ഇതുപോലൊരു പ്രണയം – Part 3

ഈ പാർട്ടും പേജ് കുറവാണു അടുത്ത പാർട്ടിൽ പരിഹരിക്കാം.

കഴിഞ്ഞ പാർട്ടും എല്ലാർക്കും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. മുൻപോട്ടു ഈ സഹകർണം പ്രതീക്ഷിക്കുന്നു. വായ്കുന്ന എല്ലാവരും ഒന്ന് കമൻ്റും അതുപോലെ ലൈക്കും ചെയ്യാൻ ശ്രമിക്കുക അത് കാണുമ്പോ വീണ്ടും എഴുതാൻ പ്രേജോതനം ആകും.

അങ്ങനെ ഇന്ന് തൃശൂർ എത്തി അച്ഛനും മാമനും കൂടെ വന്നിട്ടുണ്ട് ആദ്യം പോയത് കൊലെജിലോട്ടണ് അവിടെ അഡ്മിഷൻ കര്യങ്ങൾ എല്ലാം പൂർത്തി അക്കി നേരേ ഹോസ്റ്റൽ നോക്കാൻ ഇറങ്ങി.

ദുര സ്ഥലങ്ങളിൽനിന്ന് കൂടെ പഠിക്കുന്ന ബോയ്സിൻ്റെ നമ്പർ ഓഫീസിൽ നിന്ന് വാങ്ങിയിരുന്നു അതിൽ വിളിച്ച് നോക്കിയപ്പോ ഒരാൾ വരുന്നതേ ഒള്ളു എന്നൽ അവനും വന്നിട്ടാകം ഹോസ്റ്റൽ നോക്കുന്നത് എന്ന തീരുമാനിച്ച് ഞങ്ങൾ നേരേ അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ചായ കുടിച്ചു.

അപ്പോളേക്കും അവർ എത്തിയിരുന്നു അവർ ഓഫീസിലേക്ക് പോയപ്പോ ഞങൾ അവരെ കാത്ത് പുറത്ത് നിന്നു. അതികം വയ്ക്കാതെ തന്നെ അവർ അഡ്മിഷൻ കര്യങ്ങൾ എല്ലാം തീർത്തു പുറത്തേക്ക് വന്നു. അവനും അച്ഛനെ കുട്ടിയാണ് വന്നത് അച്ഛന്മാർ സംസാരിക്കുമ്പോൾ ഞങ്ങളും പരിചയപെട്ടു. അവൻ അതുൽ വീട് കോട്ടയം മെറിറ്റ് സീറ്റിൽ അണ് ജോയിൻ ചെയ്തത്. കണ്ടലെ ഒരു പഠിപ്പി ലുക്ക് ഒള്ള ഒരു പാവം ചെക്കൻ.

അങ്ങനെ ഞങൾ എല്ലാവരും ചേർന്ന് ഹോസ്റ്റൽ നോക്കാൻ ആരംഭിച്ചു വരുന്നതിനുമുമ്പ് ഒന്നുരണ്ട് ഹോസ്റ്റലിൽ വിലിച്ചുചൊതിച്ചിരുന്ന് എങ്കിലും കുറച്ച് ഹോസ്റ്റലിൽ പോയി നോക്കിയ ശേഷം തീരുമാനിക്കാം എന്ന് പറഞ്ഞ് ഹോസ്റ്റലുകൾ ഗൂഗിൾമാപ്പിൽ നോക്കി കോളജിന് അടുത്തുതന്നെ ഒരുപാട് ഹോസ്റ്റലുകൾ ഒണ്ട് അടുത്തുകണ്ട ഒരു ഹോസ്റ്റലിൽ കയറി കര്യങ്ങൾ
അന്വേഷിച്ചു 5500 മുതൽ റൂം ഒണ്ട് അതിൽ 2 പേർക്ക് താമസിക്കാം വേറെ ഒള്ളത് 3 പേർകുള്ളത് അതിനു 5000 കൊടുക്കണം സിംഗിൾ റൂം വേണമെങ്കിൽ 8000 മുതൽ മുകളിലേക്ക്.

അടുത്ത ഒന്ന് രണ്ട് ഹോസ്റ്റലിലും കൂടെ പോയി നോക്കാം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ എനിക്ക് ഒരു കോൾ വന്നു പരിചയം ഇല്ലാത്ത നമ്പർ. എടുത്തപ്പോൾ തന്നെ മച്ചാനെ എന്ന വിളിയാണ് കേട്ടത്.

റോഷൻ എന്ന് സോയം പരിചയപ്പെടുത്തിയ അവൻ സമാരിച്ചുതുടങ്ങി.

മച്ചാനെ ഞാൻ റോഷൻ എനിക്ക് ഇവിടെ കോളജിൽനിന്ന നമ്പർ കിട്ടിയത് നമ്മൾ ഒരേ ക്ലാസ്സിൽ പഠികണ്ടവര.

Ok റോഷൻ ഞങൾ ഹോസ്റ്റൽ നോക്കാൻ ഇറങ്ങിയതാണ്. ബ്രോ എവിടാ സ്റ്റേ…..

എനിക്ക് ഇവിടെ കോളജിൻ്റെ അടുത്തുതന്നെ ഒരു വീടുണ്ട് എവിടെ നിക്കന്ന വിജരിക്കുന്നെ.അച്ഛനും താൽപര്യം ഒണ്ടെങ്കിൽ ന്മക്ക് ഒരുമിച്ച് നിക്കം.

Ok എന്ന ഞാൻ അങ്ങോട്ട് വരാം.

ശെരി എനിക്ക് ഒരാളുടെ നമ്പർ കൂടെ കിട്ടിടുണ്ട് അവനേകുടെ ഒന്ന് വിളിച്ച് നോക്കട്ടെ.

അതുലിനേ അണോ….? അവൻ എൻ്റെ കൂടെ ഒണ്ട്.

Ok എന്ന നിങ്ങൾ വാ ഞാൻ location അയക്കാം.

അങ്ങനെ ഞാൻ കര്യങ്ങൾ എല്ലാം ബാക്കി ഒള്ളവരോട് പറഞ്ഞു. ആർക്കും എതിർപ്പ് ഒന്നും ഒണ്ടയില്ല. അവസാനം ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു. ഓട്ടോ വിളിച്ചാണ് ഞങൾ അവൻ പറഞ്ഞ ലോകേഷനിലേക്ക് പോയത്. കോളജിൽനിന്ന് ഞങൾ വന്ന വഴിയുടെ ഒപ്പോസിറ്റ് സൈഡിൽ അണ് അവൻ പറഞ്ഞ സ്ഥലം കോളജിൽനിന്ന് വലിയ ദുരം ഒന്നും ഇല്ല ഒരു 150 മീറ്റർ അത്രേ ഒള്ളു.
അങ്ങനെ 10 മിനിറ്റ് കൊണ്ട് ഞങൾ എവിടെ എത്തി. റോഷൻ കണ്ടപാടെ എന്നെയും ശേഷം അതുലിനെയും കെട്ടിപിടിച്ചു അച്ഛന്മാർ എന്തൊക്കെയോ സംസാരിച്ചു. റോഷൻ നന്നായ് സംസാരിക്കുന്ന ആളാണ് അവൻ ഞങ്ങളെ രണ്ട് പേരെയും പരിചയപെട്ടു ഞനങ്ങൾ അവനെയും.

റോഷൻ്റെ ഒരു അങ്കിളിൻ്റെ വീടാണ് അത്.അങ്കിൾ ഫാമിലി അടക്കം വിദേശത്താണ് ഒടനെ ഒരു തിരിച്ചുവരവ് ഇല്ല പോലും അതുകൊണ്ട് ആ വീട്ടിൽ ഞങ്ങൾക്ക് ഫ്രീയായി താമസിക്കാം.

എന്നെപോലെ ഒരാൾക്ക് അത് നല്ല സഹായം തന്നെ അയ്രുന്ന്.

മാസം 6000 രൂപ വാടക എന്നതിൽനിന്നും ഇപ്പൊ ഡെയ്‌ലി 100 രൂപ ബക്ഷണത്തിന് കൊടുത്താൽ പോലും കൊഴപ്പം ഇല്ല.

അങ്ങനെ എല്ലാം തീരുമാനിച്ച് ഞങൾ വീട്ടിലേക്ക് കേറി അച്ഛനും മാമനും എതികം താമസിക്കാതെ നാട്ടിലേക്ക് തിരിച്ചു. ഞങ്ങൾക്ക് എത്യവിശം വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി തന്നിട്ടണ് അതുലിൻ്റെയും റോഷൻ്റയും അച്ഛന്മാർ പോയത്.

പിന്നെ ഞങൾ ആ വീട്ടിൽ തനിച്ചായി. ഞങൾ കൊറേ സംസാരിച്ചു.

അതുൽ +2 കഴിഞ്ഞ് വന്നതാണ്

റോഷൻ ഡിഗ്രീ എന്നെപോലെ തന്നെ ഫെയിൽ അണ്.

അതുൽ ഞങ്ങളെ ചേട്ടാ എന്നാണ് വിളിക്കുന്നത് റോഷൻ അതുലിനേക്കൾ 3 വയസിനും ഞാൻ 4 വയസ്സിനും മുത്തതാണ്.

റോഷൻ്റെ വീട് തൃശ്ശൂർ തന്നെ അണ്. പോയി വരാൻ ഒള്ള ബുദ്ധിമുട്ടുകരണം ഇവിടെ നൽകുന്നു.
ഇന്ന് എന്തായാലും പുറത്ത് നിന്ന് ബക്ഷണം കഴിക്കാം എന്ന് ഞങൾ തീരുമാനിച്ചു ബാക്കി ദിവസങ്ങളിൽ രാവിലെയും ഉച്ചക്കും പുറത്ത് നിന്നും കഴിക്കാമെന്ന് തീരുമാനം അയ് രാത്രി ബക്ഷം ഉണ്ടാക്കാനും തീരുമാനിച്ചു.

എല്ലാവരും ഫ്രഷ് ആയി വന്ന ശേഷം ഞങൾ ഫുഡ് കഴിക്കാൻ ഇറങ്ങി അടുത്തുതന്നെ ഹോട്ടൽ ഉള്ളതുകൊണ്ട് അതികം നടക്കേണ്ടി വന്നില്ല.

തിരിച്ച് വീട്ടിൽ വന്ന ശേഷം ഞങൾ ഒന്ന് ഉറങ്ങാൻ തീരുമാനിച്ചു. 4 റൂം ഒള്ള വീടാണ് അതുകൊണ്ട് തന്നെ ഓരോരുത്തർക്കും ഓരോ മുറി ഉപയോഗിക്കാം എല്ലാ റൂമും അറ്റാച്ച്ഡ് അണ്.

പിന്നെ എഴുനേൽകുമ്പോ സമയം 4 മണി ആയി. പിന്നെ ഞങൾ മുന്നും കൂടെ ചായ വെച്ച് കുടിച്ചു. ഉറക്കം ഒഴികെ ഒള്ള സമയങ്ങളിൽ ഞങൾ ഒരുമിച്ച് തന്നെ അയ്റുന്ന് ഞങൾ ഒരുപാട് സംസാരിച്ചു. അവരവരുടെ നാടിനെ കുറിച്ചും വീടിനെക്കുറിച്ചും

എല്ലാം ഞങൾ സംസാരിച്ചു.

ഞങളുടെ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. ഇനി ക്ലാസ് തുടങ്ങാൻ മുന്ന് ദിവസം കൂടെ ഒണ്ട്.

ഇടയ്ക്ക് റോഷൻ നിങ്ങൾ വലിക്കുവോ എന്ന് ചോദിച്ചു ഞങ്ങൾ ഇല്ല എന്ന് പറഞ്ഞപ്പോ അവൻ ഇടയ്ക്ക് വലിക്കും എന്നും അത് കൊഴപം ഇല്ലല്ലോ എന്ന് ചോദിച്ചു. ഞങ്ങൾ സ്നേഹത്തോടെ ഇല്ല എന്ന് പറഞ്ഞു.

റോഷന് അവിടുത്തെ സ്ഥലങ്ങൾ എല്ലാം അറിയാവുന്നത് കൊണ്ട് ഞങ്ങൾ അടുത്ത ദിവസങ്ങളിൽ അവിടമോക്കെ ഒന്ന് ചുറ്റി കണ്ടൂ.

ഇന്ന് ക്ലാസ് തുടങ്ങുന്ന ദിവസമാണ് ഞങ്ങൾ നേരത്തെ തന്നെ റെഡിയായി കോളജിലേക്ക് ഇറങ്ങി അടുത്തുതന്നെ അയതിനൽ നടന്നാണ് പോയത്.

കോളജിൽ റാഗിംഗ് ഒന്നും ഉണ്ടായിരുന്നില്ല. നേരേ ക്ലാസ് തപ്പിപിടിച്ച് അങ്ങോട്ടേക്ക് തന്നെ കേറി ഞങൾ ചെല്ലുമ്പോ രണ്ട് ആൺകുട്ടികൾ ക്ലാസിൻ്റെ ഇടതുഭാഗത്ത് മുമ്പിലെ ബെഞ്ചിൽ ഇരിപുണ്ട് അതിനു ബേകിൽ രണ്ട് ബെഞ്ച്
കാലി അണ് അപ്പുറത്തെ സൈഡിൽ മൊത്തം പെൺ കുട്ടികളും.

എല്ലാവരും നല്ല വർത്തനതിലാണ്. ഞങ്ങൾ മുന്നും പോയി രണ്ടാമത്തെ ബെഞ്ചിൽ ഇരുന്നു മുമ്പിൽ ഇരുന്നവരെ പരിചയപെട്ടു ഇടയ്ക്ക് വെച്ച് ഒരളുംകൂടെ വന്നു. ഇവരിൽ രണ്ടുപേർ ഇവടെ അടുതുള്ളത് തന്നെ അണ് ഒരാള് ഇടുക്കി അണ് ഇവിടെ ഒരു ബന്ധുവിൻ്റെ വീട്ടിൽ നില്കുന്നു.

അങ്ങനെ ഞങ്ങൾ നന്നായ് പരിചയപെട്ടു അതിഗം വയ്ക്കാതെ തന്നെ ഒരു ടീച്ചർ ക്ലാസിൽ വന്നു എല്ലാവരെയും പരിചയപ്പെട്ട ശേഷം ടീച്ചർ പറഞ്ഞ് തുടങ്ങി.

പതിവ് പോലെ തന്നെ ഈ കൊല്ലവും ആൺ കുട്ടികൾ കുറവാണ് അതുകൊണ്ട് ഇങ്ങനെ രണ്ട് വശത്തായി ഇരുന്നാൽ ശേരിയകില്ല പകുതി ഗേൾസ് വന്ന് ബോയ്സ് ഇരിക്കുന്ന സൈഡിൽ വന്ന് ഇരിക്കണം………അതല്ലേ നല്ലത് അങ്ങനെ അകുമ്പോ ടീച്ചർമാർക്ക് എല്ലാവരെയും വേഗം ശ്രദ്ധിക്കാം.

അങ്ങനെ ആ ടീച്ചർ ക്ലാസിൻ്റെ അറേഞ്ച് മൻ്റ്സ് മൊത്തത്തിൽ മാറ്റി.

പിന്നെ ക്ലാസ്സിൽ ഡിഗ്രിക്ക് കഴിഞ്ഞ് വന്ന രണ്ട് പെൺകുട്ടികൾ കൂടെ ഒണ്ട് ഏറ്റവും പ്രായം കൂടിയത് ഞാൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത് എങ്കിലും അല്ലാരുന്നു. ഒരു ചേച്ചി ഒണ്ടാരുന്നു കല്യാണം ഒക്കെ കഴിഞ്ഞത് ആ ചേച്ചിക്ക് 26 വയസൊണ്ട് ഞങ്ങളുടെ ബേക്കിലെ ബെഞ്ചിലാണ് ആ ചേച്ചി ഇരുന്നത്. ഞങ്ങൾ കുറച്ചു പെൺകുട്ടികളെയും പരിചയപെട്ടു.

ബ്രേക്ക് ആയപ്പോ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെട്ടു ഇനി രണ്ടുവർഷം ഒരുമിച്ച് ഓടിക്കണ്ടവരല്ലേ.

പിന്നെ എനിക്ക് ഇപ്പൊ ആളുകളോട് സംസാരിക്കാൻ പണ്ടത്തെ പോലെ പേടി ഒന്നും ഇല്ല. തീർത്തും പേടി ഇല്ല എന്ന് പറയാൻ കഴിയില്ല എന്നാലും ഒരു പരുതിവരെ കുറഞ്ഞു എന്ന് പറയാം.

എന്നേം റോഷനേം മിക്കവരും ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ആത്യം കേൾക്കുമ്പോൾ എന്തോപോലെ തോന്നിയിരുന്നു. കാരണം ഒരേ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ തന്നെ ചേട്ടാ എന്ന് വിളിക്കുമ്പോളുള്ള ഒരു ഇത്. പിന്നെ അത് മാറി ഇപ്പൊ കുറച്ച് അനിയന്മാരെയും അനിയത്തിമാരെയും കിട്ടിയതിന്റെ സന്തോഷം.
പെൺകുട്ടികൾ എല്ലാം നല്ല ഫ്രണ്ട്‌ലി ആണ് അവരൊക്കെ അടുത്തിടപഴകുമ്പോ ആത്യം ഒരു ബുദ്ധിമുട്ട് ആയിരുന്നുഎന്കിലും ഇപ്പൊ എല്ലാം ഒക്കെ ആയി.

ഇപ്പൊ ക്ലാസ്സ്‌ തുടങ്ങി ഏകദേശം ഒരുമാസം കഴിഞ്ഞു.

അങ്ങനെ ഇരിക്കെ ടീച്ചർ ക്ലാസ്സിൽ വന്നു പറഞ്ഞു ഇനി ഗ്രൂപ്പ്‌ വർക്കുകൾ ഇടക്കിടക്ക് ഉണ്ടാകും അതിനാൽ തന്നെ ക്ലാസ്സിലെ കുട്ടികളെ എല്ലാം നാലുപേരടങ്ങു്ന്ന ഗ്രൂപ്പ്‌ ആക്കണം എന്ന് ഞങ്ങൾ ബോയ്സ് എല്ലാം ഒരു ഗ്രൂപ്പ്‌ ആകാം എന്ന് തീരുമാനിച്ചു എങ്കിലും ടീച്ചർ സമ്മതിച്ചില്ല ബോയ്സിനെ എല്ലാം ഓരോ ഗ്രൂപ്പിൽ ഇട്ടു. എന്റെ ഗ്രൂപ്പിൽ എന്നെ കൂടാതെ വേറെ മുന്ന് പേര് ഒണ്ട്. ഒരാൾ സ്വാതി പിന്നെ ഒള്ളത് അലിഫ അവസാനമായി വൈഗ.

അന്നാണ്‌ ഞാൻ വൈഗയെ ശ്രെദ്ധിക്കുന്നത്. ഈ കവികളൊക്കെ വർണിക്കുന്ന പോലെ ഒരു നാടൻ പെൺകുട്ടി. വട്ട മുഖവും നീളമുള്ള ചുരുളൻ മുടിയും നെറ്റിയിൽ ചന്ദന കുറിയുമെല്ലാം ഒള്ള ഒരു പെണ്ണ്.

ഞാൻ എന്താ ഇവളെ നേരത്തെ കാഞ്ഞത് എന്ന് ഞാൻ ചിന്തിച്ചു.

ഇത്രയും നല്ല ഒരു കുട്ടി ക്ലാസ്സിൽ ഒണ്ടായിട്ടും ശ്രെദ്ധിക്കാത്തത്തിൽ എനിക്ക് വിഷമം തോന്നി. അവിടുത്തിരുന്ന അലിഫ എന്നെ തോണ്ടിയപ്പോളാണ് ഞാൻ വൈഗയെ തന്നെ നോക്കി ഇരിക്കുവാണെന്ന് മനസിലായത് ഞാൻ ഒന്ന് ചമ്മി. നോക്കുമ്പോ സ്വാതി എന്നെ നോക്കി ചിരി അടക്കാൻ പാടുപെടുന്നു ഞാൻ അവളെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു. പിന്നെ എന്റെ നോട്ടം പോയത് വൈഗയിലേക്കാണ് ആൾ ഇപ്പോളും ഒരു പേപ്പറിൽ എന്തോ വരക്കുകയാണ് ഒന്നും അറിഞ്ഞില്ല എന്ന് തോനുന്നു. പക്ഷെ അവളെ എന്തൊക്കെയോ പ്രശനം വേട്ടയാടുന്നതായി എനിക്ക് തോന്നി. സമയമൊണ്ടല്ലോ മനസിലാക്കാം ഞാൻ മനസ്സിൽ പറഞ്ഞു.

ഇനി ഒള്ള ദിവസങ്ങളിലും ഒരു പീരീഡ്‌ ഇങ്ങനെ ആയിരിക്കും എന്ന് ടീച്ചർ അറിയിച്ചു.

അപ്പൊ ഇനിയും വൈഗയെ അടുത്ത് കാണാം എന്ന സന്തോഷം ആയിരുന്നു എനിക്ക്.

അന്ന് വൈകുന്നേരം വീട്ടിലേക്ക് നടക്കുമ്പോ ഞാൻ ചിന്തിച്ചു ഇനി ഇതാണോ ലവ് അറ്റ് ഫസ്റ്റ്സൈറ്റ്. എ…. ആരിക്കില്ല അതോ ആണോ എന്തായാലും ഒരു പെങ്കൊച്ചിനോട് ഇങ്ങനെ ഒരു വിഗാരം തോന്നുന്നത് അത്യമായാണ്. അത് പ്രേമമാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല എന്തായാലും നോക്കാം എന്ന് ഞാൻ തീരുമാനിച്ചു.
അന്ന് രാത്രി പതിവില്ലാതെ സ്വാതി എനിക്ക് മെസ്സേജ് അയച്ചു.

എന്താരുന്നു ചേട്ടാ ഇന്ന് ക്ലാസ്സിൽ….?

ക്ലാസ്സിലോ എന്ത്….. ഞാൻ ഒന്നും അറിയാത്ത പോലെ മറുപടി പറഞ്ഞു.

ഉരുളല്ലേ…. ഉരുളല്ലേ…. അവടെ ഇരിക്കുന്ന ബാക്കി എല്ലാരും പൊട്ടന്മാർ ഒന്നും അല്ല…..

നീ എന്താ ഉദ്ദേശിക്കുന്നെ…..

അത് തന്നെ വൈഗയെ നോക്കിയ നോട്ടം എന്താ മോനെ പ്രേമം വല്ലോം ആണോ….

പിന്നെ ഞാൻ ഒന്നും മറക്കാൻ നിന്നില്ല.

പ്രേമം ഒന്നും അല്ല ഡി എന്തോ അവളെ നോക്കാൻ തോന്നി നോക്കി. അത്രേ ഒള്ളു…..

മ്മ്… ഞാൻ ചുമ്മാ ചോദിച്ചയ അവളെ അങ്ങനെ ആരോടും സംസാരിക്കുക ഒന്നും ഇല്ല അവളുടെ ഒരു നെയ്‌ബർ സെക്കന്റ്‌ ഇയർ പഠിക്കുന്നുണ്ട് ആ ചേച്ചി പറഞ്ഞു വൈഗയുടെ ചേട്ടൻ രണ്ട് വർഷം മുൻപ് മരിച്ചു അതിനുശേഷമാണ് വൈഗ ഇങ്ങനെ എന്ന്……

ഓ അങ്ങനെ ആണല്ലേ ഞാനും വിചാരിച്ചു എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് എന്ന്…. നമ്മക്ക് നോക്കാം…..

നടക്കട്ടെ….. നടക്കട്ടെ…….

അങ്ങനെ ആ സംഭാഷണം ഞങ്ങൾ അവസാനിപ്പിച്ചു.

എന്തോ അന്ന് കിടക്കുമ്പോ എല്ലാം വൈഗയുടെ മുഖം ആയിരുന്നു മനസ്സിൽ.
എന്തോ മറക്കാൻ പറ്റാത്ത പോലെ.

പിറ്റേന്ന് എനിക്ക് ക്ലാസ്സിൽ പോകാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു കാരണം വൈഗ തന്നെ വേറെ ഒന്നും അല്ല ചുമ്മാ കാണാൻ ഒരു തോന്നൽ. അവന്മാർ എന്തോ ഡൌട്ട് തോന്നി എന്നോട് ചോദിച്ചു എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല.

അങ്ങനെ ക്ലാസ്സിൽ എത്തി ബാഗ് വച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. അശ്വിനോട് ഇപ്പം വരാം എന്ന് പറഞ്ഞ് റോഷൻ എന്നെകൊണ്ട് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് ആണ് പോയത്.

എന്നെ മാറ്റി നിർത്തി അവൻ മുഖവുര ഒന്നും ഇല്ലാതെ തന്നെ ചോദിച്ചു.

ഏതാ മൈ## പെണ്ണ്……?

എനിക്ക് അത്ഭുദം തോന്നി എങ്കിലും ഞാൻ അതൊക്കെ മറച്ചു പിടിച്ചു അവനോട് ചോദിച്ചു.

പെണ്ണോ ഏത് പെണ്ണ്… നീ എന്താ പറയുന്നേ… നിനക്ക് വട്ടായോ…..?

നീ അതികം പറയണ്ട കാള വാല് പൊക്കുന്നെ കണ്ട അറിയില്ലേ എന്തിനാണ് എന്ന്. നീ ഒരുങ്ങികെട്ടി വന്നപോതന്നെ എനിക്ക് ഡൌട്ട് ഒണ്ടാരുന്നു. നീ പറയുന്നോ അതോ ഞാൻ കണ്ടുപിടിക്കണോ.

പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പറഞ്ഞു. അളിയാ പ്രേമം ഒന്നും അല്ല.

അല്ലെ……

അങ്ങനെ അല്ല ആണോന്ന് അറിയില്ല എന്നാലും എന്തോ….

മതി ഇനി ഉരുളണ്ട എനിക്ക് തോന്നിയാരുന്നു…. ഇന്നലെ ഞാൻ ശ്രെദ്ധിച്ചു വൈഗയോടുള്ള നിന്റെ പെരുമാറ്റം.
അത് കേട്ടപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു ?

നീ കിണിക്കല്ലേ എന്നാലും ഞാൻ വിചാരിച്ചു നീ എന്നോട് പറയുമെന്ന്.

ഡാ ആത്യം ഞാൻ ഒന്ന് നോക്കട്ടെ ഇത് പ്രേമം ആണോന്ന് എന്നിട്ട് പറയാം എന്ന് വിചാരിച്ചു അതാ അല്ലാതെ ഞാൻ നിന്നോട് പറയാതെ ഇരിക്കുവോ.

ഒരു പുച്ഛിച്ച ചിരിയാരുന്നു അതിനു അവന്റെ മറുപടി.

പിന്നെ അളിയാ വേറെ ആരോടും പറയല്ലേ…

എനിക്ക് ഒന്ന് ആലോചിക്കണം…. ഒട്ടും ആലോചിക്കാതെ അവൻ പറഞ്ഞു.

അളിയാ……

ആ ഡാ ആരോടും പറയില്ല…. പോരെ….

മതി അത് കേട്ട മതി.

പിന്നെ ഞങ്ങൾ രണ്ടും അതികം കറങ്ങാതെ നേരെ ക്ലാസ്സിലേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അറിയുകയാരുന്നു വൺ സൈഡ് ലവിന്റെ സുഖം. എന്നും അവളെ കാത്ത് നിൽക്കും എപ്പോളും അവളെ നോക്കി ഇരിക്കും. അവൾ ക്ലാസ്സിൽ വരാത്ത ദിവസം എനിക്ക് ആകെകൂടി ഒരു വല്ലാത്ത ദിവസം ആയിരിക്കും. ക്ലാസ്സിൽ ഇരിക്കുമ്പോ ആണെങ്കിൽ ഞാൻ അറിയാതെ തന്നെ അവളെ നോക്കിപ്പോകും ഇടക്ക് ഞാൻ നോക്കുമ്പോ അവളും യാദർശ്ശികമായി ഇടക്ക് എന്നെയും നോക്കി പക്ഷെ ഞാൻ അവളെ നോക്കുന്നുണ്ട് എന്ന് തോന്നിക്കാതെ ഞാൻ ആ സിറ്റുവേഷൻ മാനേജ് ചെയ്യും.

ക്ലാസ്സിൽ അങ്ങനെ ആരുന്നു എങ്കിലും ഞാൻ ഇതുവരെ അവക്ക് മെസ്സേജ് അയക്കുകയോ ഒന്നും ഒണ്ടായിട്ടില്ല. പിന്നെ ക്ലാസ്സിൽ ചിലർക്കൊക്കെ എന്തോ ഡൌട്ട് ഒക്കെ ഉണ്ടെന്നു റോഷൻ പറഞ്ഞു. അത് അല്ലേലും അങ്ങനെ ആണല്ലോ. എന്ത് ചെയ്യാൻ…..
ഇപ്പൊ എല്ലാദിവസവും വൈകുന്നേരം ഞങ്ങൾ മുന്നും അടുത്തുള്ള ഒരു പാർക്കിൽ പോയി ഇരിക്കാറുണ്ട് ഞങ്ങൾ അവടെ ഇരുന്ന് വെറുതെ സംസാരിക്കും. സന്ധ്യ അയാലേ വീട്ടിലേക്ക് പോകു ഇതൊരു ശീലം പോലെ ആയിട്ടുണ്ട് ഇപ്പൊ.

അങ്ങനെ ഇരിക്കുമ്പോളാണ് ആ ദുഃഖകരവും അസൂയവഹവുമായ കാര്യം നടക്കുന്നത്.

ഒരിക്കെ ഞങ്ങൾ പാർക്കിൽ ഇരിക്കുമ്പോ രണ്ട് പെൺകുട്ടികൾ വന്ന് ഞങ്ങളുടെ എതിർവശത്തുള്ള സീറ്റിൽ ഇരുന്നു അതിൽ ഒരുകുട്ടി റോഷനെ മാറ്റി നിർത്തി പ്രെപോസ് ചെയ്യുകയും ചെയ്തു. ആ കുട്ടിക്ക് ഇവനെ നേരത്തെ അറിയാവുന്നെ ആണ് കോളേജിൽ ഇവന്റെ ജൂനിയർ ആരുന്നു ഇപ്പൊ ഇവടെ ഒരു കോഴ്സ് ചെയ്യുന്നു. അങ്ങനെ നീണ്ട നേരത്തെ സംസാരത്തിനുശേഷം അവർ രണ്ടും ഞങ്ങടെ അടുത്തേക്ക് വന്നു രണ്ടിന്റെയും മുഖം കണ്ടപോളെ എന്റെ എന്താണ്ടൊക്കയോ പോയി അവൻ അവളെ എനിക്ക് പരിചയപ്പെടുത്തി തന്നു. പക്ഷെ ഞാൻ അവനും ലൈൻ സെറ്റായതിന്റെ ഷോക്കിൽ ആയിരുന്നു അതുകൊണ്ട് തന്നെ അവർ എന്താണ് പറഞ്ഞത് എന്ന് പോലും ഞാൻ കേട്ടില്ല എന്തിനേറെ പറയുന്നു ആ കൊച്ചിന്റെ പേരുപോലും ഞാൻ കേട്ടില്ല.

പക്ഷെ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു എനിക്കും വേണം ഒരു പെണ്ണ്.

പക്ഷെ ആര്…..

വൈഗയോട് എനിക്ക് തോന്നിയത് പ്രേമം തന്നെ ആണോ…

ആണെങ്കിൽ തന്നെ അവക്കും എന്നെ ഇഷ്ടമാകുവോ….

ഇനി അഥവാ ഇഷ്ടമല്ല എങ്കിൽ അവളുടെ പ്രീതികരണം എന്തായിരിക്കും.

അഥവാ അവൾ ഇഷ്ടമാണെന്ന് പറഞ്ഞ ഞാൻ എന്ത് ചെയ്യും.

ഒരുപക്ഷെ ഞങ്ങൾ പ്രേമിച്ചുതുടങ്ങിയ ശേഷം അവളെ എനിക്ക് പിരിയാൻ കഴിയില്ല അതുകൊണ്ട് തന്നെ അവളുടെ വീട്ടിലോ മറ്റോ ഈ ബന്ധത്തിന് സമ്മതം അല്ലങ്കിൽ എന്തേലും കാരണവശാൽ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടി വന്നാൽ എന്ത് ചെയ്യും. എന്റെ വീട്ടിൽ ആർക്കും പ്രശനം ഒന്നും ഉണ്ടാകില്ല എന്നാലും അവളുടെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കണ്ടേ അതിന് എനിക്ക് ആത്യം ഒരു ജോലി വേണ്ടേ. കോപ്പ് എനിക്ക് ഇനി ഒരു ജോലി കിട്ടാൻ കുറഞ്ഞത് 2 വർഷം എങ്കിലും കഴിയണം. അതിൽ കൂടുതൽ എടുക്കാനാണ് സാധ്യത.

അങ്ങനെ വന്ന എല്ലാം പ്രശനം ആകും ഇതൊക്കെ ചിന്തിച്ചപ്പോ എനിക്ക് നല്ല സങ്കടം വന്നു.
അഖിൽ എന്റെ അടുത്ത് കിടന്ന് ഫോണിൽ തോണ്ടുന്നുണ്ടാരുന്നു അവന്റെ ഫോണിൽ നിന്ന് ആണുങ്ങൾ കരയാൻ പാടില്ല എന്ന സ്റ്റാറ്റസ് കേട്ടപ്പോ എനിക്ക് ശെരിക്കും ദേഷ്യം വന്നു അവനെ രണ്ട് തെറിയും പറഞ്ഞ് ഞാൻ നേരെ ബാൽക്കണിയിൽ പോയി നിന്നു.

ആണുങ്ങൾ കരയാൻ പാടില്ല പോലും അതിനു ആണുങ്ങൾക്ക് എന്റെ ഗെതി വന്ന് നോക്കണം അപ്പൊ അറിയാം. ഇതൊക്കെ പറഞ്ഞവൻ ഏതവനാടാ…… ശെരിയാ എനിക്ക് തോന്നുന്നു സാമ്പത്തികം മാത്രമാണ് ഒരാളുടെ ജീവിതം തീരുമാനിക്കുന്നത് എന്നാണ് കാരണം പൈസ ഒണ്ടേ അവന് എല്ലാം ഒണ്ട് പെണ്ണ് പ്രേസക്തി അങ്ങനെ എല്ലാം. പണം ഇല്ലാത്തവന് സുഹൃത്തുക്കൾ മാത്രേ ഉണ്ടാകുക ഒള്ളു അതും വളരെ കുറച്ച് മാത്രം പക്ഷെ അവരൊന്നും ഒന്നും പ്രേതീക്ഷിച്ചിട്ടരിക്കില്ല കൂടെ കൂടിയത്. ഇതുവരെ ഒള്ള എന്റെ ലൈഫ് വെച്ച് നോക്കുമ്പോ എനിക്ക് മനസിലായ കാര്യം ആണ് ഇതൊക്കെ ചിലപ്പോ എന്റെ മാത്രം തോന്നൽ ആയിരിക്കാം.

എന്റെ ചിന്തകൾ കാടുകയറിയപ്പോ ഞാൻ ഞാൻ ഒരു തീരുമാനം എടുത്തു ഇപ്പം തത്കാലം പ്രേമം ഒന്നും വേണ്ട.

അന്ന് ഭക്ഷണം കഴിക്കാൻ ഒന്നും നില്കാതെ ഞാൻ പോയി കിടന്നു അവന്മാർ എന്താന്ന് ചോദിച്ചപ്പോ തലവേദന ആണെന്നും പറഞ്ഞു. റോഷന്റെ നോട്ടം കണ്ടപ്പോ എന്തോ മനസിലായ പോലെ എനിക്ക് തോന്നി. പിന്നെ അതൊന്നും കാര്യം ആക്കാതെ ഞാൻ പോയി കിടന്നു ഉറക്കം വരാൻ കുറെ സമയം എടുത്തു ഇടക്ക് എപ്പളോ ഉറങ്ങി.

ഇനി ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് അറിയാതെ.

നാളെ എന്താകും എന്ന് അറിയാതെ.

തുടരും……….

എല്ലാർക്കും ഇഷ്ടമായി എന്ന് വിചാരിക്കുന്നു ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായം കമന്റ്‌ ചെയ്യണേ ഇന്നലെ എനിക്ക് വേണ്ട മാറ്റങ്ങൾ വരുത്താൻ പറ്റു.

അപ്പൊ അടുത്ത പാർട്ടിൽ കാണാം

നളൻ….. ❤❤

0cookie-checkഇതുപോലൊരു പ്രണയം – Part 3

  • ബോണസ് 2

  • ബോണസ്

  • ആണുങ്ങൾ തമ്മിൽ കളിക്കുമ്പോൾ ഉള്ള സുഖം അതൊന്ന് വേറെ തന്നെയാണ്…