അനുപമ – Part 8

“ചോറുണ്ണല്ലെ അമ്മൂ.. ”

അച്ഛമ്മയുടെ വിളികേട്ട് പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് പോയി. ഞാൻ

കുറച്ച് നേരം കൂടെ അങ്ങനെ കിടന്നു.യാതൊരു പങ്കും ഇല്ലാത്ത എനിക്ക് സ്വന്തം

നേട്ടത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ തന്ന് ഒതുങ്ങികൂടിയ അനുവായിരുന്നു എന്റെ മനസ്സ്

മുഴുവൻ.ഏഴ് ജന്മം ജനിച്ചാലും ഇതുപോലൊന്നിനെ ഇനി എനിക്ക് കിട്ടൂല.അവളെ വിട്ടു

കളയരുത് ഒരിക്കലും! ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴാണ്

അതിരയുടെ കാൾ വരുന്നത്.

“പറ പെണ്ണെ…..

ഞാൻ കട്ടിലിൽ മലർന്ന് കിടന്നു കൊണ്ട് ചോദിച്ചു.

“എവിടെയാടാ….?

“തറവാട്ടില്…

“ഉം.. ഞാൻ ചുമ്മാ വിളിച്ചതാ..ഫുഡ്‌ കഴിച്ചോ നീ.. ”

അവൾ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

“കഴിച്ചില്ല പെണ്ണെ ഞാൻ വെറുതെ കിടക്കുവാ…

എന്താടി ഒരു തപ്പി തടച്ചില്…?

അവളുടെ പരുങ്ങലോടെയുള്ള സംസാരം കേട്ട് ഞാൻ ചോദിച്ചു.

അപ്പോഴേക്കും അവളുടെ അമ്മ ഫോൺ തട്ടി പറിച്ചു വാങ്ങിയിരുന്നു.

“ഹലോ മോനെ കണ്ണാ… ”

ആ പറയൂ അമ്മേ … !

ചേച്ചി എന്ന് വിളിക്കാനാണ് വന്നതെങ്കിലും നാവിന് അതിഷ്ടപ്പെട്ടില്ല എന്ന്

തോന്നുന്നു.

“മോന് റാങ്ക് കിട്ടിയതൊക്കെ ചിന്നു പറഞ്ഞു. അമ്മേടെ വക സ്പെഷ്യൽ കൺഗ്രാറ്റ്സ് !

പിന്നേ ഞാനിപ്പോ വിളിച്ചതൊരു സഹായം ചോദിക്കാനാ? ”

“എന്താ അമ്മേ പ്രശ്നം?

ഞാൻ വളരെ സീരിയസായാണത് ചോദിച്ചത്.

“ചിന്നു ഇതുവരെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങീട്ടില്ല ഇനീം വൈകിചാൽ എങ്ങനെയാ. അപ്പൊ

ഞാൻ പറഞ്ഞു നാളെ നിന്നേം കൂട്ടി യൂണിവേഴ്സിറ്റി വരെ പോയി അത് വാങ്ങാൻ. അവൾക്കത്

പറയാൻ വല്യ കുറച്ചില്. അതാ അവള് നിന്ന് പരുങ്ങിയത്.. ”

ഒരു ചിരിയുടെ മേമ്പൊടിയോടെ അവർ പറഞ്ഞു നിർത്തി.

“ഓ അതായിരുന്നോ കാര്യം. അതിനെന്താ നാളെ പോവാം..

അമ്മ അവൾക്കൊന്ന് ഫോൺ കൊടുത്തേ…?

സത്യത്തിൽ അവരുടെ ഇൻട്രോ കണ്ടപ്പോൾ എന്തോ വല്യ വള്ളിക്കെട്ടാണോന്ന് ഞാൻ

പേടിച്ചിരുന്നു.

ഹലോ..

വീണ്ടും ആതിരയുടെ സ്വരം.

“ആങ്ങളയാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യം പറയണേൽ നാലാൾ കൂടെ

വേണം ലെ കുരിപ്പേ….

ഞാൻ ശരിക്കും ചൂടായിപ്പോയി…

“അയ്യോ അതല്ല.. ഞാൻ നിന്നെ ഉപയോഗിക്കാണെന്ന് തോന്നിയാലോന്ന് വെച്ചിട്ടാ..

അവൾ ക്ഷമാപണത്തോടെ പറഞ്ഞു..

“മ്മ്.. ശരി ശരി..നാളെ രാവിലെ പോവാം ഒരുങ്ങി നിന്നോണ്ടു.. ”

ഞാൻ ശബ്ദം ഒന്ന് മായപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

“ആ ശരി എന്നാ…

എന്റെ ഏട്ടൻ അനുചേച്ചിയെ കെട്ടിപിടിച്ചു ഉറങ്ങിക്കോ ട്ടോ. സ്വീറ്റ് ഡ്രീംസ്.. ”

മറുപടി പറയുന്നതിന് മുന്നേ അവൾ കള്ളചിരിയോടെ ഫോൺ വെച്ചു.ഒരു പുഞ്ചിരിയോടെ ഫോൺ

കട്ടാക്കി എണീക്കാനൊരുങ്ങുമ്പോൾ അനു വാതിൽ പടിയിൽ എന്നെ നോക്കി നിൽക്കുന്നു.

ചോറുണ്ണാൻ കാണാഞ്ഞിട്ടു വിളിക്കാൻ വന്നതാണെന്ന് ആ നിൽപ്പും ഭാവവും കണ്ടപ്പോൾ

എനിക്ക് മനസ്സിലായി.

“ആരായിരുന്നു ഫോണില് ”

അവൾ അധികാരഭാവത്തോടെ ചോദിച്ചു..

“ആരാണെങ്കിലും നിനക്കെന്താ,

എല്ലാം അറിയണോ?

ഞാൻ ദേഷ്യം അഭിനയിച്ചു..

ഒട്ടും പ്രതീക്ഷിക്കാതെ അത് കേട്ടതും പെണ്ണിന്റെ മുഖം വാടി പ്പോയി.. അവൾക്കത്

നല്ലോണം ഫീൽ ആയിട്ടുണ്ട്..

“അല്ല… ഞാൻ ചോദിച്ചൂന്നെ

ഒള്ളൂ സോറി … ”

എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് പോവാനൊരുങ്ങിയ അവളെ ഞാൻ കൈ പിടിച്ച് വലിച്ച്

എന്നിലേക്ക് ചേർത്തു..

എന്നെ നോക്കാൻ അവൾക്ക് ചെറിയ ബുദ്ധിമുട്ടുള്ളതായിട്ട് തോന്നി.

“അപ്പോഴേക്കും വാടിയോ..

ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ”

“അത് സാരല്ല, വന്നേ കഴിക്കാം “

ചമ്മലോടെ പറഞ്ഞു കൊണ്ട് അവളെന്നെ പിടിച്ച് വലിച്ചു.

“പോവല്ലേ.. ആതിരയാണ് വിളിച്ചേ

അവൾക്ക് സെര്ടിഫിക്കറ്റ് വാങ്ങാൻ എന്നോട് കൂടെ ചെല്ലാൻ പറ്റുവൊന്ന്. ഞാൻ ചെല്ലാന്ന്

പറഞ്ഞു.ഞാൻ പൊക്കോട്ടെ…

“ഞാൻ പോണ്ടാന്ന് പറഞ്ഞാൽ പോവാതിരിക്കോ?

ഇത്തവണ നിറഞ്ഞ പുഞ്ചിരിയോടെയാണവളതു ചോദിച്ചത്..

“എന്താ സംശയം..

എന്റെ അമ്മൂട്ടി എന്ത് പറഞ്ഞാലും ഞാൻ കേൾക്കും !

അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് അത് പറഞ്ഞപ്പോൾ പെണ്ണിന് നല്ലോണം

ബോധിച്ചു.കഴുത്തിലൂടെ കയ്യിട്ട് അവളെന്റെ കണ്ണിലേക്കു ഉറ്റുനോക്കി.

“നാട്ടുകാര് പെൺ കോന്തൻ എന്ന് വിളിക്കും.. ”

അവൾ ചിരിയോടെ പറഞ്ഞു.

“ആര് എന്ത് മൈര് പറഞ്ഞാലും.. എനിക്കൊന്നും ഇല്ലാ..

നീ എന്റെ നല്ലതിന് വേണ്ടിയെ എന്തും പറയൂ എന്നെനിക്കറിയാം… ”

“തോന്ന്യാസം പറയരുതെന്ന് പറഞ്ഞിട്ടില്ലേ.. ”

കൈത്തണ്ടയിൽ അമർത്തിയുള്ള നുള്ള് കൊണ്ട്

ഞാൻ എരിവലിച്ചു.എനിക്ക് വേദനിക്കുന്നുവെന്ന് കണ്ടപ്പോൾ അവൾ കയ്യെടുത്തു പിന്നെ

അവിടെ തഴുകാൻ തുടങ്ങി.

“എന്റെ കുട്ടി തോന്ന്യാസം ഒന്നും പറയരുത് ട്ടോ . നമ്മടെ വാക്കുകൾ ആണ് നമ്മടെ

സംസ്കാരം.!

“ഓ ശരി വല്യമ്മേ..

വന്നേ വിശക്കുന്നു.. ”

ഞാനവളേം വലിച്ച് കഴിക്കാൻ പോയി.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ സ്നേഹപ്രകടനങ്ങൾ എല്ലാം ഒഴിവാക്കി. അച്ഛമ്മക്ക്

സംശയം തോന്നരുതല്ലോ.. എന്നാലും അച്ഛമ്മ എണീറ്റു പോയ ഗ്യാപ്പിന് അവളൊരു ഉരുളയുരുട്ടി

എന്റെ വായിൽ വെച്ചു തന്നു. കുറെ ദിവസമായിട്ടുള്ള പതിവാണത്. അവളുടെ പ്ലേറ്റിലെ ഒരു

ചോറുരുളഎനിക്കുള്ളതാണ്.ഞാൻ തിരിച്ചും കൊടുക്കണം അല്ലെങ്കിൽ പിന്നെ അന്നത്തെ ദിവസം

നോക്കണ്ട.ഭക്ഷണം കഴിഞ്ഞ് രണ്ടു പേരും കിടന്നു.അവളെ കട്ടിലിലേക്ക് ചാരി ഇരുത്തി ഞാൻ

മടിയിൽ തലവെച്ചു കിടന്നു.അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സ്കൂളിൽ പഠിച്ചപ്പോൾ

ഉള്ള കാര്യങ്ങളും തമാശകളും ഒക്കെ.ഓരോ കഥക്കനുസരിച്ചും അവളുടെ മുഖത്ത് ഭാവങ്ങൾ

മിന്നി മറയുന്നുണ്ട്. അവളെതന്നെ നോക്കി കിടന്നെങ്കിലും അവള് പറഞ്ഞതൊന്നും

കേട്ടില്ല. മഴ പെയ്തു തോർന്ന പോലെ അവളുടെ കഥ പറച്ചിൽ അവസാനിച്ചപ്പോൾ ഞാൻ സംസാരിച്ചു

തുടങ്ങി.

“അല്ല നാളെ ഞാൻ എന്ത് വേണമെന്ന് പറഞ്ഞില്ല ഇതുവരെ…

“അതിലിപ്പോ ഇത്ര ചോദിക്കാനെന്താ, എന്തായാലും പോണം.. !”

“ഇങ്ങള് മുത്താണ് ബേബി ചേട്ടാ”

ഞാനവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ പാൽപ്പല്ലുകൾ കാട്ടി.

“പിന്നേ ഇങ്ങനെ കിടന്നാ മതിയോ. നോക്കണ്ടേ…?

ഞാൻ ഒട്ടും വഴങ്ങാത്ത ശൃംഗാര ഭാവം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു.

“നോക്കി കിടക്കെ ഒള്ളൂ..

ഒന്നും നടക്കൂല !

അവൾ മുഖം വെട്ടിച്ചു.

“അതെന്താ ഇപ്പൊ അങ്ങനെ…?

ഞാൻ നിരാശയോടെ ചോദിച്ചു.

“ആ ഇപ്പൊ ഇങ്ങനെയാണ്..

കല്യാണം കഴിയുന്ന വരെ ഒരേർപ്പാടും വേണ്ടാന്ന് അമ്മ പറഞ്ഞിട്ടുണ്ട് !”

“ഓ സ്വന്തം കാര്യം സാധിച്ചെടുത്തല്ലോ ഉച്ചക്ക്..

അപ്പൊ ഇതൊന്നും ഓർമ ഉണ്ടായിരുന്നില്ലേ…?

ഞാൻ ദേഷ്യത്തോടെ അവളെ നോക്കിപറഞ്ഞു.

അത് കേട്ടതും അവളുടെ മുഖത്തെ ഫിലമെന്റ് അടിച്ചു പോയി.ഒരു നിമിഷം എന്തോ ആലോചിച്ചു

കൊണ്ട് അവൾ ടോപ് പൊക്കി തലവഴി ഊരാനൊരുങ്ങിയപ്പോൾ ഞാൻ തടഞ്ഞു.അവളുടെ മടിയിൽ

നിന്നെണീറ്റ് അവളെ കിടത്തി ആ മാറിലേക്ക് മുഖം പൂഴ്ത്തി ഞാൻ മുറുക്കെ കെട്ടിപിടിച്ചു

അവൾ എന്നെയും.

“എനിക്ക് ദേ ഇങ്ങനെ കിടന്ന മതി വേറൊന്നും വേണ്ടാ.. ഇത് പറ്റില്ലാന്നു പറഞ്ഞാൽ എന്റെ

വിധം മാറും.. ”

മാറിൽ മുഖമിട്ടുരച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ ചെറുചിരിയോടെ എന്നെ മാറിലേക്ക്

അമർത്തിയണച്ചു.

“അമ്മേടെ കുറുമ്പൻ ഉറങ്ങിക്കോട്ടോ..!

എന്റെ തലയിൽ തഴുകിക്കൊണ്ടവൾ പറഞ്ഞു.

ഓ ഇന്ന് അമ്മ മോഡ് ഓൺ ആണ് അപ്പൊ ഇനി വേറൊന്നും നോക്കണ്ടാ… അവശേഷിച്ചിരുന്ന ഒരു തരി

പ്രതീക്ഷയും അസ്ഥാനത്തായതിന്റെ നിരാശയിൽ ഞാനാ മാറിലേക്ക് മുഖം പൂഴ്ത്തി

ഉറക്കത്തിലേക്ക് വീണു.

“എണീറ്റെ ആതിര കാത്തിരിക്കും….

അവളാണ് രാവിലെ എന്നെ വിളിച്ചുണർത്തിയത്.

ഉറക്കച്ചടവിലായിരുന്ന എന്നേ ഉന്തിതള്ളി പല്ലു തേക്കാൻ വിട്ടിട്ട് അവൾ

അടുക്കളയിലേക്ക് പോയി.ചായ കുടിച്ച് ഡ്രസ്സ്‌ മാറിയപ്പോഴേക്കും അവൾ പിടിച്ചിരുത്തി

മുടി ചീകി തന്നു നെറ്റിയിൽ ചന്ദനക്കുറിയും വരച്ചു.

“ഒരു മുത്തം തരാൻ പാടില്ലാന്നൊന്നും അന്റെ അമ്മ പറഞ്ഞിട്ട്ണ്ടാവൂലല്ലോ ”

അവളുടെ അനുവാദമില്ലാതെ കവിളിൽ ചുണ്ടമർത്തി ഞാൻ പറഞ്ഞു..

“മൊയ്തൂട്ടി ഹാജി ചെന്നെ.. ആ പെണ്ണ് കാത്തിരിക്കും.!

കവിളത്തു കൊടുത്തത് ചുണ്ടിൽ തിരിച്ചു തന്ന് അവൾ ചിരിയോടെ പറഞ്ഞു.

“സൂക്ഷിച്ചു പോണേ ….

അച്ഛമ്മയുടെ സാന്നിധ്യം വകവെക്കാതെ അവൾ വിളിച്ചു പറഞ്ഞു.അത് കേട്ട് അച്ഛമ്മ അവളോട്

എന്തൊക്കെയോ ചോദിക്കുന്നത് ഞാൻ ബൈക്കിന്റെ മിററിലൂടെ കണ്ടു.

ഈയിടെയായി അവളെ പിരിഞ്ഞിരിക്കാൻ തന്നെ എനിക്ക് വല്യ ബുദ്ധിമുട്ടാണ്.അവളൊരു ലഹരിയായി

എന്നെ എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.ആതിരയുടെ വീട്ടില് എത്തിയപ്പോൾ അവൾ ചായ

കുടിക്കുന്നെ ഒള്ളൂ.വേണ്ടാന്ന് പറഞ്ഞിട്ടും എന്നെ നിർബന്ധിച്ചു രണ്ടിഡ്ഡലി

കഴിപ്പിച്ചു അവളുടെ അമ്മ.ചായ കുടി കഴിഞ്ഞ് രണ്ടു പേരും ഇറങ്ങി.അപ്പോഴാണ്

ലച്ചുവിനോടൊന്ന് പറഞ്ഞേക്കാം എന്ന് എനിക്ക് തോന്നിയത്. ആരൊക്കെ വന്നാലും ലച്ചുവിനെ

മറക്കുന്നത് നന്ദി കേടിലുപരി ചെറ്റത്തരം ആണ്. സാധാരണ ഒരമ്മ മകൻ ബന്ധത്തെക്കാൾ

എത്രയോ തീവ്രമാണ് ഞങ്ങളുടെ ബന്ധം.

“എന്താടാ.. വരുന്നില്ലേ ഇങ്ങോട്ട്..?

പതിവിനു വിപരീതമായി കക്ഷി സീരിയസാണ്‌..

“അത് വേറൊരു കാര്യം ണ്ട് അമ്മേ..

സ്റ്റാർട്ടിങ് കിട്ടാതെ ഞാൻ തപ്പിത്തടഞ്ഞു..

“എന്ത് കാര്യം..?

മറുതലക്കൽ മാതാശ്രീ കുതുകിയായി..

“നമ്മടെ ആതിര ഇല്ലേ….

“നമ്മടെ അല്ല നിന്റെ ആതിര..

ആ ബാക്കി പറ…

ലച്ചു ഇടക്ക് കയറി എന്നെ തളർത്തി. ആതിരയാണെങ്കിൽ എന്റെ തൊട്ടടുത്ത്‌ ബൈക്കിൽ ചാരി

നിൽപ്പുണ്ട്.

“ആതിരക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ ഒന്ന് യൂണിവേഴ്സിറ്റി വരെ പൊക്കോട്ടെ?

ഞാൻ വിനയം വാരിവിതറി.

അതിന് എന്റെ ഊഹം ശരിയാണെങ്കിൽ എന്റെ മോനിപ്പോ ഒരുങ്ങി കെട്ടി അവളുടെ വീട്ടില്

എത്തിക്കാണും.

എന്ത് പ്രഹസനാണ് സജീ…

ലച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞു.

“എന്നാലും എന്റെ ലച്ചൂനോട് പറയാതെ ഞാൻ പോവോ..

ഞാൻ പൊയ്ക്കൊട്ടെ?

ഇപ്രാവശ്യം ഞാനല്പം സീരിയസായാണ് ചോദിച്ചത്.സംഗതി കുളമായോ എന്ന മട്ടിൽ ആതിര എന്നെ

നോക്കുന്നുണ്ടായിരുന്നു..

“ഉം.. ശരി ശരി.. വേഗം പോയിട്ട്

വാ. ഇന്നിവിടെ ചിലരൊക്കെ വരുന്നുണ്ട്… ”

ലച്ചു കനത്തിൽ പറഞ്ഞു.

“അതാരാ അമ്മാ..?

“പോയിട്ട് വാ ചെക്കാ.. !

അതോടെ ഞാൻ ഫോൺ വെച്ചു. അവളെയും കൂട്ടി ഇറങ്ങി.അവൾ തൊട്ടടുത്ത്‌ തന്നെയാണ്

ഇരുന്നതെങ്കിലും അവൾ എന്നെ പിടിക്കുന്നൊന്നും ഇല്ലാ എന്ന് ഞാൻ ശ്രദ്ധിച്ചു.

“എന്താ ചിന്നൂ ഒന്നും മിണ്ടാത്തെ അല്ലെങ്കിൽ നിന്റെ വായടഞ്ഞ നേരം ഇല്ലല്ലോ.. ”

രണ്ടു പേർക്കും ഇടയിലുള്ള സ്റ്റാർട്ടിങ് ട്രബിൾ മറികടക്കാൻ ഞാൻ തന്നെ മെനക്കെട്ടു.

“ഒന്നും ഇല്ലാ.. ഇപ്പൊ എന്തോ പഴയ പോലെ പറ്റണില്ല… ”

അവൾ പതിയെ പറഞ്ഞു..

അതെന്തു പറ്റി..?

“അല്ല ഒന്നൂല്ല. പണ്ടത്തെ പോലെ അല്ലല്ലോ. ഇപ്പൊ എന്റേട്ടനല്ലേ..

ഇത്തിരി ബഹുമാനൊക്കെ വേണ്ടേ.?

അവൾ കുസൃതിയോടെ പറഞ്ഞു.

അതിനു മറുപടി പറയാതെ ഞാൻ പിറകിലേക്ക് കൈ നീട്ടി അവളുടെ കൈ വലിച്ച് എന്നിലേക്ക്

വലിച്ചടുപ്പിച്ചു.ക്ഷണത്തിനു കാത്തിരുന്ന പോലെ അവൾ എന്റെ വയറിനു ചുറ്റും കൈ ചുറ്റി

ഒട്ടിയിരുന്നു എന്റെ തോളിലേക്ക് തല വെച്ചു. അത്രക്കങ്ങോട്ട് ഞാൻ

പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

“ചിന്നൂട്ടീ…

അവളുടെ കയ്യിൽ തഴുകിക്കൊണ്ട് ഞാൻ പതിയെ വിളിച്ചു…

ഉം..

അവളൊന്ന് മൂളിയതേ ഒള്ളൂ..

“നീ ഒരുമാതിരി സെന്റി പെങ്ങൾ ആയിപ്പോവുന്നുണ്ട് ട്ടോ. നമുക്ക് ടിക് ടോക്കിലെ പ്പോലെ

ആയാ മതി. ഈ ചൂലെടുത്ത്‌ പുറത്തെറിഞ്ഞിട്ട് ഒരു പാട്ടുണ്ടല്ലോ… വാവാ ഡിയറ് ബ്രദറ്..

അതൊക്കെ ബാക്ക്ഗ്രൗണ്ടില് കൊടുത്ത്…. ഏത്..?

അത് കേട്ടതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ തോളിൽ കീഴ്ത്താടി കുത്തി എന്നെ

ചുറ്റി വരിഞ്ഞ് അവളിരുന്നു. പതിയെ പെണ്ണ് ഉഷാറാവാൻ തുടങ്ങി. ഓരോന്ന് പറയാനും

ചിരിക്കാനും തുടങ്ങി.ഇടക്ക് അവൾ തനി പെങ്ങളായി ഉപദേശങ്ങളും തരാൻ തുടങ്ങി. അങ്ങനെ

അവിടെ എത്തിയതേ അറിഞ്ഞില്ല.യൂണിവേഴ്സിറ്റി കാമ്പസിൽ എത്തുമ്പോൾ സമയം പതിനൊന്നു

മണിയായിരുന്നു.പ്രതീക്ഷിച്ചതിലും അധികം ആളുകളെ അവിടെ കണ്ടതോടെ അവൾ എന്റെ കയ്യിലെ

പിടുത്തം മുറുക്കി.

“നീ ആദ്യായിട്ടാണോ ഇവിടെ…?

അവളുടെ എക്സ്പ്രഷൻ കണ്ട് ഞാൻ ചോദിച്ചു..

“ഉം.. വരേണ്ട ആവശ്യം ഒന്നും ണ്ടായിട്ടില്ലല്ലോ..?

കാമ്പസിലെ ആ നിൽപ്പ് എന്നെ പഴയ പല കാര്യങ്ങളും ഓർമിപ്പിച്ചു. ഡിഗ്രിക്ക് പഠിക്കുന്ന

സമയത്ത് ഇവിടെ ഒരു ഹോസ്റ്റൽ സമരം നടന്നിരുന്നു. അന്ന് എസ് എഫ് ഐ ക്ക് വേണ്ടി അതിൽ

പങ്കെടുക്കാൻ എന്നും വരുമായിരുന്നു. അങ്ങനെ യൂണിവേഴ്സിറ്റിയുടെ മുക്കും മൂലയും

മനഃപാഠമാണ്.കോളേജ് ടൈമിൽ ഒക്കെ സംഘടന പ്രവർത്തനം ഒരാവേശമായിരുന്നു.പിന്നേ പിന്നെ

അത് തണുത്തു. പെൺകുട്ടികളുടെ മുന്നിൽ പട്ടിഷോ കാണിക്കാനായിട്ട് ചില അവന്മാർ

സംഘടനയിൽ കയറിക്കൂടി. കോളേജ് ആയതു കൊണ്ട് ആരെയും വെറുപ്പിക്കാൻ പറ്റില്ലല്ലോ

നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും. അതോടെ ഞാൻ നൈസ് ആയിട്ട് വലിഞ്ഞു. എന്നാലും

സെക്കൻഡ് ഇയറിൽ മാഗസിൻ എഡിറ്ററൊക്കെ ആയിരുന്നു.നല്ല രസമായിരുന്നു ആ കാലഘട്ടം. ഓരോ

വർഷവും വരുന്ന ജൂനിയർ പെൺകുട്ടികളെ ചാക്കിട്ടു പിടിക്കാൻ നടക്കുന്ന സീനിയേഴ്സ്,

വെൽകം പാർട്ടി എന്ന പേരിൽ നടത്തുന്ന റാഗിംഗ്, ആർട്സ്, കോളേജ് ഡേ, വിക്ടറി ഡേ.

അങ്ങനെ എന്തെല്ലാം ഓർമ്മകൾ !.കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ ക്ലാസ്സിലെ

ഒരുമാതിരിപ്പെട്ട ചെക്കന്മാർക്കും പ്രേമം ഉണ്ടായിരുന്നു. മിക്കതും റ്റൂ വേ

തന്നെ.എല്ലാവരും എന്നെ നിര്ബന്ധിക്കുമായിരുന്നു. ഏതെങ്കിലും ഒന്നിനെ പ്രപ്പോസ്

ചെയ്യാൻ. ഞാൻ കേൾക്കാതിരുന്നപ്പോൾ പിന്നെ അത് പരിഹാസമായി മാറി. അവരോട് പറയാൻ

പറ്റുവോ എന്റെ ചെറിയമ്മയെ ആണ് ഞാൻ സ്നേഹിക്കുന്നത് എന്ന്?. കൂട്ടുകാർ എല്ലാം

കാമുകിമാരുമായി സൊള്ളികൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ ഫോണിൽ ഉണ്ണിമാമയുടെ കല്യാണ

ആൽബത്തിൽ നിന്നും എടുത്ത ഫോട്ടോയിൽ അമ്മുവിനേം നോക്കി ഇരിക്കുമായിരുന്നു. അന്ന്

കൊട്ടിഘോഷിക്കപ്പെട്ട പല കോളേജ് പ്രണയങ്ങളും എന്റെ മുന്നിൽ തകർന്നു വീഴുന്നത് ഞാൻ

കണ്ടതാണ്. എന്നാൽ അന്ന് ഞാൻ മനസ്സിൽ മാത്രം താലോലിച്ച എന്റെ പെണ്ണിന്റെ മാറിൽ

തലവെച്ചാണ് ഞാനിപ്പോൾ ഉറങ്ങാറ്.കാലം എത്ര നന്നായിട്ടാണ് എന്നെ

സാന്ത്വനിപ്പിക്കുന്നത്.

ഭൂതകാല സ്മൃതികളിൽ നിന്ന് ഞാൻ പുറത്ത് വന്നത് ചിന്നു

എന്നെതട്ടിവിളിച്ചപ്പോഴാണ്.പിന്നെ ഞങ്ങൾ നേരെ പോയത് എക്സാം കോൺട്രോളറുടെ

അടുത്തേക്കാണ്. ഓൺലൈൻ ആയി അപ്ലൈ ചെയ്തിരുന്നതിനാൽ അധികം ചീയാതെ കാര്യം നടന്നു.

അവിടുന്ന് പോരുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറി. അപ്പോഴാണ് അമ്മുവിന്റെ റാങ്കിന്റെ

കാര്യം ഞാൻ അവളോട് പറയുന്നത്.. അത് കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ വായപൊളിച്ചു.

“എനിക്കൊന്നും ഇത് നടക്കൂല ഏട്ടാ ഞാൻ നിർത്താൻ പോവാ”

അവൾ സ്വല്പം നിരാശയോടെ പറഞ്ഞു.

“ഒക്കെ നടക്കും ഇനി എന്റെ ചിന്നൂസിനെ പഠിപ്പിച്ചു ജോലി ആക്കീട്ടെ എനിക്ക് വേറെ

എന്തും ഒള്ളൂ. ”

ഞാനവളുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം തെളിഞ്ഞു.

സത്യത്തിൽ കഷ്ടമാണ് അവളുടെ കാര്യം. വളരെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചതാണ്. പിന്നെ ആ

അമ്മ തയ്യൽ മെഷീൻ ചവിട്ടീട്ടാണ് ആ കുടുംബം കഴിയുന്നത്. പിന്നെ ഭാഗ്യവശാൽ

അമ്മാവന്മാരൊക്കെ നല്ല സപ്പോർട്ടാണ്. അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്ന സമയത്താണ്

അമ്മുവിന്റെ കാൾ വരുന്നത്..

“പറയെട കുട്ടാ…..

ഞാൻ ഫോണെടുത്തുകൊണ്ട് പറഞ്ഞു.

എവിടെത്തി നിങ്ങള്?.

പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

“ഞങ്ങള് ദേ എത്തി. മാക്സിമം ഒരു മണിക്കൂർ..

“വേറൊന്നും വിചാരിക്കല്ലേ ട്ടോ

എനിക്ക് കാണാഞ്ഞിട്ട് വല്ലാത്തൊരു ശ്വാസം മുട്ടല്.അതോണ്ട് വിളിച്ചതാ…. ”

അവൾ ദയനീയമായി പറഞ്ഞത് കേട്ട് എനിക്കും ആകെ വല്ലാതായി.

“ഏട്ടൻ വേഗം വരാട്ടോ. വാവ നല്ല കുട്ടിയായിട്ട് പോയി ഭക്ഷണം കഴിച്ചേ… അപ്പോഴേക്കും

ഏട്ടൻ എത്തും.. ഉമ്മാഹ്… ”

ഞാൻ കൊഞ്ചിക്കൊണ്ട് പറയുന്നത് കേട്ട് ആതിര അതിശയത്തോടെ എന്നെ

നോക്കുന്നുണ്ടായിരുന്നു.

“ദേ തേൻ ഒലിക്കുന്നു…

തുടച്ചു കള..

ഫോൺ വെച്ചപ്പോൾ എന്നെ കളിയാക്കിക്കൊണ്ട് അവൾ ചിരിച്ചു.

“ഓ ഞാൻ സഹിച്ചു.. “

ഞാനവളുടെ തലക്ക് പിടിച്ച് തള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു..

“ഒത്തിരി ഇഷ്ടാണല്ലേ അനു ചേച്ചിയെ?

അവൾ സീരിയസായി ചോദിച്ചു.

“പിന്നേ എന്നേക്കാൾ കൂടുതൽ.. !

അത് പറഞ്ഞപ്പോൾ എന്റെ മുഖത്ത് ഞാനറിയാതെ ഒരു നനുത്ത പുഞ്ചിരി വിടർന്നു .

“കൊറച്ചു സ്നേഹം എനിക്കും വേണംട്ടോ ”

അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…

“നീയെന്റെ പുന്നാര പെങ്ങളല്ലേ.. !

ഞാനവളുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

“ഞാനാലോചിക്കുവായിരുന്നു കഴിഞ്ഞ ആഴ്ച വരെ വെറും ഫ്രെണ്ട്സ് ആയിരുന്ന നമ്മളിപ്പോ

ഏട്ടനും അനിയത്തീം ആയി.എത്ര പെട്ടന്നാല്ലേ.. ”

അവൾ നിഷ്കളങ്കമായി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഉം.. ശരിയാ. പക്ഷെ ഒന്ന് നിനക്ക് ഞാൻ ഉറപ്പ് തരാം. പകല് അനിയത്തികുട്ടീന്നു

വിളിച്ചു കൊഞ്ചിച്ച് രാത്രി ഏത് ഡ്രെസ്സാ ഇട്ടിരിക്കുന്നെന്ന് ചോദിക്കുന്ന ടൈപ്പ്

ആങ്ങളയല്ല ഞാൻ.!

ശരിക്കും ഇഷ്ടാണ് എനിക്കെന്റെ ചിന്നൂട്ടിയെ.. ”

അതിനു മറുപടിയെന്നോണം അവൾ കണ്ണീർ പൊഴിച്ച്കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.ഇനിയും

ആ സീൻ നീട്ടികൊണ്ട് പോണ്ടാന്ന് കരുതി ഞാൻ പെട്ടന്ന് കഴിച്ച് പൈസയും

കൊടുത്തിറങ്ങി.കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് പെണ്ണിന് റാങ്ക്

കിട്ടീട്ട്ഒന്നുംവാങ്ങികൊടുത്തില്ലല്ലോന്ന് ഞാൻ ഓർത്തത്. എന്ത് വാങ്ങും.. ഞാൻ

ആലോചിച്ചുകൊണ്ട് വണ്ടി ഓടിച്ചു കൊണ്ടിരുന്നു..

“ഡീ… ”

ഒരുത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ ആതിരയെ വിളിച്ചു. അപ്പോഴേക്കും എന്റെ തോളിൽ

തലവെച്ചു പെണ്ണ് ചെറുതായി മയങ്ങിയിരുന്നു

“എന്താ കോന്താ ഒറങ്ങാനും സമ്മതിക്കൂലെ…?

അവൾ കുറുമ്പൊടെ എന്നെ നോക്കി..

“എടീ അമ്മൂനൊരു ഗിഫ്റ്റ് വാങ്ങണ്ടേ?

“പിന്നെ വേണ്ടേ..?

അവൾ എടുത്തടിച്ച പോലെ ചോദിച്ചു.

“എന്ത് വാങ്ങും? എനിക്കൊന്നും തോന്നുന്നില്ല.. എന്തേലും ഒരൈഡിയ പറ ദജ്ജാലെ.. ”

ഞാൻ മിററിലൂടെ അവളെ നോക്കി പല്ലു കടിച്ചു.

“ഡ്രസ്സ്‌ ഉണ്ടോ.. ചേച്ചിക്ക്..?

അവൾ സീരിയസായി ചോദിച്ചു..

“ഡ്രസ്സ്‌ ഒക്കെ ചീപ്പായി പോവൂലെ പെണ്ണെ..?

ഞാൻ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ ആലോചനയിലാണ്ടു.

“എന്നാപ്പിന്നെ ഒരു ഓർണമെന്റ് വാങ്ങികൊടുക്ക്.. !

“അതിനുള്ള പൈസ ഒന്നും എന്റേൽ ഇല്ലാ കുരിപ്പേ. പിന്നെ സ്വർണം ഒക്കെ വാങ്ങുമ്പോൾ

അത്യാവശ്യം കനത്തില് വാങ്ങണ്ടേ..?

“ആ അതും ശരിയാ..

നീ ഒരു കാര്യം ചെയ്യ് ചേച്ചിയോട് തന്നെ ചോദിക്ക്”

ചിന്നു സീരിയസായി നിർദ്ദേശം മുന്നോട്ടു വെച്ചു.

“അത് ശരിയാണല്ലോ.. സർപ്രൈസ് നടക്കൂല എന്നല്ലേ ഒള്ളൂ…

ഞാൻ വണ്ടി സൈഡിലേക്കൊതുക്കി അവളെ വിളിച്ചു..

“എത്താറായോ..?

ഫോണെടുത്തതും അവൾ അക്ഷമയോടെ ചോദിച്ചു..

“ഇപ്പോ എത്തും.കുഞ്ഞൂന് റാങ്ക് കിട്ടിയെന് എന്താ ഗിഫ്റ്റ് വേണ്ടേ.?

“പറയട്ടെ..

അവൾ മടിച്ചു കൊണ്ട് ചോദിച്ചു..

“ധൈര്യായിട്ട് പറഞ്ഞോ..

ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..

“ഈ റോഡ് സൈഡില് പൈനാപ്പിളും നെല്ലിക്കേം ഒക്കെ ണ്ടാവൂലെ കുപ്പീലിട്ട് വെച്ചത് രണ്ട്

നെല്ലിക്കേം മൂന്ന് പൈനാപ്പിളും വേണം അമ്മൂന് !

അവൾ സീരിയസായി പറഞ്ഞു നിർത്തി.

“ആഹ് ബെസ്റ്റ്.”

അവളുടെ ആഗ്രഹം കേട്ട് ചിന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. ഫോൺ കട്ടാക്കി ഞാനും ആ

ചിരിയില് പങ്ക് ചേർന്നു.

ചിരി കഴിഞ്ഞ് ഫോൺ പോക്കറ്റിൽ ഇട്ടപ്പോഴാണ് എനിക്ക് ആ ഐഡിയ മിന്നിയത്. ഒരു ഫോൺ

വാങ്ങിച്ചു കൊടുക്കാം അവളുടെ അടുത്തുള്ളത് സാംസങിന്റെ പഴയ ജെ വൺ ആണ്. അതിന്റെ

മൃതപ്രായം എന്നെ കഴിഞ്ഞതാണ്. വാട്സ്ആപ്പ് തുറന്നാൽ പോലും ഹാങ്ങ്‌ ആവുന്നത് എത്ര തവണ

കണ്ടിരിക്കുന്നു

എന്റെ മോനുള്ള അവസാനത്തെ പോക്കറ്റ് മണിയാണ് ഇനി മര്യാദക്ക് ജോലിയെടുത്ത്‌ എന്നെ

പോറ്റിക്കോളണം എന്ന് പറഞ്ഞു ലച്ചു എടിഎം കാർഡ് തന്നിട്ടുണ്ട്.ആ ധൈര്യത്തിലാണ് ഈ

കളിയൊക്കെ.

ഒട്ടും സമയം കളയാതെ ഞാൻ ചിന്നുവിനെയും കൂട്ടി മൊബൈൽ ഷോപ്പിലേക്ക് കയറി.റിയൽമി 6 ആണ്

വാങ്ങിയത്. എനിക്ക് വാങ്ങണം എന്നാഗ്രഹിച്ച ഫോൺ ആയിരുന്നു.അതുകൊണ്ട് അവൾക്കും അത്

തന്നെ വാങ്ങി.പതിനയ്യായിരം രൂപയോടടുത്തായി.അവിടുന്ന് ഇറങ്ങി നേരെ കേറിയത് കസവു

കേന്ദ്രയിലാണ്.

“ഡ്രസ്സ്‌ കൂടെ വാങ്ങാം..

നീ സെലക്ട്‌ ചെയ്താ മതി.. ”

ചിന്നുവിനെ നോക്കി അത് പറഞ്ഞപ്പോൾ അവൾ ആവേശത്തോടെ കൂടെ വന്നു..

“ഇത് നോക്കിക്കെ ഏട്ടാ

സൂപ്പറല്ലേ..

കേറിയ പാടെ ചിന്നു നേരെ ഒരു ചുരിദാറിൽ തൊട്ടുഴിഞ്ഞുകൊണ്ട് ചോദിച്ചു.നീല നിറത്തിൽ

മനോഹരമായ വർക്കുകൾ ഉള്ള അതെനിക്കും ഇഷ്ടപ്പെട്ടു.

ഇതെടുത്തോളു..

ഞാൻ സെയിൽസ് ഗേളിനോടായി പറഞ്ഞു.

അതിനും മൂവായിരത്തിലേറെ ആയി.പാക്ക് ചെയ്ത് വാങ്ങി ബില്ലടച്ചു ഞങ്ങൾ ഇറങ്ങി.റോഡ്

സൈഡിൽ നിന്ന് പൈനാപ്പിൾ വാങ്ങാനും മറന്നില്ല.രണ്ട് മണിയായപ്പോഴേക്കും ഞങ്ങൾ അവളുടെ

വീട്ടിൽ എത്തി.ബൈക്കിൽ നിന്നിറങ്ങി അവൾ ചുരിദാറിന്റെ കവർ എന്റെ നേരെ നീട്ടി.

“അത് നിനക്ക് വാങ്ങിച്ചതാ..

നീ സമ്മതിച്ചില്ലെങ്കിലോ ന്ന് വെച്ചിട്ടാ അമ്മുവിനാണെന്ന് പറഞ്ഞത്.”

ഞാൻ ചിരിയോടെ പറഞ്ഞു കവർ അവളെ തന്നെ തിരിച്ചേൽപ്പിച്ചു. അതൊട്ടും

പ്രതീക്ഷിക്കാത്തതിന്റെ ഒരു അമ്പരപ്പോടെ അവൾ കവർ വാങ്ങി.

“എന്തിനാ കണ്ണാ ഇവൾക്കിപ്പോ

ഡ്രെസ്സൊക്കെ വെറുതെ കാശ് കളയാൻ !

അവളുടെ അമ്മ പരിഭവം നടിച്ചു

കൊണ്ട് പറഞ്ഞു.

“ഇവൾക്കല്ലാതെ ആർക്കാ ഞാൻ ഇതൊക്കെ വേടിച്ചു കൊടുക്കുന്നെ അമ്മേ. എന്റെ കാന്താരി

പെങ്ങളല്ലേ ഇവള്… !

ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് തിരിച്ചു.

“ഒരേട്ടനു വേണ്ടി ഇവളും ഒരാൺകുട്ടിയെ ഞാനും വല്ലാണ്ട് ആഗ്രഹിച്ചിരുന്നു.ഇപ്പൊ

കിട്ടിയല്ലോ എന്തായാലും…. ”

അവർ സെന്റി അടിക്കാൻ തുടങ്ങിയപ്പോ ഞാൻ നൈസ് ആയിട്ട് വലിഞ്ഞു.നേരെ തറവാട്ടിലേക്ക്

തന്നെയാണ് പോയത്.വണ്ടിയുടെ ശബ്ദം കേട്ട് അമ്മു ആദ്യം തന്നെ ഉമ്മറത്തു

ഹാജരായിരുന്നു.

“പൈനാപ്പിൾ വാങ്ങീലെ…?

ഉമ്മറത്തേക്ക് കയറിയതും അവൾ തിരക്കി..

“പൈനാപ്പിളൊക്കെ വാങ്ങി ഒരുമ്മ തന്നാലേ തരൂ… “.

“സ്സ് അമ്മ കേക്കും ചെക്കാ… “

അവളെന്റെ വായപൊത്തി പരിഭ്രമത്തോടെ ഉണ്ടക്കണ്ണുരുട്ടി.

അതോടൊപ്പം ആ നനുത്ത ചുണ്ടുകളുടെ സ്പർശം എന്റെ കവിളിൽ പതിഞ്ഞു.പിന്നെ പിറകിൽ

പിടിച്ചിരുന്ന പൈനാപ്പിളിന്റെ കവർ തട്ടിപറിച്ചതും അത് കെട്ടഴിച്ച് ഒരെണ്ണം

വായിലേക്കിട്ടതും ഞൊടിയിടയിൽ കഴിഞ്ഞു. ഒരെണ്ണം അച്ഛമ്മക്ക് കൊടുത്തിട്ട്

ഒന്നെടുത്തു എന്റെ നേരെ നീട്ടി.

“വേണ്ടാ നീ തിന്നാ മതി..

അവളുടെ ആക്രാന്തം കണ്ട് ഞാൻ ചിരിയോടെ പറഞ്ഞു.

ചൂളിപ്പോയ അവളെ ഞാൻ കസേരയിലേക്കിരുന്ന് മടിയിൽ പിടിച്ചിരുത്തി പിൻ കഴുത്തിൽ സ്നേഹ

ചുംബനം നൽകി. അവൾ അപ്പോഴും പൈനാപ്പിളിനെ ആക്രമിക്കുകയാണ്.

“ആരും ഇല്ലേ ഇവിടെ…?

വടക്കേ മുറ്റത്തു നിന്ന് പരിചിതമായ ശബ്ദം കേട്ട് ഞങ്ങൾ ഒരുമിച്ചു ഞെട്ടി.അമ്മു

എന്റെ മടിയിൽ നിന്നെണീറ്റ് വിട്ട് മാറി നിന്നു.ബീന ചെറിയമ്മ !

കുട്ടന്മാമയുടെ ഭാര്യ.ഞങ്ങളെ സൂക്ഷിച്ചു നോക്കി കൊണ്ട് അവർ ഉമ്മറത്തേക്ക്

കയറി.മുഖത്ത് കള്ളലക്ഷണം വരാതിരിക്കാൻ ഞാനും പെണ്ണും പരമാവധി ശ്രമിച്ചു.

“ഓ നിങ്ങളിവിടെ ഉണ്ടായിരുന്നോ?

നീ എപ്പഴും ഇവിടെത്തന്നെ ആണോ കണ്ണാ…. ?

എന്നെ വല്ലാത്തൊരു നോട്ടം നോക്കിക്കൊണ്ട് അവർ ചോദിച്ചു.

അതിന് ചെറിയമ്മക്ക് നഷ്ടമൊന്നും ഇല്ലല്ലോ..?

ആ ചോദ്യം കേട്ട് അരിച്ചു കയറിയ ഞാൻ മറുപടി നൽകി.

പണ്ടേ എനിക്കീ കുരുപ്പിനെ കണ്ടൂടാ.ഒരുമാതിരി മറ്റേ സ്വഭാവം ആണ്. പച്ചക്ക് പറഞ്ഞാൽ

കടിയിളകി വായിൽ തോന്നിയത് പറഞ്ഞു നടക്കുന്ന ഒരു ഡാഷ് മോള്.പണ്ട് വീട്ടിൽ വിറക്

കീറാൻ വന്ന കോളനിയിലെ മാണിക്യനുമായി ഇവളെ റൂമിൽ നിന്ന് പിടിച്ചതാണ്.പിന്നെ

ഡിവോഴ്സിന്റെ വക്കിൽ നിന്ന് വീണ്ടും ജോയിന്റ് ആയതാണ്. ഇവിടെക്കൊന്നും വരാറേ ഇല്ലാ.

ഇന്ന് എവിടുന്ന് പൊട്ടിചാടിയതാണോ എന്തോ. അതല്ലെങ്കിലും അങ്ങനെ ആണല്ലോ..

“എന്താടി അമ്മൂ നീ ഒന്ന് മിനുങ്ങിയല്ലോ ഇപ്പൊ..

കാലാവസ്ഥയുടെ ആയിരിക്കും ല്ലേ..?

അമ്മുവിനെ അടിമുടി ഉഴിഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

“ഏടത്തി ഇരിക്കു.. “

അമ്മു വിളറിയ ഒരു ചിരി പാസാക്കിക്കൊണ്ട് കസേര നീക്കി കൊടുത്തു. എന്നെ നോക്കി ഒന്നും

മിണ്ടണ്ട എന്ന് ആംഗ്യം കാട്ടാനും അവൾ മറന്നില്ല..

ഉമ്മറത്തെ സംസാരം കേട്ട് റൂമിലായിരുന്ന അച്ഛമ്മ കണ്ണും തിരുമ്മി പുറത്തേക്ക്

വന്നു.അച്ഛമ്മയോട് കുശലം പറഞ്ഞ ശേഷം ബീന മേമ ഞാനിരിക്കുന്ന കസേരയുടെ അടുത്ത്

തിണ്ണമേൽ ഇരുന്നു.കയ്യെടുത്ത്‌ എന്റെ ഷോള്ഡറിൽ വെച്ചു.

“എന്താടാ ചെക്കാ നിന്നെ അതിലെ ഒന്നും കാണാത്തെ..?

എന്റെ തോളിൽ മസാജ് ചെയ്തുകൊണ്ടാണവർ അത് ചോദിച്ചത്.ഞാൻ നിസ്സഹായനായി നോക്കുമ്പോൾ

അമ്മുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുന്നു.

“സമയം കിട്ടണ്ടേ ചെറിയമ്മെ..

ക്ലാസ്സിനും പോണ്ടേ…

ഞാൻ ചെറിയ അസ്വസ്ഥതയോടെ പറഞ്ഞു.

“അതിലെ ഒക്കെ ഇറങ്ങിക്കൂടെ നെനക്ക്. കുട്ടേട്ടൻ പോയ ഞാനൊറ്റക്കാ… എനിക്കൊരു

കൂട്ടാവും…. “

വല്ലാത്തൊരു വശ്യ ഭാവത്തോടെയാണ് അവളത് പറഞ്ഞത്.ആ നോട്ടം നേരിടാനാവാതെ ഞാൻ മുഖം

വെട്ടിച്ചു.അമ്മുവിന്റെ അവസ്ഥ എനിക്കൂഹിക്കാവുന്നതേ ഒള്ളൂ. അവൾ പുറത്തേക്ക്

നോക്കിയാണ് നിൽക്കുന്നതെങ്കിലും എല്ലാം കാണുന്നുംകേൾക്കുന്നും ഉണ്ട്.

“ആഹ് സമയം കിട്ടുമ്പോൾ ഇറങ്ങാം ചെറിയമ്മേ ”

ഞാൻ വിഷയം അവസാനിപ്പിക്കാനായി തിടുക്കത്തിൽ പറഞ്ഞു.

പക്ഷെ അവളുടെ കൈ വെറുതെ ഇരുന്നില്ല തോളിൽ നിന്ന് ഇറങ്ങി എന്റെ ബൈസെപ്സിൽ എത്തി

അവിടെ ഞെക്കാൻ തുടങ്ങി..

“നല്ല മസിലു വെച്ചല്ലോടാ നിനക്ക്

ഇവളെന്താ നിനക്ക് തരുന്നേ…?

അമ്മുവിനെ നോക്കി വഷളൻ ചിരിയോടെ അവൾ പറഞ്ഞു. അത് കേട്ടതോടെ കയ്യിലുരുന്ന പൈനാപ്പിൾ

കവർ പുറത്തേക്ക് ശക്തിയിൽ എറിഞ്ഞു കൊണ്ട് അമ്മു ചവിട്ടി തുള്ളി അകത്തേക്ക് പോയി

“ഓ തമ്പുരാട്ടിക്ക് ഇഷ്ടപ്പെട്ടില്ല..”

ബീന അവജ്ഞയോടെ പറഞ്ഞു.

“ഞാൻ വീട്ടില് പോയിട്ട് വരാം..!

ഞാനവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് എണീറ്റ് മുറ്റത്തേക്ക് ചാടിയിറങ്ങി. എങ്ങനേലും

രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു എനിക്ക്. ബൈക്ക് തിരിക്കുമ്പോൾ അമ്മു

വടക്കേപുറത്ത് നിന്ന് എന്നെ കലങ്ങിയ കണ്ണുകളോടെ നോക്കി

ദഹിപ്പിക്കുന്നുണ്ടായിരുന്നു.ആ നോട്ടം നേരിടാനാവാതെ ഞാൻ തല വെട്ടിച്ചു. മൈര് എല്ലാം

കുളമായി. ഗിഫ്റ്റും കൊടുക്കാൻ പറ്റീല്ല.ആ വെടി കയറി വന്ന് എല്ലാം നശിപ്പിച്ചു.സെൽഫ്

എടുക്കുമായിരുന്നിട്ടും ഞാൻ കിക്കറടിച്ചു ദേഷ്യം തീർത്തു കൊണ്ട് വീട്ടിലേക്ക്

വിട്ടു.

വീട്ടിൽ എത്തിയപ്പോൾ അതിലും വല്യ പുകില്. മുറ്റത്തു തന്നെ ഒരു ബ്ലാക്ക് ഫോർച്യുണർ

കിടക്കുന്നു.സിറ്റ് ഔട്ടിൽ എന്റെ വരവും നോക്കി പുഞ്ചിരിയോടെ ഇരിക്കുന്നു ഒരാൾ

“സുന്ദരൻ മാമ… !

ഞാൻ മനസ്സിൽ പറഞ്ഞു.

അമ്മേടെ ചെറിയ എട്ടൻ അതായത് എന്റെ അമ്മാവൻ.അമ്മക്ക് ഒരനിയത്തിയും രണ്ട് ഏട്ടന്മാരും

ആണ്. പുള്ളി കുറെ കാലം ഗൾഫിൽ ആയിരുന്നു. ഇഷ്ടം പോലെ സമ്പാദിച്ചിട്ടുണ്ട്. അതിന്റെ

പൊങ്ങച്ചവും ഉണ്ട്.നാട്ടിൽ ചായ പീടിക നടത്തി കടം കയറി ഗൾഫിൽ ഡ്രൈവർ വിസ ഒപ്പിച്ചു

രായ്‌ക്കുരാമാനം നാടു വിട്ടതാണ്. അവിടെ ചെന്ന് കള്ളവാറ്റ് നടത്തി

കാശുകാരനായി.ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.എന്റെ വരവ്

ചിരിയോടെ നോക്കി ഇരിക്കുവാനണ് പുള്ളി.

“എപ്പോ വന്നു മാമേ ?

ഞാൻ ഔപചാരികത വെടിയാതെ ചോദിച്ചു..

“ഞങ്ങള് ഉച്ചക്കെത്തി. നീ എവിടായിരുന്നു.?

മൂപ്പര് ഗൗരവം നടിച്ചു.

“എനിക്ക് ചെറിയൊരു പരിപാടി ഉണ്ടായിരുന്നു.. ”

ഞാൻ മാമയെ നോക്കാതെ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറി.

“ശ്രീക്കുട്ടീ ഇതാ നീ ചോദിച്ച ആള്..

പുള്ളി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഒരു കൊലുസിന്റെ ശബ്ദം ഉമ്മറത്തേക്ക്

വരുന്നത് ഞാൻ ശ്രദ്ധിച്ചു.പുറത്തേക്ക് വന്ന ആ പെൺകുട്ടിയെ കണ്ട് ഞാൻ അന്തം വിട്ടു

നോക്കിനിന്ന് പോയി.

ശ്രീ പ്രിയ എന്ന ശ്രീക്കുട്ടി ! സുന്ദരൻ മാമയുടെ ഇളയ സന്താനം.മൂത്ത പുത്രി ദിവ്യ

ചേച്ചി കല്യാണം കഴിഞ്ഞു പോയി. ഇവൾ കോട്ടയത്ത്‌ എഞ്ചിനീയറിങ് രണ്ടാം വർഷ

വിദ്യാർത്ഥി.എന്റമ്മോ എങ്ങനെ ഇരുന്ന പെണ്ണാ. ഇപ്പോ അതി സുന്ദരി ആയിരിക്കുന്നു.ടിക്

ടോക്കിലുള്ള കല്യാണി അനിലിനെയാണ് അവളെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത്. തനിപ്പകർപ്പ്.

“ഹായ് കണ്ണേട്ടാ…

അവളെന്നെ നോക്കി ചിരിച്ചു കൊണ്ട് മാമയുടെ കസേരയിൽ കയ്യൂന്നി നിന്നു.

“ആ നിനക്കിപ്പോ ലീവാണോ.?

ഞാൻ അവളുടെ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കി. മുൻപത്തെ നാണം കുണുങ്ങിയല്ല കോളേജിൽ

പോയപ്പോൾ ആളിത്തിരി ബോൾഡ് ആയിട്ടുണ്ടെന്ന് എനിക്ക് തോന്നി..

“റാങ്ക് കിട്ടീട്ട് അത് സ്വന്തം മാമേനെ വിളിച്ചു പറയാൻ തോന്നീല്ല ലെ അണക്ക്?

മാമ പരിഭവത്തോടെ പറഞ്ഞു.

“ഓ എന്റെ മോനതിന് അമ്മ വീട്ടുകാരെ പിടിക്കൂലല്ലോ ഏട്ടാ. തന്തേടെ തനി പകർപ്പാ

ലച്ചു ഉഷ അമ്മായിയോടൊപ്പം ഉമ്മറത്തേക്ക് വന്ന് എനിക്കിട്ട് താങ്ങി.ഞാൻ കണ്ണുരുട്ടി

പേടിപ്പിക്കാൻ നോക്കിയെങ്കിലും ചീറ്റിപ്പോയി.

“അതൊന്നും അല്ല മാമേ ഇതൊക്കെ അത്ര വല്യ കാര്യം അല്ലല്ലോ.. അതോണ്ടാ..

ഞാൻ ക്ഷമാപണത്തോടെ പറഞ്ഞു.

“അത് നെനക്ക് !ബാക്കി എല്ലാർക്കും ഇത് വല്യ കാര്യം തന്നെ ആണ്. ”

മാമ എന്നെ തിരുത്തി.

“വന്നേ എല്ലാരും, ചായ കുടിക്കാം…

ലച്ചു ആ സീൻ അവിടെ അവസാനിപ്പിച്ചു. അകത്തേക്ക് പോവുന്നതിനിടെ ഉഷ അമ്മായി

എന്തൊക്കെയോ ചോദിച്ചു അതിനൊക്കെ ഞാൻ യന്ത്രികമായിത്തന്നെ മറുപടി നൽകി.

“ജോലി ആയ സ്ഥിതിക്ക് ഇനി വേഗം ഇവനെ പിടിച്ചു കെട്ടിക്കണം ട്ടോ ലക്ഷ്മി

അല്ലെങ്കി ചെക്കൻ ഏതിനെയെങ്കിലും വിളിച്ചോണ്ട് വരും. ”

ചായ കുടിക്കുന്നതിനിടെ ഉഷമ്മായി ചിരിയോടെ പറഞ്ഞു.

“അതിന് ഇവന്റെ അതെ വട്ടുള്ള ഒരുത്തിയെ കിട്ടണ്ടേ..?

ലച്ചു എന്നെ ഒന്നിരുത്തിക്കൊണ്ട് പറഞ്ഞു.

“അതിനിപ്പോ പുറത്തേക്കൊന്നും പോണ്ടല്ലോ, ഇവന് മൂന്ന് മുറപ്പെണ്ണുങ്ങൾ ഇല്ലേ.. വരി

വരിയായി നിക്കുന്നു.. !

സുന്ദരൻ മാമയുടെ ഡയലോഗ് കേട്ട് ശ്രീക്കുട്ടി നാണിച്ചു തല താഴ്ത്തി. പിന്നെ

കള്ളക്കണ്ണിട്ട് ആരും കാണാതെ എന്നെ നോക്കി.അമ്മയുടെ രണ്ട് ഏട്ടന്മാർക്കും രണ്ട്

വീതം പെണ്ണുങ്ങളാണ്. അതിൽ സുന്ദരൻ മാമയുടെ മോള് ദിവ്യ ചേച്ചിയുടെ കല്യാണം മാത്രേ

കഴിഞ്ഞിട്ടുള്ളു.എനിക്കാകെ വല്ലാതായി. അവിടുന്ന് എണീറ്റ് പോയാലോന്നു വരെ ഞാൻ

ആലോചിച്ചു.

“എനിക്കെപ്പഴേ സമ്മതം. എനിക്ക് തന്നേക്ക് എന്റെ ശ്രീക്കുട്ടിയെ !

ഓരോ പണി വരുന്ന വഴിയേ ! ലച്ചു അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറയുന്നത് കേട്ട്

എനിക്ക് അരിച്ചു കയറി.മാമയും ഉഷമേമയും അത് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ട്.

ശ്രീകുട്ടിയാവട്ടെ തെല്ലു നാണത്തോടെ മുഖം കുനിച്ചിരിക്കുന്നു.ലച്ചുവിന്റെ

മണ്ടക്കൊന്ന് കൊടുത്തിട്ട് ഇറങ്ങി ഓടാനാണ് എനിക്കപ്പോ തോന്നിയത്.

“നിങ്ങക്ക് ഇതിലേറെ നല്ല മരുമകൾ ഇപ്പഴേ റെഡി ആണ് തള്ളേ..

ഞാൻ മനസ്സിൽ പിറുപിറുത്തു.

“എനിക്ക് തറവാട്ടിലേക്ക് പോണം.. ”

ഞാൻ വിഷയം മാറ്റാൻ ഒരു ശ്രമം നടത്തി നോക്കി.

“ഇന്നമ്മേടെകുഞ്ഞെങ്ങോട്ടും പോണില്ല,

അമ്മൂനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. ”

ലച്ചു ഗൗരവത്തോടെ പറഞ്ഞു.

“കൊല്ലം കുടുമ്പഴാ ഇവരൊക്കെ വരുന്നേ. അന്നെങ്കിലും എന്റെ മോനിവിടെ നിക്ക്. !

ലച്ചു കരുണയില്ലാതെ പറഞ്ഞു കൊണ്ട് എന്നെ നോക്കി.

“എന്നാലും അമ്മേ പാവല്ലേ മേമ”

ഞാൻ അവസാന ശ്രമമെന്ന രീതിയിൽ ചോദിച്ചു.

“അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ,

ഇന്നൊരു ദിവസം ഓളെ ആരും പിടിച്ചോണ്ട് പോവൂല… ”

ലച്ചു ആ സംസാരം അവിടെ മുറിച്ചു കളഞ്ഞു.

“കണ്ണേട്ടന് ഞങ്ങള് വന്നത് ഇഷ്ടപ്പെട്ടില്ലേ ?

എന്റെ പരുങ്ങൽ കണ്ട് ശ്രീക്കുട്ടി എന്നെ ഉറ്റുനോക്കി..

“ഏയ് പോടീ എഴുതാപ്പുറം വായിക്കാതെ..

ഞാനവളുടെ തലക്ക് പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.

“നീ ഇവക്കൊരു കമ്പനി കൊടുക്ക് ചെക്കാ. വന്നപ്പോ തൊട്ട് ബോറടിച്ചിരിക്കാണ് പാവം..

ലച്ചു ശ്രീക്കുട്ടിയുടെ കയ്യിൽ തലോടിക്കൊണ്ട് പറഞ്ഞു.

ഈ തള്ളയുടെ അവസാനമടുത്തു !

“ആ ഞാൻ ഡ്രസ്സ്‌ മാറ്റീട്ട് വരാ..

റൂമിൽ കയറി കതകടച്ചു ചുമരിൽ ആഞ്ഞു ചവിട്ടി ദേഷ്യം തീർത്തു. അവര് വന്നതല്ല

എനിക്കിഷ്ടപ്പെടാത്തത്

ആ മുറപ്പെണ്ണ് ഡയലോഗും പിന്നെ തറവാട്ടിലേക്ക് പോണ്ടാന്ന് പറഞ്ഞതും. ഇന്നേത്………

അല്ല ഇന്ന് അമ്മുവിനെയാണല്ലോ കണി കണ്ടത്. എന്തായാലും ഇന്നത്തെ ദിവസം കൊള്ളാം.

ബാത്‌റൂമിൽ കയറി അമ്മുവിന് ഡയൽ ചെയ്തു..

“ഇന്ന് വരില്ലാട്ടോ…

ഞാൻ വിഷമത്തോടെ പറഞ്ഞു.

അയ്യോ എന്ത് പറ്റി?

അവൾ പേടിയോടെ ചോദിച്ചു..

“ഇവിടെ മാമയൊക്കെ വിരുന്ന് വന്നിട്ട്ണ്ട്.അമ്മ വിടുന്നില്ല !പേടി ആവോ കുഞ്ഞൂന്?

“സാരല്ല.ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം

ഇനി അതോർത്തു വെഷമിക്കണ്ട…

അവളെന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു..

“പണി ഒക്കെ നേരത്തെ തീർത്ത്‌ വാതില് രണ്ടും അടച്ചോണ്ടു.ആളെ ഉറപ്പ് വരുത്താതെ ആര്

വന്നാലും വാതില് തുറക്കണ്ടാ ട്ടോ.എന്തെങ്കിലും പേടി തോന്നിയാ അപ്പൊതന്നെ എന്നെ

വിളിക്കണം… ”

“ഉം..കുഴപ്പോന്നും ഇല്ലെന്നേ… ”

അവൾ ഫോൺ വെച്ചു.

ഞാൻ ഭാരിച്ച മനസ്സുമായി ഡ്രസ്സ്‌ മാറ്റി പുറത്തിറങ്ങി. അപ്പോഴേക്കും ശ്രീക്കുട്ടി

റെഡി ആയി നിക്കുന്നുണ്ട്.

“കാറ്‌ വേണേൽ എടുത്തോടാ..

മാമ ചാവി എന്റെ നേരെ നീട്ടി..

“വേണ്ടാ ബൈക്ക് മതി.. !

ശ്രീക്കുട്ടി ശഠിച്ചു.

അവളെയും കൂട്ടി ഞാൻ ബൈക്കെടുത്ത്‌ പോയി.ലക്ഷ്യ സ്ഥാനമൊന്നും ഇല്ലാത്തത് കൊണ്ട്

അങ്ങനെ കറങ്ങികൊണ്ടിരുന്നു.

നെൽപ്പാടങ്ങളുടെ നടുവിലൂടെ ഉള്ള മൺപാതയിലൂടെ ബൈക്കോടിച്ചു ഞങ്ങൾ മെയിൻ

റോഡിലെത്തി.ശ്രീക്കുട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അവളെ ചടപ്പിക്കണ്ടാ

എന്ന് വിചാരിച്ചു ഞാനും മനസ്സില്ലമനസ്സോടെ എന്തൊക്കെയോ പറഞ്ഞു

ചിരിച്ചു.കറക്കത്തിന്റെ ദൂരം കൂടുന്നതിനനുസരിച്ചു അവളും ഞാനും തമ്മിലുള്ള അകലം

കുറഞ്ഞു വരുന്നത് ഞാൻ ശ്രദ്ധിച്ചു.അത്യാകര്ഷകമായാണ് അവൾ സംസാരിക്കുന്നത്.

നിഷ്കളങ്കമായ പെരുമാറ്റം.ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് ഞങ്ങൾ തമ്മില് കാണുന്നത്

തന്നെ. പക്ഷെ അതിന്റെ യാതൊരു സങ്കോചവും അവൾക്കുണ്ടായിരുന്നില്ല.

“ഹോ ഇതെന്ത് ജാഡയാ കണ്ണേട്ടാ…

ഇടക്ക് ഞാൻ സീരിയസാവുമ്പോൾ അവൾ ചിണുങ്ങിക്കൊണ്ട് പറയും. അപ്പോൾ ഞാനും ഗൗരവം വിട്ട്

അവളുടെ കുട്ടികളിക്ക് സപ്പോർട്ട് ചെയ്യും.അവളുടെ നിർബന്ധപ്രകാരം പാർക്കിലൊക്കെ പോയി

കുറെ നേരം സംസാരിച്ചിരുന്നു. കൂടുതലും കോളേജ് വിശേഷങ്ങളാണ് പിന്നെ കുട്ടികാലത്തെ

ഓർമകളും തമാശകളും.

“എന്തേലും ഒന്ന് പറ മനുഷ്യാ

ഞാൻ പറയുന്നത് കേട്ടോണ്ടിരിക്കാതെ.. !

അവളുടെ സംസാരം ശ്രദ്ധിച്ച് മിണ്ടാതിരിക്കുന്ന എന്റെ നോക്കിക്കൊണ്ട് അവൾ കുറുമ്പൊടെ

പറഞ്ഞു..

“നീ പറഞ്ഞോ നിന്റെ സംസാരം കേട്ടോണ്ടിരിക്കാൻ നല്ല രസാണ്..!

ഞാൻ ചിരിയോടെ പറഞ്ഞു..

അതോടെ കക്ഷി ഫുൾ ഫ്ലോയിൽ ആയി. ഭക്ഷണവും കഴിച്ചു ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സമയം

ഒൻപതു മണിയായിരുന്നു. ഞങ്ങളുടെ അടുത്തിടപഴകിയുള്ള നടത്തവും സംസാരവും

ആസ്വദിച്ചുകൊണ്ട് ലച്ചു ആൻഡ് ടീം ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ട്.

“ഞങ്ങള് പുറത്ത്‌ന്ന് കഴിച്ചു. നിങ്ങള് കഴിച്ചില്ലേ..?

ഞാൻ അവരെ ഫേസ് ചെയ്യുന്നതിലെ ചളിപ്പ് മാറ്റാൻ ചോദിച്ചു. ലച്ചു അപ്പോഴും എന്നെ

അടിമുടി സ്കാൻ ചെയ്യുവാണ്.ആ കളി ഒഴിവാക്കാനായി ഞാൻ നേരെ ചെന്ന് നിലത്തിരുന്ന് ആ

മടിയിലേക്ക് തലവെച്ചു.

“മസാജ് ചെയ്തേ ലച്ചൂ..

ഞാൻ തടിച്ചീടെ കൈ രണ്ടും എന്റെ തലയിൽ പിടിപ്പിച്ച് പറഞ്ഞു.

“കണ്ണേട്ടൻ അമ്മ മോനാല്ലേ…

എന്റെ പെരുമാറ്റം കണ്ട് ശ്രീക്കുട്ടി ചിരിയോടെ ചോദിച്ചു. എല്ലാരും ഞങ്ങളെ

ശ്രദ്ധിക്കുവാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

“ആ ഇപ്പഴൊക്കെ അമ്മ മോനാണ് മോളെ കുറച്ചു കഴിയുമ്പോ എന്താവും ന്ന് അറിയൂല….

ലച്ചു ചിരിയോടെ പറഞ്ഞു.

“അല്ല അമ്മമാരേ സ്നേഹിക്കുന്നവർക്കേ ഭാര്യയെ സ്നേഹിക്കാൻ പറ്റൂ.. ”

ശ്രീക്കുട്ടി അർത്ഥം വെച്ചു പറഞ്ഞത് കേട്ട് എല്ലാരും പരസ്പരം നോക്കി.

അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി എണീക്കാനൊരുങ്ങിയ എന്നെ മാമ

തടഞ്ഞു. മൂപ്പര് തള്ള് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ ഗൾഫിലെ വിശേഷങ്ങൾ പൊടിപ്പും

തൊങ്ങലും ചേർത്ത് പറഞ്ഞു പുള്ളി ചിരിയുടെ മാലപ്പടക്കം തീർത്തു. അസാധ്യ തള്ള്

വരുമ്പോൾ ശ്രീക്കുട്ടി മാമയുടെ പിറകിൽ നിന്ന് പുളുവാണെന്ന് സിഗ്നൽ

തരുന്നുണ്ടായിരുന്നു. ലച്ചുവും മോശമൊന്നും ആയിരുന്നില്ല.

“സമയം പതിനൊന്നു മണിയായി

കിടക്കാം..!

ലച്ചു ഓര്മിപ്പിച്ചപ്പോഴാണ് മൂപ്പര് പരിപാടി നിർത്തിയത്.അതോടെ എല്ലാവരും എണീറ്റ്

കിടക്കാൻ പോയി..

“ഗുഡ്.. നൈറ്റ്‌..

ആരും കാണാതെ ശ്രീക്കുട്ടി എന്റെ കാതിൽ വന്നു പറഞ്ഞു.

“ഗുഡ് നൈറ്റ്…

ഞാനും അവളെ നിരാശപ്പെടുത്തിയില്ല.

എല്ലാവരും ലൈറ്റ് അണച്ചു കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നതേ ഇല്ലാ. എന്റെ

പെണ്ണിന്റെ അവസ്ഥ എന്താണോ എന്തോ..?

ഞാൻ ഫോൺ എടുത്ത് അവൾക്ക് ഡയൽ ചെയ്തു.

ഹലോ…

“ഒറങ്ങീലെ പെണ്ണെ..?

അവൾ പതിവിലും കുറഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് കേട്ട് ഞാൻ ചോദിച്ചു..

“ഇല്ലെന്നേ.. എട്ടു മണിക്ക് കേറി കെടന്നതാ

. കണ്ണടച്ച് കിടക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി.ഉറക്കം വരണ്ടേ..?

അവൾ ദൈന്യതയിലും ചിരിക്കാൻ ശ്രമിച്ചു.