അവൾ നല്ല കലിപ്പിലാണ്…

ആനന്ദയാനം…

ആദ്യത്തെ ശ്രമം ആണ്.. ചുമ്മാ എഴുതി നോക്കുകയാണ്. നന്നാവുമോ എന്നറിയില്ല.. കമ്പി
കുറവാണെന്നു കരുതി ആരും ഹൃദയം തരാതിരിക്കരുത് .. കഥയുടെ മുൻപോട്ടുള്ള പോക്കിൽ കമ്പി
തീർച്ചയായും ഉണ്ടാകുമെന്ന് ഞാൻ ഗ്യാരന്റി.. അപ്പൊ തുടങ്ങട്ടെ..

*————–*—————*——————–*

അനന്ദു.. അനന്ദു.. അമ്മ റൂമിന്റെ വാതിൽ ചവിട്ടി പൊളിക്കുന്ന ശബദം കേട്ടുകൊണ്ടാണ്
ഉണർന്നത്.. സാധാരണ നേരത്തെ എഴുനേൽക്കാറുള്ളതാ. അതുകൊണ്ടാകും എഴുനേൽക്കേണ്ട സമയം
കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് അമ്മയുടെ പരാക്രമണം. ഇനിയും എന്നിട്ടില്ലെങ്കിൽ
ചിലപ്പോ അമ്മ ജനാല വഴി വെള്ളം ഒഴിക്കാനും വഴിയുണ്ട്.

എന്ത് ഉറക്കമാട, സമയം എത്രയായെന്നറിയോ? നീ ഇന്ന് അമ്മുനെ കോളേജിൽ കൊണ്ട് വിടാമെന്നോ
മറ്റോ പറഞ്ഞോ?

അമ്മ പതിയെ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

ഓ ഞാനതു മറന്നു.

അതും പറഞ്ഞുകൊണ്ട് ഞാൻ ചാടി ബാത്റൂമിലേക്കോടി.

ഇനി.. ഞാൻ ആനന്ദപത്മനാഭൻ, അമ്മയുടെയും അനിയത്തിയുടെയും കൂട്ടുകാരുടെയും അനന്ദു.
ഡോക്ടറാണ്. വീട്ടിൽ ‘അമ്മ കൂടാതെ ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി കൂടി ഉണ്ട്. അച്ഛൻ
അനിയത്തിക്ക് 3 വയസുള്ളപ്പോൾ ഗൾഫിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു.

നഷ്ട്ടങ്ങൾ മാത്രം സമ്മാനിച്ച ഈ നഗരത്തോട് ഈ മാസത്തോടെ വിടപറയും. അതിനു മുൻപ്
ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ആലോചിച്ചു ബാത്‌റൂമിൽ ഇരുന്നുറങ്ങുമ്പോഴാണ്
അനിയത്തിയുടെ വിളി.

ചേട്ടൻ എന്നെ കൊണ്ടക്കോ അതോ ഞാൻ ഓട്ടോ പിടിച്ചു പോണോ.

അമ്മു കിടന്നു അലറുന്നുണ്ട്. അല്ലെങ്കിലും അമ്മയ്ക്കും അവൾക്കും ഉള്ളതാ..
എങ്ങോട്ടെങ്കിലും പോകണമെന്ന് പറഞ്ഞാ ഒരു മണിക്കൂർ മുൻപേ റെഡിയായി മനുഷ്യനെ
ഉപദ്രവിക്കാൻ പിന്നാലെ നടക്കും.

ഞാൻ ചെല്ലുമ്പോഴേക്കും മിററിൽ ഭംഗിയും നോക്കി നിൽക്കുന്നുണ്ട് അവൾ.

എടി കഴുത്തേ ഞാൻ വരണ സമയം കൊണ്ട് നിനക്ക് ആ സീറ്റിലെ പൊടിയെങ്കിലും തുടച്ചുടെ.

ഞാൻ അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു.

വല്ലപ്പോഴും എന്നെ ഒന്ന് പുറത്തൊകൊണ്ടു പോകാൻ പറയുമ്പോ ഈ സ്നേഹം ഒന്നുമില്ലല്ലോ.
ഇതിപ്പോ എന്റെ കൂട്ടുകാരികളെ കാണാൻ വേണ്ടിയല്ലേ എന്നെ കോളേജിൽ കൊണ്ടാക്കാമെന്നു
പറഞ്ഞെ.

എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ടവൾ പറഞ്ഞു.

എന്നാ എന്റെ മോളിന്നു ബസിനു പോയാമതി. അമ്മയുടെ കയ്യില് ഔട്ടോക്കു പൈസ കിട്ടുമെന്നും
വിചാരിക്കണ്ട. നിന്നെ അങ്ങനെ വിട്ടാലും പറ്റില്ലല്ലോ, പാവല്ലേ പിണക്കല്ലേ എന്ന്
വിചാരിച്ചപ്പോ തലേക്കെറി ഗ്രൂപ്പ് ഡാൻസ് കളിക്കുന്നോ.

അതും പറഞ്ഞു അവളെ ഉന്തി തള്ളി വണ്ടിയുടെ അടുത്തുനിന്നും മാറ്റുമ്പോഴാണ് ‘അമ്മ
വന്നത്.

പോത്തുപോലെ വളർന്നല്ലോടാ എന്നിട്ടും ഇപ്പോഴും കൊച്ചു കുട്ടിയാന്നാ വിചാരം. അവളുടെ
സമയം കളയാണ്ട് വേഗം കോളേജിൽ ആക്കാൻ നോക്ക്.

അമ്മ അതും പറഞ്ഞു ഞങ്ങളെ ചിരിച്ചുകൊണ്ട് നോക്കിനിന്നു.

ഇനി ഇവിടെ നിന്നാ പോത്തുപോലെ വളർന്നെന്നു നോക്കില്ല ചന്തിക്കു നല്ല പെട വെച്ച് തരും
അമ്മ.

വണ്ടി എടുത്തിട്ടും അമ്മു കാര്യമായി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. ഞാൻ
മിററിലൂടെ അവളെ നോക്കുന്നത് കണ്ടിട്ടാകണം പെട്ടന്നവൾ മുഖം തിരിച്ചു.

എന്റെ അമ്മു ഞാൻ തമാശക്ക് പറഞ്ഞതല്ലേ, നീ അതിത്ര കാര്യമായെടുത്തോ.

ചിരിച്ചോണ്ട് ഞാനവളോട് പറഞ്ഞു.

അത്ര സ്നേഹമൊന്നും വേണ്ട മോൻ എന്നെ വേഗം കോളേജിൽ ആക്കിയേ.

അവൾക്കത് അത്രയ്ക്ക് രസിച്ച മട്ടില്ല.

എന്നാ എന്റെ മോള് ഇവിടുന്നു ബസിൽ പോയാമതി.

ഞാൻ അവളെ ചൂടാക്കാനായി പറഞ്ഞു.

മതി നിർത്തു ഞാൻ ഇനി ബസിൽ പൊക്കോളാം.

അവള് കലിപ്പ് സീൻ വിടുന്ന മട്ടില്ല.

ഇനി എന്തെങ്കിലും പറഞ്ഞാ ചിലപ്പോ പെണ്ണ് വണ്ടിയിൽ നിന്നും എടുത്തു ചാടി കളയും.
എന്റെ അനിയത്തി ആയതോണ്ട് പറയില്ല പെണ്ണിന് കുറച്ചു മുൻകോപം കൂടുതലാ.

കോളേജിൽ എത്തും വരെ ഞാൻ പിന്നെ ഒരക്ഷരം മിണ്ടിയില്ല.

കോളേജ് ഗേറ്റിൽ അവളുടെ ഫ്രണ്ട്സിന്റെ അടുത്ത് വണ്ടി നിർത്തിയതും ചാടി ഇറങ്ങി അവൾ
അവളുടെ കൂട്ടുകാരികളെയും വിളിച്ചോണ്ട് തിരിഞ്ഞു നടന്നു.. അമ്മുന്റെ കൂട്ടുകാരികളോട്
പഞ്ചാര അടിക്കാമെന്ന എന്റെ ആഗ്രഹത്തിന്റെ കടക്കാ പന്നി കത്തി വെച്ചു.

നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടടി, തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തിയ അവളെ നോക്കി
നോക്കി ഞാൻ പറഞ്ഞു.

ഇനി ഹോപിറ്റലിൽ ഒന്ന് പോണം. റേസിഗ്നേഷൻ കൊടുത്തെങ്കിലും എന്റെ കുറച്ചു പേർസണൽ
സാധനങ്ങൾ അവിടെ ഉണ്ടായിരുന്നു അത് എടുക്കണം കൂട്ടത്തിൽ എല്ലാവരോടും യാത്ര പറയണം.

പറയത്തക്ക സുഹൃത്തുക്കൾ ഒന്നും തന്നെ ഇല്ല ഹോസ്പിറ്റലിൽ. അസ്മിത, എന്റെ ജൂനിയർ
ഡോക്ടർ ആയി ജോലി നോക്കിയിരുന്ന രമ്യ. ദിവാകരേട്ടൻ, ശോഭനേച്ചി പിന്നെ
ഹോസ്പിറ്റലിന്റെ എംഡി അങ്ങനെ കുറച്ചുപേരോടു യാത്ര പറയാതെ പോകാനൊക്കില്ല.

അസ്മിതയുടെ ഒപി കഴിയും വരെ കാത്തിരിക്കാൻ ക്ഷമ ഉണ്ടായില്ല. ഇടിച്ചു കയറി അവളുടെ
അവളുടെ കാൾസൾട്ടേഷൻ റൂമിൽ കയറുമ്പോൾ അവൾ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വിസിറ്റർ ഉള്ളതുകൊണ്ട് സോറി പറഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ എന്നോട് കയറിപോരാൻ അവൾ
കൈകൊണ്ടു കാണിച്ചു.

അവളുടെ അടുത്തിരുന്നു ലാപ്ടോപ്പിൽ വിസിറ്ററുടെ കേസ്‌ ഹിസ്റ്ററി നോക്കുന്നതിനിടയിൽ
ഞാൻ എതിർവശത്തിരിക്കുന്ന ആളുടെ മുഖത്തേക്ക് പാളി നോക്കി…

അഖില… അവളുടെ പേര് ഞാൻ ഉച്ചരിക്കുന്നത് കൗതുകത്തോടെ നോക്കുന്ന അസ്മിതയെ നോക്കി
ചിരിച്ചു ഞാൻ പതിയെ സീറ്റിൽ നിന്നും എഴുനേറ്റു. കൊച്ചിനെയും പിടിച്ചിരുന്ന അഖില
എന്നെ മുൻപേ കണ്ടിരുന്നെന്ന് അവളുടെ മുഖത്തുനിന്നും മനസിലായി.

ഞാൻ എംഡി യുടെ റൂമിൽ കാണും നീ ഫ്രീ ആകുമ്പോ വാ നമുക്ക് സംസാരിക്കാം. അസ്മിതയോടായി
പറഞ്ഞു ഞാൻ അവിടെനിന്നും ഇറങ്ങി.

മറക്കാൻ ആഗ്രഹിക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ട് വീണ്ടും മനസിനെ കുത്തി നോവിച്ചു
തുടങ്ങി.

ഒരു വിഷുക്കാലത്തു, എന്റെ മൊബൈലിൽ അമ്മുവിന് വേണ്ടി വന്ന വിഷു ആശംസയിലൂടെ ആണ് ഞാൻ
അഖിലയെ പരിചയപെടുന്നത്. അമ്മുന്റെ ഏറ്റവും അടുത്ത കൂട്ടുകാരി പക്ഷെ ഒരിക്കലും അവൾ
അഖിലയുടെ പേര് പറയുന്നത് കേട്ടിട്ടില്ല.

അമ്മു ഏതാടി അഖില? ഇത് അഖില തന്നെ ആണോ അതോ അഖിലോ?

അമ്മുനെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ വെറുതെ ചോദിച്ചു.

അതെ എന്റെ മറ്റൊന്നാ. ഞാൻ പേര് മാറ്റി മെസ്സേജ് അയക്കാൻ പറഞ്ഞതാ.. ചേട്ടന് വല്ല
വട്ടുമുണ്ടോ. ഗേൾസ് കോളേജിൽ ചേർക്കുമ്പോ വേണ്ട വേണ്ട എന്ന് എത്ര തവണ പറഞ്ഞതാ..
അമ്മയും മോനും കേട്ടോ ഇപ്പൊ അനുഭവിക്കുന്നതോ ഞാനും. വായനോക്കാൻ ഒരു നല്ല സാറ് പോലും
ഇല്ലാണ്ടായല്ലോ എന്റെ കൃഷ്ണാ.

അവളുടെ ആത്മഗതം കേട്ട് എനിക്ക് ചിരി പൊട്ടി..

നിന്റെ ഈ കോഴി സ്വഭാവം ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഗേൾസിൽ കൊണ്ടാക്കിയത് നീ
അനുഭവിക്കടി..

അവളുടെ തലയിൽ കിഴുക്കി ഞാൻ ഓടി അവിടെ നിന്നാ ചിലപ്പോ പെണ്ണ് ഒലക്കക്കു അടിക്കും.

പാവം പെങ്കൊച് ആശംസകൾ അയച്ചിട്ട് മറുപടി കൊടുത്തില്ലെങ്കിൽ മോശമല്ലേ ഒരു മെസ്സേജിന്
പകരം ഒരു നാലെണ്ണം തിരിച്ചയച്ചു ഞാൻ മാതൃക പുരുഷോത്തമനായി.

ചേട്ടാ… ചേട്ടാ… അമ്മുന്റെ അലർച്ച കേട്ടിട്ടാണ് രാവിലെ കണ്ണ് തുറന്നത്.

ഇന്ന് എന്താണാവോ മരണം പെണ്ണിന് എന്റെ മെക്കട്ടു കയറാൻ എന്നാലോചിച്ചു
കിടക്കുമ്പോഴാണ് അമ്മു ചാടി തുള്ളി റൂമിലേക്ക് കയറി വന്നത്.

തെണ്ടി നീ അഖിലേക്ക് മെസ്സേജ് അയച്ചോ?

അവൾ നല്ല കലിപ്പിലാണ്…

ആ അയച്ചു.. അവള് നമുക്ക് അയച്ചോണ്ടല്ലേ ഞാൻ തിരിച്ചയച്ചെ.

അവളുടെ ഒരു കൈ അകലത്തിൽ നിന്ന് ഞാൻ പതുക്കെ പറഞ്ഞു.

അതിനവൾ ഒരു മെസ്സേജ് അല്ലെ അയച്ചുള്ളു ചേട്ടനോടാരാ അതിനു പകരം നാലെണ്ണം
തിരിച്ചയക്കാൻ തിരിച്ചയക്കാൻ പറഞ്ഞെ?

പെട്ട് ആ പെണ്ണ് വള്ളി പുള്ളി തെറ്റാതെ എല്ലാം അവളോട്‌ എഴുന്നള്ളിച്ചിട്ടുണ്ട്..

അത് എനിക്ക് മെസ്സേജ് ഫ്രീ ആയതോണ്ട്. പിന്നെ ഞാൻ ഫ്രീ ആയപ്പോ വെറുതെ. മെസ്സേജ്
അയച്ചത് നല്ലതല്ലേ അല്ലെ.

ഞാൻ ചെറുതായി കിടന്നുരുണ്ടു…

എന്റെ മോൻ ആ കാട്ടില് കണ്ടു അത്രയ്ക്ക് പനിക്കണ്ട. അവളുടെ ചേട്ടൻ ആള് പിശകാ. മോൻ
മോന്റെ ഹോസ്പിറ്റലിൽ ഒരു ബെഡ് ബുക്ക് ചെയ്തിട്ട് അവൾക്ക് മെസ്സേജ് അയച്ചാ മതി.

അതും പറഞ്ഞവൾ അടുക്കളയിലോട്ടു പോയി…

നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടെടി ഉണ്ടക്കണ്ണി… മൊബൈൽ എടുത്തു മെസ്സേജ് ടൈപ്പ്
ചെയ്തു കൊണ്ട് ഞാൻ പതുക്കെ പറഞ്ഞു

0cookie-checkഅവൾ നല്ല കലിപ്പിലാണ്…

  • പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 8

  • പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 7

  • പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 6