രാവിലെ ഉറക്കം ഉണർന്ന അമൃത ഇന്ദ്രനെ അവിടെ കണ്ടില്ല സമയം നോക്കി 7 മണി……
താൻ ഇന്നലെ കണ്ട സ്വപ്നം വീണ്ടും അവളുടെ ഓർമ്മയിൽ വന്നു….
അവിടെ കണ്ട പെണ്ണിൻ്റെ മുഖം വേക്തo ഒന്ന് കൂടെ ഓർക്കൻ ശ്രമിച്ചെങ്കിലും ഓർക്കാൻ അവൾക്ക് കഴിഞ്ഞില്ല…..
ഫോൺ റിങ് ചെയ്തപ്പഴാണ് അമൃത ആലോചനയിൽ നിന്ന് അവൾ തിരികെ വന്നത്….
അമ്മ …. ഹലോ അമ്മ
ഡീ എണീറ്റില്ലെ നീ ഇതുവരെ …… ഇല്ലമ്മാ ഇന്ന് വൈകി….
ഇങ്ങനെ ഒരു ചക്കപോത്ത്…. എന്തിനാ അമ്മ വിളിച്ചത്….
ഡീ മറ്റെ വസ്തുവിൻ്റെ രജിസ്ട്രേഷൻ ഇന്നാണ് നീ പത് മണിക്ക് അവനെയും കൊണ്ട് അങ്ങ് വന്നേക്ക് കേട്ടോ…. അമ്മ അവന് താൽപര്യം ഇല്ലെങ്കിൽ വിട്ടേക്ക് അമ്മ….
എടി പോത്തെ അതൊക്കെ ശെരി ആക്കി നീ പറഞ്ഞത് മാത്രം ചെയ്ത മതി ….വേഗം വരാൻ നോക്ക് കേട്ടോ…. ശെരി ഞാൻ വന്നേക്കാം……
അങ്ങനെ അവൾ താഴേക്ക് പോയി ….
ഗുഡ് മോണിംഗ് മോളെ …. ഗുഡ് മോണിംഗ് ആൻ്റി……
അമ്മ വിളിച്ചില്ലെ …. വിളിച്ചു ആൻ്റി ആൻ്റിയെ വിളിച്ചോ….
ആഹ വിളിച്ചിരുന്നു ഞാൻ ആണ് മോളെയും കൂടെ ഒന്ന് വിളിക്കാൻ പറഞ്ഞത്….. അമ്മക്ക് മനസ്സിലാവില്ല എത്ര പറഞ്ഞാലും ……
എടി അവർ നിങ്ങൾക്ക് വേണ്ടി ഓരോന്ന് ചെയ്യുക എന്നുള്ളത് അവർക്കും സന്തോഷം ഉണ്ടാക്കുന്ന ഒന്നല്ലേ മോളെ….. എന്നാലും അവന് ഇഷ്ടം അല്ല എന്ന് പറഞ്ഞ പിന്നെയും എന്തിനാ…
അയ്യോ അതിന് അത് നിൻ്റെ മാത്രം പേരിൽ ആണ് മോളെ അവൻ്റെ പേര് മാറ്റി…. ഇന്നലെ തന്നെ അതൊക്കെ ശെരിയാക്കി…..
ആണോ….. അതെ നീ വേഗം പോയി റെഡി ആയി വാ….
അതെ ആൻ്റി ഇന്ദ്രനോട് ഒന്ന് …. കൂടെ വരാൻ പറയണം ആയിരിക്കും അല്ലെ …
ഹും…. ശെരി ശെരി പറഞ്ഞേക്കാം…..
അങ്ങനെ 10 മണി ആയപ്പോ പോവാൻ റെഡി ആയി….. ഭർത്താവ് കാറിൽ തന്നെ ഉണ്ട്….
ശെരി ആൻ്റി അവൾ അമ്മയോട് യാത്ര പറഞ്ഞു വണ്ടി കയറാൻ വന്നു….
ഡീ കാല് താഴെ തട്ട്….ഞാൻ പറഞ്ഞു…. ടാ ടാ ഷോ എറക്കല്ലെ അമ്മ പറഞ്ഞു….
ഹ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി തുണിയും കൊണ്ട് അങ്ങോട്ട് പോയി നോക്ക് സിടെ മുഴുവൻ പൊടി അക്കി….. എൻ്റെ പൊന്നു മോനെ നീ ഒന്ന് പോവാൻ നോക്ക് അതൊക്കെ ചലി ആവും അതിനല്ലേ മാറ്റ് ഇട്ടിരിക്കുന്നത് അമ്മ പറഞ്ഞു…..
ഒന്ന് നിക്ക് അമ്മ ഞാൻ ഇതൊന്നു തുടച്ചിട്ട് ഇറങ്ങാം അതിനുള്ളിൽ ഓഫീസ് പറന്നൊന്നും പോവില്ല…..
ഇതിൻ്റെ നൂറിൽ ഒന്ന് കെയറിങ് എനിക്ക് തരുന്നില്ല തെണ്ടി അമൃത ശബ്ദം താഴ്ത്തി പറഞ്ഞു..
വല്ലതും പറഞ്ഞോ ഇല്ല
ഹമ്മ്….
അമ്മ പോയിട്ട് വരാമേ
അങ്ങനെ വണ്ടി എടുത്ത കുറച്ച് കഴിഞ്ഞ് മഹാലക്ഷ്മി വിളിച്ചു അത് കാറിൽ കണക്റ്റ് ചെയ്ത് ഇന്ദ്രൻ സംസാരിക്കാൻ തുടങ്ങി …
എടാ എവിടെ നീ ….. ഞാൻ പൊറത്ത് പോവ ….
ആണോ പിന്നെ ഡാഡി ഇവിടെ ഇല്ല അപ്പോ ഞങൾ അങ്ങോട്ട് വരാൻ വൈകും അത് പറയാൻ ആണ് വിളിച്ചത് അവള് പറഞ്ഞ്….. ആണോ എന്ന ഒരു കാബ് എടുത്ത് വാ അല്ലെങ്കിൽ ഞാൻ തിരിച് വരുമ്പോ അത് വഴി വരാം ഞാൻ പറഞ്ഞു….
ആണോ എന്ന അങ്ങനെ ആവട്ടെ ശേരി ടാ….
ഓക്കെ…..
എന്ത് ഞാൻ അമൃതയോട് ചോദിച്ചു….
അല്ലാ എന്താ ഒരു ഇൻ്റെറസ്റ്റ് …
എന്തിന് …
അവളെ വിളിക്കാൻ പോവാനും ഒക്കെ …..
അതിന് ഇപ്പൊ നിൻ്റെ കാര്യത്തിന് ഞാൻ വന്നില്ലേ പിന്നെ എന്താ….
അപ്പോ ഞാനും അവളും ഒരു പോലെ ആണല്ലോ….
അതെ എന്ത്
അതെന്ന് നീയും അവളും ഒരു പോലെ തന്നെ…. അവൾ നിന്നെക്കാൾ ഒരു പടി കൂടുതൽ ആണെങ്കിൽ മാത്രമേ ഉള്ളൂ….
അതെനിക്ക് അറിയാം അവളാണ് നിനക്ക് ഏറ്റവും വലുതെന്ന് അവൾ പറഞ്ഞു… അപ്പോ എല്ലാം അറിയാം അല്ലേ ഗുഡ്…..
പിന്നെ ഒന്നും മിണ്ടിയില്ല….
കൊറച്ച് ഓടിയതും ഓഫീസ് എത്തി…..
അവിടെ ഒടുക്കത്തെ തിരക്ക് ഇന്ന് ആണ് ലോക അവസാനം എന്ന് തോന്നും അത്ര തിരക്ക്….
ഇത് ഇന്നെങ്ങനും തീരുമോ ശേ….
അങ്ങനെ കൊറേ നേരം പാട്ട് കേട്ടും ഇൻസ്റ്റാഗ്രാം നോക്കിയും സമയം കളഞ്ഞു….
പെട്ടെന്നാണ് എൻ്റെ കൂടെ പഠിച്ച ശ്രീനാഥിൻ്റെ മുഖം പോലെ ഒരു മുഖം അങ്ങോട്ട് പോയത് ….
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അങ്ങോട്ട് പോയി ….
ഹലോ…. ആർ യു മിസ്റ്റർ ശ്രീനാഥ്……
അതെ …. ഇന്ദ്രൻ ആണോ…..
അതേടാ അളിയാ നീ എന്താ ഇവിടെ……ഞാൻ ചോദിച്ചു…
ടാ ഞാൻ ഒരു ക്ലയൻ്റ് നേ കാണാൻ വന്നതാണ്…..അവൻ പറഞ്ഞു….
അട്ടെ നീ ഏതാ ഇപ്പൊ പരുപാടി എടാ ഞാൻ ഇപ്പൊ ജൂനിയർ ലോയർ ആണ് …..
നീ ലോയർ എൻ്റെ മോനെ വിഷയം….
നീയോ എന്ത് പറയാൻ അളിയാ ഇങ്ങനെ അങ്ങ് പോവുന്നു….
അത് അവിടെ ബിക്കുന്നത് അമൃത ആണോ നിൻ്റെ മറ്റെ ….. അവൻ ചോദിച്ചു….
അതെ ടാ നിങൾ അന്ന് അടിച്ച് പിരിഞ്ഞതല്ലെ അളിയാ ……
അതൊക്കെ എന്ത് നീ അതൊന്നും പറയാതെ…..
അവളും നീയും ഒരുമിചാണോ വന്നത്…
അളിയാ അത് ഞങ്ങളുടെ കല്യാണം കഴിഞ്ഞു…..ഞാൻ പറഞ്ഞു….
എന്ത് ….
കല്യാണം ആണോ അടിപൊളി എന്തായാലും അളിയാ കൺഗ്രത്സ്സ്സ് അളിയാ…..
നീ ഫ്രീ അവുമ്പോ വിളി എനിക്ക് ഇത്തിരി തിരക്ക് ഉണ്ട്…..
നഗ്ന നമ്പർ ഒക്കെ വാങ്ങി ഞങൾ പിരിഞ്ഞു…..
ഒരു ഒന്നര മണിക്കൂർ കഴിഞ്ഞതും ഞങ്ങടെ നമ്പർ വന്നു…..
അവിടെ എത്തിയതും ഡിങ്കനേ പോലെ പപ്പ അവിടെ എത്തി….
അങ്ങനെ രജിസ്ട്രേഷൻ കഴിഞ്ഞ്. എല്ലാവരും വെളിയിൽ ഇറങ്ങി….
പപ്പ വരുന്നുണ്ടോ വീട്ടിലോട്ടു അങ്ങനെ ആണെങ്കിൽ നീയും പപ്പയുടെ കൂടെ പോക്കോ….. ഞാൻ പറഞ്ഞു….
ഇല്ല ഞാൻ ഇന്ന് രാത്രിയെ വരു പപ്പ പറഞ്ഞു….. ആണോ എന്ന ഞങൾ പോവുക ആണ്….
ആൻ്റിയും അങ്കിളും വരുന്നുണ്ടോ വീട്ടിലോട്ട് ഞാൻ ചോദിച്ചു….
ഇല്ല മോനെ ഇന്ന് ഇല്ല…..
ആണോ എന്ന ഞങൾ ചലിക്കട്ടെ ഞാൻ ചോദിച്ചു…
ശെരി വിട്ടോ എന്ന ….
ബൈ അങ്കിൾ ആൻ്റി ശെരി ഞാൻ പറഞ്ഞു….
വരുന്ന വഴിയിൽ
അമൃതയുടെ മുഖം നല്ല വീർത്ത് ബലൂൺ പോലെ ഉണ്ട് ….
വണ്ടി നേരെ ഒരു കഫെയുടെ മുന്നിൽ നിർത്തി …..
ഞാൻ ഇറങ്ങി….
ഉള്ളിലോട്ടു പോയി….
അവളും എൻ്റെ പിന്നാലെ വന്നു…..
ചേട്ടാ എന്താ വേണ്ടേ
ഒരു കോഫീ പിന്നെ ഒരു ഫ്രൂട്ട് സാലഡ് ആൻഡ് വൺ ചോക്കലേറ്റ് ബ്രൗണി ……ഞാൻ പറഞ്ഞു…..
അത് വന്നതും ഇയാള് പോകോ എ കാൻ മാനേജ് ഞാൻ പറഞ്ഞു…..
ആ കോഫീ എൻ്റെ അടുത്ത് വച്ച് ഞാൻ ബാക്കി അവളുടെ നേരെ തള്ളി വച്ചു…..
എടുക്കണോ വേണ്ടയോ എന്നുള്ള കുഴപ്പത്തിൽ ആണ് അമൃത
ഡീ എടുത്ത് കഴിക്കാൻ…. ഞാൻ പറഞ്ഞു….
ഇത് എനിക്കാണോ….. ഞാൻ വിചാരിച്ചു…
ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ഇല്ലല്ലോ …..
അതും കഴിഞ്ഞ് മഹാലക്ഷ്മി യുടെ വീട്ടിലോട്ടു പോയി….
എന്നെ കണ്ട അവൾ നല്ല രീതിക്ക് എന്നോട് അകലം പാലിച്ചാണ് സംസാരം ഒക്കെ…. എനിക്കത് മനസ്സിലായി എങ്കിലും അവളുടെ സൗകര്യം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ഞാൻ വിചാരിച്ചു……
ആൻ്റി വാ പോവാം
നിക്ക് ആദ്യം ആയി വന്നതല്ലേ ജ്യൂസ് എടുക്കാം കുടിച്ചിട്ട് പോവാം …. ആൻ്റി പറഞ്ഞു….
അതൊന്നും വേണ്ട ആൻ്റി ഇപ്പൊ തന്നെ ലേറ്റ് ആയി കൂട്ടുകാരി അവിടെ മിനക്കെട്ട് പണി എടുപ്പാണ് ഞാൻ പറഞ്ഞു….
ആണോ നീ ഇത് കുടിക്കാൻ നോക്ക് ഞാൻ ഇപ്പൊ വരാം ….
അങ്ങനെ അവിടുന്ന് കുറച്ച് കഴിഞ്ഞ് എല്ലാരും കൂടെ ഇറങ്ങി …..
വീട്ടിൽ അമ്മ വണ്ടിയുടെ ശബ്ദം കേട്ടതും വെളിയിലേക്ക് വന്നു….
പിന്നെ സംസാരം ആയി കുറച്ച് കഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു അപ്പോഴും ഇത് തന്നെ എൻ്റെ കൂട്ടുകാരിയും അതെ പോലെ എൻ്റെ ഭാര്യയും എന്നെ മൈൻഡ് പോലും ഇല്ല….
ഇവരെ അങ്ങോട്ട്. വിരുന്നിന് വിട് കേട്ടോ അമ്മയോട് ആൻ്റി പറയുന്നത് കേട്ടു…. എടി കുടുംബക്കാർ ഉണ്ട് ബുക്കിങ് അത് കഴിഞ്ഞ് അങ്ങോട്ട് വിടാം …. അമ്മ പറഞ്ഞു….
അത് പതുക്കെ മതി …
ഇനി ഇന്ന് 2 ദിവസം ഇനി അഞ്ചാം നാല് അമ്മുൻ്റേ വീട്ടിൽ ചടങ്ങ് ഒക്കെ ഉള്ളതാണ്…. അമ്മ പറയുന്നത് കേട്ടു….
ടാ മഹാ ഇങ്ങു വന്നെ …..ഞാൻ അവളെ വിളിച്ചു…. എന്താ ടാ…..
നീ ഇവിടെ ഇരി … വേണ്ട ഞാൻ അങ്ങോട്ട് പോട്ടേ…..
എന്താ ഇപ്പോ അവിടെ പോയിട്ട്…. ഒന്നുമില്ല അവിടെ അവരൊക്കെ സംസാരിച്ചിരിക്കുവല്ലെ….
ആണോ എന്ന പൊക്കോ അവൾ തിരിഞ്ഞ് നടന്നു….
ഞാൻ എൻ്റെ റൂമിലോട്ട് പോയി…..
വൈകുന്നേരം വരെ ഉറങ്ങി ….
പിന്നെ ഫ്രഷ് ആയി താഴേക്ക് പോയി മഹയുടെ അച്ഛൻ വന്നിട്ടുണ്ട്
സുദർശൻ അങ്കിൾ ഹായ് എപ്പൊ വന്നു..
ഇപ്പൊ വന്നെ ഉള്ളു കുട്ടാ….
ആണോ …..
ഞാൻ വെള്ളം കുടിക്കാൻ അടുക്കളയിൽ പോയി
ടാ ഇവർ ഇറങ്ങുവാണ് എന്ന്….. അമ്മ പറഞ്ഞു….
ആണോ രാത്രി പോയാ പോരെ ആൻ്റി ഞാൻ ചോദിച്ചു….
അയ്യോ ഇല്ല മോനെ നാളെ കോളജ് ഉള്ളതല്ലേ വൈകിയ ശെരി ആവില്ല ആൻ്റി പറഞ്ഞു….
ആണോ എന്ന വൈകിക്കണ്ട …. അല്ല നിങൾ കോളജിൽ വരുന്നില്ലേ… ആൻ്റി ചോദിച്ചു….
ഞാൻ പറഞ്ഞു എന്നെ ഇനി എക്സാം സമയത്ത് നോക്കിയാ മതി പിന്നെ ഇവൾ അത് അവളോട് ചോദിക്കണം ഞാൻ പറഞ്ഞു…..
ഞാൻ അടുത്ത ആഴ്ച തൊട്ട് വരും അവൾ പറഞ്ഞു…..
എന്ന ശെരി മോനെ ഇനി നിന്ന സമയം വൈകും ആൻ്റി പറഞ്ഞു….
ശെരി ആൻ്റി ഞാൻ തിരിഞ്ഞ് നടന്നു….
മഹയെ നോക്കിയത് പോലും ഇല്ല….
അമ്മ ഞാൻ ഇന്ദ്രനോടു പറഞ്ഞിട്ട് വരാം എന്നും പറഞ്ഞു മഹാലക്ഷ്മി എൻ്റെ റുമിലോട്ട് കയറി പോയി…..
I എങ്ങോട്ടോ പോവാൻ തയാറായി നിന്ന ഇന്ദ്രനെ അവൾ പിന്നിൽ നിന്ന് വിളിച്ചു…..
ഞാൻ ഇറങ്ങുവാണ് ശെരി
എനിക്ക് കുറച്ച് സമയം താടാ ഒക്കെ ആവാൻ പ്ലീസ്…. അവൾ കരയാൻ തുടങ്ങി….. ആരോടും വിഷമം പറയാൻ പറ്റാതെ പ്രാന്തു പിടിച്ച് നടക്കുവാനും ഞാൻ അവൾ കരഞ്ഞൊണ്ടു പറഞ്ഞു….
ശേ നീ കരയാതെ ഞാൻ നീ എന്നോടു കാണിച്ചതിന് നിന്നെ ഒന്ന് കളിപ്പിച്ചതല്ലെ…..ഞാൻ അവളുടെ അടുത്ത് പോയി….
മഹാ ഞാൻ നിന്നോടു സീരിയസ് ആയി ഒരു കാര്യം പറയാം നീ ജീവിതത്തിൽ ഒരു പ്രശ്നം പോലും അറിയാതെ വളർന്ന കൊണ്ടാണ് നിനക്ക് ഇതൊക്കെ വലിയ ഡിപ്രഷൻ ആയി തോന്നുന്നത് …..
ഞാൻ ജീവിതത്തിൽ കഷ്ടം അനുഭവിക്കാത്തത് എൻ്റെ തെറ്റാണോ… അവൾ ചോദിച്ചു… അല്ലാ നിൻ്റെ വീട്ടുകാരുടെ കഷ്ടപ്പാട് ആണ്…. അവർ നിന്നെ മരിയതക്ക് വളർത്തിയത് കൊണ്ടല്ലേ നിനക്ക് ഇത്ര കാലം സന്തോഷം ഉണ്ടായത് ഇപ്പോഴും ഉണ്ട്…. നീ ആണ് അത് നശിപ്പിക്കുന്നത്….നീ ആലോചിച്ചു നോക് നിൻ്റെ വീട്ടിൽ പൈസക്ക് ഭയങ്കര ബുദ്ധിമുട്ടാണ് അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നനെ ചെറുപ്പം മുതലേ വളരെ കഷ്ടം അനുഭവിക്കുന്നു എന്ന് വിചാരിക്ക് അപ്പോ നീ ഇന്ന് വിചാരിക്കും ഞാൻ പണ്ട് അനുഭവിച്ചത് നോക്കുമ്പോ ഇതൊക്കെ എന്ത് എന്ന്…..
ഞാൻ ഒരു കാര്യം കൂടെ പറയാം നീ എനിക്ക് വേണ്ടി കണ്ണീർ ഒഴുക്കുന്നത് വെറുതെ ആണ് പിന്നെ നമ്മൾ സ്നേഹിക്കുന്നവരെ കാൾ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ …..
അപ്പോ നീ എന്താ എന്നെ സ്നേഹിക്കാതിരുന്നത് ….. അവൾ എന്നോട് ചോദിച്ചു…. കാരണം നിന്നെക്കാൾ എന്നെ എൻ്റെ അച്ഛനും അമ്മയും സ്നേഹിക്കുന്നു സിംപിൾ….ഞാൻ പറഞ്ഞു….
അപ്പോ നീ ഇഷ്ടം അല്ലാതെ ആണോ ഈ കല്യാണം കഴിച്ചത് അവൾ ചോദിച്ചു…..
അമൃത വന്നത് ഇവർ അറിഞ്ഞില്ല ….
എനിക്ക് ഈ കല്യാണത്തിൽ ഇഷ്ടം ഇല്ലെങ്കിലും എനിക്ക് വേറെ വഴി ഇല്ല കാരണം ഇത്ര കാലം എന്നെ പൊന്ന് പോലെ നോക്കിയ അവരെ ഞാൻ എങ്ങനെ ആണ് വിഷമിപ്പിക്കുന്നത് …..എന്നെ കൊണ്ട് പറ്റില്ല….
ഇതെല്ലാം കേട്ട് അപ്പുറത്ത് നിന്ന അമൃത ഹൃദയം പൊട്ടിയ അവസ്ഥയിൽ കണ്ണുകൾ നിറചു….. അവൾ താഴേക്ക് ഇറങ്ങി പോയി….
എടി നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ഉണ്ടെങ്കിൽ നിനക്കുള്ള സൂപ്പർ ചെക്കനെ മൂപ്പർ സെറ്റ് ആക്കി തരുo…..
ഇപ്പൊ കുറച്ച് ആശ്വാസം കിട്ടിയോ ഞാൻ ചോദിച്ചു…
അവൾ അതിന് തല ആട്ടി .. നിനക്ക് ശെരിക്കും മ്മുവിനെ ഇഷ്ടം അല്ലേ അവൾ ചോദിച്ചു…..
അങ്ങനെ ചോദിച്ചാ അതൊന്നും നീ അറിയണ്ട ഞാൻ പറഞ്ഞു….
എനിക്കറിയാം ….. അവൾ പറഞ്ഞു…. അറിയാലോ അപ്പോ പോവാൻ നോക്കി അല്ലാ ടാ നീ പറഞ്ഞില്ലേ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ എന്ന് ….. ആരാ അത് നിൻ്റെ മകൂട്ടുകാരിൽ ആരാണ് ആള് അവൾ ചോദിച്ചു…
ആദ്യം നീ ഒന്ന് റിലാക്സ് ആവട്ടെ എന്നിട്ട് അതൊക്കെ അതോ ഇപ്പൊ തന്നെ കല്യാണം വേണോ….
ചി പോടാ….
ശെരി വാ പോവാം ….
അങ്ങനെ അവളെയും കൊണ്ട് താഴേക്ക് പോയി….
എന്താടാ വലിയ സന്തോഷംരണ്ടും കൂടെ വളലത്തും പ്ളാൻ ചെയ്തോ….അമ്മ ചോദിച്ചു… അതൊക്കെ ഉണ്ട് ആവുംബോ പറയാം ….
അപ്പോ ഞാൻ ഇറങ്ങുവാണ് സുദർശൻ അങ്കിൾ പറഞ്ഞു…. ഇന്ദ്ര പോട്ടെ ടാ അവൾ എന്നെ കെട്ടിപ്പിടിച്ചകൊണ്ട് പറഞ്ഞു….
ഇതെല്ലാം പാവം അമൃതയെ വളരെ അധികം വിഷമിപ്പിച്ചു…..
എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ അവൾ മൊത്തത്തിൽ തകർന്നു എന്ന് വേണം പറയാൻ…..
ഇതെല്ലാം കണ്ട് അവൾ നേരെ റൂമിലോട്ട് ഓടി കട്ടിലിൽ ചാടി വീണ് കരച്ചിൽ തുടങ്ങി…..
ഒരു നിമിഷം മരിച്ചാൽ എന്ത് എന്ന് പോലും അവൾക്ക് തോന്നി പോയി….
കുറച്ച് കഴിഞ്ഞതും ഇന്ദ്രൻ റൂമിലോട്ട് കേറി വന്നു അവൻ്റെ വരവ് അവൾ അറിഞ്ഞില്ല…. അവളുടെ കരച്ചിൽ അവൻ്റെ ശ്രദ്ദയിൽ പെട്ടു…..
ഇവൾ കരയുവാണോ അവൻ വിചാരിച്ചു…
ഡീ എന്താ എന്ത് പറ്റി…എന്താന്ന് അവൻ അവളുടെ തോളിൽ കൈ വച്ചു….
സമയം ആറായി ഈ സമയത്ത് കെടക്കല്ലെ ഞാൻ അവളോട് പറഞ്ഞു….
അമൃത എന്താടോ ഞാൻ അവളെ കൈയ്യിൽ പിടിച്ച് കുലുക്കി…..
നീ ആടാ പ്രശ്നം അവൾ അലറി…..
ഞാൻ എന്ത് ചെയ്തു …. നീ ഒന്നും ചെയ്തില്ല അല്ലേ…എന്നെ കല്യാണം കഴിച്ച് എൻ്റെ ജീവിതവും തകർത്തു എന്നിട്ട് കണ്ടവളമാരുടെ കൂടെ കൂത്താടി നടക്കാൻ ആണെങ്കിൽ എന്നെ എന്തിനാ കെട്ടിയത്…
ഡീ മരിയാതക്ക് സംസാരിക്ക് ഒച്ച വേക്കല്ലെ എല്ലാരും കേക്കും ഞാൻ പറഞ്ഞു….
കേക്കട്ടെ എല്ലാരും കേക്കട്ടെ നീ എന്താ പറഞ്ഞേ നീ നിൻ്റെ വീട്ടുകാർക്ക് വേണ്ടി ആണ് എന്നെ കെട്ടിയത് എന്നല്ലേ ….
അപ്പോ എനിക്ക് ഒരു വേലയും ഇല്ലെ നിൻ്റെ വീട്ടുകാരുടെ നിർബന്ധം കാരണം കെട്ടാൻ ……
കഴിഞ്ഞോ….. തുള്ളി കഴിഞ്ഞോ എന്ന്….ഞാൻ അവളോട് ചോദിച്ചു….
നിനക്ക് ഇതിൻ്റെ ഉത്തരം ഞാൻ തരാം ഒന്ന് നിനെ നിൻ്റെ വീട്ടുകാരും എൻ്റെ വീട്ടുകാരും കൂടെ എൻ്റെ തലയിൽ കെട്ടിവച്ച് തന്നത് മാത്രമാണ്…
പിന്നെ നീ ഞാനും അവളും സംസാരിക്കുന്നത് വാലും തുമ്പും കെട്ടിട്ടാണ് സംസാരിക്കുന്നത് അത് എന്തോ ആയിക്കോട്ടെ എൻ്റെ വിഷയമേ അല്ല….
പിന്നെ നിൻ്റെ ജീവിതം ഞാൻ നശിപ്പിച്ച് കളഞ്ഞു എന്ന് പറയുന്നില്ലേ ….. അപ്പോ നീ എന്നോട് കാണിച്ചത് എന്താടി പുല്ലേ…. ഹേ….
ആദ്യം നീ ആഹ അമലിൻ്റെ കൂടെ ചേർന്ന് എന്നെ വെറും. ഉണ്ണാക്കൻ ആക്കി അത് പോട്ടെ അത് നിൻ്റെ ലൈഫ് നിനക്ക് ആരുടെ കൂടെ വേണമെങ്കിലും നെരങ്ങാം അത് നിൻ്റെ ഇഷ്ടം…..
അവശ്യം ഉള്ളതിനും ഇല്ലതാനും എൻ്റെ തല തിന്നും എന്നെ കളിയാക്കിയും പിന്നിട് അങ്ങോട്ടും കൂടെ തന്നെ നടന്ന് ശല്യം ചെയ്തു…
മൈസൂർ പോയി നീ എന്നോട് ചെയ്തത് ഏറ്റവും വലിയ ചതി അവിടെയും നീ എന്ന വിഷത്തെ സഹായിക്കാൻ നോക്കി ഞാൻ ഒരു റേയ്പ്പിസ്റ്റ്റും കൊള്ളരുതത്തവനും ആയി…..
അതിൽ എനിക്ക് നിന്നോട് നന്ദി ഉണ്ട് കൂടെ നടന്ന നായിൻ്റെ മക്കളെ കാൾ എപ്പോഴും ഞാൻ വെറും ഒരു വാഴ ആയി മാത്രം കണ്ട ദീപുവിനേ എനിക്ക് കിട്ടി ……
അന്ന് നിന്നെ ഞാൻ ആയിരം വട്ടം മനസ്സിൽ കൊന്നിട്ടുണ്ട്……
എനിട്ടും എൻ്റെ വീട്ടുകാരുടെ നിന്നെ കല്യാണം കഴി കഴി എന്നുള്ള പിന്നാലെ നടന്നില്ല സഖ്യം കാരണവും നിൻ്റെ അമ്മയുടെ കണ്ണീർ കണ്ടത് കൊണ്ടാണ് കല്യാണം കഴിഞ്ഞു എല്ലാം ശെരി ആവും എന്ന് വലിയ പ്രതീക്ഷ ഒന്നും എനിക്ക് ഇല്ലായിരുന്നു എന്നിട്ടും വെറുതെ ഒരു ട്രൈ ചെയ്തു എവിടുന്ന് കല്യാണം കഴിഞ്ഞ് മൂനാം നാള് തോടങ്ങിയില്ലെ……
ഇത്രയൊക്കെ എന്നോട് ചെയ്തിട്ടും വെറും പൊട്ടൻ ആയാ ഞാൻ എല്ലാവർക്കും വേണ്ടി നിന്നെ തന്നെ കെട്ടുകയും ചെയ്തു ……
തെറ്റായി പോയി ….
ഇത് ഓർത്ത് വച്ചോ എൻ്റെ വീട്ടുകാരുടെയും നിൻ്റെ വീട്ടുകാരുടെയും വിഷമം കണ്ടത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നെ കെട്ടിയത് ….. ഒരു കാര്യം പറഞ്ഞേക്കാം നമ്മൾ തമ്മിൽ ഒടക്കാണ് എന്ന് വെളിയിൽ അറിയണ്ട വെറുതെ ആ പാവങ്ങളെ വിഷമിപ്പിക്കുന്നത് എന്തിനാ…..ഇത്രയും പറഞ്ഞ് ഞാൻ വെളിയിലേക്ക് പോയി….
ഇങ്ങനെ ഒന്നും പറയണം എന്ന് വിചാരിച്ച് അല്ലെങ്കിലും എത്ര എന്ന് പറഞ്ഞാണ് ഞാനും വായ പൊതി ജീവിക്കുന്നത്….
നല്ല സമയം തന്നെ കെട്ടി നാലാം നാള് തുടങ്ങി ….
അമ്മ ഞാൻ പോറത്തു പോവാ…. ഞാൻ അതും പറഞ്ഞ് അമ്മക്ക് തിരിച് പറയാൻ എന്തെങ്കിലും ഉണ്ടൊ എന്ന് പോലും കേക്കാതെ ഇറങ്ങി പോയി….3
അമ്മ വരുമ്പോ ഞാൻ ഗെയിറ്റ് കടന്ന് നടന്ന് പോവുന്നതാണ് കണ്ടത്…..
ഈ ചെക്കൻ ഹ്മ് അമ്മ ഉല്ലിലോട്ടു തിരിച് പോയി….
ഇത്രയും വെറുപ്പ് തന്നോട് ഇന്ദ്രന് ഉണ്ടായിരുന്നോ അവൾ മനസ്സിൽ വിചാരിച്ചു….
എന്താണ് താൻ ചെയ്തത് …..
അവൾ കൊറേ നേരം ഇരുന്ന ഇരിപ്പിൽ കരഞ്ഞും ആലോചിച്ചുo സമയം പോയി…..
അമറിനോടു കാര്യങ്ങൾ വിളിച്ച് പറഞ്ഞാലോ ഇനി അവനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ….അല്ലെങ്കിൽ വേണ്ട എന്തിനാ വെറുതെ ….. അവൾ മനസ്സിൽ ഓരോന്ന് ആലോചിച്ചു പിന്നെയും ഇരുന്നു…..
അമ്മു ഇന്ദ്രൻ്റെ അമ്മ അവളെ വിളിച്ചു…. എന്താ ആൻ്റി ദാ വരുന്നു….
അവൾ താഴേക്ക് ഇറങ്ങി ചെന്നു….
എന്താ മോളെ നീ മുകളിൽ തന്നെ ഇരുന്നത് ഒന്നുമില്ല ആൻ്റി….
വൈയെ നിനക്ക് …. ഇല്ല ആൻ്റി വീട്ടിലെ കാര്യം ആലോചിച്ചപ്പോ അവരെ ഒക്കെ മിസ്സിങ് പോലെ തോന്നി അതാ….
അയ്യോ അത് പോട്ടെ മോളെ മോൾ വേനലിൽ അവരെ ഒന്ന് പോയി കണ്ടിട്ട് വാ …..അവൻ ഇവിടെ ഇല്ലലോ പറഞ്ഞ പോലെ…. അവൻ എവിടെ പോയി ….
അറിയില്ല നല്ല ദേഷ്യത്തിൽ ആണ് പോയേക്കുന്നത് തോന്നുന്നു….. ……..അതിന് അവൾ ഒന്നും പറഞ്ഞില്ല….
ആൻ്റി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം നല്ല ക്ഷീണം….. ആണോ എന്ന കുട്ടൻ പോയിട്ട് വാ…
സമയം രാത്രി 8 ആയി ഇന്ദ്രൻ്റെ അച്ഛൻ വീട്ടിൽ എത്തി….
ഹാ മോളെ ….എന്താ മോള് ഇവിടെ ഇരിക്കുന്നെ…. ഒന്നുമില്ല അങ്കിൾ ഞാൻ വെറുതെ ഇവിടെ ഇരുന്നതാ….
അവരൊക്കെ എവിടെ….
ഞാൻ ഇവിടെ ഉണ്ട് പുന്നാര മോൻ ഇവിടെ ഇല്ലാ… ഇന്ദ്രൻ്റെ അമ്മ അങ്ങോട്ട് വന്നു….
അവൻ എങ്ങോട്ടോ പോട്ടേ വന്നോളും പപ്പ അങ്ങനെ പറഞ്ഞ് ഉള്ളിലോട്ട് പോയി….
അയ്യോ ഇന്നല്ലേ നിങ്ങൾക്ക് പോണം എന്ന് പറഞ്ഞത്…..അമ്മ ചോദിച്ചു…
അത് നാളത്തേക്ക് മാറ്റി ഞാൻ ടിക്കറ്റ് കാൻസൽ ആക്കി നാളത്തേക്ക് ബുക്ക് ചെയ്തിട്ടുണ്ട്….
ആണോ…..
അതെ മോൾക്ക് എന്തോ വിഷമം ഉണ്ട് തോന്നുന്നു… ഞാൻ വന്നപ്പോ ശ്രദിച്ചു….
നിങ്ങൾക്കും തോന്നിയോ ഞാൻ വിചാരിച്ചു എൻ്റെ തോന്നൽ ആണ് എന്ന്….
അവർ തമ്മിൽ വല്ല ഒടക്കും ആയോടോ….
അയ്യേ അങ്ങനെ ഒന്നും ഉണ്ടാവില്ല അവള് എന്നോട് വീട് മിസ്സ് ചെയ്യുന്നു എന്നൊക്കെ ആണ് പറഞ്ഞത്….
അങ്ങനെ ആണെങ്കിൽ കൊള്ളാം അവര് തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാവാതെ നമ്മൾ വേണം നോക്കാൻ…. പപ്പ പറഞ്ഞു….
ശെരി ആണ്…. എന്നാലും അവൻ എങ്ങനെ ആണ് എടോ കല്യാണത്തിന് സമ്മതിച്ചത് ….
അതെ ചെക്കൻ കുഴപ്പം ഒന്നും കാണിക്കാതെ ഇരുന്നതെ വളരെ അൽഭുതം ആണ് കെട്ട് കഴിയും വരെ എൻ്റെ ഉള്ളിൽ തീ ആയിരുന്നു…അമ്മ പറഞ്ഞു….
എന്തായാലും നല്ലത് നടന്നാ മതി ആയിരുന്നു…. പപ്പ പറഞ്ഞു… അതൊക്കെ അവനെ അവള് റെഡി ആക്കിക്കോളും .അമ്മ പറഞ്ഞു….
നിങൾ കുളിച്ചിട്ട് വാ ഞാൻ ഭക്ഷണം എടുത്ത് വക്കാം ….
അവൻ വരട്ടെ ഡോ…..
ആണോ… എന്ന ശെരി….അമ്മ വെളിയിലോട്ടു പോയി….
സമയം 9 ആയി 10 ആയി ….
നിങൾ അവനെ ഒന്ന് വിളിച്ച് നോക്കിക്കേ അമ്മ പറഞ്ഞു….
ഫോൺ റിംഗ് ചെയ്തു അത് ഹോളിൽ തന്നെ ഉണ്ട്….
ഈ ചെക്കൻ ഇവിടെ പോയി ഫോണും എടുത്തില്ല ഒന്നും രണ്ടും ലക്ഷത്തിൻ്റെ ഫോൺ വാങ്ങിയ പോരാ അത് ഉപയോഗിക്കുകയും ചെയ്യണം….അമ്മ ദേഷ്യം ഫോണിനെ കുറ്റം പറഞ്ഞ് തീർത്തു….
ഹാ അവൻ ഇത് ആദ്യം ആയി ആണോ വരാതെ ഇരിക്കുന്നത് വൈകി വരാരും ഉണ്ടല്ലോ അപ്പോ താൻ ഇത് വലിയ കാര്യം ആക്കണ്ട….
അത് പോലെ ആണോ ഇത് ഇപ്പൊ അവന് ഒരു കൂട്ട് കൂടെ ഉള്ളതല്ലേ ഇവളെ പറ്റി അവൻ ആലോചിച്ച് നോക്കി കൂടെ….
എടോ താൻ ബി പി കൂട്ടാതെ അവിടെ ഇരിക്ക് ഞാൻ അമറിനെ ഒന്ന് വിളിച്ച് നോക്കട്ടെ അവന് അറിയാതെ ഇരിക്കില്ല പപ്പ പറഞ്ഞു…..
എന്ന പിന്നെ വിളിക്ക്…..
ടാ അവൻ നിൻ്റെ കൂടെ ഉണ്ടോ ….
ഇല്ലല്ലോ അങ്കിൾ ഞാൻ വീട്ടിൽ ആണ്… എന്താ അവൻ ഇല്ലെ അവിടെ…..
നീ വേറെ ആരെയെങ്കിലും വിളിച്ച് ചോദിക്ക്…..
ഞാൻ ഉടനെ വിളിക്കാം….
ഇപ്പൊ വിളിക്കാം പറഞ്ഞിട്ടുണ്ട് പപ്പ പറഞ്ഞു….
ഒരു 2 മിനിറ്റ് കഴിഞ്ഞ് അവൻ തിരിച് വിളിച്ചു….
ഇല്ല അങ്കിൾ അവൻ അവരാരുടെയും കൂടെ ഇല്ല…..അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്…
ആണോ നീ എപ്പോഴാ ഇങ്ങോട്ട് വരുന്നേ
ഞാൻ നാളെ വൈകീട്ട് വരും അല്ലെങ്കിൽ മറ്റന്നാൾ രാവിലെ……..
ആണോ എന്ന വാ ഒരു അവശ്യം ഉണ്ട്….
അവൻ കൂട്ടുകാരുടെ അടുത്തൊന്നും ഇല്ല എന്നാണ് പറഞ്ഞെ നോക്കിട്ട് വിളിക്കാം എന്ന്….
നിങൾ വാ കഴിക്കാം അവൻ വരട്ടെ അവൻ്റെ ഊരുതെണ്ടൽ ഞാൻ നിർത്തി കൊടുക്കാം….അമ്മ പറഞ്ഞു…..
ആൻ്റി എനിക്ക് വേണ്ടാ ഞാൻ പോയി കിടക്കുവാ തലവേദന പോലെ അമൃത അതും പറഞ്ഞ് റൂമിലോട്ട് പോയി…..
അവൾടെ ഫോൺ അടിക്കുന്നത് കേട്ടു… വേഗം റൂമിലോട്ട് ഓടി…
അമ്മ ….
ഹലോ എന്താ അമ്മ …..
മോളെ ഫൂഡ് കഴിച്ചോടി…..
ആ കഴിച്ചു അമ്മ ; അമ്മ കഴിച്ചോ….
ഇല്ല മോളെ അച്ഛൻ പൊറത്തിന്ന് വാങ്ങി കൊണ്ട് വരും …..
ആണോ….
എന്താടി നിൻ്റെ ശബ്ദം ഒരു മാതിരി ആയിരിക്കുന്നെ വൈയ്യെ നിനക്ക്….
ഇല്ല അമ്മ ഒരു ചെറിയ തൽ വേദന പോലെ….
ആണോ എന്നാ നീ കിടന്നോ അവൻ എവിടെ ഇന്ദ്രൻ ….. ഇന്ദ്രൻ പൊറത്ത് പൊയിരിക്കുവാ ഇപ്പൊ വരും
ആണോ എന്ന ശെരി മോളെ ഞാൻ പിന്നെ വിളിക്കാം….
ശെരി അമ്മ………
എന്തൊക്കെയോ ആലോചിച്ച് അവൾ ഉറങ്ങി പോയി…..
രാവിലെ തന്നെ അമർ അങ്ങോട്ട് വന്നു ….
എന്താ ആൻ്റി അവൻ വന്നോ….
ഇല്ല …..
ഇവൻ ഇത് എവിടെ പോയി അമർ അത്മഗതം പറഞ്ഞു….
ടാ വല്ല കളിയും നടക്കുന്നുണ്ടോ പെട്ടന്ന് ആൻ്റി അവനോട് ചോദിച്ചു….
എന്ത് കളി എനിക്കൊന്നും അറിയില്ല….
ഉച്ച ആയി ഇന്ദ്രൻ വന്നില്ല ….
വൈകുന്നേരം ആയി ഒരു 7 8 മണി ആയപ്പോ ഇന്ദ്രൻ തിരികെ വന്നു….
ആൻ്റി മോൻ വന്നേകുന്നു… അമർ ഉറക്കെ വിളിച്ച് പറഞ്ഞു… അത് കേട്ട് അടുക്കളയിൽ നിന്ന് അവർ രണ്ടുപേരും അങ്ങോട്ട് വന്നു…
എവിടെ പോയതാടാ അമ്മ രൗദ്രഭാവം കാണിച്ച് കൊണ്ട് പറഞ്ഞു….
ഞാൻ ഒരു ആവശ്യത്തിന് തിരുവനന്തപുരം വരെ പോയത് ആണ്….
എന്തിന്…..
എന്ത് ഏത് എന്നൊന്നും ചോദിക്കല്ലെ ഞാൻ പറയില്ല …..
നീ പറയണ്ട എന്താ കാര്യം പറഞ്ഞിട്ട് ഉള്ളിൽ കേറിയ മതി….
ഒരുപാട് നേരം വെളിയിൽ നിന്നിട്ടും എനിക്ക് ഒരു കുലുക്കവും ഇല്ല ഇനിയും ഒരു അടിമയെ പോലെ കഴിയാൻ എനിക്ക് സൗകര്യം ഇല്ല … .ഞാൻ മനസ്സിൽ വിചാരിച്ചു….
ആൻ്റി അവൻ ആകെ വയ്യാതെ ആണ് വന്നത് എന്ന് തോന്നുന്നു ….. പാവം അവൻ അമർ പറഞ്ഞു…
എന്ന നീയും കൂടെ പോയി ഒരു കമ്പനി കൊടുക്ക്…. അമ്മ പറഞ്ഞു….
അതല്ല ആൻ്റി അവനെ ഇങ്ങനെ പൊരത്ത് നിർത്താതെ വല്ലതും കഴിച്ചോ എന്തോ….
അതെ ആൻ്റി ഇപ്പൊ തൽക്കാലം വെറുതെ വിടാം അമൃതയും പറഞ്ഞു….
വാ ആൻ്റി
ടാ തൽക്കാലം നീ പോയി കുളിച്ച് വല്ലതും കഴിക്ക് അമ്മ പറഞ്ഞു… ഓ വേണ്ട ഉള്ളിൽ വന്നിട്ട് വല്ല വെഷവും തന്ന് കൊല്ലാൻ ആയിരിക്കും. ഞാൻ പറഞ്ഞു….
ഇപ്പൊ എങ്ങനെ ഉണ്ട് ഇവനെ ഒക്കെ ചാട്ടക്ക് അടിച്ച് വേണം നന്നാക്കാൻ…..അമ്മ പറഞ്ഞു….
ടാ നീ വേണേൽ കേറിക്കോ വെറുതെ അവിടെ ഒറ്റക്ക് നിക്കണ്ട അമർ പറഞ്ഞു….
ശെരി വരാം പക്ഷെ ഒരു കണ്ടീഷൻ….
എന്ത്
ഞാൻ എവിടെ പോയി ആരെ കണ്ട്5എന്നൊന്നും എന്നോട് ചോദിക്കൻ പാടില്ല …. ഞാൻ പറഞ്ഞു…
ശെരി വാ….
അമ്മ പറഞ്ഞ വരാം….
എന്ന ശെരി ആൻ്റി സമ്മതിച്ചു നീ വാ…
ഉറപ്പാണോ….
അതെ വാ….
എന്ന ശെരി…. …. . . കഴിക്കാൻ എന്താ ഉള്ളത് ഞാൻ ചോദിച്ചു…
കഴിക്കാൻ വിഷം അമ്മ പറഞ്ഞു…
അത് എന്നും കഴിക്കുനതല്ലെ ഇന്ന് വെറൈറ്റി ഒന്നും ഇല്ലെ…..
എന്ന നീ നിൻ്റെ കെട്ടിയവളോട് പറ വച്ചുണ്ടക്കി തരാൻ….
അതെ ഇങ്ങു വന്നെ ഞാൻ അമ്മയെ അടുത്തേക്ക് വിളിച്ചു….
എന്ത് എന്ത്
ഇങ്ങു വരാൻ…
അടുത്തേക്ക് അമ്മ വന്നതും ഞാൻ ഒരു ഉമ്മ കൊടുത്ത് മുകളിലേക്ക് ഓടി….
ടാ നീ ജയിച്ചു എന്ന് വിചാരിക്കണ്ട അമ്മ ശബ്ദത്തിൽ പറഞ്ഞു….
ഇല്ല ഞാൻ. തോറ്റിട്ടെ ഉള്ളൂ…..
എന്താടാ ഇവൻ ഇങ്ങനെ അമ്മ അമറിനെ നോക്കി പറഞ്ഞു…
വിത്ത് ഗുണം അല്ലാതെ അവൻ പതുക്കെ പറഞ്ഞു….
വിത്ത് ഗുണം അല്ലടാ നിന്നെ പോലെ ഉള്ള തേണ്ടികളുടെ കൂടെ ഉള്ള നടത്തം ആണ്….ഇറങ്ങി പോടാ തെണ്ടി….
ഞാൻ പോവുല്ലാ അവൻ അമ്മയുടെ പിന്നാലെ പോയി….
കുളിച്ച് വന്ന കണ്ണാടിക്കു മുന്നിൽ നിന്ന ഇന്ദ്രൻ….
എല്ലാം നമ്മൾ വിചാരിച്ച പോലെ നടന്ന എല്ലാ പ്രോബ്ലംസ്സും സോൾവ് ആണ്….
അവൻ താഴേക്ക് പോയി…..
പപ്പ വന്നിട്ടുണ്ട് ….
വന്നോ എപ്പൊ എത്തി…..പപ്പ ചോദിച്ചു…
ഞാൻ വന്നിട്ട് 23 കൊല്ലം കഴിഞ്ഞു…..
അയ്യാ നല്ല ഫ്രഷ് സാനം പപ്പ പറഞ്ഞു…
ഇസ്റ്റപെട്ടില്ല …. ഞാൻ ചോദിച്ചു…
ഇല്ല ഇഷ്ടപ്പെട്ടില്ല ….
എവിടെ പോയതാണ് നീ എന്നോട് പറ ഞാൻ ആരോടും പറയില്ല പപ്പ പറഞ്ഞു….
എപ്പടി നമ്പും…..
ഞാൻ വിശ്വസ്തൻ ആണ് …..പപ്പ പറഞ്ഞു… അത് അതില്ലെ എൻ്റെ ഒരു കൂട്ടുകാരൻ ഉണ്ട് റാം എന്ന് പറയും പുള്ളിയുടെ കല്യാണം ആണ് അടുത്ത ആഴ്ച അപ്പോ പുള്ളിക്ക് ഒരു സമ്മാനം വാങ്ങാൻ വേണ്ടി…..
കളിക്കല്ലെ ചെക്കാ നീ എൻ്റെ സ്വഭാവം നിനക്ക് അറിയില്ല നിന്നെ ഞാൻ ശെരിയാക്കുന്നുണ്ട് വരട്ടേ….
ഹാ ചൂടാവല്ലെ പപ്പ പറഞ്ഞല്ലോ ഇപ്പൊ പറയാൻ പറ്റില്ല വെറുതെ ടെൻഷൻ ആവണ്ട അലമ്പ് ഒന്നും അല്ലാ ഞാൻ പറഞ്ഞു…..
നീ അയ കൊണ്ടാണ് എനിക്ക് വിശ്വാസം ഇല്ലാതെ പപ്പ പറഞ്ഞു….
ഞാൻ വാക്ക് തരം എല്ലാം ശെരി ആയാ ഉടനെ ഞാൻ പറയാം ആദ്യം പപ്പയോടെ പറയൂ കേട്ടോ….
ഹമ് ശെരി ശെരി വാ കഴിക്ക് …..
ടാ അമറെ കഴിച്ചിട്ട് ഒന്ന് സംസാരിക്കണം കേട്ടോ…..ഞാൻ പറഞ്ഞു….
ഫുഡ് വന്നു ….
അമ്മ … അമ്മാ
എന്താ
എന്താണ് പേണക്കാ …..
ഏയ്….
ഇല്ല പേണക്കം ആണ്….
എങ്ങനെ നിന്നോട് ഞാൻ മിണ്ടും നീ എവിടെ പോയത് എന്ന് ഒരു തള്ള ആയ ഞാൻ അറിയണ്ടേ….
അത് വിട് ഇപ്പൊ ഞാൻ ഒരു കാര്യം പറയാം അത് അമ്മ കേക്ക്….
ഇല്ല എനിക്ക് കേക്കണ്ട….
അമ്മക്ക് ഇത് വളരെ സന്തോഷം തരും കേക്ക്….
എന്ത് അനത്തോഷം ചുമ്മാ ….
അല്ലാന്ന് സത്യം ആണ്…..
നീ കാര്യം പറ അമർ ഇടയിൽ കേറി പറഞ്ഞു….
ഞാൻ അടുത്ത വീക്ക് തൊട്ട് കോളജിൽ പോവാൻ തീരുമാനിച്ചു……
ഇതാണോ വലിയ കാര്യം….
എന്താ ഇത് വലിയ കാര്യം അല്ലേ….ഞാൻ ചോദിച്ചു..
അടുത്ത ആഴ്ച നിന്നെ ഞാൻ അയക്കാൻ അല്ലെങ്കിലും തീരുമാനിച്ചതാണ്…. അമ്മ മാസ്സ് ഇട്ടു…..
അത് പൊളിച്ചു പപ്പ കൈതട്ടി…… അത് തന്നെ അങ്ങനെ തന്നെ വേണം നിനക്ക് അമർ പറഞ്ഞു….
ഹലോ സാറും ഉണ്ട് കേട്ടോ…. അമ്മ അവനോട് പറഞ്ഞു….
ഞാനും ഉണ്ടോ
ഉണ്ട്…..
അല്ല ഞാൻ എക്സാം എഴുതിയ പോരെ…. അവൻ ചോദിച്ചു നോക്കി…..
പറ്റില്ല…..
അല്ലെങ്കിലും എനിക്ക് പഠിക്കാൻ താൽപര്യം ഉണ്ട് ഇവൻ ആണ് എന്നെയും നശിപ്പിക്കുന്നത് അവൻ എന്നെ നോക്കി പറഞ്ഞു….
ഇന്ദ്ര നാളെ വീകെൻ്റ് ആണ് നിൻ്റെ ആണ് കുക്കിംഗ് എന്താ പറ്റുമോ പപ്പ പറഞ്ഞു…
പിന്നെന്താ വൈ നോട്ട് ആൾവേസ് ഹാപ്പി ട്ടു കുക്ക്…. ഞാൻ പറഞ്ഞു…..
എന്താ വേണ്ടെ ചിക്കൻ മട്ടൻ അതോ ബീഫ്….. പപ്പ ചോദിച്ചു….
അല്ലെങ്കിൽ വേണ്ട മോള് പറ മോള് ഇവൻ്റെ ഫുഡ് കഴിച്ചിട്ടില്ലോ….അമ്മ അവളോട് ചോദിച്ചു… ………..
.പപ്പ അവളുടെ നേരെ തിരിഞ്ഞ് പറഞ്ഞു ഇവനെ കൊണ്ട് ആകെ ഉള്ള ഉപകാരം ഇതാണ് ഡ്രൈവിംഗ് പിന്നെ കുക്കിംഗ്……
മോള് ഇവൻ്റെ ഫുഡ് കഴിച്ചിട്ടിലോ അമ്മ ചോദിച്ചു….
ഇല്ലാ…..
ഭയങ്കര ടേസ്റ്റ് ആണ് ….. അമ്മ പറഞ്ഞു…
അത് എൻ്റെ കഴിവാണ് പപ്പ പറഞ്ഞു……
അയ്യ അത് എങ്ങനെ നിങ്ങടെ കഴിവ് ആവുന്നേ… നിങൾ ഇതുവരെ ഒരു ഓംലെറ്റ് എങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ അമ്മ പപ്പയെ പുച്ഛിച്ചു തള്ളി……
എനിക്കെല്ലാം അറിയാം എൻ്റെ കഴിവ് തെളിയിക്കാൻ പറ്റിയ ഒരു അവസരം ഇതുവരെ കിട്ടിയിട്ടില്ല ……
നിങൾ ഒന്ന് നിർത്താമോ… ഞാൻ പറഞ്ഞു…..
നാളെ മട്ടൻ വാങ്ങി തന്ന നല്ല മട്ടൻ ബിരിയാണി ഉണ്ടാക്കി തരാം എന്താ അത് മതിയോ ഞാൻ ചോദിച്ചു….
എനിക്ക് ബീഫ് കറി വേണം പപ്പ പറഞ്ഞു….
ഓക്കേ ഒരു മാസ്റ്റർ ഷെഫ് ആയി പോയില്ലേ ഉടക്കി തരാം പക്ഷെ 5000 ബക്ക്സ് എനിക്ക് ഗൂഗിൾ ചെയ്തത് തരണം കേട്ടോ……
ടാ ടാ മോനെ ഇരുന്നിടം തുരക്കാതെ ടാ മോനെ അമ്മ പറഞു…..
അതൊന്നും പറ്റില്ല ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു നീ എൻ്റെ കൈയ്യിൽ നിന്ന് കൊറേ ഇസ്ക്കിയതാണ് ഇനി ഇല്ല പപ്പ..പറഞ്ഞു…. ഇനി ചണ്ട വേണ്ട പൈസ ഞാൻ തരാം അമ്മ പറഞ്ഞു…..
ശെരി ഓക്കെ എന്ന മഹി ആൻ്റിയെയും അങ്കിളിനെയും വിളിക്ക് അവരും ഞാൻ പറഞ്ഞു….
അല്ലാ നിങ്ങൾക്ക് നാളെ അല്ലേ പോവണ്ടത് അമ്മ ചോദിച്ചു….
അത് ഇനി ഇല്ല അയാൾക്ക് വരാൻ പറ്റില്ല എന്ന് വരുമ്പോ പറയാം എന്ന് ആണ് പറഞ്ഞത്…. പപ്പ പറഞ്ഞു…..
അപ്പോ നാളെ എൻ്റെ കഴിവ് നാലാൾ അറിയും ….
ഒന്ന് നിർതാമോ ഈ തള്ളൽ അമർ പറഞ്ഞു….
അമ്മ നാളെ മുഴുവൻ ഉള്ളിയും ഇവൻ തന്നെ മുറിച്ച് എനിക്ക് തരണം ഞാൻ പറഞ്ഞു…..
എനിക്കൊന്നും പറ്റില്ല ….
നീ തന്നെ ചെയ്ത മതി കുറച്ച് നാവ് കൂടുതൽ ആണ് അമ്മ പറഞ്ഞു….
നാളെ കരഞ്ഞ് നിൻ്റെ കണ്ണ് വെളിയിൽ വരും മോനെ ഞാൻ അവനെ വലിച്ച് അങ്ങോട്ട് വെളിയിൽ കൊണ്ടുപോയി……
എന്താടാ കാര്യം പറ….
അളിയാ ഒരു സന്തോഷ വാർത്ത ഉണ്ട്…. ഞാൻ പറഞ്ഞു…..
ടാ മഹക്ക് ആള് സെറ്റ് ആയി…. ഞാൻ പറഞ്ഞു…. പോടാ ചുമ്മാ അവൻ പറഞ്ഞു…. അല്ലാന്ന്……
ആരാ…. നമ്മടെ അച്ചു…..
അവൻ്റെ കിളി പോയി….
ഒന്ന് പോടാ ഞാൻ. ഇത് വിശ്വസിക്കില്ല അവൻ പറഞ്ഞു…. എടാ സത്യം ആണ്…..ഞാൻ അന്നെ പറഞ്ഞില്ലേ നിന്നോട് അവൻ നോട്ടം ഇട്ടിട്ടുണ്ട് എന്ന്…..
അവൻ പൊട്ടി പോളിഞ്ഞ പോലെ നിന്നു എന്നെ നോക്കാതെ തിരിഞ്ഞ് നിന്നു…. ഇന്നാണ് അവൻ കാര്യം അവളോട് പറഞ്ഞത് …..
അവൾ എന്ത് പറഞ്ഞു…
ആദ്യം അവൾക്ക് വലിയ താൽപര്യം ഇല്ലായിരുന്നു പിന്നെ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി ഒരു റിലേഷൻ ഒക്കെ ആവുമ്പോ നീ ഓക്കെ ആവും എന്ന് ….. പിന്നെ അവനെ അക്സപ്റ്റ് ചെയ്യാൻ വേറെ ആലോചിക്കാനും ഒന്നും ഇല്ല നല്ല ഗുഡ് ലുക്കിങ്+ ഫ്രീ ലാൻസ് ആയിട്ടാണെങ്കിലും നല്ല പൈസ ഉണ്ടാക്കുന്നുണ്ട് ചെക്കൻ പിന്നെ അവർ സെറ്റ് ആവാൻ വലിയ താമസം ഒന്നും ഇല്ലാ…..
നാളെ അവരുടെ ഫസ്റ്റ് ഡെയിറ്റ് ആണ്…..
അത് അവന് നല്ലപോലെ കൊണ്ടു…..
ഇപ്പൊ കാർമേഘം പൊട്ടി പെയ്യും …..ഇവനെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല ചെക്കൻ സീരിയസ് ആണ് തൊന്നുന്നു…… ഇന്നലെ രാത്രി ഞാൻ കണ്ട സ്വപ്നം ആണ് ഞാൻ അവസാനം പറഞ്ഞത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി ….
ചിരിച്ച് നിക്കുന്ന എന്നെ ആണ് കണ്ടത്…..
അവൻ ഒരു ദീർഗ ശ്വാസം എടുത്ത് വിട്ട്……
പട്ടി പുല്ലേ മൈരെ അവൻ എന്നെ തല്ലാൻ തുടങ്ങി…..
ടാ പുല്ലേ നോവുന്ന് വേദനിക്കുന്നു എന്ന്…..
ചാവട നീ …..
എന്താ ടാ പേടിച്ച് പോയോ മോനെ…..
ടാ നീ ആരോടും പറയല്ലേ …..അവൻ പറഞ്ഞു…..
അവർ എല്ലാരും ഉമ്മറത്ത് വന്നിരുന്നു സംസാരിക്കുന്നുണ്ട്…..
ടാ പുല്ലേ വെഗം എക്സിക്യൂട്ട് ചെയ്തോ കേട്ടല്ലോ ഞാൻ അവനോട് പറഞ്ഞു….
അളിയാ എങ്ങനെ ഇനി ഒരു റിജക്ഷൻ എനിക്ക് താങ്ങാൻ പറ്റില്ല ….അവൻ പറഞ്ഞു….
അതൊന്നും ഇല്ല പിന്നെ അവാൽക്ക് ഞാൻ ഒരു ക്ലൂ കൊടുത്തിട്ടുണ്ട്….
എന്ത് ക്ലൂ അവൻ ചോദിച്ചു…. എൻ്റെ കൂട്ടുകാരിൽ ഒരുത്തൻ നിന്നെ റാഞ്ചാൻ പുഷ്പകവിമാനം ആയി നടക്കുന്നുണ്ട് എന്ന്….
അയ്യോ അത് തലവേദന അല്ലേ….നിൻ്റെ ഫ്രണ്ട്സ് എന്ന് പറഞ്ഞ അതിൽ ഞാനും അചുവും ഇല്ലെ ദീപു പിന്നെ പരിചയം ഇല്ല എന്ന് വിചാരിക്കാം…..
അത് നീ പേടിക്കണ്ട അച്ചു അല്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പോ തന്നെ അവൾക്ക് ആളെ പിടികിട്ടി കാണും ഞാൻ പറഞ്ഞു….
ചെറിയ ചിരി ഒക്കെ ഉണ്ട് പിനി ഓക്കേ നിൻ്റെ കൈയ്യിൽ ആണ് കുട്ടാ ഞാൻ പറഞ്ഞു…..
ആണോ എൻ്റെ മോനെ അവൻ എൻ്റെ കവിൾ കടിച്ച് പറിച്ചു പട്ടി….
ആ ഞാൻ അലറി വിളിച്ചു…
എന്താടാ അമ്മ ചോദിച്ചു…
അമ്മ എന്നെ പട്ടി കടിച്ചമ്മ ഞാൻ പറഞ്ഞു…..
നന്നായി ….
ഇവർ എപ്പോഴും ഇങ്ങനെ ആണ് ല്ലെ അമൃത അമ്മയോട് ചോദിച്ചു……
അതെ എനിക്ക് അൽഭുതം തോന്നും ഫ്രണ്ട്സ് ആണോ അതെ എന്ന ബ്രദേഴ്സ് അല്ലേ അതും ആണ്…..
ഇവൻ ആണ് മോൻ്റെ എല്ലാം പപ്പ പറഞ്ഞു…..
ചേറുപത്തിൽ ഇന്ദ്രൻ ഞങ്ങളോട് അവശ്യപെട്ട ഒറ്റ കാര്യം അമർ അമ്മ പറഞ്ഞു…..
എന്തോ അവൻ്റെ ജീവൻ ആണ് അവൻ തിരിച്ചും അങ്ങനെ തന്നെ……
അവന് എല്ലാരോടും സ്നേഹം ആണ് അമ്മ പറഞ്ഞു…..
എന്താണോ എന്നെ സ്നേഹിക്കാൻ അവന് പറ്റാത്തത് അവൾ ആലോചിച്ചു….
എന്താ മോളെ ഉറക്കം വരുന്നോ പപ്പ ചോദിച്ചു….
ഇല്ല അങ്കിൾ ഞാൻ എന്തോ ആലോചിച്ച് ഇരുന്നത് ആണ്….
പപ്പ നമ്മക്ക് സിനിമക്ക് പൊയാലോ ഞാൻ അങ്ങോട്ട് ചെന്ന് ചോദിച്ചു….
എന്താടോ പപ്പ അമ്മയെ നോക്കി….
കൊറേ ആയി പോയിട്ട് വേണമെങ്കിൽ നോക്കാം …..അമ്മ പറഞ്ഞു….
മോൾ എന്ത് പറയുന്നു…. ഞാൻ ഇല്ലാ നിങൾ പോയിട്ട് വാ അവൾ പറഞ്ഞു…..
അതെന്താ മോളെ നീ ഇല്ലാതെ ഞങൾ എങ്ങനെ പോവും പപ്പ പറഞ്ഞു…..
അവൾ എൻ്റെ മുഖത്തേക്ക് നോക്കി ……
ടാ നീ വിളിച്ച മോള് വരും …..
വെണ്ട താൽപര്യം ഇല്ലാത്തവരെ വെറുതെ എന്തിനാ നിർഭന്തിക്കുന്നെ ……
അവൻ അങ്ങനെ ഒക്കെ പറയും മോള് വാ പപ്പ പറഞ്ഞു….
ശെരി അങ്കിൾ അപ്പോ നമ്മൾ സിനിമക്ക് പോവുന്നു…..
നൈറ്റ് ഷോ ആയത് കൊണ്ട് നല്ല മൂടാണ് സിനിമക്ക് ഞങൾ പെട്ടന്ന് തന്നെ ഇറങ്ങി …..
അങ്ങനെ തിയേറ്ററിൽ പോയി ടിക്കറ്റ് ഒക്കെ എടുത്തു …..
സിനിമ തുടങ്ങി അമൃത ഞാൻ ഇരിക്കുന്ന സ്ഥലം നോക്കി ഇരുന്നു…..
അമറിൻ്റെ കൂടെ ഇരുന്നു ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഇന്ദ്രൻ തന്നെ നോക്കുക പോലും ചെയ്യാത്തത് അവൾക്ക് നല്ല വിഷമം ഉണ്ടാക്കി….
ഇത്രയധികം വെറുക്കാൻ മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് അവൾ ആലോചിച്ചു….
അമലിൻ്റെ വാക്ക് കേട്ട് ഇന്ദ്രനെ തെറ്റിധരിച്ചത് ആദ്യ തെറ്റ് പിന്നെ മൈസൂർ വച്ച് നടന്നത് തൻ്റെ എടുത്ത് ചാട്ടം മാത്രം ആണ് ഇത്രയും തന്നെ ധാരാളം ആണ്…..
ഡീ ഡീ എന്ത് സ്വപ്നം കാണുവാ ഇന്നാ ഐസ് ക്രീം പിടി അമർ അവളുടെ കൈയ്യിൽ കൊടുത്തു …..
വേറെ എന്തെങ്കിലും വേണോ അവൻ ചോദിച്ചു….
എന്താ മോളെ നിനക്ക് വൈയ്യേ ഒരു മാതിരി ഇരിക്കുന്നു മുഖം ഒക്കെ …..
എനിക്ക് വയ്യ തോന്നുന്നു ആൻ്റി ചെറിയ തണുപ്പ് പോലെ ….
ഹോസ്പിറ്റലിൽ പോവാം മോളെ നമ്മക്ക് എന്ന …
അതൊന്നും വേണ്ട ആൻ്റി….
എന്ന വാ വീട്ടിൽ പോവാം
വേണ്ട ആൻ്റി കുഴപ്പം ഇല്ല കഴിഞ്ഞിട്ട് പോവാം …..
ആണോ……
അവൾക്ക് എന്തൊ പറ്റിയിട്ടുണ്ട് പോയി നോക്കിയാലോ …..അല്ലെങ്കിൽ വേണ്ട അമ്മ സംസരിച്ചല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ അറിഞ്ഞെനെ…..
അങ്ങനെ പോയ പടം മൂഞ്ചിയത്തായത് കൊണ്ട് ഒന്നും പറയാൻ ഇല്ല വൻ ബോർ…..
സിനിമ കഴിഞ്ഞ് എല്ലാരും വെളിയിൽ ഇറങ്ങി
എന്താണോ ഇത്രയും വൃത്തികെട്ട പടം ഹോ അമർ അവൻ്റെ അമർഷം തീർത്തു…..
ടാ മേലാൽ എന്നെ സിനിമക്ക് വിളിക്കരുത് കേട്ടോ അമ്മ പറഞ്ഞു…..
പപ്പ സിനിമ എങ്ങനെ ഉണ്ട് ഞാൻ ചോദിച്ചു..
ഇങ്ങേര് അതിന് തുടങ്ങിയപ്പോ തൊട്ട് ഉറക്കം അല്ലേ ഇടക്ക് റീചാർജ് ചെയ്യാൻ ഐസ് ക്രീം കഴിച്ചത് മാത്രമേ ഉള്ളൂ പിന്നെയും ഉറക്കം തന്നെ …..അമ്മ പറഞ്ഞു…. അത് പിന്നെ ഞാൻ സിനിമ ഒക്കെ കണ്ടു…….
ശെരി ശെരി വേഗം പൊവാം കൊച്ചിന് വൈയ്യ അമ്മ പറഞ്ഞു…..
വണ്ടിയുടെ അടുത്ത് എത്തിയതും അവിടെ ഒരുത്തൻ വണ്ടിയിൽ ചവിട്ടി നിന്ന് സിഗ്ഗ് വലിക്കുന്നു….
എനിക്ക് അങ്ങ് ചൊറിഞ്ഞു വന്നു….
ടാ മാറി നിക്കേടാ അവിടുന്ന്…..
എന്താണ് ബ്രോ മൊടെ ണോ 😜
ടാ പുല്ലേ മരിയാതക്കു മാറിക്കോ വെറുതെ എന്നെ വലിപ്പിക്കാതെ…..
ടാ എന്താ കുഴപ്പം അവൻ്റെ കൂടെ ഉള്ളവൻ വന്നു….
സാറിന് വണ്ടിയിൽ ചവിട്ടിയത് ഇഷ്ടം ആയില്ല എന്ന്…..
ആരാടാ ഈ വാണം എന്ത്ര നിനക്ക് നിൻ്റെ ഒരു വണ്ടി അവൻ കാല് വച്ച് ചവിട്ടി…..
അവരെല്ലാവരും വരുമ്പോ വെളിയിൽ വലിയ ശബ്ദം എന്താ അവിടെ
ആൻ്റി അവൻ ആരെയോ കേറി കോർത്തു എന്ന തോന്നുന്നേ അമർ അങ്ങോട്ട് ഓടി …..
നിന്നെ ഞാൻ കോലും ടാ നായിൻ്റെ മോനേ നിൻ്റെ ഒരു കാർ…..
നിൻ്റെ തല എടുതിട്ടെ ഇവിടുന്ന് ഞാൻ പൊവുള്ളു… യു ബാസ്റ്റർഡ്….
ടാ വിടെടാ…..
ആള് കൂടി സെക്യൂരിറ്റി വന്നു….
എല്ലാവരും ഞങ്ങളെ പിടിച്ച് രണ്ട് സൈഡ് ആക്കി…..
ടാ നീ ഓർത്ത് വച്ചോ നിന്നെ ഞാൻ വെറുതെ വിടില്ല …..
നീ വന്നോ ഞാൻ ഇവിടുത്തെ കോളജിൽ തന്നെ ആണ് പഠിക്കുന്നെ പേര് ഇന്ദ്രജിത്ത് ധൈര്യം ഉണ്ടെങ്കിൽ വാടാ മൈരെ……
ഇന്ദ്ര ഇങ്ങോട്ട് വാടാ അമ്മ അവിടുന്ന് പറയുന്നുണ്ട് ആര് കേൾക്കാൻ…..
ഞാൻ പിന്നെയും അവനെ തല്ലാൻ അങ്ങോട്ട് പോയി…. ടാ വാടാ പ്രശ്നം ഉണ്ടാക്കാതെ അമർ അവൻ്റെ പരമാവതി ശക്തി എടുത്ത് എന്നെ വലിക്കുന്നുണ്ട് …..
ടാ വാ അവൻ പിടിച്ച് വലിച്ച് മാറ്റി….
ടാ വാ അവൻ എന്നെ അവർ നിന്ന സ്ഥലത്തേക്ക് കൊണ്ടുപോയി…..
ടാ എന്താടാ ഇത് നോക്ക് ആ നാറി ചെയ്തത് കണ്ടോ …..
അവൻ ചാവി കൊണ്ട് വരച്ചത് ഞാൻ കാണിച്ച് കൊടുത്തു…..
എന്താ നിങൾ ഇവിടെ ഉണ്ടായിട്ടു ഒരു റാസ്കൽ ഇങ്ങനെ ചെയ്തത് കണ്ടോ ഇതിനാണോ നിങ്ങളെ ഒക്കെ ഇവിടെ ജോലിക്ക് വച്ചിരിക്കുന്നത് ഇത് രാകേഷിൻ്റെ തീയേറ്റർ അല്ലേ ഞാൻ പറഞ്ഞേക്കാം പപ്പ പറഞ്ഞു…..
അയ്യോ സാർ ചതിക്കല്ലെ ഞങ്ങടെ ജോലി പോവും …..
പപ്പ വേണ്ട വെറുതെ അവർക്ക് പ്രശനം ഉണ്ടാക്കണ്ട …..
വാ പോവാം എൻ്റെ ശ്വാസം അപ്പോഴും ശെരി ആയിട്ടില്ല….
എന്താ ഇന്ദ്ര നീ ഇങ്ങനെ വയലൻ്റ് ആവുന്നത് അമ്മ പറഞ്ഞു…..
പിന്നെ അമ്മ കണ്ടതല്ലേ അവന്മർ ചെയ്തത് ഇനി ഇത് റെഡി ആക്കാൻ ഇത്ര ചെലവാണ് എന്ന് അറിയോ….
..എന്ന് വച്ച് അവനെ ഇങ്ങനെ തല്ലണം ആയിരുന്നോ ആ ചെക്കന് വല്ലതും സംഭവിച്ച ആര് സമാധാനം പറയും…..
അവൻ്റെ ഭാഗത്ത് മാത്രം അല്ല തെറ്റ് ആൻ്റി ഇതെ തന്നെ നമ്മടെ പുതിയ വണ്ടി ആണെങ്കിലോ വണ്ടി ഓടിച്ച് കൊണ്ടിരുന്ന അമർ പറഞ്ഞു
എന്ന അവൻ്റെ തല നിലത്ത് കിടന്ന് ഉരുളും…..
ടാ മതിനൊരു പോടിക്ക് അടങ് പപ്പ പറഞ്ഞു…..
ടാ വണ്ടി സൈഡ് ആക്ക് ഞാൻ പറഞ്ഞു….
ചേട്ടാ 4 ചായ ഒരു കട്ടൻ കട്ടൻ ഫസ്റ്റ് എടുക്കണെ ……
ടാ ഇങ്ങു വന്നെ ഇത് അവൾക്ക് കൊണ്ട് കൊട് ….ഞാൻ ആ കട്ടൻ അവൻ്റെ കൈയ്യിൽ കൊടുത്തു…..
അതെല്ലാം കഴിഞ്ഞ് വണ്ടി എടുത്തു …
ഞാൻ എസി ഓഫ് ആക്കി വിൻ്റോ തുറന്ന് വിട്ടു…
അങ്ങനെ വീടെതി …….
ടാ നീ വെറുതെ ഓരോന്ന് ആലോചിക്കാതെ പോയി കിടക്കാൻ നോക്ക് മോളെയും കൂടെ കൊണ്ട് പോ പപ്പ പറഞ്ഞു…..
ശെരി…..
ഞാൻ റൂമിലോട്ട് പോയി അവൾ വരുന്നതിനു മുന്നേ കിടന്നു…..
റൂമിന് ഉള്ളിൽ കുറച്ച് കഴിഞ്ഞു അവളുടെ കാൽ പെരുമാറ്റം കേട്ടു…..
അറിയാത്ത പോലെ കിടക്കാം …..
ഒരു 5 മിനിറ്റ് കഴിഞ്ഞ് ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി അവള് വിറച്ച് കിടക്കുന്നു …..
കുറച്ച് കഴിഞ്ഞ് തണുപ്പ് കുറഞ്ഞത് കണ്ടാണ് അമൃത കണ്ണ് തുറന്നത് എസി ഓഫ് ആയിരിക്കുന്നു….
ഒരു അവൾ എപ്പോഴോ ഉറങ്ങി പോയി….
പിറ്റേന്ന് രാവിലെ വൈകി ആണ് ഇന്ദ്രൻ എണീറ്റത് അവൾ അവിടെ തന്നെ കിടപ്പുണ്ട്….
താഴേക്ക് പോയി ഗുഡ് മോണിംഗ് അമ്മ ….
ഗുഡ് മോണിംഗ്……
പപ്പ എവിടെ…..
പപ്പയും അമറും കൂടെ സാദനങ്ങൾ വാങ്ങാൻ പോയി…..
ആണോ
കുറച്ച് നേരം ഇങ്ങനെ ബുസ്റ്റ് കുടിച്ച് നടന്ന ഇന്ദ്രൻ അവരുടെ വരവ് കണ്ട്…..
പോയിട്ട് വന്നോ ……
പപ്പ ആണ് വണ്ടി ഓടിച്ചത്….
ടാ എന്ത് വണ്ടി ആണ് ഇത് ഭയങ്കര സ്പീഡ് …..പപ്പ പറഞ്ഞു…
തൊള്ളായിരം സിസി മാൻ വണ്ടി എയറിൽ പറക്കും ….. ഞാൻ പറഞ്ഞു…
അങ്കിളിനെ വിളിച്ചോ…..
ആഹ അവര് വരും ……
ആണോ എന്ന പണി തുടങ്ങട്ടെ …..
ചെല്ല് …..
ടാ ഇവൻ്റെ മേൽ ഒരു കണ്ണ് വേണം കേട്ടോ ഞാൻ പോയ വഴി പപ്പ അമറിനോടു പറഞ്ഞു….
അടുക്കള ഉപകരണങ്ങൾ വിതറി ഞാൻ പരുപാടി തുടങ്ങി….
കൂട്ടത്തിൽ അമറും കൂടെ വന്നു…
അവിടെ മുതിർന്നവർ ഒക്കെ തകർത്ത് ചർച്ചയിൽ ആണ്…..
ഉച്ച ഒരു 12 മണി ഓടെ കര്യങ്ങൾ ഒക്കെ തീരുമാനം ആയി …..
കുറച്ച് മല്ലിയില വിതറി പരുപാടി അവസാനിപ്പിച്ചു …
എന്താണ് വലിയ തിരക്കാണ് എന്ന് തോന്നുന്നു…മവെളിയിൽ എത്തിയതും. ആൻ്റി പറഞ്ഞു ….
അതെ നിങൾ വരുന്നതിൻ്റെ സ്പെഷ്യൽ ആണ് ……
ആണോ നല്ല മണം ഉണ്ട് ഇപ്പൊ തന്നെ കഴിക്കാൻ തോന്നുന്നു അങ്കിൾ കമൻ്റ് ഇട്ടു…..
ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വരാം നിങൾ തുടങ്ങിക്കോ ഞാൻ പറഞ്ഞു….
ഞാൻ തിരികെ വരുമ്പോ അവിടെ പരുപാടി തുടങ്ങാൻ ആയി
ആഹാ ഇത് വരെ തുടങ്ങിയില്ല ഞാൻ ചോദിച്ചു……
മോളെ വന്നിരിക്ക് അമ്മ അമൃതയെ കഴിക്കാൻ വിളിച്ചു….
ഇല്ല എന്ന അമ്മയും ആൻ്റിയും ഇരി ഞാൻ ഫൂഡ് വിളമ്പാം ഞാൻ അവരെ നിർബന്ധിച്ച് ഇരുത്തി…..
എല്ലാവർക്കും വിളമ്പി കൊടുത്തു….
മണം തന്നെ നല്ല സൂപ്പർ അമൃത തൻ്റെ ഭർത്താവ് ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ തയാറായി…..
എല്ലാവരും കഴിക്കാൻ തുടങ്ങി ….
ആദ്യ വായ എടുത്ത് കഴിച്ചതും അമൃതയുടെ ഉള്ളിൽ അതായത് ഏതോ സിനിമയിൽ പറഞ്ഞ പോലെ മനസ്സിലേക്കുള്ള വഴി വയറിലൂടെ എന്ന പോലെ ആയിരുന്നു അത്.. അത്രയും രുചി…..
എങ്ങനെ ഉണ്ട് കൊള്ളാമോ…..ഇന്ദ്രൻ്റെ വാക്കുകൾ അവിടെ മുഴങ്ങി കേട്ടു…..
ഉഗ്രൻ അങ്കിൾ പറഞ്ഞു…..
ഐ ലവ് യൗ മോനു പപ്പ പറഞ്ഞു….
എങ്ങനെ ഉണ്ടെടാ ഞാൻ അമറിനോട് ചോദിച്ചു….
പറയാൻ ഉണ്ടോ കൊള്ളാം
എങ്ങനെ ഉണ്ട് മാഡം ഞാൻ ആൻ്റിയോട് ചോദിച്ചു…..
കൊള്ളാം ഉഗ്രൻ …..
ബീഫ് കറി എടുത്ത് കൊണ്ടുവരാം ഞാൻ ഉള്ളിലൊട്ട് പോയി…
എല്ലാവർക്കും നല്ല തേങ്ങ അരച്ച ബീഫ് കറി കൊണ്ട് കൊടുത്തു…. എൻ്റെ മോനെ ഒരു രക്ഷയും ഇല്ല
ആണോ
അപ്പോ എല്ലാവർക്കും ഇഷ്ടം ആയല്ലോ…. അപ്പോ ഫൂഡ് ഏറ്റു അല്ലേ
പിന്നെ ഇത്ര നല്ല ബിരിയാണി ഞാൻ കഴിച്ചിട്ടില്ല പപ്പ പറഞ്ഞു…
സത്യം കേട്ടോ ഇന്ന് എന്തോ പ്രത്യേകത ഉണ്ട് അമ്മയും പറഞ്ഞു….
അവൻ്റെ ഭാര്യക്ക് വേണ്ടി സ്പെഷ്യൽ ആയിരിക്കും അമർ അടിച്ച് കാച്ചി….
എല്ലാവരും അതിന് ചിരിച്ചു….
ആണോ ടാ…… അല്ലാ മോൾ എന്താ ഒന്നും പറയാതെ ഇരുന്നേ….
ഒന്നും ഇല്ല എനിക്ക് ചെറിയ തല വേദന ഉണ്ട് അതാണ്….
ടാ വെയിൽ താണിട്ട് മോളെ ഒന്ന് ഹോസ്പിറ്റലിൽ കോണ്ടുപോ കേട്ടോ…..അമ്മ പറഞ്ഞു…..
അമ്മ എനിക്ക് മറ്റെ വണ്ടി സർവീസ്ന് കൊടുക്കാൻ പോവണം….
അത് നാളെ പോയാലും മതി പപ്പ പറഞ്ഞു….
ഇന്ന് കൊടുത്താലേ ഒരു അഴച്ച കൊണ്ട് കിട്ടുള്ളു….
എന്ന ഇവൻ പോക്കൊലും ഇവൻ ഇവിടെ ഒരു പണിയും ഇല്ലാതെ അല്ലേ ഇരിക്കുന്നത് അമ്മ അമറിനെ പറഞ്ഞു…..
ആൻ്റി ഭാവിയിലെ ഒരു എലോൺ മസ്‌ക്കിനെ ആണ് ആൻ്റി പണിയെടുപ്പിക്കുന്നത്… അവൻ പറഞ്ഞു….
അന്ന് പറഞ്ഞത് തന്നെ ആണ് എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്…. അമ്മ പറഞ്ഞു….
നിനക്കും ഇവനും ഞാൻ ഭാവിയെ കാണുന്നില്ല മോൻ പറഞ്ഞത് ചെയ്യ്…..
മതിയായില്ലേ ഞാൻ അവനെ കൊണ്ട് ചോദിച്ചു…..
ടാ നീ കഴിക്കുന്നില്ലെ അമ്മ ചോദിച്ചു…..
ആ ഞാൻ പറഞ്ഞു….
ഇവൻ എന്താ ഇതൊന്നും കഴിക്കില്ലെ ….എൻ്റെ പ്ലേറ്റ് കണ്ട ആൻ്റി ചോദിച്ചു….
ഇല്ല അവൻ വേഗൻ ആണ് അമ്മ പറഞ്ഞു….
ഇപ്പൊ തൊട്ട് കുറച്ച് കാലം ആയി അമ്മ പറഞ്ഞു…..
മോൻ എന്താ ഒരു പ്രതേക ടൈപ്പ് സ്വഭാവം അങ്കിൾ പപ്പയോട് ചോദിച്ചു…. അവൻ അങ്ങനെ ആണ് ചിലപ്പോ ഓരോന്ന് ചെയ്യും …..
ആ മോനെ നാളെ നിങൾ അങ്ങോട്ട് വന്നേക്കണെ വിരുന്നിന് അങ്കിൾ പറഞ്ഞു…
ആണോ ശെരി അങ്കിൾ ഞാൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു…..
എന്താ മോനെ ഒരു ആലോചന പോലെ …..
ഒന്നുമില്ല അങ്കിൾ അത് നാളെ നമ്മടെ സുദർശൻ അങ്കിൾ ഇല്ലെ മഹാലക്ഷ്മി അവൾടെ കൂടെ ഒന്ന് വെളിയിൽ പോവാം എന്ന് പറഞ്ഞിരുന്നു അതാണ്…. ഇനി സാരം ഇല്ല ഞാൻ മാനേജ് ചെയ്യാം……
ഇത് കേട്ട ഇവൻ എന്തിനാ എപ്പോഴും അവളുടെ വാളിൽ തൂങ്ങി നടക്കുന്നെ എന്ന് അമൃതക്ക് തോന്നി…..
ഫുഡ് എല്ലാം കഴിഞ്ഞ് കത്തി തുടങ്ങി….
പിന്നെ വണ്ടിയുടെ കാര്യം ഒക്കെ സംസാരിച്ചു …..
അങ്കിളിനു പുതിയ വണ്ടി എടുക്കുന്ന കാര്യം ഞാൻ എടുത്തിട്ടു
പിന്നെ ഓരോന്നും സംസാരിച്ച് വൈകുന്നേരം ആയി…..
പിന്നെ ഓരോ ഏലക്കായ ഇട്ട കടുപ്പം ഉള്ള ചായ കുടിച്ച് എല്ലാരും പിരിഞ്ഞു…..
അന്നും വലിയ സംഭവം ഒന്നും നടന്നില്ല…..
പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് ജോഗിങ്ന് പോയി….
തിരികെ വന്നപ്പോ അമ്മ വേഗം കുളിച്ച് അമൃതയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞു…
ഞാൻ കുളിച്ച് വന്നു… താഴെ നിന്നപ്പോ അമർ അവിടെ സോഫയിൽ കിടപ്പുണ്ട്….
നീ വരുന്നോ ഞാൻ ചോദിച്ചു…..
ഇല്ല നിങൾ പോയിട്ട് വാ….
വാടാ പിന്നാലെ വന്ന അവളും പറഞ്ഞു….
ഇല്ലെടി നിങൾ പോയിട്ട് വാ
അങ്ങനെ ഞങൾ ഇറങ്ങി അങ്ങോട്ട് എത്തി ….
പോവുന്ന വഴിയിൽ ഒന്നും ഞാൻ അവളെ മൈൻഡ് പോലും ചെയ്തില്ല….
അങ്ങനെ അവിടെ എത്തിയതും അവൾ ഇറങ്ങി പോയി…..
ഞാൻ വണ്ടിയിൽ ഉള്ള സാധനങ്ങൾ എടുത്ത് അങ്ങോട്ട് പോയി…..
ഇതെന്താ മോനെ ….
ഇത് അങ്കിളിനും ആൻ്റിക്കും ഡ്രസ്സ് ആണ്……
ഇതിനാണോ ഇന്നലെ രാത്രി പോയത് അമൃത മനസ്സിൽ ആലോചിച്ചു…..
അല്ലാ ചോട്ടു എവിടെ…..
അവൻ ഇവിടില്ല എൻ്റെ പെങ്ങടെ വീട്ടിൽ ആണ് വന്നില്ല….അങ്കിൾ പറഞ്ഞു….
അമർ വരും എന്ന് ഞങൾ വിചാരിച്ചു ആൻ്റി പറഞ്ഞു..
അവൻ വന്നില്ല ഞങൾ വിളിച്ചതാണ്… ഞാൻ പറഞ്ഞു….
പിന്നെ കുറെ നേരം ഒക്കെ സംസാരിച്ച് ഫുഡ് ഒക്കെ കഴിച്ചു നല്ല അടിപൊളി സദ്യ…..
പപ്പയും അങ്കിളും ഫോണിൽ സംസാരം ആണ് ……
വൈകുന്നേരം ആയപ്പോ ഞാൻ ഇരങ്ങിയലോ എന്ന് വിചാരിച്ചു….
എന്താണ് ഇവിടെ ചർച്ച ഒക്കെ….
ഒന്നുമില്ല മോനെ …..
എന്ന ഞങൾ ഇറങ്ങട്ടെ ആൻ്റി….. അയ്യോ പൊവാണോ നാളെ പോയ പോരെ മോനെ അങ്കിൾ പറഞ്ഞു….
അയ്യോ നാളെയോ അതൊന്നും വേണ്ട അങ്കിൾ ഇനി ഒരു വട്ടം വരുമ്പോ നോക്കാം….
അതെന്താ ടാ നിനക്ക് ഇത്ര ദിർഡി…..
ആൻ്റി ഒന്ന് ചുമ്മാ ഇരുന്നേ ഞാൻ പറഞ്ഞു….
ഡീ നീ ഒന്ന് പറ…. ആൻ്റി അവളോട് പറഞ്ഞു….
അവൾ എന്നെ ഒന്ന് നോക്കി നാളെ പോയ പോരേ…. പേടിച്ച പോലെ അവൾ പറഞ്ഞു….
ഒരു കാര്യം ചെയ്യാം നീ ഇന്ന് ഇവിടെ നിന്നോ നാളെ അല്ലെങ്കിൽ മറ്റന്നാൾ എപ്പോഴെങ്കിലും സൗകര്യം പോലെ വന്നോ ഞാൻ അവളുടെ തോളിൽ തട്ടി പറഞ്ഞു….
അത് എന്ത് പറച്ചിൽ ആടാ മോനെ…..
എൻ്റെ ആൻ്റി ഒന്ന് ചിരിച്ചെ നോക്കിക്കേ മോൾ ഇവിടെ ഇല്ലെ അടുത്ത് ഞാൻ ഇടനെ തന്നെ വരാം ഇന്ന് പോയിട്ട് ചെയ്യണ്ട ഒരു ചെറിയ പണി ഉണ്ട് അതാണ് പ്ലീസ് ഉമ്മ …..
ശെരി ശെരി…..
അപ്പോ എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി…..
വീടെത്തി എല്ലാരും അവളെ തിരക്കി …. ഞാൻ കാര്യം പറഞ്ഞു….
ആണോ പാവം രണ്ടീസം അവൾ അവിടെ ഇരിക്കട്ടെ….അമ്മ പറഞ്ഞു…..
രാത്രി ഒരു 10 മണി ……
അമ്മയുമായി അടുക്കളയിൽ ആണ് അമൃത….
നീ അവിടെ സഹായം വല്ലതും ചെയ്യുമോ ഡീ…..
ആൻ്റി എന്നെ അടുക്കളയിൽ ജോലി എടുക്കാൻ സമ്മതിക്കില്ല എന്നാലും ചെറിയ സഹായം മാത്രം അത്രെ ഉള്ളൂ….
ആണോ അല്ലെങ്കിലും കൃഷ്ണക്ക് ആരും സഹായിക്കുനത് ഇഷ്ടം അല്ല…. എല്ലാം ഒറ്റക്ക് ചെയ്യണം….
അവൻ എങ്ങനെ ഓക്കെ ആണോ ഇന്ദ്രൻ …..
അവന് കുഴപ്പം ഒന്നും ഇല്ല…..
അവനേ ഇത്തിരി ചൊറിച്ചിൽ ഉണ്ടെന്നെ ഉള്ളൂ സ്നേഹം ഉള്ളവൻ ആണ് …. ആൻ്റി പറഞ്ഞു….
മോൾ പോയി കിടന്നോ ഡീ ശെരി……
റൂമിൽ ചെന്ന അമൃത ഇന്ദ്രനെ കുറിച്ച് ആലോചിച്ചു…..
അമർ നേ വിളിച്ചു…..
ഹലോ അമറെ എവിടെ ആണ് …..
ഞാൻ വീട്ടിൽ ഉണ്ട് എന്താ….
ഒന്നും ഇല്ല ഇന്ദ്രൻ അവിടെ ഉണ്ടോ …..
ഉണ്ടല്ലോ….
അതേ; വിളിച്ചിട്ട് കിട്ടുന്നില്ല….
നീ വെയിറ്റ് ആക്ക് ഞാൻ കൊടുക്കാം …..
ടാ വേണ്ട വേണ്ട…..
ടാ ഇന്ദ്ര അമൃത നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്….
ശോ; ഇവനെ കൊണ്ട്…..
ഇന്ദ്രൻ – ഹലോ എന്താ…..
അമൃത – അത് അത് കഴിച്ചോ……
ഇന്ദ്രൻ – ഇല്ല….
അമൃത – എന്ന ശെരി …….
ഇവൾക്കെന്താ പ്രന്താ …..
ഇന്നാ ഫോൺ ഞാൻ അമറിന് കൊടുത്തു….
എന്നാലും അവൾ എന്ത് പറയാൻ ആണ് വിളിച്ചത്…..
ആർക്കറിയാം അതെന്തോ ആവട്ടെ……..
##############
ഫീഡ്ബാക്ക് അറിയിക്കുക
പറഞ്ഞത് എല്ലാം മനസ്സിൽ ഉണ്ട്
Support ചെയ്യുന്ന എല്ലാർക്കും നന്ദി……
അപ്പോ അടുത്ത പാർട്ട് ഉടനെ തന്നെ
പേജ് കൂട്ടുമ്പോ ഉള്ള ലാഗ് ഉണ്ട് ക്ഷമിക്കുക
പീസ് . .. .