നിന്നെ തേടി – 1

ആദ്യമായാണ് എഴുതുന്നത് .. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം. നിങ്ങളുടെ അഭിപ്രായവും സ്നേഹവും പ്രതീക്ഷിക്കുന്നു ..

പ്രണയം ആണ് തീം .. കഥാഗതിക്കനുസരിച്ച് കളികൾ വരും ..

എടി സുഭദ്രേ .. എവിടേടി അവൻ ..

എടാ ഹരി …

വിശ്വനാഥന്റെ അലർച്ച കേട്ട് സുഭദ്രയും ഹരിയും കാർത്തികയും ഒരുപോലെ ഞെട്ടി.

സുഭദ്ര ഹരിയെയും കാർത്തികയെയും നോക്കിയിട്ട് മുകളിൽ നിന്നും താഴേക്ക് ഓടി ..

സ്റ്റെയർകേസ് ഇറങ്ങുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന വിശ്വനാഥനെ ആണ് സുഭദ്ര കാണുന്നത് .

അവനെവിടെ .. വിശ്വനാഥൻ വീണ്ടും മുരണ്ടു.

വിശ്വേട്ടാ.. ഞാൻ ഒന്ന് പറഞ്ഞോട്ടെ.. സുഭദ്ര ഓടിച്ചെന്നു വിശ്വനാഥനെ തടഞ്ഞു ..

നീ മാറിനിക്ക് .. വിശ്വനാഥൻ സുഭദ്രയെ തള്ളിമാറ്റി ഹാളിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴേക്കും ഹരി മുകളിൽ നിന്നും സ്റ്റെയർകേസ് ഇറങ്ങാൻ തുടങ്ങിയിരുന്നു ..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അപ്പോഴേക്കും കാർത്തിക കീർത്തനമോളെ ബെഡിൽ കിടത്തി താഴേക്ക് നടന്നു ..

ഞാൻ ഇവനോട് ആയിരംവട്ടം പറഞ്ഞിട്ടുള്ളതാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്ന് .. എത്ര പറഞ്ഞാലും കേൾക്കില്ല. ഇതിപ്പോ നാലെണ്ണത്തിനെയാ തല്ലി കയ്യും കാലും ഓടിച്ചിട്ടിരിക്കുന്നെ.. വിശ്വനാഥൻ ഹരിയുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു ..

ഇതെല്ലം കേട്ട് സുഭദ്രയും കാർത്തികയും ആകെ പേടിച്ചിരിക്കുകയാണ് ..

അപ്പോൾ പുറത്ത് ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു ..

ഇവനെ ഇന്ന് ഞാൻ .. വിശ്വനാഥൻ ഹരിയെ അടയ്ക്കാനായി കൈ പൊക്കിയതും .. പിന്നിൽ നിന്നും വിശ്വാ .. എന്നൊരു വിളി കേട്ടു ..

അതുകേട്ട് എല്ലാവരും അങ്ങോട്ട് തിരിഞ്ഞു നോക്കി ..

സുദേവ് അങ്കിൾ ആയിരുന്നു അത് .. എന്റെ അമ്മാവൻ .. അമ്മയുടെ മൂത്ത ഏട്ടൻ .. തമിഴ്നാട് പോലീസിൽ ആണ്. കൂടുതൽ പിന്നെ പറയാം.

ഞാൻ വളരെ നന്ദിയോടെ സുദേവ് അങ്കിളിനെ നോക്കി .. വേറെ ഒന്നും അല്ല, അച്ഛന്റെ കൈ എന്റെ മുഖത്തു പതിക്കുന്നതിൽ നിന്നും എന്നെ രക്ഷിച്ചതിന് ..

സാധാരണ പോലീസുകാർ എല്ലാം കഴിയുമ്പോഴാ എത്തുക .. ഇന്ന് എന്തോ നേരത്തെ എത്തി. നല്ല ടൈമിംഗ് ആയിരുന്നു. എന്നും പറഞ്ഞു ഞാൻ സുദേവ് അങ്കിളിന്റെ അടുത്തേക്ക് നടന്നു.

എടാ നിന്നെ ഞാൻ എന്നും പറഞ്ഞു അങ്കിൾ എന്നെ പിടിച്ചു അടുത്തുള്ള സോഫയിൽ ഇരുത്തി. അങ്കിളും എന്നിട്ട് എന്റെ അടുത്തിരുന്നു..

ഹ്മ്മ്. നിങ്ങളൊക്കെയാ ഇവനെ ഇങ്ങനെ വഷളാക്കുന്നെ എന്നും പറഞ്ഞു അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു..

പുലി പോലെ വന്നത് എലിപോലെ പോയത് കണ്ടു അമ്മയും കാർത്തിക ഏട്ടത്തിയും ദീർഘ നിശ്വാസം വിട്ടു ..

സുഭദ്രേ .. പോയി എല്ലാവര്ക്കും ചായ എടുക്കു. സുദേവ് അങ്കിൾ പറഞ്ഞത് കേട്ടു അമ്മയും ഏട്ടത്തിയും അടുക്കളയിലേക്ക് പോയി.

അച്ഛനും സുദേവ് അങ്കിളും സംസാരിക്കാൻ തുടങ്ങി.

ഓ.. മറന്നു ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. മുമ്പ് കഴിഞ്ഞ സീൻ എങ്ങിനെ ആകും എന്നുള്ള ടെൻഷൻ കാരണം പറയാൻ പറ്റിയില്ല. ഞാൻ ഹരി.. ഹരിപ്രസാദ് . വിശ്വനാഥന്റെയും സുഭദ്രയുടെയും രണ്ടാമത്തെ പുത്രൻ.. മൂത്തത് വിഷ്ണുപ്രസാദ് .. ആള് സ്ഥലത്തില്ല .. അല്ലെങ്കിൽ അച്ഛൻ വരുന്നതിനുമുമ്പേ പുള്ളിയുടെ വക ഒരു റൌണ്ട് കഴിഞ്ഞിട്ടുണ്ടാകും.

പിന്നെ കാർത്തിക ഏട്ടത്തി .. വിഷ്ണു ഏട്ടന്റെ ഭാര്യ. പിന്നെ അവരുടെ മോൾ കീർത്തന.. ഞങ്ങളുടെ കുട്ടി കുറുമ്പി. മൂന്ന് വയസ് ആയെ ഉള്ളു അവൾക്ക് പക്ഷെ ഈ വീട് ഭരിക്കുന്നത് അവൾ ആണെന്നാണ് അവളുടെ വിചാരം. കുറുമ്പി ..

ഈ വീട്ടിൽ ഈ മൂന്ന് സ്ത്രീ ജനങ്ങൾക്ക് മാത്രമേ എന്നോട് സ്നേഹം ഉള്ളു. അതൊക്കെ വഴിയേ പറയാം ..

ഓ.. പിന്നെ .. ഇന്നത്തെ വിഷയം പറയാൻ മറന്നു .. ഒരു ചെറിയ അടിപിടി .. ഞാൻ അങ്ങോട്ട് ചെന്നതൊന്നും അല്ല ഇങ്ങോട്ട് വന്നതാ ..

എന്ത് ചെയ്യാൻ പണ്ട് അച്ഛൻ ചെയ്ത ഒരു തെറ്റ് .. ജാക്കി ചാന്റെയും ബ്രൂസിലിയുടെയും കട്ട ഫാൻ ആയ അച്ഛൻ അച്ഛനോ കരാട്ടെയും കുങ്ഫുവും ഒന്നും പഠിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു എന്നെ ചെറുപ്പത്തിലേ കാരാട്ട പഠിക്കാൻ വിട്ടു.. പാവം അതിനിപ്പോ ദുഃഖിക്കുന്നത് കണ്ടില്ലേ ..

ഇങ്ങനെ ഇടക്ക് ഞാൻ ഓരോന്ന് ഒപ്പിച്ചു വരും.. ഇന്ന് കുറച്ചു വലിയ എന്തോ പ്രോബ്ലം ആണ് എന്ന് തോന്നുന്നു അല്ലെങ്കിൽ സുദേവ് മാമൻ ഇത്ര ടൈമിങ്ങിൽ ഇവിടെ ലാൻഡ് ചെയ്യില്ല. അല്ല പറഞ്ഞിട്ട് കാര്യമില്ല സാധാരണ അടി ഉണ്ടാകാറുണ്ടെങ്കിലും ഞാൻ ആരെയും ഇങ്ങനെ പെരുമാറാറില്ല. സംഭവം പിന്നെ പറഞ്ഞുതരാട്ടോ . ഇപ്പൊ എനിക്ക് എന്തോ പണി വരുന്നുണ്ട് .

എടാ നീ വല്ലതും കേൾക്കുന്നുണ്ടോ .. സുദേവ് മാമൻ ആണ് ചോദിച്ചത്

ങേ .. എന്താ .. എന്താ അങ്കിൾ .. ഞാൻ ചോദിച്ചു ..

ഞങ്ങൾ നിന്റെ കാര്യമാ സംസാരിക്കുന്നെ.. നീ എന്ത് ആലോചിച്ചിരിക്കുവാ.. അച്ഛൻ എന്റെ നേരെ കണ്ണുരുട്ടി ..

അത് .. ഞാൻ .. ഞാൻ ഓരോന്ന് ആലോചിച്ചിരിക്കുവായിരുന്നു..

എടാ.. നീ തല്ലിയവർ വലിയ ടീം ആണ് .. നീ രക്ഷിച്ചവൻ അവരുട എതിർ ടീമിന്റെ നേതാവിന്റെ മകൻ ആണ്. ഇനി നീയും ആ ടീമിൽ ഉള്ളതാണ് എന്ന് വിചാരിച്ചു അവർ നിന്നെ എന്തെകിലും ചെയ്യാൻ മടിക്കില്ല .. അങ്കിൾ പറഞ്ഞു നിർത്തി .

അങ്കിൾ , ഞാൻ അവരെ അങ്ങോട്ട് പോയി തല്ലിയതൊന്നും അല്ല .. കൂടാതെ മറ്റവനെ രക്ഷിക്കാൻ വേണ്ടിയും അല്ല ഞാൻ അവരെ തല്ലിയത് . അവർ ഒരു പണി ചെയ്യാൻ വന്നാ അത് ചെയ്തിട്ട് പോകണം അല്ലാതെ വഴിയേ പോകുന്ന ആൾകാരുടെ മേലെ കയറാൻ വരരുത് .

അപ്പോഴേക്കും ചായയും പലഹാരങ്ങളുമായി അമ്മയും ഏടത്തിയും അങ്ങോട്ട് വന്നു ..

പിന്നെ നീ എന്തിനാ അവരെ അടിച്ചു ഈ കോലത്തിലാക്കിയേ .. അങ്കിൾ ചോദിച്ചു ..

ഞാൻ ഏട്ടത്തിയെ നോക്കി .. അവരും എന്നെ ദയനീയമായി നോക്കി ..

അത് .. അത് .. അവർ ഏട്ടത്തിയുടെ മേലെ കൈ വെച്ചതുകൊണ്ടാ ഞാൻ അവരെ അടിച്ചത് .. ഞാൻ പറഞ്ഞു ..

ശെരിയാണോ മോളെ .. അച്ഛൻ ചോദിച്ചു.

അതെ അച്ഛാ .. ഞാനും മോളും കടൽ തീരത്തു കളിക്കുമ്പോഴാ അവർ ഒരാളെ അടിച്ചു അവശനാക്കി കടൽ തീരത്തേക്ക് വരുന്നത് .. അവർ അയാളെ വെള്ളത്തിൽ മുക്കി കൊല്ലാൻ വന്നതാ എന്ന് തോന്നുന്നു .. ഇതെല്ലം കണ്ട് ഞാൻ ആകെ പേടിച്ചു പോയി .. എന്താ ചെയ്യണ്ടേ എന്ന് അറിയാതെ ഒരു നിമിഷം നിന്നു. ഹരി ആണെങ്കിൽ മോൾക്ക് ഐസ്ക്രീം വേണം എന്ന് പറഞ്ഞതുകൊണ്ട് അത് വാങ്ങാൻ പോയതായിരുന്നു . വൈകുന്നേരം ആവാത്തതുകൊണ്ട് ബീച്ചിൽ അധികം ആരും ഉണ്ടായിരുന്നില്ല ..

എന്റെ ഞെട്ടൽ മാറി ഞാൻ വേഗം മോളെ എടുത്ത് പോകാൻ നേരം അതിൽ രണ്ടു പേർ എന്തൊക്കയോ പറഞ്ഞു എന്റെ അടുത്ത് വന്നു. അവർ ഞങളെ പോകാൻ വിടാതെ വഴിതടഞ്ഞു.

അപ്പോഴാണ് ഹരി വന്നത് .. അവൻ വന്നു അവരോട് മര്യാദക്ക് പറഞ്ഞതാ വഴിമാറാൻ. മാറിയില്ലെങ്കിൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ അവർ അവനെ തള്ളി .. അവൻ പിന്നെയും പറഞ്ഞു വഴക്കുണ്ടാക്കരുത് എന്ന് .. വഴക്കുണ്ടാക്കിയാൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ അവനെ അടിച്ചു. മറ്റവൻ ഒരു കൈകൊണ്ട് എന്നെ പിടിച്ച് മറ്റേ കൈകൊണ്ട് എന്റെ ഷാൾ വലിച്ചൂരി .. എന്നിട്ട് എന്നെ അയാളുടെ മേലേക്ക് വലിച്ചിട്ടു . ഞാൻ മോളെയും കൊണ്ട് അയാളുടെ മേലേക്ക് വീണു . പിന്നെ എനിക്ക് ഒന്നും ഓർമയില്ല ..
ഹരി ഷാൾ എന്റെ മേലെ ഇട്ട് കൈ പിടിച്ച് പോകാം എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് സ്വബോധം വന്നത് . ഞാൻ നോക്കുമ്പോൾ നാലെണ്ണം നിലത്തു കിടക്കുന്നുണ്ട് .

ഞങ്ങൾ പോകാൻ ആയി നടന്നപ്പോഴാണ് പിന്നിൽ നിന്നും രക്ഷിക്കണേ എന്ന് പറഞ്ഞു അവർ കൊണ്ടുവന്ന ആൾ കിടക്കുന്നത് കണ്ടത് ..

ഹരി അയാളെ എടുത്ത് വണ്ടിയുടെ ബാക് സീറ്റിൽ കിടത്തി ഞങ്ങൾ ഫ്രെണ്ടിലും കയറി അവിടെ നിന്ന് പോന്നു. വരുന്ന വഴി അയാളെ ഹോസ്പിറ്റലിൽ ആക്കി. അപ്പോഴേക്കും അയാളുടെ ഫ്രണ്ട്‌സ് ഒക്കെ വന്നു. ഞങ്ങൾ ഇങ്ങോട്ടു പോന്നു .. കാർത്തിക പറഞ്ഞു നിർത്തി

ഹ്മ്മ് .. ഹരി .. നീ ഇനി പുറത്തേക്ക് ഒന്നും ഇറങ്ങാൻ നിൽക്കണ്ട. ഞാൻ ഒന്ന് ആലോചിക്കട്ടെ. സുദേവ് അങ്കിൾ പറഞ്ഞു

ഞാൻ തലയാട്ടി.

സുദേവ് അങ്കിൾ പോകാനായി എഴുനേറ്റു പുറത്തേക്ക് ഇറങ്ങി .. എന്നിട്ട് അച്ഛനോട് പറഞ്ഞു .. ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്കു .. അതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു.

ഞാൻ അച്ഛനെയും അങ്കിളിനെയും മാറി മാറി നോക്കി .. ഇവർ എന്തിനെ കുറിച്ചാണ് പറയുന്നത് എന്ന് മനസിലാകാതെ ഞാൻ ആകെ ചിന്താകുഴപ്പത്തിലായി .. ഇനി എനിക്കിട്ട് വല്ല പണിയും ആണോ?

അങ്കിൾ പോകാനായി പുറത്തേക്ക് ഇറങ്ങി .. അപ്പോഴാണ് ഒരു ഓഡി കാറും അതിന്റെ പിന്നിൽ ഒരു സുമോയും ക്വാളിസും ഗേറ്റ് കടന്ന് അകത്തേക്ക് വന്നത്..

അത് കണ്ട് അച്ഛൻ പരിഭ്രമിച്ച് സുദേവ് അങ്കിളിന്റെ മുഖത്തേക്ക് നോക്കി …

(തുടരും)

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………