അലൻ

അലന്‍റെ ചിന്തകള്‍ക്ക് തീ പിടിച്ചു തുടങ്ങി. ഗോള്‍ഡ്‌ഫ്ലേക്ക് കിങ്ങ്സിന്റെ നീളം
കുറഞ്ഞു വരുന്നതും തന്റെ മുന്‍പിലിരിക്കുന്ന ഗ്ലാസ്സില്‍ ഐസ് ക്യൂബ്സ് ഓള്‍ഡ്‌
മങ്ക് റമ്മില്‍ അലിഞ്ഞു ചേരുന്നതും നോക്കിയിരിക്കുമ്പോള്‍ നാളെയെക്കുറിച്ചുള്ള
ചിന്തകള്‍ മനസ്സില്‍ കടന്നു വരാതിരിക്കാന്‍ അലന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.
മദ്യത്തിന്റെ ലഹരിയില്‍, തന്നെ ബാധിച്ചിരിക്കുന്ന രോഗഭീതിയെ നേരിടാനൊരു വിഫല ശ്രമം.

എന്തു ചെയ്യുമ്പോഴും സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാന്‍
വേണ്ട നീതിബോധം മനസ്സിലുണ്ടാവാറുണ്ട്. ആ ഒരു അഹങ്കാരത്തില്‍ ചെയ്തുകൂട്ടിയതില്‍
പലതും നീതിയ്ക്കു നിരക്കാത്തതായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. ആ
നശിച്ച രാത്രിയില്‍ ചെയ്ത കാര്യങ്ങള്‍ തന്റെ ജീവിതത്തെ ഇനി തിരിച്ചു കയറാനാകാത്ത
വിധം ആഴമുള്ള ഗര്‍ത്തത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നുവോ?. സ്വയം പഴിക്കാനല്ലാതെ
വേറെയൊന്നും ഇനി ഒന്നും ചെയ്യാനില്ല. കത്തിത്തീരാറായ സിഗരെറ്റില്‍ നിന്നുതന്നെ
അടുത്തത് കത്തിച്ചു. ഇനിയിപ്പോ അധികം വലിച്ചാലെന്ത്? വീണ്ടും ഒരു പെഗ്ഗൊഴിച്ചു,
ഇത്തവണ വെള്ളം ഒഴിക്കാന്‍ തോന്നിയില്ല. ഒറ്റ വലിയ്ക്ക്‌ തീര്‍ത്തു. സോഡയും
കൊളയുമോന്നും പണ്ടേ ഇഷ്ടമുള്ളതല്ല റമ്മിനൊപ്പം. ഇതിപ്പോ പെട്ടെന്ന് തലയ്ക്കു
പിടിക്കണം, ബാറില്‍ നിന്ന് ഫ്ലാറ്റിലെത്താനുള്ള ബോധം മാത്രം മതി. ദുഃഖം വരുമ്പോള്‍
എത്ര മദ്യപിച്ചാലും തലയ്ക്കു പിടിക്കാന്‍ പാടാണെന്ന് ആരോ പറഞ്ഞത് ശരിയാണോ. ഒരു
ഓട്ടോ പിടിച്ച് ഫ്ലാറ്റിലെത്തി. കിടക്കയിലേക്ക് മറിഞ്ഞു. ഉറക്കം വരുന്നില്ല.

എല്ലാം തന്റെ മാത്രം തെറ്റായിരുന്നോ.. ആലോചിയ്ക്കുമ്പോള്‍ ഒരു എത്തും പിടിയും
കിട്ടുന്നില്ല. എല്ലാമൊരു സിനിമാ സ്ക്രീനിലെന്ന വണ്ണം മനസ്സില്‍ വീണ്ടും
തെളിയുകയാണ്.

2005 ജൂലൈയിൽ ബോംബെയിലുണ്ടായ വെള്ളപ്പൊക്കം അനേകം പേരുടെ ജീവനെടുത്തിരുന്നു. അന്ന്
താമസം ഫസ്റ് ഫ്ലോറിലായിരുന്നത് കൊണ്ട് താഴെ വച്ചിരുന്ന ബാഗിലുള്ള സാധനങ്ങളെല്ലാം
നനഞ്ഞു, അതില്‍ തന്റെ സെര്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടും നനഞ്ഞെങ്കിലും അതെല്ലാം
ഉണക്കിയെടുത്തിരുന്നു. പാസ്പോര്‍ട്ട് മാത്രം മാറ്റേണ്ടി വന്നു. അന്ന് ചുളുവിലയ്ക്ക്
കിട്ടിയ മാരുതി എസ്റ്റീമുമായി നാട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ ഒരു വര്‍ഷമായി
അന്യമായിരുന്ന സ്വന്തം നാട് കാണാനുള്ള പൂതി മാത്രമായിരുന്നോ മനസ്സിലുണ്ടായിരുന്നത്?
അല്ല, ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഫോണ്‍ ചെയ്ത് ചെയ്ത് അടുപ്പത്തിലായ
ഗോവക്കാരി ഇസബെല്ലയെ കാണാനും ഒന്ന് രണ്ട് ദിവസം ഒരുമിച്ചു താമസിക്കാനും ഉള്ള
പ്ലാനുകളായിരുന്നു മനസ്സ് നിറയെ. വെള്ളപ്പൊക്കമായത് കാരണം ഓഫീസില്‍ നിന്നും
രണ്ടാഴ്ചത്തെ ലീവും അനുവദിച്ചു കിട്ടിയിരിക്കുന്നു. മാരുതി വിറ്റാല്‍ എങ്ങനെപോയാലും
ഒരു അന്‍പതിനായിരം രൂപ ലാഭം കയ്യില്‍ തടയും. ഗോവയിലിറങ്ങി രണ്ട് ദിവസം
ഇസബെല്ലയോടോത്തു സുഖിക്കാനായിരുന്നു കരുതിയിരുന്നത്, പക്ഷെ വിധി എനിയ്ക്ക് വേണ്ടി
കരുതി വച്ചത് മറ്റു പലതുമായിരുന്നു.

ജോലികള്‍ ഒരു വിധം ഒതുക്കി യാത്ര തുടങ്ങിയപ്പോഴേക്കും നേരം നാല് മണി കഴിഞ്ഞിരുന്നു.
കാര്‍ പന്‍വേല്‍ എത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ കാറിനു കൈ
കാണിയ്ക്കുന്നത് ഒരു ഇരുന്നൂറ് മീറ്റര്‍ മുന്‍പേ കണ്ടു. നിര്‍ത്തണോ വേണ്ടയോ എന്ന്
ആലോചിക്കാന്‍ മനസ്സിന് സമയം കൊടുക്കുന്നതിനു മുന്‍പ് തന്നെ കാല്‍ ബ്രേക്കില്‍
അമര്‍ന്നിരുന്നു. അവരുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ നിര്‍ത്തിയത് വെറുതെയായില്ല
എന്ന് തോന്നി. കാണാന്‍ കൊള്ളാം. പഴയ നടി വഹീദ റെഹ്മാന്റെ മുഖ സാദൃശ്യം.
പര്‍ദ്ദക്കുള്ളിലെ അല്പം തടിച്ച ശരീരം യാത്ര വിരസമാകാനിടയില്ല എന്ന സന്ദേശം എന്റെ
തലച്ചോറിനു നല്‍കി. യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ അല്പം മദ്യപിച്ചിരുന്നത്
കൊണ്ട്, ഒരു അപരിചിതയായ സ്ത്രീയെ കാറില്‍ കയറ്റുന്നതിലുള്ള ഭീതിയെ ലഹരിയുടെ സാഹസികത
തല്ലിക്കൊന്നു കുഴിച്ചു മൂടി. അവര്‍ക്ക് ഹിന്ദി അധികം അറിയില്ലെന്ന് മനസ്സിലായി,
കോഴിക്കോടാണ് അവര്‍ക്ക് പോകേണ്ടിയിരുന്നത്‌. മലയാളിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായി.
പേര് നാദിറ. അവര്‍ക്കത്യാവശ്യമായി വീട്ടില്‍ പോകണം, പക്ഷെ മുംബയില്‍ നിന്നുള്ള
മിക്ക ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിരിക്കുകയാണ്, ബസ്സുകളില്‍ സീറ്റുമില്ല.
പന്‍വേല്‍ വഴി ധാരാളം മലയാളികള്‍ യാത്ര ചെയ്യുന്നത് കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം
എന്ന് കരുതി കൈ കാണിച്ചതാണ്. എന്തായാലും അവര്‍ക്കാശ്വാസമായി. ഞാന്‍ ആകെ ഒരു
ധര്‍മ്മസങ്കടത്തിലായി. മുഖം കണ്ടിട്ടാകെയൊരു വശപ്പിശക്, ഇങ്ങനെയുള്ള എന്റെ
തോന്നലുകളൊന്നും വെറുതെയായിട്ടില്ല ഇത് വരെ. നേരമ്പോക്കിന് വകയുണ്ടാകും എന്നെന്റെ
മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും വരുന്നത് വരട്ടെ ഒന്ന് ശ്രമിച്ചു നോക്കുക
തന്നെ. ഇസബെല്ലയെ വിളിച്ചു രണ്ടാഴ്ച കഴിഞ്ഞ്‌ കാണാം എന്നറിയിച്ചു, തിരിച്ചു വരുന്ന
വഴി.

മുഖം കണ്ടാല്‍ പ്രായം മുപ്പതിന് മുകളിലുണ്ട്, ഇരുപതുകളിലുള്ള ഞാന്‍ ഇത്ത എന്നു
തന്നെ അവരെ സംബോധന ചെയ്യാം എന്നു കരുതി. ആദ്യം കുറച്ചു ടെന്ഷനിലായിരുന്നെങ്കിലും
എന്റെ സരസമായ സംഭാഷണം അവരുടെ പേടിയെ ഇല്ലാതാക്കിക്കാണണം. പന്‍വേലിലെ ഒരു ഡാന്‍സ്
ബാറിലാണ് ജോലി. ഭര്‍ത്താവ് ചതിച്ചതാണത്രെ. സത്യമാണോ എന്തോ. പ്രേമിച്ചു കല്യാണം
കഴിച്ചതാണ്, ഒടുവില്‍ ഭര്‍ത്താവ് ഇവിടെ ഡാന്‍സ് ബാര്‍ നടത്തുന്ന ഒരു ഷെട്ടിയ്ക്ക്
അവരെ വിറ്റിട്ട് മുങ്ങിക്കളഞ്ഞുപോലും. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെത്തന്നെയാണ്.
വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും കൃത്യമായി മാസാമാസം അവര്‍ക്ക് കാശയച്ചു
കൊടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദാരിദ്ര്യം കാരണം ജോലി എന്താണെന്നൊന്നും അവര്‍
ചോദിച്ചിട്ടില്ല. ഇത് പോലുള്ള കഥകള്‍ ഒരുപാട് കേട്ടിട്ടുള്ള കാരണം എനിയ്ക്ക്
പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവര്‍ക്ക് ഗള്‍ഫില്‍ പോകാനൊരു ചാന്‍സ്
വന്നിരിക്കുകയാണ്, അത് കൊണ്ട് ബാറില്‍ നിന്നും മുങ്ങിയതാണെന്ന് പറഞ്ഞപ്പോള്‍
എനിക്ക് ചെറിയ ഒരു പേടി തോന്നി. പണ്ട് ഗള്‍ഫിലുള്ള ഒരു കൂട്ടുകാരന്‍ സമ്മാനിച്ച
ബ്രാണ്ടി ഫ്ലാസ്കില്‍ നിന്നും അല്പം അകത്താക്കി. ഇപ്പോള്‍ പേടിയൊക്കെ പമ്പ
കടന്നിരിക്കുന്നു. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കിംഗ്സ് കത്തിച്ചു. അതിനു മുന്‍പ്
വലിയ്ക്കുന്നത് കൊണ്ട് അവര്‍ക്കസൌകര്യമുണ്ടോ എന്നു ചോദിയ്ക്കാന്‍ മറന്നില്ല. ഇല്ല,
ആശ്വാസം, അല്ലെങ്കിലും ഒരു വര്‍ഷമായി ഡാന്‍സ് ബാറില്‍ ജോലി ചെയ്യുന്ന അവര്‍ക്ക്
സിഗരെറ്റ്‌ പുകയോടെന്ത് വിരോധമുണ്ടാവാന്‍. പര്‍ദ്ദ ധരിച്ചത് ആരും തിരിച്ചറിയാതെ
രക്ഷപ്പെടാന്‍ ഒരു സൌകര്യത്തിനായ് മാത്രമായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ഞാന്‍
എന്റെ തോന്നലുകള്‍ ഒക്കെ ശരിയായി വരുന്നു എന്നാലോചിച്ച് അറിയാതെ ഒന്ന് ചിരിച്ചു.
കുറെയേറെ നേരം ഡ്രൈവ് ചെയ്തത് കാരണം രാത്രി എവിടെയെങ്കിലും തങ്ങാം എന്നു ഞാന്‍
തീരുമാനിച്ചു. രത്നഗിരി കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മണിക്കൂറായിക്കാണും. ഒരു
ഹോട്ടലിന്റെ ബോര്‍ഡ് കണ്ടപ്പോള്‍ നിര്‍ത്തി. കൊള്ളാം തരക്കേടില്ലാത്ത ഒരു ഹോട്ടല്‍.
ഇന്ന് രാത്രി ഇവിടെ തങ്ങാം നാളെ പകല്‍ മുഴുവന്‍ ഡ്രൈവ് ചെയ്യേണ്ടതല്ലേ എന്ന എന്റെ
അഭിപ്രായത്തിനോട് അവരെതിരോന്നും പറഞ്ഞില്ല. റിസപ്ഷനില്‍ ചെന്ന് ഒരു സിംഗിള്‍ റൂമാണ്
ബുക്ക്‌ ചെയ്തത്. ഡബിള്‍ റൂം ഒന്നും ഒഴിവില്ല എന്നു അവരോടു കള്ളം പറഞ്ഞു. അതൊന്നും
അവരെ ആലോസരപ്പെടുത്തിയതായി തോന്നിയില്ല.

ഒരു പത്ത് മണിയോട് കൂടി ചെക്ക്‌ ഇന്‍ ചെയ്ത് റൂമില്‍ കയറി. ആകെ രണ്ട് ബേഗേ കയ്യില്‍
ഉണ്ടായിരുന്നുള്ളൂ, ഒരു ബേഗില്‍ എന്റെ തുണികളും മറ്റേതില്‍ ഒരു ഫുള്‍ സ്മിര്‍ണോഫും
മിനറല്‍ വാട്ടറും സിഗറെറ്റും മറ്റു അല്ലറ ചില്ലറ വസ്തുക്കളും. സ്മിര്‍ണോഫ്, യാത്ര
പുറപ്പെടുന്നതിനു മുന്‍പ് ഒരു എക്സ് മിലിട്ടറിയുടെ കയ്യില്‍ നിന്നും വാങ്ങിയതാണ്.
ഇത്തയുടെ കയ്യില്‍ ആകെ ഒരു ചെറിയ ഷോള്‍ഡര്‍ ബേഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്ത
ഡ്രസ്സ്‌ മാറുമ്പോഴേക്കും ഞാന്‍ ഇളം ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കി, നല്ല
സുഖം തോന്നുന്നു. യാത്രയുടെ ക്ഷീണം കുളി കഴിഞ്ഞപ്പോള്‍ മാറിയത് പോലെ. കഴിക്കാന്‍
ചപ്പാത്തിയും ചിക്കന്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കൊണ്ട്
വന്നാല്‍ മതി എന്നു പറയാന്‍ മറന്നില്ല. അത് വരുന്നതിനു മുന്‍പ് രണ്ടെണ്ണം അടിക്കാം
എന്നു കരുതി. അതിനിടയ്ക്ക് അവരും കുളിച്ചു വന്നു. പര്‍ദ്ദ മാറ്റി ഒരു ഇറുകിയ
സാല്‍വാര്‍ കമ്മീസ് ധരിച്ചുകൊണ്ടാണ് അവര്‍ ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത്,
അതവരുടെ സ്ഥിരം വേഷമായിരുന്നിരിക്കണം ഡാന്‍സ് ബാറിലെ. ഹോ എന്തൊരു ഭ്രമിപ്പിക്കുന്ന
സൌന്ദര്യം!! സംഭോഗത്തിനായ് വേണ്ടി മാത്രം ദൈവം സൃഷ്ട്ടിച്ചത് പോലെയൊരു ഉടല്‍.
ജ്വലിക്കുന്ന സൌന്ദര്യം, കണ്ണുകളെടുക്കാന്‍ തോന്നിയില്ല. ആ പൂച്ചക്കണ്ണുകളും നനഞ്ഞ
മുടിയിഴകളും ചായം തേയ്ക്കാത്ത, തേന്‍ നിറമുള്ള ചുണ്ടുകളും സാധാരണയിലും കൂടുതലുള്ള
കണ്‍പീലികളും അവര്‍ക്കൊരു നിഗൂഡത നല്‍കി. ആ ചുണ്ടുകള്‍ക്ക് എന്ത് രുചിയായിരിക്കും?
ചായം തേച്ചചുണ്ടുകളേക്കാള്‍ എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ഇത് പോലെയുള്ള തേന്‍
നിറമുള്ള ചുണ്ടുകളായിരുന്നു. കൊളാബയിലെ ഒരു ലെസ്ബിയന്‍ സുഹൃത്ത്, അവളുടെ പഴയ
ഗേള്‍ഫ്രേണ്ടിന്റെ ചുണ്ടുകളെ വര്‍ണ്ണിക്കാറുള്ളത് ഓര്‍മ്മ വന്നു. അല്പം ചാടിയ വയര്‍
ഒരിക്കലും ഒരു സൗന്ദര്യാരാധകന്റെ മുഖം ചുളിപ്പിക്കാന്‍ വഴിയില്ല. അവരുടെ
ശരീരത്തിനും ചുണ്ടിനുമെല്ലാം ഒരേ നിറമായിരുന്നു. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ
ഭര്‍ത്താവ് വേറെ ഒരാള്‍ക്ക്‌ വില്‍ക്കുകയോ? ഇവരെപ്പോലെയുള്ള ഒരു സ്ത്രീയ്ക്ക്
യോജിച്ച പുരുഷന്റെ രൂപം എങ്ങിനെയായിരിക്കണം? ഒരു പിടിയും കിട്ടുന്നില്ല. ഇവരെങ്ങിനെ
ഒരു ഡാന്‍സ് ബാറില്‍….

എന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീകളുമായുള്ള ബന്ധം എന്നും എനിക്കൊരു ഹരമായിരുന്നു.
നേരിട്ട് കണ്ടിട്ടില്ലാത്ത ഗോവക്കാരിയെക്കാള്‍ എന്തുകൊണ്ടും മെച്ചമാവും ഇതെന്ന്
മനസ്സ് പറഞ്ഞു. അധികം ബുദ്ധിമുട്ടാതെ തന്നെ ഇവര്‍ വഴങ്ങുമെന്ന് എന്തു കൊണ്ടോ
എനിക്ക് തോന്നിയിരുന്നു. എന്തായാലും ഒരു ധൈര്യത്തിന് രണ്ട് പെഗ് കഴിച്ചേ പറ്റൂ.
നല്ല തണുപ്പുമുണ്ട്‌ ഇന്ന്. ബ്രാണ്ടി ഫ്ലാസ്കിലെ സ്റ്റോക്ക്‌ കഴിഞ്ഞിരിക്കുന്നു.
സ്മിര്‍ണോഫ് തന്നെ ശരണം. ഇത്തയോട് വേണോ എന്നു ചോദിച്ചു. ആദ്യം വേണ്ട എന്നു
പറഞ്ഞെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പെഗ് കഴിക്കാമെന്നു സമ്മതിച്ചു.
അല്ലെങ്കിലും ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവര്‍ക്കിതൊക്കെ ഒരു
ശീലമായിക്കഴിഞ്ഞിരിക്കണം. മനപ്പൂര്‍വ്വം ഒരു ലാര്‍ജ് തന്നെ അവര്‍ക്കൊഴിച്ചു, അല്പം
മിനറല്‍ വാട്ടര്‍ മിക്സ് ചെയ്ത് അവര്‍ക്ക് കൊടുത്തു. ഒരെണ്ണം അകത്തു ചെന്നപ്പോള്‍
അവര്‍ സംസാരിക്കാന്‍ തുടങ്ങി. അവരുടെ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കയ്യെടുത്ത്
വിലക്കി. ഇതെല്ലാം ഞാന്‍ കുറെ കേട്ടതാ ഇത്താ, നമുക്ക് വേറെ എന്തെങ്കിലും
സംസാരിക്കാം എന്നു പറഞ്ഞു. അത് കേട്ട് പെട്ടെന്നവരുടെ മുഖം വല്ലാതായി. അപ്പോള്‍
ഞാന്‍ പറഞ്ഞു, “അല്ല ഇത്തയെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല, പഴയ കാര്യങ്ങളൊക്കെ
ആലോചിച്ചു വെറുതെ സങ്കടപ്പെടണ്ടാ എന്നു വിചാരിച്ച് പറഞ്ഞതാ, നമുക്ക് വേറെ
എന്തെങ്കിലും സംസാരിച്ചിരിക്കാം”. ഒന്നും മിണ്ടാതെ അവര്‍ സ്മിര്‍ണോഫ് പതുക്കെ സിപ്
ചെയ്യുന്നതും നോക്കി ഒരു സിഗറെറ്റും കത്തിച്ച് ഞാനിരുന്നു. അപ്പോഴാണ്‌ കൊറിക്കാന്‍
ഒന്നുമില്ല എന്നോര്‍ത്തത്. ഉടനെ ബേഗ് തുറന്ന് അണ്ടിപ്പരിപ്പിന്റെ ഒരു പേക്കറ്റ്
പൊട്ടിച്ച് അവര്‍ക്ക് കൊടുത്തു. ബോറടിക്കണ്ട എന്നു കരുതി ടിവി ഓണ്‍ ചെയ്തു. ഏതോ
ഹിന്ദി പാട്ടായിരുന്നു സ്ക്രീനില്‍. അവര്‍ അത് നോക്കി കുറച്ചു നേരം ഇരുന്നു. “ഫുഡ്‌
വരാന്‍ ഒരു വൈകുമെന്ന് തോന്നുന്നു ഒരെണ്ണം കൂടി ഒഴിക്കട്ടെ” എന്നു ചോദിച്ചപ്പോള്‍
അവരൊന്നും പറഞ്ഞില്ല. മൌനം സമ്മതമായെടുത്ത് ഞാന്‍ വീണ്ടും രണ്ട് ഗ്ലാസ്സുകളും
നിറച്ചു. പിന്നെ അവരോട് ഗള്‍ഫില്‍ ശരിയായ ജോലിയെക്കുറിച്ച് ചോദിച്ചു. പതുക്കെ,
വീണ്ടും അവര്‍ സംസാരിച്ചു തുടങ്ങി. ടിവിയുടെ വോള്യം ഞാന്‍ കുറച്ചു. ബോംബയിലെ എന്റെ
ജോലിയും ജീവിതവും ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചു. കല്യാണം കഴിക്കുന്നില്ലേ
എന്ന ചോദ്യത്തിന് പറ്റിയ ആരെയും ഇത് വരെ കണ്ടു മുട്ടിയില്ലാ എന്നു ഞാന്‍ പറഞ്ഞു.
ഞാന്‍ കോഴിക്കോട് പറ്റിയ കുട്ടികളുണ്ടോയെന്ന് നോക്കണോയെന്ന അവരുടെ ചോദ്യത്തിന്
“കാണാന്‍ ഇത്തയുടെ ചേലുണ്ടെങ്കില്‍ നോക്കാം” എന്നു ഞാന്‍ പറഞ്ഞത് അവരെ
സന്തോഷിപ്പിച്ചു എന്നു തോന്നി. ആ കണ്ണുകളൊന്ന് തിളങ്ങിയോ. എന്‍റെ ശരീരത്തിന്‍റെ
ക്ഷണം അവര്‍ മനസ്സിലാക്കി എന്നു തോന്നി.

“കൊള്ളാം നിന്‍റെ പേരെനിക്ക് ഇഷ്ടപ്പെട്ടു, ‘അലന്‍’ പൊതുവേ കേട്ടിട്ടുള്ള
പേരോന്നുമല്ലല്ലോ ?” അവര്‍ ചോദിച്ചു. അച്ഛന്റെ പേരായ വേണുഗോപാലനിലെ അവസാന
അക്ഷരങ്ങളാണ് എന്നു പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു. ചിരി കാണാന്‍ നല്ല ഭംഗി. ആ
കീരിപ്പല്ലുകളില്‍ നിന്നേല്‍ക്കാന്‍ പോകുന്ന ദന്ദക്ഷതങ്ങളെയോര്‍ത്തു കൊണ്ട്‌ എന്‍റെ
ശരീരം പലതവണ കോരിത്തരിച്ചു. അവര്‍ രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കുന്നത്
നോക്കിക്കൊണ്ട് ഞാനിരുന്നു. അവരുടെ കണ്ണുകളില്‍ മയക്കം വരുന്നത് നോക്കിയിരിക്കാന്‍
എന്ത് രസം. എല്ലാം സാവകാശം മതി. ഞാന്‍ മനസ്സില്‍ കരുതി. അതിനിടക്ക് ഫുഡ്‌ എത്തി.
അത് കൊണ്ട് വന്ന പയ്യന് നൂറ് രൂപ ടിപ്പും കൊടുത്ത് ഞാന്‍ വാതിലടച്ചു. അവന്റെ
മുഖത്തൊരു കള്ളച്ചിരി. ഈ ഹോട്ടല്‍ ബോയ്സിനെല്ലാം ഒരേ മുഖച്ഛായയാണോ, കണ്ടിട്ടുള്ള
മിക്കവാറും ഹോട്ടല്‍ ബോയ്സിനും ഒരേ ബോഡി ലാന്ഗുവേജും. ഇവന്മാര്‍ക്കൊക്കെ ടിപ്പ്
കൊടുത്ത കാശ് കൂട്ടി വച്ചിരുന്നെങ്കില്‍ ഒരു പഴയ മാരുതി 800 വാങ്ങാമായിരുന്നു
എന്നോര്‍ത്ത് മനസ്സില്‍ ചിരി പൊട്ടി. എന്തായാലും നാട്ടിലെ പോലെ പോലെ ഇവിടെ റെയ്ഡ്
ഉണ്ടാകുമെന്ന പേടിയും വേണ്ട. ഞാന്‍ രണ്ട് ചപ്പാത്തി കഴിച്ചെന്നു വരുത്തി പെട്ടെന്ന്
തന്നെ കൈ കഴുകി വന്നു. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കത്തിച്ച് ഇത്ത ഭക്ഷണം കഴിക്കുന്നതും
നോക്കിയിരുന്നു. പാവം നല്ല വിശപ്പുണ്ടായിരുന്നു എന്നു തോന്നുന്നു. സ്മിര്‍ണോഫ്
തന്റെ പണി തുടങ്ങിക്കഴിഞ്ഞു എന്നെനിയ്ക്കു മനസ്സിലായി. ഇത്തയുടെ കൈകള്‍ കുഴഞ്ഞു
തുടങ്ങിയിരിക്കുന്നു. അവര്‍ കഴിച്ചു കഴിഞ്ഞയുടനെ അവരുടെ പ്ലേറ്റും എന്‍റെതും
എടുത്ത് ഞാന്‍ റൂമിലുണ്ടായിരുന്ന ടീപ്പോയ്മേല്‍ വച്ചു. കൈ കഴുകാനായെഴുനേറ്റപ്പോള്‍
അവരൊന്നു വേച്ചു. സ്മിര്‍നോഫിനു നന്ദി, എനിക്കധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഉടനേ
ഞാനവരെ താങ്ങി, അവര്‍ കൈ കഴുകി വന്നപ്പോഴേക്കും ഞാന്‍ ഗ്ലാസ് മൂന്നാമതും
നിറച്ചിരുന്നു.

“എന്നെ ബോധം കെടുത്താനുള്ള പരിപാടിയാണോ അലന്‍? ഡാന്‍സ് ബാറില്‍ ജോലിക്കിടെ
കസ്റ്റമേഴ്സിന്‍റെ കൂടെ കുടിക്കുന്നത് നിവൃത്തികേട് കൊണ്ടാ, ഇതിപ്പോ നീയെന്‍റെ
കസ്റ്റമറാണോ” അവരൊരു കള്ളച്ചിരിയോടെ ഗ്ലാസില്‍ നോക്കിക്കൊണ്ട്‌ ചോദിച്ചു. എന്നിട്ട്
ബെഡ്ഡില്‍ എന്‍റെ അരികെ വന്നിരുന്നു.

“ഏയ്‌ ഇത്തയ്ക്ക് വേണ്ടെങ്കില്‍ കുടിക്കണ്ട, എനിക്കൊരു കമ്പനിക്കു വേണ്ടി ഒഴിച്ചു
എന്നേ ഉള്ളൂ” ഞാന്‍ പറഞ്ഞു.

“നിന്‍റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെത്തന്നെ നടക്കട്ടെ” അവരുടെ മുഖത്തെ കുസൃതി
എനിക്കു നന്നായി രസിച്ചു.

“പിന്നെ ഈ ഇത്താ എന്നുള്ള വിളി വേണ്ട, എന്നെ നീ നാദിറ എന്നു വിളിച്ചാല്‍ മതി.
ഇല്ലാത്ത ബഹുമാനമൊന്നും എനിക്കു തരേണ്ട” ഇത് പറഞ്ഞു കൊണ്ട്‌ അവര്‍ മൂന്നാമത്തെ
പെഗ്ഗും സിപ് ചെയ്തു തുടങ്ങി.

“എന്നാല്‍ ശരി നാദിറ, അങ്ങനെയാവട്ടെ” എന്നു പറഞ്ഞു കൊണ്ട്‌ ഞാന്‍ അവരുടെ കയ്യില്‍
നിന്നും ഗ്ലാസ് വാങ്ങി എന്നിട്ട് എന്‍റെ കയ്യിലിരുന്ന ഗ്ലാസ് അവര്‍ക്ക് കൊടുത്തു.
അവരെന്നെ അമ്പരപ്പോടെ നോക്കി.

“ഇതെന്തു കൂത്താണ്?”

“നാദിറ കുടിച്ച ഗ്ലാസ്സില്‍ കുടിയ്ക്കുമ്പോള്‍ സ്മിര്‍ണോഫിന്‍റെ രുചി മാറുമോ എന്നു
നോക്കാനാണ്” എന്നു പറഞ്ഞു ഞാന്‍ ആ ഗ്ലാസില്‍ നിന്നും ഒരു സിപ് എടുത്തു.
“സ്വതവേ സ്മിര്‍ണോഫിനു കുത്ത് കുറവാണ്, ഇതിപ്പോ ആതും പോയി നല്ല മധുരമായല്ലോ” എന്നു
പറഞ്ഞുകൊണ്ട് ഞാനാ ഗ്ലാസ് ഒറ്റ വലിയ്ക്ക്‌ കാലിയാക്കി.

“മധുരം ഇഷ്ടമാണെങ്കില്‍ പിന്നെ ഇങ്ങനെ വളഞ്ഞ വഴി നോക്കണോ?” ഇത് പറഞ്ഞപ്പോളവരുടെ
മുഖത്തുണ്ടായ ഭാവം എന്നെ ശരിക്കും മത്തു പിടിപ്പിച്ചു.

ഗ്ലാസ്‌ ടീപ്പോയിമേല്‍ വച്ചിട്ട് ഞാനവരെ വാരിപ്പുണര്‍ന്നു.

ആ ചുണ്ടുകളില്‍ ചുംബിച്ചപ്പോള്‍ തോന്നിയ രുചി എങ്ങിനെ വര്‍ണ്ണിക്കാനാണ്. ആദ്യം ആ
ചോരിവായ്മലര്‍ തുറക്കാന്‍ അവര്‍ വിസമ്മതിച്ചെങ്കിലും തുറന്നപ്പോള്‍ അവരുടെ
ഉമിനീരിന് മദ്യത്തേക്കാള്‍ ലഹരിയുണ്ടെന്നു തോന്നി. നാക്കുകള്‍ സര്‍പ്പങ്ങളെപ്പോലെ
ഇണ ചേര്‍ന്നു.

ഒട്ടും ഭാരമില്ലാതെ, ഒരു തൂവലായി പറന്നു നടക്കുന്നത് പോലെ എനിക്കു തോന്നി. ഒന്നിനും
ഞാന്‍ മുന്‍കൈ എടുക്കേണ്ടി വന്നില്ല. പത്ത്കൈകളുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍
ആശിച്ചു പോയ നിമിഷങ്ങള്‍. ഒന്നിനും ധൃതി വച്ചില്ല. പതുക്കെ, വളരെ പതുക്കെ ഒരുമിച്ച്
തന്നെ ഞങ്ങള്‍ രണ്ട് പേരും രതിമൂര്‍ച്ച്ചയിലെത്തി, പല തവണ ഇതാവര്‍ത്തിച്ചു. അവരുടെ
കയ്യും മുഖവും വളരെ മനോഹരമായിത്തന്നെ അവര്‍ ഉപയോഗിച്ചു. ഒരു സര്‍ക്കസുകാരിയുടെ മെയ്
വഴക്കത്തോടെ അവര്‍ ആദ്യാവസാനം നിറഞ്ഞു നിന്നു.

ലഹരിയിലായിരുന്നുവെങ്കിലും ബേഗിലുണ്ടായിരുന്ന ഉറ ഉപയോഗിക്കാന്‍ ഞാന്‍
മറന്നിരുന്നില്ല.

സ്മിര്‍ണോഫിന് വീണ്ടും നന്ദി! സമയം നീട്ടിതന്നതിന്. കുറച്ചു നേരം അവരെ
കെട്ടിപ്പിടിച്ചു കൊണ്ട്‌ ഞാന്‍ കിടന്നു. ആ കണ്ണുകളില്‍ സംതൃപ്തിയാണോ, ആണെന്ന്
തോന്നി. സുദീര്‍ഘമായ രതിയുടെയും, മദ്യത്തിന്‍റെയും ആലസ്യത്തില്‍ അവര്‍ മയങ്ങുന്നതും
നോക്കി ഞാന്‍ ഒരു സിഗറെറ്റും കത്തിച്ച് കൊണ്ട്‌ കട്ടിലിലിരുന്നു.

എന്തൊരു സ്ത്രീയാണവര്‍! ഞാനോര്‍ത്തു. ഇണ ചേരലിന് ശേഷം സ്വന്തം ഇണയെത്തന്നെ കൊന്നു
തിന്നുന്ന പെണ്‍ ചിലന്തിയുടെ കാര്യമാണ് എനിക്കോര്‍മ്മ വന്നത്. നിംഫോമാനിയാക്ക് എന്ന
പദത്തിന്റെ അര്‍ഥം തേടി ഇനി അലയേണ്ടതില്ല. കൃത്യം പതിനെട്ടാം വയസ്സില്‍ പച്ച
തൊട്ടതിനു ശേഷം അവിടുന്നിങ്ങോട്ടു ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പക്ഷെ ഇവരെപ്പോലെ ഒരു സ്ത്രീ… കുറവാണ്.

എന്‍റെ കണ്ണുകള്‍ അവരുടെ ശരീരവടിവുകളിലേക്കും മറുകുകളിലേക്കും നീങ്ങി. വടിവൊത്ത
മുലകള്‍ക്ക് മാമ്പഴങ്ങളുടെ ആകൃതി. സാമുദ്രികാ ലക്ഷണ പ്രകാരം ഇവരേത്‌ വകുപ്പില്‍
പെടും? പത്മിനി, ശംഖിനി, ഹസ്തിനി ?? ഒന്നും ശരിയായി ഓര്‍ക്കാന്‍ പറ്റുന്നില്ല.
പണ്ടെങ്ങോ വായിച്ചതാണ്.

എന്തായാലും ഒന്നു കുളിച്ചു കളയാം എന്നു കരുതി ബാത്ത്റൂമിലേക്ക്‌ പോയി. ഉറ
ഊരിയെടുക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിയിരിക്കുന്നു. ഈശ്വരാ!! പ്രശ്നമാകുമോ?
ലിംഗം കഴുകിയപ്പോൾ ചെറിയ നീറ്റൽ, ചെറിയ മുറിവും ഉണ്ടല്ലോ ഈശ്വരാ.

എന്തായാലും സമാധാനം പോയി. ആകെ നാല് ഉറകള്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് മാത്രം
എന്തേ..നല്ല ലൂബ്രിക്കേറ്റട്‌ സാധനമായിരുന്നു. പേര് കേട്ട ബ്രാന്‍ഡ്. ടിവിയില്‍ ഓരോ
മിനിട്ടിലും ഇതിന്‍റെ പരസ്യം കാണാം. അവന്‍റെ അമ്മേടെ ഒരു ബ്രാന്‍ഡ്‌. ആ കമ്പനിയെ
മനസ്സില്‍ പ്രാകിക്കൊണ്ട്‌ കുളിച്ചു. സോപ്പ് തേച്ചപ്പോള്‍ പലയിടത്തും നീറുന്നു,
എന്നാലും നല്ല സുഖം. റൂമില്‍ വന്ന് ഒരു ഗോള്‍ഡ്‌ഫ്ലേക്കിനു തീ കൊളുത്തി. ഒരു
ലാര്‍ജ് സ്മിര്‍ണോഫ് കൂടി എടുത്ത് കുടിച്ചു, നീറ്റായി.

കയ്യില്‍ കെട്ടിയിരുന്ന സിറ്റിസന്‍ വാച്ചിന്റെ റേഡിയം ഡയലിലെയ്ക്ക് നോക്കി. സമയം
രണ്ട് മണി. ബന്ധപ്പെടുമ്പോഴും വാച്ച് ഊരിവയ്ക്കാത്ത തന്‍റെ പ്രകൃതത്തെ
കളിയാക്കാരുണ്ടായിരുന്ന പഴയ ചില കാമുകിമാരെക്കുറിച്ചോര്‍ത്തു.

‘കലിക’ യില്‍ സഖറിയ ജോസെഫിനു കൊടുത്ത ഉപദേശം മനസ്സിലോടിയെത്തി,”ലീവ് നോ ട്രെയ്സെസ്,
കേരി നോ ട്രെയ്സെസ്” കൊള്ളാം! പെണ്ണ് പിടിക്കാന്‍ പോകുമ്പോള്‍ കൊടുക്കാന്‍ പറ്റിയ
ഉപദേശം. ഇതില്‍ രണ്ടാം പ്രമാണം ഞാന്‍ തെറ്റിക്കുമോ?

“നാശം ഇന്നിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല”. കുഴപ്പമൊന്നും ഇല്ലാതിരുന്നാല്‍
മതിയായിരുന്നു ദൈവമേ എന്നു പ്രാര്‍ഥിച്ചു കൊണ്ട്‌ കിടന്നു. കണ്ട പെണ്ണുങ്ങളുടെ
കൂടെയൊക്കെ കിടന്നിട്ട് അവസാനം ദൈവത്തിനെ വിളിച്ചിട്ട് എന്തു കാര്യം എന്നു
മനസ്സിലോര്‍ത്തു.

“വരുന്നിടത്ത് വച്ചു കാണാം” എന്ന് വിചാരിച്ച് കണ്ണുകളടച്ചു.

പിറ്റേന്ന് രാവിലെ എട്ട് മണിക്ക് തന്നെ ഞങ്ങള്‍ രണ്ട് പേരും യാത്രക്ക് തയ്യാറായ്.
ഉറ പൊട്ടിയ കാര്യമൊന്നും ഞാന്‍ അവരോട് പറയാന്‍ പോയില്ല. എന്തോ..തോന്നിയില്ല. രാവിലെ
എണീറ്റപ്പോളേക്കും രാത്രി നഷ്ട്ടപ്പെട്ട മൂഡ്‌ തിരിച്ചു വന്നിരുന്നു. നേരെ ആ
ഹോട്ടലിലെ തന്നെ റെസ്റ്റോറന്ടില്‍ പോയി പ്രാതല്‍ കഴിച്ച് യാത്ര തുടങ്ങി.
യാത്രയിലുടനീളം ഒരു കാമുകിയെപ്പോലെ അവര്‍ പെരുമാറി. അവരെ കോഴിക്കോട് ഇറക്കുമ്പോള്‍
എന്‍റെ ഫോണ്‍ നമ്പര്‍ അവര്‍ വാങ്ങിയിരുന്നു. അവരുടെ കയ്യില്‍ മൊബൈല്‍
ഉണ്ടായിരുന്നില്ല, ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് തീര്‍ച്ചയായും ഞാന്‍ നിന്നെ
വിളിക്കാം, നമുക്ക് വീണ്ടും കാണണം എന്നു പറഞ്ഞ് അവര്‍ പോയി. ഇനി അവരെ കാണാന്‍
കഴിയില്ല എന്ന് മനസ്സിലിരുന്നു ആരോ പറയുന്നത് പോലെ തോന്നി. അവര്‍ പോയപ്പോള്‍
വീണ്ടും എന്‍റെ മനസ്സ് അസ്വസ്ഥമായി. കേട്ടു പരിചയമുള്ള, HIV ബാധിച്ച് മരിച്ച
പലരുടെയും കഥകള്‍ മനസ്സിലോടിയെത്തി. ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഉടനേ
ഫോണെടുത്ത് ഇസബെല്ലയെ വിളിച്ചു അല്‍പ നേരം സംസാരിച്ചു. ഉടനേ കാണാം എന്നു പറഞ്ഞു.
പക്ഷെ രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞ്‌ തിരിച്ചു പോകുമ്പോളും മനസ്സിന് പഴയ ഉത്സാഹം
വീണ്ടു കിട്ടിയിരുന്നില്ല, കാര്‍ വിറ്റ വകയില്‍ നല്ലൊരു സംഖ്യ കയ്യില്‍
തടഞ്ഞുവെങ്കിലും. ഗോവയിലിറങ്ങി ഇസബെല്ലയെ കാണാനും നിന്നില്ല. നേരെ ജോലിയില്‍
ജോയിന്‍ ചെയ്തു.

ജോലിയിലെ തിരക്കുകളിലെയ്ക്കു മാറിയപ്പോള്‍ കഴിഞ്ഞതെല്ലാം ഞാന്‍ മറന്നു. ഇടയ്ക്ക്,
നാദിറ ഇത് വരെ വിളിച്ചില്ലല്ലോ എന്നു ചിന്തിച്ചുവെങ്കിലും, പുതിയ ബന്ധങ്ങളും,
പാര്‍ട്ടികളും, ദാദറില്‍ ബാര്‍ നടത്തുന്ന ഉറ്റ സ്നേഹിതന്‍റെ വക പുതിയ ചരക്കുകളും
ഒക്കെയായപ്പോള്‍ ജീവിതം വീണ്ടും പഴയപടി ഉത്സാഹത്തിമിര്‍പ്പിലായി. പിന്നീട് ഉറയുടെ
കാര്യത്തില്‍ വളരെ ശ്രദ്ധ കാണിച്ചിരുന്നു. ബ്രാന്‍ഡ് ഒന്ന്
മാറ്റിപ്പിടിച്ചു. എങ്കിലും സ്ത്രീ ശരീരങ്ങള്‍ കാണുമ്പോള്‍ പഴയത് പോലെ ഒരാകര്‍ഷണം
തോന്നുന്നില്ല എന്ന് മനസ്സിലായി . ആരും നാദിറയുടെ മാദക മേനിയോടു കിടപിടിക്കാന്‍
പോന്നവരായിരുന്നില്ല. ചുംബനങ്ങള്‍ക്ക് പഴയ തീവ്രത കിട്ടുന്നില്ല. ആ തേന്‍ നിറമുള്ള
ചുണ്ടുകളുടെ ഓര്‍മ്മകള്‍ വരുമ്പോള്‍ ഒരു നഷ്ടബോധം തോന്നിയിരുന്നു.

ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് ഗുഹ്യഭാഗത്ത്‌ ഒരു ഫംഗസ് ബാധ
ശ്രദ്ധയില്‍പ്പെട്ടത്. പണ്ടെങ്ങോ ഇത് പോലെ കാലില്‍ വന്നപ്പോള്‍ ഒരു ഡോക്ടര്‍
കുറിച്ച് തന്നെ ഓയിന്റ്റ്മേന്റ്റിന്റെ പെരോര്‍മ്മയിലുണ്ടായിരുന്നത് കൊണ്ട്‌ അത്
വാങ്ങി പുരട്ടി നോക്കി. കുഴപ്പമില്ല. മാറുന്നുണ്ട്. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോള്‍
ഫംഗസ് വീണ്ടും ആക്രമിച്ചു. ഇത്തവണ തേച്ചപ്പോള്‍ കുറവുണ്ടായെങ്കിലും ഒരു ദിവസം
തേയ്ക്കാതായപ്പോള്‍ പതിന്മടങ്ങ്‌ ശക്തിയില്‍ വീണ്ടും
പടരുന്നു. ഓയിന്റ്റ്മേന്റ്റിന്റെ ശക്തി ക്ഷയിക്കുന്നുവോ, ഈശ്വരാ മറക്കാന്‍
ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മയിലെത്തി. ഇതത് തന്നെയായിരിക്കും.
ഈയ്യിടെയായി ഒന്നിനും ഒരു താല്പ്പര്യമില്ലാത്തത് പോലെ. കഴിഞ്ഞ ഒരു കൊല്ലത്തില്‍
എടുത്ത സിക്ക് ലീവിന്റെ എണ്ണം ആലോചിച്ചപ്പോള്‍ തല കറങ്ങുന്നത് പോലെ. ഈയിടെ എത്ര
ഭക്ഷണം കഴിച്ചിട്ടും ശരീരം ക്ഷീണിച്ചു തന്നെ വരുന്നത് മനസ്സിലെത്തി. ചിക്കനും
മുട്ടയും മിക്ക ദിവസവും ഉണ്ടാകാറുണ്ട്. പക്ഷെ ഒന്നുമങ്ങോട്ട് ഏല്‍ക്കുന്നില്ല.
പലരും ഈ മെലിച്ചിലിന്റെ കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ
കാര്യമാക്കിയിരുന്നില്ല. ചുമയും വിട്ടു മാറുന്നില്ല. അത് പിന്നെ പുകവലി
കാരണമായിരിക്കാം എന്നോര്‍ത്ത് സമാധാനിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കമ്പനിയിലുണ്ടായ
മീറ്റിങ്ങില്‍ ചുമച്ചു ചുമച്ച് ഒരു പരുവമായ എന്നെ എല്ലാവരും ചുളിഞ്ഞ മുഖത്തോടെ
നോക്കുന്നത് കണ്ടപ്പോള്‍ ഈര്‍ഷ്യയാണ് തോന്നിയത്. ശവങ്ങള്‍, ഇവര്‍ക്കൊന്നും ചുമ
വരാറില്ലേ. പിന്നെ മാനേജര്‍ തന്നെ എന്നോട് രണ്ട് ദിവസം ലീവെടുക്കാന്‍
പറയുകയായിരുന്നു. ഫംഗസ് ബാധ കാരണം ഇപ്പോള്‍ പഴയത് പോലെയുള്ള കളികളൊന്നും
നടക്കുന്നില്ല. ഡാന്‍സ് ബാറില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശരീരത്തില്‍ എത്ര പേര്‍
തങ്ങളുടെ ആഗ്രഹം തീര്‍ത്തു കാണും? ഏതൊക്കെ തരക്കാര്‍! എല്ലാം കൂടി ചേര്‍ത്ത്
വായിക്കുമ്പോള്‍ തലച്ചോറില്‍ മരണമണി മുഴങ്ങുന്നു. നെഞ്ചിനുള്ളില്‍ തായമ്പക
നടക്കുന്നത് വ്യക്തമായ് കേള്‍ക്കാം. ഇതൊക്കെയാണെങ്കിലും ഒരു ഡോക്ടറെ കാണാന്‍ ധൈര്യം
വരുന്നില്ല. റിസള്‍ട്ട്‌ പോസറ്റീവാണെങ്കില്‍ പിന്നെ മരണമേ മുന്പിലുള്ളൂ.
വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്‍പില്‍ അപഹാസ്യനായി ജീവിക്കുന്നതിനേക്കാള്‍
ഭേദം മരണമാണെന്ന് തോന്നി. പക്ഷെ എങ്ങനെ? എനിക്ക് എയിഡ്സ് ആണെന്ന് പുറം ലോകമറിയാതെ
തന്നെ മരിക്കണം. ആത്മഹത്യ? അതിനെന്തൊക്കെ മാര്‍ഗ്ഗങ്ങള്‍? തല പുകഞ്ഞു തുടങ്ങി.
അമ്മയും അച്ഛനും അറിഞ്ഞാല്‍ അവരിതെങ്ങനെ സഹിയ്ക്കും? നാട്ടില്‍ സല്‍സ്വഭാവിയായ
മകന്‍ ബോംബെയില്‍ വച്ച് എയിഡ്സ് ബാധിച്ച് മരിച്ചു. അതിനു ശേഷം അവരും
ജീവിച്ചിരിക്കുമെന്നു തോന്നുന്നില്ല. മാതൃ ഹന്താവ്, പിതൃ ഹന്താവ് തുടങ്ങിയ
പേരുകളെല്ലാം ഞാന്‍ സ്വന്തമാക്കാന്‍ പോവുകയാണോ? മരിച്ചു പരലോകത്തെത്തിയാല്‍ പോലും
സ്വസ്ഥത കിട്ടില്ല. ഒന്നും വേണ്ടായിരുന്നു. ഇളയ മകന് സാഹസികത അല്പം കൂടിപ്പോയി
എന്ന് അച്ഛന്‍ പരാതി പറയാറുള്ളത് ഓര്‍മ്മ വന്നു. നാട്ടില്‍ കിട്ടിയ ജോലിയും ചെയ്തു
വീട്ടുകാരുടെ കൂടെ കഴിഞ്ഞാല്‍ മതിയായിരുന്നു. ഇനിയതൊക്കെ ആലോചിച്ചിട്ടെന്തു കാര്യം.
മനസ്സൊരു നെരിപ്പോടായി മാറുന്നു. ഇന്നിനി ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

ദാദറിലെ ചങ്ങാതി, രണ്ടാഴ്ചയായിട്ടും എന്നെ കാണാത്തത് കൊണ്ട്‌ ഫോണ്‍ ചെയ്തു. ”
എവിടെപ്പോയി ചത്ത്‌ കിടക്കുകയാണെഡാ നീയൊക്കെ? ഇന്നലെ നല്ല കിളി പോലത്തെ ഒരു
കര്‍ണാടകക്കാരിയെ ഇറക്കിയിട്ടുണ്ട്, ശനിയാഴ്ചയല്ലേ നീ വരും എന്നു കരുതി. എന്തു
പറ്റി?”.

“ഏയ് ഒന്നിമില്ലടാ, ഞാനില്ല, ഞാനതൊക്കെ വിട്ടു, വീട്ടില്‍ കല്യാണമാലോചിക്കുന്നു,
ഇനിയും ഇങ്ങനെ കാള കളിച്ചു നടന്നാല്‍ ശരിയാവില്ല”

“എന്റമ്മോ ഇത് അലന്‍ തന്നെയല്ലേ? ഞാന്‍ നമ്പര്‍ മാറ്റിക്കുത്തിയോന്നുമില്ലല്ലോ”
അവന് പരിഹാസം. അടുത്തയാഴ്ച കാണാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

ശനിയാഴ്ച രാത്രി പുറത്തു പോകാന്‍ തോന്നിയില്ല. ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു വച്ചു.
ഒഷിവാരയില്‍ നിന്നും താമസം മാറിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. പവായില്‍ IIT യുടെ
അടുത്ത് തന്നെയുള്ള ഫ്ലാറ്റ്, നാലാം നില. നല്ല സൌകര്യമുണ്ട്. അടുത്ത് തന്നെ
ഹിരാനന്ദാനി എസ്റ്റെറ്റ്, പണച്ചാക്കുകളുടെ താവളം. ബാല്‍ക്കണിയില്‍ നിന്നാല്‍ പവായ്
ലേക്കിന്റെ തീരത്തുള്ള റെനായിസ്സന്‍സ് ഹോട്ടലിന്റെ സുന്ദരദൃശ്യം. തൊട്ടടിയിലുള്ള
വൈന്‍ ഷോപ്പില്‍ നിന്നും വാങ്ങിയ ഓള്‍ഡ്‌ മങ്ക് ഫുള്ളില്‍ നിന്നും ഒരു ഡബിള്‍
ലാര്‍ജ് ഗ്ലാസ്സില്‍ ഒഴിച്ച്, അല്പം വെള്ളം ചേര്‍ത്ത് സിപ്പ് ചെയ്തു കൊണ്ട്‌
ബാല്‍ക്കണിയില്‍ വന്നിരുന്നു. ഇപ്പോള്‍ മദ്യപിക്കാന്‍ ഉപദംശങ്ങളൊന്നും
വേണ്ടാതായിരിക്കുന്നു. മദ്യത്തിന്‍റെ രുചി നാവിലെ രസമുകുളങ്ങളെ
വശീകരിച്ചിരിക്കുന്നു. രാത്രികളില്‍ വൈദ്യുത ദീപങ്ങളില്‍ കുളിച്ച നഗരത്തിന് ഒരു
മദാലസയുടെ ച്ഛായയാണെന്ന് തോന്നിയിട്ടുണ്ട്. ഒരാഴ്ചത്തെ ജോലിയുടെ ക്ഷീണം
തീര്‍ക്കാന്‍ നഗര വാസികള്‍ ഓരോ വഴികള്‍ തേടി പോകുന്നു. ഇന്ന് ലേഡീസ് ബാറുകളിലും,
വേശ്യാലയങ്ങളിലും നല്ല കൊയ്ത്തായിരിക്കും. ശനിയാഴ്ച രാത്രികളില്‍ മാത്രം
അഴിഞ്ഞുവീഴുന്ന ഉടുതുണികളുടെ എണ്ണമെടുത്താല്‍ സംഖ്യ ലക്ഷങ്ങള്‍ കടക്കും, അതോ
കോടികളോ? ഛെ ഭ്രാന്തന്‍ ചിന്തകള്‍. വാഹനങ്ങളുടെ ഹോണടി ശബ്ദങ്ങളാല്‍ മുഖരിതമാണ്
അന്തരീക്ഷം. അടുത്ത ഫ്ലാറ്റില്‍ നിന്നും പഴയ തമിഴ് ഗാനം എന്‍റെ കാതുകളിലേയ്ക്ക്‌
വീണുകൊണ്ടിരുന്നു, “രാസാത്തിയുന്നെ കാണാതെ നെഞ്ച് കാത്താടി പോലാടുത്…”, ഗന്‍ഗൈ
അമരന്റെ മനോഹരമായ വരികള്‍, പേരുപോലെതന്നെ സുന്ദരമായ ഗാനരചന. ഈ ഗാനം കേട്ട്
എത്രയെത്ര കാമുകന്മാര്‍ തങ്ങളുടെ കാമുകിമാരെക്കുറിച്ചോര്‍ത്ത്
വിഷമിച്ചിട്ടുണ്ടാകും? നാദിറയുടെ ഓര്‍മ്മകള്‍ വരുന്നു. അവരെവിടേയ്ക്കായിരിക്കും
പോയിരിക്കുക? അന്ന് പറഞ്ഞത് മുഴുവന്‍ നുണകളായിരുന്നുവോ? എന്ത് ചെയ്യുകയായിരിക്കും
ഇപ്പോളവര്‍? മനസ്സിനെ മഥിച്ചിരുന്ന പ്രശ്നങ്ങളെല്ലാം മറന്ന് വീണ്ടും ആലോചനകളില്‍
മുഴുകി. സുഖമുള്ള ഓര്‍മ്മകള്‍.

അവസാനം നാട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ബോംബയില്‍ നില്ക്കാന്‍
തോന്നുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടില്‍ പോകാത്തത് കാരണം
അപേക്ഷിച്ചപ്പോള്‍ തന്നെ ലീവ് കിട്ടി. ഫ്ലൈറ്റില്‍ തന്നെയാവട്ടെ ഇത്തവണത്തെ യാത്ര.
പുതുതായ് കിട്ടിയ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് ഓണ്‍ലൈന്‍
ടിക്കറ്റ്‌ ഇഷ്യൂ ചെയ്തു, എയര്‍ ഡെക്കാനില്‍. ഭാഗ്യം രണ്ടായിരത്തിനു കിട്ടി ടാക്സ്
അടക്കം. നാട്ടില്‍ എത്തിയപ്പോള്‍ ആകെ തിരക്ക്, ഒരാഴ്ചയെടുത്തു ബന്ധുവീട്ടിലോക്കെ
ഒന്നു പ്രദക്ഷിണം വയ്ക്കാന്‍. എല്ലാവരും കല്യാണത്തിന്‍റെ കാര്യം തിരക്കുന്നു.
ചേട്ടന്മാരെല്ലാം കെട്ടിയല്ലോ നീയെന്താ വൈകിക്കുന്നത് എന്നതായിരുന്നു
എല്ലാവരുടെയും ചോദ്യം. നാശം പിടിക്കാന്‍ ഇവര്‍ക്കറിയില്ലല്ലോ എന്‍റെ വിഷമം.
നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ആഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക്
വിട്ടു. രണ്ടും കല്‍പ്പിച്ച് സെക്ഷ്വലി ട്രാന്‍സ്മിറ്റെഡ് ഡിസീസസ് ചികിത്സിക്കുന്ന
ഡോക്ടറെ കണ്ടു. നടന്നതെല്ലാം പറഞ്ഞു. നമുക്കൊരു എലിസാ ടെസ്റ്റ്‌ നടത്തിക്കളയാം
എന്നു ഡോക്ടര്‍ പറഞ്ഞു. വേറെയും ചില ടെസ്റ്റുകള്‍ കൂടി നടത്തണം എന്നും പറഞ്ഞു.
രക്തം കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ട് വരൂ എന്നു പറഞ്ഞു വിട്ടു. നേരത്തെ
റിസള്‍ട്ട്‌ കിട്ടുകയാണെങ്കില്‍ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞ് ഡോക്ടര്‍ എന്‍റെ
നമ്പരും വാങ്ങി. ഗുഹ്യഭാഗത്ത്‌ പുരട്ടാന്‍ ഒരു ഒയിന്റ്റ്മെന്റും തന്നു.

ജീവിതത്തിലെ ശപിക്കപ്പെട്ട ആ രണ്ടാഴ്ചക്കാലം ഞാനെങ്ങിനെ മറക്കും. ആദ്യത്തെ ഒരാഴ്ച
നല്ല മദ്യപാനമായിരുന്നു, പിന്നെപ്പിന്നെ അതിലുള്ള താല്‍പ്പര്യവും പോയി. രണ്ടാമത്തെ
ആഴ്ച പുറത്തൊന്നും പോയില്ല. റൂമിനുള്ളില്‍ തന്നെ അടച്ചിരുപ്പായിരുന്നു. വീട്ടുകാര്‍
ആകെ അങ്കലാപ്പിലായി. പണ്ട് ഞാന്‍ പറഞ്ഞ് പറ്റിച്ച പല പെണ്‍കുട്ടികളുടെയും കാര്യം
ഓര്‍മ്മ വരുന്നു. ഞാനെന്തു ചെയ്യാനാണ്? ഒരു മൂന്നു നാല് മാസം കഴിയുമ്പോള്‍ എനിക്ക്
മടുക്കും. ഒരു കാര്യം എനിക്കിപ്പോഴും വിചിത്രമായി തോന്നുന്നു, ഈയോരു
അവസ്ഥയിലും,’അസുഖമില്ലെങ്കില്‍ ഇനിയങ്ങോട്ട് നന്നായി ജീവിച്ചു കൊള്ളാം ദൈവമേ’
എന്നൊരു നിലപാട് മനസ്സില്‍ വന്നില്ല. അസുഖമുണ്ടെന്ന് ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയത്
കാരണമാവാം. ആയിടയ്ക്കൊരു സ്വപ്നവും കണ്ടു, നല്ല മൂടല്‍മഞ്ഞുള്ള ഒരു വെളുപ്പാന്‍
കാലത്ത് ഏതോ ഒരു മുറിയുടെ ജനാലച്ചില്ലില്‍ ആരോ ഇന്ഗ്ലിഷില്‍ എഴുതിയ VENUGOPALAN
നിലെ ALAN എങ്ങിനെയോ മാഞ്ഞു പോകുന്നു. ഹോ! മനുഷ്യന്റെ നല്ല ജീവന്‍ പോയി,
ജീവിതത്തിലാദ്യമായാണ് ഒരു സ്വപ്നം കണ്ടിട്ട് ഇങ്ങനെ പേടിയ്ക്കുന്നത്. ഇതും കൂടി
ആയപ്പോള്‍ ഉറപ്പിച്ചു, ഇത് എയിഡ്സ് തന്നെ. അങ്ങിനെയാണെങ്കില്‍ ഞാന്‍ മൂലം,
ഒന്നുമറിയാത്ത, കുറച്ചു നാളെങ്കിലും എന്നെ മനസ്സില്‍ കൊണ്ട്‌ നടന്ന് മനസ്സും
ശരീരവും ഞാനുമായ് പങ്കുവച്ച കുറച്ചു സ്ത്രീകളും ശിക്ഷിക്കപ്പെടും. കുറ്റബോധം മൂലം
മനസ്സ് നീറുന്നു. ഒരുപാട് ആലോചിച്ചിട്ട് അവസാനം ഉറക്ക ഗുളികകള്‍ കഴിച്ച് മരിക്കാം
എന്ന് തീരുമാനിച്ചു.

വേദനയറിയില്ല എന്നുള്ളതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. വളരെ പണിപ്പെട്ട്
മൂന്നു ലീഫ് വേലിയം ട്രാന്‍ക്യുലൈസര്‍ ടാബ്ലെട്സ് വാങ്ങി. കുറിപ്പടി
ഒന്നുമില്ലാതിരുന്നത് കൊണ്ട്‌ അല്പം പണിപ്പെട്ടു ഒന്നു സംഘടിപ്പിച്ചെടുക്കാന്‍.
വാങ്ങിക്കാന്‍ ചെന്നപ്പോള്‍ പല മെഡിക്കല്‍ ഷോപ്പുകാരും എന്നെ ഒന്നിരുത്തി നോക്കി, ഈ
കാലമാടന്‍ ഇതും തിന്നു ചത്തുപോയാല്‍ പണിയാകുമല്ലോ എന്നോര്‍ത്തായിരിക്കും. നാട്ടില്‍
ഉറ വാങ്ങാന്‍ പോയാലും ഇതേ നോട്ടമാണല്ലോ എന്ന് ഞാനോര്‍ത്തു. പണ്ട് വീടിനടുത്തുള്ള
മെഡിക്കല്‍ ഷോപ്പില്‍ ഇതും ചോദിച്ചു ചെന്നപ്പോള്‍ അന്നവിടെ ജോലിയ്ക്ക് നിന്നിരുന്ന
പെണ്‍കുട്ടി പേടിച്ച് എന്നെ നോക്കിയ നോട്ടം ഇപ്പോഴും ഓര്‍മ്മയുണ്ട്. മൂന്ന് ലീഫേ
കിട്ടിയുള്ളൂ, ആതും പത്ത് കടകള്‍ കയറിയിറങ്ങിയതിനു ശേഷം. ഇത് കൊണ്ട്‌ നടക്കുമോ
എന്നറിയില്ല. ആ നോക്കാം.

ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്, ഓയിന്റ്മെന്റ്റ് പുരട്ടിയപ്പോള്‍ സംഭവം കുറവുണ്ട്.
രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ വിളിക്കാത്തത് കാരണം, പോയി നോക്കാം എന്ന് തന്നെ കരുതി.
ഉച്ചയോടെ ഏറണാകുളത്തെത്തി. വിറയാര്‍ന്ന പദചലനങ്ങളോടെ ഞാന്‍ ഡോക്ടറുടെ കാബിന്‍
ലക്ഷ്യമാക്കി നടന്നു. രണ്ട് മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് വരുമെന്നും
കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു. പതുക്കെ പുറത്തേക്കിറങ്ങി. മറൈന്‍ ഡ്രൈവ്
ലക്ഷ്യമാക്കി നടന്നു. നട്ടുച്ച നേരത്തും കമിതാക്കളുടെ ആധിക്യം. ഒരു
ഗോള്‍ഡ്‌ഫ്ലേക്ക് കത്തിച്ചു രണ്ട് പുക വിട്ടു കൊണ്ട്‌ മനസ്സിനെ നിയന്ത്രിക്കാന്‍
ശ്രമിച്ചു. കുറച്ചുനേരം സിഗരറ്റ് കൂടിലേയ്ക്കു തന്നെ നോക്കിയിരുന്നു. മറ്റെല്ലാ
ബ്രാന്റിനെക്കാളും സെക്സിയായ കവര്‍ ഡിസൈന്‍, നല്ല കളര്‍ കോമ്പിനേഷന്‍.

അതില്‍ ലഹരിയും അധികാരവും കൂടിക്കുഴയുന്നു എന്ന് തോന്നിയിരുന്നു പണ്ടേ.
അതുകൊണ്ട് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു ഗോള്‍ഡ്‌ഫ്ലേക്ക്
വലിക്കണമെന്നുള്ളത്, ആതും നീളം കൂടിയത്. വീണ്ടും മനസ്സ് കലുഷമായി. റിസള്‍ട്ട്
തനിക്കെതിരാണെങ്കില്‍ ഇനിയൊരു പ്രഭാതം കാണില്ല എന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഉടനേ
അമ്മയുടെ മുഖം മനസ്സിലോടിയെത്തി. തനിയ്ക്ക് തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും
നൂറിലൊരംശം തിരിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് വേദനയോടെ ഓര്‍ത്തു. എന്നും
വീടിനു പുറത്ത് സന്തോഷവും ഭക്ഷണത്തിനു രുചിയും കണ്ടെത്തിയവനായിരുന്നല്ലോ ഞാന്‍.
കുടിച്ചിട്ട് വരുന്ന എത്രയെത്ര രാത്രികളില്‍ അമ്മയുണ്ടാക്കി വെച്ച ഭക്ഷണം
കഴിക്കാതെ ഉറങ്ങിയിരിക്കുന്നു. എന്നോട് പൊറുക്കമ്മേ. കണ്ണു നനയുന്നു, ആരും
അറിയാതിരിക്കാന്‍ കര്‍ചീഫ്‌ എടുത്ത് അമര്‍ത്തി തുടച്ചു.

രണ്ട് മണിക്കൂറുകള്‍ക്കു രണ്ട് യുഗങ്ങളുടെ ദൈര്‍ഘ്യം. തിരിച്ചു നടന്നു.
ഡോക്റ്ററുടെ കേബിന് പുറത്ത് കാത്തിരിക്കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെയൊക്കെ
വിളിച്ചു പ്രാര്‍ഥിച്ചു. ഹൃദയമിടിപ്പ്‌ ഉച്ചത്തിലാവുന്നത് എനിക്ക് തന്നെ
കേള്‍ക്കാം. അവസാനം ഡോക്ടര്‍ വിളിച്ചു. അകത്തു കയറിയപ്പോള്‍ സമാധാനം, ഡോക്ടറുടെ
മുഖത്ത് പുഞ്ചിരി. ” ഡോക്ടര്‍ എനി ഗുഡ് ന്യൂസ്‌ ഫോര്‍ മി ” ഞാന്‍ ചോദിച്ചു. ” യെസ്
യെസ്, യു ആര്‍ അബ്സോലൂട്ളി ഓള്‍റൈറ്റ് ഒന്നും പേടിക്കണ്ടെടോ, പക്ഷെ ഇനിയുള്ള കാലം
ഇങ്ങനെ വഴിവിട്ട് ജീവിക്കില്ലെന്ന് എനിക്കുറപ്പു തരണം” പിന്നീട് ഡോക്ടര്‍
പറഞ്ഞതൊന്നും കേട്ടില്ല. മനസ്സ് സന്തോഷം കൊണ്ട്‌ കുതിക്കുകയായിരുന്നു. ആര്‍ക്കൊക്കെ
നന്ദി പറയണം. ചെയ്ത തെറ്റുകള്‍ക്ക് ദൈവം തന്ന ചെറിയൊരു ശിക്ഷയാണ് ഈ മാനസിക പീഡനം.
ഇനി അങ്ങോട്ട്‌ നന്നാവുക തന്നെ.

ഹോസ്പിറ്റലില്‍ നിന്നും നേരെ വീട്ടിലേയ്ക്ക്. സന്തോഷമുണ്ടായിരുന്നെങ്കിലും
മദ്യപിക്കാന്‍ തോന്നിയില്ല. അമ്മയെ പെട്ടെന്ന് തന്നെ കാണണം എന്ന് തോന്നി. അമ്മയെ
കണ്ട ഉടനേ കെട്ടിപ്പിടിച്ചു. “ഇതെന്താടാ പെട്ടെന്നൊരു സ്നേഹം” മറുപടി ഒന്നും
പറഞ്ഞില്ല. അന്ന് രാത്രി അമ്മ വാരിത്തന്ന ചോറ് തിന്നു കൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍
ചോദിച്ചു, ” ഇവനിതെന്തു പറ്റിയെടീ? ആകെയൊരു മാറ്റം?”

മേനേജരെ വിളിച്ചു പറഞ്ഞ് ലീവ് ഒരു മാസത്തേക്ക് കൂടി നീട്ടി. അമ്മയുണ്ടാക്കിത്തരുന്ന
ഭക്ഷണം കഴിച്ച് ഒരു മാസം വീട്ടില്‍ സുഖമായി കഴിഞ്ഞു. മദ്യപാനം വളരെ കുറച്ചു, വലി
വല്ലപ്പോഴും എന്ന നിലയില്‍, സ്ത്രീ സംസര്‍ഗ്ഗം അശേഷം വിട്ടു. പഴയ ഉറയുടെ പരസ്യം
ടിവിയില്‍ കാണുമ്പോള്‍ ഇപ്പോഴും ചെറിയൊരു വിഷമം തോന്നാറുണ്ട്, കുറ്റബോധമോ നിരാശയോ
മറ്റെന്തൊക്കെയോ. നാദിറയെ ഓര്‍മ്മ വരും അപ്പോള്‍. വീട്ടുകാരോട് “പെണ്ണ് കണ്ടു വച്ചോ
അടുത്ത വരവിനു നടത്താം” എന്നും പറഞ്ഞ് വീണ്ടും ബോംബെയിലേക്ക്.

പഴയ കാര്യങ്ങളൊന്നും ഓര്‍ക്കാനിഷ്ടമില്ലാത്ത പുതിയോരാളായി മാറി ഞാന്‍. വീട്ടുകാര്‍
കണ്ടിഷ്ട്ടപ്പെട്ട പെണ്‍കുട്ടിയുമായുള്ള കല്യാണവും നിശ്ചയിച്ചു. ഞാനിത് വരെ കാണാത്ത
ഒരു കുട്ടി. ഫോണില്‍ സംസാരിച്ചിരുന്നു, പിന്നെ ഫോട്ടോയും കൊള്ളാം, പാവമാണെന്ന്
തോന്നുന്നു. അമ്മയുടെ സെലക്ഷന്‍ മോശമാവില്ല. അങ്ങിനെ ആറ് മാസങ്ങള്‍ക്ക്
ശേഷം കല്യാണത്തിന് ഒരാഴ്ച മുന്‍പ് വീട്ടില്‍ പോകാനായുള്ള തയ്യാറെടുപ്പുകള്‍. ഒരു
ഹ്യുണ്ടായി സാന്‍ട്രോ കയ്യില്‍ വന്നുപെട്ടു. കുറച്ചു നാള്‍ നാട്ടില്‍
ഉപയോഗിച്ചിട്ട് വില്‍ക്കാം എന്ന് കരുതി, വീണ്ടും
ഒരു മുംബൈ-പന്‍വേല്‍-രത്നഗിരി-മട്ഗോവ-മാന്ഗ്ലൂര്‍- കോഴിക്കോട്-കൊച്ചി യാത്ര. ഇത്തവണ
കൂട്ടിനു ബ്രാണ്ടി ഫ്ലാസ്കോ സ്മിര്‍ണോഫോ ഇല്ല. രണ്ട് പേക്കെറ്റ്‌ ഗോള്‍ഡ്‌ഫ്ലേക്ക്
മാത്രം.

വണ്ടി പന്‍വേല്‍ എത്തുന്നു. പഴയ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി ഒന്നു സ്ലോ ആക്കി, അതാ
പര്‍ദ്ദയിടാത്ത ഒരു പെണ്‍കുട്ടി കൈ കാണിക്കുന്നു. നല്ല ചെറുപ്പം. ജീന്‍സും ടീ
ഷര്‍ട്ടും വെഷം, കണ്ടാലേ അറിയാം പോക്കുകേസാണെന്ന്. ഇത്തവണ മനസ്സ് വളരെ വേഗം
പ്രവര്‍ത്തിച്ചു, കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നു. ഇനിയുമോരങ്കത്തിനു ബാല്യമില്ല
എന്ന് പറഞ്ഞ് കൊണ്ട്‌ നാട്ടില്‍ എന്നെ കാത്തിരിക്കുന്ന ആ പാവം പെണ്‍കുട്ടിയെ
മനസ്സില്‍ ആവാഹിച്ച് യാത്ര തുടര്‍ന്നു. വേണുഗോപാലന്‍റെ അവസാനത്തെ അക്ഷരങ്ങള്‍
എന്നെന്നേക്കുമായി മാഞ്ഞു പോകാതിരിക്കട്ടെ.