ഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം – 5

രണ്ട് ദിവസം നീ എവിടെ ആയിരുന്നു…ഞാൻ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കാഞ്ഞേ…”

പിറ്റേന്ന് ക്ലാസ്സിൽ എത്തിയ കാർത്തിക്കിനെ ഇന്റർവെല്ലിന് ജീന പുറത്തേക്ക് കൊണ്ട് വന്നു.
രാവിലെ വന്ന നേരം മുതൽ അവൻ ജീനയെ നോക്കാനോ മിണ്ടാനോ നിൽക്കാതെ മാറി നടക്കുകയായിരുന്നു.
സഹികെട്ട് ഉച്ചയ്ക്കുള്ള ഇന്റർവെല്ലിന് അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടവൾ പുറത്തേക്ക് വന്നിട്ട് ചോദിച്ചുകൊണ്ടിരുന്നു.

അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാമായിരുന്നെങ്കിലും അവളോട് അത് പറയണോ വേണ്ടയോ എന്നുള്ള ചിന്തയിൽ കുഴങ്ങുകയായിരുന്നു കാർത്തിക്ക്.

“നീ എന്താ ഉത്തരം പറയാത്തെ….ഇനി എന്നോട് പറയാൻ പറ്റാത്ത എന്തേലുമാണോ…”

അവളുടെ കൂർത്ത നെഞ്ച് തുളയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കിയ അവന് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി.

“ഞാൻ…എനിക്ക്…വീട്ടിൽ കുറച്ചു പ്രശ്നം ഉണ്ടായി…അതോണ്ടാ…”

“ഇത് നിനക്കെന്നാൽ വിളിച്ചപ്പോൾ അങ്ങ് പറഞ്ഞാൽ പോരെ……വീട്ടിൽ എന്ത് പ്രശ്നം…”

ജീന വീണ്ടും അവനു നേരെ തിരിഞ്ഞു.

“അത് എനിക്കൊരു ബൈക്ക് വേണം എന്ന് പറഞ്ഞു. അതിന്റെ കുറച്ചു പ്രശ്നം…”

അവൻ കിട്ടുന്ന പോലെ അവളോട് നുണ പറഞ്ഞു.

“എന്നിട്ടിപ്പോൾ പ്രശ്നം മാറിയോ…”

“ആഹ്…”

“അതെങ്ങനെ…”

“എനിക്ക് ബൈക്ക് വാങ്ങി തന്നു…”

കാർത്തിക്ക് പറഞ്ഞത് കേട്ട ജീന ഒന്ന് അതിശയിച്ചു…

“ഏഹ്… ബൈക്ക് വാങ്ങി തന്നെന്നോ…എന്നിട്ടെവിടെ…”
“അവിടെയുണ്ട്….സ്റ്റാൻഡിൽ…”

“എന്നിട്ടാണോ നീ എന്നോട് പറയാഞ്ഞേ…വാ ഇങ്ങോട്ട്…”

അവന്റെ കൈയും വലിച്ചുകൊണ്ടവൾ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ബെൽ മുഴങ്ങുന്നുണ്ടായിരുന്നു.

————————————-

“പൾസർ 180…ബ്ലാക്ക് കളർ…ഹ്മ്മ്…നൈസ്…”

ബൈക്കിനടുത്തെത്തിയ ജീന ഒന്ന് ചുറ്റി നോക്കി പറഞ്ഞു.

“വാ…നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാം.. ”

ബൈക്കിൽ ചാരി അവൾ അവനെ നോക്കി.

“അതിനിപ്പോൾ ബെൽ അടിച്ചില്ലേ… ക്ലാസ്സ് തുടങ്ങും…”

“പിന്നെ നീ ആദ്യമായിട്ടല്ലേ കട്ട് ചെയ്യുന്നേ…ഇത് എന്റെ കാൾ എടുക്കത്തത്തിന്റെ ശിക്ഷ…കം ഓൺ കാർത്തീ…”

വിരൽ ചൂണ്ടി അവൾ വിളിച്ചപ്പോൾ ജിഷ്ണുവോ അഖിലോ അന്നത്തെ സംഭവങ്ങളോ അവന്റെ മനസ്സിൽ വന്നില്ല.

ബൈക്കിൽ ഈസി ആയി അവൾ കയറി അവന്റെ തോളിൽ കൈവെച്ചു അവൾ ഇരുന്നു.

അവളിട്ടിരുന്ന ചുരിദാർ ആയിരുന്നു അവന്റെ മനസ്സിൽ ചേച്ചിക്കും ഒന്ന് വാങ്ങിയാൽ കഷ്ടപ്പെടാതെ അവൾക്കിരിക്കാമായിരുന്നു എന്ന ചിന്തയിൽ ആയിരുന്നു കാർത്തിക്ക്.

“ഡാ എന്താ ആലോചിക്കുന്നെ പോ…”

അവന്റെ തോളിൽ തട്ടി ജീന ഒച്ചയിട്ടു…

“എങ്ങോട്ട് പോണം…??”

“എങ്ങോട്ടു വേണേലും പോവാം നീ ആദ്യം വണ്ടി എടുക്ക്…”

ബൈക്കിൽ അവർ ചുറ്റിപ്പിടിച്ചിരുന്നു പോവുന്നത് കണ്ട ജിഷ്ണുവിന്റെയും അഖിലിന്റെയും ഉള്ളിൽ പക കത്തുകയായിരുന്നു.

********************************

“എവിടെ ആയിരുന്നെടാ ചെക്കാ ഇതുവരെ എത്ര നേരായി കാത്ത് നിക്കുണൂ…ഇതിലും ബേധം ഞാൻ ബസിൽ വരണതായിരുന്നു…”

ജീനയുമായി ചുറ്റിയ കാർത്തിക് തിരിച്ചെത്തിയപ്പോൾ ഒത്തിരി വൈകിയിരുന്നു.

ജീനയെ കോളേജ് എൻട്രന്സിൽ ഇറക്കി അവൻ പായുകയായിരുന്നു കനിയെ പിക്ക് ചെയ്യാനായി.

“നിന്റെ ബാഗ് എന്ത്യെ ചെക്കാ….”

കയറി ഇരുന്നു കഴിഞ്ഞു കനി ചോദിച്ചു.

“അയ്യോ…ഞാൻ മറന്നുപോയി…കോളേജിൽ ഉണ്ട്…”

“എന്താടാ ബാഗ് കോളേജിൽ വച്ച് മറന്നു പോവേ….നിന്നെക്കൊണ്ട് വയ്യല്ലോ…”

“അത് ചേച്ചീ….ഞാൻ പെട്ടെന്ന്….
ഞാൻ ചേച്ചിയെ വീട്ടിൽ ആക്കിയിട്ട് പോയെടുക്കാം…”

അവൻ ബൈക്ക് എടുത്തുകൊണ്ട് പറഞ്ഞു.
കനിയെ വീട്ടിലാക്കി. അവൻ കോളേജിലേക്ക് പാഞ്ഞെത്തി.
ഭാഗ്യം കൊണ്ട് ക്ലാസ്റൂം അടച്ചിട്ടുണ്ടായിരുന്നില്ല…

അകത്തു കയറി ബാഗെടുത്തവൻ തിരികെ സ്റ്റാൻഡിലേക്ക് നടന്നു.

ബൈക്കിനടുത്തെത്തിയ അവന്റെ കണ്ണുകൾ ആഹ് കാഴ്ച്ച കണ്ടു പിടഞ്ഞു.
ബൈക്കിലെ പുറം മുഴുവൻ കോറി വരച്ചിരിക്കുന്നതവൻ കണ്ടു.
അവന്റെ കണ്ണുകൾ ചുറ്റും പരതി..
അവനൊഴികെ അവിടം ശൂന്യമായിരുന്നു.
അവൻ നടന്നു ബൈക്കിനടുത്തെത്തി,
അവിടെ അവൻ കണ്ടു ടാങ്കിന് മുകളിൽ കറുപ്പ് പെയിന്റിനെ ഉരിഞ്ഞു മാറ്റി കൊണ്ട് തിളങ്ങുന്ന വാക്കുകൾ.

“Bastard”

ഒരു നിമിഷം കൊണ്ടവന് അത് ചെയ്തതാരാണെന്നു മനസ്സിലായി.
അവന്റെ കൈവിരലുകൾ ബൈക്കിനു മുകളിലൂടെ ഓടിക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.
തൊടുമ്പോൾ പൊള്ളുന്ന പോലെ ഹൃദയത്തിന്റെ മിടിപ്പ് കാതിൽ കേൾക്കാം…
ചുറ്റും നോക്കിയ അവനു ഉള്ളിലേക്കിരച്ചത്തിയ ഒറ്റപ്പെടൽ സഹിക്കാൻ കഴിഞ്ഞില്ല.

ഹെൽമെറ്റ് എടുത്തു വെച്ച് ബൈക്കിൽ കയറുമ്പോഴേക്കും അവൻ വിതുമ്പി പോയിരുന്നു.

ചേച്ചി തനിക്ക് വേണ്ടി അവളുടെ സേവിങ്‌സ് കൂട്ടിയതിൽ നിന്നും വാങ്ങി തന്ന ബൈക്ക്…
അച്ഛനും അമ്മയും എന്റെ വിഷമം കാണാൻ വയ്യാതെ വാങ്ങി തന്ന ബൈക്ക്.

ചിന്തകൾ അമ്പുകളായി അവന്റെ നെഞ്ചിലാഴ്ന്നു, ഇരുട്ട് തൂവിതുടങ്ങിയ വഴിവിളക്കുകൾ മിന്നി തുടങ്ങിയ റോഡിലൂടെ ബൈക്ക് ഓടിക്കുമ്പോൾ ആദ്യമായി എന്നതുപോലെ അവന്റെ കൈകൾ വിറച്ചു, കണ്ണിനെ മൂടിയ ജലപടവും ഹൃദയത്തെ തുളച്ച വിങ്ങലും മനസ്സിനെ പിടിച്ചുലച്ച നിമിഷം അവന്റെ കണ്ണിലേക്ക് മുന്നിലെ എതിർ വശത്തെ വണ്ടിയുടെ ഹെഡ്ലൈറ്റിൽ നിന്നുള്ള രശ്മികൾ തുളച്ചു കയറി.

********************************

“അവനെ കാണുന്നില്ലല്ലോ…ശ്ശെ…നിനക്ക് അവനെ വിടേണ്ട കാര്യമുണ്ടായിരുന്നോ കനി….ബാഗ് ഇപ്പൊ നാളെ എടുത്താലും പോരെ…”

“അച്ഛനെ വിളിച്ചു നോക്ക് അമ്മെ…ഇനി അവൻ അച്ഛന്റെ കൂടെ എങ്ങാനും ഉണ്ടേലോ…”

ഇരുട്ടിയിട്ടും കാർത്തിക്കിനെ കാണാത്ത ടെന്ഷനിൽ ആയിരുന്നു കനിയും രേവതിയും. പുറത്തു മഴ കോരിച്ചൊരിയുമ്പോൾ കനിയുടെയും രേവതിയുടെയും ഉള്ളിലും ഒരു ആശങ്കയുടെ പേമാരി പെയ്യുകയായിരുന്നു. ആ വീട്ടിലെ ലാൻഡ്‌ലൈൻ ആ വാർത്ത ആ വീട്ടിലേക്കെത്തിച്ചു. അങ്ങേതലക്കലെ സൗമ്യമായ സ്ത്രീ ശബ്ദത്തിനു രേവതിയുടെ നെഞ്ച് പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു. കനി സോഫയിൽ ഇരുന്നുകൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കുമ്പോ കണ്ണുനീർ ഒഴുകുന്നത് കണ്ടതും അവൾ അമ്മയുടെ അടുത്തേക്കോടി. “എന്താമ്മേ ….കാർത്തിക്കിന്” എന്ന് ചോദിക്കുമ്പോഴെക്കും കൈകാലുകൾ തളരുന്നപോലെ തോന്നിയ രേവതിയെ കനി വേഗം താങ്ങിപിടിച്ചുകൊണ്ട് സിറ്റി ഹോസ്പിറ്റലിലേക്ക് കാർ ഇരപ്പിച്ചു കൊണ്ട് പായിച്ചു.

ആ സമയം തിരുവനന്തപുരത്തു നിന്നും വരുന്ന ദേവനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ, കോരിച്ചൊരിയുന്ന മഴയിൽ കാർ ഓടിക്കാൻ അവളേറെ ബുദ്ധിമുട്ടി. പക്ഷെയീവസ്‌ഥയിൽ വിറയ്ക്കുന്ന കയ്യും തളരുന്ന ശരീരവും മനസ്സുകൊണ്ട് കൈപ്പിടിയിലാക്കി അവൾ കാർ മുന്നോട്ടു പായിച്ചു. സൈഡ് സീറ്റിൽ മയങ്ങി തളർന്നു കിടക്കുന്ന രേവതി പാതി ബോധത്തിൽ കാർത്തിയുടെ പേര് ഉരുവിടുന്നത് കണ്ട കനിയുടെ മിഴികൾ സജലങ്ങളായി. കേട്ട വാർത്ത
സത്യമായിരിക്കരുതേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മുന്നിലേക്ക് വണ്ടി പാർക്ക് ചെയ്തു. അവളുടെ മുഖത്തെ പരിഭ്രമം കണ്ടു അറ്റെൻഡർമാർ കാര്യമെന്തെന്നു തിരക്കി. ബോധക്ഷയം വന്ന രേവതിയെ ഹോസ്പിറ്റലിൽ വേഗം അഡ്മിറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും അവൾക്ക് കാർത്തിക്കിനെക്കുറിച്ചു അഡ്മിനിസ്ട്രേഷനിൽ വിവരം ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മനസ്സിൽ പ്രാർഥിച്ചുകൊണ്ടവൾ …റിസപ്‌ഷനിലെ പെൺകുട്ടിയോട് ചോദിച്ചു.

“കാ ..കാർത്തിക്…” പറയാൻ ശ്രമിക്കുമ്പോൾ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. അവൾ അത് കാര്യമാക്കാതെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കുന്ന പെൺകുട്ടിയോട് വീണ്ടും ചോദിച്ചു.

“കാർത്തിക് എന്നൊരു കുട്ടിയെ….ഇപ്പൊ ആക്സിഡന്റ് ആയിട്ട്, അഡ്മിറ്റ് ചെയ്തൂന്ന് വിളിച്ചു പറഞ്ഞിരുന്നു …”

“ആ കാർത്തിക്, കോളേജ് സ്റ്റുഡന്റ് അല്ലെ.
ബൈക്ക് ആക്സിഡന്റ്, ആയിരുന്നു, 2nd
ഫ്‌ളൂരിലാണ്, കനി എന്നല്ലേ പേര് പറഞ്ഞത് …
ആരാണ് കാർത്തിക്കിന്റെ …?”

“ഹാ…അത് ….ചേച്ചിയാ…..ഞാൻ” ആ ഒരു നിമിഷത്തിൽ മനസിന്റെ പിടച്ചിലിൽ, എന്താണ് പറയേണ്ടതെന്നറിയാതെയവൾ ആശയകുഴപ്പത്തിലേക്ക് വഴുതിയെങ്കിലും, സ്വയം നിയന്ത്രിച്ചുകൊണ്ട് ചേച്ചിയെന്ന് പറഞ്ഞു. “ഇവിടെയൊരു സൈൻ ചെയ്തോളു, ട്ടോ…ഹെഡ് ഇന്ജെരി ആണ്…വലം കൈക്കും ചെറിയ പൊട്ടലുണ്ട് , മൈനർ ഓപ്പറേഷൻ വേണം. ”

റിസിപ്ഷനിൽ നീല സാരിയുടുത്ത കുട്ടിയുടെ ഒരോ വാക്കുമവളുടെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ട് ചുടു ചോര കണ്ണിലൂടെ കവിൾത്തടത്തിലേക്കൊഴുകിയിറങ്ങി……..ശ്വാസം കിട്ടാതെയവൾ കണ്ണുകൾ ഇറുകെയച്ചുകൊണ്ട് കൈകൊണ്ട് സപ്പോര്ടിനായി മുൻപിലെ ടേബിളിൽ പിടിച്ചു….

“രേവതിയുടെ കൂടെ വന്നവർ ആരേലുമുണ്ടോ ?? ആൾക്ക് ബോധം വന്നിട്ടുണ്ട്…. ആരേലുമുണ്ടോ…”

കണ്ണീരു സാരിത്തുമ്പുകൊണ്ടു തുടച്ചവൾ വേഗത്തിൽ ഫസ്റ്റ് ഫ്‌ളൂരിലെ അറ്റത്തുള്ള മുറി ലക്ഷ്യമാക്കി നടന്നു.

“അമ്മെ ….കാ ..കാർത്തിക്ക്…”

“മോനെ ……….”

അവർ ശ്വാസം പൊട്ടുന്നപോലെ നിലവിളിച്ചു. അടുത്ത് നിന്ന ലേഡി ഡോക്ടർ, പെട്ടെന്ന് ഞെട്ടി തരിച്ചുകൊണ്ട് രേവതിക്ക് നേരെ തിരിഞ്ഞു.

“അയ്യോ…ഇങ്ങനെ കരയേണ്ട…..കൂടുതലൊന്നും പറ്റിയിട്ടില്ല കാർത്തിക് നു ചെറിയ ഒരു ഓപ്പറേഷൻ നടക്കുകയാണ്, അത് കഴിഞ്ഞു നിങ്ങൾക്ക് കാണാം, ഞാൻ തന്നെ അമ്മെ കൊണ്ടുപോയി കാർത്തിക്കിനെ കാണിക്കാം….കേട്ടോ….” രേവതിയുടെ തലയിൽ തഴുകി ആശ്വസിപ്പിക്കാനെന്നവണ്ണം ഡോക്ടർ അത് പറഞ്ഞപ്പോൾ വിതുമ്പലടക്കിക്കൊണ്ട് അവർ ഭിത്തിയിൽ ചാരി നിറകണ്ണുകളോടെ നിന്ന കനിയെ നോക്കി…

“പേടിക്കാനൊന്നുമില്ല, കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ
കഴിഞ്ഞതുകൊണ്ട് ബ്ലഡ് അധികമൊന്നും പോയിട്ടില്ല……”

കനിയോടും രേവതിയോടും ഡോക്ടർ പറഞ്ഞു.

“എനിക്കെന്റെ മോനെയൊന്നു കാണണം ….ഇപ്പോ..”

വീണ്ടും രേവതി കരഞ്ഞു.

“ഒപ്പേറഷൻ കഴിഞ്ഞാൽ കാണാം ട്ടോ …ഞാൻ ചെക്ക് ചെയ്തിട്ടിപ്പോ വരാം ….താൻ മകൾ അല്ലെ, കൂടെയുണ്ടാവണം……അമ്മയ്ക്ക് ഒന്നുടെ ഉറങ്ങിയെണീറ്റാ …റിലീവ് ചെയ്യാം കേട്ടോ ….ഉറങ്ങിക്കോളൂ ….”

രേവതിയുടെ കൈ പിടിച്ചുകൊണ്ട് അമ്മയ്ക്ക് ശക്തിയേകുമ്പോഴും…. കനിയുടെ മനസ്സിൽ ഇരുട്ട് മൂടിയിരുന്നു… ആരും തുണയില്ലാതെയവൾ കസേരയിൽ ചാരിയിരിക്കുമ്പോ …..പതിയെ പതിയെ ഓർമ്മകളവളെ പിറകിലേക്ക് നയിച്ചു……

എത്രവേഗമാണ് കാലങ്ങൾ മനസിനേറ്റ മുറിവുകളെ മായ്ക്കാൻ ശ്രമിക്കുന്നത്, കടങ്കഥപോലെയുള്ള തന്റെ ജീവിതത്തിൽ, ശിശിരത്തിലെ ആ തണുപ്പുള്ള ദിവസം. ബസിൽ യാത്രചെയ്യുന്ന സഹപാഠികളുടെ മുഖവും, അവരുടെ കൈകൊട്ടിച്ചിരിയും പാട്ടും മങ്ങിയ ചിത്രങ്ങൾ പോലെ പതിയെ പതിയെ മനസിലേക്ക് തെളിഞ്ഞു…..

“കനീ ……കനീ”

“എന്താ മിസ്…”

“മോക്കെന്തോ വാങ്ങണമെന്ന് പറഞ്ഞില്ലെ ….”

“വേണം മിസ്….”

“ബസ് പുറപ്പെടാൻ ഇനിയും 15 മിനിറ്റെടുക്കും ….മോള് ശാരികയെയും കൂട്ടി പൊയ്ക്കോളൂ….ദേ ആ കാണുന്നതാണ് ഗുജറാത്തി സ്ട്രീറ്റ്, പെട്ടന്ന് വാങ്ങിയിട്ട് വേണം കേട്ടോ…”

“ശാരികേ ….” ബസിന്റെ ഇടയിൽ നിന്നും കനി തന്റെ അടുത്ത കൂട്ടുകാരിയെ വിളിച്ചപ്പോൾ…

“എന്താ കനി….”

“എടി, അമ്മയ്ക്കൊരു മാല വാങ്ങണം, കഴിഞ്ഞൂസം നടന്നു വരുമ്പോ കണ്ടില്ലേ ആ സ്ട്രീറ്റ്, വാ നമുക്ക് വേഗം പോയേച്ചും വരാ ……”

“കാല് വയ്ക്കുന്നില്ല …കനി, ഒത്തിരി നടന്നില്ലേ ….” ശാരിക കനിയുടെ മുഖത്ത് നോക്കി തല ചരിച്ചുകൊണ്ട് ചിണുങ്ങിയപ്പോൾ, “മടിച്ചി” എന്നുപറഞ്ഞവളേ നോക്കിയൊന്നു കണ്ണുരുട്ടിയിട്ട് ബസിന്റെ മുൻവശത്തേക്ക് കനി വീണ്ടും നടന്നു. അവൾ മിസ്സിനോട് “തനിച്ചു ഞാൻ പൊയ്ക്കോട്ടേ”യെന്ന് ചോദിച്ചു. ഒരു നിമിഷം ആലോചിച്ചുകൊണ്ടവർ “പെട്ടന്ന് വേണം കേട്ടോ…” എന്ന് മാത്രം പറഞ്ഞുകൊണ്ട് കനിയ്ക്കായി കാത്തിരുന്നു…..കനി നടന്നുകൊണ്ട് തിരക്കുള്ള സ്ട്രീറ്റിന്റെ ഉള്ളിലേക്ക് നടന്നു……

“ബസ് എടുക്കാൻ പോവാ …ആരേലും വരാനുണ്ടോ ഇനി ?”

“ശാരികേ കനി വന്നോ …??”

“ഇല്ലാലോ മിസ് ….”

“ഈ കുട്ടിയതെവിടെ പോയി …..”

ടീച്ചർമ്മാർ ആ സ്ട്രീറ്റിലേക്ക് ചെന്നന്വേഷിച്ചെങ്കിലും അവർക്കാർക്കും കനിയെ കുറിച്ചൊരു വിവരവും കിട്ടില്ല. അന്നവർക്ക് ഊട്ടിയിൽ നിന്നും തിരികെ
പോകാനുമായില്ല. കൂടെയുള്ള കുട്ടികൾ വല്ലാതെ പരിഭ്രാന്തരായിരുന്നു. കനിയ്ക്കെന്തു സംഭവിച്ചെന്നറിയാതെ അവരെല്ലാം ഓരോന്ന് ആലോചിച്ചുകൊണ്ട് ഒന്നും കഴിക്കാതെയും ഉറങ്ങാൻ കഴിയാതെയും നൊമ്പരപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം അടുത്തുള്ള ഹോസ്പിറ്റലുകളിൽ അന്വേഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.

വിവരമറിഞ്ഞു ദേവനും രേവതിയും സ്‌ഥലത്തെത്തി. ദേവൻ സ്‌കൂൾ ടീച്ചേഴ്സിനോട് കുട്ടികളെയും കൂട്ടി തിരിച്ചു പോകാനായി പറഞ്ഞുകൊണ്ട് പോലീസിന്റെ സഹായത്തോടെ കനിയെ കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ മൂന്നാം ദിവസമാണ്, ഒരു ഹോസ്പിറ്റലിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് ഒരു വിവരമെത്തിയത് – ഒരു പതിനാല് വയസുകാരി പെൺകുട്ടി ബോധമില്ലാതെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും, സ്‌കൂളിന്റെ പേരും മറ്റും ഐഡി കാർഡിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും അവർ അറിയിച്ചു. പോലീസ് ഗെസ്റ് ഗൗസിൽ തളർന്നു കിടന്ന് ഒന്നും കഴിക്കാൻ കൂട്ടാക്കാതെ രേവതി വിതുമ്പിക്കൊണ്ടിരുന്നു….. അവരോടു വിവരം പറഞ്ഞതും അവർ ശരവേഗത്തിൽ ഹോസ്പിറ്റലിക്കെത്തി. കനിയെ അവർക്ക് ജീവനോടെ തിരിച്ചു കിട്ടിയപ്പോഴും…… ഡോക്ടർമാർ നെഞ്ചുപൊട്ടുന്ന ആ സത്യമവരോട് തലകുനിച്ചു പറഞ്ഞു…

“ഷീ ഈസ് …റെയ്പ്പ്ഡ് ….”

ദേവനും രേവതിയും അത് കേട്ട് പിടിച്ചു നിന്നെങ്കിലും, ഒരിക്കലും കനിയോട് അതേക്കുറിച്ചു ചോദിക്കാനോ അവളെ ഒരു തരിപോലും വിഷമിപ്പിക്കാനോ ശ്രമിക്കാതെ …ബാക്കിയുള്ള ജീവനും കൊണ്ട് അവർ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. അതിന്റെ പിറകെ പോകാൻ ദേവൻ ശ്രമം നടത്തിയെങ്കിലും രേവതി അതിനെ തടുത്തു. “അവളുടെ ജീവിതം അതാണ് നമുക്കിപ്പോ വലുത്, അവളെ ജീവിതത്തിലേക്ക് കൊണ്ടുവരണം …..” എന്ന രേവതിയുടെ വാക്കുകൾ ദേവനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു. പറഞ്ഞപ്പോൾ ദേവനും ആ അത് മനസിലാക്കി. കനിയുടെ ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടപ്പോൾ അവൾ സ്‌കൂളിലേക്ക് പോയിതുടങ്ങി …

പക്ഷെ….

അവരുടെ ഉള്ളിൽ നോവിനെ പതിന്മടങ്ങാകുന്ന വേദനയുമായാണ്, അന്നൊരുനാൾ സ്‌കൂളിലെ പ്രിൻസിപ്പൽ, ആ വിവരം ദേവനെ ഫോൺ ചെയ്തു പറഞ്ഞത്. സ്‌കൂളുകാർക്ക് അതൊരു അഭിമാനായപ്രശ്നമായതു കൊണ്ട്, അവർ രഹസ്യമായി കനിയെ ചെക്കപ്പ് ചെയ്ത, ശേഷം മാത്രം അതുറപ്പിച്ചു. വിവരമറിഞ്ഞുകൊണ്ട് ദേവൻ രേവതിയേയും കൂട്ടി സ്‌കൂളിലെത്തി. കനി രണ്ടു മാസമായി ഗർഭിണിയാണെന്നുള്ള വിവരം ആ പ്രിൻസിപ്പൽ നിറകണ്ണുകളോടെ രേവതിയോടു പറയുമ്പോ, രേവതി തളർന്നുകൊണ്ട് ദേവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. പ്രിൻസിപ്പലിന്റെ മുറിയിലെ തുറന്നിട്ട ജനലിൽ വിദൂരതയിലേക്ക് നോക്കുന്ന കനിയുടെ കണ്ണിൽ നിന്നും കണ്ണുനീര് നിർത്താതെ ഒഴുകുമ്പോ അത് താങ്ങാനുള്ള ശക്തി ആർക്കുമുണ്ടായിരുന്നില്ല ……

തന്നിലെ ചിരിയും പ്രസരിപ്പും, എന്തിനെന്നറിയാതെ പറിച്ചെടുക്കപെട്ട കനിയുടെ മുഖം, ദേവനും രേവതിയും ഒരു നോക്ക് കാണുമ്പോ, ആ സമയം അവളുടെ ജീവനൊഴികെ ബാക്കിയെല്ലാം എടുത്തെറിഞ്ഞ പോലെ തോന്നി. ഇതുവരെ കണ്ട കനിയുടെ വെറും ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…

അവളുടെ ആത്മാവ് ഏതോ കോണിൽ അലറികരയുകയായിരുന്നു, അതിന്റെ പ്രതിഫലനമെന്നോളം കവിളിലൂടെ ഒഴുകിയിറങ്ങുന്ന ചൂടു നീർ മാത്രമായിരുന്നു അവളിലെ ജീവനെ പുറത്തു കാണിച്ചത്. ഇത്രമേൽ ശപിക്കപ്പെട്ട ജീവിതമെന്നു സ്വയം കരുതാതിരിക്കാനെന്നോണം തീരാ ദുഃഖങ്ങൾ പേറുന്ന അവളെ ദേവനും രേവതിയും പിടി വിട്ടുപോകാതെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഒന്ന്
കൈവിട്ടുപോയെങ്കിൽ ഭ്രാന്തിയായി മാറിയേക്കാവുന്ന അവസ്‌ഥയിലൂടെയാണ് കനി ആ ദിവസങ്ങളിൽ കഴിഞ്ഞത്.

വെളിച്ചത്തിൽ നിന്നും ഇരുളിലേക്ക് പയ്യെ പയ്യെ അവൾ സഞ്ചരിച്ചികൊണ്ടിരുന്നു. ജീവിതത്തിലേക്കിനി തിരിച്ചു വരവുണ്ടോ എന്നുപോലും ചിന്തിക്കാൻ കഴിയാതെ, രേവതി മകളെയും കെട്ടിപ്പിച്ചുകൊണ്ട് ആ കാറിൽ അവർ അവരുടെ വീട്ടിലേക്ക് യാത്രയായി. അമ്മയുടെയും അച്ഛന്റെയും മുന്നിൽ കരയാൻ പോലും കഴിയാതെ, വിങ്ങുന്ന നെഞ്ചുമായി ചുറ്റുമുള്ളത് ഇരുട്ടാണെന്നും വെളിച്ചം തനിക്കിനി പ്രതീക്ഷിക്കാനില്ലെന്നും വിശ്വസിച്ചുകൊണ്ടവൾ ദിക്കറിയാതെ ഒറ്റയ്ക്ക് നടക്കാൻ ആരംഭിച്ചു. തനിക്കി ദുരന്തം അനുഭവിക്കാൻ തന്നുകൊണ്ട് ദൂരെയെവിടെയോ തന്നെ നോക്കി ചിരിക്കുന്ന ക്രൂരനായ ദൈവത്തിനു തന്റെ ഓർമകളെ പറിച്ചു കളയാൻ കഴിയുമെങ്കിൽ എന്ന്, ബെഡിൽ മുഖം പൂഴ്ത്തിയവൾ പ്രാർഥിച്ചു കൊണ്ടിരുന്നു. എങ്കിലും പാതി മുറിഞ്ഞ സ്വപ്നങ്ങളിൽ മിക്കപ്പോഴും മഞ്ഞുമൂടിയ ആ താഴ്വരയിലെ ഇരുട്ട് നിറഞ്ഞ മുറികളിലെന്നോ പൊട്ടിപ്പോയ അവളുടെ കൈയ്യിലെ കരിവളകൾ, അതിന്റെ മുറിപ്പാടു അവളെ നോവിച്ചുകൊണ്ടിരുന്നു. ഇരുട്ട് നിറഞ്ഞ ആ മൂന്നു ദിവസത്തെ ഓർമ്മകൾ അവളെത്ര മറക്കാൻ ശ്രമിച്ചെങ്കിലും മനസിന്റെ ഏറ്റവും ആഴങ്ങളിൽ ചെന്ന് പതിഞ്ഞ കുപ്പിച്ചില്ലു പോലെ നോവിച്ചുകൊണ്ടിരുന്നു. നിസ്സഹായാവസ്‌ഥയിൽ തന്നെ സഹായിക്കാൻ വേണ്ടി കൈപിടിച്ച ഏതോ മനുഷ്യന്റെ കൈകൾ തന്നെ ഇരുട്ട് മുറിയിലടച്ചതും … വിശപ്പും ദാഹവുമറിയാതെ, ആ മുറിയിൽ വാവിട്ടു നിലവിളിച്ചതും, പ്രതീക്ഷയ്‌ക്കൊരു തരിപോലും സഹായിക്കാൻ ആരും വരില്ലെന്ന തോന്നലിൽ തന്റെ ശരീരം തണുത്തു വിറയ്ക്കുമ്പോഴും …..ഉറക്കത്തിലെന്നും തന്നെ തേടിയെത്തുന്ന ചെന്നായ്ക്കളുടെ മുരൾച്ചകളും… മൂക്കിലിപ്പോഴും അവശേഷിക്കുന്ന കുത്തുന്ന പോലുള്ള ഏതോ ഗന്ധവും….ഓർമയിൽ പലപ്പോഴും ക്രൂരമായി ചിരിക്കുന്ന ഒരു മൃഗത്തിന്റെ മുഖം, ആ രാവും പകലുമവൾ ശരീരം പിടഞ്ഞുകൊണ്ട് തളരുന്ന വേദനയിലുമവൾ കണ്ടതോർത്തു. പേടിച്ചരണ്ട തന്റെ ഈറൻ കണ്മുന്നിലൂടെ പതിമയക്കത്തിലെപ്പോഴോ തന്നിൽ നിന്നും പറിച്ചെറിയപ്പെടുന്ന വസ്ത്രങ്ങളും, ദേഹത്തെക്കമരുന്ന മൃഗത്തിന്റെ മദ്യ ഗന്ധവും തികട്ടി വരുന്നതോടെ മുറിപ്പെടുത്തുന്ന ആ രാത്രികളിലെ ഉറക്കവും സ്വപ്നങ്ങളും പോലും അവളെ പുൽകാൻ ഭയന്ന് ഒറ്റയപ്പെടുത്തിയത്തുകൊണ്ട് തലയിണയിണയിലവൾ മുഖം പൂഴ്ത്തികൊണ്ട് രാത്രിമുഴുവനും കരഞ്ഞു തീർത്തു. അപ്പോഴും അവളുടെ ഉള്ളിൽ ഒരു കുഞ്ഞു തുടിപ്പ് വളരുകയായിരുന്നു.

ഏർളി സ്റ്റേജ് അബോർഷൻ, കനിയുടെ മാനസിക നില തെറ്റാൻ സാധ്യത ഉണ്ടെന്നും ആത്മഹത്യാ പ്രവണത അവളിൽ ഇപ്പൊ ഉള്ളത് കൊണ്ട് അവളെ പ്രത്യേകം ശ്രദ്ധിക്കണം എന്നും ഡോക്ടർമാർ പറഞ്ഞതോടെ . മറ്റു വഴികളില്ലാതെ ദേവൻ അധികം തിരക്കില്ലാത്ത, ഒരുൾനാടൻ ഗ്രാമത്തിലേക്ക് ട്രാൻസ്ഫർ വാങ്ങുകയും, കുടുംബത്തോടപ്പം മാറി നിൽക്കുകയും ചെയ്തു. ടീച്ചർ ആയിരുന്ന രേവതി അവരുടെ ജോലി റിസൈന്‍ ചെയ്തുകൊണ്ട് ഒരു നിമിഷം പോലും കനിയുടെ അടുക്കൽ നിന്നും മാറാതെ, കണ്ണിലെ കൃഷ്ണമണി പോലെ അവളെ കാത്തു. ആ സമയങ്ങളിൽ, രേവതിയുടെ മുഖത്തേക്ക് പോലും നോക്കാനവൾക്ക് കഴിയുമായിരുന്നില്ല. എപ്പോഴും തലകുനിച്ചുകൊണ്ട്, ഒന്നും മിണ്ടാതെയാവൽ ഒരു മുറിയിൽ തന്നെ കഴിഞ്ഞു. പലപ്പോഴും അവളുടെ ഉള്ളിൽ ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകൾ പേറുമ്പോഴും അവളുടെയുള്ളിലെ കുഞ്ഞിന്റെ നിലവിളി അമ്മയെന്ന ലോകത്തിലേറ്റവും കരുണയുള്ള വികാരം അവളെ ഉണർത്തുകയായിരുന്നു. അതവളെ പലപ്പോഴും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നത് അവളോടുള്ള ഇഷ്ടവും മതിപ്പും പോലും കുറയാനിടയാക്കി. അവളുടെ ജീവനെ പിടിച്ചു നിർത്തുന്നത് പോലും ആ കുഞ്ഞിനോടുള്ള മനഃപൂർവമല്ലാത്ത ഇഷ്ടമാണെന്നു തിരിച്ചറിയുമ്പോഴാണ് കനി ഏറ്റവും തകർന്നത്. ഇരുട്ടിലെ ഇടനാഴിയിലെങ്ങോ നഷ്ടപെട്ട അവളുടെ കൗമാര സ്വപ്നങ്ങൾക്ക് ഇനി പിറകിലേക്ക് പോകാനാകില്ല. ആ തിരിച്ചറിവിൽ മെഴുകുപോലെ ഉരുകി ഓരോ ദിവസവും ഉറങ്ങാൻ കഴിയാതെ പലപ്പോഴും അമ്മയെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ തനിച്ചിരിക്കാനാവൾ ഇഷ്ടപ്പെട്ടു. ദേവൻ
ജോലി കഴിഞ്ഞു വന്നാലും കനിയെ കണ്ടു കഴിഞ്ഞാൽ അതുവരെ ഉണ്ടായിരുന്ന എല്ലാ ധൈര്യവും അയാൾക്ക് നഷ്ടപെടുമായിരുന്നു. ഒൻപതാം മാസത്തിൽ പ്രായത്തിനു താങ്ങാൻ കഴിയാത്ത അസഹ്യമായ വേദനയിൽ അവളൊരു ചോരകുഞ്ഞിന് ജന്മം നൽകി. അതുപക്ഷേ രേവതിയും ദേവനും അവരുടെ കുഞ്ഞാണെന്നു ലോകത്തെ വിശ്വസിപ്പിച്ചുകൊണ്ട് വളർത്താനും ആരംഭിച്ചു……

സ്നേഹത്തിന്റെ മുഖമുള്ള ആ കുഞ്ഞിനെ കനി, ആദ്യമാദ്യം കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല….തന്റെ ലോകം തന്നിൽ നിന്നും പറിച്ചെറിഞ്ഞ ഒരു സത്വമായി കണ്ടിരുന്ന ആഹ് കുഞ്ഞിന് പക്ഷെ അവളിലൊരു പ്രതീക്ഷ നിറക്കാനും കഴിഞ്ഞു. ഏതോ നിമിഷത്തിൽ അവളിലെ അമ്മ മാത്രമായ മനസ്സ് അവനെ മാറോടണക്കിയപ്പോൾ ആഹ് കുഞ്ഞിനോടുള്ള മനസ്സിലെ മഞ്ഞുരുകുന്നതിനൊപ്പം തന്റെ മുൻപിലെ ഒരു വെളിച്ചമായി ആഹ് കുഞ്ഞു പുഞ്ചിരി മാറുന്നതും അവൾ നോക്കിക്കണ്ടു. അവളുടെ പൊക്കിൾകൊടി മകനെന്ന് കാണാൻ ശ്രമിക്കുമ്പോഴും, ദേവനും രേവതിയും അതാദ്യമേ വിലക്കിയിരുന്നു. എനെന്നറിയാതെ സംഭവിച്ചതെങ്കിലും അവൾ ഒരമ്മയായതിനു ശേഷം അവളിൽ ആദ്യം മൊട്ടിട്ട പൂവിനെ തന്റെ അച്ഛനും അമ്മയും തന്നിൽ നിന്നും പറിക്കുന്നത് അവൾ നിസ്സഹായായി കണ്ടു നിന്നു. സ്വരമിടറിക്കൊണ്ട് അവൾ ഒറ്റമുറിയിൽ മകന് ജീവജലം നൽകാൻ മാത്രം വേണ്ടി ജീവിച്ചു. ദേവനും രേവതിയും അവളുടെ ഭാവിയെ ഓർത്തു കൊണ്ട് മാത്രമാണ്, അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. അതല്ലെങ്കിൽ എന്നെന്നേക്കുമായി കനി കുഞ്ഞിൻറെയൊപ്പം കഴിയുമ്പോ അവൾ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അവളെ വീണ്ടും ആ വിഷാദ യവനികയിലേക്ക് തള്ളിയിട്ടാലോ എന്ന പേടിയുമായിരുന്നിരിക്കാം.

രേവതിയുടെ മനസിലും ചില മാറ്റങ്ങൾ പ്രകടമായിരുന്നു, അവർക്കൊരു മകൻ വേണമെന്നു കനിയുടെ ജനനത്തിനു ശേഷമവർ ആഗ്രഹിച്ചിരുന്നു, കാർത്തിക്കിനെ രേവതി സ്വന്തം മകനെപ്പോലെ നെഞ്ചിൽ ഉറക്കുമ്പോ. മകൾക്ക് സംഭവിച്ച ആ ദുരന്തം അവരും അവന്റെ തിളക്കമുള്ള മിഴികൾ നോക്കി മറക്കാൻ ശ്രമിക്കുകയായിരുന്നു. ദേവനും കാർത്തിക്കിനെ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും കൊണ്ട് കൊഞ്ചിക്കുന്നത് കാണുമ്പോ കനിയുടെ അമ്മ മനം വിങ്ങുന്നുണ്ടായിരുന്നു. കാലം തെറ്റിയാണെങ്കിലും അവളുടെ ഉള്ളിൽ ആദ്യമായി പൂത്ത പൂവിനെ അവൾക്കൊന്നു തൊടാൻ പോലും രേവതി പലപ്പോഴും സമ്മതിച്ചില്ല, പയ്യെ പയ്യെ കാർത്തികിൽ നിന്നും കനി അകലനും തുടങ്ങി. ദൂരെയെങ്ങോ കേഴുന്ന വേഴാമ്പലിനെ പോലെ അവളുടെ ഉള്ളിൽ തീരാത്ത വിങ്ങലുമായാണ് ഒരുനാളും അവൻ വളരുന്നതവൾ നോക്കി കണ്ടത്. അവനോടു താനാണ് അവന്റെയമ്മയെന്നു പറയാൻ അവൾക്കനുവാദമില്ല. ദേവനും രേവതിയുമവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണു അന്നങ്ങനെ ചെയ്തതെന്ന് അവൾക്ക് പിന്നീടാണ് മനസിലായത്. പക്ഷെ കാർത്തിക്കിന്റെ മനസ്സിൽ നോവിക്കാൻ തക്കവണ്ണം ഒരു വേദന ഉണരുമ്പോ അദൃശ്യമായ ഇന്നും മുറിയാത്ത ഒരു പൊക്കിൾകൊടിയിലൂടെ അവളുടെ മനസിലേക്ക് ആ വേദനകൾ പത്തിരിട്ടയായി അരിച്ചെത്തുമായിരുന്നു….

“കനീ …..”

“ഹാ ഡോക്ടർ!”

നിറകണ്ണുകളോടെ അവൾ ഡോക്ടറെ നോക്കി, സാരിത്തുമ്പുകൊണ്ട് കണ്ണീരു തുടച്ചു.

“സർജറി കഴിഞ്ഞു ട്ടോ …. പേടിക്കാനൊന്നുമില്ല… കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും, അപ്പൊ കാണാം ട്ടോ….ഹാ അമ്മ ഉറങ്ങിയല്ലേ, ഉറങ്ങിക്കോട്ടെ…. കാർത്തിക്കിന്റെ അച്ഛൻ എത്തിയില്ല ഇതുവരെ ?”

“ഇല്ല ..വിളിക്കണം, ഇപ്പൊ…”
“റൂമിലേക്ക് മാറ്റിക്കഴിഞ്ഞിട്ട്, നേഴ്‌സ് വന്നു പറയും കേട്ടോ….”

ഡോക്ടർ പോയ ശേഷം, കനി ദേവനെ വീണ്ടും വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാമവൾ പറഞ്ഞു ധരിപ്പിച്ചു. പക്ഷെ ഇടയ്ക്കിടെ റേഞ്ച് കുറവാകുന്നതുകൊണ്ട് അദ്ദേഹം പറയുന്നത് കനിക്കും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അപകട നില തരണം ചെയ്തത് അറിഞ്ഞപ്പോൾ ദേവനു ഒരല്പം ആശ്വാസം നൽകി. അദ്ദേഹം ടൗണിൽ എത്താറായെന്നും അരമണിക്കൂറിൽ ഹോസ്പിറ്റലിലേക്ക് വരുമെന്നും കനിയോട് പറഞ്ഞശേഷം ഫോൺ വെച്ചു.

“അമ്മയുണർന്നോ …..കിടന്നോമ്മേ…..”

“കാർത്തി…”

“സർജറി കഴിഞ്ഞമ്മേ…കുഴപ്പമൊന്നുല്ല….ഇപ്പൊ കാണാം….” കനി രേവതിയുടെ അടുത്തേക്കിരുന്നുകൊണ്ട് അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ബൈക്ക് വാങ്ങാതിരുന്നാ മതിയായിരുന്നു…..”

കനിയുടെ കൈകോർത്തുകൊണ്ട് രേവതി വിങ്ങുമ്പോ അമ്മയെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കുറ്റബോധത്തിൽ കനിയും നീറി.

“അമ്മയ്ക്ക് കുടിക്കാൻ ഞാനെന്തെങ്കിലും കിട്ടുമോ നോക്കട്ടെ…”
ഫ്ലാസ്കുമെടുത്തുകൊണ്ട് കാന്റീനിലേക്ക് കനി വേഗം നടന്നു.

*******

ദേവൻ എത്തുമ്പോ കാർത്തിക്കിനെ മുറിയിലേക്ക് മാറ്റിയിരുന്നു. വലതു കൈപ്പത്തിയിൽ ഫ്രാക്ചർ ഉണ്ട്, അതുപോലെ തലയ്ക്കും ചെറിയ അടികിട്ടിയതുകൊണ്ട് കെട്ടു കെട്ടിയിട്ടുണ്ട്. ദേവനെ കണ്ടതും കാർത്തിക്ക് ബെഡിൽ നേരെയിരുന്നുകൊണ്ട് ചിരിക്കാനായി ശ്രമിച്ചു. പക്ഷെ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോ കുറുമ്പ് കാട്ടിയ കൊച്ചുകുട്ടിയുടെ ഭാവമാണ് കാർത്തികിനെപ്പോഴും. ദേവന്റെ മുഖത്തു ചെറിയൊരു ദേഷ്യവും സങ്കടവും വന്നപ്പോൾ, കനി അച്ഛനെ നോക്കി വേണ്ടാന്നു തലയാട്ടി.

“കഴിച്ചോ നിങ്ങൾ….”

“ഇല്ലച്ഛാ, വിശക്കുന്നുണ്ട് ….” കാർത്തിക് പറഞ്ഞു.

“ഞാനിപ്പോ വരാം…”

“ഞാനും വരാം അച്ഛാ …” കാർത്തിക്കിന്റെ ഇടം കൈയിൽ കോർത്ത കനിയുടെ കൈ അവൾ വിടീച്ചുകൊണ്ട് ദേവന്റയൊപ്പം കാന്റീനിലേക്ക് നടന്നു.

“അച്ഛാ …അവന്റെ ബൈക്ക് തെന്നി എന്നാണ് പറഞ്ഞത്. പെട്ടന്ന് എതിരെ വണ്ടിയുടെ ഹെഡ്‍ലൈറ് കണ്ണിലേക്കടിച്ചപ്പോൾ വേണ്ടി വെട്ടിച്ചതും പറ്റിയതാണത്രേ ….”

“ഇനി പറഞ്ഞിട്ടെന്തിനാ ….നീ അല്ലേ, പുന്നാര അനിയന് വാങ്ങിച്ചുകൊടുത്തത്….”

“അതവന് ബസിൽ, കുട്ടികളൊക്കെ കളിയാക്കുന്നു എന്ന് പറഞ്ഞു കരഞ്ഞിട്ടാണച്ഛാ….”

“എന്നിട്ടവനെന്താ അത് കോളേജിൽ കംപ്ലയിന്റ് ചെയ്യാത്തത്.”

“അച്ഛനറിഞ്ഞൂടെ അവനെ…”

“ശെരി ഞാനൊന്നു മാനേജ്‌മന്റ് നോട് സംസാരിക്കുന്നുണ്ട് എന്തായാലും…”

മസാല ദോശയും കോഫിയും വാങ്ങിച്ചുകൊണ്ട് കനിയും ദേവനും കാർത്തിക്കിന്റെ അടുത്തെത്തി. ഒന്നിച്ചു കഴിച്ച ശേഷം സംസാരിച്ചിരിക്കുമ്പോ ഡോക്ടർ അവിടേക്ക് വന്നു.

“ഒരു മാസം റസ്റ്റ്!! , കൈ അനങ്ങാതെ നോക്കണം കേട്ടോ.., പിന്നെ തലയിലെ മുറിവ് അത്ര സാരമാക്കണ്ട, പിന്നെ ടാബ്ലെറ്സ് ഒക്കെ സമയത്തിന് കഴിക്കണം
കേട്ടോ…. രണ്ടൂസം ഇവിടെ ഒരു ഫോര്മാലിറ്റിക്ക് ബെഡ്‌റെസ്റ്റ് ഇരിക്കുന്നോണ്ട് ബുദ്ധിമുട്ടൊന്നും ഇല്യാലോ…” ലേഡിഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള വർത്തമാനം ദേവന്റെയും കുടുംബത്തിന്റെയും മനസ്സിൽ ഒരല്പം ആശ്വാസം പകരുന്ന വിധമായിരുന്നു.

****************

0cookie-checkഇന്ന് രാത്രി മുഴുവൻ നീ എന്റെ ഉള്ളിൽ വേണം – 5

  • ഉല്ലാസയാത്ര Part 4

  • ഉല്ലാസയാത്ര Part 3

  • ഉല്ലാസയാത്ര Part 2