“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 6

(ഒരു യാത്രയിലും അത് കഴിഞ്ഞ് ഒഴുവാക്കാൻ കഴിയാത്ത ചില കാര്യങ്ങളും ചെയ്തു
തീർക്കാനുണ്ടായിരുന്നതിനാലാണ് ഇത്രയും വൈകിയത്. ക്ഷമിക്കുക…)

തൻറെ കൈയും പിടിച്ച് മുന്നിൽ നടക്കുന്ന ജീനയോട് ശ്രീഹരി ചോദിച്ചു.
“നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത്?”
ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
“അങ്ങനൊന്നും ഇല്ല. വഴിയിങ്ങനെ മുന്നിൽ കിടക്കയല്ലേ.. നമുക്ക് നടക്കാന്നെ.”
“ഓഫീസും വീടും ആയി മാത്രം നടന്നു നിനക്ക് മടുത്തു അല്ലെ?”
“മനുഷ്യനായാൽ പിന്നെ മടുത്തു പോകില്ലേ.. വീടും ഓഫീസും മാത്രം, എന്ത് ജീവിതമാണ്
ഇത്.”
നടക്കുന്നതിനിടയിൽ വിദൂരതയിലേക്ക് നോക്കി കൊണ്ട് ശ്രീഹരി പറഞ്ഞു.
“എന്തോ.. എനിക്കതൊക്കെ അങ്ങ് ശീലമായി.”
പെട്ടെന്ന് നടത്തം നിർത്തി അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ ജീന പറഞ്ഞു.
“എങ്കിൽ ആ ശീലമൊക്കെ ഇനി അങ്ങ് മാറ്റിയേക്ക്.. ജീവിതത്തിൽ അനുഭവിക്കാൻ ഉള്ളതെല്ലാം
അനുഭവിച്ച് ജീവിതമേ വെറുത്ത ശേഷമാ ഞാൻ ഇവിടെ എത്തിയത്. എനിക്കിനി ഒന്ന് മനസറിഞ്ഞ്
സന്തോഷത്തോടെ ജീവിക്കണം. പക്ഷെ ഇച്ചായൻ ഇങ്ങനായാൽ അത് നടക്കുമെന്ന് എനിക്ക്
തോന്നുന്നില്ല.”
അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു.
“രണ്ടു മാസം കഴിഞ്ഞാൽ വിദ്യയുടെ കല്യാണമാണ്. അതുകൊണ്ട് അടുത്ത മാസം നമ്മളങ്ങ്
വീട്ടിൽ പോകും. പിന്നെ കല്യാണവും കഴിഞ്ഞ് ഒരുമാസവും കൂടിയേ കഴിഞ്ഞേ നമ്മൾ ഇങ്ങു
തിരിച്ച് വരുള്ളൂ… ഈ ഒരു മാസം കഴിയുന്നവരെയൊന്നു ക്ഷമിക്ക് നീ.”
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ അത്.. ഇച്ചായൻ കൂടെ ഉണ്ടെങ്കിൽ അത് എവിടായാലും ഞാൻ ഹാപ്പി
ആണ്.”
അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി അവളുടെ സൗന്ദര്യം കുറച്ച് കൂടി
വർധിപ്പിച്ചതായി അവനു തോന്നി.
“നമ്മളിനി എവിടെക്കാ പോകുന്നത്?”
റോഡിനു ഓപ്പോസിറ്റ് ആയി ഉള്ള ടെക്‌സ്‌റ്റൈൽസ് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു.
“അവിടെ ഒന്ന് കയറണം..”
“നമ്മൾ ഈ ഇടക്ക് ഡ്രസ്സ് എടുത്തതല്ലേ ഉള്ളു.”
ചെറിയൊരു നാണത്തോടെ അവൾ പറഞ്ഞു.
“എന്റെ ഇന്നേഴ്സ് ഒക്കെ ഇപ്പോൾ കുറച്ച് ടൈറ്റ് ആണ്.. പുതിയത് കുറച്ച് വാങ്ങണം.”
അത് കേട്ടപ്പോൾ അവന്റെ നോട്ടം അവളുടെ നെഞ്ചിൽ പതിച്ചു.
ശരിയാണ് വന്നപ്പോൾ ഉള്ളതിനേക്കാളും കുറച്ചു വണ്ണം വച്ചിട്ടുണ്ടവൾ.
അവന്റെ കൈയിൽ ചെറുതായി നുള്ളി ഒരു ചമ്മലോടെ അവൾ പറഞ്ഞു.
“മതി നോക്കിയത്.. ഇങ്ങോട്ടു വന്നേ.”
റോഡിനു ഇരുവശവും നോക്കി വണ്ടി ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തി അവൾ അപ്പുറത്തേക്ക്
നടന്നു.
റോഡ് മറികടന്ന ജീന മുന്നോട്ടു നടക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത്
തന്റെ പിന്നിൽ ഒരു ചിരിയോടെ നടക്കുന്ന ശ്രീഹരിയെ ആണ്.
അവന്റെ കൈയിൽ ചുറ്റി പിടിച്ച് കൊണ്ട് അവൾ ചോദിച്ചു.
“എന്താ ചിരിക്കുന്നെ?”
അവൻ ഒന്നും ഇല്ലെന്ന അർഥത്തിൽ കണ്ണിറുക്കി കാണിച്ചു.
“പറയുന്നുണ്ടോ ഇച്ചായാ?”
ശബ്‌ദം താഴ്ത്തി അവൻ പറഞ്ഞു.
“പണ്ട് നിനക്കവിടെ ഒട്ടും സൈസ് ഇല്ല എന്നും പറഞ്ഞായിരുന്നു ഞാൻ കളിയാക്കിയിരുന്നെ,
ഇതിപ്പോൾ..”
അവൻ തന്റെ വാക്കുകൾ പകുതി വഴിയിൽ നിർത്തിയപ്പോൾ ജീന അവന്റെ വയറിൽ ചെറിയൊരു
ഇടികൊടുത്തു മുന്നോട്ടു നടക്കുന്നതിനിടയിൽ ഹരി മാത്രം കേൾക്കത്തക്ക രീതിയിൽ പറഞ്ഞു.
“ഇച്ചായൻ ഒരുകാലത്തും നന്നാവില്ല..”
അവളുടെ പിന്നാലെ ഒരു ചെറു ചിരിയോടെ അവനും ടെക്സ്റ്റൈൽസിനു ഉള്ളിലേക്ക് കടന്നു.
“നീ പോയി വാങ്ങിട്ടു വാ ഞാൻ ക്യാഷ് കൗണ്ടറിൽ കാണും.”
“കുഴപ്പമില്ല.. ഇച്ചായനും വന്നോ..”
അവളുടെ കൈയിൽ നിന്നും പഴ്സ് വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു.
“എനിക്ക് വേറെ ഒരു പരിപാടി ഉണ്ട്. നീ പോയി വാങ്ങിച്ച് വാ.”
അവൾ കണ്ണ് കൊണ്ട് ആംഗ്യത്തിൽ എന്താ എന്ന് ചോദിച്ചു.
അവളുടെ തോളിൽ പിടിച്ച് മുന്നോട്ടു തള്ളിക്കൊണ്ട് അവൻ പറഞ്ഞു.
“അതൊക്കെ ഉണ്ട്, നീ പോയിട്ട് വാ.”
അവൾ ഒരു ചെറു ചിരിയോടെ നടന്നു പോയപ്പോൾ ശ്രീഹരി അവിടെ നിന്നും പുറത്തിറങ്ങി
തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന ജൂവലറിയിൽ കയറി.
ശ്രീഹരിയുടെ അടുത്തേക്ക് വന്ന് ഒരാൾ ചോദിച്ചു.
“എന്താ വേണുന്നെ സർ?”
“ഒരു മാല വേണം.. കാർഡ് എടുക്കുമോ?”
“കാർഡ് എടുക്കും സർ..”
“ഓക്കേ.. എങ്കിൽ നമുക്ക് മാല നോക്കാം.”
ശ്രീഹരിയേയും കൂട്ടികൊണ്ടു പോയി അയ്യാൾ പലതരത്തിലുള്ള സ്വർണ മാലകൾ കാണിച്ചു. അതിൽ
നിന്നും അവൻ അധികം കനം ഇല്ലാത്ത ഒരു നേർത്ത മാല എടുത്തുനോക്കി. അധികം നീളവും
ഇല്ലായിരുന്നു അതിന്. ആ മാല ജീനക്ക് നന്നായി ചേരുമെന്ന് അവനു തോന്നി.
“ഇത് എടുത്തൊള്ളൂ.. ഒരു കുരിശിന്റെ ലോക്കറ്റ് കൂടി വേണം.”
സെയിൽസ്മാൻ എടുത്തുവച്ച ലോക്കറ്റുകളിൽ നിന്നും ആ മാലക്ക് ചേരുന്ന തരത്തിൽ നേർത്ത
ഒരെണ്ണം തന്നെ അവൻ തെരഞ്ഞെടുത്തു.
ശ്രീഹരി തിരിച്ച് ടെക്സ്റ്റൈൽസിൽ എത്തുമ്പോൾ അവനെയും കാത്ത് ജീന ക്യാഷ് കൗണ്ടറിൽ
നിൽപ്പുണ്ടായിരുന്നു.
അവൻ ക്യാഷ് പേ ചെയ്തു അവിടെ നിന്നും ഇറങ്ങുമ്പോൾ ജീന ചോദിച്ചു.
“ഇച്ചായൻ എവിടെ പോയിരുന്നു.”
“നിനക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ പോയതാണ്.”
അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
“എനിക്കോ.. എന്ത് ഗിഫ്റ്റ്?”
“അതൊക്കെ പറയാം. ആദ്യം നമുക്ക് എവിടെയെങ്കിലും പോയി കുറച്ച് നേരമൊന്ന് ഇരിക്കാം..
ഇവിടെ അടുത്തൊരു പാർക്ക് ഉണ്ട്, അവിടെ തന്നെ പൊയ്ക്കളയാം.”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“എനിക്കെന്താ വാങ്ങിയതെന്ന് പറ ഇച്ചായാ.”
അവളുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
“വയസ് പത്തിരുപത്തഞ്ചായി എന്നിട്ടും കൊച്ചു പിള്ളേരെ പോലെ റോഡിൽ നിന്ന്
ചിണുങ്ങുന്നത് കണ്ടില്ലേ.”
പിന്നെ അവൾ ഒരക്ഷരം മിണ്ടാതെ അവന്റെ കൂടെ നടന്നു. ശ്രീഹരി ഇടക്ക് അവളുടെ മുഖം
ശ്രദ്ധിച്ചപ്പോൾ വീർപ്പിച്ച് വച്ചിരിക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ അവനു
ചിരിയാണ് വന്നത്.
പണ്ടും അവൾ അങ്ങനെ ആയിരുന്നു. പിണങ്ങി കഴിഞ്ഞാൽ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു
വച്ച് നടക്കും. പക്ഷെ അധികനേരം അവൾക്ക് പിണങ്ങി ഇരിക്കാനാകില്ലെന്ന് അവനു നന്നായി
അറിയാം.
പാർക്കിലെത്തിയ അവൻ അവളെയും കൊണ്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്തു പോയിരുന്നു. കൈയിലിരുന്ന
കവർ അരികിൽ വച്ച് അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു.
അപ്പോഴും വീർപ്പിച്ച് വച്ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ഹരി ചോദിച്ചു.
“ഞാൻ ഒരു സൂചി കൊണ്ട് കുത്തി കവിളിൽ ഒരു ഹോൾ ഇടട്ടെ ആ എയർ ഒന്ന് പുറത്തു പോകാൻ.”
എന്നിട്ടും അവൾ ഒന്നും മിണ്ടിയില്ല.
“എന്തെങ്കിലും ഒന്ന് പറ കൊച്ചെ.”
“ഞാൻ മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം.”
“എങ്കിൽ ഞാനും ഒന്നും മിണ്ടുന്നില്ല.”
ശ്രീഹരി ദൂരേക്ക് നോക്കി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവന്റെ തോളിൽ
ചുരണ്ടിക്കൊണ്ടു ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു.
“അതേ.. എനിക്കെന്താ വാങ്ങിയത്?”
അവളുടെ ആ കുസൃതി നിറഞ്ഞ മുഖം കണ്ടപ്പോൾ അവനും അറിയാതെ ചിരിച്ച് പോയി.
“നിന്റെ മുടിയൊന്നു പൊക്കി പിടിച്ചേ..”
“എന്തിനാ?”
“പറയുന്നത് ആദ്യം ചെയ്യ് നീ.”
ജീന കൈ പിന്നിലേക്ക് കൊണ്ട് പോയി മുടി ഉയർത്തിപ്പിടിച്ചു. ശ്രീഹരി അപ്പോൾ തന്നെ
തന്റെ പോക്കറ്റിൽ നിന്നും മാല എടുത്ത് അവളുടെ കഴുത്തിൽ കെട്ടി.
അവൻ വിചാരിച്ചിരുന്ന പോലെത്തന്നെ ആ നേർത്ത മാലയും കുരിശും അവളുടെ കഴുത്തിന് നന്നായി
ചേരുന്നുണ്ടായിരുന്നു.
“എന്റെ ‘അമ്മ നിനക്ക് തന്ന മാല എവിടെ പോയി എന്ന് ഞാൻ ചോദിക്കുന്നില്ല, പക്ഷെ… ഇത്
നിന്റെയിൽ നിന്ന് എങ്ങും പോകരുത്.”
ഒരു നിമിഷം അവളുടെ കണ്ണുകൾ എന്തുകൊണ്ടോ കണ്ണുനീർ കൊണ്ട് നിറഞ്ഞു. അടുത്ത നിമിഷം
തന്നെ അവൾ മുന്നിലേക്ക് ആഞ്ഞ് അവനെ കെട്ടിപിടിച്ചു.
ഒരു നിമിഷം അവളുടെ സ്നേഹപ്രകടനത്തിൽ അവൻ ഒന്ന് പതറി. അവളിൽ നിന്നും അങ്ങനെ ഒരു
പ്രവർത്തി അവിടെ വച്ച് അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവിടെ ഉണ്ടായിരുന്ന കുറച്ച്
പേര് അവരെ ശ്രദ്ധിക്കുന്നത് അവന്റെ കണ്ണിൽ പെടുകയും ചെയ്തു.
അവളുടെ തോളിൽ തട്ടിക്കൊണ്ടു അവൻ പറഞ്ഞു.
“ആൾക്കാർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്.”
മനസ്സിൽ പെട്ടെന്നുണ്ടായ ഒരു സന്തോഷത്തിന്റെ വികാരത്തിൽ ആയിരുന്നു ജീന അവനെ
കെട്ടിപിടിച്ചത്. അതുകൊണ്ട് തന്നെ അവനിൽ നിന്നും അകന്നു മാറുമ്പോൾ ഒരു ജാള്യത
അവളുടെ മുഖത്ത് ഉണ്ടായിരുന്നു. അത് മറയ്ക്കാനെന്നവണ്ണം അവൾ ചോദിച്ചു.
“ഞാൻ എന്റെ ഇച്ചായൻ കെട്ടിപ്പിടിക്കുന്നതിന് ഇവർക്കെന്താ?”
ജീനയുടെ മുഖത്ത് ഉണ്ടായിരുന്ന ചമ്മൽ മനസിലാക്കിയ ശ്രീഹരി അവളുടെ തോളിൽ കൈയിട്ട്
തന്നിലേക്ക് അടുപ്പിച്ചിരുത്തി.
അവനിലേക്ക് തല ചേർത്തുകൊണ്ട് ജീന പറഞ്ഞു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇച്ചായൻ കേൾക്കുമോ?”
തെല്ലൊരു ജിജ്ഞാസയോടെ അവൻ ചോദിച്ചു.
“എന്താ?”
“ആദ്യം എനിക്ക് വാക്ക് താ ഞാൻ പറയുന്ന കാര്യം അനുസരിക്കുമെന്ന്.”
ഒന്ന് ആലോചിക്കാന്പോലും ചെയ്യാതെ അവൻ പറഞ്ഞു.
“കല്യാണ കാര്യം ഒഴിച്ച് ബാക്കി നീ എന്ത് പറഞ്ഞാലും ഞാൻ കേട്ടോള്ളം.”
ശ്രീഹരിയിൽ നിന്നും തല ആകർത്തിമാറ്റി അവന്റെ മുഖത്ത് നോക്കികൊണ്ട്‌ അവൾ പറഞ്ഞു.
“ഇച്ചായന്റെ കല്യാണം കഴിയുന്നവരെ ഇനി ഒരു പെണ്ണുമായും ഇച്ചായന്‌ അനാവശ്യ ബന്ധം
ഉണ്ടാകരുത്.”
അവളുടെ തലയിൽ തട്ടികൊണ്ട് അവൻ പറഞ്ഞു.
“ഇത്രേ ഉള്ളായിരുന്നോ? ഇതിനായിരുന്നോ ഇത്ര ബിൽഡപ്.. ഇനി അങ്ങനൊന്നും ഉണ്ടാകില്ല..
പോരേ?”
അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തല ചായ്ച്ചിരുന്നു.
നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു.
“നമുക്ക് ഇനി വീട്ടിലേക്ക് പോയല്ലോ?”
“വീട്ടിൽ പോകുന്നെന്ന് മുൻപ് ഫുഡ് കഴിക്കണം, എനിക്കിന്നിനി ഒന്നും വയ്ക്കാൻ വയ്യ.”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഈ ഇടയായി ഇത്തിരി മടിച്ചി ആകുന്നുണ്ടെന്ന് തോന്നുന്നു.”
അവൾ ചുമ്മാ അവനെ മുഖം കൊണ്ട് ഗോഷ്ട്ടി കാണിച്ചു.
“എന്ത് കഴിക്കാം നമുക്ക്?”
അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
“തട്ട് ദോശ കഴിച്ചാലോ?”
അവനും ചിന്തിച്ചപ്പോൾ വർഷങ്ങൾ ആകുന്നു തട്ട് കടയിൽ ഇരുന്നു ചെറു കാറ്റൊക്കെ കൊണ്ട്
ദോശ കഴിച്ചിട്ട്.
“ശരി.. അത് തന്നെ ആക്കിക്കളയാം.”
അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു.
“വാ നമുക്ക് പോകാം.”
എഴുന്നേൽക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
“നിനക്കാരെങ്കിലും തട്ട് ദോശയിൽ കൈ വിഷം തന്നിട്ടുണ്ടോ?
ഡ്രസ്സ് വാങ്ങിയ കവർ അവൾ കൈയിലേക്ക് എടുത്തു.
“ഈ തട്ട് കടയും ദോശയും ഒക്കെ എനിക്കെന്റെ അച്ഛന്റെ ഓർമകളാണ്.”
അവളുടെ സ്വരത്തിൽ ഉണ്ടായിരുന്ന ഒരു ഇടർച്ച അവൻ തിരിച്ചറിഞ്ഞു.
പിന്നെ അവൻ ഒന്നും പറഞ്ഞു അവളെ വിഷമിപ്പിക്കാതെ ജീനയുടെ കൈയും പിടിച്ച് പാർക്കിനു
വെളിയിലേക്ക് നടന്നു.
അവിടെ നിന്നും വീട്ടിലേക്കുള്ള വഴിയിൽ തന്നെ ഉള്ള ഒരു തട്ടുകടയിൽ ആണ് അവർ കയറിയത്.
അത്യാവശ്യം തിരക്കുണ്ടായിരുന്നു അവിടെ. അതുകൊണ്ട് തന്നെ കുറച്ചു കാത്തിരുന്നിട്ടാണ്
അവർക്കു ദോശ കിട്ടിയത്.
കഴിക്കുന്നതിനിടയിൽ ശ്രീഹരി ജീനയെ ശ്രദ്ധിച്ചു. ദോശ ചമ്മന്തിയിൽ മുക്കി വളരെ
സാവധാനം ആസ്വദിച്ച് കഴിക്കയാണവൾ. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. മഴ പെയ്യുമെന്ന
അവന് തോന്നി.
“ഡീ.. ഒന്ന് പെട്ടെന്ന് കഴിക്ക് നീ.. മഴ പെയ്യുമെന്നാ തോന്നുന്നേ.”
“ഒന്ന് പോ ഇച്ചായാ.. വല്ലപ്പോഴും ആണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നെ.. അത് വാരി
വലിച്ചു കഴിച്ചു കളയാതെ ആസ്വദിച്ചു കഴിക്കണം.”
അവന് അവളെ തന്നെ നോക്കി. അപ്പോഴും അവൾ ശ്രീഹരി ശ്രദ്ധിക്കാതെ കഴിക്കുവായിരുന്നു.
പാത്രത്തിൽ നിന്നും ഒന്ന് മുഖം ഉയർത്തി അവൾ അവനോടു പറഞ്ഞു.
“അതേ.. എനിക്ക് ഒരു ദോശകൂടി വേണം.”
അവന് കടക്കാരനോട് ഒരു ദോശ കൂടി പറഞ്ഞിട്ട് അവളോട് പറഞ്ഞു.
“ഫുഡൊക്കെ ഒന്ന് കൺട്രോൾ ചെയ്യണം.. കുറച്ചു വണ്ണം കൂടുന്നുണ്ട് നിനക്ക്.”
അവൾ അവന്റെ വാക്കുകൾ കേൾക്കാത്ത മട്ടിൽ ഇരുന്നു.
“അങ്ങ് വീട്ടിൽ എത്തട്ടെ.. നിന്നെ എന്റെ കൈയിൽ കിട്ടും.”
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി നിറഞ്ഞു.

തട്ട് കടയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശ്രീഹരി
പ്രതീക്ഷിച്ചപോലെ തന്നെ മഴ പെയ്തു തുടങ്ങി.
അവന് പെട്ടെന്നുതന്നെ അവളുടെ കൈയും പിടിച്ച് അടുത്തുള്ള ബസ് സ്റ്റാൻഡിലേക്ക്
ഓടിക്കയറി.
“ഞാൻ അപ്പോഴേ പറഞ്ഞതാ മഴ പെയ്യുമെന്ന്.”
“അതിനിപ്പോൾ എന്താ?.. നമുക്ക് കുറച്ച് നേരം ഇവിടെ ഇരുന്ന് മഴ തോരുമ്പോൾ പോകാം.”
ജീന കൈ നീട്ടി കൈവെള്ളയിൽ മഴവെള്ളം ശേഖരിച്ചു കൊണ്ടിരുന്നു. സമയം പോകും തോറും
മഴയുടെ ശക്തി കൂടിയാതെ ഉള്ളു. പക്ഷെ ജീന ശരിക്കും മഴ ആസ്വദിക്കുകയായിരുന്നു.
കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ കൈവെള്ളയിൽ നിറഞ്ഞ വെള്ളം അവൾ ശ്രീഹരിയുടെ
മുഖത്തേക്ക് തെറിപ്പിച്ചു.
“അടങ്ങി ഇരിക്ക് കൊച്ചെ.. ഒന്നാമത് തണുത്തിട്ട് വയ്യ.”
അവൾ കുസൃതിയോടെ വീണ്ടും വെള്ളം തെറിപ്പിച്ചു. ശ്രീഹരി പെട്ടെന്ന് അവളുടെ കൈയിൽ
കൂട്ടി പിടിച്ച ശേഷം ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് തള്ളി ഇറക്കി.
അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് ചാടി കയറിയ ശേഷം ചിണുങ്ങി കൊണ്ട് പറഞ്ഞു.
“ദുഷ്ട്ടാ.. ഞാൻ മൊത്തം നനഞ്ഞു കേട്ടോ..”
അവന് ഒരു ചിരിയോടെ പറഞ്ഞു.
“അഹങ്കാരം കാണിക്കുമ്പോൾ ഓർക്കണമായിരുന്നു.”
അവൾ അവന്റെ തോളിൽ കൈ കൊണ്ട് ഇടിച്ച ശേഷം തണുപ്പ് കാരണം അവനെ ചോതുങ്ങി നിന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു.
“മഴ കുറയുമെന്ന് തോന്നുന്നില്ല. നമുക്ക് നനഞ്ഞങ്ങു പോയല്ലോ?”
“ഒന്ന് പൊടി.. ഒന്നാമത് രാവിലെ തൊട്ടു തൊണ്ട വേദന.. ഇനി മഴയും കൂടി നനഞ്ഞാൽ ഞാൻ
കിടപ്പിലാകും.”
“ഇവിടന്ന് അര കിലോമീറ്റെർ അല്ലെ ഉള്ളു വീട്ടിലേക്ക്.. അത്രേം നേരത്തെ മഴ കൊണ്ട്
കിടപ്പിലാകുവാണേൽ ഞാൻ നോക്കി കൊള്ളാം ഇച്ചായനെ.”
“ഞാൻ പണി പിടിച്ച് കിടപ്പിലായാൽ ഫുൾ ടൈം കൂടെ നിന്നു നോക്കുമെന്ന് ഉറപ്പാണല്ലോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“100 ശതമാനം ഉറപ്പ്..”
“എങ്കിൽ വാ പോകാം.”
അവൻ ജീനയുടെ കൈയും പിടിച്ച് മഴയിലേക്ക് ഇറങ്ങി നടന്നു. ശരിക്കും അവർ മഴയിലൂടെ
ഓടുകയായിരുന്നു.
വീട്ടിൽ എത്തിയപ്പോഴേക്കും അവർ ശരിക്കും മഴയിൽ നനഞ്ഞു കുളിച്ചിരുന്നു. ഡോർ തുറന്നു
ഹാളിലേക്ക് കയറിയപ്പോൾ അവരുടെ ഡ്രെസ്സിൽ നിന്നും വെള്ളം തറയിലേക്ക് ഒഴുകി. ശ്രീഹരി
നന്നായി വിറക്കുന്നുണ്ടായിരുന്നു.
“ഇച്ചായൻ പോയി നല്ല വെള്ളത്തിൽ കുളിച്ച് ഡ്രസ്സ് മാറ്. അപ്പോഴേക്കും തണുപ്പ്
കുറച്ച് മാറും.”
കൈയിലിരുന്ന കവറിലേക്ക് നോക്കി അവൾ പറഞ്ഞു.
“ഇതും മൊത്തം നനഞ്ഞു.. ഇതൊന്നു കൊണ്ട് പോയി വിരിച്ച് ഞാനും ഡ്രസ്സ് മാറട്ടെ.”
രണ്ടുപേരും അവരവരുടെ റൂമിലേക്ക് നടന്നു.
കുളി കഴിഞ്ഞു ഡ്രസ്സ് മാറി വന്നപ്പോൾ ജീനക്ക് തണുപ്പിൽ നിന്നും ഒരു ആശ്വാസം
കിട്ടിയിരുന്നു. വൈകുന്നേരം ഒരുപാട് നടന്നതിനാൽ നല്ല ഉറക്ക ക്ഷീണം തോന്നി അവൾക്ക്.
കിടക്കുന്നതിനു മുൻപായി അവൾ ശ്രീഹരിയുടെ റൂമിലേക്ക് ഒന്ന് പോയി നോക്കി.
അവൾ ചെല്ലുമ്പോൾ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുകയാണ് അവൻ. നന്നായി തണുത്തു
വിറക്കുന്നുണ്ട്. അവൾ ബെഡിലേക്ക് ഇരുന്നു അവന്റെ നെറ്റിയിൽ കൈവച്ചു നോക്കി. നന്നായി
പണിക്കുന്നുണ്ട് അവന്.
“ഇച്ചായാ..”
അവൻ ചെറുതായി ഒന്ന് മൂളിയതല്ലാതെ കണ്ണ് തുറന്നു നോക്കിയില്ല.
അവൾ കുറച്ച് നേരം കൂടി അവനൊപ്പം ഇരുന്ന ശേഷം ബെഡ്ഷീറ്റ് എടുത്തു അവനെ നല്ലപോലെ
പുതച്ചു കൊടുത്തു.
റൂമിലെത്തി കുറച്ച് നേരം കിടന്ന ശേഷവും അവൾക്ക് ഉറക്കം വന്നിട്ടില്ല. ശ്രീഹരിയുടെ
തണുത്തു വിറച്ച് കിടക്കുന്ന രൂപം തന്നെ ആയിരുന്നു അവളുടെ മനസ്സിൽ നിറയെ. കുറച്ച്
നേരം കൂടി ബെഡിൽ തിരിഞ്ഞു മറിഞ്ഞു കിടന്ന ശേഷം അവൾ എഴുന്നേറ്റ് ശ്രീഹരിയുടെ
റൂമിലേക്ക് നടന്നു.
അവന്റെ റൂമിൽ എത്തിയ ജീന കുറച്ച് നേരം ശ്രീഹരിയെ നോക്കിയ ശേഷം അവന്റെ
പുതപ്പിനിടയിലേക്ക് നൂഴ്ന്ന് കയറി.
ഒരു കുഞ്ഞിനെ എന്നുവന്നാൽ അവൾ ശ്രീഹരിയോടെ ചേർന്ന് കിടന്ന് അവന്റെ തലപിടിച്ച് തന്റെ
നെഞ്ചോടു ചേർത്ത് പിടിച്ചു. തണുപ്പിൽ നിന്നും ഒരു ആശ്വാസത്തിന് എന്നവണ്ണം അവനും
പാതിബോധത്തിൽ അവളെ ഇറുകെ കെട്ടിപ്പിടിച്ചു. അവന്റെ ചൂട് നിശ്വാസം നെഞ്ചിൽ
പതിക്കുമ്പോൾ അവൾ ശ്രീഹരിയുടെ മുടിയിൽ തലോടി പതുക്കെ ഉറക്കത്തിലേക്ക് വീണു. അവളിൽ
നിന്നും പകർന്നു കിട്ടിയ ചൂടിന്റെ ആശ്വാസത്തിൽ അവനും ഗാഢമായ ഉറക്കത്തിലാഴ്ന്നു.
ശ്രീഹരി രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും അവളുടെ നെഞ്ചിൽ തന്നെ പറ്റിച്ചേർന്നു
കിടക്കുകയായിരുന്നു അവൻ. ജീന എപ്പോഴാണ് തന്നോടൊപ്പം വന്നു കിടന്നതെന്നോ ഒന്നും അവന്
ഓർമയില്ല. ഡ്രസ്സ് മാറി ബെഡിലേക്ക് വന്ന് കിടന്നതു മാത്രമാണ് അവന് അവസാനമായി ഓർമ
ഉണ്ടായിരുന്നത്.
അവളുടെ മാറിടത്തിൽ നിന്നും അവൻ തല ആകർത്തി മാറ്റി. അവളുടെ ചുവന്ന ചുരിദാർ ടോപ്പിൽ
അവന്റെ വായിൽ നിന്നും ഒലിച്ചിറങ്ങിയ ഉമിനീർ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.
ഉറക്കത്തിലേക്ക് ആഴ്ന്ന് കിടക്കുന്ന അവളുടെ മുഖത്തേക്ക് അവൻ നോക്കി. വെളുത്ത്
തുടുത്ത മുഖത്ത് നിഷ്കളങ്കത താളം കെട്ടി നിൽപ്പുണ്ടായിരുന്നു. അവളുടെ ചുണ്ടുകളുടെ
ചുവപ്പ് വര്ധിച്ചിരിക്കുന്നതായി അവന് തോന്നി.
ഉറക്കത്തിൽ നിന്നും ഉണർന്ന ജീന കാണുന്നത് തന്റെ മുഖത്തേക്ക് തന്നെ നോക്കി
കിടക്കുന്ന ശ്രീഹരിയെ ആണ്.
കൈകൾ നിവർത്തി ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവൾ ചോദിച്ചു.
“എന്താ ഇങ്ങനെ നോക്കുന്നത്?”
ഒരു തമാശയെന്നവണ്ണം അവൻ പറഞ്ഞു.
“എനിക്കൊട്ടും വയ്യാത്തോണ്ട് ഞാൻ ഒന്നും ചെയ്യില്ലെന്ന ധൈര്യത്തിൽ കൂടെ കയറി
കിടന്നതാണല്ലേ?”
ഒരു പുച്ഛഭാവം മുഖത്തു വരുത്തി അവൾ പറഞ്ഞു.
“ഒരു കുഴപ്പവും ഇല്ലായിരുന്നെങ്കിൽ എന്നെ ഇപ്പോൾ എന്നാ ചെയ്യുവായിരുന്നെന്നാ?”
“അതേ..കൂടുതൽ പുച്ഛിക്കണ്ട, ഒരു രാത്രി മൊത്തം കൂടെ കിടന്നിട്ടും ഞാൻ ഒന്നും
ചെയ്യാതിരുന്ന ആദ്യത്തെ പെണ്ണ് നീയാണ്.”
ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
“ഒരു രാത്രി മൊത്തം കൂടെ ഉണ്ടായിരുന്നിട്ടും എന്നെ ഒന്നും ചെയ്യാതെ വിട്ട ആദ്യത്തെ
ആളും ഇച്ചായൻ തന്നെയാണ്.”
ഹരിയുടെ മുഖം ഒരു നിമിഷം മ്ലാനമായി.
ആ വിഷയങ്ങളിലേക്ക് പോകണ്ട എന്നുള്ള ഒരു താക്കിത് എന്നവണ്ണം അവൻ സ്വരം കടിപ്പിച്ചു
അവളുടെ പേര് ഒന്ന് വിളിച്ചു.
“ജീന..”
അവൾ അത് മനസിലായിട്ടെന്നവണ്ണം അവളൊന്നു മൂളി. എന്നിട്ട് അവന്റെ നെറ്റിയിൽ കൈ വച്ച്
നോക്കി. ചൂട് ഇപ്പോഴും അവനെ വിട്ടു മാറിയിരുന്നില്ല.
“പനി ഇപ്പോഴും ഉണ്ട്…”
“ആഹ്.. ഞാൻ ഒന്നുടെ ഉറങ്ങട്ടെ.”
അവൻ ജീനയുടെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കിടന്നു.
ഒരു കുസൃതിയോടെ അവൾ ചോദിച്ചു.
“ചൂട് പറ്റി ചേർന്ന് കിടന്നങ്ങു സുഗിച്ച് പോയല്ലേ?”
“അതേ.. നല്ല സുഖമുണ്ട്.. നല്ല സോഫ്റ്റ് തലയിണയിൽ തല ചേർത്തുവച്ച്
കിടക്കുന്നപോലുണ്ട്.”
അവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“വൃത്തികെട്ടവൻ, അങ്ങോട്ട് മാറികിടന്നേ.. എനിക്ക് അടുക്കളയിൽ ജോലി ഉണ്ട്.”
അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നപ്പോൾ അവൻ ഒരു ചിരിയോടെ ബെഡിൽ
ചുരുണ്ടു കൂടി.
അന്നത്തെ ദിവസം അവർ ശ്രീഹരിക്ക് പനി ആയതിനാൽ ഓഫീസിൽ പോയില്ല. നോക്കി തീർത്ത ഫയൽ
എല്ലാം അവൻ ഡ്രൈവറുടേൽ കൊടുത്തു ഓഫീസിൽ എത്തിച്ചു.
അന്നത്തെ ദിവസം മൊത്തം ജീന ഒരു നിമിഷം മാറി നിൽക്കാതെ അവന് ഒപ്പം തന്നെ
ഉണ്ടായിരുന്നു.
രാത്രി ഉറക്കം ആകുന്നതിനു മുൻപ് അനുപമ ശ്രീഹരിയെ വിളിച്ചു.
പിറ്റേ ദിവസം എന്തായാലും ശ്രീഹരി ഓഫീസിൽ വരണമെന്ന് പറയാനായിരുന്നു അവൾ വിളിച്ചത്.
കാരണം ഓഫീസിലെ അവളുടെ അവസാന ദിവസം ആണ് നാളെ. അത് കൊണ്ട് തന്നെ എല്ലാപേർക്കും ആയി
വൈകുന്നേരം ഒരു പാർട്ടി അവൾ നടത്തുന്നുണ്ടായിരുന്നു. ശ്രീഹരി എന്തായാലും നാളെ
ഓഫീസിൽ എത്തുമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തു.
അവൾക്ക് വാക്ക് കൊടുത്തപോലെ തന്നെ പിറ്റേ ദിവസം ശ്രീഹരിയും ജീനയും ഓഫീസിൽ ചെന്നു.
അവർ ഓഫീസിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ അനുപമ അവരെ കണ്ട് അവരുടെ അടുത്തേക്ക്
ചെന്നു.
ഒരു ആഷ് കളർ ലോങ്ങ് പാവാടയും നീല കളർ ടോപ്പും ആണ് അവൾ ഇട്ടിരുന്നത്. അവൾക്ക്
നന്നായി ചേരുന്നുണ്ടായിരുന്നു ആ ഡ്രസ്സ്.
അവൾ അടുത്ത് എത്തിയപ്പോൾ തന്നെ ഹരി പറഞ്ഞു.
“ഇന്നങ്ങു സുന്ദരി ആയിട്ടുണ്ടല്ലോ നീ.”
അത് കേട്ടപ്പോൾ അവളുടെ മുഖമൊന്നു ചുവന്നു.
“സാറിന്റെ പനി എങ്ങനുണ്ട്?”
അതിനുള്ള മറുപടി നൽകിയത് ജീന ആണ്.
“ഒരു കുറവും ഇല്ല.. നിന്റെ കാര്യമായി പോയി.. അല്ലായിരുന്നെങ്കിൽ ഇന്നും ഇച്ചായനെ
ഞാൻ ഇവിടേയ്ക്ക് വിടില്ലായിരുന്നു.”
അതുകേട്ട് ഒരു പുഞ്ചിരിയോടെ ശ്രീഹരി തന്റെ ക്യാബിനു ഉള്ളിലേക്ക് നടന്നു.
ജീനയും അനുപമയും തങ്ങളുടെ കസേരകളിൽ വന്നു ഇരിക്കുമ്പോഴാണ് ജീനയുടെ കഴുത്തിൽ
കിടക്കുന്ന മാല അനുപമ ശ്രദ്ധിച്ചത്.
“കൊള്ളാല്ലോ ഈ മാല.. ഇതെന്ന് വാങ്ങി?”
“അത് ഇച്ചായൻ രണ്ടു ദിവസം മുൻപ് വാങ്ങി തന്നതാണ്.”
“ആഹാ, അപ്പോൾ സാറിന് നല്ല സൗന്ദര്യ ബോധം ഉണ്ടല്ലോ.”
“അതെന്താ അങ്ങനെ പറഞ്ഞത്?”
“നിനക്ക് ഈ മാല നന്നായി ചേരുന്നുണ്ട്, അതുകൊണ്ട് പറഞ്ഞതാണ്.”
“ഇച്ചായന്‌ ഓരോരുത്തർക്കും എന്താ ചേരുന്നതെന്നു നന്നായി അറിയാം..എന്റെ എല്ലാ
ഡ്രെസ്സും ഇച്ചായൻ സെലക്ട് ചെയ്തു വാങ്ങി തന്നതാണ്.”
ഒരു നിമിഷം ശ്രീഹരിയുടെ ക്യാബിനിലേക്ക് നോക്കിയ ശേഷം അനുപമ പറഞ്ഞു.
“നിന്റെ ഡ്രസ്സ് എല്ലാം സാർ വാങ്ങി തന്നതാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു.”
ജീന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതെങ്ങനെ?”
ഒരു ചിരിയോടെ അനുപമ പറഞ്ഞു.
“നീ ഇടുന്ന ഡ്രസ്സ് എല്ലാം നല്ല വിലയുള്ളതാണ്. മാത്രമല്ല ഒരു ഡ്രസ്സ് തന്നെ ഒരുപാട്
തവണ യൂസ് ചെയ്യുന്നതും കണ്ടിട്ടില്ല.. മിക്ക ദിവസവും പുതിയ പുതിയ ഡ്രസ്സ് ആണ് ഇട്ടു
കൊണ്ട് വരുന്നെ… നമുക്ക് കിട്ടുന്ന ഒരു സാലറിക് അത് പറ്റില്ലല്ലോ.”
ചിരിച്ച് കൊണ്ട് ജീന പറഞ്ഞു.
“അതിനു എനിക്ക് സാലറിയെ ഇല്ലല്ലോ. എന്റെ ഫുൾ ചിലവ് ഇച്ചായൻ നോക്കിക്കൊള്ളണം.. അതാ
ഞങ്ങൾ തമ്മിലുള്ള എഗ്രിമെന്റ്.”
ചെറിയൊരു അതിശയത്തോടെ അനുപമ ചോദിച്ചു.
“സത്യത്തിൽ നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ്?”
അവൾ ഒന്ന് പുഞ്ചിരിച്ചതല്ലാതെ അതിനു മറുപടി നൽകിയില്ല.
“സാർ നിന്നെയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് മൊത്തത്തിൽ ഇവിടെ ഒരു സംസാരം
ഉണ്ട്.”
“ഇവിടുള്ളവർക്ക് വട്ടാണ്.”
“നിന്റെ ഇച്ചായനാണ് ഈ ഇടയായി വട്ട് എന്നാണ് എനിക്ക് തോന്നുന്നത്.. നിങ്ങൾ
രണ്ടുപേരും തട്ടുകടയിൽ ഇരിക്കുന്നത് കണ്ടെന്ന് എവിടൊരാൾ പറഞ്ഞു.”
ജീന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതിനിപ്പോൾ എന്താ?.. എനിക്ക് തട്ട് ദോശ കഴിക്കണമെന്നു ആഗ്രഹം പറഞ്ഞപ്പോൾ ഇച്ചായൻ
എന്നെ കൊണ്ട് പോയി വാങ്ങി തന്നതാണ്.”
“നിനക്ക് അതിനു ഒന്നും തോന്നുന്നില്ലായിരിക്കും, ഞാൻ കുറച്ച് വർഷങ്ങൾ ആയി സാറിന്റെ
കൂടെ നടക്കുന്നതാണ്.. വിശന്നാൽ ഹോട്ടലിലേക്ക് പോകാതെ ആളെ പറഞ്ഞു വിട്ടു ആഹാരം
മുന്നിൽ വരുത്തിക്കുന്ന ആളാണ് നിനക്ക് ദോശ കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ തട്ട്
കടയിൽ കൊണ്ട് പോയിരിക്കുന്നത്.”
കുറച്ച് നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം ജീന പറഞ്ഞു.
“ഞാൻ എന്താഗ്രഹം പറഞ്ഞാലും ഇച്ചായൻ സാധിച്ചു തരും.. അതിനു ഞങ്ങൾ രണ്ടുപേർക്കും
മാത്രം അറിയാവുന്ന ചില കാരണങ്ങൾ ഉണ്ട്, ഇച്ചായനെ അലട്ടുന്ന ഒരു കുറ്റബോധം ഉണ്ട്..
അത് എന്താണെന്നു വേറൊരാൾ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.”
അനുപമ ജീനയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.
“ഒരു കാര്യം ഞാൻ ഉറപ്പ് പറയാം.. എന്റെ ശരീരത്തിന് വേണ്ടിയല്ല ഇച്ചായൻ എനിക്ക്
വേണ്ടി ഇതെല്ലം ചെയ്യുന്നത്.”
കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ടു ജീന പറഞ്ഞു.
“ഇച്ചായന്‌ ടാബ്ലറ്റ് കഴിക്കാൻ ടൈം ആയി, ഞാൻ കൊടുത്തിട്ടു വരാം.”
ജീന ബാഗിൽ നിന്നും ടാബ്ലറ്റ് തിരയുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്നവണ്ണം ശബ്‌ദം
താഴ്ത്തി അനുപമയോട് പറഞ്ഞു.
“കല്യാണം കഴിയുന്നവരെയും ഇനിയൊരു പെണ്ണുമായും ബന്ധം കാണില്ലെന്ന് ഇച്ചായൻ എനിക്ക്
സത്യം ചെയ്തു തന്നു.”
അനുപമ അതിശയത്തോടെ ജീനയെ നോക്കുബോൾ അവൾ ഒരു ചെറു ചിരിയോടെ ശ്രീഹരിയുടെ അടുത്തേക്ക്
നടന്നു പോയി.
ജീന ക്യാബിനു ഉള്ളിലേക്ക് പോയി കഴിഞ്ഞതിന്റെ തൊട്ടു പിന്നാലെ എന്തോ
ഓർത്തിട്ടെന്നവണ്ണം അനുപമയും അവിടേക്കു നടന്നു.
അനുപമയെ കണ്ട് ശ്രീഹരി ചോദിച്ചു.
“എന്താ അനു?”
“സാർ കാണിച്ചത് ഒട്ടും ശരിയായില്ല കേട്ടോ..”
ശ്രീഹരിയും ജീനയും ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി.
അനുപമ ഒരു കുസൃതിയോടെ പറഞ്ഞു.
“ഇത്ര നാൾ കൂടെ നടന്നിട്ടും എനിക്കൊരു ഗിഫ്റ് വാങ്ങി തന്നിട്ടില്ലാത്ത ആള് ജീനക്ക്
മാല വാങ്ങി കൊടുത്ത് ശരിയായില്ല.”
ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു.
“നിനക്കുള്ള ഗിഫ്റ് നിന്റെ കല്യാണത്തിന് ഞാൻ തരുന്നുണ്ട്.”
“കുറച്ച് കനത്തിൽ തന്നെ ആയിക്കോട്ടെ അത്.”
അത് കേട്ട് ജീന ചിരിച്ചു.
“സാർ, ഞാൻ ഒരു കാര്യം പറയാനായി വന്നത് ആണ്.”
“എന്താ?”
“എന്റെ ചെറിയൊരു ആഗ്രഹം ആണ്.”
“എന്താന്ന് പറ അനു.”
“നാളെ ഞാൻ നാട്ടിലേക്ക് പോകും. പിന്നെ ഇവിടേക്ക് ഒരു വരവ് ഉണ്ടാകില്ല..”
ഒരു നിമിഷം അവൾ നിർത്തി. ജീനയും ശ്രീഹരിയും അവളുടെ മുഖത്തേക്ക് തന്നെ ആകാംഷയോടെ
നോക്കി.
“ഇന്നൊരു രാത്രി ഞാൻ നിങ്ങളോടൊപ്പം സാറിന്റെ വീട്ടിൽ നിന്നോട്ടെ?”
ശ്രീഹരി മറുപടി പറയുന്നതിന് മുൻപ് തന്നെ ജീന അതിനു മറുപടി നൽകി.
“അതിനെന്താ.. അനു വന്നൊള്ളൂ..”
അനുപമ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. അവനും സമ്മതം ആണെന്നുള്ള രീതിയിൽ തലയാട്ടി.
സന്ധ്യ കഴിഞ്ഞു നേരം ഇരുട്ടി തുടങ്ങിയ സമയത്ത് ഡോർ ബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട്
ജീന പോയി വാതിൽ തുറന്നു.
ജീന പ്രതീക്ഷിച്ചപോലെ തന്നെ അനുപമ തന്നെയായിരുന്നു വന്നിരുന്നത്.
ഓഫീസിലെ പരിപാടികൾ എല്ലാം കഴിഞ്ഞപ്പോൾ അനുപമ തന്നെയാണ് ജീനയോടു പറഞ്ഞിരുന്നത് റൂമിൽ
പോയി കുളിച്ചു ഫ്രഷ് ആയി വീട്ടിൽ എത്തിക്കൊള്ളാമെന്ന്.
ജീന നിറഞ്ഞ ചിരിയോടെ അനുപമയെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.
“സാർ എവിടെ?”
“അകത്തിരുന്ന് ആവി കൊള്ളുന്നുണ്ട്.”
അനുപമയുടെ ശബ്‌ദം കേട്ട് ശ്രീഹരി അവിടേക്ക് വന്നു.
“പനി കുറവില്ലേ സാർ?”
“ഈ പനി എന്നെയും കൊണ്ടേ പൊകുല്ലെന്ന തോന്നുന്നത്.”
ഒന്ന് തുമ്മിയ ശേഷം അവൻ പറഞ്ഞു.
“ഇവളുടെ വാക്കും കേട്ട് ഇവൾക്കൊപ്പം മഴയത്തു നടക്കാനിറങ്ങിയ എന്നെ പറഞ്ഞാൽ
മതിയല്ലോ.”
ജീനക്കൊപ്പം മഴ നനഞ്ഞിട്ടാണ് അവന് പനി വന്നതെന്ന് അനുപമ അപ്പോഴാണ് അറിയുന്നത്. അവൾ
ജീനയുടെ നേരെ നോക്കി.
“ഹലോ.. പനി വന്നെങ്കിൽ ഞാൻ വാക്ക് പറഞ്ഞപോലെ കൂടെ തന്നെ നിന്നു നോക്കുന്നും ഉണ്ട്.”
അനുപമ അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് മനസിലാകാതെ നിൽക്കുക ആയിരുന്നു. ജീന എന്ത്
പറഞ്ഞാലും ശ്രീഹരി അത് കേൾക്കുന്നു.. അവന്റെ ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെ അവൾ
ചെയ്യുന്നു. എന്താണ് അവർക്കിടയിൽ ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും അനുപമക്ക്
മനസിലായില്ല.
ജീന പെട്ടെന്ന് എന്തോ മണ്ടത്തരം കാണിച്ചു എന്നവണ്ണം തലക്ക് തട്ടി കൊണ്ട് പറഞ്ഞു.
“കഞ്ഞിക്കുള്ളത് അടുപ്പിൽ ഇരിക്കയാ, ഞാൻ അതങ്ങു മറന്നു.”
ജീന പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു.
അവൾ പോകുന്നത് നോക്കി ശ്രീഹരി പറഞ്ഞു.
“ഒന്ന് പനി പിടിച്ച് എന്നും പറഞ്ഞു രണ്ടു ദിവസമായി അവൾ എനിക്ക് കഞ്ഞി മാത്രമേ
തരുന്നേ.”
അനുപമ കൈയിൽ ഇരുന്ന കവർ സോഫയിലേക്ക് ഇട്ട ശേഷം ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക്
നടന്നു.
അനു ചെല്ലുമ്പോൾ ജീന കഞ്ഞി അടുപ്പിൽ നിന്നും ഇറക്കുകയായിരുന്നു.
“ഇന്ന് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കേട്ടോ. കഞ്ഞി ആണ് കഴിക്കാനുള്ളത്.”
അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“അതൊന്നും കുഴപ്പമില്ല.. ഇവിടെ നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ.”
“ആഹ്.. പകൽ ഒരു ജോലിക്കാരി വന്നു എല്ലാം വൃത്തിയാക്കിയിട്ടു പോകും.”
“ഇവിടെ സാറിന്റെ ഒപ്പം ഒറ്റയ്ക്ക് നിൽക്കുന്നതിനു ജീനയുടെ വീട്ടിൽ ആരും ഒന്നും
പറഞ്ഞില്ലേ?”
ഒരു നിമിഷത്തെ നിശബ്ദ്ധതക്ക് ശേഷം അവൾ പറഞ്ഞു.
“അതിനു എനിക്കാരും ഇല്ല.. അപ്പനും അമ്മയുമെല്ലാം മരിച്ചു.”
അനുപമക്ക് ചോദിച്ചത് അബദ്ധം ആയി പോയപോലെ തോന്നി.
“അനു വാ.. നമുക്ക് കഴിക്കാനിരിക്കാം.”
മൂന്നുപേരും ആഹാരം കഴിക്കാനായി ഇരുന്നു. ജീന മൂന്നു പാത്രങ്ങളിൽ കഞ്ഞി പകർന്നു
വച്ചു.
കഞ്ഞി കുടിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.
“നാളെ എങ്കിലും എനിക്ക് ചോറ് കിട്ടിയേ പറ്റുള്ളൂ.”
ജീന പെട്ടെന്ന് തന്നെ പറഞ്ഞു.
“പനി കുറയുവാണേൽ ചോറ് തരും. അല്ലെങ്കിൽ കഞ്ഞി തന്നെയാ.”
“ഇത് കുറച്ച് കഷ്ടം ആണ് കേട്ടോ.”
“ഇച്ചായൻ മാത്രം അല്ലല്ലോ കഞ്ഞി കുടിക്കുന്നത്.. ഇച്ചായൻ കഴിക്കുന്നതെന്തോ അത്
തന്നല്ലേ ഞാനും കഴിക്കുന്നത്.”
അവരുടെ സംസാരം കേട്ട് അനുപമ ചിരിച്ചു പോയി.
മൂന്നുപേരും കഞ്ഞി കുടിച്ച് കഴിഞ്ഞപ്പോൾ ജീന പത്രമെല്ലാം എടുത്തു അടുക്കളയിലേക്ക്
പോയി. അനുപമയും അവളുടെ കൂടെ ചെന്നപ്പോൾ ജീന പറഞ്ഞു.
“അനു ഇച്ചായനോടൊപ്പം പോയി ഇരുന്നോ.. ഞാൻ ഇതെല്ലം വൃത്തിയാക്കി അങ്ങ് വന്നേക്കാം.”
അനു എതിർത്തൊന്നും പറയാതെ ഹാളിലേക്ക് പോയി. അവൾ ചെല്ലുമ്പോൾ ശ്രീഹരി ടിവി
കാണുവായിരുന്നു. കുറച്ച് നേരം അവളും നിശബ്തമായി ഇരുന്നു ടിവി കണ്ട്. അതിനു ശേഷം,
“സാർ..”
ശ്രീഹരി ടിവിയിൽ നിന്നും ശ്രദ്ധമാറ്റി അവളെ നോക്കി.
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”
“എന്താ?”
അവൾ അടുക്കളയിലേക്ക് ഒന്ന് നോക്കിയ ശേഷം ശബ്‌ദം താഴ്ത്തി ചോദിച്ചു.
“എന്താ സാറിനും ജീനക്കും ഇടയിലുള്ളത് .. നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ
പോകുന്നില്ല.. വേറൊരു തെറ്റായ ബന്ധവും ഇല്ല. പക്ഷെ അവളുടെ എല്ലാ ആഗ്രഹങ്ങളും സാർ
സാധിച്ചു കൊടുക്കുന്നു, അവൾ എന്ത് പറഞ്ഞാലും സാർ അത് കേൾക്കുന്നു. എന്താ അതിന്റെ
കാരണം?”
കുറച്ച് നേരം അനുപമയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്ന ശേഷം ശ്രീഹരി പറഞ്ഞു.
“എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരി ആയിരുന്നു ജീന. എന്റെ അച്ഛനും അമ്മയ്ക്കും
ഒക്കെ അവളെ ഒരുപാട് ഇഷ്ട്ടമായിരുന്നു. എന്നെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു അവൾക്കു
ഒന്നും വരാതെ നോക്കുമെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ എന്റെ സ്വാർത്ഥത കാരണം ഞാൻ
കുറെ നാളേക്ക് അവളെ മറന്നു. ആ ഒരു സമയത്തിനുള്ളിൽ ഒരു പെണ്ണിന്
അനുഭവിക്കാവിന്നതിന്റെ പരമാവധി കഷ്ടതകൾ അവൾ അനുഭവിച്ചു. ഞാൻ ജീനയെ ഇപ്പോൾ
കൂട്ടികൊണ്ട് വരുമ്പോൾ ഒരു വാക്ക് അവൾക്കു നൽകിയിരുന്നു.. ഇനി അവളെ
വേദനിപ്പിക്കില്ലെന്ന്. ഞാൻ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമോ എന്റെ തെറ്റ്
തിരുത്തലോ ഒക്കെ ആയിരിക്കാം അത്. പക്ഷെ ആ വാക്ക് എനിക്ക് പാലിക്കണം.”
അപ്പോഴേക്കും ജീന അവിടേക്ക് വരുന്നത് കണ്ട് ശ്രീഹരി സംസാരം നിർത്തി.
“രണ്ടു പേരും എന്തായിരുന്നു ഇത്ര വലിയ സംസാരം?”
ജീന ശ്രീഹരിയുടെ അരികിൽ സോഫയിലെക്ക് ഇരുന്നപ്പോൾ അതിനുള്ള മറുപടി അനുപമ നൽകി.
“കല്യാണത്തിന്റെ ഓരോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.”
“പറയുന്നപോലെ ഇനി രണ്ടു ആഴ്ചകൂടിയെ ഉള്ളല്ലേ കല്യാണത്തിന്.”
“അതേ.. രണ്ടാഴ്ചയെന്നു പറയുന്നത് ഓടിയങ്ങു പോകും.”
അനുപമ അവിടെ നിന്നും എഴുന്നേറ്റു താൻ കൊണ്ടുവന്ന കവർ എടുത്തുകൊണ്ടു വന്നു അവർക്ക്
രണ്ടുപേർക്കും ആയി ഓരോ കവർ നൽകി.
അവർ രണ്ടുപേരും കവർ തുറന്നു നോക്കി.
ജീനക്ക് ഒരു ഇളം നീല കളർ സാരിയും ശ്രീഹരിക്കു അതേ കളർ ഷർട്ടും മുണ്ടും ആയിരുന്നു.
“ഇത് ഇട്ടു വേണം നിങ്ങൾ എന്റെ കല്യാണത്തിന് വരാൻ.”
ശ്രീഹരി ചിരിച്ച് കൊണ്ട് പറഞ്ഞു.
“സാരി ഉടുക്കാൻ അറിയാത്ത ഇവൾക്ക് ആണ് നീ സാരി വാങ്ങി കൊടുത്തിരിക്കുന്നെ.”
അതിനു മറുപടിയായി ജീന പറഞ്ഞു.
“സാരി ഉടുക്കാൻ അറിയാഞ്ഞിട്ടാണോ ഓണം സെലിബ്രേഷന് ഞാൻ സാരി ഉടുത്തു വന്നത്. അന്നത്തെ
പോലെ ഇതും ഇച്ചായൻ എന്നെ ഉടുപ്പിച്ചു തന്നാൽ മതി.”
അത് കേട്ട അനുപമ രണ്ടുപേരുടെയും മുഖത്ത് മാറി മാറി നോക്കി. അപ്പോഴാണ് പറഞ്ഞത്
അബദ്ധം ആയി പോയെന്ന് ജീനക്ക് തോന്നിയത്.
വിഷയം മാറ്റാനായി അവൾ ചോദിച്ചു.
“കല്യാണത്തിനുള്ള സ്വർണം എടുത്തായിരുന്നോ?”
“സ്വർണവും നേരത്തെ തന്നെ എടുത്തിരുന്നു.. പക്ഷെ റിസപ്ഷന് ഇടാനുള്ള ഡ്രസ്സ് ഇതുവരെ
സ്റ്റിച്ച് ചെയ്തു കിട്ടിയില്ല. അതിനി എന്ത് പരുവത്തിൽ കിട്ടുമെന്നാണ് ടെൻഷൻ.”
ശ്രീഹരി പറഞ്ഞു.
“അതൊക്കെ കുഴപ്പമില്ലാതെ കിട്ടുമെന്നെ.. ഒരു രണ്ടുമാസം കഴിഞ്ഞാൽ ഞാനും വിദ്യയുടെ
കല്യാണത്തിന്റെ തിരക്കിലാകും.. ”
“ജീനക്ക് കല്യാണം ഒന്നും നോക്കുന്നില്ല?”
“അതിനിനിയും സമയം കിടപ്പുണ്ടല്ലോ.. ഞാൻ കുറച്ചു കാലം കൂടി ഇങ്ങനങ്ങു ജീവിക്കട്ടെ.”
“സാറിനും കല്യാണത്തിനുള്ള സമയമൊക്കെ ആയി.”
അതിനുള്ള മറുപടി അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.
പിന്നെയും അവർ കുറച്ച് നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്ന ശേഷം അവർ ഉറങ്ങാൻ
തീരുമാനിച്ചു.
ശ്രീഹരിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഉറക്കം വന്നു തുടങ്ങിയിരുന്നു. അവൻ
റൂമിലേക്ക് പോയപ്പോൾ ജീന പറഞ്ഞു.
“അനുവിന് ഞാൻ മുകളിലത്തെ റൂം ശരിയാക്കാം.”
അനു പെട്ടെന്ന് തന്നെ പറഞ്ഞു.
“ഏയ്.. അതൊന്നും വേണ്ട.. ഞാൻ നിന്റെ ഒപ്പം കിടന്നോളം… നിനക്ക് എന്തെങ്കിലും
ബുദ്ധിമുട്ട്?”
ജീന ചിരിച്ച് കൊണ്ട് അനുവിന്റെ കൈ പിടിച്ച് റൂമിലേക്ക് നടന്നു.
റൂമിലെത്തിയപ്പോൾ അനു റൂം മൊത്തത്തിൽ വീക്ഷിച്ചു. എല്ലാം നല്ല അടുക്കും
ചിട്ടയോടെയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന റൂം. സെൽഫിൽ ധാരാളം ഡ്രെസ്സുകൾ
അടുക്കി വച്ചിരിക്കുന്നു. എല്ലാം നല്ല വിലയുള്ളവ. അതെല്ലാം ശ്രീഹരി ജീനക്ക് വാങ്ങി
കൊടുത്തതാണെന്നു ഓർത്തപ്പോൾ അനുവിന് ജീനയോടു ചെറിയൊരു അസൂയ തോന്നാതിരുന്നില്ല.
ബെഡിൽ കിടക്കുന്നതിനിടയിൽ അനു ജീനയോടു ചോദിച്ചു.
“സാറിന് കല്യാണം ഒന്നും നോക്കുന്നില്ല?”
“‘അമ്മ മിക്ക ദിവസവും വിളിക്കുമ്പോൾ കല്യാണ കാര്യം പറയും. പക്ഷെ ഇച്ചായൻ ഒഴിഞ്ഞു
മാറും.”
“ജീനക്ക് ഒന്ന് പറഞ്ഞൂടെ കല്യാണം കഴിക്കാൻ, നീ പറയുന്ന എല്ലാം സാർ
കേൾക്കാറുണ്ടല്ലോ.”
“ഞാനും കുറെ പറഞ്ഞതാ.. ഇപ്പോൾ ഞാൻ കല്യാണ കാര്യം പറയുമ്പോൾ ഇച്ചായൻ പറയും എന്റെ
കല്യാണം കഴിഞ്ഞിട്ട് കെട്ടികൊള്ളന്നു”
ഒരു ചിരിയോടെ അനു പറഞ്ഞു.
“എങ്കിൽ നീ ആദ്യം ഒരു കല്യാണം കഴിക്ക്.”
ജീന അതിനു മറുപടി ഒന്നും പറയാതെ നിശബ്ദത ആയിരുന്നു. അതിൽ നിന്നും അവൾ ആ വിഷയം
ഇഷ്ട്ടപെടുന്നില്ലെന്ന് അനുവിന് മനസിലായി.
“സാർ നിന്നെ സാരി ഉടുപ്പിച്ചു എന്ന് പറഞ്ഞത് ഉള്ളതാണോ?’
“നീ അത് ഇതുവരെ വിട്ടില്ലേ?”
“ഇല്ല, വിട്ടില്ല.. ഓഫീസിൽ എയറും പിടിച്ച് നടക്കുന്ന മനുഷ്യന്റെ ഉള്ളിൽ ഇങ്ങനത്തെ
കഴിവൊക്കെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?”
“ഇച്ചായന്‌ സാരിയൊക്കെ ഉടുപ്പിക്കാൻ അറിയാം. എനിക്ക് ഒരിക്കൽ ഉടുപ്പിച്ച്
തന്നിരുന്നു.”
“എന്നാലും കോളേജിൽ പഠിക്കുമ്പോൾ…”
ജീന പെട്ടെന്ന് കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.
“അയ്യോ.. ഇച്ചായൻ ടാബ്ലറ്റ് കഴിക്കാതെ ആയിരിക്കും കിടന്നത്.”
ജീന ബെഡിൽ നിന്നും എഴുന്നേറ്റ് ശ്രീഹരിയുടെ റൂമിലേക്ക് പോയി. ജീന പോയി കുറച്ച്
കഴിഞ്ഞപ്പോൾ അനുവും അവളുടെ പിന്നാലെ പോയി.
അനു ചെല്ലുമ്പോൾ നന്നായി കിടന്ന് ഉറങ്ങുന്ന ശ്രീഹരിയെ ബെഡ്ഷീറ് എടുത്തു പുതച്ച്
കൊടുക്കുകയായിരുന്നു ജീന.
അനുവിനെ കണ്ട് ശബ്‌ദം താഴ്ത്തി ജീന പറഞ്ഞു.
“ടാബ്ലറ്റ് കഴിച്ചിട്ട് തന്നാണ് കിടന്നത്.”
അവൾ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്ക് നടന്നു.
ജീനയുടെ കൂടെ നടക്കുന്നതിനിടയിൽ അനു പറഞ്ഞു.
“ഞാൻ ഒരു കാര്യം പറയട്ടെ?”
“എന്താ?”
“നിങ്ങൾക്ക് രണ്ടുപേർക്കും കൂടിയങ്ങ് കല്യാണം കഴിച്ചൂടെ?.. സാറിന്റെ കാര്യങ്ങൾ
നിന്നെക്കാളും നന്നായി നോക്കുന്ന വേറെ ആരെയും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.”
അർദ്ധം എന്തെന്ന് മനസിലാക്കാനാകാത്ത ഒരു ചിരി മാത്രമാണ് അതിനു മറുപടിയായി ജീന
നൽകിയത്.
തുടരും…

0cookie-check“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 6

  • എന്റെ കുണ്ണ കാണത്തക്ക വിധം വല്ലാതെ കുലച്ച് കമ്പിയായി…2

  • എന്റെ കുണ്ണ കാണത്തക്ക വിധം വല്ലാതെ കുലച്ച് കമ്പിയായി…1

  • എന്റെ കണ്ണൊക്കെ നിറഞ്ഞു Part 3