അടുത്തിടെ വിവാഹിതനായ ഒരാൾ 17

താമസിച്ചതിന് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു… നല്ലൊരു മൂഡ് കിട്ടാത്തതിനാലാണ് ഇത്രയും താമസിച്ചതെന്നു വിഷമത്തോടെ അറിയിക്കുന്നു.

ഒരുതവണ എഴുതിയത് കളഞ്ഞിട്ടു വീണ്ടും എഴുതിയപ്പോൾ അൽപ്പം വൈകിപ്പോയി…അതിനിടെ ധൃതിവെച്ചു പോസ്റ്റ് ചെയ്യുന്നതിനിടയിൽ കുറച്ചു ഭാഗം കൂടി ഡിലീറ്റ് ആയിപ്പോയി.. അത് വീണ്ടും എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു…കുറച്ചുകൂടി എഴുതണം എന്നുണ്ടായിരുന്നു എങ്കിലും ആ മൂഡ് നഷ്ടപെട്ടത്തിനാലും കാത്തിരിക്കുന്നവരുടെ സ്നേഹത്തെ മാനിച്ചും എഴുതിയത് ഇടുകയായിരുന്നു… എങ്കിലും കഴിഞ്ഞ ഭാഗങ്ങളെപ്പോലെ ഈ ഭാഗത്തിനും ഏവരുടേയും വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു… മറക്കാതെ അറിയിക്കുമല്ലോ….ഏവരോടും ഒരിക്കൽ കൂടി മാപ്പ് ചോദിച്ചുകൊണ്ട് നവവധുവിന്റെ പതിനഞ്ചാം ഭാഗമിതാ….

പതറി നിൽക്കുവാണ് ഞാൻ. എന്നിലേക്ക് നീളുന്ന എല്ലാ കണ്ണുകളിലും ഒരായിരം ചോദ്യങ്ങൾ. നെഞ്ചിൽ വീണു കരയുന്ന പെണ്ണ്. ഒരുത്തി നിറകണ്ണുകളോടെ അത് നോക്കി നിൽക്കുന്നു. കണ്ണിൽ മാത്രമല്ല നെഞ്ചിലും പിടച്ചിൽ…..വല്ലാത്തൊരു അവസ്ഥയിൽ ഞാൻ നിന്നുരുകി.

ചേച്ചിയുടെ ഏങ്ങലടി മാത്രമാണ് ആകെയുള്ള ശബ്ദം. ബാക്കിയുള്ള എല്ലാവരും പരിപൂർണ്ണ നിശ്ശബ്ദർ. എല്ലാവരെയും ഞാൻ മാറിമാറി നോക്കി. ഇല്ല… ആ മുഖങ്ങളിലെ ഭാവങ്ങളെക്കുറിച് ഒരു ഐഡിയ പോലും കിട്ടുന്നില്ല… പക്ഷേ ഒന്നുറപ്പാണ്. എല്ലാ കണ്ണുകളിലും നിറയുന്ന ഒരു വികാരം…. സഹതാപം !!!!!!
ഒരുവേള നെഞ്ചിൽ ആർത്തലച്ച് കരയുന്ന ചേച്ചിയുടെ തലമുടിയിണകളെ ഞാൻ തഴുകിയോ??? ആ കരച്ചിൽ ഒന്നടക്കാൻ ഞാൻ ചേച്ചിയെ പതിയെ തലോടി. തലമുടി മുതൽ ആ അരക്കെട്ട് വരെ ആ പുറത്തുകൂടി അറിയാതെ എന്റെ വിരലുകൾ ഒഴുകിക്കൊണ്ടിരുന്നു. എന്നേക്കാൾ ഒരൽപ്പം പൊക്കം കൂടുതലുള്ള ചേച്ചി എങ്ങനാണ് എന്റെ ബെഞ്ചിൽ പൂണ്ടു കിടക്കുന്നത്??? ആ ഉത്തരം ഇന്നും എനിക്ക് അജ്ഞാതം.!!! എത്ര സമയം അങ്ങനെ നിന്നുവെന്നെനിക്കറിയില്ല. ഒരുവേള ചേച്ചിയുടെ കരച്ചിൽ ഒന്നടങ്ങിയതും ഞാൻ ചേച്ചിയെ അകത്തി മാറ്റാൻ ശ്രമിച്ചു. പക്ഷേ…. പൂർവാധികം ശക്തിയോടെ എന്നെ കെട്ടിപ്പിടിച്ചു നിന്ന ചേച്ചിയുടെ ആ ഭാവത്തിൽ ഞാൻ അടിമുടി വിറകൊണ്ടു. എന്നെ വിട്ടുകളയല്ലേ എന്നൊരു ഭാവമുണ്ടായിരുന്നോ ആ മുഖത്ത്????

ആ മുഖത്തെ ഭാവം എന്തായിരുന്നാലും വിട്ടുകളയില്ല എന്നൊരു ഭാവം എനിക്കുണ്ടായിരുന്നു. ചേച്ചി ഒന്നുമറിയാതെ നെഞ്ചിന്റെ ചൂടേറ്റ്‌ ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങിക്കിടക്കുന്നു. കുറച്ചുസമയം അങ്ങനെ ഞാനാ നില്പ് നിന്നു. ഇനിയും അങ്ങനെ നിന്നാൽ കാഴ്ചക്കാർക്ക് ബോറടിക്കും എന്നെനിക്ക് തോന്നി.

ചേച്ചിപ്പെണ്ണെ…. ഞാൻ പതിയെ വിളിച്ചു.

ഉം…. ചേച്ചി സ്വപ്നത്തിൽ എന്നപോലെ വിളികേട്ടു. മുഖം അപ്പോഴുമെന്റെ നെഞ്ചിൽ പൂഴ്ത്തി വെച്ചിരിക്കുകയാണ്.

ഞാൻ പതിയെ ആ ഇരു കൈകളിലും ചുമലിലുമായി ചേർത്തുപിടിച്ചു ചേച്ചിയെ നെഞ്ചിൽ നിന്ന് വേർപ്പെടുത്തി. ചേച്ചി കുതറിക്കൊണ്ടു വീണ്ടും എന്നോട് ചേരാനായി നിർബന്ധം പിടിക്കുംപോലെ…. ഒരു കൊച്ചു കുട്ടിയെപ്പോലെ…

ദേ… അവരൊക്കെ നോക്കുന്നു…. അയ്യേ… ഞാൻ ഒരു കൊച്ചുകുട്ടിയോട് എന്നപോലെ ചേച്ചിയുടെ കാതിൽ പറഞ്ഞു.. എന്തോ അപ്പോൾ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.

ങ്ങുഹും… ചേച്ചി നിഷേധാർഥത്തിൽ ചിണുങ്ങിക്കൊണ്ടു വീണ്ടും എന്നോടാഞ്ഞു. പക്ഷേ ചുമലുകളിൽ അമർത്തിപിടിച്ചു ഞാനാ ശ്രമം തടഞ്ഞു.

ഞാനാ കീഴ്ത്താടിയിൽ പിടിച്ചു പതിയെ ആ മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കി. ഓളം വെട്ടുന്നത് കണ്ണീരിൽ കുതിർന്ന ആ നേത്രങ്ങൾക്ക് കടലിനോളം ആഴമോ???
അവരോട് വഴക്ക് കൂടിയല്ലേ??? ഞാൻ വീണ്ടും രക്ഷിതാവിന്റെ സ്വരത്തിലായി.

അവര്… അവര് പറഞ്ഞു… ജോക്കുട്ടൻ…. അവളെ… അവളെ…. ചേച്ചി വിക്കിവിക്കിപറഞ്ഞു ഒറ്റക്കരച്ചിൽ… വീണ്ടും നെഞ്ചോട് ചേർത്തുപിടിച്ചു ഞാനാ കരച്ചിലടക്കാൻ പാടുപെട്ടു.

ഒട്ടൊന്നു പണിപ്പെടേണ്ടി വന്നൂ ആ കരച്ചിലടക്കാൻ. ഇനിയും ഇടപെടാതിരുന്നാൽ സംഗതി കൈവിട്ടു പോകുമെന്ന് കരുതിയാണോന്നറിയില്ല അച്ഛൻ പെട്ടെന്ന് ഇടപെട്ടു.

ജോക്കുട്ടാ… നീയവളേം കൂട്ടി അകത്തേക്ക് ചെല്ല്… ഒന്നുകൊണ്ടുപോയി കിടത്ത്. ഒന്നു കിടക്കട്ടെ….പാവം…. തികച്ചും ശാന്തതയോടെയാണ് അച്ഛൻ അത് പറഞ്ഞതെങ്കിലും ആ ഉള്ളിലൊരു അഗ്നിപർവതം പുകയുന്നത് ഞാൻ അറിഞ്ഞു. ചേച്ചിയെ രംഗത്ത് നിന്ന് ഒഴിവാക്കാനാണോ??? അറിയില്ല….

എന്തായാലും ഞാൻ ആ ഉപദേശം സ്വീകരിച്ചു ചേച്ചിയെയും കൊണ്ട് അകത്തേയ്ക്ക് നടന്നു. ആശുപത്രിയിൽ നിന്ന് വരുംപോലെ എന്റെ ചുമലിലേക്ക് തല താങ്ങി എന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചായിരുന്നു ചേച്ചി നടന്നത്.

ഞാൻ ആ ഹാളിലേക്ക് കാലുവെച്ചതെ ഒന്നു പകച്ചു… ഭൂകമ്പം നടന്ന ഗുജറാത്ത് പോലെ…………പൊട്ടാത്ത യാതൊന്നും ആ മുറിയിലില്ല. ടിവി ഉൾപ്പെടെ പൊട്ടുന്നവയും പൊട്ടാത്തവയും എന്നില്ലാതെ സർവ സാധനങ്ങളും നിലത്ത്…… കാലുകുത്താനുള്ള ഇടം പോലുമില്ല. കർട്ടനും ചെയർ കവറുകളും ഉൾപ്പെടെ കുറെ തുണികളും നിലത്തുണ്ട്.

ഞാൻ അതിലേക്ക് നോക്കുമെന്നു ഓർത്തിട്ടാണോ അതോ എന്തെലും ചോദിക്കുമെന്നു ചിന്തിച്ചാണോ എന്നറിയില്ല ചേച്ചി മുഖമുയർത്തി എന്നെയൊന്നു നോക്കി. ആ നിഷ്കളങ്കമായ ഭാവത്തോട് പ്രതികരിക്കാൻ എനിക്ക് തോന്നിയില്ല എന്നതാണ് സത്യം. ഒരുവേള ചോദിച്ചിരുന്നു എങ്കിൽ കിലുക്കം സിനിമയിൽ രേവതി പറയുന്നത് പോലൊരു ഡയലോഗ് കെട്ടേനെ… ഞാൻ വേറൊന്നും ചെയ്തില്ല എന്ന മട്ട്.
അവരങ്ങനെ പറഞ്ഞോണ്ടാ….ഞാനൊന്നും ചോദിച്ചില്ലങ്കിലും മറുപടി വന്നു.

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പകരം ഒന്നുകൂടി ചേർത്തുപിടിച്ചു മുറിയിലേക്ക് നടന്നു.

മുറിയിലെത്തി ആ കട്ടിലിലേക്ക് ഞാൻ ചേച്ചിയെ ഇരുത്തി. എന്നിട്ട് ഞാനും ചേർന്നിരുന്നു. ചേച്ചി അപ്പോഴും എന്റെ തോളിൽ ചാരിക്കിടക്കുകയാണ്. കുറച്ചുസമയം ഞാനങ്ങനെ ഇരുന്നുകൊടുത്തു.

ചേച്ചിപ്പെണ്ണെ….

ഉം…. മുഖം ഉയർത്താതെ വിളികേട്ടു.

ഞാനിപ്പോ വരാവേ….

എവിടെപ്പോവാ…. ചേച്ചി പെട്ടെന്ന് മുഖമുയർത്തി എന്റെ നേർക്ക് നോക്കി.

അച്ഛന്റെ അടുത്തൊന്നു പോയിട്ട് വരാമെന്നേ….

ഞാനും വരും… ചേച്ചി കൊച്ചുകുട്ടികളെപ്പോലെ ചാടിയെണീറ്റു.

എന്നിട്ട് വേണം അവരോട് വഴക്ക് കൂടാൻ….

ചേച്ചി പെട്ടെന്ന് മൂഡൊഫായി. കൊച്ചുകുട്ടികൾ പിണങ്ങുംപോലെ കട്ടിലിലേക്ക് ഇരുന്നു. മുഖം ഇപ്പൊ കരയും എന്നപോലെ. എനിക്കാകെ ഒന്നുംമേലാ എന്ന അവസ്ഥ. പെട്ടെന്നുണ്ടാകുന്ന ഭാവമാറ്റം കുറച്ചൊന്നുമല്ല കുഴപ്പിക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നത് സങ്കൽപ്പിക്കാൻ പോലുമാവാത്ത അവസ്ഥ.

ഛേ… അപ്പോഴേക്കും പിണങ്ങിയോ എന്റെ ചേച്ചിക്കുട്ടി…??? ഞാൻ ചേച്ചിയെ വീണ്ടും കെട്ടിപ്പിടിച്ചു.

വേണ്ട പിടിക്കണ്ട… വിട്…. പൊക്കോ…. പോ ഇവിടുന്ന്…. ചേച്ചി കുതറിമാറിയിട്ട് എന്നെ തള്ളി എണീപ്പിക്കാൻ നോക്കി. കൊച്ചുകുട്ടികൾ പിണങ്ങുംപോലെ.
അയ്യേ… ഞാനിപ്പോ വരില്ലേ…. അച്ഛനോട് എനിക്കീ ചേച്ചിപ്പെണ്ണിനെ കെട്ടിച്ചുതരാൻ പറയാൻ പോകുവല്ലേ ഞാൻ…..

സത്യായിട്ടും….???? ചേച്ചിയുടെ കണ്ണിൽ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു. മുഖത്ത് പെട്ടന്നൊരു സൂര്യൻ ഉദിച്ചത്പോലെ.

പിന്നല്ലാതെ…..

എന്നാ ഞാനും വരാം….. ചേച്ചി വീണ്ടും ചാടിയെണീറ്റു.

അയ്യോ…. എന്റെ ചേച്ചിക്കുട്ടിയല്ലേ…. ആ മറ്റവള് അവിടെ നിക്കുവല്ലേ…. എന്റെ ചേച്ചിപ്പെണ്ണിനെ അവരിപ്പൊ കാണണ്ട….

അതെന്നാ…. ചേച്ചി ചിണുങ്ങി.

അതൊക്കെയുണ്ട്. എന്റെ പെണ്ണിനെ അവരൊക്കെയിനി കല്യാണത്തിന്റെ അന്ന് കണ്ടാ മതി.

ഉം…. ചേച്ചിയൊന്നു അമർത്തി മൂളി. സമ്മതിക്കുന്ന മട്ടിൽ തലയാട്ടികൊണ്ട്.

അപ്പൊ ഞാൻ പോയിട്ട് വരാവേ…. അതിവരെ എന്റെ പെണ്ണിവിടെ അടങ്ങി ഇരിക്കുവോ???

ആം….. സ്വർഗം കിട്ടിയ സന്തോഷത്തോടെ ചേച്ചി പറയുമ്പോൾ എനിക്ക് നെഞ്ചിൽ ഒരു കത്തലായിരുന്നു. പാവം…..

എന്നാലേ മുറിയടച്ചിരുന്നോ…. ഞാനിപ്പോ വരാം കേട്ടോ….

പെട്ടന്ന് വന്നം….

പിന്നില്ലേ….ബഹളം വെക്കല്ലു കേട്ടോ

എന്നാ എനിക്കൊരു ഉമ്മ താ…

ഇപ്പഴോ….

ഉം…

പിന്നെ തരാം….ഞാൻ വന്നിട്ട്…
ഇല്ലങ്കി ഞാനിപ്പോ ബഹളം വെക്കും…. ചേച്ചി വീണ്ടും ചിണുങ്ങാനുള്ള പുറപ്പാടായി.

എന്റെ പെണ്ണല്ലേ…. ഞാനിപ്പോ വന്നിട്ട് തരാം… കെട്ടിപ്പിടിച്ച്… ഞാനല്ലേ പറയുന്നേ…. പെട്ടെന്ന് പോയി കല്യാണം ഒറപ്പിച്ചിട്ട് വരട്ടെ… അല്ലെ അവര് മറ്റവളുമായി ഒറപ്പിച്ചാലോ….???

എന്നാ ഞാനവരെ കൊല്ലും…. ചേച്ചിയുടെ ഭാവം മാറിയത് പെട്ടന്നായിരുന്നു.

ചേച്ചിപ്പെണ്ണെ…. ഞാൻ താക്കീത് പോലെ വിളിച്ചു.

ചേച്ചി പെട്ടെന്ന് തണുത്തു.സെക്കന്റുകൾ കൊണ്ടാണ് മാറ്റം.

ഞാൻ പോയിട്ട് പെട്ടന്ന് വരാം… വഴക്കുണ്ടാക്കല്ലേ….കൊച്ചൊരു കാര്യം ചെയ്‌തോ… കതകടച്ചോ… ഞാൻ വന്നിട്ട് തൊറന്നാ മതി കേട്ടോ… അവരിപ്പൊ അങ്ങനെ എന്റെ പെണ്ണിനെക്കണ്ട് സുഗിക്കണ്ട…. ഞാൻ ചേച്ചിയെ പരമാവധി തണുപ്പിക്കാനായി പറഞ്ഞു. കതകടച്ചിരുന്നാൽ പെട്ടെന്ന് പുറത്ത് വരില്ലല്ലോ എന്നായിരുന്നു എന്റെ ഉദ്ദേശം. ചേച്ചി പുറത്തെ വിചാരണ കേൾക്കണ്ട…!!!

മ്മ്‌… ചേച്ചി തീരെ താൽപര്യമില്ലാത്ത മട്ടിൽ മൂളി.

എന്നാ കതകടച്ചോ… പറഞ്ഞതും ഞാൻ പുറത്തുചാടി. പിന്നിൽ കതകിന് ലോക്ക് വീണതും ഞാൻ പുറത്തെ കൊളുത്തിട്ടു. ഒരു എസ്ട്രാ സെക്യൂരിറ്റി.

ലോക്കിട്ടിട്ട് തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് കരചിലടക്കാൻ പാടുപെടുന്ന അമ്മമാരെ. അവരെപ്പോ വന്നെന്ന് എനിക്ക് മനസ്സിലായില്ലങ്കിലും എല്ലാം കേട്ടെന്നെനിക്ക് തോന്നി. നൈറ്റിക്കൊപ്പം ഇട്ടിരിക്കുന്ന ഷാള്കൊണ്ടു രണ്ടുപേരും വാ പൊത്തിപ്പിടിച്ചു കരയുകയാണ്. എന്നെക്കണ്ടതും സീതേച്ചിയുടെ കൻഡ്രോള് പോയി. അതൊരു നിലവിളിയായി പരിണമിച്ചു.

അമ്മ പെട്ടെന്ന് സീതേച്ചിയുടെ വാ പൊത്തി. ചേച്ചി കേൾക്കാതിരിക്കാൻ എന്നപോലെ. ഞാൻ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. ഒന്നും മിണ്ടനാകാതെ. അല്ലെങ്കിലും എന്ത് പറയാൻ…??? എങ്ങനെ പറയാൻ…. ??!!!
സീതേച്ചി പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ തള്ളിമാറ്റി പുറത്തേക്ക് ഒറ്റയോട്ടം. ആ പോക്കിലുള്ള പന്തികേട് മണത്തറിഞ്ഞ അമ്മയും ഞാനും പുറകെയോടി. ഉള്ളിലൊരു അപകടസൂചന. എന്തോ വരാൻ പോകുന്ന പോലെ.

ഓടിച്ചെല്ലുന്ന അമ്മമാരെക്കാണ്ട് എല്ലാവരും ഒന്നു പതറി. അല്ല ഞെട്ടി എന്നുവേണം പറയാൻ. ഓടിച്ചെന്ന സീതേച്ചിയുടെ അടുത്ത വാക്കുകൾ എല്ലാവരെയും ഒരുപോലെ തകർത്തുകളഞ്ഞു.

അവനെ അവക്ക് തന്നെ കൊടുത്തേക്ക് ഗോപേട്ടാ…. അവക്ക് തന്നെ കൊടുത്തേക്ക്…. പൊട്ടിക്കരഞ്ഞുകൊണ്ടു ഗോപിയേട്ടന്റെ നെഞ്ചിലേക്ക് വീണ സീതേച്ചിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നോ അകത്തെന്താണ് നടന്നതെന്നോ അറിയാതെ എല്ലാരും പകച്ചുനിന്നു. നിര്വികാരനായി ഞാനും.

എടി… എന്നാ… എന്നാന്നു പറയെടീ…. ഗോപേട്ടന്റെ ചോദ്യങ്ങൾക്ക് കരച്ചിൽ തന്നെയായിരുന്നു മറുപടി.

എന്താടീ…. അച്ഛൻ അമ്മയെ നോക്കുന്നു…
അവിടെയും കരച്ചിൽ തന്നെ…

കാര്യം പറയെടീ…. അച്ഛൻ അമ്മയെ പിടിച്ചുലച്ചു. ആ കണ്ണുകളിലെ ആകാംക്ഷയും അമ്പരപ്പും വല്ലാത്തതായിരുന്നു.

അവൾക്ക്… അവൾക്ക് വയ്യ സോജേട്ടാ… അവക്കെന്തോ സൂക്കേടാ സോജേട്ടാ…. അവള്….അവള് പാവാ സോജേട്ടാ… ജോക്കുട്ടനെ അവൾക്ക് കൊടുക്കാം സോജേട്ടാ… എനിക്കവളെ വേണം സോജേട്ടാ…. അച്ഛന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ടു അമ്മയും നിലവിളിയായി. ആ സൗണ്ടിലുണ്ടായിരുന്നു ചേച്ചിയുടെ അവസ്ഥയോടുള്ള അവരുടെ ഭയം…,സങ്കടം…, ചേച്ചിയോടുള്ള സ്നേഹം…അങ്ങനെ….അങ്ങനെയെല്ലാം….!!!

എല്ലാരും എന്നെ ഒന്നുനോക്കി. ആരെയും നോക്കാനാകാതെ ആ നോട്ടങ്ങളുടെ ശക്തി നേരിടാനാകാതെ ഞാൻ തലകുമ്പിട്ടു നിന്നു. എന്റെ കണ്ണിലൂടെ ഒഴുകിയിരുന്ന എന്റെ സങ്കടങ്ങൾക്ക് തീയുടെ ചൂടായിരുന്നു… പൊള്ളുന്ന ചൂട്. ഉള്ളിലെ സങ്കടമാണോ കുറ്റബോധമാണോ എന്നെയിങ്ങനെ കരയിക്കുന്നത്??? അറിയില്ല…. പക്ഷേ അപ്പോഴും ഞാൻ നിശ്ശബ്ദനായിരുന്നു. റോസിനോടൊ ചേച്ചിയോടോ… ആരോട് ഞാൻ മാറിത്തരാൻ പറയും… ആരെ ഞാൻ സാന്ത്വനിപ്പിക്കും??? എങ്ങനെ ആശ്വസിപ്പിക്കും ഞാൻ….???..!!!
മോളെ…. സീതേച്ചി പെട്ടെന്ന് കണ്ണീര് തുടച്ചുകൊണ്ടു റോസിനെ നോക്കി.

ആ നോട്ടത്തിന്റെ അർഥവും വ്യാപ്തിയും മനസ്സിലാക്കിയത് കൊണ്ടാവണം റോസ് പെട്ടന്ന് കണ്ണീര് പുറംകൈകൊണ്ട് തുടച്ചു. എന്നിട്ട് വിഫലമായി ഒന്ന് പുഞ്ചിരിച്ചു. ആ ചിരി… അതെന്റെ നെഞ്ചിലാണ് വന്നുകൊണ്ടത്.

ഞാൻ… ഞാൻ പൊയ്ക്കോളാം…. എല്ലാരേം നോക്കി കൈകൂപ്പി പതിയെപ്പറഞ്ഞിട്ടു റോസ് പെട്ടെന്ന് കരഞ്ഞുകൊണ്ട്‌ ഒറ്റയോട്ടം. നേരെപോയി കാറിൽ കയറിയിരുന്നു. ഒരു നിമിഷത്തേക്ക് അന്തരീക്ഷം പോലുമൊന്നു നിശ്ശബ്ദമായോ??? ആരും ഒന്നും മിണ്ടിയില്ല. കരഞ്ഞുകൊണ്ടിരുന്ന അമ്മമാർ പോലും ഒരു സെക്കന്റ് എല്ലാം മറന്നപോലെ…. ആ കരച്ചിൽ നെഞ്ചു തകർക്കുന്നുണ്ടെങ്കിലും ഒരാശ്വാസം എനിക്കുണ്ടായോ??? പുലി പോലെ വന്നത് എലിപോലെ പോയോ???

പക്ഷേ…. പക്ഷേ… എന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു വിധിയുടെ വിളയാട്ടം…!!!

എടീ….ഒരലർച്ചയിൽ സർവരും കിടുങ്ങിപ്പോയി. ശ്രീ…അവളായിരുന്നു അത്..!!!

ഓടിച്ചെന്നു കാറിലിരുന്ന റോസിനെ വലിച്ചിറക്കി കവിളത്ത് ഒരെണ്ണം പൊട്ടിക്കുന്ന ശ്രീയെയാണ് പിന്നെല്ലാവരും കണ്ടത്. അടിയുടെയും കരച്ചിലിന്റെയും ഇടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഏവരും തരിച്ചുനിന്നു.

നീ… നീ എങ്ങോട്ട് പോകുവാന്നാടി പറഞ്ഞത്??? ചാകാനോ….??? ശ്രീ ഒരെണ്ണം കൂടി പൊട്ടിച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് റോസിനെ കെട്ടിപ്പിടിച്ചു. പിന്നെ രണ്ടുംകൂടി അങ്ങനെ നിന്നൊരു കരച്ചിൽ.

എനിക്കാകെ കിളിപോയി. എനിക്ക് മാത്രമല്ല എല്ലാരുടെയും.

നീ… നീ … ഒരു നിമിഷം കഴിഞ്ഞു റോസിനെ വലിച്ചകത്തി ആ മുഖത്തിനു നേരെ കൈചൂണ്ടി ശ്രീ ചീറി.
അഞ്ചാം ക്ലാസ്സുമുതൽ നീ ഇവനെ നോക്കുവാന്ന് പറഞ്ഞോണ്ടല്ലേടീ…. ഇവനില്ലേ നീ ചത്തുകളയുമെന്നു പറഞ്ഞോണ്ടല്ലേടീ….അതൊണ്ടല്ലേടീ…..ഇവനെ ഇവനെ ഞാൻ വിട്ടു തന്നത്…???എന്നിട്ട് നീ….നീ….

ശ്രീ പൂർത്തിയാക്കാതെ കരഞ്ഞുകൊണ്ട്‌ നിന്നു കിതച്ചു. കേട്ടത് വിശ്വസിക്കാനാകാതെ എല്ലാരും പരസ്പ്പരം നോക്കി. എന്നിട്ട് എന്നെയും. അവരെക്കാൾ വലിയ ഞെട്ടലിൽ ഞാൻ റോസിനെ നോക്കി. ദൈവമേ… ഇതെന്ത് പരീക്ഷണം????

ചങ്കുപറിച്ചു തന്നതല്ലേടീ ഞാൻ… എന്നിട്ട്… നീ…നീ…. റോസിനെ തല്ലാനായി ശ്രീ വീണ്ടും ചാടി. പക്ഷേ പ്രാഞ്ചി ഇടക്ക് കയറി.

എടി….എടികൊച്ചേ… നീയത് എന്നാക്കൊയാ…എന്നതാ നീയീ പറയുന്നേ… കേട്ടത് വിശ്വസിക്കാനാവാതെ പ്രാഞ്ചി ചോദിച്ചത് എന്റെ മനസ്സ് ചോദിച്ചത് പോലെയാണെനിക്ക് തോന്നിയത്.

മിണ്ടരുത്….. ശ്രീ പ്രാഞ്ചിക്ക് നേരെ അലറി.

നിങ്ങക്ക്….നിങ്ങക്കൊന്നും അറിയില്ല… കാശ്…കാശെന്നു പറഞ്ഞു ഓടിനടന്നപ്പോ കണ്ടില്ല….കേട്ടില്ല…. ഇവളില്ലേ… ഇവള്…. ഇവനെ കണ്ട അന്നുതൊട്ടു ഇവനേം കെട്ടാൻ നടക്കുവാ… ചോദിച്ചു നോക്ക്… അവന്റമ്മക്ക് അറിയാത്ത അവന്റെ ഇഷ്ടങ്ങൾ പോലും അവൾക്കറിയില്ലേന്നു….

എന്നിട്ട് അവള്… അവള് പോകുവാന്ന്… എങ്ങോട്ട്… ചാകാൻ… ചാകാനാ പോണേ… എനിക്കറിയാം… അവള്… അവള് ചാകാനാ പോണേ….അത്രക്കിഷ്ടാവാ അവൾക്ക്…

ശ്രീ പൊട്ടിക്കരഞ്ഞു. റോസ് അവൾ പറഞ്ഞത് നിഷേധിക്കാൻ പോലുമാവാത്ത പോലെ തലതാഴ്ത്തി നിന്ന് കരഞ്ഞു.
ഞാനാകെ പകച്ചു നിൽക്കുകയായിരുന്നു. കേട്ടതൊന്നും വിശ്വസിക്കാനാവുന്നില്ല. ആകെമൊത്തം ഒരു ഇരുട്ട് പോലെ.

അവനെ… അവനെ അവൾക്ക് തന്നെ കൊടുക്കണം… അവള്… അവളൊരു പാവമാ… ശ്രീ സീതേച്ചിയുടെ കാലിലേക്ക് വീണു. തള്ളാനോ കൊള്ളാനോ പറ്റാതെ എല്ലാവരും പകച്ചു നിന്നു.

അവൾക്ക്…അവൾക്കവനെ ജീവനാ… എനിക്കറിയാം… മനസുതുറന്ന് ഒന്നു മിണ്ടിയിട്ടേലും ആ മനസ്സ് ഒന്നു തുറന്നു കാണാനുള്ള പ്രാർത്ഥനയിൽ നടക്കുവാരുന്നു അവള്…!!! ഇന്ന് കോളേജിൽ പറഞ്ഞത് അവനെ രക്ഷിക്കാൻ ഒന്നുവല്ല… അത്… അതവളുടെ മനസ്സാ….അത്രക്ക്… അത്രക്ക് പാവവാ അവള്….

എനിക്ക്…എനിക്കിതൊന്നും അറിയാന്മേലാരുന്നു… പ്രാഞ്ചി ഇടക്കുകേറി.

അറിയില്ല… കാശ്… കാശെന്നും പറഞ്ഞു നടന്ന നിങ്ങളാരും കണ്ടില്ല ആ മനസ്സ്….ഇനി അവള് ചങ്കുപൊട്ടി ചത്താലും നിങ്ങളറിയില്ല… ശ്രീ ചാടിയെണീറ്റു പൊട്ടിത്തെറിച്ചു.

പ്രാഞ്ചി ഒരുനിമിഷം നിശ്ചലനായി. ആ കണ്ണുകളിലും മുഖത്തും അന്നാദ്യമായി ഒരു ദുഃഖം നുരഞ്ഞു പൊങ്ങുന്നത് ഞാൻ കണ്ടു….

നേരാ… എനിക്ക് കാശ് കാശെന്ന ഒറ്റ ചിന്തയെ ഒള്ളു… അതേ വരാൻ പാടോള്ളു. കാരണം ഞാ…ഞാൻ എന്റെ പിള്ളേർക്ക് ജീവിക്കാൻ വേണ്ടി തന്നെയാ… ഞാൻ പട്ടിണി കിടന്നപോലെ എന്റെ പിള്ളേര് പട്ടിണി കിടക്കല്ല് എന്ന വാശിയിലാ…അതേ ഞാൻ നോക്കിയൊള്ളു…അതിനിടെ എന്റെ കൊച്ചിനെ…ന്റെ കൊച്ചിനെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല…..

അത് പറഞ്ഞു തീരുമ്പോഴേക്കും ആ മനുഷ്യൻ കരഞ്ഞു പോയിരുന്നു… ഒരച്ഛന്റെ വേദന അന്നാദ്യമായി ഞാൻ കണ്ടു… അല്ല അനുഭവിച്ചറിഞ്ഞു.

എനിക്ക്…എനിക്കെങ്ങനെ ചോദിക്കണം എന്നറിയില്ല… ഇവടെ വരുന്ന വരെ ഇവനേം നിങ്ങളേം ഒന്ന് നാറ്റിക്കണം എന്ന് മാത്രേ ഞാൻ കരുതിയൊള്ളു…
ഇപ്പ… ഇപ്പ…. ഞാൻ…..ഇവനെ… ഇവനെ… എന്റെ കൊച്ചിന് കൊടുത്തേക്കുവോ??? വീട്ടിവന്ന് എന്റെ കൊച്ചു നെഞ്ചുതല്ലി കരയണത് കാണാൻ വയ്യത്തോണ്ടാ… അതിന്… അതിനു മാത്രവുള്ള മനസ്സൊന്നും ഈ എച്ചിപ്രാഞ്ചിക്കില്ലാ….

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ വാക്കുകൾ അവസാനിപ്പിച്ചത്. ആർക്കും മറുപടിയില്ലായിരുന്നു.

കൊടുക്കാം… ഗോപേട്ടനായിരുന്നു ആ പറഞ്ഞത്.

എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. അല്ല എല്ലാരുടെയും ഉള്ളിൽ.

അപ്പൊ റ്റ്ചേച്ചി??? എന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി.

എല്ലാരും എന്നെ തുറിച്ചു നോക്കി. ഒരു ശത്രുവിനെ കാണുന്ന മട്ടിൽ. എന്റെ തല അറിയാതെ താണു.

ഇത്രയൊക്കെ ഉണ്ടാക്കി വെച്ചിട്ടും മതിയായില്ലേടാ നിനക്ക്??? ഇനി എല്ലാരേം കൊല്ലണോ നിനക്ക്???? അന്നാദ്യമായി ഗോപേട്ടൻ എന്റെ നേരെ പൊട്ടിത്തെറിച്ചു.

എനിക്ക് മറുപടിയില്ലായിരുന്നു.

കണ്ടോടാ…കണ്ടോടാ നീ… ചങ്ക് തകർന്നാ ആ കൊച്ചു നിക്കണേ… നീ…നീ ഒറ്റയൊരുത്തൻ കാരണം. മുടിഞ്ഞു പോകുമെടാ ആ കണ്ണീരീ മുറ്റത്തു വീണാൽ….മുടിഞ്ഞു പോകും നീ….

എന്റെ നാവിറങ്ങിപ്പോയി. ആദ്യാമായാണ് ഗോപേട്ടന്റെ ശബ്ദം അത്ര ഉയർന്നു കേൾക്കുന്നത്. തെറ്റ് എന്റെ ഭാഗതായത് കൊണ്ടാവാം എന്റെ മുഖം താഴ്ന്നത്. പക്ഷേ അതേ നിമിഷം ഞാനറിഞ്ഞു എനിക്കും ചേച്ചിക്കുമായി വാദിച്ച…അല്ല ചേച്ചിക്കായി വാദിച്ച അമ്മമാരുടെ സൗണ്ട് പോലും അപ്പോഴില്ല. ശ്രീയും പ്രാഞ്ചിയും അച്ചുവുമുൾപ്പടെ സർവരും നിശ്ശബ്ദർ. ഗോപേട്ടന്റെ തീരുമാനം എല്ലാവരും ശിരസാ വഹിച്ചപോലെ….
സ്വന്തം മകളെക്കുറിച്ചു ആർക്കുമൊന്നും ചിന്തിക്കാൻ മനസ്സിലാത്തത് പോലെ… അല്ലെങ്കിൽ എല്ലാരും മനപ്പൂർവ്വം ചേച്ചിയെ മറക്കുന്നത് പോലെ…. ചേച്ചിയെക്കുറിച് ആരെങ്കിലും പറയുമെന്നോ ചിന്തിക്കുമെന്നോവുള്ള ചിന്തയാൽ ഞാൻ സർവരെയും പ്രതീക്ഷയോടെ നോക്കി…എനിക്കപ്പോൾ മറ്റൊന്നുമായിരുന്നില്ല ചേച്ചിയെക്കുറിച്ചു മാത്രമായിരുന്നു ചിന്ത… ആ കരയുന്ന മുഖം… ആ കണ്ണുകളിലെ പ്രതീക്ഷ… ഞാൻ കൊടുത്ത വാക്ക്… അത് കെട്ടപ്പോളുള്ള ആ സന്തോഷം… അതിനേക്കാൾ ഉപരിയായി ഞാൻ കാണിച്ച ഒരിക്കലും പൊറുക്കാനാവാത്ത ആ വലിയ തെറ്റ്…!!!

നോക്കി. ഇല്ല… ആരുമില്ല…വിശാൽ പോലും…ആരുമില്ല എനിക്കൊരു സപ്പോർട്ട്.

ചേച്ചി… ചേച്ചി…. ചത്തുപോകും അത്…. ഞാനൊരു ആശ്രയതിനായി എന്നപോലെ പറഞ്ഞു.

പോട്ടേടാ…പോട്ടെ… ചത്തുപോട്ടെ… അങ്ങനെ തീരട്ടെ… അല്ലെങ്കി ഏതേലും പ്രാന്താശുപത്രിയിൽ കൊണ്ടോയി തള്ളിക്കൊളാം ഞാൻ….ഗോപിയേട്ടൻ അച്ചന്റെ തോളിൽ കിടന്നു പുലമ്പി.

എങ്ങനെ ഇവർക്കൊക്കെ എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ പറ്റുന്നു??? സ്വന്തം മകള് ചാകട്ടെന്ന്.

എന്താ പറഞ്ഞേ… എന്താ പറഞ്ഞെന്ന്… എന്റെ മോൾക്ക് പ്രാന്തില്ല… ഇല്ല ഗോപേട്ടാ… നമ്മടെ മോൾക്…അവൾക്ക് പ്രാന്തില്ല ഗോപേട്ടാ… സീതേച്ചിയുടെ നിലവിളി പെട്ടന്നുയർന്നു.

ഇല്ലടി ഇല്ല… പ്രാന്തില്ല… പക്ഷേ ആയിപ്പോകും… ഇവൻ പോയാ… അവൾക്ക് പ്രാന്തായിപ്പോകും…. ആകട്ടടി… പ്രാന്താകട്ടെ…
എനിക്ക് വാക്കുകളില്ലായിരുന്നു. എല്ലാം എല്ലാവർക്കും അറിയാവുന്നത് പോലെ. ഞാൻ അവിശ്വസനീയതോടെ എല്ലാരേയും നോക്കി.

ആ… ആ കൊച്ചിനെ നമുക്ക് ഏതേലും ഡോക്ടറെ കാണിക്കണം…. പ്രാഞ്ചി പെട്ടെന്ന് പറഞ്ഞു.

എന്തിനാ..?? എന്റെ കൊച്ചിന് പ്രാന്താണെന്നു നാട്ടുകാരെ മൊത്തം അറിയിക്കാനോ..??? അമ്മ പെട്ടെന്ന് പൊട്ടിത്തെറിച്ചു.

ഇല്ല…അവൾക്കൊരു പ്രശ്‌നോം ഇല്ല…എന്റെ കൊച്ചിന് ഒന്നുവില്ല…ഏവടേം കൊണ്ടൊവണ്ട… ഞാൻ…ഞാൻ നോക്കിക്കൊളാം…. അമ്മ കിടന്നലമുറയിട്ടു.

ഫ്രാൻസിസേ… ഞാൻ… ഞാനെന്നാ പറയാനാടോ??? അച്ഛൻ കരയുന്നത് പോലെയാണ് ചോദിച്ചത്.

പ്രാഞ്ചി ഒന്നും പറഞ്ഞില്ല.

ഉം… ഇവൻ… ഇവൻ ഈ കൊച്ചിന്റെ ദേഹത്ത് തൊട്ടിട്ടുണ്ടെങ്കിൽ… ഒണ്ടെങ്കി… ഇവൻ ഇവനവളെ കെട്ടും…. അച്ഛന്റെ തീരുമാനം വന്നത് പെട്ടന്നായിരുന്നു.

എന്റെ ഉള്ളിലൊരു കിടുക്കമുണ്ടായി. എല്ലാരും കൂടി ചേച്ചിയെ മനപ്പൂർവം മറക്കുന്നു. ഞാൻ ഉമ്മവെച്ചു നശിപ്പിച്ച പെണ്ണിനെ സ്വന്തനിപ്പിക്കാൻ മാത്രമാണ് ശ്രമം. ഞാൻ…ഞാൻ ആദ്യം നശിപ്പിച്ചത്… എന്നെ ഏറ്റവും അർഹിക്കുന്നത് ചേച്ചിക്കാണെന്നു ഞാൻ…ഞാനെങ്ങനെ പറയും???

ശിവേട്ടാ… ഞാനൊരു അവസാന ആശ്രയത്തിനായി ശിവേട്ടനെ നോക്കി.

പക്ഷേ… പക്ഷേ അവിടെയും എന്നെ ചതിച്ചു. ദൈവം പോലും.

ക്ലാസ്സ്… ക്ലാസ്സ് കഴിയട്ടെ…. അതുകഴിഞ്ഞ്… അച്ഛൻ പൂർത്തിയാക്കാതെ ഒന്നു നിർത്തി.

അവള്… അവള് സമ്മതിക്കും…. ഞാൻ പറഞ്ഞോളാം അവളോട്… പറഞ്ഞതും അച്ഛൻ തിരിഞ്ഞു നടന്നതും ഒന്നിച്ചായിരുന്നു. കണ്ണു നിറഞ്ഞത് ആരും കാണാതിരിക്കാനായിരിക്കാം. പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മമാരും അകത്തേക്കോടി.

ഒരു പരാജിതനായി ഞാൻ മുറ്റത്ത് നിന്നു. ആരുമില്ല എനിക്കായി സംസാരിക്കാൻ. ചേച്ചിക്കായി സംസാരിക്കാൻ….
ചേച്ചിയെ കാണാൻ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഞാൻ വീട്ടിലേക്ക് പോന്നത്. മുറിയിൽ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ. ആത്മഹത്യ ചെയ്യാനാണ് തോന്നിയത്. എല്ലാരേയും ചതിച്ചവൻ…. രണ്ടു പെണ്ണുങ്ങളുടെ ജീവിതം നശിപ്പിച്ചവൻ… ആരൊക്കെയോ ചുറ്റും കൂടിനിന്ന് എന്നെ വഞ്ചകൻ… വഞ്ചകൻ എന്നു വിളിക്കുന്നത് പോലെ… കണ്ണടച്ചാൽ ചങ്ങലയിൽ കിടക്കുന്ന ചേച്ചി… ഫാനിൽ തൂങ്ങിനിൽക്കുന്ന റോസ്…ഭ്രാന്ത്…. അതേ ഭ്രാന്തിലേക്ക് ഞാൻ കൂപ്പുകുത്തുന്നത് പോലെ… തല പെരുകുന്നു…. വെളിച്ചത്തെ അന്നാദ്യമായി ഞാൻ വെറുത്തു.. കണ്ണാടിയേയും… തലയുടെ പെരുപ്പ് മാറ്റാനായി ഞാൻ തലമുടി വലിച്ചുപറിച്ചു…. ആ ഇരിപ്പിൽ എപ്പോഴൊ ഞാൻ ഉറങ്ങിപ്പോയി…

പിറ്റേന്ന്… പിറ്റേന്ന് ഞാനുണർന്നത് എപ്പോഴാണെന്നു ഞാൻ നോക്കിയില്ല… ആരെയും എനിക്ക് കാണാനുണ്ടായിരുന്നില്ല. ആരും എന്നെത്തിരക്കി വന്നില്ല… വെളിച്ചത്തിലേക്ക് നോക്കാനാവാതെ…., ആരെയും കാണാനാവാതെ…, നേരാംവണ്ണം ഒന്നുറങ്ങാനാവാതെ അന്ന് മുഴുവൻ ഞാനാ മുറിയിൽ കഴിച്ചുകൂട്ടി. ആത്മഹത്യ ചെയ്യാനുള്ള പേടികൊണ്ടാവണം ഞാനതിന് മുതിരാതിരുന്നത്. ഒരുതരത്തിൽ മരണത്തിന് പോലും എന്നെ വേണ്ടാത്തത് പോലെ….

പകൽ മുഴുവൻ പഞ്ഞം കിടന്നത് കൊണ്ടാവും എപ്പഴോ ഞാനുറങ്ങി. പിറ്റേന്ന്… അന്നൊരു ഒന്നൊന്നൊര ദിവസമായിരുന്നു. ജീവിതത്തിൽ ഞാൻ വീണ്ടും തോറ്റ ദിവസം…!!!

രാവിലെ ആരോ വാതിലിൽ മുട്ടുന്നത് കെട്ടാണ് ഞാനുണർന്നത്. മുട്ടുകയായിരുന്നില്ല. തല്ലിപ്പൊളിക്കുന്ന പോലെ ആഞ്ഞടിക്കുകയായിരുന്നു.

ഒരുവേള വാതിൽ തുറക്കണോ എന്നു ഞാൻ സംശയിച്ചു. ആരേയും കാണാനില്ല…

എങ്കിലും ബഹളം അസാധ്യമായപ്പോൾ ഞാൻ വാതിൽ തുറന്നു. ശിവേട്ടൻ…!!! ഞാൻ ഒന്നും ചോദിച്ചില്ല… ചത്തൊന്നറിയാൻ വന്നേക്കുന്നു… ഞാൻ തിരിഞ്ഞു ബെഡിലേക്ക് നടന്നു.
ജോക്കുട്ടാ….

ഞാനത് ശ്രെദ്ധിച്ചില്ല… എന്തിന് ശ്രെദ്ധിക്കണം???

ജോക്കുട്ടാ… ടാ… ശിവേട്ടന്റെ വിളിയിൽ പഴയ ആ ഇഷ്ടം ഉള്ളപോലെ.

എന്നിട്ടും ഞാൻ നോക്കിയില്ല.

ടാ… ടാ…. ഇങ്ങോട്ട് നോക്ക്…. ടാ അച്ഛൻ സമ്മതിച്ചു….

ഞാൻ ഞെട്ടലോടെ ശിവവട്ടനെ നോക്കി.

അതേടാ… സമ്മതിച്ചു….

തികച്ചും അവിശ്വസനീയമായ ആ വാക്കുകൾ ഞാൻ വിശ്വസിച്ചില്ലന്നല്ല…. എനിക്ക് അത് സത്യമായി തോന്നിയില്ല എന്നതാണ് സത്യം….

സത്യവാടാ… നിങ്ങളെ പിരിക്കാൻ പറ്റുവോടാ ഞങ്ങക്ക്???

ഞാൻ അവിശ്വസനീയതയോടെ ശിവേട്ടനെ നോക്കി.

അപ്പൊ റോസോ??? ഞാൻ ചോദിച്ചുപോയി.

അവള്… അവൾക്ക് പറ്റുവോടാ നിന്നെയിങ്ങനെ കാണാൻ??? ചേച്ചിയുടെ ആ അവസ്ഥ കണ്ട അവള് ആ ചേച്ചിയെ ഒഴിവാക്കി നിന്റെ ജീവിതത്തിലോട്ടു വരുവെന്നു തോന്നുന്നുണ്ടോടാ നിനക്ക്???

എനിക്കൊരു മറുപടി പറയാനുണ്ടായിരുന്നില്ല.

വന്നേ…. നിന്റെ പെണ്ണവടെ കയറു പൊട്ടിക്കുവാ…. ശിവേട്ടന്റെ മുഖത്തൊരു വാത്സല്യ ഭാവമാണ്. ഒരു നിമിഷം ഞാനെല്ലാം മറന്നു. ശിവേട്ടന്റെ കവിലൊരു ഉമ്മ കൊടുത്താണ് ഞാനാ സന്തോഷം പ്രകടിപ്പിച്ചത്. കൊടുത്തു കഴിഞ്ഞാണ് അബദ്ധമായെന്നു മനസ്സിലായത്.

ഛീ… വൃത്തികേട്ടവനെ… കവിളിൽ തിരുമ്മിക്കൊണ്ടു ശിവേട്ടൻ ചാടിയെണീറ്റു.
എന്നാലെന്റെ ചമ്മല് കണ്ടതും അതൊരു പൊട്ടിച്ചിരിയായി മാറി.

ഇത്രയൊക്കെ ആയിട്ടും നീ പഠിച്ചില്ലേ??? ഒരുമ്മ ഉണ്ടാക്കിയ ബഹളം അറിയാവല്ലോ അല്ലെ???

ഞാനൊന്നും മിണ്ടിയില്ല.

ടാ ഞാനൊരു കാര്യം ചോദിക്കട്ടെ????

ഉം…??? ഞാൻ എന്താണെന്ന അർഥത്തിൽ ശിവേട്ടന്റെ മുഖത്തുനോക്കി.

ടാ അവൾക്കെന്നാടാ പറ്റിയെ??? നിനക്ക്… നിനക്കെ അതറിയാൻ പറ്റൂ… പറ…

ചോദ്യം മനസ്സിലായെങ്കിലും പെട്ടന്നൊരു ഉത്തരം എനിക്ക് കിട്ടിയില്ല. എന്ത് പറയും???

എനിക്കറിയില്ല ശിവേട്ടാ… സത്യായിട്ടും എനിക്കറിയില്ല… ഒരാഴ്ചയായി ചേച്ചിയിങ്ങനെ…. മനസ്സിൽ ഒരായിരം ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ നട്ടാൽ പൊട്ടാത്ത നുണയൊരെണ്ണം കാച്ചി.

ഉം… ശിവേട്ടൻ ഒന്നമർത്തി മൂളി.

ആ നീ വാ… ശിവേട്ടൻ പുറത്തേക്കിറങ്ങി. ഞാൻ കേട്ടത് വിശ്വാസമാകാതെ ആ ബെഡിലേക്ക് തന്നെയിരുന്നു.

ടാ അവള് വിളിച്ചോ നിന്നെ??? ആ കൊച്??? ശിവേട്ടൻ പെട്ടന്നൊർത്തത് പോലെ തിരിച്ചു വന്നു ചോദിച്ചു.

ഇല്ല….

ഉം… ദീർഘമായ ഒരു നിശ്വാസത്തോടെ ശിവേട്ടൻ പിന്തിരിഞ്ഞു നടന്നു.
പെട്ടെന്ന് റോസിനെക്കുറിച്ചു കേട്ടപ്പോൾ എവിടെയോ ഒരു പിടച്ചിൽ…. ഒന്നു വിളിക്കണമെന്ന് തോന്നി… പിന്നത് വേണ്ടാന്നും… എങ്ങനെ സംസാരിക്കുമെന്നറിയാത്ത ഒരവസ്ഥ…..

വിളി തൽക്കാലം വേണ്ടാന്നു വെച്ചു ഞാനൊന്നു കുളിച്ചു. ഉള്ളിലെ വിഷമങ്ങളും ചെയ്ത പാപങ്ങളുമെല്ലാം ആ കുളിയോടെ ആ തണുത്ത വെള്ളത്തിൽ ഒഴുകിയൊഴുകി പോയപോലെ. ഡ്രെസ്സുമിട്ടു ഇറങ്ങിയപ്പോൾ വീണ്ടുമൊരു സങ്കോചം. എന്തോ ഒരു മടിപോലെ.

കട്ടിലിൽ തന്നെയിരുന്നു. അന്നത്തെ സംഭവങ്ങൾ മനസ്സിലിട്ടു ഒന്നോടിച്ചു നോക്കി. റ്റ്ശ്രീയുടെ വാക്കുകളോർത്തപ്പോൾ ഉള്ളിലൊരു കിടുക്കം… റോസ്‌നേക്കുറിച്ചോർക്കുമ്പോൾ ഒരു നീറ്റൽ. അവളെ വഞ്ചിക്കുകയായിരുന്നുവെന്നു മനസാക്ഷി വീണ്ടും വീണ്ടും കുറ്റപ്പെടുത്തുന്ന പോലെ. കണ്ണടച്ചിരുന്ന് മനസ്സിൽ ഒരായിരം മാപ്പ് പറഞ്ഞത്‌ അറിഞ്ഞത് പോലെ അല്ലെങ്കിൽ അവളുടെ സാന്ത്വനം പോലെ രണ്ടുതുള്ളി കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി.

ആഹാ പുതുമണവാളൻ ഒറ്റക്കിരുന്നു കാറുവാണോ??? പെട്ടന്നൊരു സ്ത്രീസ്വരം കാതിൽ മുഴങ്ങിയപ്പോൾ ഞെട്ടിയാണ് കണ്ണു തുറന്നത്.

മുന്നിൽ റോസ്… ആ പഴയ കുസൃതിചിരിയോടെ…!!!

എന്താ മാഷേ… ഞാനൊഴിഞ്ഞു പോയിട്ടും ഒരു സെന്റി??? ചിരിയോടെയാണ് ചോദിച്ചതെങ്കിലും ആ മുഖത്ത് വിരിയുന്ന കരച്ചിൽ ഞാനറിഞ്ഞു.

ഞാനൊന്നും മിണ്ടിയില്ല.

വിട്ട് തന്നെക്കുവാ ഞാൻ… എനിക്ക് തട്ടിപ്പറിക്കാൻ….

ഞാൻ ആ വാക്കുകളുടെ പൊരുളറിയാതെ ആ മുഖത്തേക്ക് നോക്കി.

നോക്കണ്ട. ഉള്ളതാ പറഞ്ഞേ… വിട്ട് കൊടുക്കുവാ ഞാൻ. ആ അസുഖം മാറുന്ന വരെ…. അതുകഴിഞ്ഞ് എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്… എനിക്ക് വേണം എന്റെ ചെക്കനെ…. പറഞ്ഞതും അവൾ കരഞ്ഞുപോയി.
എനിക്കാകെ അടി കിട്ടിയത് പോലെ. ആശ്വസിപ്പിക്കാനുള്ള അർഹത പോലുമില്ലാതെ ഞാൻ തരിച്ചുനിന്നു. പെട്ടെന്നുതന്നെ അവൾ കണ്ണുതുടച്ചു. കണ്ണീരിൽ കുതിർന്ന ഒരു കള്ളച്ചിരി ആ മുഖത്തുണ്ടായി.

ദേ… രണ്ടു കൊല്ലം സമയം തരാം ഞാൻ. അതിനു മുന്നേ അസുഖോം മാറ്റി എന്നെ കെട്ടിക്കോണം… അല്ലെങ്കി കാണിച്ചു തരാം ഞാൻ….

ങേ…??? എനിക്കൊന്നും മനസ്സിലായില്ല.

കേന്നല്ല… ഉള്ളതാ പറഞ്ഞേ….

കാര്യം പറയടി കോപ്പേ……. എനിക്ക് കലി വന്നു.

അത്… അത്… അതിന്നലെ….

റോസ് പിന്നെപ്പറഞ്ഞത് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്…!!!

രണ്ടു കൊല്ലത്തേക്ക് ഞാൻ ചേച്ചിയുടെ ഭർത്താവ്…. അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു…. രണ്ടു കൊല്ലത്തിന്റെ ചികിൽസ കഴിഞ്ഞു സുഖമാകുന്ന ചേച്ചിയെ ഒഴിവാക്കി ഞാൻ റോസിനെ കെട്ടുന്നു…. സിംപിൾ….

കേട്ടു കഴിഞ്ഞതും എന്റെ കൈ റോസിന്റെ കവിളത്തൊരു പടക്കം പൊട്ടിച്ചതും ഒന്നിച്ചായിരുന്നു. എന്റെ നിയന്ത്രണം വിട്ടുപോകുന്ന വാർത്തയായിരുന്നുവത്.

നീ എന്നടി മൈരേ കരുതിയെ??? ജോയെപ്പറ്റി??? അറിയാവൊടി മറ്റവളെ നീയിപ്പറഞ്ഞത് എന്താണെന്ന്??? ഞാനെന്നാടി പട്ടിയോ??? അറിയാവോടീ ചേച്ചി… ചേച്ചി ആരാണെന്നു??? എന്റെ… എന്റെ പെണ്ണാ… ഞാൻ ആദ്യവായി തൊട്ട എന്റെ പെണ്ണ്…. അതുകൊണ്ടുണ്ടായതാ ആ സൂക്കേട്… അത് പ്രാന്തൊന്നുവല്ല… സ്നേഹവാ… എന്നോടുള്ള സ്നേഹം… അതിനി മാറാനും പോണില്ല… മാറുകെം വേണ്ട… നാണമുണ്ടോടീ കഴുവേറിടെ മോളെ…ഇമ്മാതിരി ചെറ്റത്തരം പറയാൻ….????
കവിളും പൊത്തിപ്പിടിച്ചു എന്താണ് സംഭവിച്ചത് എന്നറിയാതെ നിന്ന റോസിനെനോക്കി സർവവും മറന്നു ഞാനലറി. ആരു കേട്ടാലും എനിക്കപ്പോൾ കുഴപ്പമില്ലയിരുന്നു. റോസിന്റെ മുഖത്തുണ്ടായ ഞെട്ടൽ വല്ലാത്തതായിരുന്നു.

ജോ… നീ… നീ… റോസ് അവിശ്വസനീയതയോടെ എന്നെ നോക്കി.

അതേടീ… സത്യവാ ഞാനീപറയണേ…. എങ്ങനെ പറയുവടീ ഞാനിത്…??? ആരോട് പറയും ഞാൻ..???

ഞാൻ തലയിൽ കൈവെച്ചു കട്ടിലിലേക്കിരുന്നു. അറിയാതെ കരഞ്ഞു പോയിരുന്നു ഞാൻ. റോസ് കുറച്ചുനേരം അനങ്ങിയില്ല. ഞെട്ടിപ്പോയിരിക്കണം. പിന്നെ എന്റെ അടുത്തു വന്നിരുന്നു. എന്നിട്ട് എന്നെ ആശ്വസിപ്പിക്കാൻ എന്ന മട്ടിൽ എന്റെ തോളിൽ കൈവെച്ചു.

കുറച്ചുസമയം നിശബ്ദമായി ഞാനെന്റെ പാപങ്ങളെ കണ്ണീരായി ഒഴുക്കി. പിന്നെ ഞാൻ എണീറ്റത് ശക്തമായ തീരുമാനങ്ങളോടെയായിരുന്നു.

നീ… നീ… മാറിത്തരണം… മാറിതന്നേ പറ്റൂ… ആദ്യമായി ഞാനവളോട് തുറന്നു പറഞ്ഞു.

ഇല്ല… ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ മറുപടി.

ടീ പ്ലീസ്…. ചേച്ചിയെ പറ്റിക്കാൻ എനിക്ക് പറ്റില്ലടി….. എനിക്ക് പറ്റാത്തത് കൊണ്ടാ….ഞാൻ റോസിനെ നോക്കി തൊഴുതു. റോസ് ഒന്നാലോചിച്ചു. അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ച എന്നോടൊരു മറുചോദ്യമാണ് അവൾ ചോദിച്ചത്.

ഞാൻ…ഞാൻ മാറിത്തന്നാ അവളെ കെട്ടാൻ പറ്റുവെന്നു നിനക്കുറപ്പുണ്ടോ?????
ഏ….??? ചോദ്യത്തിന്റെ അർഥമറിയാതെ ഞാൻ അവളെ നോക്കി.

അല്ല…. ഞാൻ മാറിതന്നാ അവളെ കെട്ടാൻ നിനക്ക് പറ്റ്വോ എന്ന്???? നിന്റെ വീട്ടുകാര് സമ്മതിക്കുവോ എന്ന്???? കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് ആരോടൊക്കെയോ ഉള്ള കലിപ്പ് പോലെ തുടച്ച് റോസ് ആ ചോദിച്ചത് വെല്ലുവിളി പോലെയായിരുന്നു.

ഒരു നിമിഷം ഞാനൊന്ന് പകച്ചു. എന്റെ ഉള്ളിലൊരു പകപ്പ് ഉണ്ടായോ???

സമ്മതിക്കും… നീയൊന്ന് ഒഴിഞ്ഞു തന്നാൽ മതി…. റോസിനെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്നത് മാത്രമായിരുന്നു അത് പറയുമ്പോൾ എന്റെ ഉദ്ദേശം.

ഉം…പിന്നേ…. പുച്ഛം നിറഞ്ഞൊരു ആക്കിയ ചിരി റോസിൽ നിന്നുണ്ടായി.

എന്താടി ഇത്ര…. പറയാൻ വന്ന തെറി പൂർത്തിയാക്കാതെ ഞാൻ ചാടിയെണീറ്റു. ആ പുച്ഛഭാവം എനിക്കൊട്ടും ദഹിച്ചില്ല എന്നത് പ്രത്യേകം പറയണ്ടല്ലോ….???!!!

കിടന്നു ചാടണ്ട…. പെങ്ങളെ കെട്ടിച്ചുതരാൻ വീട്ടുകാരുടെ അഭിമാനം സമ്മതിക്കുവോ എന്നുമാത്രം നോക്കിയാ മതി. സ്വന്തവല്ലേലും നാട്ടുകാരുടെ മൊത്തം മുന്നില് അവള് ചൊന്തം പെങ്ങള് തന്നല്ലോ….????…!!! അതും രണ്ട് തവണ വട്ട് വന്നൊരു പ്രാന്തിയും….!!!

വെല്ലുവിളി പോലെ… അല്ലെങ്കിൽ പുച്ഛിക്കുന്ന പോലെയാണ് റോസത് പറഞ്ഞത്. എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി… രണ്ട് തവണയോ????

ആ ചോദ്യം ചോദിച്ചത് മനസിലാണെങ്കിലും അത് അറിയാതെ എന്റെ വായിൽ നിന്നും പുറത്തു വന്നിരുന്നു എന്നത് ഞാനറിഞ്ഞത് റോസ് മറുപടി പറഞ്ഞപ്പോഴാണ്.
ആഹാ… അപ്പൊ അറിഞ്ഞില്ലാരുന്നോ??? എന്നാ കേട്ടോ… അവൾക്കെ നേരത്തെയും വട്ട് വന്നിട്ടുണ്ട്… നീ തൊട്ടതും പിടിച്ചതുമൊന്നുമല്ല കാരണം…. അവൾക്കെ… അവൾക്ക് മുഴുവട്ടാ…..

റോസ് പരിഹാസവും പുച്ഛവും കലർത്തി പിന്നെപ്പറഞ്ഞതൊന്നും ഞാൻ കേട്ടില്ല…എന്റെ തല കറങ്ങുകയായിരുന്നു…. ലോകം എനിക്ക് മുന്നിൽ കീഴ്മേൽ മറിയുന്നത് പോലെയെനിക്ക് തോന്നി…..

ആ ഞെട്ടലിന്റേയും ഷോക്കിന്റെയും ഇടയിലും റോസ് വെല്ലുവിളിപോലെ പറയുന്നത് ഞാൻ കേട്ടു…..

നീ… എന്റെയാ… എന്റെ… നീ എന്നെയേ കെട്ടൂ… പറയുന്നത് റോസാ… വാശിയുടെ കാര്യത്തിൽ റോസിന്റത്രേം വരില്ല ഒരുത്തിയും…. നീ എന്നെയേ കെട്ടൂ….!!!

ഏവരുടേയും അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ടു ഹൃദയപൂർവ്വം നിങ്ങളുടെ ജോ

0cookie-checkഅടുത്തിടെ വിവാഹിതനായ ഒരാൾ 17

  • അരളിപുണ്ടൻ – Part 8

  • അരളിപുണ്ടൻ – Part 7

  • അരളിപുണ്ടൻ – Part 6