ഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം – 4

ദിവസങ്ങൾ അവരെ കൂടുതൽ അടുപ്പിച്ചു.
ജീനയുമായുള്ള കൂട്ട് ഒരു പരിധിവരെ അവനിലെ അന്തർമുഖനെ മായ്ച്ചു തുടങ്ങിയിരുന്നു.

“എന്താടാ…കുറച്ചു നേരം ആയല്ലോ നീ ഇങ്ങനെ എന്നെ നോക്കുന്നേ…”

വൈകീട്ട് കോളേജിൽ നിന്നെത്തിയ കാർത്തിക്കും ബാങ്കിൽ നിന്നെത്തിയ കനിയും താഴെ സോഫയിൽ ഇരിക്കുകയായിരുന്നു, രേവതി അയൽവീട്ടിലും ദേവൻ പുറത്തും പോയിരുന്നു.

ഇടയ്ക്കിടെ തന്നെ തന്നെ പാളി നോക്കുന്ന കാർത്തിക്കിനെ കനി കുറച്ചു നേരമായി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു, അവൾ നോക്കുമ്പോഴെല്ലാം കണ്ണ് മാറ്റുന്ന കാർത്തിക്കിനെ ഒരിക്കൽ കൂടെ അങ്ങനെ കണ്ടതും വായിച്ചുകൊണ്ടിരുന്ന ബുക്ക് മാറ്റിവെച്ചു കനി കാർത്തിക്കിന് നേരെ തിരിഞ്ഞു. ഒന്ന് പരുങ്ങിയ കാർത്തിക്കിനെ കണ്ടതും കനി ഒന്നൂടെ അടുത്തിരുന്നു.

“കാര്യം പറ ചെക്കാ…”

“അത്…അത്…ചേച്ചി അച്ഛനോടും അമ്മയോടും പറയരുത്.”

“അതെന്താടാ അവരറിയാൻ പാടില്ലാത്ത കാര്യം, കോളേജിൽ വല്ലോം ഒപ്പിച്ചോടാ…”

കനി ഒന്ന് കനപ്പിച്ചു നോക്കി.

“ഏയ്….ഒന്നും ഒപ്പിച്ചില്ല…
ഞാൻ ഇന്ന് ഒന്ന് ക്ലാസ് കട്ട് ചെയ്തു.”

“ഡാ കാർത്തീ….”

വിശ്വസിക്കാനാവാതെ കനിയുടെ വാ പിളർന്നു പോയിരുന്നു.

“ചേച്ചീ….പ്ലീസ്…അവൾ പറഞ്ഞതാ ആരോടും പറയണ്ടാന്ന്, പക്ഷെ എന്റെ എല്ലാ കാര്യോം ചേച്ചിയോട് ഞാൻ പറയാറില്ലേ…ഇത് പറയാതെ വെച്ചപ്പോൾ എന്തോ പോലെ…അതാ…പ്ലീസ് ചേച്ചി അച്ഛനോടും അമ്മയോടും പറയല്ലേ…”

“എന്നാലും കാർത്തീ…നീ ക്ലാസ് കട്ട് ചെയ്തു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുവോ…
ഏതാടാ ഈ അവൾ ആഹ് ജീന തന്നെ ആണോ…???”

കനിയുടെ മുഖത്ത് ആകാംഷ. ചോദ്യത്തിൽ ഒളിപ്പിക്കാൻ കഴിയാതെ താഴ്ന്നുപോയ അവന്റെ മുഖത്ത് ഒരു ചമ്മൽ അവൾ കണ്ടു.

“കട്ട് ചെയ്ത് എങ്ങോട്ടാ രണ്ടും കൂടെ പോയെ…വല്ല സിനിമയ്ക്കും ആണോടാ…”

കനി ഒന്ന് ചുഴിഞ്ഞു നോക്കി മൂളിയ ശേഷം പയ്യെ സോഫയിലേക്ക് ചാഞ്ഞു.

“ഏയ്…സിനിമക്കൊന്നും പോയില്ല….
….ഉച്ച കഴിഞ്ഞുള്ള പീരീഡ് ബോർ ആണെന്ന് അവൾ പറഞ്ഞു,
അവൾ കേറുന്നില്ല കൂട്ടിനു എന്നോടും കേറണ്ടാന്ന് പറഞ്ഞു, ഞാൻ കുറെ
പറഞ്ഞതാ കട്ട് ചെയ്യണ്ടാന്നു, അവൾ സമ്മതിച്ചില്ല…
പിന്നെ ടൗണിൽ വന്നു റൗണ്ടിൽ കുറച്ചു നേരം നടന്നു,…അവൾ വന്നിട്ട് ഇവിടൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല, പിന്നെ പായസം കുടിക്കണം എന്ന് പറഞ്ഞു എന്നേം വലിച്ചോണ്ട് പോയി….
അവളൊരു പയാസപ്രാന്തിയ…..
അവിടുന്ന് മൂക്കു മുട്ടെ പായസം കഴിച്ചിട്ടാ പിന്നെ വീട്ടിലേക്ക് പോന്നേ…”

“ഉം…അല്ലേൽ പായസം വെച്ചാൽ കുടിക്കാത്ത ചെക്കനാ ഇപ്പോൾ കൂട്ടുകാരീടെ കൂടെ പായസം കുടിക്കാൻ പോയെക്കുന്നെ…”

കനി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ചേച്ചി വേറെ ആരോടും പറയല്ലേ…”

അവൻ സന്ദേഹത്തോടെ കനിയെ നോക്കി.

“ഇല്ലട….പിന്നെ അധികം ചുറ്റലൊന്നും വേണ്ട…
എങ്ങാനും അച്ഛന്റെ മുൻപിൽ പോയി ചാടിയാൽ അറിയാലോ..”

കനി അവനെ ചിരിയോടെ നോക്കിയപ്പോൾ അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു ചേർന്നിരുന്നു.

********************************

“ഡാ അഖിലെ ദേ അവൻ കേറി…”

കോളേജ് ബസിൽ കാർത്തിക്ക് കേറുമ്പോൾ അവനെ കാത്ത് പിന്നിലെ സീറ്റിൽ അവരുണ്ടായിരുന്നു, കോളേജിൽ ജീനയുടെ പിന്നാലെ കൂടിയവരിൽ ഒരു കൂട്ടം. പലവട്ടം ജീനയോട് കൂട്ടത്തിലെ അഖിൽ ഇഷ്ടം പറഞ്ഞെങ്കിലും ജീന അത് മൈൻഡ് ചെയ്യാനെ പോയിരുന്നില്ല, അതോടെ ജീനയുടെ കൂടെ എപ്പോഴും നടക്കുന്ന കാർത്തിക്കിനോട് ഉണ്ടായിരുന്ന അസൂയ കലി ആയി മാറാൻ അധികനാൾ വേണ്ടി വന്നില്ല.

കാർത്തിക്ക് കയറി സീറ്റിൽ ഇരുന്നതും പിന്നിൽ നിന്നും അവർ മുന്നിലേക്ക് നീങ്ങി കാർത്തിക്ക് ഇരുന്ന സീറ്റിനെ ചുറ്റി നിന്നു.
ചുറ്റും മൂനാലുപേർ വട്ടമിട്ടത് കണ്ട് പെട്ടെന്നാണ് കാർത്തിക്ക് മുഖം ഉയർത്തിയത്.

തനിക്ക് ചുറ്റും നിൽക്കുന്നവരെ കണ്ടപ്പോൾ അവനു മനസ്സിലായി ജീനയുടെ പിറകെ നടക്കുന്നവർ, സീനിയേഴ്സ് ആണ്,.
അവൻ ഒന്ന് കൂടെ ഒതുങ്ങി ഇരുന്നു.

“ഡാ നീയും ജീനയും തമ്മിൽ ഇഷ്ടത്തിലാണോ….”

കൂട്ടത്തിലൊരുത്താൻ അവനോടു ചോദിച്ചു.
വിരണ്ടു പോയ കാർത്തിക്ക് ആഹ് സമയം ഒന്നും മിണ്ടാനാവാതെ അവർക്ക് നേരെ മാറി മാറി നോക്കാനെ കഴിഞ്ഞുള്ളു.

“ആഹ് ഇനി ഇഷ്ടത്തിൽ ആണെങ്കിലും പൊന്നുമോൻ അവളെ അങ് മറന്നേക്ക്…”

“അതെ അല്ലേലും ചേട്ടന്മാര് ഇവിടെ സിംഗിൾ ആയിട്ട് നടക്കുമ്പോൾ കോളേജിലെ ചരക്കിനെ ജൂനിയർ ഒരുത്തൻ വളച്ചാൽ മാനക്കേട് ഞങ്ങൾക്കാ…”

കൂട്ടത്തിലെ വേറൊരുത്തൻ പറഞ്ഞു.

“ജീനയെ തല്ക്കാലം ഞങ്ങളിൽ ഏതേലും ഒരുത്തൻ അങ്ങ് നോക്കിക്കോളാം മോൻ ബുദ്ധിമുട്ടണ്ട കേട്ടല്ലോ…
ഇനി അവളോട് മിണ്ടിയും മുട്ടിയുരുമ്മിയും നടന്നാൽ ഞങ്ങൾ കാണാൻ വരുന്നത് ഇങ്ങനെയായിരിക്കില്ല…”

കാർത്തിക്കിന്റെ തോളിൽ ഒന്ന് മുറുക്കി അഖിൽ പറഞ്ഞു.

പതിയെ അവർ പിന്നിലേക്ക് തിരിച്ചു പോയപ്പോൾ കാർത്തിക്ക് ഒന്ന് തരിച്ചു പോയിരുന്നു. എങ്ങനെയോ കോളേജിൽ എത്തി ക്ലാസ്സിൽ ഇരുന്നു, ഓരോ പീരീഡ് കഴിയുന്നത് പോലും അവൻ അറിഞ്ഞില്ല. ഇന്റർവെല്ലിന് ജീന അവന്റെ അടുത്ത് വന്നു.എന്നാൽ അവർ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ കിടന്ന കാർത്തിക്ക്
വിളറിയ മുഖത്തോടെ എല്ലാം കേട്ടിരുന്നതെ ഉള്ളൂ…
പിന്നീടുള്ള സമയമെല്ലാം അവളെ അവോയ്ഡ് ചെയ്ത കാർത്തിക്ക് ക്ലാസ് കഴിഞ്ഞതും ജീനയോട് പറയാൻ പോലും നിൽക്കാതെ ഓടി ബസിൽ കയറി.

അന്ന് വീട്ടിലെത്തിയ കനി പതിവ് പോലെ കാർത്തിക്കിന്റെ മുറിയിലെത്തി.

കട്ടിലിൽ കിടക്കുകയായിരുന്ന അവന്റെ അടുത്തവൾ വന്നിരുന്നു.
എന്നാൽ അവൾ വന്നതും ഇരുന്നതും ഒന്നുമറിയാതെ എന്തോ ആലോചിച്ചു കിടക്കുന്ന കാർത്തിക്കിനെ കണ്ടതും കനി അവനെ കുലുക്കി വിളിച്ചു.

“ഡാ…എവിടെയാ…”

കനിയുടെ പെട്ടെന്നുള്ള വിളിയും മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന ചിന്തകളും ഒരു നിമിഷം അവനെ കുടഞ്ഞതും, ഉള്ളിലേക്കൊതുങ്ങാൻ ആഹ് സമയം കൊതിച്ചിരുന്ന കാർത്തിക്ക് ഈർഷയോടെ അവളുടെ കൈ തട്ടി മാറ്റി.

“എന്താ ചേച്ചീ…ഇത്…ഒന്ന് പോണുണ്ടോ…”

അവൻ പൊട്ടിത്തെറിച്ചപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ അവനിൽ നിന്നുമുണ്ടായ പ്രതികരണത്തിൽ ആകെ ഞെട്ടിതരിച്ചു പോയിരുന്നു കനി.

ഒരു നിമിഷം ഒന്ന് പതറിയ കനി കാർത്തിക്കിനെ നോക്കി,
അവളുടെ കണ്ണിൽ ദയനീയത നിറഞ്ഞിരുന്നു ഉള്ളിലെ വിങ്ങൽ പൊട്ടിയടർന്നു കണ്ണുകളിലൂടെ ഒഴുകിയപ്പോൾ, ഒറ്റ നിമിഷാദ്രം കൊണ്ട് കാർത്തിക്കിന് താൻ ചെയ്തതിന്റെ വ്യാപ്തി ബോധ്യമായി.

കണ്ണ് തുടച്ചു എഴുന്നേറ്റു പോകാൻ ഒരുങ്ങിയ കനിയുടെ കയ്യിൽ പിടിച്ചവൻ തിരികെ ഇരുത്തിയപ്പോൾ മുഖം കുനിച്ചു അവനെ നോക്കാതെ അവൾ ഇരുന്നു.

അത് കൂടെ കണ്ടതോടെ അവന്റെ കണ്ണും നിറഞ്ഞു,
തകർന്ന ഹൃദയത്തോടെ അവൻ അവളുടെ കയ്യിൽ കോർത്ത് പിടിച്ചു തോളിൽ ചാരി ഇരുന്നു കൊണ്ട് ഇന്ന് ബസിൽ ഉണ്ടായതെല്ലാം അവളോട് പറഞ്ഞു.

“കാർത്തീ…”

“ഉം….”

“അവരങ്ങനെയൊക്കെ പറഞ്ഞിട്ട് പോയിക്കഴിഞ്ഞു നീ ഞാൻ വരും വരെ അത് തന്നെ അല്ലെ ആലോചിച്ചെ…”

“ഉം…”

“എന്നിട്ടു എന്ത് തോന്നി…”

“അവരോടു ഒന്നും തിരിച്ചു പറയാൻ പറ്റാതെ പോന്നതിൽ വിഷമം തോന്നി.”

“ഇത്ര പാവം ആവരുത് കാർത്തീ…
പ്ലസ് റ്റു വിൽ നിന്നെ അവര് പുറകെ കൂടി കളിയാക്കിയതും തല്ലിയതും എല്ലാം നീ ഇത്ര പാവം ആയതുകൊണ്ടാ….”

“ആഹ് സമയം എനിക്ക് എന്താണ് വേണ്ടത് എന്ന് എനിക്ക് അറിയാൻ കഴിയുന്നില്ല ചേച്ചീ…
ഒന്നിനും കൊള്ളാത്ത ഒരുത്തനായി പോയല്ലോ എന്ന തോന്നലാണ് എനിക്ക്, കോളേജിൽ എത്തിയപ്പോഴാ ഒന്ന് മാറി വന്നത്,….ഇപ്പോൾ….”

“ഇപ്പൊ എന്താ…നീ ക്ലാസ്സിലെ ഒരു കുട്ടിയുടെ കൂടെ സംസാരിക്കരുതെന്നും നടക്കരുതെന്നും പറയാൻ അവരാരാ…
എന്തെങ്കിലും ഉണ്ടായാൽ ഞങ്ങളോട് പറയുക അല്ലേൽ കോളേജിൽ കംപ്ലൈന്റ്റ് ചെയ്യുക.. അല്ലാതെ ഇങ്ങനെ ഉള്ളിൽ ഇട്ടു ഇവിടെ വന്നു മിണ്ടാണ്ടും പറയാണ്ടും ഇരുന്നാൽ ഞങ്ങൾ എങ്ങിനാ അറിയാ…”

കനിയുടെ വാക്കുകൾ ഉള്ളു തൊട്ട ധൈര്യത്തിൽ അവൻ അവളെ ചുറ്റിപ്പിടിച്ചിരുന്നു.

********************************

പിറ്റേന്നു ക്ലാസ്സിൽ എത്തിയ കാർത്തിക്കിന് പരിഭ്രമം ഉണ്ടായില്ല.
കനി അവനു പകർന്ന ധൈര്യം ആയിരുന്നു മുതൽക്കൂട്ട്. ജീനയോട് പഴയപോലെ കളിച്ചും ചിരിച്ചും അവൻ ഇന്നലെ നടന്നതൊക്കെ പാടെ മനസ്സിൽ നിന്നൊഴിവാക്കി.

കോളേജിൽ നിന്ന് ഇറങ്ങും നേരം ബസിനടുത്തേക്ക് നടക്കും നേരം ചാറിയെത്തിയ മഴ അവനെയും ജീനയെയും ബൈക്ക് സ്റ്റാന്റിനടുത്തേക്ക് നടത്തിച്ചു.

അവളുടെ മുഖത്തേക്ക് തെറിച്ചു തുള്ളുന്ന മഴത്തുള്ളികൾ കവിളിൽ തട്ടി പറ്റിപ്പിടിച്ചിരുന്നു തിളങ്ങി. മേൽചുണ്ടിലും നുണക്കുഴിയിലും വരെ കുഞ്ഞുതുള്ളികൾ ഇടം കണ്ടെത്തുമ്പോൾ കുളിര് കോരുന്ന കാറ്റിൽ ചെറുതായി വിറച്ചു കാർമേഘം മൂടിയ ആകാശം നോക്കി നിൽക്കുക ആയിരുന്നു ജീന.

ബാഗിൽ നിന്നും കുടയെടുത്തു നിവർത്തി കാർത്തിക്ക് അവളെ നോക്കി.

“എൻട്രന്സിൽ ആക്കണോ…”

മറുപടി പറയാതെ അവൾ അവന്റെ കുടക്കീഴിൽ കയറി,
കുടയെ കബിളിപ്പിച്ചു ഒലിച്ചിറങ്ങുന്ന തുള്ളികൾ തോളിൽ മുത്തമിട്ട് തുടങ്ങിയപ്പോൾ അവന്റെ കൈക്കൊപ്പം അവളും കുടയിൽ കൈ ചേർത്ത്പിടിച്ചു, അവന്റെ തോളോട് തോൾ ഉരുമ്മി, അവനിലെ ചൂട് കൊതിച്ചിട്ടെന്നപോലെ അവൾ അവനെ ഒട്ടിച്ചേർന്നു നടന്നു.
അവളുടെ ഓരോ സ്പർശനവും കണ്ണിലെ ഭാവങ്ങളും കാർത്തിക്കിനെ മായലോകത്തു എത്തിക്കുക ആയിരുന്നു. മഴ ചുറ്റും തീർത്ത നനവിലും തണുപ്പിലും ആഹ് കുടക്കീഴിൽ ജീന അവനായി ഒരു നെരിപ്പൊടൊരുക്കിയ പോലെ ചൂട് അവർക്കിടയിൽ തങ്ങി നിന്നു, പുതുമഴയുടെ മണത്തിന് മേലെയും അവളുടെ ചെറു വിയർപ്പും മങ്ങി തുടങ്ങിയ കൊളോണിന്റെയും സുഗന്ധം അവന്റെ നാസിക വലിച്ചെടുത്തു. കുടയിൽ തന്റെ കൈക്കുമേലെ അമർന്നിരുന്ന നനുത്ത കൈ ചെറു കാറ്റടിക്കുമ്പോൾ വിറക്കുന്നത് അവൻ അറിഞ്ഞു.
ആഹ് സമയം അവൻ പോലും അറിയാതെ ആണ് അവന്റെ മറുകൈ അവളുടെ തോളിൽ ചുറ്റി അവനിലേക്ക് കുറച്ചു കൂടെ അടുപ്പിച്ചത്,
അവനെ നോക്കി പുഞ്ചിരിച്ച ജീന ആഹ് ചൂട് പറ്റി അവനിലേക്ക് ചേർന്ന് നടന്നു.

എൻട്രന്സിൽ അവളെ കാത്ത് അവളുടെ അങ്കിളിന്റെ കാർ ഉണ്ടായിരുന്നു.

അവനോടു യാത്ര പറഞ്ഞു അവൾ പോയി.
തിരികെ ബസിൽ കയറാനായി കാർത്തിയും നടന്നു.

ഇന്നലെ തങ്ങൾ പറഞ്ഞ കാര്യം ഒന്നും അവന് ഏശി കൂടി ഇല്ല എന്നുള്ള തിരിച്ചറിവിൽ ഇതെല്ലാം കണ്ട് കലി പൂണ്ട് നിൽക്കുകയായിരുന്നു അഖിലും ബാക്കി ഉള്ളവരും.

“എന്താടാ…എല്ലാം കൂടെ മുഖോം കേറ്റിപ്പിടിച്ചോണ്ട് നിക്കണേ…”

കാന്റീനിൽ നിന്ന് അങ്ങോട്ടേക്ക് ഓടി വന്നു മഴ നനഞ്ഞ മുടിയും ഷർട്ടും കുടഞ്ഞുകൊണ്ട് ജിഷ്ണു ചോദിച്ചു.

“ഓഹ് ഒന്നൂല്ല അളിയാ…ജൂനിയേഴ്സിനൊന്നും ഇപ്പോൾ പഴേ പോലെ പേടി ഒന്നും ഇല്ല….”

“അതെന്താടാ…”

“നീ ഇന്നല്ലേ സെം തുടങ്ങിയിട്ട് കയറുന്നെ…നമ്മുടെ അഖിൽ ഫസ്റ്റ് ഡേ ജൂനിയേഴ്‌സ് വന്ന അന്ന് തന്നെ ഒരു കിളിയെ നോട്ടം ഇട്ടതാ ഇപ്പോൾ അവള് അവളുടെ ക്ലാസ്സിൽ തന്നെ ഉള്ള ഒരുത്തന്റെ ഒപ്പം സെറ്റ് ആയി…”

“അയ്യേ ഇത്ര ഊള കേസിനാണോ നീയൊക്കെ ഇങ്ങനെ ബലം പിടിക്കുന്നെ…അവനെ പിടിച്ചൊന്നു വിരട്ടിയാൽ പോരെ…”

“അതൊക്കെ ചെയ്തതാടാ അവന്റെ അപ്പോഴുള്ള ഇരിപ്പും ഭാവോം കണ്ടപ്പോൾ ഏറ്റെന്ന് കരുതീതുമാ….എവിടുന്ന്…”

“ഏതാ…അവൻ…??”
പോക്കെറ്റിൽ നിന്നെടുത്ത കർച്ചീഫിൽ തല ഒന്ന് തോർത്തി ജിഷ്ണു അഖിലിനൊപ്പം നിന്നവനോട് ചോദിച്ചു.

“ദേ ആഹ് ബസിലേക്ക് നടക്കുന്നത് തന്നെ ഐറ്റം…”

“ഏതു ആഹ് കാർത്തിക്കൊ…”

“നിനക്ക് അവനെ എങ്ങനെ അറിയാം…”

അത്രയും നേരം മിണ്ടതിരുന്ന ജിഷ്ണു ആയിരുന്നു ചോദിച്ചത്.

“ഓഹ് പ്ലസ് റ്റു വിൽ ഇവനെന്റെ ജൂനിയർ ആയിരുന്നു…അവിടെ ഇട്ടു ഇവന്റെ മെക്കിട്ട് കേറൽ ആയിരുന്നു എന്റെ സ്ഥിരം പരിപാടി, ഇവന്റെ കാര്യം ഞാൻ ഇപ്പോൾ തീർത്തു തരാം നീയൊക്കെ വാ…”

സ്വപ്നസഞ്ചാരത്തിൽ തന്നെ ആയിരുന്നു കാർത്തിക്ക് ബസിൽ ഇരിക്കുമ്പോഴും.
ഓർമ വെച്ച നാൾ മുതൽ അമ്മ രേവതിയും കനിയും ഒഴികെ താൻ ഇതുവരെ ഒരു പെണ്ണുമായും അടുത്തിടപഴകിയിട്ടില്ല, അതിനു കഴിഞ്ഞിട്ടുമില്ല എന്നും വേട്ടയാടിയിരുന്ന അപകർഷതാബോധം തന്നെ ആയിരുന്നു കാരണം…ഇന്നിവിടെ ജീനയുമായുള്ള നിമിഷങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു നനവ് പടരുന്നത് അവനറിയുന്നുണ്ട്.

“മോൻ..ഒരഞ്ചു മിനിറ്റ് സ്വപ്നത്തിൽ നിന്നൊന്നിറങ്ങാവോ….”

പുച്ഛം തിങ്ങിയ സ്വരം കേട്ട് കണ്ണ് തിരിച്ച കാർത്തിക്കിന്റെ മുഖം വിളറി വെളുത്തു. സ്വതവേ വെളുത്ത മുഖം വീണ്ടും ഐസ് പോലെ ആയി.

“എന്നെ നീ മറക്കില്ലെന്നറിയാം…
അതോണ്ട് പരിചയപ്പെടുത്തുവൊന്നും വേണ്ടല്ലോ…”

വികൃതമായി ചിരിച്ചുകൊണ്ട് ജിഷ്ണു അവനിരുന്ന സീറ്റിൽ ഇരുന്നു അഖിലും ബാക്കി ഉള്ളവരും അവനു ചുറ്റും സ്ഥലം പിടിച്ചു.

“നിന്റെ തന്തയെ കണ്ടുപിടിച്ചോടാ…”

ജിഷ്ണുവിന്റെ നാവിൽ നിന്നും വീണ വിഷം കേട്ട കാർത്തിക്കിന്റെ ചെവി കരിഞ്ഞു.

“അതെന്താടാ ജിഷ്ണു കണ്ടുപിടിക്കാൻ…”

“ആഹ് അത് നിനക്കൊന്നും അറിയേല…നീ ഇവന്റെ തന്തയെന്നും പറഞ്ഞു ഇപ്പോൾ നടക്കുന്ന ആളെ കണ്ടിട്ടുണ്ടോ…”

ജിഷ്ണു മുഖം പൊക്കി അഖിലിനോട് ചോദിച്ചു.

“ഇല്ല…എന്ത്യെടാ…”

“ആഹ് കണ്ടാൽ പിന്നെ നിനക്കും സംശയം വരും….
എനിക്കിത് ഇവൻ പ്ലസ് റ്റു വന്നപ്പോൾ മുതലുള്ള സംശയവാ…അന്ന് എന്തൊക്കെ നടന്നു എന്നറിയുവോ ആഹ് സംശയം ഒന്ന് മാറി കിട്ടാൻ…എന്നിട്ട് മാറിയതുമില്ല…
ആഹ് ഇനിയിപ്പോൾ നീ ഇവിടെ ഉള്ളോണ്ട് സൗകര്യം പോലെ തീർക്കാല്ലോ അല്ലെ…”

അവരുടെ ഇടയിലിരുന്നു കാർത്തിക്ക് ഉരുകുകയായിരുന്നു.
മഴയും നനഞ്ഞു പോകുന്ന ആഹ് യാത്രയിലും അവൻ വിയർത്തൊലിച്ചു അവരുടെ നടുവിൽ തളർന്നിരുന്നു..
കനി പകർന്നു കൊടുത്ത ധൈര്യം മുഴുവൻ ജിഷ്ണുവിനെ കണ്ട നിമിഷം മുതൽ ഒലിച്ചു പോയിരുന്നു.അവന്റെ മുന്നിൽ പ്ലസ് വണ്ണിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ചെകുത്താൻ വീണ്ടും മുന്നിൽ നിൽക്കുന്ന അവസ്ഥ ആയിരുന്നു. ഭൂതകാല സ്മരണകൾ വരിഞ്ഞു മുറുകിയപ്പോൾ അവന്റെ നാവിനും എന്തിന് ശ്വാസത്തിന് പോലും ആരോ ചങ്ങലയിട്ട പോലെ ആയിരുന്നു.
ചുറ്റുമുള്ള സ്റ്റുഡന്റസ് ഉയർന്നും താഴ്ന്നും എന്താണ് നടക്കുന്നതെന്നറിയാൻ എത്തികുത്തി നോക്കുന്നുണ്ടായിരുന്നു..
കാർത്തിക്കിനെ ചുറ്റിയിരുന്ന ജിഷ്ണുവിന്റെ കണ്ണ് തങ്ങൾക്ക് നേരെ കനത്തു വരുന്നത് കണ്ട അവർ പിറുപിറുത്തുകൊണ്ട് താഴേക്ക് ഇരുന്നു.

“അപ്പോൾ മക്കള് ആദ്യം പോയി തന്തയെ തപ്പി കണ്ടുപിടിക്ക് എന്നിട്ട് ഒരു പെണ്ണിനെയൊക്കെ നോക്കാം…”

ജിഷ്ണു അവനെ നോക്കി ക്രൂരമായ ചിരിയോടെ അവനോടു പറയുമ്പോൾ, കാർത്തിക്കിന്റെ മനസ്സ് ഏതോ കോണിൽ ഇരുന്നു അലറുകയായിരുന്നു.

********************************

“എനിക്ക് വയ്യേച്ചി… ഇനിയും അവർക്ക് മുന്നിൽ പോയി നാണം കെടാൻ,… അവരുടെ മുന്നിൽ തെറ്റു എന്താന്നു പോലും അറിയാതെ തലയും കുനിച്ചു ഇരിക്കാൻ….എനിക്കിനി പഠിക്കണ്ട…”

“നീ ഇതെന്തൊക്കെയാ ചെക്കാ ഈ പറേണേ….ഇത്രേ ഉള്ളൂ നീ…”

മാറിൽ കിടന്നു കരയുന്ന കാർത്തിക്കിനെ നെഞ്ചോടടുപ്പിച്ചു തഴുകി ആശ്വസിപ്പിക്കുമ്പോഴും കനിയുടെ കണ്ണുകളും നിറഞ്ഞൊഴുകകയായിരുന്നു.

“അവരെ പേടിച്ചാ നീ പഠിപ്പ് നിർത്താൻ പോണേ…
അത്രയ്ക്കും ധൈര്യല്ലാത്താള ന്റെ കാർത്തീ… ഒന്നുല്ലേലും ഒരു പോലീസാരന്റെ മോനല്ലേ,…”

അവന്റെ മുഖം പിടിച്ചുയർത്തി തന്റെ കണ്ണീര് കഷ്ടപ്പെട്ടു ഒളിപ്പിച്ചുകൊണ്ട് കനി അവനോട് ചോദിച്ചു.

“എനിക്കറിയില്ല ചേച്ചി…..കേട്ട് കേട്ട് ഇപ്പോ എനിക്കും ഉറപ്പിച്ചു പറയാൻ കഴിയണില്ല….”

കരഞ്ഞു ചുവന്നു കലങ്ങിയ കണ്ണും മുഖവുമായി അവളെ നോക്കിയ കാർത്തിക്കിനോട് അവൾക്ക് പറയാൻ ഉത്തരം ഉണ്ടായിരുന്നില്ല.
————————————-

“എന്താ നീ ഒന്നും കഴിക്കാത്തെ വിശപ്പില്ലെ…”

അത്താഴത്തിന് ഇരിക്കുമ്പോഴായിരുന്നു എന്തോ ആലോചിച്ചിരുന്ന കാർത്തിക്കിനെ നോക്കി ദേവൻ ചോദിച്ചത്,
ദേവന്റെ ചോദ്യത്തിൽ ഭക്ഷണത്തിൽ വിരലിട്ടിളക്കി കൊണ്ടിരുന്ന കനിയും ഞെട്ടി…”

“വന്നപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ ഇവന്റെ മുഖത്തിനൊരു വാട്ടം,… ഇവനു മാത്രമല്ല പെണ്ണിനും ഉണ്ട്…”

ദേവന്റെ പ്ലേറ്റിലേക്ക് തോരൻ വിളമ്പുന്നതിനിടയിൽ കനിയെയും കാർത്തിക്കിനെയും മാറി മാറി നോക്കിക്കൊണ്ട് രേവതിയും കൂട്ടിച്ചേർത്തു.

“അച്ഛാ…എനിക്ക്,…..
……എനിക്കൊരു ബൈക്ക് വാങ്ങി തരുവോ…”

കാർത്തിക്ക് ദേവനോട് ചോദിച്ചു അപ്പോഴും അവന്റെ തല കുനിഞ്ഞു തന്നെ ഇരുന്നു.

“എന്തിനാ ഇപ്പോ ബൈക്ക്, അതൊന്നും വേണ്ട…എനിക്ക് പേടിയാ…”

കേട്ട നിമിഷം തന്നെ രേവതി തന്റെ പ്രതിഷേധം അറിയിച്ചു.

അതോടെ കാർത്തിക്ക് ദയനീയമായി കനിയെ നോക്കി.

“നിനക്ക് ഇപ്പോൾ എന്തിനാ ബൈക്ക്….ബസിൽ പോയാൽ പോരെ…”

ദേവൻ രേവതിയെ ഒന്ന് നോക്കിയിട്ട് കാർത്തിക്കിനോട് ചോദിച്ചു.

“അച്ഛാ…അവനൊരു ബൈക്ക് ഉണ്ടായിരുന്നേൽ എനിക്കും ബാങ്കിൽ പോവാനും വരാനും സുഖമായേനെ…ബസിലെ ഇടിയും തിരക്കും ഒന്നും കൊള്ളേണ്ടല്ലോ…”

കനി പ്രതീക്ഷയോടെ ദേവനെ നോക്കി കെഞ്ചുന്ന പോലെ പറഞ്ഞു.
“അതിനിപ്പോ എത്ര വരും എന്ന് വെച്ചാ…”

രേവതി വീണ്ടും ഉച്ചത്തിൽ ആലോചിച്ചു.

“എന്റെ സേവിങ്‌സ് കുറച്ചുണ്ടല്ലോ അതെടുക്കാം…”

“അത് വേണോ മോളെ…”

ദേവൻ കനിയോട് ചോദിച്ചു.

“ഒരാവശ്യത്തിന് എടുത്തില്ലെങ്കിൽ പിന്നെന്തിനാ അച്ഛാ..”

എല്ലാം കേട്ട് നിശബ്ദനായി ഇരിക്കുന്ന കാർത്തിക്കിന്റെ മേലെ ആയിരുന്നു അത് പറയുമ്പോൾ കനിയുടെ കണ്ണുകൾ.

********************************

“ഡാ കാർത്തീ… മതി കള്ള പനിയും പിടിച്ചു കിടന്നത്…രണ്ടു ദിവസമായില്ലേ…
താഴേക്ക് വാ അച്ഛൻ വിളിക്കുന്നുണ്ട്..”

രേവതി കട്ടിലിൽ കിടന്നിരുന്ന കാർത്തിക്കിന്റെ അരികിൽ വന്നിരുന്നു കുസൃതിയോടെ പറഞ്ഞു.

പതിയെ എഴുന്നേറ്റു രേവതിയെ നോക്കിയ കാർത്തിക്കിന്റെ മുടിയിലൂടെ രേവതി കയ്യോടിച്ചു.

“താഴേക്ക് വാടാ വാശിക്കാരാ…”

കവിളിൽ ഒന്ന് പിച്ചിയിട്ട് രേവതി താഴേക്ക് പോയി.

“ഒന്ന് മുനങ്ങി എഴുന്നേറ്റ കാർത്തിക്ക് അരികിൽ കിടന്ന ഫോൺ എടുത്തു സമയം നോക്കി മുകളിൽ കിടന്നിരുന്ന മിസ്ഡ് കാൾ അലർട്ടുകൾ അവൻ കണ്ടില്ലെന്നു വെച്ചു, താഴേക്കിറങ്ങി.

ഹാളിൽ ദേവൻ ഉണ്ടായിരുന്നു, കനി ജോലിക്ക് പോയിരുന്നു.

“ഇന്ന് ബൈക്ക് കിട്ടിയാൽ നാളെ നിന്റെ പനി മാറുവോട കാർത്തീ…”

ദേവൻ അവനോടു ചോദിക്കുമ്പോൾ ചുണ്ടിലും വാക്കിലും ഒരു പുഞ്ചിരി ഒളിഞ്ഞു കിടന്നിരുന്നു.
കസേരയിൽ ഇരുന്ന രേവതിയുടെ കണ്ണിലും ഒരു ചിരി പരന്നു.

“പോയി ഡ്രസ്സ് മാറി വാ…..ഒരു ബൈക്ക് ഉണ്ട് എന്റെ കൂട്ടുകാരന്റെ മോന്റെയാ അവൻ ഗൾഫിൽ പോയി…
അധികം ഉപയോഗിച്ചിട്ടൊന്നുമില്ല…
നിനക്കിഷ്ടപ്പെട്ടൽ ഇന്ന് കണ്ടു ഇന്ന് തന്നെ കൊണ്ട് പോരാം…”

ദേവന്റെ വാക്കുകൾ കേട്ട കാർത്തിക്കിന്റെ മുഖം വിടർന്നു വിശ്വാസം വരാതെ അവൻ ദേവനെയും രേവതിയെയും മാറി മാറി നോക്കി.

“അവന്റെ ചിരി കണ്ടില്ലേ….ഇന്ന് രാവിലെ വരെ മുഖം ഒരു കൊട്ടായായിരുന്നു…”

രേവതി ചിരിയോടെ വന്നു അവന്റെ കയ്യിൽ പതിയെ പിച്ചി.

“പോയി ഡ്രസ്സ് മാറി വാടാ ചെക്കാ…”

കാർത്തി കേട്ട പാതി കേൾക്കാത്ത പാതി മുകളിലേക്ക് ഓടി.

********************************

“ഡാ….കാർത്തീ…നീ എടുത്തോ…ബൈക്ക് നിനക്കിഷ്ട്ടായോ….”

വൈകിട്ട് ബാങ്കിൽ നിന്നിറങ്ങിയ കനി കണ്ടത് ബാങ്കിന് മുന്നിൽ റോഡ് സൈഡിൽ ബൈക്കിൽ ചാരി അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന കാർത്തിക്കിനെ ആയിരുന്നു.
അവനരികിലേക്ക് വേഗത്തിൽ വന്നു അവൾ ആഹ് ബൈക്കിനെ തൊട്ടും തലോടിയും നോക്കി.

“പൾസർ….!!!
കറുപ്പ് ആണല്ലോ…”

ടാങ്കിന് മുകളിൽ പേരിലൂടെ കയ്യോടിച്ചു കൊണ്ടവൾ അവനോടു ചോദിച്ചു.

“എന്ത് പറ്റി ചേച്ചിക്ക് കറുപ്പ് ഇഷ്ടോല്ലേ…”
അവളുടെ നോട്ടം കണ്ട കാർത്തിക്കിന് സന്ദേഹം.

“എനിക്ക് ഇഷ്ടപ്പെട്ടെടാ ചെക്കാ…
…..രണ്ടീസം മുകളിൽ കയറി നീ അടയിരുന്നപ്പോൾ ഞാനാ അച്ഛനോട് പറഞ്ഞെ എങ്ങനേലും ഒരു ബൈക്ക് നോക്കാൻ…ന്നാലും ഇത് പുതിയത് പോലുണ്ടല്ലോടാ…”

“അതിനു ഇതധികം ഓടിയിട്ടില്ലേച്ചി…
…….ചേച്ചി കേറ്….ഒന്ന് കറങ്ങണോ നമുക്ക് ബൈക്കിൽ…”

“അയ്യട അധികം കറക്കോന്നുമില്ല…എനിക്കും പേടിയാ പിന്നെ ഇതിപ്പോൾ ഇങ്ങനെയൊരാവശ്യം വന്നോണ്ടാ…”

“ഓഹ് ശെരി ചേച്ചി ഇപ്പൊ കേറ്…”

“എങ്ങനെയാടാ…”

സാരി ഒന്ന് കയ്യിൽ കോർത്ത് പിടിച്ചു എങ്ങനെ കയറുമെന്ന ചിന്തയിൽ കനി നിന്നു.

“ചേച്ചി ഇവിടെ കാല് ചവിട്ടി ഒരു സൈഡിലേക്ക് കാലിട്ടിരുന്നോ….
ഇന്നാ ഇവിടെ മുറുക്കി പിടിച്ചു കേറി ഇരുന്നോ…”

കനിയുടെ വലത്തേ കൈ എടുത്തു തന്റെ തോളിലേക്കു അവൾക്ക് സപ്പോർട്ടിനു വേണ്ടി അവൻ വച്ച് കൊടുത്തു. അവന്റെ തോളിൽ മുറുകെ പിടിച്ചു ഉയർന്ന കനി ഒന്നാടി ബൈക്കിലേക്ക് ചരിഞ്ഞു ഇരുന്നു.

“ഹോ ഒന്ന് കയറാൻ തന്നെ എന്ത് പാടാ….ഇനി ഞാൻ എങ്ങാനും ഉരുണ്ടു വീഴുമോടാ…”

അവന്റെ തോളിൽ പിടിച്ചു ഇരിക്കാൻ അവളൊന്നു ബുദ്ധിമുട്ടി. അത് കണ്ട കാർത്തീ തോളിൽ ഇരുന്ന അവളുടെ കയെടുത്തു തന്റെ വയറിലൂടെ ചുറ്റിച്ചു.
അവളുടെ നെഞ്ച് അവന്റെ പുറത്തു ചാഞ്ഞു.

“ഇങ്ങനെ മുറുക്കെ പിടിച്ചോ….
സാരിയുടെ തുമ്പെടുത്തു പിടിച്ചോട്ടാ…ഇല്ലേൽ അത് വീലിൽ ചുറ്റും…”

കാർത്തി പറഞ്ഞത് കേട്ട കനി തുമ്പെടുത്തു മടിയിലേക്ക് വച്ചു.

“പറപ്പിക്കട്ടെ…ചേച്ചീ…”

“ദേ ചെക്കാ തല്ലു കൊള്ളും നീയ്….സ്പീഡിലെങ്ങാനും പോയാൽ ഇപ്പോഴേ അച്ഛനോട് പറഞ്ഞു ബൈക്ക് ഞാൻ തിരിച്ചു കൊടുപ്പിക്കും…”

കനി ഒന്ന് ചൂടായതോടെ കാർത്തിക്ക് ഒന്ന് ചിരിച്ചു അയഞ്ഞു.

“ഞാൻ തമാശ പറഞ്ഞതല്ലേ ചേച്ചിക്കുട്ടി…”

പതിയെ ചാവി തിരിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവർ മുന്നോട്ടു നീങ്ങി.
അല്പനേരം കഴിഞ്ഞതോടെ കനിക്ക് ആദ്യമുണ്ടായിരുന്ന ഭയം മാറി അവന്റെ പിന്നിലുള്ള യാത്ര അവൾ ആസ്വദിക്കാൻ തുടങ്ങി., തഴുകിപോവുന്ന കാറ്റും പിന്നിലേക്കൊടുന്ന വഴിത്താരകളും, അവളുടെ മുഖം അവന്റെ തോളിൽ ചാഞ്ഞു.

“ഉറങ്ങിക്കളയല്ലേ ചേച്ചി താഴെ വീഴുവേ…”

“ഉറങ്ങുവൊന്നുമില്ലെടാ ചെക്കാ…നല്ല രസം ഇങ്ങനെ പോവാൻ….”

ആഹ് യാത്ര ആസ്വദിച്ചു കൊണ്ടവർ വീട്ടിലെത്തുമ്പോൾ അവർ വന്ന ഒച്ച കേട്ട് രേവതി മുന്നിലെത്തി.

“എത്തിയോ….ഒരു ചേച്ചിയും അനിയനും…..
….അവനോടു എന്നെയൊന്നു ബൈക്കിൽ കൊണ്ടുപോവാൻ പറഞ്ഞപ്പോൾ
എന്തായിരുന്നു….അവൻ ചേച്ചിയെ ബൈക്കിൽ കേറ്റിയിട്ടേ വേറെ ആരേം കേറ്റൂന്ന്…..”

“ഇനി അമ്മയ്ക്ക് കേറാല്ലോ വാ…എവിടെ പോണം…”

ബൈക്ക് ഒന്ന് റേസ് ചെയ്യിച്ചുകൊണ്ട് കാർത്തി രേവതിയോട് ചോദിച്ചു.

“ഓ എനിക്കെങ്ങും പോവണ്ട നിങ്ങൾ ചേച്ചിയും അനിയനും കൂടി പോയാൽ മതി ഇനി അതുണ്ടാക്കി താ ഇതുണ്ടാക്കി താ എന്നൊക്കെ പറഞ്ഞു വാ…”

കെറുവ് കാട്ടി അകത്തേക്ക് കയറിപോയ രേവതിയെ ബൈക്ക് സ്‌റ്റാൻഡിൽ ഇട്ടു ഓടി വന്ന കാർത്തിക്ക് ചുറ്റിപ്പിടിച്ചു കൊഞ്ചിച്ചു.

“അയ്യേ…അമ്മേം ചേച്ചിയേം എല്ലാടത്തും കൊണ്ടോവാൻ അല്ലെ ഞാൻ…അയിന് ഇത്രേം കുശുമ്പോ…”

രേവതിയുടെ കവിളിൽ അവൻ പിച്ചി കളിയാക്കിയപ്പോൾ മറച്ചു പിടിച്ച ചിരി അവളിൽ നിന്ന് പിടിവിട്ടു പുറത്തേക്ക് വന്നു.

“അവനെ ഇത്രേം സന്തോഷായിട്ട് കണ്ടിട്ടില്ല അല്ലെ ഏട്ടാ…”

“ഹ്മ്മ്…കനിയും ഒന്ന് ചിരിച്ചു കാണുന്നത് ഇപ്പോഴാ…ആഹ് പ്രസരിപ്പ് ഒക്കെ തിരിച്ചെത്തുന്ന പോലെ…”

രാത്രി ദേവനോടൊപ്പം കിടന്ന രേവതി ഇന്നത്തെ കാര്യങ്ങൾ ഓർത്തു പറഞ്ഞു.

********************************

0cookie-checkഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം – 4

  • ഉല്ലാസയാത്ര Part 5

  • ഉല്ലാസയാത്ര Part 4

  • ഉല്ലാസയാത്ര Part 3