ഈ സാധനം നേരെയാക്കാൻ പറ്റുമോ എന്ന് നോക്കിക്കേ 1

” ഇത്തവണ നാളികേരം വളരെ കുറവാ കണ്ണൻ കുഞ്ഞേ , കഴിഞ്ഞ രണ്ട് വർഷമായി കിള നടത്താത്ത പറമ്പല്ലേ കുഞ്ഞിങ്ങോട്ട് വന്ന് കുറച്ച് ദിവസം ഇവിടെ നിന്ന് കാര്യങ്ങളൊക്കെ ഒന്ന് നോക്കി ശരിയാക്കണം എന്നെ കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല, നാളികേരം മാത്രമാണെങ്കിൽ കുഴപ്പമില്ല കുരുമുളകും, അടയ്ക്കയും കൂടാതെ ഈ തറവാട്ട് വീടും എല്ലായിടത്തേക്കും ഈ ഒരുത്തന്റെ നോട്ടമെത്തണ്ടേ? “. രാമേട്ടൻ ഫോണിലൂടെ തന്റെ പരാതിയുടെ കെട്ടഴിച്ചു –

പറഞ്ഞിട്ട് കാര്യമില്ല രണ്ട് വർഷമായി ഞാൻ ഉപരിപഠനത്തിനായി നാട്ടിൽ നിന്ന് ഡൽഹിയിലോട്ട് പോന്നിട്ട് , ഞാൻ കണ്ണൻ, ഒറ്റപ്പാലം സ്വദേശിയാണ്. പ്രശസ്തമായ ചിറയ്ക്കൽ തറവാട്ടിലെ അവശേഷിക്കുന്ന ഒറ്റ ആൺത്തരി. അച്ഛനും ,അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു കാറക്ക്സിഡന്റായിരുന്നു. എന്തോ അവർ എല്ലാം മുൻകൂട്ടി കണ്ടതുപ്പോലെ, ഞാൻ ജനിച്ചപ്പോൾ തന്നെ സർവ്വ സ്വത്തുക്കളും എന്റെ പേരിൽ എഴുതി വെച്ച് കുടുംബസുഹൃത്തായ ഗോവിന്ദൻ വക്കീലിനെ ഏൽപ്പിച്ചിരുന്നു.

ആയത് കൊണ്ട് തന്നെ സ്വത്തിന് ആർത്തിപ്പിടിച്ച മറ്റ് ബന്ധുമിത്രാദികളിൽ നിന്ന് എന്നെ രക്ഷിച്ചത് ഗോവിന്ദൻ മാമയായിരുന്നു. എനിയ്ക്ക് പ്രായപൂർത്തിയായപ്പോൾ തന്നെ സ്വത്തുക്കൾ എന്റെ പേരിൽ വന്ന് ചേർന്നു

” പഠിച്ച് ഉദ്യോഗം നേടി കുടുംബം നോക്കേണ്ട കാര്യം കുഞ്ഞിനില്ലല്ലോ, കൂടാത്തതിന് ഒറ്റത്തടിയും വയസ്സ് 21 ആയില്ലേ ഇപ്പോഴും തീർന്നില്ലേ പഠിത്തം”രാമേട്ടൻ തുടർന്നു. “എനിക്കും വയസായി നാട്ടിൽ പോയി കുടുംബത്തോടൊപ്പം ഇരിക്കാൻ പറഞ്ഞ് മക്കൾ ഒരേ വിളിയാ”

“നാളെ ഊണ് കാലമാവുമ്പോഴേക്കും ഞാൻ അവിടെ എത്തും, ഇനി നാട്ടിൽ തന്നെയുണ്ടാകും രാമേട്ടാ പഠിത്തമെല്ലാം കഴിഞ്ഞു. എന്നാൽ ശരി നാളെ കാണാം ”

രാമേട്ടൻ ഫോൺ വെച്ചു. ഹോസ്റ്റൽ റൂമിലെ അവസാന ദിനമാണ് ഞാൻ വാർഡനേയും മറ്റ് സുഹൃത്തുക്കളേയും കണ്ട് യാത്ര പറഞ്ഞു. സ്ക്കൂൾ കാലം തൊട്ടതന്നെ പെൺസുഹൃത്തുകൾ എനിയ്ക്ക് കുറവായിരുന്നു ക്യാമ്പസിലേയും സ്ഥിതി മറിച്ചായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ഒരു ദുശ്ശീലം വല്ലപ്പോഴുമുള്ള ബിയറടിയും പുകവലിയുമായിരുന്നു. എല്ലാം ഒരു വിധം പേക്ക് ചെയ്‌ത് ഞാൻ ഉറങ്ങാൻ കിടന്നു.

പുലർച്ചെ തന്നെ അർജ്ജുനും സുഹൃത്തുക്കളും എന്റെ എയർപോർട്ടിൽ കൊണ്ടു വന്നാക്കി അവരോട് യാത്ര പറഞ്ഞു , 6:35 ന് ഫ്ലൈറ്റ് പുറപ്പെട്ടു . 9:30 ന് കോയംമ്പത്തൂരിൽ എത്തി എയർപ്പോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ചു.

കോയമ്പത്തൂരും പാലക്കാടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല എന്നാൽ മുണ്ടൂര് കഴിഞ്ഞപ്പോൾ വള്ളുവനാടൻ ഫീൽ കിട്ടി തുടങ്ങി കുറച്ച് കെട്ടിടങ്ങൾ വന്നതൊഴിച്ചാൽ എന്റെ നാടിന് പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. ഡ്രൈവർ മുരുകന് വഴി അത്ര നിശ്ചയം പോര അതിനാൽ തന്നെ ഞാൻ മുന്നിലിരുന്ന് വഴി പറഞ്ഞു കൊടുത്തു .കോങ്ങാട്, പത്തിരിപ്പാല വഴി അങ്ങനെ ഒറ്റപ്പാലമെത്തി.

തറവാട്ട് മുറ്റത്ത് രാമേട്ടനുണ്ടായിരുന്നു. രാമേടൻ ഓടി വന്നെനെ കെട്ടിപ്പിടിച്ചു “എന്ത് കോലത്തിലാ എന്റെ കുഞ്ഞ് വന്നിരിക്കണത് ഈ താടിയും മുടിയുമൊക്കെ ഒന്ന് വെട്ടിക്കൂടെ ” ഞാൻ രാമേട്ടനെ പുഞ്ചിരിയോടെ നോക്കി .അച്ഛന്റെ വിശ്വസ്തനായിരുന്നു രാമേട്ടൻ ഈ ലോകത്ത് എന്നെ വഴക്ക് പറയാനും ഉപദേശിക്കാനും സ്വാതന്ത്രമുള്ള ചുരുക്കം ചിലരിൽ ഒരാൾ.

മുരുകന് ടാക്സി ചാർജ്ജ് നൽകി സെറ്റിൽ ചെയതു .ബാഗ് എടുത്ത് രാമേട്ടൻ ഉള്ളിൽ കയറി ” രാമേട്ടാ ആ തോർത്തും സോപ്പും എടുത്ത് വച്ചേക്കൂ ” ഞാൻ കുളത്തിലേക്ക് ചെന്നു കുളിപ്പുരയിൽ ചെന്ന് വസ്ത്രം മാറി നേരെ കുളത്തിലേക്ക് ചാടി നന്നായി നീന്തി കുളിച്ചു. കുളി കഴിഞ്ഞ് ഈറനുടുത്ത് നേരെ വടക്കിനിയിൽ കയറി അച്ഛന്റേയും അമ്മയുടേയും ഫോട്ടോയിൽ ഒരു തിരി കത്തിച്ചു. അപ്പോഴേക്കും രാമേട്ടൻ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായിരുന്നു. നല്ല മട്ടയരി ചോറും, ചെമ്പല്ലിമീൻ വറുത്തതും, മത്തി കൂട്ടാനും.

വയറ് നിറയെ കഴിച്ചു ” രാമേട്ടനാണോ ഇതെല്ലാം ഉണ്ടാക്കിയത് ” ഞാൻ ചോദിച്ചു . “അല്ല കുഞ്ഞേ നമ്മുടെ കുളത്തിനപ്പുറത്തുള്ള മമ്മദിന്റെ പുരയിടമില്ലേ അത് അയാൾ വിറ്റു വലിയ പൈസക്കാരാ എടുത്തിരിക്കണത് . പൊന്നാനിക്കാരാ, അവർ ദുബായിലാ അവരുടെ ബന്ധത്തിൽപ്പെട്ട ഒരു പെണ്ണുണ്ടവിടെ കാര്യങ്ങൾ നോക്കി നടത്താൻ, ഇവിടെ അടിച്ചുവാരാൻ ഒക്കെ വരുന്നത് ആ പെണ്ണാ, അവള് വെച്ച് തന്നതാ”

എന്തായാലും സംഗതി നന്നായിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങി വൈകീട്ട് ഗോവിന്ദൻ മാമ വന്നു ” കണ്ണാ നിന്റെ പഠിത്തം കഴിഞ്ഞ സ്ഥിതിക്ക് എന്താ ഇനി ഭാവി പരിപാടികൾ ” .”ജോലിക്ക് എന്തായാലും പോകേണ്ട എന്ന് തന്നെയാണ് തീരുമാനം ഗോവിന്ദൻ മാമേ, പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു അതു കൊണ്ട് പഠിച്ചു ഇനി കൃഷിയും കാര്യങ്ങളുമായി ഇവിടെ തന്നെ കൂടാം”

“അതേതായാലും നന്നായി പിന്നെ നീ പറഞ്ഞത് പോലെ കുളത്തിനടുത്തായി ഒരു ഗസറ്റ് ഹൗസ് പണിതിട്ടുണ്ട്, ഈ ഒത്ത തറവാട് ഇവിടെ ഉള്ളപ്പോൾ എന്തിനാ മോനേ വേറൊരു ഗസ്റ്റ്ഹൗസിന്റെ ആവശ്യം ”

” എഴുതാനും, വായിക്കാനുമെല്ലാം ഒഴിഞ്ഞ ഒരു സ്ഥലം വേണമായിരുന്നു മാമേ അതു കൊണ്ടാണ് കുളത്തിനരികെ തന്നെ വേണമെന്ന് പറഞ്ഞത് ”

രാമേട്ടൻ വരവ് ചിലവുകൾ എഴുതി വെച്ചകണക്ക് പുസ്തകങ്ങൾ മാമയെ ഏൽപ്പിച്ചു അതുവരെ നടന്ന എല്ലാ പണമിടപാടുകളുടേയും റികാർഡുകളും ആഡിറ്റ് റിപ്പോർട്ടുകളും ഗോവിന്ദൻ മാമ എനിക്ക് കൈമാറി “കണ്ണാ കുറച്ച് ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാകില്ല ബാംഗ്ലൂരിലേക്ക് പോണം. അവിടെ കുറച്ച് ദിവസത്തെ പണിയുണ്ട് ” നാളെ മുതൽ പറമ്പിൽ പണിക്കാരുണ്ടാകും, രാമേട്ടൻ രാത്രി പോകും അതുകൊണ്ട് നിന്റെ ഭക്ഷണ കാര്യങ്ങൾക്ക് അപ്പുറത്തെ വീട്ടിലെ കുട്ടിയോട് പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ട്. ” അപ്പോൾ ശരി ഇനി യാത്ര പറയണില്ല ,വല്ല സംശയങ്ങളുമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കണ്ട

ഗോവിന്ദൻ മാമയോടൊപ്പം രാമേട്ടനും യാത്ര തിരിച്ചു ,സന്ധ്യ നേരത്ത് വിളക്ക് വെച്ച് തറവാടും പടിപ്പുരയും അടച്ചു ഇന്നേതായാലും പുറത്തേക്ക് കറങ്ങാനൊന്നും പോകേണ്ടെന്നു വെച്ചു. നേരെ കുളക്കരയിലെ ഗസറ്റ് ഹൗസിലേക്ക് വിട്ടു .രണ്ട് ബെഡ് റൂമുകളും ഓപ്പൺ കിച്ചനും വലിയ ഹാളും, റീഡിംങ്ങ് റൂമുമൊക്കെ അടങ്ങുന്ന ഒരു മോഡേൺ ബാച്ചിലർ ഡോക്ക് ആയിരുന്നു അത്. രാമേട്ടൻ അവശ്യ സാധനങ്ങൾ എല്ലാം വാങ്ങി വെച്ചിട്ടുണ്ടായിരിന്നു

ഗസ്റ്റ്ഹൗസിന് തൊട്ടടുതന്നെയായിരുന്നു മമ്മദ് വിറ്റ പറമ്പും പുരയിടവും, നേരം 8 മണിയായി പെട്ടന്ന് കോളിംങ് ബെൽ അടിച്ചു. ഞാൻ പോയി വാതിൽ തുറന്നു, നൈറ്റി ഉടുത്ത് ഒരു താത്ത, “കണ്ണനല്ലേ ഞാൻ അസ്മിന, തൊട്ടടുത്ത വീട്ടിലാണ് താമസം രാമേട്ടൻ പറഞ്ഞില്ലേ?”

ഒരു നിമിഷത്തെ അന്ധാളിപ്പിൽ നിന്ന് മുക്തനായ ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു ,അവർ അകത്ത് കടന്നു ” രാത്രിയിൽ എന്താ കഴിക്കാനുണ്ടാക്കേണ്ടത് കണ്ണന് ”

എന്നയാലും കുഴപ്പമില്ല ഇത്ത ഇന്ന് ഏതായാലും കഞ്ഞി മതി ഞാൻ പറഞ്ഞു

ഞങ്ങൾ കിച്ചണിലേക്ക് കടന്നു , താത്ത അരിയും സാധനങ്ങും എടുത്തു. –

“കണ്ണൻ അവിടെ പോയി ടിവി വെച്ചോ , ഭക്ഷണമായി കഴിഞ്ഞാൽ ഞാൻ വിളിക്കാം” അസ്മിനപറഞ്ഞു

കുഴപ്പമില്ല താത്ത ഞാൻ ഇവിടെ ഇരുന്നോളാം നമക്കെന്തങ്കിലും മിണ്ടിയും,പറഞ്ഞും ഇരിയ്ക്കാം കുറേ കാലമായി ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ചിട്ട് , ഒറ്റയ്ക്കിരുന്ന് മടുത്തു തുടങ്ങി. “അതിനെന്താ കണ്ണാ ഞാനും അപ്പുറത്ത് ഒറ്റയ്ക്കല്ലേ ഏതായാലും എനിക്കൊരു കൂട്ടായി അസ്മിന ചെറുചിരിയോടെ പറഞ്ഞു.

ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി. അസ്മിന അമ്പലപ്പാറക്കാരിയായിരുന്നു.15-ാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു. പൊന്നാനിക്കായിരുന്നു കെട്ടിച്ചു വിട്ടത് കല്യാണം കഴിഞ്ഞ് മൂന്നാം മാസം ഗൾഫിലേക്ക് പോയ കെട്ടിയവൻ പിന്നെ തിരിച്ച് വന്നില്ല .അയാൾക്ക് അവിടെ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത് . 2 വർഷത്തിനുള്ളിൽ അയാൾ ഗൾഫിൽ നിന്ന് കത്തെഴുതി , അവിടുത്തെ മഹല്ല് കമ്മിറ്റിക്ക് .അസ്മിനയെ അയാൾ കത്തിലൂടെ മൊഴിചൊല്ലി.അങ്ങനെ ആ ബന്ധം എന്നെന്നേക്കുമായി അവസാനിച്ചു.

“താത്തയുടെ വീട്ടിൽ വേറെ ആരൊക്കെയുണ്ട് “? ഞാൻ ചോദിച്ചു

“പറയാൻ മാത്രം ബന്ധുക്കളൊന്നുമില്ല അങ്ങേരുടെ വീടിനടുത്തുള്ള റാഷിദ വക്കീലാണ് ഈ മമ്മദിക്കാന്റെ പുരയിടം വാങ്ങിയത് അവർ ഗൾഫിൽ വക്കീലാണ് . അങ്ങേരെന്നെ മൊഴിച്ചൊല്ലിയപ്പോൾ എനിക്ക് ഒരാശ്രയം തന്നത് റാഷിദയുടെ ഉമ്മയായിരുന്നു . അങ്ങിനെ ഞാനവരോടൊപ്പം കൂടി. ഇപ്പോൾ അവരെല്ലാവരും ഗൾഫിലാണ് ”

“ആ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ താത്തയ്ക്ക് പേടിയില്ലേ?”

“കണ്ണാ ഇതുവരേയും ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്, എന്നാൽ സത്യം പറയട്ടെ നല്ല പേടിയുണ്ടായിരുന്നു . രാത്രി കിടക്കുമ്പോൾ ബെഡ്ഡിന് അടിയിൽ ഒരു വാക്കത്തിയും വെച്ചാണ് ഞാൻ ഉറങ്ങിയിരുന്നത്. ആകെയുണ്ടായിരുന്ന ഒരു സമാധാനം വീട് പുറത്താരുടേയും നോട്ടത്തിൽ പെട്ടന്ന് പെടില്ല എന്നുള്ളത് തന്നെയായിരുന്നു . ഇനി മുതൽ എനിക്ക് പേടിക്കാതെ ഉറങ്ങാമല്ലോ. തൊട്ടടുത്തു തന്നെ കണ്ണനില്ലേ.”

വേറെ കല്യാണം കഴിക്കാത്തതെന്താ? കണ്ണൻ ചോദിച്ചു

“യാ അള്ളാ ഈ ചെക്കന് ഇതെന്തൊക്കെ അറിയണം” താത്ത തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു .”

” പറ ഇത്ത ” കണ്ണൻ നിർബന്ധിച്ചു.

“കണ്ണാ എനിയ്ക്ക് ഇപ്പോൾ വയസ്സ് 38 ആയി, കൂടാതെ ആരോരും ഇല്ലാത്തവളും ഇതൊക്കെകണ്ടറിഞ്ഞ് ആരെങ്കിലും വന്നാൽ തന്നെ ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായം വരുന്ന വല്ല കിളവന്മാരുമായിരിക്കും, എനിയ്ക്കൊന്നും വയ്യ ”

വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല കഞ്ഞി തയ്യാറായി, ഇത്ത ഡൈനിംങ്ങ് ടേബിളിൽ ഭക്ഷണം വിളമ്പി.

” ഇത്ത കഴിക്കുന്നില്ലേ, വാ നമുക്കൊരുമിച്ചിരുന്ന് കഴിക്കാം” ഞാൻ അസ്മിനയെ ക്ഷണിച്ചു

“വേണ്ട കണ്ണാ ഞാൻ കഴിച്ചിട്ടാ വന്നത് ഉച്ചയ്ക്ക് വെച്ച ചോറും കറികളും ബാക്കി ഉണ്ടായിരുന്നു ഞാൻ അത് വരുന്ന വഴിക്ക് കഴിച്ചു ”

ഞാൻ ഭക്ഷണം കഴിച്ചു തീർത്തു ,ഉമ്മറത്തേക്ക് പോയിരുന്നു. അസ്മിന അകത്ത് പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലായിരുന്നു. ഞാൻ പതിയെ കുളക്കടവിലേക്ക് ഇറങ്ങി ഉമ്മറത്ത് നിന്ന് ആകെ 6 മീറ്റർ അകലെയായിരുന്നു കടവ്.കടവിലിരുന്ന് ഞാൻ കയ്യിലുണ്ടായിരുന്ന ഒരു സിഗരറ്റിന് തീ കൊടുത്തു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു , എവിടെയൊ മഴ പെയ്യുന്നുണ്ട് .