അപൂർവ ജാതകം Part 3

പ്രിയ കൂട്ടുകാരെ ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു…… വൈകിയതിനുള്ള കാരണം എല്ലാവർക്കും അറിയാം എന്ന് കരുതുന്നു….. അപൂർവ ജാതകം എന്റെ ഡ്രീം സ്റ്റോറി ആണ് ….. ഇതിൽ ചില സിനിമകളുടെയും ഇവിടെ ഞാൻ വായിച്ച ചില കഥകളുടെ കുറച്ചു ഭാഗങ്ങൾ ഉൾപെടുത്തുന്നുണ്ട്….. എല്ലാവരും വായിച്ചു നിങ്ങളുടെ സ്നേഹാർദ്രമായ വാക്കുകൾ എനിക്ക് സമ്മാനിക്കണമെന്നും കഥയുടെ പോരായിമകൾ പറഞ്ഞു തരണം എന്നും അപേക്ഷിക്കുന്നു…..

എന്ന് MR. കിംഗ് ലയർ

തുടരുന്നു……..

“അത് ഒരീസം രാത്രി….. സ്വപ്നത്തിൽ ആണ് ഞാൻ അച്ചേട്ടനെ കണ്ടത് “

“സ്വപ്നത്തിലോ “

വിജയ് തന്റെ കൈയിൽ ഇരുന്ന പുസ്തകം മേശയുടെ മുകകിൽ വെച്ചു അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു തന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർത്തി അവളെ ചുംബിച്ചു കൊണ്ട് ചോദിച്ചു.

“ഉം സ്വപ്നത്തിൽ…. സ്വപ്നത്തിൽ അച്ചേട്ടൻ എന്നെ കല്യാണം കഴിക്കുന്നതും പിന്നെ….. പിന്നെ നമ്മുടെ ആദ്യരാത്രിയും…… അങ്ങനെ ആണ് ഈ രാജകുമാരന്റെ മുഖം ഞാൻ ആദ്യമായി കാണുന്നത്… “

“ആഹാ എന്റെ പെണ്ണ് ആദ്യരാത്രി ഒക്കെ സ്വപ്നം കണ്ടിരുന്നോ….. “

“ഛെ…… ഈ ഏട്ടൻ….. ഞാൻ കണ്ടു ഒന്നുല്ല…. “

അവൾ നാണത്താൽ കുതിർന്ന അവളുടെ മുഖം അവന്റെ കാവിലിലേക്ക് ചേർത്ത് കൊണ്ട് പറഞ്ഞു.

“ഹ പറ ശ്രീക്കുട്ടി…… “

വിജയ് അവന്റെ കരങ്ങൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി അവളെ ഇറുക്കി പുണർന്നു കൊണ്ട് പറഞ്ഞു.

“എന്ത് പറയാൻ……? “

അവളുടെ നുണകുഴികളിൽ നാണം ചാലിച്ചു ഒപ്പം ചെറുപുഞ്ചിരിയോടെ അവൾ ചോദിച്ചു

“കുന്തം….. “

“മം ഒരു കുന്തം ഇന്നലെ എന്നെ കുത്തി കൊന്നു, ന്നെ എന്തൊര വേദനിപ്പിച്ചത് ന്ന് വെല്ല നിചയോം ഉണ്ടോ “

അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ ചെറുതല്ലാത്ത ഒരു മുറിവേൽപ്പിച്ചു….. അവൻ അവളുടെ അരക്കെട്ടിൽ ചുറ്റിയ അവന്റെ കൈകൾ മെല്ലെ അയിച്ചു….. അവളിൽ നിന്നും അകന്ന് മാറാൻ നോക്കവേ അവൾ തിരിഞ്ഞു അവന്റെ മാറിൽ തലവെച്ചു അവനെ പുണർന്നു….. തിരിച്ചു പ്രതികരണം ഒന്നും ഇല്ലാത്തത് കാരണം അവൾ അവളുടെ വെള്ളാരം കണ്ണുകൾ ഉയർത്തി അവനെ നോക്കി.

അവനെ ദർശിച്ച ആ നിമിഷം അവളുടെ മിഴികൾ ഈറനണിഞ്ഞു…

“ന്താ അച്ചേട്ടാ….. ന്താ പെട്ടന്ന് മുഖം മാറിയേ “

“ശ്രീക്കുട്ടി ഞാൻ ഇന്നലെ നിന്നെ ഒരുപാട് വേദനിപ്പിച്ചോ……. “

“ആയ്യെ ഇതിനാണോ ഈ മുഖം ചുവപ്പിച്ചത്….. വേദന ഇടുത്തു ന്നാലും അതൊരു സുഖമുള്ള വേദനയല്ല എന്നും നമുക്ക് ഓർത്തിരിക്കാൻ ഒരു ചെറുവേദന….

. “

വെള്ളാരംകണ്ണുകളിൽ കുസൃതി എഴുതിയവൾ അവന്റെ കഴുത്തിൽ കൈകൾ ചുറ്റി അവന് മറുപടി നൽകി.

“സത്യായിട്ടും……. “

“അതെ…. എന്റെ അച്ചേട്ടൻ ആണേ സത്യം……. “

അവൻ അവളെ മാറോടണച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

“ശ്രീക്കുട്ടി……. “

“ഉം…… എന്താ ഏട്ടാ “

അവന്റെ മാറിൽ വിരൽ കൊണ്ട് ചിത്രം വരച്ചു അവന്റെ മാറിൽ അവൾ തലചായ്ച്ചു നിന്നു.

“ശ്രീക്കുട്ടി ഒരു ഉമ്മ തരോ എനിക്ക് “

അവൾ അവന്റെ മാറിൽ നിന്നും മുഖമുയർത്തി തന്റെ വെള്ളാരം കണ്ണുകളിൽ ഒരു കുസൃതി ചിരിയും ചാലിച്ചു അവൾ അവനെ നോക്കി.

“ഇല്ല തരൂല…… “

“അത് എന്താ പെണ്ണെ “

“അതെ…. എന്റെ മോനില്ലേ ഒരു ഉമ്മ കൊണ്ടൊന്നും നിർത്തില്ല…….. ഉമ്മയും ബാക്കിയൊക്കെയും രാത്രി അത് വരെ എന്റെ കള്ളക്കണ്ണൻ ഒന്ന് ക്ഷമിക്ക്‌ട്ടോ “

അതും പറഞ്ഞു അവൾ അവന്റെ മാറിൽ മുഖം പൂഴ്ത്തി…. അവനെ ഇറുക്കി പുണർന്നു.

അവനും അവളെ മുറുക്കി കെട്ടിപിടിച്ചു.

“ശ്രീക്കുട്ടി ബാക്കി പറ “

“ബാക്കിയോ……..? എന്ത് ബാക്കി…? “

വീണ്ടും ഒരു കള്ളപുഞ്ചിരി മുഖത്തു ചലിച്ചവൾ ചോദിച്ചു.

“എടി…. കാന്താരി ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ…. “

“ആഹാ ദേഷ്യം ഒക്കെ വരോ…. നോക്കട്ടെ എങ്ങിനെയാ ദേഷ്യം വരുന്നത് എന്ന് “

“നീ പറയണ്ടാ പോ….. “

അതും പറഞ്ഞു അവൻ കള്ളപരിഭവത്തോടെ അവളെ അവനിൽ നിന്നും അടർത്തി മാറ്റി അവൻ കട്ടിലിൽ കയറി ഇരുന്നു.

അവൾ തന്റെ നുണകുഴികൾ ദൃശമാക്കി ചിരിച്ചുകൊണ്ട് അവനരികിൽ എത്തി. അവൾ അവന്റെ അരികിൽ എത്തിയിട്ടും അവൾ നോക്കാതെ ഇരിക്കുന്ന അവന്റെ മുഖം പിടിച്ചുയർത്തി അവൾ പറഞ്ഞു തുടങ്ങി…

“ഞാൻ പറഞ്ഞില്ലേ….. ഏട്ടനെ ഞാൻ ആദ്യം കണ്ടത് സ്വപ്നത്തിൽ ആണെന്ന് പക്ഷെ ഞാൻ നേരിൽ കാണുന്നത് അന്നെന്നെ പെണ്ണുകാണാൻ വന്നപ്പോൾ ആണ്….. ആദ്യം കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ ആയില്ല….. ഞാൻ ജീവിതത്തിൽ ആദ്യമായി ആഗ്രഹിച്ചതും കൈവിട്ട് പോകല്ലേ എന്ന് പ്രാർത്ഥിച്ചതും ഏട്ടനെ ആണ്….. ഈ മുഖം സ്വപ്നത്തിൽ കണ്ടപ്പോഴും നേരിൽ കണ്ടപ്പോഴും അതിമോഹം ആണെന്ന് അറിഞ്ഞട്ടും ഒരുപാട് കൊതിച്ചു പോയി ഈ രാജകുമാരന്റെ ഭാര്യ ആവാൻ “

ഇത്രയും പറഞ്ഞു തീർത്തപ്പോഴേക്കും അവൾ ആ തൊട്ടാവാടി പെണ്ണായി….. അവളുടെ മിഴികളിൽ അശ്രു പൊഴിച്ചു അത് കണ്ടതോടെ അവനിലെ കള്ളപരിഭവം എങ്ങോ പോയി ഒളിച്ചു….

വിജയ് പ്രിയയെ വലിച്ചു അവന്റെ മടിയിൽ ഇരുത്തി…

“എന്റെ കാന്താരി കരഞ്ഞോ അപ്പോഴേക്കും……. ശരിക്കും ഞാനാ ഭാഗ്യവാൻ നിന്നെ പോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയില്ലേ…..”

അതും പറഞ്ഞു അവൻ അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു….

“ഇനി എന്റെ കള്ളകുട്ടൻ എന്റെ മുന്നിൽ നിന്നും കരയരുത്…. കേട്ടല്ലോ എന്റെ പെണ്ണ് “

അവന്റെ വാക്കുകൾക്ക് മറുപടിയെന്നോണം അവൾ അവളുടെ തുടുത്ത കവിളിലെ നുണകുഴികൾ അവന് മുന്നിൽ ദർശിപ്പിച്ചു ഒപ്പം കണ്ണുനീർ വിതുമ്പി നിൽക്കുന്ന വെള്ളാരം കണ്ണുകളാൽ അവൾ അവനെ നോക്കി ചിരിച്ചു…..

ആ ചിരിപ്രസാദം അവളുടെ ഐശ്വരം തുളുമ്പുന്ന മുഖത്തിന്റെ പ്രസന്നത വർധിപ്പിച്ചു. അവൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ശേഷം അവളുടെ ചുവന്ന അധരങ്ങളെ അവന്റെ ചുണ്ടോട് അടിപ്പിച്ചു…. അവൾ ഒരു എതിർപ്പും കൂടാതെ ചുംബനത്തിന് സമ്മതം മൂളി.

വിജയ് പ്രിയയുടെ ചുവന്ന തുടുത്ത അധരങ്ങളെ ചപ്പി വലിച്ചു… പ്രിയയും അവന്റെ അധരങ്ങളെ ലാളിക്കാൻ തുടങ്ങി….. ഇരുവരും പരസ്പരം ഉമിനീരൊഴുക്കി ആ ചുംബനത്തിൽ ലയിച്ചു….. നീണ്ട അധരപാനത്തിന്റെ ദൈർഹം ഓരോ നിമിഷം കഴിയും തോറും വർധിച്ചു വന്നു….. പെട്ടന്ന് ആണ് വാതലിൽ ഒരു തട്ട് കേട്ടത്….

ചുംബത്തിൽ അകപ്പെട്ടു പോയ ഇരുവരും പെട്ടന്ന് ഞെട്ടി അടർന്നുമാറി.

“പ്രിയേ….. പ്രിയേ….. ഒന്നിങ് വന്നേ… “

“ആ ദ വരുന്നു…. “

അവന്റെ മടിയിൽ ഇരുന്നു കൊണ്ട് തന്നെ അവൾ മറുപടി നൽകി.

“ഈ ഏട്ടൻ….. നേരത്തെ തരൂല എന്ന് പറഞ്ഞ എന്നെ കൊണ്ട് തന്നെ തരിച്ചില്ലേ…… “

അവൻ മറുപടി എന്നപോലെ ഒരു കള്ളച്ചിരി അവൾക്ക് സമ്മാനിച്ചു.

“ചിരികല്ലേ…… ഇനി അമ്മ ചോദിക്കുമ്പോൾ ഞാൻ എന്ത് പറയും “

അവന്റെ മടിയിൽ നിന്നും എഴുനേറ്റ് കൊണ്ട് അവൾ പറഞ്ഞു.

“അമ്മ എന്ത് ചോദിക്കാൻ “

“അകത്തു എന്തായിരുന്നു എന്ന് “

“ആയ്യെ ഇവൾ എന്തൊരു മണ്ടി ആണ്…. നീ മുറിക്ക് അകത്തു സ്വന്തം ഭർത്താവിന്റെ ഒപ്പമല്ലായിരുന്നോ….. പിന്നെ അമ്മ അങ്ങനെ ഒന്നും ചോദിക്കത്തുമില്ല “

വിജയ് പ്രിയയെ കളിയാക്കി

“ഞാൻ മണ്ടി ഒന്നും അല്ല “

ചെറുപരിഭവത്തിന്റെ കുപ്പായം എടുത്തണിഞ്ഞു കൊണ്ട് അവൾ പറഞ്ഞു.

“പിന്നെ…. പിന്നെ….. ചില സമയങ്ങളിൽ വെറും പൊട്ടി പെണ്ണാ നീ…. “

അതിന് അവന് മറുപടി നൽകിയത് കൊഞ്ഞനം കുത്തിയാണ്…..

“എടി…. കാന്താരി നിന്നെ ഞാൻ…. “

അവൾ അവന് പിടികൊടുക്കാതെ വാതിൽ തുറക്കാൻ വാതലിനു അരികിലേക്ക് ഓടി…. പക്ഷെ കതക് തുറക്കും മുന്നേ അവളെ അരകെട്ടിലൂടെ പിടിച്ചു കൊണ്ട് അവനവളെ വാതലിനോട് ചേർത്ത് നിർത്തി അവന്റെ അധരങ്ങൾ അവന്റെ ചുണ്ടുകളോട് അടിപ്പിച്ചു. അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു…

“അച്ചേട്ടാ….. ദേ… വേണ്ടാട്ടോ…… ദേ.. ദേ… അമ്മ പുറത്തുണ്ട്….. ആയ്യെ…. വേണ്ട അച്ചേട്ടാ….. “

വിജയ് അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് അടുപ്പിക്കുന്തോറും അവൾ എന്തൊക്കെയോ പറഞ്ഞ്കൂട്ടി. അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ തൊട്ടു തൊട്ടില്ല എന്നാ വിധത്തിൽ അടുത്തു…..

അന്നേരം പ്രിയ തന്റെ മിഴികൾ കൂമ്പിയടച്ചു വിജയുടെ ചുംബന കിരണങ്ങൾ ഏറ്റുവാങ്ങാൻ സജ്ജയായി…… അവൾ എതിർപ്പ് കുറച്ചു അവന് അനുവാദം നൽകി….

പക്ഷെ വിജയ് അവളെ ചുംബിച്ചില്ല…. ഏറെ നേരം ആയിട്ടും അവനിൽ നിന്നും പ്രതികരണം ഒന്നും കാണാത്തതു കൊണ്ട് അവൾ മിഴികൾ തുറന്നു നോക്കി.

അന്നേരം അവൾ കണ്ടത് തന്നെ തന്നെ നോക്കി നിന്നു ചിരിക്കുന്ന വിജയെ ആണ്….

“അമ്പടി കള്ളി… നിനക്ക് ഉമ്മ വെണോം താനും പക്ഷെ ഉള്ള എതിർപ്പ് ഒക്കെ കാണിക്കുകയും ചെയ്യും….. “

അവൾ അവന് തന്റെ നുണക്കുഴി പ്രസാദം നൽകി….

“അമ്മ വിളിച്ചോടുത്തു പോയിട്ട് വാ….. “

“അപ്പൊ ഉമ്മയോ “

“നീ പോയിട്ട് വായോ എന്നിട്ട് തരാടി കാന്താരി “

“ദേ അച്ചേട്ടാ ന്നെ കൊതിപ്പിച്ചട്ട് ഇപ്പൊ തരൂല്ലന്നോ…. ന്നോട് മിണ്ടണ്ട പോ “

അവൾ ചുണ്ട് കൂർപ്പിച്ചു പരിഭവം എഴുതി

“എടി കള്ളിപ്പാറു….. ബാ ഇനി എന്റെ പെണ്ണിന് ഉമ്മ തന്നിട്ടുള്ളു ബാക്കി എന്തും “

അതും പറഞ്ഞ് അവർ ഇരുവരും അധരപാനത്തിനു തുടക്കം കുറിച്ച് പക്ഷെ ഏറെ നേരം നീണ്ടു നിന്നില്ല….. അധരങ്ങൾ വേർപെടുത്തി കൊണ്ട് അവൻ അവളോട്‌ പറഞ്ഞു.

“ഇനി എന്റെ ശ്രീക്കുട്ടി പോയിട്ട് വാ “

അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു അവന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ അവളുടെ ചുവന്നു തുടുത്ത അധരങ്ങൾ പതിപ്പിച്ചു മുത്തുമണികൾ കിലുങ്ങുന്ന പോലെ കള്ളചിരിയും ചിരിച്ചു വാതൽ തുറന്ന് പുറത്തേക്ക് പോയി….. അവളുടെ സ്നേഹചുംബനം ഏറ്റുവാങ്ങി അവന്റെ തന്റെ വസ്ത്രങ്ങൾ മാറാൻ വാതൽ ചാരി.

ബാഗ് തുറന്ന് അതിൽ നിന്നും ഒരു ടീഷർട്ടും ട്രാക്‌സും എടുത്തപ്പോൾ ആണ് അവന്റെ കാതുകളിലേക്ക് അമ്മയുടെ ശബ്ദം വന്നു പതിച്ചത്…

അവൻ ഡ്രസ്സ്‌ കട്ടിലിൽ ഇട്ട് വാതൽ തുറന്ന് പുറത്തിറങ്ങി….. അമ്മയുടെ സംസാരം കേൾക്കുന്നിടത്തേക്ക് അവൻ നടന്നു….. അടുക്കളയിൽ നിന്നും ആയിരുന്നു ആ സംസാരം അവൻ അവിടെ ചെന്നു ശബ്ദം ഉണ്ടാകാതെ നോക്കി…..

പാർവതിയും പ്രിയയും തമ്മിൽ ആയിരുന്നു സംസാരം.

“വന്നപ്പോൾ മുതൽ കെട്ടിയോനേം കെട്ടിപിടിച്ചു ഇരികുകയായിരുന്നല്ലോ മഹാറാണി “

“അങ്ങനെ ഒന്നും ഇല്ല അമ്മേ ഞാൻ ഏട്ടന് മാറാൻ ഡ്രസ് എടുത്ത് കൊടുക്കുകയായിരുന്നു…. “

“നീ അധികം വാചകം ഒന്നും അടിക്കണ്ട…. കൊമ്പത്തേക്ക് കയറി ചെന്നപ്പോഴേക്കും പെണ്ണ് വന്നവഴി മറന്ന് തുടങ്ങി “

“അമ്മേ അങ്ങനെ ഒന്നും ഇല്ല ഏട്ടൻ “

” അവളുടെ ഒരു ഏട്ടൻ, വലിയ വീട്ടിലെ ചെറുക്കൻ ആണ് എന്ന് വിചാരിച്ചു ഇവിടെ ഭരിക്കാൻ വന്നാൽ ഉണ്ടല്ലോ എന്റെ സ്വഭാവം അവൻ അറിയും…. “

രോഷാകുലയായി പാർവതി പ്രിയയോട് നിന്നു കലിതുള്ളി

“അമ്മേ ഏട്ടൻ ഒന്നും ചെയ്‌തില്ലലോ പിന്നെ വെറുതെ എന്തിനാ ഏട്ടനെ കുറ്റപ്പെടുത്തുന്നെ “

അതിന് മറുപടി ആയി പാർവതി പ്രിയയുടെ കവിളിൽ ആഞ്ഞടിച്ചു…. പ്രിയ അടിയേറ്റുവാങ്ങി നിലത്തു വീണു….. അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞൊഴുകി… തന്റെ കൺ മുന്നിൽ ഇത്രയും രംഗങ്ങൾ നടത്തട്ടും ഒന്നും ചെയ്യാനാവാതെ നിസ്സഹായൻ ആയി വിജയ് ആ രംഗത്തിന് സാക്ഷ്യം വഹിച്ചു…..

പ്രിയ വേഗം എഴുനേറ്റ് അടുക്കളയിൽ നിന്നും കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി…. പക്ഷെ അവൾ അടുക്കളയിൽ നിന്നും ഇറങ്ങിയത് വിജയുടെ മുന്നിലേക്ക് ആണ്…..

അവനെ മുന്നിൽ കണ്ടതും പ്രിയ തന്റെ അണപൊട്ടി ഒഴുക്കുന്ന കണ്ണുനീർ തുടച്ചു മുഖത്തു ചിരിയുടെ മുഖമൂടി അണിയാൻ ശ്രമിച്ചു പക്ഷെ അവന്റെ ദേഷ്യവും സങ്കടവും നിറഞ്ഞ നോട്ടത്തിനു മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാനായില്ല….. അവൾ ഇരു കൈകളും മുഖത്തു പൊത്തി പൊട്ടി കരഞ്ഞു….

വിജയ് പ്രിയയുടെ അരികിൽ ചെന്നു അവളെ മാറോടണച്ചു….. അവൾ അവന്റെ മാറിൽ വീണു പൊട്ടി കരഞ്ഞു.. അവന്റെ ഷർട്ട്‌ അവളുടെ കണ്ണുനീരാൽ നനഞ്ഞു കുതിർന്നു…. വിജയ് അവളുടെ കാർകൂന്തലിൽ മെല്ലെ തലോടി അവളെ ആശ്വസിപ്പിച്ചു…..

“പ്രിയേ….. എടി…. പ്രിയേ…. “

പാർവതിയുടെ അധികാരോത്തോട് കൂടിയ വിളി കേട്ടതും വിജയുടെ മാറിൽ നിന്നും വിട്ടകന്നു അവൾ വേഗം അടുക്കളയിലേക്ക് നടന്നു…. തന്റെ പ്രിയതമയുടെ വിലപതിന്റെ പിന്നിലെ കാരണം പോലും തിരകനാവാതെ വിജയ് നിസ്സഹായൻ ആയി നിന്നു……

പിന്നീട് ഉള്ള സമയം മുഴുവൻ പ്രിയ വിജയുടെ മുന്നിൽ പോകാതിരിക്കാൻ പരമാവധി ശ്രമിച്ചു… രാത്രി അത്താഴം കഴിക്കുമ്പോഴും അവൾ അവന് മുഖം കൊടുത്തില്ല…. അതുകൊണ്ട് തന്നെ വിജയ് ആഹാരവും കഴിച്ചില്ല….. തന്റെ പ്ലേറ്റിൽ വിളമ്പിയ ഭക്ഷണം വെറുതെ കുഴച്ചു മറിച്ചു കൊണ്ട് വിജയ് എഴുനേറ്റ് പോയി….. കിടക്കാൻ നേരം ആണ് പ്രിയ റൂമിലേക്ക് വന്നത് അതും ഒരുപാട് വൈകി.

മുറിക്ക് അകത്തു കയറിയ പ്രിയ വിജയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…. പക്ഷെ അവൻ ദയനീയം ആയി അവളെ ഒന്ന് നോക്കി…. അവളുടെ കവിളിലെ ചുവന്ന പാട് കണ്ടതും അവന്റെ ഉള്ളിലെ വിഷമം മിഴിയിലൂടെ പുറത്തേക്ക് വന്നു…..

അവൻ വേഗം അവൾക്ക് അരികിൽ എത്തി അവളെ തന്റെ മാറോടണക്കാൻ ശ്രമിച്ചു പക്ഷെ അവൾ അതിനെ എതിർത്തു.

“വേണ്ട ഏട്ടാ…. മുഴുവൻ വിയർപ്പ”

പക്ഷെ അവൻ അവളുടെ വാക്കുകൾ ശ്രദ്ധിക്കാതെ അവളെ തന്റെ മാറോടണച്ചു……

അവന്റെ നെഞ്ചിൽ മുഖം ചായ്ച്ചു അവന്റെ കരങ്ങളാൽ ഇറുക്കി പുണരുമ്പോൾ അവൾക്ക് എവിടേയും കിട്ടാത്ത ഒരു സുരക്ഷിതത്വം തോന്നി.അവളുടെ മിഴികൾ നിറഞ്ഞു കവിഞ്ഞു ഒഴുകി അതെ അവസ്ഥ തന്നെ ആയിരുന്നു വിജയിലും

“ഏട്ടാ……. “

“ഉം…. “

“അപ്പിടി വിജയർപ്പ ഞാൻ ഒന്ന് കുളിച്ചേച്ചും വരാം……. “

“ഉം…. എനിക്കും കുളിക്കണം….. “

“ന്നാ വാ ഞാൻ ബാത്റൂം കാണിച്ചു തരാം…. “

തോർത്തും മാറാൻ ഉള്ള ഡ്രെസ്സും എടുത്ത് ബാത്റൂമിനെ ലക്ഷ്യമാക്കി നടക്കുന്ന പ്രിയയുടെ പിന്നാലെ ഒരു നിഴൽ പോലെ വിജയും നടന്നു….

“ഏട്ടാ….. ഏട്ടൻ ഇതിൽ കുളിച്ചോ….. ഞാൻ പുറത്ത് കുളിച്ചോളാം “

“പുറത്തോ….. അത് എന്താ നിനക്ക് ഇതിൽ കുളിച്ചാൽ…. “

“അച്ചേട്ടാ ഞാൻ പണ്ട് മുതലേ പുറത്തെ.. കുളിക്കാറ്‌….. “

“എന്നാ എനിക്കും അവിടെ കുളിച്ചാൽ മതി “

“അത് വേണ്ട അച്ചേട്ടാ…. അച്ചേട്ടൻ “

നീ ഒന്നും പറയണ്ടാ…. എനിക്കും അവിടെ കുളിച്ചാൽ മതി……

വിജയ് പ്രിയക്ക് പിന്നാലെ അടുക്കള വാതൽ വഴി മുറ്റത്തേക്ക് ഇറങ്ങി…… അവൾ കുളിമുറിയിലേക്ക് കയറി വസ്ത്രങ്ങൾ അഴയിൽ ഇട്ടു ശേഷം വിജയോട് കുളിക്കാൻ പറഞ്ഞു…. വിജയ് അവളെയും കൂട്ടി അകത്തു കയറി…

“അയ്യോ അച്ചേട്ടാ…… അമ്മ എങ്ങാനും വന്നാൽ….. വേണ്ട അച്ചേട്ടാ ഏട്ടൻ കുളിച്ചു കഴിഞ്ഞു ഞാൻ കുളിച്ചോളാം “

“എന്റെ ശ്രീക്കുട്ടി നീ എന്തിനാ ഈ ചെറിയ കാര്യങ്ങൾക്ക് ഇങ്ങനെ പേടിക്കുന്നത്….. വൈകുന്നേരം ഞാൻ നിന്നെ തല്ലിയതിനു ഒരു കാഴ്ചകാരൻ ആയിരുന്നു പക്ഷെ ഇനി ഞാൻ അത് അനുവദിക്കില്ല….. “

അവന്റെ വാക്കുകൾ അവളുടെ വെള്ളാരം കണ്ണുകളെ ഈറനണിയിച്ചു…. അവളുടെ കവിളിലെ വിരൽ പാടിൽ വിജയ് വിരലോടിച്ചു…..

“സ്സ്…. “

“വേദനയുണ്ടോ ശ്രീക്കുട്ടി….. “

“ഇല്ല ഏട്ടാ….. “

“ശ്രീക്കുട്ടി… നീ എന്നോട് കള്ളം പറഞ്ഞാൽ എനിക്ക് അത് സഹിക്കാൻ പറ്റില്ലാട്ടോ…. “

“ഞാൻ….. എനിക്ക്….. ഏട്ടന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റണില്ല ….. നിക്ക് അത്രക്കിഷ്ട നിക്ക് ന്റെ അച്ചേട്ടനെ….. “

പിന്നീട് അവൻ അവളോട്‌ കുളിച്ചു റൂമിൽ എത്തുന്നത് വരെ അതിനെ കുറിച്ചൊന്നും ചോദിച്ചില്ല…… അവർ കുളി കഴിഞ്ഞു വിജയ് ഒരു ഷോട്സും….. പ്രിയ ഒരു മാക്സിയും….. അണിഞ്ഞു മുറിയിൽ കയറിയതും അവർക്ക് പിന്നാലെ ഭൂമിക്ക് ആകാശത്തിന്റെ പ്രണയോപകരം ഭൂമിയിലേക്ക് വന്നു പതിച്ചു…..

വിജയുടെ മാറിൽ മുഖമൊളിപ്പിച്ചു കിടക്കുമ്പോൾ അവളറിയാതെ അവളിൽ നിന്നും വിഷമത്തിന്റെ അഗ്നി പതിയെ കെട്ടടങ്ങി….

പുറത്ത് പ്രകൃതിയുടെ തന്റെ ആനന്ദാശ്രു കൊണ്ട് ഭൂമിയെയും ജീവജാലങ്ങളെയും കുളിരണിയിപ്പിക്കുമ്പോൾ വിജയ് തന്റെ മനസ്സിൽ എരിയുന്ന തീയോടെ പ്രിയയെയും മാറോട് ചേർത്ത് കിടന്നു.

“ശ്രീകുട്ടി …….. “

അവർക്ക് ഇടയിൽ തളംകെട്ടികിടന്ന മൗനം ഭേദിച്ച് കൊണ്ട് വിജയ് പ്രിയയെ വിളിച്ചു

“ഉം….. എന്താ അച്ചേട്ടാ “

“എനിക്ക് ഇതിന് ഉത്തരം വേണം അത് കിട്ടാതെ എനിക്ക് ഇനി ഉറങ്ങാനാവില്ല….. “

പാതാർച്ചയില്ലാത്ത ദൃഢനിച്ചായതോടെ കൂടിയുള്ള അവന്റെ വാക്കുകൾ കേട്ടതോടെ അവൾ അവന്റെ മാറിൽ നിന്നും എഴുനേറ്റ് ഇരുന്നു.

“ശ്രീകുട്ടിയും അമ്മയും തമ്മിൽ എന്താ പ്രശ്നം…. അമ്മയെന്തിനാ നിന്നെ തല്ലിയത്……. “

“അ…..ത്…… ഏട്ടാ….. അത്… അമ്മക്ക് പെട്ടന്ന് ദേഷ്യം വരും….. അതാ “

“നീ വെറുതെ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട……. എനിക്ക് അത് അറിയണം… അറിഞ്ഞേ തീരൂ….. “

കട്ടിലിൽ നിന്നും എഴുനേറ്റ് ജനലരികിലേക്ക് നടന്നു കൊണ്ട് പ്രിയയെ നോക്കാതെ അവൻ പറഞ്ഞു.

“ഏട്ടാ…. അത് “

“നിനക്ക് എന്നോട് അത് പറയാൻ ബുദ്ധിമുട്ട് ഉണ്ടോ…. “

“ഇല്ല ഏട്ടാ….. ഏട്ടനോട് പറയാൻ മാത്രം പ്രശ്നം ഒന്നുമില്ല “

“എന്നാൽ ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ…… നമ്മുടെ കല്യാണത്തിന് മുന്നേ എനിക്ക് ഒരു സ്ത്രീയും ആയി ഒരു ബന്ധം ഉണ്ടായിരുന്നു…… “

പ്രിയ ഒരു ഞെട്ടലോടെ വിജയെ നോക്കി…… അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ കുത്തി നോവിച്ചു. അവൾ അവൾ അവന്റെ കാണാതെ നിശബ്ദ ആയി തേങ്ങി കരയാൻ തുടങ്ങി…..

“പക്ഷെ അവൾ എന്റെ കാമുകി അല്ല ഒരു…. ഒരു….. വേണമെങ്കിൽ വേശി…. എന്ന് വിളിക്കാം “

പുറത്ത് പെയ്യുന്ന മഴയിലേക്ക് കണ്ണുംനട്ട് അവൻ പറഞ്ഞു… അവന്റെ വാക്കുകൾ കേട്ട് അവളിൽ ലജ്ജയുടെ പുൽ നാമ്പുകൾ പൊട്ടി മുളച്ചു…… അവളിൽ തേങ്ങലിന്റെ അളവ് കൂടി വന്നു പക്ഷെ അപ്പോഴും അവൾ നിശബ്ദ ആയി തന്നെ അവളുടെ സങ്കടം കടിച്ചമർത്തി…. അവളുടെ ഹൃയത്തിലെ വേദന അവളുടെ വെള്ളാരം കണ്ണുകളിലൂടെ പുറത്തേക്ക് ഒഴുകിയിറങ്ങി.

“ഒരിക്കലും ഞാൻ അവളുടെ ശരീരം മോഹിച്ചട്ടില്ല…. അവളുടെ മനസ്സ് കെയർ അതാണ് എന്റെ മനസിനെ സ്വാധിനിച്ചതു ഒരിക്കലും എനിക്ക് അവളോട്‌ പ്രണയം തോണിയാട്ടില്ല….. ഞങ്ങൾ നൂൽബന്ധം ഇല്ലാതെ ഒരേ കട്ടിലിൽ കിടന്നിട്ടുണ്ട് പക്ഷെ ഞാൻ ആദ്യമായും അവസാനമായും ഭോഗിക്കുന്ന പെണ്ണ് അത് നീയായിരിക്കും….. നീ എന്റെ പെണ്ണാ ഒരിക്കലും ആർക്കും ഞാൻ വിട്ട് കൊടുക്കില്ല…. ഇത് ഞാൻ ശ്രീകുട്ടിയോട് ഇപ്പോൾ പറയാൻ കാരണം ഞാൻ നിന്നിൽ നിന്നും മറച്ചു പിടിച്ചൊരുന്ന കാര്യം ഇതാണ്…. ഇപ്പോൾ നീ അറിയാത്ത ഒരു കാര്യവും എന്റെ ജീവിതത്തിൽ ഇല്ല…. “

“അച്ചേട്ടാ….. “

എന്നാ വിളിയോടെ അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ കാൽക്കൽ വീണു…..

“എന്താ ശ്രീക്കുട്ടി നീ ഈ കാണിക്കുന്നേ…… “

“ഇത്രയും എന്നെ സ്നേഹിക്കുന്ന എന്നിൽ നിന്നും ഒന്നും മറച്ചു വെക്കാതെ എന്റെ അച്ചേട്ടനോട് ഞാൻ എങ്ങിനെ കള്ളം പറയും….. അച്ചേട്ടാ അച്ചേട്ടന്റെ ശ്രീക്കുട്ടി ദേ എന്റെ ജീവനെ പോലെ ഞാൻ കാണുന്ന ഈ താലി പിടിച്ചു പറയുവാ ഇനി എന്റെ ജീവിതത്തിൽ അച്ചേട്ടൻ അറിയാത്ത ഒരു കാര്യവും ഉണ്ടാവില്ല, പിന്നെ ഈ ലോകത്തു നിക്ക് ആരെക്കാളും വിശ്വാസം ആണ് എന്റെ അച്ചേട്ടനെ “

അവനും അവളെ വാരിപ്പുണർന്നു….. അവളുടെ ഇരുകവിളിലും നെറ്റിയിലും അവൻ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു….

ഇരുവരുടെ ഇടയിലെ പേമാരിക്ക് ഒരു ശമനം വന്നപ്പോൾ പിന്നെയും അവർ ആ കട്ടിലിൽ കെട്ടിപിടിച്ചു കിടന്നു….. അവന്റെ മാറിൽ തലവെച്ചു അവൾ കിടന്നപ്പോൾ അവളുടെ കേശഭാരത്തെ തലോടി അവളെ പുണർന്നു കിടന്നു. അപ്പോഴും പുറത്ത് മഴമേഘങ്ങൾ അലതല്ലി കരയുകയായിരുന്നു

“അച്ചേട്ടാ അമ്മേ എന്റെ അമ്മ അല്ല…… “

“ഏതാ ശ്രീ കുട്ടി….. “

“അമ്മ നന്ദൂട്ടിയുടെ മാത്രം അമ്മ ആണ്….. എന്റെ അമ്മ എന്റെ ചെറുപ്പത്തിലേ മറിച്ചു…. “

കേട്ടത് വിശ്വാസം വരാതെ വിജയ് തന്റെ തലയുയർത്തി പ്രിയയെ നോക്കി.

“അതെ അച്ചേട്ടാ….. അമ്മ മരിച്ചതിനു ശേഷം ആണ് അച്ഛൻ പാർവതി അമ്മയെ കല്യാണം കഴിച്ചത് “

“പിന്നെ…… “

“അതെന്ന്….. അമ്മയുടേം അച്ഛന്റേം മോളാണ് നന്ദു “

“രണ്ടാനമ്മ ആയത് കൊണ്ടാണോ ശ്രീകുട്ടിയെ അമ്മ ഇങ്ങനെ ചീത്ത പറയുന്നതും ദേഷ്യപെടുന്നതും തല്ലുന്നതും എല്ലാം….. “

“ഏട്ടാ… അമ്മ പാവമാ…. എന്നോട് ദേഷ്യപെടുമെങ്കിലും എന്നെ ഒരുപാട് സ്നേഹം ഉണ്ട് പക്ഷെ ഒന്നും അമ്മ പുറത്ത് കാണിക്കുന്നില്ലന്നെ ഉള്ളൂ “

“നീ എന്താ അന്ന് പറഞ്ഞത് വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് ആണ് പഠിക്കാൻ പോകാതെ ഇരുന്നത് എന്ന് ഇപ്പോൾ അല്ല അതിന് പിന്നിലെ കാരണം മനസിലായത് “

“ശരിയാ വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടല്ല ഞാൻ പഠനം നിർത്തിയത്……. ഞാൻ ഡിഗ്രിക്ക് പഠിക്കാൻ ചേർന്നതാ പക്ഷെ അവിടത്തെ സീനിയർ എന്നെ ശല്യപ്പെടുത്തി….. എന്റെ പുറകെ ഇവിടെയും വന്നു…… പക്ഷെ ഞാൻ അയാളെ ശ്രദ്ധിക്കാൻ പോയില്ല അങ്ങനെ ഒരു അവൻ എന്റെ കൈയിൽ കയറി പിടിച്ചു….. “

“എന്നിട്ട് ശ്രീക്കുട്ടി എന്ത് ചെയ്‌തു “

അവളുടെ മുടിയിൽ തലോടിക്കൊണ്ട് വിജയ് ചോദിച്ചു…

“ഞാൻ എന്ത് ചെയ്യാൻ അവിടെ നിന്ന് കരയാൻ തുടങ്ങി… അപ്പോൾ ആണ് അമ്മ ആ വഴി വന്നത്….. അമ്മ നോക്കുമ്പോൾ അവൻ എന്റെ കൈയിൽ പിടിച്ചു നിൽക്കുന്നു ഞാൻ ആണെകിൽ നിന്ന് കരയുന്നു…. അമ്മ ഓടി വന്നു അവനെ തള്ളി മാറ്റി എന്നെ ചേർത്ത് പിടിച്ചു എന്നിട്ട് അവന്റെ മുഖത്തു ഒരു തല്ലും കൊടുത്തു…. “

“ആഹാ അമ്മ ആരാ ഉണ്ണിയാർച്ചയോ……. എന്നിട്ട് ബാക്കി പറ “

ചെറുതായി ചിരിച്ചു കൊണ്ട് വിജയ് പറഞ്ഞു.

“അപ്പോൾ അവൻ പറഞ്ഞു നീ നാളെ കോളേജിലേക്ക് അല്ലെ വരുന്നേ അവിടെ വെച്ചു നിനക്ക് കാണിച്ചു തരാമെന്നു…… എന്റെ പേടി കണ്ടു അമ്മ പറഞ്ഞു ഇനി കോളേജിൽ പോകണ്ട എന്ന്….. അമ്മയ്ക്കും പേടി ഉണ്ടായിരുന്നു അവൻ എന്നെ എന്തെങ്കിലും ചെയ്യുമെന്നോർത്തു “

“അതൊക്കെ അവിടെ നിൽക്കട്ടെ….. നിന്നെ എന്തിനാ അമ്മ തല്ലിയത്…..???? “