ഓക്‌ലാന്റിലെ ക്രോപ്ത്രോൺ ഹോട്ടൽ മുറിയിൽ ………..
എന്റെ ശരീര ഭാരം താങ്ങാനാവാതെ അവൾ കിതക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ ഞാൻ സാവധാനം അവളുടെ ശരീരത്തില്‍ നിന്നു വേര്‍പ്പെട്ടു . കുട്ടൻ അവളുടെ ചെപ്പിൽ നിന്നും പുറത്തേക്കു വീണു . മുഴുവനായി എഴുന്നേറ്റ് മാറുന്നതിനു മുൻപ് അവളുടെ രണ്ടു കൈ പത്തിയും ഞാൻ എന്റെ കൈകൾക്കുള്ളിലാക്കി . ശേഷം ഞാൻ കൊടുത്ത ഓരോ മുത്തങ്ങളും അവളുടെ മുഖം ഏറ്റു വാങ്ങി .
ഇടതു കയ്യിലെ പിടി മാറ്റി അവൾ എന്റെ തലമുടിയിൽ പിടിച്ച് എന്നെ അവളോടടുപ്പിച്ചു . ശേഷം എന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ഞാൻ വല്ലാത്തൊരു ഉന്മാദവസ്ഥയിൽ ആയിരുന്നു .
ഞാൻ അവളുടെ ചാരത്തായി കിടന്നു . ബെഡിൽ ഉണ്ടായിരുന്ന പുതപ്പെടുത്ത് അവൾ ഞങ്ങൾക്ക് മുകളിലൂടെ ഇട്ടു . രണ്ടുപേരും ഒന്നും മിണ്ടാനാവാതെ മുകളിലേക്ക് നോക്കി കിടക്കുയാണ് . എനിക്ക് ദാഹിച്ച് തൊണ്ട വരളുന്നുണ്ട് . കഴിച്ച മദ്യത്തിന്റെ ലഹരി എപ്പോളോ നഷ്ടമായിരുന്നു .
ഒന്ന് ബാത്‌റൂമിൽ പോവണം , അവൾക്കും പോവണമായിരിക്കും . ഞാൻ പതിയെ പുതപ്പു മാറ്റി, ബെഡിൽ എഴുന്നേറ്റിരുന്നു .മെല്ലെ സൈഡിലേക്ക് നിരങ്ങി , താഴേക്ക് എറിഞ്ഞ ട്രൗസർ എടുത്ത് ബെഡിൽ ഇരുന്നു തന്നെ കാലിലേക്ക് വലിച്ചു കയറ്റി .
എഴുന്നേൽക്കുന്നതിനു മുൻപായി ഞാൻ അവളെ തിരിഞ്ഞു നോക്കി . പാവം എന്നെയും നോക്കി കിടക്കുകയായിരുന്നു .
ടേബിളിൽ ഇരുന്ന വെള്ള കുപ്പിയിൽ നിന്നും കുറച്ചു കുടിച്ചതിനു ശേഷം ഞാൻ ബത്റൂമിലേക്ക് നടന്നു .വാഷ് ബെയ്സിനെ മുന്നില്‍ ഉള്ള കണ്ണാടിയില്‍ മുഖം ഒന്നു നോക്കി . ശേഷം മുഖത്തൂടെ ഒന്നു വിരലോടിച്ചു .അവളുടെ ഉമിനീര്‍ ഒട്ടിപ്പിടിച്ച് കിടക്കുന്നു . ചുണ്ടില്‍ നിന്നും അവളുടെ രുചി പോയിട്ടില്ല .മനസില്ലാ മനസ്സോടെ മുഖം കഴുകി .
പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റു എടുത്ത് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു . കർട്ടൻ ശരിയാക്കി ഇട്ടതിനാല്‍ പുറത്തു നിന്നും അകത്തേക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല . റൂമിലേക്കുള്ള വാതിലിന്റെ ചാരത്തായി നിന്നു ഞാൻ സിഗറ്റിനു തീ കൊളുത്താതെ അത് വായില്‍ വെച്ചു കടൽ കാണുന്ന ഭാഗത്തേക്ക് നോക്കി നിന്നു .
യഥാർത്ഥത്തിൽ എനിക്ക് വലിക്കാൻ താല്പര്യം ഉണ്ടായിട്ടു വന്നതല്ല . ഞാൻ പുറത്തേക്കു പോയെന്ന് കണ്ടാല്‍ അവൾ കിടക്കുന്നിടത് നിന്നും എഴുന്നേൽക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു . നിമിഷങ്ങൾക്കകം പുതച്ചിരുന്ന പുതപ്പും വാരി ചുറ്റി അവൾ എഴുനേറ്റു .
ടേബിളിൽ ഊരി വച്ചിരുന്ന അവളുടെ തുണികളും എടുത്ത് പെണ്ണ്
ബാത്റൂമിലേക്കോടി . ഇടക്ക് എവിടെയോ ഉടക്കി പുതപ്പ് അവളുടെ ശരീരത്തിൽ നിന്നും ഊർന്നു താഴെ വീണപ്പോള്‍ നഗ്നമായ അവളുടെ പിൻഭാഗം ഞാൻ ഒരു നോട്ടം കണ്ടു .
ഞാൻ റൂമിലേക്ക് കയറി.വലിക്കാത്ത സിഗറേറ്റ് ബോക്സില്‍ തന്നെ ഇട്ടു . ബെഡ്ഷീറ്റെല്ലാം നേരെയാക്കി. ശേഷം നിലത്തുനിന്നും പുതപ്പെടുത്ത് ബെഡിലേക്കിട്ടു സോഫയിൽ വന്നിരുന്നു .
അത്രയും നേരം ആർക്കോ വേണ്ടി ഓടിയിരുന്ന ടീവി ഓഫ് ചെയ്ത് ടേബിളിൽ ഇരുന്നിരുന്ന ഭക്ഷണം തുറന്നു . കുറച്ചു തണുത്തിട്ടുണ്ട് , ഞാൻ എല്ലാം സെറ്റ് ചെയ്തു വച്ചു . കുറച്ചു സമയം കഴിഞ്ഞപ്പോൾ ബാത്രൂം തുറന്ന് അവൾ പുറത്തേക്കു വന്നു . അലമാരക്കു മുന്നിൽ വന്നു നിന്ന് ഡ്രസ്സ് എല്ലാം ശെരിയാക്കി ഇട്ടു . ശേഷം സോഫയിൽ വന്നിരുന്നു കുപ്പി തുറന്ന് കുറച്ചു വെള്ളം കുടിച്ചു .ഞങ്ങൾ രണ്ടു പേരും സോഫയുടെ രണ്ട് അറ്റത്തായാണ് ഇരുന്നിരുന്നത് .
‘ഡോ ‘ ഞാൻ പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു .
‘ഉം ‘ അവൾ വിളി കേട്ടു , പതിയെ എന്നെ നോക്കി .
‘കഴിക്കണ്ട, വിശക്കുന്നില്ലേ ‘
‘ഉം , കഴിക്കണം ‘
‘എന്നാ വാ , സമയം ഒന്നേകാൽ ആയി ‘
ഞങ്ങൾ എഴുനേറ്റു , ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു . പാത്രങ്ങൾ എല്ലാം സെറ്റ് ആക്കി വച് കൈ കഴുകി വന്നു വീണ്ടും സോഫയിൽ ഇരുന്നു .
‘ഇന്നിനി പോണോ ,സമയം ഇത്രേം ആയില്ലേ .നാളെ രാവിലെ പോയാൽ പോരെ ‘
അവൾ ക്ലോക്കിൽ സമയം നോക്കി എന്നിട്ടു മെല്ലെ തലയാട്ടി .
‘നാളെ ക്ലാസ് ഇല്ലല്ലോ ‘
‘ഇല്ല’
‘എന്റെ കൂടെ പോരുന്നോ , കുറച്ചു സ്ഥലങ്ങൾ ഞാൻ നോക്കി വെച്ചിട്ടുണ്ട് , ഇത്തിരി ദൂരെയാണ്, രാത്രിയാകുമ്പോളേക്കും തിരിച്ചെത്താം ‘
‘ഞാനും വരും ‘ മുഖം കുറച്ചു കൂർപ്പിച്ചു വച്ച് അവൾ പറഞ്ഞു , അത് കണ്ടപ്പോള്‍ എനിക്കു ചിരിക്കാതിരിക്കാനായില്ല .അത്രയും നിഷ്കളങ്കമായാണ് അവള്‍ അത് പറഞ്ഞത് .
‘എന്നാല്‍ കിടക്കാം , രാവിലെ നേരത്തെ പോണം ‘
‘ഉം , അവൾ കിടക്കാനായി എഴുനേറ്റു , ഞാൻ ഫോണെടുത്തു 7:30 ൻ അലാറം സെറ്റ് ചെയ്തു . ശേഷം എഴുനേറ്റ് ഫോൺ ബെഡ്‌സൈഡ് ടേബിളിൽ വച്ചു . ബാത്രൂമിൽപോയി മൂത്രമൊഴിച്ചു വന്നു . അപ്പോളേക്കും അവൾ കിടന്നിരുന്നു .
ഡോർ എല്ലാം ലോക്ക് ചെയ്ത് കർട്ടൻ വലിച്ചിട്ടു ബെഡിന്റെ നടുവിലായി കിടന്നിരുന്ന അവള്ക്കരികിലായി ഞാനും കിടന്നു . പുതപ്പെടുത്തു രണ്ടു പേരുടെയും മുകളിലേക്കായി ഇട്ടു , ലൈറ്റ് അണച്ചു .
കർട്ടന്റെ ഉള്ളിലൂടെ വരുന്ന നേരിയ വെട്ടം അല്ലാതെ മുറിയിൽ വേറെ ഒരു വെളിച്ചവും ഇല്ല . ഞാൻ അവളുടെ ഭാഗത്തേക്ക് ചെരിഞ്ഞു ഇടതു കൈ തലയ്ക്കു താഴെയായി മടക്കി വച്ച് കിടന്നു .
‘വാവേ ‘ ഞാൻ അവളെ വിളിച്ചു .ഞങ്ങള്‍ പ്രണയിച്ചിരുന്ന സമയത്ത് സ്നേഹം കൂടുംബോൾ അവളെ ഞാൻ വാവേ എന്നാണ് വിളിച്ചിരുന്നത്
‘ഓ….’അവൾ പതിഞ്ഞ സ്വരത്തിൽ നീട്ടി വിളി കേട്ടു .
ഞാൻ ഇടതു കൈ അവളുടെ വയറിനു മുകളിലായി വച്ചു . നിമിഷങ്ങൾക്കകം അവളുടെ രണ്ടു കൈകളും എന്റെ കൈക്കുമുകളിയായി വന്നു മുറുകി .
എന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ മുട്ടി , അത് ഒരു ചുംബനമായി മാറിയപ്പോള്‍ അവൾ എന്റെ കയ്യിനെ അവളുടെ വയറിൽ വച്ചമർത്തി.
‘ഒന്നുല്ല , വെറുതെ വിളിച്ചതാ ,ഉറങ്ങിക്കോ ട്ടോ….’
‘ഉം ‘ അവളൊന്നു മൂളി .
വയറിൽ ഇരുന്ന കൈ കൊണ്ട് ഞാൻ അവളുടെ അരക്കു കുറുകെ ആയി പിടിച്ചു .എന്റെ കൈയ്യിൻ റെ മുകളിൽ അവളുടെ കൈ വച്ച് അവൾ കിടന്നു …………………………………
പുതപ്പു മാറിപ്പോയ കാൽ പാദത്തിൽ തണുപ്പടിച്ചപ്പോൾ മടിച്ചുകൊണ്ട് ഞാൻ പതിയെ കണ്ണുകള്‍ തുറന്നു . റൂമിൽ ചെറിയ വെളിച്ചം ഉണ്ട് . പുതപ്പു കാലുകൊണ്ട് തന്നെ ശെരിയാക്കിയിട്ടു തല ചെരിച്ചു ഞാൻ നിമ്മിയെ നോക്കി .
തലേണ മടക്കി അതിൽ വലതു കയ്യും തലയ്ക്കു താഴെയായി വച്ച് എന്നെ തന്നെ നോക്കി കിടക്കുന്ന നിമ്മി…ഞാൻ പതിയെ ഒന്ന് ചിരിച്ചു . അവളും . ചുമരിലെ ക്ലോക്കിൽ സമയം 7:15 ആയിട്ടേ ഉള്ളു . കൈകൾ രണ്ടും കൂട്ടി പിടിച്ചു മുകളിലേക്കാക്കി ഒന്ന് മൂരിനിവർന്നു . ശേഷം ഞാൻ അവളുടെ ഭാഗത്തേക്ക് ചരിഞ്ഞു കിടന്നു .
‘ഉറങ്ങീലെ ‘
‘ഉം , ആറര ആയപ്പോൾ എഴുനേറ്റു , പിന്നെ ഉറങ്ങിയില്ല’ അവള്‍ പറഞ്ഞു
‘ഉറക്കം ശെരിയായില്ലേ ?’
‘ഓ…’
ഞാൻ ചിരിച്ചു , അരക്കു താഴെ കിടന്നിരുന്ന പുതപ്പു മാറ്റി ഞാൻ ബെഡിൽ നിന്നും എഴുനേറ്റു . റൂം സെർവീസിൽ വിളിച്ച് രണ്ടുപേർക്കും ചായ ഓർഡർ ചെയ്തു .
‘ഇവിടന്നു കുളിച്ചോ , പുറത്തു നിന്നു പ്രാതല്‍ കഴിച്ച് നിന്റെ റൂമിൽ ചെന്ന് ഡ്രസ്സ് മാറ്റി വേഗം പോവാം . ഇല്ലേൽ ലേറ്റ് ആവും ‘
അവളെന്തോ ആലോചിച്ച് കിടന്നു .ശേഷം ശെരി എന്ന രീതിയിൽ തല ഇളക്കി പിന്നെ സാവധാനം ബെഡിൽ എഴുന്നേറ്റിരുന്നു . ബെഡ് സൈട് ടേബിളിലെ ഡ്രോവിൽ നിന്നും ഒരു ബ്രെഷ് എടുത്ത് ഞാൻ അവൾക്കു നേരെ നീട്ടി .
‘പേസ്റ്റ് ബാത്‌റൂമിൽ ഉണ്ട് ‘
അവൾ ബ്രഷും വാങ്ങി ബെഡില്‍ നിന്നും എഴുന്നേറ്റ് ടവലും എടുത്ത് ബാത്റൂമിലേക്കു നടന്നു . കുറച്ചു സമയത്തിനകം ചായ വന്നു . ഒരു കപ്പിലേക്കു ചായ എടുത്ത് ബാൽക്കണിയിലേക്കുള്ള വാതില്‍ തുറന്നു .
കിടന്നതിൻ ശേഷം എപ്പോഴോ നല്ല മഴ പെയ്തിട്ടുണ്ട് . അത് കാരണം പുറത്തു മാരക തണുപ്പാണ് . വേഗം ഡോർ അടച്ചു ഞാൻ ഉള്ളിലേക്ക് തന്നെ കയറി .
ചായ കുടിച്ചു തീരുന്നതിനു മുന്നേ അവൾ കുളിച്ചു പുറത്തിറങ്ങി . തല വലതു ഭാഗത്തേക്ക് ചരിച്ച് പിടിച്ച് വലതു കയ്യിലെ ടർക്കി കൊണ്ട് തല തുവർത്തിയാണ് അവൾ ഇറങ്ങിയത് .കണ്ണിൻ നല്ല കുളിര്‍മ കിട്ടുന്ന തരത്തിലുള്ള ഒരു കാഴ്ച തന്നെയായിരുന്നു അത് .
‘ഇത്ര വേഗം തീർന്നോ ‘ തല തുവർത്തി ബാത്റൂമിന്റ്റെ പുറത്തു നിന്ന നിമ്മിയോട് ഞാൻ ചോദിച്ചു .
‘ഉം, തീർന്നു ‘ അവൾ ചിരിച്ചു കൊണ്ട് മറുപടി നൽകി .
ടേബിളിൽ ഇരുന്ന ടീ പോട്ടിൽ നിന്നും ഒഴിഞ്ഞ കപ്പിലേക്കു ഞാൻ ചായ പകര്‍ന്നു , ശേഷം അവളോട് എടുത്തോളാൻ പറഞ്ഞു . തല തുവർത്തിയ ടവൽ ബെഡിൽ വിരിച്ചിട്ടു അവൾ ചായ കപ്പ് എടുത്ത് ബാൽക്കണിയിലേക്കു നടന്നു .നടക്കുമ്പോള്‍ അവളുടെ മുടി തുംമ്ബില്‍നിന്നും വെള്ളം ഇറ്റി നിലത്തു വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു .
‘തുറക്കണ്ട, നല്ല തണുപ്പാണ്, ഞാൻ ഇപ്പൊ തുറന്നു അടച്ചതാ’
അത് കേട്ടപ്പോൾ അവൾ തിരിച്ചു നടന്നു സോഫയിൽ വന്നിരുന്നു . ടേബിളിൽ ഇരുന്നിരുന്ന ഫോണെടുത്തു നോക്കികൊണ്ട് അവള്‍ ചായ കുടിക്കാൻ തുടങ്ങി .
ഈ സമയം ബെഡിൽ വിരിച്ചിട്ട ടവലും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി . കുളി കഴിഞ്ഞു തല തുവർത്താനായി ടവൽ മുഖത്തോടടുപ്പിച്ചപ്പോൾ ഇന്നലെ അറിഞ്ഞ അവളുടെ ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി .
ടവ്വലും അരക്കു ചുറ്റി പുറത്തിറങ്ങി അലമാരയുടെ മുന്നിൽ നിന്ന് ഡ്രസ്സ് എടുക്കുന്നതിനിടക് വേഗത്തിൽ ചായ കുടിച്ച കപ്പ് ടേബിളിൽ വെച്ചവൾ ബാത്റൂമിലേക്കു പോയി . ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നത് കാണാതിരിക്കാൻ അവൾ മാറിയതാണെന്നു അവളുടെ ആ പോക്കിൽ തന്നെ മനസിലായി .ഞാൻ തല അങ്ങോട്ട് ചെരിച്ചു നോക്കി ഒന്ന് ചിരിച്ചു .
ബാഗിൽ നിന്ന് ബ്ലാക്ക് കളർ ജീൻസ് പാന്റും ഇളം നീല നിറത്തിലുള്ള ടീഷർട്ടും എടുത്തിട്ടു . ഡ്രോവിൽ നിന്ന് സ്വിസ് മെയ്ഡ് വാച്ച് എടുത്ത് കെട്ടി . സോക്സിട്ട് ഷൂ കാലിൽ കയറ്റി . മുടിയെല്ലാം ശെരിയാക്കി ലാപ്ടോപ്പ് എടുത്ത് ബാഗിൽ ഇട്ടു . അപ്പോളേക്കും അവൾ ഇറങ്ങി വന്നു .
‘പോവാം ‘ഞാൻ അവളോട് ചോദിച്ചു .
‘ഉം ‘ടേബിളിൽ ഇരുന്ന ഫോണെടുത്ത് അവൾ ഇറങ്ങാൻ റെഡി ആയി .
ബാഗും കയ്യില്‍ എടുത്ത് റൂം അടച്ച് ഞങ്ങൾ താഴേക്കിറങ്ങി . ഫ്രന്റ് ഓഫിസിൽ ചെന്ന് ചാവി കൊടുത്തു . റൂം ക്ലീൻ ആകാനുള്ളതും അലക്കാൻ ഉള്ളതും പറഞ്ഞു ഞങ്ങൾ പാർക്കിങ്ങിലേക്കു നടന്നു .
റെസ്റ്റോറന്റിൽ നിന്നും കഴിചിറങ്ങുമ്പോൾ സമയം എട്ടര ആവുന്നതേ ഉള്ളു . നേരെ അവളുടെ റൂം ലക്ഷ്യമാക്കി ഞാൻ കാർ വിട്ടു . വേഗം വരാം എന്ന് പറഞ്ഞുകൊണ്ടവൾ ഇറങ്ങി റൂമിലേക്ക് പോയി .
വാട്സാപ്പ് തുറന്നു വന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തു . വിജയ്ക്ക് ട്രിപ്പ് പോകുവാണെന്നും , വന്നിട്ട് വിളിക്കാമെന്നും പറഞ്ഞു കൊണ്ടൊരു വോയിസ് നോട്ടും അയച്ചു .
വീണയെ വിളിക്കണം എന്നു തോന്നി , പക്ഷേ നാട്ടില്‍ നേരം വെളുക്കാനായിട്ടില്ല .മൊബൈലിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് കാറുമായി കണക്ട് ചെയ്തു . ഗൂഗിൾ മാപ് ഓൺ ആക്കി പോവേണ്ട സ്ഥലത്തേക്കുള്ള റൂട്ട് ഇട്ടു .
വിചാരിച്ചതിനെക്കാളും മുക്കാൽമണികൂർ മുൻപ് ഇറങ്ങിയിട്ടുണ്ട് . അവൾ ഉള്ളിലേക്ക് പോയിട്ട് ഇപ്പോൾ പതിനഞ്ചു മിനിട്ടോളമായി . നമ്മളെ പോലെ അല്ലല്ലോ , ഒരുങ്ങട്ടെ . വരുമ്പോൾ കാണാം.ഇടതു ഭാഗത്തുള്ള ഗെയ്റ്റിലേക്കു കണ്ണും നട്ടു ഞാൻ ഇരുന്നു .
ഏറെ സമയം കഴിഞ്ഞില്ല , നീല ജീൻസ് പാന്റും ഇളം റോസില്‍ വെള്ള നിരത്തില്‍ വലിയ വരകളുള്ള , അരക്കു താഴേക്ക് മുൻഭാഗം ഓപ്പൺ ആയി മുട്ടിനു താഴെ വരെ ഇറക്കത്തില്‍ ഒരു കുർത്തിയും ധരിച്ചു അവൾ വന്നു . അവളുടെ നിറത്തിൻ ആ കുർത്തി നന്നായി ചേരുന്നുണ്ട് .
എണ്ണ തേക്കാത്തതിനാൽ കെട്ടി വെച്ച മുടി പാറി കളിക്കുന്നു .കണ്‍മഷി ഇട്ട കണ്ണുകളുടെ തിളക്കം കണ്ടു അവളുടെ മുഖത്തുനിന്നും നോട്ടം പിൻ വലിക്കാൻ എനിക്കു സാധിച്ചില്ല.
അറിയാതെ കണ്ണുകള്‍ നനഞ്ഞു .കൈകള്‍ രണ്ടും ചുറ്റിപ്പിടിച്ച് കൈ തണ്ടയില്‍ ഉരതികൊണ്ടാണ് അവളുടെ വരവ് . വേഗം വന്നു ഡോർ തുറന്നു അകത്തു കയറി . അവള്‍ കാണാതെ കണ്ണുകള്‍ തുടച്ച് ഞാൻ ഹീറ്ററിന്റെ ചൂട് ഒന്നുകൂടി കൂട്ടി കൊടുത്തു.
‘എന്നാ വിട്ടാലോ ‘
‘ഉം’ അവളൊന്നു മൂളിയതേ ഉള്ളു
രാവിലെ മുതൽ അവൾ കാര്യമായൊന്നും സംസാരിക്കുന്നില്ല. എന്താണാവോ എന്ന് മനസ്സിൽ പറഞ്ഞ ഞാൻ കാർ മുന്പോട്ടെടുത്തു .
തിരക്ക് കുറഞ്ഞ ഒരു സൂപ്പർമാർകെറ്റിൽ കാർ സൈഡ് ആക്കി ഞാൻ ഇറങ്ങി .
‘ഡോ , വാ ‘ ഞാൻ അവളെ വിളിച്ചു .
‘ഞാൻ എന്തിനാ , ഹരിയേട്ടൻ പോയി വാ ‘
അവളെ അങ്ങനെ ഒറ്റക്കിരുത്തി പോവാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു , പുറത്ത് അവളുടെ സൈഡിൽ ചെന്ന് ഞാൻ ഡോർ തുറന്നു .
‘ഇങ്ങോട്ടു ഇറങ്’ മനസ്സില്ല മനസ്സോടെ അവൾ ഇറങ്ങി.
കാർ ലോക് ചെയ്ത് ഞാൻ അവളെയും കൂട്ടി ഉള്ളിലേക്ക് നടന്നു . ഡ്രസ്സ് സെക്ഷനിലേക്കാണ് ആദ്യം പോയത് . രണ്ടു പേർക്കും കയ്യിലിടാവുന്ന ഗ്ലൗസ് നോക്കി എടുത്തു . ശേഷം കുറച്ചു സ്‌നാക്‌സും അവൾക്കു വേണ്ടി കുറച്ചു ചോക്ലേറ്റ്‌സും കൂടെ ആവശ്യത്തിൻ വേണ്ട വെള്ളവും വാങ്ങി ഇറങ്ങി .
എല്ലാം കാറിന്റെ പുറകിലെ സീറ്റിൽ വച്ച് ഞങ്ങൾ ഉള്ളിൽ കയറി .പാര്‍ക്കിങ് മോഡില്‍ നിന്ന് ഗിയർ ഡ്രൈവ് മോഡിൽ ഇട്ടു ഞാൻ കാർ മുന്നോട്ടെടുത്തു .
ശനിയാഴ്ച ആയതുകൊണ്ട് ആണെന്ന് തോനുന്നു റോഡിൽ തിരക്ക് കുറവാണ് .വൈകീട്ട് തിരിച്ചു വരുമ്പോൾ നല്ല ബ്ലോക്ക് കിട്ടാൻ ചാൻസ് ഉണ്ട് .ഞാൻ മനസ്സിൽ കരുതി .
അര മണിക്കൂർ കൊണ്ട് കാർ ഓക്‌ലാൻഡ് സിറ്റി പിന്നിട്ടു .കാറിലെ മ്യൂസിക് പ്ലെയർ ഓൺ ചെയ്തപ്പോള്‍ ചെറിയ ശബ്ദത്തില്‍ ഫോണിലുള്ള പാട്ട് പാടാൻ തുടങ്ങി . ശേഷം വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു .
‘നമ്മളെങ്ങോട്ടാ ഹരിയേട്ടാ പോണേ’ അവൾ ചോദിച്ചു
‘നമ്മള്‍ ഒരു നാഷണൽ പാർക്കിലേക്കാണ്. ടോൺഗാറീറോ നാഷണൽ പാർക്ക്’
‘ഉം’ അവൾ മൂളി
‘ഏകദേശം 300 കിലോമീറ്റർ ഉണ്ട് . മൂന്നു മണിക്കൂർ യാത്ര . യുനെസ്കോ യുടെ യുടെ ലിസ്റ്റിൽ ഉള്ള സ്ഥലം ആണ് . വോൾക്കാനോ ഹിൽസ് ആണ് ഹൈലൈറ്റ് ‘ ഞാൻ അവൾക്ക് വിവരിച്ചു കൊടുത്തു ‘ദൂരെ നിന്ന് കാണാം .അടുത്തേക്ക് ഒരുപാട് നടക്കാൻ ഉണ്ടെന്നാണ് വായിച്ചത് ‘ വരുന്ന വഴി ഒരു തടാകം കൂടി ഉണ്ട് ,അത് കൂടി കണ്ടു തിരിച്ച് പോരാം ‘ ഞാൻ കൂട്ടി ചേർത്തു
‘ഉം , കൂടുതല്‍ നടക്കാൻ എനിക്കും പറ്റും തോന്നുന്നില്ല ‘ അവൾ പുറത്തേക്കു നോക്കി പറഞ്ഞു .
ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഹാമിൽട്ടൺ എന്ന സ്ഥലത്തു എത്തി . വൺവേ റോഡ് അവിടെ അവസാനിച്ചു . വലതു ഭാഗത്തേക്കുള്ള റോഡിലേക്ക് കാർ തിരിച്ച് ഏകദേശം രണ്ടു കിലോമീറ്റർ പിന്നിട്ടു കാർ സ്റ്റേറ്റ് ഹൈവേ യിലേക്ക് കയറി . ഇനി ഒരു മണിക്കൂറോളം രണ്ടു ഭാഗത്തും പച്ച വിരിച്ച കിടക്കുന്ന പ്രദേശത്ത് കൂടെയാണ് യാത്ര .കണ്ണെത്താ ദൂരം പറന്നു കിടക്കുന്ന പച്ച പാടങ്ങള്‍ക്കിടയിലൂടെ കാര്‍ നീങ്ങി .
അവൾ ഫോണെടുത്തു ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു .
‘നല്ല അടിപൊളി സ്ഥലം ലെ ഹരിയേട്ടാ , എന്ത് രസാ കാണാൻ ‘
‘അതേ , മുന്നോട്ടു പോകും തോറും ഇനിയും രസം കൂടി കൂടി വരും ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ‘എനിക്ക് ഇങ്ങനത്തെ സ്ഥലത്തൂടെ ഉള്ള ഡ്രൈവ് ഭയങ്കര ഇഷ്ട്ടാണ് ,പ്രകൃതിയെ കണ്ടറിഞ്ഞങ്ങനെ പോവാം ‘
ഇടയ്ക്കു നല്ല ഒരു സ്പോട്ടിൽ കാര്‍ സൈഡ് ആക്കി ഞങ്ങൾ കുറച്ചു ഫോട്ടോസ് എടുത്തു . ശേഷം വീണ്ടും യാത്ര തുടർന്നു .
തുറസായ പ്രദേശം കഴിഞ്ഞു . ചെറിയ കയറ്റമുള്ള റോഡ് ആണ് ഇനി അങ്ങോട്ട് എന്നുള്ള സൈൻ ബോർഡ് റോഡിന്റെ വശത്തു ഉണ്ടായിരുന്നു .
ഈ റോഡിൻറെ അറ്റത്തായാണ് ഞങ്ങൾ പോകുന്ന നാഷണൽ പാർക്ക് .
നിമ്മി ഇപ്പോൾ ആക്റ്റീവ് ആണ് . പക്ഷെ സംസാരിക്കുന്നില്ല . ഇന്നലെ രാത്രി നടന്ന സംഭവം ഓർത്തിട്ടാവുമോ എന്ന് ഞാൻ സംശയിച്ചു .
കുന്നു കയറുന്നതിനോടൊപ്പം തണുപ്പും കൂടി വരുന്നുണ്ട് .ഞാൻ കാർ സൈഡ് ആക്കി പുറകിലെ സീറ്റിൽ നിന്നും സ്വെറ്റർ എടുത്ത് ധരിച്ചു . അവളുടെതും എടുത്ത് കയ്യിൽ കൊടുത്തിട്ട് ഇട്ടോളാൻ പറഞ്ഞു . അവളും സ്വെറ്റർ ധരിച്ചു .
ദൂരം കുറയുംതോറും അകലേയായി മൂന്നു മലകൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു . അതിന്റെ അടുത്തേക്കാണ് നമ്മൾ പോവുന്നതെന്ന് ഞാൻ അവ അവൾക്കു കാണിച്ചു കൊടുത്തു പറഞ്ഞു .
കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡിൻറെ ഇരു വശവും ഇടയ്ക്കു ഉപ്പു കൂടി കിടക്കുന്ന പോലെ വെളുത്ത നിറം കണ്ടു തുടങ്ങി , ദൂരം പിന്നിടുന്തോറും അതിന്റെ അളവ് കൂടി കൂടി വരുന്നുണ്ടായിരുന്നു .
‘ഹരിയേട്ടാ ‘ അവൾ ആശ്ചര്യത്തോടെ എന്നെ വിളിച്ചു
‘ഉം ‘ എന്ത് പറ്റി
‘ഹരിയേട്ടാ, മഞ്ഞല്ലേ ഈ കാണുന്നെ ‘
‘അതെലോ’
മഞ്ഞു കൂടും തോറും തണുപ്പ് വീണ്ടും കൂടി , ഞാൻ കാറിലെ ഹീറ്ററിന്റെ സ്പീഡ് മുഴുവനും കൂട്ടി വച്ചു. ഫോണിലെ ക്യാമറ ഓൺ ചെയ്ത് അവൾ വീഡിയോ എടുക്കുകയാണ് . മലമുകളിലെ തണുപ്പിനെ വകഞ്ഞുമാറ്റികൊണ്ടു ഞങ്ങളെയും വഹിച്ച് കാർ മുന്നോട്ടു പാഞ്ഞു .
പുറത്തു മഞ്ഞിന്റെ അളവ് കൂടി കൂടി വരുകയാണ് . നീണ്ടു കിടക്കുന്ന ഡെസേർട്ട് റോഡ് മാത്രമേ വെള്ള പുതക്കാത്തതായ് കാണുന്നുള്ളൂ.മൊത്തത്തില്‍ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫീല്‍ . ചുറ്റിലും വെളുത്ത പഞ്ഞികെട്ടുപോലെ മഞ്ഞു കൂനകൾ .
കുറെ മുന്നിലേക്ക് പോയപ്പോൾ റോഡ് സൈഡിൽ കുറച്ചു വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു . ഞങ്ങളും കാര്‍ നിര്‍ത്തി . രണ്ടു പേരും കയ്യിൽ ഗ്ലൗസ് ധരിച്ചു കൊണ്ട് പുറത്തിറങ്ങി . റോഡിന്റെ അരികത്തായി ചെറിയ ഒരു തടാകം , അതിന്റെ ചുറ്റിലും മഞ്ഞു മൂടി കിടക്കുന്നു . നല്ല രസമുള്ള കാഴ്ച . മഞ്ഞിൽ കുട്ടികളും മുതിർന്നവരും കളിക്കുന്നുണ്ട് . ഞങ്ങളും അങ്ങോട്ട് നടന്നു .
കാലിലെ ഷൂവിനെ വകവെക്കാതെ തണുപ്പ് കാലിലേക്ക് നുഴഞ്ഞു കയറി . കുറച്ചു സമയം അവിടെ ചിലവഴിച്ചു .കുറെ ഫോട്ടോസ് എടുത്തു മടങ്ങുന്നതിടക്ക് എന്റെ പുറത്ത് ശക്തിയിൽ എന്തോ പതിച്ചു . തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ ഒരുരുള ഐസുമായി നിൽക്കുകയാണ് നിമ്മി.ആദ്യമെറിഞ്ഞത് പാഴായില്ല . മുഖത്ത് കള്ള ചിരിയുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൻ ഇത്തിരി സന്തോഷം തോന്നി .
ഞാൻ മെല്ലെ കുനിഞ്ഞു നിന്ന് കയ്യിൽ ഐസ് വരുന്നതിനിടെ വീണ്ടും അവൾ എറിഞ്ഞു.ഇപ്പൊഴും അവളുടെ ഉന്നം പിഴച്ചില്ല . പിന്നെ ഒന്നും നോക്കിയില്ല . രണ്ടു കയ്യിലും ഐസ് വാരിയെടുത്ത് ഞാൻ അവളുടെ അടുത്തേക്കോടി .
അവൾ അടുത്ത ബോൾ ഉണ്ടാക്കുന്നതിനുമുന്പ് ഞാൻ അവളുടെ അടുത്തെത്തി . രണ്ടുകയ്യിലും ഇരുന്നിരുന്ന ഐസ് ഞാൻ അവളുടെ രണ്ടു കവിളിലും വെച്ച് പൊത്തി . കയ്യിലെ ഐസ് കൊണ്ട് എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ച അവളുടെ പിറകിൽ നിന്നും കയ്യടക്കം പൂണ്ടു പിടിച്ചു ഞാൻ കുടഞ്ഞു . ആ സമയം അവൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു .
പിടി വിട്ടു ഡ്രസ്സ് എല്ലാം എല്ലാം ശെരിയാക്കി ഞങ്ങൾ കാറിനടുത്തേക്ക് നടന്നു .കാലിൽ ഉണ്ടായിരുന്ന ഐസ് മുഴുവൻ കളഞ്ഞു വൃത്തിയായി ഞങ്ങൾ കാറിനുള്ളിലേക്കു കയറി .
അടുത്ത സ്പോട് ലക്ഷ്യമാക്കി ഞാൻ കാർ എടുത്തു .
‘എങ്ങനെ ഉണ്ടായിരുന്നു ‘
‘അടിപൊളി ,ഞാൻ ആദ്യായിട്ടാ മഞ്ഞു നേരിട്ടു കാണുന്നത് , ‘ഹരിയേട്ടൻ ഉള്ളതുകൊണ്ട് എനിക്ക് ഇതൊക്കെ കാണാൻ പറ്റി ‘
‘ഉം , ഞാൻ ഒറ്റക്കായിരുന്നേല്‍ ഉള്ള കാര്യം ഒന്നാലോചിച്ച് നോക്ക്,പരമ ബോര്‍ ആയേനെ ‘ ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു .
വീണ്ടും രണ്ടു ഭാഗത്തും മഞ്ഞു നിറഞ്ഞ വഴിയിലൂടെ കാർ നീങ്ങി .
‘നല്ല മഴക്കാറുണ്ടല്ലോ ‘ ഞാൻ ആകാശം നോക്കി പറഞ്ഞു .
‘ഹെയ് , പെയ്യില്ലന്നെ , നമ്മൾ തിരിച്ചു റൂമിൽ എത്തിയിട്ടേ മഴ പെയ്യത്തുള്ളു ‘ അവൾ പറഞ്ഞു
‘ഉം , അങ്ങനാണേൽ കൊള്ളാം , ഇല്ലേൽ വന്നതിനു കാര്യം ഉണ്ടാവില്ല ‘
‘പെയ്യില്ല, എന്റെ ഉറപ്പാ , നോക്കിക്കോ’അവൾ ഉറപ്പിച്ചു പറഞ്ഞു .
അര മണിക്കൂർ കൊണ്ട് ഞങ്ങൾ നാഷണൽ പാർക്കിൽ എത്തി . ആദ്യം കണ്ട റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് ബത്റൂമിലൊക്കേ പോയി ഞങ്ങള്‍ ഒന്നു ഫ്രെഷായി . സമയം ഒന്നര ആവുന്നു , വെയിൽ ഇല്ലാത്തതുകൊണ്ട് ക്ഷീണം തോന്നുന്നില്ല , ചോതിച്ചപ്പോള്‍ അവൾക്കും കുഴപ്പൊന്നുല്ല .
റെസ്റ്റോറന്റിൽ നിന്നും ഇറങ്ങി ഞങ്ങൾ വോൾക്കാനോ മൗണ്ടൈൻ ലക്ഷ്യമാക്കി നടന്നു. കുന്നിൻ ചെരുവുകളും മരകൂട്ടങ്ങളും പിന്നിട്ട് അരമണിക്കൂർ കൊണ്ട് ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി .
2012 ല്‍ അഗ്നി പര്‍വത സ്ഫോടനം ഉണ്ടായ സമയത്ത് ഒലിച്ച ലാവ അവസാനിച്ച സ്ഥലത്ത് ചെറിയ പാറ കൂട്ടം പോലെ കണ്ടു , അതിനു മുകളില്‍ കയറി നിന്നും ഇരുന്നും ഞങ്ങള്‍
ഫോടോ എടുത്തു . അവിടെ കുറച്ചു സമയം ചിലവഴിച്ചു മൂന്നു മണി ആയപ്പോൾ തിരിച്ചു നടന്നു .
‘തിരിച്ചു നേരത്തെ എത്തിക്കാ ട്ടോ ,വന്നതില്‍ കൂടുതല്‍ നാല്പതു കിലോമീറ്റര്‍ ഓടാൻ ഉണ്ട്,ഇത്രയും ദൂരം വന്നിട്ട് ആ ലേക്ക് കാണാതെ പോവാതിരിക്ക എങ്ങനെയാ ‘ ഞാൻ അവളോടു പറഞ്ഞു
‘ആണോ , എനിക്ക് പോയിട്ട് ദൃതി ഒന്നുല്ല , നാളേം ക്ലാസ് ഇല്ലല്ലോ , മെല്ലെ എത്തിയാൽ മതി ‘ അവൾ പറഞ്ഞു
മൂന്നര ആവുമ്പോഴേക്കും അവിടെന്നു തിരിച്ചു .
വന്ന വഴിക്കല്ല ഞങ്ങൾ തിരിച്ചു പോകുന്നത് . ഇവിടെ നിന്നും Lake Taupo യിലേക്ക് 70 കിലോമീറ്റർ ഉണ്ട് .ഇങ്ങോട്ട് വന്ന വഴിയില്‍ നിന്ന് തിരിഞു പോകണം .
കാര്‍ ഞാൻ ടൌപോ തടാക കരയിലേക്ക് ഉള്ള റോഡിലേക്ക് തിരിച്ചു .
യാത്ര ക്ഷീണം കൊണ്ടാണോ അതോ നടന്നതിന്റെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല , ഇടയ്ക്കു വെച്ചവൾ ഉറങ്ങി പോയി . ഞാൻ പാട്ടിന്റെ ശബ്ദം ഇത്തിരി കൂടി കൂട്ടി . ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ മാനം ഇരുണ്ടു നിൽക്കുന്നത് കാണാം .ചെറിയ തോതിൽ കാറ്റടിക്കുന്നുണ്ടെന്ന് മരങ്ങൾ ഉലയുന്നത് കണ്ടപ്പോൾ മനസ്സിലായി .
ഞാൻ കാറിന്റെ വേഗത കുറച്ചു കൂടി കൂട്ടി . അതികം താമസിക്കാതെ കാറിന്റെ മുന്നിലെ ഗ്ലാസിൽ മഴത്തുള്ളികൾ പതിച്ചു . മുന്നോട്ട് പോകും തോറും തുള്ളികൾ കൂടി കൂടി വന്നു . അവൾ ഉറങ്ങുകയാണ് . സമയം നാലര ആവുന്നതേ ഉള്ളു . പക്ഷെ മാനം ഇരുണ്ടു നിൽക്കുന്നതിനാൽ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു . മഴ ചാറുന്നതേ ഉള്ളു . രണ്ടു ഭാഗത്തെയും മരങ്ങൾ കാറ്റിൽ ഉലയുന്നത് കണ്ടപ്പോൾ മനസ്സിൽ അല്പം പേടി തോന്നി .
ഹെഡ്‌ലൈറ്റും ഫോഗ് ലാമ്പും വൈഫറും ഓൺ ചെയ്ത് ഞാൻ വളരെ ശ്രദ്ധയോടെ സാവധാനം കാറോടിച്ചു .
‘നിമ്മി ….നിമ്മീ ..’ഞാൻ ഒരു കൈ കൊണ്ട് അവളെ തോണ്ടി വിളിച്ചു .
ഒന്ന് മൂരി നിവർന്നു കൊണ്ട് അവൾ കണ്ണ് തുറന്നു .
‘ഹരിയേട്ടാ , മഴ ചാറുന്നുണ്ടല്ലോ …’
‘ആടോ , കുറച്ചു നേരായി ..’ ഞാൻ മുന്നിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു .
‘നമ്മൾ എത്താനായോ ഹരിയേട്ടാ …’