ഇതാണ് എന്റെ വീടും വീട്ടുകാരും 2

ആദ്യമേ കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായം അറിയിച്ചവർക് നന്ദി പറയുന്നു.തുടർന്നും ഈ

സപ്പോർട്ട് ഞാൻ പ്രേതിക്ഷിക്കുന്നു.ആദ്യ കഥയാണ്, തെറ്റുകൾ നിങ്ങൾ പറഞ്ഞുതന്നാൽ

തീർച്ചയായും തിരുത്താൻ ശ്രേമിക്കും.ഈ ഭാഗം ഒരല്പം ചെറുതായോ എന്നൊരു സംശയം ഉണ്ട്,

ഇതിവിടെ വെച്ച് നിർത്തിയില്ലെങ്കിൽ ബോർ ആയി പോകും എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ

ചെയ്തത്. നിങ്ങൾ സ്നേഹം ലൈക് ആയും കമന്റ്‌ ആയും അറിയിച്ചാലെ വീണ്ടും എഴുതാനുള്ള

ഊർജം ലഭിക്കു.അപ്പോൾ ഈ ഭാഗവും ഇഷ്ടപെടും എന്ന പ്രേതിക്ഷയിൽ തുടങ്ങുന്നു.

ഇതാണ് എന്റെ വീടും വീട്ടുകാരും 1→

പീറ്റർ വണ്ടി എന്റെ വീടിന്റെ ഗേറ്റിനു വെളിയിൽ നിർത്തി.സമയം പാതിരാത്രി

ആയിട്ടുണ്ട്, പിന്നെ തുറന്ന് തെരാൻ ചിന്നു ഉള്ളത് കൊണ്ട് സീൻ ഇല്യാ.ഇവള് കല്യാണം

കഴിച്ച് പോയാൽ ഞാൻ എന്ത് ചെയ്യും.ആഹ് ഒകെ വരുന്നിടത് വച്ചു കാണാം.പീറ്ററിനോട് യാത്ര

പറഞ്ഞ് ഞാൻ വീടിന്റെ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു.പണ്ടാരം കുപ്പിയിൽ ബാക്കി

ഉണ്ടായിരുന്നത് എടുത്തു ഡ്രൈ കമത്തെണ്ടായിരുന്നു, അത് ശെരിക്കും തലക്

പിടിച്ചിട്ടുണ്ട്. എങ്ങനെയോ പോയി ചാരുപടിയിൽ ഇരുന്നത് ഓർമയുണ്ട്, ആ ഇരുത്തം കുറച്ച്

നേരം നീണ്ടു. പെട്ടന്ന് ബോധം വന്നത് പോലെ ഞാൻ ഫോൺ എടുത്ത് ചിന്നുവിന്റെ നമ്പർ ഡയൽ

ചെയ്തു, ഈശ്വരാ പെട്ടോ….ചിന്നുവിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്, സഹോദര സ്നേഹം ഇല്ലാത്ത

തെണ്ടി രാത്രി കിടക്കുമ്പോൾ ഫോൺ ചാർജ് ആക്കി ഇട്ടൂടെ, രാത്രി ഈ പാവം ചേട്ടൻ

വിളികയുമെന്നു ഓർതൂടെ. കാളിങ് ബെൽ അടിച്ചാൽ താഴത്തെ റൂമിൽ കിടക്കുന്ന അച്ഛനോ അമ്മയോ

വന്ന് വാതിൽ തുറക്കും അവർ എന്നെ ഈ അവസ്ഥയിൽ കണ്ടാൽ തീര്ന്നു.ഇന്നത്തെ രാത്രി

പുറത്ത് കിടക്കൽ തന്നെ ശരണം.അപ്പോഴാണ് എനിക്ക് ദേവൂച്ചിയുടെ കാര്യം ഓർമ വന്നത്,

ഏടത്തിയെ വിളിച്ചാൽ വെല്യ സീൻ ഇല്ലാതെ അകത്തു കെറി കിടക്കാൻ കഴിയും, പുറത്ത് ഈ

തണുപ്പത് കിടക്കുന്നതിലും നല്ലത് ദേവൂച്ചിയെ ആശ്രയിക്കുന്നത് തന്നെ എന്ന് എന്റെ

മനസ്സ് പറഞ്ഞു.ഞാൻ ഫോൺ എടുത്ത് ദേവൂച്ചിയെ വിളിച്ചു, ഒരു തവണ ഫുൾ ഡയൽ ചെയ്തിട്ടും

എടുത്തില്ല ഞാൻ ഒന്നൂടി ട്രൈ ചെയ്തു ഈ തവണ കുറച്ച് റിങ് ചെയ്തപ്പോൾ ദേവൂച്ചി ഫോൺ

എടുത്തു.

“ഹലോ”(ശബ്ദം കെട്ടാലേ അറിയാം പാവം നല്ല ഉറക്കത്തിൽ ആയിരുന്നു എന്ന്)

“ഹലോ ദേവൂച്ചി…..ഒന്ന് വാതിൽ തുറന്ന് താ ഞാൻ ഇവിടെ പുറത്തിണ്ട്”

“മ്മ”

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ വീടിന്റെ മുൻവാതിൽ എനിക്ക് മുന്നിൽ

തുറക്കപ്പെട്ടു,വാതിൽ തുറന്ന് കണ്ണ് തിരുമ്മി കൊണ്ട് ദേവൂച്ചി എന്നെ നോക്കി.ഞാൻ

ദേവൂച്ചിയെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് അകത്തേക് നടക്കാൻ

തുടങ്ങി.അപ്പോൾ ദേവൂച്ചി എന്റെ കൈയിൽ പിടിച്ച് അവർക്ക് നേരെ നിർത്തി.

“നീ എവിടായിരുന്നു ഇതുവരെ…സമയം എത്രെ ആയിന്നു അറിയോ”

“അത് പിന്നെ…എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു”( നാവ് കുഴയാതിരിക്കാൻ

ശ്രേധിച്ചുകൊണ്ടു ഞാൻ പറഞ്ഞൊപ്പിച്ചു)

“സിദ്ധു നീ കള്ള് കുടിച്ചിട്ടുണ്ടോ”

“ഏയ്യ് ഇല്യാ”

“കള്ളം പറയണ്ട സിദ്ധു നല്ല നാറ്റം ഉണ്ട്”

ഞാൻ അതിന് മറുപടി കൊടുക്കാതെ തിരിഞ്ഞ് നടക്കാൻ ശ്രെമിച്ചപ്പോൾ ദേവൂച്ചി വീണ്ടും

എന്റെ കൈക്ക് കെറി പിടിച്ചുനിർത്തി

“എന്തിനാ സിദ്ധു നീ ഇങ്ങനെ കുടിച്ച് സ്വയം നശിക്കണേ.ഞാൻ കുറച്ച് ദിവസമായി

കാണുനുണ്ട് നിന്റെ ഈ വൈകിയുള്ള വരലും ചീത്ത കൂട്ടുകെട്ടും. അച്ഛനും അമ്മയും നിന്നെ

ഈ കൊലത്തിൽ കണ്ടാൽ എന്ത് മാത്രം വിഷമിക്കും”

“ഉഫ്….പണ്ടാരം പുറത്ത് തന്നെ കിടന്നാൽ മതിയായിരുന്നു.ശല്യം”(ഏടത്തി പറഞ്ഞതൊന്നും

ഇഷ്ടപെടാത്ത ടോണിൽ പറഞ്ഞു)

“എന്താ നിന്റെ പ്രശ്ണം..എന്താണെങ്കിലും നിനക്ക് ഞങ്ങളോട്

പറഞ്ഞൂടെ.എന്താണെ…(ദേവൂച്ചിയെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ ഇടയിൽ കേറി)

“മതി….എന്നെ ഉപദേശിച്ചു നന്നാകാൻ ഉള്ള ജോലിയൊന്നും ഇവിടെ ആരും ദേവൂച്ചിയെ

ഏല്പിച്ചിട്ടില്ല.പിന്നെ എന്റെ കാര്യം നോക്കാൻ എന്റെ അച്ഛനും അമ്മയും പെങ്ങളും ഒകെ

ഇണ്ടിവിടെ.ഇയാൾ എന്നെ കെറി ഭരിക്കയാൻ വരണ്ട”(ഇത്രയും ദേഷ്യത്തോടെ ഉറഞ്ഞുതുള്ളി

കൊണ്ട് പറഞ്ഞിട്ട് ഞാൻ എന്റെ റൂമിലേക് പോയി).റൂം ലോക്ക് ചെയ്ത് ഞാൻ വന്ന് ബെഡിൽ

കമിഴ്ന്നു കിടന്നു.

ഉഫ്….പണ്ടാരടങ്ങാൻ കെടന്നിട്ട് ഉറങ്ങാൻ പറ്റണ്ടേ.ആ നശിച്ചവൾ എന്നെ തേച്ചിട്ട് പോയത്

കൊണ്ടൊന്നുമല്ല, പാവം ദേവൂച്ചിയോടു ചൂടായതിൽ എനിക്ക് നല്ല വിഷമം ഉണ്ട്.ഞാൻ അങ്ങനെ

ഒക്കെ പറഞ്ഞപ്പോൾ ദേവൂച്ചിയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു.ഒന്നും വേണ്ടായിരുന്നു,

മൈൻഡ് മൊത്തത്തിൽ ഡിസ്റ്റർബ്ഡ് ആയിരുന്നു, പിന്നെ രാവിലെ മുതലുള്ള മധ്യ സേവയുടെ

ലഹരിയും, ഇതിനിടയിൽ ദേവൂച്ചി കെറി ഉപദേശിക്കാൻ വന്നപ്പോൾ പെട്ടന്ന് ദേഷ്യം വന്നു, ആ

ദേഷ്യത്തിൽ പറഞ്ഞ് പോയതാ.എന്തായാലും നാളെ രാവിലെ തന്നെ ദേവൂച്ചിയോട് സോറി പറയണം.

ഒരുവിധം എല്ലാ കള്ളുകുടിയൻമാരെയും പോല്ലേ അടിച്ചത് ലേശം കൂടി പോയപ്പോൾ ഞാനും നാളെ

മുതൽ കള്ളുകുടിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു.

എന്റെ ചേട്ടന്റെ മരണശേഷം മാനസികമായി വളരെ അതികം തളർന്നിട്ടുണ്ടായിരുന്നു ദേവൂച്ചി.ആ

അവസ്ഥയിൽ നിന്നും ദേവൂച്ചിയെ തിരിച് കൊണ്ടുവരാൻ കുറച്ച് മാസങ്ങൾ തന്നെ വേണ്ടിവന്നു

ഞങ്ങള്ക്ക്.രണ്ട് വർഷം മുൻപാണ് എന്റെ ചേട്ടൻ ദേവൂച്ചിയെ കല്യാണം കഴിച്ചത്.അന്ന്

അവർക്ക് രണ്ടുപേർക്കും ഇരുപത്തിനാല് വയസ്സ് പ്രായം. കല്യാണം കഴിഞ്ഞ് ഒരുമാസം

തികയുന്നതിന്ന് മുന്നെ ചേട്ടൻ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു.അവർ രണ്ടുപേരും

കോളേജിൽ ഒരുമിച്ചു പഠിച്ചതായിരുന്നു. പിരിയാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ അവർ

കല്യാണം കഴിക്കാൻ തീരുമാനിച്ചു. ദേവൂച്ചിയുടെ വീട്ടുകാർ ആ കല്യാണത്തെ എതിർത്തപ്പോൾ

എന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടും ആശിർവാദത്തോടും കൂടി അവർ വിവാഹിതരായി.

ചേട്ടന്റെ മരണശേഷം സ്വന്തം വീട്ടിലേക്കു പോകാൻ താല്പര്യം ഇല്ലാതിരുന്ന ഏടത്തിയെ

എന്റെ അച്ഛനും അമ്മയും സ്വന്തം മോളെ പോലെ കണ്ട് ഞങ്ങടെ വീട്ടിൽ തന്നെ നിർത്തി.

ഇപ്പോൾ എന്നെയും ചിന്നുവിനെകാളും കൂടുതൽ അവർക്ക് ദേവൂച്ചിയോടാണ് ഇഷ്ടമെന്ന് എനിക്ക്

തോന്നാതില്ല. പിന്നെ ദേവൂച്ചിയെ എന്തെങ്കിലും ഒരു വർക്കിൽ ഇൻവോൾവ് ചെയ്യിച്ചാൽ

ചേച്ചി ഓക്കേ ആകും എന്ന് തോന്നിയപ്പോൾ അച്ഛൻ തന്നെ അച്ഛന്റെ അടുത്ത കൂട്ടുകാരൻ

നടത്തുന്ന നഴ്സറി സ്കൂളിൽ ദേവൂച്ചിക് ജോലി ശെരിയാക്കി കൊടുത്തു

. ചേട്ടന്റെ മരണശേഷം ഏടത്തി സ്വന്തം വീട്ടിലേക്കു പോകാതിരിക്കാൻ മറ്റൊരു കാരണം

കൂടിയുണ്ട്. ദേവൂച്ചിയുടെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചിരുന്നു, പിന്നിട് വീട്ടുകാരുടെ

നിർബന്ധത്തിന് വഴങ്ങി ദേവൂച്ചിയുടെ അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. അതായിരുന്നു

ദേവൂച്ചിയുടെ ജീവിതത്തിലെ ആദ്യത്തെ ട്രാജഡി. രണ്ടാനച്ഛൻ അവരെ മാനസികമായി

പീടിപ്പിച്ചുകൊണ്ടിരുന്നു. പിന്നെ ദേവൂച്ചി വളർന്നപ്പോൾ അയാളുടെ ബന്ധത്തിൽ ഉള്ള ഒര്

നായിന്റെ മോനെ കൊണ്ട് ദേവൂച്ചിയെ കല്യാണം കഴിപ്പിക്കാൻ ശ്രെമിച്ചു. ഇതിനിടയിലാണ്

ദേവൂച്ചി എന്റെ ചേട്ടനുമായി അടുത്തതും കല്യാണം കഴിച്ചതും. ദേവൂച്ചിയുടെ പേരിലുള്ള

സ്വത്തിലായിരുന്നു രണ്ടാനച്ഛന്റെ കണ്ണെങ്കിൽ ദേവൂച്ചിയുടെ ശരീരത്തിലായിരുന്നു ആ

നായിന്റെ മോന്റെ കണ്ണ്. ഈ നായിന്റെ മോൻ എന്ന് പറയാൻ കാരണം ആ നായിന്റെ മോന്റെ പേര്

എന്നിക്ക് ഓർമയില്ല, അതുകൊണ്ടാണ്. സ്വന്തം അമ്മക്ക് പറ്റിയ അബദ്ധം മനസിലുള്ളത്

കൊണ്ടാണെന്നു തോന്നുന്നു രണ്ടാമത് ഒര് കല്യാണത്തിന് ദേവൂച്ചി സമ്മതിക്കാഞ്ഞത്.

എന്റെ അമ്മ ആദ്യമൊക്കെ ദേവൂച്ചിയെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചിരുന്നു, താൻ

ഒര് അധികപ്പറ്റാണെങ്കിൽ എങ്ങോട്ടെങ്കിലും പോയ്കോളാം എന്ന് ദേവൂച്ചി പറഞ്ഞപ്പോൾ അമ്മ

ആ പറച്ചിൽ നിർത്തി. എന്നാലും ആ പാവം ഈ ചെറുപ്രായത്തിൽ തന്നെ വിധവയായി ജീവിക്കുന്നത്

എല്ലാരുടെ ഉള്ളിലും ഒരു വിഷമമായി തന്നെ നിന്നു.ചേട്ടൻ ദേവൂച്ചിയെ കല്യാണം കഴിച്ച്

കൊണ്ടുവന്നപ്പോൾ എന്നിക്ക് ദേവൂച്ചിയോട് കാമം തോന്നിയിരുന്നു, ചേട്ടനോട് ഒരു ചെറിയ

അസൂയയും.പിന്നീട് ചേട്ടന്റെ മരണശേഷം ചേട്ടത്തിയുടെ അവസ്ഥ കാണാൻ തുടങ്ങിയപ്പോൾ ആ

കാമം മാറി ഒരു സഹദാബമോ ഇഷ്ടമോ ആയി മാറി.ഇങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ എപ്പോഴോ

ഉറക്കത്തിലേക്കു വഴുതി വീണു.

വാതിലിലുള്ള തട്ടും അമ്മയുടെ ഉറക്കെയുള്ള വിളിയും കേട്ടാണ് ഞാൻ ആ ഉറക്കത്തിൽ

നിന്നും ഉണരുന്നത്. നല്ലൊരുറക്കം പാതിയിൽ മുറിഞ്ഞതിന്റെ വിഷമത്തിൽ ഞാൻ പോയി വാതിൽ

തുറന്നു.

“എന്തൊറക്കാട ചെക്കാ ഇത്, സമയം ഉച്ചയാവാറായി.പോയി പല്ല് തേച്ചിട്ട് രാവിലത്തെ

പുട്ടും കറിയും കഴിക്കാൻ നോക്ക്”

“എല്ലാ എന്റെ പൊന്നുമോൻ ഇന്നലെ എപ്പഴാ വന്നേ”

“അത് ഞാൻ ഇന്നലെ എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു, അവിടെ കുറച്ച് സഹായിച്ചു

സമയം വൈകിപ്പോയി”

അതും പറഞ്ഞു താഴേക്കിറങ്ങാൻ നേരം മുകളിൽ കോണി കയറി എത്തുന്ന ഹാളിൽ ചിന്നു ടീവി

കണ്ടിരിക്കുന്നത് കണ്ടു.

“ഡി…നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ”

“ഞായറാഴ്ചകൾ പൊതുവെ എല്ലാർക്കും ഹോളിഡേ ആണ്.അതെങ്ങനാ ചേട്ടന് എല്ലാ ദിവസവും ഹോളിഡേ

ആണെലോ ലേ”(അവൾ നൈസ് ആയി എനിക്കിട്ടൊന്നു കൊട്ടി)

“ഓ….ഇന്നലെ രാത്രി ഞാൻ നിന്റെ ഫോണിലേക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ ആയിരുന്നലോ”

“അത് ഞാൻ ചേട്ടൻ വിളിക്കുന്നു അറിയുന്നോണ്ട് സ്വിച്ച് ഓഫ്‌ ആക്കി ഇട്ടതാ.അച്ഛനോ

അമ്മയോ വന്നു വാതിൽ തുറക്കൂന്നാ ഞാൻ പ്രേതിക്ഷിച്ചേ, പക്ഷെ ദേവൂച്ചി എല്ലാ പ്ലാനും

കൊള്ളാക്കി…ഹാ അടുത്ത പ്രാവിശ്യം മിസ്സ്‌ ആവൂല മോനെ……”

“എടി മഹാപാഭി…….ഞാൻ എന്ത് തെറ്റാടി നിന്നോട് ചെയ്തേ”

“ഇന്നലെ എന്നെ സിനിമക്ക് കൊണ്ടോവാ പറഞ്ഞത് ഓർമ ഇണ്ടോ. ഞാൻ ഇവിടെ അമ്മേന്റെ എടുത്തും

ദേവൂച്ചിന്റെടുത്തും വെറുതെ കൊറേ വീമ്പിളക്കി.ഞാൻ ആകെ ചമ്മി നാറി.

വിളിച്ചിട്ടാണെങ്കിൽ ഫോണും എടുത്തില്ല.അപ്പം വിചാരിച്ചതാ ചേട്ടന് ഒര് പണ്ണി തരണംന്”

“എടി കാന്താരി…സിനിമക്ക് ഇന്നും പൊയ്ക്കൂടേ, സിനിമ എങ്ങോട്ടും ഓടി പോവോനും

ഇല്യ.അതിന് നീ ഇങ്ങനത്തെ പണ്ണി ഒന്നും ചെയ്യാൻ നിക്കരുത്”(അവളുടെ ചെവിക്ക് പിടിച്ച്

തിരിച് കൊണ്ട് ഞാൻ പറഞ്ഞു)

“നാ ഇന്ന് കൊണ്ടുപോയാൽ മതി…അങ്ങനെ ആണെങ്കിൽ നാളെ തൊട്ട് വാതിൽ തുറന്ന് തേരാ”(എന്നും

പറഞ്ഞ് എന്റെ പുറത്തിട്ടടിച്ചിട്ട് അവൾ ഓടി റൂമിൽ കെറി വാതിൽ അടച്ചു)

ഞാൻ ടീവി ഓഫ്‌ ചെയ്ത് താഴേക്ക് ചെല്ലുമ്പോൾ അമ്മയുണ്ട് അടുക്കളത്തിൽ പണ്ണി

എടുക്കുന്നു.ഞാൻ അമ്മയുടെ പിന്നിലൂടെ പോയി കെട്ടിപിടിച്ചു.

“ഹാ….പോയി പല്ല് തെക്ക് ചെക്കാ”

“അ..ഞാൻ ഇപ്പം വരാ എന്റെ സുന്ദരി കുട്ടി ഭക്ഷണം എടുത്ത് വെച്ചോളൂ..

അലമ്മേ ദേവൂച്ചി എവടെ പോയി കാണാൻ ഇല്ലലോ”

“ഓ…അവള് കുളിക്കാൻ പോയിണ്ട്.എന്തോ പറ്റിയിട്ടുണ്ട് പെണ്ണിന്.രാവിലെ മുതൽ മുഖം വാടി

ഇരിക്യാ….ഞാൻ ചോദിച്ചിട് ഒന്നും പറയുന്നില്ല.ഹാ അതെങ്ങനാ ചെറിയ എന്തേലും കിട്ടിയാ

മതി പെണ്ണിന് മുഖം വാടാൻ

ഡാ സിദ്ധു…ഒരു കാര്യം നിന്നോട് പറയാൻ വിട്ടുപോയി.അടുത്ത ആഴ്ച്ച ദേവൂന് ഒരു എക്സാം

ഇണ്ട്, എറണാകുളത് വെച്ചാണ് നീ വേണം കൂടെ പോവാൻ”

“ദേവൂചികേന്ദ് പരിക്ഷ…..ഓഓഓ….പി.സ്സ്.സി ലേ……ഞാനൊന്നും പോവൂല ചിന്നുനെ കൂടി

പൊയ്ക്കോട്ടേ.അവരാകുമ്പോൾ പോയി അടിച്ചു പൊളിച്ച് വന്നോളും, ഞാൻ വെറുതെ അവിടെ പോയി

പോസ്റ്റ്‌ ആവും”

“ചിന്നുന് ക്ലാസ്സ്‌ ഇണ്ടാവും, അച്ഛൻ ഊട്ടി പോവാ.അത്കൊണ്ടു എന്റെ പൊന്നുമോൻ പോയെ

പറ്റു”

“ശോ….ഇതെന്ത് കഷ്ടാ….അമ്മ ചായ എടുക്ക്”

ഞാൻ പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ പല്ലും തേച്ച് പുട്ടും കടലക്കറിയും

തട്ടിയിട്ട് ബൈക്ക് എടുക്കാൻ പീറ്ററിന്റെ വീട്ടിലേക്കു വിട്ടു. അവന്റെ വീട്ടിൽ പോയി

ബൈക്ക് എടുത്ത് അവനെയും കൂടി ഒരു ചെറിയ നഗര പ്രതീക്ഷിണം നടത്തിയതിനു ശേഷം അവനെ

തിരിച്ചു വീട്ടിൽ തട്ടിയിട്ട് ഞാൻ എന്റെ വീട്ടിലേക് വിട്ടു.ഞാൻ വീട്ടിലെത്തി ബൈക്ക്

പോർച്ചിൽ പാർക്ക്‌ ചെയുമ്പോൾ ദേവൂച്ചി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ

കണ്ടതും കക്ഷി അകത്തേക് കെറി പോയി. ബൈക്കിന്റെ കാര്യം പറയുബോൾ ഒരു കാര്യം പറയാൻ

വിട്ടുപോയി, ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് അച്ഛൻ എനിക്ക് ഈ ബൈക്ക്

വാങ്ങി തരുന്നതു. ആദ്യമൊക്കെ എന്റെ ബൈക്ക് എന്ന ആഗ്രഹത്തെ അച്ഛൻ നിരസിച്ചെങ്കിലും

ചിന്നുവിന്റെ അതിസമര്ഥമായ ഇടപെടൽ കാരണം ആണ് അച്ഛൻ എനിക്ക് ബൈക്ക് വാങ്ങി തരാൻ

ഇടയായത്.ഈ ഒരു സംഭവം ഇവിടെ പറയാൻ കരണമെന്തെന്നാൽ എന്റെ എന്ത് ആഗ്രഹവും അച്ഛനെയും

അമ്മയെയും പറഞ്ഞ് സമ്മതിപ്പികൽ ചിന്നുവാണ്.അത് നിങ്ങൾ കൂടി ഒന്ന് അറിഞ്ഞിരിക്കണം

എന്ന് തോന്നി, അത്രതന്നെ…..

അങ്ങനെ ബൈക്ക് നിർത്തി ഞാൻ അകത്തേക് കേറിയപ്പോൾ അമ്മയുണ്ട് സിറ്റൗട്ടിൽ ഇരുന്ന് ഏതോ

മാഗസിൻ വായിക്കുന്നു.

“ഹാ…ചുന്ദരി ഇവിടെ ഇരുന്ന് പൈങ്കിളി നോവൽ വായികയാണോ”

“ആ…നീ വന്നോ…നോവൽ ഒന്നും അല്ല ആരോഗ്യമാസികയാ…നീ കൈ കേഴുകി ഇരിക്ക് ഞാൻ ചോറ് എടുത്തു

തേരാ”

“അതെന്തു പണ്ണിയാ…നിങ്ങൾ ഒക്കെ കഴിച്ചോ”

“പിന്നിലാതെ നിന്നെ കാത്തിരിക്കാൻ പറ്റുമോ….നീ എപ്പളാ കെറി വരാന് പറയാൻ

പറ്റില്ലാലോ”

“മതി ചോറെടുക്ക്”

“ദേവൂ”(അമ്മ നീട്ടി വിളിച്ചു നോ റെസ്പോൺസ്)

“ഈ പെണ്ണിതെവിടെ പോയി, ഇത്ര നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു”

“ഹാ.. അമ്മ ചോറ് എടുക്ക്.ദേവൂച്ചി മോളിൽ ഇണ്ടാവും”

അങ്ങനെ അമ്മ വിളമ്പി തന്ന ചോറും മീൻ കറിയും ഒര് തുള്ളി പോലും ബാക്കിയാകാതെ

അകത്താക്കിയിട്ട് ഞാൻ മോളിലോട് കെറി ചെന്നു. ഞാൻ കെറി ചെല്ലുമ്പോൾ ചിന്നു അവിടെ

ഇരുന്ന് ടീവി കാണുനുണ്ട്.

“ഹായ് ഏട്ടൻ വന്നോ….ഞാൻ അറിഞ്ഞില്ല. ഏട്ടൻ ഭക്ഷണം കഴിച്ചോ”

“ആയോ…..എന്തോര് ഒലിപ്പീരു….എന്താടി കാര്യം”

“അത് പിന്നെ ഏട്ടാ…സിനിമാ….”

“ഓ അതാണോ…ശെരി ആറുമണിക്ക് ഷോ ഇല്യേ അതിന്ന് പോവാ”

“ഉഫ്…എന്റെ പൊന്നെട്ടൻ”(എന്നും പറഞ്ഞ് അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു)

“മ്മടെ ദേവൂസ് എവടെ…ഇന്ന് കണ്ടില്ലലോ”

“അത് കുറച്ച് നേർതെ ഓടി പോയി റൂമിൽ കെറി വാതിലടച്ചിട്ടുണ്ട്”

“ഞാൻ ഒന്ന് പോയി വിളിച്ച് നോക്കട്ടെ…ദേവൂച്ചിനെയും കൂട്ടാ സിനിമക്ക്”

“ഹാ ചെല്ല്….”(എന്നും പറഞ്ഞ് അവൾ വീണ്ടും ടീവിയിൽ ശ്രെദ്ധിക്കാൻ തുടങ്ങി)

ഞാൻ പോയി ദേവൂച്ചിയുടെ റൂമിന്റെ വാതിൽ മുട്ടികൊണ്ടിരുന്നു, മുട്ടുവിൻ തുറക്കപ്പെടും

എന്ന് പറയുന്നത് ശെരിയാണ്, അൽപനേരം മുട്ടിയപ്പോൾ ദേവൂച്ചി വന്ന് വാതിൽ തുറന്നു.

എന്നെ കണ്ടതും തിരിച്ചുപോയി കട്ടിലിൽ കെറി ഇരുന്നു.ഞാൻ വാതിലും ചാരിയിട്ട്

ദേവൂച്ചിയുടെ എടുത്ത് കട്ടിലിൽ പോയി ഇരുന്നു.

“ദേവൂസ് നല്ല ദേഷ്യത്തിലാണെലോ….എന്ത് പറ്റി വല്ല കടനലും കുത്തിയോ മുഖത്..മുഖമാകെ

വീർത്തിരിക്കുന്നു”

നോ റെസ്പോൺസ് ഞാൻ പറഞ്ഞതൊന്നും കേൾക്കാത്ത പോലെ ദേവൂച്ചി ഫോണും നോക്കി ഇരിക്കയാണ്.