kambi malayalam kathakal നിനക്കായ് 9

kambi malayalam kathakal നിനക്കായ് 9
Ninakkayi Part 9 Rachana : CK Sajina

ബൈക്ക് ഒരു സൈഡിൽ നിർത്തിയിട്ട് ഞാൻ
ഹോസ്പ്പിറ്റലിൽ കയറി

ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഹോസ്പ്പിറ്റലിൽ
കയറുമ്പോ ഇത്രെയും സന്തോഷിക്കുന്നത്..

ഇത് വരെ മനസ്സിൽ ഉണ്ടായത് അവളെ കണ്ടാൽ എന്തിനാ ഇങ്ങനെ വളഞ്ഞ വഴി ഉണ്ടാക്കിയത് എന്ന് ചോദിക്കണം എന്നായിരുന്നു

എന്നാൽ ഇപ്പൊ തോന്നുന്നു
ആ വളഞ്ഞ വഴികൾ എന്റെ മനസ്സ് അവളിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ വേണ്ടി ആയിരുന്നെന്ന് ..

ഒരു പക്ഷെ ,
അന്നത്തെ നോട്ടിൽ അവളാരാണ് എന്ന് വ്യക്തമായി പറഞ്ഞിരുന്നുവെങ്കിൽ
എനിക്ക് അവളെ അന്വേഷിക്കാൻ തോന്നില്ലായിരുന്നു ,,
ഇതുപോലൊരു ഫീലിംഗ് അനുഭവിക്കാൻ ആവില്ലായിരുന്നു….

ഓരോന്നും ആലോചിച്ചു നടന്ന ഞാൻ മൂന്നാം നിലയിൽ എത്തി
33മാം റൂം തിരഞ്ഞു ,

എങ്ങനെ തുടങ്ങണം.. അവളെ ഉമ്മാക്ക് ഇഷ്ടമാവുമോ ?..
അങ്ങനെയൊക്കെ ഞാൻ ചിന്തിച്ചു..

ഫ്ലാറ്റ് അഡ്രസ് തന്നത് കൊണ്ട് രണ്ടും കല്പിച്ചു ഞാൻ ആ അടച്ചിട്ട 33മ് ഡോർ തട്ടി ….

വാതിൽ തുറക്കുന്ന ആ മുഖമാണ് എന്റെ ജീവിതം മാറ്റി മറിക്കാൻ പോവുന്നത്

എന്റെ മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു .
പ്ലിങ് എന്നൊക്കെ പറയാവുന്ന അവസ്ഥ ആയിരുന്നു ആ സമയം എന്റെ മുഖം..

പ്രണയിനിയെ പ്രതീക്ഷിച്ചെടുത്ത
ഒരു 7 ..8.. വയസ്സ് വരുന്ന ഒരു പെൺ കുട്ടി വാതിൽ തുറന്ന് എന്നെ ആരാ എന്നുള്ള ഭാവത്തിൽ നോക്കുകയാണ് ,,

ആരാ കുഞ്ഞോളെ അത് …
ഒരു തളർന്ന സ്വരം ചോദിക്കുന്നത് ഞാൻ കേട്ടു ,

ഒരു ഇക്കാക്കയ , അവൾ ശബ്ദം താഴ്ത്തി വാതിലിന് പിന്നിൽ നോക്കി പറഞ്ഞു .

കയറാൻ പറ മോളെ …

കയറാൻ പറഞ്ഞു . ആ കുട്ടി എന്നോട് അതും പറഞ്ഞു കൊണ്ട് വാതിൽ മുഴുവനായി തുറന്നു .

ഞാൻ ഇത്തിരി മടിയോടെ ആ ചെറിയ റൂമിലേക്ക് കയറി …

മോനോ…
ഇരിക്ക് മോനെ ..
കട്ടിലിൽ കിടന്നു കൊണ്ട് ആ ഉമ്മ എന്നെ വാക്കെന്ന സ്നേഹം കൊണ്ട് മൂടുക ആയിരുന്നു.

ഞാൻ എന്ത് പറയണം ചെയ്യണം എന്നറിയാതെ അവിടെ ഉള്ള കസേരയിൽ ഇരുന്നു ,,,,

മോൻ എന്താ ഒന്നും മിണ്ടാത്തെ , എന്നെ മോന് ഓർമ്മയില്ലെ ?..

ഞാൻ അപ്പോഴാണ് ആ ഉമ്മാന്റെ മുഖത്തേക്ക് നോക്കിയത് ശരിക്കും.
എവിടെയോ കണ്ടിട്ടുള്ള പോലെ എവിടെ ആണെന്നുള്ളത് ഓർമ്മ കിട്ടുന്നില്ല…,,

മോൻ മറന്നിട്ടുണ്ടാവും പക്ഷേങ്കി ഉമ്മാക്ക് മറക്കാൻ പറ്റൂല …
ഒരു ബണ്ടി എന്നെ ഇടിച്ച് തെറുപ്പിച്ചേരം .
ചോരയിൽ കുതിർന്ന എന്നെ മോനാണ് ഹോസ്പ്പിറ്റലിൽ എത്തിച്ചത് ,,, എന്റെ ജീവൻ രക്ഷപ്പെടുത്താൻ അല്ലാഹു അയച്ച രക്ഷകൻ
ഉമ്മ നിറകണ്ണുകളോടെ പറഞ്ഞു..

ഉമ്മ പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ആ ദിവസത്തെ കുറിച്ച് ഓർമ്മ വന്നു..

അന്ന് ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തയിരുന്നു ആ സംഭവം ഉണ്ടായത്
ആൾക്കൂട്ടം കണ്ടപ്പോൾ എന്താന്ന് അറിയാൻ അവർക്കിടയിൽ ഞാൻ നുഴഞ്ഞു കയറി ..

കണ്ട കാഴ്ച വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു
ചോരയിൽ കുതിർന്നൊരു ഉമ്മ കിടന്നിടത്തു നിന്ന് എണീക്കാൻ വയ്യാതെ എല്ലാരേയും ഒരു യാചന പൂർവ്വം നോക്കുക ആയിരുന്നു.,,

പിന്നൊന്നും ചിന്തിച്ചില്ല ഒരു ഓട്ടോ പിടിച്ചു കൊണ്ട്
ആൾക്കുട്ടത്തിന് അരികിൽ നിർത്തി .
ഒന്ന് ഓട്ടോയിൽ കയറ്റാൻ സഹായം ചോദിച്ചപ്പോൾ എല്ലാവരും ഇത്തിരി പയ്യനായ എന്നെ
ഇവനാര് എന്ന ഭാവത്തിൽ നോക്കി എന്നല്ലാതെ ആരും മുന്നോട്ട് സഹായിക്കാൻ വന്നില്ല …,,

ഇരച്ചു കയറി വന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട്.
മനുഷ്യത്വം ഇല്ലാത്തവർക്ക് മുന്നിൽ ഞാനൊരു നമ്പർ ഇറക്കി .
അവിടെ കാഴ്ചക്കാരായവരോട് ഞാൻ പറഞ്ഞു ..

ഇതെന്റെ ഉമ്മയാണ് .. ഒന്ന് സഹായിക്ക് പ്ലീസ്

അത് കേട്ട രണ്ടുമൂന്ന് പേർ.
വേഗം ഉമ്മയെ ഓട്ടോയിൽ കയറ്റി സഹായിച്ചു .
ഹോസ്പ്പിറ്റലിൽ എത്തുമ്പോയേക്കും ഉമ്മയുടെ ബോധം നഷ്ടപ്പെട്ടിരുന്നു……

ആ .. ഹോസ്പ്പിറ്റലിൽ ആർക്കൊക്കെയോ ഉമ്മയെ മുൻ പരിചയം ഉണ്ടായിരുന്നു
ഓ പോസ്റ്റിവ് ബ്ലെഡ്ഡ് വേണം എന്ന് പറഞ്ഞപ്പോൾ അതിനായ് ഓടി ആളെ സംഘടിപ്പിച്ചു കൊടുത്തു..

അപ്പോയേക്കും ഉമ്മയുടെ ബന്ധുക്കൾ ഒക്കെ വന്നിരുന്നു . നേഴ്‌സിനോട് ചോദിച്ചപ്പോൾ ഉമ്മാക്ക് ഇനി പേടിക്കാൻ ഒന്നുമില്ലെന്ന് കേട്ടപ്പോ ,,
ആശ്വാസത്തോടെ ഞാൻ ഹോസ്പ്പിറ്റൽ പടി ഇറങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാനത് മറക്കുകയും ചെയ്തു..,,

വീണ്ടും ഇതാ എന്റെ മുന്നിൽ ആ ഉമ്മ..

എന്താ മോനെ ചിന്തിക്കുന്നത് …

ഞാൻ അന്നത്തെ കാര്യം..

മോൻ അത് മറന്നാലും റൂഹ് ഉള്ള കാലത്തോളം നിക്കും ന്റെ മോൾക്കും ഓർമ്മയിൽ ഇണ്ടാവും മോനെ ,,,

ന്റെ മോളെ അറിയൂലെ മോനിക്ക് മോന്റെ സ്കൂളിലാ ഓള് പഠിച്ചത് ,
(അത് കേട്ടപ്പോ എന്റെ ഹൃദയം വീണ്ടും പെരുമ്പറ പോലെ മിടിക്കാൻ തുടങ്ങി

മോളാ പറഞ്ഞത് ഉമ്മാനെ രക്ഷിച്ചത് എന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് .

ഞാനൊന്ന് പുഞ്ചിരിച്ചു
ഇപ്പൊ പിടിക്കിട്ടുന്നു മൂന്ന് വർഷം മുമ്പ് തുടങ്ങിയ പ്രണയത്തിന് തുടക്കം കുറിച്ചത് എന്താണ് എന്ന് …,,

അന്ന് ചെറിയ മുഖമെനു ഇപ്പൊ കുറച്ചു കൂടെ വലുതായി മീശയൊക്കെ വരുന്നുണ്ട് മോന് ,,
ഉമ്മ വലിയ കാര്യം പോലെ പറഞ്ഞു…

എനിക്ക് ശരിക്കും ചമ്മല് വന്നു.
വിഷയം മാറ്റാനായി ഞാൻ ചോദിച്ചു ,
ഉമ്മ എന്താ ഇപ്പോ ഇവിടെ എന്താ അസുഖം

അത് …..

അപ്പോഴാണ് ഡോർ തുറന്ന്
മരുന്നിനൊക്കെ സ്വർണ്ണത്തേക്കാളും വിലയാണ് എന്നും പറഞ്ഞു കൊണ്ടവൾ കയറി വന്നത്..

ഞാൻ അവളെ നോക്കി ..
കറുപ്പിൽ ചുവപ്പ് ഇടകലർന്ന ചൂരിദാറിൽ
അവളൊരു നിലാവ് പോലെ തോന്നിച്ചു .

മരുന്ന് ആ കുഞ്ഞു മേശയിൽ വെച്ചിട്ട് ഉമ്മയ്ക്ക് നേരെ തിരിഞ്ഞു
എന്തോ പറയാൻ തുടങ്ങുമ്പോഴാണ് .

ഉമ്മയ്ക്ക് അരികിൽ കസേരയിൽ ഇരിക്കുന്ന എന്നിലേക്ക് അവളുടെ സുറുമകണ്ണുകൾ പതിഞ്ഞത് ,,,

അവളുടെ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല എന്ന് .
അത് ഓർത്തപ്പോൾ
ഒരു വിജയ ഭാവത്തോടെ ഞാൻ അവളെ തന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു….

ഇതെന്റെ മോളാണ് ഹംന
ഞാൻ പറഞ്ഞിട്ടില്ലെ മോന്റെ സ്കൂളില് പഠിച്ചിരുന്ന …

ഞാൻ അപ്പോഴും അവളെ നോക്കി തലയനക്കി..

അവൾ എന്നെ തന്നെ നോക്കി ഷൊക്കേറ്റത് പോലെ നിൽക്കുക ആയിരുന്നു..
ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ആ കണ്ണീരിൽ സ്നേഹത്തിന് ആഴം തിരിച്ചറിയുക ആയിരുന്നു ഞാൻ ,

ഹംന അവളെ സ്നേഹത്തിൽ പിന്നൊരു സംശയവും എന്റെ മനസ്സിൽ അവശേഷിച്ചില്ല ……

ഹംന നിറഞ്ഞു. വന്ന കണ്ണുകൾ ഒഴുകി തുടങ്ങും മുമ്പ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി …

ഞാൻ കസേരയിൽ നിന്നും എണീച്ചു ഉമ്മയെ നോക്കി

ഉമ്മ കണ്ണടച്ച് കിടക്കുക ആയിരുന്നു
അനിയത്തി ഒരു ബാലമാസിക വായനയിൽ ആയിരുന്നു….

ഞാനും ഹംനയ്ക്ക് പിന്നാലെ പുറത്തേക്ക് ഇറങ്ങി ..
പ്രണയത്തിന്റെ പുതുതാളുകൾ വരികളായ് കോർത്ത് കൊണ്ട്
ആശുപത്രിയുടെ ഇടനാഴിയുടെ ഒരറ്റത്ത് നിൽക്കുന്ന ഹംനയ്ക്ക് പിന്നിൽ പോയി ഞാനും നിന്നു…

ആ നിമിഷം ഞങ്ങളുടെ ഹൃദയമിടിപ്പ് പരസ്പ്പരം ഞങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു..

ആരാദ്യം തുടങ്ങും എന്നറിയാതെ രാഹുലും
കാതോർത്തിരുന്നു
അൻവറിന്റെ ജീവിതം മാറ്റി മറിച്ച ആ പ്രണയ നിമിഷങ്ങറിയാൻ….

തുടരും……