അനു ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു 2

– മനസില്ല മനസോടെ ഞാൻ അവരുടെ കൂടെ മേലെ കുന്നിലേക്ക് നടന്നു.

വയൽ വയൽവരമ്പത്തു കൂടി ഞങ്ങൾ മൂന്നു പേരും മേലെ കുന്നിന്റെ താഴത്തെക്ക് വച്ചുപിടിച്ചു.

അനു സിതാര : പണ്ടൊക്കെ ഞങ്ങൾ എപ്പോഴും ഇവിടെ വരാറുള്ളതല്ലേ.

ഞാൻ : മം അതെ. ഇപ്പം കൊറച്ചു കാലമായി ഇങ്ങോട്ട്ഓക്കേ വന്നിട്ട്.

അഞ്ജലി : ഹമ്. വേഗം നടക്കു

അങ്ങനെ ഞങ്ങൾ കുന്നിൻ ചെറുവിൽ എത്തി. അരുവിയിൽ നിന്ന് തുണി അലക്കി കഴിഞ്ഞു ചേച്ചിമാർ നടന്നു വരുന്നു.

എങ്ങോട്ടാ ? എല്ലാരും കൂടി ?

ഞങ്ങൾ ഒന്ന് കുന്നിൻ ചേരുവോക്കെ കാണാൻ വേണ്ടി പോവുകയാ.

അതിൽ ഒരു അലക്കുകാരി അനു ചേച്ചിയുടെ കൈകൾ പിടിച്ചിട്ടു ചോദിച്ചു

മോളു എപ്പഴാ വന്നത് കുറച്ചു നാളെയോ ?

ഏയ്‌ ഇല്ല ചേച്ചി ഇന്ന് വന്നതേ ഉള്ളു.

ചേച്ചീടെ മോളു എപ്പോ എത്രയിലാ പഠിക്കുന്നെ ?

അവൾ 10 ത്തി ലേക്ക് ാ.

ന്നാ ശെരി ഞങ്ങൾ പോയിട്ട് വരാം.

അങ്ങനെ ഞങ്ങൾ ലക്ഷ്യത്തിലെത്തി.

ഇളം തണുപ്പ് നിറഞ്ഞ പച്ച പുതച്ച താഴവാരം. കള കള മൊഴു കുന്ന നീർ അരുവി, പടർന്നു പന്തലിച്ചുനിൽക്കുന്ന കട്ടുവള്ളികൾ….

ഇതൊക്കെ കാണുമ്പോൾ എന്റെ മനസ്സിൽ ഒരു മനോഹര ഗാനം ഓടി എത്തി.

– വെള്ളി ചില്ലം വിതറി….

തുള്ളി തുള്ളി ഒഴുകും…….

കുളിരല വിതറുമ്മ് കാട്ടാരുവി…

പറയാമോ… നീ… ഇന്നാണ് സംഗ മ്മ്മ്…

ഇന്നാണ് സംഗമം…..

ഈ സ്വാർഗത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ അത്യധികം സന്തോഷവാനാണ്.അഞ്ജലി : ഞങ്ങളും…

അനു ചേച്ചി കയ്യിലെ ഫോൺ എനിക്ക് നീട്ടി.

മനു എന്റെ കുറച്ചു ഫോട്ടോസ് എടുത്തു തരുമോ ?

പിന്നെന്താ… നിങ്ങൾ നല്ല ലുക്കിൽ നിന്ന് തന്നാൽ മതി.

അനു സിതാര : എനിക്ക് അങ്ങനെ ലുക്കിൽ നിൽക്കാനൊന്നും അറിയില്ല. നീ നിർത്തിച്ചുതാ.

അനു ചേച്ചി എങ്ങനെ വേണമെങ്കിലും നിന്നോളു. എങ്ങനെ നിന്നാലും കാണാൻ ഒത്തിരി ചന്താ.

പെണ്ണിന്റെ ചെൻ ചൂഡിൽ പുഞ്ചിരി പൂത്തു.

ഒരു രാജകുമാരിയെ പോലെ.

അനു ചേച്ചിയുടെ കുറച്ച് കിടിലൻ ഫോട്ടോസ് എടുത്തു.

എങ്ങനെയുണ്ട് കൊള്ളാമോ ?

അനു : കൊള്ളാം നീ ഒരു നല്ല ഫോട്ടോ ഗ്രാഫർ ആണ് ട്ടോ.. .. നല്ല പിക്.

അഞ്ജു ചേച്ചി : ഡാ ചെക്കാ നീ അവളെ അധികം പുഗഴ്തല്ലേ. കോളേജിലെ ബ്യൂട്ടി ഓഫ് ദി ഇയർ ആ ഞാൻ.

ഞാൻ : അതിനു. എന്താ ?

അഞ്ജു : നീ ഒന്ന് സൂക്ഷിച്ചു നോക്കി ട്ടു പറ. ഈ അഞ്ജലിക്കാണോ അതോ അനു സിതാര ക്കാന്നോ കൂടുതൽ ഭംഗി?

ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ പറഞ്ഞു.

ചേച്ചി അതി സുന്ദരിയാണ് പക്ഷെ അതിനെ കാൾ എന്റെ കണ്ണുകളെ മയക്കിയ്തു സിതാര യാണ്.

അഞ്ജു : സൗന്ദര്യതെ കുറിച്ച് ഒന്നു മറിയാതാ നിന്നോട് ചോദിച്ച ഞാനാ മണ്ടി.

അപ്പോഴും അനു ചേച്ചി എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.

അങ്ങനെ സൗന്ദര്യതെ കുറിച്ചുള്ള ചർച്ച അവിടെ അവസാനിച്ചു.

കാട്ടുവള്ളി ഊഞ്ഞാലിൽ ഇരുന്ന് ഞങ്ങൾ കൊച്ചു കൊച്ചു തമാശകൾ പറഞ്ഞിരുന്നു…

ഞാൻ : അനു ചേച്ചിക്ക് ലൈൻ ഉണ്ടോ ?

അനു : എന്തെ ഇപ്പോ അങ്ങനെ ചോദിക്കാൻ കാരണം ?

ഞാൻ : ചുമ്മാ അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചുന്നേ ഉള്ളു.

അനു : നിനക്ക് എന്താ തോന്നുന്നത് ?

ഞാൻ : ഉണ്ടല്ലേ….

അനു : ഇതുവരെ ഇല്ല..

ഞാൻ : അത് കള്ളം. ഇത്രയും ലുക്ക്‌ ഉള്ള ചേച്ചിക്ക് ലൈൻ ഇല്ലെന്നോ ?

അനു : ഇല്ല ന്ന് ല്ലേ പറഞ്ഞത്.

ഞാൻ : പ്രൊപോസൽ വരാറുണ്ടോ ?

അതുണ്ട്.

ഇതു വരെയായി എത്ര പ്രൊപോസൽ വന്നിട്ടുണ്ട്?

ഒരു 20 ന് മുകളിൽ ആയിട്ടുണ്ടാവും.

എന്നിട്ട് എന്തെ ഒന്നും അസെപ്റ് ചെയ്യാതിരുന്നത് ?

താല്പര്യമില്ല. പഠിക്കേണ്ട സമയത്തു പ്രണയിച്ചു നടന്നാൽ ഒടുവിൽ എക്സാംൽ തോറ്റു പോവും മോനെ.

പഠിച്ചു കഴിഞ്ഞില്ലേ ഇനി പ്രണയിച്ചുടെ ?

നോക്കട്ടെ.

ചേച്ചി നല്ല ലുക്ക്‌ ഉള്ളവനെ നോക്കിയാൽ മതി ട്ടോ.

എനിക്ക് നല്ലോണം ലുക്ക്‌ ഒന്നും വേണമെന്നില്ല. നല്ല സ്വഭാവം ഉണ്ടായിരിക്കണം , പിന്നെ എന്നെ നന്നായി നോക്കണം.

എനിക്ക് ഇഷ്ടപെട്ടു ചേച്ചിടെ സെലെക്ഷൻ മൈൻഡ്.

ശേഷം എന്റെ ചോദ്യങ്ങൾ അഞ്ജു ചേച്ചിയുടെ നേർക്ക് ആയി.

അഞ്ജു ചേച്ചിക്ക് ലൈൻ ഒന്നുമില്ലേ ?

ഉണ്ടായിരുന്നു. ഇപ്പോ ഇല്ല.

ന്തേ ?

അവന്റെ മുഖത്തു മാത്രമേ വെളുപ്പ്ഉള്ളു ഉള്ളു മുഴുവൻ കറുപ്പാണ്.

ചേച്ചി തെളിയിച്ചു പറ.

അവൻ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ യൂസ് ചെയ്യാറുണ്ട്. എനിക്ക് ഇങ്ങനെ ഉള്ളവരെ ഇഷ്ടമല്ല.

സാധാരണ പെണ്ണ്പിള്ളേരെ പോലെ യല്ല നിങ്ങൾ. കുറച്ചു ബുദ്ധിയൊക്കെ ഉള്ള കൂട്ടത്തിൽ പെട്ടതാ അല്ലേ. ?

പിന്നല്ലാതെ. വളർത്തി വലുതാക്കിയ മാതാപിതാക്കളെ കൾ വലുതല്ലല്ലോ ഒരു നിമിഷം കണ്ടുമുട്ടിയവന്റെ പ്രണയം.

അത് ശെരിയാ. പക്ഷെ ചില പ്രണയങൾ മാനികുക തന്നെ വേണം.

മ്മം.

നേരം വൈകുന്നതിനു മുന്പേ ഞങ്ങൾ വീടുപിടിച്ചു.

ഭാഗ്യം കൊച്ചമ്മ എഴുന്നേറ്റില്ല.

വേഗം ഞാൻ മുറ്റം അടിച്ചു വരാൻ ചൂൽ എടുത്തു.

മനു അതിഇങ്ങ് താ ഞാൻ അടിച്ചു വാരം. അനു ചേച്ചി എന്റെ കയ്യിൽ നിന്ന് ചൂൽ വാഗിച്ചു.

വേണ്ട ചേച്ചി കൊച്ചമ്മ കണ്ടാൽ കൊഴാപ്പമാ.

ഒരു കുഴപ്പം ഉണ്ടാവില്ല. നീ ഞങ്ങൾക്ക് അന്യനൊന്നും അല്ലല്ലോ. അമ്മേടെ അനുജത്തിയുടെ മോനല്ലേ.

ഒരു നിമിഷം ഞാനൊന്നു നിശ്ചലമായി നിന്നു പോയി.

ടാക്സി ഡ്രൈവർ ആയ അച്ചന്റെ മരണത്തിനു ശേഷം ഒരു ഗതിയും പരഗതിയും ഇല്ലാതെ അമ്മ അഭയം തേടിയ്തു കൊച്ചമ്മയുടെ അടുക്കലാണ്. അമ്മ ക്യാൻസർ ബാധിച്ചു മരിക്കുന്നത് വരെ ഈ വീട്ടിൽ ഒരഗതെ പോലെയായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.

കൊച്ചമ്മ വല്ലാതെ മാറിയിരിക്കുന്നു. ഒരു പക്ഷെ പണത്തിന്റെ ഹുങ്ക് ആയിരിക്കണം.

ഡാ മനു..”

ആ ശബ്ദം എന്റെ ചിന്തകളെ പാതിയിൽ മുറിച്ചു കളഞ്ഞു.

നീ എന്താ ആലോചിച്ചു നിക്കുന്നെ?

ഏയ്‌ ഒന്നുല്യാ.

എന്നാൽ നീ പോയി ടേബിൾ ഇരിക്കു.

ഡി അഞ്ജു നീ വേഗം ചായ ഉണ്ടാക്കിയെ.

വേണ്ട ചായ ഞാൻ ഉണ്ടാക്കിക്കോളാം.

നീ അവിടെ പോയി ഇരുന്നാൽ മതി അവൾ എപ്പോ ചായയും ആക്കിയിട്ടു വരും.

ഇതുവരെ ഇല്ലാത്ത സന്തോഷം എനിക്ക് ഉണ്ടായി. മനസ്തണുത്തു.

അനു ചേച്ചി അടിച്ചു വാരി കഴിഞ്ഞതിനു ശേഷം ഞങ്ങൾ ഒരുമിച്ച് ചായയും പലഹാരങ്ങളും കഴിച്ചു.