന അശ്വതിയും . അവർ വന്നു രണ്ടു പേരും ബാക്
സീറ്റിൽ കയറി
‘ ജോക്കുട്ടാ …ഒന്നൂടെ നോക്കിയെടാ പാസ്‌പോർട്ടും വിസയും എടുത്തൊന്നു ?”
” എടുത്തെന്റെ ചേച്ചിയമ്മേ …ഞാനെത്ര പ്രാവശ്യം നോക്കി ”
” അയ്യോ ” ജോഷി എന്തോ മറന്നത് പോലെ നെറ്റിയില്‍ ഇടിച്ചു
” എന്നാ അച്ചായാ ..?’ അച്ചു പരവേശത്തോടെ മുന്നോട്ടാഞ്ഞു
” ജോക്കുട്ടാ …കുപ്പിപാല് എടുത്തോടാ ” ജോഷി
‘ അതിനാരാ ഇവിടെ കുപ്പിപാല് കുടിക്കുന്നെ ? ” അച്ചു
ജോക്കുട്ടൻ ചിരി അടക്കാൻ പാട് പെടുന്നത് കണ്ടു അശ്വതിക്ക് മനസിലായി കെട്ടിയോൻ
തനിക്കിട്ട് പണിതതാണെന്നു
” ഹമ് …കളിയാക്കുവൊന്നും വേണ്ട .. എന്നെ കെട്ടി കൊണ്ട് വരുമ്പോ ഇവന് വയസ് പതിനൊന്നാ
….. എന്റെ മൂത്ത മോൻ തന്നെയാ ഇവൻ” അച്ചു സങ്കടപ്പെട്ടു
” എന്ത് അച്ചു …ആ പതിനൊന്നല്ല ഇപ്പൊ അവനു വയസ് 25 ആയി …നീയിനി എങ്കിലും അവനെ
ജീവിക്കാൻ അനുവദിക്കൂ ..ഒരു കണക്കിന് അമേരിക്കയിലേക്ക് പോകുന്നത് നന്നായി …ഇവടെ
നിന്‍റെ സാരി തുമ്പേൽ തൂങ്ങി നടന്നാല്‍ ജോക്കുട്ടന് സ്വയം പര്യാപ്തത പോലും
കിട്ടില്ല …പിന്നെ എങ്ങോട്ടുമല്ലലോ …അലീസമ്മച്ചീടെ അടുത്തേക്കല്ലേ ”
” ഹ്മ്മ് …അതാ ..എനിക്ക് പേടി ……അലീസമ്മച്ചി ഇവനെ കൊഞ്ചിച്ചു വഷളാക്കും ‘
” ഓഹോ ….കൊഞ്ചിക്കേലാത്ത ഒരാള് …ഇവനെ..ഇവനു..സിഗരറ്റു വലി വരെ ഉണ്ട് ‘
” ഡാ …നീ സിഗരറ്റു വലിക്കുമോ …ഡാ വലിക്കുമോന്നു …ഈശ്വരാ …അലീസമ്മച്ചി
എങ്ങാനുമറിഞ്ഞാൽ വളർത്തു ദോഷം എന്ന് പറയൂല്ലോ ഈശ്വരാ ” അച്ചു തന്‍റെ അപ്പുറത്തെ
സൈഡില്‍ കയറിയ ജോക്കുട്ടന്‍റെ ഷര്‍ട്ടില്‍ പിടിച്ചു .
” ഹോ …നീയൊന്നു അടങ്ങേന്റെ അച്ചു ….. ദാ …എയർ പോർട്ട് ആയി ‘
ലഗ്ഗേജ് ഒക്കെ ഇറക്കി വെച്ച് ജോഷി കാറ്പാർക്കിങ്ങിൽ കൊണ്ട് പോയി ഇട്ടു .
അപ്പോഴേക്കും ജോക്കുട്ടൻ പിള്ളേർക്കും അവർക്കും അകത്തു കയറാനുള്ള പാസ് എടുത്തു
” ചേട്ടാ …… ഇനി നിങ്ങള് പൊക്കോ …… നിക്കണ്ട ആവശ്യമില്ലലോ ”
” ഹാ …നല്ല ശേലായി ….നീ അങ്ങ് അമേരിക്കയിൽ ചെന്ന് വിളിച്ചാൽ അല്ലാതെ നിന്റെ
ചേച്ചിയമ്മ ഇവിടുന്നു അനങ്ങാൻ സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ ?’
” എന്റെ ചേച്ചിയമ്മേ ..ഇങ്ങനെ കരയാതെ …..ഞാനെല്ലാ വർഷോം വരൂല്ലേ ..അല്ലെ ..നിങ്ങള്
ഇവിടുത്തെ ബിസിനസ് നിർത്തീട്ടു അങ്ങോട്ട് വാ …ഇവിടെ നിങ്ങള് മാത്രമായിട്ട്
എന്നാത്തിനാ ?”
അപ്പോഴേക്കും ജോഷിയുടെ മൊബൈൽ റിങ് ചെയ്തു
” ആഹ് ..ചേട്ടാ ….ദാ …. അകത്തേക്ക് കയറുവാ ..ഇല്ലാ …ചേട്ടായി എയർപോർട്ടിൽ വരും …ഓ
..ഇല്ല ..കുഴപ്പമില്ല …. ങാ ..ഇവിടുണ്ട് കൊടുക്കാം …..അലമ്പാക്കല്ലേ ‘
ജോക്കുട്ടൻ ഫോണിന് കൈ നീട്ടി .
” നിനക്കല്ലടാ ..അച്ചൂനാ …കുഞ്ഞേട്ടനാ ….’
മാത്യു . ഫിലിപ്പ് , ജെസി, ജോഷി , ജോജി . …അഞ്ചു സഹോദരങ്ങളാണവർ . മാത്യു
അമേരിക്കയിലാണ് . അപ്പൻ ജോർജിന്റെ ബിസിനസ് ഏറ്റെടുത്തു നടത്തുന്നു . ഭാര്യ ആലീസ്
രണ്ടു പിള്ളേർ …അപ്പനും അമ്മയും മരിച്ചതിൽ പിന്നെ മാത്യുവും അലീസുമാണ് ബിസിനസും
കുടുംബവും ഭരിക്കുന്നത് .. ആലീസിന്റെ വാക്കുകൾക്ക് എതിർ വാക്കുകൾ ഇല്ല . ഫിലിപ്പും
ഇവരുടെ ഒരേയൊരു പെങ്ങൾ ജെസിയും ലണ്ടനിൽ ആണ് . ജോഷി നാട്ടിൽ ഉണ്ടായിരുന്ന ബിസിനസ്
നടത്തുന്നു . അച്ചു എന്ന അശ്വതി നായർ ഭാര്യ .പിന്നെ രണ്ടു കുട്ടികൾ . ജാതി
വേറെയാണെങ്കിലും അവർ തമ്മിൽ പ്രേമിച്ചു കല്യാണം കഴിച്ചു . ചേട്ടന്മാർ
ആദ്യമൊന്നെതിർത്തെങ്കിലും അലീസമ്മച്ചി കൂടെ നിന്നതു കൊണ്ട് ആരും മറുവാക്ക്
പറഞ്ഞില്ല . കെട്ടി വന്നതിൽ പിന്നെ ആർക്കു ഒന്നും പറയാനിട കൊടുത്തുമില്ല അച്ചു .
ശാലീന സുന്ദരി . അച്ചുവിന്റെ വിവാഹം കഴിയുമ്പോൾ 24 വയസ് . കോളേജിൽ സീനിയർ ആയ
ജോഷിയുമായുള്ള പ്രേമ വിവാഹം . കല്യാണം കഴിഞ്ഞു ജോഷിയുടെ ‘അമ്മ മരിച്ചതോടെ
ജോക്കുട്ടൻ നാട്ടിലേക്കു വന്നു അപ്പന്റെ കൂടെ , താമസിയാതെ അപ്പനും മരിച്ചു . അതിൽ
പിന്നെ ജോഷിയും അച്ചുവുമാണ് അവനെ വളർത്തിയത് .
‘ ‘ കൊളളാം അച്ചായാ …കുഞ്ഞേട്ടൻ എന്നെ കളിയാക്കി കൊന്നു …അതെന്നാത്തിനാ ഞാൻ
കരയുവാന്നു പറഞ്ഞെ ” അച്ചു ഫോൺ ജോഷിയുടെ കയ്യിൽ കൊടുത്തു
” ഞാനെങ്ങും പറഞ്ഞില്ല …അല്ലെ അങ്ങേർക്കു അറിയത്തില്ലാത്ത പോലെ …ഇന്നാള് ബൈക്കേന്നു
വീണിവന്‍റെ അല്പം തൊലി പോയപ്പോ എന്നതാരുന്നു ബഹളം ..അപ്പൊ അവരെല്ലാരും
ഉണ്ടാരുന്നല്ലോ ‘
” എടാ …മോനെ ..നീ ചെല്ല് ” ജോഷി അവന്റെ തോളിൽ തട്ടി .
” എങ്കിൽ ശെരി എന്ന് പറഞ്ഞു അവൻ തിരിഞ്ഞു നോക്കാതെ നടന്നു .
ജോഷി കണ്ണീർ ഒളിപ്പിച്ചു നിക്കുന്ന അച്ചുവിനെ ചേർത്ത് പിടിച്ചു .
” അച്ചായാ …അവൻ ഒന്ന് പറഞ്ഞു പോലുമില്ലല്ലോ …തിരിഞ്ഞു നോക്കുന്നു പോലുമില്ല ”
” തിരിഞ്ഞു നോക്കിയാൽ അവൻ കരയുന്നത് നീ കാണില്ലേ …..അതോണ്ടാ …എന്റെ വലം കയ്യാ പോയത്
” ജോഷിയുടെ പിടിയും വിട്ടു . അവൻ പെട്ടന്ന് മുഖം ടവല്‍കൊണ്ട് അമർത്തി തുടച്ചു
പിള്ളേരുടെ കയ്യിൽ പിടിച്ചു പാർക്കിങ്ങിലേക്കു നടന്നു ,പുറകെ , കാണാന്‍
പറ്റില്ലന്നറിഞ്ഞിട്ടും കൂടെ കൂടെ തിരിഞ്ഞു നോക്കി അച്ചുവും .
എയര്‍പോര്‍ട്ടില്‍ ജോക്കുട്ടനെ സ്വീകരിക്കാന്‍ ജോര്‍ജ്ജുകുട്ടിയാണ് എത്തിയത് , കൂടെ
സെലീനയും
” ജോപ്പാപ്പാ” സെലീന ഓടി വന്നു കയ്യില്‍ തൂങ്ങി , അവളിപ്പോഴും കൊച്ചുകുട്ടി പോലെ
തന്നെ , വയസു പത്തു പതിനേഴായി കാണും പെണ്ണിന് .
” എന്നാ ഉണ്ടെടി കാന്താരി …ഡാ .. അച്ചാച്ചന്‍ ഇന്നും ഓഫീസില്‍ പോയോ ? അലീസമ്മച്ചി
ഓടിച്ചു കാണും അല്ലെ ?’
” അവര് നാട്ടിലേക്ക് പോയി പാപ്പാ …പാപ്പന്‍ വന്നു കഴിഞ്ഞിട്ടു എല്ലാം എപ്പിച്ചെച്ചു
ഒരാഴ്ച പോയി നിക്കണോന്നും പറഞ്ഞു ഇരിക്കുവാരുന്നു … ഇതിപ്പോ പെട്ടന്ന് ഒരു കല്യാണം
വിളി വന്നു … അമ്മച്ചീടെ അങ്ങളെടെ മകന്‍റെ മകന്‍റെ കല്യാണം … അതൂടി കൂടിയെച്ചു
വരാന്നു പറഞ്ഞു പെട്ടന്ന് പോയി ”
ജോര്‍ജുകുട്ടി ഹാന്‍ഡ് ബാഗും വാങ്ങി മുന്നില്‍ നടന്നു . കയ്യില്‍ തൂങ്ങിയ സെലീനയേം
കൊണ്ട് ജോജി അവന്റെയൊപ്പം നടന്നെത്താന്‍ പാടുപെട്ടു .
‘ ങാ … അമ്മച്ചി … ഇപ്പ എത്തി ..ഹ്മ്മം …കൊടുക്കാം ..ങാ ‘
ബെന്‍സിന്റെ ഡിക്കിയിലെക്ക് ബാഗും വെച്ച് ജോര്‍ജുകുട്ടി ഫോണില്‍ സംസാരിച്ചു .
‘ ങാ ..ഇപ്പ എത്തിയതെ ഉള്ളൂ ആലീസമ്മച്ചി…നിങ്ങളെവിടാ….ആണോ ….ചേച്ചിയമ്മേടെ
കയ്യിലൊന്നു കൊടുത്തെ …ആണോ …എന്നാ ചെന്നിട്ടു വിളിക്കാം ..ശെരി ”
ജോജി ഫോണ്‍ കട്ടാക്കി ..ജോര്‍ജ് കുട്ടി അപ്പോഴേക്കും വണ്ടി എടുത്തിരുന്നു ..പത്തു
പതിനൊന്നു വയസ് വരെ ഇവിടെയാണ് ജീവിച്ചതെങ്കിലും ഒന്നും ഓര്‍മയില്ല .. വാ തോരാതെ
വര്‍ത്തമാനം പറയുന്ന സെലീനയും അത്രയും ഇല്ലെങ്കിലും നാട്ടില്‍ വരുമ്പോ ഇപ്പോഴും
കൂടെ നടക്കുന്ന ജോര്‍ജുകുട്ടിയും ഇപ്പോള്‍ അത്ര അടുപ്പം ഇല്ലാത്ത പോലെ …
അര മണിക്കൂറിനുള്ളില്‍ വില്ലയില്‍ എത്തി … തടി കൊണ്ട് പണിത മനോഹരമായരണ്ടു നില വീട്
…അല്ല …വില്ല … മുന്നില്‍ റോഡു വരെ പുല്‍ത്തകിടി … റോഡിന്‍റെ അടുത്ത് തന്നെ
പാര്‍ക്കിംഗ് … മറ്റൊരു ബെന്‍സും ജോര്‍ജു കുട്ടിയുടെ
” പാപ്പാ… ഇതാ പാപ്പന്റെ മുറി … പാപ്പന്‍ കുളിയൊക്കെ കഴിഞ്ഞൊന്ന് കിടന്നുറങ്ങ് ..
നാട്ടിലേക്ക് ഇപ്പൊ വിളിക്കണ്ട … അച്ചുവാന്റി കിടന്നു കരച്ചിലാന്നാ അമ്മച്ചി പറഞ്ഞെ
… ഇനി പാപ്പന്‍ ആയിട്ട് വിളിച്ചു വിഷമിപ്പിക്കണ്ട .,.. അമ്മച്ചീം ചാച്ചനും ഉണ്ടല്ലോ
അവിടെ …ഞാനും കൊച്ചും ക്ലാസ്സില്‍ പോകുവാ .. കുളി കഴിഞ്ഞു വരുമ്പോഴേക്കും കാപ്പി
റെഡിയാകും … എന്നാ പിന്നെ വൈകുന്നേരം കാണാം ” ജോര്‍ജു കുട്ടി വാതിലടച്ചിട്ട് പോയി
..
!!.. പാവം ചെക്കന്‍ … അമേരിക്കയില്‍ വളര്‍ന്ന അവനും സെലീനയും ഇവിടുത്തെ കള്‍ച്ചര്‍
അധികം ഏശാത്ത പോലെയാ … ആലീസമ്മച്ചിയുടെ കീഴില്‍ അല്ലെ … അച്ചാച്ചനും
അമ്മച്ചിയും …അങ്ങനെയാ വിളിക്കുന്നെ … പിന്നെ മോഡേണ്‍ ഡ്രെസ് ഒക്കെയിടും … ഇനി
വല്ലോ മദാമ്മമാര് വല്ലോം കൊത്തിയിട്ടുണ്ടോ എന്നൊന്നും അറിയില്ല ,…. ഒന്ന് കുളിക്കണം
… സിംഗപ്പൂര് പന്ത്രണ്ടു മണിക്കൂര്‍ വെയിറ്റിംഗ് ഉണ്ടായിരുന്നു ,…. നാട്ടില്‍
നിന്ന് പോന്നിട്ട് രണ്ടര ദിവസം ആയി … മൂന്നു കണക്ഷന്‍ ഫ്ലയിറ്റുകള്‍…. കുളിച്ചു
വന്നു കാപ്പികുടിയും കഴിഞ്ഞോന്നുറങ്ങാം…!!
സെലീന വന്നു വാതിലില്‍ തട്ടിയപ്പോള്‍ ആണ് ഉറക്കം ഉണര്‍ന്നത് … സമയം നാലു മണി …
നാട്ടില്‍ എത്രയായി കാണുമോ ?
അവളുടെ കൂടെയിരുന്നു കാപ്പി കുടിച്ചു … അപ്പോഴേക്കും ജോര്‍ജുകുട്ടിയും എത്തി …
അല്‍പ നേരം സംസാരിച്ചിരുന്നു … ഏഴു മണി ആയപ്പോള്‍ അവന്‍റെ നിര്‍ബന്ധത്തില്‍ സന്ധ്യാ
പ്രാര്‍ത്ഥനയും കഴിഞ്ഞു … നല്ല പയ്യന്‍ … അമ്മച്ചി ഇല്ലെങ്കിലും പ്രാര്‍ത്ഥന ഒന്നും
മുടക്കുന്നിലല്ലോ …
പ്രാര്‍ത്ഥന കഴിഞ്ഞു ജോര്‍ജുകുട്ടിയുടെ കൂടെ കാറില്‍ അല്‍പ നേരം
എങ്ങോട്ടെന്നില്ലാതെ ചുറ്റി … പോകുന്ന വഴിക്ക് അവന്‍ പഠിക്കുന്ന സ്ഥലവും പിന്നെ
തങ്ങളുടെ ഓഫീസ് ഇരിക്കുന്ന സ്ഥലവും ഒക്കെ കാണിച്ചു തന്നു .. തിരികെ
എത്തിയപ്പോഴേക്കും സെലീന ഉറങ്ങിയിരുന്നു … രണ്ടു ചപ്പാത്തിയും സലാഡും പിന്നെ
പൊട്ടറ്റോ എന്തൊക്കെയോ ഇലകള്‍ ഇട്ടു വെച്ചതും … സെര്‍വന്‍ന്റ് ഒരു
ചൈനാക്കാരിയാണ്…ഊണ് കഴിഞ്ഞതെ ജോര്‍ജുകുട്ടി ഗുഡ് നൈറ്റും തന്നു പോയി … പകല്‍
ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല … നാട്ടിലേക്കൊന്നു വിളിച്ചാലോ .. പുലര്‍ച്ചെ
ആയി കാണും …. ചേച്ചിയമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു
‘ ഹലോ ‘
” എന്നടാ ജോക്കുട്ടാ?”
” ഒന്നുമില്ല അലീസമ്മച്ചി ….ചേച്ചിയമ്മ എന്തിയെ ? എന്നാ കല്യാണം ?”
” അവള് അമ്പലത്തില്‍ എങ്ങാണ്ട് പോയേക്കുവാ … കല്യാണം നാളെയാ … നാളെ കഴിഞ്ഞു ഞങ്ങള്
പോരും ”
” ചേട്ടായി എന്തിയെ ? അച്ചാച്ചന്‍ ഉറക്കമാണോ ?”
” മം …അതെ … ജോഷി അവളേം കൊണ്ട് പോയേക്കുവാ … പിന്നെ നീ ഇപ്പ ഇങ്ങോട്ട് വിളിക്കണ്ട …
അവള്‍ക്ക് സങ്കടം ആവും … ഒരാഴ്ച കഴിയുമ്പോ മാറിക്കൊള്ളും ..അടുത്ത ആഴ്ച വിളിച്ചാ
മതി … ”
‘ ശെരി .”