സൂപ്പർഹീറോ – Part 6

ഫ്ലാറ്റിന് മുന്നിലെത്തി ഒരു മൂന്ന് നാല് തവണ കോളിങ്ബെൽ അടിച്ച ശേഷമാണ് അമ്മു വന്ന് വാതില് തുറക്കുന്നത്, പുറത്ത് പോവാൻ വേണ്ടി ഒരുങ്ങുന്ന തിരക്കിലായത് കൊണ്ടാണ് വാതില് തുറക്കാൻ വൈകുന്നത് എന്ന് കരുതിയ എന്റെ ധാരണ കാറ്റിൽ പറത്തി കൊണ്ട് വീട്ടിലിടുന്ന ഹാഫ്മിടിയും ടോപ്പും ഇട്ടുകൊണ്ട് വീട്ടിലെ പടച്ചിപാറു ലുക്കിൽ തന്നെയാണ് അമ്മൂസ് വാതില് തുറന്നത്… വാതില് തുറന്ന് തന്ന ശേഷം ഒന്നും മിണ്ടാതെ മുഖം വെട്ടിച്ചുകൊണ്ട് അമ്മു തിരിഞ്ഞ് നടന്നു….

അപ്പൊ അതാണ് സംഭവം….. അമ്മേം മോളും കൂടി അടിയായിട്ടുണ്ട്, അതിന്റെ പിണക്കത്തിലാണ് അമ്മൂസെന്ന് ഞാൻ ഊഹിച്ചു…. അല്ലാതെ ഇപ്പോ എന്തുണ്ടാവാനാ…. ഇനീപ്പോ രണ്ടിനേം തമ്മിൽ കൂട്ടിയൊട്ടിച്ച് ഔട്ടിങ്ങിന് കൊണ്ടുപോവേണ്ടത് എന്റെ ഡ്യൂട്ടിയാണ്… അവസ്ഥ!!!

“””””എന്ത് പറ്റി അമ്മൂസേ?? എന്താ റെഡിയാവാത്തെ, ഏഹ്??

അല്ല… ദേവു എവിടെ??”””””

ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്ന അമ്മുന് പിന്നാലെ ഞാൻ രണ്ടുമൂന്ന് ചോദ്യങ്ങളുമായി ചെന്നെങ്കിലും മറുപടി തരാതെ അവള് നേരെ ടീവിയ്ക്ക് മുന്നിൽ പോയി ഇരുന്നു….

“”””””എന്ത് പറ്റി അമ്മൂട്ടീ….. അമ്മേം ആയിട്ട് അടിയായോ??””””””

ഞാനവളുടെ അടുത്ത് ചെന്നിരുന്ന് ചോദിച്ചപ്പോൾ എന്നെയൊന്ന് തിരിഞ്ഞ് നോക്കി

“””””ഞങ്ങള് തമ്മിൽ ഒരു അടിയുമില്ല”””””

എന്ന് അമ്മു ഗൗരവത്തിൽ പറഞ്ഞു….
അത് കേട്ടപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി…. രണ്ടും കൂടി എന്തേലും ചെറിയ കാര്യവും പറഞ്ഞ് അടിയുണ്ടാക്കുന്നത് അല്ലാതെ ഇപ്പോ അമ്മു ഇങ്ങനെ മുഖവും വീർപ്പിച്ച് ഇരിക്കേണ്ട ഒരു കാര്യവുമില്ല….

ഞാനൊന്ന് ചുറ്റും നോക്കി, ദേവൂനെ ഈ പരിസരത്ത് ഒന്നും കാണുന്നില്ല, അപ്പൊ എന്തായാലും ബെഡ്റൂമിൽ കാണും…

“””””””നോക്കണ്ട…. റൂമിലുണ്ട്, വേഗം പോയി കിട്ടണ്ടത് വാങ്ങിക്കോ…. അമ്മ നല്ല കട്ടകലിപ്പിലാണ്”””””””

ഞാൻ കണ്ണുകൊണ്ട് ദേവൂനെ തിരയുന്നത് കണ്ട് അമ്മു പറഞ്ഞു…. അത് കേട്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് കാളി, കാര്യം അറിയാത്തത് കൊണ്ടുള്ള ഒരു ചെറിയ ടെൻഷൻ….

“”””””ചെല്ല്…. പോയി വാങ്ങിക്കോ….”””””

മുറിയിലേക്ക് പോവണോ വേണ്ടയോ എന്ന ചിന്തയിൽ ഇരുന്ന എന്നെ നോക്കി അമ്മു ആക്കിയ സ്വരത്തിൽ പറഞ്ഞു…

“”””””സീൻ എന്താ അമ്മൂസേ??”””””

ഞാൻ ദയനീയമായി ചോദിച്ചപ്പോൾ എനിക്കൊന്നും അറിഞ്ഞൂടേ എന്ന മട്ടിൽ അമ്മു കൈ മലർത്തി കാണിച്ചു…

ഒടുക്കം എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് ഉറപ്പിച്ചുകൊണ്ട് അമ്മൂനെ ഒന്ന് നോക്കിയിട്ട് ഞാൻ മുറിയിലേക്ക് നടക്കുമ്പോൾ അമ്മു ഒരു മറ്റേ ട്യൂണിൽ ഓൾ ദി ബെസ്റ്റ് പറഞ്ഞു… അത് കാര്യമാക്കാതെ ഞാൻ മെല്ലെ ബെഡ്റൂമിന്റെ വാതിൽക്കൽ ചെന്ന് നിന്ന് തലമാത്രം അകത്തേക്കിട്ട് നോക്കിയപ്പോൾ ദേവു കട്ടിലിൽ ഫോണും തോണ്ടി ഇരിപ്പുണ്ട്….

“”””””ദേ…വൂ..സേ…….”””””””
പണ്ട് സിനിമയിൽ പ്രേംകുമാർ അമ്മാവാ എന്ന് വിളിക്കുന്ന അതേ ഈണത്തിൽ വിളിച്ചോണ്ട് ഞാൻ അകത്തേക്ക് കയറിയപ്പോൾ ഫോണിൽ നിന്നും കണ്ണെടുത്ത് ദേവു എന്നെയൊന്ന് തുറിച്ച് നോക്കി….

“””””””എന്റെ ദേവൂട്ടി നല്ല കലിപ്പിലാന്ന് പറയണ കേട്ട്, എന്ത് പറ്റി??””””””

എന്നും ചോദിച്ചുകൊണ്ട് ഞാൻ അടുത്തേക്ക് ചെന്നതും എന്നെ ഗൗരവത്തിൽ നോക്കി ഇരുന്ന ദേവു അറിയാതെ ചിരിച്ചുപ്പോയി, ആ ചിരി ഞാൻ കാണാതിരിക്കാൻ കക്ഷി കടിച്ചമർത്തി പിടിച്ചെങ്കിലും ഞാൻ വ്യക്തമായി കണ്ടു…. അതോടെ സംഭവം അമ്മേം മോളും കൂടി എന്നെ കളിപ്പിക്കാനുള്ള പ്ലാൻ ആണെന്ന് എനിക്ക് ബോധ്യമായി…

“”””””അപ്പൊ എന്നോട് പിണങ്ങിയ ആൾക്കാരൊന്നും എന്റെ കൂടെ ഡിന്നർ ഔട്ടിങ്ങിന് വരുന്നില്ലല്ലോ??”””””

അതിന് മറുപടി ഒന്നും തരാതെ ദേവു മുഖം കുനിച്ച് ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു….

“”””””എന്നാ ശരി…. ഞാൻ അമ്മുനെ കൂട്ടി പോവാ ട്ടോ”””””

അതും ദേവു മൈൻഡ് ചെയ്തില്ല, അങ്ങനെ ഫോണും തോണ്ടി അതിലേക്ക് കണ്ണുംനട്ട് ഇരുന്നു…

“””””ഹലോ……. ഞാനും അമ്മുവും കൂടി ഔട്ടിങ് പോവാ ന്ന്…… ദേവു വരുന്നില്ലല്ലോ??”””””

ഞാൻ കട്ടിലിൽ ദേവൂന്റെ അടുത്തേക്ക് കയറി ഇരുന്ന് കുറച്ചുറക്കെ ചോദിച്ചപ്പോൾ ദേവു ഫോണിൽ നിന്നും കണ്ണെടുത്ത് എന്നെ തുറിച്ചു നോക്കി….

“”””””ഇല്ലല്ലോ??”””””

ഞാൻ വീണ്ടും ചോദ്യരൂപത്തിൽ ദേവൂനെ നോക്കി….
“””””ഇല്ല… ഇയാള് പൊയ്ക്കോ, ഞങ്ങളിവിടെ നിന്നോളാ”””””

ദേവു ഒരു ഒഴുക്കൻ മട്ടിൽ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…

“”””””ഞങ്ങളൊന്നുമില്ല….. അമ്മൂസിനെ ഞാൻ കൊണ്ടോവും”””””

“””””ആ കൊണ്ടുപോയിക്കോ…. പക്ഷെ ഞങ്ങള് രണ്ടാളും ഇന്ന് എങ്ങോട്ടും വരില്ല”””””

ദേവു എന്റെ കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു, ആ മുഖത്ത് ഒരു പുഞ്ചിരി ഒളിഞ്ഞ് കിടക്കുന്നത് ഞാൻ കണ്ടു…

ഞാൻ പെട്ടെന്ന് ചുറ്റും ഒന്ന് കണ്ണോടിച്ച് പോയി, അല്ല ഇവിടെ ഞാനും അമ്മുവും പോയാൽ ആരാ ഇപ്പോ ദേവൂന്റെ കൂടെ വേറൊരാൾ?? ഇനി വിമല ആന്റി എങ്ങാനും വന്നോ?? ഏയ് ഉണ്ടെങ്കിൽ കാണാലോ, അപ്പൊ പിന്നെ ആരാ….

“”””””അങ്ങനെ നോക്കണ്ട….. ഇപ്പൊ നോക്കിയാ കാണാൻ പറ്റുന്ന ആളല്ല എന്റെ കൂടെ ഉള്ളത്…””””””

എന്നും പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് ദേവു വയറ്റിൽ തൊട്ട് കാണിച്ചു….

അക്ഷരാർത്ഥത്തിൽ ഒരു നിമിഷത്തേക്ക് ഞാൻ സ്റ്റക്കായി പോയി….. കല്യാണം കഴിഞ്ഞ ശേഷമുള്ള ഞങ്ങളുടെ തുടർച്ചയായ പരിശ്രമം ഫലം കണ്ടോ?? ഞാനൊരു അച്ഛനാവാൻ പോവുകയാണോ?? എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല, ഞാൻ ഒന്നൂടെ ദേവൂനെ നോക്കി സംശയത്തോടെ “സത്യമാണോ” എന്ന് കണ്ണുകൊണ്ട് ചോദിച്ചപ്പോൾ ദേവു കയ്യിൽ ഒളിപ്പിച്ച് വച്ചിരുന്ന പ്രെഗ്നൻസി കിറ്റ് എനിക്ക് നേരെ കാണിച്ചു, അതിൽ രണ്ട് വര തെളിഞ്ഞ് കണ്ടതും എന്റെ സകലകിളിയും പോയ അവസ്ഥയായി….

ചെറിയമ്മയിൽ തുടങ്ങി ഭാര്യയിൽ എത്തിയ ദേവുവും ഞാനുമായുള്ള റിലേഷൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്, കഴിഞ്ഞ മൂന്ന് മാസമായി നന്നായി അധ്വാനിച്ചിട്ടാണെങ്കിലും പെട്ടെന്ന് അറിഞ്ഞപ്പോ അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല….
“””””മ്മ്??”””””

അനങ്ങാതെ ഒന്നും മിണ്ടാതെ കിളിപോയി ഇരിക്കുന്ന എന്നെ നോക്കി ദേവു ചോദ്യഭാവത്തിൽ മൂളിയപ്പോൾ വെറുതെ നോക്കി ഇളിച്ച് കാണിക്കാനെ എനിക്ക് പറ്റിയുള്ളു….

ഒടുക്കം റിയാലിറ്റിയിൽ തിരിച്ചെത്തിയപ്പോൾ ഞാൻ മെല്ലെ കുനിഞ്ഞ് ആ മഞ്ഞ ചുരിദാറിന് മുകളിലൂടെ ദേവൂസിന്റെ വയറ്റിൽ ചുണ്ട് മുട്ടിച്ചു, ഇത് ദേവുനുള്ളതല്ല… എന്റെ കുഞ്ഞിന് ഈ അച്ഛന്റെ ആദ്യചുംബനം…..

വയറ്റിൽ നിന്ന് മുഖം പിൻവലിച്ച് എന്റെ കുഞ്ഞിന്റെ അമ്മയോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കും എന്നറിയാതെ ഞാൻ നോക്കിയപ്പോൾ ദേവു എന്റെ മുടിയിഴകളിൽ തഴുകി കൊണ്ട് കണ്ണിമചിമ്മാതെ എന്നെ തന്നെ നോക്കി ഇരുന്നു…

“””””ദേവൂസേ…. ഞാനിപ്പോ വരാ ട്ടോ”””””

എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ അടുത്ത്ന്ന് എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു…. എന്റെ ലക്ഷ്യം എന്നെ ടെൻഷൻ അടിപ്പിച്ച് പറഞ്ഞുവിട്ട ആ സാധനമായിരുന്നു…

ബെഡ്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കാണുന്നത് ഒന്നും അറിയാത്ത പോലെ ഇരുന്ന് ടീവിയിൽ ഏതോ ഹിന്ദി സീരിയൽ കാണുന്ന അമ്മുവിനെയാണ്…. എന്റെ സാനിധ്യം തിരിച്ചറിഞ്ഞതും പെണ്ണ് എന്നെയൊന്ന് സംശയത്തോടെ നോക്കിയ ശേഷം സോഫയിൽ നിന്നും എഴുന്നേൽക്കാൻ തുനിഞ്ഞെങ്കിലും അപ്പോഴേക്കും ഞാനവളെ എന്റെ കൈപിടിയിൽ ഒതുക്കിയിരുന്നു…

“”””””ദേവു കട്ടകലിപ്പിലാണല്ലേ ഡീ കള്ളീ…”””””””

എന്നും ചോദിച്ചുകൊണ്ട് ഞാനവളെ പിടിച്ച് തൂക്കിയെടുത്തു……

പെണ്ണ് തിരിച്ചൊന്നും പറയാതെ കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ കിടന്ന് പിടഞ്ഞു….

“”””””ഏതാ പെണ്ണിന്റെ അഭിനയം….ഹ്മ്””””””
“””””അയ്യോ….വിട് ചേട്ടായീ….. അമ്മുന് ഇക്കിളി…യാവണു””””””

കിടന്ന് പിടഞ്ഞോണ്ട് അമ്മു ഉറക്കെ പറഞ്ഞപ്പോൾ ഞാൻ പെണ്ണിനെ വേഗം നിലത്തിറക്കി….

എന്റെ കൈപിടിയിൽ നിന്ന് രക്ഷപ്പെട്ടതും മാറി നിന്ന് അമ്മു എന്നെ നോക്കി മുഖം കൊണ്ട് എന്തോ കോക്രി കാണിച്ചു….

“””””ഹാ…. അമ്മ നല്ല പണിയാ കാണിച്ചേ, കുറേ നേരം പേടിപ്പിച്ചിട്ട് പറഞ്ഞാ മതീന്ന് ഞാൻ പറഞ്ഞതല്ലേ”””””

അമ്മൂന്റെ ഒച്ചയും ബഹളവും കേട്ട് മുറീന്ന് പുറത്തേക്ക് വന്ന ദേവൂനെ നോക്കി അമ്മു പരിഭവത്തോടെ പറഞ്ഞപ്പോൾ ദേവു ഞങ്ങടെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് അങ്ങനെ നിന്നു……

“””””അതേ… ദേവു നിന്നെ പോലെ ഈയുള്ള ഹിന്ദി സീരിയലുകൾ മൊത്തം ഇരുന്ന് കാണാത്തോണ്ട് ആ ക്ലീഷേടെ പഞ്ച് മനസ്സിലായി കാണില്ല”””””

ഞാൻ അമ്മൂനെ നോക്കി പുച്ഛത്തോടെ പറഞ്ഞപ്പോൾ പെണ്ണ് എന്നെ നോക്കി വീണ്ടും കോക്രി കാണിച്ചു, എന്നിട്ട് ദേവുനെ നോക്കി “ഏയ് ഈ ചേട്ടായി പറയുന്നതൊക്കെ പച്ചകള്ളമാണമ്മേ, ഞാൻ ഇപ്പോ സീരിയലൊന്നും കാണാറില്ല” എന്ന ഭാവത്തിൽ കണ്ണ് അടച്ച് തലകുലുക്കി കാണിച്ചു… പക്ഷെ അപ്പൊ മുറിയിൽ ഈ ഒച്ചയുടെയും ബഹളത്തിന്റേം ഇടയിൽ ചെറിയ ശബ്ദത്തിൽ പ്ലേയായി കൊണ്ട് നിന്ന സീരിയലിലേക്ക് ഒന്ന് നോക്കിയ ശേഷം ദേവു അമ്മുനെ കണ്ണുരുട്ടി നോക്കിയപ്പോൾ പെണ്ണിന് അബദ്ധം പറ്റിയെന്ന് മനസ്സിലായി…

അതോടെ അവള് വേഗം വിഷയം മാറ്റാൻ വേണ്ടി
“””””അല്ലാ, അപ്പൊ എന്താ ഇന്നത്തെ പ്ലാൻ??”””””

എന്ന് ചോദിച്ചു…

വിഷയം മാറ്റിയതാണെന്ന് മനസ്സിലായെങ്കിലും ഞാനത്തിൽ കടിച്ച് തൂങ്ങാൻ നിന്നില്ല…

“””””ഔട്ടിങ് പോണോ??”””””

ഞാൻ രണ്ടാളേം മാറിമാറി നോക്കി കൊണ്ട് സംശയത്തോടെ ചോദിച്ചു…

“””””വേണ്ട അമ്മയ്ക്ക് വയ്യാത്തതല്ലേ, പാർട്ടി നമ്മക്ക് ഇവിടെ ആക്കാ””””””

അമ്മു ചാടികേറി പറഞ്ഞു…. പൊതുവെ പുറത്ത് പോവാൻ പ്ലാനിട്ടിട്ട് അത് നടന്നില്ലേൽ മുഖം വീർപ്പിച്ച് നടക്കുന്ന പെണ്ണാണ് ഔട്ടിങ് വേണ്ട പാർട്ടി ഇവിടെ തന്നെയാക്കാമെന്ന് പറഞ്ഞത്, ഞാനൊന്ന് ഞെട്ടിപോയി….

പിന്നെ അമ്മൂസിന്റെ ആഗ്രഹത്തിന് എതിരഭിപ്രായം ഇല്ലാത്തത് കൊണ്ട് ഇന്ന് രാത്രി ഇവിടെ ഈ ഫ്ലാറ്റിൽ വെച്ച് തന്നെ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു…. കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം തികയുന്ന ദിവസമാണ് ആഘോഷിക്കാൻ ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും ഇപ്പൊ ഞങ്ങള് ആഘോഷിക്കാൻ പോവുന്നത് ദേവൂന്റെ ഉള്ളിൽ എന്റെ ജീവന്റെ തുടിപ്പ് മൊട്ടിട്ടത് തിരിച്ചറിഞ്ഞ ദിവസമാണ്…. ഈ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസം…. സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്ന ഞാൻ എന്തൊക്കെ ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് നിന്നത് കൊണ്ട് ഇന്നത്തെ പരിപാടി ഫുൾ പ്ലാൻ ചെയ്തത് അമ്മുവാണ്…..

അങ്ങനെ അമ്മൂന്റെ പ്ലാൻ അനുസരിച്ച് ഞാനും അമ്മുവും കൂടി പുറത്ത് പോയി രാത്രിയിലേക്കുള്ള ഫുഡും ഒരു കുഞ്ഞ് കേക്കും ഒപ്പം അമ്മൂന്റെ മനസ്സിലുള്ള പ്ലാനിന്റെ ഭാഗമായി ഒരു സെറ്റ് പാർട്ടി പ്രൊപ്സും വാങ്ങിയിട്ടാണ് തിരിച്ച് ഫ്ലാറ്റിലേക്ക് മടങ്ങിയത്….

“””””ഇനി രണ്ടാളും മുറിയിൽ പോയി ഇരിക്ക്, ടൈം ആവുമ്പോ അമ്മു വിളിക്കാ…….. പിന്നെ രണ്ടാളും വൈറ്റ് ഡ്രസ്സ് ഇടണം ട്ടോ””””””

എന്നും പറഞ്ഞ് അമ്മു ഞങ്ങളെ മുറിയിൽ കയറ്റി വാതില് പുറത്ത് നിന്ന് കുറ്റിയിട്ടു….

ഞാനും ദേവുവും പെണ്ണിന്റെ ആവേശം കണ്ട് പരസ്പരം നോക്കി ചിരിച്ചു…
“”””””അല്ല ദേവൂസേ….ഇങ്ങനെ പാർട്ടി ഒക്കെ നടത്തിയിട്ട്, ഇത്…… ഉറപ്പല്ലേ??”””””

മുറിയിൽ കയറിയ ശേഷം മെല്ലെ കട്ടിലിലേക്ക് ഇരുന്ന ദേവൂനോട് ഞാൻ സംശയത്തോടെ ചോദിച്ചു…

അതിന് മറുപടി തരാതെ ദേവു പുരികം ഉയർത്തി കൊണ്ട് എന്നെ നോക്കി…

“””””””ഒന്നൂല്ല… ഡോക്ടറെ കാണിച്ച് കൺഫർമ് ചെയ്തിട്ട് ആഘോഷിച്ചാ മതിയായിരുന്നൂന്ന് തോന്നാ…””””””

“”””””ഞാനൊരു അമ്മയല്ലേ, എനിക്ക് മനസ്സിലാവും….. ഉറപ്പാ””””””

ഒട്ടും സംശയം ഇല്ലാതെയുള്ള ദേവൂന്റെ ആ വാക്കുകൾ മതിയായിരുന്നു എനിക്ക് ഉറപ്പിക്കാൻ…

പക്ഷെ

“”””””എന്തായാലും നാളെ നമുക്ക് പോയി ഡോക്ടറെ കാണാം..””””””

എന്ന് പറഞ്ഞപ്പോൾ ദേവു തലയാട്ടി സമ്മതിച്ചു….

അതോടെ ഞാനും പതിയെ ദേവൂന്റെ അടുത്ത് ചെന്ന് ഇരുന്നു…

ഞാൻ അടുത്തിരുന്നതും ദേവു എന്റെ തോളിലേക്ക് ചാരി ഇരുന്നു….

“”””””എന്നാലും ദേവൂന് എങ്ങനാ സംഭവം ഇതാന്ന് മനസ്സിലായെ?? ഛർദ്ദിച്ചോ??””””””

സിനിമ കണ്ടുള്ള അറിവ് വെച്ച് ഞാൻ ചോദിച്ചു……

അതിന് മറുപടി പറയാതെ ദേവു തോളിൽ ചാരി ഇരുന്നുകൊണ്ട് തന്നെ എന്നെ നോക്കി ചെറുതായി ചിരിച്ചു…

ആ ചിരിയുടെ അർത്ഥം മനസ്സിലാവാതെ ഞാൻ “””എന്തേ??””” എന്ന് ചോദിച്ചപ്പോൾ ദേവു
പറഞ്ഞു

“”””””നീ കരുതുന്ന പോലെ എല്ലാർക്കും ഈ ഛർദ്ദി വന്നിട്ടല്ല ഗർഭിണിയാണെന്ന് മനസ്സിലാവാ…. അത് ഒരു സിംറ്റം മാത്രാ, അതും എല്ലാർക്കും ഉണ്ടാവണമെന്നില്ല”””””

“””””ഓഹോ…. ഐ സീ…”””””

എന്നും പറഞ്ഞ് ഞാനാ പുതിയ അറിവ് തലച്ചോറിൽ ഫീഡ് ചെയ്തു…

“”””””നീയെന്താ കരുതിയെ എല്ലാരും ഈ ഛർദ്ദിക്കുമ്പോഴേ പ്രെഗ്നന്റാന്ന് അറിയൂന്നോ.??”””””

എന്റെ തോളിൽ നിന്നും മുഖം ഉയർത്തി ദേവു ഒരു പരിഹാസ ഭാവത്തിൽ ചോദിച്ചു…

അതെനിക്ക് അങ്ങോട്ട് പിടിച്ചില്ല….

“”””””അത് പിന്നെ എല്ലാർക്കും എല്ലാ കാര്യവും അറിയണമെന്നില്ലല്ലോ, പോരാത്തതിന് ഞാൻ ചെറിയ പയ്യനല്ലേ, വെറും ഇരുപതിയൊന്ന് വയസുള്ള കൊച്ചുപയ്യൻ…”””””””

എന്നെ ഒരു പഞ്ച് ഡയലോഗ് പറഞ്ഞ് തീർക്കാൻ ദേവു അനുവദിച്ചില്ല, അതിന് മുന്നെ ദേവു ഇടയ്ക്ക് കയറി

“””””അയ്യോ, ഒരു കൊച്ച് പയ്യൻ….. ഈ കൊച്ച് പയ്യന്റെ കയ്യിലിരിപ്പാണ് എന്നെയീ മുപ്പത്തിമൂന്നാം വയസില് ഗർഭിണിയാക്കിയെ, അതിനുള്ള എല്ലാ അടവും ഈ കുഞ്ഞിമോന് അറിയാലോ….””””””

ദേവു വീണ്ടും എനിക്കിട്ട് കൊട്ടി….

അതിനും മറുപടി പറഞ്ഞ് പിന്നേം ദേവു എന്തെങ്കിലും കൊസറ തിരിച്ച് പറഞ്ഞ് അങ്ങനെ അങ്ങനെ വെറുതെ ഈ നല്ല ദിവസം ഒടുക്കം വെറുതെ ഒരു വഴക്കിൽ അവസാനിപ്പിക്കണ്ടാ എന്ന് കരുതി ഞാൻ വേഗം സംഭാഷണം വീണ്ടും ബാക്ക് ടു ദി
ടോപ്പിക്ക് എത്തിച്ചു, കാരണം ഒന്നാമത് കുറച്ച് ദിവസമായിട്ട് ദേവൂന് ഒടുക്കത്തെ മൂഡ്സ്വിങ്ങ്സ് ആണ്…

“”””””എന്നിട്ട് പറാ…. എങ്ങനെ മനസ്സിലായി ദേവു പ്രെഗ്നന്റ് ആണെന്ന്??””””””

“”””””എനിക്ക് കഴിഞ്ഞാഴ്ച്ച വരേണ്ട പീരിയഡ്സ് ഇതുവരെ വരാത്തത് മോന് അറിയില്ലേ??””””””

ദേവു ചോദിച്ചപ്പോൾ ഞാൻ “”ഓ അത്‌ ശരിയാണല്ലോ”” എന്ന് പറഞ്ഞു…

“””””ഹാ അതോണ്ട് എനിക്ക് ഡൗട്ടുണ്ടായിരുന്നു… രണ്ട് ദിവസായിട്ട് രാത്രിയൊക്കെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ മുട്ടും, പിന്നെ ഇന്ന് രാവിലെ തൊട്ട് ഒടുക്കത്തെ ക്ഷീണം, അപ്പൊ തന്നെ എനിക്ക് ഏകദേശം ഉറപ്പായിരുന്നു…. പിന്നെ എന്റെ ഇരിപ്പ് കണ്ട് അമ്മു വന്ന് അമ്മയ്ക്ക് സുഖമില്ലേ, ചേട്ടായീനെ വിളിക്കട്ടെ, ഡോക്ടറെ കാണാൻ പോണോ എന്നൊക്കെ ചോദിച്ച് പിന്നാലെ കൂടിയപ്പോ ഒടുക്കം സഹികെട്ട് ഞാൻ അവളോട് ഇതാണ് സംഭവമെന്ന് പറഞ്ഞു…… അത് കേട്ടത് തൊട്ട് പെണ്ണ് തുള്ളി ചാടാൻ തുടങ്ങിയതാ, അവസാനം നീ വരുമ്പോൾ കിറ്റ് വാങ്ങി വരാൻ പറയാം ടെസ്റ്റ് ചെയ്യാൻ എന്ന് പറഞ്ഞപ്പോ കേൾക്കാതെ അവള് തന്നെ താഴെ പോയി ആ സെക്യൂരിറ്റിയോട് പറഞ്ഞ് കിറ്റ് വരുത്തിച്ചു…. ടെസ്റ്റ് ചെയ്ത് നോക്കിയപ്പോ ദാ രണ്ട് വര””””””

എന്നും പറഞ്ഞ് ദേവു കട്ടിലിന്റെ സൈഡിലുള്ള ടേബിളിൽ നിന്ന് ആ ടെസ്റ്റ് ചെയ്ത സ്ട്രിപ്പ് എടുത്ത് എനിക്ക് നേരെ നീട്ടി…

നേരത്തെ ദേവു സ്ട്രിപ്പ് എനിക്ക് നേരെ നീട്ടിയപ്പോൾ ആ വെപ്രാളത്തിൽ രണ്ട് വര മാത്രം ഞാനൊരു മിനായം പോലെ കണ്ടതേയുള്ളു, അതുകൊണ്ട് ഞാൻ ആ സ്ട്രിപ്പ് ദേവൂന്റെ കയ്യീന്ന് വാങ്ങി ഒന്ന് തിരിച്ചും മറിച്ചും ഒക്കെ നോക്കി…. അതുകഴിഞ്ഞ് ടേബിളിൽ പൊട്ടിക്കാതെ വെച്ചിട്ടുള്ള ഒന്നെടുത്ത് നോക്കി…
“”””റെക്കൺ eva…. ബി ദി ഫസ്റ്റ് വൺ ടു നോ…..”””””

അതിന്റെ മേലെ എഴുതിയതും വായിച്ചുകൊണ്ട് ഞാനത്തിലുള്ള നീല സ്ലീവ്ലെസ്സ് ഉടുപ്പിട്ട വയറ് വീർത്ത മോഡലിനെയും ഒന്ന് നോക്കി….

“”””””ദേവൂന്റെ വയറെപ്പഴാ ഇതുപോലെ ആവാ””””””

വീർത്ത് വീർത്ത് ഇപ്പൊ പൊട്ടുമെന്ന അവസ്ഥയിലുള്ള ആ പെണ്ണിനെ കാണിച്ചുകൊണ്ട് ഞാൻ ദേവൂനോട് ചോദിച്ചു…

“””””അതൊരു ഏഴോ എട്ടോ മാസം ഒക്കെ ആകുമ്പോഴാണ് സാധാരണ ഇത്ര വയറാവാ””””””

ദേവു പുഞ്ചിരിച്ചോണ്ട് പറഞ്ഞു….

“””””അതപ്പോ ഇങ്ങനെ ഓരോ ദിവസവും വലുതായോണ്ടിരിക്കോ??””””

“””””ആഹ്….കുഞ്ഞ് ഉള്ളിൽ കിടന്ന് വലുതാവുന്നത് അനുസരിച്ച് ഇങ്ങനെ കുറച്ചു കുറച്ചായി വലുതാവും””””””

ദേവു എന്റെ മുടി പിടിച്ച് തട്ടികളിച്ചുകൊണ്ട് പറഞ്ഞു…

ഞാൻ മെല്ലെ എന്റെ കുഞ്ഞിന്റെ ഒച്ചയും അനക്കവും വല്ലതും കേൾക്കാൻ പറ്റോന്ന് നോക്കാൻ

ദേവൂന്റെ വയറ്റിലേക്ക് മുഖം അടുപ്പിച്ച് ചെവി വയറിൽ ചേർത്ത് വെച്ച് നോക്കി,
പക്ഷെ നോ രക്ഷ…. ഒരനക്കവുമില്ല…

“”””””നീയെന്താ ഈ നോക്കുന്നെ…. ഇപ്പൊ തന്നെ കുഞ്ഞ് ഉള്ളിൽ കിടന്ന് അനങ്ങാനൊന്നും പോണില്ല, അതിന് ഇപ്പോ ഒരു അരിമണീടെ അത്ര വലിപ്പമേ കാണു””””””

വയറ്റിൽ ചെവി ചേർത്ത് വെച്ചു നോക്കിയ എന്റെ തലയിൽ തഴുകികൊണ്ട് ദേവു പറഞ്ഞു…

“””””അയ്യേ അരിമണീടെ അത്രയോ??”””””

ഞാൻ വയറ്റിൽ നിന്നും മുഖം പിൻവലിച്ചുകൊണ്ട് ചോദിച്ചു.

“””””അല്ലാതെ പിന്നെ നീയെന്താ കരുതിയെ, ആദ്യം തന്നെ തലയും കയ്യും കാലും ഒക്കെയുള്ള മൂന്ന് നാല് കിലോയുള്ള വാവയാണ് ഉണ്ടാവാ ന്നോ??”””””

മുഖം ചുളിച്ചുകൊണ്ട് ദേവു എന്നെ നോക്കി ചോദിച്ചപ്പോൾ ഞാനൊരു ഇളിഞ്ഞ ചിരി പാസാക്കി…. കാരണം ദേവു പറഞ്ഞത്ര ഇല്ലെങ്കിലും ഈ അരിമണീടെ അത്ര ചെറുതാവുമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു…

“””””എന്റീശ്വരാ…… ഈ മണും ചാണകവും അറിയാത്ത ചെക്കനാണല്ലോ എന്റെ കുഞ്ഞിന്റെ അച്ഛൻ…….ഹോ”””””

ദേവു ദയനീയമായി അട്ടത്ത് നോക്കി ദൈവത്തോട് പറയുന്നത് പോലെ പറഞ്ഞപ്പോ ഞാൻ പതിയെ പിറുപിറുക്കുന്നത് പോലെ “”””മണും ചാണകവും അറിയാതോണ്ടാണല്ലോ ആ അരിമണി പോലത്തെ ഐറ്റം വയറ്റിൽ എത്തിയത്””””” എന്ന് പറഞ്ഞു….

പക്ഷെ പിറുപിറുത്തത് അല്പം ഉറക്കെ ആയതുകൊണ്ട് ദേവു അത് വ്യക്തമായി കേട്ടു…
“”””””അത് തന്നെയാ ഞാൻ ആദ്യേ പറഞ്ഞത് നിനക്ക് അത് മാത്രേ അറിയൂന്ന്””””””

ദേവു അല്പം പുച്ഛം കലർത്തികൊണ്ട് പറഞ്ഞു…

“””””””ഒരു കളിക്കാരന്റെ ഡ്യൂട്ടീന്ന് പറയുന്നത് ഗ്രൗണ്ടിലിറങ്ങി മരിച്ച് കളിക്കുക എന്നതാണ്… അല്ലാതെ ഈ ഗ്രൗണ്ടിന്റെ സീറ്റിംഗ് കപ്പാസിറ്റിയും, ഡ്രെയ്നേജ്‌ സിസ്റ്റവും, പണിത വർഷവും, ഫീൽഡ് സൈസും തുങ്ങി അവിടത്തെ കംപ്ലീറ്റ് ഹിസ്റ്ററി അറിഞ്ഞിരിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല”””””””

ഞാനൊരു പഞ്ച് ഡയലോഗ് ആണ് പറഞ്ഞതെന്ന് കരുതി സ്റ്റൈലിൽ തന്നെ പറഞ്ഞ് നിർത്തിയതും ഉടനെ വന്നു ദേവൂന്റെ മറുപടി

“”””””എവേ ഗ്രൗണ്ട് ആണെങ്കിൽ പ്രശ്നമില്ല, പക്ഷെ സ്വന്തം ഹോം ഗ്രൗണ്ടിലെ ചരിത്രവും കാര്യങ്ങളും ഒക്കെ ഒരു നല്ല പ്ലേയർ അറിഞ്ഞിരിക്കണം കേട്ടോ”””””

ദേവൂന്റെ കൗണ്ടറിൽ ഞാൻ ചെറുതായൊന്ന് ചമ്മിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഒപ്പിച്ചു… പത്രം തിരിച്ചും മറിച്ചും നോക്കുന്നതിന്റെ ഇടയ്ക്ക് സ്പോർട്സ് പേജ് നോക്കുന്നതിന്റെയാണ് ഈ കൗണ്ടർ.. ഹ്മ്..

“””””ഓ…. അതേ റെഫ്രി ഇപ്പോ എല്ലാം ഒരുക്കീട്ട് വന്ന് വിളിക്കും, അപ്പൊ ഇങ്ങനെ ഒരുങ്ങാതെ ഇരിക്കുന്നത് കണ്ടാ നമ്മക്ക് രണ്ടാൾക്കും ഡയറക്റ്റ് റെഡ്കാർഡ് ആയിരിക്കും കിട്ടാ… അതോണ്ട് വേഗം ഡ്രസ്സൊക്കെ മാറ്റി നിൽക്കുന്നതാണ് നമുക്ക് രണ്ടാൾക്കും നല്ലത്”””””

എന്റെ ആ അഭിപ്രായത്തിന് ദേവുനും മറിച്ചൊന്നും പറയാൻ ഇല്ലായിരുന്നു, ഇരുന്ന് കുലുങ്ങി ചിരിച്ച ശേഷം ദേവു എഴുന്നേറ്റ് ഡ്രസ്സ് എടുക്കാൻ അലമാരയ്ക്ക് നേരെ നടന്നു…

“””””കൂയ്……… വൈറ്റാണ് ട്ടോ അമ്മു ഇടാൻ പറഞ്ഞേ…””””””

അലമാര തുറന്ന് ഡ്രസ്സ് തിരഞ്ഞോണ്ട് നിൽക്കുന്ന ദേവൂനെ ഞാൻ ഓർമ്മപ്പെടുത്തി… അപ്പോഴേക്കും ദേവു ഒരു ഓഫ് വൈറ്റ് നിറത്തിലുള്ള ചുവപ്പ് ബോർഡർ വരുന്ന
സാരിയും അതിന് മാച്ച് ആയി ഒരു ചുവപ്പ് ബ്ലൗസും എടുത്തിരുന്നു….

ഞാൻ കട്ടിലിൽ ചുരുണ്ട് കിടന്നുകൊണ്ട് എന്റെ ഭാര്യ ആ മഞ്ഞ ചുരിദാറ് മാറ്റി സാരി ഉടുക്കുന്നത് കണ്ണ് ചിമ്മാതെ നോക്കി കണ്ടു, എല്ലാം കഴിഞ്ഞ് ദേവു മുടി കെട്ടാൻ കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങിയപ്പോൾ ഞാനും എഴുന്നേറ്റ് അലമാര തുറന്ന് ഒരു വൈറ്റ് ഷർട്ട് എടുത്തിട്ടു….

ഞാൻ ഷർട്ട് മാറ്റിയിട്ട് പിന്നേം കട്ടിലിൽ കയറി ഇരുന്നു…

എന്നിട്ട് ടെസ്റ്റ് ചെയ്ത സ്ട്രിപ്പ് ഫോട്ടോ എടുത്ത് റോഷന് വാട്ട്സാപ്പിൽ അയച്ച് കൊടുത്തു, ഒപ്പം സലിം കുമാറ് മായാവി സിനിമയിൽ ചായപ്പീടിയയുടെ മുന്നിൽ “ഇതൊക്കെ യെന്ത്” എന്ന ഭാവത്തില് നിൽക്കുന്ന ഒരു സ്റ്റിക്കറും തപ്പിപിടിച്ച് അയച്ചു….

അത് കഴിഞ്ഞ് ഞാനിങ്ങനെ ഇൻസ്റ്റഗ്രാം തുറന്ന് വെറുതെ സ്ക്രോൾ ചെയ്ത് കളിക്കുമ്പോഴേക്കും റോഷന്റെ കോൾ വന്നു, കണ്ടപ്പോഴേ മെസ്സേജ് റീഡ് ചെയ്തിട്ടുള്ള വിളിയാണെന്ന് മനസിലായി…

“”””””എടാ മൈരേ…. പണി പറ്റിച്ചല്ലേ…””””””

ഫോൺ എടുത്തപാടെ അവൻ തെറിവിളിച്ചുകൊണ്ടാണ് തുടങ്ങിയത്…

“””””ചെറുതായിട്ട്…”””””

ഞാനല്പം നാണം കലർന്ന സ്വാരത്തിൽ പതിയെ പറഞ്ഞു….

“”””””എന്നിട്ട് എന്ത് പറയുന്നു നിന്റെ കെട്ടിയോള്??”””””

“””””അത്‌ ഹാപ്പിയാ…”””””

“””””അമ്മുവോ??””””
“””””അമ്മു ഡബിൾ ഹാപ്പി, അവള് ഇന്ന് രാത്രിയിലേക്ക് പാർട്ടി അറേഞ്ച് ചെയ്തോണ്ടിരിക്കാ”””””

“”””””ഹാ പൊളി പൊളി….. എന്തായാലും ദേവൂനോട് എന്റെ അഭിനന്ദനങ്ങൾ അറിയിച്ചേക്ക്”””””

“”””””നേരിട്ട് പറഞ്ഞോ, ആളിവിടെ തന്നെയുണ്ട് ഞാൻ സ്പീക്കറിൽ ഇടാം””””””

എന്നും പറഞ്ഞ് ഞാൻ ഫോൺ സ്പീക്കറിലിട്ടു…..

“””””ദേവൂ റോഷനാ…””””

ഫോൺ ഉയർത്തി കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുന്ന ദേവൂനെ നോക്കി ഞാൻ പറഞ്ഞപ്പോൾ ദേവു ഒരുക്കം നിർത്തി എന്റെ അടുത്തേക്ക് വന്നു….

“”””””””ദേവൂ…..”””””””””

“””””ഓ….””””””

റോഷന്റെ ഈണത്തിലുള്ള വിളിക്ക് ദേവു അതേ ഈണത്തിൽ വിളി കേട്ടു

“””””കൺഗ്രാജ്‌സ് ദേവു….. ഇനി ഈ വീട് അലങ്കരിക്കലൊക്കെ കുറച്ച് ദിവസത്തേക്ക് നിർത്തി വെച്ചോ ട്ടോ, നല്ലോണം റസ്റ്റ് എടുക്ക്…. പിന്നെ എൻജോയ് ചെയ്യാ, എന്ത് ആഗ്രഹം തോന്നിയാലും ആ പൊട്ടനോട് പറഞ്ഞാ മതി, അവൻ ചെയ്ത് തരും…. ഇനിയവൻ ചെയ്ത് തന്നില്ലേ എന്നെ ഒന്ന് വിളിച്ചാ മതി, അവനുള്ളത് ഞാൻ കൊടുക്കാ…..ട്ടോ”””””

“”””മ്മ്….””””

റോഷന്റെ ഉപദേശത്തിന് ദേവു എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മൂളി….
“””””വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ദേവു??””””””

“”””മ്ച്…. ഇല്ല…””””

“””””ഹാ ശരിയെന്നാ…. ഹാപ്പി പ്രെഗ്നൻസി…””””””

“””””താങ്ക്യൂ താങ്ക്യൂ……”””””

ദേവു താങ്ക്യൂ പറഞ്ഞ് കഴിഞ്ഞതും ഞാൻ സ്പീക്കർ ഒഴുവാക്കി ഫോൺ ചെവിയിലേക്ക് ചേർത്ത് പിടിച്ചു….

“”””””എന്നിട്ട് പറയെടാ….. എന്താ നിന്റെ അവസ്ഥ??””””””

“””””എന്ത് അവസ്ഥ… ഇവിടെ ഒടുക്കത്തെ ശോകമാണ്””””””

റോഷൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു…

“”””””ന്നാ നീ ഇങ്ങോട്ട് കേറ്…. നമുക്ക് ഇവിടെ എന്തേലും സെറ്റാക്കാ….””””””

“”””ഹ്മ്…. നോക്കട്ടെ…

ഡാ പിന്നെല്ലേ, ഫോൺ സ്പീക്കറിലാണോ??””””””
റോഷന്റെ ആ സംശയത്തിന് ഞാൻ “””””അല്ല, നീ പറാ”””””” എന്ന് മറുപടി കൊടുത്തു…

“””””ഹാ അതില്ലെ, നീ നന്നായിട്ട് ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞോണ്ട് ഞാൻ ഇന്നലെ ചിത്രേനോട് പറഞ്ഞേ ഉള്ളു അധികം വൈകാതെ നമുക്ക് മാമനും മാമ്മിയും ആവേണ്ടി വരുമെന്ന്, എന്നാലും ഇത്രേം പെട്ടെന്ന് പ്രതീക്ഷിച്ചില്ല, ഒടുക്കത്തെ ആക്യുറസി തന്നെ പഹയാ…. ഹി ഹീ….””””””

“”””””പെട്ടെന്നോ?? കഴിഞ്ഞ മൂന്ന് മാസത്തെ അധ്വാനത്തിന്റെ ഫലമാ…ഹ്മ്മ്‌””””””

ഞാൻ അല്പം ഗമയോടെ തന്നെ പറഞ്ഞു

“”””””എന്നിട്ട് അച്ഛനാവാൻ പോവാന്ന് അറിഞ്ഞപ്പോ നിനക്ക് എന്ത് തോന്നി??””””””

“”””””ഹോ, ഇതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ് മുത്തേ….. എങ്ങനാ ഇപ്പൊ പറയാ, ഒരുദിവസം നിന്റെ കെട്ടിയോള് വന്ന് നിനക്ക് ഈ രണ്ട് വര കാണിച്ച് തരുമ്പഴേ നിനക്കാ ഫീല് മനസ്സിലാവു””””””

“””””ഉവ്വ ഉവ്വാ….. മോൻ എന്തായാലും ദേവൂനെ നല്ലോണം നോക്ക്….. ദേവു എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്ക്, നല്ലോണം കെയർ ചെയ്യ്….. കേട്ടോ”””””

“””””ശരി മൊയ്‌ലാളീ…”””””

ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞപ്പോൾ തിരിച്ച് അവിടുന്ന് വന്ന മറുപടി മൂന്ന് നാല് പച്ച തെറിയായിരുന്നു, പിന്നെ ദേവു അടുത്തുള്ളത് കൊണ്ട് തിരിച്ചൊന്നും പറയാനാവാതെ ഞാൻ കേട്ട് നിന്നു…

“”””””പിന്നെ…. നിന്റെ ഇത്തയെ ഞാനിന്നലെ കണ്ടിരുന്നു ട്ടോ””””””
“””””ആരെ…സുഹ്റിത്തെനെയോ??””””

റോഷൻ പറഞ്ഞത് കേട്ട് ഞാൻ പെട്ടെന്ന് ചാടികേറി ചോദിച്ചു…

ചോദിച്ച് കഴിഞ്ഞ ശേഷമാണ് ഞാൻ അടുത്ത് നിൽക്കുന്ന ദേവൂനെ ശ്രദ്ധിച്ചത്, അതുവരെ വേറെന്തോ ചെയ്തോണ്ട് നിന്ന ആള് എന്നെ തന്നെ കണ്ണുരുട്ടി നോക്കി നിൽക്കുന്നത് കണ്ടപ്പോഴേ ഞാനൊന്ന് പതറിപ്പോയി…

“””””””ആ സാധനം തന്നെ, ഇന്നലെ ചിത്രേനെ ഡ്രോപ്പ് ചെയ്യാൻ പോയപ്പോ അവര് ഫ്ലാറ്റിലേക്ക് കേറി പോവുന്നത് കണ്ട്…… എന്ത് കുണ്ടിയാടാ ആ തള്ളയ്ക്ക്, ഹൂ….. അവിടെ കുനിച്ച് നിർത്തി അടിക്കാൻ തോന്നിപ്പോയി….

ഞാനെങ്ങാനും ആയിരുന്നു ആ മൈത്താണ്ടി ജോബിയുടെ സ്ഥാനത്തെങ്കില് അവരെ ഭീഷണിപ്പെടുത്തി പൈസ വാങ്ങുന്നതിന് പകരം മാസാമാസം ഇച്ചിരി പൈസ അങ്ങോട്ട് കൊടുത്തിട്ടാണേലും ചിന്നവീട് ആക്കി കാലാകാലം കൂടെ നിർത്തിയേനെ”””””””

ഞാൻ അവൻ പറയുന്നത് മുഴുവൻ കേട്ട് മൂളിക്കൊണ്ട് നിന്നതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല, കാരണം ഇത്തയുടെ പേര് എന്റെ വായീന്ന് വീണത് തൊട്ട് ഇവിടൊരാള് കണ്ണും മിഴിച്ച് നോക്കി നിൽപ്പുണ്ട്…

“”””””എന്നാലും നിന്നെ ഞാൻ സമ്മതിച്ച് തന്നു, നീയൊന്ന് മനസ്സ് വെച്ചിരുന്നെങ്കില് ആ ആനകുണ്ടി നിനക്ക് അടിച്ച് പൊളിക്കായിരുന്നു, എന്നിട്ടും അതിന് ശ്രമിക്കാതെ വിട്ട് കളഞ്ഞ നീ മഹാനാടാ….ഹൂഹ്””””””

“”””””ആണോ…. ഓക്കേ ഡാ… ശരിയെന്നാ…… ബായ്, ഗുഡ് നൈറ്റ്…””””””

തിരിച്ചൊരക്ഷരം മിണ്ടാൻ പറ്റാതെ ചെകുത്താനും കടലിനും നടുക്ക് പെട്ടത് പോലെ നിന്ന ഞാൻ രക്ഷപ്പെടാൻ വേണ്ടി പറഞ്ഞു…

“””””ഹ…ഹ…ഹാ……ആ കുണ്ടിത്തെന്റെ കാര്യം പറഞ്ഞപ്പോഴേക്ക് മൂഡായി ലേ കള്ളാ….

പിന്നെ, വെറുതെ ദേവൂന്റെ മേലേക്ക് കേറാൻ പോവണ്ട…. ആ പാവത്തിന് കുറച്ച് റസ്റ്റ് കൊടുത്തേക്ക്… ഹി ഹീ””””””
ഞാൻ ഇത്തയുടെ കാര്യം കേട്ടപ്പോ മൂഡായിട്ടാണ് ഫോൺ വെക്കാൻ തിടുക്കം കൂട്ടുന്നത് എന്ന് കരുതി റോഷൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞപ്പോൾ നായിന്റെ മോനെ രണ്ട് പച്ചപോർക്ക് എണ്ണാൻ പോലും പറ്റാതെ “””ശരിയെടാ…പിന്നെ വിളിക്കാം””” എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു….

എനിക്കല്ലേ അറിയൂ ഇവിടൊരു സാധനം അപ്പുറത്ത് പറയുന്നത് വരെ കേൾക്കാൻ പറ്റുമോന്നും നോക്കി ചെവി കൂർപ്പിച്ച് നിൽക്കുന്ന കാര്യം….

ഫോൺ കട്ട് ചെയ്ത ശേഷം ഹോംസ്ക്രീനിലുള്ള ദേവുവും അമ്മുവും ഞാനും കൂടി നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കി ഇരിക്കുന്നതിനിടെ വെറുതെ ദേവൂനെ ഒന്ന് പാളിനോക്കിയതും എന്നെ തന്നെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന ദേവു “”മ്മ്??”” എന്ന് ചോദ്യഭാവത്തിൽ മൂളിയതും ഞാൻ വേഗം തിരിച്ച് ഫോണിലേക്ക് തന്നെ മുഖം പൂഴ്ത്തി… അതോടെ ദേവു വന്ന് കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു…

“””””അതേ…””””””

ദേവൂന് മുഖം കൊടുക്കാതെ ഫോണിലേക്ക് നോക്കി ഇരുന്ന എന്റെ മുഖം പിടിച്ച് ഉയർത്തി കൊണ്ട് ദേവു വിളിച്ചു….

ഞാൻ കണ്ണ്കൊണ്ട് ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായി എന്താ കാര്യം എന്ന് തിരക്കി…

“”””””അവനെന്താ പറഞ്ഞേ??””””””

ദേവു ഗൗരവത്തോടെ ചോദിച്ചതും ഞാൻ എന്ത് പറയണമെന്ന് അറിയാതെ പരുങ്ങി…

“””””മ്മ്??”””””

“””””അത് പിന്നെ….. ദേവു…. ദേവൂനെ നന്നായി നോക്കണമെന്ന് ഒക്കെ പറഞ്ഞു””””””

ഞാൻ ദേവൂന്റെ കണ്ണിലേക്ക് നോക്കാതെ പറഞ്ഞ് ഒപ്പിച്ചു…
“””””അതല്ല, ഇങ്ങോട്ട് നോക്ക്…… അവളെ പറ്റിയെന്താ പറഞ്ഞേ??”””””

“””””ഏതവള്??””””

ഞാൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു…

“””””നിന്റെ മറ്റവള്…”””””

ദേവു പല്ല് കടിച്ചോണ്ട് പറഞ്ഞു

“””””ഹാ…അതല്ലേ പറഞ്ഞത്, എന്റെ മറ്റവളെ നന്നായി നോക്കണമെന്ന് പറഞ്ഞൂന്ന്….. ഐ ലവ്വ് യു”””””

എന്നും പറഞ്ഞു കെട്ടിപ്പിടിക്കാൻ ചെന്ന എന്നെ ദേവു അതിന് അനുവദിക്കാതെ തടഞ്ഞു…

“””””ദേ ചെക്കാ…. ഓവറ് പതപ്പിക്കല്ലേ, ആ സുഹറേനെ പറ്റി എന്താ പറഞ്ഞതെന്നാ ഞാൻ ചോദിച്ചേ??”””””

“””””ഓ അതോ….അതവൻ ഇന്നലെ ഇത്തേനെ കണ്ടിരുന്നു എന്ന് പറഞ്ഞതാ”””””

ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു

“”””””അതെന്തിനാ നിന്നോട് പറയുന്നേ?? അവൻ ഡെയിലി എത്ര ആൾക്കാരെ കാണുന്നുണ്ടാവും, അതൊക്കെ നിന്നോട് പറയാറുണ്ടോ??””””””

ഈശ്വരാ പെട്ട്!!! ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയാനാണ്…
“”””””അത് പിന്നെ ദേവു….. ഇത്ത നമ്മുടെ നെയ്ബറായിരുന്നല്ലോ, അപ്പൊ അവരെ വഴീല് വെച്ച് കണ്ടത് അവൻ ജസ്റ്റ് ഇങ്ങനെ കാഷ്വലായിട്ട് പറഞ്ഞെന്നെ ഉള്ളു””””””

“””””ഓ ജസ്റ്റ് കാഷ്വൽ ആയിട്ട് പറഞ്ഞതാ ലേ…. എന്നിട്ട് എന്തായിരുന്നു അവൾടെ പേര് കേട്ടപ്പോ മുഖത്തെ രക്തപ്രസാദം, ഹോ….. രക്ഷകനല്ലേ….. ചെല്ല്, പാന്റിന്റെ മേലെ ഒരു ഷഢിയും വലിച്ച് കേറ്റിയിട്ട് പറന്ന് പോ….. രക്ഷകനെ കാണാതെ അവളും വിഷമിച്ച് ഇരിക്കുകയാവും””””””

മുഖം ചുളിച്ചുകൊണ്ട് പറയുന്നതിനിടെ ദേവു എന്റെ തുടയിൽ നുള്ളി…

“””””അയ്യേ…. പള്ള നിറച്ച് പ്രായവും, അതിന്റകത്ത് അരിമണി വലിപ്പത്തില് നമ്മടെ കുഞ്ഞും ഉണ്ട്, എന്നിട്ടും കുശുമ്പ് മാറീട്ടില്ല പെണ്ണുമ്പിള്ളയ്ക്ക്”””””

ഞാൻ ദേവൂനെ കളിയാക്കികൊണ്ട് തമാശയായി പറഞ്ഞു….

പക്ഷെ എന്റെ പൊണ്ടാട്ടി അതും സീരിയസ് ആയിട്ട് തന്നെ എടുത്തു…

“”””””ആരാടാ കൊരങ്ങാ പെണ്ണുമ്പിള്ള?? ആർക്കാ പള്ള നിറച്ച് പ്രായമായെ??””””””

ദേവു എന്റെ തുടയിലെ കൈകൊണ്ടുള്ള പ്രയോഗം കുറച്ചൂടെ ശക്തമാക്കിക്കൊണ്ട് ഗൗരവത്തിൽ ചോദിച്ചു…

“””””അത് പിന്നെ…. അത് ഞാൻ…. ഇത്തേടെ കാര്യം പറഞ്ഞതാ….. ഇത്തയ്ക്ക് പ്രായം ആയീന്ന്”””””

ഞാൻ തപ്പികളിച്ചുകൊണ്ട് പറഞ്ഞു…

“”””””അപ്പൊ അവൾക്കും നീ അരിമണി കൊടുത്തോ??”””””””

നിമിഷനേരം കൊണ്ട് ദേവൂന്റെ സംശയം വന്നു…

“””””ഛീ….. ദേവൂ…… ഡീസെന്റാവ് ഡീസെന്റാവ്””””””
“””””ഓ…. ഞാൻ പറയുന്നതാ ഇപ്പൊ മോശം”””””

ദേവു എന്റെ മുഖത്തേക്ക് നോക്കാതെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

“””””ശേ…. എന്താ ദേവൂസേ ഇത്, റോഷൻ അവരെ ഇന്നലെ വഴീന്ന് കണ്ടു, ആ കാര്യം എന്നോട് പറഞ്ഞു….. ഇത്രേ ഉള്ളു, അതിനാണോ എന്റെ ദേവൂസ് ഇങ്ങനെ കച്ചറയാക്കുന്നെ…. ഒന്നുമില്ലെങ്കിൽ ഇന്നൊരു നല്ല ദിവസമല്ലേ””””””

എന്നും പറഞ്ഞ് അവസാനം ഞാൻ ദേവുന്റെ കവിള് പിടിച്ച് വലിച്ചതും ദേവു എന്റെ കൈ തട്ടി മാറ്റി കളഞ്ഞു…

“””””””ശരി…. റോഷൻ പറഞ്ഞത് സമ്മതിച്ചു, അപ്പൊ നീ അവളോട് വാട്ട്സാപ്പിൽ ചാറ്റ് ചെയ്യുന്നതോ??””””””

പെട്ടെന്ന് അതും ചോദിച്ചിട്ട് ദേവു എന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിയതും ഞാൻ മറുപടി പറയാൻ കഴിയാതെ പതറിപ്പോയി, ഇത്തയോട് മോശമായിട്ടുള്ള രീതിക്ക് ഒന്നും ചാറ്റ് ചെയ്തിട്ടില്ലെങ്കിലും പെട്ടെന്ന് ദേവു ചോദിച്ചപ്പോ ഉത്തരം മുട്ടി………. എന്നാലും ഈ ദേവു എപ്പോഴാ എന്റെ ഫോൺ എടുത്തത്?? ആവോ…

“””””””ഇത്തേടെ അരികടുക്കയും മട്ടൻ ബിരിയാണിയും ഇറച്ചി പത്തിരിയും എല്ലാം വല്ലാതെ മിസ്സ്‌ ചെയ്യാ, അതൊക്കെ ഓർക്കുമ്പോ തന്നെ നാവില് വെള്ളം നിറയും…..ഹോഹ്”””””

എന്ത് പറയണമെന്ന് അറിയാതെ നിന്ന എന്നോട് ദേവു ഒരു ആക്കിയ ട്യൂണിൽ പറഞ്ഞു…

രണ്ട് ദിവസം മുന്നെ ചാറ്റ് ചെയ്തപ്പോ ഞാൻ ഈ ഡയലോഗ് പറഞ്ഞത് ഓർക്കുന്നു, ദേവു ഇതൊക്കെ കാണാപാടം പഠിച്ചോ…

“”””””ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഉണ്ടാക്കാത്തത് പോലെയാ വർത്താനം കേട്ടാൽ, അതിനെങ്ങനാ നാണം ന്ന് പറയുന്ന സാധനം വേണ്ടെ….ഹ്മ്മ്‌”””””
ദേവു സ്വയം പിറുപിറുക്കുന്നത് പോലെ പറഞ്ഞപ്പോൾ “അതിന് ഇത്ത വെക്കുന്ന ഫുഡ് ഒക്കെ ഒടുക്കത്തെ ടേസ്റ്റ് അല്ലേ, ദേവു വെച്ചാ ആ ഗും വരൂല്ല” എന്ന് പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് വായ പൂട്ടി മിണ്ടാതിരുന്നു…

ഒപ്പം ഇത്തയെ ഇപ്പൊ ലൈംലൈറ്റിലേക്ക് കൊണ്ടുവന്ന റോഷൻ മൈരനെ ഞാൻ മനസ്സിൽ നന്ദിയോടെ സ്മരിച്ചു…

“”””””അവന്റൊരു സുഹറിത്ത….. ഹും…..”””””””

ദേവു പിന്നേം സ്വയം സംസാരിച്ചുകൊണ്ടിരുന്നു…

എന്ത് പറയും എന്ത് ചെയ്യും എന്നൊന്നും അറിയാതെ നട്ടംതിരിഞ്ഞ എന്നെ രക്ഷിച്ചത് അമ്മുവാണ്…. ബെഡ്റൂമിന്റെ വാതിലിൽ മുട്ട് കേട്ടപ്പോൾ എന്നെയീ കുരുക്കിൽ നിന്ന് രക്ഷിക്കാൻ വന്ന സൂപ്പർഹീറോ ആണ് അമ്മൂസെന്ന് തോന്നിപ്പോയി….

അടി നിർത്തി ഞങ്ങള് രണ്ടുപേരും ഒരേപോലെ വാതിൽക്കലേക്ക് നോക്കിയതും ആ വാതിലും തുറന്ന് എന്റെ പവർഗേൾ അകത്തേക്ക് കയറി… വെള്ള ഉടുപ്പിട്ട് സുന്ദരിയായിട്ടാണ് അമ്മൂസിന്റെ എൻട്രി…

“”””””എന്താ ഇങ്ങനെ ഇരിക്കുന്നെ?? വാ വാ….”””””””

അമ്മു വന്ന് വിളിച്ചതും ദേവു വേഗം എഴുന്നേറ്റു….

ഇത്തേടെ പേരും പറഞ്ഞുള്ള അടിയുടെ ഹാങ്ങോവറിൽ ആയത് കൊണ്ട് ഞാൻ അങ്ങനെ തന്നെ ഇരുന്നു…

“”””””ഇതെന്താ ചേട്ടായീടെ മുഖം കടന്നല് കുത്തിയ പോലെ…. അടിയായോ??”””””

“””””മ്ച്…”””””

ഞാൻ അമ്മുനെ നോക്കി ചുമല് കൂച്ചി ഇല്ലെന്ന് കാണിച്ചു

“”””””എന്നാ രണ്ടാളും വാ…””””””

എന്നും പറഞ്ഞ് അമ്മു തിരിച്ച് നടന്നു
“””””ഡാ…. മതി ഇരുന്ന് ആ മറ്റവളെ പറ്റി ഓർത്തത്, വന്നേ””””””

എന്നും പറഞ്ഞ് ചിരിച്ചോണ്ട് എന്റെ കവിളത്തിട്ട് പതിയെ അടിച്ചിട്ട് ദേവുവും അമ്മൂന്റെ പിന്നാലെ പോയി…

ദേവു തിരിഞ്ഞ് നടക്കുന്നതും നോക്കി ഞാനൊരു നിമിഷം അങ്ങനെ ഇരുന്നുപോയി… എന്താ ഈ സാധനം ഇങ്ങനെ?? ഇതിപ്പോ എന്തിനാ ഒരാവശ്യവും ഇല്ലാതെ എന്റെ മെക്കിട്ട് കേറിയത്?? എന്റെയൊരു അവസ്ഥ!!!

*****

ഞാനും അവർക്ക് രണ്ടുപേർക്കും പിന്നാലെ സിറ്റിങ്റൂമിലേക്ക് നടന്നു, സിറ്റിങ്റൂമിൽ എത്തിയതും ഞാൻ ആദ്യം കണ്ടത് കണ്ണും തള്ളി എന്തോ നോക്കി നിൽക്കുന്ന ദേവൂനെയാണ്…

0cookie-checkസൂപ്പർഹീറോ – Part 6

  • മാലാഖ – Part 2

  • മാലാഖ – Part 1

  • പൊട്ടൻ