“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 3

രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് അടുക്കളയിൽ പത്രങ്ങൾ കഴുകുകയായിരുന്നു ജീന. അവളുടെ
അടുത്ത് തന്നെ പത്രങ്ങൾ കഴുകി വയ്ക്കുന്ന സ്ലാവിൽ ഒരു ക്യാരറ്റും തിന്നുകൊണ്ട്
ശ്രീഹരി ഇരിപ്പുണ്ട്.
“എങ്ങനുണ്ടായിരുന്നു ഇച്ചായാ ഇന്നത്തെ ദിവസം?”
“അതെന്താടി അങ്ങനൊരു ചോദ്യം?”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇന്ന് കാമുകിയുമായി ബൈക്കിൽ കറങ്ങാനൊക്കെ പോയതല്ലേ, അതുകൊണ്ട് ചോദിച്ചതാ.”
അവൻ അൽപ്പം നിരാശയോടെ പറഞ്ഞു.
“അവൾ എന്നെ ഇഷ്ട്ടമായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ കാമുകി എന്നൊക്കെ
പറയാമായിരുന്നു.. ഇതിപ്പോൾ എന്താ എന്റെ കൂടെ ജസ്റ്റ് ഒന്ന് ബൈക്കിൽ കയറി.. ഞങ്ങൾ
ഒരു റൌണ്ട് ചുറ്റി തിരിച്ചുവന്നു.”
അവൾ മുഖം ചുളിച്ചു ചോദിച്ചു.
“അത്രേ ഉള്ളു?”
“അത്രേ ഉള്ളു എന്ന് ചോദിച്ചാൽ…”
“ചോദിച്ചാൽ?”
“അവൾ ബൈക്കിൽ കയറി കൈകൊണ്ടു എന്റെ വയറ്റിൽ ചുറ്റിപ്പിടിച്ച് തല തോളിൽ ചേർത്തുവച്ച്
ഇരുന്നു. ഒരു അരമണിക്കൂറോളം ഞങ്ങൾ റോഡിൽ ചുറ്റിക്കറങ്ങി തിരിച്ചു വച്ച്.. പക്ഷെ അവൾ
എന്റെകൂടെ ബൈക്കിൽ ഉണ്ടായിരുന്ന അത്രയുംനേരം ഞങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല.
അവൻ ഒരു നിമിഷം നിശബ്തനായി. അവൾ ശ്രീഹരിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“പക്ഷെ.. ആ അരമണിക്കൂറിൽ എനിക്കുണ്ടായിരുന്ന സന്തോഷം ജീവിതത്തിലെ വേറൊരു
നിമിഷത്തിലും ലഭിച്ചിട്ടില്ല…”
വീണ്ടും പത്രം കഴുകി തുടങ്ങുന്നതിനിടയിൽ ജീന പറഞ്ഞു.
“രണ്ടുപേരുടെ മനസിലും ഇഷ്ട്ടമുണ്ട്, എന്നാൽ അതൊന്നു തുറന്നു പറയുമോ.. അതും ഇല്ല.”
അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“ഇന്ന് കുറച്ചെണ്ണം വാലുപോലെ നിന്റെ പിറകെ നടക്കുന്ന കണ്ടല്ലോ.
“അവന്മാർ അങ്ങനെ നടക്കത്തെ ഉള്ളു, വായിനോക്കികൾ.”
അപ്പോഴാണ് അവന്റെ മൊബൈൽ ബെല്ലടിച്ചത്.അവൻ ഫോൺ എടുത്ത് വിളിക്കുന്ന ആളുടെ പേര്
വായിച്ചു.
“ക്ലാര..”
ജീന ചിരിച്ചുകൊണ്ട് പറഞ്ഞു.
“ചെല്ല് ചെല്ല്.. പോയി സംസാരിക്ക്.. ഈ ഫോൺ വിളിക്ക് മാത്രം ഒരു കുറവും ഇല്ല.”
ശ്രീഹരി കഴിച്ചുകൊണ്ടിരുന്ന ക്യാരറ് അവിടെ വച്ചിട്ട് ജീനയുടെ തലക്ക് ഒരു തട്ടും
കൊടുത്ത് ഫോണുമായി ഹാളിലേക്ക് നടന്നു.
ഓണം അവധി ആയതിനാൽ നാളെ ഉച്ചയോടെ രണ്ടുപേരും വീട്ടിൽ പോകും. അതുകൊണ്ട് ജീന
പാത്രമെല്ലാം കഴുകി അടുക്കളയും വൃത്തിയാക്കി രാവിലെ കാപ്പിക്ക് വേണുന്ന സാധനങ്ങൾ
മാത്രം മാറ്റി വച്ചു. എന്നിട്ടു ശ്രീഹരി കഴിച്ച് ബാക്കി വച്ച ക്യാരറ്റും എടുത്ത്
ഹാളിലേക്ക് നടന്നു.
അവൾ അവിടെ ചെല്ലുമ്പോൾ ശ്രീഹരി സോഫയിൽ കിടന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. ജീനയെ
കണ്ടതും അവൻ സോഫയിൽ എഴുന്നേറ്റിരുന്ന് അവൾക്കിരിക്കാനായി സ്ഥലം ഒഴിഞ്ഞു കൊടുത്തു.
കുറച്ച് ദിവസങ്ങളായി അതൊരു പതിവാണ്.. ശ്രീഹരി ക്ലാരയോട് ഫോണിൽ സംസാരിച്ച്
കൊണ്ടിരിക്കുമ്പോൾ ജീന അവന്റെ അരികിൽ വന്നിരുന്ന് പുസ്തകം വായിക്കുകയോ പഠിക്കുകയോ
ചെയ്യും. ജീനക്ക് പ്രതേകിച്ച് ഒന്നും ചെയ്യാനില്ലേൽ ശ്രീഹരി ലൗഡ്‌സ്‌പീക്കറിൽ ഇട്ട്
സംസാരിക്കും, ജീനയും അപ്പോൾ അവർക്കൊപ്പം സംസാരിക്കും.
ജീന സോഫയിൽ അവന്റെ അരികിലായി ഇരുന്നു. എന്നിട്ടു കൈയിലിരുന്ന ക്യാരറ്റ് തിന്നു
തുടങ്ങി. ശ്രീഹരി വാങ്ങി കൊടുത്ത പാവാടയും ഷർട്ടും ആണ് അവളപ്പോൾ ഇട്ടിരുന്നത്.
ഫോൺ ലൗഡ്‌സ്‌പീക്കറിൽ ഇട്ടുകൊണ്ട് ശ്രീഹരി പറഞ്ഞു.
“ജോലിയൊക്കെ ഒതുക്കി ജീന വന്നു.”
ക്ലാര – ഇന്ന് അവളെ സാരിയിൽ കാണാൻ നല്ല ക്യൂട്ട് ആയിരുന്നു.
ശ്രീഹരി – അതുപിന്നെ ഞാനല്ലേ സാരി സെലക്ട് ചെയ്തത്.
ക്ലാര – നിന്റെ സാരിയുടെ സെലെക്ഷൻ കൊണ്ടൊന്നും അല്ല.. അവളെ കാണാൻ നല്ല ഭംഗി
ഉള്ളതുകൊണ്ട് തന്നാ സാരിയിൽ കുറച്ചുകൂടി സുന്ദരി ആയത്.
അതുകേട്ട ജീന ഒരു ചെറു പുഞ്ചിരിയോടെ ശ്രീഹരിയുടെ തോളിലേക്ക് തല ചാരി ഇരുന്നു.
ക്ലാര – നിങ്ങൾ നാളെ എപ്പോൾ വീട്ടിൽ പോകും.
ശ്രീഹരി – ജീനയ്ക് നാള രാവിലെ പള്ളിയിൽ പോകണമെന്ന്, അത് കഴിഞ്ഞാലുടൻ ഞങ്ങൾ ഇറങ്ങും.
അത് കേട്ടപ്പോൾ ജീനയുടെ മനസ് അവിടെ നിന്നും പറന്നകന്നു. വീട്ടിൽ പോകുന്നത്
സന്തോഷത്തേക്കാൾ അവളുടെ മനസ്സിൽ അസ്വസ്ഥത നിറച്ചു. വീട്ടിൽ നിന്നും മാറി ഇവിടെ
വന്നതിനു ശേഷമായിരുന്നു അവൾ കുറച്ചു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചു
തുടങ്ങിയത്. നാളെ മുതൽ അത് വീണ്ടും ഇല്ലാതാകുമെന്നോർത്തപ്പോൾ അവളുടെ മനസ്സിൽ
ഇരുട്ടു നിറഞ്ഞു തുടങ്ങി.
സാധാരണ ഇതിനകം തന്നെ അവരുടെ സംസാരത്തിനിടയിൽ എന്തെങ്കിലുമൊക്കെ ഡയലോഗ് അടിക്കേണ്ട
ജീനയുടെ അനക്കമൊന്നും ഇല്ലാത്തത് കണ്ട് ശ്രീഹരി അവളെ ശ്രദ്ധിച്ചു. തന്റെ തോളിൽ ചാരി
കിടക്കുന്ന അവളുടെ മനസ് ഇവിടൊന്നും അല്ലെന്ന് അവനു മനസിലായി.
തന്റെ തോളിൽ നിന്നും അവളുടെ തല ചെറുതായി കൈ കൊണ്ട് അവൻ ഉയർത്തി. അവൾ പെട്ടെന്ന്
ചിന്തകളിൽ നിന്നും ഉണർന്നു.
അവൻ കണ്ണുകൾ കൊണ്ട് അവളോട് എന്തുപറ്റി എന്ന് ആഗ്യത്തിൽ ചോദിച്ചു.
അവൾ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി ഒന്നുമില്ലെന്ന്‌ കണ്ണുകൾ ഇറുക്കി അടച്ചു
തുറന്നു അവനെ കാണിച്ച ശേഷം പാവാട ഒതുക്കി കാലുകൾ സോഫയിൽ എടുത്തുവച്ച് തല അവന്റെ
മടിയിലേക്കു ചായ്ച്ച് മലർന്നു കിടന്നു.
ശ്രീഹരി ക്ലാരയോട് സംസാരം തുടർന്നപ്പോൾ ജീന കണ്ണുകൾ അടച്ചു കിടന്നു. അപ്പോഴാണ്
അവന്റെ ശ്രദ്ധ അവളുടെ വയറിലേക്ക് എത്തിയത്. ഷർട്ടിന്റെ താഴത്തെ ഒരു ബട്ടൺ ഊരി
മാറിയതിനാൽ അവളുടെ വെളുത്ത വയറിലെ പൊക്കിൾ ചുഴി നഗ്നമായിരുന്നു അപ്പോൾ. പണ്ടൊക്കെ
ചുരിദാർ ഇടുമ്പോൾ പോലും ഷാൾ ഇട്ടുമാത്രം മുന്നിൽ വന്നിരുന്ന ജീന എപ്പോൾ വീട്ടിൽ
നിൽക്കുമ്പോൾ വളരെ അലക്ഷ്യമായിട്ടാണ് വസ്ത്രം ധരിക്കുന്നത്ത് എന്നവൻ ഓർത്തു.
ചിലപ്പോൾ തന്നോടുള്ള ഒരു വിശ്വാസം കൊണ്ടാകാം അത്.
ശ്രീഹരി ഫോൺ അവളുടെ നെഞ്ചിലേക്ക് വച്ച ശേഷം കൈകൾ കൊണ്ടുപോയി അവളുടെ ഊരിപ്പോയ ബട്ടൺ
ഇടുവാനായി ശ്രമിച്ചു.
തന്റെ വയറിൽ ശ്രീഹരിയുടെ വിരലുകൾ സ്പര്ശിച്ചപ്പോൾ ജീന കണ്ണുകൾ തുറന്ന് ചെറുതായി തല
ഉയർത്തി നോക്കി. അവൻ ബട്ടൺ ഇടുന്ന കണ്ട് കാര്യം മനസിലായ ജീന വീണ്ടും തല താഴ്ത്തി
അവന്റെ മടിയിലേക്ക് തന്നെ കിടന്നു കണ്ണുകൾ അടച്ചു.
വീണ്ടും ഫോണിൽ സംസാരം തുടരുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“ജീന അടുത്തുണ്ടോ?”
“ഉണ്ട്.”
തന്റെ പേര് കേട്ടപ്പോൾ ജീന കണ്ണുകൾ തുറന്നു.
“എങ്കിൽ നീ ഫോൺ ഒന്ന് ലൗഡ്‌സ്‌പീക്കർ മാറ്റുമോ, എനിക്കൊരു കാര്യം പറയാനുണ്ട്.”
ജീനയും ശ്രീഹരിയും ആകാംഷയോടെ മുഖത്തോട് മുഖം നോക്കി. ജീനയുടെ നെഞ്ചിൽ നിന്നും അവൻ
ഫോൺ എടുക്കാൻ തുനിഞ്ഞപ്പോൾ ക്ലാരയുടെ ശബ്‌ദം വീണ്ടും എത്തി.
“അല്ലെങ്കിൽ വേണ്ട.. അവളും കേട്ടോട്ടെ.”
ആകാംഷയുടെ സ്വരത്തിൽ ശ്രീഹരി ചോദിച്ചു.
“എന്താ നിനക്ക് പറയാനുള്ളത്.?”
കുറച്ചു നേരത്തെ നിശബ്തതക്കു ശേഷം ക്ലാര പറഞ്ഞു.
“ഇന്ന് നീ എന്നെ കാണാൻ പള്ളിയിൽ വന്നതിനെ കുറിച്ചൊക്കെ പറഞ്ഞില്ലേ..”
“മ്മ്.. പറഞ്ഞു.”
“നമ്മൾ പ്ലസ് ടു പഠിക്കുമ്പോൾ എന്നെ കാണാനായി ക്ലാസ്സിന്റെ മുന്നിൽ വന്ന്
നിൽക്കില്ലായിരുന്നോ..”
“മ്മ്… നിൽക്കുമായിരുന്നു.”
“എന്നിട്ടെന്തേ ഇപ്പോൾ എന്നെ കാണാൻ അങ്ങനൊന്നും വന്ന് നിൽക്കത്തെ?”
“മുൻപൊക്കെ അങ്ങനെ വന്ന് നിന്നിട്ടല്ലേ എന്നോട് മിണ്ടാതായത്.. ഇനി വീണ്ടും
അങ്ങനൊക്കെ കാണാൻ വന്നിട്ട് മിണ്ടാതിരിക്കാനാണോ?’
“ഇനി അങ്ങനെ കാണാൻ വന്നുന്നും പറഞ്ഞു ഞാൻ മിണ്ടാതിരിക്കില്ല.”
ജീന ശ്രീഹരിയുടെ മുഖത്തേക്ക് തന്നെ നോക്കി, അവളുടെ മുഖത്ത് ഒരു പുഞ്ചിരി
വിടരുന്നുണ്ടായിരുന്നു.
“ക്ലാര.. എനിക്ക് മനസിലായില്ല.”
“ഡാ പൊട്ടാ.. എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.. ഐ ലവ് യു..”
ഇത് കേട്ടതും ജീന തന്റെ നെഞ്ചിൽ ഇരുന്ന ഫോൺ കൈയിൽ എടുത്തുകൊണ്ട് അവന്റെ മടിയിൽ
നിന്നും ചാടി എഴുന്നേറ്റു.
വർഷങ്ങളായി ക്ലാരയുടെ വായിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ടതിന്റെ
ഞെട്ടലിൽ ശ്രീഹരി കുറച്ചുനേരം സ്‌തംഭിച്ചിരുന്നു. പിന്നെ സന്തോഷം അടക്കാനാകാതെ
അടുത്ത് അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്ന ജീനയെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ
ഉമ്മ വച്ചു.
അവന്റെ ആ ഒരു പ്രവർത്തിയിൽ അവൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ ഒരു നിമിഷം
ചിന്തിച്ചപ്പോൾ പെട്ടെന്നുള്ള സന്തോഷത്തിൽ അവൻ ചെയ്തതാണെന്ന് അവൾക്ക് മനസിലായി.
എങ്കിലും അവൾ ഫോൺ ചുണ്ടോടടുപ്പിച്ച വിളിച്ചു.
“ചേച്ചി…”
“എന്താടി?”
പെട്ടെന്ന് ശ്രീഹരി അവളുടെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു കൊണ്ട് പറഞ്ഞു.
“മിണ്ടരുത്..”
അതുകേട്ട ക്ലാര ചോദിച്ചു.
“എന്താ ജീന.. എന്താ അവൻ മിണ്ടരുതെന്നു പറഞ്ഞത്.”
ശ്രീഹരി ജീനയുടെ വാ പൊത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾ ചിരിച്ചുകൊണ്ട് ഉറക്കെ
വിളിച്ചു പറഞ്ഞു.
“ചേച്ചി.. ഇച്ചായൻ എന്നെ ഉമ്മ വച്ചു.”
അത് കേട്ട ക്ലാര കുറച്ചു നേരം നിശ്ശബ്ദതയായി.. എന്നിട്ടു പറഞ്ഞു.
“ഇതിനു നിനക്കുള്ള മറുപടി നിന്നെ ഞാൻ നേരിട്ട് കാണുമ്പോൾ തരാം. ഇപ്പോൾ എന്റെ
റൂംമേറ്റ് വന്നു.”
അവൾ ഫോൺ കട്ട് ചെയ്തു.
ക്ലാര ഫോൺ കട്ട് ചെയ്തപ്പോഴാണ് പറഞ്ഞത് അബദ്ധമായി പോയോ എന്ന് ജീനക്ക് തോന്നിയത്.
“കുഴപ്പമായോ ഇച്ചായാ?”
എന്തോ തെറ്റ് ചെയ്തപോലെ അവളുടെ മുഖം ഇരുളുന്നത് കണ്ട് ശ്രീഹരി പറഞ്ഞു.
“ഡി പോത്തേ.. ക്ലാരയെ നമുക്കറിയില്ലേ.. ഇത് അവൾ എന്നെ ചുമ്മാ ഒന്ന് പേടിപ്പിക്കാൻ
പറയുന്നതാണ്.”
അത് കേട്ടിട്ടും ജീനയുടെ മുഖം മ്ലാനമായി ഇരിക്കുന്ന കണ്ട് സോഫയിൽ നിന്നും അവൻ
എഴുന്നേറ്റു, എന്നിട്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചു എഴുന്നേല്പിച്ചുകൊണ്ട്
പറഞ്ഞു.
“ഓരോന്ന് ചിന്തിച്ച് കൂട്ടാതെ നീ പോയി കിടന്നുറങ്ങാൻ നോക്ക്.”
മുഖം താഴ്ത്തി ജീന റൂമിലേക്ക് നടക്കുമ്പോൾ ശ്രീഹരിയുടെ മനസിൽകൂടി ഒരു ചിന്ത കടന്നു
പോയി.
‘പെട്ടെന്നുള്ള ഒരു സന്തോഷത്തിൽ ആണ് ജീനയെ ഉമ്മ വച്ചത്, അത് ക്ലാര സീരിയസ് ആയി
എടുക്കുമോ?’
.
.

ജീന രാവിലെ എഴുന്നേറ്റ് കുളിച്ച് കോഫിക്കുള്ള പാല് ചൂടാക്കാൻ വച്ചപ്പോഴാണ് കാളിങ്
ബെൽ അടിക്കുന്ന ശബ്‌ദം കേട്ടത്.
“ഇതാരാ ഈ രാവിലെ തന്നെ?”
ജീന ചറുപിറുത്തുകൊണ്ടു പോയി വാതിൽ തുറന്നു.
വാതിൽ തുറന്നപ്പോൾ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന ക്ലാരയെ കണ്ട് ജീന
ഞെട്ടിപ്പോയി. ആദ്യമായാണ് ക്ലാര ആ വീട്ടിലേക്ക് വരുന്നത്.
“ചേച്ചി എന്താ ഇവിടെ?”
അകത്തേക്ക് കയറുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“അതെന്താ എനിക്ക് ഇങ്ങോട്ടു വന്നൂടെ?”
“അതല്ല.. രാവിലെ തന്നെ വന്നു.”
“നീ പള്ളിയിൽ പോയി വന്നാലുടൻ നിങ്ങൾ വീട്ടിലേക്ക് പോകില്ലേ? അതിന് മുൻപ് എനിക്ക്
അവനെ ഒന്ന് കാണണം, അതിനായി വന്നതാ.”
ജീനയുടെ മനസ്സിൽ തലേന്നത്തെ സംഭവങ്ങൾ ഓടിയെത്തി.
“ചേച്ചി..”
ഹാൾ മൊത്തം കറങ്ങി നോക്കുന്നതിനിടയിൽ ക്ലാര ഒന്ന് മൂളി.
“മ്മ്..”
“ഇന്നലെ ഇച്ചായൻ എന്നെ ഉമ്മ വച്ചതൊന്നും ഇല്ല. ചുണ്ടു ചെറുതായി നെറ്റിയിൽ കൊണ്ട്..
ഞാൻ അപ്പോൾ ചുമ്മാ ഒന്ന് വിളിച്ചു കൂവിയതാണ് ഉമ്മ വച്ചെന്ന്..”
തല കുനിച്ചു നിൽക്കുന്ന ജീനയുടെ കവിളിൽ തട്ടികൊണ്ട് ക്ലാര പറഞ്ഞു.
“ഡി പൊട്ടി.. അവനെ ന്യായികരിച്ച് നീ കൂടുതൽ വിയർക്കണ്ട. ഇന്നലെ ഇവിടെ എന്താ
ഉണ്ടായതെന്ന് എനിക്ക് നന്നായി മനസിലാകും. അതും പറഞ്ഞ് അടി ഉണ്ടാക്കാനൊന്നും അല്ല
ഞാൻ വന്നത്.”
അപ്പോഴാണ് ജീനയ്ക്കു ആശ്വാസം ആയത്. അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു.
“ഇന്നലെ കോളേജിൽ വച്ച് നീ പറഞ്ഞത് കേട്ട് അവൻ അടി ഉണ്ടാക്കാതെ വന്നപ്പോഴേ എനിക്ക്
മനസിലായി അവനു നിന്നോട് പേടിയോ അതോ അതുപോലെന്തോ ഒരു വികാരമോ ഉണ്ടെന്ന്. അപ്പോൾ
അവന്റെ കാമുകിയായ എന്നെയും അവന് ഒരു പേടി വേണ്ടേ.. അത് കൊണ്ട് അവനെ ഒന്ന്
പേടിപ്പിക്കാൻ ചുമ്മാ ഫോൺ കട്ട് ചെയ്തു കളഞ്ഞതാണ്.”
“ഈ ചേച്ചി എന്ത് സാധനമാ.. ചേച്ചി അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു പോയത് കാരണം ഞാൻ
ഇന്നലെ രാത്രി ഉറഞ്ഞിട്ടില്ല.. ചേച്ചി പേടിപ്പിക്കാൻ നോക്കിയാ മനുഷ്യൻ എപ്പോഴാ ദാ
അവിടെ പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്.”
ക്ലാര ചിരിച്ചുകൊണ്ട് പറഞ്ഞു.
“അവന്റെ ഉറക്കമൊക്കെ ഞാൻ മാറ്റികൊള്ളാം.. നീ പള്ളിയിൽ പോയി വരാൻ നോക്ക്.”
“അയ്യോ.. ഇച്ചായന്‌ ഞാൻ കോഫി കൊടുത്തില്ല.”
“കോഫിയൊക്കെ ഞാൻ കൊടുത്തോള്ളം.. അവന്റെ റൂം എവിടാ?”
“മുകളിലാണ്.. കോഫിക്കുള്ള പാല് അടുപ്പിൽ വച്ചിട്ടുണ്ട്.. കോഫി ഇട്ടു തന്നിട്ട് ഞാൻ
പോകാം.”
“മ്മ്.. ശരി.”
അവർ അടുക്കളയിലേക്കു നടന്നു. കുറച്ച് സമയത്തിനകം തന്നെ ജീന കോഫി ഇട്ട് ക്ലാരയുടെ
കൈയിൽ കൊടുത്തു. എന്നിട്ട് പള്ളിയിൽ പോകാനായി ഇറങ്ങി.
വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ജീന വാതുക്കൽ നിന്ന് ഹാളിൽ കോഫിയുമായി
നിൽക്കുന്ന ക്ലാരയെ തിരിഞ്ഞു നോക്കി ചിരിച്ചു.
“എന്താടി ചിരിക്കൂന്നേ?”
ജീന കണ്ണുകൾ ഇറുക്കി അടച്ച് ഒന്നുമില്ലെന്ന്‌ ആഗ്യം കാണിച്ച ശേഷം ഡോർ അടച്ച് വീടിന്
പുറത്തേക്കിറങ്ങി.
മുകളിലത്തെ നിലയിലെ പടികൾ കയറുന്നതിനിടയിൽ പുഞ്ചിരിയോടെ ക്ലാര സ്വയം പറഞ്ഞു.
“കാന്താരി.”
ക്ലാര റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ ശ്രീഹരി തലവഴി മൂടിപ്പുതച്ച്
കിടക്കുകയായിരുന്നു.
“കോഫി..”
അവന്റെ അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ അവൾ കുറച്ചു കൂടി ഉറക്കെ പറഞ്ഞു.
“കോഫി..”
പുതപ്പിനുള്ളിൽ തന്നെ കിടന്നുകൊണ്ട് അവൻ പറഞ്ഞു.
“അവിടെ വച്ചിട്ട് പൊടി, ഞാൻ ഒന്ന് ഉറങ്ങട്ടെ.”
“അങ്ങനെ പോകാനല്ല ഞാൻ വന്നത്.”
അത് കേട്ടപ്പോൾ അവൻ തലയിൽ നിന്നും പുതപ്പു മാറ്റി അവളെ നോക്കി. കുറച്ചു നേരം ഇത്
സ്വപ്നം ആണോ അല്ലയോ എന്ന് അറിയാതെ അവളെത്തന്നെ നോക്കി നിന്ന ശേഷം അവന്റെ മുഖത്ത്
അത്ഭുതം വിരിഞ്ഞു.
“നീയെന്താ ഇവിടെ?”
“വരാൻ തോന്നി.. വന്നു, എന്തെ വന്നൂടെ?”
അവൻ മനസ്സിൽ വിചാരിച്ചു.
‘ഈശ്വരാ രാവിലെ തന്നെ ഉടക്ക് ആണോ?”
കോഫി നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
“ഇന്നാ കോഫി കുടിക്ക്.”
പുതപ്പ് മാറ്റി ബെഡിൽ എഴുന്നേറ്റിരുന്ന് കോഫി വാങ്ങുന്നതിനിടയിൽ അവൻ ചോദിച്ചു.
“ജീന എവിടെ?”
“പള്ളിയിൽ പോയി.”
ക്ലാര ബെഡിലേക്ക് ഇരുന്ന് റൂം മൊത്തം നോക്കി. പുസ്തകങ്ങളും ഡ്രെസ്സും എല്ലാം നല്ല
അടുക്കും ചിട്ടയോടും കൂടിയാണ് വച്ചിരിക്കുന്നത്.
“റൂമൊക്കെ നല്ല വൃത്തിയോടെ ആണല്ലോ സൂക്ഷിക്കുന്നത്.”
അത് കേട്ട് അവൻ പുഞ്ചിരിച്ചു.
“നീ ചിരിക്കേണ്ട.. ഇതൊക്കെ ജീനയുടെ പണി ആണെന്ന് എനിക്കറിയാം.”
അതിനും അവന്റെ മറുപടി ചിരി തന്നെ ആയിരുന്നു.
അവൻ അവളെ ശ്രദ്ധിച്ചു. രാവിലെ തന്നെ കുളിച്ചിട്ടുണ്ട്, തൂവെള്ള ചുരിദാർ ആണ്
ഇട്ടിരിക്കുന്നത്. പണ്ടേ വെള്ള കളർ ഡ്രെസ്സുകൾ ഇട്ടാൽ അവളെ കാണാൻ ഒരു പ്രതേക ഭംഗി
ആണ്.
കുടിച്ചു തീർന്ന കോഫി ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് അവൻ ചോദിച്ചു.
“എന്താ രാവിലെ തന്നെ വന്നെ?”
അവന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങിക്കൊണ്ടു അവൾ പറഞ്ഞു.
“അതിനുള്ള ഉത്തരം ഞാൻ പിന്നെ തരാം, മോൻ പോയി കുളിച്ചു ഫ്രഷ് ആയി വാ, അടുക്കളയിൽ
ദോശക്കുള്ള മാവിരിക്കുന്ന കണ്ടു. ഞാൻ കാപ്പി ഉണ്ടാക്കട്ടെ.”
അവൾ റൂമിന് പുറത്തേക്കു നടക്കുമ്പോൾ ഇവൾ ഇത് എന്തിനുള്ള ഭാവമാണെന്ന് അറിയാതെ
അന്തംവിട്ട് ഇരിക്കുകയായിരുന്നു ശ്രീഹരി.
റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ ക്ലാര അവൻ ബെഡിൽ തന്നെ ഇരിക്കുകയാണെന്ന്
മനസിലാക്കി തിരിഞ്ഞു നോക്കി പറഞ്ഞു.
“പോയി ബ്രെഷ് ചെയ്യടാ.”
ക്ലാര പടികൾ ഇറങ്ങി താഴേക്ക് നടന്നപ്പോൾ ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ്
ബാത്റൂമിലേക്ക് നടന്നു.
കുളി കഴിഞ്ഞ് റൂമിൽ വന്നു ഡ്രസ്സ് മാറാൻ നിൽക്കുമ്പോഴും ശ്രീഹരിയുടെ ചിന്ത ക്ലാര
എന്തിന് വന്നു എന്നതായിരുന്നു.
‘ഒരു കാരണവും ഇല്ലാതെ അവൾ രാവിലെ തന്നെ വരേണ്ട കാരണം ഇല്ല.. ഇന്നലെ ജീനയെ ഉമ്മ
വച്ചതാണ് പ്രോബ്ലം എങ്കിൽ അവൾ ഇതുവരെ അതിനെ കുറിച്ച് സംസാരിക്കുകയോ ദേഷ്യപെടുകയോ
ഉണ്ടായില്ല, പക്ഷെ രാവിലെ തന്നെ ഇങ്ങനെ വരനായി കാരണം ഉള്ളത് അത് ഒന്ന് മാത്രമാണ്…
അങ്ങോട്ട് കയറി ആ വിഷയം എടുത്തിട്ടാലോ?’
പല ചിന്തകളുമായി ഡ്രസ്സ് മാറി കഴിഞ്ഞ ശ്രീഹരി പടികൾ ഇറങ്ങി താഴേക്ക് നടന്നു.
അടുക്കളയിലെ ശബ്‌ദങ്ങൾ കേട്ട് അവൻ നേരെ അവിടേക്കാണ് ചെന്നത്. നല്ല ചമ്മതിയുടെ ഗന്ധം
അവിടെ നിറഞ്ഞു നിൽപ്പുണ്ട്. ക്ലാര ദോശക്കല്ലിൽ മാവ് ഒഴിച്ച് ദോശ
ചുട്ടുകൊണ്ടിരിക്കുന്നു. അവളുടെ തൊട്ടു പിന്നിൽ അവൻ ചെന്ന് നിന്ന്.
അവന്റെ സാനിധ്യം അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. അടുക്കളയിൽ ജോലി
ചെയ്തതിന്റെ ആണെന്ന് തോന്നുന്നു അവൾ ചെറുതായി വിയർത്തു തുടങ്ങിയിട്ടുണ്ട്. അവളുടെ
തൊട്ടു പിന്നിൽ നിന്ന അവന് ക്ലാരയുടെ വിയർപ്പും പെർഫ്യൂമും കലർന്ന ഗന്ധം
തിരിച്ചറിയാനായി. ആ ഗന്ധം അവന്റെ ഉള്ളിൽ കാമത്തിന്റെ ചിന്തകൾ ഉണർത്തിച്ചു. വളരെ
നാളുകൾ ആയി അത്തരത്തിൽ ഉള്ള ചിന്തകൾ ഇല്ലാതെ കഴിഞ്ഞ് പോകുവായിരുന്നു അവൻ.
കൂടുതൽ നേരം അങ്ങനെ നിന്നാൽ ശരിയാകില്ല എന്ന് തോന്നിയ അവൻ അവളുടെ പിന്നിൽ നിന്നും
അരികിലേക്ക് മാറി നിന്ന് ദോശ എടുക്കുവാനായി പ്ലേറ്റ് എടുത്തു.
അവൾ പെട്ടെന്ന് അവന്റെയിൽ നിന്നും പ്ലേറ്റ് വാങ്ങി താഴെ വച്ചുകൊണ്ട് പറഞ്ഞു.
“ജീന വന്നിട്ട് നമ്മൾ ഒരുമിച്ചേ കഴിക്കുന്നുള്ളു.”
അതുകേട്ട അവൻ മനസ്സിൽ ചിന്തിച്ചു.
‘അപ്പോൾ ജീനയോട് ദേഷ്യമൊന്നും ഇല്ല… ഇനി ഒത്തിരുത്തി ചോദ്യം ചെയ്യാനാണോ പ്ലാൻ?’
അവൻ കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് അവൾ ഒന്നും സംസാരിക്കുന്നില്ല എന്ന് കണ്ടു
ഹാളിൽ സോഫയിൽ പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അടുക്കള ജോലി തീർത്ത്
ക്ലാര അവിടേക്കു വന്നു.
ഷാൾ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഏതാ ഫാനിന്റെ സ്വിച്ച്?”
സ്വിച്ച് ബോർഡ് ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
“അതിൽ അവസാനത്തേത്.”
ഫാനിന്റെ സ്വിച്ച് ഇട്ട ശേഷം അവൾ അവനൊപ്പം സോഫയിൽ വന്നിരുന്നു.
അവർക്കിടയിൽ വീണ്ടും നിശബ്തത താളം കെട്ടി നിന്നപ്പോൾ ഒരു തുടക്കമിടണമല്ലോ എന്ന്
കരുതി ശ്രീഹരി പറഞ്ഞു.
“ഇന്നലെ അത് എനിക്കൊരു അബദ്ധം പറ്റിയതാ.”
അവൻ പറഞ്ഞു തീർന്നതും അവൾ ചോദിച്ചു.
“ഒരു പെണ്ണിനെ ഉമ്മ വയ്ക്കുന്നതാണോ അബദ്ധം?”
അവൻ നിശബ്തനായി ഇരുന്നു. കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നപ്പോഴേക്കും
അവളുടെ മുഖത്ത് ചിരി നിറഞ്ഞു.
“ഡാ ചെക്കാ, ഇന്നലെ ഇവിടെ എന്താ ഉണ്ടായതെന്നൊക്കെ എനിക്ക് മനസിലാകും.”
ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് അവൻ ചോദ്യ ഭാവത്തിൽ നോക്കി.
“ഞാൻ ഇന്നലെ ഇഷ്ടമാണെന്നു പറഞ്ഞതിന്റെ ഒരു ആവേശത്തിൽ നീ അവളെ ഉമ്മ വച്ചു… ആ പൊട്ടി
പെണ്ണാണെങ്കിൽ അവളുടെ മനസ്സിൽ ഒന്നും ഇല്ലാത്തോണ്ട് അതെന്നോട് വിളിച്ചു പറഞ്ഞു…
പക്ഷെ..”
അവൻ ആകാംഷയോടെ ചോദിച്ചു.
“പക്ഷെ?”
“നീ അവളെ ഉമ്മ വച്ചത് എനിക്ക് ഇഷ്ട്ടപെട്ടിട്ടൊന്നും ഇല്ല.. കാരണം ഞാൻ അത്ര
വിശാലമനസ്കയായ പിന്നൊന്നും അല്ല.. എങ്കിലും ജീന ആയതുകൊണ്ട് ഞാൻ ഈ പ്രവിഷത്തേക്ക്
ക്ഷമിക്കുന്നു.. ഇനി ഇങ്ങനൊന്ന് ആവർത്തിക്കലും”
അവൻ പെട്ടെന്ന് തന്നെ പറഞ്ഞു.
“ഓക്കേ ഓക്കേ .. ഇനി ഇങ്ങനുണ്ടാകില്ല.”
“എങ്കിലും ഒരു കാര്യം ബാക്കി ഉണ്ട്.”
“എന്താ?”
“നീ അവളുടെ എവിടാ ഉമ്മ വച്ചത്?”
അവൻ ജാള്യത നിറഞ്ഞ മുഖത്തോടെ നെറ്റിയിൽ തൊട്ട് കാണിച്ചു.
അവൾ കുസൃതി നിറഞ്ഞ മുഖത്തോടെ പറഞ്ഞു.
“നീ അവളെ ഉമ്മ വച്ചിട്ടുണ്ടെങ്കിൽ എനിക്കും ഉമ്മ വേണം.”
അതിശയം നിറഞ്ഞ മുഖത്തോടെ അവൻ ക്ലാരയെ നോക്കി. അവളുടെ മുഖത്ത് കുസൃതി മാറി നാണം
നിറഞ്ഞു തുടങ്ങിയിരുന്നു.
ചുണ്ടിൽ തൊട്ട് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.
“നെറ്റിയിൽ അല്ല ഇവിടാ എനിക്ക് വീണുന്നെ..”
ശ്രീഹരി അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിലേക്ക് നോക്കി, അവളുടെ വെളുത്ത കവിളുകളും
ചുവന്നു തുടങ്ങിയിരിക്കുന്നു.
ശ്രീഹരി സാവധാനം തന്റെ മുഖം അവളിലേക്കടിപ്പിച്ചപ്പോൾ ക്ലാര കണ്ണുകൾ ഇറുക്കി അടച്ചു.
അവളുടെ ചുവന്ന അധരങ്ങളിൽ ചെറുതായി ചുംബിച്ച് അവൻ അകന്നുമാറാൻ നോക്കിയപ്പോൾ അവൾ
പെട്ടെന്ന് കണ്ണ് തുറന്ന് അവന്റെ തല പിടിച്ചു തന്നിലേക്ക് വീണ്ടും അടിപ്പിച്ചു. ഒരു
ദീർഘനേര ചുംബനത്തിനുള്ള തുടക്കമായിരുന്നു അത്. കുറച്ചു സമയങ്ങൾക്കുളിൽ തന്നെ അവളുടെ
ചുണ്ടുകൾ തന്റെ വായ്ക്കുള്ളിൽ ആക്കി ഉറിഞ്ചുവാൻ തുടങ്ങി അവൻ.
പെട്ടെന്നാണ് വീടിന്റെ ഡോർ തുറക്കുന്ന ശബ്‌ദം അവർ കേട്ടത്. രണ്ടുപേരും ഒരു
ഞെട്ടലോടെ അകന്നുമാറി വാതിലിലേക്ക് നോക്കി. കണ്ണും മിഴിച്ച് അവരെ നോക്കി നിൽക്കുന്ന
ജീനയെ ആണ് ശ്രീഹരിയും ക്ലാരയും കണ്ടത്.
പെട്ടെന്നുള്ള ഞെട്ടൽ മാറിയപ്പോൾ ജീന ഒരു ചിരിയോടെ ചോദിച്ചു.
“ഞാൻ വന്നത് കുറച്ച് നേരത്തെ ആയി പോയോ?”
ക്ലാര നാണത്തോടെ മുഖം താഴ്ത്തി ഇരുന്നപ്പോൾ ചമ്മൽ മറക്കാനായി ശ്രീഹരി പറഞ്ഞു.
“ഞാൻ ഇവളെ ഒന്ന് റൊമാന്റിക് മൂഡിൽ എത്തിച്ചതായിരുന്നു. അപ്പോഴേക്കും കയറി വന്നു
നശിപ്പിച്ചല്ലോ നീ.”
“ഇച്ചായൻ ആള് ശരിയല്ലെന്ന് എനിക്ക് നന്നായി അറിയാം, അതുകൊണ്ടു തന്നാ ഞാൻ നേരത്തെ
വന്നത്.”
“ദുഷ്ട..”
ജീന ചിരിയോടെ ശ്രീഹരിയുടെ അടുത്ത് ചെന്ന് അവന്റെ കഴുത്തിൽ കൈ ഇറുക്കി കൊണ്ട്
ചോദിച്ചു.
“ഞാൻ ഇപ്പോൾ ദുഷ്ടയായി അല്ലെ…”
അപ്പോഴും ക്ലാര തല താഴ്ത്തി ഇരിക്കയായിരുന്നു. ശ്രീഹരിയുടെ കഴുത്തിൽ നിന്നും കൈ
മാറ്റി ക്ലാരയുടെ മുഖം പിടിച്ചുയർത്തികൊണ്ട് ജീന പറഞ്ഞു.
“കൊടുത്താൽ ചമ്മി കുളമാക്കണ്ട. വാ നമുക്ക് പോയി കാപ്പി ഉണ്ടാക്കാം.”
“ഞാൻ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്.”
ക്ലാരയുടെ കൈ പിടിച്ചുകൊണ്ടു ജീന പറഞ്ഞു.
“അത് കാര്യമായി, എനിക്ക് വിശന്നു വയ്യ, വന്നെ നമുക്ക് കഴിക്കാം.”
ജീന അവരെയും കൂട്ടി കാപ്പി കഴിക്കാനായി ഇരുന്നു. കാപ്പി കഴിച്ച് കഴിഞ്ഞ് അധികം
വൈകാതെ തന്നെ അവർ വീട്ടിലേക്ക് പോകാനായി ഇറങ്ങി.
ക്ലാര അന്നൊരു ദിവസം റിലേറ്റീവിന്റെ വീട്ടിൽ നിന്നിട്ട് നാളെ വീട്ടിലേക്ക്
പോകുന്നുള്ളായിരുന്നു.
വീട്ടിൽ പോയി ഒരാഴ്ചക്കുള്ളിൽ തിരിച്ചു വരുന്നതിനാൽ ശ്രീഹരി ബാഗൊന്നും
എടുത്തില്ലായിരുന്നു, അവനിടാനുള്ള അത്യാവിശ്യ ഡ്രെസ്സുകൾ വീട്ടിൽ തന്നെ
ഉണ്ടായിരുന്നു. ജീന അവൾക്കവിശ്യമുള്ള കുറച്ച് ഡ്രെസ്സുകൾ ബാഗിൽ ആക്കി തോളിൽ തൂക്കി.
ജീനയെ വീട്ടിൽ ആക്കി അതുവഴി തന്റെ വീട്ടിൽ പോകാനായിരുന്നു ശ്രീഹരിയുടെ പ്ലാൻ.
ജീന വീട് പൂട്ടി ഇറങ്ങിവരുമ്പോൾ ശ്രീഹരി ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിൽക്കുന്നു
അവന്റെ അരികിൽ അവനെത്തന്നെ നോക്കി ക്ലാരയും നിൽക്കുന്നു.
അവരുടെ അരികിലെത്തി ജീന ചിരിച്ചുകൊണ്ട് പറഞ്ഞ്.
“നിങ്ങൾക്ക് വല്ലതും കൊടുക്കാനും വാങ്ങാനും ഉണ്ടെങ്കിൽ ഞാൻ തിരിഞ്ഞ് നിൽക്കാം,
പെട്ടെന്നായിക്കൊള്ളണം.”
ജീനയുടെ ചെവിയിൽ പിടിച്ചുകൊണ്ടു ക്ലാര പറഞ്ഞു.
“നിനക്ക് ഈ ഇടയായി കുറച്ചു സംസാരം കൂടുന്നുണ്ട്.”
ക്ലാരയുടെ കൈ പിടിച്ചുമാറ്റി ഒരു ചിരിയോടെ ജീന അവന്റെ ബൈക്കിന്റെ പിറകിൽ കയറി
ഇരുന്നു.
ബൈക്ക് മുന്നോട്ടു എടുക്കുന്നതിന് മുൻപായി അവൻ ക്ലാരയോട് പറഞ്ഞു.
“അവിട്ടതിന്റെ അന്ന് രാവിലെ അങ്ങ് എത്തിയേക്കണം, അന്നാ ഞങ്ങളുടെ വീട്ടിൽ എല്ലാരും
ഓണം കൂടാൻ വരുന്നെ.”
ക്ലാര എത്തിക്കൊള്ളാം എന്ന അർത്ഥത്തിൽ തല ആട്ടി. ബൈക്ക് മുന്നോട്ടെടുത്ത് പോകുമ്പോൾ
തങ്ങളെത്തന്നെ നോക്കി നിൽക്കുന്ന ക്ലാരയെ ശ്രീഹരി ബൈക്കിന്റെ ഗ്ലാസിൽ കൂടി
നോക്കുന്നുണ്ടായിരുന്നു.
ജീന കൂടെ ഉള്ളതിനാൽ വളരെ സാവധാനം ആണ് ശ്രീഹരി ബൈക്ക് ഓടിച്ചത്. യാത്രയുടെ
തുടക്കത്തിൽ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്ന ജീന വീടടുക്കും തോറും മൗന ആകുന്നതു
ശ്രീഹരി ശ്രദ്ധിച്ചു.
മൂന്ന് മണിക്കൂറോളം എടുത്താണ് അവർ പത്തനംതിട്ട എത്തിയത്. അവിടന്ന് കുറച്ച്
ഉള്ളിലോട്ടായിരുന്നു ജീനയുടെ വീട്.
അവൾ പറഞ്ഞു കൊടുത്ത വഴികളിലൂടെ ബൈക്ക് ഓടിച്ച് അവസാനം അവൻ ജീനയുടെ വീടിന്
മുന്നിലെത്തി.
ജീന ബൈക്കിൽ നിന്നും ഇറങ്ങുമ്പോൾ അവൻ ആ വീട് ശ്രദ്ധിക്കുകയായിരുന്നു. സിമെന്റ്
വാർത്തിട്ടുള്ള വളരെ ചെറിയൊരു വീട്. ഭിത്തിയൊന്നും പൂശിയിട്ടില്ല.
വീടിന് മുന്നിൽ ഒരു ബൈക്കിന്റെ ശബ്‌ദം കേട്ട് ജീനയുടെ ചേച്ചി പുറത്തേക്ക് വന്ന്.
അവൾക്ക് ജീനയുടെ അത്ര വെളിപ്പില്ല എങ്കിൽ കറുത്തിട്ടും അല്ല. കുറച്ചധികം വണ്ണം
ഉണ്ട്.
അവൾ ജീനയെ തന്നെ രൂക്ഷമായി നോക്കുന്നത് ശ്രീഹരി ശ്രദ്ധിച്ചു.
ബൈക്കിൽ നിന്നും ഇറങ്ങിയ ജീന പറഞ്ഞു.
“വീട്ടിൽ കയറിട്ട് പോകാം ഇച്ചായാ..”
അവളുടെ വീട്ടിൽ ആദ്യമായി വരുന്നതിനാൽ ജീനയുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ
അവനായില്ല. ശ്രീഹരി ജീനക്കൊപ്പം വീടിനുള്ളിലേക്ക് കയറുമ്പോൾ അവർ വന്നത്
ഇഷ്ട്ടപ്പെടാത്ത രീതിയിൽ ജീനയുടെ ചേച്ചി അവരെ നോക്കുന്നുണ്ടായിരുന്നു. അവരുടെ
മുഖഭാവം കണ്ടപ്പോൾ അവരെ നോക്കി ചിരിക്കാനും ശ്രീഹരിക്ക് തോന്നിയില്ല.
ശ്രീഹരിക്ക് ഇരിക്കാൻ ഒരു കസേര എടുത്തിട്ടുകൊണ്ട് ജീന പറഞ്ഞു.
“ഇച്ചായൻ ഇരിക്ക്, ഞാൻ എപ്പോൾ വരാം.”
ജീന അടുക്കളയിലേക്ക് പോയപ്പോൾ അവളുടെ പിന്നാലെ ചേച്ചിയും അവിടേക്ക് പോയി.
അടുക്കളയിൽ നിന്നും ചില അവ്യക്തമായ ബഹളങ്ങൾ ശ്രീഹരിക്ക് കേൾക്കാമായിരുന്നു. ജീന
തനിക്കൊപ്പം വന്നതിനെ അവളൊരു അഴിഞ്ഞാടി നടക്കുന്ന പെണ്ണായി ചേച്ചി
ചിത്രീകരിക്കുകയാണെന്ന് അവന് മനസിലായി. മാത്രമല്ല അതിനൊപ്പം അവൾ ഇനി വീട്ടിൽ
നിൽക്കുന്ന ദിവസങ്ങളിൽ അവൾക്ക് കൊടുക്കേണ്ട ആഹാരത്തിന്റെ കണക്കുകൾ കൂടി ചേച്ചി
പറഞ്ഞത് ശ്രീഹരിയെ ഒരുപാട് വിഷമിപ്പിച്ചു.
കുറച്ച് സമയത്തിനകം ജീന ഒരു ഗ്ലാസിൽ വെള്ളവുമായി അവന്റെ മുന്നിൽ വന്നു. അവളുടെ
കണ്ണുകൾ നിറഞ്ഞിരിക്കുന്നത് വ്യക്തമായി അവന് കാണാമായിരുന്നു. മുഖത്ത് ഒരു പുഞ്ചിരി
വരുത്തുവാൻ അവൾ ശ്രമിച്ചുവെങ്കിലും അത് പൂർണമായും പരാജയപെട്ടു.
അവളിൽ നിന്നും വെള്ളവും ഗ്ലാസും വാങ്ങിക്കൊണ്ട് ശ്രീഹരി പറഞ്ഞു.
“നീ പോയി അമ്മയെ കണ്ടിട്ട് വാ, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം.”
ജീന അവനെ തന്നെ നോക്കി നിന്നു.
“നിനക്ക് എന്റെ വീട്ടിൽ വരുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?”
അവൾ ഇല്ല എന്നുള്ള അർഥത്തിൽ തലയാട്ടി.
“എങ്കിൽ അമ്മയെ പോയി കണ്ടിട്ട് വാ, ഞാൻ വെളിയിൽ കാണും.”
ശ്രീഹരി ഗ്ലാസും വെള്ളവും താഴെ വച്ച് വെളിയിലേക്ക് നടന്നു. വീടിനുള്ളിൽ നിന്നും
പിന്നും എന്തൊക്കെയോ ബഹളം കേട്ട് തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ജീന ബാഗുമായി
പുറത്തേക്കിറങ്ങി വന്നു.
ബൈക്കിൽ അവന്റെ പിന്നിൽ ഇരിക്കുമ്പോൾ ജീന പൂര്ണ്മായും മൗന ആയിരുന്നു. വീട്ടിൽ
നിന്നും ഇറങ്ങിയ ശേഷം അവൾ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. അവന്റെ തോളിൽ മുഖമവർത്തി
ഇരുന്നു അവൾ. അവളുടെ മാനസികാവസ്ഥ ശരിയല്ല എന്നറിയാവുന്നതിനാൽ ശ്രീഹരിയും ഒന്നും
മിണ്ടിയില്ല.
ഉച്ചക്ക് വയറു വിശന്നു തുടങ്ങിയപ്പോൾ അവൻ ബൈക്ക് ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി.
അപ്പോൾ മാത്രമാണ് ജീന അവന്റെ തോളിൽ നിന്നും മുഖം മാറ്റിയത്. അവളുടെ കണ്ണുകൾ
നല്ലപോലെ കരഞ്ഞതിനാൽ ചുവന്നു കലങ്ങിയിരുന്നു.
ബൈക്കിൽ നിന്നും ഇറങ്ങിയ ജീനയോട് ശ്രീഹരി പറഞ്ഞു.
“മുഖമൊക്കെ കഴുകി നല്ല കുട്ടിയായിട്ടു വേണം ചോറ് കഴിക്കാൻ വന്നിരിക്കാൻ.. അതുപോലെ
എന്റെ വീട്ടിലേക്കാണ് നിന്നെ കൂട്ടികൊണ്ട് പോകുന്നത്.. അവിടെ അച്ഛന് ഒട്ടും
ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ആരും കരയുന്നത്, അതുകൊണ്ട് ഇനി കരഞ്ഞുപോകല്ലും.”
ജീന മുഖത്ത് പുഞ്ചിരി വരുത്തുവാൻ വിഫലമായ ഒരു ശ്രമം നടത്തി. അതുകണ്ട ശ്രീഹരി അവളുടെ
കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
“പോയി മുഖം കഴുകിയിട്ടു വാ.”
ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ അവർ സന്ധ്യയോട് കൂടിയാണ് അവന്റെ വീട്ടിൽ എത്തിയത്.
ശ്രീഹരി വീട്ട് മുറ്റത്ത് ബൈക്ക് നിർത്തുമ്പോൾ വാസുദേവൻ അവിടെ പുറംപണിക്കാരോട്
സംസാരിച്ച് നിൽക്കുകയായിരുന്നു.
ശ്രീഹരിയെ കണ്ടതും വാസുദേവൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.
“അംബികേ.. അവർ വന്നു.”
ജീനയുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ശ്രീഹരി അച്ഛനെ വിളിച്ച് അവളുടെ വീട്ടിൽ
ഉണ്ടായ അവസ്ഥ പറഞ്ഞിരുന്നു. ജീനയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാൻ മാത്രമാണ്
വാസുദേവൻ അവന് മറുപടി നൽകിയത്.
വാസുദേവന്റെ വിളി കേട്ട് വീടിന് വെളിയിലേക്ക് വന്ന അംബിക ജീനയെ കണ്ട് പറഞ്ഞു.
“മോളെന്താ മുറ്റത്തു തന്നെ നിൽക്കുന്നെ, അകത്തേക്ക് കയറി വാ.”
വാസുദേവൻ പറഞ്ഞു.
“നിങ്ങളെ കാണാഞ്ഞ് ടെൻഷൻ അടിച്ചിരിക്കയായിരുന്നു അവൾ.”
ജീനയെയും കൂട്ടി വീടിനുള്ളിലേക്ക് കയറുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.
“ഇവളും കൂടെ ഉള്ളതുകൊണ്ട് പതുക്കെയാ ബൈക്ക് ഓടിച്ചത്. അതാ ഇത്ര ലേറ്റ് ആയത്.”
“എങ്കിൽ ഇവൾ എന്നും നിന്റെ കൂടെ ഉള്ളതായിരുന്നു നല്ലത്, ബൈക്കിൽ കയറുമ്പോൾ ഉള്ള
നിന്റെ സ്പീഡിലുള്ള പോക്കൊന്നു കുറയുമല്ലോ.”
ഒരു ചിരിയോടെ അവൻ ചോദിച്ചു.
“വിദ്യ വന്നില്ലേ?”
“അവൾ രാവിലെ ഇങ്ങെത്തി. എപ്പോൾ കുളിക്കുവാണെന്ന് തോന്നുന്നു.
പറഞ്ഞു തീർന്നപ്പോഴേക്കും കുളിയും കഴിഞ്ഞു തല തോർത്തികൊണ്ട് അവിടേക്ക് വന്ന വിദ്യ
ചോദിച്ചു.
“അപ്പോൾ ഇതാണല്ലേ ജീന.. ഏട്ടൻ പറഞ്ഞു കേട്ടിട്ടേ ഉള്ളു, ആളെ നേരിട്ട് കാണുന്നത്
ഇപ്പോഴാ.”
ജീന വിദ്യയെ നോക്കി ചിരിച്ചു.
വിദ്യ എപ്പോൾ എം.ബി.ബി.എസ്. ഒന്നാം വർഷ വിദ്യാർത്ഥി ആണ്. ഓണത്തിന് ലീവ് എടുത്ത്
വീട്ടിലേക്ക് വന്നതാണവൾ. ജീനയും വിദ്യയും ഒരേ പ്രായക്കാരാണ്.
ജീന വിദ്യയെ ശ്രദ്ധിച്ചു.
ശ്രീഹരിയെപോലെ തന്നെ വെളുത്തിട്ടാണ്. പക്ഷെ അവന്റെ അത്ര പൊക്കം ഇല്ല. തോളിനു
താഴെവച്ച് മുടി കട്ട് ചെയ്തിരിക്കുന്നു.
ശ്രീഹരി വിദ്യയോട്പറഞ്ഞു.
“ജീനക്ക് ഒരു റൂം കാണിച്ച് കൊടുക്ക് നീ, നല്ല യാത്ര ക്ഷീണം കാണും അവൾക്ക്.”
“മുകളിൽ തന്നാണ് ‘അമ്മ ജീനക്കും മുറി ഒരുക്കിയിരിക്കുന്നെ.”
ശ്രീഹരിയുടെയും മുറി മുകളിൽ തന്നെ ആയിരുന്നു. അവൻ ജീനയെയും കൂട്ടി പടികൾ കയറി
നടന്നു. വിദ്യയും അവരോടൊപ്പം കൂടി.
“ഏട്ടൻ ഇന്നിനി പുറത്തക്ക് പോകുന്നുണ്ടോ?”
“ഇന്നിനി ഒന്നും ഇല്ല. ഒന്ന് കുളിക്കണം, കഴിക്കണം, കിടക്കണം. അത്രേ ഉള്ളു.”
ജീന ആകെ ടെൻഷനിൽ ആയിരുന്നു. പുതിയ വീട് ആൾക്കാർ.. ആരുടേയും സ്വഭാവം അറിയില്ല.
എങ്ങനെ ഓരോരുത്തരോട് പെരുമാറണമെന്നും അറിയില്ല.
ജീനയുടെ മുഖത്തെ ടെൻഷൻ കണ്ട് ശ്രീഹരി പറഞ്ഞു.
“നിന്നാണ് രണ്ടും ഒരേ പ്രായമാണ്, ജീനക്ക് ഇവൾ ഇവിടെ ഒരു കൂട്ടാകും.”
അപ്പോഴും ജീന ഒന്ന് ചിരിച്ചതെ ഉള്ളു.
വിദ്യ ചോദിച്ചു.
“ജീന ഒന്നും സംസാരിക്കില്ലേ?”
“അവൾ അങ്ങനെ ആരോടെങ്കിലും സംസാരിക്കുന്ന കൂട്ടത്തിലല്ല.. സംസാരിച്ചു തുടങ്ങിയാൽ
നിർത്തതും ഇല്ല.”
“എങ്കിൽ സംസാരിപ്പിച്ചു തുടങ്ങുന്ന കാര്യം ഞാൻ ഏറ്റു.
അപ്പോഴേക്കും അവർ ജീനയുടെ മുറിക്ക് മുന്നിൽ എത്തിയിരുന്നു. മുറിയിലേക്ക് കയറുമ്പോൾ
വിദ്യയുടെ പെരുമാറ്റം ജീനക്ക് ഒരു ആശ്വാസം നൽകുന്നുണ്ടായിരുന്നു. അത്രയും നേരത്തെ
സംസാരത്തിൽ നിന്നും വിദ്യ ഒരു ഫ്രണ്ട്‌ലി ടൈപ്പ് ആണെന്ന് ജീനക്ക് മനസിലായി.
നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ ശ്രീഹരിയും ജീനയും അന്ന് കുളിച്ച്
നേരത്തെതന്നെ ആഹാരവും കഴിച്ച് കിടന്നുറങ്ങി.
രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ആ വീട്ടിൽ എങ്ങനെ കാര്യങ്ങൾ തുടങ്ങണമെന്നായിരുന്നു
ജീനയുടെ ചിന്ത.
ബ്രെഷ് ചെയ്ത് ഫ്രഷ് ആയ അവൾ ആദ്യം തന്നെ പോയത് അടുക്കളയിലേക്കാണ്. അവൾ ചെല്ലുമ്പോൾ
തന്നെ അമ്മയും ഒരു ജോലിക്കാരിയും കൂടി പാചകം തുടങ്ങിയിരുന്നു.
“‘അമ്മ ഞാൻ എന്താ ചെയ്യേണ്ടേ?”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് ജീന അടുക്കളയിൽ വന്ന കാര്യം ‘അമ്മ അറിയുന്നത്.
“മോള് ഒന്നും ചെയ്യണ്ട.. ഇത്രയും നാള് എന്റെ മോന് മോളല്ലേ ആഹാരം ഉണ്ടാക്കി
കൊടുത്തേ, ഇനി കുറച്ചു ദിവസത്തേക്ക് മോൾക്ക് ഞാൻ ആഹാരം ഉണ്ടാക്കി തരാം.”
“ചുമ്മാ ഇരുന്നാൽ ഞാൻ ബോറടിച്ച് ചാകും.”
“മോള് ചുമ്മാ ഇരിക്കേണ്ട. അവനോടൊപ്പം പുറത്തൊക്കെ ഒന്ന് പോ, ഞങ്ങളുടെ നാടൊക്കെ
ഒന്ന് കാണാല്ലോ, പിന്നെ ജോലി ചെയ്യണമെന്ന് അത്ര നിർബന്ധം ആണെങ്കിൽ മറ്റന്നാൾ എന്നെ
അടുക്കളയിൽ സഹായിച്ചാൽ മതി. അന്നാണ് ഇവിടെ എല്ലാരും ഓണം കൊള്ളാൻ വരുന്നെ.”
ജീന പിന്നും അവിടെ പതുങ്ങി നിന്നപ്പോൾ ‘അമ്മ ചോദിച്ചു.
“മോള് ചായയാണോ കോഫി ആണോ കുടിക്കുന്നെ?”
“എനിക്ക് രാവിലെ അതൊന്നും കുടിക്കുന്ന പതിവില്ല.”
ഒരു ഗ്ലാസിൽ കോഫി ഒഴിച്ച് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് ‘അമ്മ പറഞ്ഞു.
“എങ്കിൽ മോള് ഇത് ഹരിക്ക് കൊണ്ടുപോയി കൊടുക്ക്.
ജീന ഗ്ലാസും വാങ്ങി ശ്രീഹരിയുടെ റൂമിലേക്ക് നടന്നു.അവൾ ചെല്ലുമ്പോൾ അവൻ
മൂടിപ്പുതച്ചു കിടന്ന്ഉറക്കത്തിൽ ആയിരുന്നു.
“ഇച്ചായാ.. എഴുന്നേറ്റ് കോഫി കുടിച്ചേ.”
പാതി ഉറക്കത്തിൽ കിടക്കുകയായിരുന്ന ശ്രീഹരി പുതപ്പ് മാറ്റി കൈയിലെ ഞൊട്ട
ഓടിച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു. എന്നിട്ട് അവളുടെ കൈയിൽ നിന്നും കോഫി
വാങ്ങി.
ജീന അവനൊപ്പം ആ ബെഡിലേക്ക് ഇരുന്നു. കോഫി കുടിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
“ഇന്നെന്താ നിന്റെ പരിപാടി?”
“ഒരു പരിപാടിയും ഇല്ല. ‘അമ്മ എന്നെ അടുക്കളയിൽ കയറാൻ സമ്മതിക്കുന്നില്ല.”
“എങ്കിൽ നമുക്കിന്ന് പുറത്ത് പോകാം. എനിക്ക് കുറച്ച് ഫ്രണ്ട്സിനെ കാണാൻ
പോകാനുണ്ട്.”
അപ്പോഴേക്കും ഉറക്കം എഴുന്നേറ്റ് നേരെ അവന്റെ മുറിയിലേക്ക് വന്ന വിദ്യ പറഞ്ഞു.
“എങ്കിൽ ഞാനും വരുന്നു.. അല്ലേങ്കിൽ ഞാൻ ഇന്ന് മൊത്തം ഇവിടെ പോസ്റ്റ് ആയിരിക്കും.”
“അതിന് നിന്നെ ആര് കൊണ്ട് പോകുന്നു.”
ബെഡിലേക്ക് വന്നിരുന്ന വിദ്യ പറഞ്ഞു.
“ഞാൻ ഇല്ലാതെ നിങ്ങൾ ഇവിടന്നു പോകുന്നത് ഒന്ന് കാണാമല്ലോ.. ക്ലാര ചേച്ചിടെ കാര്യം
ഞാൻ അമ്മയോട് പറഞ്ഞ് കൊടുക്കും.”
“അവളോട്‌ ഇതൊക്കെ പറഞ്ഞ എന്നെ പറഞ്ഞാൽ മതീല്ലോ..”
ഒരു ചിരിയോടെ വിദ്യ അവന്റെ കൈയിൽ നിന്നും കോഫി വാങ്ങി ഒരു കവിൾ കുടിച്ചു.
അത് കണ്ട് ജീന പറഞ്ഞു.
“വിദ്യക്ക് കോഫി വേണമെങ്കിൽ ഞാൻ എടുത്തുകൊണ്ട് വരാം.”
“ഏയ്.. ഞാൻ കോഫി കുടിക്കാറില്ല.. ഇത് ചുമ്മാ ടേസ്റ്റ് നോക്കാൻ വാങ്ങിയതാ.”
വിദ്യ കോഫി ശ്രീഹരിക്ക് തിരിച്ച് കൊടുത്തു.
“നിങ്ങൾ രണ്ടുപേരും പോയി റെഡി ആകാൻ നോക്ക്. ഒരുപാടിടത്ത് പോകാനുണ്ട്. ആദ്യം പോയി
നിങ്ങൾക്ക് രണ്ടുപേർക്കും ഓണത്തിനുള്ള ഡ്രസ്സ് എടുക്കണം.”
അത് കേട്ട ജീന പെട്ടെന്ന് പറഞ്ഞു.
“എനിക്ക് ഡ്രെസ്സ് ഒന്നും എടുക്കണ്ട. എന്റെയിൽ ആവിശ്യത്തിനുള്ളത് ഉണ്ട്.”
വിദ്യയാണ് അതിനുള്ള മറുപടി അവൾക്ക് നൽകിയത്.
“അതൊക്കെ ഞങ്ങൾ തീരുമാനിച്ചോള്ളം.. കൂടെ അങ്ങ് വന്നാൽ മതി.”
കാപ്പി കുടി കഴിഞ്ഞ ഉടൻ തന്നെ അവർ കാറുമെടുത്ത് അവിടെ നിന്നും ഇറങ്ങി.
അന്നത്തെ ദിവസം എങ്ങനെ തീർന്നെന്ന് ജീനക്ക് തന്നെ അറിയില്ലായിരുന്നു. വീട്ടിൽ
നിന്നും ഇറങ്ങിയ അവർ ആദ്യം പോയത് ടെക്സ്റ്റൈൽസിലോട്ടു ആയിരുന്നു. വിദ്യ നല്ല
വിലകൂടിയ ഡ്രസ്സ് ആയിരുന്നു അവൾക്കായി എടുത്തത്. ജീന എത്ര പറഞ്ഞിട്ടും കേൾക്കാതെ
അത്രയും വിലയുള്ള ഡ്രസ്സ് തന്നെ വിദ്യയും ശ്രീഹരിയും കൂടി ജീനക്കായി തിരഞ്ഞെടുത്തു.
അവിടെനിന്നും ഓരോ ഫ്രണ്ട്സിന്റെ വീട്ടിലേക്കാണ് ശ്രീഹരി അവരെയും കൊണ്ട് പോയത്.
ശ്രീഹരി കൂട്ടുകാരോട് സംസാരിക്കുമ്പോൾ അവർക്കിടയിലേക്ക് ഇടിച്ചിട്ട് കയറി
സംസാരിക്കുന്ന വിദ്യയെ കണ്ടപ്പോൾ ശ്രീഹരിയുടെ എല്ലാ കൂട്ടുകാരും അവൾക്ക്
പരിചിതരാണെന്ന് ജീനക്ക് മനസിലായി. ശ്രീഹരി തന്റെ സുഹൃത്ത് എന്ന രീതിയിൽ ജീനയെ
അവർക്കൊക്കെ പരിചയപെരുത്തുകയും ചെയ്‌തു. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ അവർ ഒരു
സന്ധ്യയോടെ ആണ് വീട്ടിൽ തിരിച്ചെത്തിയത്. ആ ഒരു യാത്രയോടെ ജീനയും വിദ്യയും
സുഹൃത്തുക്കളായി മാറി.
പിറ്റേ ദിവസം തിരുവോണത്തിന് മുഴുവൻ സമയവും ജീനയും ശ്രീഹരിയും വിദ്യയും വീട്ടിൽ
തന്നെ ആയിരുന്നു. ജീനയെ അടുക്കളയിൽ ഒന്നും ചെയ്യാൻ ‘അമ്മ സമ്മതിച്ചില്ലേലും അവൾ
അവിടൊക്കെ തന്നെ ചുറ്റിപറ്റി നിന്നു. വിഭവ സമൃദ്ധമായ സദ്യയൊക്കെ ആയി തിരുവോണ ദിനവും
കടന്നു പോയി. അവളുടെ ജീവിതത്തിൽ ഇത്ര സന്തോഷകരമായ ഒരു ഓണം ഉണ്ടായിട്ടേ
ഇല്ലായിരുന്നു.
അവിട്ടം ദിനത്തിൽ ജീന രാവിലെതന്നെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ ചെന്നു. അന്ന്
അടുക്കളയിൽ പിടിപ്പത് ജോലി ഉണ്ടായിരുന്നതിനാൽ ‘അമ്മ എതിർത്തൊന്നും പറഞ്ഞില്ല.
രാവിലെ തന്നെ ബന്ധുക്കൾ എത്തി തുടങ്ങുമെന്നുള്ളതിനാൽ ശ്രീഹരിയും രാവിലെ തന്നെ
ഏഴുന്നേറ്റിരുന്നു. കാപ്പി കുടിയൊക്കെ കഴിഞ്ഞപ്പോഴേക്കും ബന്ധുക്കളൊക്കെ വന്നു
തുടങ്ങി. പിന്നെ അവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ ശ്രീഹരി സംശയം
പോയതറിഞ്ഞില്ല. ഒരുപാട് നാളുകൂടിയാണ് എല്ലാരും ഒന്ന് ഒത്തു കൂടുന്നത്. ജീന അപ്പോഴും
അടുക്കളയിൽ പിടിപ്പത് പണിയിലായിരുന്നു. വീട്ടിൽ വന്ന ബന്ധുക്കൾക്കൊക്കെ ജീന
ശ്രീഹരിയുടെ കൂടെ പഠിക്കുന്ന കുട്ടിയാണെന്നും പറഞ്ഞാണ് ‘അമ്മ പരിചയപ്പെടുത്തിയത്.
“മോനെ ശ്രീ.. നിന്നെ കാണാൻ ഒരു കുട്ടി വന്നു നിൽക്കുന്നു.”
അച്ഛന്റെ വിളി കേട്ട് ശ്രീഹരി വീടിന് വെളിയിലേക്ക് ചെന്നപ്പോൾ പുഞ്ചിരിയോടെ
മുറ്റത്ത് നിൽക്കുന്ന ക്ലാരയെ ആണ് കണ്ടത്.
പെട്ടെന്ന് ക്ലാരയെ കണ്ടപ്പോൾ അച്ഛനോട് എന്ത് പറയണമെന്ന് ശ്രീഹരിയുടെ മനസ്സിൽ
വന്നില്ല.
കുറച്ചു നേരം അവളെ മിഴിച്ചു നോക്കി നിന്ന ശേഷം ശ്രീഹരി അച്ഛനോട് പറഞ്ഞു.
“അച്ഛാ.. ഇത് ക്ലാര.. എന്റെ കൂടെ കോളേജിൽ ഉള്ളതാണ്.. ഞാൻ ഓണത്തിന് ക്ഷണിച്ചിട്ട്
വന്നതാ.”
“ആണോ.. എന്നിട്ട് മോളെന്താ അവിടെ തന്നെ നിൽക്കുന്നെ, അകത്തോട്ട് കയറ്..”
വീടിനകത്തേക്ക് പുഞ്ചിരിയോടെ കയറിയ ക്ലാരയോട് അച്ഛൻ ചോദിച്ച്.
“മോളുടെ വീടെവിടാണ്?”
“എവിടെ അടുത്ത് തന്നാ.”
ശ്രീഹരി പെട്ടെന്ന് പറഞ്ഞു.
“അക്കരെ പള്ളിയുടെ അടുത്താണ്. ഇവൾ എന്റെകൂടെ എവിടെ തന്നാ പ്ലസ് ടു പഠിച്ചത്.”
ശ്രീഹരിയുടെ വെപ്രാളം ഒന്ന് ശ്രദ്ധിച്ച ശേഷം അച്ഛൻ പറഞ്ഞു.
“മോളെ അകത്തേക്ക് കൂട്ടികൊണ്ട് പോ.”
അകത്തേക്ക് നടക്കുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“നിനക്കെന്താടാ ഒരു ടെൻഷനും വെപ്രാളവും?”
“നിന്നോട് വീട്ടിലേക്ക് വരാൻ പറഞ്ഞിരുന്നെങ്കിലും നീ വരുമെന്ന് എനിക്കൊരു
പ്രതീക്ഷയും ഇല്ലായിരുന്നു.”
ഹാളിൽ നിന്നു കൊണ്ട് ശ്രീഹരി ഉറക്കെ വിളിച്ചു.
“അമ്മേ.. ജീനേ… ഒന്നിങ്ങു വന്നെ.”
അവന്റെ വിളി കേട്ട് അവർ രണ്ടുപേരും ഹാളിലേക്ക് വന്നു. ക്ലാരയെ കണ്ടതും ജീന ചേച്ചി
എന്നും വിളിച്ച് ഓടിവന്ന് ക്ലാരയെ കെട്ടിപിടിച്ചു.
ക്ലാരയും അവളെയൊന്ന് കെട്ടിപ്പിടിച്ച ശേഷം പുഞ്ചിരിയോടെ തന്നിൽ നിന്നും അകത്തി.
ശ്രീഹരി അമ്മയോട് പറഞ്ഞു.
“അമ്മേ.. ഇത് ക്ലാര.. ഞങ്ങളുടെ കൂടെ കോളേജിൽ പഠിക്കുന്നതാണ്.”
‘അമ്മ ക്ലാരയെ സൂക്ഷിച്ച് നോക്കികൊണ്ട്‌ പറഞ്ഞു.
“മോളെ ഞാൻ എവിടേയോ വച്ച് കണ്ടിട്ടുണ്ടല്ലോ.”
“ഞാൻ എവിടെ അടുത്തുള്ളത് തന്നാണ് ‘അമ്മ. അക്കരയാണ് എന്റെ വീട്.”
“ആ.. അതാണ് കണ്ട് നല്ല പരിചയം.”
അപ്പോഴാണ് പടി ഇറങ്ങി വരുകയായിരുന്ന വിദ്യ ഒരു കള്ള ചിരിയോടെ ചോദിച്ചത്.
“ഏട്ടാ.. അമ്മയ്ക്ക് മാത്രമേ പരിചയപ്പെടുത്തി കൊടുക്കുന്നുള്ളോ, എനിക്ക്
പരിചയപെടുത്തുന്നില്ലേ?”
ശ്രീഹരി സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാരയുടെ പിറകെ നടന്നതെല്ലാം വിദ്യക്ക്
അറിയാവുന്നതാണ്.
ഇവൾ പാര പണിയും എന്നുള്ള അർഥത്തിൽ ശ്രീഹരി ക്ലാരയെ നോക്കി.
ക്ലാര ചിരിച്ച് കൊണ്ട് പറഞ്ഞു.
“അതിന് സ്കൂളിൽ പഠിക്കുമ്പോഴേ വിദ്യക്ക് എന്നെ അറിയാവുന്നതല്ലേ.. പിന്നെന്തിനാ ഒരു
പരിചയപ്പെടുത്തൽ.”
വിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചി.”
“നിങ്ങളിവിടെ സംസാരിച്ച് ഇരിക്ക്.. എനിക്ക് അടുക്കളയിൽ കുറച്ച് പണി ഉണ്ട്.”
‘അമ്മ അടുക്കളയിലേക്ക് നടന്നു.
ഷാൾ കൊണ്ട് ജീനയുടെ മുഖത്തെ വിയർപ്പ് തുടച്ച് കൊണ്ട് ക്ലാര പറഞ്ഞു.
“നീ ആകെ വിയർത്തു കുളിച്ചല്ലോ.”
ഒരു ചിരിയോടെ ജീന മറുപടി നൽകി.
“അടുക്കളയിൽ കുറച്ച് പണി ഉണ്ടായിരുന്നു ചേച്ചി.”
വിദ്യക്ക് ഇട്ട് താങ്ങിക്കൊണ്ട് ശ്രീഹരി പറഞ്ഞു.
“നല്ല കൊച്ചുങ്ങളായാൽ അങ്ങനെ.. അടുക്കളയിൽ കയറി പണിയൊക്കെ എടുക്കും.. അല്ലാതെ ഇവളെ
പോലെ റൂമിൽ കയറി ഇരിക്കില്ല.”
ശ്രീഹരിയുടെ കൈയിൽ ഇടിച്ചുകൊണ്ടു വിദ്യ പറഞ്ഞു.
“ഇവിടെ അമ്മക്ക് ഇപ്പോൾ ഏറ്റവും വലിയ സഹായം ചെയ്യുന്നത് ഞാനാണ്.”
“അതെങ്ങനെ?”
“ഞാൻ അടുക്കളയിൽ കുക്കിങ്ങിന് കയറിയിരുന്നേൽ അമ്മക്ക് അതെല്ലാം ഒന്നും കൂടി
ഉണ്ടാക്കേണ്ടി വന്നേനെ.”
അതുകേട്ട് അവരെല്ലാം ചിരിച്ച് പോയി.
ജീന ക്ലാരയോട് പറഞ്ഞു.
“അമ്മായി അമ്മയെ കൈയിൽ എടുക്കണമെങ്കിൽ നമുക്ക് അടുക്കളയിൽ കയറി തന്നെ സോപ്പ് ഇട്ട്
തുടങ്ങാം.”
ജീന ക്ലാരയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു.
അവർ നടന്ന് പോകുന്നത് കണ്ട് വിദ്യ ശ്രീഹരിയുടെ തോളിൽ കൈമുട്ട് മടക്കി
താങ്ങിനിന്നുകൊണ്ടു പറഞ്ഞു.
“ഈ ഒരു കാര്യമാ എനിക്ക് മനസിലാകാത്തത്.”
“എന്ത്?”
“സാധാരണ ഏതെങ്കിലും പെണ്ണിനോട് കാമുകൻ കൂടുതൽ അടുപ്പം കാണിച്ചാൽ കാമുകിക്ക് അവൾ
ശത്രു ആകേണ്ടതാണ്. പക്ഷെ ഇവിടിപ്പോൾ ഇവർ അടയും ചക്കരയും പോലാണല്ലോ.”
“അതിന്റെ കാരണം നിനക്കിതുവരെ മനസിലായില്ലേ?”
“ഇല്ല..”
“ക്ലാരക്ക് നിന്നെപ്പോലെ കുശുമ്പ് ഇല്ലാത്തോണ്ട്.”
വിദ്യ ശ്രീഹരിയുടെ വയറ്റിൽ വേദനിപ്പിക്കാതെ ഒരു ഇടികൊടുത്തുകൊണ്ട് അവരുടെ പിന്നാലെ
അടുക്കളയിലേക്ക് നടന്നു.
ക്ലാര ജീനക്കൊപ്പം അടുക്കളയിലേക്ക് പോയതിന് ശേഷം ശ്രീഹരിക്ക്
ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. അവൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി അടുക്കളയിൽ പോയി
വന്നുകൊണ്ടിരുന്നു.
ശ്രീഹരി വീണ്ടും അടുക്കളയിലേക്ക് വന്നത് കണ്ട് വിദ്യ ചോദിച്ചു.
“ഏട്ടൻ എന്താ കുറച്ച് നേരമായി അടുക്കളയിൽ കിടന്ന് കറങ്ങുന്നത്?”
അതുകേട്ട് ജീനയുടെയും ക്ലാരയുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
വിദ്യയെ ഇടിക്കുന്നതായി ആഗ്യം കാണിച്ച് ശ്രീഹരി അടുക്കളയിൽ നിന്നും പുറത്തേക്ക്
നടന്നു.
വിദ്യ ക്ലാരയുടെ അടുത്തേക്ക് ചെന്നുകൊണ്ടു പറഞ്ഞു.
“ചേച്ചി ചേട്ടന്റെ അടുത്തേക്ക് ചെല്ലാൻ നോക്ക്, അല്ലെങ്കിൽ ആൾക്ക് ഒരു സമാധാനം
കാണില്ല.”
ക്ലാര ഒരു ചിരിയോടെ അരിഞ്ഞുകൊണ്ടിരുന്ന കത്തി താഴെ വച്ചു.
അപ്പോൾ വിദ്യ പറഞ്ഞു.
“ജീനയെ കൂടി കൂടെ കൂട്ടിക്കോ. നിങ്ങൾ രണ്ടുപേരും മാത്രമായി മാറി നിന്നാൽ ആരെങ്കിലും
ശ്രദ്ധിക്കും.”
ക്ലാര ജീനയെയും വിളിച്ച് ഹാളിലേക്ക് പോയി. അവർ അവിടെ ചെല്ലുമ്പോൾ ശ്രീഹരി
കുറച്ചുപേരോട് സംസാരിച്ച് ഇരിക്കുകയായിരുന്നു. ജീന മുകളിലേക്ക് വരാൻ അവനെ
കണ്ണുകൊണ്ട് ആഗ്യം കാണിച്ച ശേഷം ക്ലാരയെയും കൂട്ടി അവന്റെ റൂമിലേക്ക് പോയി.
“ഇതാണ് ഇച്ചായന്റെ റൂം..”
ക്ലാര റൂം മൊത്തം കണ്ണുകൊണ്ട് പരാതി. എന്നിട്ട് ബെഡിലേക്ക് ഇരുന്നു. കുറച്ച്
സമയയത്തിനകം തന്നെ ശ്രീഹരി റൂമിലേക്ക് എത്തി. അവനും അവൾക്കരികിലായി ബെഡിൽ ഇരുന്നു.
അവർ തമ്മിൽ ഒന്നും സംസാരിക്കുന്നില്ലായിരുന്നു. മുഖത്തോടു മുഖം നോക്കി ഇരുപ്പ്
തന്നെ. ജീനയും അവരെ രണ്ടുപേരെയും നോക്കി അവിടെ ഒരു കസേരയിൽ ഇരുന്നു.
കുറച്ച് സംശയം കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് ശ്രീഹരിയും ക്ലാരയും
നോട്ടം മാറ്റി ഡോറിലേക്ക് നോക്കി.
അവർക്കുള്ള പായസവുമായി വിദ്യ അവിടേക്ക് വന്നതായിരുന്നു.
റൂമിനകത്തേക്ക് കയറിയ വിദ്യ ചോദിച്ചു.
“എന്താ ഇവിടെ നടക്കുന്നത്?”
അതിനുള്ള മറുപടി നൽകിയത് ജീന ആയിരുന്നു.
“ഒരു അവാർഡ് പടം ഓടുവായിരുന്നു ഇവിടെ, എപ്പോൾ ഡയലോഗ് വരും എന്ന് നോക്കി
ഇരിക്കയായിരുന്നു ഞാൻ.”
അതുകേട്ട് അവരെല്ലാരും ചിരിച്ചു. വിദ്യകൂടി അവർക്കൊപ്പം കൂടിയപ്പോൾ അവിടെ കളിയും
തമാശയും ആയി ബഹളമയം ആയി. ഉച്ചക്ക് സദ്യ കഴിക്കാൻ ‘അമ്മ വിളിച്ചപ്പോഴാണ് അവർ
താഴേക്ക് പോയത്.
ഉച്ച കഴിഞ്ഞപ്പോൾ ശ്രീഹരിയുടെ കുറച്ച് കൂട്ടുകാർ വീട്ടിലെത്തി. ഒരുപാട് നാളുകൾക്ക്
ശേഷമുള്ള അവരുടെ ഒത്തുകൂടൽ ആയിരുന്നു അത്.ശ്രീഹരിയുടെ വീട്ടിൽ എത്തിയ അവരുടെ ആദ്യ
ഞെട്ടൽ ക്ലാരയെ അവന്റെ വീട്ടിൽ കണ്ടതായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് അവൻ
ക്ലാരയുടെ പിറകെ നടന്നതും അവൾ ശ്രീഹരിയെ ഒഴുവാക്കി വിട്ടതും എല്ലാം അവർക്ക്
അറിയാവുന്ന കഥകളാണ്.
ശ്രീഹരിയുടെ റൂമിൽ അവരെല്ലാം ഒത്തുകൂടി ഇരുന്ന് സംസാരിക്കുന്നതിനിടയിൽ ജീനയും
വിദ്യയും അവർക്കുള്ള പായസവുമായി അവിടേക്ക് വന്നു.
പായസം വാങ്ങി കുടിക്കുന്നതിനിടയിൽ ദീപു ക്ലാരയോട് ചോദിച്ചു.
“ഇവൻ സ്കൂളിൽ പഠിച്ച കാലം മൊത്തം നിന്റെ പിറകെ നടന്നിട്ട് തോന്നാത്ത ഇഷ്ട്ടം ഇപ്പോൾ
എങ്ങനെ തോന്നിയെടി?”
അതിനുള്ള മറുപടി ക്ലാരയും ശ്രീഹരിയും ഒരു ചിരിയിൽ ഒതുക്കി.
ക്ലാര ശ്രീഹരിയോട് പറഞ്ഞു.
“ഡാ.. ഞാൻ എപ്പോൾ ഇറങ്ങും, ഉച്ച കഴിയുമ്പോൾ തിരിച്ചെത്തും എന്നും പറഞ്ഞാണ് ഞാൻ
വീട്ടിൽ നിന്നും ഇറങ്ങിയത്.”
അത് കേട്ട വിഷ്‌ണു പറഞ്ഞു.
“കുറച്ച് നേരം കൂടി ഇരിക്ക് നീ, ഞങ്ങളും എപ്പോൾ പോകും.. നമുക്ക് ഒത്തിറങ്ങാം.”
അച്ചു – ഇറങ്ങുന്നതിന് മുൻപ് ഒരു കാര്യത്തിൽ തീരുമാനം ഉണ്ടാക്കണം.
ജിത്തു ആകാംഷയോടെ ചോദിച്ചു.
“എന്ത് കാര്യത്തിൽ?”
അച്ചു – ശ്രീഹരി, നിങ്ങൾ മറ്റന്നാൾ തിരിച്ചു പോകില്ലേ?
ശ്രീഹരി – മറ്റന്നാൾ രാവിലെ ഞങ്ങൾ എവിടന്നിറങ്ങും, തിങ്കളാഴ്ച ക്ലാസ്
തുടങ്ങുന്നതാണ്.
അച്ചു – അപ്പോൾ അതിന് മുൻപ് നമുക്കൊന്ന് കൂടണ്ടേ.
അവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന വിദ്യ ചോദിച്ചു.
“വെള്ളമടി ആണോ നിങ്ങൾ ഉദ്ദേശിച്ചേ?”
അച്ചു – അത് തന്നെ. ഇനി എന്നാ എല്ലാരും ഇങ്ങനൊന്ന് കൊടുന്നെ.
വെള്ളമടി പാർട്ടിയുടെ ചർച്ചയാണ് നടക്കുന്നത് എന്ന് മനസിലായ ക്ലാര ശ്രീഹരിയെ
തുറിച്ച് നോക്കി.
“നീ എന്നെ ഇങ്ങനെ നോക്കി ദഹിപ്പിക്കണ്ട, ഇതൊക്കെ വല്ലപ്പോഴുമേ ഉള്ളു.. കോളേജിൽ വന്ന
ശേഷം ഞാൻ കുടിച്ചിട്ടില്ല.”
അത് കേട്ട വിദ്യ ശ്രീഹരിയെ കളിയാക്കികൊണ്ട് ചോദിച്ചു.
“എന്തോ.. എന്താ എപ്പോൾ പറഞ്ഞെ?”
“നിനക്ക് സംശയം ഉണ്ടെകിൽ ജീനയോട് ചോദിച്ച് നോക്ക്.”
വിദ്യ ജീനയുടെ നേരെ നോക്കിയപ്പോൾ ക്ലാര പറഞ്ഞു.
“നീ ആരോടാ ഈ ചോദിക്കാൻ പോകുന്നെ.. ചത്താലും അവൾ ഇവനെ സപ്പോർട്ട് ചെയ്തല്ലാതെ ഒന്നും
പറയില്ല.”
അതുകേട്ട ജീന ഒരു ചിരിയോടെ ബെഡിൽ ശ്രീഹരിയുടെ അരികിലേക്ക് പോയി ഇരുന്നു.
ശ്രീഹരി എല്ലാപേരോടും ആയി ചോദിച്ചു.
“അപ്പോൾ എന്താ പ്ലാൻ.. ഇന്ന് എന്തായാലും എന്നെകൊണ്ട് പറ്റില്ല. വീട്ടിൽ ബന്ധുക്കൾ
എല്ലാരും ഉള്ളതാണ്. നാളെ ആണെങ്കിൽ ഞാൻ ഫുൾ ഫ്രീ ആണ്.”
ജിത്തു പറഞ്ഞു.
“ഞങ്ങൾക്കും നാളെ ഓക്കേ ആണ്, പക്ഷെ ഇതെല്ലം എവിടാ ഒന്ന് സെറ്റ് ചെയ്യുക.”
അച്ചു – അതിനെ കുറിച്ചോർത്ത് നിങ്ങൾ ടെൻഷൻ അടിക്കേണ്ട, നാളെ എന്റെ വീട്ടിൽ ആരും
ഇല്ല.
ദീപു – അപ്പോൾ സ്ഥലവും റെഡി ആയി, പക്ഷെ എനിക്ക് ഈ കപ്പലണ്ടിയും മിച്ചറും
ഒക്കെയായിട്ടിരുന്ന് വെള്ളമടിക്കാൻ വയ്യ.. ഓണമൊക്കെ ആയിട്ട് നല്ല ഹെവി
ആയിട്ടെന്തെങ്കിലും വേണം.
ശ്രീഹരി ഒന്നാലോചിച്ചിട്ട് പറഞ്ഞു.
“നല്ല കുരുമുളക് പൊടിയും നാരങ്ങാ നീരും പച്ചമുളകും ഒക്കെ ഇട്ട് വരട്ടിയെടുത്ത ബീഫ്
ആയല്ലോ.”
ദീപു – സംഗതി ഓക്കേ. പക്ഷെ ഇത് എവിടുന്ന് ഒപ്പിക്കും.
ജീനയുടെ തോളിൽ ചേർത്തുപിടിച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.
“സാധനങ്ങൾ എല്ലാം വാങ്ങികൊടുക്കാമെങ്കിൽ ഇവൾ ഉണ്ടാക്കി തരും. ഇവൾ അതിന്റെ ആളാണ്.”
ജിത്തു – ലിസ്റ്റ് തന്നാൽ സാധങ്ങൾ ഒകെ ഞങ്ങൾ വാങ്ങി തരാം.
ശ്രീഹരി – ജീനേ.. നീ ഉണ്ടാക്കി തരില്ലേ?”
ജീന – അതൊക്കെ ഞാൻ ഉണ്ടാക്കി തരാം, പക്ഷെ കുളമായാൽ എന്നെ കുറ്റം പറയരുത്.
ജീനയുടെ മുടിയിൽ തഴുകിക്കൊണ്ട് ശ്രീഹരി പറഞ്ഞു.
“നീ കുക്ക് ചെയ്തിട്ടുള്ള എന്തെങ്കിലും ഇന്നുവരെ കുളമായിട്ടുണ്ടോടി.”
ഇതെല്ലം കേട്ടുകൊണ്ടിരുന്ന വിദ്യ പറഞ്ഞു.
“എനിക്കും വേണം ബീഫ് റോസ്‌റ്.”
കുറച്ചുനേരം ആലോചിച്ച ശേഷം ശ്രീഹരി പറഞ്ഞു.
“നീയും വന്നോ.. ജീനക്ക് ഒരു കൂട്ടാകുമല്ലോ.”
“അപ്പോൾ എനിക്ക് ഒരുകുപ്പി ബിയറും കൂടി..”
ഒരു കള്ളച്ചിരിയോടെ അതുപറഞ്ഞ വിദ്യയുടെ മുഖത്തേക്ക് ശ്രീഹരി തുറിച്ച് നോക്കി.
“എനിക്ക് വാങ്ങി തന്നില്ലേൽ ഞാൻ വീട്ടിൽ ഒറ്റി കൊടുക്കും.”
ജിത്തു – ഡാ.. അവൾക്ക് വാങ്ങി കൊടുത്തേയ്ക്ക്, അല്ലെങ്കിൽ അവളെല്ലാം കൊളമാക്കും.
ശ്രീഹരി – നീ എന്ന് തുടങ്ങിയാടി ഈ പരിപാടി?
വിദ്യ – ഹോസ്റ്റലിൽ വച്ച് ഒരു തവണ ഒറ്റ കവിൾ കുടിക്കാതെ ഉള്ളു.. ഇതിപ്പോൾ നിങ്ങൾ
എല്ലാരും കൂടെ ഉള്ളതുകൊണ്ടല്ലേ ഏട്ടാ പറഞ്ഞെ.
ശ്രീഹരി – കൊടുത്താൽ പതപ്പിക്കണ്ട.. വാങ്ങി തരാം.
വിദ്യ ഓടിവന്ന് ശ്രീഹരിയെ കെട്ടിപിടിച്ചു.
ഒരു ചിരിയോടെ വിദ്യയെ പിടിച്ചുമാറ്റി കൊണ്ട് ശ്രീഹരി പറഞ്ഞു.
“മതി മതി സ്നേഹപ്രകടനം.”
കൈയിൽ കത്തിച്ച് വച്ചിരുന്ന സിഗരട് ശ്രീഹരിയുടെ കൈയിൽ കൊടുത്തുകൊണ്ട് വിഷ്ണു
ക്ലാരയോട് ചോദിച്ചു.] “നാളെ നീയും വരുന്നുണ്ടോ?”
അവളുടെ മറുപടി പെട്ടെന്നായിരുന്നു.
“ഏയ്.. ഇല്ല.. ഇന്ന് തന്നെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നും പറഞ്ഞാണ് വീട്ടിൽ
നിന്നും ഇറങ്ങിയത്.”
കൈയിൽ സിഗരറ്റും വച്ചിരിക്കുന്ന ശ്രീഹരിയെ തന്നെ മുഖം വീർപ്പിച്ച് ജീന
നോക്കിയിരിക്കുകയായിരുന്നു അപ്പോൾ.
അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു.
“നീ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട.. ഞാൻ ഇത് വലിക്കാനൊന്നും പോകുന്നില്ല.”
ശ്രീഹരി സിഗരറ്റ് വിഷ്ണുവിന്റെ കൈയിലേക്ക് തിരിച്ച് കൊടുത്തു.
അവന്റെ ആ പ്രവർത്തി കണ്ട് വിദ്യ ക്ലാരയെ നോക്കികൊണ്ട്‌ പറഞ്ഞു.
“എന്റെ സംശയം എപ്പോൾ… ക്ലാര ചേച്ചിയാണോ അതോ ജീനയാണോ ഏട്ടന്റെ കാമുകി എന്നതാണ്.
“എനിക്കും ഇടയ്ക്ക് ആ സംശയം തോന്നാറുണ്ട്, എന്നോടാണോ അതോ ജീനയോടാണോ അവനു കൂടുതൽ
സ്നേഹമെന്ന്.”
ജീന പെട്ടെന്ന് പറഞ്ഞു.
“എന്നോടൊന്നും അല്ല.. ചേച്ചിയോട് തന്നാ ഇച്ചായന്‌ കൂടുതൽ സ്നേഹം.”
ഒരു ചിരിയോടെ ക്ലാര പറഞ്ഞു.
“ഈ ഒരു കാരണം കൊണ്ടാണ് ഞാൻ ഇവളെ സ്‌നേഹിച്ച് പോയതും അവന്റടുത്ത് നിന്ന് അകറ്റാൻ
നോക്കാത്തതും… അവൻ എന്ത് പ്രശ്നത്തിൽ വീഴാൻ പോയാലും കട്ടക്ക് കൂടെ നിന്ന് അവളുടെ
ഇച്ചായനെ രക്ഷിച്ചെടുത്തോളും.”
ജീന ശ്രീഹരിയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ
കൊണ്ട് തന്നെ നേരിട്ട് മനസിലാക്കിയ കാര്യമായിരുന്നു.
കുറച്ചുനേരം കൂടി ക്ലാര അവർക്കൊപ്പം സംസാരിച്ചിരുന്നിട്ട് യാത്ര പറഞ്ഞ്
അവിടെനിന്നും ഇറങ്ങി. അവൾ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവന്റെ കൂട്ടുകാരും
അവിടെ നിന്നും പോയി.
ജീനയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓണം തന്നെയായിരുന്നു ആ
വർഷത്തേത്. ഒരുപാട് സന്തോഷിച്ച ദിനങ്ങൾ, ഒരുപാട് സ്നേഹിക്കുന്ന ശ്രീഹരിയുടെ
വീട്ടുകാർ.
തിരിച്ച് തിരുവനന്തപുരത്ത് പോകുന്നതിന്റെ തലേദിവസം ശ്രീഹരിയുടെയും കൂട്ടുകാരുടെയും
പ്ലാൻ പോലെ അവർ അച്ചുവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ജീന അവർക്ക് ബീഫ് റോസ്റ്റും
ഉണ്ടാക്കി കൊടുത്തു. ജീവിതത്തിൽ അധികം കൂട്ടുകാരൊന്നും ഇല്ലാതിരുന്ന ജീനക്ക്
ശ്രീഹരിയുടെയും കൂട്ടുകാരുടെയും ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ ആനന്ദം നിറഞ്ഞത്
തന്നെ ആയിരുന്നു. അവളും അവരുടെ കളി ചിരികളിൽ പങ്കുചേർന്ന് സംസാരിച്ചു, ചിരിച്ചു,
സന്തോഷിച്ചു.
ഞാറാഴ്ച രാവിലെ തിരിച്ച് പോകാനായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ശ്രീഹരിയേക്കാൾ
വിഷമം ജീനക്കായിരുന്നു. കാരണം അവൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നാളുകൾ ആ
വീട്ടിലേതായിരുന്നു.
വീട്ടിൽ നിന്നും ജീന ഇറങ്ങുന്നതിന് മുൻപായി ‘അമ്മ അവളുടെ കഴുത്തിൽ ഒരു സ്വർണ മാല
ഇട്ട് കൊടുത്തുകൊണ്ട് പറഞ്ഞു.
“പെൺപിള്ളേർ ഒഴിഞ്ഞ കഴുത്തുമായി നടക്കുന്നത് ഐശ്വര്യക്കേടാണെന്നാ ഇവിടൊക്കെ ഉള്ളവർ
പറയുന്നെ.. അതികൊണ്ട് ഇത് മോളുടെ കഴുത്തിൽ കിടക്കട്ട്.”
അതിന് പിന്നാലെ വിദ്യ വന്ന് ഒരു കുരിശിന്റെ സ്വർണ ലോക്കറ്റ് ആ മാലയിൽ കൊരുത്ത്
ഇട്ടുകൊണ്ട് പറഞ്ഞു.
“എന്റെ ഏട്ടനെ വരച്ച വരയിൽ നിർത്തുന്നതിന് സമ്മാനായിട്ട് ഇത് എന്റെ വക.”
അവരുടെ ആ സ്നേഹത്തിൽ കണ്ണുകൾ നിറഞ്ഞ ജീന കരഞ്ഞുകൊണ്ട് വിദ്യയെ കെട്ടിപിടിച്ചു.
കുറച്ചുനേരം ആ നിൽപ്പ് തുടർന്നപ്പോൾ ‘അമ്മ വന്ന് അവളെ പിടിച്ച് മാറ്റിക്കൊണ്ട്
പറഞ്ഞു.
“ഒരു വഴിക്ക് പോകുമ്പോൾ ഇങ്ങനെ കരഞ്ഞുകൊണ്ടാണോ ഇറങ്ങുന്നേ, സന്തോഷത്തോടെ പോകാൻ
നോക്ക്.”
കൂടുതൽ നേരം അവിടെ നിന്നാൽ ജീന കരഞ്ഞു കുളമാക്കും എന്നറിയാവുന്നതിനാൽ ശ്രീഹരി
പെട്ടെന്ന് തന്നെ അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി.
ഓണത്തിന് ശേഷമുള്ള കോളേജിലെ ദിനങ്ങൾ വളരെ പെട്ടെന്നാണ് കടന്നു പോയത്.
ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ എല്ലാം ക്ലാര ശ്രീഹരിക്കും ജീനക്കും ഒപ്പം തന്നെ
ആയിരുന്നു.
ക്ലാരയുടെയും ശ്രീഹരിയുടെയും പ്രണയ നിമിഷങ്ങൾക്ക് സാക്ഷിയായി ജീന എപ്പോഴും
അവർക്കൊപ്പം തന്നെ ഉണ്ടായിരുന്നു.
ആ നല്ല ദിനങ്ങളും മാസങ്ങളും കടന്നു പോകുമ്പോൾ അവരുടെ സന്തോഷത്തിനൊക്കെ ഒരു
അവസാനമെന്നവണ്ണം ഒരു ദിവസം രാവിലെ ജീനയുടെ ‘അമ്മ മരിച്ചു എന്നാ വിവരവുമായി സിജോയുടെ
കാൾ ശ്രീഹരിയെ തേടി എത്തി.
ശ്രീഹരിക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ജീനയുടെ വീട്ടിൽ
അവളോട് സ്നേഹമുണ്ടായിരുന്നത് അമ്മക്ക് മാത്രമായിരുന്നു. ആ ഒരാളും
ഇല്ലാതായിരിക്കുന്നു.
മരണം അവൾ വീട്ടിൽ എത്തിയിട്ട് അറിഞ്ഞാൽ മതിയെന്നുള്ള ഉദ്ദേശത്തിൽ ശ്രീഹരി അവളെയും
കൂട്ടി വീട്ടിൽ നിന്നിറങ്ങി.
ശ്രീഹരിയുടെ മുഖ ഭാവവും മൗനവും കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പം ഉണ്ടെന്ന് ജീനക്ക്
മനസിലായി.
ബൈക്കിൽ പോകുമ്പോൾ എവിടേക്കാണ് പോകുന്നതിനുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ
ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവളുടെ നിരന്തരമുള്ള ചോദ്യങ്ങൾക്കൊടുവിൽ അവൻ
പറഞ്ഞു.
“നിന്റെ അമ്മക്ക് അസുഖം കൂടി, കുറച്ച് സീരിയസ് ആണ്.”
അവന്റെ ആ മറുപടിക്കു ശേഷം അവൾ ഒന്നും ചോദിച്ചില്ല. അവന്റെ തോളിലേക്ക് മുഖമവർത്തി
ഇരുന്നു. ശ്രീഹരിയുടെ പ്രവർത്തികളിൽ നിന്നും ജീനക്ക് കാര്യങ്ങൾ ഏകദേശം മനസിലായി
ജീനയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ ആൾക്കാരൊക്കെ കൂടി നിൽപ്പുണ്ട്. ബൈക്കിൽ നിന്നും
ഇറങ്ങിയ ജീനക്ക് അവിടത്തെ അന്തരീക്ഷം കണ്ടപ്പോൾ അമ്മയുടെ മരണം ഉറപ്പായി.
നിറ കണ്ണുകളോടെ ശ്രീഹരിയെ ഒന്ന് നോക്കിയാ ശേഷം ജീന പൊട്ടിക്കരഞ്ഞുകൊണ്ട്‌
വീട്ടിലേക്ക് ഓടി.
ബൈക്കിൽ നിന്നും ഇറങ്ങാതെ ജീന വീടിലേക്ക് ഓടിക്കയറുന്നത് നോക്കിനിന്ന ശ്രീഹരിയുടെ
മൊബൈൽ ബെല്ലടിച്ചു. കാൾ എടുത്ത് ചെവിയിലേക്ക് വച്ച ശ്രീഹരി മറുവശത്തുനിന്നുമുള്ള
ആള് പറഞ്ഞത് കേട്ട് ഒരുനിമിഷം ഞെട്ടിത്തരിച്ച് ഇരുന്നു. പിന്നെ അവന്റെ കൈയിൽ
നിന്നും ഫോൺ വഴുതി താഴേക്ക് വീണു.
“സർ.. നമ്മൾ എത്താറായി.”
കാർ ഓടിച്ച് കൊണ്ടിരുന്ന രാജുവിന്റെ ശബ്‌ദം ശ്രീഹരിയെ ഓർമകളിൽ നിന്നും ഉണർത്തി.
തുടരും…

0cookie-check“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 3

  • അതിനകൾ അപ്പുറം… 3

  • അതിനകൾ അപ്പുറം… 2

  • അതിനകൾ അപ്പുറം… 1