അപൂർവ ജാതകം Part 8

അപൂർവ ജാതകം എന്നാ ഈ കഥ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു… എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് അറിയില്ല… അറിയാവുന്നത് പോലെ എഴുതുന്നു…. എന്റെ കഥയെ സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

സ്നേഹപൂർവ്വം MR. കിംഗ് ലയർ

അവനവളെ ഇറുക്കി പുണർന്നു… അവൾ അവനെയും….

അങ്ങനെ അവൾ ഉറക്കത്തെ പുൽകി തുടങ്ങി…. അവളുടെ ചൂട് പറ്റി അവൻ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വീണു… അവന്റെ സംരക്ഷണയിൽ ആളും നിദ്രയിലേക്ക് വഴുതി വീണു….

തുടരുന്നു…….

രാവിലെ തന്നെ ഗോവിന്ദനും ഉർമിളയും പത്മാവതി അമ്മയും ശേഖരനും കൂടി വാസുദേവൻ തിരുമേനിയെ കാണാൻ ആയി ഇല്ലിക്കലിൽ നിന്നും യാത്ര തിരിച്ചു……

തന്റെ മുന്നിലെ രാശിപലകയിൽ കവടി നിരത്തി ഉച്ചത്തിൽ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അദ്ദേഹം ഇരുമിഴികളും ഇറുക്കിയടച്ചു തന്റെ കഴുത്തിലെ ഏലസ്സിൽ ഇടം കൈകൊണ്ടു മുറുക്കി പിടിച്ചു….

ആ വലിയ മുറിയിൽ ചുറ്റും ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും നിറഞ്ഞതായിരുന്നു…. മുറിയുടെ ജനലും വാതിലും എല്ലാം ചുവന്ന പട്ടുതുണി ഒരു കർട്ടൻ പോലെ ഒരുക്കിയിരുന്നു…

രാശിപലകയുടെ ഒരുവശം വാസുദേവൻ തിരുമേനിയും മറുവശം ഇല്ലിക്കൽ കുടുംബവും ഇരുന്നു….

ഇല്ലിക്കൽ കുടുംബം ആശങ്കനിറഞ്ഞ മുഖമായി ഇരുമിഴികളും ഇറുക്കിയടച്ചു ദൈവങ്ങളോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു….

ഒടുവിൽ വാസുദേവൻ തിരുമേനി മിഴികൾ തുറന്നു രാശിപലകയിലെ ഓരോ കളത്തിലേക്കും അനുയോജ്യമായ കവടി നീക്കി കൊണ്ട് ഒരു ദീര്ഹാശ്വാസം ഉള്ളിലേക്ക് എടുത്തു….

“”””ഭയപ്പെടാൻ ഉണ്ട് “””

വാസുദേവൻ തിരുമേനി എല്ലാവരെയും നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു…..

“””ഞാൻ നിങ്ങളുടെ മകന്റെയും മരുമകളുടെയും ജാതകം വിശിദ്ധമായി നോക്കി….. “””

വാസുദേവൻ തിരുമേനി പറഞ്ഞു…. എല്ലാവരും അദ്ദേഹത്തെ പ്രതീക്ഷയോടെ നോക്കി….

“”””ശ്രീപ്രിയയുടെ പിന്നാലെ മരണം ഉണ്ട്… ആ കുട്ടിയെ മരണം തേടിയെത്താൻ കാരണം വിജയുടെ ജാതകം.. അവനുമായുള്ള വിവാഹം….. പക്ഷെ അവൻ കൂടെയുള്ളപ്പോൾ മരണം ആ കുട്ടിയെ തൊടാൻ ഒന്ന് ഭയക്കും….. “””

അദ്ദേഹം ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു….

എല്ലാവരും അദ്ദേഹത്തെ ആശങ്കയുടെയും ആശ്വാസത്തോടെയും നോക്കി….

“””തിരുമേനി എന്താ പറഞ്ഞു വരുന്നത്…. “””

ഉള്ളിലെ സംശയം പത്മാവതി തുറന്നു ചോദിച്ചു…..

“”””എല്ലാം വക്തമാവുന്നില്ല….. വിജയുടെ ജാതകം പോലെ ഒരു അപൂർവ ജാതകം തന്നെയാണ് അവന്റെ ഭാര്യയുടെയും… അവർ ഒരുമിച്ചുള്ളപ്പോൾ രണ്ട് പേർക്കും ഒരു അപകടവും വരില്ല….

പക്ഷെ എന്തൊക്കെയോ പ്രശനങ്ങൾ കാണുന്നു അത് വക്തമാവുന്നുമില്ല….

2 മാസക്കാലം ആ കുട്ടിക്ക് ഒന്നും സംഭവിക്കില്ല…. പക്ഷെ അത് കഴിഞ്ഞു….. നിങ്ങളുടെ കണ്ണ് ആ കുട്ടിയുടെ നാലുപാടും വേണം…. ആ രണ്ട് മാസം നിങ്ങൾ എല്ലാവർക്കും കുറച്ചു വിശ്രമിക്കാം അതിന് ശേഷം ആ കുട്ടിയുടെ ജീവന് നിങ്ങൾ കവലിരിക്കേണ്ടി വരും…. “”

തിരുമേനി പറഞ്ഞു നിർത്തി….

“””തിരുമേനി….. ഇതിന് എന്തെങ്കിലും പരിഹാരം “””

ഗോവിന്ദൻ ആശങ്കയോടെ ചോദിച്ചു…

“”””ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല….. ഞാൻ എന്റെ ഗുരു വള്ളിയാംകാട്ടു തിരുമേനിയോട് സൂചിപ്പിച്ചു നോക്കട്ടെ…. ശേഷം ഞാൻ നിങ്ങളെ വിവരം അറിയിക്കാം “””

വാസുദേവൻ തിരുമേനി പറഞ്ഞു നിർത്തി….

തിരുമേനി വിജയുടെയും പ്രിയയുടെയും കൈയിൽ ധരിക്കാൻ സ്വർണത്തിൽ കെട്ടിയ ഒരു ഏലസ്സ് അവർക്ക് നൽകി. അവർ ദക്ഷിണ കൊണ്ട് അവിടിടന്നു പിൻവാങ്ങി….

ഇല്ലിക്കലിലേക്ക് മടങ്ങും വഴി…

“””എന്തൊക്കെയാ നമുക്ക്‌ ചുറ്റും സംഭവിക്കാൻ പോവുന്നെ “””

ഉള്ളിലെ പേടികൊണ്ട് ഊർമിള ചോദിച്ചു….

“””ഉമേ നീ ഇങ്ങനെ പേടിക്കല്ലേ മോളേ…. നമുക്ക്‌ മുന്നിൽ ഈ രണ്ട് മാസം ഉണ്ടല്ലോ…. അതിനുള്ള എന്തെങ്കിലും പരിഹാരം കണ്ടു പിടിക്കാം “””

ഉർമിളയെ ചേർത്തുപിടിച്ചു കൊണ്ട് പത്മാവതി പറഞ്ഞു…

അങ്ങനെ കാർ ഇല്ലിക്കൽ ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു…..

—————————————-

ഉറക്കം എഴുനേറ്റ് കുളിച്ചു ഒരു ഇളം പച്ച സാരിയും ഓറഞ്ച് ബ്ലൗസും അണിഞ്ഞു നെറ്റിയിൽ സിന്ദൂരവും ചാർത്തി…. ഉറങ്ങുന്ന വിജയുടെ നെറ്റിയിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചുകൊണ്ട് അവൾ താഴേക്ക് ഇറങ്ങി…..

“””ചെറിയമ്മേ…. അമ്മ എവിടെ…. “””

അടുക്കളയിലേക്ക് കയറികൊണ്ട് പ്രിയ ഇന്ദുവിനോട് ചോദിച്ചു…

“””അമ്മയും മുത്തശ്ശിയും അച്ഛനും ചെറിയച്ഛനും കൂടി…. ആരെയോ കാണാൻ പോയേകുവാ “””

ദോശമാവ് ദേശകല്ലിലേക്ക് ഒഴിച്ചുകൊണ്ട് പറഞ്ഞു.

പ്രിയയും ഇന്ദുവിനെ സഹായിക്കാൻ കൂടി.

—————————————-

ഉറക്കം ഉണർന്ന സീത… വേഗം കുളിക്കാൻ കയറി…. അവൾക്ക് ഇന്നലത്തെ സ്വപ്നത്തെ കുറിച്ച് അധികം വക്തമല്ല…. ഒരു പുകമറ മാത്രം….. സീത വേഗം കുളിച്ചു ഒരു കറുപ്പിൽ ചുവപ്പ് ബോർഡർ ഉള്ള സാരിയും ചുവപ്പ് ബ്ലൗസും ആയിരുന്നു അവളുടെ വേഷം…. ആ സാരിയിൽ കൂടി അവളുടെ തുടുത്ത കുഴിഞ്ഞ പൊക്കിൾ ചുഴി ദൃശ്യമായിരുന്നു…. അവൾ വേഗം അടുക്കളയിലേക്ക് ചെന്നു

—————————————-

“””ഏട്ടാ….. നമുക്ക്‌ അവരെ തൽകാലം എവിടേക്ക് എങ്കിലും അയച്ചാലോ “””

കാർ ഡ്രൈവ് ചെയ്യുന്ന ശേഖരൻ ഗോവിന്ദനോട് ചോദിച്ചു….

“””നീ എന്താ എന്താ പറഞ്ഞു വരുന്നത് “””

ഗോവിന്ദൻ ശേഖരനെ നോക്കി ചോദിച്ചു.

“””അവരെ നമുക്ക്‌ എവിടേക്ക് എങ്കിലും അയക്കാം… അവരു മടങ്ങി വരുമ്പോഴേക്കും ഇതിന് നമുക്ക്‌ എന്തെങ്കിലും പരിഹാരം കണ്ടെത്താം…. അവർ ഒന്നും അറിയുകയും ഇല്ല “”””

ശേഖരൻ പറഞ്ഞു….

“”””ശേഖരൻ പറഞ്ഞതിൽ കാര്യം ഉണ്ട് ഗോവിന്ദ…. നമുക്ക്‌ അവരെ എങ്ങോട്ട് എങ്കിലും മാറ്റം “””

പത്മാവതി ശേഖരനെ പിൻതുണച്ചു.

“”എവിടേക്ക് മാറ്റാനാ “”

ഗോവിന്ദൻ ചോദിച്ചു.

“””നമുക്ക് അവരെ താഴ്വരാതെ എസ്റ്റേറ്റിലേക്ക് അയച്ചാലോ…. അതാവുമ്പോ അവിടത്തെ കാര്യങ്ങൾ നോക്കുവേം ചെയ്യാം…. ഒരു ഒന്നന്നര മാസം അവിടെ നിക്കട്ടെ…. അവർ മാത്രം ആയി…. “””

ശേഖരൻ തന്നെ അതിന് മറുപടി നൽകി.

“””എന്നാലും മക്കള് തനിച്ചു “””

ഉള്ളിലെ ആശങ്ക ഊർമിള വക്തമാക്കി.

“”””ഏട്ടത്തി അവിടെ അവർക്ക് എന്ത് ആവശ്യത്തിനും ആ കാര്യസ്ഥനും ഭാര്യയും ഉണ്ടല്ലോ… പിന്നെ ഒരുപാട് പണിക്കാരും…. ഒന്നുകൊണ്ടും പേടിക്കണ്ട “””

ശേഖരൻ പറഞ്ഞു.

അങ്ങനെ ഇന്ന് തന്നെ അച്ചുവിനെയും പ്രിയയെയും അവിടേക്ക് അയാകാം എന്നാ തീരുമാനത്തിൽ അവർ എത്തി….

കാർ ഇല്ലിക്കലിലെ മുറ്റത്ത്‌ നിർത്തി അവർ എല്ലാവരും പുറത്ത് ഇറങ്ങി….

“””പ്രിയമോളെ….. മോള് അച്ചുവിനേം കൂട്ടി വാ… അച്ഛൻ വിളിക്കുന്നുണ്ട് “””

അടുക്കളയിലേക്ക് വന്നു ഊർമിള പറഞ്ഞു…..

“””ശരിയമ്മേ…. “””

ചിരിയോടെ അതും പറഞ്ഞു പ്രിയ തലയാട്ടി….

“””സീതേച്ചി… ഇതൊന്നു നോക്കിയേക്കണേ “””

തിളക്കുന്ന കറിയെ ചൂണ്ടി പ്രിയ പറഞ്ഞു…

“””ആ ഞാൻ നോക്കിക്കോളാം ശ്രീ പോയേച്ചും വാ “””

പച്ചക്കറി അറിയുന്ന സീത പ്രിയയോട്‌ പറഞ്ഞു…

പ്രിയ വേഗം മുറിയിലേക്ക് ചെന്നു….

പ്രിയ മുറിയിൽ ചെന്നപ്പോൾ വിജയ് ലാപ്‌ടോപ്പിന് മുന്നിൽ ഇരികുവാണ്… രാവിലെ ആഹാരം കഴിച്ചു കഴിഞ്ഞു മുറിയിൽ കയറിയത് ആണ്….

“””അച്ചേട്ടാ “””

മുറിയിലേക്ക് കയറികൊണ്ട് പ്രിയ വിളിച്ചു….

“””ഉം “”

ലാപ്ടോപിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെയവൻ വിളികേട്ടു…

“”അച്ഛൻ വിളിക്കുന്നു… “”

അവനോട് ചേർന്ന് നിന്നു മുടിയിൽ പിടിച്ചു വലിച്ചു കുറുമ്പ് കാണിച്ചു കൊണ്ട് അവൾ പറഞ്ഞു….

പെട്ടന്ന് അവൻ അവന്റെ വലതു കൈ അവളുടെ ഇടുപ്പിൽ ചുറ്റി അവളെ തന്നിലേക്ക് അടുപ്പിച്ചു… ശേഷം അവന്റെ മുഖം അവൻ പ്രിയയുടെ വയറ്റിലേക്ക് അമർത്തി….

“””അതെ…. കതക് അടച്ചട്ടില്ലട്ടോ ‘””

അച്ചുവിന്റെ മുടിയിഴകളിൽ വിരൽ ഓടിച്ചു കൊണ്ട് അവൾ പറഞ്ഞു….

“””അതിന് ഞാൻ ഒന്നും ചെയ്യുനില്ലല്ലോടി “””

വിജയ് മുഖം പിൻവലിക്കാതെ തന്നെ പറഞ്ഞു… അല്പം സമയം കഴിഞ്ഞു അവൻ അവളെ വിട്ട് ലാപ്ടോപ് ഓഫ്‌ ആക്കി പ്രിയയെയും കൂട്ടി താഴേക്ക് ഇറങ്ങി

“””എന്താ അച്ഛാ…. വിളിച്ചത് “””

അച്ഛന് മുന്നിൽ ഭയഭക്തി ബഹുമാനത്തോടെ വിജയ് ചോദിച്ചു…. അവന് പിന്നിൽ ആയി പ്രിയയും ഉണ്ട്….

സെറ്റിയിൽ പത്മാവതിയമ്മയുടെ വലതും ഇടതുമായി ഇരിക്കുകയാണ് ശേഖരനും ഗോവിന്ദനും ഗോവിന്ദന്റെ തൊട്ട് അരികിൽ ഉർമിളയും ഇന്ദുവും നിലയുറപ്പിച്ചട്ടുണ്ട്…. സീതയും വർഷയും അടുക്കളയിൽ നിന്നു കൊണ്ട് സംസാരം നടക്കുന്നടുത്തേക്ക് നോക്കുന്നും ഉണ്ട്….

“””അച്ചു… നീ എത്രയും പെട്ടന്ന് താഴ്വരാതെ നമ്മുടെ എസ്റ്റേറ്റിലേക്ക് പോണം…. “”

ഗോവിന്ദൻ ഗൗരവത്തോടെ വിജയെ നോക്കി പറഞ്ഞു….

അവൻ അന്ധാളിച്ചുകൊണ്ട് എല്ലാവരേയും നോക്കി….. അവനെ നോക്കി ചിരിക്കുകയാണ് ഗോവിന്ദൻ ഒഴികെ എല്ലാവരും….

ഗോവിന്ദൻ പറഞ്ഞത് കേട്ട് പ്രിയ ഒന്ന് ഞെട്ടി….

പോകാൻ ഒട്ടും താല്പര്യം ഇല്ലാതെ വിജയ് ചോദിച്ചു….

“””ഇത്ര പെട്ടന്ന്…..””

“””പെട്ടന്ന് തന്നെ പോണം……മോൻ അവിടെ ചെന്നു ഒരു ഒന്നന്നര മാസം അവിടെ നിന്നു അവിടത്തെ കാര്യങ്ങൾ എല്ലാം നോക്കി കണ്ടു പഠിക്ക്….. “””

ഗോവിന്ദൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു….

വിജയ് ആകെ വ്യാകുലനായി…. പ്രിയ വിജയുടെ വലതു കൈയിൽ മുറുകെ പിടിച്ചു….. അവളുടെ ഉള്ളം വിങ്ങുകയാണ്…. ഒരു മാസം അവനെ പിരിഞ്ഞു കഴിയാൻ അവൾക്ക് സാധിക്കില്ല അതെ അവസ്ഥയിൽ തന്നെയാണ് വിജയും…..

അവന്റെ മുഖഭാവം കണ്ട് ശേഖരൻ ചോദിച്ചു…

“””എന്താ അച്ചു… എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ട് “””

“””ഇല്ല…. ഞാൻ പോയിക്കോളാം “””

മടിച്ചു മടിച്ചു അവൻ പറഞ്ഞു….

അപ്പോഴേക്കും പ്രിയയുടെ മിഴികളിൽ കണ്ണുനീരിന്റെ ഉറവ പൊട്ടി…. ആ വെള്ളാരം കണ്ണുകൾ നിറയാൻ തൊടങ്ങി….

അവൾ അവന്റെ കൈകളിൽ ഇറുക്കി പിടിച്ചു……

തന്റെ കൈകൈൾക്ക് മുകളിൽ പ്രിയയുടെ കൈ അമർന്നതും വിജയെ പ്രിയയെ ഒന്ന് തിരിഞ്ഞു നോക്കി…. അവളുടെ മിഴികൾ നിറഞ്ഞിരുന്നു…. അവന്റെ നോട്ടം നേരിടാൻ ആവാതെ അവൾ തല കുനിച്ചു….

“””എന്നാ…. ഇന്ന് തന്നെ രണ്ടാളും പുറപ്പെട്ടോളൂ “””

ഗോവിന്ദൻ ചിരിയോടെ പറഞ്ഞു….

“”””എന്താ…. “””

കേട്ടത് വിശ്വസിക്കാൻ ആവാതെ വിജയ് ചോദിച്ചു….

“””പോകുമ്പോ പ്രിയമോളേം കൂട്ടിക്കോ “””

ഗോവിന്ദൻ ചിരിയോടെ തന്നെ പറഞ്ഞു…. കേട്ടത് വിശ്വസിക്കാൻ ആവാതെ അവൻ പകച്ചു നിന്നു….

പെട്ടന്ന് ഇന്ദു പ്രിയയെ ചേർത്ത് പിടിച്ചു….

“””ഭാര്യയെ പിരിയണം എന്ന് പറഞ്ഞപ്പോ എന്റെ അച്ചൂട്ടിയുടെ മുഖം ഒന്നും കാണണം….. ഇപ്പോഴേ ഭാര്യയെ പിരിയാൻ വയ്യ…. “””

അത് പറഞ്ഞു ഊർമിള മകനെ ചേർത്ത് പിടിച്ചു….

“””ഇവിടെയും അവസ്ഥ മറിച്ചല്ല…. ഭർത്താവ് പോവുന്നു എന്ന് അറിഞ്ഞപ്പോ…. ഒരാള് ഇപ്പൊ കരയും എന്നാ അവസ്ഥയിൽ ആയിരുന്നു… “”

പ്രിയയെ ചേർത്ത് പിടിച്ചു കൊണ്ട് ഇന്ദു പറഞ്ഞു.

പെട്ടന്ന് പ്രിയ ഇന്ദുവിന്റെ കൈയിൽ നുള്ളി….

“”സ്സ് “”

മുളക് കടിച്ചത് പോലെ ശബ്ദം ഉണ്ടാക്കി ഇന്ദു പറഞ്ഞു…

“””ദേ… പെണ്ണെ ഞാൻ നിന്റെ കെട്ടിയോൻ അല്ല…. ഇങ്ങനെ നുള്ളൊക്കെ വാങ്ങി മിണ്ടാതെ ഇരിക്കാൻ “””

അവളെ ചേർത്ത് പിടിച്ചുകൊണ്ടു തന്നെ ഇന്ദു പറഞ്ഞു….

അതിന് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു….. പ്രിയ നാണം കൊണ്ട് അവിടന്ന് അടുക്കളയിലേക് ഓടി… എല്ലാവരും ആ ഓട്ടം കണ്ടു ചിരിച്ചു.

“””അതെ ശ്രീ പോകുന്നത് ഒക്കെ കൊള്ളാം…. അവിടെ നല്ല തണുപ്പാ”””

പ്രിയയെ ചേർത്ത് പിടിച്ചു കൊണ്ട് സീത പറഞ്ഞു…

“””അതിന് എന്താ സീതേച്ചി “””

പ്രിയ കൊച്ചുകുട്ടികൾ ചോദിക്കും പോലെ ചോദിച്ചു…

“””തണുപ്പാണ്… തിരിച്ചു വരുമ്പോൾ അംഗസംഖ്യ കൂട്ടരുത് എന്ന് “”””

പ്രിയയെ ചേർന്ന് നിന്നുകൊണ്ട് അവളുടെ വയറിൽ സാരിക്ക് മുകളിൽകൂടി തഴുകി കൊണ്ട് വർഷ പറഞ്ഞു.

“””ഛീ…. ഈ പെണ്ണ് “””

പ്രിയ നാണത്തോടെ പറഞ്ഞു…. സീതയും വർഷയും അവളെ കളിയാക്കി ചിരിച്ചു.

അങ്ങനെ ഊണിനു ശേഷം അവർ എസ്റ്റേറ്റിലേക്ക് പോവാൻ ഇറങ്ങി….

ഒരു മാസത്തേക്ക് ഉള്ള ഡ്രെസ്സും അത്യാവശ്യം സാധനങ്ങളും എല്ലാം പ്രിയ പാക്ക് ചെയ്‌തു…. വിജയ് അത് തന്റെ റേഞ്ച് റോവർ കാറിന്റെ ഡിക്കിയിൽ എടുത്തു വെച്ചു…..

വിജയ് ഒരു ഡാർക്ക്‌ റെഡ് ഷർട്ടും ബ്ലാക്ക് ജീൻസും പ്രിയ അതെ കളർ സാരിയിൽ ഗോൾഡൻ വർക്കും ഒപ്പം ബ്ലാക്ക് ബ്ലൗസും…..

അവർ യാത്ര പറഞ്ഞു കാറിൽ കയറി….

“”””മോളേ…. സൂക്ഷിക്കണേ…. “””

കാറിന്റെ ഡോറിന്റെ അരികിൽ നിന്നു കൊണ്ട് അകത്തേക്ക് നോക്കി ഊർമിള പറഞ്ഞു.

“”അമ്മ പേടിക്കണ്ട ഞാൻ ഇല്ലേ കൂടി ”””

അച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ഡോർ അടച്ചുകൊണ്ട് പറഞ്ഞു…

“””അതാ എന്റെ പേടി “””

ഉർമിളയുടെ ചുമലിൽ പിടിച്ചു നിന്നു വർഷ പറഞ്ഞു…

“”””നീ പോടീ…. “””

വിജയ് അവളെ നോക്കി പറഞ്ഞു…

അച്ചു… അവിടെ എല്ലാം അറേഞ്ച് ചെയിതിട്ടുണ്ട്…. നിങ്ങൾക്ക് ഗസ്റ്റ്‌ ഹൌസിൽ താമസം ഒരുക്കിയിട്ടുണ്ട്… എന്ത് ആവിശ്യം ഉണ്ടകിലും കാര്യസ്ഥൻ മധുവിനോട് അല്ലകിൽ അവന്റെ ഭാര്യയോടോ പറഞ്ഞാൽ മതി…

ഗോവിന്ദൻ ഡോറിൽ ചാരി അകത്തേക്ക് നോക്കി പറഞ്ഞു…..

“””ശ്രീ സൂക്ഷിക്കണേ “””

സീത പ്രിയയോട്‌ പറഞ്ഞു

“”””ശരിയേച്ചി “””

പ്രിയ ചിരിച്ചുകൊണ്ട് തലയാട്ടി പറഞ്ഞു.

“””മോളേ ശ്രദ്ധിക്കാനൊട്ടോ “””

ഇന്ദു പ്രിയയെ നോക്കി പറഞ്ഞു….

“””ശ്രദ്ധിച്ചോളാം ചെറിയമ്മേ “””

പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു…

“””ഏട്ടത്തി അടിച്ചു പൊളിച്ചിട്ട് വാ “”

വർഷ പ്രിയയെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു….

പ്രിയ അതിനും ഒരു ചിരി സമ്മാനിച്ചു….

“””ശരിയച്ച, അച്ചമ്മേ പോയിട്ട് വരാം…. ചെറിയച്ഛ… “””

വിജയ് എല്ലാവരോടും യാത്ര പറഞ്ഞു.

“””പോയിട്ട് വരാം അമ്മേ “””

പ്രിയ ഉർമിളയെ നോക്കി പറഞ്ഞു…

അങ്ങനെ ആ കാർ ഇല്ലിക്കലിൽ നിന്നും ആ മനോഹരമായ പ്രണയം നിറഞ്ഞു തുളുമ്പുന്ന താഴ്വാരത്തേക്ക് യാത്ര തിരിച്ചു…

—————————————-

വിജയ് തന്റെ ഡ്രൈവിങ്ങിൽ ശ്രദ്ധകേന്ദ്രികരിച്ചു ഇരിക്കുകയാണ്…. തൊട്ട് അരികിൽ പ്രിയ കൈവിട്ട് പറക്കുന്ന തന്റെ മനസിനെ കൈഎത്തിച്ചു പിടിക്കാൻ ശ്രമിക്കുന്നു….. അവസാനം ഒരു നീണ്ട മൗനം ബേധിച്ചു പ്രിയ സംസാരിക്കാൻ തുടങ്ങി…..

“”””അച്ചേട്ടാ…. “””

അവൾ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ അവനെ വിളിച്ചു….

“”””ഉം…. “”

അവൻ അവളെ നോക്കാതെ വിളികേട്ടു….

“”””എന്താ ആലോചിക്കണേ “””

പ്രിയ വിജയ്ക്ക് നേരെ തിരിച്ചു ഇരുന്നുകൊണ്ട് ചോദിച്ചു..

“””എന്ത് ആലോചിക്കാൻ…. “””

അവൻ അവളെ നോക്കി പ്രതേകിച്ചു ഒരു ഭാവവും ഇല്ലാതെ പറഞ്ഞു.

“””അല്ല കുറെ നേരം ആയി….ന്നോട്…. ഒന്നും മിണ്ടാതെ…. ഇരിക്കുന്നു “”

അവൾ ഒരു ചിരിയോടെ ചോദിച്ചു.

“””ശ്രീകുട്ടിയും അങ്ങനെ തന്നെ ആയിരുന്നല്ലോ. “””

വിജയ് ഗൗരവത്തോടെ അവളെ നോക്കാതെ മുന്നിലേക്ക് നോക്കി പറഞ്ഞു.

“””അത് ഞാൻ…. അവിടെ എങ്ങനെയാവും എന്ന് ആലോചിക്കുകയിരുന്നു “””

അവൾ അവനെ നോക്കി പറഞ്ഞു…

അവൻ മറുപടി ഒന്നും നൽകാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു….

“””അച്ചേട്ടാ….. “””

ഒന്ന് സംസാരിക്കാതെ ഇരിക്കുന്ന വിജയെ നോക്കി പ്രിയ വിളിച്ചു…

“””എന്താ…. പെണ്ണെ നിനക്ക് “”

വിജയ് അല്പം ദേഷ്യത്തോടെ ചോദിച്ചു…

“””എന്താ മിണ്ടാതെ ഇരിക്കുന്നെ “””

അല്പം ദേഷ്യത്തോടെ തന്നെയാണ് അവളും ചോദിച്ചത്…

“”””എന്ത് മിണ്ടാനാ ….. “””

അവൻ അവളെ നോക്കാതെ തന്നെ പറഞ്ഞു.

“””ന്നോട്….. ഒന്നും പറയാൻ ഇല്ലേ “””

പതിവ് പരിഭവത്തോടെ പ്രിയ ചോദിച്ചു.

“”””ഇല്ല “””

വിജയ് പ്രിയയെ നോക്കാതെ തന്നെ മറുപടി പറഞ്ഞു….

അത് കേട്ടതോടെ പ്രിയ വിഷമത്തോടെ നേരെ ഇരുന്നു വിൻഡോ ഗ്ലാസിൽ തലചാരി പുറത്തേക്ക് നോക്കി ഇരുന്നു…..

കുറച്ചു ആയിട്ടും പ്രതികരണം ഒന്നും ഇല്ലാത്തത് കാരണം വിജയ് ഇടതു കൈകൊണ്ടു പ്രിയയുടെ ഇടുപ്പിൽ തഴുകി അവളെ വിളിച്ചു…

“”””വാവച്ചി…. “””

പക്ഷെ അവൾ തിരിഞ്ഞു നോക്കിയും ഇല്ല വിളികേട്ടതും ഇല്ല.

“””വാവച്ചി ഏട്ടനോട് പിണങ്ങി ഇരിക്കുവാ…. “””

വിജയ് ഒരു ചിരിയോടെ അവളുടെ വലതു തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു…. പക്ഷെ പ്രതികരണം ഒന്നുമില്ലാത്തതിനാൽ അവൻ കാർ സൈഡ് ആക്കി നിർത്തി….

“”””ശ്രീക്കുട്ടി… “””

വിജയെ കാർ ഓഫ്‌ ചെയ്‌തു കൊണ്ട് വിളിച്ചു… ബട്ട്‌ നോ റെസ്പോൺസ്.

“”””വാവേ “”

അവൻ ബലമായി അവളെ തന്റെ നേരെ തിരിച്ചു കൊണ്ട് വിളിച്ചു…. അവന്റെ ശക്തിക്ക് മുന്നിൽ അവൾ അറിയാതെ തിരിഞ്ഞു പോയി…. പക്ഷെ അവൾ അവന്റെ മുഖത്തു നോക്കാതെ താഴോട്ട് നോക്കി ഇരികുവർന്നു….

“””വാവച്ചി…. എന്റെ മുഖത്തേക്ക് നോക്കിയെ “””

വിജയ് അവളുടെ താടിയിൽ പിടിച്ചു ഉയർത്തികൊണ്ട് പറഞ്ഞു….

അവൾ മിഴികൾ ഉയർത്തി അവനെ നോക്കി…. വിജയ്ക്ക് ദൃശ്യമായി ആ വെള്ളാരം കണ്ണുകളിലെ നനവ്…. അത് കണ്ട് വിജയ് പറഞ്ഞു.

“””ഈ പെണ്ണിനോട് ഒന്നും പറയാൻ പറ്റില്ലാലോ…. എന്റെ ശ്രീക്കുട്ടി നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ ഇരുന്നു മോങ്ങാൻ പോയാൽ ശരിയാവില്ല… “””

വിജയ് പ്രിയയുടെ തോളിൽ പിടിച്ചു ദേഷ്യത്തോടെ പറഞ്ഞു…

എന്നിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ല എന്ന് കണ്ടതോടെ വിജയ് പ്രിയയെ നോക്കി ദേഷ്യം നിറഞ്ഞ ശബ്ദത്തിൽ വിളിച്ചു….

“””ശ്രീക്കുട്ടി..!!!… “”

“””ന്നോട്… എന്തിനാ മിണ്ടാതെ ഇരുന്നേ…. “”

അവൾ വിങ്ങിപൊട്ടിക്കൊണ്ട് ചോദിച്ചു….

“””എന്റെ വാവച്ചി….. നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ…. “””

അവൻ അല്പം മായതോടെ പറഞ്ഞു.

“””ഞാൻ…. കരുതി … ന്നോട്… എന്തേലും ദേഷ്യം ഉള്ളതോണ്ട് ആണ് മിണ്ടാതെ എന്ന് “””

പ്രിയ പരിഭവത്തോടെ പറഞ്ഞു….

“””മരിയധക്ക് ഇരുന്നു വണ്ടി ഓടികാം എന്ന് വിചാരിച്ചപ്പോ… ഇവിടെ ഒരാള് ഇരുന്നു മോങ്ങുന്നു… ഹോ ഇങ്ങനെ ഒരു സാധനം….”””

വിജയ് അതും പറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്‌തു മുന്നോട്ട് എടുത്തു …

“”നീ… പോടാ… അച്ചേട്ടാ “”

വീണ്ടും കുസൃതിയോടെ പ്രിയ വിജയ്ക്ക് നേരെ സീറ്റിൽ ചരിഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു.

“”മോളേ…. ശ്രീക്കുട്ടി…. ””

വിജയ് പ്രിയയെ നോക്കി വിളിച്ചു….

“””എന്താ മോനെ… അച്ചു… “””

അതെ ടോണിൽ അവൾ വിളികേട്ടു….

“””അതെ…. നമ്മൾ ഇന്ന് മുതൽ അവിടെ ഒറ്റകാണട്ടോ “””

കുസൃതി ചിരിയോടെ വിജയ് പറഞ്ഞു.

“””അതിന് “””

പ്രിയ സംശയം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.

“”അതിന് ഒന്നുമില്ല….. “”

വിജയ് അതും പറഞ്ഞു ചിരിച്ചു കൊണ്ട് കാർ ഓടിച്ചു.

“””പറ…. എന്താ “”

വിജയുടെ ഇടതു കൈയിൽ പിടിച്ചു കുലുക്കികൊണ്ട് പ്രിയ ചോദിച്ചു.

“”””അതിന്…. ഇനി എന്റെ മോള് ഇന്നും കൂടി പാന്റി ഇട്ടാൽ മതി…. പിന്നെ തിരിച്ചു പോവുമ്പോൾ ഇട്ടാൽ മതി… അത് വരെ എനിക്ക് അവിടെ പണിയുണ്ടാവും “””

വിജയ് പ്രിയയെ നോക്കി ചിരിയോടെ പറഞ്ഞു.

“””അയ്യെ…. വൃത്തികെട്ടത്….. പോ ഒന്ന്….. എപ്പോ നോക്കിയാലും ഈ ചിന്തയെ ഉള്ളൂ “””

പ്രിയ വിജയെ നോക്കി പറഞ്ഞു.

പ്രിയയുടെ മുഖം നാണം കൊണ്ട് ചുവന്നു….

“””എന്ത് അയ്യെ…. നീ സമ്മതിച്ചില്ലെങ്കിൽ…. അവിടെ പണിക്ക് നിൽക്കുന്ന സുന്ദരികൾ ആയ പെണ്ണുങ്ങൾ ഉണ്ട്…. ഞാൻ അവരെ നോക്കും “””

അതും പറഞ്ഞതും പ്രിയ വിജയുടെ ഇടുപ്പിൽ അമർത്തി നുള്ളി….

“””സ്സ്….. “”

വിജയെ മുളക് കടിച്ചതുപോലെ ശബ്ദം ഉണ്ടാക്കി….

“””വിട്…. ശ്രീക്കുട്ടി….. എനിക്ക് നോവുന്നു…. അമ്മേ “””

ഇടുപ്പിൽ നുള്ളിപിടിച്ചിരിക്കുന്ന അവളുടെ വിരലുകൾ മാറ്റാൻ ശ്രമിച്ചുകൊണ്ട് വിജയ് പറഞ്ഞു…

“””പോവോ…. വേറെ പെണ്ണുങ്ങളെ നോക്കി…. “””

പ്രിയ ഒന്നുകൊണ്ടും തന്റെ നഖം അവന്റെ ഇടുപ്പിലേക്ക് അമർത്തികൊണ്ട് ചോദിച്ചു.

“””ഇല്ല….. ഞാൻ… പോവൂലാ….. വിട് വാവച്ചി… എനിക്ക് വേദനിക്കുന്നു…. “””

വിജയ് വേദന കൊണ്ട് സീറ്റിൽ ഇരുന്നു ഞെരിപിരി കൊണ്ട്… പെട്ടന്ന് കാറിനു മേലുള്ള അവന്റെ കണ്ട്രോൾ പോയി….. എതിരെ വന്ന ലോറിയും ആയി കൂട്ടിയിടിക്കാൻ പോയ കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചു തിരിച്ചു വിജയ് കാർ വെട്ടിച്ചു മാറ്റി…. അപ്പോഴേക്കും പ്രിയ അവന്റെ ഇടുപ്പിൽ നിന്നും പിടിവിട്ടു… വിജയ് കാർ വേഗം സൈഡ് ആക്കി നിർത്തി…. അവൻ നന്നായി കിതക്കുന്നുണ്ടായിരുന്നു….വിജയ് ഒരു ദീർഹാശ്വാസം എടുത്ത് സീറ്റിലേക്ക് ചാരി ഇരുന്നു…. പ്രിയ ആകെ ഭയന്നിരുന്നു…..

അല്പനേരത്തിനൊടുവിൽ വീണ്ടും വിജയ് സംസാരിച്ചു തുടങ്ങി…. അന്നേരം പ്രിയ ഇരുമിഴികളും ഇറുക്കിയടച്ചു സീറ്റിൽ ചാരി ഇരികുകുയായിരുന്നു…..

“””ശ്രീക്കുട്ടി “”””

വിജയ് ചിരിച്ചു കൊണ്ട് പ്രിയയെ വിളിച്ചുകൊണ്ട് അവളുടെ തോളിൽ തന്റെ ഇടതു കൈ എടുത്തു വെച്ചു…..

കണ്ണ് തുറന്ന അവൾ അവന്റെ മാറിലേക്ക് വീണു കിടന്നു കരയാൻ തുടങ്ങി….

“””അച്ചേട്ടാ…. ഞാൻ…. വെറുതെ….. തമാശക്ക്….. “””

അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു…..

വിജയ് പ്രിയയെ ചേർത്ത് പിടിച്ചു അവളുടെ മുടിയിഴകളിൽ തഴുകികൊണ്ട് പറഞ്ഞു…

“””അതിന് ഒന്നും സംഭവിച്ചില്ലലോ “””

അവൾ മറുപടി ഒന്നും പറയാതെ അവന്റെ മാറിൽ തലചേർത്തു കിടന്നു…. ഇരുവരുടെയും ഇടയിൽ വീണ്ടും മൗനം… അവസാനം വിജയ് തന്നെ അത് ബേദിച്ചു…

“””ഇങ്ങനെ ഇരുന്നാൽ മതിയോ പോണ്ടേ….?? “”

വിജയ് പ്രിയയെ തന്നിൽ നിന്നും അടർത്തിമാറ്റി ചോദിച്ചു….

അവൾ അവനെ നിറമിഴികളോടെ നോക്കി….. പെട്ടന്ന് വിജയ് തന്റെ അധരങ്ങൾ അവളുടെ രക്തവർണമാർന്ന അധരങ്ങളിൽ അമർത്തി ചുംബിച്ചു….

പെട്ടന്ന് പ്രിയ അവനെ തള്ളി മാറ്റി….

“””അതെ…. വീട്‌ അല്ല… റോഡ് ആണ് “”

വിജയ് അവളെ നോക്കി പറഞ്ഞു…

“””അതിന് ഇപ്പൊ എന്താടി ഞാൻ വേറെ ഒന്നും ചെയ്‌തില്ലലോ…. ഒരു ഉമ്മവെച്ചല്ലേ ഉള്ളൂ “””

അവൻ നിരാശയോടെ അത് പറഞ്ഞു കാർ എടുക്കാൻ ഒരുങ്ങവെ… പ്രിയ അവനെ തന്നിലേക്ക് വലിച്ചടിപ്പിച്ചു അവന്റെ ചുണ്ടിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു… അവൻ അവളെ വരിഞ്ഞു മുറുക്കി… അവർ പരസപരം അലിഞ്ഞു ഒരു നീണ്ട അധരപാനത്തിനു തിരികൊളുത്തി… ഇരുവരും ഇറുക്കി പുണർന്നു പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ചു….

പ്രിയ തന്റെ കരങ്ങൾ അവന്റെ തലയിൽ ചേർത്ത് പിടിച്ചു അവനെ തന്നിലേക്ക് അമർത്തി… വിജയ് തന്റെ കൈ അവളുടെ ഇടുപ്പിലേക്ക് ഇറക്കി സാരിയുടെ ഇടയിൽ കൂടി അകത്തേക്ക് കടത്തി ആ അണിവയറിലും കുഴിഞ്ഞപൊക്കിൾ ചുഴിയിലും മെല്ലെ തഴുകി….

പെട്ടന്ന് തന്റെ അധരങ്ങൾ അവനിൽ നിന്നും മോചിപ്പിച്ചു കൊണ്ട് അവന്റെ വേഗത്തിൽ പ്രിയ തള്ളി മാറ്റി….

“””മതി… ബാക്കി…. റൂമിൽ ചെന്നിട്ട് “””

അവൾ അവന്റെ നെറ്റിത്തടത്തിൽ തന്റെ ചുവന്നു തുടുത്ത അധരങ്ങൾ അമർത്തി കൊണ്ട് പറഞ്ഞു….

ഡ്രൈവിങ്ങിനു ഇടയിൽ ഷർട്ട്‌ പൊക്കി നോക്കി വിജയ്…

“””സ്സ്….. അമ്മേ…. “””

അവൾ നുള്ളിയെടുത്തു നിന്നും അല്പം തൊലിപോയിരുന്നു…. ആ വേദനയിൽ അവൻ പുലമ്പി.

“””എന്ത് പറ്റി അച്ചേട്ടാ….?? “”

അവന്റെ മുഖഭാവം കണ്ട് പ്രിയ ചോദിച്ചു.