അനുപമ – Part 6

തറവാട്ടിലെത്തിയപ്പോൾ അച്ഛമ്മ വന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ തിണ്ണയിൽ

ഇരിപ്പാണ് കക്ഷി. ഇത്ര പെട്ടന്ന് അച്ഛമ്മയെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള ചളിപ്പ്

ഞങ്ങളുടെ രണ്ടു പേരുടെ മുഖത്തും ഉണ്ടായിരുന്നു..

“എവിടായിരുന്നു കുട്ട്യോളെ?

അച്ഛമ്മ വെറ്റില ചെല്ലം എടുത്ത് മടിയിൽ വെച്ചുകൊണ്ട് ആകാംഷയോടെചോദിച്ചു.

“ഞാൻ ക്ലാസ്സ്‌ കഴിഞ്ഞ് വരുന്ന വഴിയാ അപ്പൊ മേമ അങ്ങാടിയിൽ ണ്ടായിരുന്നു…”

ഞാൻ നൈസ് ആയിട്ട് വലിഞ്ഞത് കണ്ട് അമ്മു എന്നെ കണ്ണുരുട്ടി നോക്കി…

“അത് എനിക്കൊരു പരീക്ഷ ണ്ടായിരുന്നമ്മെ അതിന് പോയതാ… ”

അമ്മു ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ആ പഠിച്ചത് മറക്കണ്ടല്ലോ…

പണിക്ക് പോണില്ലെങ്കിലും.. “

അച്ഛമ്മ ചെറിയ നിരാശയോടെ പറഞ്ഞു കൊണ്ട് എന്നെ നോക്കി.പഠിപ്പുള്ള ഒരു കുട്ടിയെ

അടുക്കളയിൽ തളച്ചിടുന്നതിൽ അച്ഛമ്മക്ക് സങ്കടമുണ്ടെന്നു ആ വാക്കുകളിൽ

വ്യക്തമായിരുന്നു..

“ഞാൻ പോയിട്ട് വരാം..

വണ്ടി തിരിച്ചു കൊണ്ട് ഞാനത് പറഞ്ഞപ്പോൾ രണ്ടു പേരും തലയാട്ടി.

വീട്ടിലെത്തി കുളിച്ചു ഡ്രസ്സ്‌ മാറി അമ്മയുടെ അടുത്ത് പോയിരുന്നു. ഫോണിൽ

തോണ്ടിയിരിപ്പാണ് കക്ഷി..

നേരെ ചെന്ന് മടിയിലേക്ക് വീണു.

“ഓ സാറ് വന്നോ…? “

പത്രത്തിൽനിന്നും തലയുയർത്തി എന്റെ കവിളിൽ തഴുകിക്കൊണ്ട് ലച്ചു പറഞ്ഞു..

“എന്താ ലച്ചൂസെ ഒരു തെളിച്ചം ഇല്ലാതെ…

“ഓ നിനക്കിപ്പോ എന്റെ തെളിച്ചം ഒക്കെ നോക്കാൻ നേരണ്ടോ?

അല്പം പുച്ഛത്തോടെയാണമ്മ അത് പറഞ്ഞത്…

“എന്തേലും ഉണ്ടെങ്കിൽ തെളിച്ചു പറ തടിച്ചീ, കുശുമ്പ് കാണിക്കാതെ….

“ഓ ഒന്നും ഇല്ലാ… ”

അമ്മ എന്നെ നോക്കാതെ പറഞ്ഞു.

കുറച്ച് ദിവസമായിട്ട് ഇതാണ് അവസ്ഥ. മനസ്സിൽ എന്തോ വെച്ച് സംസാരിക്കുന്നത് പോലെ.

അങ്ങനെ വിട്ടാൽ പറ്റില്ല. വിഷയം മാറ്റണം

“എന്തായാലും അടുത്ത മാസം LDC ലിസ്റ്റ് വരും ഒരു വർഷത്തിനുള്ളിൽ പോസ്റ്റിംഗും

ഉണ്ടാവും……… “

“അയിന്….?

ലച്ചു പുച്ഛഭാവത്തോടെ എന്നെ നോക്കി…

“അല്ലാ ഞാനൊരു കല്യാണം കഴിച്ചാലോന്ന് ആലോചിക്ക്യാ… “

“ആ അത് വളരെ നല്ലതാ….

“ലച്ചൂന് എന്റെ ഭാവി വധുവിനെ പറ്റി വല്ല സങ്കൽപ്പവും ണ്ടോ..?

പരിഗണിക്കാൻ പറ്റുവൊന്ന് നോക്കാം…. ”

എന്റെ മടിയിൽ കിടന്നോണ്ടുള്ള കൊഞ്ചൽ കേട്ട് ലച്ചുവിന് ചിരി വരുന്നുണ്ടെങ്കിലും

ഗൗരവം നടിചിരിക്കുവാണ്…

“നീ ഏത് ഏപ്പരാച്ചിയെ കെട്ടിയാലും എനിക്കൊര് തേങ്ങയും ഇല്ലാ.. പക്ഷെ എന്റെ തലയിൽ

കേറാൻ വന്നാ രണ്ടിനേം മണ്ണണ്ണ ഒഴിച്ച് കത്തിക്കും… “

“അയിനാര് വരുന്നു.. ഞങ്ങൾ വേറെ എവിടേലും പോയി ജീവിക്കും…. “

“മിക്കവാറും വേണ്ടി വരും….

ലച്ചു എന്നെ നോക്കാതെ പറഞ്ഞു.

“ഏതെങ്കിലും രണ്ടാം കെട്ട് നോക്കിയാലൊന്നാ ഇപ്പൊ അതാണ് ട്രെൻഡ്… “

“അയ്യോ അപ്പൊ ആതിര എന്ത്‌ ചെയ്യും. ഞാനെന്റെ മരുമോളായി അവളെ കണ്ടു പോയി.. “

എന്നെ ഞെട്ടിച്ചു കൊണ്ട് മറുപടി വന്നു. എന്നെ നോക്കി കളിയാക്കി ചിരിക്കുവാണ് കക്ഷി

ഇതെവിടുന്നറിഞ്ഞു പണ്ടാരമടങ്ങാൻ… !

“ഏത് ആതിര…?

ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.

“ഹാ മറന്ന് പോയോ നമ്മടെ പഴേ പ്ലസ് റ്റു ആതിര.നിങ്ങളൊരുമിച്ചല്ലേ ഇപ്പൊ…. “

“ഇതൊക്കെ എന്റെ മാതാശ്രീ എങ്ങനറിഞ്ഞു?.. വല്ലാത്ത ജാതി തന്നെ… !

“അതൊക്കെ ഞാൻ അറിയും.എന്റെ നെറ്റ്‌വർക്ക് ഡബിൾ സ്ട്രോങ്ങാ….”

ലച്ചു വിജയീഭാവത്തിൽ എന്നെ നോക്കി പറഞ്ഞു. പിന്നെ എണീറ്റ് പോയി.

പോയി മൂഡ് പോയി.ആ പന്നി എങ്ങാനും വിളിച്ചു പറഞ്ഞോ.. അത്രക്ക് ഊളയാണോ അവൾ?

എന്തായാലും ഇനി ഇത് വളർത്തിക്കൂടാ.എനിക്കാകെ കലി കയറി.ഞാൻ മുറ്റത്തേക്കിറങ്ങി

അവളുടെ നമ്പർ ഡയൽ ചെയ്തു.

“ഹെലോ..”

ആദ്യ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.

“നീ ഇപ്പൊ എവിടാ..?

എന്റെ സ്വരം സ്വല്പം പരുഷമായിരുന്നു.

“വീട്ടില് അല്ലാതെവിടാ !

അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“എനിക്ക് ഇപ്പൊ തന്നെ നിന്നെ കാണണം… എവിടെക്കാ വരണ്ടേ..?

“എന്ത് പറ്റി രമണാ…

അവൾ ചിരിയോടെ പറഞ്ഞു.

“നീ കൂടുതല് കൊഞ്ചണ്ട.. ഞാൻ എവിടെക്കാ വരണ്ടേ അത് പറ..!

എന്റെ പരിചിതമല്ലാത്ത സ്വരം കേട്ട് അവൾ ഒരു നിമിഷം നിശബ്ദമായി.പിന്നെ പതിയെ പറഞ്ഞു.

“എന്റെ വീടിനടുത്തുള്ള ഗ്രൗണ്ടില്ലേ അവിടെ വന്നാ മതി. ഞാനവിടെ കാണും. “

ഞാൻ വണ്ടിയെടുത്ത്‌ അവളുടെ വീട്ടിലേക്ക് വിട്ടു. ആകെ രണ്ട് കിലോമീറ്ററെ ഒള്ളൂ.പണ്ട്

പ്രേമിച്ച്

നടന്ന സമയത്ത് ജിഷ്ണുവിന്റെ ഉപദേശം കേട്ട് അവളുടെ വീടിനു മുന്നിലൂടെ കുറെ സൈക്കിൾ

ചവിട്ടി നടന്നതാണ്. ഞാൻ ഗ്രൗണ്ടിൽ എത്തിയപ്പോൾ

അവൾ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.കറുപ്പ് നിറത്തിലുള്ള മിഡിയും വെള്ള

ടോപ്പും ആണ് വേഷം.എന്നെ കണ്ടതും അവൾ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു. എനിക്ക് പക്ഷെ

അവളെ നോക്കി ചിരിക്കാൻ കഴിഞ്ഞില്ലാ.ഞാൻ അവളെ ഒരു മരത്തിന്റെ മറവിലേക്ക് മാറ്റി

നിർത്തി.എനിക്കാകെ ടെമ്പർ തെറ്റിയിരുന്നു.

നിനക്കെന്നോട് എന്തെങ്കിലും ഉണ്ടോ? “

ഞാൻ രൂക്ഷമായി അവളെ നോക്കിക്കൊണ്ട് ചോദിച്ചു.

“അങ്ങനെ ചോദിച്ചാൽ….

അവളൊന്ന് പരുങ്ങിക്കൊണ്ട് തലതാഴ്ത്തി.

ചോദിച്ചാൽ…?

“ഇഷ്ടമാണ് നിന്നെ…. “

അവൾ തലകുനിച്ചുകൊണ്ട് ഉത്തരം നൽകി. അത് അവളുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ

എനിക്ക് പിന്നേം ദേഷ്യം കൂടുകയാണ് ചെയ്തത്.

“എന്നാ അങ്ങനെ ഇഷ്ടപ്പെടണ്ട.!

എനിക്ക് നിന്നെ ഇഷ്ടമേ അല്ല. പണ്ടെങ്ങോ എന്തോ ഉണ്ടായെന്നും പറഞ്ഞു എന്റെ പിന്നാലെ

നടന്ന് ശല്യം ചെയ്‌താൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം. നാണമില്ലല്ലോടി നിനക്ക്..

!അവളെന്റെ അമ്മയെ വിളിച്ച് ചാക്കിലാക്കാൻ നോക്കുന്നു. മേലാൽ എന്നോട് മിണ്ടി പോവരുത്

ഊളെ.. !

ഞാൻ അവളുടെ നേരെ കൈ ചൂണ്ടി അലറി.എന്നിട്ടും അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലതെ

എന്നെ തന്നെ നോക്കി നിക്കുന്നത് എന്നെ ശരിക്കും അമ്പരപ്പിച്ചു.

“കഴിഞ്ഞോ?..

അവൾ ശാന്തമായി എന്റെ കണ്ണിലേക്കു നോക്കി.

“ഇല്ലാ കഴിഞ്ഞില്ല. എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ്. ഇഷ്ടം എന്ന് പറഞ്ഞാൽ അത്രേം

ഇഷ്ടാണ്. അവൾക്കെന്നേം. അതോണ്ട് ദയവ് ചെയ്ത് എന്റെ പിറകെ നടക്കരുത്. ഒന്ന് പോയിത്ത

പ്ലീസ്..

ഞാൻ ഒരു കരച്ചിലാണ് അവളിൾ നിന്ന് പ്രതീക്ഷിച്ചത്. അതിനു വേണ്ടി തന്നെയാണ് ഇത്ര

കടുത്ത ഭാഷയിൽ പറഞ്ഞതും.പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്

അവൾചിരിക്കാൻ തുടങ്ങി. എന്നെ നോക്കികൊണ്ട് അവൾ ആർത്തു ചിരിച്ചു. ഇതെന്ത് മൈര്?.

ഇവൾക്ക് പ്രേമ നൈരാശ്യം മൂത്തു വട്ടായോ?

ചിരിച്ചു ചിരിച്ചു അവൾ നിലത്തേക്കിരുന്നു. എനിക്കത് കണ്ട് പിന്നേം പ്രാന്ത് കേറി.

അവൾടെ മറ്റേടത്തെ ഒരു ചിരി.

“എന്താടി ഇത്ര ഇളിക്കാൻ?

ഞാൻ പല്ലുകടിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൾ ചിരി നിർത്തി സീരിയസായി. പിന്നെ

സംസാരിച്ചു തുടങ്ങി.

“ചിരിക്കാതെ പിന്നെ!നീയെന്താ പറഞ്ഞെ എനിക്ക് നിന്നോട് പ്രേമം ആണെന്നോ?. അയ്യ

പ്രേമിക്കാൻ പറ്റിയ ഒരു മൊതല്. ഒണങ്ങിയ കാമദേവൻ വന്നിരിക്കുന്നു….

അവൾ അതും പറഞ്ഞു വീണ്ടും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.

അവളുടെ വാക്കുകൾ എനിക്ക് സത്യത്തിൽ വലിയ ഒരടിയായിരുന്നു. ഇഷ്ടമല്ലെങ്കിലും എന്റെ

പിന്നാലെ ഒരുത്തി നടക്കുന്നതിൽ എനിക്ക് സത്യം പറഞ്ഞാൽ ചെറിയ അഹങ്കാരം

ഉണ്ടായിരുന്നു. അതാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. ചെ നാണക്കേടായി. ഇവൾക്കെന്നോട്

ഒന്നും ഇല്ലായിരുന്നോ അപ്പൊൾ?. അത് സമ്മതിക്കാൻ എന്റെ ദുരഭിമാനം എന്നെ

അനുവദിച്ചില്ല.

“നീ വീണിടത്തു കെടന്ന് ഉരുളണ്ട മോളെ. നിനക്കെന്നെ ഇഷമൊക്കെ ആയിരുന്നു എന്ന്

എനിക്കറിയാം..

ഞാൻ ചമ്മൽ മറച്ചു വെച്ചുകൊണ്ട് പറഞ്ഞു.

“ആ കോപ്പാണ്. എനിക്ക് പ്ലസ് ടുവിൽ ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ പിന്നെ

എനിക്ക് തോന്നി നീ തീരെ പോരെന്ന്. അല്ലെങ്കിൽ തന്നെ എന്റെ കാമുകനാവാൻ നിനക്കെന്ത്

യോഗ്യതയാ ഉള്ളത്?

അവൾ പരിഹാസത്തോടെ എന്നെ നോക്കി പറഞ്ഞു കൊണ്ട് വീണ്ടും ചിരിച്ചു.അത് കേട്ടതും എന്റെ

മുഖം വാടി. ഇവൾക്കെന്നെ തീരെ വില ഇല്ലായിരുന്നോ?.

ആ നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

“ഞാൻ തമാശ പറഞ്ഞതാ. ഇനി അയിന് മോന്ത വീർപ്പിക്കണ്ട.. “

വീണ്ടും അവളുടെ സ്വരം. എനിക്കെന്തോ അവളുടെ മുഖത്ത് നോക്കാൻ വല്യ പ്രയാസം തോന്നി ആ

സമയത്ത്.

“ഡാ പൊട്ടാ ഇവിടെ ഇരി പറയട്ടെ..”

അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു താഴെക്കിരുത്തി.ഞാൻ അവളെ നോക്കാതെ ഇരിക്കുന്നത്

കണ്ട് അവൾ തുടർന്നു.

“അനുപമ എന്നല്ലേ നിന്റെ കാമുകിയുടെ പേര് ?

അത് കേട്ടതും ഞാൻ അറിയാതെ തലയുയർത്തി അവളെ നോക്കി പോയി. ഇവളിതെങ്ങനെ അറിഞ്ഞു

എന്നായിരുന്നു എന്റെ സംശയം.

“കണ്ണ് മിഴിക്കണ്ട എല്ലാം എനിക്കറിയാം..

അവൾ ചെറുചിരിയോടെ പറഞ്ഞു എന്റെ താടിക്കിട്ട് കുത്തി.

“ഞാനെങ്ങനെ അറിഞ്ഞൂന്നല്ലേ?. പറയാം. നീ എന്നെക്കുറിച്ചു അവളോട് പറഞ്ഞില്ലേ അതിന്റെ

പിറ്റേന്ന് അവളെന്നെ ഫോണിൽ വിളിച്ചിരുന്നു. ഒന്ന് നേരിൽ കാണണം എന്നും പറഞ്ഞ്.ഞാൻ

വൈകുന്നേരം വീട്ടിലേക്ക് വരാൻ പറഞ്ഞു വഴിയും പറഞ്ഞു കൊടുത്തു. അങ്ങനെ അവള് എന്റെ

വീട്ടിലേക്ക് വന്നു. റൂമിൽ കേറിയതും അവളെന്റെ കാൽക്കൽ വീണു കരയാൻ തുടങ്ങി.കണ്ണനെ

എനിക്ക് വിട്ട് തരണമെന്നും വേറാരും ഇല്ലെന്നും. അവനില്ലെങ്കിൽ ഞാൻ ചത്ത്‌

കളയുമെന്നും ഒക്കെ പറഞ്ഞ് നല്ലസ്സൽ കരച്ചിൽ !.ഞാനാകെ വല്ലാതായിപ്പോയി. പിന്നെ കണ്ണൻ

എന്നത് നിന്റെ വിളിപ്പേരായത് കൊണ്ട് റൂട്ട് ഏതാണെന്നു മനസ്സിലായി.അതോടെ ഞാൻ അവളെ

പിടിച്ചെഴുന്നേൽപ്പിച്ചു കാര്യങ്ങൾ സമാധാനത്തിൽ ചോദിച്ചു മനസ്സിലാക്കി. അപ്പഴാണ്

സാറിന്റെ അപൂർവ പ്രണയ രാഗം എനിക്ക് പിടി കിട്ടിയത്.. “

അവൾ എന്റെ തലക്ക് പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു നിർത്തി.

ഞാനാകെ അന്തം വിട്ടു പോയി. ഇതിനിടയിൽ ഇങ്ങനെ ഒരന്തർധാര ഉണ്ടായതായി എനിക്ക് ഒരു

സൂചനയും ഇല്ലായിരുന്നു.

“എന്നിട്ട് നീ എന്താ പറഞ്ഞത് ?

അവളെ ചീത്ത പറഞ്ഞതിലുള്ള കുറ്റബോധം എന്നെ വേട്ടയാടി തുടങ്ങിയിരുന്നതിനാൽ ഞാൻ വളരെ

ശാന്തമായാണത് ചോദിച്ചത്.

“ഞാൻ എന്ത് പറയാൻ ! എനിക്ക് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്. പിന്നെ നമ്മള് തമ്മിൽ

ഒന്നും ഇല്ലാന്ന് സത്യം ചെയ്ത് കൊടുത്തിട്ടാണ് അതിന്റെ മുഖം തെളിഞ്ഞത്.അതിൽ പിന്നെ

സോറി പറഞ്ഞു കരച്ചില് തുടങ്ങി. അമ്മയറിയാതെ അത് ഒതുക്കി തീർക്കാൻ ഞാൻ പെട്ട പാട് ഹോ

!ഈ കാലത്ത്‌ ഇത്ര പാവം പെണ്ണുങ്ങളൊക്കെ ണ്ടോ?”

അവൾ പറഞ്ഞു നിർത്തി.

“അപ്പൊ നീയെന്തിനാ അമ്മയെ വിളിച്ചു നമ്മുടെ കാര്യം പറഞ്ഞെ?

ആ ചോദ്യം വളരെ സ്വാഭാവികമായി എന്നിൽ നിന്നുയർന്നു..

അതിനും അവൾ ചിരിക്കുകയാണ് ചെയ്തത്.

“ആ അത് നിന്റെ പെണ്ണിന്റെ ഐഡിയ ആണ്. അമ്മയുടെ റഡാറിൽ എന്നെ ഇട്ടുകൊടുത്ത്

നിങ്ങൾക്ക് രക്ഷപ്പെടാൻ ഉള്ള തന്ത്രം.. “.

ഞാൻ അന്തം വിട്ടിരുന്നു പോയി. എന്റെ പെണ്ണ് ഇതിനിടയിൽ ഇത്രേം ഒക്കെ

ഒപ്പിച്ചെന്നോർത്ത്‌ ഞാൻ തന്നെ അതിശയിച്ചു.ഞങ്ങളെ രക്ഷിക്കാൻ സ്വയം ചാവേറായ

അതിരയോട് പറഞ്ഞതിൽ എനിക്കുള്ള കുറ്റബോധം വീണ്ടും കൂടി..

“ഡീ സോറി. ഞാനിതൊന്നും അറിയാതെ.”

ഞാനവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ക്ഷമാപണം നടത്തി..

“കൊണ്ട് പോടാ അവന്റെ കോപ്പിലെ സോറി.നീയാ പെണ്ണിനെ കളഞ്ഞിട്ട് പോവാതിരുന്നാ മതി.

നിന്നെ അതിന് ജീവനാ…”

അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് എന്നെ ഉപദേശിച്ചുകൊണ്ട് എണീറ്റു.

“എന്നാ ശരി മോൻ വിട്ടോ ആൾക്കാര് വല്ലതും പറഞ്ഞുണ്ടാക്കും.”

അവൾ ചിരിയോടെ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.എനിക്കപ്പോഴും എന്റെ വായിൽ നിന്ന്

വീണ വാക്കുകളെ കുറിച്ചുള്ള കുറ്റബോധമായിരുന്നു.

ഡീ…

ഞാൻ പതിയെ അവളെ വിളിച്ചു.

“ഉം.. ഇനി എന്താടാ.. “

അവൾ എന്റെ അടുത്തേക്ക് വന്ന് തോളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ അവളെ മുറുക്കെ കെട്ടിപിടിച്ചു. അവളെതിർക്കുമെന്ന് വിചാരി

ച്ചെങ്കിലും അവൾ ഒന്നും മിണ്ടാതെ എന്നെയും കെട്ടിപിടിച്ചു.

“ഇനി മുതൽ നീ എന്റെ കൂടപ്പിറപ്പാണ്.. എന്റെ സ്വന്തം പെങ്ങൾ”

ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം നിശബ്ദയായി..

“ഓഹ്.. അപ്പ്രൂവ്ഡ്.. “

അവൾ പതിയെ പറഞ്ഞുകൊണ്ട് മധുരമായി ചിരിച്ചു.

“എന്നാ എന്റെ പൊന്നാങ്ങള ഈ പെങ്ങളെ കൊണ്ട് വീട്ടില് വിട്ടേ…

നേരം ഇരുട്ടിതുടങ്ങി..”

അവളെന്റെ കയ്യിൽ പിടിച്ചു വലിച്ച് കൊണ്ടാണത് പറഞ്ഞത്..

ഞാൻ ചെറു ചിരിയോടെ അവളെയും ചേർത്ത് പിടിച്ച്.ബൈക്കിനടുത്തെക്ക് നടന്നു. അവളെ വീടിനു

മുന്നിൽ ഇറക്കുമ്പോൾ അവളുടെ അമ്മ അതായത് എന്റെ പഴയ ശത്രു ദേഷ്യത്തോടെ ഉമ്മറത്തു

ഞങ്ങളെതന്നെ നോക്കി നിക്കുന്നുണ്ട്.

“നീ തന്നെ ഫുൾ വിശദീകരിച്ചിട്ട് പോയ മതി. അല്ലെങ്കിൽ ഇന്നിവിടെ താലപ്പൊലി

ആയിരിക്കും.”

ആതിര ബൈക്കിൽ നിന്നിറങ്ങി പതിയെ എന്നോടായി പറഞ്ഞു.

വരുന്നത് വരട്ടെ !എന്തായാലും അവളെ ഒറ്റക്ക് ബലിയാടാക്കണ്ട !

ഞാൻ മനസ്സിൽ വിചാരിച്ചു.പിന്നെ ബൈക്ക് സൈഡ് ആക്കി അവളുടെ കൂടെ വീട്ടിലേക്ക് നടന്നു.

അപ്പോഴും അവളുടെ അമ്മ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ആദ്യം കേൾക്കാൻ

കൂട്ടാക്കിയില്ലെങ്കിലും ഞാൻ സമാധാനമായി എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ അവരുടെ മുഖം

തെളിഞ്ഞു.പിന്നെ എന്നോട് സ്നേഹത്തോടെ ഇടപഴകാൻ തുടങ്ങി.ചായയെടുക്കാമെന്ന്

പറഞ്ഞെങ്കിലും ഞാൻ നേരം വൈകി എന്നു പറഞ്ഞു വിലക്കി. ഞാൻ പോരുമ്പോൾ ഇടക്ക് ഇങ്ങോട്ട്

വരണം എന്നും പറഞ്ഞാണ് അവർ യാത്രയാക്കിയത്. വീട്ടിലെത്തി കുളി കഴിഞ്ഞപ്പോൾ സമയം ആറര

ആയിരുന്നു. ലച്ചുവിന് പതിവ് ഉമ്മയും കൊടുത്ത് നേരെ തറവാട്ടിലേക്ക് പോയി.

തറവാട്ടിലെത്തി കയ്യും കാലും കഴുകി ഉള്ളിലേക്ക് കയറുമ്പോൾ അമ്മു തോർത്തും കൊണ്ട്

കുണുങ്ങിക്കൊണ്ട് എന്നിലേക്ക് ചേർന്ന് നിന്നു.പെണ്ണിനിപ്പൊ ഒരു നിയന്ത്രണവും

ഇല്ലാ..എന്നെ കണ്ടാൽ ഒട്ടിച്ചേർന്നങ് നിക്കണം .അച്ഛമ്മ ഉള്ളിൽ tv

കണ്ടോണ്ടിരിക്കാണ്. ഞാൻ വന്നത് പോലും കക്ഷി അറിഞ്ഞിട്ടില്ല.

“എന്താ കുഞ്ഞൂ..ഒരു തെളിച്ചം ഇല്ലാത്തെ….. “

ഞാൻ അവളെ ചുറ്റി വരിഞ്ഞുകൊണ്ടത് ചോദിച്ചപ്പോൾ അവൾ എന്നിലേക്ക് പറ്റിച്ചേർന്നു

നിന്നു.

“ഒന്നൂല്ല…

പിന്നെ?..

“ഇന്ന് മരണവീട്ടില് വെച്ച് പറഞ്ഞതൊക്കെ അബദ്ധാവോന്ന് ഒരു പേടി “

അവൾ ചെറിയ പേടിയോടെ പറഞ്ഞുകൊണ്ട് എന്നെ നോക്കി.

“പോവ്വാൻ പറ..

വരുന്നിടത്തു വെച്ച് കാണാം… “

ഞാനവളുടെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ടത് പറഞ്ഞപ്പോൾ ആ മുഖം ഒന്ന് തെളിഞ്ഞു.

എന്നെ ഇട്ടിട്ട് പോവൂല്ലല്ലോ..?

അവൾ എന്നെ നോക്കാതെ പതിയെ ചോദിച്ചു.എനിക്കത് കേട്ടപ്പോൾ ഒന്ന് പൊട്ടിക്കാനാണ്

തോന്നിയതെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു.

“അതിപ്പോ, ഇങ്ങ് വന്നേ ഞാൻ പറഞ്ഞു തരാം… “

ഞാനവളേം കൊണ്ട് കസേരയിൽ ഇരുന്ന് അവളെ എന്റെ മടിയിൽ ഇരുത്തി.എന്റെ മട്ടും ഭാവവും

മാറുന്നത് കണ്ട് അവളുടെ കണ്ണുകൾ പിന്നെ പിടക്കുന്നുണ്ടായിരുന്നു.കണ്ണുകളിൽ പരമാവധി

ക്രൂരത വരുത്തി ഞാൻ തുടർന്നു.

“അതായത് മേമെ.. ഇത്രയും ആയ സ്ഥിതിക്ക് തുറന്ന് പറയാല്ലോ.എനിക്ക് പണ്ട് തൊട്ടേ വല്യ

കൊതിയാണ് നിങ്ങളോട്.ഒരു തരം ഭ്രാന്ത് !ആരുമില്ലാത്ത സമയത്ത് കേറിപിടിച്ചു കാര്യം

നടത്താനായിരുന്നു എന്റെ പ്ലാൻ പക്ഷേ എന്റെ ഫ്രണ്ട് ജിഷ്ണുവാണ് എല്ലാം പതിയെ മതി

എന്ന് പറഞ്ഞത്……

എന്റെ വാക്കുകൾ കേട്ട് അവൾ അവിശ്വസനീയതയോടെ എന്റെ കണ്ണിലേക്കു

നോക്കിയിരുന്നു.കണ്ണുകളിൽ നിന്ന് ധാരയായി കണ്ണുനീർ വരുന്നുണ്ട്.ദയനീയമായി എന്നെ

നോക്കി കൊണ്ടിരിക്കെ ഞാൻ തുടർന്നു..

അവനാണ് പതിയെ പ്രേമം നടിച്ചു വീഴ്ത്തി കാര്യം സാധിച്ചാൽ മതി എന്ന് പറഞ്ഞു

തന്നത്.പൂർണ സമ്മതത്തോടെ എല്ലാം തരുമ്പോഴെ സുഖം ഉണ്ടാവുള്ളുവെത്രേ..

അത് മനസ്സിൽ വെച്ചാണ് ഞാൻ മേമയെ പ്രേമിക്കാൻ തുടങ്ങിയത്. ഞാൻ പ്രതീക്ഷിച്ചതിലും

നേരത്തെ നീ വളഞ്ഞു. നിന്റെ കഷ്ടപ്പാട് നിന്നെ വീഴ്ത്താൻ ഉപയോഗിക്കാം എന്നും

ജിഷ്ണുവാണ് പറഞ്ഞു തന്നത്. അങ്ങനെയാണ് അച്ഛന് ജോലി കൊടുത്തതും ഇടക്ക് പൈസ തന്ന്

സഹായിച്ചതും എല്ലാം….

ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ടതിന്റെ ഞെട്ടൽ അവളുടെ

മുഖത്തുണ്ടായിരുന്നു.മരിച്ച പോലെയായിരുന്നു അവളുടെ ഇരുപ്പ്.അവൾ എന്റെ മടിയിൽ

നിന്നെഴുന്നേറ്റ് പോവാൻ നോക്കിയപ്പോൾ ഞാൻ ബലമായി പിടിച്ചിരുത്തി.

“അല്ലങ്കിലും മേമ ഒന്നാലോചിച്ചു നോക്കിയേ..എനിക്ക് ഒരു വർഷത്തിനുള്ളിൽ ജോലി കിട്ടും

പിന്നെ നല്ല സുന്ദരികുട്ടികളെ കിട്ടാൻ ഒരു പാടുമില്ല.പിന്നെന്തിനാ ഈ സെക്കന്റ്

ഹാന്റ്.അത് പോട്ടെന്നു വെക്കാം ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടക്കുന്ന നീയും

ഞാനും ഒട്ടും സെറ്റാവില്ലെന്ന് മേമ ക്കറിയില്ലെ…”

ഞാൻ അവളുടെ കയ്യിൽ പിടിച്ചത് പറഞ്ഞപ്പോൾ അവൾ യാതൊരു പ്രതികരണവും ഇല്ലാതെ

ഇരുന്നുകൊണ്ട് എന്നെ ദൈന്യതയോടെ നോക്കി. ആ കണ്ണുകളും മനസ്സും മരിച്ചു

കഴിഞ്ഞിരുന്നു.

“പക്ഷെ ഉള്ളത് പറയാല്ലോ.. മേമ ഒരു കിണ്ണൻ ചരക്കാണ്. അന്ന് എല്ലാം ഒപ്പിക്കണം എന്ന്

കരുതിയതാ.. നശിച്ച മെൻസസ്. എല്ലാം തുലച്ചു.നിന്നെ കണ്ട് പലതവണ എന്റെ കൺട്രോൾ

പോയതാണ് പക്ഷെ സംശയം തോന്നാതിരിക്കാൻ ഞാൻ പിടിച്ചു നിന്നതാ..

എത്രേം പെട്ടന്ന് നീ ഇതെല്ലാം എനിക്ക് തന്ന് എന്നെ സുഖിപ്പിക്കണം. ഇനി ഉണ്ണി

ഒഴിവാക്കിയാലും വേറെ കല്യാണം കഴിക്കുവൊന്നും വേണ്ടാ.. നിനക്ക് ചെലവിന് ഞാൻ തരാം..നീ

ഇതൊന്നും വേറാർക്കും കൊടുക്കാതിരുന്ന മതി.”

ഞാനവളുടെ മാറിൽ കൈ വെച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾ അറപ്പോടെ കൈ തട്ടി മാറ്റി

കൊണ്ട് എണീറ്റു.അടുത്ത നിമിഷം അവളുടെ കൈ ശക്തമായി എന്റെ കവിളിൽ പതിഞ്ഞു.

“ഇനി എന്റെ മുന്നിൽ കണ്ട് പോവരുത് നിന്നെ… ചെറ്റേ.. !

കൈചൂണ്ടി അലറുമ്പോഴും അവൾ വിതുമ്പുന്നുണ്ടായിരുന്നു.പുറമെ ചിരിച്ചെങ്കിലും ഞാനും

ഉള്ളിൽ വേദനിക്കുകയായിരുന്നു. ഇത്രേം സ്നേഹിച്ചിട്ടും അവൾക്കെന്നെ

മനസ്സിലാവുന്നില്ലല്ലോ എന്നോർത്ത്‌.

“എടീ ഞാൻ തമാശ പറഞ്ഞതാ..

അയ്യേ അതിനാണോ ഇങ്ങനെ മോങ്ങുന്നേ…. “

ഞാൻ കസേരയിൽ നിന്നെണീറ്റ് ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞപ്പോൾ

അവൾ ദേഷ്യത്തോടെ കൈ തട്ടി മാറ്റി.എനിക്കാകെ ദേഷ്യം വന്നു.

ആദ്യമായി അവൾക്കെതിരെ എന്റെ കയ്യുയർന്നു. കൈ വീശി ഒറ്റയടി! അടി കൊണ്ട് അവൾ

പിന്നിലേക്ക് നീങ്ങി. പിന്നെ അത്ഭുതത്തോടെ എന്നെ നോക്കി.പിന്നെ ദേഷ്യത്തോടെ എന്റെ

നേരെ വിരൽ ചൂണ്ടി.എന്തോ പറയാൻ തുടങ്ങിയ അവളെ ഞാൻ ചുമരിലേക്ക് ചാരി നിർത്തി വായ

പൊത്തി.

“ഇത്രേം സ്നേഹിച്ചിട്ടും നിനക്കെഞ്ഞെ മനസ്സിലായില്ലലോ പന്നീ… “

അത് പറഞ്ഞപ്പോഴേക്കും എനിക്കും കരച്ചിൽ വന്നിരുന്നു. അത് കേട്ടപ്പോൾ അവൾ അന്തം

വിട്ടുകൊണ്ട് എന്നെ നോക്കി.ഞാൻ അവളിൽ നിന്നും മാറി നിന്ന് കണ്ണുതുടച്ചു.പിന്നെ

പേഴ്‌സ് തുറന്ന് എന്റെ ബ്രേസ്ലെറ്റും മാലയും മാറ്റി ഞാൻ പണികഴിപ്പിച്ച താലിമാല

എടുത്ത് അവളുടെ നേരെ നീട്ടി.

“ഇതൊക്കെ ഞാൻ ആർക്ക് വേണ്ടീട്ടാ…..

പോടീ…. പോയി…..

സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു പോയി.ദേഷ്യത്തിൽ ആ താലി ഞാൻ മുറ്റത്തേക്ക്

നീട്ടി എറിഞ്ഞു അവൾക്ക് പുറം തിരിഞ്ഞു നിന്നു.

“എന്താ കണ്ണാ അവടെ….?

അച്ഛമ്മ ഉള്ളിൽ നിന്ന് വിളിച്ചു ചോദിച്ചു.

ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി.അച്ഛമ്മ വല്ലതും കേട്ടു കാണുമോ.?

“ഞാൻ ഫോണിൽ പറഞ്ഞതാ അച്ചമ്മാ.. കൂട്ടുകാരിയാ…”

ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്ത്‌ ഉത്തരം നൽകി.

അമ്മു അപ്പോഴും എന്നെ തന്നെ നോക്കി നിക്കുവാണ്. എല്ലാം അബദ്ധമായി എന്ന ഭാവം അവളുടെ

മുഖത്തുണ്ടായിരുന്നു. അവൾ എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ഞാൻ പക്ഷെ മുഖം

വെട്ടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു.

അവൾ ഒന്നും മിണ്ടാതെ എന്റെ മുന്നിലൂടെ സ്റ്റെപ്പിറങ്ങി മുറ്റത്തു നിന്ന് ഞാൻ

വലിച്ചെറിഞ്ഞ മാല എടുത്ത് കയ്യിൽ പിടിച്ചു. തിരിച്ചു എന്റെ അടുത്തെത്തിയപ്പോൾ എന്നെ

ഒന്ന് നോക്കി. അപ്പോഴും ആ കണ്ണുകൾ കലങ്ങി തന്നെ ഇരുന്നു.

“സോറി…

പതിഞ്ഞ ശബ്ദത്തോടെ അവൾ എന്നോടായി പറഞ്ഞു. ഞാൻ മൈൻഡ് ചെയ്തില്ല. ആദ്യമായി അവളെ

കൈവെച്ച കുറ്റബോധം എനിക്കും ഉണ്ടായിരുന്നു.

എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കണ്ട അവൾ എന്റെ പിന്നിലൂടെ വന്ന് എന്നെ

കെട്ടിപിടിച്ചു.

“സോറി പറഞ്ഞില്ലേ പോന്നൂസേ

ഒരബദ്ധം പറ്റിപ്പോയി… ക്ഷമിക്ക്..

അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് എന്റെ പിന്കഴുത്തിൽ ഉമ്മവെച്ചു.

“എനിക്കൊന്നും കേൾക്കണ്ടാ..

മാറങ്ങോട്ട്… “

ഞാൻ ദേഷ്യത്തോടെ പറഞ്ഞ് അവളെ തള്ളി മാറ്റിയെങ്കിലും അവൾ വീണ്ടും വന്ന് എന്നെ

കെട്ടിപിടിച്ചു.

“ഞാൻ മാറില്ല…

അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു അങ്ങനെ തന്നെ നിന്നു.

ഞാൻ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൾ ബലം പ്രയോഗിച്ചു പിടുത്തം മുറുക്കി.

“നിന്നോട് മാറാന പറഞ്ഞെ..

ഇനീം കൊള്ളും അല്ലെങ്കി..

ഞാൻ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞു. അപ്പോഴും ഞാനവളുടെ കണ്ണിലേക്കു നോക്കിയില്ല. ആ

ഉണ്ടക്കണ്ണിലേക്ക് നോക്കിയാൽ എനിക്കവളോട് പിണങ്ങാൻ കഴിയില്ല…

“എന്നെ തല്ലി കൊന്നാലും പിണക്കം മാറാതെ ഞാൻ വിടില്ല.”

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.അത് കേട്ട് എനിക്കും ചെറിയ മനസ്സലിവ്

തോന്നി.

‘വിശ്വാസം ഇല്ലാത്തോരുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണ്. നാളെ ഏതെങ്കിലും ഒരു

പെണ്ണ് എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അതും നീ വിശ്വസിക്കും. നമ്മള് തമ്മില്

ശരിയാവില്ല..!

വളരെയധികം മനപ്രയാസത്തോടെയാണ് ഞാനത് പറഞ്ഞത്.അതിന് മറുപടിയായി കുറച്ചു നേരത്തേക്ക്

അവളൊന്നും മിണ്ടിയില്ല..പകരം പൊട്ടിക്കരയാൻ തുടങ്ങി.എന്റെ തോളിൽ തലവെച്ചു വിതുമ്പി

കരഞ്ഞ ശേഷം അവൾ പതിയെ വിട്ടുമാറി തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോഴേക്കും എന്റെ

നിയന്ത്രണമൊക്കെ വിട്ടുപോയിരുന്നു.ഞാൻ തിരിഞ്ഞു നിന്ന് അവളെ എന്നിലേക്ക്

വലിച്ചു.അവൾ തേങ്ങി കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് തല വെച്ച് കെട്ടിപിടിച്ചു

നിന്നു.അവളെ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ഞാനും.

പേടിച്ചോ എന്റെ കുഞ്ഞു..?

ഞാനവളുടെ മുഖം പിടിച്ചുയർത്തികൊണ്ട് ചോദിച്ചു.

“ഞാൻ പേടിച്ചൊന്നും ല്ലാ… ”

അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

“അയ്യടാ പിന്നെന്തിനാടി കെടന്ന് മോങ്ങിയെ…?

ഞാൻ അവളുടെ കണ്ണീരുതുടച്ചു കൊണ്ട് ചോദിച്ചു..

“ഓഹ് പറയ്‌ണ ആള് പിന്നെ കരഞ്ഞിട്ടില്ലലോ !

അവൾ കുറുമ്പൊടെ പറഞ്ഞു കൊണ്ട് വീണ്ടുമെന്റെ നെഞ്ചിലേക്ക് വീണു.പിന്നെ രോമങ്ങൾ

പിടിച്ചു വലിച്ചു കുസൃതി കാട്ടാൻ തുടങ്ങി.

അപ്പോഴാണ് അവളുടെ കവിളിൽ എന്റെ കൈകൊണ്ട് ചുവന്ന തിണർത്ത പാടുകൾ കണ്ടത്.

“വേദനിച്ചോ പൊന്നൂന്…

ഞാൻ ആ പാടുകളിൽ തലോടിക്കൊണ്ട് ചോദിച്ചു.

“സാരല്ല… തല്ലിയാലും ഇട്ടിട്ട് പോവാണ്ടിരുന്ന മതി “

“ഒരീസം പോവും. പക്ഷെ അന്നെനിക്ക് ജീവനുണ്ടാവില്ല..”

ഞാൻ പതിയെ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ചുണ്ടമർത്തി അവളെ മുറുക്കെ

കെട്ടിപിടിച്ചു.അവൾ എന്നേം ചുറ്റി വരിയാൻ തുടങി.എല്ലാം മറന്ന് ഞങ്ങൾ കുറച്ചു നേരം

അങ്ങനെ നിന്നു.

“ഇതെന്ന വേടിച്ചെ… “

അവൾ താലി ഉയർത്തി കാണിച്ചുകൊണ്ട് എന്നെ നോക്കി..

“അതൊക്കെ വാങ്ങി… ബ്രേസ്ലെറ്റും മാലയും കൊടുത്തു. “

“അയ്യോ അമ്മ അറിയൂലെ ?

അവൾ പേടിയോടെ ചോദിച്ചു.

“ആരറിഞ്ഞാലും എനിക്ക് പ്രശ്നല്ലാ.. !

ഞാൻ നെടുവീര്പ്പോടെ പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൾ കണ്ണടച്ച്

ഏറ്റുവാങ്ങി. പിന്നെ പലിശ സഹിതം തിരിച്ചു തന്നു.

“ഇടക്ക് എന്നെ ഇങ്ങനെ കരയിപ്പിച്ചില്ലെങ്കി ഒരു സമാധാനം ഇല്ലാലെ കോന്താ… “

അവൾ കുറുമ്പൊടെ പറഞ്ഞു കൊണ്ട് എന്റെ കവിളിൽ നുള്ളി.

“അത് നിനക്കെന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ലേ.?

ഞാൻ ചിരിയോടെ ചോദിച്ചുകൊണ്ട് അവളുടെ മുടിയിലെ കാച്ചെണ്ണയുടെ ഗന്ധം ആസ്വദിച്ചു.

“വേണ്ടാട്ടോ… എനിക്ക് വിശ്വാസാണ്. പക്ഷെ എടക്ക് തോന്നും ഞാൻ പൊന്നൂസിന്

ചേരില്ലാന്ന്. ഒരു തരം അപകർഷതാ ബോധം…

സെക്കൻഡ് ഹാൻഡ് ആയതു കൊണ്ടാവും… ചെലപ്പോ…. “

അതിനു മറുപടിയെന്നോണം ഞാൻ അവളെ പലകുറി ഉമ്മവെച്ചു. നെറ്റിയിൽ കവിളിൽ കഴുത്തിൽ….

“നിന്നെ കിട്ടാനുള്ള എന്ത് യോഗ്യതയാടി എനിക്ക്.ഏതോ സിനിമയിൽ ലാലേട്ടൻ പറയുന്ന പോലെ

കോടി പുണ്യമാണ് നീ !”

“ഓഹ് സുഖിച്ചു.. വന്നേ അമ്മക്ക് സംശയം തോന്നും.”

“അവിടെ നിക്ക് നിന്റെ പീരിയഡ്‌സ് എന്നാ കഴിയുന്നെ “.

“ആ അത് കൊറേ കഴിയും…

അവൾ എന്നെ നോക്കാതെ പറഞ്ഞു.

“ഓഹ് പിന്നെ ഇതെന്താ പ്രളയം ആണോ?

“ആവോ… “

അവൾ നാണത്തോടെ എന്റെ മാറിലേക്ക് വീണു.

“രണ്ടീസം കൂടെ ക്ഷമിക്ക് കണ്ണേട്ടാ… “

അവൾ എന്നെ കളിയാക്കിക്കൊണ്ട് എന്റെ കയ്യും പിടിച്ചു ഉള്ളിലേക്ക് പോയി. പിന്നെ

പിടിവിട്ട് അച്ഛമ്മയുടെ അടുത്ത് പോയിരുന്ന് ടി വി കണ്ടു.ഇടക്ക് അച്ഛമ്മ കാണതെ ആ

പാൽപ്പല്ലുകളുടെ ദർശനം തരുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞ് കിടന്നപ്പോൾ പെണ്ണ് പതിവിൽ കൂടുതൽ കൊഞ്ചാനുള്ള മൂഡിലാണ്. എന്റെ

തലമുടി പിടിച്ചു വലിച്ചും നുള്ളിയും പിച്ചിയും അങ്ങനെ അക്രമങ്ങൾ അഴിച്ചു വിട്ടു

“മെൻസസാണെന്നൊന്നും നോക്കൂല ഞാൻ വല്ലോം ചെയ്യും പെണ്ണെ…

ഞാൻ ഭീഷണിപെടുത്തിയപ്പോൾ അവൾ ഒന്നടങ്ങി. പിന്നെ പതുങ്ങിക്കൊണ്ട് എന്റെ അരികിൽ വന്ന്

കിടന്നു.ഒരു പൂച്ചക്കുട്ടിയെപ്പോലെ മുഖം പൂഴ്ത്തി കിടക്കുന്നത് കണ്ട് ഞാൻ ചെരിഞ്ഞു

കിടന്ന് അവളെ കെട്ടിപിടിച്ചു.

“നീ എന്തിനാടി കുറുമ്പീ ആതിരേടെ വീട്ടില് പോയി മോങ്ങിയെ…”

ഞാനവളുടെ പിന്കഴുത്തിൽ ഉമ്മവെച്ചുകൊണ്ട് ഒരു ചിരിയോടെ ചോദിച്ചപ്പോൾ അവൾ മുഖം

തിരിച്ചു എന്നെ നോക്കി.

” ഇതെങ്ങനെ അറിഞ്ഞു…?

“അവള് പറഞ്ഞു.. “

“വഞ്ചകി…

പല്ലുകടിച്ചു പറഞ്ഞു കൊണ്ട് അവൾ ജാള്യതയോടെ എനിക്ക് മുഖം തരാതെ വീണ്ടും എന്നെ

ചുറ്റി വരിഞ്ഞു.

“മിണ്ടാതെ കെടന്നൊറങ് ചെക്കാ..

ശാസനയോടെ അവൾ എന്നെ അവളുടെ മാറിലേക്ക് പിടിച്ചമർത്തി. ആ പാല്കുടങ്ങളുടെ പതുപതുപ്പിൽ

തല വെച്ച് ഞാനും ഉറക്കത്തിലേക്ക് വീണു..

അങ്ങനെ വഴക്കടിച്ചും സ്നേഹിച്ചും കൊഞ്ചിച്ചും ദിവസങ്ങൾ രണ്ട് മൂന്നെണ്ണം

പോയതറിഞ്ഞില്ല.ഒരു രാത്രി അഗാധമായ ഉറക്കത്തിൽ നിന്ന് അവളെന്നെ തട്ടിയുണർത്തി.

“പോന്നൂസേ എണീറ്റെ…

“ഇത്ര പെട്ടന്ന് നേരം വെളുത്തോ.. പണ്ടാരമടങ്ങാൻ…”

ഉറക്കച്ചടവിൽ പിറുപിറുക്കുമ്പോഴും എന്റെ കണ്ണ്

മിഴിയുന്നുണ്ടായിരുന്നില്ല.ഫോണെടുത്തു നോക്കിയപ്പോൾ സമയം പന്ത്രണ്ട് മണി. ഞാൻ

കട്ടിലിൽ എണീറ്റിരുന്നതും പിറകിൽ നിന്നെന്റെ അവളെന്റെ കണ്ണുപൊത്തി.

“നടക്ക്…

പിന്നിൽ നിന്നും ആജ്ഞ കേട്ട് ഞാൻ ഒന്നും മിണ്ടാതെ തപ്പി തടഞ്ഞു നടന്നു.

ഉമ്മറത്തെപ്പോൾ അവൾ എന്റെ എന്റെ കണ്ണുകളെ സ്വാതന്ത്രമാക്കി.ഉറക്കച്ചടവോടെ ഞാൻ

നോക്കുമ്പോൾ ഉമ്മറത്തു ടീപോയ്ക്ക് മുകളിൽ ഒരു വൈറ്റ് ഫോറെസ്റ്റിന്റെ കേക്ക്.അതിൽ

“ഹാപ്പി ബർത്ത്‌ഡേ പൊന്നൂസ് ”

എന്നെഴുതിയിരിക്കുന്നു.

“ഇന്നെന്റെ പിറന്നാളാണോ?

ഞാൻ മനസ്സ് നിറഞ്ഞുകൊണ്ട് അവളെ നോക്കുമ്പോൾ അവൾ പതിയെ എന്റെ അടുത്തേക്ക് വന്ന്

എന്റെ മുഖം പിടിച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചു..

“ഹാപ്പി ബർത്ത്‌ഡേ..

അവൾ എന്റെ കാതിൽ പറഞ്ഞു കൊണ്ട് മാറി നിന്നുകൊണ്ട് എന്നെ നോക്കി ചിരിച്ചു.

സന്തോഷം കൊണ്ട് എന്റെ മനസ്സും കണ്ണും നിറഞ്ഞിരുന്നു.കാരണം ഇങ്ങനെ ഒരനുഭവം എന്റെ

ജീവിതത്തിൽ ആദ്യമായിട്ടാണ്. കൂട്ടുകാരൊക്കെ സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോൾ

കൊതിച്ചിട്ടുണ്ട് പലവട്ടം. പിറന്നാൾ മെയ് മാസത്തിൽ ആയത് കൊണ്ട് സ്കൂളിലോ കോളേജിലോ

എനിക്ക് ഇങ്ങനെ ഒരവസരം കിട്ടി യിട്ടില്ല ലച്ചു ആണെങ്കിലും കേട്ടിപിടിച്ചൊരുമ്മ തരും

എന്നല്ലാതെ ഇങ്ങനെ ഒരു സീൻ ഉണ്ടായിട്ടില്ല.

പ്രേമാര്ദ്രമായി എന്നെ നോക്കി നിക്കുന്ന അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു ഞാൻ

തുരുതുരാ ഉമ്മവെച്ചു.ഭ്രാന്തമായി എന്റെ ചുണ്ടുകൾ അവളുടെ മുഖത്തു ഓടി നടന്നു.

അവളെന്നേയും അതെ തീവ്രതയോടെ ചുംബിക്കുന്നുണ്ടായിരുന്നു.

“കേക്ക് മുറിക്ക് “

എന്റെ സ്നേഹ പ്രകടനം നീണ്ടു പോവുന്നതിനിടെ അവൾ എന്നെ വേർപ്പെടുത്തി കിതച്ചു കൊണ്ട്

പറഞ്ഞു.

അവളുടെ കൈയും കൂട്ടിപിടിച്ച് ഞാൻ കേക്ക് മുറിച്ചു ഒരു കഷ്ണമെടുത്ത്‌ അവളുടെ വായിൽ

വെച്ചു കൊടുത്തു. അവൾ അതനുകരിച്ചു കൊണ്ട് എന്റെ എനിക്കും ഒരു കഷ്ണമെടുത്ത് എന്റെ

വായിൽ വെച്ചു തന്നു.

“എങ്ങനെ അറിഞ്ഞു പിറന്നാളാണെന്ന്….?

“അതൊക്കെ അറിഞ്ഞു.

ഇതൊക്കെ ഓർത്തിരിക്കാത്ത ഞാൻ എന്ത് കാമുകിയാ..

അവൾ മധുരമായി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിന് നീ എന്റെ കാമുകിയല്ലല്ലോ..

ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു.

“പിന്നെ.. ”

അവൾ കുറുമ്പൊടെ ചുണ്ട് കോട്ടി.

“ഈ സാഹിത്യകാരന്മാരൊക്കെ പറയില്ലേ ഒരു സംഗതി. എന്താത്.. ആഹ് ജീവന്റെ പാതി.അതാണ്

നീ..എനിക്ക്… “.

” അയ്യടാ പൈങ്കിളി ഡയലോഗ് പറഞ്ഞു സോപ്പിടുവൊന്നും വേണ്ടാ എനിക്കുള്ള ട്രീറ്റ് എന്താ

അത് പറ .”

“എന്താ വേണ്ടേ എന്റെ കുഞ്ഞൂന്..

ഞാൻ അവളുടെ മുഖം കൈക്കുള്ളിലാക്കി കൊണ്ട് ചോദിച്ചു..

“ഞാൻ ചുമ്മാ പറഞ്ഞതാ ..

എന്നെ എപ്പഴും ഇങ്ങനെ സ്നേഹിച്ചാ മതി വേറൊന്നും വേണ്ടാ..”

“അത് പോരാ നിന്റെ മനസ്സിൽ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ പറ നമുക്ക് നോക്കാടോ.. “

“മ്മ്.. ഞാനൊന്ന് ആലോചിക്കട്ടെ”

അവൾ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് എന്നെ ചാരി നിന്നു.

“ഇതെടുത്ത്‌ വെചിട്ട് വന്നേ കിടക്കാം..

ഏതായാലും പീരിയഡ്‌സ് ഒക്കെ കഴിഞ്ഞില്ലേ… “

ഞാനൊരു വഷളൻ ചിരിയോടെ പറഞ്ഞു.

“അയ്യടാ ഒന്നും നടക്കൂല…

അത് കണ്ട് എന്റെ മോൻ പനിക്കണ്ട… “

“പിന്നാർക്ക് വേണ്ടീട്ടാഡീ ഇതൊക്കെ കെട്ടിപൊതിഞ്ഞു വെച്ചേക്കുന്നേ..?

ഞാനവളെ തള്ളി മാറ്റി കൊണ്ട് ദേഷ്യം അഭിനയിച്ചു.

“ഹാ പിണങ്ങാതെ…ഇന്ന് രാത്രി എല്ലാം തരാം എന്റെ കള്ളന്.. അത് വരെ ഒന്ന് ക്ഷമിക്ക്..

സത്യം?

ഞാൻ അവളെ അത്ഭുതത്തോടെ നോക്കിയപ്പോൾ അവൾ അതെയെന്ന് തലയാട്ടി. എന്റെ സന്തോഷത്തിന്

അതിരുണ്ടായിരുന്നില്ല. വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെപ്പോലെ ഞാൻ എന്തൊക്കെയോ

കാട്ടി കൂട്ടി.അവൾ അത് കണ്ട് വായപൊത്തി ചിരിക്കുകയാണ്.

“വന്നേ കിടക്കാം പ്രാന്താ…”

അവൾ ചിരിയോടെ എന്നെ പിടിച്ചു വലിച്ച് കൊണ്ട് പറഞ്ഞു.കേക്ക് ഉള്ളിലേക്ക് എടുത്ത്

വെച്ച് ഞങ്ങൾ വീണ്ടും കിടന്നു. ഇടക്ക് ഞാൻ ചില ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും

ദയനീയമായി അത് പരാജയപ്പെട്ടു .

“പിറന്നാളായിട്ട് അടി കൊള്ളൂട്ടോ.. പൊന്നൂസ്.. “

അവൾ ഉണ്ടക്കണ്ണുരുട്ടി.

പിന്നെ ഞാൻ കൂടുതൽ മെനക്കെട്ടില്ല.ആ മാറിൽ മുഖം ചേർത്ത് അങ്ങനെ കിടന്നു.

“ഈ ഷർട്ടിനൊക്കെ എത്രയാ…?

അവളെന്റെ ഷർട്ടിലൂടെ കൈയൊടിച്ചുകൊണ്ട് ചോദിച്ചു.

“ഇതോ ഇത് ബ്രാൻഡഡ് ആണ്. ഇതിനൊരു ഏകദേശം രണ്ടായിരം രൂപ വരും…

എന്താ ചോദിക്കാൻ..?

“ഏയ്‌ ഒന്നൂല്ല…

അവൾ ചെറിയ നിരാശയോടെ പറഞ്ഞു.

“പറയെടി….

“ഞാനൊരു ഷർട്ട് വാങ്ങീട്ട്ണ്ട് . രണ്ടായിരത്തിന്റെ ഒന്നും അല്ലാ അഞ്ഞൂറ്

രൂപേടെയാണ്. ഇഷ്ടാവോ..?

അവൾ ചെറിയ മടിയോടെ പറഞ്ഞൊപ്പിച്ചു.

“ഒന്നങ്ങ് തന്നാല്ണ്ടല്ലോ…

പൈസ നോക്കിയാണോ ഷർട്ട് ഇഷ്ടപ്പെടുന്നെ.. “

എന്റെ ശബ്ദം ഉയര്ന്നപ്പോൾ അവളൊന്ന് പരുങ്ങി.

“എടുത്തേ കാണട്ടെ…

ഞാൻ നിർബന്ധിച്ചപ്പോൾ അവളെ എണീറ്റ് പോയി ലൈറ്റ് ഇട്ട് അലമാര തുറന്ന് ഷർട്ട്‌

എടുത്ത് തന്നു.ഡാർക്ക്‌ ബ്ലൂ നിറത്തിൽ നല്ല ഒരു ചെക്ക് ഷർട്ട്.കണ്ടപ്പോൾ തന്നെ

എനിക്കിഷ്ടപ്പെട്ടു.

“ഇത് കൊള്ളാല്ലോടീ…..”

ഞാൻ അത് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന്

തെളിഞ്ഞു.ഞാൻ അവളെ എന്റെയടുത്ത്‌ പിടിച്ചിരുത്തി.

“താങ്ക് യൂ സോ മച്ച് ഉമ്മാഹ്…

ഞാനവളുടെ കവിളിൽ അമര്തിയുമ്മ വെച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു.

“എടുത്ത് വെക്ക്. രാവിലേ ഇടാം .”

ഞാൻ അതും പറഞ്ഞു കട്ടിലിലേക്ക് മലർന്നു. അവൾ ഷർട്ട് എടുത്ത് വെച്ച് എന്റെ

നെഞ്ചിലേക്കും.

“എനിക്ക് കുടജാദ്രിയിലൊന്ന് പോണന്ന്ണ്ട്..”

നെഞ്ചിൽ തലവെച്ചു കിടന്ന് അവള് മടിച്ചു മടിച്ചാണത് പറഞ്ഞത്..

“ഇപ്പോ പോണോ ഞാൻ റെഡി.. “

ഞാൻ ചിരിയോടെ മറുപടി നൽകി.

“ഇപ്പഴല്ലാ നമ്മടെ കല്യാണം കഴിഞ്ഞിട്ട്.”

അവൾ പതിയെ പറഞ്ഞു.

“പോയിരിക്കും..!

ഞാനവളുടെ കയ്യിലടിച്ചു സത്യം ചെയ്ത് കൊടുത്തു.അതിന്റെ സന്തോഷത്തിൽ ഒരു ചിരിയും

സമ്മാനിച്ച് അവളുറക്കത്തിലേക്ക് വീണു. അവളെ നോക്കിക്കൊണ്ട് കിടന്ന് ഞാനും.

രാവിലെ ലച്ചുവിന്റെ കാൾ ആണ് എന്നെ ഉണർത്തിയത്..

അമ്മുവാണ് ഫോൺ എടുത്ത് തന്നത്..

“ഡാ ഇന്ന് ലോക ദുരന്ത ദിനം ആണെത്രേ.. !

തള്ള രാവിലെ തന്നെ ചൊറിയാനുള്ള മൂഡിലാണ്.

“അതെ ഏതോ ലോക ദുരന്തം പ്രസവിച്ച ദിനം ആണ് ഇന്ന് “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“അങ്ങനെ എന്റെ അധപതനം തുടങ്ങീട്ട് ഇന്നേക്ക് വർഷം ഇരുപത്തിമൂന്നായി. “

ലച്ചു ഒരു നെടുവീർപ്പോടെ പറഞ്ഞു.

അമ്മു അത് കേട്ട് ഇളിക്കാനുള്ള പരിപാടിയായിരുന്നെങ്കിലും ഞാൻ കണ്ണുരുട്ടി വിലക്കി.

“എന്തോന്നാ ലച്ചൂ രാവിലെ തന്നെ വെറുപ്പിക്കുന്നെ…”

ഞാൻ ദേഷ്യം അഭിനയിച്ചു കൊണ്ട് ചോദിച്ചു.

“അച്ചോടാ.. ഫീൽ ആയോ സോറി അമ്മേടെ മുത്തിന് എന്താ ഗിഫ്റ്റ് വേണ്ടേ.. ”

തടിച്ചി നൈസ് ആയിട്ട് ട്രാക്ക് മാറ്റി.

“എന്ത് തരും…?

“വേഗം വന്നാൽ ചൂടോടെ നല്ലൊരുമ്മ തരാം

എന്നിട്ടെനിക്ക് അങ്കണവാടീല് പോണം..”

ലച്ചു ചെറു ചിരിയോടെ പറഞ്ഞു.

“അത് പറ്റില്ല.. ഇന്ന് അമ്മ പോണ്ട. നമുക്ക് ഉച്ചക്ക് സദ്യ ഉണ്ടാക്കാം.. “

ഞാൻ വാശി പിടിച്ചു..

“അതിന് ലീവ് കിട്ടൂല കൊരങ്ങാ..

മാത്രോം അല്ല എനിക്ക് ഒറ്റക്ക് സദ്യ ഉണ്ടാക്കാനൊന്നും വയ്യാ “

“ഒരൈഡിയ ണ്ട്. അമ്മ മേമേനെ വിളിച്ചു നോക്ക് സ്വല്പം ജാഡയാണ്.പക്ഷെ കിട്ടിയാൽ

രക്ഷപ്പെട്ടു. പുള്ളിക്കാരീടെ പാചകം കിടുവാണ് “

ഞാൻ അമ്മുവിന്റെ മുടി എന്റെ മുഖത്തേക്ക് പരത്തിയിട്ട്കൊണ്ട് പറഞ്ഞു. ആദ്യമായിട്ട്

എന്റെ നാവിൽ നിന്നും നല്ല വാക്ക് കേട്ട അമ്പരപ്പിൽ അമ്മു എന്നെ നോക്കി.

“അപ്പൊ എന്റെത് മോശം ആണോ നാറീ… “

തടിച്ചീടെ ഈഗോ വർക്ക്‌ഔട്ടായി !

“അല്ല അതല്ല ഞാൻ ഉദ്ദേശിച്ചത്..”

പണി പാളിയ മട്ടിൽ ഞാൻ കിടന്ന് വിക്കി…

“ആ ഞാൻ നോക്കട്ടെ.. “

ലച്ചു ഫോൺ വെച്ചു. നോക്കട്ടെ എന്ന് പറഞ്ഞാൽ നടന്നു എന്ന് തന്നെയാണ് അർത്ഥം. അമ്മ

ഫോൺ വെച്ചതും ആതിരയുടെ കാൾ വന്നു.

ഹാപ്പി ബർത്ഡേയ്.. കൊരങ്ങാ”

അവളുടെ മധുരമായ സ്വരം.

“താങ്ക്സ് ഡീ.”

“അത് പോട്ടെ ട്രീറ്റ് ഇല്ലേ ആങ്ങളേ..?

“നീ വീട്ടിലേക്ക് വാ പിറന്നാൾ സദ്യ ഉണ്ടാക്കാം.. “

“ചുമ്മാ ഓരോന്ന് പറയണ്ട മോനെ ഞാൻ ശരിക്കും വരും”