അനുഭവിക്കേണ്ടി Part 9

എല്ലാരും ക്ഷമിക്കുക ഒരാഴ്ച്ച പനി അടിച്ചു കിടന്നു അതും കഴിന്നു കുറച്ചു തിരക്കിൽ പെട്ടു പോയി വിചാരിച്ച സമയം ഇടാൻ പറ്റിയില്ല ഇപോ എഴുതിയ അത്രേം ഇട്ടിട്ടുണ്ട്‌ ബാക്കി പഴേ പോലെ ഉടനെ വരും …
പ്രതാപൻ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നു, അക്ഷരക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല “അച്ഛാ ?? ” അവൾ വിളിച്ചുകൊണ്ട് പുറകെ ഓടി ചെന്നു “ഞാൻ … ഞാൻ പോവാ നീ വേഗം വീട്ടിലേക്ക് വാ ” അയാൾ അതു മാത്രം പറഞ്ഞു . അക്ഷര തിരഞ്ഞു നോക്കി അമ്മ ഇപ്പോഴും അതേ അവസ്‌ഥയിൽ നിൽക്കുകയാണ് “മോളെ….. വരാൻ ” പ്രതാപൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് നടന്നു “എന്താച്ച… ? എന്തെങ്കിലും പ്രശ്നം ?? അച്ഛന് കിരൺ ന്റെ അമ്മയെ മുന്നേ അറിയാമോ ” നടക്കുന്ന വഴി തിരഞ്ഞു നോക്കി കൊണ്ട് അക്ഷര ചോദിച്ചുകൊണ്ടിരുന്നു , പക്ഷെ അയാൾ ഒന്നും മിണ്ടിയില്ല കാർ പാർക്കിങ്ങിൽ എത്തിയപ്പോ ആണ് അയാൾ അവളുടെ കയ്യിൽ നിന്നും പിടി വിട്ടത് . അവൾ ആവുന്ന ചോദിച്ചിട്ടും അവളോട് വേഗം വണ്ടി എടുത്ത് വരാൻ പറഞ്ഞു പ്രതാപൻ അയാളുടെ കാറിലേക്ക് കയറി. അക്ഷര കാർ പാർക്കിങ്ങിൽ പോയി കാർ എടുത്ത് വീട്ടിലേക്ക് ഓടിച്ചു , അപ്പോഴും അവൾക്ക് ഒന്നും മനസ്സിലായില്ല , അമ്മയെ വിളിച്ചു നോക്കിയിട്ട് ഫോണും എടുക്കുന്നില്ല എന്തായാലും പോയ്‌ ഡ്രസ് ഒക്കെ മാറി വന്നിട്ട് അമ്മയെ കാണാം അതിനു മുന്നേ വീട്ടിൽ ചെന്നിട്ട് അച്ഛനോട് ചോദിക്കാം ന്ന് അവൾ മനസ്സിൽ കരുതി . അവൾ ചിന്താഭാരത്തോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു . ……………………………………………..

സ്ഥിരം സിഗരറ്റ് വലിക്കാൻ പോകാറുള്ള കട നോക്കിയാണ് ഹരി വണ്ടി ഓടിക്കുന്നത് , വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കട വീട്ടിൽ അച്ഛൻ വന്നാൽ പിന്നെ ഒന്നും നടക്കില്ല . ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസ്സിൽ കൂടെ ഓടിക്കൊണ്ടിരുന്നു ” അവൻ ചത്തില്ല ആ എന്തായാലും നന്നായി ഇനി കേസിനും വയ്യാവേലിക്കും ഒന്നും പോവേണ്ടല്ലോ ” അവൻ മനസിൽ കരുതി അവന്റെ വണ്ടി വിജനമായ ഒരു പ്രദേശം എത്തി റോഡിന്റെ രണ്ടു സൈഡിലും നെൽപ്പാടങ്ങളണ് പെട്ടന്നാണ് അവന്റെ സൈഡിലൂടെ ഒരു ബൈക്ക് കേറി വന്നതും ഹാൻഡിലിൽ പിടിച്ചിരുന്ന ഹരി യുടെ കൈപ്പത്തിയിൽ ആ വണ്ടിയിൽ ഇരുന്ന് ജാക്കറ്റും ഹെൽമറ്റും ഒക്കെ ധരിച്ച ആൾ ഒരു ചെറിയ ഇരുമ്പു വടി ക്ക് ആഞ്ഞടിച്ചതും നിയന്ത്രണം വിട്ട ഹരിയുടെ വണ്ടി പാളി റോഡിലേക്ക് വീണു തെന്നി പോയി സൈഡിൽ ഉണ്ടായിരുന്ന ചെറിയ കൽ തൂണിൽ പോയി ഇടിച്ചു ഹരിക്ക് നല്ല പരിക്ക് പറ്റി അവൻ കടന്നു ഞെരങ്ങി നോക്കുമ്പോൾ അവനെ അടിച്ച ബൈക്ക് കാരൻ റോഡിൽ വണ്ടി നിർത്തി അവന്റെ നേരെ വരുന്നതാണ് കണ്ടത്
“ആരാ ??? എന്താ???”

അവൻ ചോദിച്ചു തീരും മുന്നേ അവന്റെ മുട്ടുകാലിൽ കിട്ടി അടി, അവന്റെ ചിരട്ട പൊട്ടി പോയി ഹരി കിടന്ന് അലറി കരഞ്ഞു പക്ഷെ വിജനമായ അവിടെ അവന്റെ കരച്ചിൽ ആരും കേട്ടില്ല . ഹരി കിടന്നു പട്ടി മോങ്ങുന്ന പോലെ മോങ്ങി കൊണ്ടിരുന്നു അപ്പോൾ അടുത്ത അടി അവന്റെ കിറി നോക്കി ആയിരുന്നു അതിൽ അവന്റെ ബോധം പോയി . അബോധാവസ്ഥയിൽ അവനെ തല്ലിയ ബൈക്കുകാരൻ വണ്ടി സ്റ്റാർട്ട് ആക്കി പോകുന്നത് അവൻ അറിഞ്ഞു .

…………………………………………………………..

അക്ഷരയുടെ വീട്

മുറ്റത്തേക്ക് കാർ ഓടിച്ചു അവൾ കയറ്റി പ്രതാപൻ എത്തിയിട്ടില്ല അവൾ വണ്ടിയിൽ നിന്നുമിറങ്ങി അകത്തേക്ക് നടന്നു . ഹാളിൽ തന്നെ അവളുടെ അമ്മ ഓമന ഇരുപ്പുണ്ടായിരുന്നു

“അയ്യോ മോളെ ഇതെന്താ ചോര നിനക്ക് എന്ത് പറ്റി ”

അവളുടെ വേഷം കണ്ടതും അമ്മ പേടിച്ചു എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു

“എനിക്ക് ഒന്നും പറ്റിയില്ല അമ്മേ ഇത് കിരൺ ന്റെ ആണ് അവനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിക്കുമ്പോ പറ്റിയതാ ”

“എന്നിട്ട് കിരൺ ന് , അവനു ഇപോ എങ്ങനെ ഉണ്ട് മോളെ ”

“പേടിക്കണ്ട അത്ര കുഴപ്പം ഒന്നും ഇല്ല കാലിന് ഒടിവുണ്ട് പിന്നെ നെഞ്ചിനു ചതവ് ഉണ്ട് കുറച്ചു നാൾ റെസ്റ്റ് എടുക്കണം ന്ന ഡോക്ടർ പറഞ്ഞത് . ഞാൻ ഒന്ന് കുളിച്ചിട്ട് വരാം അച്ചൻ ഇങ്ങോട്ട് വന്നില്ലേ ”

“അച്ഛൻ… അച്ചൻ അങ്ങോട്ട് വന്നിരുന്നലോ നിന്നെ കാണാൻ .. നിങ്ങൾ കണ്ടില്ലേ തമ്മിൽ? ”

“ആ വന്നിരുന്നു പക്ഷെ പെട്ടെന്ന് ഇറങ്ങി , ഞാൻ ഇപോ വരാം ”

അക്ഷര അതും പറഞ്ഞു റൂമിലേക്ക് പോയി , അവളുടെ മനസിൽ ഇപ്പോഴും ഹോസ്പിറ്റലിൽ റൂമിൽ എന്താ സംഭവിച്ചത് എന്ന ചിന്തയായിരുന്നു ,കിരണ് ന്റെ അമ്മയെ കണ്ടപ്പോ അച്ഛൻ എന്തിനാ ഞെട്ടിയത് അവനെ കാണാൻ നല്ല ഉത്സാഹത്തിൽ വന്ന അച്ഛൻ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങുകയും ചെയ്തു ,, അവൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്തായാലും അച്ചനോട് നേരിട്ട് ചോദിച്ചറിയാൻ അവൾ തീരുമാനിച്ചു .
കിരൺ ന്റെ ചോര പറ്റിയ അവളുടെ ചുരിദാർ ടോപ്പ് അവൾ ഊരി മടക്കി മാറ്റി വച്ചു ന്നിട്ട് കുളിക്കാൻ പോയി . ………………………………………………… ജെറി ഹോസ്പിറ്റലിൽ കിരണ് നെ കിടത്തിയ റൂമിലേക്ക് വരുമ്പോ അമ്മ എന്തോ ആലോചിച്ചു ഇരിക്കുകയാണ് കിരൺ നല്ല ഉറക്കത്തിലും

“അമ്മേ എന്ന ആലോചിച്ചു ഇരിക്കുവാ എന്തെങ്കിലും കഴിച്ചോ ” അപ്പോഴാണ് അമ്മ സ്വബോധത്തിലേക്ക് വന്നത്

“ആ ജെറി യോ … ഏയ് ഒന്നും വേണ്ടടാ ഇവന്റെ ഈ കിടപ്പ് കണ്ടിട്ട് എനിക്ക് എങ്ങനെ ഭക്ഷണം ഇറങ്ങാൻ ആണ് .. രാവിലെ ആ കൊച്ചു നിർബന്ധിച്ചകൊണ്ട് മാത്രമ ഞാൻ കരയാതെ പിടിച്ചു നിന്നത് ഇല്ലേ ഇന്നലെ രാത്രി ലെ പോലെ ഞാൻ… ”

അമ്മ കരയാൻ തുടങ്ങി

“അയ്യോ അമ്മ കരയല്ലേ … അവനു ഒന്നും പറ്റിയില്ല ല്ലോ … അവൾ … ആ അക്ഷര എന്തേ ”

അമ്മ കണ്ണു തുടച്ചു

“അവൾ വീട്ടിൽ പോയി ഫ്രഷ് ആവാൻ അല്ലേലും ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല അവൾ ഇവനേം നോക്കി ഒരേ ഇരുപ്പ് ആയിരുന്നു .. അത്രക്ക് ഇഷ്ടം ആണോ ടാ അവൾക്ക് ഇവനെ ?? ”

ജെറിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു അവൻ ഒരു ചിരി മുഖത്ത് വരുത്തി

” അവൾ പ്രതാപന്റെ മോൾ ആണ് ല്ലേ ? ”

“അതേ അമ്മേ മറ്റേ സ്വർണ കട ഒക്കെ ഉള്ള ” ” ഹാം….”

അമ്മ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്‌തു

“അമ്മ പോയി ഫുഡ് കഴിച്ചു വാ ഞാൻ ഇരിക്കാം ഇവന്റെ കൂടെ അത്ര നേരം ”

ജെറി ഒരുപാട് നിർബന്ധിച്ചു അമ്മയെ കാന്റീനിലേക്ക് വിട്ടു , അത് അവന്റെ ആവശ്യം കൂടെ ആയിരുന്നു

ജെറി കിരൺ നെ ഉണർത്തി . ജെറിയെ കണ്ട് അവനു നല്ല സന്തോഷമായി , അവൻ ചുറ്റും നോക്കി അക്ഷരയെ കാണുന്നില്ല

“നീ ആരെയ നോക്കുന്നെ അമ്മ യെ ഞാൻ ക്യാന്റീൻ വരെ പറഞ്ഞു വിട്ടു ” കിരൺ ഒരു ചിരിയോടെ പറഞ്ഞു
“അല്ല ടാ അക്ഷ…?”

“അയ്യടാ… ഒരു അക്ഷ.. ” ജെറി കിരൺ നെ നോക്കി കളിയാക്കി

“അവൾ.. അവൾ പോയോ… പോട്ടെ… നന്നായി അവൾ ഇവിടെ നില്കുന്ന എനിക്ക് പേടിയ രാവിലെ നിന്നെ കണ്ടും ഇല്ല ”

“നീ എന്തൊക്കെ ആടാ പറയുന്നേ അവളെ നീ എന്തിനാ പേടിക്കുന്നെ ?”

“നീ എന്താ ജെറി ഇങ്ങനെ ഒക്കെ പറയുന്നേ നീ തന്നെ അല്ലെ അവൾക്ക് എന്നെ വച്ഛ് എന്തോ ലക്ഷ്യം ഉണ്ടെന്ന് ഒക്കെ എപ്പോഴും പറയുന്നത് , ഇതൊന്നും പോരാഞ്ഞിട്ട് ഐശ്വര്യ അയച്ച വോയ്സ് മെസ്സേജ് നീയും കേട്ടതല്ലേ ?”

“എടാ ഒക്കെ ശരിയാണ് പക്ഷെ ഇന്നലെ ഒരു രാത്രി നിന്നെ കാണാതെ ആയപ്പോ മുതൽ ഇന്ന് രാവിലെ വരെ അവളെ ഞാൻ കണ്ടുകൊണ്ട് ഇരുന്നതാ .. നിനക്കു അറിയില്ല അവൾ ഇന്നലെ നിനക്ക് വേണ്ടി കരഞ്ഞ കരച്ചിലും ഓട്ടവും ഒക്കെ എല്ലാം കൂടി കണ്ടപ്പോ എനിക്ക്… എനിക്ക് ഇനി അവൾ നിന്നെ ചതിക്കുവാ ന്ന് പറയാൻ പറ്റുന്നില്ല ടാ ”

കിരൺ ജെറിയെ ഒന്നും മനസിലാകാതെ നോക്കി

“നീ വഴിയേ എല്ലാം മനസിലാകും പിന്നെ അവൾ നിനക്ക് കിട്ടിയ മുത്താണ് അത്രേം നീ ഇപോ അറിഞ്ഞോ കേട്ടോടാ കിരൺ മോനെ…. പിന്നെ നിന്നെ ഇടിച്ചിട്ടത് ആരാ ന്ന് അറിയാമോ? ”

കിരൺ ഇല്ല ന്ന രീതിയിൽ തലയാട്ടി

“ആ നിന്റെ പെണ്ണിനെ കെട്ടാൻ നടക്കുന്നവൻ ”

“എടാ കൊപ്പേ മനുഷ്യനു മൻസിലാകുന്ന പോലെ പറ ”

കിരൺ ചൂടായി

“എടാ അവളുടെ കരി ഏട്ടൻ നിനക്ക് ഓർമയില്ലേ അവനെ ”

കിരൺ അത്ഭുതതോടെ അവനെ നോക്കി

“അവൻ… എന്നെ… എന്തിന്… ” കിരൺ കിടന്നു തപ്പി തടഞ്ഞു

“ഹോ ഇങ്ങനെ ഒരു പോങ്ങൻ , എടാ കൊപ്പേ അവളുമായി കല്യാണം എന്തോ പറഞ്ഞു വച്ചേക്കുവാ അവനു അതിനിടക്കാ നീ കേറി വന്നത് അപ്പോ പിന്നെ ആ പുന്നാര മോന് സഹിക്കുമോ .. ആ അവനുള്ളത് ഞാൻ കയ്യോടെ കൊടുത്തിട്ടുണ്ട് എന്റെ ചങ്കിനെ തൊട്ട അവൻ നേരെ നടക്കില്ല ഇനി അത് ജെറി ടെ ഉറപ്പാണ് ” . ജെറി നെഞ്ചത്തടിച്ചു പറഞ്ഞു
കിരണതൊക്കെ കണ്ടു അന്തം വിട്ട് കിടക്കുവാണ് .

“നീ എന്താ അവനെ ചെയ്തെ..??”

“ആ അതൊകെ പിന്നെ പറയാം. ഇനി കുറച്ചു നാൾ കോളേജിൽ ഒന്നും പോണ്ടല്ലോ ” ജെറി വിഷയം മാറ്റി

” ആ നീ എണീറ്റ .. അപ്പോ എന്തെങ്കിലും കഴിക്കാം ഞാൻ നിനക്ക് കൂടെ വാങ്ങി ഫുഡ് ” അമ്മ റൂമിലേക്ക് കയറി വന്നു

“എവിടുന്നമ്മെ ഇതിന് ഇപോ കാശൊക്കെ നമുക്ക് വല്ല സർക്കാർ ആശുപത്രിയിലും പോയ പോരെ ” കിരൺ റൂം ചുറ്റും നോക്കിയിട്ട് അമ്മയെ നോക്കി

“അതൊന്നും മോൻ അറിയണ്ട നീ ഇപോ എന്തെങ്കിലും കഴിക്ക്, നീ കഴിച്ചോടാ ജെറി ”

“ഞാൻ വീട്ടിൽ നിന്ന് കഴിച്ചമ്മേ ” അമ്മ അവനു ഫുഡ് കൊടുക്കാനുള്ള പരിപാടി തുടങ്ങി

“എന്നാലും അമ്മക്ക് എന്നെ കണ്ടിട്ട് ഒരു സങ്കടവും ഇല്ലാത്തത് എന്താമ്മെ ”

കിരൺ കെർവിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു

അമ്മ അന്ധാളിച്ചു പോയി

“എടാ അടിപൊളി ഇന്നലെ രാത്രി പിന്നെ ഇവിടെ എന്താ നടന്നത് ഈ ആശുപത്രി മുഴുവൻ കേൾക്കുന്നപോലെ അല്ലായിരുന്നോ കരച്ചിൽ ഹോ അവസാനം ആ പെണ്ണ് എന്തൊക്കെ ചെയ്തിട്ടാ അമ്മ ഒന്ന് നോർമൽ ആയത് ന്ന് അറിയമോ അതെങ്ങനെ നീ ബോധം പോലും ഇല്ലാതെ കിടക്കുവല്ലേ ഹോ … വല്ല ഓർമയും ഉണ്ടോ നിനക്ക് ”

ജെറി തലക്ക് കൈ വച്ചു പറഞ്ഞു നിർത്തി

കിരൺ സങ്കടത്തോടെ അമ്മയെ നോക്കി , അമ്മ സങ്കടത്തോടെ അവനെ നോക്കി ചിരിച്ചു കൊണ്ട് ആവനുള്ള ഭക്ഷണം എടുക്കൽ തുടർന്നു , .

“സോറി അമ്മേ … ”

“യ്യേ എന്തിനാ സോറി … പിന്നെ അക്ഷര നല്ല കുട്ടിയ കേട്ടോ നമുക്ക് അവളെ ഇപോ തന്നെ വീട്ടിലേക്ക് കൊണ്ട് പോയാലോ ” അമ്മ അതും പറഞ്ഞവനെ കളിയാക്കി ചിരിച്ചു

അത് കേട്ട് കിരണ് ന്റെ മുഖം മാറി അവൻ തല ചരിച്ചു കളഞ്ഞു ..

നെഞ്ചിനു നല്ല വേദനയുണ്ട് … അവൻ ഒന്ന് ഓർത്തു നോക്കി കല്യാണ വീട്ടിൽ നിന്നും ഇറങ്ങിയതും ഹൈവേ ലൂടെ സൈക്കിൾ ചവിട്ടയതും പെട്ടെന്ന് പുറകിൽ നിന്ന് എന്തോ വന്നു ഇടിക്കുന്നതും അവൻ തെറിച്ചു പോകുന്നതും അവനു ഓർമ ഉണ്ട് പക്ഷെ അതിനു ശേഷം ഒന്നും ഓർമ കിട്ടുന്നില്ല ആകെ ആരോ തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നത് മാത്രം അവനു ഓർമ വന്നു , അത്… അത് അക്ഷര ആയിരുന്നില്ലേ…. അവൾ…. കിരൺ നു ഒരു കുളിർ കേറുന്ന പോലെ ആണ് തോന്നിയത് ………………………………………………………………
അക്ഷര കുളിച്ചു റെഡി ആയി താഴേക്ക് വന്നു . അമ്മ അവൾക്ക് ഫുഡ് ഒക്കെ എടുത്ത് വച്ചിരുന്നു

“അച്ഛൻ ഇനിയും വന്നില്ലേ അമ്മേ??”

“ഇല്ല മോളെ രാവിലെ നിന്നെ കാണാൻ ന്ന് പറഞ്ഞിറങ്ങിയതാ വേറെ വഴിക്ക് വല്ല തിരക്കും വന്നു കാണും .. അല്ല നീ കോളേജിൽ പോണില്ലേ??”

” ഇന്ന് … ഇന്നില്ലമ്മെ ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ അച്ചനോട് പറയണ്ട ഞാൻ കോളേജിൽ പോയെന്ന് പറഞ്ഞ മതി പിന്നെ ”

” ക്ലാസ് ഒക്കെ കളഞ്ഞു നീ ഇപോ ഹോസ്പിറ്റലിൽ പോകണോ മോളെ ”

“നാളെ മുതൽ പോവാമ്മെ ഇന്ന് ഞാൻ അവിടെ വേണം .. പിന്നെ അമ്മ അന്ന് കിരൺ നെ കണ്ടപ്പോ ചോദിച്ചില്ലേ അവനെ എവിടെയോ കണ്ടിട്ടുണ്ട് ന്ന് അത് വല്ല ഓർമയും കിട്ടുന്നുണ്ടോ ”

“അത്…. ഞാൻ അവനെ കണ്ടു എന്നല്ല അവന്റെ ആ മുഖം അത്.. അതെനിക്ക് നല്ല പരിചയം ഉണ്ട് പക്ഷെ അന്ന് ആലോചിച്ചു നോക്കിയിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല എന്താടി ?? ”

“ഏയ് ഒന്നുമില്ല അമ്മ ഒന്നൂടെ ആലോചിച് നോക്ക് കേട്ടോ ..” അക്ഷര അതും പറഞ്ഞു ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി . കാറിൽ കയറി ഉടനെ അവൾ അച്ചനെ വിളിച്ചെങ്കിലും അയാൾ ഫോണ് എടുത്തില്ല , അക്ഷര ഹോസ്പിറ്റൽ ലക്ഷ്യമാക്കി പോയി ………………………..

വഴിയിൽ ബോധമില്ലാതെ കിടന്ന ഹരിയെ ആരൊക്കെയോ ചേർന്നു അടുത്തുള്ള ഹോസ്പിറ്റലിൽ ആക്കിയിരുന്നു . അക്ഷരയുടെ അടുക്കൽ നിന്ന് ഇറങ്ങിയ പ്രതാപനും അയ്യരും തന്റെ പാർട്ണർ ടെ മകന് അപകടം ഉണ്ടായത് അറിഞ്ഞു പാതി വഴിക്ക് തിരിച്ചു ഹോസ്പിറ്റലിൽ എത്തിയിരുന്നു .

അക്ഷര ഹോസ്പിറ്റൽ പാർക്കിങ്ങിൽ എത്തിയപ്പോൾ അച്ചന്റെ കാർ കണ്ടു , അവൾ അവിടുന്ന് കുറച്ചു മാറ്റി തന്റെ കാർ പാർക്ക് ചെയ്ത് ഇറങ്ങി അകത്തേക്ക് നടന്നു , വാതുക്കൽ തന്നെ അയ്യർ നില്പുണ്ട്

“അയ്യരേ എന്താ നിങ്ങൾ എന്റെ കൂടെ പോന്നിട്ടു പിന്നേം ഇവിടെ നിൽകുന്നേ ?”
“ആ മോളെ രാജശേഖരന്റെ മോനു എന്തോ ആക്സിഡന്റ് പറ്റി ഇവിടെ കൊണ്ടുവന്നു ന്ന് വിളി വന്നപ്പോ ഞങ്ങൾ തിരിച്ചു പോന്നതാ , മോൾ കോളേജിൽ പോണില്ലേ??’

അത് കേട്ട് അക്ഷര അത്ഭുതപ്പെട്ടു കിരൺ നെ അപകടപെടുത്തിയത് ഹരി ആണെന്ന് അവൾക്ക് അറിയാം ഇത്ര പെട്ടെന്ന് അവനു പണി കിട്ടും ന്ന് അവൾ മനസിൽ വിചാരിച്ചത് പോലും ഇല്ലായിരുന്നു

“ഞാൻ എന്റെ കൂട്ടുകാരനെ കാണാൻ വന്നതാ ന്നിട്ട് പോവും അച്ഛൻ എന്തേ?? ”

“അച്ഛൻ അകത്ത് രാജശേഖരന്റെ കൂടെ ഉണ്ട് , അതേ…

അയാൾ അവളുടെ അടുത്തേക്ക് വന്നു ശബ്ദം താഴ്ത്തി

അവനെ ആരോ മനപൂർവം തല്ലിയതാ ന്ന കേട്ടെ., മുട്ട് ചിരട്ട ഒക്കെ തല്ലി പൊട്ടിച്ചു ന്ന് ഇപോ എന്തൊക്കെയോ സർജറി ക്ക് കേറ്റിയെക്കുവാ ”

അക്ഷരക്ക് അതൊകെ കേൾക്കുമ്പോൾ സന്തോഷം വന്നെങ്കിലും അവൾ അത് ഉള്ളിൽ അടക്കി മുഖത്ത് സങ്കടം അഭിനയിച്ചു

“ആരാ ഇപോ ഹരിയേട്ടനെ ഇങ്ങനെ തല്ലാൻ ഒക്കെ ”

” ഹ ഹ അവനെ യോ വഴിയേ പോകുന്ന തല്ല് ഇരന്നു വാങ്ങുന്നവന അവൻ തന്തയെ പേടിച്ചു ആരും അനങ്ങാതെ ഇരുന്ന് ഇപോ ആരോ നല്ല പണി കൊടുത്തത് ആവും കയ്യിൽ ഇരുപ്പ് അതല്ലേ.. മോളെ നിന്നെ അവനെ കൊണ്ട് കെട്ടിക്കാൻ ആണ് നിന്റെ അച്ചനും ആയാളും നടക്കുന്നെ അബദ്ധത്തിൽ പോലും സമ്മതിച്ചേക്കല്ലേ…”

“എന്നെ ആരു കെട്ടണം എന്നൊക്കെ ഞാൻ ആണ് തീരുമാനികുന്നേ അതിനുള്ള ആളെ ഒക്കെ ഞാൻ കണ്ടുപിടിച്ചോളും അയ്യർ മാമ … പിന്നെ…എന്നെ ഇവിടെ കണ്ടതായി പറയണ്ട കേട്ടോ ”

അവൾ അത് പറഞ്ഞു കിരൺ നെ കിടത്തിയ റൂമിലേക്ക് നടന്നു

എന്നാലും ആരാണ് ഇപോ സ്പോട്ടിൽ പണി കൊടുത്തത് ന്നായിരുന്നു അവളുടെ ചിന്ത മുഴുവൻ

………………………………………………………. അവൾ റൂമിലേക്ക് കയറി വരുമ്പോൾ അമ്മ കിരൺ നു കഞ്ഞി സപ്പൂണിൽ കോരി കൊടുക്കുകയാണ് . ജെറി സൈഡിൽ സ്റ്റൂളിൽ ഇരുന്ന് മൊബൈൽ നോക്കുന്നുണ്ട്

“മോൾ കോളേജിൽ പോയില്ലേ “
അവളെ കണ്ടു അമ്മ ചോദിച്ചു

“ഞാൻ … ഞാൻ ഇന്ന് പോയില്ല അമ്മേ നാളെ പോകാം ന്ന് വച്ചു നിങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാലോ”

“ഇവിടെ ആവശ്യത്തിന് ജെറി ഉണ്ട് നീ ഇവിടെ വന്നു നിക്കേണ്ട കാര്യം ഒന്നും ഇല്ല പോ ..”

അത് പറഞ്ഞത് കിരൺ ആയിരുന്നു

“ടാ എന്തൊക്കെയ നീ ഈ പറയണേ അഹങ്കാരി ഇന്നലെ നീ ബോധം ഇല്ലാതെ കിടന്നപ്പോ മുഴുവൻ എന്റെ കൂടെ നിനക്ക് കൂട്ടിരുന്നവളെ ആണ് നീ ഈ പറയുന്നേ ന്ന് ഓർക്കണം ”

“എന്താമ്മേ അവൻ പറയട്ടേ സാരമില്ല ”

അക്ഷര അടുത്തുള്ള സ്റ്റൂളികേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു

“ഹും… എനിക്ക് നല്ല സംശയം ഉണ്ട് ഇവൾ ആറിഞ്ഞോണ്ട് എന്നെ ആരോട് വണ്ടി ഇടിപ്പിച്ചത് ന്ന് ”

“കിരണേ….. ”

അമ്മ ദേഷ്യത്തോടെ അവനെ വിളിച്ചു അക്ഷരക്ക് അത് കേട്ട് കണ്ണോകെ നിറഞ്ഞിരുന്നു ജെറി ഇതെല്ലാം ശ്രദ്ധിച്ചു ഇരിക്കുകയാണ്

“അയ്യേ മോൾ കരയെല്ലേ അവനു വിവരം ഇല്ലാഞ്ഞിട്ട മോൾ ഇങ് വന്നേ”

അമ്മ അവളെ എണീപ്പിച്ചു തലയിൽ തഴുകി കൊണ്ട് പുറത്തെ വരാന്തയിലേക്ക് നടന്നു

“ടാ നീ എന്തൊക്കെയാടാ അവളോട് പറഞ്ഞേ പവോണ്ട് കേട്ടോ ”

അവർ അങ്ങു മാറിയപ്പോ ജെറി സ്റ്റൂൾ ബെഡിന് അരികിലേക്ക് അടുപ്പിച്ചിട്ട് ഇരുന്നു

“ഒ എന്താ നിനക്ക് അറിയാവുന്നത് ഒക്കെ തന്നെ അല്ലെ അവളെ എനിക് വിശ്വാസമില്ല ഒരിക്കൽ ഞാൻ എല്ലാം ആണെന്ന് കരുതിയത ഇനി വയ്യ ”

“എടാ അവൾ … നമുക്ക് ആ വോയ്സ് ന്റെ കാര്യവും മെസ്സേജിന്റെ കാര്യവും ഒക്കെ അവളോട് തിരക്കാം .. ടാ ഒരു കാര്യം ഇന്നലെ അവൾ നിനക്ക് എന്തോ ആപത്ത് ഉണ്ടായി ന്ന് അറിഞ്ഞെന്നെ വിളിച്ചപ്പോ മുതൽ ഞാൻ കാണുന്നത അവളെ .. എനിക്ക് തോന്നുന്നില്ല നിന്നെ അവൾ ചതിക്കുവാ ന്ന് അല്ലേൽ അവൾ അത്രക്ക് വലിയ ഒരു അഭിനയം ആയിരിക്കും നമുക്ക് എന്തായാലും അവളോട് തിരക്കാം സമയം ഉണ്ടല്ലോ നീ ഇതൊക്കെ മാറി റെഡി ആയി വാ .. അതുവരെ ക്ഷമിക്ക് ..”
കിരൺ ജെറി യുടെ വാക്കുകൾ കേട്ട് തല ആട്ടി കൊണ്ടിരുന്നു

………………………………………………..

വരാന്തയിൽ അപ്പോൾ അമ്മ അവളെ ആശ്വസിപിക്കുകയാണ്

“മോൾ എന്തിനാ കരയുന്നെ അവൻ ഒരു പാവമാണ് നിങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ന്ന് അമ്മക്ക് മനസിലായി ഇന്നലെ അവൻ വീട്ടിൽ കേറി വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുവാ , നിന്നെ പറ്റി തിരക്കിയപ്പോൾ അമ്മക്ക് ഞാൻ ഒരു മോനെ ഉള്ളൂ മോൾ ഒന്നും ഇല്ല എന്നൊക്കെ ബഹളം ആയിരുന്നു .. എന്താ നിങ്ങൾക് ഇടയിൽ സംഭവിച്ചത് ന്ന് ഞാൻ തിരക്കുന്നില്ല ഒരു കാര്യം പറയാം അവൻ ഒരു പാവം ആണ് മോൾ സത്യസന്ധമായി ആണ് അവനെ സ്നേഹിക്കുന്നത് എങ്കിൽ അമ്മ നിങ്ങളുടെ കൂടെ ഉണ്ടാവും ”

അക്ഷര കണ്ണൊക്കെ തുടച്ചു

“ഹേയ് അവനു ഒരു ചെറിയ സംശയം വന്നതാ അമ്മേ അതൊകെ ഞാൻ റെഡി ആക്കി കൊള്ളാം അമ്മ പേടിക്കണ്ട അവന്റെ വയ്യായിക ഒക്കെ മാറട്ടെ . ”

“ആം ന്ന വ അകത്തേക്ക് ഞാൻ എനിക്ക് ഒരു കൂട്ട് നോക്കി ഇരിക്കുവായിരുന്നു ആ പൊട്ടൻ ചെക്കൻ ജെറി ഏത് നേരവും ഫോണ് കുത്തി ഇരിക്കുവാ ”

അമ്മ അതും പറഞ്ഞവളെ വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു

“അമ്മേ ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയുമോ?? ”

അമ്മ പെട്ടെന്ന് നിന്നു

“എ… എന്താ മോളെ..?”

“അല്ല രാവിലെ എന്റെ അച്ഛൻ കിരൺ നെ കാണാൻ വന്നപ്പോൾ അമ്മയെ കണ്ട് സ്തംഭിച്ചു നിന്നിട്ട് പെട്ടെന്ന് തിരിച്ചു പോയി ഞാൻ നോക്കുമ്പോൾ അമ്മയും അതേ അവസ്‌ഥയിൽ നില്ക്കുന്നുണ്ടായിരുന്നു .. എന്താ അതിന്റെ ഒക്കെ അർത്ഥം .. ”

അമ്മയുടെ മുഖം വിളറി വെളുത്തു

“അത്… അതൊന്നും ഇല്ല മോളെ ഞാൻ ചെല്ലട്ടെ മോൾ വ ”

“അല്ല എന്തോ ഉണ്ട് അമ്മ പറ പ്ലീസ് നിങ്ങൾക്ക് മുന്നേ അറിയമായിരുന്നോ ??”

അവളുടെ ചോദ്യത്തിന് മുന്നിൽ അമ്മ നിന്ന് വിയർത്തു

“പറയാമ്മെ എന്താണേലും പറ പ്ലീസ് “
അക്ഷര കൈ കൂപ്പി

” മോളെ ഞാൻ….ഞാൻ പറയാം എല്ലാം പറഞ്ഞു കഴിയുമ്പോ ഒരു പക്ഷെ നിനക്കു നല്ല സങ്കടമാവും … എന്നാലും ഞാൻ പറയാം എന്നയാലും ഞാൻ വഴി അല്ലേൽ കൂടെ നീ ഇത് അറിയും . പക്ഷെ ഒരു കാരണവശാലും ഞാൻ പറയുന്നത് കിരൺ അറിയരുത് ”

“ഇല്ല ഒരിക്കലും പറയില്ല അമ്മ പറയൂ ”

അമ്മ അവളോട് എല്ലാം പറഞ്ഞു ..

എല്ലാം കഴിഞ്ഞപ്പോൾ അക്ഷര പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ കെട്ടി പിടിച്ചു

“ഞാൻ… ഞാനെന്താ അമ്മേ പറയുക അമ്മയോട് ”

“കണ്ട ഞാൻ പറഞ്ഞതല്ലേ ഒന്നും അറിയണ്ട ന്ന് അവസാനം നല്ല സങ്കടമാവും എന്നൊക്കെ ”

അമ്മ തോളിൽ തല വച്ചു കരയുന്ന അവളുടെ തലയിൽ തലോടി

“മോൾ വിഷമിക്കണ്ട , ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട കേട്ടോ മോൾ എന്നും എന്റെ മോൾ തന്നെയാണ് വ നമുക്ക് അകത്തേക്ക് പോവാം ”

അമ്മ അക്ഷരയുടെ കണ്ണൊക്കെ തുടച്ചു അവളുമായി അകത്തേക്ക് കയറി

ജെറിയും കിരണും എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയായിരുന്നു

“ഹ വന്നോ അമ്മയും മരുമോളും ”

“ടാ…” കിരൺ ദേഷ്യംത്തോടെ അവനെ വിളിച്ചു

“ശെടാ ഞാൻ ഒന്നും പറയുന്നില്ലേ… ഇതെന്താ നിന്റെ കണ്ണോകെ കലങ്ങി ഇരിക്കുന്നെ കരച്ചിലും പിഴിച്ചിലും ഒക്കെ ആയി സീരിയൽ ആയിരുന്നോ ?? ”

ജെറി ടെ ചോദ്യത്തിന് അക്ഷര ഒന്നും മിണ്ടിയില്ല . അവൾ നടന്നു ചെന്നു കിരൺ ന്റെ തലയിൽ ഒന്ന് തലോടി അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവന്റെ മുഖത്തേക്ക് വീണു , അവൻ അത് ശ്രദ്ധിച്ചു അവൻ ഈർഷ്യ യോടെ അത് തുടച്ചു കളഞ്ഞു , അവൾ ഒരു പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് അവിടെ ഇരുന്നു , അമ്മ അവളെ നോക്കി അരുത് ന്ന് കണ്ണു കാണിക്കുന്നുണ്ടായിരുന്നു

“അക്ഷര നീ അറിഞ്ഞോ നിന്റെ മറ്റേ കാമുകനെ ആരോ തല്ലി ഒടിച്ചിട്ടു ന്ന് ”

” ഹരിയേട്ടനെ ആരോ തല്ലിന്ന് ഞാൻ അറിഞ്ഞു ഇവിടെ അഡ്മിറ്റ് ആണ് സർജറി എന്തോ ഉണ്ട് “
അവളുടെ നാക്കിൽ നിന്ന് ആ പേരു കേട്ടതും കിരൺ നു ചൊറിഞ്ഞു വന്നു അവൻ ദേഷ്യം കടിച്ചമർത്തി

“ആഹാ ഇവിടെ ഉണ്ടോ എന്ന ഒന്ന് കാണണമല്ലോ ”

ജെറി കള്ള ചിരിയോടെ കിരൺ നെ നോക്കി . അവൻ അപ്പോഴും ദേഷ്യത്തോടെ അക്ഷരയെ നോക്കി ഇരിക്കുവാണ്

“ഡെയ് ഡെയ് ഇങ്ങനെ നോക്കാതെ അവൾ ഉരുകി തീരും ”

“പോടാ നാറി ” കിരൺ അടുത്തിരുന്ന പത്രം എടുത്ത് ജെറിയെ എറിഞ്ഞു ..

അന്നത്തെ ദിവസം വൈകിട്ട് വരെ അക്ഷരയും ജെറിയും അവിടെ കിരൺ ന്റെയും അമ്മയുടെയും കൂടെ തന്നെ ഇരുന്നു . ഉച്ച കഴിഞ്ഞപോൾ കോളേജിൽ നിന്ന് അവരുടെ കൂട്ടുകാരും മഹേഷ് സർ ഉം ഒക്കെ കിരൺ നെ കാണാൻ വന്നിരുന്നു . എല്ലാരും പിരിഞ്ഞു വൈകിട്ട് 5 മണി ആയപ്പോൾ അക്ഷരയുടെ ഫോണിൽ വീട്ടിൽ നിന്ന് വിളി വന്നു തുടങ്ങി

“അമ്മേ ഞാൻ അപ്പോ പോയിട്ട് വരാം , നാളെ കോളേജിൽ പോയിട്ട് വൈകിട്ട് വരാമേ ”

” മതി മോളെ… മോൾ പോയിട്ട് വ ഞാൻപറഞ്ഞത് ഒന്നും മറക്കണ്ട ”

“ശരിയമ്മേ ”

അവൾ പുഞ്ചിരിച്ചുകൊണ്ട് എണീറ്റ് കിരൺ ന്റെ അടുത്ത് ചെന്ന് അവന്റെ തലയിൽ തലോടി

“ഞാൻ പോയിട്ട് വരട്ടെ ടാ ”

കിരൺ ഒന്നും മിണ്ടാതെ തല വെട്ടിച്ചു കളഞ്ഞു

അക്ഷര പുഞ്ചിരിച്ചു കൊണ്ട് തന്നെ റൂമിൽ നിന്ന് ഇറങ്ങി

പക്ഷെ അവളുടെ ഉള്ളിൽ വലിയോരു നെരിപ്പോട് ഉരുകികൊണ്ടിരുന്നത് അവളും അമ്മയും മാത്രം അറിഞ്ഞു

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കാൻ ഇരിക്കുമ്പോൾ തന്നെ അവൾക്ക് ഓമനാമ്മയുടെ കോൾ വന്നു

“ഞാൻ ദേ ഇറങ്ങി അമ്മേ , ഇപോ എത്തും ”

“അല്ല മോളെ ഞാൻ വേറൊരു കാര്യം പറയാൻ വിളിച്ചത .. നീ രാവിലെ ചോദിച്ചില്ലേ അവനെ എവിടാ കണ്ടത് ന്ന് ”

” അതേ…. ” .

“അത് ഞാൻ കണ്ടുപിടിച്ചു നീ വേഗം വീട്ടിലേക്ക് വാ “
“ഞാൻ ദെ വരുവ അമ്മേ…” അക്ഷര കാർ സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് ഓടിച്ചു

അവളുടെ അമ്മക്കും അപ്പോൾ അറിഞ്ഞിരുന്നില്ല എല്ലാം അക്ഷര അറിഞ്ഞ കാര്യം

അക്ഷരയുടെ കാർ അവളുടെ വീട് ലഷ്യമാക്കി മുന്നോട്ട് പോയി കൊണ്ടിരുന്നു

(തുടരും)

0cookie-checkഅനുഭവിക്കേണ്ടി Part 9

  • അതെന്താടി നിനക്ക്?

  • ഡിസൈർ

  • ഗ്രാമത്തിലെ ലൈംഗികത 2