സിനേറിയോ – 1


“””””കണ്ണമ്മാ ഉന്നെ

മനസ്സിൽ നിനയിക്കിറെൻ

പാർവ പാറടി

പെണ്ണേ

എന്നെന്നമോ കൊഞ്ചി

പേസ തുടിക്കിറെൻ നീയും പേസിനാ

കണ്ണേ

കണ്ണമ്മാ ഉന്നെ

മനസ്സിൽ നിനയ്ക്കിറെൻ “”””””

:അണ്ണാ ഫോൺ ബെല്ലടികിണ്

:ആരാടാ

:മാടസാമി

:ഓ…താ

അടുത്ത കണ്ണമ്മക്കുള്ള വിളിക്ക് മുന്നേ ഫോണെടുത്തു

:ഹാലോ

:യാരെ കുണ്ണ ഊമ്പ പോയിരിക്ക് പുണ്ടെ…പതിനൊന്ന്മണി മുടിഞ്ചിരിച്ച് എവളോ ടൈം ആകതെന്ന് തെരിയുമാ പൈത്യമേ

മാന്യം മര്യാദക്ക് ഫോണെടുത്ത്‌ ഔപചാരികമായി ഒരു ഹാലോയും പറഞ് തുടങ്ങിയപ്പോ കിട്ടിയ മറുപടിയാണ്…. ഇങ്ങനെ തിരിച് മറുപടി നൽകാൻ രണ്ടു വിഭാഗക്കാരെ ഒരു മനുഷ്യന് ഉണ്ടാകത്തുള്ളൂ.. ഒന്നുകിൽ അവനോട്‌ കൊമ്പ് കോർക്കുന്ന ശത്രു അല്ലെങ്കിൽ അവന്റെ നമ്പൻ.. ഏതയാലും ഒന്നാമത്തെ വിഭാഗം എനിക്കില്ലാത്തത് കൊണ്ട്, ഇല്ലാ എന്നാണ് വിചാരിക്കുന്നത്.. ആ അതാകത്തില്ല.. പിന്നെയുള്ളത് നൻപൻ…യെസ് നൻപൻ.. മാധവ് സ്വാമി.. ഞങ്ങളെ മാട സാമി..

:ഡെയ്…ന്നാ വന്തിട്ടിരിക്ക് ടാ

:ഉനക്ക് ഒരു പത്തു നിമിഷം ടൈമിരിക്ക്.. അത്കുള്ളെ ഇങ്ക ഇല്ലെന്നാ മീതിയിരിക്കിണ സൈഡിഷ് സാപ്പിട്ടിട്ട് കൈ കുണ്ണേ വച്ചിട്ട് തൂങ്കിഡ്…പൂണ്ടെ.. തുഫ്.

അവന്റെ മാതൃഭാഷയിൽ എന്നെ രണ്ട് തെറിയും വിളിച് ഫോൺ കട്ടാക്കി..ഫോൺ കുറച്ചു മാറ്റി പിടിച്ചത് കൊണ്ട് അവന്റെ തുപ്പല് ചെവിയിലായില്ല…ഭാഗ്യം….

അതിനുമാത്രം എന്താ. പത്തുമണിക്ക് മുന്നേ വീട്ടിൽ കേറാൻ … ഇവനെന്റെ കെട്ടിയോലാണെന്നെന്നും തെറ്റിദ്ധരിക്കല്ലേ…രണ്ട് ഓൾഡ് മങ്ക് കുപ്പിയും അച്ചാറും കൂട്ടിന് ചിക്കൻ പൊരിച്ചതും മുന്നിൽ വച്ച് കുറച്ചു നേരമായി അവന്മാർ എന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട്… അപ്പൊ പിന്നെ ഇതല്ല ഇതിനപ്പുറവും കേൾക്കും.. ഭാഗ്യം തന്തക്കും തള്ളക്കും വിളിക്കാഞ്ഞത്..

:എടാ.. ഇത് ഞാൻ എഡിറ്റ്‌ ചെയ്ത് കഴിഞ്ഞിക്കിണ്.. ഞാൻ തെറിച്ചാലോ…ഇനി പോയില്ലേ അവന്മാര് എന്നെ കൊല്ലും…നിങ്ങടേത് എന്തായി

:ഇല്ല ചേട്ടാ കഴിഞ്ഞിട്ടില്ല…കുറച്ചു ടൈം എടുക്കും.. പോസ്റ്ററിലെ മാറ്റർ അവര് പിന്നെയും മാറ്റി …ചേട്ടൻ വിട്ടോ

:നാളെ എന്തേലും വർക്ക്‌ ഉണ്ടോ.. അനു പറഞ്ഞായിരുന്നോ

:ഒരു വെഡിങ് ഉണ്ട്.. ഇവിടെ അടുത്ത് തന്നെ

:അത്‌ നിങ്ങള് പോകത്തില്ലേ.. ഞാൻ നാളെ എപ്പോഴാ എണീക്കാന്ന് പറയാൻ പറ്റത്തില്ല..

:ഞങ്ങള് പൊക്കോളാ അണ്ണാ…

:എന്നാ ശെരി.. ഞാൻ തെറിച്ച്

അവരോട് യാത്ര പറഞ് തായേക്ക് പോകാനായി ലിഫ്റ്റിൽ കയറി..അടഞ്ഞു പോകുന്ന വാതിലിനുള്ളിലൂടെ സിനേറിയോ ഫോട്ടോഗ്രാഫി എന്ന ഫ്ളക്സ് കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ കൊണ്ട് പ്രകാശ പൂരിതമായി ആരെയും ശ്രദ്ധ പിടിച്ചു പറ്റി ഞെളിഞ്ഞു നില്കുന്നത് കാണാം.. ആ കാഴ്ചയെ പൂർണമായി മറിച് കൊണ്ട് വാതിലടഞ്ഞു.. എന്നെയും താങ്ങി ആ പെട്ടി കൂട് തായേക്ക് ചലിച്ചു തുടങ്ങി..

പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്ന rx 100 എടുത്ത് വീടിന് നേരെ ഓടിച്ചു കൊണ്ടിരുന്നു.. വഴിയരികിൽ കുപ്പിയും പൊട്ടിച്ച് തമിഴൻമാർ അവരുടെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്…ആഘോഷിക്കട്ടെ ഈ ദിവസം അങ്ങനെ അല്ലെ…തിങ്കൾ മുതൽ ശനി വരെ കിട്ടുന്ന പണിയെല്ലാമെടുത്ത്‌ വീട്ടിലേക്ക് ചിലവിനയച് മിച്ചം വരുന്ന കാശ് എല്ലാവരും ഷെയറിട്ട് ഒരു കുപ്പിയും വാങ്ങി എവിടെ സ്ഥലമുണ്ടോ അവിടെ കിടന്ന് കുടിച്ചും ചിരിച്ചും പരസ്പരം തെറി പറഞ്ഞു അന്ന് മാത്രം അവര് അവർക്ക് വേണ്ടി അവര് തന്നെ ആഘോഷിക്കുന്നു.. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ തിങ്കൾ വീണ്ടും പണിക്കിറങ്ങുന്നു…എന്ത് ജീവിതല്ലേ..

ഹേ.. പിന്നെ ഞാനെന്തിനാ ഇപ്പൊ പോണേ.. കുടിക്കാനല്ലേ.. ഇവര് വഴിയരികിൽ നിന്ന് കൂതറ സാധനം വാങ്ങി അടിക്കുന്നു ഞാനവിടെ വീട്ടിൽ ബ്രാൻഡ് സാധനങ്ങൾ വാങ്ങി അടിക്കുന്നു…പ്രവർത്തി ഒന്ന് തന്നെ..ഫലത്തിലും വ്യത്യാസമില്ല …പീസ്.. സമാധാനം…ലഹരിയങ് തലച്ചോറിലേക്ക് കത്തിപിടിച്ചാൽ കിട്ടുന്ന സുഖം.. സമാധാനം…ഹാ ഹാ

നിശബ്ദമായ രണ്ട് വരി പാതയിലൂടെ ആ ബൈക്ക് അതിന്റെ ജന്മവാസനയുള്ള ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് പുകയും തുപ്പി എന്നെയ്യും വഹിച്ചു ലക്ഷ്യസ്ഥാനത്തേക്ക് നിലാവിൽ കുളിച്ച ആ നഗരത്തിനെ കൂനിന്മേൽ കുരുവെന്നപോലെ തണുത്ത അന്തരീക്ഷത്തേയും കീറി മുറിച്ചു കൊണ്ട് പാഞ്ഞു കൊണ്ടിരുന്നു.

മൈരോള് അടിച് കഴിഞ്ഞാവോ ഉള്ളീന്ന് ഇളയരാജന്റെ പാട്ട് കേൾക്കാൻ തുടങ്ങിയപ്പോ മനസ്സിലോർത്തു…ബൈക്കും സ്റ്റാന്റിലിട്ട് ഓടി കോണി കയറി വാതിലും തുറന്ന് ഉള്ളിലേക്ക് കയറി.. ഞാൻ കേറിയ നിമിഷം തന്നെ കറന്റ് പോയി.. ശുഭം.. ഹാളിന്റെ നടുക്ക് അരുണ് ഏതോ തൊലിഞ്ഞ ഓൺലൈൻ സ്റ്റോറീന്ന് വാങ്ങിയ സ്പീക്കറീന്ന് ഇളയരാജന്റെ പാട്ടിനനുസരിച് അതിന്മേലുള്ള LED ലൈറ്റ് മിന്നി തിളങ്ങാൻ തുടങ്ങി..

ഈ നായിക്കളിതെവിടെ…ഫോണിലെ ഫ്ലാഷും ഓൺ ചെയ്ത് അവിടം മൊത്തം തിരഞ്ഞു.. എവിടെ പൊടി പോലുമില്ല.. ഫോൺ വിളിച്ചപ്പോ എടുക്കുന്നുമില്ല… മൈരോൾ എവിടെ പോയി ആവോ…അവസാനം ടേബിളിന് അടുത്ത്

വന്നിരുന്നു…അന്നേരം ഏതോ ധിക്കിൽ നിന്നും ചിക്കൻ പൊരിച്ചതിന്റെ മണം എന്റെ നാസികയിലേക്ക് വന്നു കൊണ്ടിരുന്നു.. മോട്ടു സമൂസയുടെ മണം കിട്ടി അതിനടുത്തേക്ക് പറന്നു പോകുന്ന പോലെ ചിക്കന്റെ മണം കിട്ടിയ ഞാൻ അതിന്റെ ഉത്ഭവ സ്ഥാനത്തേക്ക് മണവും പിടിച് നടന്നു കൊണ്ടിരിന്നു.. അന്നേരം അവന്മാരെവിടെ എന്നുള്ളത് എനിക്ക് ബാധകമല്ലാരുന്നു..അടുക്കളയിലെ പ്ലേറ്റിൽ വറുത്തു കോരിയിട്ട ചിക്കൻ തത്തമ്മ ചുണ്ടിന്റെ കളറോടെ എന്നെയും പ്രേധീക്ഷിച്ചു ഇരിക്കുന്നുണ്ട്…പുതപ്പു പോലെ അതിന്റെ മേലെയായിട്ട് മൊളകും കറിവേപ്പിലയും.. കറിവേപ്പിലയും മുളകും തട്ടി മാറ്റിക്കൊണ്ട് മൊരിഞ്ഞ ഒരു കഷ്ണത്തെ എടുത്ത് ഒന്ന് നോക്കി…മ്മ്.. അരുണിന്റെ പാചകം മെച്ചപ്പെട്ട് വരുന്നുണ്ട്.. സ്വാതിയെ കയ്യിലെടുക്കാനായിരിക്കും.. പുറം നിരീക്ഷണം മാത്രം പോരല്ലോ അതിന്റെ വിധി നിർണായിക്കാൻ ഉൾപ്രേദേശവും നോക്കണ്ടേ..വിരലുകൾ കൊണ്ടതിനെ ഞെരിച്ചു.. മ്.. സോഫ്റ്റാണ് ഇനി ഫൈനൽ ടെസ്റ്റ്‌.. കഴിക്കുക.. ഇതില് അവൻ പാസായില്ലേ അവന്റെ പാചകം ഊംഫി എന്ന് പറയാ.. മാത്രമല്ല പിണങ്ങി നില്കുമ്പോ സ്വാതിയെ കയ്യിലെടുക്കാനുള്ള അവന്റെ തന്ത്രം മാറ്റേണ്ട സമയമായെന്ന് പറയാ..

ആ മൊരിഞ്ഞ ചിക്കനെ വായിലേക്ക് വയ്ക്കാൻ നേരം ഹാളിൽ സ്റ്റീൽ ഗ്ലാസ്‌ നിലത്തു വീണു…നിശബ്ദമായ അന്തരീക്ഷത്തിൽ ഇളയരാജന്റെ പാട്ടിന്റെ ഇടക്ക് കേട്ട പെട്ടെന്നുണ്ടായ ശബ്ദത്തിൽ കയ്യിലിരുന്ന ചിക്കൻ തിരിച് പ്ലേറ്റിലേക്ക് തന്നെ വീണു.. ചുണ്ടിനും കപ്പിനും എന്ന പോലെ ചുണ്ടിനും വിരലിനുമിടയിൽ നഷ്ടപെട്ട ഇറച്ചി കഷ്ണത്തെ ഒത്തിരി വിഷമത്തോടെ നോക്കി…

“ആരാടാ…അരുണേ.. ടാ മാട സ്വാമി ”

എവിടെ ആ സ്റ്റീൽ ഗ്ലാസ്‌ നിലത്ത് കിടന്ന് ഉരുളുന്ന ശബ്ദമൊഴിച് മറ്റൊന്നും തന്നെയില്ലാരുന്നു.. ഇപ്പൊ ഇളയ രാജന്റെ പാട്ടും കേൾക്കാനില്ല അതിന്റെ സ്ഥാനത് വേറെ ഏതോ ഒരു മ്യൂസിക്.. ഒരു മാതിരി സൈക്കോ ചാറക്ടർസിന് ഇൻട്രോ പോലെ…ദൈവമേ ഇനി അങ്ങനെ വല്ലതും.. ഞാൻ വരുന്നതിന്റെ മുൻപേ അവന്മാരെ കൊന്ന് നുറുക്കി ചാക്കിൽ കെട്ടി എന്നെ കാത്തു നിൽക്കയായിരിക്കോ.. നെഞ്ച് ദാണ്ടേ പടപടാന്ന് ഇടിക്കിന്…മുട്ടുകാലൊക്കെ വിറക്കുന്ന പോലെ…ഇനി വല്ല പ്രേതവും ആകുവോ.. നിലാവിന്റെ വെളിച്ചം ജനലും കടന്ന് അടുക്കളയിലെ മാർബിളിലേക്ക് അടിക്കുന്നുണ്ട്.. ഇന്ന് കറുത്ത വാവ് വലതുമാണോ അതോ വെളുത്ത വാവോ.. ധൈര്യം സംഭരിച്ച് ഹാളിലേക്ക് പോയി നോക്കാൻ തന്നെ തീരുമാനിച്ചു…ആ ഗ്ലാസ്‌ തറയിൽ കിടന്ന് ഉരുളുന്നുണ്ട്.. അതെടുത്തു ടേബിളിൽ വച്ചു…ആ തൊലിഞ്ഞ സ്പീക്കറുമെടുത്ത്‌ അതിന്റെ പവറും ഓഫ്‌ ആക്കി.. അതോടെ എല്ലാം നിശബ്ദമായി…

“എടാ നായിക്കളെ എന്ത് ചെയ്യാ നിങ്ങള് ”

എവിടെ ഒരു മറുപടിയുമില്ല…

അന്നേരം റൂമിനുള്ളിൽ എന്തോ വീയുന്ന പോലെ ശബ്ദം കേട്ടു.. പേടിച്ചു പേടിച്ചു പതിയെ അതിനുളിലേക് കടന്ന് ഫ്ലാഷ് അടിച്ചു മുറി മുഴുവനും വീക്ഷിച്ചു…ചുമരിലെറിഞ്ഞു കളിക്കുന്ന ആ റമ്പർ പന്ത് നിലത്ത്‌ കിടന്ന് തുള്ളുന്നുണ്ട്…

അതും നോക്കി തിരിയലും കറന്റ് വരലും ഒരുമിച്ചാർന്നു കൂടെ കയ്യിൽ ഒരു കേക്കും പിടിച് ഇളിച്ചോണ്ട് മാട സാമിയും.

“സർപ്രൈസ് ”

ഒന്നാർത്തു കൊണ്ട് ഞാൻ അവന്റെ മുഖത്തിനിട്ട് എന്റെ കൈത്തലം പതിഞ്ഞു.. അടി കിട്ടലും അവൻ വശത്തേക്ക് വീണു.. എല്ലാം ഒരൊറ്റ നിമിഷത്തിൽ സംഭവിച്ചു.. മാട സ്വാമിയുടെ കയ്യിലുണ്ടായിരുന്ന കേക്ക് നിലത്ത് കമിഴ്ന്നു വീണ് മെയിൻ സ്വിച്ച് ഓൺ ചെയ്തു വരുന്ന അരുണിന്റെ മുന്നിലേക്ക് നിരങ്ങി നിന്നു.. അവനത് കുനിഞ്ഞെടുത്തു..

“മുന്നൂറ്റി നാല്പത് രൂപ ഡിം.”

അവശേഷിച്ച കേക്കിൽ നിന്ന് വിരലുകൊണ്ട് തോണ്ടി വായിലേക്ക് വച്ചു കൊണ്ട് പറഞ്ഞു..

:കൊച്ചച്ചന്റെ അണ്ടി.. മനുഷ്യനിപ്പോ പേടിച് ചത്തേനെ

നെഞ്ചും തടവി ടേബിളിരിക്കുന്ന ചെറിയ കുപ്പിയെടുത്ത ബാഗിലേക്ക് ഇരുന്നു..

:ഉന്നോട് ന്നാ അപ്പോവേ സൊന്നേയില്ലെടെ ഇന്ത പൂണ്ടക്ക് സർപ്രൈസ് ഒന്നും കൊടുക്കാതെന്ന്

:നിനക്ക് അവന്റെ മുൻപീന്ന് കുറച്ച് മാറിനിന്നൂടാർന്നോ

:എല്ലാമേ എൻ തലയെഴുത്ത്‌.. നേത്ത് അമ്മ ഫോൺ പണ്ണി സൊള്ളിട്ടെ എനക്ക് കഷ്ട കാലന്താന്ന്. പാത്തുക്കോന്ന്.. കാലേല് അന്ത എച് ആർ മേടം തിട്ടീട്ടെ.. ഇപ്പെ ഇന്ത നായെ അടിച്ചിട്ടെ

അവന് ഇടതു കവിള് തഴുകികൊണ്ട് പറഞ്ഞു

:അത്‌ വിടടാ…നിനക്ക് ഒരു അടിയുടെ കുറവുണ്ടാർന്നു അതിങ്ങനെ തീർന്നെന്ന് വിചാരിച്ചാൽ മതി

നിലത്തു കിടക്കുന്ന കേക്കിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനിടെ അരുൺ ചിരിച്ചോണ്ട് പറഞ്ഞു..

ഞാനും അതിന് ചിരിച് കൈയിലുള്ള കുപ്പിയിൽ നിന്ന് മൂടി മാറ്റി വെള്ളമാണെന്ന് തെറ്റിദ്ധരിച്ചു വായിലേക്ക് മട മടാന്ന് കമഴ്ത്തി..

അത്‌ കണ്ട മാട സാമി കൈ ചൂണ്ടി കൊണ്ട് ഒച്ചയുണ്ടാക്കിയെങ്കിലും അതിന് മുന്പേ വെള്ളം എന്റെ വായിൽ നിന്ന് ഇറങ്ങി പോകാൻ തുടങ്ങിയിരുന്നു.

തീ കട്ട തൊണ്ട കുഴിക്കൂടെ ഇറങ്ങുന്ന പോലെ.. ആ ഒരൊറ്റ നിമിഷത്തിൽ എന്റെ ശ്വസം നിലച്ചു പോയൊന്നു സംശയം.. ചെവീക്കൂടെ പൊക പോകുന്ന പോലെ.. കണ്ണീന്ന് വെള്ളം നിറഞ്ഞു വന്നു…നെഞ്ചിലെ വേദന കുറക്കാൻ നെഞ്ചിൽ അമർത്തി തടവി.

:യ്യോ….എന്ത് കുണ്ണയാടാ ഇത്

നിറഞ്ഞു വന്ന കണ്ണ് നീര് നിലത്തേക്ക് വീണുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.

:എത്ക്ക്ടാ.. അത്‌ കുടിച്ചേ.. ചാരായം ടാ അത്‌

എന്റെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് ടേബിളിരുന്ന ജെഗ് എടുത്ത് തന്ന് നെഞ്ചിൽ തടവി തെന്ന് കൊണ്ട് മാട സ്വാമി അപ്പോയെനിക്ക് സ്നേഹം തുളുമ്പുന്ന അമ്മയായി

:എങ്കെന്നാ മൈരേ ഉനക്ക് ഇന്ത കുണ്ണ കെടേചേ.. മനുഷ്യനെ കൊല്ലനായിട്ട്

:അത്‌ വന്ത് സറക്ക് വാങ്ങീട്ട് പോകുമ്പോത് ഒരു അണ്ണാ തന്തത് താ.

:ഹൗ…മൈരേ കൊടല് കത്തീന്നാ തോന്നണേ

:അത്‌ വിടപ്പാ

:ആ വിട്ട് വിട്ട്

അപ്പോഴേക്കും അരുൺ വെള്ളമടിക്കാനുള്ള സാധന സാമഗ്രികൾ ഒരുക്കിയിരുന്നു…

ഓൾഡ് മങും ഗ്ലാസും ഐസ് ബ്ലോക്കും ചിക്കൻ പൊരിച്ചതുമെല്ലാം ബാഗുകൾ നിരത്തി വച്ചതിന്റെ മധ്യത്തിലുള്ള ഗ്ലാസിന്റെ ചെറിയ മേശയിൽ നിരന്നു നിന്നു…

:എന്നാ പിന്നെ തുടങ്ങല്ലേ

അതും പറഞ് അരുൺ

നിരത്തി വച്ച നാല് ഗ്ലാസുകളിലേക്ക് മദ്യം പകർന്നു നൽകി അതിന്റെ ഒരു ഫോട്ടോ അരുണെടുത്ത്‌ വാട്സാപ്പിൽ അയച്ചു കൊടുത്തു..

ആ നാലുഗ്ലാസുകളിൽ വെള്ളം പകർന്നു ഞങ്ങൾ തുടങ്ങിയത് അവസാനിച്ചത് ഒരു കുപ്പി ഫുള്ള് തീർത്തപ്പോഴാണ്.. ഇനി വേണ്ടുന്നവർക്ക് രണ്ടാമത്തെ കുപ്പിയിൽ പൊട്ടിച്ചു കുടിക്കാം…ആർക്കാ അതിന് വേണ്ടാത്തെ..

അടിച്ചപ്പോ എങ്ങനെ ഇരുന്നോ അതേപോലെ ഞാൻ ഗ്ലാസിനെ ഭദ്രമായി നെഞ്ചിൽ പിടിച് ആ ബാഗിൽ ചാരി ഇരിക്കുന്നുണ്ട്…

ആ ശൂന്യമായ ഓൾഡ് മങ്ക് കുപ്പി ഉരുണ്ട് ഉരുണ്ട് എന്റെ കാലിന്റെ അടുത്ത് വന്നു നിന്നു..

അരുൺ ബാഗും വിട്ട് നിലത്ത് മലർന്നു കിടക്കുന്നുണ്ട്.. മാട സാമി എന്റെ പോലെ രണ്ട് കയ്യും രണ്ട് കാലും പുറത്തേക്കിട്ട് കിടക്കുന്നുണ്ട്.. ഒരു കയ്യിൽ ഗ്ലാസുമായി..

ടേബിളിലിരിക്കുന്ന ഫോൺ അപ്പോഴും കണ്ണമ്മേന്ന് വിളിച്ചോണ്ട് കിടന്ന് കരയുന്നുണ്ട്.. ആരുമതെടുക്കുന്നില്ല..

ഈ ഞാനും.. മടി.. അല്ലാതെന്ത്..

കുറച്ചു വട്ടം കൂടി അത്‌ റിങ്ങടിച്ചു കണ്ണമ്മേന്ന് വിളിച്ചു കൊണ്ടിരുന്നു.. വയ്യ.. ഇനി മൂരിയും നിവർത്തി ഗ്ലാസ്‌ തായേ വച്ച് ഇവന്മാരെ ഇടെക്കൂടെ പോയി അതെടുക്കണ്ടേ…വേണ്ടാ.. ഏതായാലും അത്യാവശ്യമൊന്നുമുള്ള കോളായിരിക്കില്ല…

അടുത്ത ഓൾഡ് മങ്കിന്റെ കുപ്പിയിൽ പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ചുരത്തി.. അതിന്റ ശബ്ദം കേട്ടപ്പോ തന്നെ മാട സാമി കയ്യിലുള്ള ഗ്ലാസ്‌ നിലത്ത് വച്ചു കാലു കൊണ്ട് എന്റെ നേരെ നീക്കി…

അതിലേക്കും ഒന്നൊഴിച്ചു കിടത്തി.. അരുണിന് മതീന്ന് തോന്നുന്നു.. നാളെ രാവിലെതന്നെ സ്വാതിനെ കൊണ്ട് എവിടേക്കേലും പോകാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരിക്കാം…അതാവും ആശാൻ നിർത്തിയെ….

കയ്യിലേക്ക് നിറഞ്ഞ ഗ്ലാസുമെടുത്തു പിടിച് വീണ്ടും ബാഗിലെക്ക് ചാരി ഇരുന്നു..

:ഡെയ് മാടെ…ഡെയ്

:എന്നാടാ…. പൂണ്ടെ

:എത്ക് എനക്ക് സർപ്രൈസ് കൊടുത്തേ

എന്റെ ചോദ്യം കേട്ടിട്ട് അവൻ തല പൊക്കി എന്നെ നോക്കി

:ഉനക്ക് തെരിയിലെയാ

:ഇല്ലടാ

അവനെന്നെ അത്ഭുത ഭാവത്തോടെ കുറച്ചു നേരം നോക്കി നിന്നു..

അപ്പോഴാണ് അടുത്ത് കിടക്കുന്ന അരുൺ ചിരിക്കുന്നത്.. ചെറിയ ചിരിയിൽ തുടങ്ങിയ അവന്റെ ചിരി അവസാനം വയറ് പൊത്തി ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തി.
അവന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാടസ്വാമിയും ചിരി തുടങ്ങി.

:എടാ അണ്ടി കണ്ണാ ഇന്ന് നിന്റെ ബർത്ഡേയ് ആണെടാ മലരേ ഹഹ ഹഹ

അവര് രണ്ടുപേരും വീണ്ടും ചിരിക്കാൻ തുടങ്ങി..

:ഹോ.. അതായിരുന്നോ….

അതും പറഞ്ഞോണ്ട് കയ്യിലിരിക്കുന്ന അവശേഷിച്ച മദ്യം കുടിച് വീണ്ടും നിറച് പഴയ പടി തന്നെയിരുന്നു..

:ഡെയ് അരുണേ ഒരു പാട്ട് പാഡ്ര

:എന്നാ പാട്ട് വേണം സൊള്ള്

:എതാച്ചാലും പ്രെചനം കെടയാത്

:ഒക്കെ…എന്നാ പിടിച്ചോ

ഒരു രാജ മല്ലി വിടരുന്ന പോലെ.. പോലെ.. പോലെ നിൻ

:ഓ പോതും പോതും…ഇനി നീ പാടവേ വേണ

:എന്നാ നീ പാടട പൂറ

:ടാ ആദി നീ പാടടാ.

:ടാ ആദി…ഇന്ത പൂണ്ട തൂങ്ങിട്ടിയാ

അവൻ വിളിച്ചപ്പോഴും നിശബ്ദനായിരുന്നു. ഒടുക്കം അവര് തന്നെ അന്താക്ഷരി കളിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും തെറിയും പറഞ്ഞു ഇരുന്നു..

ഇന്ന് എന്റെ ജന്മദിനം ആണ് പോലും ജന്മ ദിനം…അങ്ങനെ 27 വയസ്സായി

..ആദി…ആദിത്യ …അച്ഛൻ രാമനാഥ്‌.. പ്രവാസിയായിരുന്നു അതിനിടക്ക് നാട്ടിൽ ഒരു സൂപ്പർ മാർകെറ്റ് കെട്ടിപൊക്കി.എന്നോട് വല്ല്യ സ്നേഹമൊന്നുമില്ലെങ്കിലും കൂറച്ചൊക്കെ സ്നേഹമുണ്ടെന്ന് പറയാ. പിന്നെ നാട്ടിൽ കൂടി. അമ്മ ലളിത. വെളുത്ത്‌ തുടുത്ത ഒരു പെണ്ണ് …അമ്മേടെ അതെ നിറമായിരുന്നു എനിക്കും കിട്ടിയത്.. അത്‌ മാത്രമല്ല അമ്മേടെ പൂച്ചക്കണ്ണും മുഖത്തിന്റെ ഘടനയും പുരികവും ആ മൂക്കും എല്ലാം… ഒന്നൊഴിച്…അത്‌ പല്ലായിരുന്നു.. പുറത്തേക്ക് ഉന്തിയ പല്ല്.. ചിലപ്പോ അതായിരിക്കാം അച്ഛന് എന്നോട് ഒരു ഇഷ്ടക്കുറവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

ഏഴാം ക്ലാസിൽ പഠിക്കുമ്പോ അമ്മ മരിച്ചു.. പിന്നെ എനിക്കൊരു സ്റ്റെപ് അമ്മയുണ്ട്.. സുധ.. നിൽക്ക് ഞാൻ പറയാ.. അമ്മ മരിച്ചു കുറച്ചു മാസങ്ങൾ കഴിഞ്ഞ് പതിവ് പോലെ സ്കൂൾ വിട്ടു വരുമ്പോ ഞാൻ കാണുന്നത് വീടിന്റെ അകത്തും പുറത്തും മുഴുവൻ കുടുംബക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. എന്നെ കണ്ടിട്ട് ചിലർ പരിഹാസത്തോടെയും ചിലർ അനുകമ്പയോടും കൂടി നോക്കുന്നുണ്ട്..

എന്താന്ന് മനസ്സിലാകാതെ അവരുടെ ഇടയിൽ കൂടെ ബാഗും തോളിലിട്ട് ഞാൻ വീടിന്റ അകത്തേക്ക് കയറി.. അവിടെ അച്ഛൻ അതാ വെള്ള തുണിയും കുപ്പയാവുമൊക്കെയിട്ട് ഇരിക്കുന്നു.. അടുത്ത് തന്നെ വേറെ ഏതോ ഒരു സ്ത്രീയുമുണ്ട് അവരുടെ അടുത്തായി എന്നേക്കാൾ പ്രായമുള്ള ഒരുത്തനും.. അവര് രണ്ടു പേരും നല്ലത് പോലെ ഒരുങ്ങിയിട്ടുണ്ടായിരുന്നു…എന്നെ കണ്ട

അച്ഛൻ ചെറിയമ്മയോട് എന്റെ നേരെ കണ്ണു കാണിച്ചു.. ചെറിയമ്മ കയ്യും പിടിച് മുകളിലെ മുറിയിലേക്ക് നടന്നു.

:അതാരാന്ന് അറിയോ ആദിക്ക്

:മ്മ് മ്മ്

:അതാണ് ആദിന്റെ പുതിയ അമ്മ

:മ്മ് മ്മ്

തലയും കുലുക്കി പുതിയ ഡ്രെസ്സും മാറ്റി അവരുടെ കൂടെ പോയി ഫോട്ടോ എടുക്കലും പരിപാടിയിലേക്ക് നടന്നും..

ആ സ്ത്രീ ഒരിക്കലും രണ്ടാനമ്മപോലെ ആയിരുന്നില്ല മറിച് സ്വന്തം അമ്മയെ പോലെയും ആയിരുന്നില്ല…. മെന്റലിസ്റ്റ് ആദി പറഞ്ഞ പോലെ ഡിപ്രെഷൻ എന്നൊരു അവസ്ഥയുണ്ട് അതെ പോലെത്തന്നെ സൂയിസൈഡ് എന്ന അവസ്ഥയും ഇതിന്റെ രണ്ടിനും ഇടയിൽ ഒരു നേർത്ത പ്രതിഭാസമുള്ളത് പോലെ എനിക്കും ആ സ്ത്രീക്കുമിടയിൽ ഒരു അപ്രത്യക്ഷമായ ഒരു അതിർവരമ്പ് നിലകൊണ്ടു.. കാണുമ്പോ പുഞ്ചിരിക്കും.. എന്റെ കാര്യങ്ങൾ എല്ലാം ചെയ്ത് തന്നിരുന്നത് അവരായിരുന്നു.

അത്യാവശ്യത്തിലധികം പോർട്രൈറ്റ് ചിത്രങ്ങളിൽ കഴിവ് തെളിയിച്ചിരുന്ന ഞാൻ സ്കൂളുകളിൽ നിന്ന് കിട്ടുന്ന സമ്മാനങ്ങൾ അവര്ക് കൊണ്ട് പോയി കൊടുക്കുമായിരുന്നു അവരെ വായിൽ നിന്ന് വല്ലതും കേൾക്കാൻ.. എവിടെ ആ തള്ള അത്‌ കയ്യിൽ വാങ്ങി എന്റെ നേരെ ഒന്ന് ഇളിച്ചോണ്ട് തലകുലുക്കി എടുത്തു വയ്ക്കും..

കിട്ടി കൊണ്ടിരുന്ന ആ പുഞ്ചിരികളൊക്കെ നിലച്ചത് അവരുടെ വയറ് വീർത്തു വന്നപ്പോഴായിരുന്നു. കാര്യം മനസ്സിലായില്ലേ.. അവര് പ്രേഗ്നെന്റ് ആയിന്ന്.. പ്രസവിച്ചത് ഒരു പെൺകുഞ്ഞും.. എനിക്ക് കളിപ്പിക്കാനോ ഉമ്മ വെയ്ക്കാനോ അങ്ങനെയങ്ങോട്ട് സമ്മതിച്ചിരുന്നില്ല..

അല്ലേലും എനിക്ക് താല്പര്യവുമില്ലാരുന്നു.. അത്‌ വേറെ കാര്യം.. പിന്നെ എന്റെ ചേട്ടൻ.. അല്ല ആ സ്ത്രീയുടെ മകൻ.. എന്റെ സ്റ്റെപ് ബ്രദർ.. അവൻ അവന്റെ കാര്യം നോക്കി നടക്കുന്നയാലായിരുന്നു.. ആ വീട്ടിൽ വല്ലപ്പോഴും എന്നോട് സംസാരിച്ചിരുന്നത് അവനും അച്ഛനുമായിരുന്നു.

പേര് ആദിത്യ ന്നായത് കൊണ്ട് തന്നെ എക്സാം എഴുതുമ്പോ എന്റെ രജിസ്റ്റർ നമ്പറായിരുന്നു ആദ്യം.. അതോണ്ടെന്നേ വല്ലതും നോക്കി എഴുതാൻ അടുത്ത് പേരിന് പോലും ഒരു പഠിപ്പി ഉണ്ടാർന്നില്ല.. ഇനിയും ആരേലും പ്രേധീഷിച് നിന്നാ എക്സാമിന് ഊമ്പി പോകുമെന്നുള്ളത് കൊണ്ട് പഠിക്കാൻ തീരുമാനിച്ചു. ട്യൂഷന് പോയും സ്കൂളിലെ നൈറ്റ്‌ ക്ലാസ്സിലും പോയി എന്റെ ഇച്ഛാശക്തി കൊണ്ട് sslc പൊട്ടാതെ പാസ്സായി.. അടുത്തതായിരുന്നു വലിയ പരീക്ഷണം സർക്കാർ സ്കൂളിൽ പഠിച്ച എനിക്ക് പ്ലസ് വണ്ണിന് അലോട്മെന്റ് വന്നത് കോമേഴ്‌സിനും. ഇംഗ്ലീഷിൽ ഒരു തേങ്ങയും അറിയാൻ പാടില്ലാത്തത് കൊണ്ട് തന്നെ വീടിനടുത്തു ട്യൂഷന് പോയി കഷ്ടിച്ച് പാസ്സായി..അത്‌ വേറെ കാര്യം…പിന്നെ പറയാ.. പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു എനിക്ക് എന്റെ പുറത്തേക്ക് തള്ളി തെറിച്ചു നിൽക്കുന്ന പല്ലിനെ കുറവായി തോന്നിയത്… എങ്ങനെന്ന് വച്ചാല് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു ഡ്രോയിങ്ങിന്റെ സാധങ്ങൾ തീർന്നത് മനസ്സിലേക്ക് വന്നത്.. ഇപ്പോ തന്നെ അച്ഛനോട് പറഞ് പൈസ വാങ്ങീക്കാന്ന് വച്ചിട്ട് കോണിയും ഇറങ്ങി അച്ഛന്റെ വാതിലിനടുത്തെത്തിയപ്പോഴാണ് അകത്തു നിന്ന് അവരുടെ സംസാരം കേൾക്കുന്നത്

:അവന്റെ പല്ല് കണ്ടാ തന്നെ ആളുകള് കളിയാക്കാൻ തുടങ്ങും.. നമ്മള് ആൾക്കാരെ ഇടയില് ചൂളി പോകും. വെറുതെ അതിന് ഇടവെരുത്തണോ

:അപ്പൊ പിന്നെ നാളെയെന്താ അവനോട് പറയാ

:വല്ല മരിപ്പിനും പോകാണെന്ന് പറയാ…കുടുംബത്തിലെ പ്രധാന പെട്ടവരുടെ കല്യാണ അതിന്റെ ഇടയിൽ പോയി നാണം കെടാൻ വയ്യ

കേട്ടപ്പോ എന്തോ എവിടെന്നോ ഒരു തണുപ്പ് ഹൃദയത്തെ വന്നു പൊതിഞ്ഞു..

അന്ന് രാത്രി മുഴുവൻ ബെഡിൽ കിടന്ന് കരഞ്ഞു. എന്തിനാണ് ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെന്നും പറഞ് ഉള്ളിൽ നിന്നും വരുന്ന തേങ്ങലുകളെ തലയണ വച്ച് അമർത്തി പുറത്ത് പോകാതെ കൊന്നുകൊണ്ടിരുന്നു.. പിറ്റേന്ന് മരിപ്പുണ്ടെന്നും പറഞ് കസവിന്റെ വസ്ത്രങ്ങളണിഞ് പോകുന്നവരെ കണ്ടാ ഏത് അഞ്ചാം ക്‌ളാസുകാരനും മനസ്സിലാകുമായിരുന്നിട്ടും ആ പ്ലസ് വണ്ണുകാരൻ അവര് പറഞ്ഞത് വിശ്വസിച്ചെന്ന പോലെ തലയാട്ടി അവര് പോകുന്നത് ഒരു തരം നിർവികരതയോടെ കണ്ണിൽ വെള്ളവും നിറച്ച് നോക്കി നിന്നു..
ആ സംഭവം എന്നെ അപകർഷതാബോധമെന്ന പടുകുഴിയിലേക്ക് തള്ളിയിട്ടു.. എവിടേക്കും പോകാതെ ആരോടും കമ്പനി കൂടാതെ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടി നിന്നു..സിനിമയിൽ കാണുന്ന പോലെ ചൈൽഡ് ഹൂഡ് ഫ്രെണ്ട്സും ഇല്ലാർന്നു.. പ്രേമം പോയിട്ട് പെണ്ണിന്റെ മുഖത്ത് നോക്കാൻ പറ്റാതെയായിരുന്നു ഞാൻ…കാരണം അത്രത്തോളം അപകർഷതാ ബോധം എന്റെ മനസ്സിനെ വരിഞ്ഞു മുറുക്കിയിരുന്നു…പിന്നെ ട്യൂഷൻ എടുക്കുന്ന ചേച്ചി അത്‌ പതിയെ പതിയെ മാറ്റിയെടുത്തെങ്കിലും അതിന്റെ കോശങ്ങൾ എന്റെ മനസ്സിൽ അവിടെയിവിടെയായിട്ട് പറ്റി പിടിച്ചു നിന്നിരുന്നു.. ആ ചേച്ചിയുടെ നിർദേശം കൊണ്ട് തന്നെ പല്ലിന് കമ്പിയും ഇട്ടു.. ഇപ്പൊ ഞാനും ആ സ്ത്രീയുടെ മൂത്ത മോനും നിന്നാ അവനെന്റെ മുൻപിൽ സൗന്ദര്യത്തിൽ എന്റെ ഏയഴലത്ത്‌ വരത്തില്ലാന്നുള്ളത് മറ്റൊരു കാര്യം..അത്‌ അങ്ങനെ ആണല്ലോ.. ചെറുപ്പത്തില് കാണാൻ ചേലില്ലാത്തോര് ഒരു വയസ്സ് കഴിഞ്ഞാ അവരെ അടുത്ത് പോലും നമ്മളെത്തത്തില്ല..വീട്ടിലുണ്ടായ ഇളയ സന്താനത്തിന്റെ വളർച്ച ഉയർന്നു വരും തോറും എന്നോടുള്ള ആ സ്ത്രീയുടെ പെരുമാറ്റത്തിലും മാറ്റം വന്നു.. എന്നോട് ഇത് വരെ കാ മാ ന്ന് പറയാത്ത ആ സ്ത്രീ കുറച്ചു കഴിഞ്ഞപ്പോ എന്നെ ദോഷിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം എനിക്കെതിരെ വായ തുറന്നു കൊണ്ടിരുന്നു.. പതിയെ പതിയെ ആ തള്ളയെ ഞാൻ മൈന്റ് ചെയ്യാതെയായി…

കാല ചക്രം ആർക്കും വേണ്ടി കാത്ത് നിൽക്കാതെ കറങ്ങി കൊണ്ടിരുന്നു.. ആ കാല ചക്രം കറങ്ങുന്നതിനിടക്ക് എന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന പല മാസ്മരിക സംഭവങ്ങളും ഉണ്ടായി.. വഴിയേ പറയാം…

ഡിഗ്രി പഠനവും കഴിഞ്ഞ് ചെന്നൈയിലെ ഐടി കമ്പനിയിൽ കോളേജ് പ്ലേസ്‌മെന്റ് വഴി ജോലി ശെരിയായി.. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്ന് പറയുമ്പോലെ ആ നശിച്ച വീട്ടിൽ നിന്ന് നിന്ന് ഓടി പോകാൻ തോന്നിയ എനിക്ക് ചെന്നൈ ജോലികിട്ടിയപ്പോ വർഷങ്ങൾക്ക് ശേഷം എന്തോ നേടിയെടുത്ത പോലെ മനസ്സ് എന്നെ അഭിനന്ദിച്ചു കൊണ്ടിരുന്നു..

യാത്ര പറയാൻ എനിക്ക് അവിടെ രണ്ട് പേരോടെ ഉണ്ടാർന്നുള്ളു.. അച്ഛനോട് മരിച്ചു പോയ അമ്മയുടെ അസ്ഥി തറയോടും.. അസ്ഥി തറക്ക് മുന്നിൽ നിന്ന് ആ ഏഴാം ക്ലാസുകാരനെ പോലെ തലയും കുമ്പിട്ടു കരയുമ്പോൾ ഒരു തണുത്ത ഇളം കാറ്റ് തന്നെ അശ്വസിപ്പിക്കാനെന്ന പോലെ തഴുകി പൊയ്‌കൊണ്ടിരുന്നു.. ട്രാവൽ ബാഗിൽ ഓരോന്ന് കുത്തി നിറക്കുമ്പോ അതിനിടയിലേക്ക് അലമാരയിൽ നിന്നും വർഷങ്ങൾക്കിപ്പുറവും അമ്മയുടെ ഗന്ധം പരത്തുന്ന നിറം മങ്ങി തുടങ്ങിയ മാക്സിയും സാരിയും മടക്കി അതിന്മേൽ മുഖം പൂയ്തി ആഞ്ഞു വലിച്ചു ബാഗിലേക്ക് വച്ചു.. അമ്മയുടെ വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന അമ്മയുടെ ഗന്ധം വലിച്ചെടുക്കുമ്പോ ഒരു പോസിറ്റീവ് എനർജി എപ്പോഴും ലഭിക്കുമായിരുന്നു.. എന്തോ അമ്മ ഇപ്പോഴും എന്റെ ചുറ്റുവട്ടത്തിൽ എന്നെയും നോക്കി ഇരിക്കുണ്ടെന്ന പോലെ..

പുറപ്പെട്ടു. പക്ഷെ പോകുന്ന വഴി അവനറിയില്ല. എത്തേണ്ട സ്ഥലത്തെ കുറിച്ചും അവനറിയില്ല.. ആ നഗരത്തിന്റെ അമാനുഷിക ചരിത്രത്തെ പറ്റിയും അവനറിവുണ്ടായിരുന്നില്ല.. വിശ്വാസങ്ങൾ നോട്ട് കെട്ട് പോലെ വിഹരിക്കുന്ന ആ നഗരത്തിലെ ട്രെയിൻ സ്റ്റേഷനിൽ ഒരു ഭ്രാന്തൻ കെട്ടു കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു.

:ഞാനൊരു കാടിന്റെ കഥ പറയാ..ഒരു വീരന്റെ കഥ പറയാ..മാരി മുകിൽ പോലെ പെയ്ത തീ തുള്ളികളെവിടെ

കാലനെന്ന മൃത്യുഞ്ജയനെവിടെ

ഉലകത്തിൽ തുടിച്ച ശൈവ നാളം പോലെ

ആശാന്തിയുടെ മേലെ ഇളം കാറ്റായി വീശിയ ശാന്തിമന്ത്രം പോലെ

ശനി ശാപം തീർക്കാൻ വന്ന അവധാരം പോലെ

മണ്ണിനെ വീണ്ണാക്കൻ വന്ന ആ മഹാ മാന്ത്രികനെവിടെ

വിധിയെ തോല്പിക്കാൻ വന്ന ആ സാഹസികനെവിടെ

വേട്ടക്കാരെ വേട്ടയാടുന്ന വേട്ടക്കാരൻ വന്നൂ…

ട്രെയിനിന്റെ ചലനം നിലച്ചപ്പോ കമ്പിയിൽ നിന്നും കയ്യെടുത്ത്‌ പ്ലാറ്റഫോമിലേക്ക് ചാടി..

ആ പൊട്ടന്റെ ഇൻട്രോ ഒക്കെ പൊളിയായിരുന്നു പക്ഷെ എന്റെ വരവ് അത്ര നല്ലതങ്ങായില്ല..

ഇടി പടത്തില് ജയസൂര്യ കൊല്ലനഹള്ളിയില് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോ ചാണകം ചവിട്ടുന്ന പോലെ ഞാൻ ചവിട്ടിയത് ആരോ ഛർദിച്ചിട്ട് പോയ ഭക്ഷണവശിടങ്ങളിലായിരുന്നു..

ജയസൂര്യ ചെയ്ത പോലെ അവിടെയുള്ള നിലത്ത് കാല് കൊണ്ടുറച് ഷൂസിൽ പറ്റി പിടിച്ചത് നീക്കാൻ തുടങ്ങി…

:അന്താള് വരുവേ…. അന്താള് വരുവേ

അപ്പോഴും ആ പൊട്ടൻ നിർത്താതെ അതും പറഞ്ഞു പ്ലാറ്റഫോംമിൽകൂടെ തലങ്ങും വിലങ്ങും ഓടി..

കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല.. അതിന് ഒരു തീപ്പൊരി വേണം ആ തീപൊരിക്ക് വേണ്ടി ഓട്ടോകരോടെല്ലാം അഡ്രസ് പറഞ് കൊടുത്ത് എത്രയാവുമെന്ന് ചോദിച്ചു.. മലയാളിയാണെന്ന് മനസ്സിലായപ്പോഴേ ആ മാമല മലരന്മാർ കത്തി വയ്ക്കാൻ തുടങ്ങി.. അതോണ്ട് കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാൻ തന്നെ തീരുമാനിച്ചു.. പ്ലേ സ്റ്റോറിൽ കയറി ആപ്പും ഡൌൺലോഡ് ചെയ്ത് ഒരു കേബ് ബുക്ക്‌ ചെയ്ത് അതിൽ കയറി പോയി.. ഒരു ബിൽഡിങ്ങിന് തായേ എൻ‌ട്രൻസിൽ വണ്ടി നിർത്തി.. ഇതാണ് അഡ്രെസ്സിൽ ഉള്ള സ്ഥലമെന്ന് പറഞ്ഞു.. പൈസയും കൊടുത്ത് ബാഗും തോളിലിട്ട് ആ ബഹുത്തായ കെട്ടിട സമുച്ചയത്തിന് മുൻപിൽ നിന്ന് ഒരു നിമിഷം ചുറ്റുപാടും കണ്ണോടിച്ചു..

ഇരുപത്തി മൂന്നാം വയസ്സിൽ ചെന്നൈ നഗരത്തിലെ ആ ഐടി കമ്പനിക്കുള്ളിൽ കാല് വയ്ക്കുമ്പോൾ അവരാരും അറിഞ്ഞിരുന്നില്ല എന്റെ പാദമുദ്രകളുടെ വലുപ്പം..

അവിടെന്ന് പരിചയ പെട്ടതായിരുന്നു അരുണിനെ.. കൂടെ മാട സാമിയെയും…

അക്കമഡേഷൻ റെഡിയായോ എന്നുള്ള അവന്മാരുടെ ചോദ്യത്തിന് പകച്ചു നിന്നപ്പോ അന്ന് അവര് ഉച്ചക്ക് ലീവെടുത്ത്‌ എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി.. അവര് മാത്രമല്ലായിരുന്നു എനിക്ക് ആ നഗരത്തിൽ നിന്നും കിട്ടിയ ചങ്ങാതിമാർ…ധ്രുപത് , പുള്ളിയാണ് ഈ വീട് വാങ്ങിയത്.. പിന്നെ റോഷൻ, വിശ്വക്.. തുടക്കത്തിൽ ഞങ്ങളാറുപേരായിരുന്നു ആ വീട്ടിൽ..പിന്നെ റോഷന് ബാംഗ്ലൂർക്കും വിശ്വക് കാനഡയിലേക്കും പറന്നു..

മിച്ചം വന്നത് ഞാനും മാട സാമിയും അരുണും ധ്രുപതും…

കുറച്ചു കഴിഞ്ഞപ്പോ ധ്രുപതിന് കൂടെ നടന്ന് കുണ്ടീൽ കോൺക്രീറ്റ് ഇട്ട പോലെ ആസ്സല് തേപ്പ് കിട്ടിയപ്പോ പുള്ളി മൈൻഡ് ഒന്ന് റെഡിയാക്കാൻ സെർകീട്ട് പോകാൻ തുടങ്ങി.. കുറച്ചു മുന്നേ അരുൺ ഫോട്ടോ എടുത്തില്ലേ അതായച് കൊടുത്തത് അവനായിരിക്കും.. നാടു വിട്ട് പോയ കുട്ടന് വേണ്ടി കൂട്ടുകാരായ ഞങ്ങൾ ഇപ്പോഴും കാത്തു നിൽക്കുന്നുണ്ട് എന്നറിയിച്ചു കൊണ്ട്…മാസങ്ങളോ വർഷങ്ങളോ കൂടുമ്പോ ഇവിടെ തല പൊക്കി പോകാറുണ്ട്..പിന്നെ ഇപ്പൊ അരുണിന്റെ കല്യാണം കഴിഞ്ഞു അവര് വേറെ വീഡിടുത്തു മാറി.. മാട സാമി അച്ഛൻ മരിച്ചപ്പോ അമ്മേടെ കൂടെ നിൽക്കാൻ തുടങ്ങി.. ഇപ്പൊ ആ വീട്ടിൽ ഞാൻ മാത്രം തനിയെയായി.
ഐ ടി കമ്പനിയിലെ ജോലി അവിടെയെത്തി കൃത്യം ഒന്നര വർഷങ്ങൾക്ക് ശേഷം ജോലി വേണ്ടെന്ന് തീരുമാനിച്ചു ഇറങ്ങി…

ഓവർ ടൈം വർക്കും രാവിലെ ചെന്നാൽ ഒരു ചായയെന്ന പോലെ HRന്റെ വായിൽ നിന്ന് കേൾക്കേണ്ടി വരുന്ന അവസ്ഥയും ഉറക്കമില്ലാത്ത രാത്രികളും ആ ജോലിയോട് എന്റെ മനസ്സ് മടുപ്പിച്ചു. ഒടുക്കം എനിക്ക് വേണ്ടടാ പൂറ തന്റെ കുണ്ണ ജോബും പറഞ് മലയാളത്തിൽ ആ കന്നഡക്കാരനെ തെറിയും വിളിച് അവിടെന്ന് ഇറങ്ങി…

ഇനിയെന്തെന്നന്നറിയാതെ സോഫയിൽ ചുരുണ്ടു കൂടി കിടക്കുമ്പോഴാണ് മാട സാമി അവന്റെ കസിനെ പരിചയ പെടുത്തുന്നത്.. നന്ദ…ഞങ്ങടെ നന്ദണ്ണൻ.

പുള്ളി ഒരു ഫോട്ടോ ഗ്രാഫരായിരുന്നു.പക്ഷെ പുള്ളിടെ മാസ്റ്റർ പീസ് ഐറ്റം വീഡിയോ എടുക്കലായിരുന്നു..ഇവിടെ ചുരുണ്ട് കിടക്കുന്നതിലും ബേദമല്ലേ ആ ചേട്ടന്റെ കൂടെ ലൈറ്റും പിടിച് പോകുന്നത്.. അതോണ്ട് അണ്ണന്റെ കൂടെ പണിക്കിറങ്ങാൻ തുടങ്ങി..അപ്പോഴും ഞാനറിഞ്ഞില്ല ഇതായിരിക്കും എന്റെ കരിയറെന്ന്

ഒഴിവ് സമയങ്ങളിൽ പുള്ളി എനിക്ക് ഫോട്ടോ എഡിറ്റിംഗിനെ കുറിച്ചും ഫോട്ടോ എടുക്കുന്നതിനെ കുറിച്ചും പഠിപ്പിച്ചു തന്നു…ഏതായാലും ഗതികെട്ടാ പുലി പുല്ലും തിന്നുന്ന് പറഞ്ഞാ പോലെ കാര്യങ്ങൾ ഞാൻ വേഗത്തിൽ പഠിച്ചെടുത്തു.

അതിനിടക്ക് അണ്ണനെ ക്യാമറമേനായി

ഒരു പടത്തിന് വിളിച്ചു.. അവിടുന്ന് പുള്ളി വളരാൻ തുടങ്ങി.. സ്ഥിരം സിനിമയുടെ ക്യാമറാമേനായി പുള്ളി അവരോധിക്കപ്പെട്ടു… ഇനിയൊരു തിരിച് വരവുണ്ടാവില്ല ശശ്യന്നും പറഞ് പുള്ളി പോയി.. പക്ഷെ രക്ഷപെട്ടപ്പോ പുള്ളിടെ കീഴിൽ ചങ്ങല പോലെ നിൽക്കുന്ന ഞാനും രക്ഷപെട്ടൂന്ന് പറയാ..എഡിറ്റിഗുകളിൽ വളർന്നുകൊണ്ടിരിക്കുന്ന എനിക്ക് അണ്ണൻ സിനിമയുടെ പോസ്റ്റർ ചെയ്യാൻ അവസരങ്ങൾ തന്നു. കൂടാതെ മോഡലുകളെയും സിനിമയിലെ താരങ്ങളേയും എനിക്ക് പരിചയ പെടുത്തി തന്നു.. ഇടക്ക് സിനിമയിൽ അവിടെയും ഇവിടെയുമായി ചെറിയ വേഷങ്ങളിൽ തലയും കാണിച്ചു…പക്ഷെ ആർക്കും കണ്ടാൽ അറിയത്തില്ല…

ഏതായാലും പെട്ടി കടക്ക് മുകളിലുള്ള സ്റ്റുഡിയോ മാറ്റി ബിൽഡിങ്ങിലെ ഒരു ഫ്ലോർ തന്നെ വാങ്ങി വമ്പൻ സെറ്റപ്പാക്കി.. ഇൻസ്റ്റഗ്റാമിലും ഫേസ്ബുക്കിലും എഡിറ്റിംഗ് ചെയ്തോണ്ടിരുന്ന രണ്ട് മലയാളി പിള്ളേരെ പൊക്കി സ്റ്റുഡിയോയിലെത്തിച്ചു…കൂടെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യാൻ അനുവെന്ന ആരെയും സംസാരിച്ചു വീഴ്ത്താൻ കഴിവുറ്റ തമിഴത്തി പെണ്ണിനേയും ഹയർ ചെയ്തു..

രണ്ട് വർഷങ്ങൾക്കിപ്പുറം മൂന്നു നാല് പേരെ ഉള്ളുവെങ്കിലും സിനേറിയോ ഫോട്ടോഗ്രഫി സ്റ്റുഡിയോ വലിയ സാമ്രാജ്യമായി ചെന്നൈയിൽ പേരെടുത്തു..

അങ്ങനെ 27യാം വയസ്സിൽ ആൽഫ സിഗ്മയായി ആദിത്യനെന്ന ഞാൻ കയ്യിലൊരു ഗ്ലാസുമായി ബാഗിൽ ചാരിയെങ്ങനെ ഇരിക്കുന്നു.

ഒരു നെടുവീർപ്പിട്ട് ഓൾഡ് മങ്കിന്റെ കുപ്പിയിൽ അവശേഷിച്ചിരിക്കുന്ന മദ്യം ഗ്ലാസ്സിലേക്ക് പകർന്നു വെള്ളമൊഴിക്കാൻ ജെഗ്ഗെടുത്തപ്പോ അത്‌ കാലി.

:ടാ മാടെ…ടാ

എവടെ അടിച് പൂസായി കിടക്കാണ്.

:ടാ. മാടെ എണീരടാ

:എന്നാടാ പൈത്യമേ ഉനക്ക് വേണോ

:തണ്ണി മുടിഞ്ഞിടാ

:അത്‌ക്ക് നാ എന്നാ പണ്ണണം പൂണ്ടെ

:തണ്ണി എടുത്തിട്ട് വാടാ

:നീ ഗ്ലാസ്‌ കൊട്.. നാ ചുച്ചു പോട്ട് തരാ..

:അത്‌ നിന്റെ തന്തക്ക് കൊണ്ട് പോയി കൊടുക്കെടാ മൈരാ

:ഓ.. പോതും പോതും.. നാ എടുത്ത് തരാ

എങ്ങനയോ ബാലൻസ് ചെയ്തവൻ ജെഗ്ഗെടുത്ത്‌ കുഴഞ്ഞു കുഴ്ഞ്ഞു കിച്ചനിലേക്ക് പോകുന്നുണ്ട്.

അരുണ് നിലത്ത് ചെരിഞ്ഞു കിടന്ന് ഗ്ലാസും കറക്കി അതിലേക്ക് നോക്കി കൊണ്ടിരിക്കുന്നുണ്ട്…ഇതിലിപ്പോ കുറച്ചെങ്കിലും വെളിവുള്ളത് മാട സാമിക്കാകും.. വേണ്ടാ വേണ്ടാന്ന് പറഞ്ഞെങ്കിലും മാട സാമിന്റെ സ്നേഹത്തോടെയുള്ള പെഗ്ഗോഴിക്കലിൽ അരുൺ മൂക്കും കുത്തി വീണുപോയിരുന്നു ..

ഞാനാണേ പിന്നെ എണീക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.. എന്നാലും ആദ്യത്തെ ഇരുത്തം പോലെ തന്നെയാണ് ഇരിക്കുന്നത്…

മാട സാമി ചുമരിൽ കൈ വച്ച് ആടിയാടി വെള്ളം എടുത്ത് വരലും കാളിംഗ് ബെല്ലടിച്ചതും ഒരേ സമയത്തായിരുന്നു..

:യാറപ്പാ ഇന്ത നേരത്ത്

അവൻ വാതിൽ തുറക്കുന്ന ഒച്ചയൊക്കെ കുടിച് ഫിറ്റായിരിക്കുമ്പോളും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു..

:നീങ്ക യാര്

:ഹേ

:നീങ്ക യാറമ്മ.. പേര് സൊള്ളുങ്ങ

:ഗാഥ

:ഒക്കെ.. ഇങ്ക എതക്ക് വന്തേ

പുറത്ത് ഉള്ള ആള് മറുപടിയൊന്നും കൊടുത്തില്ലെന്ന് തോന്നുന്നു..

:നീങ്ക മലയാളിയ

:ഡേ.. ആദി ഡേയ്.. ഹോ അന്ത പൂണ്ട ബോധേയാവേ ഇരിക്കാ .. ഡെയ്.. അരുണേ.. ഡെയ്

:എന്താടാ

:ഇങ്ക ഒരു മലയാളി പൊണ്ണ് വന്തിരിക്കെ

:മലയാളി പൊണ്ണ

കിടന്ന് ഗ്ലാസിന്റെ ചന്തം നോക്കിയിരുന്നവൻ നാല് കാലിൽ വാതിലിനടുത്തേക്ക് പോയി.

:ആരാ

:ഞാൻ ഗാഥ

:ഒക്കെ…എന്തേലും പ്രശ്നമുണ്ടോ

:അല്ല ഞാൻ ഒരാളെ നോക്കി ഇറങ്ങിയതാ

:ആരെ

:ആദിത്യ

:ആദിത്യയോ അതാരാ

:ഡൈ പൈത്യമേ ആദി ടാ

:ആ.. ആദി…നിൽക്കെ ഞാൻ വിളിക്കാ

ടാ ആദി ടാ.. നിന്നെ അന്നേസിച്ചു ഒരു ഗാഥ വന്നികിണ്

കിക്കായിരിക്കുമ്പോ എന്ത് ഗാഥ

ആ വെളിവില്ലാത്തവന്മാർ ഞാൻ വരാത്തത് കണ്ട് അവിടെന്ന് എന്നെ വിളിച്ചോണ്ടിരുന്നു.. ഒന്നുകിൽ എന്റെ അടുത്ത് വന്ന് പറയാ അല്ലെങ്കിൽ നാളെ വരാൻ പറഞ് വന്ന സാധനത്തെ ഒഴിവാക്കി വിടാ ഇതൊന്നും ചെയ്യാതെ ആ രണ്ട് മണുകൂസുകൾ വാതിൽ പടിയിൽ ചാരി എന്നെ ആർത്ത്‌ വിളിച്ചോണ്ടിരുന്നു…

ഇനി ഞാനങ്ങോട്ടു വന്നാലേ ഈ മലരന്മാർ വായ അടക്കത്തുള്ളൂന്ന് അറിയാവുന്നത് കൊണ്ട്…. എണീക്കാൻ പറ്റാത്ത അവസ്ഥയിലായിട്ടും ഞാൻ എണീറ്റു ഈ അർദ്ധ രാത്രിയിൽ ഇവന്മാരെന്തിനാ എന്നെ കാറി വിളിക്കുന്നെന്ന് അറിയാൻ കയ്യിലുള്ള ഗ്ലാസ്‌ വിടാതെ തന്നെ എണീറ്റു നിന്നു.. ഒന്ന് വട്ടം കറങ്ങിയെങ്കിലും ബാലൻസ് ചെയ്ത് നിന്നു.. മുന്നിലേക്ക് കാല് പതുക്കെ എടുത്തു വച്ചു.. പക്ഷെ അവിടെ ഒരു പ്രശനം പറ്റി.. ഞാൻ ചവിട്ടിയത് ഓൾഡ് മങ്കിന്റെ കുപ്പിയിലായിരുന്നു.. അതിന്മേൽ ചവിട്ടലും കുപ്പിയിൽ തെന്നി മുന്നിലേക്ക് മലർന്നടിച്ചു വീഴാൻ പോയി.. പക്ഷെ നിലത്തെത്തുന്നതിന്റെ മുന്നേ എന്തോ ഒന്ന് എന്നെ തലയിൽ പിടിച് താങ്ങി നിർത്തി..തലക്കുള്ളിൽ എന്തോ ഒരു മുഴക്കം പോലെ തോന്നിയപ്പോ മുട്ടിലിരുന്നു നെറ്റി തടവി..

കയ്യിന്മേൽ മൊത്തം വെള്ളം പടർന്നു

:ഡെയ് തണ്ണി വരുത്ടാ…റൂഫ് ലീകാച് ടാ

കയ്യിന്മേലുള്ള ദ്രവാകം എവിടെന്ന വന്നേന്ന് അറിയാൻ മേലേക്ക് നോക്കിയപ്പോ റൂഫ് എവിടേക്കയോ തുളയുള്ള പോലെ..

:എന്നാടാ സോൾറെ…റൂഫ് ലീക്കാ

:ആമടാ.. പാര് ടാ കയ് തണ്ണി വന്തിരിച്

:അയ്യോ അത്‌ ചോരയാണ്

എവിടെന്നോ ഒരു മധുര ശബ്ദം

:ആമടാ ബ്ലഡ്‌.. ഡെയ് അരുണേ

:മാടെ ബൈക്കെടുക്ക് ഇവനെ ഞാൻ പൊക്കി വരാ

ഇതും പറഞ് അവന്മാരെന്നെ എടുത്ത് കോണിയിറക്കി..
:എങ്ക പോണുടാ.. ഷർട്ട്‌ ഫുള്ളാ നനഞ്ഞു മൈരേ.. ഒരു ഷർട്ടെടുത്ത്‌ വാടാ

അപ്പോഴും ബോധമില്ലാത്താ എനിക്ക് മനസ്സിലായിരുന്നില്ല എന്റെ തല വീഴചയിൽ ആ മേശയിൽ തലയടിച് നെറ്റി പൊട്ടിയെന്നും ചോര മുഖത്തുകൂടെ വാർന്നോഴുകുന്നുണ്ടെന്നും…

ഞാനെപ്പോഴും മഴ പെയ്യുന്നുണ്ടെന്നും ഷർട്ട്‌ നനഞ്ഞെന്നും അബോധാവസ്ഥയിൽ പറഞ്ഞോണ്ടെ ഇരുന്നു.. എന്തിനധികം പറയുന്നു അവിടെ വന്ന പെൺകുട്ടി പോലും ഉള്ളത് ഞാൻ കണ്ടില്ല..

പക്ഷെ എന്നെക്കാളും ബോധമില്ലാത്താവര് ആ രണ്ട് മലരന്മാരായിരുന്നു…കള്ളും കുടിച് കിളിപോയി ഇരിക്കുന്നവനായിരുന്നു വണ്ടി ഓടിച്ചിരുന്നത്.. ഓടിക്കുന്നത് ഏത് വശത്തു കൂടെയെന്ന് പോലും ആർക്കും അറിയത്തില്ലാരുന്നു.. ഇടക്ക് വണ്ടി തെന്നിപോകാനും തുടങ്ങി..അത്‌ പോകട്ടെ എവിടെയാണ് ഹോസ്പിറ്റൽ എന്നറിയാതെയാണ് പോകുന്നത്

ആരുടൊക്കയോ പ്രാർഥന കൊണ്ട് നൈറ്റ്‌ പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാർ ഞങ്ങളുടെ ലക്കും ലാഖനുമില്ലാത്ത ഡ്രൈവിങ് കണ്ട് പിന്നാലെ ചെയ്‌സ് ചെയ്ത് പിടിച്ചു..

ഒരു വിധത്തിൽ ബാലൻസ് ചെയ്ത് പൊയ്‌കൊണ്ടിരുന്ന ഞങ്ങളുടെ ബൈക്കിന്റെ മുൻപിലേക്ക് ആ ബോലോരോ കൊണ്ട് നിർത്തിയപ്പോ ബ്രൈക് പിടിക്കേണ്ടതിന് പകരം മാട സാമി ക്ലച് പിടിച്ചമർത്തി.. നേരെ പോയി ബോലോരക്കിടിച്ചു സൈഡിലേക്ക് മറഞ്ഞു വീണു..

ഇതിൽ അരിശം പൂണ്ട ആ വെട്ടാവളിയന്മാർ ആരാ തള്ളക്കുണ്ടാക്കാന മൈരേ പോകുന്നെന്നും പറഞ് ജീപ്പിൽ നിന്നിറങ്ങിയ പോലീസുക്കാരെ അടിക്കാൻ പോയി.. ഇനി ഞാനായിട്ടെന്താണാ ഈ റോട്ടിൽ കിടക്കുന്നെന്ന് പറഞ് ഞാനും അവന്മാരെ കൂടെ കൂടാൻ പോയി.. എവടെ രണ്ടടി വച്ചപ്പോഴേക്കും പിന്നില്ലേക് മലർന്നടിച്ചു വീണു.. ആ വീഴ്ചയിൽ എന്റെ കണ്ണുകളും അടഞ്ഞിരുന്നു..

തല പൊട്ടി പൊളിയുന്ന വേദന എടുത്തപ്പോഴാണ് കണ്ണു തുറക്കുന്നത്.. കിടക്കുന്നത് ഒരു ഹോസ്പിറ്റലിലാണെന്ന് ഒറ്റ നിമിഷത്തിലെ മനസ്സിലായി…തലക്ക് സ്റ്റിച്ചിട്ടിട്ടുണ്ടെന്ന് തോന്നുന്നു.. അതൊന്ന് ഉറപ്പ് വരുത്താൻ കൈ കൊണ്ട് തടവാൻ പോയതാ.. പക്ഷെ അത്‌ പാളി പോയി.. ഡ്രിപ്പിട്ട കൈ ആയിരുന്നു ഉയർത്തിയതി.. അതിലൂടെ രക്തം തിരിച്ചിറങ്ങാൻ തുടങ്ങി.. ഇത് കാണ്ടാ നഴ്സ് എന്നെ ഒന്ന് തുറിച്ചു നോക്കി.

:അമീതിയ ഇരിക്കാ മുടിയതാ തമ്പി

കൈത്തണ്ടയിൽ കുത്തിയിറക്കിയ സൂചിയെടുത്ത്‌ തിരിച് കൈ മടക്കിലേക്ക് ഒരു ധാക്ഷണ്ണ്യവും കൂടാതെ കുത്തിയിറക്കി…ഇനിയും അതെടുത്ത്‌ മാറ്റി കുത്താതിരിക്കാൻ അനുസരണയുള്ള കുട്ടിയെ പോലെ അരമണിക്കൂർ അനങ്ങാതെ കിടന്നു..

അത് കഴിഞ്ഞപ്പോ കൈ മുട്ടിൽ പഞ്ഞി വച്ചു ബെഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

:പോലെമാ തമ്പി

എവിടെന്നോ വന്ന ഒരു പോലീസ് ചേട്ടൻ അടുത്തേക്ക് വന്ന് പറഞ്ഞു.

ചിലപ്പോ എന്നെ ഇവിടെ എത്തിച്ച പോലീസുകാരൻ ആയിരിക്കും.

:വേണ സർ നാ തനിയ പൊയ്ക്ളാം

:ഇല്ലാ.. തമ്പി നാ ഒരു ഓട്ടോറിഷാ പിടിച് തരാ…ഡെയ് പൈത്യകരാ ഉന്നെ വീട്ടിക് അണപ്പത്ക്ക് അല്ലെ .. സ്റ്റേഷന് കൂട്ടീട്ട് പോകര്തിക്ക് ആണെടാ മുട്ടാളെ

അയാളുടെ മറുപടിയിൽ ഞാനൊന്ന് അങ്ങോട്ട് ചൂളിപോയി…

:എൻ ഫ്രണ്ട്‌സ് എങ്കെ ഇറുക്ക് സർ

ഓട്ടോയിൽ പോകുമ്പോ അവന്മാരെ ഓർമ വന്നപ്പോ ചോദിച്ചു.

:കവലപ്പട വേണ തമ്പി.. അന്ത രണ്ട് പേര് ജെട്ടി പോട്ട് സെല്ലിലെ പടുത്തിട്ടിറിക്ക്

:അപ്പടിയ.. ശെരി ശെരി

അയാളത് പറഞ്ഞപ്പോ ആടില് ഷാജിപ്പാപ്പനും കൂട്ടരും സ്റ്റേഷനിൽ കളർ ബോക്സിറും ഇട്ട് നില്കുന്നതാണ് ഓർമ വന്നത്..

:തമ്പി കൊഞ്ചം കാശ് എടുത്ത് വച്ചിക്കോ.. അന്ത siക്ക് കൊടുക്കത്ക്ക്.. ഇല്ലേ അന്ത ആള് പെരിയ പ്രെചനമയിടുവേ.

:സർ എങ്കിട്ടെ ഫോണുമില്ലേ കശുമില്ലെയ്‌

:യാർക്കോ ഫോൺ പണ്ണി അണപ്പ് സൊള്ള്.. താ എൻ ഫോൺ

അയാളെ ഫോൺ വാങ്ങി അനുവിന് വിളിച് കാശ് അയക്കാൻ പറഞ്ഞു.. ഇയാളത് എടിഎംന്ന് എടുത്ത് എനിക്ക് തന്നെ തന്നു.. ഓട്ടോറിക്ഷക്ക് കാശും കൊടുത്ത് ഞാനാ പോലീസുകാരന്റെ കൂടെ സ്റ്റേറ്റിനിലേക്ക് നടന്നു കയറി..സ്റ്റേഷൻ വളപ്പിൽ അരുണിന്റെ ബൈക്ക് കിടക്കുന്നുണ്ട്.

എന്നോട് അവിടെയുള്ള ബെഞ്ഞിലിരിക്കാൻ പറഞ്ഞു പുള്ളി എസ് ഐ യുടെ കാബിനിലുള്ളിലേക്ക് കയറി. സെല്ലിലൊന്നും നോക്കിയിട്ട് അവന്മാരെ കണ്ടില്ല.. ഇനി അവരെ വിട്ടോ ആവോ.

കുറച്ചു കഴിഞ്ഞപ്പോ ആ പോലീസുകാരൻ പുറത്തേക്ക് തലയിട്ട് എന്നോട് വരാൻ പറഞ്ഞു.

അകത്തോട്ടു കയറി നോക്കിയപ്പോ കണ്ടു si യുടെ പിറകിലായിട്ട് അരുണിനെയും മാട സാമിയെയും ജെട്ടി പുറത്ത് നിർത്തിയേക്കുന്നത്…

അവന്മാരെ നിൽപ് കണ്ട് പ്രേമത്തില് ജോർജ് വിരൽകൊണ്ട് ചുണ്ട് പൊത്തി ചിരിക്കുന്ന പോലെ ഞാനും ചിരിച്ചു..

:എന്നാടാ സിരിപ്പെ

എന്റെ ചിരി പിടിക്കാത്ത ആ എസ് ഐ എനിക്ക് നേരെ ശബ്ദമുഴർത്തി.

:കാശെങ്കാ

ഞാൻ ചിരി നിർത്തി പോക്കറ്റിൽ നിന്നും നാലായിരം രൂപയെടുത്ത്‌ അയാൾക്ക് കൊടുത്ത്.. അയാളത് എണ്ണി നോക്കി പോക്കറ്റിലേക്ക് വച്ചു..

ശേഷമൊരു ഡയലോഗും

:ഇനിമേ ഇന്ത മാതിരി പാക്ക കൂടാത്. തെറിഞ്ചിതാ.. മ്മ്മ്. പോ..

അവന്മാർ ഷർട്ടും പാന്റുമിട്ട് പിറകിലായിട്ട് വന്നു..

:എങ്ങനെയുണ്ടായിരുന്നു സ്റ്റേഷനിലെ ഉറക്കം.

:എന്റെ മൈരേ ഓർമിപ്പിക്കല്ലെ.. കൊതുക് കടിച്ചിട്ട് ഒരു പോള കണ്ണടക്കാൻ കഴിഞ്ഞിട്ടില്ല…അതിന്റെ കൂടെ കെട്ടേറങ്ങാൻ അവന്മാരുടെ വെള്ളം ഒഴിക്കലും.. ഹോ..സ്വാതിയോട് ഇനി ഞാൻ എന്ത് പറയുവോ എന്തോ

:അല്ല രാത്രി എന്താ ഉണ്ടായേ

:അത്‌ തന്നെയാണ് ഞാനും മാട സാമിയും ഇത്ര നേരം പരസപരം ചോദിച്ചോണ്ടിരുന്നേ…പിന്നെ ആ പോലീസ് കാരൻ പറഞ്ഞു തന്നു…കള്ളുകുടിച്ചിട്ട് പോകുന്നത് കണ്ടിട്ട് വണ്ടിക്ക് വട്ടം വെച്ചതാണെന്ന്.. അപ്പൊ ഈ മൈരൻ ബ്രൈക് പിടിക്കാതെ നേരെ വണ്ടിക്ക് അടിച് കയറ്റി.. ആ ദേഷ്യം തീർക്കാൻ അവന്മാരെ തല്ലാൻ പോയതാ അപ്പോഴല്ലേ നീ വീണത്.. പിന്നെ ചോര കണ്ടിട്ട് അവർക്ക് കാര്യം മനസ്സ്സിലായെന്ന് തോനുന്നു.. ഞങ്ങളോട് കയറാൻ പറഞ്ഞിട്ട് നിന്നെയും എടുത്ത് കയറ്റി. പോകുന്ന വഴിക്ക് നിന്നെ ആ ഹോസ്പിറ്റലിൽ ഇറക്കി.. ഞങ്ങളെ സെല്ലിനകത്തും..

:ഹോ.. ഇത്രയൊക്കെ നടന്നോ

:ആ നടന്ന് നടന്ന്.. അടിച് കിണ്ടിയായിരിക്കിണ നിനക്ക് ഞങ്ങളെ അത്രയും ഓർമയില്ലെന്ന് അറിയാ

എന്നെ വീടിന് മുന്നിലിറക്കിയിട്ട് അവന്മാർ തിരിച്ചു പോയി.

തായേ താമസിക്കുന്ന പട്ടര് വന്നിട്ടില്ലെന്ന് തോന്നുന്നു…എന്റെ ചോര പാടുകൾ ഉറ്റി

വീണത് കോണിപടിയിൽ കട്ട പിടിച്ചിട്ടുണ്ട്.. ദൈവമേ ഇന്നലെ വാതില് അടക്കാതെയാണല്ലോ പോയത്.. കള്ളനും വല്ലതും കയറിയോ ആവോ.

വാതില് തുറന്ന് നോക്കിയ ഞാൻ കാണുന്നത് എന്റെ നേരെ നോക്കി നിൽക്കുന്ന പെണ്ണിനെയാണ്..

കുറച്ചു നേരം ഏതോ ലോകത്തിലെന്ന പോലെ ഞങ്ങള് കണ്ണും കണ്ണും നോക്കി നിന്നു.
:ആദി ഞാ..

:എനിക്കൊന്ന് കക്കൂസിപോണം..

അവളെ മുഴുവനാക്കാൻ സമ്മതിക്കാതെ വായിൽ വന്നത് പറഞ്ഞു വേഗത്തിൽ മുറിയിലെ ബാത്‌റൂമിൽ കയറി വാതിലടച്ചു…



തുടരും……