മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 6



“ഇവളാണോ സാന്ദ്രയും രവീണയുമൊക്കെ പൊക്കിപ്പറയുന്ന വിശ്വസുന്ദരി?”

നെവിലിന്‍റ്റെ കണ്ണുകള്‍ അവളെ ഒന്നളന്നു. തന്‍റെ അത്രയും ഉയരമുണ്ടെന്ന് തോന്നുന്നു. പിന്നെ സ്വര്‍ണ്ണ നിറവും. മുടി ബ്ലാക്കാണ്. വെസ്റ്റേണ്‍ വെള്ളക്കാരുടെ ടിപ്പിക്കല്‍ നിറം. ഇവളുടെ അമ്മ മലയാളി ആണെന്ന് ആരാണ് പറഞ്ഞത്? നോട്ടത്തില്‍ ഒരു മലയാളിത്തവുമില്ല. കാണാന്‍ വലിയ തെറ്റില്ല. എന്നുവെച്ച് സൌന്ദര്യറാണിയാണ് എന്നൊക്കെ പറയണമെങ്കില്‍ കണ്ണുപൊട്ടനായിരിക്കണം!

അവന്‍ ചുറ്റുമിരിക്കുന്നവരെ നോക്കി. അവരൊക്കെ ഏതോ അദ്ഭുത വസ്തുവിനെക്കാണുന്നത് പോലെയാണ് ഹെലനെ നോക്കുന്നത്. ഇവന്മാരിത് എന്ത് കണ്ടിട്ടാണ് ഇങ്ങനെ വാ പൊളിച്ച് കണ്ണു മിഴിച്ച് നോക്കുന്നത്!

അവന്‍ തൊട്ടടുത്ത് ഇരിക്കുന്ന കാതറിനെ നോക്കി. മമ്മയും അവളുടെ സൌന്ദര്യത്തില്‍ സ്വയം മറന്ന് പുഞ്ചിരിയോടെയാണ് നോക്കുന്നത്. ശെടാ! ഇനി തന്‍റെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ? താന്‍ നോക്കിയിട്ട് ഒരു പ്രത്യേകതയും കാണുന്നില്ലങ്കില്‍ തീര്‍ച്ചയായും തന്‍റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്.

പെട്ടെന്ന് ക്വയര്‍ പ്രവേശന ഗീതം പാടാന്‍ തുടങ്ങി. പാട്ട് തുടങ്ങിയപ്പോള്‍ അവന്‍റെ കണ്ണുകള്‍ വീണ്ടും ഗായകരില്‍ പതിഞ്ഞു. ക്വയറിലെ മുഴുവന്‍ ആളുകളും ഒരുമിച്ചാണ് പാടുന്നത്. ആരും സോളോ പാടുന്നില്ല.

പിയാനോയില്‍ സ്കൂളിലെ ഫ്രെഡിയാണ്. ആഫ്രോ- അമേരിക്കന്‍.

“എന്തൊരു ബോറന്‍ പാട്ടാണ്! ഇതിലൊക്കെ എന്ത് ആത്മീയതയുണ്ടെന്നാണ് ആളുകള്‍ പറയുന്നത്?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അവന്‍ ദേഷ്യത്തോടെ മുഖം മാറ്റി. പിന്നെ വീണ്ടും കാതറിനെ നോക്കി. അവളാകട്ടെ, കണ്ണുകള്‍ അടച്ച്, കൈകള്‍ കൂപ്പി ധ്യാനവിലീനിതയായി…

ക്വയറിലെ സംഘാംങ്ങള്‍ പല്ലവി പാടിക്കഴിഞ്ഞു. അപ്പോള്‍ പശ്ചാത്തല സംഗീതം തുടങ്ങി. അതിനു ശേഷം ചരണം പാടിയത് ഒരു ഗായികകയാണ്. തലകുനിച്ചിരിക്കയായിരുന്ന നെവില്‍ അത് കേട്ട് പെട്ടെന്ന് മുഖമുയര്‍ത്തി നോക്കി.

ഹെലന്‍ പാടുന്നത് അവന്‍ കണ്ടു.

“വിര്‍ജിന്‍ മേരീടെ പാട്ട് കൊള്ളാം…”

അവന്‍ പിറുപിറുത്തു.

“ജീസസ്! ടെയ്‌ലര്‍ സ്വിഫ്റ്റ് പാടുന്നത് പോലെ….”

പിമ്പില്‍ നിന്ന് ആരൊ പറയുന്നത് നെവില്‍ കേട്ടു.

“നോ, അതിനെക്കാള്‍ ബേസ് വോയ്സ് ഉണ്ട് ഹെലന്..ഷക്കീര പാടുന്നത് പോലെ…”

മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

കാതറിന്‍റ്റെ മുഖത്ത് നിന്നും അവന്‍ നോട്ടം മാറ്റി ക്വയറിനെ നോക്കി.

ആ നിമിഷം അവളുടെ നോട്ടം തന്നില്‍ പതിഞ്ഞത് നെവില്‍ കണ്ടു. പിശാച്, എന്ത് കാണാനാ എന്‍റെ മുഖത്തേക്ക് നോക്കുന്നത്? അപ്പുറത്തെ സൈഡിലേക്ക് നോക്കിയപ്പോള്‍ നെവില്‍ ആദ്യമൊന്ന് വിരണ്ടു. ഹെലന്‍ തന്നെ നോക്കുന്നത് നോക്കിയിരിക്കുകയാണ് സാന്ദ്ര!

“എന്നാടി?”

അവന്‍ കൈകള്‍ പൊക്കി ആംഗ്യം കാണിച്ചു ചോദിച്ചു.

“എല്ലാം മനസിലായി..” എന്ന അര്‍ത്ഥത്തില്‍ സാന്ദ്ര അര്‍ത്ഥഗര്‍ഭമായ രീതിയില്‍ പുഞ്ചിരിക്കുന്നത് നെവില്‍ കണ്ടു.

“ആ കൊച്ച് ശരിക്കും മാലാഖ വല്ലതുമാണോ?”

പിമ്പില്‍ നിന്നും ഒരു സ്ത്രീ സ്വരം അവന്‍ കേട്ടു.

“ഒരു പെണ്ണിന് ഇതുപോലെയൊക്കെ സുന്ദരിയാകാന്‍ പറ്റുമോ?”

“ഹെലന്‍റ്റെ മമ്മിയും ഇതുപോലെയാരുന്നു..അതി സുന്ദരി…മമ്മീടെ മോളാ ഹെലന്‍…”

മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

നെവില്‍ അത് കേട്ട് പുച്ഛത്തോടെ പുഞ്ചിരിച്ചു. മാലാഖ പോലും! എന്നുവെച്ചാ പറഞ്ഞവള്‍മ്മാരോക്കെ എന്നും മോണ്‍ട്രിയോള്‍ തെരുവുകളില്‍ മാലാഖമാരോക്കെ കണ്ടോണ്ടിരിക്കുന്നവരല്ലേ! പോയി ചത്തൂടെ!

ഒന്നര മണിക്കൂറെങ്കിലും നീണ്ട സര്‍വ്വീസിന് ശേഷം നെവില്‍ കാതറിനോടൊപ്പം പള്ളിക്ക് പുറത്തേക്ക് നടന്നു.

വിശാലമായ കോമ്പൌണ്ടിന്‍റെ അതിരില്‍ ദീര്‍ഘരൂപികളായ മേപ്പിള്‍ മരങ്ങള്‍ ഇടതൂര്‍ന്ന ചുവന്ന ഇലകളെയും പൂക്കളെയും ചൂടി നിന്നു. മരങ്ങള്‍ക്കിടയിലൂടെ നോത്രേ ഡാം അയലന്‍ഡ് ലേക്ക്….അതിനുമപ്പുറത്ത് ആകാശത്തെ കീഴടക്കി ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതം.

കോമ്പൌണ്ട് നിറയെ ഇപ്പോള്‍ ആളുകളാണ്. മേപ്പിള്‍ മരങ്ങള്‍ക്ക് കീഴെ നിന്നും തങ്ങളുടെ വാഹനങ്ങളില്‍ ചാരി നിന്നും വര്‍ത്തമാനം പറയുകയാണ്‌. ഞായറാഴ്ച്ച ചര്‍ച്ച് സര്‍വ്വീസിന് ശേഷം അത് പതിവുള്ളതാണ്.

“എങ്ങനെയുണ്ടായിരുന്നു മോനെ സര്‍വ്വീസ്?”

കാറിന് നേരെ നടക്കുമ്പോള്‍ മമ്മ ചോദിക്കുന്നത് നെവില്‍ കേട്ടു.

“ഒന്നിനും കൊള്ളില്ല” എന്ന് പറയാന്‍ വന്നതാണ് നെവില്‍. പക്ഷെ കാതറിന്‍റെ മുഖത്തെ സന്തോഷവും പ്രകാശവും കണ്ടപ്പോള്‍ അവനങ്ങനെ പറയാന്‍ തോന്നിയില്ല.

“ഗുഡ്, മമ്മാ….ഐ ലൈക് ഇറ്റ്‌…”

“എന്തേലും ഫീല്‍ ഉണ്ടായോ?”

ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന്‍റെ അപ്പുറത്ത് നിന്നും പറന്നടുക്കുന്ന ഫ്ലെമിങ്ഗോ പക്ഷികളെ നോക്കി അവള്‍ മകനോട്‌ ചോദിച്ചു.

“ഫീലോ? എന്ത് ഫീല്‍?”

“ഫീലിംഗ്…ഒരു ഡിവൈന്‍ ഫീലിംഗ്…ഫീലിംഗ് ഓഫ് ബീയിംഗ് ബ്ലെസ്സ്ഡ്…”

“അതിപ്പോ….”

അവന്‍റെ കണ്ണുകളും ഒരു നിമിഷം പൊങ്ങിപ്പറക്കുന്ന ഫ്ലെമിങ്ഗോകളില്‍ പതിഞ്ഞു.

“ആ ഫീലിംഗ് ഒക്കെ എനിക്ക് മമ്മാ തരുന്നുണ്ടല്ലോ…”

പിമ്പില്‍ നിന്ന് കാതറിനെ പുണര്‍ന്നുകൊണ്ട് നെവില്‍ പറഞ്ഞു.

“മമ്മാ ഉള്ളപ്പോള്‍ എനിക്കെപ്പഴാ ആ ഡിവൈന്‍ ഫീല്‍ ഇല്ലാത്തത്? ഞാനെപ്പഴാ ബ്ലെസ്സ്ഡ് അല്ലാത്തത്?”

കാതറിന്‍റെ ഉള്ള് ഒരു നിമിഷം ഒന്ന് പിടഞ്ഞു. വികാരത്തള്ളിച്ചയില്‍ അവള്‍ക്കും അവനെ അമര്‍ത്തി കെട്ടിപ്പിടിക്കണം എന്ന് തോന്നി.

“മോനെ, വിട്…”

തന്‍റെ ദേഹത്ത് നിന്നും നെവിലിന്‍റെ കൈകള്‍ വിടുവിച്ചുകൊണ്ട് കാതറിന്‍ പറഞ്ഞു.

“ആള്‍ക്കാര് നോക്കുന്നെടാ പൊട്ടാ…അവരൊക്കെ കരുതും, വളന്നു പോയെങ്കിലും ഇപ്പഴും നീ കുഞ്ഞ്കളിക്കുവാ എന്ന്…”

പ്രധാന പാതയോട് ചേര്‍ന്ന് നിന്നിരുന്ന മേപ്പിള്‍ മരത്തിന്‍റെ ചുവട്ടില്‍ നിന്ന് ജസ്റ്റിന്‍ റെയ്ഗന്‍ തന്നെ കൈ വീശി കാണിക്കുന്നത് കാതറിന്‍ കണ്ടു.

“മമ്മാ പൊയ്ക്കോ,”

ചര്‍ച്ചിന്‍റ്റെ ഗാര്‍ഡന്‍റെ സമീപം തന്‍റെ കൂട്ടുകാര്‍ നില്‍ക്കുന്നത് കണ്ടിട്ട് നെവില്‍ കാതറിനോട്‌ പറഞ്ഞു.

“ഞാന്‍ ഫ്രണ്ട്സിനെ ഒന്ന് കണ്ടിട്ട് വന്നേക്കാം…”

“ലേറ്റാകരുത്…”

അവനെ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് കാതറിന്‍ പറഞ്ഞു.

അവരും അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.

“ഇല്ല മമ്മാ…”

നെവില്‍ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.

“ചര്‍ച്ചില്‍ അറ്റന്‍ഡ് ചെയ്യുക എന്ന പണീഷ്മെന്‍റ് ഒന്നും ആരുടേയും തീരാറായില്ലേ?”

അവരുടെ സമീപമെത്തി പരിഹാസച്ചുവ കലര്‍ന്ന സ്വരത്തില്‍ നെവില്‍ ചോദിച്ചു.
“തീര്‍ന്നില്ലന്നു മാത്രമല്ല, ഗ്രൂപ്പില്‍ പുതിയ ഒരുത്തന്‍ ചേരുകയും ചെയ്തു…”

അതേ സ്വരത്തില്‍ ഫിലിപ്പ് തിരിച്ചടിച്ചു.

“എനിക്ക് ആരും പണീഷ്മെന്‍റ് തന്നിട്ടൊന്നുമല്ല ഞാന്‍ പള്ളിയില്‍ വരുന്നത്!”

എറിക് പറഞ്ഞു.

“ഇത്രയും പേരൊക്കെ ഇപ്പഴും പള്ളിയില്‍ വരുന്നുണ്ടോ?”

കോമ്പൌണ്ടില്‍ പലയിടത്തു നിന്നും സംസാരിക്കുന്നവരെ നോക്കി നെവില്‍ ചോദിച്ചു.

“അങ്ങനെയെങ്കില്‍ സയന്‍സിനൊന്നും ഒരു ഭാവിയുമില്ല എന്നര്‍ത്ഥം!”

“നീയാദ്യം പള്ളിയില്‍ വരുന്നത് കൊണ്ട് തോന്നുന്നതാ നെവില്‍!”

ഫിലിപ്പ് പറഞ്ഞു.

“പണിഷ്മെന്‍റ് ഉള്ളത് കൊണ്ടല്ലേ നീ വരുന്നേ? അല്ലേല്‍ ഈ ജന്മം പള്ളീല്‍ വരുമോ നീ എന്‍റെ ഫിലിപ്പെ?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“വിര്‍ജിന്‍ മേരീനെ കണ്ണ്‍ പറിക്കാതെ നോക്കുന്നത് കണ്ടല്ലോ!”

സാന്ദ്ര നെറ്റി ചുളിച്ച് അവനോട് ചോദിച്ചു.

“ബെസ്റ്റ്!”

നെവില്‍ പുച്ഛത്തോടെ ചിരിച്ചു.

“ഇതാണോ വിശ്വസുന്ദരിയാണ്, ലോക സുന്ദരിയാണ് എന്നൊക്കെ നീ പൊക്കിപ്പറഞ്ഞ ആ സാധനം?”

“എന്താ നിനക്ക് പിടിച്ചില്ലേ?”

ചോദിച്ചത് ഫിലിപ്പാണ്.

“നെവിലിന് പിടിക്കണമെങ്കില്‍ അവളിച്ചിരേം കൂടി മൂക്കണം ഫിലിപ്പെ!”

“നീ ഒന്ന് പോ നെവിലെ, ജാഡ കാണിക്കാതെ!”

സാന്ദ്ര ദേഷ്യപ്പെട്ട് അവനെ നോക്കി.

“അവള് സുന്ദരിയല്ലന്ന് നീ കാര്യമായി പറഞ്ഞതാണോ അതോ ഞങ്ങളെ ആക്കുവാണോ?”

“എന്‍റെ ദൈവമേ!”

നെവില്‍ തലയില്‍ കൈ വെച്ചു.

“ഞാന്‍ നോക്കിയിട്ട് അവള് ഒരു ആവറേജിനപ്പുറം ഒന്നുമില്ല എന്‍റെ സാന്ദ്രെ!”

“എന്നാ നീ എത്രയും പെട്ടെന്ന് നല്ല ഒരു കണ്ണു ഡോക്റ്ററെ കാണ്…അല്ലേല്‍ ഒടനെ തന്നെ ഒന്നും കാണാന്‍ പറ്റാതെ വരും…”

നെവില്‍ അവളെ ക്രുദ്ധനായി നോക്കി.

“നിന്‍റെയൊക്കെ സൌന്ദര്യ സങ്കല്‍പ്പത്തില്‍ അവളാണ് ലോക സുന്ദരിയെങ്കില്‍ കണ്ണുപൊട്ടനായി ജീവിക്കാനാണ് എനിക്കിഷ്ടം…”

“ഡയലോഗ് കലക്കി, എന്തൊക്കെപ്പറഞ്ഞാലും…”

ഫിലിപ്പ് അഭിനന്ദിക്കുന്ന സ്വരത്തില്‍ അവനെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

************************************************

പിറ്റേ ദിവസം, പ്രഭാതം, സെയിന്‍റ് ലോറന്‍സ് സ്കൂള്‍…

നൂറിലേറെ ഹെക്റ്റര്‍ വിസ്തീര്‍ണ്ണമുള്ള ക്യാമ്പസ്സില്‍, അക്കാദമിക്- അഡ്മിനിസ്ട്രെറ്റീവ് ബ്ലോക്കുകളൊക്കെ നിയോക്ലാസ്സിക്കല്‍, വിക്റ്റോറിയന്‍, പോസ്റ്റ് മോഡേന്‍ ശൈലിയിലായിരുന്നു.

മേപ്പിള്‍ മരങ്ങള്‍ ചുവപ്പണിയിച്ച വിശാലമായ കാമ്പസ്സിന്‍റെ പലയിടങ്ങളില്‍, ഒതുക്കുകളില്‍, നവതാരുണ്യം വഴിഞ്ഞൊഴുകുന്ന, സൌന്ദര്യത്തിന്‍റെയും പ്രസരിപ്പിന്‍റെയും കടും നിറങ്ങളില്‍ കുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും….

പെണ്‍കുട്ടികളില്‍ ചിലര്‍ ചിയര്‍ലീഡേഴ്സ് പ്രാക്റ്റീസ് നടത്തുന്നു. മെത്തപോലെ പതുപതുത്ത പുല്‍ഗ്രൗണ്ടിലിരിക്കുന്ന ചില പെണ്‍കുട്ടികള്‍ സമീപത്ത് കൂടി കടന്ന് പോകുന്ന ആണ്‍കുട്ടികളെ നോക്കി കമന്‍റ്റ് ചെയ്യുന്നു.

വിക്റ്റോറിയന്‍ വാസ്തുവിദ്യയില്‍ പണികഴിപ്പിച്ച ഭീമാകാരമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്ത് നിന്നിരുന്ന ടോമി ഡഗ്ലസ്സിന്‍റ്റെ സ്റ്റാച്യുവിന്‍റെ സമീപം ലവ് സീറ്റുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമിരുന്ന് സംഗീത ഉപകരണങ്ങളോടെ പാട്ട് പാടുന്നു…

പതിവ് പോലെ നെവിലും സംഘവും അവരുടെ സ്ഥിരം ഇടമായ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വിങ്ങിനടുത്ത്, സയന്‍സ് ബ്ലോക്കിലേക്ക് വന്ന് ചേരുന്ന പ്രധാന കവാടത്തിനരികില്‍, പൂത്തുലഞ്ഞ മേപ്പിള്‍ മരത്തിന് കീഴെ നിന്നിരുന്നു.

“കാലിന്‍റെ വേദന കുറഞ്ഞില്ലേ ഇതുവരേം നെവില്‍?” സാന്ദ്ര ജീന്‍സിന് പുറത്ത് കൂടി അവന്‍റെ കുട്ടില്‍ തലോടിക്കൊണ്ട് ചോദിച്ചു.

“ഇല്ലെടീ…”

അവളുടെ കൈ പിടിച്ചു മാറ്റിക്കൊണ്ട് അവന്‍ പറഞ്ഞു.

“കറക്റ്റ് വേദനയുള്ള സ്ഥലത്താ പിശാചേ പിടിച്ചു നീ ഞെക്കിയത്…!”

“ഒഹ്, സോറി…”

രവീണ ബാഗില്‍ നിന്ന് ചെറിയ, വൃത്താകാരത്തിലുള്ള ഒരു കണ്ണാടിയെടുത്ത് മുഖം മിനുക്കാന്‍ തുടങ്ങി.

“പണിഷ്മെന്റ് എത്ര മാസത്തേക്കാ നെവിലെ?”

എറിക് ചോദിച്ചു.

“എടാ അത് ക്ലീനിംഗ് ഒക്കെ ഒരു മാസം മതി…”

അനിഷ്ടം നിറഞ്ഞ മുഖത്തോടെ നെവില്‍ പറഞ്ഞു.

“പക്ഷെ കച്ചറ അതല്ല…ഒടുക്കത്തെ ഈ പള്ളീല്‍ പോക്കും പിന്നെയാ മൈര് നാടകാഭിനയവുമാ…അതാ താങ്ങാന്‍ പറ്റാത്തെ..”

“പള്ളീല്‍ പോയാ എന്നാ? നീ ആദ്യവായി വിര്‍ജിന്‍ മേരിയെ കണ്ടില്ലേ?”

ജഗദീഷ് ചിരിച്ചുകൊണ്ട് അര്‍ത്ഥഗര്‍ഭമായി നെവിലിനെ നോക്കി.

“ജഗ്ഗൂ, നീയെന്‍റെ കൈപ്പാടിന് അകലെ നിന്നത് കൊണ്ട് നീ രക്ഷപ്പെട്ടു…”

അവന്‍റെ നേരെ കൈ ഉയര്‍ത്തിക്കൊണ്ട് നെവില്‍ പറഞ്ഞു.

“എന്‍റെ മമ്മയടക്കം എന്തോ വലിയ സംഭവം പോലെ കാണുന്ന പെണ്ണല്ലേ, എന്നാ ഒന്ന് കണ്ടേക്കാം എന്ന് നോക്കിയപ്പം ആണ്ടെ ഒരു ബിലോ ആവറേജ് പെണ്ണ്…നീ ഒക്കെ എന്നാ കണ്ടിട്ടാടാ അവളെ ഇങ്ങനെ പൊക്കിപ്പറയുന്നെ?”

“പിന്നേം തൊടങ്ങി, ജാഡ!”

ഫിലിപ്പ് പുച്ഛത്തോടെ പറഞ്ഞു.

“എടാ അവളത്രേം കേമിയാണേല്‍ നീ എന്നാ ഒണ്ടാക്കാനാ രവീടെ പൊറകെ നടക്കുന്നെ? നെനക്ക് വിര്‍ജിന്‍ മേരിയെ അങ്ങ് വളച്ചു ലൈനടിച്ചാ പോരാരുന്നോ?”

ദേഷ്യം കലര്‍ന്ന സ്വരത്തില്‍ നെവില്‍ ചോദിച്ചു.

പെട്ടെന്നവന്‍ രവീണയുടെ നേരെ കുറ്റബോധത്തോടെ നോക്കി.

“രവീ, എന്നുവെച്ചാ നീ മോശം ആണെന്നല്ല ഞാന്‍ പറഞ്ഞത്…”

സ്വരം ആവുന്നത്ര സൌമ്യമാക്കി നെവില്‍ അവളെ നോക്കി പറഞ്ഞു.

“രണ്ടും കൂടി ഒരുമിച്ചു പറയണ്ട!”

രവീണ ചൊടിച്ചു.

“നോക്ക്..നോക്ക്…”

അപ്പോള്‍ എറിക് അടക്കിയ സ്വരത്തില്‍ പറഞ്ഞു. അവന്‍ നോക്കിയിടത്തേക്ക് കൂട്ടുകാര്‍ കണ്ണുകളയച്ചു.

ബാലെ വിങ്ങില്‍ നിന്ന് ഇറങ്ങി കൈകള്‍ നിറയെ ചില സ്റ്റേജ് കോസ്റ്റ്യൂംസുമായി അവരിരിക്കുന്നിടത്തേക്ക് വരികയാണ് ഹെലന്‍. മുട്ടില്‍ നിന്നും വളരെ താഴെയെത്തുന്ന ക്രീം കളര്‍ സ്കര്‍ട്ടും ഇളം പച്ച നിറമുള്ള ടോപ്പും ആയിരുന്നു അവളുടെ വേഷം. ടോപ്പിന് മേലെ ഒരു പിങ്ക് സ്വെറ്റര്‍ അവള്‍ ധരിച്ചിരുന്നു.

ചുറ്റുവട്ടത്ത് നിന്നവര്‍ അവളെ പുഞ്ചിരിയോടെ നോക്കുന്നത് അവര്‍ കണ്ടു.

ചിലര്‍ മിക്കവാറും എല്ലാവരും അവളെ കൈ വീശിക്കാണിച്ചു. അവള്‍ പുഞ്ചിരിയോടെ തിരിച്ചും.

“എന്‍റെ പൊന്നേ…!”

അടക്കിയ സ്വരത്തില്‍ ജഗദീഷ് പറഞ്ഞു.

“ഇവളെ എന്നാകൊണ്ടാ പടച്ച തമ്പുരാന്‍ ഒണ്ടാക്കിയെ! എന്നാ ഒരു ബ്യൂട്ടിയാടാ, ഉവ്വേ!”

“മൈരാ…”

ഹെലനെ ഒന്ന് പാളിനോക്കിയതിനു ശേഷം നെവില്‍ പറഞ്ഞു.

“അവളെപ്പറ്റി പറഞ്ഞ് നാവെടുത്തില്ല, അതിനു മുമ്പ് തന്നെ പ്രത്യക്ഷപ്പെട്ടല്ലോ…”

സാന്ദ്ര പറഞ്ഞു.

“ഇവള്‍ക്ക് ഈ ഒരു സ്വറ്റര്‍ മാത്രമേയുള്ളോ?”

എറിക് അവജ്ഞയോടെ ചോദിച്ചു.

“എന്നും ഇങ്ങനെ ഒന്ന് മാത്രം ഇടാന്‍?”

“ഷോയാ എറിക്കെ!”

അതേ അവജ്ഞ തുളുമ്പുന്ന സ്വരത്തില്‍ രവീണ പറഞ്ഞു.
“സിമ്പിള്‍ ആണ് എന്ന് കാണിക്കാന്‍!”

അപ്പോഴേക്കും ഹെലന്‍ അവരുടെ അടുത്ത് എത്തി.

“ഹായ്…”

എറിക് അവളുടെ നേരെ കൈ ഉയര്‍ത്തി.

ഹെലന്‍ അവനെ നോക്കി പുഞ്ചിരിച്ചു.

“എന്‍റെ അമ്മെ!”

ഫിലിപ്പ് അടക്കിയ സ്വരത്തില്‍ മന്ത്രിച്ചു.

“എന്നാ ഒരു സ്മൈലാടാ…ഇന്ന് നൈറ്റില്‍ പിടിച്ചു വിട്ട് തെറുപ്പിക്കാന്‍ ഈ ഒരു സ്മൈല്‍ മാത്രം മതി…”

അത് കേട്ട് സാന്ദ്ര അവനെ പിച്ചി.

“ഹായ്, ഹെലന്‍, നൈസ് സ്വെറ്റര്‍…”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
രവീണ ഹെലനോട്‌ പറഞ്ഞു.

“താങ്ക്യൂ…”

ഹെലന്‍ അവളെ നോക്കി പറഞ്ഞു.

അത് കേട്ട് ജഗദീഷ് രവീണയുടെ പിമ്പില്‍ മറഞ്ഞു. എന്നിട്ട് അടക്കാന്‍ പറ്റാതെ, ഹെലന്‍ കാണാതെ പരിഹസിച്ച് പൊട്ടിച്ചിരിച്ചു.

ഹെലന്‍ അവരെ വിട്ട് ഡ്രാമ ഡിപ്പാര്‍ട്ട്മെന്‍റ്റിന്‍റെ നേര്‍ക്ക് നടന്നു.

അവള്‍ തിരിഞ്ഞതും എറിക് പൊട്ടിച്ചിരിച്ചു. ചിരിക്കിടയില്‍ അവന്‍ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ഹെലന്‍ പറഞ്ഞത് പോലെ അനുകരിച്ച് പറഞ്ഞു.

“താങ്ക്യൂ…”

സാന്ദ്രയൊഴികെയുള്ള കൂട്ടുകാര്‍ അവനോടൊപ്പം ചേര്‍ന്ന് നടന്നു മറയുന്ന ഹെലന്റെ നേരെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

“എന്നാടീ നിനക്ക് ഇഷ്ട്ടപ്പെട്ടില്ലേ?”

സാന്ദ്രയുടെ മുഖത്തേക്ക് നോക്കി ഫിലിപ്പ് ചോദിച്ചു.

“അവളെക്കളിയാക്കിയത് നെനക്ക് ഇഷ്ട്ടപ്പെട്ടില്ലേ?”

“പിന്നെ ഇഷ്ട്ടപ്പെടാതെ!”

സാന്ദ്ര അതേ സ്വരത്തില്‍ പറഞ്ഞു.

“വളരെ നല്ല സ്വഭാവം! ഗ്രേറ്റ്! കീപ്പിറ്റപ്പ്!”

“അല്ല, രവീ…”

ജഗദീഷ് രവീണയോട് ചോദിച്ചു.

“ഹെലനെ കണ്ടപ്പം നിന്‍റെ ബോയ്‌ ഫ്രണ്ട് പറഞ്ഞത് കേട്ടോ…അവളുടെ പുഞ്ചിരി മാത്രം മതി രാത്രീല്‍ സ്വയം പിടിച്ച് കളയാന്‍ എന്ന്…അതെന്നാടീ…നിന്‍റെ കൂടെയുള്ള അവന്‍റെ കളി അത്രയ്ക്കും ബോറാണോ?”

“ഒന്ന് പതുക്കെ പറ എന്‍റെ ജഗ്ഗൂ…”

സാന്ദ്ര അവനോട് പറഞ്ഞു.

“നിന്‍റെ ഒടുക്കത്തെ ഒരു സൌണ്ട്..ക്യാമ്പസ് മൊത്തം കേള്‍ക്കൂല്ലോ!”

ജഗദീഷ് പറഞ്ഞത് കേട്ടിട്ട് രവീണ മുഖം കോട്ടി കൂട്ടുകാരെ നോക്കി.

“നീ ആ പറഞ്ഞത് ശരിയായില്ല ഫിലിപ്പെ!”

നെവില്‍ അവനോട് പറഞ്ഞു.



*********************************************

സെയിന്‍റ് ലോറന്‍സ് സ്കൂളില്‍ ക്ലാസ് കഴിഞ്ഞിരുന്നു. പണിഷ്മെന്‍റ് ക്ലോസ് അനുസരിച്ച് നെവിലിന് ക്ലീനിങ്ങ് ഡ്യൂട്ടിയുണ്ട് ക്ലാസിനു ശേഷം. അവന്‍ നോട്ടീസ് ബോര്‍ഡ് നോക്കി.

പണിഷ്മെന്റ് സെക്ഷനില്‍ അപ്പോള്‍ ആറു പേരുണ്ട്. ആര്‍ക്കും ക്ലീനിംഗ് ഡ്യൂട്ടിയില്ല. താന്‍ അപ്പോള്‍ ഒറ്റയ്ക്ക് ചെയ്യണം.

“മൈര്!”

അവന്‍ കലികയറി മുരണ്ടു.

ജാനിറ്റോറിയല്‍ സ്റ്റാഫിന്‍റെ ടൂള്‍സ് സൂക്ഷിച്ചിരിക്കുന്ന കേയര്‍ടേക്കിംഗ് റൂമിലേക്ക് അവന്‍ ചെന്നു. തുറന്ന് കിടക്കുന്ന റൂമിനുള്ളില്‍ കയറി. സ്വീപ്പറെടുത്തു.

“ബക്കറ്റും ക്ലീനിങ്ങ് ലിക്വിഡ് മറ്റീരിയലും കൊണ്ടുവന്ന് തരുമോ?”

ടേബിളിനു പിമ്പില്‍ സ്നാക്ക്സ് എന്തോ കഴിക്കുകയായിരുന്ന ജാനിറ്റോറിയല്‍ ഇന്‍ചാര്‍ജ്ജിനോട്‌ അവന്‍ ചോദിച്ചു.

“”അത് ബക്കറ്റ്…”

അവള്‍ ഒരു കോര്‍ണറിലേക്ക് വിരല്‍ ചൂണ്ടി. അവിടെ ഏതാനും ബക്കറ്റുകള്‍ ഇരിക്കുന്നത് അവന്‍ കണ്ടു.

“ഇത്, ഡിറ്റര്‍ജന്‍റ്റ്…”

അവളുടെ വിരലുകള്‍ ഷെല്‍ഫിലേക്ക് നീണ്ടു. നെവില്‍ അങ്ങോട്ട്‌ നോക്കി.

അവിടെ വലിയ ഷെല്‍ഫില്‍ നിറയെ ക്ലീനിംഗ് പൌഡറും ദ്രാവക ലായനി ബോട്ടിലുകളുമിരിക്കുന്നത് അവന്‍ കണ്ടു.

“എവിടെയാ ഡ്യൂട്ടി?”

അവള്‍ ചോദിച്ചു.

“സ്റ്റാര്‍സ് ആന്‍ഡ് പ്ലാനെറ്റ് ക്ലബ്ബില്‍…”

നോട്ടീസ് ബോര്‍ഡില്‍ എഴുതിയത് ഓര്‍മ്മിച്ച് നെവില്‍ പറഞ്ഞു.

“ഓക്കേ…”

അവള്‍ അവന്‍റെ നേരെ അല്‍പ്പം പരിഹാസത്തോടെ നോക്കി.

“അവിടെയാണെങ്കില്‍ ഫ്ലോറിനകത്ത് തന്നെ പൈപ്പ് ഉണ്ട്…ബക്കറ്റ് എടുക്കുക, ലിക്വിഡ് ബോട്ടില്‍ എടുക്കുക, വെള്ളം എടുത്ത് ലിക്വിഡ് അതില്‍ മിക്സ് ചെയ്യുക…ക്ലീന്‍ ചെയ്യുക! സിമ്പിള്‍…”

അത് പറഞ്ഞ് അവള്‍ അവന്‍റെ നേരെ നോക്കി ഒന്ന് ചിരിച്ചു.



“എന്‍റെ കേള്‍ക്കെ എങ്ങാനും എന്നെ തെറി പറഞ്ഞാല്‍ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടും… റൂള്‍ അനുസരിച്ച് പണിഷ്മെന്റ് കൂടും…”

അവള്‍ വീണ്ടും പറഞ്ഞു.

ദേഷ്യം കടിച്ചമര്‍ത്തി നെവില്‍ ബക്കറ്റും ബോട്ടിലുമെടുത്തു. പിന്നെ അവളെ ഒന്ന് നോക്കിയതിനു ശേഷം തൊട്ടു മുമ്പിലെ “സ്റ്റാര്‍സ് ആന്‍ഡ് പ്ലാനെറ്റ്” ക്ലബ്ബ് ബില്‍ഡിങ്ങിലെക്ക് നടന്നു.

അതിന്‍റെ ചുവരില്‍ “പ്രിപ്പറേഷന്‍ ഫോര്‍ ദ സയന്‍സ് എക്സിബിഷന്‍” എന്ന് നോട്ടീസ് പതിച്ചിരുന്നു.

“മൈര്!”

അകത്ത് കയറിയ നെവില്‍ ദേഷ്യത്തോടെ മുരണ്ടു. അകത്ത് ആരുമുണ്ടാവില്ല എന്നാണു അവന്‍ കരുതിയത്. എന്നാല്‍ വരുന്ന ആഴ്ച്ചയില്‍ നടക്കുന്ന എക്സിബിഷന് വേണ്ടി പ്രാക്റ്റീസ് ചെയ്യുന്ന കുട്ടികള്‍ അതിലുണ്ടായിരുന്നു.

“എന്‍റെ കര്‍ത്താവേ!”

അവരെ നോക്കിയ നെവില്‍ വീണ്ടും ദയനീയമായി പറഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന കുട്ടികള്‍ക്കിടയില്‍ അവന്‍ ഹെലനെ കണ്ടു.

“ഈ പിശാച് ഇതില്‍ ഉണ്ടായിരുന്നോ? ഇനി ഇനി ഇവടെ മോന്ത കണ്ടു വേണല്ലോ ക്ലീനിംഗ് ചെയ്യാന്‍…!”

നെവില്‍ കോര്‍ണറിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ബക്കറ്റ് പകുതി നിറച്ച്. ക്ലീനിംഗ് ലിക്വിഡ് മിക്സ് ചെയ്തു. സ്വീപ്പര്‍ അതില്‍ മുക്കി നിലം തുടയ്ക്കാന്‍ തുടങ്ങി.

ചിലരെങ്കിലും അവനെ പരിഹാസത്തോടെ നോക്കി. അതവന്‍ കണ്ടു. എങ്കിലും ദേഷ്യമടക്കി പണി തുടര്‍ന്നു. ഹെലന്‍ പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ എക്സ്പ്ലനേഷന്‍ റിഹേഴ്സല്‍ ചെയ്യുകയായിരുന്നു. അവള്‍ ഒരു പ്ലാസ്റ്റിക് ഫ്രെയിം കൈയ്യില്‍ പിടിച്ചിരുന്നു. മുമ്പില്‍ ആളുകള്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ച് അവള്‍ ഏതോ സയന്‍സ് ആക്റ്റിവിറ്റി വിശദീകരിക്കുകയാണ്.

“പ്ലാസ്റ്റിക് കൊണ്ടാണ് ഈ ഉപകരണം നിര്‍മ്മിചിരിക്കുന്നതെങ്കിലും വളരെ ഉപകാരപ്രദമാണിത്. നോക്കൂ…കോട്ട് ഹാങ്ങര്‍…സിലിക്കന്‍ കവര്‍…പറയൂ, എന്താ ഇതിന്‍റെ പേര്? ആര്‍ക്കെങ്കിലുമറിയാമോ?”

പലരും അവരവരുടെ റിഹേഴ്സലില്‍ വ്യാപൃതരായിരുന്നെങ്കിലും ഹെലന്‍റ്റെ ചോദ്യം കേട്ട് അവളെ നോക്കി പുഞ്ചിരിച്ചു.

“ആര്‍ക്കെങ്കിലുമറിയാമോ?”

മുമ്പില്‍ ആളുകളെ സങ്കല്‍പ്പിച്ച് അവള്‍ ചോദ്യമാവര്‍ത്തിച്ചു.

“എന്താ ഇതിന്‍റെ പേര്?”

“സ്റ്റാര്‍ ഫ്രെയിം…”

പെട്ടെന്ന് ആരൊ പറയുന്നത് ഹെലന്‍ കേട്ടു. അവള്‍ തിരിഞ്ഞു നോക്കി.

ക്ലീനിംഗ് നിര്‍ത്തി അവളെ നോക്കി നെവില്‍ നില്‍ക്കുന്നു.

റിഹേഴ്സല്‍ ചെയ്യുകയായിരുന്ന കുട്ടികളും അവനെ നോക്കി. ചിലര്‍ അവനെ അഭിനന്ദിക്കുന്നത് പോലെ നോക്കി.

ഹെലന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അടുത്ത നിമിഷം തന്നെ അവനില്‍ നിന്നും നോട്ടം മാറ്റി അവള്‍ വിവരണം തുടര്‍ന്നു:-

“ഇതാണ് സ്റ്റാര്‍ ഫ്രെയിം. നക്ഷത്രങ്ങളേയും പ്ലാനെറ്റ്സിനെയും ലൊക്കേറ്റ് ചെയ്യാന്‍ ഈ ഉപകരണം നമ്മെ സഹായിക്കും. നമുക്ക് കണ്ണുകള്‍ കൊണ്ട് പല നക്ഷത്രങ്ങളെയും പ്ലാനെറ്റ്സിനെയും കാണാം ഇതുപയോഗിച്ച്…”
അപ്പോഴേക്കും അവിടേക്ക് എറിക്കും ജഗദീഷും ഫിലിപ്പും രവീണയും സാന്ദ്രയും ഫിലിപ്പും വന്നു.

“ആ നമ്മുടെ തൂപ്പുകാരന്‍ ഇവിടെത്തന്നെയുണ്ടല്ലോ!”

ഫിലിപ്പ് ഉച്ചത്തില്‍പ്പറഞ്ഞ് നെവിലിന്റെ നേരെ കൈ ഉയര്‍ത്തി.

ഫിലിപ്പ് പറഞ്ഞത് കേട്ട് മറ്റുള്ളവര്‍ ചിരിച്ചു.

“സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍…”

ഹെലന്‍ തന്‍റെ വിവരണം തുടര്‍ന്നു.

“മെര്‍ക്കുറിയും ജൂപ്പിറ്ററും പടിഞ്ഞാറേ ചക്രവാളത്തില്‍ കാണാന്‍ സാധിക്കും, ഈ സ്റ്റാര്‍ ഫ്രെയിം കൊണ്ട് നോക്കിയാല്‍…”

“ഓഹോ, അങ്ങനെയാണോ,”

ഹെലന്‍റ്റെ തൊട്ടുപിമ്പില്‍ എത്തി, അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്ന് ഫിലിപ്പ് ചോദിച്ചു.

“വലിയ പ്രാര്‍ത്ഥനക്കാരിയല്ലേ? ഇതുവച്ച് നോക്കിയാല്‍, സ്വര്‍ഗ്ഗത്തില്‍ മാലാഖമാരൊക്കെ പറന്നു നടക്കുന്നതും കാണാമായിരിക്കും, അല്ലെ?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഹെലന്‍ അത് കേട്ട് ഫിലിപ്പിന്റെ നേരെ തിരിഞ്ഞു. അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“കാണാം, ഫിലിപ്പ്…”

അവള്‍ പറഞ്ഞു.

“അങ്ങനെ ചിലതൊക്കെ ഉണ്ട് നമുക്ക് മുകളില്‍…നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യരല്ല, ഐന്‍സ്റ്റീനെപ്പോലുള്ള വലിയ ആളുകള്‍ പറഞ്ഞിട്ടുണ്ട്, യൂനിവേഴ്സിനെപ്പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ അതിനെ നിയന്ത്രിക്കുന്ന ശക്തിയിലുള്ള വിശ്വാസവും അദ്ദേഹത്തിന് കൂടിയെന്ന്…”

“ഓഹോ! അത് കൊള്ളാല്ലോ!”

പരിഹാസത്തില്‍ കുതിര്‍ന്ന സ്വരത്തില്‍ ഫിലിപ്പ് വീണ്ടും ചോദിച്ചു.

“എങ്കില്‍ ഹെലന്‍, എനിക്കൊരു ക്വസ്റ്റ്യനുണ്ട്…”

അവന്‍ അവളുടെ നേരെ ഒരു ചുവട് അടുത്തു.

“ചോദിക്ക്…”

അവന്‍റെ കണ്ണുകളില്‍ നിന്ന് നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു.

“ഇത്രേം വലിയ ശക്തിയൊക്കെ മുകളില്‍ ഉണ്ടെങ്കില്‍, ആ ശക്തി നിനക്ക് പുതിയ ഒരു സ്വെറ്റര്‍ പോലും തരുന്നില്ലല്ലോ!”

സാന്ദ്രയൊഴികെയുള്ള കൂട്ടുകാര്‍ മുഴുവനും ഫിലിപ്പ് പറഞ്ഞത് കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.

“അത് ഫിലിപ്പെ…”

ഹെലന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ദൈവം ഒന്ന് ഫ്രീ ആകണ്ടേ എന്‍റെ കാര്യം ശ്രദ്ധിക്കാന്‍? ദൈവം അതി കഠിനമായ, അടുത്ത കാലത്തൊന്നും തീര്‍ക്കാന്‍ പറ്റാത്ത മറ്റൊരു പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്…”

“അതെന്ത് പണി?”

ഫിലിപ്പ് ചോദിച്ചു.

“അതേ…”

പുഞ്ചിരി വിടാതെ ഹെലന്‍ പറഞ്ഞു.

“ഫിലിപ്പിനെപ്പോലെയുള്ളവരുടെ തലമണ്ടയ്ക്കകത്ത് എന്തെങ്കിലുമുണ്ടോ എന്നറിയാനുള്ള പണി. എന്തോരം കഷ്ട്ടപ്പെട്ടിട്ടാണ് ദൈവം ആ പണി ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയാമോ? അടുത്ത കാലത്തൊന്നും ആ പണി തീര്‍ത്ത് വേറെ എന്തേലും ചെയ്യാന്‍ പറ്റും ദൈവത്തിനു എന്ന് എനിക്ക് തോന്നുന്നില്ല…”

ഇത്തവണ കൂട്ടുകാര്‍ ഫിലിപ്പിന്റെ നേരെ പരിഹാസത്തോടെ നോക്കി. ഒന്നടങ്കം അവര്‍ അവനെ നോക്കി പൊട്ടിച്ചിരിച്ചു, സാന്ദ്രയൊഴികെ.

ഫിലിപ്പിന്റെ മുഖംത്ത് ജാള്യത നിറഞ്ഞു. ദേഷ്യവും. ഹെലന്‍ അവരില്‍ നിന്നും പിന്തിരിഞ്ഞ് റിഹേഴ്സല്‍ തുടര്‍ന്നു.

“വിട്ട്കളയെടാ…”

നെവില്‍ ഫിലിപ്പിന്റെ തോളില്‍ പിടിച്ചു.

“ദേഷ്യം മാറ്റി ഒന്ന് ചിരിക്കെടാ ഫിലിപ്പെ! അവളൊരു സൂപ്പര്‍ ജോക്ക് പറഞ്ഞതല്ലേ! കാണിക്ക് കൊറച്ചൊക്കെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌!”

“നീ പണി നിര്‍ത്തി വാ…”

ദേഷ്യം വിടാതെ ഫിലിപ്പ് പറഞ്ഞു.

“പറ്റില്ലടാ…”

ദയനീയ സ്വരത്തില്‍ നെവില്‍ പറഞ്ഞു.

“കണ്ടില്ലേ? ഫിഫാ ഫുട്ബോള്‍ ഗ്രൌണ്ട് പോലെയാ ആ ഫ്ലോര്‍ കിടക്കുന്നെ! ഇത് മൊത്തം ക്ലീന്‍ ചെയ്യണം..അല്ലേല്‍ പണി കിട്ടും മോനെ..നിങ്ങള് വിട്ടോ!”

“ശരി, ശരി…”

എറിക് അവന്‍റെ തോളില്‍ പിടിച്ചു.

“ആസ്വദിച്ച് ചെയ്യ്‌,പണി…മുമ്പില്‍ ലോക സുന്ദരി ഇങ്ങനെ നിറഞ്ഞു നില്‍ക്കുവല്ലേ? അപ്പം ഡീന്‍ വന്ന് പണി നിര്‍ത്തിക്കോ, ഇന്നത്തേക്ക് മതി എന്ന് പറഞ്ഞാല്‍ പോലും നീ വരില്ല…”

“ഈ സ്വീപ്പര്‍ കൊണ്ട് നിന്‍റെ ആ ഓഞ്ഞ മോന്ത ഞാന്‍ ക്ലീന്‍ ചെയ്യും കേട്ടോ മൈരേ!”

വൈപ്പര്‍ ഏറിക്കിന്‍റ്റെ നേരെ ഉയര്‍ത്തി നെവില്‍ പറഞ്ഞു.

പിന്നെ കൂട്ടുകാര്‍ പുറത്തേക്ക് പോയി.

അവരില്‍ നിന്നും നോട്ടം മാറ്റിയപ്പോള്‍ ഹെലന്‍ തന്നെ നോക്കുന്നത് നെവില്‍ കണ്ടു.

പെട്ടെന്ന് തന്നെ അവള്‍ നോട്ടം മാറ്റി റിഹേഴ്സലില്‍ ശ്രദ്ധിച്ചു.

“നോക്കൂ, ഈ ചാര്‍ട്ട് കണ്ടോ? നിങ്ങളീ കാണുന്നതാണ്, ഹാലിയുടെ വാല്‍ നക്ഷത്രം…!”

[തുടരും]