അടുത്തിടെ വിവാഹിതനായ ഒരാൾ 12

കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും വിമർശനങ്ങൾക്കും ഒരായിരം നന്ദി പറഞ്ഞുകൊണ്ട് നവവധുവിന്റെ പത്താം ഭാഗം ഇതാ….ഇതിനും നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു… അഭിനന്ദനങ്ങൾ ആയാലും വിമർശനം ആയാലും മടിക്കാതെ പറയുമല്ലോ….

ശിവേട്ടൻ ഇതുവരെ അറിഞ്ഞിട്ടില്ല. ആരോട് പറയാൻ…..കയ്യിൽ ഫോണില്ല. ഞാൻ മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു എങ്കിലും കാലുകുത്താൻ പോലും അവിടെയെങ്ങും ഇടമില്ല. ഞാൻ റോഡിലേക്ക് തിരിച്ചു കയറിവന്നു. കോളേജിൽ നിന്നും കുറെപ്പേർ കൂടി വന്നിരുന്നു. ത്രിമൂർത്തികളും ആദ്യം വന്നവരും അവസാനം വന്നവർക്ക് കാര്യങ്ങൾ വിശദീകരിക്കുന്നു.

കൂട്ടം കൂടി നിക്കുന്നവർ സംഭവത്തിന് പല നിർവചനങ്ങളും കണ്ടുപിടിച്ചുകൊണ്ടിരുന്നു. മോഷണ ശ്രമം ആയിരുന്നു….കേറിപ്പിടിച്ചപ്പോ വെട്ടി….. തുടങ്ങിയ പല പല നിർവചനങ്ങൾ…..

ഈയിടക്ക് ശിവൻ പാർട്ടിക്കാരുമായി എന്തോ പ്രശ്നം ഉണ്ടാക്കിയെന്നാ കേട്ടെ….ഇനി അവര് ആരേലും ആണോ?????

ഏതോ ഒരുത്തൻ ഉന്നയിച്ച ആ സംശയം വെള്ളിടി പോലെയാണ് എന്നിലേക്ക് പതിച്ചത്. ദൈവമേ….അങ്ങനൊന്നും ആകല്ലേ…..ഞാൻ അറിയാതെ പ്രാർത്ഥിച്ചുപോയി.

ഞാൻ കാരണം ഇങ്ങനെയൊരു സംഭവം….. അതെനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

വടിവാളിനാ വെട്ടിയതെന്നാ കേട്ടെ…..നെഞ്ചുംകൂടും തലയും ചേർത്താ ഒന്ന്. ഒരെണ്ണം പിന്നീന്ന് നടുവിനും….അത്ര സീരിയസ് ഒന്നുമല്ല….പക്ഷേങ്കി….. ഇനിയവൻ എണീറ്റ് നടക്കാൻ ഇത്തിരി പാടുപെടും…. ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഒരുത്തൻ അഭിപ്രായങ്ങൾ വിളമ്പി.

എനിക്ക് ആകെയൊരു മരവിപ്പ് ആയിരുന്നു…. നാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്. ശിവേട്ടൻ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഇത്ര ഫീലിംഗ് ഉണ്ടാവില്ലായിരുന്നു എന്നെനിക്ക് തോന്നി. നാട്ടിൽ ഒരു പെണ്ണിനും ഇതുവരെ ആയുധമെടുക്കേണ്ടി വന്നിട്ടില്ല. അതിന് ആണുങ്ങൾ അവസരം ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.

ഇവൻ ഓടുന്നത് കണ്ടപ്പോ ആദ്യമൊന്നും മനസ്സിലായില്ല. റോസാ പറഞ്ഞേ ശിവേട്ടന്റെ കെട്യോളുടെ പേരാ പറഞ്ഞിട്ട് ഓടിയതെന്ന്…..പിന്നെ ഇവന്റെ വണ്ടിയേല് ഞങ്ങള് പുറകെ വിട്ടു….ഇവൻ ഏതോ ഊടുവഴിയിലൂടെ ഓടി. ഞങ്ങള് നേരെ പൊന്നു…..വിശാല് പറയുന്നത് ഏതോ ലോകത്തുനിന്ന് ഞാൻ കേട്ടു.

ദേ…. പോലീസ് വന്നു. ആരോ പറയുന്നത് ഞാൻ കേട്ടു.

ഒരു ബൊലീറോയിൽ ഒന്നു രണ്ട് പൊലീസുകാർ…. രണ്ടു വനിതാ പൊലീസ്….ഒരു എസ്.ഐ…..

ആളുകൾക്കിടയിൽ ഒരു മുറുമുറുപ്പ് ഉയർന്നു. പൊലീസുകാർ വീട്ടിലേക്ക് ചെന്നുകയറി. അൽപ്പം കഴിഞ്ഞു പുറത്തേക്ക് വന്നു. കൂട്ടത്തിൽ വനിതാ പോലീസുകാരുടെ കയ്യിൽ തൂക്കിയിട്ട പോലെ സൗമ്യേച്ചിയും.

ആ വന്ന സൗമ്യേച്ചി എനിക്ക് തീർത്തും അന്യയായിരുന്നു. ഒരു തരം വിളറി നിർവികാരമായ മുഖഭാവം…. അഴിഞ്ഞുകിടക്കുന്ന മുടി. ഒരു ഭ്രാന്തിയെപ്പോലെ……ഒരു നൈറ്റിയാണ് വേഷം. മാറ്റി എടുത്തു ഇടുവിച്ചത് ആണെന്ന് തോന്നുന്നു. രക്തം ഒന്നുമില്ല…

അന്ന് നാട്ടിലാരും ഉറങ്ങിയില്ല. പൊലീസുകാർ ശിവേട്ടന്റെ വീട് പൂട്ടി. ആരോടും അതിൽ കയറരുത് എന്ന് പറഞ്ഞിട്ടാണ് പോയത്. നാട്ടിലെങ്ങും ചൂടുള്ള ചർച്ചകൾ നടന്നു. ശിവന്റെ പെണ്ണിന്റെ ധൈര്യവും വന്നവനെക്കുറിച്ചുള്ള ചർച്ചകളും തകൃതിയായി നടന്നു. കൂട്ടത്തിൽ വന്നത് ജാരൻ ആയിരുന്നു എന്നും എന്തോ പറഞ്ഞു തെറ്റിയപ്പോൾ വെട്ടിയതാണ് എന്നുമുള്ള പല അടക്കം പറച്ചിലുകളും നടന്നു.

അന്ന് വീട്ടിലും സ്ഥിതി വിഭിന്നമായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്നറിയാതെ എല്ലാരും ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു.

ശിവേട്ടന്റെ പഴയ കഥകളൊക്കെ പൊടിതട്ടിയെടുത്തു. കോളേജിലെ പ്രശ്നം വന്നു….നാട്ടിലെ പീഡനങ്ങൾ വന്നു….മോഷണ വാർത്തകൾ വന്നു…..ആകെമൊത്തം വീട് ചാനൽ ചർച്ചക്ക് സമമായി. അച്ഛനമ്മമാർ പരസ്പരം തെളിവുകൾ വിടർത്തി. ഞങ്ങള് പിള്ളേര് കെട്ടുനിന്നു. കോളേജിലെ പ്രശ്നം വരുമ്പോൾ കുറ്റം എനിക്കാകും. അവളുമാർ എനിക്ക് സപ്പോർട്ട്….

കുറെ കേട്ടപ്പോൾ എനിക്കാകെ പ്രാന്ത് പിടിക്കുന്നത് പോലെ…. ആകെയൊരു മന്ദത. വിശാൽ അന്ന് വീട്ടിൽ പോയിട്ടില്ല.ബാക്കിയുള്ളവർ സന്ധ്യയ്ക്ക് പോയി. ഞാൻ അവനെയും കൂട്ടിക്കൊണ്ടു ഉമ്മറത്ത് പോയിരുന്നു.

ശിവേട്ടന്റെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അച്ഛന്റെ വാക്കിന് ആരും എതിര് നിന്നില്ല. വേറെ ബന്ധുക്കൾ ആരുമില്ലാത്ത കുഞ്ഞിനെ വേറെന്തു ചെയ്യാൻ???!!!

ക്രിമിനൽ കേസ് ആയതുകൊണ്ട് ജാമ്യം കിട്ടില്ലത്രേ. ഒന്നാമത് ആശുപത്രിയിൽ നിന്നുള്ള വിവരം ഒന്നുമില്ല. ആർക്കാണെന്നോ എന്താണ് അവസ്ഥയെന്നോ വന്നവരുടെ ഉദ്ദേശം എന്തായിരുന്നു എന്നൊന്നും……എനിക്കെന്തോ ആകെയൊരു പന്തികേട് ആണതിൽ തോന്നിയത്. അച്ഛൻ കുഞ്ഞിനെയും കൊണ്ടു സ്റ്റേഷനിൽ പോയിരുന്നു. ജീവച്ഛവം പോലെയിരുന്നു ചേച്ചി കുഞ്ഞിനെ പാലൂട്ടി.

എടുത്തു മാറ്റിയപ്പോൾ ഒന്നു നോക്കിയത് പോലുമില്ല. ഒരു കോമാ അവസ്ഥയിൽ എന്നപോലെ ആയിരുന്നു എന്നാണ് പറഞ്ഞത്. ആ മൂഡിൽ കുട്ടിയെ ചേച്ചിയോടൊപ്പം നിർത്തണ്ട എന്ന് പൊലീസുകാർ തന്നെയാണ് പറഞ്ഞത്. സംഭവം നടന്നശേഷം ഒരു വാക്ക് പോലും ചേച്ചിയുടെ നാവിൽ നിന്ന് വീണിട്ടില്ല. ശെരിക്കും ഒരു ഭ്രാന്തിന്റെ വക്കിലാണ് ചേച്ചിയെന്നാണ് അച്ഛൻ പറഞ്ഞത്.

വിഷാദ ഭാവം….ചത്ത കണ്ണുകൾ….ആ രൂപം എന്റെ ഭാവനയിൽ വളരെ ക്രൂരവും വേദനാജനകവും ആയിരുന്നു….സ്റ്റേഷനിലേക്ക് എന്തോ എന്നെ കൊണ്ടുപോയില്ല….ഞാൻകൂടി വരാം എന്നുപറഞ്ഞപ്പോൾ ഒറ്റ അലർച്ച….കാരണം എന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലൊരു സ്റ്റൈൽ.

ശിവേട്ടന്റെ വിവരം ഒന്നുമില്ല… എന്റെ ചിന്ത അതായിരുന്നു. സംഭവം അറിയുമ്പോൾ എന്തൊക്കെ നടക്കുമെന്നോ ചെയ്യുമെന്നു ഒരൈഡിയയും ഇല്ല.

നീയത് എന്ത് ഓർത്തൊണ്ടിരിക്കുവാ???? പെരക്കാതിരുന്ന എന്നേം വിളിച്ചോണ്ട് വന്ന് ഈ തണുപ്പ് കൊള്ളിക്കാൻ????

ഞാൻ വിശാലിനെ തുറിച്ചു നോക്കി. ഈ മൈരന് എന്താ ഒരു ഭാവവും ഇല്ലേ….വിവരോം ഇല്ല വികാരോം ഇല്ലാത്ത കുണ്ണ. എനിക്കവൻ ഏതോ ഒരു അന്യഗ്രഹ ജീവിയെപ്പോലെ തോന്നി. വന്നപ്പോൾ മുതല് ഞാൻ കോളേജിൽ ഇട്ടിട്ടു പോന്ന ബൈക്കിന്റെ കാര്യോം ഇലക്ഷന്റെ കാര്യോം അവളുമാരുടെ വിളിയെക്കുറിച്ചുമൊക്കെയാണ് ഈ പൂറന്റെ ചിന്ത.

ടാ പൊട്ടാ…നിന്നോടാ ചോദിച്ചേ…..

ഒന്നു മിണ്ടതിരിക്കടാ മൈരാ…..ഞാൻ കൈകൂപ്പികൊണ്ട് അവനോടു അപേക്ഷിച്ചു.

പിന്നെ കുറെ നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല. അവനും മനസ്സിലായിക്കാണും എന്റെ മാനസികാവസ്ഥ.

ടാ നിയിത് എന്നതാ ഇത്ര ചിന്തിച്ചു കൂട്ടുന്നെ????കുറേക്കഴിഞ്ഞു അവൻ വീണ്ടും മൗനം ഭഞ്ജിച്ചു.

ഞാനവനെ ഒരു നിമിഷം നോക്കിനിന്നു. ശെരിയാണ്. വന്നതിനു ശേഷം ഞാൻ അവനോടു ഒന്നും പറഞ്ഞിട്ടില്ല. നേരെ ചൊവ്വേ ഒന്നു ചിരിച്ചിട്ടു കൂടിയില്ല. അങ്ങനെ ഒരുത്തൻ കൂടെയുണ്ട് എന്ന ഭാവം പോലും കാണിച്ചിട്ടില്ല. എനിക്കവനോട് ഒരു തരം സഹതാപമാണ് തോന്നിയത്. വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ കലി വന്നിട്ട് ഇറങ്ങി എങ്ങോട്ടേലും പോയേനെ.

അല്ലാട….ഞാൻ ശിവേട്ടനെ കുറിച്ച് ഓർക്കുവാരുന്നു. അച്ഛനൊക്കെ പറയണ കേട്ടില്ലേ??? അറിഞ്ഞാല് എന്ത് ചെയ്യുമെന്നാ എല്ലാരുടേം പേടി. ചേച്ചിയെ അറസ്റ്റ് ചെയ്തു എന്നെങ്ങാനും അറിഞ്ഞാൽ പൊലീസുകാരേം പച്ചക്ക് കൊളുത്തിയിട്ട് സ്റ്റേഷനും തീവെക്കുന്ന ടൈപ്പാ….

പറഞ്ഞപോലെ അങ്ങനെ ഒന്നുണ്ടല്ലോ അല്ലെ???? വിശാലും അപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത് എന്നെനിക്ക് തോന്നി. മച്ചാനും എന്നെക്കാൾ അധികമായി ഗാഢമായ ചിന്തായിലാണ്ടു.

പെട്ടെന്ന് മുറ്റത്തു ആരോ ചുമക്കുന്ന പോലെ തോന്നി. എന്താണെന്നറിയില്ല ഞങ്ങള് ഞെട്ടിച്ചാടിയെണീറ്റു പുറത്തെ ഇരുളിലേക്ക് നോക്കി. മുറ്റത്തേക്ക് ഒരു ലാമ്പ്ലൈറ്റിന്റെ(ലൈറ്റർ) വെളിച്ചം കടന്നു വരുന്നത് ഞങ്ങൾ കണ്ടു. മുറ്റത്തെ ചരലുകൾ ഞെരിഞ്ഞമരുന്നതിന് കൂടുതൽ ശബ്ദമുണ്ടോ????കനത്ത കാൽവെപ്പുകൾ….

ഇരുളിൽ നിന്നും വെള്ളമുണ്ടും ഇളംനീല ഷർട്ടും ധരിച്ചൊരു വിയർത്തോലിച്ചരൂപം ഉമ്മറത്തെ വെളിച്ചത്തിലേക്ക് വന്നു.

ശിവേട്ടൻ!!!! ആശ്ചര്യം പോലൊരു സ്വരം എന്നിൽ നിന്നുയർന്നു. വിശാൽ ഒന്ന് വിറച്ചപോലെ എനിക്ക് തോന്നി.

ശിവേട്ടാ…. സൗമ്യേച്ചി…..എനിക്കെന്തോ വാക്കുകൾ കിട്ടിയില്ല. കയറിയിരിക്കു എന്നു പറയാൻ പോലും മനസ്സ് തോന്നിച്ചില്ല എന്നതാണ് സത്യം.

ഉം….ശിവേട്ടൻ എല്ലാം അറിഞ്ഞു എന്ന മട്ടിലൊന്ന് അലക്ഷ്യമായി മൂളി. ആ സൗണ്ടിൽ പതിവില്ലാത്തൊരു മുഴക്കവും ഗാംഭീര്യവും എനിക്ക് തോന്നി.

കേറിയിരിക്കു…കൊച്ചിവിടെണ്ട്…..പെട്ടന്ന് ഒച്ച വന്നപോലെ വിശാൽ പറഞ്ഞു.

ഉം….അതിനും ഒരു മൂളൽ മാത്രം. ശിവേട്ടൻ ചെരിപ്പൂരിയിട്ട് വരാന്തയുടെ സൈഡിലെ ടാപ് ഓണാക്കി കാലു കഴുകി. അകത്തേക്ക് കയറുംമുമ്പേ ഞാൻ അകത്തേക്കോടി. അവിടെ അപ്പോഴും ചർച്ച പൊടിപൊടിക്കുന്നുണ്ട്.

അച്ഛാ ശിവേട്ടൻ വന്നു…..ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് ഞാൻ തിരിഞ്ഞോടി.ഞാൻ തിരിച്ചു വരുമ്പോ വിശാൽ വേരിറങ്ങിയ പോലെ പഴയ സ്ഥാനത് നിൽപ്പുണ്ട്. പേടിച്ചിട്ട് അവനിപ്പോൾ മുള്ളുമെന്നു എനിക്ക് തോന്നി. അല്ല പറഞ്ഞപോലെ ഈ മൈരൻ ഇതെന്തിനാ പേടിക്കുന്നെ???ശിവേട്ടൻ കാലുകഴുകി ഉമ്മറത്തേക് കയറിയതെയൊള്ളു.

അകത്തുണ്ടായിരുന്ന എല്ലാരും പുറത്തേക്ക് വന്നു. ഒരു സമ്മേളത്തിനുള്ള ആളുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ ആരുമൊന്നും മിണ്ടുന്നില്ല.

ശിവാ ഇരിക്ക്. അച്ഛന്റെ ശബ്ദം അന്തരീക്ഷത്തിൽ ഒരു മാറ്റമുണ്ടാക്കി.

ശിവേട്ടൻ ഒരു കസേരയിലേക്ക് ഇരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. ആ മൗനമാണ് എല്ലാരേയും ഭയപ്പെടുത്തുന്നത് എന്നെനിക്ക് ഉറപ്പായിരുന്നു.

നീ സ്റ്റേഷനിലേക്ക് പോയോടാ???? അച്ഛൻ വീണ്ടും ചോദിച്ചു. ശിവേട്ടൻ എല്ലാം അറിഞ്ഞിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു എന്നെനിക്ക് തോന്നി.

ഞാനെങ്ങനെ അങ്ങോട്ടുപോകുമെന്റെ സോജേട്ടാ???? .മറുചോദ്യത്തോടൊപ്പം എന്നെ ഞെട്ടിച്ചുകൊണ്ട് ശിവേട്ടൻ ഒറ്റക്കരച്ചിൽ. ആദ്യമായാണ് അറിവായ ഒരു ആണ് പൊട്ടിക്കരയുന്നത് ഞാൻ കാണുന്നത്. എന്റെ അതേ അവസ്ഥയിൽ ആയിരുന്നു ബാക്കിയുള്ളവരും.

ഏയ്‌….ശിവാ….നീയെന്നാ കൊച്ചു പിള്ളേരെപ്പോലെ????അച്ഛൻ ശിവേട്ടനെ സ്വന്തനിപ്പിക്കാൻ ശ്രമിച്ചു.

ഞാൻ….. ഞാനുണ്ടാരുന്നെ….സോജേട്ടാ ന്റെ….ന്റെ പെണ്ണ്…..അവള്….. സ്റ്റേഷനിൽ….അവൾടെ കണ്ണു നിറയാൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല….ആ അവള്….. ശിവേട്ടൻ വിങ്ങിപ്പൊട്ടി.

കണ്ടുനിക്കുന്നവരുടെയും കണ്ണ് നിറയ്ക്കാൻ ആ ശബ്ദവും കണ്ണീരും മതിയായിരുന്നു. ശിവേട്ടൻ ഇതുവരെ ചെയ്ത സർവ പാപങ്ങളും ആ കണ്ണീരിൽ വെണ്ണീര്‌ ആയിപ്പോകുമെന്നെനിക്ക് തോന്നി.

ടാ…. നീയിങ്ങനെ തളർന്നാലോ…. അച്ചുവിന്റെ അച്ഛനും ആശ്വസിപ്പിക്കാനെത്തി. ഈ ദുഃഖരംഗം കൂടുതൽ കണ്ടുനിക്കാൻ ആവാത്തപോലെ സ്ത്രീജനങ്ങൾ അകത്തേക്ക് വലിഞ്ഞു. ചേച്ചിയുടെ കണ്ണുകൾ തുളുമ്പിയെന്നെനിക്ക് തോന്നി. അച്ചുവും ഏറെക്കുറെ കരയുന്ന മട്ടാണ്.

അല്ലേട്ടാ….അവള് കരയരുത്…. എനിക്ക് വേണ്ടിപ്പോലും ഒരിക്കലും സ്റ്റേഷനിൽ കേറാൻ ഇടവരുത്തരുത് എന്നോർത്താ ഞാനെല്ലാം നിർത്തിയെ….ആ അവള്…. ഇപ്പൊ…..ആ വാക്കുകൾ പറയുമ്പോ ശിവേട്ടന്റെ കണ്ണുകളിൽ വന്ന ആ ഭാവം….ഹോ….എനിക്ക് എന്നൊടുതന്നെ പുച്ഛം തോന്നി. ഒരാണിന് ഇങ്ങനെയൊക്കെ ഒരു പെണ്ണിനെ സ്നേഹിക്കാനും അവൾക്കുവേണ്ടി കരയാനും പറ്റുമോ????ഒറ്റ നിമിഷം കൊണ്ട് പുതിയ ലൈനിട്ട ഞാനെവിടെ ശിവേട്ടൻ എവിടെ????ആ കാലു തൊട്ടു വണങ്ങാനുള്ള അർഹത പോലും എനിക്കില്ലായെന്നൊരു തോന്നൽ.

എന്നാലും എനിക്കൊരു സന്തോഷമുണ്ടെന്റെ സോജേട്ടാ…. തൊട്ടവനെ വെട്ടിയിട്ടല്ലേ അവള് പോയേ….ശിവേട്ടന്റെ കണ്ണിലൂടെ അഭിമാനം പരന്നൊഴുകി.

ഒന്നു പോയിക്കണണ്ടേ നമുക്ക്????

ഞാനെങ്ങനെ അവളെ കാണുമെന്റെ സോജേട്ടാ??? ആ അവസ്ഥയിൽ അവളെ കാണാൻ എനിക്ക് പറ്റൂല്ല….ശിവേട്ടന്റെ കണ്ണുകൾ വീണ്ടും സജലങ്ങളായി.

ആരെന്നോ വല്ലോം അറിയാവോ നിനക്ക്??? ആശുപത്രിയിലെ വിവരം വല്ലോം ഉണ്ടോ???

ഇല്ല. സീരിയസ് ഒന്നുമല്ലന്നാ പറയണേ… അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ശിവേട്ടന്റെ കണ്ണിലൊരു മിന്നൽ ഞാൻ കണ്ടു. ഞാൻ മാത്രമല്ല അച്ഛനും.

ടാ ഇനിയിപ്പോ എന്നാ ചെയ്യാനാ???? ജാമ്യം കിട്ടാത്ത എഴുത്താ അവന്മാര് എഴുതിയെക്കുന്നെ….പാർട്ടിക്കാരും കേറി കളിക്കുന്നുണ്ടോ എന്നൊരു തോന്നലുണ്ട് എനിക്ക്…..അച്ഛന്റെ സൗണ്ടിൽ അന്നാദ്യമായി ഒരു അമർഷം ഞാൻ കണ്ടു. സാധാരണ മറ്റുള്ളവരുടെ വിഷയങ്ങളിൽ അച്ഛൻ തികച്ചും ശാന്തസ്വഭാവക്കാരനാണ്.

ആര് കളിച്ചാൽ എനിക്കെന്നാ??? എന്റെ പെണ്ണിനെ ഇറക്കാൻ എനിക്കറിയാം. അല്ലെങ്കി കളിക്കുന്ന പാർട്ടിക്കാരേം കൊന്നിട്ട് ഞാനും പോകും അകത്തേക്ക്. അവൾക്കൊപ്പം ഞാനും കെടന്നോളം. കൊല്ലും കൊലയുമൊന്നും ശിവന് പുത്തരിയല്ലന്നു സർവ മറ്റവമാരെയും ഞാൻ പഠിപ്പിക്കാം…..ശിവേട്ടന്റെ കണ്ണുകളിൽ ഒരു തരം പ്രത്യേക ഭാവം കൈവന്നു.

ഏയ്‌….നീ വേണ്ടത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട. നേരമൊന്നു വെളുത്തോട്ടെ….നമുക്കു ഇറക്കാടാ അവളെ….

ഉം….ശിവേട്ടൻ ഒന്ന് മൂളി. എന്നിട്ട് പെട്ടന്നെന്തോ ഓർത്തപോലെ എന്നെ നോക്കി. എന്തോ ഞാനൊന്നു ഞെട്ടി.

ജോക്കുട്ടാ…. ഫോണില് പൈസ ഉണ്ടോ…ഒണ്ടെങ്കി ഈ നമ്പറൊന്നു കുത്തിത്തരുവോ???? ശിവേട്ടൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നൊരു മുഷിഞ്ഞ കടലാസ്സുകഷ്ണം എനിക്ക് നേരെ നീട്ടി.

ഇങ്ങു താടാ…. അച്ഛൻ അത് വാങ്ങി സ്വന്തം ഫോണിൽ ആ നമ്പർ കുത്തി ശിവേട്ടന് കൊടുത്തു.

ശിവേട്ടൻ പതുക്കെ ഇരുളിൽ പോയിരുന്നു ആരോടോ കുറേനേരം സംസാരിച്ചു. എന്നിട്ട് തിരിച്ചു വന്നപ്പോൾ മുഖം ആകെ വലിഞ്ഞുമുറുകിയതായി എനിക്ക് തോന്നി.

ആരാടാ??വക്കീല് വല്ലോം ആണോ???? അച്ഛന്റെ ആ ചോദ്യത്തിന് ശിവേട്ടൻ ഒഴുക്കൻ മട്ടിലൊന്നു മൂളി.

അല്ല നീയിത് എവിടെ പോയതായിരുന്നു????

ഞാനൊരു സ്ഥലം നോക്കാൻ പോയതാ സോജേട്ടാ….ഈ മുടിഞ്ഞ നാട്ടീന്ന് എങ്ങോട്ടേലും പോകാൻ. നശിച്ച നാടാ ഇത്. ഗുണ്ടയായ ശിവനെ അറിയാത്ത ഒരു നാട്ടിലേക്ക് പോണം എനിക്ക്. എന്റെ കൊച് അറിയല്ല് അവന്റെ അച്ഛയൊരു ഗുണ്ട ആയിരുന്നു എന്ന്…..ശിവേട്ടന്റെ ആ വാക്കുകൾ എനിക്കെന്തോ പോലെ തോന്നി. പക്ഷേ ഒരു കണക്കിന് അതാണ് ശെരിയെന്നെനിക്കും തോന്നി.അച്ഛനും ഒന്നും പറഞ്ഞില്ല.

അല്ല നീയെങ്ങാനാ അറിഞ്ഞേ????

അവൾടെ ഫോണിലോട്ട് വിളിച്ചപ്പോ ഓഫാ….അപ്പോ ഞാൻ ആ ഗോപിയേട്ടന്റെ വീട്ടിലോട്ട് വിളിച്ചു. അവരാ പറഞ്ഞേ….അല്ലേല്…. ഞാൻ നാളെയെ അറിയൊള്ളു അല്ലെ സോജേട്ടാ?? ശിവേട്ടൻ അച്ഛനോടായി ചോദിച്ചു. പക്ഷേ മറുപടി ഉണ്ടായില്ല
സംഭവിച്ചത് എന്നാന്നും അറിയാൻ പറ്റില്ലല്ലോടാ നമ്മക്ക്….അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു.

ശിവേട്ടൻ പെട്ടെന്ന് എന്നെയൊന്നു നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല. പക്ഷെ ആ നോട്ടത്തിൽ ഒരായിരം അർത്ഥം ഉണ്ടെന്നെനിക്ക് തോന്നി.

അല്പം കഴിഞ്ഞുകാണും. റോഡിൽ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം. ഹെഡ്ലൈറ്റ് അണഞ്ഞതും ശിവേട്ടന്റെ കണ്ണുകൾ ഒന്ന് മിന്നിയത് ഞാൻ കണ്ടു. ആ മിഴികൾ ഇടംവലം ഒന്ന് വെട്ടി.

പെട്ടന്ന് ഒരു ലൈറ്റ് തെളിഞ്ഞു. ആരൊക്കെയോ വീട്ടിലേക്ക് വരുന്നു. അച്ഛന്റെയും ശിവേട്ടന്റെയും കണ്ണുകളിൽ ഒരു പകപ്പ് ഞാൻ കണ്ടു.

പണിയാണോടാ ശിവാ???? അച്ഛന്റെ സ്വരത്തിൽ ഒരു പതർച്ച ഉണ്ടെന്ന് ഞാൻ കണ്ടു.

നിങ്ങള് കേറി വാതിലടച്ചോ….പെണ്പിള്ളേര് ഉള്ളതല്ലേ…..ഞാൻ വിളിക്കാതെ ആരും പുറത്തിറങ്ങേണ്ട….. ചാടിയെണീറ്റ് മുണ്ട് മടക്കിക്കുത്തിക്കൊണ്ടു ശിവേട്ടൻ ആ പറഞ്ഞത് ഉപദേശം ആയിരുന്നില്ല അതൊരു ആജ്ഞയാണെന്നു ഞാൻ കണ്ടു.

കേട്ടപാതി കേക്കാത്തപതി വിശാൽ ചാടി അകത്തുകയറി. എനിക്ക് ഓടണോ നിക്കണോ എന്ന അവസ്ഥയും.

പോലിസ്‌ ആണല്ലോടാ…. അച്ചുവിന്റെ അച്ഛന്റെ സൗണ്ടിൽ ഒരു പരിഭ്രാന്തി.

എല്ലാരും ഒന്നു പകച്ചു. രാവിലത്തെതിന്റെ ബാക്കിയാണെന്നാണ് ഞാനുൽപ്പടെ എല്ലാരും ധരിച്ചത് എന്ന് വ്യക്തം.

രണ്ടു പൊലീസുകാർ സൗമ്യേച്ചിയെയും കൊണ്ടു വന്നിരിക്കുന്നു. എനിക്കെന്തോ ചേച്ചിക്ക് ഏതാണ്ട് പറ്റി എന്നാണ് തോന്നിയത്. ഞാൻ അറിയാതെ ഒറ്റ നിലവിളി. കൂടെനിന്ന എല്ലാരും ഒറ്റ ഞെട്ടൽ.

ശിവാ….ദേ നിന്റെ പെണ്ണിനെ പിടിച്ചോ….പൊലീസുകരിൽ ഒരാൾ പറഞ്ഞു.

ശിവേട്ടൻ പെട്ടന്ന് മിറ്റത്തേക്ക് ചാടിയിറങ്ങി. ചേച്ചിയുടെ അടുത്തേക്ക് ഓടിച്ചെന്നു. കൂട്ടത്തിൽ അച്ഛനും. രണ്ടുപേരും കൂടി ചേച്ചിയെ താങ്ങിപ്പിടിച്ചു. ചേച്ചി തളർന്നുകിടക്കുകയാണെന്നെനിക്ക് തോന്നി. കാലുകൾക്ക് ഒട്ടും ബാലമില്ലാത്തത് പോലെ. കാലുകള് നിലത്തു കിടന്നിഴയുകയാണ്.

ടാ ഒന്നു പിടി. അകത്തേക്ക് കൊണ്ടോയി കിടത്താം. അച്ഛൻ എന്നെനോക്കി അലറി. അപ്പോളാണ് ഞാനും അതോർത്തത്. ഞാൻ ഏതോ സ്വപ്നം കണ്ടൊണ്ട് നിക്കുവാരുന്നു.

ഞാൻ ഓടിയിറങ്ങി ചേച്ചിയുടെ കാലുകളിൽ പിടിച്ചു. ഇരു കൈകളും ചേർത്തു അച്ഛനും ശിവേട്ടനും ഇരുവശത്തു നിന്നും പിടിച്ചു. സഹായിക്കാൻ വന്ന അച്ചുവിന്റെ അച്ഛനോട് എന്റെ കാറന്നൊരു എന്തോ കണ്ണുകാണിച്ചു. പുള്ളി തൊട്ടുകൂടിയില്ല.

ഉദ്ദേശിച്ചത് പോലെയല്ല. നല്ല ഭാരമുണ്ട് ചേച്ചിക്ക്. ആ തടിച്ച പതുപതുത കുണ്ടി ചേർത്തു ഞാൻ പിടിച്ചു. ആ നനുനനുത്ത നിതംബത്തിന്റെയും തുടയുടെയുമൊക്കെ ചൂടൊക്കെ കയ്യിൽ അമർന്നിട്ടും എനിക്കൊരു ഫീലിംഗും തോന്നിയില്ല എന്നതാണ് സത്യം. ഞങ്ങൾ ചേച്ചിയെ അകത്തേക്ക് കയറ്റി.

പടി കയറി ഉമ്മറത്തേക്ക് കയറ്റാൻ ഞങ്ങൾ അല്ല ഞാൻ നന്നായി കഷ്ടപ്പെട്ടു എന്നതാണ് സത്യം. ഇതിനിടയിൽ ഞങ്ങൾ ചേച്ചിയെ എടുത്തോണ്ട് വരുന്നത് കണ്ടപ്പോ പെണ്ണുങ്ങളുടെ മനസ്സിൽ തോന്നിയത് ചേച്ചിക്ക് എന്തോ പറ്റിയെന്നാണ്. എല്ലാം കൂടി ഒരുകൂട്ടകരച്ചിൽ അച്ഛൻ അന്നാദ്യമായി അമ്മയെ ഒറ്റ തെറി. പിടിച്ചുകെട്ടിയപോലെ കരച്ചിൽ നിന്നു.എന്തായാലും ഹാളിന്റെ തൊട്ടടുത്ത മുറിയിൽ ചേച്ചിയെ കിടത്തിയിട്ട് ഞങ്ങൾ വേഗം പുറത്തേക്കോടി.കൂട്ടത്തിൽ വിശാലും.റ്റ്പെണ്ണുങ്ങൾ ചേച്ചിയുടെ ചുറ്റും കൂടുന്നത് ഞാൻ കണ്ടു. അച്ചുവിന്റെ അച്ഛൻ പൊലീസുകാരോട് ഉമ്മറത്ത് വിളിച്ചിരുത്തി സംസാരിച്ചുകൊണ്ടിരിക്കുവാണ്. അച്ഛൻ അച്ചുവിന്റെ അച്ഛനെ കണ്ണുകാണിച്ചത് എന്താണെന്ന് അപ്പൊ എനിക്ക് ക്ലിക്കി.

ആ ശിവാ….പോയി വീട് തുറന്നോട്ടോ….ഞങ്ങളെ കണ്ടതും ഒരു പോലീസുകാരൻ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. അച്ഛനും.

എന്ത് പറ്റി????ഞാൻ അറിയാതെ ചോദിച്ചുപോയി.

ആ മറ്റവന് ഇപ്പൊ കേസില്ലന്നു. വെറുതെ മനുഷ്യനെ വട്ടാക്കാൻ…. പറയണ പോലെ മുറിവും സീരിയസ് അല്ലാന്നേ…ഏതോ പാർട്ടിക്കാരൻ നാറി ഉണ്ടാക്കിയ കുത്തിക്കഴപ്പാ ഇതു മൊത്തം…..പൊലീസുകാർ നിന്ന് കലിതുള്ളി.

ആ പോട്ടെ സാറേ….ആരാന്ന് വല്ലോം അറിഞ്ഞോ????എന്താ കാര്യം എന്നറിയനാ????ചുമ്മാ എന്റെ വീട്ടിൽ കേറാൻ അത് അമ്പലം ഒന്നുമല്ലല്ലോ….ശിവേട്ടൻ ചോദിച്ചു.

അതല്ലേ രസം. ആ മറ്റവൻ ആശുപത്രിയിൽ കൊടുത്ത അഡ്രസ് ഒക്കെ തെറ്റാ….സ്റ്റേഷനിലേക്ക് വിളിച്ചു പറയുവരുന്നു കേസില്ലാന്ന്. ഇത്രേം നേരം മനുഷ്യനെ നടത്തിയതിന് ആ പുന്നാര മോനെ ഒന്ന് കണ്ട് അഭിനന്ദിക്കാൻ പോയതാ എസ്ഐ സാറ്. അപ്പൊ ദേ അവൻ നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങി പോയെന്ന്. വേറെ നല്ല ആശുപത്രിയിൽ പോകുവാന്ന്‌ പറഞ്ഞാ പോയത്. എന്നാൽ വേറെയെങ്ങും അവനൊട്ട് ചെന്നിട്ടില്ലതാനും. ആ….ആ മറ്റവനെ കയ്യിൽ കിട്ടും അന്നവന് കോളാ….പൊലീസുകാരിലൊരാൾ പല്ലിറുമി.

ആ പോട്ടെ സാറെ…. വല്ല തിരുട്ടുഗ്രാമ സെറ്റപ്പും ആയിരിക്കും…..ഞാനിത്തിരി നന്നായിപ്പോയി. അല്ലെങ്കിൽ പണി ഞാൻ കൊടുത്തേനെ….ശിവേട്ടൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

ടാ… നീ വേണ്ടാതീനം ഒന്നും കാണിക്കരുത്. അച്ഛൻ ചാടിവീണു.

ആ ഇല്ല സോജേട്ടാ… അതല്ലേ പറഞ്ഞേ.ശിവൻ നിർത്തിയെന്നു പറഞ്ഞാൽ നിർത്തിയതാ….

എന്നാ ശിവാ….ഞങ്ങളിറങ്ങുന്നു. പൊലീസുകാർ പോകനെണീറ്റു.

അയ്യോ സാറേ ചായയെടുക്കാം…. ഗോപേട്ടൻ (അച്ചുവിന്റെ അച്ഛൻ)ചാടിപ്പറഞ്ഞു.

ഓ വേണ്ടന്നേ… നേരം ഇത്ര ആയില്ലേ…ആ ഡ്രൈവർ വണ്ടിയിൽ കിടന്നുറങ്ങും മുമ്ബ് സ്റ്റേഷനിൽ ചെല്ലണം.

ആ ശിവാ നിന്റെ പെണ്ണ് രാത്രി സ്റ്റേഷനിൽ കിടക്കണത് കാണാൻ വയ്യാത്ത കൊണ്ട ഈ രാത്രി കൊണ്ടുവന്നത്. വനിതാപോലീസ് രാത്രി ഡ്യുട്ടിക്ക് ഇല്ലാത്ത കൊണ്ടാട്ടോ ഞങ്ങള് തന്നെ വന്നേ….വേറൊന്നും തോന്നല്ലേ….പൊലീസുകരിൽ ഒരാൾ ശിവേട്ടനെ നോക്കി പറഞ്ഞു.

അയ്യോ അതിനെന്നാ സാറേ….ഇത്രേം ഒക്കെ ചെയ്‌തു തന്നില്ലേ എനിക്ക് വേണ്ടി. ഒത്തിരി നന്ദിയുണ്ട്ട്ടോ….ശിവേട്ടൻ കൈകൂപ്പിപ്പൊയി. ആ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞത് ഞാൻ കണ്ടു.

എതാണും സ്വന്തം പെണ്ണിന്റെ കാര്യം വരുമ്പോ തീർത്തും ദുർബലൻ ആകുമെന്ന് പറയുന്നത് ആ നിമിഷം ഞാനറിഞ്ഞു. വെറുതെയല്ല ശത്രുക്കൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോയി വിലപേശുന്നത്.

നീയെന്നാടാ ഞങ്ങളോട് കണക്ക് പറയുന്നോ???? പൊലീസുകാർ ശിവേട്ടനെ തോളിലൊരു തട്ട് തട്ടിയിട്ടു പോകാനായി ഇറങ്ങി. എല്ലാരോടും യാത്ര പറഞ്ഞിട്ട് അവർ പോയി.

അവർ റോഡിലെത്താറായിക്കാണും. ഞാനിപ്പോ വരാവേ എന്നും പറഞ്ഞുകൊണ്ട് ശിവേട്ടനും മിറ്റത്തേക്ക് ചാടിയിറങ്ങി.

സോജാ അവനെ വിടല്ലേ….ഒരു പന്തികേട് തോന്നിയ ഗോപേട്ടൻ അച്ഛനെയൊന്നു നോക്കിയിട്ട് മുറ്റത്തേക്ക് പുറകെ ചാടി. എന്റെയച്ഛനെ ഗോപേട്ടൻ മാത്രമേ സോജാന്നു വിളിക്കാറുള്ളൂ. നാട്ടുകാർക് മൊത്തം സോജേട്ടനാണ്. ഒഫിഷ്യൽ പേര് ജോസഫ്‌ എന്നത് എന്റെ ഇനിഷ്യലിൽ മാത്രമേ ഒള്ളൂനാ തോന്നുന്നെ. അച്ഛനാണെങ്കിൽ ഗോപാലകൃഷ്ണൻ എന്ന പേരും പരിഷ്‌കരിച്ചു ഗോപാ….ഗോപീ…കൃഷ്ണാ എന്നിങ്ങനെ പല പേരുമാക്കി. ഇപ്പൊ പുള്ളിയുടെ പേര് എന്ത് വിളിക്കണം എന്നായിരിക്കും സീതേച്ചിയുടെ പ്രോബ്ലം. ഞാൻ അറിയാതെ ചിരിച്ചുപോയി.

മുറ്റത്തിറങ്ങിയതും ഗോപേട്ടൻ ചാടി ശിവേട്ടന്റെ കൈക്ക് പിടിച്ചു. അച്ഛനും.

ടാ നീയീ പാതിരാത്രി ഇതെങ്ങോട്ടാ????ഇരുവരും ഒന്നിച്ചാണ് ചോദിച്ചത്.

ഏയ് എങ്ങോട്ടുമില്ല.

പിന്നെ????

എന്റെ സോജേട്ടാ…. ഞാനാ പോലീസുകാർക്ക് എന്തെങ്കിലും ഒന്നു കൊടുത്തിട്ട് വരട്ടെ. ഒരു ചായകുടിക്കാൻ ഉള്ളതെങ്കിലും. ഒന്നുമില്ലേലും രാത്രിക്ക് രാമാനം അവളെയെനിക്ക് കൊണ്ടൊന്നു തന്നതല്ലേ അവര്…. ശിവേട്ടന്റെ വക വീണ്ടും സെന്റി.

ഇരുവർക്കും ഒരുപോലെ കണ്ഫ്യുഷൻ. എങ്കിലും കൈ വിട്ടു. ശിവേട്ടൻ പെട്ടെന്ന് ഇരുട്ടിലേക്ക് ഓടി.

ടാ ലൈറ്റ് എടുത്തോണ്ട് പോടാ….അച്ഛന്റെ ഡയലോഗ് ഞങ്ങള് മാത്രം വ്യക്തമായി കേട്ടു.

സോജാ അവനെന്തെങ്കിലും??? ഗോപേട്ടൻ അച്ഛനെ നോക്കി.

ശിവേട്ടൻ വല്ല പ്രശ്നവും ഉണ്ടാക്കുമോ എന്നതായിരുന്നു ഗോപേട്ടന്റെ പേടി. എന്റെയും.കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത ആണൊന്ന് പറയാൻ പറ്റില്ലല്ലോ.

ഏയ്‌….അവൻ പറയണ കേട്ടില്ലെടാ…. അവൻ എന്നോട് പറഞ്ഞാൽ പറഞ്ഞതാ….അവൻ അത് മാറ്റത്തില്ല. അച്ഛന്റെ വാക്കുകളിൽ അഭിമാനവും ഉറപ്പും.

അച്ഛാ സൗമ്യേച്ചി….ഞാൻ പതിയെ ഓർമിപ്പിച്ചു.

എന്താ???

അല്ല സൗമ്യേച്ചിയുടെ കാര്യം. വല്ല ആശുപത്രിയിലോ മറ്റോ….ഞാൻ പൂർത്തിയാക്കാതെ നിർത്തി. .മുതിർന്നവരുടെ മുന്നിൽ വെച്ച് ഇമ്മാതിരി കേസുകളിൽ അഭിപ്രായം ഉറപ്പിച്ചു പറയാനും പറ്റില്ലല്ലോ.

അവൾക്കൊന്നുമില്ല. ചോരയും ആളുമൊക്കെ കണ്ടതിന്റെ പേടി കിട്ടിയതാ. ഒറ്റക്കായിരുന്നില്ലേ വീട്ടിലും സ്റ്റേഷനിലും. അതിന്റെയാ….മാറിക്കോളും.

അപ്പോഴേക്കും ശിവേട്ടനും വന്നു.ഞങ്ങൾ അകത്തേക്ക് നടന്നു. അപ്പൊ അവിടെ അതിലും വലിയ ബഹളം. മതസൗഹാർദ്ദം….. എനിക്ക് ചിരിയാണ് വന്നത്. ഒരാൾ ചേച്ചിയുടെ നെറ്റിയിൽ കുരിശുവരച്ചു പ്രാർത്ഥിക്കുന്നു. അവളുമാർ രണ്ടുപേരും തലോടുന്നു. സീതേച്ചി ആരതിയുഴിഞ്ഞു റ്റ്പ്രാർത്ഥിക്കുന്നു. ആകെമൊത്തം ഭക്തിമയം. വിശാൽ ഇതെല്ലാം നോക്കി പൊട്ടൻ പൂരം കാണുംപോലെ വായുംപൊളിച്ചു നോക്കി നിക്കുന്നു.

നോക്കടാ ശിവാ മതസൗഹാർദ്ദം. നിനക്കൊരു മുസ്ലിയാരേകൂടി വിളിക്കാമോ ???? ബാക്കി രണ്ടും ഇവിടുണ്ട്. അച്ഛൻ പൊട്ടിച്ചിരിച്ചുകൊണ്ട് ശിവേട്ടനെ നോക്കി.
അതിനെന്നാ ദേ ഇപ്പ വിളിക്കാം. രണ്ട് മൂന്ന് ആദിവാസികളെക്കൂടി വിളിക്കാം. അതാവുമ്പോ വനദൈവത്തിന്റെ അനുഗ്രഹം കൂടിയാവുമല്ലോ..ശിവേട്ടന്റെ അതിലും കൂടിയ മറുപടി.
സൗമ്യേച്ചി ഇങ്ങനെയൊരു അവസ്ഥയിൽ ഇരിക്കുമ്പോ ഇവർക്കെങ്ങനെ ചിരിക്കാൻ കഴിയുന്നു???? എനിക്കാകെ അത്ഭുതം.
ദേ മിണ്ടാരുത്. ദൈവദോഷം പറയാതെ പൊക്കോണം മൂന്നും കൂടി. സീതേച്ചിയുടെ ഉഗ്രശാസന വന്നു.
ഓ ഞങ്ങളൊന്നും മിണ്ടുന്നില്ലേ. ഗോപേട്ടൻ കമ്പൊടിച്ചിട്ടു.
ഞങ്ങൾ പിള്ളേർക്ക് ഒന്നും മനസ്സിലായില്ല. ഞങ്ങൾ എല്ലാരുടെയും മുഖങ്ങളിലേക് മാറിമാറി നോക്കി. ഇതിപ്പോ കോമഡിയാണോ ട്രാജടിയാണോ നടക്കുന്നത്?????
അല്ല സോജേട്ടാ.പണ്ടിവള് എന്റെ ഷർട്ട് കണ്ട് പേടിച്ചപോലെ ആയില്ല അല്ലെ.ശിവേട്ടൻ സൗമ്യേച്ചിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
പൊക്കോണം നീഅമ്മ ശിവേട്ടന്റെ നേരെ ചീറി.
ആ ശെര്യാ. അന്ന് കുറെ നുരയും പതേം കൂടി ഉണ്ടാരുന്നു അല്ല്യോടാ.ഗോപേട്ടൻ.
ഒന്നു മിണ്ടാതിരി മനുഷ്യാവേണ്ടാതീനം പറയാതെ. സീതേച്ചിയുടെ ശാസന.
പിന്നില്ലാതെ. ഇവൻ വെള്ളഷർട്ട് പാർട്ടിക്കൊടി പോലെ കൊണ്ടോയിക്കൊടുത്താൽ അവള് പേടിക്കാതിരിക്കോ???? അമ്മ ചേച്ചിയെ ന്യായീകരിച്ചു.
അവള് ഓർത്തുകാണും പാർട്ടിക്കൊടി ആണെന്ന്. എടുത്തപ്പഴല്ലേ ചോരയാണെന്നു കണ്ടത്. ഗോപേട്ടന്റെ ഗവേഷണഫലവും പുറത്തുവന്നു.
ഇപ്പോ ഏറെക്കുറെ കാര്യങ്ങൾ ഞങ്ങൾക്കും മനസ്സിലായി. ഇത് ചേച്ചിയുടെ സ്ഥിരം രീതിയാണ്. ഈ കോമാ സ്റ്റൈൽ കിടപ്പ്.
വല്ലോം കഴിച്ചിട്ട് പോയിക്കിടന്നു ഉറങ്ങു പിള്ളേരെഅമ്മ ഞങ്ങളെ നോക്കിപ്പറഞ്ഞു.

അത് ശെരിയാ… ഒന്നുറങ്ങിയെണീറ്റാൽ ഇവള് ഓക്കെയാകും. ശിവേട്ടനും അത്ര സീരിയസ് ഒന്നുമില്ലെന്ന മട്ടിൽ പറഞ്ഞതോടെ ഞങ്ങള് ഔട്ടായി.ശിവേട്ടനും അച്ചന്മാരും പതിയെ രംഗം വിട്ടു. ഞാനെന്തോ സൗമ്യേച്ചിയുടെ മുഖത്തേക്ക് നോക്കിനിന്നു. വന്നതിനെക്കാൾ അൽപ്പം മാറ്റമുണ്ടെന്നെനിക്ക് തോന്നി. കണ്ണിനൊക്കെ ഒരു ഊർജ്ജം വന്നപോലെ.

അല്ല വാവയെന്ത്യേ???വിശാൽ വാ തുറന്നു.

നല്ല ഉറക്കത്തിലാ. പറഞ്ഞത് ആരതിച്ചേച്ചി. അവനിന്ന് എന്റെ കൂടെ കിടന്നോളും.

രാത്രി എണീക്കുമ്പോ നീ പാല് കൊടുക്കുമോ???? സീതേച്ചി ചേച്ചിയെ നോക്കി അലറി.

ചേച്ചി ചമ്മിനാറിയെന്നു തന്നെ പറയണം. പെണ്ണുങ്ങൾക്ക് പൊതുവെയുള്ള പിള്ളേരോടൊള്ള സ്നേഹം പ്രകടിപ്പിക്കാൻ നോക്കിയതാ…സീതേച്ചി ഇങ്ങനെ പച്ചക്ക് പറയുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല. അത് ഞാനും വിശാലും കേട്ടല്ലോ എന്നോർത്തു ചേച്ചി നിന്നുരുകികാണും.

ഞാനും അച്ചുവും പൊട്ടിച്ചിരിച്ചു. ഞങ്ങൾക്ക് ഇതൊരു വിഷയമേ ആയിരുന്നില്ലങ്കിലും വിശാൽ എന്ത് ചെയ്യണം എന്ന മട്ടിൽ കണ്ണുതള്ളി നിന്നു.

ഞങ്ങളുടെ കളിയാക്കൽ കൂടിയായപ്പോൾ ചേച്ചിയുടെ ഉള്ള കൻഡ്രോള് കൂടി പോയി. സീതേച്ചിയുടെ വയറ്റിനിട്ടു ഒരു കുത്തും കുത്തിയിട്ട് ചേച്ചി ചാടിത്തുള്ളി ഇറങ്ങിപ്പോയി.

ടീ നീയാ കൊച്ചിനെ ഒന്നും ചെയ്യല്ല്….ചിരിച്ചുകൊണ്ട് ചേച്ചി പോയ വഴിയേ നോക്കി അച്ചു വിളിച്ചുകൂവി.

അവിടുന്ന് മറുപടി ഒന്നും വന്നില്ല.

അല്ല നീ ഒറങ്ങുന്നില്ലേ….പോയിക്കിടന്നു ഉറങ്ങടീ….ഞാൻ അച്ചുവിനെ നോക്കി ചുമ്മാ ഒന്ന് അലറി.

പോട…. അവളത് നന്നായിട്ടുതന്നെ പുച്ഛിച്ചു തള്ളി. എനിക്ക് മതിയായി.

കേട്ടല്ലോ….വയറു നിറഞ്ഞല്ലോ….ബാ ഇനി വന്ന് കിടന്നോ….വിശാൽ എനിക്കിട്ട് കൊട്ടി.

അല്ല നീ കുളിക്കുന്നില്ലേ????ഞാൻ തിരിച്ചു ചോദിച്ചു.

ഈ പാതിരാത്രിക്കോ????

അല്ല മൂത്രത്തിൽ കുളിച്ചല്ലേ നിൽപ്പ്. അടി എന്നു കേട്ടതും അവൻ ചാടി തട്ടിന്റെ മോളിൽ കേറി. പോലീസിനെ കണ്ടതും മച്ചാൻ മുള്ളിയെന്നാ എനിക്ക് തോന്നിയേ….എനിക്കിട്ട് കൊട്ടിയതിന് ഞാൻ തിരിച്ചും ഒന്ന് കൊട്ടി.

അതേടാ… എനിക്കെന്റെ തടി കേടാക്കണ്ട കാര്യം ഒന്നുമില്ല.

ബെസ്റ്റ് മുതല്. ഞാനാണെങ്കി ചങ്കും വിരിച്ച് നിന്നേനെ…പേടിത്തൂറി…. ഞാൻ അടിച്ചുവിട്ടു.

ആ ബെസ്റ്റ്. വിരിച്ചോണ്ട് നാളെ കോളേജിലോട്ടു ചെല്ല്. നാളെ ഇലക്ഷനാ…ആൽബിയും കൂട്ടരും നിന്നെ വെട്ടിക്കീറി അടുപ്പിൽ വെക്കാതെ നോക്കിക്കോ…. ജയിക്കാനായി പറഞ്ഞതാണെങ്കിലും ആ ഒറ്റ ഡയലോഗ് നന്നായി ഏറ്റു.

പോരെ പൂരം. ഒന്നാതെ അവശ…പോരാത്തതിന് ഗര്ഭിണിയും എന്ന പറഞ്ഞപോലെ അവസ്ഥയിലായി ഞാൻ. എല്ലാരും മറന്നിരുന്ന ആ വിഷയം കൃത്യമായി ആ സമയത്ത് ഓർമിപ്പിച്ച ആ തെണ്ടിയെ അങ്ങോട്ട് അരച്ചുകലക്കി തന്നിരുന്നെങ്കിൽ ഞാനപ്പോൾ ഒറ്റവലിക്ക് കുടിച്ചേനെ. ഒരു നീണ്ട ബഹളം.

ഒരു കാരണവുമില്ലാതെ ഉറങ്ങിക്കിടക്കുന്ന കൊച്ചിനെയും ചുവന്നോണ്ട് വന്ന് ചേച്ചിയും ഉപദേശവും പരാതികളും അഴിച്ചുവിട്ടു. ഞാൻ നിന്നു കേട്ടു.

ഞാൻ വിശാലിനെ ദഹിപ്പിക്കുന്ന മട്ടിലൊന്നു നോക്കി. പറഞ്ഞത് അബദ്ധമായല്ലോ എന്ന അവസ്ഥയിൽ നിക്കുവാണ് അവനും.

നീ മുറിയിലോട്ടു വാടാ എന്ന മട്ടിൽ ഞാനവനെ നോക്കി പല്ലിറുമി.

നീയാ കൊച്ചിനെ നോക്കിപ്പെടിപ്പിക്കുവോന്നും വേണ്ട. അവൻ ഉള്ളതല്ലേ പറഞ്ഞേ….എന്റെ പല്ലിറുമൽ കൃത്യമായി കണ്ട ചേച്ചി വിടാൻ ഭാവമില്ല.

എല്ലാം നിന്ന് കേട്ട് കഴിഞ്ഞപ്പോഴേക്കും ദേ പുരുഷകേസരികളും വന്നു. ഉപദേശപ്പെരുമഴ. ഞാൻ നിന്ന് കൊണ്ടു.

അല്ലട ശിവാ…നീ ഇവളേം തനിച്ചാക്കിയിട്ടു എന്തിനാ പോയേ???ഇവളെ ഇവടെ ആക്കിയിട്ട് പോയാൽ പോരാരുന്നോ???? വിഷയത്തിൽ നിന്നുമാറി പെട്ടന്നുള്ള സീതേച്ചിയുടെ ആ ഒറ്റ ഡയലോഗ് എനിക്ക് മരുഭൂമിയിൽ പെയ്ത മഴപോലെയായിരുന്നു. തൽക്കാലം എന്റെ തലയിൽ നിന്ന് മാറിയല്ലോ എന്നോർത്ത് ഞാനൊന്നാശ്വസിച്ചു.

ഞാനീ ജോക്കുട്ടനോട് പറഞ്ഞരുന്നു വീട്ടിൽ വന്നൊന്ന് കൂട്ട് കിടക്കാൻ….ശിവേട്ടൻ അടുത്ത പണി എടുത്തു കൃത്യമായി എന്റെ തലക്കടിച്ചു.

ആ കലക്കി. ഒറ്റക്ക് കിടന്നാൽ മുട്ടു കൂട്ടിയിടിക്കുന്ന ഇവനെയോ???? ചേച്ചി അവസരം മുതലാക്കി.

വീണ്ടും ഉപദേശങ്ങൾ…. ഉത്തരവാദിത്വം പഠിപ്പിക്കൽ….ആഹാ ഇന്നത്തെക്കുള്ളതായി.

ഇടക്കെപ്പോഴോ സൗമ്യേച്ചി എന്തോ ഒരു ശബ്ദമുണ്ടാക്കിയപ്പോൾ എല്ലാരുടെയും ശ്രദ്ധ അങ്ങോട്ടായി. ഒറ്റ മിനിട്ടുകൊണ്ടു ഞാൻ പുറത്തിറങ്ങി. ഇനിം നിന്നാൽ ബാക്കികൂടി കേൾക്കേണ്ടി വരും. പക്ഷേ അത് ചേച്ചി കണ്ടു.

ആഹാ മോൻ മുങ്ങാൻ നോക്കുവാണോ???? കൊച്ചിനെ അവിടെ എവിടെയോ കിടത്തിയിട്ട് ചേച്ചി പുറകെയെത്തി.

ആണെങ്കി???

കുറച്ചുനേരം കൂടി നിക്ക്. ബാക്കി കൂടി തന്നുവിടാം. ചേച്ചിയുടെ കണ്ണിൽ കുസൃതി.

എനിക്ക് ആകെ കലികയറി. അല്ല കുസൃതി കയറി. ഒരു പണി കൊടുക്കാം.

അതേയ് കൊച്ചില്ലങ്കി വേണ്ട. ബാ നമ്മക്ക് ഒന്നിച്ചു കിടക്കാം. അതിനെ കെട്ടിപ്പിടിച്ചു കിടക്കുംപോലെ എന്നേം കെട്ടിപ്പിടിച്ചു കിടന്നോ….എനിക്കാണെങ്കി പാലൊന്നും വേണ്ട. പാലില്ലങ്കിലും അതും ചപ്പിവലിച്ചു അവിടെ കിടന്നോളം.എന്ത് പറയുന്നു??? ഞാൻ ചേച്ചിയുടെ മാറിലേക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു.

ചേച്ചിയുടെ മുഖത്തേക്ക് ചോര ഇരച്ചുകയറി. ദേഷ്യം കൊണ്ടാണോ ചമ്മല് കൊണ്ടാണോ ചേച്ചി അടിമുടി നിന്നു വിറച്ചു.

അമ്മേ ദേ ഈ ചെക്കൻ…..ചേച്ചി ഒറ്റ അലർച്ച.

എല്ലാരും പുറത്തേക്ക് തിരിഞ്ഞുനോക്കി. എന്താടീ അവിടെ??? സീതേച്ചിയുടെ ചോദ്യവും വന്നു.

ദേ ഇവൻ….ചേച്ചി പെട്ടെന്ന് പറയാൻ വന്നത് അങ്ങോട്ട്‌ നിർത്തി. എന്ത് പറയും അല്ലെ????

ഉം പറ…. ധൈര്യമുണ്ടങ്കി പറ….ഞാൻ ചേച്ചിയെ പ്രോത്സാഹിപ്പിച്ചു!!!!

ചേച്ചിയെന്നെ ദഹിപ്പിക്കുന്ന മട്ടിലൊന്നു നോക്കി.

ചെക്കനെ എത്രേം പെട്ടന്നൊരു പെണ്ണ് കെട്ടിക്ക്. എനിക്ക് വയ്യ ഇതിനെ സഹിക്കാൻ…എന്തെങ്കിലും പറയണമല്ലോ എന്നോർത്ത് ചേച്ചി പറഞ്ഞു. പക്ഷേ ഫലം വിപരീതമായിരുന്നു.

അതൊക്കെയിനി പെട്ടന്ന് നടക്കുവോ???? ടാ ഗോപാ നമുക്കൊരു കാര്യം അങ്ങോട്ട് ചെയ്യാം. ഇവളെത്തന്നെ അവനെക്കൊണ്ട് കെട്ടിക്കാം. അവൾക്കാണെങ്കി അവന്റെ സ്വഭാവം അറിയുവേം ചെയ്യാം.

ഞാൻ റെഡി…..ഞാൻ പെട്ടെന്ന് പറഞ്ഞു.

നിനക്കോടീ….ഗോപേട്ടൻ ചേച്ചിയെ നോക്കി.

ഓ സമ്മതവാന്നെ….എന്റെ ആരതിക്കുട്ടിയല്ലേ…ഇച്ചിരി ഇഷ്ടക്കേട് ഉണ്ടങ്കിലും ഞാനങ് സഹിച്ചു.

അതാവുമ്പോ അമ്മായിയമ്മ പോരും പേടിക്കണ്ട…അച്ഛൻ ചേച്ചിയുടെ പെട്ടിയിൽ വീണ്ടും ആണിയടിച്ചു.

കൂട്ടച്ചിരി മുഴങ്ങിക്കൊണ്ടിരുന്നു. ചേച്ചി ചവിട്ടിപ്പൊളിച്ചു അകത്തേക്ക് പോകൻ ഒരുങ്ങി.

ഹാ ഒരുത്തരം പറഞ്ഞിട് പോന്നെ…. ഞങ്ങള് മുഹൂർത്തം നിശ്ചയിക്കട്ടെ….ഞാൻ ചെച്ചിയെ നോക്കി പറഞ്ഞു.

പോടാ പട്ടി…. ചേച്ചി അന്നാദ്യമായി പരസ്യമായി എന്നെ ചീത്തവിളിച്ചിട്ടു അകത്തേക്കോടി.

നീയത് എന്നതിനാടാ അവളെയിങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ??? അമ്മയുടെ സ്നേഹശാസന.

ഒരു രസമല്ലേ…ചേച്ചി ദേഷ്യം പിടിക്കുന്നത് കാണാനൊരു രസമാ…ഞാൻ ചിരിയോടെ പറഞ്ഞു.

അപ്പൊ ഞാനോ???? അച്ചു ഒരാവിശ്യവും ഇല്ലാതെ ചാടിവീണു.

കാട്ടുപോത്തിനു പേ പിടിച്ചപോലെയുണ്ട്….പേടിയാകും….ഞാൻ ഒന്ന് താങ്ങി.

പോടാ പട്ടി. അവന്റെയൊരു….അച്ചു വന്ന തെറി അങ്ങോട്ട് ഒതുക്കി.

തൊടങ്ങി. മൂന്നിനും കാണാതെയോട്ട് ഇരിക്കാനും വയ്യ. കണ്ടാലോ അപ്പൊ തുടങ്ങും….ഓ ഒരു രണ്ടെണ്ണം കൂടി ഉണ്ടാകാഞ്ഞത് ഭാഗ്യം… അമ്മ നെഞ്ചത്ത് കൈവെച്ചു.

ഏയ് വൈകിയിട്ടില്ല. വയസ്സ് പത്താൻപത് അല്ലെ ആയുള്ളൂ. നോക്കിയാൽ ഒപ്പിക്കാം…..ഗോപേട്ടന്റെ കൗണ്ടർ.

ഓ എനിക്കെങ്ങും വയ്യ ഇനി അധ്വാനിക്കാൻ…അച്ഛൻ കയ്യൊഴിഞ്ഞു.

പിള്ളേരുടെ മുന്നിൽ വെച്ചുള്ള ഇമ്മാതിരി ഡയലോഗുകൾ കാരണം അമ്മമാർ ചമ്മി നാറി. അവര് പിന്നെ ഒന്നും പറഞ്ഞില്ല.

അന്നാരും അത്താഴം കഴിച്ചില്ല. വിശാലിനും വേണ്ട എന്നു പറഞ്ഞതിനാൽ ഞങ്ങള് നേരെ പോയിക്കിടന്നു. അമ്മമാർ അപ്പോഴും സൗമ്യേച്ചിയുടെ മുറിയിൽ ആയിരുന്നു. അവളുമാരു രണ്ടും കൂടി അച്ഛന്റെയും അമ്മയുടെയും മുറിയിൽ കേറിക്കിടന്നു. ആരും അന്ന് പോയില്ല.

പിറ്റേന്ന് 6 ആയപ്പോഴേക്കും റോസിന്റെ വക അലാറം റെഡി. ഒരു പതുപതിനഞ്ചു തവണത്തെ വിളി. നേരത്തെ വരണം എന്നും പറഞ്ഞോണ്ട്. പ്രാകിക്കൊണ്ടു ഞാൻ എണീറ്റു. വിശാലിനെയും കുത്തിപൊക്കി എണീപ്പിച്ചു.

നേരെ അടുക്കളയിൽ ചെന്നപ്പോ പെണ്ണുങ്ങളുടെ മേളം. നേരത്തെ എഴുന്നേറ്റത്തിന്റെ ആക്കലുകൾ വകവെക്കാതെ ഞങ്ങൾ കുളിച്ചു റെഡിയായി. അടുക്കളയിൽ കേറി ദോശയിലും ചമ്മന്തിയിലും ഒരു പിടി പിടിച്ചിട്ടു ഉമ്മറത്തേക്ക് നടന്നു.

വിശാൽ അൽപ്പം മുന്നിൽ നടന്നു. ഞാൻ സൗമ്യേച്ചിയുടെ മുറിയിൽ എത്തിയപ്പോൾ അകത്തേക്ക് ഒന്ന് പാളിനോക്കി. ചേച്ചി കിടപ്പാണ്. പക്ഷേ ഇന്നാലത്തേതിലും മാറ്റമുണ്ടെന്നു തോന്നി. കുഞ്ഞിനെ അടുത്തു തന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്. നല്ല ഉറക്കം ആണെന്ന് തോന്നി. പുറം തിരിഞ്ഞാണ് കിടപ്പ്. ആ ഉയർന്ന നിതംബങ്ങൾ എന്റെ കൻഡ്രോൾ എന്നു തോന്നിയതിനാൽ ഞാൻ പതുക്കെ പിൻവാങ്ങി. എനിക്ക് എന്നെത്തന്നെ തീരെ വിശ്വാസം പോരാ….എനിക്ക് വെച്ചുനീട്ടിയ കനി ആകുമ്പോ എനിക്ക് കൻഡ്രോൾ പോകുന്നത് സഹജം ആണല്ലോ….

നേരെ ചെല്ലുമ്പോൾ ശിവേട്ടൻ തിണ്ണയിലിരുന്നു ചായ കുടിക്കുന്നു.എന്നെക്കണ്ടതും ശിവേട്ടൻ ഒന്ന് ചിരിച്ചു. എന്നിട്ട് പതുക്കെ എണീറ്റ് വന്നു.

ജോക്കുട്ടനിന്ന് നേരത്തെയാണല്ലോ….

ആ…ഇന്ന് ഇലക്ഷനാ ശിവേട്ടാ.

ശിവേട്ടൻ ഒന്ന് കനത്തിൽ മൂളി. എനിക്കൊന്നു പുറത്തുപോവാൻ ആ വണ്ടിയൊന്നു ചോദിക്കാൻ ഇരിക്കുവാരുന്നു. ആ ഇന്നിനി പോകണ്ടന്നു വെക്കാം. കോളേജിൽ എന്തേലും

പ്രശ്നം ഉണ്ടായാലോ….

ഏയ്. ഇന്നിപ്പോ ഒന്നും ഉണ്ടാവില്ല. ഫലപ്രഖ്യാപനം കഴിഞ്ഞു നാളെയെ ഉണ്ടാവാൻ സാധ്യതയുള്ളൂ. അതുകൊണ്ട് ശിവേട്ടൻ വേണേൽ എടുത്തോ…അത് പറഞ്ഞു കഴിഞ്ഞാണ് ഞാൻ വണ്ടി കോളേജിൽ ആണല്ലോ എന്നോർത്തത്.

അയ്യോ ശിവേട്ടാ ബൈക്ക് കോളേജിൽ ഇരിക്കുവാ…

അതെന്നാ???

അതിന്നലെ എടുത്തില്ല.

ഓട്ടത്തിനിടക്കു പെട്രോൾ അടിച്ചില്ല എന്നു പറ… എന്നിട്ട് ബൈക്കിനിട്ടു തൊഴിയും….വിശാൽ എനിക്കിട്ട് പണിതു.

അപ്പോളാണ് ഞാനും ഓർത്തത്. പെട്രോൾ അടിച്ചില്ല. അതാണ് ഓണവാത്തത്. വൈകുന്നേരം അടിക്കാം എന്നോർത്തു പോയതാണ്. കോളേജിൽ എത്തറായപ്പോ വണ്ടി തുമ്മിയത് ഒട്ടു ഓർത്തുമില്ല.

ഞാൻ പ്ലിങ്ങി നിൽക്കെ തലേദിവസത്തെ എന്റെ കലാപരിപാടികൾ വിശാൽ വിവരിച്ചു. എവിടുന്നോ അച്ഛൻമാരും വന്നു സാക്ഷികളായി.

ആഹാ…ഇത്രയൊക്കേ ഒണ്ടായോ??? ആ പോട്ടെ. ഞാൻ വന്ന് എടുത്തോളം. എല്ലാം കേട്ടു കഴിഞ്ഞു ശിവേട്ടൻ പറഞ്ഞു.

ഞങ്ങൾ അന്ന് കോളേജിലെത്തിയപ്പോൾ 8 ആയതെയുള്ളൂ. ഒന്നു രണ്ടു പൊലീസുകാർ ഉൾപ്പെടെയുള്ള സുരക്ഷസന്നാഹത്തിനിടയിലാണ് കോളേജ്. പുറത്തുനിന്നൊരാൾ അകത്തേക്ക് കയറാൻ പറ്റില്ല എന്നത് ഉറപ്പായതോടെ ഞാൻ ബൈക്ക് തള്ളി ഗെയിറ്റിന്റ പുറത്ത് കൊണ്ടു വെച്ചു. ശിവേട്ടൻ പെട്രോൾ കൊണ്ടുവന്നൊഴിച്ചിട്ടു കൊണ്ടോയിക്കോളും. താക്കോൽ ശിവേട്ടൻ വന്നാൽ എടുക്കാനായി ടാങ്ക് കവറിൽ ഇട്ടു.

എന്തായാലും ഞങ്ങൾ ചെല്ലുമ്പോൾ റോസുമില്ല ശ്രീയുമില്ല. എന്നാലും വൈകാതെ വന്നു. ശ്രീ എന്നോട് എന്തൊക്കെയോ മിണ്ടി. ആ സംഭവത്തിന് ശേഷമുള്ള ആദ്യ സംസാരം. സീനിയേഴ്സും കുറേപ്പേർ വന്ന് തലേന്നത്തെ സംഭവവികാസങ്ങൾ അന്വേഷിച്ചു. മോഷണശ്രമം ആയിരുന്നു എന്നറിഞ്ഞപ്പോൾ എല്ലാർക്കും സമാധാനം. പൊലീസുകാർ പറഞ്ഞതും കൂടി ആയപ്പോൾ എല്ലാർക്കും കൂടുതൽ സന്തോഷം. ഇപ്പോൾ എന്റെ സന്തോഷങ്ങളിൽ എന്നേക്കാൾ കൂടുതൽ ആഘോഷിക്കുന്നത് മറ്റുള്ളവർ ആണെന്ന് തോന്നുന്നു.

എന്തായാലും ഇലക്ഷൻ കഴിഞ്ഞു. ആൽബിയും കൂട്ടരും വന്നു വോട്ട് ചെയ്ത് മടങ്ങി. ഒരു പ്രശ്നവും ഉണ്ടായില്ല. റിസൾട്ട് വന്നു. പ്രതീക്ഷകൾ തെറ്റിയില്ല. 350 വോട്ടിന്റെ ഗംഭീര ഭൂരിപക്ഷത്തിൽ ഞാൻ തന്നെ കോളേജിന്റെ ചെയർമാൻ കസേരയിലേക്ക് ഉപവിഷ്ടനായി. ഇത്രയൊക്കെ ചെയ്തിട്ടും ആൽബിക്ക് കുറെ വോട്ട് കിട്ടിയത് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ഭീക്ഷണിയാവും. ഞാൻ വെറുതെ കണക്ക്‌കൂട്ടി.

എന്തായാലും കോളേജിലന്ന് ഉത്സവപ്രതീതിയായിരുന്നു. ഞാൻ കോളേജിലെ സ്റ്റാറായി. പാർട്ടിക്കാരുടെ ശല്യമൊന്നും ഉണ്ടായില്ല. പോലീസ് കാവൽ ഉണ്ടായിരുന്നത് കൊണ്ടാവാം… അതോ ശിവേട്ടനെ പേടിച്ചിട്ടോ???? എന്തായാലും എനിക്കല്ലേ അറിയൂ ശിവേട്ടൻ ഈ ഡയലോഗ് മാത്രമേ ഒള്ളുന്ന്. പാവം.

എന്തായാലും അന്നെനിക്ക് നല്ല കാശുചിലവ് ഉണ്ടായി. കടം വാങ്ങിവരെ ചിലവ് ചെയ്തു. പണ്ടാരം ഇതൊക്കെ എങ്ങനെ കൊടുത്തുതീർക്കും എന്നോർത്താണ് ഞാൻ നടന്നത്. മൈരന്മാർക്ക് അറിയണ്ടല്ലോ നമ്മുടെ അവസ്ഥ. പറയുന്ന കുപ്പിയും വേണം ടച്ചിങ്‌സും വേണം മൈരന്മാർക്ക്. പെണ്പിള്ളേരെ മൊത്തം ഐസ്ക്രീം കൊടുത്തു ഒഴിവാക്കി. ചോദിച്ചവർക്ക് മാത്രമേ കൊടുത്തൊള്ളൂ എന്നത് വേറൊരു സത്യം. പിന്നെ എല്ലാ ക്ലസ്സിലും ഓരോ മിട്ടായിപ്പായ്ക്കറ്റ് കൊടുത്തു. ആ വകയും പോയി കുറെ.

എന്തായാലും എന്നെ നടത്തിവിടേണ്ട എന്നു കരുതിയാവണം അവന്മാരിലൊരാൾ എന്നെ ബൈക്കിൽ കയറ്റി. രണ്ടുമൂന്നു ബൈക്കുകൾ പിന്നാലെ. ശെരിക്കും യുദ്ധം ജയിച്ച രാജാവ് വരുംപോലെ ഞങ്ങള് വീട്ടിലേക്ക് പുറപ്പെട്ടു.

ഇടക്ക് നാട്ടിലെ വെയ്സ്റ്റുകൾ കത്തിക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോലാണ് ഞാൻ കണ്ടത്. അതിനടുത്ത് ഇരിക്കുന്നു എന്റെ ബൈക്ക്.

ഈശ്വരാ ശിവേട്ടൻ….. ശിവേട്ടനെ ആരെങ്കിലും???? എന്റെ ചിന്തകൾ വീണ്ടും കാടുകയറി. ശിവേട്ടന്റെ ശാന്തസ്വഭാവം കണ്ടതിൽ പിന്നെ അങ്ങനെ ചിന്തിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.

ഞങൾ ചാടിയിറങ്ങി. ഗ്രാമത്തിന്റെ ഉള്ള ഐശ്വര്യവും കൂടി കളയാനായി ഗവണ്മെന്റ് കണ്ടുപിടിച്ച പണിയാണിത്. സർവ ഇടത്തുനിന്നുമുള്ള സർവ വെയ്സ്റ്റുകളും കൊണ്ടുവന്ന് ഇവിടെയിട്ട് കത്തിക്കും. മൈരുണ്ടാക്കാനായിട്ടു ഇവിടെ മാത്രമേയുള്ളു പോലും റോഡ് സൗകര്യമുള്ള തരിശുനിലം. ഒരു ഏക്കറോളം സ്ഥലത്ത് മൊത്തം വെയ്സ്റ്റുകള്… ആ ഭാഗത്ത് തന്നെ ഒടുക്കത്തെ നാറ്റമാണ്.

ഇറങ്ങിയപാടെ ഞാൻ വിളിച്ചുകൂവി. വെയ്സ്റ്റു കൂനകൾക്ക് ഇടയിൽ എവിടുന്നു നിന്നോ ശിവേട്ടന്റെ ഒരു മറുപടി കൂവൽ കേട്ടപ്പോളാണ് ഞങ്ങൾക്കൊരു സമാധാനമായത്. അൽപ്പം കാത്തു നിന്നപ്പോഴേക്കും ശിവേട്ടൻ പുറത്തുവന്നു. പുള്ളി ആകെ വിയർത്തു കുളിച്ചിരുന്നു.

നിങ്ങളെന്നാ മനുഷ്യാ ഇവിടാണോ കിടന്നുറങ്ങുന്നെ???? വന്നവരിൽ ഒരാൾ ചോദിച്ചു. മൈരൻ നല്ല വെള്ളമാണ്.

ഞാനാ വീട്ടിലെ വെയ്സ്റ്റുകള് കൊണ്ടു കളയാൻ വന്നതാടാ… ഇന്നലത്തെ അങ്കത്തിന്റെ ബാക്കി. ശിവേട്ടൻ എല്ലാരോടും എന്നവണ്ണം എന്നോട് പറഞ്ഞു.

ഓ ചോരയും കോപ്പുമൊക്കെ ആയിരിക്കും. വീടിനടുത്തുള്ള എവിടെയെങ്കിലും ഇട്ടാൽ പട്ടികൾ അവിടുന്ന് മാറില്ല. അതുകൊണ്ടാവും. ഞാൻ മനസ്സിലോർത്തു.

ശിവേട്ടാ വീട്ടിലൊട്ടാണോ???
?
അതേ….എന്നാ ജോക്കുട്ടാ???

എന്നാപ്പിന്നെ ഇവന്മാരെ പറഞ്ഞുവിടാമല്ലോ….

ആ അപ്പൊ മക്കള് വിട്ടോ…. ഞാനെന്റെ സ്വന്തം വണ്ടിയേല് പൊക്കോളം. ശിവേട്ടനും ഉണ്ടല്ലോ.

അപ്പൊ കാര്യം കഴിഞ്ഞപ്പോ നമ്മള് കറിവേപ്പില… അല്ലെ ????

ആ ഇപ്പൊ അങ്ങനാ…പോയിക്കിടന്നു ഉറങ്ങാൻ നോക്ക്. ദേ അച്ചായന്മാരു പിടിചു റ്റ്ഊതിക്കാതെ നോക്കിക്കോണം.

അങ്ങനെ പിടിച്ചാൽ ഞങ്ങള് ചെയർമാന്റെ പേര് പറഞ്ഞോളാം….

ഉവ്വ്…. നടന്നതുമാ…മക്കള് സന്ധ്യക്ക് മുന്നേ വീട്ടിൽ പോകാൻ നോക്ക്.

ഞാനവനെ പറഞ്ഞുവിട്ടു. സത്യത്തിൽ അവരേം വിളിച്ചോണ്ട് വീട്ടിലോട്ടു പോകാൻ എനിക്കോട്ടും ഇഷ്ടമായിരുന്നില്ല. ഒന്നാമത് എല്ലാം വെള്ളം. അവളുമാർ എങ്ങാനും അവടെ ഉണ്ടെങ്കിൽ തീർന്നു. നോക്കി ഗർഭിണിയാക്കുന്ന ഇനമാ മൊത്തം.

ഞാൻ ചെന്നു ബൈക്കിൽ കയറി. ശിവേട്ടനും കേറി. ഞാനാണ് ഓടിച്ചത്. ആദ്യം കുറേനേരം ശിവേട്ടൻ ഒന്നും പറഞ്ഞില്ല.

ഇലക്ഷൻ എന്തായി ജോക്കുട്ടാ??? ചോദിക്കാൻ മറന്നു….ശിവേട്ടൻ പെട്ടന്നൊർത്തത് പോലെ എന്നോട് ചോദിച്ചു.

നമ്മളല്ലാതെ പിന്നാര്????

സത്യമാണോടാ????

അപ്പോ ശിവേട്ടൻ വീട്ടിലോട്ടു പോയില്ലേ??? ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞരുന്നല്ലോ.

ഇല്ല. ഞാൻ രാവിലെ ഇറങ്ങിയതാ.

അടിപൊളി. വാ കവലയിൽ ഇറങ്ങി എന്തെങ്കിലും വാങ്ങിക്കണം. ഇല്ലങ്കിൽ അവളുമാരു വീട്ടിൽ കേറ്റില്ല.

അതിനു മുന്നേ നമുക്ക് വീട്ടിലൊന്ന് കയറണം.

ലൈറ്റോക്കെ ഇട്ടിട്ട് പോരാനാണ്. എനിക്ക് മനസ്സിലായി. അതോ ഇനി സൗമ്യേച്ചിയെയും കൂട്ടിക്കൊണ്ടു പോന്നോ???ഏയ് സാധ്യതയില്ല. അച്ഛൻ വിടാൻ സാധ്യതയില്ല.

എന്തായാലും ശിവേട്ടന്റെ വീടിനടുത്ത് ഞങ്ങൾ ഇറങ്ങി. ശിവേട്ടൻ വീട്ടിലേക്ക് ഇറങ്ങിപ്പോയി. ഒറ്റക്ക് റോഡിൽ നിന്ന് പോസ്റ്റ് പിടിക്കണ്ടല്ലോ എന്നോർത്ത് ഞാനും പിന്നാലെ ഇറങ്ങിച്ചെന്നു.

നോക്കുമ്പോൾ ശിവേട്ടൻ വീട് തുറന്നു അത് അടിച്ചുവാരുന്നു. കുറെ തുണിയൊക്കെ കൂട്ടിയിട്ടിട്ടുണ്ട്. അവയിലൊക്കെ ചോരപ്പാടുകൾ. അപ്പൊ ഇതൊന്നും ശിവേട്ടൻ കൊണ്ടുപോയി കത്തിച്ചില്ലേ???? ഇങ്ങേരെടെ ഒരു മറവി.

എന്റെ ശിവേട്ടാ നിങ്ങള് ഇതൊന്നും കൊണ്ടോയില്ലേ??? അതിന്റെ കൂടെ ഇതുകൂടി കൊണ്ടോയിരുന്നെ പെട്രോൾ ലഭിക്കാരുന്നു. ഇനിയിപ്പോ ഇതുംകൊണ്ടു വീണ്ടും പോകണ്ടേ….

അതൊക്കെ ആ മിറ്റത്തെങ്ങാനും ഇട്ട് കത്തിക്കാം.

ആഹാ ബെസ്റ്റ്. എന്നാപ്പിന്നെ എല്ലാംകൂടി ഇവിടിട്ടു കത്തിച്ചാൽ പോരായിരുന്നോ????

അത് വേ ഇത് റേ….രണ്ടും കൂടി ഒന്നിച്ചിട്ട് കത്തിച്ചാൽ ശെരിയവൂലാ….ശിവേട്ടൻ ചെറുചിരിയോടെ പറഞ്ഞു.

അതെന്നാ???അതിനെന്നാ കൊമ്പുണ്ടോ???എനിക്ക് ശെരിക്കും കലി വന്നു. മനുഷ്യനെ വട്ടാക്കുന്നതിന് ഇല്ലേ ഒരു പരിധി.

അടിച്ചു വാരിക്കൊണ്ടിരുന്നു ശിവെട്ടൻ പെട്ടന്നെന്റെ അടുത്തേക്ക് വന്നു.

അതോ…അതിത്തിരി പ്രശ്നമുള്ള ഡ്രസ്സ്‌ ഒക്കെയാ….അതിനിത്തിരി കൊമ്പും വാലുമൊക്കെ ഉണ്ട്….ശിവേട്ടന്റെ മുഖത്ത് ഒരു കള്ളച്ചിരി.

ഞാൻ ശിവേട്ടനും വട്ടായോ എന്ന മട്ടിൽ ശിവേട്ടനെ നോക്കി.

മനുഷ്യന് മനസ്സിലാവുന്ന പോലെ പറയുന്നുണ്ടോ??? എനിക്ക് വീണ്ടും ശുണ്ഠികയറി.

അതോ….ഇന്നലെ ഈ വീട്ടിൽക്കേറി ഒരുത്തൻ ഇത്തിരി തമാശ കാണിച്ചില്ലേ…. അവൻ ഇന്ന് നേത്രാവതി എക്സ്പ്രസിന് തലവെച്ചു ചത്തു. അതിന്റെ ഇത്തിരി ചോരയുണ്ടായിരുന്നു ആ ഡ്രെസ്സിൽ. അതൊന്ന് കത്തിക്കാൻ പോയതാ അവിടെ!!!

ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. പെട്ടന്നാണ് എന്റെ മനസ്സിലൊരു കൊള്ളിയാൻ പാഞ്ഞത്. ഞാൻ ഞെട്ടിത്തരിച്ചു ശിവേട്ടനെ നോക്കി.

അപ്പോൾ എന്റെ മുന്നിൽ നിന്നത് മറ്റൊരു ശിവേട്ടൻ ആയിരുന്നു. മുഖം കറുത്തു കരുവാളിച്ച വലിഞ്ഞു മുറുകിയ പേശികളുള്ള ചിരിച്ചുകൊണ്ട് പല്ലിറുമ്മുന്ന ശിവേട്ടൻ….!!!!

ജോക്കുട്ടൻ പേടിച്ചോ???? ചോദിച്ചതും ശിവേട്ടൻ ഒരു പൊട്ടിച്ചിരി.

ഞാൻ ബോധംകെട്ടു വീണില്ല എന്നേയുള്ളു. ശിവേട്ടൻ അപ്പോഴും ചിരിക്കുകയാണ്…ഉറക്കെ…. ഉറക്കെയുറക്കെ….ഒരു ഭ്രാന്തനെപ്പോലെ….

ആ ചിരിയിൽ രക്തത്തിന്റെ മണമുണ്ടായിരുന്നു….!!!!

അതൊരു കൊലച്ചിരിയായിരുന്നു….!!!!

അപ്പോൾ ശിവേട്ടന് മറ്റൊരു മുഖമായിരുന്നു…. ചെകുത്താന്റെ മുഖം..!!!!!!

(തുടരും…)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം ബാക്കിഭാഗം

ഹൃദയപൂർവ്വം നിങ്ങളുടെ ജോ
എന്നാ എന്നാ പറ്റി???? എന്റെ ചോദ്യത്തിന് മറുവശത്ത് നിന്നും മറുപടി ഉണ്ടായില്ല. ചേച്ചിയുടെ നിലവിളിക്ക് ഒപ്പം ചെവിപൊട്ടുന്ന ഒരു ഒച്ചയുമാണ് കേട്ടത്. വെടി പൊട്ടിയത് പോലെ…..അതോടൊപ്പം ഫോണും കട്ടായി.

പരിഭ്രമത്തോടെ ഞാൻ തിരിച്ചു വിളിച്ചു. മറുവശത്ത് ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടി. ഒരുനിമിഷം കൊണ്ട് ഞാൻ വിയർത്ത്കുളിച്ചു. ഒരു നിമിഷത്തേക്ക് എനിക്ക് എന്ത് ചെയ്യണം എന്നൊരു ഐഡിയ കിട്ടിയില്ല.

പെട്ടെന്ന് ബോധം വന്നു. ഞാൻ ബൈക്കിന്റെ അടുത്തേക്കോടി. എന്റെ ഓട്ടം കണ്ടതും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന സീനിയർ ചേട്ടന്മാരും ഒപ്പം ത്രിമൂർത്തികളും എന്റെ പിറകെയൊടി.

എന്താടാ…എന്നാ പറ്റി????…..ജോ…..നിക്ക്….പിന്നിൽ നിന്നുള്ള വിളിയൊച്ചകൾ ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ നിക്കാൻ പറ്റുന്നില്ല….കാലുകൾ അറിയാതെ ഓടുകയായിരുന്നു. സെക്കന്റുകൾ കൊണ്ട് ബൈക്കിനടുത്തെത്തി. ബൈക്ക് സ്റ്റർട്ടാക്കി….അപ്പോഴാണെൽ അതിന് ഒടുക്കത്തെ സ്റ്റർട്ടിങ് പ്രോബ്ലം. സെൽഫുമില്ല….കിക്കറുമില്ല…..

മൈരു… ഞാൻ ചാടിയിറങ്ങി. ബൈക്ക് ശക്തിയായി നിലത്തേക്കിട്ടു. അല്ലേലും ഈ മൈരു ആവിശ്യനേരത് ഉപകരിക്കില്ല. ദേഷ്യം തീരാതെ ഞാൻ ബൈക്കിനിട്ട് മൂന്നാലു ചവിട്ട് ചവിട്ടി.

അപ്പോഴേക്കും ഓടിയെത്തിയ എല്ലാരും എന്റെ ചുറ്റും കൂടി…. പെണ്ണുങ്ങള് നിന്ന് ശക്തിയായി കിതച്ചു. കിതപ്പിനിടയിലും എന്ത് പറ്റിയെന്ന് അവര് ചോദിക്കുന്നുണ്ടായിരുന്നു…

എന്റെ സൗമ്യേച്ചി…..അത്രയേ എന്റെ വായിൽ വന്നുള്ളൂ. ബാക്കി പൂർത്തിയാക്കാതെ ഞാൻ അവരെ വകഞ്ഞുമാറ്റി പുറത്തേക്കോടി.

മറ്റൊരുത്തന്റെ വണ്ടി മേടിക്കാനുള്ള ബുദ്ധി പോലും ആ സമയം എനിക്ക് വന്നില്ല എന്നതാണ് സത്യം. ആ അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ അറിയൂ….എത്രയും വേഗം ശിവേട്ടന്റെ വീട്ടിലെത്തണം അത്രയേ ആ സമയത്ത് എന്റെ മനസിൽ ഉണ്ടായിരുന്നൊള്ളു.

പോകുന്ന പോക്കിൽ പലവട്ടം ഞാൻ ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു. സ്വിച്ച് ഓഫ് തന്നെ. അന്നാദ്യമായി ഞാൻ ഫോൺ ഉണ്ടാക്കിയവന്റെ അപ്പന് വരെ വിളിച്ചു. എന്തിനാണ് അതെന്ന് എനിക്ക് ഇന്നും അറിയില്ല.
ഞാൻ വീട്ടിലേക്ക് വിളിച്ചു. അവിടെയും ആരും ഫോൺ എടുത്തില്ല. എല്ലാം കൂടി എവിടെ പോയി തോലഞ്ഞോ ആവോ….ഏത് നേരത്താണോ ആ ഒഴിഞ്ഞ കോണിൽ കൊണ്ടുപോയി വീട് വെക്കാൻ ശിവേട്ടന് തോന്നിയത്????അടുത്തെങ്ങും ഒറ്റ മനുഷ്യൻ പോലുമില്ല….പൂറ്…. വീട്ടുകാരെയും നാട്ടുകാരെയും ഞാൻ ഒരു കാരണവും ഇല്ലാതെ വെറുതെ തെറിയും പറഞ്ഞുകൊണ്ട് ഞാൻ ഓടി. ആരും കേൾക്കുന്നില്ലങ്കിലും എന്തോ അത് നിർത്താൻ എനിക്ക് കഴിയുന്നില്ല. പെട്ടെന്ന് ഞാൻ കവലയിലെ അറിയാവുന്ന ഓട്ടോക്കാരെ വിളിച്ചു. സംഭവം എനിക്കറിയാവുന്നത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു….

നാട്ടിൻപുറത്തെ ഏക ഗുണം ഇതാണ്. ഒരാൾ അറിഞ്ഞാല് ആ നാട് മൊത്തം അറിഞ്ഞോളും. ഒരു വീട്ടിൽ ഒരു പ്രശ്നമാണ് എന്നറിഞ്ഞാൽ അതാ നാടിന്റെ പ്രശനമായാണ്‌ ഞങ്ങള് കാണാറു. ആരെങ്കിലും ഓടിച്ചെല്ലും എന്നെനിക്ക് ഉറപ്പായിരുന്നു.

ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ തല്ലിയലച്ചു വീണു…. എന്തൊക്കെയോ ദേഹത്ത് കുത്തിക്കേറി. ഞാനതൊന്നും അറിഞ്ഞില്ല…. കരയുന്ന സൗമ്യേച്ചിയുടെ ഒരു രൂപം മാത്രമായിരുന്നു മനസ്സിൽ….

ഓടിക്കിതച്ചു ഞാൻ ശിവേട്ടന്റെ വീട്ടിലെത്തുമ്പോൾ ഒരു യുദ്ധതിനുള്ള ആളുണ്ട് ആ മുറ്റത്ത്. കൂട്ടം കൂടി നിക്കുന്നു. ഒരു മരണ വീടിന്റെ പ്രതീതി.

ഈശ്വരാ…..ശിവേട്ടന് എന്തെങ്കിലും????? എന്റെ ചിന്ത പോയത് ആ വഴിക്കാണ്. ഞാൻ ആ റോഡിൽ വേരുറച്ച പോലെ തറഞ്ഞുനിന്നു.

പണ്ട് ശിവൻ തല്ലിക്കൊന്ന ആരുടെയെങ്കിലും വീട്ടുകാരോ കൂട്ടുകാരോ ആയിരിക്കും…. വാളുമെടുത്തു വെട്ടാനും കൊല്ലാനും നടന്നപ്പോ ഓർത്തുകാണില്ല ഇങ്ങനെയൊരു വിധി….ആളുകള് പിറുപിറുത്തുകൊണ്ട് എന്നെ കടന്നു പോകുമ്പോ ഞാൻ ആകെ തകർന്നു നിക്കുവരുന്നു.

എന്താണ് സംഭവിച്ചത്???? ഒന്നും മനസ്സിലാവുന്നില്ല. ആ വീട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ കാലുകൾക്ക് ശക്തി ഇല്ലാത്തത് പോലെ. അതോ മനസ്സിനോ????

ജോ….എന്നെ ഞെട്ടിച്ചുകൊണ്ട് പെട്ടന്നൊരു വിളി.

ഏ…. നടുങ്ങിയാണ് ഞാൻ നോക്കിയത്.

മുറ്റത്തുനിന്നു കയറിവരുന്ന വിശാലും രണ്ടുമൂന്നു സീനിയർ ചേട്ടന്മാരും.

നീയിത് എതിലെയാടാ ഓടിയത്???? ഞങ്ങള് വരുന്ന വഴിക്കൊന്നും നിന്നെ കണ്ടില്ലല്ലോ????

ഞാൻ….പിന്നെ…..എനിക്കൊരു മറുപടി പറയാൻ കഴിഞ്ഞില്ല. എങ്ങനെ പറയും???? ഏതൊക്കെയോ ഇടവഴിയിൽ കൂടിയും ആരുടെയൊക്കെയോ പറമ്പിൽ കൂടിയുമാണ് ഞാൻ ഓടിയത്.

ശിവേട്ടന് എന്നാ പറ്റിയെ???? ആകെ വായിൽ വന്നത് അതാണ്. ചോദിച്ചപ്പോഴേക്കും ഞാൻ വിതുമ്പിപ്പോയി.

എന്താ???? ടാ…. നീയിത് എന്നാക്കെയാ പറയുന്നേ???? ശിവേട്ടന് എന്നാ പറ്റാൻ???? വിശാലിന്റെ മറുചോദ്യം.

അപ്പൊപിന്നെ????ഞാൻ മുറ്റത്തു കൂടിനിക്കുന്ന ആളുകളെ സംശയഭാവത്തിൽ നോക്കി.

ടാ…. ശിവേട്ടന്റെ ചേച്ചി……വിശാൽ പറയാൻ വന്നത് പെട്ടെന്ന് നിർത്തി.

സൗമ്യേച്ചി ….ചേച്ചിക്ക് എന്ത് പറ്റിയെടാ???? എനിക്കാകെ പ്രാന്ത് പിടിക്കുംപോലെ തോന്നി. ഞാൻ വിശാലിനെ പിടിച്ചുലച്ചു.

അത്…അതുപിന്നെ…..ചേച്ചി ഒരാളെ വെട്ടി.

എന്നാന്നു????? വിശാൽ പറഞ്ഞത് എനിക്ക് ശെരിക്കും മനസ്സിലായില്ല. ഞാൻ അവിശ്വനീയതയോടെ അവനെ നോക്കി.

എനിക്കും ഒന്നുമറിയില്ല…. മിറ്റത്തും വീടിനകത്തുമൊക്കെ മൊത്തം ചോരയാ…..

കൊന്നോ??? എന്തോ പെട്ടെന്ന് എനിക്ക് വായിൽ വന്നത് അതാണ്. അതൊരു ആകാംഷ ആയിരുന്നില്ല. നിലവിളി ആയിരുന്നു.

ഏയ്‌….ആരൊക്കെയോ കണ്ടത് കൊണ്ട് അവനെ പൊക്കിയെടുതോണ്ടു പോയിട്ടുണ്ട്. മെഡിക്കൽ കോളേജിലേക്ക് ആയിരിക്കും…..പറഞ്ഞത് ഒരു സീനിയർ ചേട്ടനാണ്.

കേറിപ്പിടിച്ചപ്പോ വെട്ടിയതാണെന്നാ തോന്നണെ…..ആരോ ഫോണിൽ പറഞ്ഞുകൊണ്ട് അങ്ങോട്ട്‌ വന്നു. ഞാൻ അവനെ ഒരു നിമിഷം തുറിച്ചു നോക്കിനിന്നു.

പെട്ടന്നാണ് ഞാൻ സൗമ്യേച്ചിയെക്കുറിച് ഓർത്തത്.

ടാ…. എന്നിട്ട് സൗമ്യേച്ചി എന്ത്യേ????

ആ…ഞാൻ കണ്ടില്ല…അകത്തെവിടെയെയോ ആ….അങ്ങോട്ട് അടുക്കാൻ കൂടി വയ്യ. അവിടെ മൊത്തം ആളാ…..

ഒരു മരണവീട്ടിൽ എന്നപോലെ ആളുകൾ കൂട്ടം കൂടി നിന്നു. ഞാൻ വിളിച്ചു പറഞ്ഞവർ എന്നോട് വന്ന് എന്തൊക്കെയോ ചോദിച്ചു….എനിക്കറിയാവുന്നത് ഞാനും പറഞ്ഞു.

0cookie-checkഅടുത്തിടെ വിവാഹിതനായ ഒരാൾ 12

  • ചെറിയ രാജകുമാരി

  • അരളിപുണ്ടൻ – Part 8

  • അരളിപുണ്ടൻ – Part 7