Malayalam Kambi അന്ധകാരം – 1

ഹായ് ഫ്രണ്ട്‌സ് എന്റെ ആദ്യത്തെ കഥയായ ആന്മരിയക് തന്ന എല്ലാ സപ്പോർട്ടിനും ഒരായിരം നന്ദി. ഇതും അത് പോലെ തന്നെ എന്റെ ഒരു പരീക്ഷണം ആണ് പണ്ട് പറഞ്ഞ പോലെ തന്നെ ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും തരാൻ ശ്രമിക്കുക അതൊക്കെ കാണുമ്പോൾ എഴുതാൻ ഒരു ഇന്ട്രെസ്റ് ആണ്ഇനി കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും തുറന്നു പറയാം ഞാൻ കുറച്ചു കൂടെ മെച്ചപെടുത്തി പിന്നെ എഴുതാൻ ശ്രമിക്കുന്നതാണ്. ഇങ്ങനെ ഒരു കഥ ആദ്യ പരീക്ഷണം ആണ് തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കുക എനിക്ക് ഇമ്പ്രൂവ് ചെയ്യാനാണ്. അപ്പൊ കഥയിലേക്

“എന്താ മടിച്ചു നിക്കുന്നത്. അങ്ങ് കേറൂ പെണ്ണെ വേറെ ആരും അല്ലല്ലോ നമ്മുടെ വിഷ്ണു അല്ലെ. നീ ചെറുപ്പം മുതൽ കാണുന്നതല്ലേ അവനെ. ഇപ്പൊ രണ്ടാൾക്കും പരസ്പരം അറിയാത്ത കേടൊന്നും ഇല്ലല്ലോ”
അമ്മയാണ്.
“അമ്മേ ഞാൻ എങ്ങനെയാ അവനെ അങ്ങനെ കാണാ.ഞാൻ എത്ര എടുത്തു നടന്നിട്ടുള്ളതാ അവനെ എന്ന് അമ്മക്കറിയില്ലേ?”
എനിക്ക് ആകെ കരച്ചിൽ വരാൻ തുടങ്ങി. ഒറ്റ ദിവസം കൊണ്ടാണ് ഞാൻ എന്റെ അനിയനെ പോലെ കണ്ടിരുന്നവൻ എന്റെ ഭർത്താവായത്.അവനെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല.
“മോളെ പറയുന്നത് കേൾക്കു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല നിന്റെ അച്ഛന് എടുത്ത തീരുമാനം ആണ്.അങ്ങേർക്ക് ഹാർട്ടിന്റെ പ്രോബ്ലം ഉള്ളതാണ്.എന്റെ പൊന്നു മോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ. വേറെ വഴി ഒന്നും കാണാത്തത് കൊണ്ട.അവന് നിന്നെക്കാൾ ഇച്ചിരി പ്രായം കുറവാണെന്നെ ഒള്ളു. അവന്റെ അത്ര ഒരു നല്ല പയ്യനെ നിനക്ക് ഇനി കിട്ടില്ല.”അമ്മയുടെ ഉപദേശം.
കൂടുതൽ ഒന്നും പറയാൻ സമയം കിട്ടിയില്ല അപ്പോഴത്തെക്കും അവന്റെ അമ്മയും
അമ്മായിമാരുമൊക്കെയുള്ള പട ഞങ്ങളുടെ അടുത്തേക്ക് വന്നു. എല്ലാരും നല്ല സന്തോഷത്തിൽ ആണ്.
“എന്താ ഭാനു..? മോളും നീയും കൂടി ഒരുമിച്ചു നിന്നു സ്വകാര്യം പറയുന്നത്. വൈഗക്ക് എന്തേലും അറിയാത്ത കുറവുണ്ടോ..?”
അവന്റെ അമ്മയാണ്.പേര് ലക്ഷ്മി. പേരിൽ മാത്രമേ ലക്ഷ്മി ഒള്ളു.അവൻ എങ്ങനെയാണോ എന്തോ ഈ താടകയെ സഹിക്കുന്നത് പാവം.ഇത്രയും കേൾക്കാൻ കാത്തു നിന്നിരുന്ന പോലെ അവിടെ ഉള്ളോരൊക്കെ ചിരിക്കാൻ തുടങ്ങി. അതെനിക്ക് അത്ര പിടിച്ചില്ല.
“എനിക്ക് ഇച്ചിരി അറിവ് കുറവുണ്ട് ചേച്ചി എന്താ ചെയ്യാ ചേച്ചിയെ പോലെ പ്രാക്ടീസ് ഒന്നും ചെയ്യാൻ സമയം കിട്ടിയില്ല.”
ഇത്ര പറഞ്ഞപ്പോയെക്കും എല്ലാവരുടെയും ചിരി സ്വിച് ഇട്ട പോലെ നിന്നു.എന്റെ അമ്മ എന്റെ കയ്യിൽ ഒന്ന് പിച്ചി.ലക്ഷ്മി കിടന്നു ഉരുകുന്നത് കണ്ടു എനിക്ക് വല്ലാണ്ട് സുഗിച്ചു. ആൾ ഒരു പോക്ക് കേസ് ആണേ.അവിടെ ഉള്ളവരുടെ ഒക്കെ മുഖം മാറുന്നത് ശ്രദ്ധിച്ച ഞാൻ പെട്ടെന്ന് കയ്യിലെ പാലും കൊണ്ട് അകത്തു കയറി. ഇനി അവിടെ നിന്ന തള്ള എന്തേലും പറയും ഞാൻ അതിനനുസരിച് തിരിച്ചു എന്തേലും പറയും. എന്തിനാ വെറുതെ കല്യാണ ദിവസം തന്നെ അമ്മായിഅമ്മ പോര് തുടങ്ങുന്നത്. ഞാൻ പെട്ടെന്ന് തന്നെ ഉള്ളിലേക്ക് നടന്നു പാൽ മേശപുറത്ത് വച്ചു വന്നു എല്ലാവരോടും ഒന്ന് ചെറുതായി ചിരിച്ചു വാതിൽ അടച്ചു.അമ്മക് നല്ല ടെൻഷൻ ഉണ്ട്. അതെന്തായാലും എന്നെ ഓർത്തിട്ടായിരിക്കില്ല . ചിലപ്പോ കണ്ണനെ ആലോചിച്ചായിരിക്കും.അവൻ ഇനി എന്താണാവോ പറയാൻ പോകുന്നത്. ഇപ്പൊ ഞാനും അവനും ഒരൊറ്റ റൂമിലാണ്. ഞങ്ങളുടെ മണിയറയിൽ. ഞാനും അവനും ഒരുമിച്ചു കുറെ തവണ കിടന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ ഒരു ബെഡിൽ കിടക്കണമല്ലോ എന്നോർത്തപ്പോൾ നിന്ന നിൽപ്പിൽ ഇല്ലാണ്ടാവാൻ തോന്നിപോയി. ഞാൻ വാതിലിനെ തന്നെ ഫേസ് ചെയ്തു നിന്നു. അവനെ എങ്ങനെ ഫേസ് ചെയ്യും എന്നായിരുന്നു മനസ് മുഴുവൻ. അവൻ എന്നെ വെറുക്കുമോ. അവനു ഏതെങ്കിലും കാമുകി വല്ലോം ഉണ്ടായിരുന്നോ.അവൻ എന്നോട് ദേഷ്യം ഉണ്ടായിരിക്കുമോ ഇതൊക്കെ ആയിരുന്നു മനസ് മുഴുവൻ. എനിക്ക് അവന്റെ മുഖം നോക്കി എന്ത് പറയണം എന്നറിയില്ല. ഞാൻ ശ്വാസം നന്നായി വലിച്ചു വിട്ടു.ഇന്ന് മൊത്തം ഇങ്ങനെ നിക്കാൻ പറ്റില്ല. എന്ത് തന്നെയായാലും നേരിടുക തന്നെ വേണം.അവനെ ഇരുത്തി ഒന്ന് സംസാരിക്കണം. ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല. എന്നെ വലിയ ഇഷ്ടമായിരുന്നു. ഈശ്വര ആ ഇഷ്ടം ഇപ്പൊ വെറുപ്പായി മാറ്റല്ലേ. അവന്റെ ജീവിതത്തിൽ നിന്നും
കഴിയുന്ന വേഗം ഞാൻ ഒഴിഞ്ഞു മാറിക്കോളാം. ഞാൻ ദൈവത്തോട് മനസുരുകി പ്രാർത്ഥിച്ചു. എന്നും എന്നെ സ്നേഹവും ബഹുമാനവും കൊണ്ട് മാത്രം നോക്കിയിരുന്ന അവന്റെ കണ്ണിൽ ദേഷ്യവും സങ്കടവും എന്നോടുള്ള വെറുപ്പും കാണാൻ എനിക്ക് ആവില്ല. എന്നാലും ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല. ഒന്ന് ഇരുന്നു സംസാരിച്ചു ഒരു തീരുമാനത്തിൽ എത്താം.ഞാൻ അവനെ എങ്ങനെയെങ്കിലും പറഞ്ഞു സമാധാനിപ്പിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ തയ്യാറെടുത്തു പയ്യെ റൂമിലേക്കു തിരിഞ്ഞു.ഈ റൂമിൽ ഞാൻ ആദ്യമായിട്ടാണ് വരുന്നത്. അവന്റെ റൂം ഇതല്ല. ഇത് ഞങ്ങൾക്കായി തന്ന വലിയ റൂം ആണ്. ആദ്യം തന്നെ എന്റെ കണ്ണിൽ ഉടക്കിയത് കട്ടില ആയിരുന്നു. കൊതുക് വലയും മുല്ലപ്പൂ മാലയും റോസാ പൂ ഇതളും എല്ലാം കൊണ്ട് അലങ്കരിച്ച വലിയ കട്ടിൽ. എന്റെ കവിളിൽ ചുവപ്പ് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു. അവിടെ കൈ കൊണ്ട് തുടക്കാനുള്ള പ്രവണത അപ്പോ തന്നെ ഒഴിവാക്കി ചുറ്റും നോക്കി.കണ്ണനെ കണ്ടു. അവൻ ജനലിന്റെ മുമ്പിൽ പുറത്തേക്ക് നോക്കി നില്കുകയായിരുന്നു. ഏതാണ്ട് എന്റെ വിളി കാത്തിരിക്കുന്നത് പോലെ. ഒരു കൈ തണ്ടയിൽ മുല്ലപ്പൂ കൊണ്ടുള്ള മാല ചുറ്റിയിട്ടുണ്ട്. അതിന്റെ അറ്റം രണ്ടും കയ്യിൽ നിന്നും തൂങ്ങി കിടക്കുന്നുണ്ട്. ഒരു ക്രീം കളർ ജുബ്ബയും മുണ്ടും ആണ് വേഷം.ഒരു കൈ ജനലിന്മേലും മറ്റൊന്ന് അരയിലും ആണ് കൊടുത്തിട്ടുള്ളത്. അരയിലെ കയ്യിലാണ് മുല്ലപ്പൂ മാല. ഞാൻ പതിയെ ഉള്ളിലേക്ക് നടന്നു.റൂമിന്റെ പകുതി എത്തിയപ്പോ നിന്നു. അവന്റെ നേരെ തിരിഞ്ഞു പയ്യെ വിളിച്ചു.
“കണ്ണാ” എന്റെ ഹൃദയമിടിപ്പ് എന്റെ ചെവിയിൽ എനിക്ക് തന്നെ കേൾക്കാമായിരുന്നു.അവൻ പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി. ദേഷ്യവും, സങ്കടവും, വെറുപ്പും പ്രധീക്ഷിച്ച അവന്റെ സുന്ദരമായ കണ്ണിൽ ഞാൻ കണ്ടത് കൺഫ്യൂഷൻ ആണ്.അവൻ എന്തോ ചോദിച്ചു. ഞാൻ ശെരിക്കു കേട്ടില്ല. ഞാൻ ഒന്ന് കൂടി പറയാനെന്ന പോലെ അവനെ നോക്കി. അവൻ വീണ്ടും പറഞ്ഞു.

Kambikathakal: എന്റെ പാര്‍വതി ഏട്ടത്തി
“എന്നെ ഇപ്പൊ എന്താ വിളിച്ചേ..?”
ഇപ്പൊ എനിക്കാണ് കൺഫ്യൂഷൻ ആയത്.
“കണ്ണാ എന്ന് ”
“അങ്ങനെയല്ലല്ലോ. ഇപ്പൊ എന്നെ ചേച്ചി ഏട്ടാ എന്നല്ലേ വിളിക്കണ്ടേ..?”
അപ്പോഴാണ് എനിക്ക് ശരിക്കും എല്ലാം കൂടെ കത്തിയത്. അവൻ നിക്കുന്ന സ്ഥലവും കയ്യിലെ മുല്ലപ്പൂ മാലയും ജനാലയിൽ നോക്കി ഉള്ള നിൽപ്പും എല്ലാം .ആദ്യരാത്രിയിൽ കല്യാണചെക്കന്റെ ക്ലാസ്സിക്‌ പോസ്. എനിക്ക് പെട്ടെന്ന് ചിരി പൊട്ടി. ഇവനെ ഇങ്ങനെ കാണും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഞാൻ പെട്ടെന്ന് എന്റെ ചിരി കണ്ട്രോൾ ചെയ്തു. അവൻ എന്നെ തന്നെ നോക്കി നില്കുന്നുണ്ട്. ഞാൻ ഏട്ടാ ന്നു വിളിക്കുന്നത് കേൾക്കാനാണെന്ന പോലെ.
“എന്റെ കണ്ണാ നീ എന്റെ അഞ്ചു വയസിനു ഇളയതാ ഞാൻ എങ്ങനെയാ നിന്നെ ഏട്ടാ എന്ന് വിളിക്കാ. നിനക്കെന്നോട് ദേഷ്യം ഒന്നും ഇല്ലേ..?”
അവസാന ഭാഗം ചോദിച്ചപ്പോ എന്റെ പേടി തിരിച്ചു വന്നിരുന്നു.
“എനിക്കെന്തിനാ ചേച്ചിയോട് ദേഷ്യം..?”
ഇവന് ഇത് വരെ ഒന്നും മനസിലായില്ലേ. എപ്പോഴും നല്ല ബുദ്ധി ഉള്ളവനാ പക്ഷെ ചില സമയത്തു മാത്രം പൊട്ടനും.
“ടാ നമ്മടെ വിവാഹവാ ഇന്ന് രാവിലെ കഴിഞ്ഞത്.”
“അതെനിക്കറിയാം.അതിന് ഞാൻ എന്തിനാ ചേച്ചിയോട് ദേഷ്യപെടുന്നേ…?”
“അപ്പൊ ഒട്ടും ദേഷ്യം ഇല്ലേ…?”
“ഇല്ല”
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ഇവന് ഇപ്പോഴും ഞങ്ങൾ വന്നു പെട്ട കുഴിയുടെ ആഴം മനസിലായിട്ടില്ല. 20 വയസേ ആയിട്ടുള്ളു.അവനെ പറഞ്ഞിട്ടും കാര്യം ഇല്ല.
“നീ ഇവിടെ വാ”
ഞാൻ അവനെ വിളിച്ചു അവിടെയുള്ള സോഫയിലേക് നടന്നു. ഞാൻ സോഫയുടെ ഒരു ഭാഗത്തു ഇരുന്ന് അവനോട് മറു ഭാഗത്തിരിക്കാൻ പറഞ്ഞു. ആ വേഷത്തിൽ അവനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അവൻ വന്നു ഇരുന്നു.അവന്റെ മുഖത്ത് ഇപ്പോഴും കൺഫ്യൂഷൻ ആണ്. എന്റെ മുഖഭാവം കണ്ടിട്ടാവും.
“ടാ ഞാൻ പറയുന്നത് കേൾക് ട്ടോ. ഇപ്പൊ നമ്മുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതകാലം മുഴുവൻ നമ്മൾ രണ്ടുപേരും ഒന്നിച്ചായിരിക്കും. ജീവിതകാലം മുഴുവൻ!. നിനക്ക് വേറെ പെണ്ണുങ്ങളെ നോക്കാനോ പ്രേമിക്കാനോ ഒന്നും കഴിയില്ല.വിവാഹം കഴിച്ചാൽ നിന്റെ ജീവിതത്തിൽ ധാരാളം വിലക്കുകൾ വരും. അത് നീ ആഗ്രഹിച്ച പെണ്ണുമായി അല്ല നടന്നതെങ്കിലും ആ വിലക്കുകൾ നിന്നെ ശ്വാസം മുട്ടിക്കു-”

“നിക്ക്, നിക്ക്, നിക്ക് ചേച്ചി എനിക്ക് വിവാഹം എന്താന്നൊക്കെ അറിയാം. ഇത് എത്ര വലിയ കമ്മിറ്റിമെന്റാണ് എന്നും അറിയാം ഞാൻ ചെറിയ കുട്ടി ഒന്നും അല്ല.ഇപ്പൊ ചേച്ചി എന്താണ് വിചാരിക്കുന്നതെന്നും എനിക്കറിയാം.എന്നെ കെട്ടിയത് അവനു ഇഷ്ടപ്പെട്ടു കാണില്ല അവന്റെ സമ്മതം ആരും ചോദിച്ചില്ല. അവൻ എന്നോട് ദേഷ്യമാവും എന്നൊക്കെ അല്ലെ..?”

Kambikathakal: എന്റെ രാജ്യവും റാണിമാരും [Full]
എന്റെ ചിന്തകളൊക്കെ അവൻ എന്നോട് ഇങ്ങോട്ട് പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. അല്ലേലും എല്ലാം അവനു മനസിലാകും എന്ന് ഞാൻ ഓർക്കണമായിരുന്നു. പ്രായം എന്റെ അത്ര ഇല്ലേലും എന്നേക്കാൾ ബുദ്ധിയും പക്വതയും അവനുണ്ട്.
“അപ്പൊ നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലേ..?”
“എന്തിനു. നടന്നതൊന്നും ചേച്ചിടെ തെറ്റാല്ലലോ. പിന്നെ….”
“പിന്നെ….?”
“… അത്….”
അവന് എന്തോ പറയാൻ വല്ലാത്ത മടി പോലെ
“എന്താടാ”
“… അത്… എനിക്ക്”
“മ്മ് നിനക്ക്.?”
“എനിക്ക്… എനിക്ക് ചേച്ചിയെ ഇഷ്ടായിരുന്നു.”
അവൻ കണ്ണടച്ച് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.ഞാൻ ഒന്ന് ഞെട്ടി.
“നിനക്കോ…?”
“മ്മ്”
എനിക്ക് കുറച്ചു നേരത്തേക്ക് ഒന്നും പറയാൻ സാധിച്ചില്ല.ഇത്രയും കാലം ഞാൻ അവനോട് അങ്ങനെ ഒരു രീതിയിലും പെരുമാറിയിട്ടില്ല. എനിക്ക് എപ്പോഴും അവൻ എന്റെ അനിയനെ പോലെ തന്നെ ആയിരുന്നു. അതിന്റെ എല്ലാ സ്വാതന്ത്ര്യവും ഞാൻ അവനു കൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്തെല്ലാം അവൻ എന്നെ മറ്റൊരു കണ്ണിലൂടെ ആണ് കണ്ടിരുന്നത് എന്ന് മനസിലായപ്പോ എനിക്ക് നല്ല ദേഷ്യം വന്നു. പക്ഷെ ഇപ്പോ എനിക്ക് അവനോട് ദേഷ്യം കാണിക്കാൻ പറ്റില്ല കാരണം സത്യമോ മിഥ്യയോ ഇപ്പൊ ഞാൻ അവന്റെ ഭാര്യ ആണ്. എന്നാലും ഇത്രയും കാലം അവൻ ഞാൻ കാണിച്ച സ്നേഹം കണ്ടത് വേറെ ഒരു അർത്ഥത്തിലാണ് എന്നും എന്റെ ഇപ്പോഴത്തെ അവസ്ഥയും എല്ലാംകൂടെ ഓർത്തപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി.എന്റെ കണ്ണ് നിറഞ്ഞത് കണ്ടാണെന്നു തോന്നുന്നു അവൻ പെട്ടെന്ന് എന്റെ അടുത്തേക് നീങ്ങി ഇരിക്കാൻ നോക്കി എന്നാൽ ഞാൻ ഒന്ന് കനപ്പിച്ചു നോക്കിയപ്പോ അവൻ അവിടെ തന്നെ ഇരുന്നു.ഇവനോട് ഇനി എന്താ പറയാ എന്നെനിക്കറിയില്ല. ഇനി എന്താ ചെയ്യുക എന്നും എനിക്കറിയില്ല. ഇത്രേം നേരം വിചാരിച്ചത് അവനും ഈ ജീവിതത്തിൽ താല്പര്യം ഉണ്ടാകില്ല എന്നാണ്.അവന്റെ പടുത്തം എല്ലാം കഴിഞ്ഞു ഒരു ജോലി ആകുന്ന വരെ എനിക്ക് അവനെ നോക്കാം എന്നും അവൻ അവന്റെ സ്വന്തം കാലിൽ നിക്കാൻ ആകുമ്പോ ഡിവോഴ്സ് ചെയ്യുകയും ചെയ്യാം എന്നായിരുന്നു.അവനു എന്നോട് വേറൊരു തരത്തിലുള്ള സ്നേഹം ഉണ്ടാകും എന്ന് ഞാൻ ചിന്ദിച്ചില്ല.
“ചേച്ചി.. ചേച്ചി.. ഒന്ന് നോക്ക്”
ഞാൻ പയ്യെ അവനെ നോക്കി
“ഇപ്പൊ എന്തിനാ കണ്ണും നനച്ചു ഇരിക്കണേ.സോറി ഞാൻ ഇപ്പൊ അത് പറഞ്ഞ ചേച്ചിക് സമാധാനം ആകും എന്നാ വിചാരിച്ചത്. എനിക്ക് സത്യമായും ചേച്ചിയോട് ദേഷ്യമോ ഇങ്ങനെ ഒക്കെ നടന്നതിൽ സങ്കടമോ ഒന്നും ഇല്ല.ഇന്ന് ചേച്ചിയേ വേറെ ഒരുത്തൻ കൊണ്ട് പോക എന്നറിഞ്ഞപ്പോ നല്ല സങ്കടം ഉണ്ടായിരുന്നു. പക്ഷെ ദൈവം എന്റെ സങ്കടം കണ്ടു.എനിക്ക് ഒമ്പതാം ക്ലാസ് മുതൽ ചേച്ചിയെ ഭയങ്കര ഇഷ്ട.എനിക്കറിയ ചേച്ചി ഇപ്പൊ എന്താ ചിന്ദിക്കുന്നെ എന്ന് ഞാൻ ഇത്രയും കാലം ചേച്ചിയെ അങ്ങനെയാ കണ്ടത് എന്നല്ലേ. എനിക്കറിയ. സോറി പറ്റിപോയത. ഞാൻ കൊറേ നോക്കിയതാ വേറെ ഏതേലും പെണ്ണിനെ സ്നേഹിക്കാൻ പക്ഷെ ആർക്കും എന്നെ ചേച്ചിയെ പോലെ മനസിലായില്ല. ഞാൻ ചേച്ചിയെ മറക്കാൻ രണ്ടു പെണ്ണുങ്ങളെ പ്രേമിച്ചു. ചേച്ചിക്കറിയാലോ അവരെ പക്ഷെ അവരെ ഒന്നും എനിക്ക് ചേച്ചിയെ ഇഷ്ടപെട്ട പോലെ ഇഷ്ടപ്പെട്ടില്ല. ഞാൻ ചേച്ചിയോട് പറയാനിരുന്നതാ. പക്ഷെ വയസ് ഇപ്പോഴും ഇവിടെ ഒരു പ്രശ്നം അല്ലെ. അതുമല്ല പറഞ്ഞാൽ ചേച്ചി എന്നെ വെറുക്കുമോ എന്ന് ഭയന്നു. ചേച്ചിക്ക് വേണ്ടിട്ടാ ഞാൻ mbbs എടുത്തേ. നല്ല ഒരു ജോലി ഉണ്ടേൽ അമേരിക്കയിൽ വല്ലോം പോകാലോ അവിടെ ഇവുടത്തെ പോലെ വയസ് ഒന്നും പ്രശ്നമല്ല.സോറി ചേച്ചി”
അവൻ ഇത്രയും പറഞ്ഞു എന്റെ കണ്ണിലേക്കു കെഞ്ചുന്ന കണ്ണുമായി നോക്കി. അപ്പൊ തന്നെ എന്റെ മനസ് അലിയുന്നത് ഞാൻ അറിഞ്ഞു. ചെറുപ്പം മുതലേ എന്റെ കൂടെ ഉണ്ടായിരുന്നവനാ. വള്ളി ട്രൗസറും ഇട്ട് ചേച്ചീ ന്നും വിളിച്ചു എന്റെ പാവാടയുടെ അറ്റത് പിടിച്ചു എപ്പോഴും ഉണ്ടായിരുന്നു എന്റെ കൂടെ. അവന് കുറച്ചു വലുതായപ്പോ ഞാൻ തന്നെ നോക്കണമായിരുന്നു. അവർക്കു വേറെ ചിന്തകൾ വരാനുള്ള പ്രായം ആകുമ്പോ ഒന്ന് വിട്ടു നിക്കണമായിരുന്നു.അവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എനിക്ക് എന്ത്
പറയണം എന്നറിയിലായിരുന്നു. ഞാൻ കുറച്ചു നേരം കണ്ണടച്ച് സോഫയിലേക്ക് ചാഞ്ഞു. അവൻ എന്നെ തന്നെ നോക്കി നിക്കുന്നത് എനിക്ക് ഫീൽ ചെയ്യാമായിരുന്നു.എനിക്ക് ഇതത്ര പെട്ടെന്ന് അക്‌സെപ്റ് ചെയ്യാൻ കഴിയാത്ത പോലെ അപ്പോഴും എന്റെ എന്റെ മനസ് ഓർമിപ്പിച്ചോണ്ടിരുന്നു ഞങ്ങൾ രണ്ടാളും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന്.അവനു എന്നോട് ദേഷ്യമില്ലാത്തതും എന്നെ ഇഷ്ടമുള്ളതും നല്ലതല്ലേ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു എന്നാൽ അതിനുള്ള മറുപടി എൻറെ മനസ് തന്നെ എനിക്ക് പറഞ്ഞു തന്നു.അവനു എന്നോട് തോന്നുന്നത് അവന്റെ പ്രായത്തിലുള്ളവർക്ക്‌ വയസിനു മൂത്ത ഒരാളോട് തോന്നുന്ന ഇൻഫെക്റ്റുവേഷൻ ആയിരിക്കാം. കുറച്ചു കാലം കഴിയുമ്പോ അവനു തന്നെ എന്നെ ഇഷ്ടമില്ലാതെ ആയെന്നു വരാം. അവനെപോലെ ഭംഗിയുള്ള ഒരുത്തന് നല്ല പെൺകുട്ടികളെ കിട്ടാൻ എളുപ്പമായിരിക്കും. കുറച്ചു കഴിഞ്ഞാൽ ഞാൻ അവനൊരു ഭാരമാകും.

“ഇല്ല ചേച്ചി. ചേച്ചി ഒരിക്കലും എനിക്കൊരു ഭാരം ആകില്ല. എനിക്ക് വേറെ പെണ്ണുങ്ങളെ ഇഷ്ട്ടാവുമെങ്കിൽ ഇത്രേം കൊല്ലം ഞാൻ ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ലല്ലോ. വയസു കുറഞ്ഞ ആണുങ്ങൾ പ്രേമിച്ച ആ സ്നേഹം ശുദ്ധമാകില്ല എന്ന് വല്ല റൂളും ഉണ്ടോ..?”
എന്റെ മനസിലെ കാര്യങ്ങൾക്കു അവൻ ഉത്തരം പറഞ്ഞപ്പോൾ ഞാൻ ശെരിക്കു അത്ഭുതപെട്ടു പോയി. ഞാൻ കണ്ണ് തുറന്നു അവനെ നോക്കി.
“എന്റെ മനസിലുള്ള കാര്യം നീ എങ്ങനെ കേട്ടു…?”
ഞാൻ അതിഷയത്തിൽ ചോദിച്ചു
“അത് എനിക്കാരോ ഇവിടെ പറഞ്ഞു തരുന്നത് പോലെ തോന്നി. ഇടക്കിടക്ക് തോന്നുന്നുണ്ട്”
അവൻ അവന്റെ വലതു ചെവി ചൂണ്ടികൊണ്ട് പറഞ്ഞു.
“എന്നിട്ട് നീ ഇതുവരെ എന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ എല്ലാം പറയുന്നതാണല്ലോ.”
“അതിന് എനിക്ക് ഇന്ന് മുതല ഇങ്ങനെ കേൾക്കാൻ തുടങ്ങിയെ.ഇടക്ക് അച്ഛനും അമ്മയും അമ്മായിമാരും ചിന്ദിക്കുന്നതൊക്കെ കേൾക്കുന്നുണ്ട്.”
അവൻ എന്തോ വലിയ കാര്യം എന്ന മട്ടിൽ എന്നോട് പറഞ്ഞു. എനിക്കറിയാം അവൻ എന്നെ കളിപ്പിക്കുവാണെന്നു.ഇവിടെ വന്നപ്പോ തന്നെ എന്റെ പ്രോബ്ലം എന്താണെന്ന് എനിക്ക് പറഞ്ഞു തന്നവനാ അപ്പൊ ഇതും ഊഹിച്ചെടുത്താൽ ആശ്ചര്യപെടാനില്ല. എന്നെ ചരിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. ഞാൻ ചെറിയൊരു ചിരി കൊടുത്തു. ഇനി ഇവൻ പറഞ്ഞപോലെ എന്നെ ശെരിക്ക് ഇഷ്ടമാണെങ്കിലും അത് എനിക്ക് അക്‌സെപ്റ് ചെയ്യാൻ ഇച്ചിരി സമയം വേണം.എനിക്കെന്നും അവനോട് ഒരു ചേച്ചിക്കുള്ള വാത്സല്യം ഉണ്ടായിരുന്നു എന്നാൽ പ്രേമം എന്നൊക്കെ പറയുമ്പോൾ കുറച്ചു സമയം വേണം. ഇപ്പോഴും എല്ലാം നടന്നതിന്റെ ഷോക്കിൽ ആണ്. എല്ലാം ഒരു ദിവസം കൊണ്ട് ഉൾക്കൊള്ളാൻ പ്രയാസം പോലെ.
“ടാ എനിക്കിപ്പോ ഒന്നിനും വയ്യ. ഞാൻ ഒന്ന് കിടന്നോട്ടെ..?”
അവന്റെ മുഖം മങ്ങുന്നത് ഞാൻ അറിഞ്ഞു.
“എന്താടാ..? മുഖം ഒക്കെ താഴുന്നേ..?”
“ഒന്നുല്ല ”
“സത്യം…?”
“അത്….മ്മ്… ഇന്ന് നമ്മടെ ആദ്യരാത്രി അല്ലെ”
താഴെ നോക്കി നാണത്തിൽ അവൻ അത് പറഞ്ഞപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരി അടക്കാനായില്ല.
“മോൻ അതിനു വെച്ച വെള്ളമൊക്കെ വാങ്ങി വച്ചേരെ. ഏതാ അവന്റെ പൂതി. എന്നാലും നിന്നെ ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചേ”
അവന്റെ മുഖം കണ്ടപ്പോ അവസാനം പറഞ്ഞത് പറയണ്ടായിരുന്നു എന്ന് തോന്നി.അവന്റെ മുഖം ഇങ്ങനെ വിഷമിച്ചു കാണുന്നത് പണ്ട് മുതലേ എനിക്കിഷ്ടമല്ല. ഞാൻ പയ്യെ എണീറ്റ് അവന്റെ മുമ്പിൽ പോയി നിന്നു. അവൻ ഇരിക്കുകയിരുന്നോണ്ട് അവന്റെ മുഖം തായേയായിരുന്നു.ഞാൻ അവന്റെ മുഖത്തേക് തന്നെ നോക്കി നിന്നു. അവന്റെ മുഖത്തെ ഏറ്റവും ഭംഗിയുള്ള ഭാഗങ്ങൾ അവന്റെ കണ്ണുകളായിരുന്നു. കട്ടിയുള്ള കട്ടകറുപ്പ് പുരികവും ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നീളവും ഉള്ളും ഉള്ള മയിൽ‌പീലി പോലെയുള്ള കൺപീലിയും കടും വെള്ളയിൽ കട്ടകറുപ് കൃഷ്ണമാണിയും.നല്ല വെളിച്ചത്തിൽ നിന്നാൽ പോലും അവന്റെ കൃഷ്ണമണി കറുപ്പായിരിക്കും.പിന്നെ അവന്റെ കുഴിഞ്ഞ കവിളും ചതുരത്തിൽ ബലിഷ്ഠമായ മുഖഷേപ്പും സാധാ ഉള്ളു കൂടിഅകം കാണാൻ പറ്റാത്ത നീറ്റ് ആയി സൈഡിൽ ട്രിമ് ചെയ്ത മുടിയും മുഖത്തിന്റെ പകുതി ഭാഗം മറക്കുന്ന കറുപ്പ് കുറ്റി താടിയും.കാണാൻ തന്നെ ഒരു ഐശ്വര്യം ആയിരുന്നു അവനെ. ഇവൻ എന്നെ ഇഷ്ടമായിരുന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടും അതിലേറെ സങ്കടവും ഉണ്ട്. ഞാൻ കുനിഞ്ഞ് അവന്റെ രണ്ടു കവിളിലും കൈപ്പതി വച്ചു മുഖം എന്നിലേക്കടിപ്പിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. തലയുയർത്തി നോക്കിയപ്പോൾ അവന്റെ മുഖത്തുള്ള സങ്കടം പോയിരുന്നു. എന്നാൽ അതിലെ നിസ്സംഗത കാണാതിരിക്കാനാവില്ല. ആശാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചെന്നു തോന്നുന്നു. എനിക്ക് മനസിൽ ചിരി പൊട്ടി. ഇവൻ ഇത്ര ഒക്കെ എപ്പോ വലുതായി ഈശ്വര. ഞാൻ അവന്റെ മുടികൾക്കുള്ളിലൂടെ വിരൽ ഓടിച്ചു. ഏതൊരു പെണ്ണും അസ്സുയപെടും ഇവന്റെ മുടിയുടെ ഉള്ളിനായി. കൈവിരൽ അകത്തു കയറാൻ തന്നെ പാടാണ് ഇനി ഉള്ളിൽ കയറിയാൽ തന്നെ മുടിയുടെ കട്ടിയോ. അല്ലേലും ദൈവം ഇങ്ങനെയാ ഇവന്റെ പോലെ ഒരു കണ്ണും മുടിയും ശെരിക്കും ഒരു പെണ്ണിനാണ് കൊടുക്കേണ്ടിയിരുന്നത്. ഇവന്റെ ബലിഷ്ഠമായ ബോഡിയിലും ചതുരത്തിൽ വലിഞ്ഞു മുറുകിയ മുഖത്തും ഇവ രണ്ടും അന്യമാണ്.ഞാൻ ബാക്കിലേക്ക് നടന്നു കിടക്കയിൽ കിടന്ന മുല്ലപ്പുവും റോസപ്പൂവിതളും എല്ലാം തട്ടി കൊട്ടി വിരിപ്പ് ഒന്നുകൂടെ വിരിച്ചു. നിലത്തു കിടക്കുന്ന പൂക്കളെ ഒക്കെ അവൻ നോക്കുന്നത് കണ്ടാൽ അറിയാം അവൻ തന്നെ ആണ് അതൊക്കെ കൊടുന്നു ഇട്ടത് എന്ന്. പാവം. ഞാൻ ബെഡിൽ കയറി കിടന്നു. എന്റെ അനുവാതമില്ലാതെ എന്നെ അവൻ കയറിപിടിക്കില്ല എന്ന്
എനിക്ക് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു അത് കൊണ്ട് തന്നെയാ ബെഡിൽ കിടന്നത്. അവൻ അവിടെ എന്ത് ചെയ്യണം എന്നറിയാതെ നിന്നപോ അവനോട് വന്നു കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഞങൾ രണ്ടുപേരും ഇപ്പൊയും കല്യാണത്തിന്റെ വസ്ത്രങ്ങളിൽ ആണ്. ഞാൻ പെട്ടെന്നെണീറ്റു എന്റെ ബാഗ് കൊണ്ട് വന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല ഇന്ന് എല്ലാം വളരെ പെട്ടന്നാണ് ഉണ്ടായത് അപ്പൊ ഇങ്ങോട്ട് കൊണ്ട് വരാൻ മറന്നു കാണും. ഞാൻ അവനെ നോക്കി അവൻ ഇപ്പോഴും നിലത്തു കിടക്കുന്ന പൂക്കളെ നഷ്ടബോധത്തോടെ നോക്കി നില്കുന്നുണ്ട്.
“ടാ നിന്റെ ടിഷർട്ട്‌ എല്ലാം എന്തിയെ..?”

Kambikathakal: അതിഥിയുടെ വരവ് – 3
“ആ അലമാരയിൽ എങ്ങാനും കാണും”
അവൻ താല്പര്യം ഇല്ലാത്ത വണ്ണം പറഞ്ഞു. എനിക്ക് അവന്റെ ഇരിപ്പു കണ്ടു ശെരിക്കു ചിരി വന്നു. പാവം കുറെ മനസ്സിൽ കണക്കു കൂട്ടി കാണും. ഞാൻ അലമാരയിൽ നിന്നും ഒരു ടി ഷർട്ടും അവന്റെ തന്നെ ഒരു ബോക്സറും എടുത്തു. ഞാൻ അവന്റെ പഴയ ടി ഷർട്ട്‌ വീട്ടിൽ ഇടാറുണ്ട്. ഇത് രണ്ടു മായി ഞാൻ പോയി ബാത്‌റൂമിൽ കയറി കുളിക്കേണ്ട.റൂമിൽ വരുന്നെന്നുമുമ്പ് കുളിപ്പിച്ച് ഒരുക്കിയ വിട്ടത്. ബാത്‌റൂമിൽ കയറിയപ്പോൾ തന്നെ എനിക്ക് എന്റെ കൂടെ ആരോ ഉള്ള പോലെ ഫീൽ ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ ആരും തന്നെയില്ലായിരുന്നു. എന്നാലും ഇടക്കിടക്ക് എൻറെ തോളിലൂടെ എല്ലായിടത്തും നോക്കാതിരിക്കാൻ സാധിച്ചില്ല. ആരോ എന്നെ തുറിച്ചു നോക്കുന്നത് പോലെ ഒരു ഫീലിംഗ്. എനിക്ക് തോന്നുന്നതാവും എന്ന് വിചാരിച്ചു ഞാൻ സാരി ആയിക്കാൻ തുടങ്ങി.അപ്പൊ എന്റെ പുറത്ത് ആരോ തോണ്ടുന്ന പോലെ ഒന്ന് ചെറുതായി ഫീൽ ചെയ്തു ഞാൻ തോളിലൂടെ ബാക്കിലേക്ക് നോക്കി ആരെയും കണ്ടില്ല. എനിക്ക് എന്തോ ചെയുതായി പേടി ആകാൻ തുടങ്ങി. എന്നെ ഇഷ്ടമില്ലാത്ത ആരോ എന്നെ തുറിച്ചു നോക്കുന്നതായി ഒരു ഫീലിംഗ്. ഞാൻ പെട്ടെന്ന് തന്നെ എന്റെ എല്ലാ ഡ്രെസ്സും അയിച്ചു അവന്റെ ബോക്സറും ട് ഷർട്ടും എടുത്തിട്ടു. ഇങ്ങനെ ഒരു ടൈമിൽ ബ്രാ ഇടാതെ അവന്റെ മുമ്പിൽ പോകുന്നതിനെ കുറിച് ഞാനൊന്നു ചിന്തിച്ചു എന്നാൽ ആ ബാത്‌റൂമിൽ ആരോ ഇണ്ട് എന്ന ഫീലിംഗ് കൂടി കൂടി വന്നു കൊണ്ടിരുന്നു.അവിടെയുള്ളത് ആരാണെങ്കിലും അത് എന്റെ അടുത്തേക്ക് പയ്യെ പയ്യെ നീങ്ങുന്നതായി എനിക്ക് തോന്നി. എന്റെ കാലിൽ നിന്നും അപകടം എന്ന പോലെ ഒരു പുളിപ്പ് മസിലിന്റെ ഇടയിൽ കൂടി കയറാൻ തുടങ്ങി. ഓടാൻ വേണ്ടി എന്റെ ബോഡി എന്നോട് പറയും പോലെ.ഞാൻ പിന്നെ അവിടെ നിന്നില്ല പെട്ടെന്ന് വാതിൽ തുറന്നു പുറത്തിറങ്ങി വാതിൽ കൊട്ടി അടച്ചു. എന്റെ ഹൃദയം ഇടിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.പുറത്തിറങ്ങിയപ്പോ ഞാൻ ശ്രദ്ധിച്ച രണ്ടു കാര്യം പുറത്തുള്ള വായു ശ്വസിക്കാൻ അതിനുള്ളിലെക്കാൾ എത്രയോ മടങ്ങു സുഖമായിരുന്നു.രണ്ട്, പെട്ടെന്നുണ്ടായ ചൂടിലെ മാറ്റം ബാത്‌റൂമിനുള്ളിൽ നല്ല തണുപ്പായിരുന്നു എന്നാൽ ആ വാതിൽ കടന്നു ഇറങ്ങിയപ്പോൾ ആദ്യം നോട്ടീസ് ചെയ്തത് റൂമിലെ ചൂട് ബോഡി മുഴുവൻ അടിച്ചതാണ്. പെട്ടെന്ന് തണുപ്പിൽ നിന്നും ചൂടിലേക്ക് വന്നപ്പോ രോമാഞ്ചം വന്നു രോമങ്ങൾ എല്ലാം എഴുന്നേറ്റു നിന്നു.തിരിഞ്ഞു നോക്കിയപ്പോ കണ്ണൻ എന്നെ നോക്കുന്നുണ്ട്.കൺഫ്യൂഷൻ അവന്റെ മുഖത്തു മൊത്തം എഴുതി വച്ചിട്ടുണ്ട്. എനിക്കും പെട്ടെന്ന് എന്തോ പോലെ ആയി. വയസ് പത്തിരുപത്തിയഞ്ചായി എന്നിട്ടാണിങ്ങനെ എന്തിനെയോ പേടിച്ചു ചാടി പുറത്തിറങ്ങിയത്.ഞാൻ അവനെ നോക്കി ഒരു ചെറിയ ചിരി കൊടുത്തു. എന്നാലും എനിക്ക് ചെറിയ കൺഫ്യൂഷൻ ഞാൻ അവിടെ എന്തിനെലും കണ്ടോ അതോ എന്റെ തോന്നൽ മാത്രമാണോ. സംശയം മാറ്റാൻ ഞാൻ ബാത്‌റൂമിന്റെ വാതിൽ തുറന്നു. എനിക്ക് തോന്നിയ പോലെത്തന്നെ ബാത്രൂം തുറന്നപ്പോ തന്നെ തണുപ്പ് എന്റെ മുഖത്തേക്ക് അടിച്ചു. ഉള്ളിലെ ഇരുണ്ട വെളിച്ചത്തിൽ നിന്നും ആരോ എന്നെ അങ്ങോട്ട് മാടി വിളിക്കുന്നത് പോലെ എന്റെ കാലിൽ നേരത്തെ ഉള്ള പോലെ തന്നെ ഞെരിയാണിയിൽ നിന്നും മാംസത്തിന്റെ ഉള്ളിൽ കൂടി ഒരു പുളിപ്പ് ഉള്ളിലേക്ക് കയറാൻ തുടങ്ങി എന്റെ ബോഡി ഞാൻ അറിയാത്ത ഏതോ അപകടത്തെ മറികടക്കാൻ സ്വൊയം തീരുമാനം എടുത്തപോലെ എന്നെ എന്തോ ബാത്‌റൂമിന്റെ ഉള്ളിൽ കയറുന്നതിനെ വിലക്കി.ഞാൻ പതിയെ ഡോർ അടച്ചു ബെഡിലേക്ക് നടന്നു. അവൻ അപ്പോയെക്കും അവന്റെ ജുബ്ബ അയിച്ചു ഒരു ടി ഷർട്ടും ഒരു ബെർമൂടയും എടുത്ത് ഇട്ടിരുന്നു.
ഞാൻ ബെഡിൽ കയറി കിടന്നപ്പോ അവൻ എന്റെ അടുത്ത് കയറി കിടന്നു.എപ്പോയൊക്കെ ഒപ്പം കിടക്കുമ്പോഴും ചെയ്യുന്ന പോലെ അവൻ ചരിഞ്ഞു കിടന്നു ഒരു കാൽ എടുത്ത് എന്റെ മേൽ ഇട്ടു. അത് എനിക്ക് ശീലമുള്ളതായത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
“ചേച്ചി”
“മ്മ്…?”
“ചേച്ചി കുറച്ചു ഇറങ്ങിയോ അല്ലെങ്കി മേലോട്ടോ കിടക്കുമോ..?”
അപ്പോഴാണ് എനിക്ക് ഓർമ വന്നത് അവനു മുഖാമുഖം കിടക്കുന്നത് ഇഷ്ടമില്ല എന്ന്.രണ്ടുപേരുടെയും മുഖം ഉറങ്ങുമ്പോ നേരെ വരുന്നതവന് ഇഷ്ടമില്ല. അതുകൊണ്ട് ഒരാൾ മറ്റൊരാളുടെ തലയുടെ ഹൈറ്റിന്റെ മേലെയോ താഴെയോ ആണ് കിടക്കാർ.മിക്കവാറും അവനായിരിക്കും മുകളിലേക്കു കയറി കിടക്കാർ എന്റെ മുഖം അവന്റെ തോളിന്റെയോ നെഞ്ചിന്റെയോ ഒപ്പം വരും. ഇപ്രാവുശ്യം എനിക്കതു തോന്നിയില്ല. ഞാനാണ് ഇവിടെ വയസിനു മൂത്തത് എന്ന് കാണിക്കാൻ ഞാൻ മുകളിലോട്ട് കയറി കിടന്നു. ഇപ്പൊ അവൻ എന്റെ -. പുല്ല് താഴേക്കു ഇറങ്ങി കിടന്ന മതിയായിരുന്നു. അവൻ എന്റെ ബ്രാ ഇടാത്ത മുലയിലേക്ക് തന്നെ ആണ് നോക്കുന്നത്. ഞാൻ ഓപ്പോസിറ്റ് സൈഡിലേക്ക് ചരിഞ്ഞു കിടന്നു. അങ്ങനെ ഇപ്പൊ കാണണ്ട. പിന്നെ അവനു വേറെ ഒരു സ്വഭാവം ഉണ്ട് ഉറക്കത്തിൽ തല തിരുകി തിരുകി ഏതെങ്കിലും ഇടുക്കിൽ കൊണ്ട് വക്കും. ഒറ്റയ്ക്ക് കിടക്കുവാണേൽ ഏതേലും തലയിണയുടെ അടിയിൽ കൊണ്ട് തിരുകി വക്കും ഇല്ലെങ്കി കൈ മടക്കി വച്ചു അതിൽ മുഖം തിരുകി വക്കും.എന്തിനെയോ പേടിച്ചു ഒളിക്കുന്ന പോലെ. ഇനി എന്റെ അടുത്താണ് കിടക്കുന്നതെങ്കിൽ ഞാൻ താഴെ ആണെകിൽ എന്റെ മുടിയിൽ തിരുകി വക്കും ഇനി ഞാനാണ് മുകളിൽ എങ്കിൽ ഇപ്പൊ കിടക്കിന്ന പോലെ ആണെങ്കിൽ എന്റെ മുലയുടെ ഇടയിൽ കൊണ്ടുവന്നു തിരുകി വക്കും. അത് അവൻ അറിയാതെ ചെയ്യുന്നതാണ്. ഇനി ഇപ്പൊ ഞാൻ തിരിഞ്ഞില്ലെങ്കിൽ എന്റെ പുറത്തായിരിക്കും,ഇനി തിരിഞ്ഞാൽ എന്റെ മുലയിലും ആയിരിക്കും. എന്റെ പുറത്തു മുഖം വച്ചു കിടക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവൻ എന്റെ മാറത്ത് മുഖം വച്ചു കിടക്കുന്നതാ. അപ്പോ എനിക്കവനെ കെട്ടിപിടിച്ചു കിടക്കാം അതുമല്ല അങ്ങനെ അവനെ കാണാൻ ഒടുക്കത്തെ ക്യൂട്ട് ആണ് ഒരു പൂച്ച കുട്ടിയെ പോലെ തോന്നും കണ്ടാൽ എന്തിനെയോ പേടിച്ചു എന്റെ മാറിൽ ഒളിച്ചു ഇരിക്കുന്ന പോലെ. ഞാൻ അവനെ കളിപ്പിക്കാൻ ഇടക്കിടക്ക് ബാക്കിലോട്ട് വലിയും.അപ്പൊ അവൻ ഉറക്കത്തിൽ തന്നെ മുഖം വച്ചു തിരഞ്ഞു തിരഞ്ഞു എന്നെ കണ്ടുപിടിക്കും എന്നിട്ട് മുഖം വച്ചു അങ്ങ് തിരുകി മാറിലേക് കേറും പിന്നെ കുറച്ചു നേരം കഴിഞ്ഞാൽ ഇത് തന്നെ വീണ്ടും ചെയ്യും അപ്പോഴും അവൻ തിരഞ്ഞു തിരഞ്ഞു വരും അത് കാണാൻ എന്തോ എനിക്ക് വലിയ ഇഷ്ട. പക്ഷെ അവൻ അങ്ങനെ എന്റെ താഴെ കിടക്കാറില്ല. കിടക്കുമ്പോയൊക്കെ എന്റെ മാറതാണ് കിടക്കാർ. അവനും അവിടെ കിടക്കുന്ന വലിയ ഇഷ്ട പക്ഷെ ഞാൻ എപ്പോഴും കളിയാക്കുന്നത് കൊണ്ട് ഒരു വിധം ചാൻസ് ഉണ്ടേൽ അവൻ മുകളിൽ കിടക്കും.ഇനി അവൻ ഉറങ്ങി കഴിഞ്ഞാൽ തിരിഞ്ഞു കിടക്കാം. ഞാൻ അങ്ങനെ കിടന്ന് ഇതുവരെ നടന്നതൊക്കെ ആലോചിച്ചു. എന്റെ ഇഷ്ടമില്ലാതെ എന്റെ അച്ഛന് കല്യാണം ഉറപ്പിച്ചതും കല്യാണ ദിവസം എല്ലാം അണിഞ്ഞൊരുങ്ങി ഇറങ്ങി വന്നപ്പോ മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും അച്ഛൻ നാടകിയമായി തളർന്നു ഇരുന്നു വിലപിക്കുന്നതും ആൾകാർ എല്ലാം പിടിച്ചു ഞങ്ങളെ രണ്ടുപേരെയും കെട്ടിച്ചതും എല്ലാം. എല്ലാം ഒരു സീരിയൽ കഥ പോലെ മനസിൽ മിന്നി മറഞ്ഞു.എന്റെ അമ്മ ബാനുമതിയും എന്റെ അച്ഛൻ സുമേഷും അവന്റെ അച്ഛൻ മധുപ്രസാതും അമ്മ ശ്രീലക്ഷ്മിയും നല്ല ഒത്ത അയൽക്കാർ ആയിരുന്നു.
അടുത്തടുത്ത രണ്ടു വീടുകളിൽ ആണ് താമസമെങ്കിലും ഒറ്റ വീട് പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
ലക്ഷ്‌മി ഒഴികെ.അവന്റെ വീട്ടുകാർക്ക് പരമ്പരാകതമായി ധാരാളം സ്വൊത്ത് ഉണ്ടായിരുന്നു. ഞങ്ങൾക്കും അത്യാവിശ്യം ഉണ്ടായിരുന്നു എന്നാൽ അവരുടെ അത്രയൊന്നും ഒരിക്കലും ഇല്ലായിരുന്നു. അതിന്റെ അഹങ്കാരം ആ തള്ളക്കുണ്ടായിരുന്നു. അങ്കിളിനു അങ്ങനെ ഒന്നും ഇല്ല ഒരു പാവം എന്നാൽ ആവുശ്യം ഉള്ളടത് തനി പ്രമാണി. അയ്യാൾടെ വാക്ക് അവരുടെ വീട്ടിൽ ആരും ധിക്കരിക്കാറില്ല ലക്ഷ്മി പോലും, അതുകൊണ്ട് ആ തള്ളക്കു ഞങ്ങൾ എല്ലാരും ഉള്ള കൂട്ടിനു ഒന്നും ചെയ്യാൻ പറ്റിയില്ല. അവർക്കു ഒറ്റ മോനാണ് വിഷ്ണു എന്ന എന്റെ കണ്ണൻ. എൻറെ അമ്മയ്ക്കും അച്ഛനും ഞാൻ ഒറ്റ മോളാണ് അപ്പൊ ചെറുപ്പം മുതലേ ഞങ്ങൾ രണ്ടു പേരും ഒരുമിച്ച വളർന്നെ ചേച്ചിയും അനിയനും ആയി പക്ഷെ ഇപ്പൊ ഭാര്യയും ഭർത്താവും ആയി.അവന്റെ അച്ഛനാണ് എന്നെ അവൻ കെട്ടിക്കോളും എന്ന് പറഞ്ഞത്.അവനു എന്നോടുള്ള ഇഷ്ടം മധു അങ്കിളിനു അറിയാമായിരുന്നു എന്ന് തോന്നുന്നു അല്ലെങ്കിൽ അങ്ങനെ ഒരു കാര്യം അവിടെ പറയാൻ വഴിയില്ല. മകന്റെ ഒരു കാര്യത്തിനും എതിര് പറയാത്ത ആൾ ആണ്. എന്നാൽ ഇവൻ വെറും പാവമാണ്. പണത്തിന്റെ ഒന്നും ഒരു അഹങ്കാരവും ഇല്ല എല്ലാരും ഒരുപോലെ. പിന്നെ അവന്റെ അച്ഛന്റെ പോലെ തന്നെ ചില സമയത്ത് അവൻ എടുക്കുന്ന തീരുമാനങ്ങൾ ഇനി ആരൊക്കൊ വന്നാലും മാറണം എന്നില്ല.അപ്പൊ മാത്രം വേറൊരു വിഷ്ണുവിനെ കാണാം അല്ലെങ്കിൽ വെറും പാവമായിരിക്കും. അവന്റെ മുഖം എന്റെ പുറത്തു ഇടിച്ചു ഇടിച്ചു വരുന്നത് അറിഞ്ഞപ്പോൾ മനസിലായി അവൻ ഉറങ്ങി എന്ന്. ഞാൻ തിരിഞ്ഞു കിടന്നു. ശെരിയാ അവൻ ഉറങ്ങിയിട്ടുണ്ട് അവന്റെ ചെറിയ കട്ടകറുപ് മുടി വെള്ള തലയിണയിൽ കാണാൻ വളരെ ഭംഗി ഉള്ളതായി തോന്നി. ഞാൻ തിരിഞ്ഞു കിടന്നപ്പോ തന്നെ അവൻ അവന്റെ മുഖം എന്റെ മുലകളുടെ ഉള്ളിലേക്കു തള്ളാൻ തുടങ്ങി ഞാൻ ഒന്ന് കൂടി അവന്റെ അടുത്തേക് നീങ്ങി കിടന്നപ്പോ അവന്റെ മുഖം മൊത്തം എന്റെ മാറിൽ അപ്രതിക്ഷമായി അങ്ങനെയാണ് അവന് ഇഷ്ടവും.ബ്രാ ഒന്നും ഇടാതെ ഇങ്ങനെ കിടക്കുമ്പോൾ അവന്റെ താടി കുത്തി വേദനിക്കാറുണ്ട് പിന്നെ പിന്നെ അതു ശീലമായി വന്നു.ഇന്നത്തെ എല്ലാ കാര്യങ്ങളും കഴിഞ്ഞപ്പോൾ വല്ലാണ്ട് ക്ഷീണം തോന്നിയിരുന്നു.ഇപ്പോഴും നല്ല ക്ഷീണം തോന്നുന്നുണ്ട്. അത് കൊണ്ട് തന്നെ കണ്ണടച്ചപ്പോ തന്നെ ഉറക്കത്തിലേക്ക് വീയുന്നത് ഞാൻ അറിഞ്ഞു.

കുറെ അകലെ വലിയ ഒരു മാളിക വീട്ടിൽ സുഖമായി ഉറങ്ങി കൊണ്ടിരുന്ന മാത്തച്ഛൻ എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി ഉണർന്നു.വെളുത്തു തടിച്ചു കൊമ്പൻ മീശയുമുള്ള ഒരു പ്രമാണി ആയിരുന്നു മാത്തച്ചൻ.അയാൾ അയാളുടെ റൂമിൽ ഒറ്റക്കായിരുന്നു ഭാര്യയും മക്കളും അമ്മവീട്ടിൽ പോയതാണ് . ആ വലിയ വീട്ടിൽ ആയാളും കുറച്ചു വേലക്കാരും മാത്രമേ ഉള്ളു. വലേക്കാരെല്ലാം പുറത്തു ഔട്ട്‌ഹോസ്സിലാണ് കിടക്കാർ അപ്പൊ വീട്ടിൽ അയാൾ മാത്രമേ ഉള്ളു. ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റ അയാൾ ആകെ വിയർത്തു കുളിച്ചിരുന്നു.വെള്ളത്തിന് വേണ്ടി ചുറ്റുമുള്ള ടേബിളിൽ പരതി നോക്കി എന്നാൽ അവിടെയുള്ള ജെഗിൽ വെള്ളം ഇല്ലായിരുന്നു.

“ടി പന്ന കഴിവേരീടെ മോളെ ശാരദേ, ടാ സുകു ആരുടെ അമ്മേടെ കാലിന്റെ ഇടയിൽ പോയി കിടക്കട
പന്ന പൂണ്ടിച്ചി മക്കളെ.”
അയാൾ ദേഷ്യത്തിൽ ഉച്ച വച്ചു. എല്ലാവരും ഔട്ട്‌ഹൌസിൽ ആയിരുന്നത് കൊണ്ട് അയാൾ ഉച്ച വച്ചത് ആരും അറിഞ്ഞില്ല. അവസാനം തോൽവി സമ്മതിച്ചു അയാൾ ബെഡിൽ നിന്നും ഇറങ്ങി ലൈറ്റ് ഇട്ടു വാതിൽ തുറന്നു ഹാളിലേക്ക് നടന്നു. ഹാളിൽ എത്തിയ അയാൾ ആദ്യം ശ്രദ്ധിച്ചത് ഹാളിലെ തണുപ്പ് ആയിരുന്നു. റൂമിൽ ഉള്ളതിനേക്കാൾ എത്രയോ മടങ് തണുപ് ഹാളിൽ ഉണ്ടായിരുന്നു.മാത്രമല്ല ആരോ അയാളെ തുറിച്ചു നോക്കുന്നതായി അയാൾക്ക് ഫീൽ ചെയ്തു വലിയ ഹാൾ ആയിരുന്നു അത്. അതിന്റെ അങ്ങേ സൈഡിൽ എത്തണം ലൈറ്റിന്റ സ്വിച് ഇടാൻ. അയാൾ ധൈര്യം സംഭരിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങി. ഇരുട്ടിൽ നിലാ വെളിച്ചത്തിൽ അയാൾ മെല്ലെ മെല്ലെ നേരെ തന്നെ നോക്കി കൊണ്ട് നടന്നു.അയാൾക്ക്‌ ആരോ തന്നെ നോക്കുന്നുണ്ട് എന്ന ഫീലിംഗ് മാറ്റാൻ സാധിച്ചില്ല.അയാൾ നല്ല തണുപ്പിലും വിയർക്കാൻ തുടങ്ങി ഇപ്പോ ഹാളിന്റെ പകുതിയോളം അയാൾ എത്തിക്കഴിഞ്ഞു.

“മാത്തച്ചാ…”
ഒരു ഈണമുള്ള സ്വരത്തിൽ ഉള്ള ആ വിളി അയാളെ നിന്ന നിൽപ്പിൽ സ്ഥബ്ധനാക്കി. അയാൾ നന്നായി വിറക്കാൻ തുടങ്ങി.

“മാത്തച്ചാ…മാത്തച്ചാ… മാത്തച്ചാ..”
ആ ഈണമുള്ള പെൺസ്വരത്തിലുള്ള വിളിയുടെ സ്പീടും ശബ്ദവും കൂടി കൂടി വന്നു. ആ ശബ്ദങ്ങൾ അയാളുടെ അടുത്തേക് വന്നു കൊണ്ടേയിരുന്നു.ഒരായിരം സ്ത്രീകൾ ഒന്നിച്ചു അയാളുടെ പേർ മന്ത്രിച്ചു അയാളുടെ അടുത്തേക്ക് അടുക്കുന്നതായി അയാൾക്ക്‌ തോന്നി. പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ അയാൾ ഒറ്റ തിരിയിൽ ബാക്കിലേക്ക് തിരിഞ്ഞു. പെടുന്നനെ ആ ശബ്ധം നിലക്കുകയും ചെയ്തു. പിൻ ഡ്രോപ്പ് silence. അയാളുടെ ബാക്കിൽ തണുപ്പ് അധികമാകാൻ തുടങ്ങി. വെള്ളം ഐസ് ആകാൻ പാകത്തിന് തണുപ്പ്. അയാളുടെ പുറം മാത്രം തണുത്തു മരവിച്ചു. പതിയെ ആ തണുപ്പ് അയാളുടെ ഇടത് തോളിലേക്കും വ്യാപിച്ചു. അയാളുടെ ഇടതു ചെവിയിൽ ഐസ് രൂപാന്തരപെടാൻ തുടങ്ങി. അയാൾ പതിയെയുള്ള ഒരു നിശ്വാസം ഇടതു ചെവിയിൽ അറിഞ്ഞു. പിന്നെ മധുരമുള്ള ഒരു പെൺ ശബ്ദത്തിൽ ആ രൂപം ചോദിച്ചു
“എന്നെ മറന്നോ മാത്തച്ചാ ”
ഇത്രയും കേട്ടതും അയാൾ അർത്തു വിളിച്ചു തന്റെ റൂമിലേക്ക് ഓടി. ഓരോ അടിയിലും തന്റെ ഞെരിയാണിയുടെ തൊട്ടു പിന്നിൽ അതിന്റെ പാതം പതിക്കുന്നത് അയാൾ അറിഞ്ഞു. അയാൾ റൂമിന്റെ വാതിലിനടുത്തെത്തിയപ്പോയെക്കും അതിന്റെ തണുപ് അയാളുടെ പുറം വരെ എത്തിയത് അയാൾ അറിഞ്ഞു പെട്ടെന്ന് റൂമിൽ കയറി വാതിൽ അടച്ച അയാൾ റൂമിന്റെ വാതിലിൽ നഖം വച്ചു തായോട്ടും മേലോട്ടും വരണ്ടുന്ന സൗണ്ട് കെട്ടു കൊണ്ടേ ഇരുന്നു ഒപ്പം ഒരു പ്രാന്ത് പിടിച്ച പെണ്ണിന്റെ ശബ്ദത്തിൽ അയാളുടെ പേര് അത് അലറികൊണ്ടേ ഇരുന്നു. വാതിൽ മാന്തലിന്റെ ശക്തിയിൽ കിടന്നു കുലുങ്ങാൻ തുടങ്ങി. അപ്പോഴും ആ രൂപം അയാളുടെ പേര് വികൃതമായ സ്വരത്തിൽ തയ്ന്ന ശബ്ദത്തിൽ സ്പീഡിൽ പറയുന്നുണ്ടായിരുന്നു. വാതിലിന്റെ കട്ടി കുറഞ്ഞു വന്നു വാതിലിന്റെ ഇങ്ങേ അറ്റത് മന്തലുകളുടെ
പാടുകൾ കാണാൻ തുടങ്ങി. അത് കണ്ടതും അയാൾ ഓടി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. വാതിൽ അടച്ചതും ഡോറിലുള്ള മാന്തലിന്റെ ശബ്ദം നിലച്ചു. പിൻ ഡ്രോപ്പ് silence. അയാൾ ബാത്‌റൂമിന്റെ വാതിലിൽ തന്നെ നോക്കി നിന്നു തന്റെ പുറകിൽ സ്വരൂപിക്കുന്ന ഇരുട്ട് രൂപം അറിയാതെ. അയാൾ അയാളുടെ പുറം തണുക്കുന്നത് ഫീൽ ചെയ്തതും വാതിൽ തുറക്കാൻ ശ്രമിച്ചു എന്നാൽ വാതിൽ തുറന്നില്ല. പുറകിലെ തണുപ്പ് കൂടി കൂടി വന്നു.അയാളുടെ കാലും പിരടിയും പുറവും നന്നായി തണുക്കാൻ തുടങ്ങി. ആ ഇരുട്ടിന്റെ രൂപത്തിൽ നിന്നും പാതി ദ്രവിച്ച പുഴു അരിക്കുന്ന ഒരു കൈ മാത്രം പ്രത്തിക്ഷമായി അത് പതിയെ അയാളുടെ തോളിൽ വന്നു വീണു. ആ കയ്യിലെ പുഴുക്കൾ അയാളുടെ തോളിൽ നിന്നും അരിച്ചു താഴെ അയാളുടെ കുടവയറിന്റെ മേലെ വീണു. ഈ സമയം മുഴുവനും അയാൾ പേടിച്ചു നിലവിളിക്കാൻ പോലും മറന്നിരുന്നു.പിന്നെ അവിടെ മുഴങ്ങി കേട്ടത് അയാളുടെ നിലവിളിയും വാതിലിൽ മാന്തിയ അതെ ശബ്ദവുമായിരുന്നു. എന്നാൽ ഇപ്രാവ്ശ്യം അത് അയാളുടെ ദേഹത്തായിരുന്നു.അയാളുടെ അലർച്ചെയിലുടനീളം അയാളുടെ പേര് ഒരു മൃകീയമായ രീതിയിൽ ചെറിയ സൗണ്ടിൽ സ്പീഡിൽ മുഴങ്ങികോണ്ടിരിക്കുന്നുണ്ടായിരുന്നു. അവസാനം അയാളുടെ നിലവിളി നിലച്ച ശേഷം വളരെ ഈണമുള്ള ഒരു പെൺ ശബ്ദത്തിൽ അയാളുടെ പേര് മുയങ്ങി. പക്ഷെ അത് കേൾക്കാൻ അയാൾ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ ഒറ്റ രൂപത്തിലും ജീവനുള്ളവനുമല്ലായിരുന്നു. പതിയെ ആ ഇരുട്ട് അപ്രതീക്ഷമായി.

Kambikathakal: എന്‍റെ അധ്യനുരാഗം – 2
ഞാൻ പിന്നെ എണീറ്റത് റൂമിലുള്ള തണുപ്പ് കൂടിയപ്പോൾ ആണ്. പക്ഷെ അതല്ല എന്നെ ഉണർത്തിയത് അത് റൂമിലുള്ള അഴുകിയ മാംസത്തിന്റെ മണമാണ്. ജീവികൾ ചത്തു ചീഞ്ഞാലുള്ള അതെ വാസന പക്ഷെ അതിനേക്കാൾ വളരെ സ്ട്രോങ്ങ്‌ ആയത്. ഞാൻ എണീറ്റ അപ്പൊ തന്നെ ഒരു തലയിണ എടുത്ത് മൂക്കിൽ അമർത്തി വച്ചു. എവിടെ നിന്നാണ് ആ മണം വരുന്നത് എന്നെനിക്കു മനസിലായില്ല പക്ഷെ ഞാൻ ബാത്‌റൂമിൽ നിന്നും ഫീൽ ചെയ്ത അതെ ഫീലിംഗ് എനിക്ക് വരാൻ തുടങ്ങി. ഞാൻ ചരിഞ്ഞാണ് കിടക്കുന്നത് എന്നാൽ എന്റെ മാറിൽ കണ്ണനെ ഫീൽ ചെയ്തില്ല ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി എന്റെ അതെ സൈഡിൽ തന്നെ അവന് കിടക്കുന്നുണ്ടായിരുന്നു.എന്നാൽ അവന് നേരെയാണ് കിടക്കുന്നത്. സാധാരണ മനുഷ്യന്മാർ കിടക്കുന്ന പോലെ എന്നാൽ എന്നെ പേടിപ്പിച്ചത് അതല്ല അവന് കിടക്കുന്നത് മരിച്ചവർ കിടക്കുന്ന പോലെയാണ് സ്റ്റഡി ആയി. എന്റെ കണ്ണൻ ഒരിക്കലും അങ്ങനെ കിടക്കില്ല. വേറൊരു കാര്യം ശ്രദ്ധിച്ചത് അവന്റെ നെഞ്ചിന്റെ മേലെ നിന്നും ആരോ എന്നെ തറപ്പിച്ചു നോക്കുന്നതായി ഫീൽ ചെയ്തു. പെട്ടെന്ന് അവൻ കിടന്നു തല അങ്ങോട്ടും ഇങ്ങോട്ടും ഇളക്കാൻ തുടങ്ങി എന്തോ ഭാരം അവന്റെ നെഞ്ചിൽ ഉള്ളത് പോലെ അവന് ശ്വാസം എടുക്കാൻ കഴിയാത്തത് പോലെ അവന്റെ മുഖം നീല കളർ ആകാൻ തുടങ്ങിയപ്പോൾ എനിക്ക് പിന്നെ നോക്കി നിൽക്കാൻ സാധിച്ചില്ല പെട്ടെന്ന് കൈ നീട്ടി അവന്റെ മുഖത്തു ആഞ്ഞോരടി കൊടുത്തു. അവൻ പെട്ടെന്ന് തന്നെ ഞെട്ടി ഉണർന്നു. അവന് ഉണർന്നപ്പോൾ തന്നെ റൂമിലെ തണുപ് അപ്രിത്തിക്ഷമായി. ഒറ്റ ഞൊടിയിടയിൽ. അവൻ അവന്റെ അടി കിട്ടിയ കവിൾ തിരുമ്മികൊണ്ട് എന്നെ നോക്കി

“എന്തിനാ എന്നെ അടിച്ചേ…?”

ഞാൻ പതിയെ ആ തലയിണ എന്റെ മൂക്കിൽ നിന്നും എടുത്തു. അഴുകിയ മാംസത്തിന്റെ മണം പോയിരിക്കുന്നു. എനിക്കെന്താണ് നടക്കുന്നതെന്നു ഒന്നും മനസിലായില്ല. ഇതെല്ലാം
ആദ്യമായിട്ടായിരുന്നു.അവനോട് ഞാൻ എല്ലാം പറയാം എന്ന് തീരുമാനിച്ചു വാ തുറന്നു എന്നാൽ ഇപ്പൊ അവനെ പേടിപ്പിക്കേണ്ട എന്ന് വിചാരിച്ചു ഞാൻ കൈ എത്തിച്ചു റൂമിലെ എല്ലാ ബുൾബും ഒറ്റ ഒന്ന് വിടാതെ ഇട്ടു എന്നിട്ടവനോട് ചോദിച്ചു.
“നീ എന്താ നേരെ കിടക്കുന്നെ സാധരണ അങ്ങനെ കിടക്കാറില്ലല്ലോ ”
“അതിനാണോ എന്നെ അടിച്ചേ.”
“അല്ല.. അതല്ല നീ നിനക്ക് ശ്വാസം കിട്ടാത്ത പോലെ കിടന്നു പിടഞ്ഞു നിന്നെ ഉണർത്താനാ അടിച്ചേ”
“ഓ…… എനിക്ക്… എനിക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി ആരോ എന്റെ നെഞ്ചത് കയറി ഇരിക്കുന്ന പോലെ. ഞാൻ സ്വോപ്നവാ എന്നാ വിചാരിച്ചേ ഞാൻ ശെരിക്കും കിടന്നു പിടഞ്ഞോ..?”
“മ്മ് ”
അവന് ചെറുതായി ചിരിച്ചു
“ചേച്ചി പേടിച്ചോ…?”
“ഏയ്‌ ഞാൻ പേടിച്ചൊന്നും ഇല്ല. പാവമല്ലേ എന്ന് വിചാരിച്ചു ഉണർത്തിയതാ”
“മ്മ്. ഞാൻ മൂത്രം ഒഴിച്ചിട്ടു വ-*”
“വേണ്ട!”
അവനെ മുഴുവയ്ക്കാൻ ഞാൻ സമ്മതിച്ചില്ല
“ഉഫ്.. ഓക്കേ ഞാൻ പോണില്ല. കൂൾ ഡൌൺ”
“മ്മ് ”
“എന്നാ ഞാൻ പോണില്ല പക്ഷെ അതിന്
തിരിഞ്ഞ് കിടക്കാതെ ഇരിക്കുവോ ഞാൻ ഒന്നും ചെയ്യില്ല സത്യം”
അവൻ എന്റെ മുഖത്തു നോക്കി അവന്റെ തലയിൽ വച്ചു സത്യം ചെയ്തു. ഞാൻ രണ്ടു കൈയും നീട്ടി അവനെ വിളിച്ചു. ഇനി അവൻ പറഞ്ഞില്ലേലും തിരിഞ്ഞു കിടക്കാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. ഞാൻ കൈ നീട്ടേണ്ട താമസം അവൻ എന്റെ മാറിലേക് വീണു എന്നെ കെട്ടിപിടിച്ചു ഒരു കാൽ എന്റെ കുറുകെ ഇട്ടു. അവന്റെ കയ്യും കാലും എന്റെ കുറുകെയും അവന്റെ തല എന്റെ കൈകുള്ളിലും ഉള്ളപ്പോൾ എന്തോ ധൈര്യം വച്ച പോലെ
“ചേച്ചി ലൈറ്റ് ഓഫ്‌ ചെയ്യുന്നില്ല”
“ഇല്ല നീ കിടന്നുറങ്.”
“ഓക്കേ, ഗുഡ്നൈറ്റ്‌”
അവൻ അതും പറഞ്ഞു എന്നെ ഒന്ന് നന്നായി ശ്വസിച്ചു റിലാക്സ് ആകാൻ തുടങ്ങി അഞ്ചു മിനിട്ടിനകം അവൻ അങ്ങനെ കിടന്നു ഉറങ്ങുകയും ചെയ്തു. എനിക്ക് മാത്രം ഉറങ്ങാൻ സാധിച്ചില്ല. റൂമിന്റെ ഒരു കോണിൽ ലൈറ്റ് എത്താതിടത്തെ ഇരുട്ടിൽ നിന്നും എന്തോ ഒന്ന് തുറിച്ചു നോക്കുന്നതായി ഒരു ഫീൽ. ഞാൻ അവനെ ഒന്ന് കൂടി കെട്ടിപിടിച്ചു ac യുടെ സ്പീഡ് കൂട്ടി പുതപ്പ് ഞങ്ങളുടെ രണ്ടുപേരുടെയും തല വഴി മൂടി കണ്ണടച്ച് കിടന്നു എന്നാലും ആരോ ഞങ്ങളെ തന്നെ നോക്കി നില്കുന്നുണ്ട് എന്നാ ഫീലിംഗ് മാത്രം മാറിയില്ല. ഞാൻ കണ്ണടച്ച് അവനെ ടൈറ്റ് ആയിട്ട് കെട്ടിപിടിച്ചു കുറെ നേരം കിടന്നു പതിയെ ഉറക്കത്തിലേക് വീഴാൻ നേരം എന്റെ പേര് ആരോ പതിയെ വിളിക്കുന്നത് കെട്ടു

Kambikathakal: കാമിനി പ്രകാശം പരത്തുന്നവള്‍ – 4
“വൈഗ…”

തുടരും…..