അത് സർപ്രൈസ് ആണ് 2

പ്രിയ ചങ്ങാതിമാരെ നിങ്ങൾ തന്ന സപ്പോർട്ടിന് ആദ്യമേ നന്ദി പറയട്ടെ….. ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല ഇങ്ങനെ സപ്പോർട്ട് ഉണ്ടാവും എന്ന്.
മോഡൽ എക്സാമിന്റെ ഇടക്കാണ് ഇത് എഴുതിയത്. അത് കൊണ്ട് തന്നെ അതിന്റെ റീഫ്ലക്ഷൻ ആൻസർ ഷീറ്റിലും ഉണ്ട്. ഒരാഴ്ച കൂടി കഴിഞ്ഞാൽ മെയിൻ എക്സാമാണ്. ഇനിയും പഠിച്ചില്ലേ സപ്ല്ലി വന്ന് കോഞ്ഞാട്ടം ആവും. എന്തായാലും പകുതിക്ക് വച്ച് നിറുത്തി പോകില്ല.

തെറ്റുകൾ ഉണ്ടേൽ കമന്റ് ബോക്സിൽ അറിയിക്കാൻ മറക്കരുതേ

കഴിവതും അടുത്ത part ഇടാൻ നോകാം. ടൈം കിട്ടുവാണേൽ

സ്നേഹത്തോടെ മാതു

ഡോർ തുറക്കുമ്പോൾ അവൾ ഒരുവട്ടം കൂടി എന്നെ നോക്കി ചിരിച്ചു. എന്തോ ഞാനും തിരിച്ച് ഒരു പുഞ്ചിരി നൽകി. ശേഷം അവൾ അതിൽക്കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അപ്പോളാണ് ഒരു ലോറി ശര വേഗത്തിൽ അവളുടെ കാർ നിർത്തിയിട്ടിരുന്ന ദിശയിൽ വരുന്നത്. എന്റെ നെഞ്ച് ഒന്ന് കാളി കണ്ണടച്ചു തുറക്കുമ്പോൾ ആ ലോറി അവളുടെ കാർ ഇടിച് കഴിഞ്ഞിരുന്നു.ആ ലോറിയും അവൾ ഇരിക്കുന്ന കാറും ഒരുമിച്ച് താഴിച്ചയിലേക്ക് വീണു.ഞാൻ എന്റെ തൊണ്ട പൊട്ടുമാർ കരഞ്ഞു നിലവിളിച്ചു………

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ഞാൻ ഞെട്ടി എണീറ്റു…ശോസം എടുക്കാൻ പറ്റുന്നില്ല……സ്വപ്നം ആയിരുന്നോ ‘കിച്ചു.. ഡാ.. എന്താടാ പറ്റിയെ ‘ മാമി ഉണ്ടായിരുന്നോ ഇവിടെ… കുറച്ച് അപ്പുറത് മാമനും ഉണ്ട്. ഞാൻ ഇൻഹീലർ ഇരിക്കുന്ന സ്ഥലത്തേക്ക് ചൂണ്ടി കാണിച്ചു.മാമി മാമനോട് ‘ഏട്ടാ ആ ഇൻഹീലർ എടുത്തേ’ മാമൻ വേഗം അത് എടുത്ത് എനിക്ക് തന്നു. രണ്ട് ഡോസ് എടുത്തപ്പോ തന്നെ ഒന്ന് നോർമലായി. അന്ന് ആ ആക്‌സിഡന്റ് നടന്നെ പിന്നെ ഇടക്ക് ശോസമുട്ട് ഉണ്ടാവാറുണ്ട്. അധികവും ഞെട്ടുന്ന അവസ്ഥകളിൽ അത് കൊണ്ട് തന്നെ ഈ സാധനം ഡോക്ടർ എഴുതി തന്നു. മാമി എന്നെ ചേർത്തുപിടിച് പുറവും തടവി അവിടെ തന്നെ ഇരുന്നു. ‘ഏട്ടൻ പോയി ഉറങ്ങിക്കോ ഞാൻ വന്നോളാം ‘ “കിച്ചു പ്രശനം ഒന്നും ഇല്ലല്ലോ ” ഞാൻ ഇല്ല എന്ന് തലയാട്ടി. മാമൻ അങ്ങനെ തായെക്ക് പോയി.കുറച്ചു നേരത്തിനു ശേഷം മാമി എനിക്ക് കുറച്ച് വെള്ളം തന്നു കൊണ്ട് ചോദിച്ചു “എന്താ കിച്ചു പറ്റിയെ ” ‘ഒരു സ്വപ്നം കണ്ടു ‘ “മ്മ് ” അധിക ദിവസവും ഞാൻ അന്നത്തെ ആക്‌സിഡന്റ് സ്വപ്നം കണ്ട് ആണ് ഞെട്ടി ഉണരൽ.അത് മാമിക് അറിയാവുന്നത് കൊണ്ട് തന്നെ വേറെ ഒന്നും ചോദിച്ചില്ല.
“ഞാൻ ഇവിടെ കിടക്കണോ ” ‘വേണ്ട എനിക്ക് കുഴപ്പല്ലിയ ‘ “ന്നാ പ്രാർത്ഥിച്ച് കിടന്നോ….. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചട്ടോ ” ‘മ്മ് ‘ അങ്ങനെ മാമി പോയി ശരീരം ആകെ വിയർപ് ഒട്ടിയിട്ടുണ്ട്. ഞാൻ ബാത്‌റൂമിൽ പോയി ഷവർ ഓൺ ചെയ്ത് അതിന്റെ അടിയിൽ നിന്നു. ഉറങ്ങുമ്പോ സ്വപ്നം കണ്ട് പേടിച് ഞെട്ടി ഉണരാർ ഒക്കെ ഉണ്ട് മിക്കവാറും അന്നത്തെ ആക്‌സിഡന്റ് ആയിരിക്കും കാണുക . ഇന്ന് എന്താ ആ പെണ്ണിനെ കണ്ടേ എന്ന് അറിയില്ല.. ആ എന്തേലും ആവട്ടെ… അങ്ങനെ ശരീരം തുടച് ഒരു ബോക്സറും ഇട്ട് ഞാൻ വീണ്ടും നിദ്രയെ പുൽകി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ആരോ മുടിയിൽ പിടിച്ച് വലിക്കുന്ന പോലെ തോന്നിയപ്പോൾ ആണ് കണ്ണ് തുറന്നത്.നിവി ആയിരിക്കും മാമന്റെ രണ്ടാമത്തെ സന്താനം. ആദ്യത്തേത് സ്കൂളിൽ പോയിട്ടുണ്ടാകും വിദ്യ. “ആരാടാ എന്റെ മുടിയിൽ പിടിച് വലിക്കുനെ ” അത് കേട്ടപ്പോ ചെറുക്കൻ ചിരിച് കൊണ്ട് കയ്യും ബാക്കിൽ കെട്ടി പിന്നിലേക്ക് പോയി.ഞാൻ ദേഷ്യപ്പെട്ടാലൊന്നും പുള്ളിക് ഒരു വിഷയം അല്ല. ഇങ്ങനെ ചിരിച്ചോണ്ട് നിക്കും. എന്നെ നല്ല ഇഷ്ടമാണ് ചെക്കന്. ലീവിന് വന്നാൽ അധിക നേരവും എന്റെ കൂടെ ആയിരിക്കും. ഞാൻ ഇന്നലെ വാങ്ങിയ ടോയ് അവന് എടുത്ത് കൊടുത്തിട്ട് ഫ്രഷ് ആയി ഒരു ട്രൗസറും ടീഷർട്ടും ഇട്ട് അവനെയും എടുത്ത് തയാത്തേക്ക് പോയി. ഹാളിൽ ആരും ഇല്ല. മാമൻ പോയിട്ട് ഉണ്ടാകും. ഞാൻ നിവിയെയും തോളത്തു വച്ച് പുറത്തേക്ക് ഇറങ്ങി ലവ് ബേർഡ്സിനും വളർത്തു മീനിനും തീറ്റ കൊടുത്തു കുറച്ച് നേരം അവിടെ തന്നെ നിന്നു. ‘കിച്ചു കഴിക്കാൻ വാ …. ആ ചെറുക്കനേം കൂട്ടിക്കോ ‘ “ദാ വരണു……വാടാ നിവി കുട്ടാ ” ഞാൻ അവനെയും എടുത്ത് അടുക്കളയിലേക്ക് പോയി. “മാമി കഴിച്ചോ?” ‘ആ ഞാൻ കഴിച്. എന്റെ വയറ്റിൽ ഉള്ള ആൾക്കെ സമയത്തിന് ഭക്ഷണം കിട്ടണം ഇല്ലേ എന്നെ ചവിട്ടി ഒരു പരുവമാക്കും… നീ അവന് വാരി കൊടുക്ക്, അവൻ കഴിച്ചിട്ടില്ല ‘ “അയ്യോ എന്റെ നിവിക്കുട്ടൻ കഴിച്ചില്ലേ ” ഞാൻ അവനെ അടുക്കളയിലെ സ്ലാബിൽ ഇരുത്തി ഒരു പ്ലേറ്റിൽ കേസ്രോളിൽ നിന്ന് നല്ല രണ്ട് നൂലപ്പവും നല്ല മധുരമുള്ള തേങ്ങാപ്പാലും ഒഴിച് സ്റ്റൂൾ എടുത്ത് അവന്റെ നേർക് ഇരുന്ന് നിവിക്ക് വാരികൊടുത്തു ഞാനും കഴിക്കാൻ തുടങ്ങി. മാമി അവിടെ ഉച്ചകത്തേക്കുള്ള ഭക്ഷണം ഉണ്ടാകുകയാണ്. വയർ കുറച്ച് പുറത്തേക്ക് തള്ളി നിക്കുന്നുണ്ട്. “മാമി വീട്ടിൽ പൊക്കൂടെ ” ‘അതെന്താടാ ഞാൻ ഇവിടെ നിക്കുന്നത് നിനക്ക് ഇഷ്ടപെടുന്നില്ലേ ‘ “അതല്ല, വെറുതെ ഇവിടെ കിടന്നു ഈ വയറും വച്ച് കഷ്ടപ്പെടേണ്ടല്ലോ ” ‘മോനെ കിച്ചു. ആകെ രണ്ട് ആഴിച്ചേ നീ ഇവിടെ ഉണ്ടാകു അത് കഴിഞ്ഞിട്ട് ഞാൻ പോയപ്പോരേ…… പിന്നെ ഇതൊന്നും അത്ര വലിയ പണി ഒന്നും അല്ല. പിന്നെ നീ ഇവന്റെ മുടി ഒന്ന് വെട്ടിച്ചു കൊണ്ട് വരണം. ‘ “Aa” അങ്ങനെ രണ്ട് ദിവസം വലിയ സംഭവ വികാസങ്ങൾ ഒന്നും ഇല്ലാതെ കടന്ന് പോയി. രാവിലെ എണീക്ക, ഫുഡ്‌ കഴിക്ക ബുക്ക് വഴിക്ക ചെറുക്കന്റെ കൂടെ കളിക്ക. വിദ്യാമോളെയും നിവിയെയും കൂട്ടി കറങ്ങാൻ പോകുക ഇതൊക്ക തന്നെ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അങ്ങനെ ഞായറാഴ്ച കുളിച് മാറ്റി ഒരു വൈറ്റ് ഷർട്ടും. ബ്ലാക്ക് പാന്റും ഷൂസും ഇട്ട് ഞാൻ കല്ലിയാണതിനു പോകാൻ ഒരുങ്ങി. തായെക്ക് പോകുമ്പോ എല്ലാവരും എന്നെ കാത്ത് നിക്കുന്നുണ്ടായിരുന്നു. “ഡാ ന്നാ നീ ഓടിച്ചോ ” ഇതും പറഞ് മാമൻ എന്റെ നേരെ ചാവി എറിഞ്ഞു. ഞാൻ അതും പിടിച് വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് അവരുടെ മുന്നിൽ കൊണ്ട് പോയി നിർത്തി.എല്ലാവരും കയറി ഞാൻ പ്രാർത്ഥിച്ച് കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. “ഡാ നോക്കി കണ്ടും ഒക്കെ ഓടിക്കിട്ടോ. അവളെ വയറ്റിൽ ഒരാളുള്ളതാ ” ‘ആ… ആല്ല മാമി ഇതാരുടെ കല്യാണത്തിനാ പോകുന്നെ ‘ “നീ ഇപ്പോളെങ്കിലും ചോദിച്ചല്ലോ….. എടാ അത് എന്റെ അച്ചുമാമൻ ഇല്ലേ അവരുടെ ഭാര്യയുടെ പെങ്ങളെ മോളെ കല്യാണത്തിന് ആണ് നമ്മള് പോകുന്നത് ”

അങ്ങനെ ഒരു അര മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ കല്യാണ വീട്ടിലെത്തി അവരെ അവിടെ ഇറക്കി ഞാൻ വണ്ടി പാർക്ക്‌ ചെയ്യാൻ പോയി. വീട്ടിൽ വച്ച് ആയത് കൊണ്ട് തന്നെ പാർക്കിംഗ് കിട്ടാൻ കുറച്ച് വെയിറ്റ് ചെയ്യേണ്ടി വന്നു. അങ്ങനെ അതും കഴിഞ്ഞ് ഞാൻ നേരെ കല്യാണ വീട്ടിലോട്ട് നടന്നു. അവിടേക്ക് കയറുമ്പോൾ തന്നെ കുറച്ച് ആളുകൾ അവിടെന്ന് ഇറങ്ങി പോകുന്നത് കണ്ടു. മുഹൂർത്തതിന്റെ മുന്നേ ഭക്ഷണം കൊടുക്കൽ തുടങ്ങിയോ… അതോ മുഹൂർത്തം കഴിഞ്ഞോ.. എന്ന പിന്നെ ഭക്ഷണം കഴിക്കാം എന്ന് വിചാരിച്ചു ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് എത്തിയപ്പോ അവിടെ ഒരു മനുഷ്യ കുഞ്പോലുമില്ല..ഇവരൊക്കെ എവിടെ പോയി. ഞാൻ നേരെ മണ്ഡപത്തിന്റെ അടുത്തേക്ക് പോയി. അവിടെ ഉണ്ട് എല്ലാരും. മാമിയും മാമനും ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്.മാമി എന്നെ കണ്ടപ്പോൾ മാമനെ തോണ്ടി എന്നെ കാണിച്ച് കൊടുത്തു. ഞാൻ കണ്ണ് കൊണ്ട് എന്താ. എന്ന് ചോദിച്ച്. മാമൻ നേരെ എന്റെ അടുത്ത് വന്ന് എന്റെ കയ്യും പിടിച് ഒരു സൈഡിലേക്ക് മാറി നിന്നു. “എന്താ… ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ഞാൻ വരുമ്പോൾ ആളുകൾ ഒക്കെ ഇറങ്ങി പോകുന്നത് കണ്ടു.” ‘എടാ അതെ കല്യാണം മുടങ്ങി ‘ “അയ്യോ.. അതെന്ത് പറ്റി ” ‘പെണ്ണിന് കണ്ട് വച്ച ചെക്കന് വേറെ ഒരാളെ ഇഷ്ടായിരുന്നു എന്ന്. ഇന്ന് രാവിലെ പുള്ളി ഒരു ലെറ്ററും എഴുതി മുങ്ങി. അതോടെ കല്യാണം മുടങ്ങി ‘ “ഓഹ്…… നന്നാ നമ്മക് പോവല്ലേ ” ‘എടാ ഞാൻ പറഞ് തീർന്നില്ല…. പെണ്ണിന് 24 വയസ്സിന്റെ ഉള്ളിൽ കല്യാണം നടക്കണമല്ലോ അല്ലെങ്കിൽ 46വയസ്സ് കഴിഞ്ഞാലേ മംഗല്ല്യ ഭാഗ്യം ഉണ്ടാവുള്ളു എന്ന്.’ “അതിന് ഇപ്പൊ നമ്മൾക്ക് എന്താ.. അവർ ആരേലും കണ്ട് പിടിച്ചു കെട്ടിക്കോളും ” ‘അതല്ലടാ ഞാൻ ഒന്ന് പറയട്ടെ.. അവൾക് മൂന്നു ദിവസം കഴിഞ്ഞാൽ 24വയസാകും.ഈ കുറച്ച് ടൈമിന്റെ ഉള്ളിൽ എവിടെന്നാ ആളെ കണ്ടുപിടിക്കാ…. അതോണ്ട് നിന്റെ മാമി ഒരു ചെറുക്കൻ ഉണ്ട് ഹൈദരാബാദിലാണ് ജോലി, അടുത്ത ബന്ധുക്കളായിട്ട് കുറച്ച് പേരെ ഉള്ളു എന്നൊക്കെ പറഞ്ഞിരുന്നു.’ “അതാരാ ” ചെറിയ ഒരു പണി വരുന്നുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല ‘അത് വേറെ ആരും അല്ല…. നിന്നെ ആണ് അവള് പറഞ്ഞത് ‘ “എന്ത് ഞാനോ ” ‘എടാ ഏതായാലും ഒരു ടൈം ആവുമ്പോൾ കല്യാണം നടത്തണം. നിന്റെ കുറച്ച് നേരത്തെ ആയിക്കോട്ടെ… അങ്ങനെ അങ്ങ് വിചാരിച്ച മതി.’ “മാമൻ എന്താണ് ഈ പറയുന്നേ എനിക്ക് ആകെ 22വയസ്സേ ആയിട്ടുള്ളു.” ‘എടാ വയസ്സ് ഒക്കെ ഇപ്പോഴത്തെ കാലത്ത് ഒരു പ്രശനം വല്ലതും ആണോ… നീ അങ്ങട് സമ്മതിക്ക് ഡാ…. ബാക്കി വരുന്ന വഴിൽ വച്ച് കാണാം ‘ “എന്റെ പൊന്നു മാമ എനിക്ക് കല്യാണം കഴിക്കണം എന്ന പോലും വന്നിട്ടില്ല. പിന്നെ ഞാൻ ഒട്ടും സ്റ്റബിൾ അല്ല ” ‘നീ എന്ത് സ്റ്റാബിൾ എല്ലാന്ന്. ഏല്ലാം ശെരിയാകും. അവള് ആണെങ്കിൽ അവരോട് ഒക്കെ പറഞ്ഞു നിനക്ക് പ്രശനം ഇല്ലന്ന് ‘ ഇനിയിപ്പോ എന്ത് പറഞ്ഞാ ഇത് മുടക്കുക എന്ന് ആലോചിച്ചപ്പോൾ ആണ് ഒരു ഐഡിയ വന്നത് “അതിന് ജാതകം ഒക്കെ നോക്കണ്ടേ… എന്റേത് എനിക്ക് അറിയില്ല.” ‘അത് അവൾക് അറിയാം. നിന്റെ ജാതകവും അവളുടേത്തും പത്തിൽ 8 പൊരുത്തം ഉണ്ട് എന്നാ പറയുന്നത്… നീ ഇനി വേറെ ഒന്നും ചിന്തിക്കല്ലേ… നീ സമ്മതിച്ചില്ലേ അവള് ആകെ നാണം കെടും.’ ഞാൻ മാമിയെ നോക്കി. അവിടെ ഞാൻ സമ്മതിക്കോ ഇല്ലേ എന്നുള്ള ആശങ്ക ആണ്. പിന്നെ മാമിയുടെ അടുത്ത് നിൽക്കുന്നവരെ അപ്പോളാണ് ഞാൻ ശ്രെദ്ധിക്കുന്നത്. എല്ലാവരും എന്നെ നോക്കി നിക്കുന്നുണ്ട്. ‘മ്മ് ശെരി ‘ “ന്നാ വാ… നിന്റെ ഈ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്യണം ” പിന്നെ ഒക്കെ ശടപാടെന്നായിരുന്നു.അതിനിടക്ക് അവളുടെ അച്ഛൻ വന്ന് എന്നെ പുണർന്നു കുറച്ച് സെന്റി ഒക്കെ അടിച്. എന്റെ മനസ്സ് അപ്പോളും നൂല് പോയ പട്ടം പോലെയായിരുന്നു.ഡ്രെസ്സും ചേഞ്ച്‌ ചെയ്ത് കുറച്ച് മേക്കപ്പും ഇട്ട് തന്ന് എന്നെ മണ്ഡപത്തിൽ ഇരുത്തി. ഞാൻ മാമിയെ നോക്കി. നല്ല പുഞ്ചിരിച്ചോണ്ട് നിക്കുന്നു. എല്ലാം ഒപ്പിച് വച്ചിട്ട് നിന്ന് ചിരികിണെ കണ്ടില്ലേ. കുറച്ച് ആളുകളെ ഇപ്പോ ഉള്ളു. ആദ്യമായിട്ടാന് എല്ലാവരുടെയും മുമ്പിൽ ഇങ്ങനെ നില്കുന്നത്. നെഞ്ച് പട പാടാന്ന് അടിക്കിണ്ട്. സൈഡിൽ ഫാൻ ഉണ്ടെങ്കിലും വിയർപ് നെറ്റിയിലൂടെ ഒഴുകി പോവുന്നത് ഞാൻ അറിയുന്നുണ്ട്.എന്റെ തൊട്ട് പിറകിൽ മാമൻ ഉണ്ട് അതോണ്ട് ബോധം പോവാനുമാത്രമുള്ള പേടി ഇല്ല എന്ന് പറയാം. ന്നാലും ഒരു പേടി ‘മുഹൂർത്ത ടൈം തീരാറായി. കുട്ടിയെ വിളിക്യാ ‘ “ശ്രീജേ മോളെ കൊണ്ട് വാ “
ആരാണാവോ ഞാൻ കെട്ടാൻ പോകുന്ന ആൾ. സൈഡിലൂടെ ഒരു പെണ്ണ് വന്ന് എന്റെ അടുത്ത് ഇരിക്കുനത് ഞാൻ അറിഞ്ഞു. എല്ലാവരും നില്കുന്നത് കൊണ്ട് മുഖത്ത് നോക്കാനുള്ള ധൈര്യം ആ ടൈമിൽ ഇല്ല എന്ന് തന്നെ പറയാം. ദൈവമേ മാമൻ ഒരു താലി എടുത്ത് എനിക്ക് തന്നു. ഇത് ഒക്കെ എപ്പോ ഒപ്പിച്….ഞാൻ വിറക്കുന്ന കൈകൾക്കൊണ്ട് അത് വാങ്ങി ഞാൻ അവളുടെ കഴുത്തിലേക്ക് വച്ച് മുഖത്തേക്ക് നോക്കി. ഞാൻ ആകെ അമ്പരന്ന് പോയി. ഇത് അവളല്ലേ എന്റെ ബൈക്ക് മറിച്ചിട്ട പെണ്ണ്. ഇവളെ ആണോ ഞാൻ കെട്ടാൻ പോണേ. ഇത് ഇപ്പൊ എങ്ങനെ കെട്ടുക എന്നുള്ള ആക്ഷനും ഇട്ട് നിൽക്കുന്ന എന്നെ കണ്ടിട്ട് പുറകിൽ നിൽക്കുന്ന കുറച്ചു ആളുകൾ കെട്ടേണ്ട രീതി പറഞ്ഞു തന്നു. അങ്ങനെ അതും കെട്ടി ഞാൻ അവിടെ നിന്നപ്പോ എന്നോട് അവളുടെ കയ്യും പിടിച് മൂന്നു വട്ടം ചുറ്റാൻ പറഞ്ഞു. അങ്ങനെ 22മത്തെ എന്റെ കല്യാണം കഴിഞ്ഞു. പിന്നെ ഫോട്ടോ സെക്ഷൻ, സദ്യ, കുടുംബക്കാരെ പരിജയപെടേൽ.ഒരു ചാവിയിട്ട് തിരിച്ച കളിപ്പാട്ടം പോലെ. ഇതിനിടയിൽ ഞാൻ അവളോടും അവള് എന്നോടും ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. ആരോ അവളുടെ പേര് വിളിച്ചപ്പോളായിരുന്നു അവളുടെ പേര് പോലും ഞാൻ അറിഞ്ഞത്. എന്റെ അമ്മയുടെ പേര് പോലെ തന്നെ ആയിരുന്നു അവളുടെയും പേര്. ലക്ഷ്മി.

പരിപാടി ഒക്കെ കഴിഞ്ഞ് ഞങ്ങൾ പോവാൻ തിരിച്ചു. അവളുടെ അച്ഛൻ വന്ന് എന്റെ കയ്യ് ചേർത്ത് പിടിച് “പൊന്നു പോലെ നോക്കണേടാ.”ഞാൻ എല്ലാവർക്കും ഒരു പുഞ്ചിരി നൽകി കാറിൽ കയറി. മാമൻ ആണ് വണ്ടി എടുത്തത് മുന്നിൽ മാമി ഇരുന്നു. ബാക്ക് സീറ്റിൽ ഞാനും എന്റെ മടിയിൽ നിവിയും സൈഡിൽ ലക്ഷ്മിയും ഞങ്ങളെ രണ്ടാളുടെയും ഇടക്ക് വിദ്യായും.

കാറിൽ പോകുമ്പോ മാമൻ നമുക്ക് ഒരു റിസപ്ഷൻ വെക്കാം എന്ന് പറഞ്.മാമിയും അതിന് മാമിയും സപ്പോർട്ട്. ഹോ ഇനിയും ഒരുങ്ങി കെട്ടി എല്ലാവരുടെയും മുന്നിൽ നിക്കണമല്ലോ. പിന്നെയും മാമനും മാമിയും ഒക്കെ അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ട്. നിവി എന്റെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചിട്ടുണ്ട്. അങ്ങനെ വീട്ടിൽ എത്തി ഞാൻ നേരെ നിവിനെ മാമിയുടെ റൂമിൽ കൊണ്ട് പോയി കിടത്തി നേരെ എന്റെ റൂമിൽ പോയി. ഒരു ടൗവലും എടുത്ത് ഫ്രഷ് ആവാൻ കയറി. ശവറിന്റെ ചുവട്ടിൽ നിന്ന് അത് ഓൺ ചെയ്തു. തലയിലൂടെ വെള്ളം വീണപ്പോൾ തന്നെ പകുതി ആശ്വാസമായി.ഒരു നിമിഷം മതി ജീവിതം മാറി മറിയാൻ എന്ന് കേട്ടിട്ടേ ഉള്ളു. അത് ഇപ്പൊ അനുഭവിച്ചു. ഇനി എന്താകുവോ എന്തോ. കുറച്ച് കഴിഞ്ഞ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഒരു കാർഗോ പാന്റും ടീഷർട്ടും ഇട്ട് തായെക്ക് പോയി. തായെ സോഫയിൽ അവളും മാമിയും ഇരുന്നു സംസാരിക്കുന്നുണ്ട്.കൂടെ എന്റെ കുറച്ച് ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്.എന്നെ കണ്ടപ്പോൾ മാമി “ഡാ നീ എവിടെക്കാ ” ‘ഒന്ന് പുറത്ത് പോയിട്ട് വരാം’ “അതികം വൈകണ്ടാട്ടോ” അതിന് മറുപടി ഒന്നും പറയാതെ ബൈക്കും എടുത്ത് പോയി. നേരെ കവിന്റെ അടുത്തേക്ക് പോയി. കവിൻ ആരാന്നല്ലേ.. എന്റെ കൂടെ പത്താം ക്ലാസ്സ് വരെ കൂടെ പഠിച്ച ചെങ്ങായ്‌ ആണ്. ലീവിന് വരുമ്പോ ഇടക്ക് അവന്റെ അടുത്തേക്ക് പോകാറുണ്ട്. അവൻ അവന്റെ അച്ഛന്റെ സൂപ്പർ മാർക്കറ്റ് നോക്കി നടത്തുകയാണ് കൂടെ ഏതോ കോഴ്സ് ചെയ്യുന്നുണ്ട് . ഞാൻ നേരെ അവന്റെ കേബിനിലോട്ട് പോയി.അവൻ ഒരു കോളിൽ ആയിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞു.കാൾ ചെയ്ത് കഴിഞ്ഞിട്ടു അവൻ “ഡാ ഫുഡ്‌ അടിക്കാൻ പോയാലോ. ഉച്ചക്ക് ഒന്നും കഴിച്ചില്ല. കുറച്ച് പണി ഉണ്ടായിരുന്നു.. നീ വാ ” അവൻ എന്റെ കയ്യും പിടിച് പുറത്തേക്ക് നടന്നു. അങ്ങനെ എന്റെ ബൈക്കിൽ കേറി നേരെ ഒരു ഹോട്ടലിൽ കയറി
“ഡാ നീ എന്താ മൂഡ് ഓഫ്‌ ആയി ഇരിക്കുന്നെ… എന്തേലും പ്രശനം ഉണ്ടോ ”

‘ആ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. നമ്മടെ ഈ പ്രായത്തിൽ കല്യാണം കഴിഞ്ഞാൽ എങ്ങനെ ഉണ്ടായിരിക്കും ‘ എന്റെ ആസ്ഥാനത്തുള്ള ചോദിയം കേട്ടിട്ട് അവൻ എന്നെ ഒന്ന് നോക്കി

“എന്താണ് ഹൈദരാബാദിൽ വല്ലതും ഒപ്പിച്ചോ ” ‘ശോ.. ഇവനിത്…’ “എന്തെ പ്രേമ കേസ് വല്ലതും ആണോ ” ഞാൻ അവനെ ഒന്നും കണ്ണുരുട്ടി ” ഓ സോറി.. പെണ്ണുങ്ങളോട് ഒന്ന് നേരെ ചൊവ്വേ സംസാരിക്കാത്ത നിനെക്ക് എങ്ങനെ സെറ്റവനാണ്….. സത്യത്തില് നിന്റെ പ്രശ്നം എന്താ അത് പറ ” ഞാൻ എന്റെ തലയും തായ്‌തി ചാവികൊണ്ട് ടേബിളിൽ വരാഞ് ‘എടാ.. അത് എന്റെ കല്യാണം ഇന്ന് കഴിഞ്ഞ് ‘ “അതാണോ…. ഹേ… എന്ത് ” ‘നിനെക്ക് എന്താ ചെവി കേക്കില്ലേ. എന്റെ കല്യാണം കഴിഞ്ഞെന്ന് ‘ “നീ എന്താടാ പറയുന്നേ നിന്റെ കല്യാണോ.. ഒന്ന് പോടാ തള്ളാതെ ” അവൻ വിശ്വാസം വരാതെ എന്നെ നോക്കി. ഞാൻ അപ്പൊ തന്നെ മാമൻ ഫാമിലി ഗ്രൂപ്പിൽ ഇട്ട കല്യാണ ഫോട്ടോ അവന് കാണിച്ച് കൊടുത്തു. “എന്നാലും…….ഡാ…… നിന്റെ ” ‘ആ എന്റെ ‘ “എന്നിട്ടെന്താടാ നാറി എന്നെ വിളിക്കാതെ ” ‘ഞാൻ പോലും ഇന്നാണ് അറിയുന്നത് ‘ “നീ ഒന്ന് തെളിച് പറ…… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ” ഞാൻ എല്ലാം അവനോട് പറഞ്ഞു “ശ്ശെടാ…. എന്നാലും നിന്റെ കല്യാണം… എനിക്ക് അങ്ങട് വിശ്വാസം വരണില്ല ‘ആ… നീ വിശ്വസിക്കണ്ട ‘ “എന്നിട്ട് ഇപ്പൊ ആൾ എവിടെ ഉണ്ട് നിന്റെ വീട്ടിലാണോ ” ‘ആ…’ “മ്മ് മ്മ് ” അവൻ എന്നെ ഒരുമാതിരി നോട്ടം നോക്കി ഞാൻ കണ്ണുകൊണ്ട് എന്തെ എന്ന് ചോദിച്ചപ്പോ അവൻ “അല്ല അപ്പൊ ഇന്ന് നിന്റെ ആദ്യരാതി അല്ലെ ” ‘ആ…… എന്തെ ‘ “ആപ്പോ ഇന്ന് മോന്റെ കന്യകതം അവസാനിക്കും ല്ലേ ” ‘മ്മ് ‘ ഞാൻ അവന്റെ മുന്പിൽ കുറച്ച് നാണം അഭിനയിച് നിന്നു. “ഓ… അവന്റെ ഒരു നാണം…. പിന്നെ ഞങ്ങക്ക് ട്രീറ്റ്‌ ഒന്നും ഇല്ലേ” ‘മാമൻ.. ഒരു റിസപ്ഷൻ വെക്കണം എന്ന് പറഞ്ഞിരുന്നു.’ “അത് വേറെ…. നീ സ്പെഷ്യൽ ആയിട്ട് ട്രീറ്റ്‌ ചെയ്യണം ” ‘ആ നോക്കാം ‘ അങ്ങനെ അവിടെന്ന് ഭക്ഷണം കഴിച്ചു അവനെ സൂപ്പർ മാർക്കറ്റിൽ ഇറക്കി നേരെ വീട്ടിലോട്ട് വിട്ടു.
വീട്ടിൽ എത്തിയപോ സമയം പത്തുമണി. ഇന്നെന്താ മാമി വിളിക്കാതിരുന്നേ എന്ന് വിചാരിച്ചു മൊബൈൽ നോക്കിയപ്പോ 21മിസ്സ്ഡ് കാൾസ്. ഫോൺ ആണേ സൈലന്റ് മോഡിലും. ശുഭം… ഇനി മാമിന്റെന്ന് കുറച്ച് കേക്കും. നേരെ പോയി കാളിങ് ബെൽ അമർത്തി. മാമി തന്നെ ആയിരുന്നു വാതിൽ തുറന്ന് തന്നത്. ഞാൻ തല തായ്‌തി നിന്നു. എന്നാൽ പ്രേതീക്ഷിച്ച ചൂടാവൽ ഒന്നും ഇല്ല. എന്റെ കവിളിൽ തഴുകി എന്റെ കൈ പിടിച്ച് നേരെ സിറ്റ് ഔട്ടിലുള്ള തിണ്ണയിൽ ഇരുന്നു. “നീ എന്തെ ഞാൻ വിളിച് എടുക്കാത്തതിരുന്നേ… എന്നോട് ദേഷ്യം ആണോ ” ‘ഞാൻ എന്തിനാ മാമിനോട്‌ ദേഷ്യ പെടുന്നത്…… എന്റെ ഫോൺ സൈലന്റ് ആയിരുന്നു. കണ്ടില്ല..’

“മ്മ്……..കിച്ചു…. ഞാൻ നിന്റെ ജീവിതത്തിൽ അമിതമായി കൈ നടത്തുന്നുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ…” ‘അതെന്തേ അങ്ങനെ ചോദിച്ചേ ‘ “നിന്റെ ഇഷ്ടങ്ങൾ ഒന്നും നോക്കാതെ നിന്റെ കല്യാണം നടത്തിയതിന് ” ‘എന്റെ വിധി അങ്ങനെ ആയിരിക്കും. എനിക്ക് പ്രശ്നം ഒന്നും ഇല്ല. മാമി ഇനി ഇത് ചിന്തിച് നിൽക്കണ്ട ‘ “മ്മ്… അവൾ ഒരു പാവം കുട്ടി ആണെടാ… നിന്റെ ബൈക്ക് ഇടിച്ചിട്ട കഥ ഒക്കെ പറഞ്ഞു അവള്. എന്നിട്ട് നീ ഒന്നും പറയാതെ പോയതും ഒക്കെ… ഏതായാലും നിന്റെ സ്വഭാവം ഒക്കെ ഞാൻ വിവരിച് കൊടുത്തിട്ടുണ്ട് “അവസാനം മാമി ഒരു ചിരിയോടെ ആണ് പറഞ്ഞത്. ‘എന്റെ സ്വഭാവത്തിന് എന്താ കേട് ‘ “ഓ പിന്നെ… ഇനി ഞാൻ പറയണോ അത് ” ‘വേണ്ട…..ഇനി ഇപ്പൊ ഭാര്യനെ ഞാൻ ചേച്ചി എന്ന് വിളിക്കേണ്ടി വരുവാല്ലോ ‘ “ആ ചിലപ്പോ വേണ്ടി വരും “മാമി അപ്പോഴും ചിരിച് കൊണ്ടാണ് പറഞ്ഞത്. “പിന്നെ മോൻ ഇന്ന് മുതൽ ജീവിതത്തിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന് മുന്നോടിയായിട്ട് നേരത്തും കാലത്തും വീട്ടിൽ കേറാൻ നോക്കണം കേട്ടോടാ ” ‘മ്മ് ‘ “എന്നാ വാ….. പോയി ഉറങ്ങിക്കോ ” ഞാൻ വാതിൽ ഒക്കെ ലോക്ക് ചെയ്ത്. മാമിയോട് ഗുഡ് നെറ്റും പറഞ് മുകളിലേക്കു കയറാൻ തുടങ്ങി.
റൂമിന്റെ മുന്നിൽ എത്തിയപ്പോ ഞാൻ ഒന്ന് സ്റ്റക്ക് ആയി. ദൈവമേ ഒരു പെണ്ണിന്റെ കൂടെ അല്ലെ കിടക്കേണ്ട….. അതിനിപ്പോ എന്താ എന്റെ ഭാര്യ അല്ലെ….. ഞാൻ എന്നോട് തന്നെ ചോദിച്ചും ഉത്തരം പറഞ്ഞും അവിടെ നിന്നു.അവള് ഉറങ്ങിയല്മതിയായിരുന്നു. ഒരു ശോസം എടുത്ത് വിട്ട് പതിയെ റൂമിലേക്ക് കയറി നോക്കിയപ്പോ അവളെ കാണുന്നില്ല. ഇവളെവിടെ പോയി എന്ന് ചിന്തിച് സൈഡിലോട്ട് തിരിഞ്ഞപ്പോ ആളവിടെ എന്റെ ടേബിളിലുള്ള ബുക്ക്‌ ഒക്കെ നോക്കി ഇരിപ്പാണ്.ഞാൻ എന്റെ ചാവിയും ഫോണും ബെഡിന്റെ അടുത്തുള്ള ടീപോയിൽ വച്ചു. എന്റെ കാൽപെരുമാറ്റം കേട്ടിട്ട് അവള് എന്നെ തിരിഞ്ഞ് നോക്കി. “കിച്ചു എന്തെ നേരം വൈകിയത് ” പ്രേതീക്ഷിക്കാത്ത ഒരു ചോദ്യം ചോദിച്ചപ്പോ ഞാൻ ‘ഹേ…. എന്ത് ‘ “കിച്ചു എന്താ ഇത്രയും നേരം വൈകിയത് എന്ന് ” ‘അത് എന്തിനാ നീ അറിയിണത് ‘ “അങ്ങനെ പറയല്ലേ… ഇന്ന് മുതൽ ഞാൻ നിന്റെ ഭാര്യ ആണ്. അതു കൊണ്ട് എനിക്കറിയണം ” ഇവൾ എന്നെ കളിപ്പിക്കാൻ ഓരോന്നു പറയുകയാണോ ‘അല്ല നിനക്ക് ഈ കല്യാണം നടന്നതിൽ പ്രശ്നം ഒന്നുമില്ലേ ‘ “ഇല്ല ” അവൾ ഒരു നിമിഷം പോലും ആലോചിക്കതെ പറഞ്ഞു ‘അതെന്താ ‘ “എനിക്ക് അറിയർന്നു കല്യാണം മുടങ്ങുമെന്ന്.അയാൾ എന്നോട് പറഞ്ഞിരുന്നു.” ‘പിന്നെന്താ തന്റെ പേരെന്റ്സിനോട് പറയാതിരുന്നത്.. പറഞ്ഞിരുന്നേൽ നല്ല ഒരു പയ്യനെ കണ്ടു പിടിക്കില്ലാരുന്നോ ‘ “ഹഹഹ…… ഞാൻ ആ കല്യാണം മുടങ്ങാൻ വേണ്ടി കാത്തിരുന്നതാ . അതിനിടെക്കാ നീ വന്ന് പെട്ടത് ” ‘അതെന്താ അങ്ങനെ പറന്നത്, നിനക്ക് 24 വയസ്സ് കഴിഞ്ഞ പിന്നെ 46 വയസ്സിൽ അല്ലെ കല്യാണം നടക്കു.’ “എനിക്ക് അതിൽ ഒന്നും വിശ്വാസം ഇല്ല.. കല്യാണം ഒക്കെ അതിന്റെ ടൈമിൽ നടക്കും എന്ന് വിചാരിക്കുന്ന ആൾ ആണ് ഞാൻ…. അല്ല കിച്ചൂന് എന്തേലും പ്രശ്നം ഉണ്ടോ.. നിന്റെ സങ്കല്പങ്ങളിൽ ഉള്ള ഒരു ഭാര്യ ആയിരിക്കില്ല അല്ലെ… മാത്രമല്ല എനിക്ക് നിന്നെക്കൾ വയസ്സ് കൂടുതലും ആണ് ” ‘എനിക്ക് എന്ത് പ്രശ്നം…. ഞാൻ അങ്ങനെ കല്യാണതെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ലയിരുന്നു. നമ്മുടെ വിധി ഇങ്ങനെ ആയിരിക്കുo.’ “അന്ന് ഞാൻ ബൈക്ക് മറിച്ചിട്ടപ്പോ കിച്ചു എന്തെ ഒന്നും പറയാഞ്ഞേ ” ‘നീ അത് ഇപ്പോളും വിട്ടില്ലേ ‘ “കിച്ചൂന് എന്റെ പേര് അറിയത്തില്ലേ ” ‘അറിയാം ലക്ഷ്മി ennnelle’ “പിന്നെ എന്തിനാ നീ, തന്റെ എന്നൊക്കെ പറയുന്നത് പേര് വിളിചാ പോരെ ” ‘നോക്കാം ‘ “നോക്കാന്നോ… അല്ലെങ്കി പിന്നെ എന്നെ ചേച്ചി എന്ന് വിളിക്കേണ്ടി വരും ” അവള് ചിരിച് കൊണ്ട് പറഞ്ഞു അത് കേട്ടപ്പോ എനിക്ക് ചെറിയ ഒരു ചിരി ഒക്കെ വന്നു എന്ന് പറയാം “ചിരി വരുന്നുണ്ടേൽ ചിരിക്കണം അല്ലാതെ ഇങ്ങനെ കടിച് പിടിച്ചു നിക്കല്ല വേണ്ടേ… പിന്നെ പറ അന്ന് എന്താ ഒന്നും പറയാതിരുന്നേ ” ‘ആവോ എനിക്ക് അറിയില്ല ‘ “കിച്ചൂന്റെ അന്നത്തെ വരവ് കണ്ടപ്പോ ഞാൻ ഒന്ന് പേടിച്ചു എന്ന് തന്നെ പറയാം ” ‘സത്യം പറഞ്ഞാ ഞാൻ രണ്ട് പറയാനാ വന്നേ പിന്നെ നിന്നെ കണ്ടപ്പോൾ വേണ്ടന്ന് വച്ചു ‘ “അതെന്താ ” ‘അതെന്താ എന്ന് എനിക്കും അറിയില്ല ‘ “ചേച്ചി പറഞ്ഞു കിച്ചു പെണ്ണുങ്ങളോട് അങ്ങനെ സംസാരിക്കാറില്ലെന്ന് ” ‘നീ പിന്നെ ആണാണോ ‘ “അല്ല.പിന്നെന്താ ചേച്ചി അങ്ങനെ പറഞ്ഞെ ” ‘ഞാൻ എനിക്ക് അടുപ്പം ഉള്ളവരോട് മാത്രമേ സംസാരിക്കാറുള്ളു. അത്രയേയുള്ളൂ ‘ “മ്മ് ” പിന്നെ കുറച്ച്നേരം നിശബ്ദത ആയിരുന്നു. അതിനെ ബേതിച്ചുകൊണ്ട് അവള് തന്നെപറഞ്ഞു “കിടന്നാലോ നല്ല ഷീണം ” ‘നീ ഇവിടെ ആണോ കിടക്കുന്നെ ‘ “അതേല്ലോ… എന്തെ ഞാൻ മാറി കിടക്കണോ ” ‘വേണ്ട ഞാൻ മാറി കിടന്നോളാം ‘ “ഡാ നമ്മള് ഭാര്യഭർത്താക്കന്മാരാണ്…. അല്ലാതെ stangers അല്ല. ഇവിടെ കിടക്കടാ പൊട്ടാ ” എന്നിട്ട് എണീറ്റ് നിക്കുന്നു എന്നെ കൈ പിടിച് ബെഡിലേക്ക് വലിച്ചിട്ടു. ആ എന്തേലും ആവട്ടെ ന്ന് വിചാരിച്ചു ഞാനും കിടക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് ഞാൻ അവളോട് “ലക്ഷ്മി… നമ്മള് തമ്മിൽ ഈ റിലേഷൻ വർക്കിംഗ്‌ ആവുമോ ” ‘ഞമ്മക് നോക്കന്നെ..നീ ഇപ്പൊ കിടക്കാൻ നോക്കിയേ എനിക്ക് നല്ല ഷീണം ഉണ്ട് ‘ “അല്ല നിനക്ക് അപ്പൊ വിഷമം ഒന്നും ഇല്ലേ ” ‘എന്തിന് ‘ “നീ ഇനി മുതൽ ഇവിടെ അല്ലെ ജീവിക്കേണ്ട.. പിന്നെ നിന്റെ അച്ഛനും അമ്മയും ഒക്കെ അവിടെ അല്ലെ. അപ്പൊ അവരെ പിരിഞ്ഞിരിക്കാൻ വിഷമം ഒന്നും ഇല്ലേന്ന് ” ‘വിഷമം ഒക്കെ ഉണ്ട്….. എനിക്ക് കാണാൻ തോന്നുമ്പോ ഞാൻ അങ്ങട് പോകും…ഇനി ഒന്ന് ഉറങ്ങി കിച്ചു ബാക്കി നമുക്ക് പിന്നെ സംസാരിക്കാം ‘ “മ്മ് ” എനിക്കാണേൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരണില്ല.. എന്താ എന്ന് അറിയില്ല പെട്ടന്ന് തന്നെ ഇവളോട് കൂട്ടവാൻ പറ്റുന്നുണ്ട്. മൂത്രഷാങ്ക വല്ലാതെ കൂടിയപ്പോ ഞാൻ ബാത്‌റൂമിൽ കയറി. അവിടെ ഫുൾ ഒരു പ്രേത്യേക ഗന്ധമുണ്ട്. ഫ്ലഷും അടിച് പുറത്തേക്ക് ഇറങ്ങി. പാന്റ് ഇട്ട് കിടന്നിട്ട് ഒരു അസ്വസ്ഥത അനുഭവ പെട്ടത് കൊണ്ട് പാന്റ് മാറ്റി ഒരു ബെർമുഡ ഇട്ട് കട്ടിലിന്റെ ഒരു അറ്റത് കിടന്നു.
വീണ്ടുo ആ ചുരം. ഞാൻ ഇപ്പോഴും ആ ചെറിയ കടയിൽ ഉണ്ട് ചായയും കുടിച്. കുറച്ച് അപ്പുറത്തായി കാറിൽ അച്ഛനും അമ്മയും ഉണ്ട്. പുറകിൽ ലക്ഷ്മിയും ഉണ്ട്. ഇവളെങ്ങനെ ഇതിൽ കയറി. മുകളിൽ നിന്ന് ചരക്ക് ലോറി വരുന്നുണ്ട്.ഇനി എന്താ സംഭവിക്കുന്നത് എന്ന് എനിക്കറിയാആവുന്നത് കൊണ്ട് ഞാൻ വേഗം കാറിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. പക്ഷെ എനിക്ക് അനങ്ങാൻ പറ്റുന്നില്ല. എത്ര ശ്രമിച്ചിട്ടും. ഞാൻ ഉച്ചത്തിൽ നിലവിളിക്കൻ തുടങ്ങി. എന്നാൽ അവരാരും കേൾക്കുന്നില്ല. ഞാൻ പുറകിലുള്ള കടയിൽ നോക്കി. അവിടെ ശൂന്യം ആയിരുന്നു. ഞാൻ നോക്കുമ്പോ ലോറി വേഗത്തിൽ വരുന്നുണ്ട് അതിൽ ഡ്രൈവർ ഇല്ല. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ നിലവിളിച്ചു കൊണ്ട് കൈകാലിട്ടടിച്ചു. പക്ഷെ അവർ ആരും ഒന്നും കേൾക്കുന്നുമില്ല അറിയുന്നുമില്ല. ഞാൻ നോക്കി നില്കുമ്പോ ആ ചരക്ക് ലോറി അവരെയും ഇടിച് കൊക്കയിലേക്ക് വീണു.

ഞാൻ നിലവിളിച്ചു കൊണ്ട് ഞെട്ടി ഉണർന്നു…. ശോസം കിട്ടുന്നുണ്ടോ ഇല്ല…… വിയർപ് ശരീരത്തിലൂടെ ഒഴുകുന്നുണ്ട്… ആരെ എന്റെ വായിലേക്ക് ഇൻഹീലർ വച്ച് തന്നു. ഞാൻ അത് രണ്ട് വട്ടം എടുത്ത്. കുറച്ച് നേരം വേണ്ടി വന്നു നോർമലാവാൻ. പിന്നെ സമാധാനത്തിൽ കണ്ണ് തുറന്നു.മാമി ചേർത്ത് പിടിച് കൊണ്ട് പുറം തടവുന്നുണ്ട്. “ഞാൻ നിന്നോട് പറയുന്നതല്ലേ പ്രാർത്ഥിച്ച് കിടക്കാൻ ” ‘ലക്ഷ്മി ആ വെള്ളം എടുത്തേ ‘ ആപ്പോളാണ് ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ നോക്കുന്നത്. പുള്ളികാരത്തി ആകെ പേടിച്ച പോലെ ഉണ്ട്. എങ്ങനെ പേടിക്കാതിരിക്കും അമ്മാതിരി നിലവിളി ആയിരിക്കും ഞാൻ വിളിച്ചത്. “ഞാൻ പോട്ടെ എന്നാ ” ‘മ്മ് ‘ മാമി പോയപ്പോ അവള് വന്ന് ഡോർ അടച്ചു എന്റെ അടുത്ത് വന്ന് ഇരുന്നു “എന്താ പറ്റിയെ ” ‘അത്… ഒരു സ്വപ്നം കണ്ടു’ “മ്മ് ” ‘പേടിച്ചോ….’ “പേടിക്കാതെ പിന്നെ…. വീട് മാറി കിടന്നത് കൊണ്ട് ഉറക്കം കൊറേ കഴിഞ്ഞിട്ടാ വന്നേ അപ്പോളേക്കും ഇയ്യാൾ ഒച്ച വച്ച് പേടിപ്പിച്ചില്ലേ” ‘സോറി ‘ “അതൊന്നും കുഴപ്പല്ലിയ…. കിടക്കാൻ നോക്ക് ” അങ്ങനെ ഞാൻ വീണ്ടും കിടക്കാൻ തുടങ്ങി.
രാവിലെ ആരോ തട്ടി വിളിക്കുന്നത് കെട്ടാണ് എണീക്കുന്നത്. ലക്ഷ്മി ആണ്. കുളിച് നല്ല സാരി ഒക്കെ ഉടുത്തു നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് നിക്കാണ്.

3cookie-checkഅത് സർപ്രൈസ് ആണ് 2

  • മാലാഖമാർ

  • ലെസ്ബിയൻ സിക്സ്

  • നിർത്തേണ്ട മോളെ നീ ചെയ്‌തോ