വർഷങ്ങൾ പഴക്കമുള്ള ബംഗ്ലാവിന്റെ മുറ്റത്ത് നിന്ന് കൊണ്ട് ശ്രീഹരി താഴ്വരയിലേക്കു
പരന്നുകിടക്കുന്ന തേയില തോട്ടത്തിലേക്ക് നോക്കി. ഭൂമിയെ പുതച്ചിരുന്ന പച്ചപുതപ്പു
പോലെ ഇടുക്കിയിലെ മൂടൽമഞ്ഞിൻ അതങ്ങു പരന്ന് വിശാലമായി കിടക്കുകയാണ്. അങ്ങകലെ
മൊട്ടക്കുന്നിന്റെ ശിരസ്സ് മറച്ചുകൊണ്ട് മൂടൽമഞ്ഞ് തെന്നിനീങ്ങി കളിക്കുന്നു.
പ്രഭാതത്തിലെ ഇടുക്കിയിലെ തണുപ്പ് കൈ വെള്ളയെ സൂചി കുത്തിയിരിക്കുന്ന പോലെ
വേദനിപ്പിക്കുന്നു എന്ന് മനസിലാക്കിയ ഹരി തണുപ്പകറ്റാൻ കൈകൾ കൂട്ടിത്തിരുമ്മി.
അതിനൊപ്പം തന്നെ താഴ്വരയിലെ ദൃശ്യഭംഗി അവൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി.
“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?”
തന്റെ ചെവിയിൽ മുഴങ്ങിയ അനുപമയുടെ ശബ്ദം ശ്രീഹരിയെ പെട്ടെന്ന് സ്വപ്നങ്ങളിൽ നിന്നും
ഉണർത്തി.
കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ ടേബിളിനു അപ്പുറത്തായി നിൽക്കുന്ന അനുപമയെ
കണ്ടപ്പോഴാണ് ഇടുക്കിയിലെ തേയിലത്തോട്ടവും ദൃശ്യഭംഗിയും എല്ലാം ഉച്ചഭക്ഷണത്തിനു
ശേഷം തന്റെ എസി കാബിനിൽ ഇരുന്നു ഉറങ്ങിയപ്പോൾ മനസിലുണ്ടായ മായ സ്വപ്നങ്ങളായിരുന്നു
എന്ന് ശ്രീഹരിക്ക് മനസിലായത്.
മുഖത്തെ ജാള്യത മറച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഒന്നുമില്ല അനൂ.. ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ അറിയാതെ ചിരിച്ചു പോയതാണ്.”
ശ്രീഹരിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് അനുപമ. ഓഫീസിലെ മറ്റു സ്റ്റാഫുകൾക്ക് എല്ലാം
ഡ്രസ്സ് കോഡ് ഉണ്ടെങ്കിലും അനുപമയ്ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടു കൊണ്ടുവരാൻ
അനുവദിച്ചിട്ടുണ്ട് ശ്രീഹരി.
നീല ജീൻസ് പാന്റും വെള്ള ഷർട്ടും ഇട്ടു തന്റെ മുന്നിൽ നിൽക്കുന്ന അനുപമയുടെ ശരീരം
മുന്പത്തേക്കാളും ഒന്നുകൂടി വണ്ണം വച്ചിട്ടുള്ളതായി അവനു തോന്നി.
“അനു എന്താ എപ്പോൾ എങ്ങോട്ടു വന്നേ.. ഫയൽ വല്ലോം നോക്കാനുണ്ടോ?”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“ഫയൽ ഒന്നും നോക്കാനില്ല… എന്റെ ജീവിതത്തിന്റെ ഫയൽ ആദ്യം സാറിനു തന്നെ തരാൻ
വന്നതാ.”
ശ്രീഹരി ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കൈയിലിരുന്ന കല്യാണ
ലെറ്റർ അനുപമ അവന്റെ നേരെ നീട്ടി.
ലെറ്റർ വാങ്ങാനായി ഹരി കൈ നീട്ടിയപ്പോൾ അവൾ പറഞ്ഞു.
“ഒന്ന് എഴുന്നേറ്റു നിന്ന് വാങ്ങ്, ഞാൻ ആദ്യം സാറിനാണ് ലെറ്റർ തരുന്നത്.”
ഹരി കസേരയിൽ നിന്നും എഴുന്നേറ്റ് ഒരു ചിരിയോടെ ലെറ്റർ വാങ്ങി.
“കല്യാണത്തിന് ഇനിയും 3 മാസം ഉണ്ടല്ലോ. ഇപ്പോഴേ കല്യാണം വിളിച്ചു തുടങ്ങിയോ?”
“ഏയ്.. വിളിച്ചു തുടങ്ങിട്ടൊന്നും ഇല്ല. ലെറ്റർ നേരത്തെ അടിച്ചു വാങ്ങി..”
ഒരു നിമിഷത്തേക്ക് നിശ്ശബ്ദതയായ ശേഷം ഹരിയുടെ മുഖത്ത് നിന്നും നോട്ടം മാറ്റിയിട്ട്
അവൾ പറഞ്ഞു.
“എന്റെ ശരീരം ആദ്യം അനുഭവിച്ച ആൾക്ക് തന്നെ ആദ്യം കല്യാണ ലെറ്റർ കൊടുക്കണമെന്ന് ഒരു
ആഗ്രഹം.. അതുകൊണ്ടു തന്നതാ.”
അവളുടെ സ്വരത്തിൽ ഒരു ഇടർച്ച ഉള്ളതായി അവനു തോന്നി.
“അനു…”
“ഏയ്.. സാറിനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എല്ലാം എന്റെ സമ്മതത്തോടു കൂടി തന്നെ
ആയിരുന്നല്ലോ, ഒരിക്കലും സാർ എന്നെ ഒന്നിനും നിര്ബന്ധിച്ചിട്ടില്ല.”
അവനും ഓർത്തു.
ശരിയാണ്.. ഒരിക്കലും ഒരു ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ അവളെ ഒന്നിനും
നിർബന്ധിച്ചിട്ടില്ല.
“ഞാൻ 2 മാസം കൂടിയേ എവിടെ ജോലിക്കു കാണുള്ളൂ, പിന്നെ കല്യാണത്തിന്റെ
തിരക്കായിരിക്കും, അത് കഴിഞ്ഞാൽ കെട്ടിയോന്റെ ഒപ്പം അങ്ങ് ദുബായിലേക്ക് പറക്കും..
ഇപ്പോഴേ പുതിയ ഒരാളെ തപ്പി തുടങ്ങിക്കോ.”
അതും ശരിയാണ്.. ഇപ്പോഴേ ഒരാളെ ഒപ്പിച്ചാലേ അനു പോകുന്നതിനു മുൻപ് കൂടെ നിർത്തി
എല്ലാം പഠിപ്പിച്ചെടുക്കാൻ പറ്റുള്ളൂ.
കാബിനു പുറത്തേക്കു നടക്കുകയായിരുന്ന അനുപമ തിരിഞ്ഞു നിന്ന് പറഞ്ഞു.
“അതെ.. വിശ്വസിക്കാൻ കൊള്ളാവുന്ന ആരെയെങ്കിലും വേണം കണ്ടുപിടിക്കാൻ. അല്ലെങ്കിൽ
സാറിന്റെ നല്ല ഇമേജ് വെള്ളത്തിലാകും.”
അവൾ പുഞ്ചിരിയോടെ കാബിനു പുറത്തേക്കു നടന്നു. അവൾ പറഞ്ഞതിന്റെ അർദ്ധം മനസിലായ
ഹരിയുടെ മുഖത്തും ഒരു പുഞ്ചിരി പടർന്നു.
അനുപമയെ പോലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ ഇനി കിട്ടുകയെന്നു പറഞ്ഞാൽ പ്രയാസം
തന്നെയാണ്. ബിസിനസ് മീറ്റിങ്ങുകൾക്കായി ബാംഗളൂർ, മുംബൈ, ഡൽഹി അങ്ങനെ പല ഇടങ്ങളിലായി
പോകാറുള്ളപോൾ കൂടെ അനുപമയെയും കൂട്ടാറുണ്ട്.. അവിടെങ്ങളിലെല്ലാം ബിസിനസ് ഡീൽ
ഉറപ്പിക്കാനായി പലരും രാത്രിയിൽ പെൺപിള്ളേരെ തന്റെ റൂമിൽ എത്തിക്കാറുണ്ടായിരുന്നു.
അതൊക്കെ അനുപമയ്ക്ക് അറിയാമായിരുന്നെങ്കിലും ഒരുക്കലും അറിഞ്ഞതായി ഭാവിക്കയോ
മറ്റുള്ളവരെ അറിയിക്കുകയോ ചെയ്തിരുന്നില്ല.. പിന്നെപ്പോഴോ രണ്ടുപേർക്കും
ഉണ്ടായിരുന്ന മദ്യത്തിന്റെ ലഹരിയിൽ അവളുടെ ശരീത്തിന്റെ ചൂടും ഞാൻ അറിഞ്ഞു.
മാനസികമായി എനിക്കും അവൾക്കും പരസ്പരം ഒരു അടുപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ
പിന്നീട് പല തവണയും ഇതൊരു വിവാഹജീവിതത്തിൽ എത്തില്ല എന്നറിഞ്ഞു കൊണ്ടുതന്നെ അവൾ
തനിക്കു വഴങ്ങി തന്നു.അവൾക്കു ഒരുപാട് സ്വാതന്ത്രം നൽകിയിരുന്നുവെങ്കിലും ഒരിക്കൽ
പോലും അവൾ അത് ദുർവിനിയോഗ്യം ചെയ്തിട്ടില്ല. സ്വകാര്യ നിമിഷങ്ങളിൽ പോലും സാർ
എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. കൊടുത്തിരുന്ന ജോലികൾ അങ്ങേയറ്റം
ആത്മാർത്ഥതയോട് കൂടി മാത്രമാണ് ചെയ്തിരുന്നത്.
ശ്രീഹരി കസേരയിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു.
ഈ ഇടയായി ജീവിതത്തിനോട് ഒരുതരം വെറുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. ഒരർത്ഥവും
ഇല്ലാതെ പണത്തിനു പിറകെയുള്ള ഒരു അലച്ചിലായി മാറിയിരിക്കുന്നു ജീവിതം. രണ്ടു
തലമുറയ്ക്ക് ജീവിക്കാനുള്ളത് അച്ഛൻ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. ഇവിടത്തെ ബിസിനസ്
എല്ലാം ഉപേക്ഷിച് എസ്റ്റേറ്റും നോക്കി പോയി നിന്നാലൊന്നു ഇടക്കിടെ ആലോചന മനസ്സിൽ
കടന്നു വരുന്നുണ്ട്.ആ ചിന്തയുടേതാകാം ഇടക്കിടെ കാണുന്ന ഇടുക്കിയുടെ സ്വപ്നം..
ഈ ഇടയായി കല്യാണ ആലോചന തുടങ്ങട്ടെ എന്ന് ചോദിച്ചു കൊണ്ടുള്ള അമ്മയുടെ ഫോൺവിളി കൂടി
വരുന്നുണ്ട്. ഒരുപാട് പെൺകുട്ടികളുടെ ശരീരത്തിന്റെ ചൂട് അറിഞ്ഞു നടന്ന തനിക്ക് ഒരു
പെണ്കുട്ടിയിലേക്കായി മാത്രം ഒതുങ്ങിക്കൂടാൻ കഴിയുമോ എന്നുള്ള സംശയം കാരണം ആണ്
കല്യണത്തിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നെ. വെറുതെ ഞാൻ ആയിട്ടെന്തിനാ ഒരു
പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നെ.
മനസിനെ സ്വാധീനിച്ച മൂന്ന് പെൺകുട്ടികൾ മാത്രമാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്.
അതിലൊരാൾ കുറച്ചു മുൻപ് കല്യാണം പറഞ്ഞിട്ട് പോയ അനുപമയാണ്.
പിന്നെയുള്ള രണ്ടുപേർ ക്ലാരയും, ജീനയും.
ക്ലാരയോട് പ്രണയം ആണ് ഉണ്ടായിരുന്നതെങ്കിൽ, ജീവിതത്തോട് പൊരുതുന്ന ജീനയോടു
സ്നേഹത്തിൽ കലർന്ന അനുകമ്പ ആയിരുന്നില്ലേ ഉണ്ടായിരുന്നത്.
പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ ഓർത്തു.
തന്റെ അരികിൽ നിന്നും മരണ വീട്ടിലേക്കു ഓടിക്കയറിയ ജീനയെകുറിച്ച്
പിന്നീടെപ്പൊഴുങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒന്ന് തിരക്കിയിട്ടുണ്ടോ അവൾ ഇപ്പോൾ
എങ്ങനാ ജീവിക്കുന്നതെന്ന്.
ശ്രീഹരി പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് കാബിനു പുറത്തേക്കു നടന്നു. അവൻ
നേരെ പോയി നിന്നതു അനുപമയുടെ മുന്നിലാണ്.
“അനൂ.. ഞാൻ നാളെ ഇവിടെ കാണില്ല.. ഇപ്പോൾ അടൂർ വരെ പോകുവാ ഞാൻ.”
ഇത്രയും പറഞ്ഞു അവൻ പെട്ടെന്ന് ഓഫീസിനു വെളിയിലേക്കു നടന്നപ്പോൾ തിടുക്കത്തിൽ
അവന്റെ പിറകെ പോയി അനുപമ ചോദിച്ചു.
“എറണാകുളത്തെ ബ്ലോക്ക് ഒകെ കഴിഞ്ഞു അടൂർ എത്തുമ്പോഴേക്കും രാത്രി ആകൂല്ലേ? ഹോട്ടലിൽ
റൂം വിളിച്ചു ബുക്ക് ചെയ്യണൊ?”
“വേണ്ട.. എന്റെ ഫ്രണ്ട് റാമിനെ നിനക്കറിയില്ലേ. അവന്റെ വീടവിടാ. നൈറ്റ് അവിടെ
നിന്നോളം.”
അനുപമ ആകാംഷയോടെ ചോദിച്ചു.
“ഇപ്പോൾ എന്താ പെട്ടെന്ന് അടൂർ വരെ പോകാൻ?”
“ഒരാളെ കാണണം. ഞാൻ വന്നിട്ട് എല്ലാം പറയാം.”
പിന്നെ അനുപമ കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല.
കാറിന്റെ ബോണറ്റിൽ ചാരി നിൽക്കുകയായിരുന്ന രാജുവിനോട് ശ്രീഹരി പറഞ്ഞു.
“രാജു.. നമുക്കു അടൂർ റാമിന്റെ വീട്ടിലേക്കു പോകണം.”
വളരെ കാലമായി ശ്രീഹരിയുടെ ഡ്രൈവർ ആണ് രാജു.
കാറിൽ കയറി ഇരുന്ന ഹരി കണ്ണുകൾ അടച്ചു ഓര്മകളിലേക്കാഴ്ന്നു.
അച്ഛൻ പുത്തൻവീട്ടിൽ വാസുദേവനെ അറിയാത്തവരായി നാട്ടിൽ ആരും ഉണ്ടായിരുന്നില്ല.
മുത്തച്ഛൻ ഭൂമിയോടു മല്ലിട്ട് സ്വരുക്കൂട്ടിയ മുതലുകൾ അതിന്റെ പാതിമടങ്ങു
വർധിപ്പിച്ച വ്യക്തിയായിരുന്നു അച്ഛൻ വാസുദേവൻ. പാർട്ടി പ്രവർത്തങ്ങൾക്കിറങ്ങാത്ത
എന്നാൽ കമ്മ്യൂണിസ്റ് ചിന്താഗതി വച്ച് പുലർത്തിയിരുന്ന ഒരു വ്യക്തി. നാട്ടിലെ എന്ത്
കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടാകും പണമായിട്ടാണെങ്കിലും ആളായിട്ടാണെങ്കിലും.
അച്ഛന് എല്ലാ കാര്യങ്ങൾക്കും പൂർണ പിന്തുണ നൽകിയിരുന്ന ഒരാളായിരുന്നു എന്റെ ‘അമ്മ
അംബിക. അച്ഛന്റെ തീരുമാനങ്ങൾ ഒരിക്കലും പാഴായി പോകില്ല എന്ന് വിശ്വസിച്ചിരുന്ന
ഒരാളായിരുന്നു ‘അമ്മ. പിന്നെ ഉള്ള ഒരാൾ അനിയത്തി ശ്രീവിദ്യ ആണ്. അച്ഛന്റെ അതെ
സ്വഭാവം പോലെ സ്വന്തം തീരുമാനങ്ങളിൽ എപ്പോഴും ഉറച്ചു നിൽക്കുകയും അതെ സമയം എപ്പോഴും
കളിചിരിയുമായി നടക്കുന്ന എന്റെ അനിയത്തി കുട്ടി. എന്നെക്കാളും രണ്ടുവയസിനു മാത്രം
താഴെയുള്ള അവൾക്കു നാട്ടിലെ എന്റെ കൂട്ടുകാരെല്ലാം അവളുടെയും കൂട്ടുകാരായിരുന്നു.
സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാനും എന്റെ കൂട്ടുകാരും ക്ലാസ് കഴിഞ്ഞാൽ പിന്നെ
ഒന്നെങ്കിൽ ഗ്രൗണ്ടിൽ അല്ലെങ്കിൽ എന്റെ വീട്ടിൽ തന്നെ ആയിരുന്നു. വീട്ടിൽ വളർന്നു
വരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നും പറഞ്ഞു കൂട്ടുകാരെ വീട്ടിൽ കൊണ്ട് വരുന്നതിന്
അച്ഛൻ ഒരിക്കലും എതിർപ്പ് പറഞ്ഞിട്ടില്ല. കാരണം അച്ഛന് അറിയാമായിരുന്നു എന്റെ
അനിയത്തികുട്ടി അവർക്കും അനിയത്തി തന്നെ ആയിരിക്കുമെന്ന്.
അച്ഛന്റെ തീരുമാനങ്ങൾ ചിലപ്പോൾ പലരെയും ഞെട്ടിക്കുന്നതായിരിക്കും. അങ്ങനെ ഉള്ള
ഒരെണ്ണം ആയിരുന്നു ഡിഗ്രി ആദ്യവർഷം പഠിക്കുമ്പോൾ കോളേജിൽ അടി ഉണ്ടാക്കി സസ്‌പെൻഷൻ
വാങ്ങി വീട്ടിൽ വന്നിരിക്കുമ്പോൾ അച്ഛൻ പറഞ്ഞത്.
‘ഒരു വർഷത്തേക്ക് ഇനി ഒന്നും പഠിക്കണ്ട.. ഒരുവർഷത്തേക്കു ഇന്ത്യ മൊത്തം ഒന്ന് യാത്ര
ചെയ്തു വരാൻ.’
ആ തീരുമാനം കേട്ട് കുടുംബക്കാർ മൊത്തം ഞെട്ടി. കൂട്ടത്തിൽ ഞാനും. എതിർത്ത്
പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാൽ യാത്ര പുറപ്പെട്ടു.
ആ യാത്രയിൽ പലതും ഞാൻ മനസിലാക്കി. സമ്പന്നർ ഒരു ദിവസത്തെ ആർഭാടത്തിനു വേണ്ടി
ലക്ഷങ്ങൾ ചിലവാക്കുന്നത് മുതൽ ഉൾനാടൻ പ്രദേശങ്ങളിലെ പാവപെട്ട കർഷകൻ രാവന്തിയോളം
പണിയെടുത്തിട്ട് മക്കൾക്കു ഒരുനേരത്തെ ഭക്ഷണം വയറു നിറയെ കഴിക്കാൻ
നല്കാനാകാത്തതുവരെ ഞാൻ കണ്ടു. നാട്ടിൽ ആയിരുന്നപ്പോൾ കണ്മുന്നിൽ കണ്ടിരുന്നതൊന്നും
അല്ല യഥാർഥ ഇന്ത്യയും ജീവിതങ്ങളും എന്ന് ഞാൻ മനസിലാക്കി. ചിലപ്പോൾ ഇതൊക്കെ എന്നെ
മനസിലാക്കാനായിരിക്കും അച്ഛൻ എന്നെ ആ യാത്ര വിട്ടത്. സത്യത്തിൽ ഈ യാത്രക്കൊടുവിൽ
ഞാൻ ഒരു വിപ്ലവകാരി ആകാഞ്ഞത് എന്റെ അമ്മയുടെ പ്രാർത്ഥന കൊണ്ടാകും.
ഈ യാത്രയിൽ അച്ഛൻ ഉദ്ദേശിക്കാത്ത ചിലതും ഞാൻ പഠിച്ചിരുന്നു. പൈസ കൊടുത്തു വേശ്യകളിൽ
നിന്നും അല്ലാതെ സ്വമനസാലെ വന്ന യുവതികളിൽ നിന്നും സ്ത്രീ ശരീരത്തിന്റെ സുഖം ഞാൻ
അറിഞ്ഞു.
ഒരു വർഷത്തെ യാത്രക്കൊടുവിൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അച്ഛന്റെ അടുത്ത തീരുമാനം
എത്തി.
അടുത്ത അധ്യയന വര്ഷം ആരംഭിക്കുമ്പോൾ നാട്ടിൽ നിന്നും മാറി വേറൊരു കോളേജിൽ അഡ്മിഷൻ
എടുത്തു പഠനമാരഭിക്കാൻ. നാട്ടിൽ കൂട്ടുകാരോടൊപ്പം കൂടി വീണ്ടും അടി ഉണ്ടാക്കി
നടക്കുമെന്നുള്ള ചിന്തയിൽ ആയിരിക്കും അച്ഛൻ ആ തീരുമാനം എടുത്തത്.
പക്ഷെ അച്ഛന്റെ ആ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു. എന്തെന്നാൽ ഡിഗ്രിക്ക്
ആദ്യമേ ട്രിവാൻഡ്രം പോകാനായിരുന്നു എനിക്കാഗ്രഹം. പക്ഷെ അച്ഛന്റെ
നിര്ബന്ധപ്രകാരമാണ് അന്ന് നാട്ടിലെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത്.
അച്ഛൻ തീരുമാനം അറിയിച്ചപ്പോഴേ ഞാൻ ട്രിവാൻഡ്രം എന്നുള്ള ഓപ്ഷൻ മുന്നോട്ടു വച്ചു.
എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന അനിയത്തി ഞാൻ ട്രിവാൻഡ്രം തിരഞ്ഞെടുത്തപ്പോഴേ
എന്റെ മുഖത്തു നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ആ ചിരിക്കു പിന്നിലെ രഹസ്യം ക്ലാര ആയിരുന്നു.
ക്ലാര ഇപ്പോൾ പഠിക്കുന്നത് ട്രിവാൻഡ്രതാണ്.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് എന്റെ മനസ്സിൽ കയറിക്കൂടിയ പെൺകുട്ടിയാണ്
ക്ലാര. ഏഴാം ക്ലാസ് കഴിഞ്ഞു എട്ടിലേക്കു കടക്കുമ്പോൾ ഒരു അവധിക്കാല ട്യൂഷൻ
ക്ലാസ്സിൽ പുറത്തു പെയ്യുന്ന ചാറ്റൽ മഴയും കണ്ട് വായിനോക്കി ഇരിക്കുമ്പോഴാണ് ഒരു
കുടയും ചൂടി കറുത്ത പാവാടയും നീല ടോപ്പും ഇട്ടുകൊണ്ട് ആ നസ്രാണി പെൺകുട്ടി
ക്ലാസ്സിലേക്ക് കയറി വരുന്നത്. ആദ്യം തന്നെ നോട്ടം പതിച്ചത് അവളുടെ വെളുത്തു നീണ്ട
മുഖത്തേക്കാണ്. അവളുടെ ആ ചെറിയ കണ്ണുകൾ കൊണ്ടുള്ള നോട്ടം ആദ്യം തന്നെ ഹൃദയത്തിൽ
പതിച്ചു.
അന്നൊന്നും പ്രണയം എന്തെന്ന് അറിയില്ലെങ്കിലും അവളോട് ഒരു ആകർഷണം തോന്നിയിരുന്നു.
എപ്പോഴും പുഞ്ചിരി തൂകി ഇരിക്കുന്ന അവളുടെ മുഖം കണ്ടുകൊണ്ടേ ഇരിക്കുവാൻ ആഗ്രഹിച്ചു.
ഒരേ ക്ലാസ്സിൽ തന്നെ ആഉയരുന്നതിനാൽ അവളുമായി ഒരു സൗഹൃദം സ്ഥാപിച്ചിരുന്നു. പത്താം
ക്ലാസ് കഴിയാറായപ്പോഴേക്കും ഞാൻ മനസിലാക്കി അവളോട് എനിക്കുള്ള ആകർഷണം
പ്രണയത്തിന്റേതാണെന്ന്.
പ്ലസ് വൺ ആയപ്പോൾ ഒരേ സബ്ജെക്ട് ആയിരുന്നെങ്കിലും രണ്ടു ഡിവിഷനുകളിൽ ആയിരുന്നു
ഞങ്ങൾ. ഒരുമിച്ചുണ്ടായിരുന്നത് ട്യൂഷൻ ക്ലാസ്സിൽ മാത്രം. എപ്പോഴും പുഞ്ചിരി തൂകി
ഇരിക്കുന്ന ആരോടും എതിർത്ത് സംസാരിക്കാത്ത ഒച്ചയൊന്നു ഉയർത്തുകപോലും ചെയ്യാത്ത
അവളുടെ മുന്നിൽ എന്റെ പ്രണയം തുറന്നു പറയാൻ എനിക്കന്നു ഭയമായിരുന്നു. സ്നേഹിക്കുന്ന
പെണ്ണിന് മുന്നിൽ പ്രണയം പറയാൻ ആൺപിള്ളേരോട് അടികൂടി നടക്കുന്ന ധൈര്യം പോരെന്നു
അന്ന് ഞാൻ മനസിലാക്കിയതാണ്.
ഇന്റർവെൽ സമയത്തു അവളുടെ ക്ലാസിനു മുന്നിൽ കൂടി ചുമ്മാ തേര പാര നടക്കും.
വേറൊന്നിനും അല്ല അവളുടെ ആ പുഞ്ചിരിക്കുന്ന മുഖം ഒന്ന് കാണാനായി മാത്രം. എന്റെ ഈ
കറക്കത്തിൽ നിന്നും അവസാനം എന്റെ കൂട്ടുകാർ കാര്യം എന്താണെന്ന് പൊക്കി. അവസാനം
പ്രണയം തുറന്നു പറയാനുള്ള ധൈര്യം ഇല്ലാത്തവൻ എന്നുള്ള അവന്മാരുടെ കളിയാക്കലുകൾ
ഭയന്ന് പ്ലസ്ടുവിൽ വച്ചു ഞാൻ എന്റെ പ്രണയം അവളോട് പറഞ്ഞു.
അതിനു ശേഷം ഞാൻ എന്റെ കൂട്ടുകാരെ പ്രാവിയതിനു കൈയും കണക്കും ഇല്ല. അതുവരെ ഒരു
സുഹൃത്തെന്ന നിലയിൽ എന്നോട് മിണ്ടിയിരുന്ന അവൾ ആ പ്രണയാഭ്യര്ഥനക്ക് ശേഷം പ്ലസ്ടു
കഴിയുന്നതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. എങ്കിലും ഒരു വഴിപാടുപോലെ അവളുടെ ക്ലാസിനു
മുന്നിലുള്ള കറക്കം പ്ലസ്ടു കഴിയുന്നതുവരെ ഞാൻ നിർത്തിയിരുന്നില്ല.
ട്രിവാൻഡ്രത് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ‘അമ്മ തീരുമാനിച്ചതായിരുന്നു
താമസം ശ്രീജച്ചേച്ചിയുടെ വീട്ടിൽ മതീന്ന്. അമ്മയുടെ കസിന്റെ മോളാണ് ശ്രീജ.
ശ്രീജചേച്ചിടെ കല്യാണം കുടുംബത്തിൽ ഇത്തിരി വിപ്ലവം ആയിരുന്നു. പത്തനംതിട്ട ഒരു
ക്രിസ്ത്യൻ പയ്യനുമായി പ്രേമിച്ചു കല്യാണം കഴിക്കുവായിരുന്നു ചേച്ചി. ആ കല്യാണത്തെ
സപ്പോർട്ട് ചെയ്തു കുടുംബക്കാരെ ഒതുക്കിയത് എന്റെ അച്ഛനും. അതുകൊണ്ടു തന്നെ എന്നെ
വീട്ടിൽ നിർത്താൻ ചേച്ചിക്കും ചേട്ടനും സന്തോഷമേ ഉള്ളായിരുന്നു. കല്യാണത്തിന് ശേഷം
ചേട്ടന് ട്രിവാൻഡ്രത് ജോലി കിട്ടി സെറ്റിലായതു ഇപ്പോൾ എനിക്ക് ഉപകാരപെട്ടു എന്ന്
പറഞ്ഞാൽ മതീല്ലോ.
കോളേജിൽ ക്ലാസ് തുടങ്ങുന്നതിന്റെ തലേദിവസം രാവിലെ തന്നെ ബാഗിൽ അത്യാവിശം
സാധനങ്ങളുമായി ശ്രീജചേച്ചിടെ വീട്ടിലേക്കു തിരിച്ചു. ഒരു ഉച്ചയോടു കൂടി ചേച്ചിയുടെ
വീട്ടിലെത്തി. കോളേജിൽ നിന്നും രണ്ടു കിലോമീറ്റർ മാറിയായിരുന്നു ചേച്ചിയുടെ വീട്.
ഡോർബെല്ലടിച് ചേച്ചിയെയും പ്രതീക്ഷിച് നിന്ന എന്റെ മുന്നിൽ ഡോർ തുറന്ന് വന്നത്
വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകൊച്. കണ്ടാൽ ഒരു പതിനേഴ് പതിനെട്ടു വയസ്
തോന്നിക്കും. അതികം വണ്ണമൊന്നും ഇല്ല, നല്ല വെളുപ്പുള്ളതുകൊണ്ട് മുഖത്ത് ഒരു
ഐശ്വര്യം തോന്നിക്കുന്നുണ്ട്. ഒരു ചുവപ്പു കളർ ചുരിദാറാണ് വേഷം. അവളുടെ മുഖം
കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ കളിക്കുട്ടുകാരി മീനാക്ഷിയെ ആണ്. ചെറുപ്പത്തിൽ
തന്നെ ഒരു വാഹനാപകടത്തിൽ മരിക്കുകയായിരുന്നു അവൾ. മീനാക്ഷിയുടെ അതെ മുഖച്ഛായ തോന്നി
മുന്നിൽ നിൽക്കുന്ന പെൺകുട്ടിക്ക്.
ശ്രീജച്ചേച്ചിയുടെ വീട്ടിൽ ഇതേതാ ഒരു പെൺകുട്ടി എന്ന് അന്തംവിട്ടു നിൽക്കുമ്പോഴാണ്
അവളുടെ ചോദ്യം.
“ആരാ?”
അതിനുത്തരം നൽകുന്നതിന് മുൻപേ അവളുടെ പിറകിൽ നിന്നും ശ്രീജചേച്ചിടെ ശബ്‌ദം എത്തി.
“ഹരീ.. നീ ഇങ്ങെത്തിയോ?”
ചേച്ചിയുടെ ശബ്‌ദം കേട്ടതും മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ മറികടന്നു അവൻ
അകത്തേക്ക് കടന്നു.
ഹരിയുടെ കവിളിൽ പിടിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
“നിന്റെ കളർ ഒക്കെയങ്ങു പോയല്ലോടാ.”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അത് ഈ വെയിലത്ത് വന്നതുകൊണ്ട് ചേച്ചിക്ക് തോന്നുന്നതാ.”
ശ്രീഹരിയേക്കാളും പത്തുവയസ് കൂടുതലാണ് ശ്രീജയ്ക്കു.
ശ്രീജ ആ പെൺകൊച്ചിനോട് പറഞ്ഞു.
“ജീനേ.. ഇവന് കുടിക്കാൻ വെള്ളമെടുക്ക്.”
അവൾ പെട്ടെന്ന് അടുക്കളയിലേക്ക് പോയി.
ശ്രീഹരി ആദ്യം കണ്ടപ്പോൾ തന്നെ അവളുടെ കഴുത്തിൽ കിടക്കുന്ന കൊന്ത
ശ്രദ്ധിച്ചിരുന്നു, ഇപ്പോൾ ജീന എന്നുള്ള പേരുകൂടി കേട്ടപ്പോൾ അത് ഒരു നസ്രാണി
പെൺകൊച്ചു തന്നെന്ന് അവൻ ഉറപ്പിച്ചു.
അവൻ ശ്രീജയോട് ചോദിച്ചു.
“ആരാ ചേച്ചി അത്?”
“അത് ജീന. സിജോച്ചായന്റെ വീടിനടുത്തുള്ളതാ.. ഒരു പാവം കൊച്ചാ, അച്ഛൻ മരിച്ചു..
‘അമ്മ കിടപ്പിലും ആണ്.. ഒരു ചേച്ചി ഉള്ളത് അച്ഛന്റെ ആദ്യഭാര്യയിൽ ഉള്ളത്.. അവൾക്കു
ജീനയെ കണ്ണെടുത്താൽ കണ്ടുടാ.. ചേച്ചിയുടെ കല്യാണം കഴിഞ്ഞത്.. അവനാണേൽ കുടുംബത്തിൽ
കയറ്റാൻ പറ്റാത്തൊരുത്തനും.”
എത്രയും കേട്ടപ്പോൾ തന്നെ ഒരു കുടുംബത്തിൽ തന്നെ ഇത്രയധികം ദുരന്തമോ എന്ന് അവൻ
ചിന്തിച്ചു പോയി.
“ഈ പ്രാവിശ്യം ഇച്ചായൻ നാട്ടിൽ പോയപ്പോൾ ഇവളുടെ അമ്മയെ കണ്ടിരുന്നു, അപ്പോൾ കരഞ്ഞു
പറഞ്ഞു… സാമ്പത്തികം ആയിട്ട് നല്ല ബുദ്ധിമുട്ടിലാ, അവിടെ കിടന്ന ഇവൾ നരകിച്ചു
പോകാതെ ഉള്ളു.. വീട്ടു ജോലിക്കെങ്കിലും വിളിച്ചോണ്ട് പോ. എന്തെങ്കിലു, കൊടുത്താൽ
മതീന്ന്… അങ്ങനെ ഇച്ചായൻ കൂട്ടികൊണ്ടു വന്നതാ, പഠിക്കാൻ നല്ല മിടുക്കിയാ..
അതുകൊണ്ടു ഇച്ചായൻ നിന്റെ കോളേജിൽ അഡ്മിഷൻ എടുത്തു അവൾക്കും. പിന്നെ അടുക്കളയിൽ
എനിക്കൊരു സഹായവും ആകുമല്ലോ.”
അപ്പോഴേക്കും ജീന ഒരു ഗ്ലാസിൽ ജ്യൂസുമായി വന്നു അവനു കൊടുത്തു. നല്ല ദാഹം
ഉണ്ടായിരുന്നത് കൊണ്ട് അവൻ അപ്പോഴേ അത് വാങ്ങി കുടിച്ചു.
ശ്രീജ പറഞ്ഞു.
“ഡാ ഒരു കാര്യം പറയാൻ മറന്നു. കോളേജിൽ നിന്റെ ക്ലാസ്സിൽ തന്ന ഇവളും.”
കുടിച്ചു തീർന്ന ഗ്ലാസ് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു.
“ആഹാ.. അപ്പോൾ എനിക്ക് ഒരു കൂട്ടായല്ലോ.”
ജീന ഗ്ലാസ് വാങ്ങി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ശേഷം അടുക്കളയിലേക്ക് നടന്നു.
“അവൾ അങ്ങനെ അതികം സംസാരിക്കാറില്ലടാ. ഈ ഇടയ്ക്കാണ് എന്നോടുതന്നെ നല്ലപോലൊന്നു
സംസാരിച്ചു തുടങ്ങിയെ.. ജീവിതത്തിൽ കുറെ കഷ്ടത അനുഭവിച്ചതാ.. എന്ത് ജോലി
വേണമെങ്കിലും ചെയ്തോളും പാവം.”
ഇത്രയും കേട്ടതിൽ നിന്നുതന്നെ അവന്റെ മനസ്സിൽ അവളോടൊരു അനുകമ്പ രൂപം കൊണ്ടിരുന്നു.
“ഇച്ചായൻ എവിടെ ചേച്ചി?”
“ഓഫീസിൽ പോയടാ.. വൈകിട്ടാകും വരാൻ.. നീ പോയി കുളിച്ചു വാ, അപ്പോഴേയ്ക്കും
കഴിക്കാനെടുക്കാം.”
രണ്ടാമത്തെ നിലയിടെ ഒരു റൂമായിരുന്നു അവനു വേണ്ടി റെഡി ആക്കിയിരുന്നു. ശ്രീഹരി
കുളിച്ചു വന്നപ്പോഴേക്കും ആഹാരം കഴിക്കാൻ എടുത്തു വച്ചിരുന്നു. നല്ല
വിശപ്പുണ്ടായിരുന്നതുകൊണ്ടോ എന്തോ ആഹാരത്തിനൊക്കെ നല്ല ടേസ്റ്റ് പോലെ തോന്നി അവന്.
നല്ല യാത്ര ക്ഷീണം ഉള്ളതിനാൽ ആഹാരം കഴിച്ചയുടൻ പോയി കിടന്നു ഉറങ്ങി അവൻ. പിന്നെ
ഉറക്കം എഴുന്നെല്കുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. അപ്പോഴേക്കും സിജോയും വീട്ടിൽ
വന്നിരുന്നു. അവിടത്തെ ആദ്യ ദിവസത്തെ രാത്രി പിന്നെ ശ്രീജയും സിജോയുമൊക്കെയായി
കുടുംബ വിശേഷങ്ങളും നട്ടുവർത്തമാനങ്ങളുമൊക്കെ പറഞ്ഞങ്ങു കടന്നു പോയി.
അപ്പോഴൊക്കെയും ജീന ജോലിയുമായി അടുക്കളയിൽ കൂടിയതല്ലാതെ അവർക്കിടയിലേക്ക് കടന്നു
വന്നില്ലെന്ന് അവൻ ശ്രദ്ധിച്ചിരുന്നു.
. . . .
കോളജിലെ ആദ്യത്തെ ഒരാഴ്ച പെട്ടെന്ന് കടന്നു പോയി. ഈ ഒരാഴ്ച്യ്ക്കുള്ളിൽ ക്ലാസ്സിലെ
എല്ലാപേരുമായും പരിചയപെട്ടു. ക്ലാസ്സിൽ വച്ച് ജീനയെ കാണാറുണ്ട്. അപ്പോഴൊക്കെ ഒരു
പുഞ്ചിരി മാത്രമായിരുന്നു അവളുടെ പ്രതികരണം. വീട്ടിലും ഇത് തന്നെ അവസ്ഥ.
എന്തെങ്കിലും ആവിശ്യം ഉണ്ടോന്നു ചോദിക്കാനായി മാത്രം വാ തുറക്കും. ബൈക്കിൽ
ആയിരുന്നു കോളേജിൽ പോയിരുന്നത്. ജീന ബസിലും. ചില ദിവസങ്ങളിൽ നടന്നും പോകും. അവളോട്
ബൈക്കിൽ കോളജിലേക്ക് വരുന്നൊന്നു അവൻ ചോദിച്ചിട്ടില്ല. ചോദിച്ചാലും അവൾ അവൾ
വരില്ലെന്ന് അവന് ഉറപ്പായിരുന്നു. പിന്നെ ശ്രീജ ചേച്ചിയോ ഇച്ചായനോ
ആവിശ്യപെട്ടിട്ടും ഇല്ല അവളെകൂടി കൊണ്ട് പോകാൻ.
ക്ലാസ്സിൽ കൂടെ പടിക്കുന്നവരെക്കാളും രണ്ടു വയസ് കൂടുതൽ ഉള്ളതുകൊണ്ട് ചെറിയൊരു
ബഹുമാനമൊക്കെ കിട്ടുന്നുണ്ട്, കൂടുതൽ അടുക്കുമ്പോൾ ആ ബഹുമാനമൊക്കെ ഇല്ലാതാകുമെന്ന്
അവനുതന്നെ അറിയാമായിരുന്നു.
അന്നൊരു ബുധനാഴ്ച ദിവസം ആയിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിച്ചു കഴിഞ്ഞു കോളേജ്
വരാന്തയിൽ കൂടി നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി.
“ശ്രീഹരി…”
തിരിഞ്ഞു നോക്കിയ അവൻ കണ്ടത് തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ക്ലാരയെ ആണ്.
കഴിഞ്ഞ ഒരാഴ്ച അവനും കോളേജിൽ അവൾക്കായി തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല.
പെട്ടെന്ന് കണ്മുന്നിൽ കണ്ടപ്പോൾ അവനും ഒന്ന് അതിശയിച്ചു.
അവൻ ക്ലാരയെ മൊത്തത്തിൽ ഒന്ന് നോക്കി.
മുന്പത്തേക്കാളും ഒന്ന് വണ്ണം വച്ചിട്ടുണ്ട്. മുഖത്തെ ആ പുഞ്ചിരിയും കണ്ണുകളിലെ
കാന്തശക്തിയും ഇപ്പോഴും അതുപോലെ തന്നെ ഉണ്ട്.
ക്ലാര ചോദിച്ചു.
“നീയെന്താ ഇവിടെ?”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഞാൻ ഇപ്പോൾ നിന്റെ ജൂനിയർ ആണ്, ഇവിടെ ആദ്യവർഷ വിദ്യാർത്ഥി.”
അവൾ ഒരു ചിരിയോടെ ചോദിച്ചു.
“ഇവിടെയും എനിക്ക് സമാധാനം തരില്ലെന്നാണല്ലേ?”
“അതെനിക്ക് ഉറപ്പു തരാനാകില്ല.”
അവൾ തമാശയായി തിരിച്ചു പറഞ്ഞു.
“പണ്ടത്തെ കളിയുമായി എന്റെ അടുത്തേക്ക് വരണ്ട. ഞാൻ ഇപ്പോൾ നിന്റെ സീനിയർ ആണ്.
റാഗിങ് ചെയ്തു കളയും.”
“രണ്ടു വർഷം എടുത്തു.”
അവൾ മനസിലാകാതെ ചോദിച്ചു.
“എന്തിന്?”
“അന്നത്തെ പ്രൊപ്പോസലിന് ശേഷം എന്നോടൊന്ന് മിണ്ടാൻ.”
അവളത് കേട്ട് ഒന്ന് ചിരിച്ചു.
അത് കണ്ട് അവൻ പറഞ്ഞു.
“എന്തായാലും പണ്ടത്തെ മിണ്ടാപൂച്ചയല്ല എപ്പോഴെന്ന് മനസിലായി.”
“കോളേജ് അല്ലെ മോനേ. ഒന്ന് പിടിച്ചു നിൽക്കണ്ടേ?”
“മൊബൈൽ ഉണ്ടോ? നമ്പർ തന്നാൽ ഞാൻ പിന്നെ വിളിക്കാമായിരുന്നു.”
“ആഹാ, ഒന്ന് സംസാരിച്ചപ്പോഴേക്കും നമ്പർ ചോദിക്കുന്നോ?.. നീ ആള് കൊള്ളാല്ലോ.”
അവൻ ഒന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
അവൾ തിരിച്ചു നടക്കുന്നതിനിടയിൽ പറഞ്ഞു.
“ക്ലാസ് തുടങ്ങാനായി.. നമ്മൾ ഇവിടെ തന്നെ ഉണ്ടാലോ.. ഞാൻ ആലോചിക്കട്ടെ നമ്പർ തരണമോ
വേണ്ടയോ എന്ന്.”
അവൾ നടന്നകലുന്നത് ഒരു പുഞ്ചിരിയോടെ അവൻ നോക്കി നിന്നു.
.
.
അതിനു ശേഷമുള്ള ചില ദിവസങ്ങളിൽ അവൻ ക്ലാരയെ കണ്ടിരുന്നു, അപ്പോഴൊക്കെ തമ്മിൽ
സംസാരിക്കുകയും ചെയ്തു. അവളെ കാണുവാനായി മനപ്പൂർവം അവസരങ്ങൾ ഉണ്ടാക്കാൻ അവൻ
ശ്രമിച്ചില്ല. അവൻ അത് ആദ്യമേ തീരുമാനിച്ചിരുന്ന ഒരു കാര്യമാണ്. സ്കൂൾ ലൈഫിലെ പോലെ
പിറകെ നടക്കുന്ന ഒരു പൈങ്കിളി ഇമേജ് ഉണ്ടാക്കി എടുക്കേണ്ടെന്ന്.
കാര്യങ്ങൾ കുഴപ്പമൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് ചെറിയൊരു പ്രശ്നം
അവന്റെ മുന്നിൽ വന്നത്.
അന്നും പതിവുപോലെ കോളേജിലെ ക്ലാസ്സൊക്കെ കഴിഞ്ഞു ചുറ്റിക്കറങ്ങി സന്ധ്യയോടെ
വീടെത്തിയപ്പോൾ ആണ് ശ്രീജച്ചേച്ചിയും സിജോച്ചായനും തിരക്കിട്ട് ഫോൺ വിളിയും
ബഹളവുമായി നിൽക്കുന്നു. ഹാളിൽ നിൽക്കുന്ന ജീനയുടെ മുഖത്തും ഒരു ഭയപ്പാട്.
ശ്രീഹരിയെ കണ്ടയുടൻ ശ്രീജ ഫോൺ കട്ട് ചെയ്തു അവന്റെ അടുത്തേക്ക് വന്നു.
“ഹരി.. ചെറിയൊരു പ്രോബ്ലം ഉണ്ട്.”
അവൻ ആകാംഷയോടെ ചോദിച്ചു.
“എന്താ?”
“ഇച്ചായന് ബാംഗ്ളൂരിലേക്ക് സ്ഥലം മാറ്റം. അതും പ്രൊമോഷനോട് കൂടി. അത് കൊണ്ട്
പോകാതിരിക്കാനാകില്ല.”
“അതിനെന്താ ഇപ്പോൾ പ്രോബ്ലം. പ്രൊമോഷനോട് കൂടിയല്ലേ? നല്ലതല്ലേ അത്?”
“നല്ലതൊക്കെ തന്നെയാ. പക്ഷെ..”
അവൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
“എനിക്കും കൂടി വേണ്ടി ഇച്ചായൻ കുറേനാളായി ജോലിക്കു ശ്രമിച്ചിരുന്നു. ഇതിപ്പോൾ
കമ്പനി ബാംഗളൂരിൽ ഇച്ചായന്റെ ഓഫീസിൽ എനിക്കും ജോലി ശരിയാക്കിയിട്ടുണ്ട്.”
ശ്രീഹരിക്കു കാര്യം മനസിലായി. രണ്ടുപേരും കൂടി പോകുമ്പോൾ തന്റെ താമസ സൗകര്യം ആണ്
വിഷയം.
അവൻ പറഞ്ഞു.
“ചേച്ചി വിഷമിക്കണ്ട. നിങ്ങൾ പൊയ്ക്കോ. ഞാൻ എനിക്ക് ഒരു ഹോസ്റ്റൽ റൂം റെഡി
ആക്കികൊള്ളം.”
അപ്പോഴേക്കും അവിടേക്കു വന്ന സിജോ പറഞ്ഞു.
“നിന്റെ താമസം ഒന്നും പ്രശ്നം ഇല്ല മോനെ. വീടെന്തായാലും ഇവിടെ ഒഴിഞ്ഞു കിടക്കയാണ്.
നീ ഇവിടെ തന്നെ നിന്നോ.. ജീനയുടെ കാര്യമാണ് വിഷയം.”
സിജോ ജീനയെ നോക്കി പറഞ്ഞു.
“ഇവളെ തിരിച്ചു വീട്ടിൽ കൊണ്ടാക്കാൻ പറ്റാത്ത ഒരു കണ്ടിഷൻ ആണ് അവിടെ.
ഞങ്ങൾക്കാണെങ്കിൽ നാളെ തന്നെ ബാംഗ്ളൂരിലേക്ക് തിരിക്കണം. ഒരു ദിവസം കൊണ്ട് ഇവൾക്ക്
ഒരു ഹോസ്റ്റൽ റൂം ഒപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.”
ജീനയുടെ മുഖത്തു ആകെ പരിഭ്രാന്തി നിറഞ്ഞു നിന്നിരുന്നു.
ഒന്ന് ആലോചിച്ച ശേഷം ശ്രീഹരി പറഞ്ഞു.
“നിങ്ങൾ വിഷമിക്കണ്ട. തല്ക്കാലം ഇവൾ എന്നോടൊപ്പം ഇവിടെ നിൽക്കട്ടെ.. ഞാൻ പതുക്കെ
ഇവൾക്ക് റൂം റെഡി ആക്കാം.”
അത് കേട്ടപ്പോൾ ജീനയുടെ മുഖത്ത് ഒരു തെളിച്ചം വന്നു. അതിൽ നിന്നും അവൾക്കു
തന്നോടൊപ്പം തനിച്ചു അവിടെ നിൽക്കുന്നതിൽ കുഴപ്പം ഇല്ലെന്നു അവന് മനസിലായി.
ശ്രീജ പറഞ്ഞു.
“പക്ഷെ നിങ്ങൾ രണ്ടുപേരെയും മാത്രമായി ഇവിടെ നിർത്തിട്ടു പോയെന്നു നിന്റെ അച്ഛൻ
അറിഞ്ഞാൽ.?”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ചേച്ചിക്ക് എന്റെ അച്ഛനെ അറിഞ്ഞുടെ… ഞാൻ ഇപ്പോൾ തന്നെ അച്ഛനെ വിളിച്ചു കാര്യങ്ങൾ
പറഞ്ഞോളം.”
അത് കേട്ടപ്പോഴാണ് എല്ലാപേർക്കും ഒന്ന് സമാധനം ആയത്.
സിജോ ജീനയോടു പറഞ്ഞു.
“നിന്റെ പഠിത്തത്തിനാവശ്യമായ പൈസ ഞാൻ മാസംതോറും നിന്റെ അക്കൗണ്ടിൽ ഇട്ടേക്കാം.”
ജീന അതിനു മറുപടിയായി തലയാട്ടുക മാത്രം ചെയ്തു.
ശ്രീഹരി അച്ഛനെ വിളിച്ചു കാര്യങ്ങൾ പറയുവാനായി റൂമിലേക്ക് നടന്നു.
.
.
ചേച്ചിയും ഇച്ചായനും ബാംഗ്ളൂരിലേക്ക് പോയതിന്റെ അന്ന് രാത്രി ആഹാരം കഴിക്കുമ്പോഴാണ്
ഇത്രയും നാളും നല്ല സ്വാദോടെ കഴിച്ചിരുന്ന ആഹാരം മൊത്തം ഉണ്ടാക്കിയിരുന്നത്
ജീനയാണെന്നു ഞാൻ മനസിലാക്കിയത്. പക്ഷെ പറഞ്ഞിട്ടെന്താ ആവിശ്യത്തിനല്ലാതെ ഒന്നിനും
വാ തുറക്കാത്ത ഒരു ജന്തു.
ഞാൻ ആഹാരം കഴിച്ചു കഴിഞ്ഞു കൈ കഴുകാൻ എഴുന്നേറ്റപ്പോൾ അവൾ ഒരക്ഷരം മിണ്ടാതെ ഞാൻ
കഴിച്ച പാത്രവും എടുത്തു അടുക്കളയിലേക്ക് പോയി.
ഒരേ വീട്ടിൽ ആയിരുന്നിട്ടും ഇങ്ങനെ ഒന്നും സംസാരിക്കാതെ കഴിയുന്നത് ഒരുപാട്
സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഒരു ഇറിറ്റേഷൻ ആയി തോന്നി. അതുകൊണ്ട്
കിടക്കാൻ റൂമിലേക്ക് പോകുമ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു എത്രയും പെട്ടെന്ന് ഒരു
ഹോസ്റ്റൽ റൂം റെഡി ആക്കി അവളെ അവിടേക്ക് മാറ്റണമെന്ന്.
പിറ്റേന്ന് രാവിലെ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ജീന ഒരു പത്രം അവന്റെ മുന്നിൽ
കൊണ്ട് വച്ച് പറഞ്ഞു.
“ഉച്ചത്തേക്കുള്ള ഫുഡ് ആണ്.”
അവൻ ഒന്ന് മൂളുകമാത്രം ചെയ്തു.
മുൻപ് ശ്രീജയായിരുന്നു അവനുള്ള ആഹാരം കോളജിലേക്ക് ഇറങ്ങാൻ പോകുമ്പോൾ കൊണ്ട്
കൊടുത്തിരുന്നത്.
“ഞാൻ കോളജിലേക്ക് പോകുവാന്.. കഴിച്ചിട്ട് പ്ലേറ്റ് ഇവിടെ വച്ചിരുന്നാൽ മതി.
വൈകിട്ട് ഞാൻ വന്നു കഴുകികൊള്ളാം.”
അവൻ ഒന്നും മിണ്ടാതെ ആഹാരം കഴിക്കുന്നത് തുടർന്നു. അവന്റെയിൽ നിന്നു മറുപടി ഒന്നും
ഇല്ലെന്നു കണ്ട് ജീന ബാഗുമെടുത്തു അവിടെ നിന്നും ഇറങ്ങി.
ആഹാരം കഴിച്ചു കൈ കഴുകി വന്ന അവൻ ഒന്നാലോചിച്ച ശേഷം കഴിച്ച പ്ലേറ്റ് എടുത്തു
അടുക്കളയിൽ കൊണ്ട് പോയി കഴുകി വച്ചു.
അതിനു ശേഷം ജീന കൊണ്ട് കൊണ്ട് വച്ച ലഞ്ച് ബോക്സ് ബാഗിൽ ആക്കി വീടിന്റെ ഡോർ പൂട്ടി
അവിടെ നിന്നും ഇറങ്ങി.
കോളജിലേക്ക് ബൈക്കിൽ പോകുന്ന വഴിക്ക് ജീന കോളജിലേക്ക് നടന്നു പോകുന്നത് അവൻ കണ്ടു.
അവൻ പക്ഷെ അവളെ ശ്രദ്ധിക്കാനേ പോയില്ല.
ഉച്ചവരെയുള്ള ക്ലാസ്സൊക്കെ കുറച്ചു ബോറായിരുന്നു. അതൊക്കെ എങ്ങനെയെങ്കിലും തള്ളി
നീക്കി ഉച്ചക്ക് ചോറും കഴിച്ചു പതിവുപോലെ വായി നോക്കാനിറങ്ങി ശ്രീഹരി.
വരാന്തയിൽ കൂടി അങ്ങനെ നടക്കുമ്പോഴാണ് എതിരെ ക്ലാര നടന്നു വരുന്നത് കാണുന്നത്.
അവനെ കണ്ടതും ക്ലാര ഒരു പുചിരിയോടെ അടുത്തേക്ക് ചെന്നു ചോദിച്ചു.
“ഇപ്പോൾ നിന്നെ കാണാനേ ഇല്ലല്ലോ?”
അവൻ ഒരു കുസൃതിയോടെ തിരിച്ചു പറഞ്ഞു.
“പണ്ട് പ്ലസ്ടു പഠിക്കുമ്പോൾ ഒന്ന് കാണാനായി ക്ലാസിനു മുന്നിൽ കൂടി തേര പാര നടന്നാൽ
മൈൻഡ് ചെയ്യില്ലായിരുന്നു. ഇപ്പോൾ കാണാനില്ലെന്നയല്ലേ പരാതി.”
“നിന്നോട് ഒന്നും പറയാൻ പറ്റില്ല. നിന്റെ ഈ നാക്ക് ആദ്യം മുറിച്ചു കളയണം.”
അവൻ അത് കേട്ട് പുഞ്ചിരിച്ചു.
അപ്പോഴാണ് അവൻ അവർക്കു അരികിൽ നിന്ന സെക്കന്റ് ഇയർ പഠിക്കുന്ന രണ്ടുപേരുടെ സംസാരം
ശ്രദ്ധിച്ചത്. ദൂരെ നിന്നും നടന്നു വരുന്ന ഒരു പെങ്കൊച്ചിനെ കുറിച്ചാണ് അവരുടെ
സംസാരമെന്നു ശ്രീഹരിക്കു മനസിലായി.
ഒന്നാമൻ – “ഡാ.. ആ നടന്നു വരുന്നതാ ഞാൻ ഇന്നലെ പറഞ്ഞ പെണ്ണ്.”
രണ്ടാമൻ – ” ഏത്.. നീ ചന്തിക്കു കയറി പിടിച്ചെന്ന് പറഞ്ഞതോ?”
ഒന്നാമൻ – “അത് തന്നെ.”
ക്ലാരയും അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളും ശ്രീഹരിയും ദൂരെ
നിന്നും നടന്നു വരുന്ന പെങ്കൊച്ചിനെ നോക്കി.
ഒറ്റ നോട്ടത്തിൽ തന്നെ അത് ജീന ആണെന്ന് ശ്രീഹരിക്കു മനസിലായി.
രണ്ടാമൻ – “ഇന്ന് ഞാൻ ഒന്ന് ട്രൈ ചെയ്താലോ?”
ഒന്നാമൻ – “ധൈര്യായിട്ട് പിടിച്ചോ അളിയാ.. ഇന്നലെ ഞാൻ പിടിച്ചപ്പോൾ കരഞ്ഞോണ്ട്
ഓടിയതല്ലാതെ ഒരക്ഷരം മിണ്ടില്ല.”
രണ്ടാമൻ – “അപ്പോൾ ഏതോ പാവപ്പെട്ട പെണ്ണാ.. പ്രശ്നം ഒന്നും ഉണ്ടാക്കില്ലല്ലേ?”
ഒന്നാമൻ – “അതല്ലേ ഞാൻ ധൈര്യായിട്ട് കയറി പിടിച്ചൊല്ലാൻ പറഞ്ഞത്, ഒരു പ്രശ്നവും
ഉണ്ടാകില്ല.”
ക്ലാരയും ശ്രീഹരിയും അവിടെ എന്താ ഉണ്ടാകുന്നതെന്ന് നോക്കി നിന്നു.
അവന്മാർ രണ്ടുപേരും ക്ലാരയെയും ശ്രീഹരിയേയും മറി കടന്ന് ജീനയുടെ അരികിലേക്ക്
നടന്നു. ജീനയുടെ അരികിൽ എത്തിയപ്പോൾ അവരിലൊരാൾ അവളെ കൈ കാണിച്ചു തടഞ്ഞു നിർത്തി
എന്തോ പറഞ്ഞു.
കുറച്ചു അകന്നു നിൽക്കുന്നതിനാൽ അവൻ എന്താ പറയുന്നതെന്ന് ശ്രീഹരിക്ക് കേൾക്കാൻ
കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ ജീനയുടെ മുഖത്ത് ഭയം നിറയുന്നത് അവൻ കണ്ടു.
സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഒരുത്തൻ അവളുടെ ചന്തിയിൽ കൂടി കൈ ഓടിച്ചു. അവൾ
പെട്ടെന്ന് കണ്ണുകൾ നിറഞ്ഞു അവിടെ നിന്നും പെട്ടെന്ന് മുന്നോട്ടു നടന്നു. അത് കണ്ടു
അവന്മാർ ചിരിക്കുകയായിരുന്നു അപ്പോൾ.
ജീന അരികിൽ എത്തിയതും ശ്രീഹരി അവളുടെ കൈയിൽ കയറി പിടിച്ചു. അവൾ അപ്പോഴാണ് ശ്രീഹരി
അവിടെ നില്പ്പുണ്ടായിരുന്നത് അറിഞ്ഞത്.
അവൾ പെട്ടെന്ന് ഒരു കൈ കൊണ്ട് കണ്ണുനീർ തുടച്ചു.
ശ്രീഹരി ഒന്നും മിണ്ടാതെ തന്നെ അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അവന്മാരുടെ
അരികിലേക്ക് നടന്നു.
ശ്രീഹരി പ്രശ്നം ഉണ്ടാക്കാനുള്ള പുറപ്പാടിലാണെന്നു ക്ലാരയ്ക്കു മനസിലായി, അവന്റെ
സ്വഭാവം നേരത്തെ അറിയാവുന്നതിനാൽ ഇനി എന്ത് പറഞ്ഞാലും ശ്രീഹരി അവന്മാരെ
അടിക്കുമെന്നു അവൾക്കറിയാം. അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തു രാജീവിനെ വിളിച്ചു.
ക്ലാർക്കും ശ്രീഹരിക്കും ഒപ്പം സ്കൂളിൽ പേടിച്ചിരുന്നതാണ് രാജീവും. അവനിപ്പോൾ ആ
കോളേജിലെ അവസാന വർഷ വിദ്യാർത്ഥി ആണ്. എസ്.എഫ്.ഐ യുടെ കോളേജിലെ മുൻനിര പ്രവർത്തകൻ
കൂടിയാണ് രാജീവ് ഇപ്പോൾ.
ശ്രീഹരി കൈയിൽ പിടിച്ചു വലിച്ചു നടക്കുന്നതിനിടയിൽ ജീന പറയുന്നുണ്ടായിരുന്നു.
“എനിക്ക് കുഴപ്പം ഒന്നും ഇല്ലാ. വെറുതെ പ്രശ്‌നം ഉണ്ടാക്കേണ്ട.”
പക്ഷെ ശ്രീഹരി അതൊന്നും കേട്ടില്ല.
പ്രശ്നമൊന്നും ഉണ്ടാകില്ല എന്ന് വിചാരിച്ചിരുന്ന അവന്മാർ ശ്രീഹരി അവളെയും കൂട്ടി
വരുന്നത് കണ്ട് ആദ്യം ഒന്ന് ഭയന്ന്. പിന്നെ ശ്രീഹരി അടുത്തെത്തിയപ്പോൾ അതിലൊരുത്തൻ
ചോദിച്ചു.
“എന്താടാ?”
ചോദിച്ചവന്റെ ചെവിക്കന്നതിന് ഒരടിയായിരുന്നു മറുപടി.
അടി കൊണ്ടവൻ പിന്നിലേക്കാഞ്ഞു ഭിത്തിയിൽ തട്ടി നിന്നു.
ഇത് കണ്ടതും ജീന ശ്രീഹരിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
“ഇച്ചായാ.. അടി ഉണ്ടാക്കല്ലേ.. നമുക്ക് പോകാം.”
ഈ സമയം രണ്ടാമത്തവന്റെ ഇടി ശ്രീഹരിയുടെ നെഞ്ചത്ത് പതിച്ചു. ജീന കൈയിൽ പിടിച്ചു
വലിക്കുന്നതിനാൽ അത് തടുക്കുവാൻ ശ്രീഹരിക്കായില്ല.
ശരീരം നൊന്തതോടെ കൈയിൽ പിടിച്ചു വലിക്കുന്ന ജീനയെ കുടഞ്ഞെറിഞ് അവന്മാരെ ആക്രമിച്ചു.
ശ്രീഹരി കുറഞ്ഞെറിഞ്ഞതിന്റെ ആഘാതത്തിൽ ജീന നേരെ ചെന്നു വീണത് അടുത്തുള്ള
തൂണിലേക്കാണ്. അവളുടെ നെറ്റി തൂണിൽ തട്ടി പൊട്ടി.
ഇത്രയും ആയപ്പോഴേക്കും അവിടെ ആൾക്കാർ കൂടിത്തുടങ്ങി. ഈ സമയം തന്നെ ക്ലാര ഫോൺ
വിളിച്ചിട്ടു രാജീവ് അവിടെത്തി. ക്ലാര പെട്ടെന്ന് തന്നെ രാജീവിനെ സാഹചര്യം പറഞ്ഞു
മനസിലാക്കി.
രാജീവ് പെട്ടെന്ന് തന്നെ അടി നടക്കുന്നതിന് ഇടയിലേക്ക് പാഞ്ഞു കയറി. രാജീവിനെ
അറിയാത്തവരായി കോളേജിൽ ഉള്ളവർ ചുരുക്കമാണ്. പാർട്ടിയുടെ വളർന്നു വരുന്ന
നേതാവായിട്ടാണ് അവനെ എല്ലാരും കാണുന്നത്.
രാജീവിനെ കണ്ടതും ശ്രീഹരിയോട് അടികൂടി കൊണ്ട് നിന്നവന്മാർ ഒന്നടങ്ങി. അപ്പോഴും കലി
അടങ്ങാത്ത അവന്മാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു ശ്രീഹരി.
രാജീവ് ശ്രീഹരിയെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
“നീയൊന്നടങ്ങു്, ഇവിടെ എന്താണുണ്ടായതെന്ന് ക്ലാര എന്നോട് പറഞ്ഞു. അത് സത്യമാണെങ്കിൽ
എന്ത് ചെയ്യണമെന്ന് എനിക്കറിയാം.”
ചോരയൊലിക്കുന്ന നെറ്റിയുമായി ജീനയും അവന്റെ കൈയിൽ ചെന്നു പിടിച്ചു പറഞ്ഞു.
“നമുക്ക് പോകാം ഇച്ചായാ.”
അപ്പോഴാണ് അവളുടെ നെറ്റി മുറിഞ്ഞിരിക്കുന്നത് ശ്രീഹരി ശ്രദ്ധിച്ചത്.
രാജീവ് പറഞ്ഞു.
“നീ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ നോക്ക് ഇപ്പോൾ.”
ശ്രീഹരി പിന്നെ തർക്കിക്കാൻ ഒന്നും നിന്നില്ല. ജീനയും കൊണ്ട് അവൻ നേരെ ക്ലാസ്
റൂമിലേക്ക് പോയി. ക്ലാസ്സിൽ എല്ലാരും നെറ്റി മുറിഞ്ഞിരിക്കുന്ന ജീനയെയും അടികൂടി
വിയർത്തു നിൽക്കുന്ന ശ്രീഹരിയേയും കണ്ട് പകച്ചു നോക്കി നിന്നു, എല്ലാം അപ്പോൾ സംഭവം
അറിഞ്ഞു വരുന്നതേ ഉള്ളായിരുന്നു.
ക്ലാസ്സിൽ ആരോടും ഒന്നും മിണ്ടാതെ അവൻ ബാഗുമെടുത്തു ജീനയെയും കൂട്ടി
ബൈക്കിനടുത്തേക്കു നടന്നു.
ബൈക്ക് സ്റ്റാർട്ട് ചെയ്ത അവൻ പറഞ്ഞു.
“കയറ്.”
അവൾ പകച്ച് അവനെ തന്നെ നോക്കി.
അവൻ സ്വരം കടുപ്പിച്ചു പറഞ്ഞു.
“നിന്നോടല്ലേ കയറാൻ പറഞ്ഞെ.”
സ്വരത്തിലെ മാറ്റം മനസിലായ അവൾ പെട്ടെന്നുതന്നെ അവന്റെ ബൈക്കിനു പിന്നിൽ കയറി
ഇരുന്നു.
വൻസൈഡ് ആയിട്ടാണ് അവൾ ഇരുന്നത്. ബൈക്കിൽ അവനോടൊപ്പം പോകുമ്പോൾ ഒരുകൈ കൊണ്ട് അവന്റെ
തോളിൽ മുറുകെ പിടിച്ചു മറു കൈയിൽ കർച്ചീഫ് കൊണ്ട് മുറിവിൽ ഞെക്കി
പിടിച്ചിരിക്കുകയായിരുന്നു അവൾ.
അവൻ അവളെയും കൊണ്ട് നേരെ ഒരു ക്ലിനിക്കിൽ പോയി. അവിടെ വച്ചു മുറിവ് ഡ്രസ്സ് ചെയ്ത
ശേഷം വീട്ടിലേക്കു പോയി.
വീടിനു മുന്നിൽ ബൈക്ക് നിർത്തിയ അവൻ വീട്ടിലേക്ക് കയറാൻ നിന്നില്ല. തന്റെ ബാഗ്
അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു.
“എനിക്ക് കുറച്ചിടത്തു പോകാനുണ്ട്. പോയിട്ട് വൈകിട്ട് വരാം.”
അത് കേട്ട് അവൾ തലയാട്ടി.
“വലിയ മുറിവൊന്നും അല്ല.. തന്ന ടാബ്ലറ്റ് കഴിച്ച് കിടക്കാൻ നോക്ക് ഇപ്പോൾ.”
കോളേജിലെ സംഭവങ്ങൾ അവന്റെ മനസ് ആകെ കലുഷിതമാക്കിയിരുന്നു, ചുമ്മാ അവൻ ബൈക്ക്
ഓടിച്ചു കൊണ്ടിരുന്നു, വൈകുന്നേരം ശംഖുമുഖം കടൽത്തീരത്ത് ഇരിക്കുമ്പോൾ അവന്റെ
മനസ്സിൽ ജീനയെ കുറിച്ചുള്ള ചിന്തകൾ കടന്ന് പോയി. അവളോട് കുറച്ചു കാര്യങ്ങൾ
സംസാരിക്കണം എന്ന ചിന്തയോടെയാണ് രാത്രി ഒരു ഏഴുമണിയോടെ അവൻ വീട്ടിൽ
തിരിച്ചെത്തിയത്.
വീട്ടിൽ വരുമ്പോൾ വീടുമൊത്തം ഇരുട്ടിലായിരുന്നു. ലൈറ്റ് ഒന്നും ഇട്ടിട്ടില്ല.
അവൻ കോളിങ് ബില്ലിൽ വിരലമർത്തി. കുറച്ചു സമയത്തിനകം വീടിനുള്ളിൽ ലൈറ്റ് തെളിഞ്ഞു.
ഡോർ തുറന്നപ്പോൾ കോളേജിൽ നിന്നും വന്ന അതെ വേഷത്തിൽ നിൽക്കുകയായിരുന്നു ജീന.
കണ്ണുകൾ ചുവന്നു കലങ്ങി കിടക്കുന്നു. കാണുമ്പോഴേ അറിയാം നല്ല ഉറക്കത്തിൽ
ആയിരുന്നെന്ന്.
അകത്തേക്ക് കയറിയ ഹരി ചോദിച്ചു.
“കഴിക്കാനൊന്നും വച്ചില്ലേ?”
എന്തോ തെറ്റ് ചെയ്തപോലെ പതറിയ സ്വരത്തിൽ അവൾ പറഞ്ഞു.
“നല്ല തലവേദന ഉണ്ടായിരുന്നു, ഉറങ്ങിപ്പോയി.. ഇപ്പോൾ തന്നെ ഞാൻ എന്തെങ്കിലും
ഉണ്ടാക്കി തരാം.”
അവൾ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ അവൻ പറഞ്ഞു.
“നീ നിൽക്ക് അവിടെ, എനിക്ക് ചിലത് പറയാനുണ്ട്.”
അവൾ തിരിഞ്ഞ് ആകാംഷയോടെ അവനെ നോക്കി.
“നീ എന്തിനാ ഇങ്ങനെ ജീവിക്കുന്നെ? ആരോടും വാ തുറന്ന് ഒരക്ഷരം മിണ്ടില്ല.. ബാക്കി
ഉള്ളവർ പറയുന്നവർ കേട്ട് പ്രവർത്തിക്കാൻ അടിമയെ പോലൊരു ജീവിതം.”
അവൾ അവനെ തന്നെ തുറിച്ചു നോക്കി.
സ്വരം ഉയർത്തി അവൻ പറഞ്ഞു.
“ഒരുത്തൻ അനാവശ്യമായി ശരീരത്തു തൊട്ടാൽ തന്നെ തിരിച്ചു പ്രതികരിക്കാനുള്ള
കഴിവില്ല.. ഇക്കണക്കിന് നാളെ ഒരുത്തൻ കൂടെ കിടക്കാൻ വിളിച്ചോണ്ട് പോയാലും കിടന്നു
കൊടുത്തിട്ട് തിരിച്ചിങ്ങു വരുമോ നീ?”
ഇത്രയും കേട്ടതും അവൾ പൊട്ടി കരഞ്ഞു.
അവളുടെ കരച്ചിൽ കണ്ടതോടെ പറഞ്ഞത് ഇത്തിരി കൂടിപ്പോയെന്ന് അവന് തോന്നി.
അവൻ പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് വന്നു കസേരയിലേക്ക് ഇരുത്തി.
എന്നിട്ട് ഒരു കസേര എടുത്തു അവളുടെ എതിരെ ഇട്ട് അതിലേക്കിരുന്നു.
അവളുടെ കരച്ചിൽ ഒന്ന് അടങ്ങുന്നതുവരെ അവൻ വെയിറ്റ് ചെയ്തു. അവളുടെ വെളുത്ത മുഖം
നന്നായി ചുവന്നു വീങ്ങിയിരുന്നു അപ്പോൾ. ഏങ്ങലടിക്കുമ്പോൾ അതികം വലിപ്പമില്ലാത്ത
അവളുടെ മാറിടങ്ങൾ ഉയർന്നു താഴുന്നുണ്ട്.
അവളുടെ കരച്ചിൽ നിന്നപ്പോൾ അവൻ കൈ കൊണ്ട് കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ
തുടച്ചുകൊണ്ട് പറഞ്ഞു.
“എന്തിനാ ഇങ്ങനെ കരയുന്നേ… നെറ്റിയിൽ ഈ മുറിവുമായി ഇങ്ങനെ കരഞ്ഞാൽ വേദന കൂടത്തല്ലേ
ഉള്ളു.”
ഏങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വഴക്ക് പറയുന്നേ?”
“നീ തെറ്റ് ചെയ്തുന്നല്ല പോത്തേ ഞാൻ പറഞ്ഞത്. നിന്റെ ഭാഗത്ത് ചില പോരായ്മകൾ ഉണ്ട്…
അത് എന്താന്ന് ഞാൻ പറഞ്ഞു തരട്ടെ.”
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
“നമ്മൾ ഒരേ വീട്ടിൽ താമസിക്കുന്നു ഒരേ ക്ലാസ്സിൽ പഠിക്കുന്നു… എന്നിട്ട് ഇതുവരെ നീ
എന്നോട് എന്തെങ്കിലും ഒന്ന് വാ തുറന്ന് മിണ്ടിയിട്ടുണ്ടോ? നീ ആരോടെങ്കിലുമൊക്കെ
നല്ലപോലൊന്നു സംസാരിച്ചാലല്ലേ നിനക്ക് നല്ല കുറച്ചു സുഹൃത്തുക്കളെ കിട്ടുള്ളു.”
അവൾ അവനെ തന്നെ നോക്കി ഇരുന്നു.
“എനിക്ക് ഇവിടെ ഇതുവരെ നല്ലൊരു സുഹൃത്തിനെ കിട്ടിയിട്ടില്ല.. നല്ല
സുഹൃത്തുക്കളാകാനുള്ള എല്ലാ സാഹചര്യങ്ങളും നമ്മൾക്കിടയിൽ ഇപ്പോൾ ഉണ്ട്. എന്തെന്നാൽ
ഒരുപാട് സമയങ്ങൾ നമ്മൾ ഒരുമിച്ച് ചിലവഴിക്കുന്നുണ്ട്. നിനക്ക് സമ്മതം ആണെങ്കിൽ
എന്നോട് എല്ലാം തുറന്ന് സംസാരിക്കാമെങ്കിൽ നമുക്ക് നല്ല സുഹൃത്തുക്കളാകാം. എന്ത്
പറയുന്നു.?”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോൾ അവൻ പറഞ്ഞു.
“ഇപ്പോഴും നീ കണ്ടോ.. വാ തുറന്ന് ഒന്നും പറയുന്നില്ല.”
അവനെ ഒന്ന് തുറിച്ച് നോക്കിയ ശേഷം പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“എനിക്ക് സമ്മതമാ.. ഞാൻ സംസാരികൊള്ളം.. എനിക്കും ഒരു ഫ്രണ്ടിനെ വേണം.”
അവൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഇനി പറയാനുള്ള കാര്യം.. നീ എന്താ ഒന്നിലും തിരിച്ചു പ്രതികരിക്കാത്തത്. അവന്മാർ
നിന്റെ ശരീരത്തല്ലെ തൊട്ടത്.. നീ ഒന്ന് ബഹളം വച്ചിരുന്നെങ്കിൽ അവിടെ കൂടുന്നവർ
നിനക്കൊപ്പം അല്ലെ നിൽക്കുല്ലയിരുന്നു.”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
“ഏയ്.. നീ എന്താ വീണ്ടും കരയുന്നത്?”
“അത്..”
അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു.
“എന്താണെങ്കിലും എന്നോട് പറ. ഞാൻ നിന്റെ ഫ്രണ്ട് അല്ലെ?”
ശ്രമപ്പെട്ടു കരച്ചിൽ നിർത്തിക്കൊണ്ട് അവൾ പറഞ്ഞു.
“ആദ്യായിട്ട് അതുപോലെ എന്റെ ശരീരത്ത് കയറി പിടിച്ചത് ചേച്ചിയുടെ ഭർത്താവായിരുന്നു..
അന്ന് ഞാൻ ബഹളം വച്ച് കരഞ്ഞപ്പോൾ ചേച്ചി അവിടേക്ക് വന്നു. ചേച്ചിയെ കണ്ടതും അയ്യാൾ
ഇറങ്ങിപ്പോയി… അപ്പോൾ ചേച്ചി എന്നെ ഒരുപാട് തല്ലിട്ടു പറഞ്ഞു ഞാൻ ഓരോന്ന് കാണിച്ചു
ചേച്ചിയുടെ ഭർത്താവിനെ മയക്കാൻ നോക്കയാണെന്ന്. എനിക്കന്ന് പതിനഞ്ചു വയസ് മാത്രം
ആയിരുന്നു ഉണ്ടായിരുന്നത്.. എന്നിട്ട് പോലും ഞാൻ പറയുന്നത് ആരും വിശ്വസിച്ചില്ല…
ഞാൻ പറയുന്നത് ഒരിക്കലും ആരും വിശ്വസിക്കാറില്ല. എപ്പൊഴും ഞാൻ തന്നെയായിരിക്കും
തെറ്റുകാരി.”
ശ്രീഹരിക്ക് അവളോട് ഇനി എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കസേരയിൽ നിന്നും
മുന്നോട്ടാഞ്ഞ് അവൻ അവളെ കെട്ടിപിടിച്ചു.
അവനിൽ നിന്നും അങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ആ
കരവാലയത്തിനുള്ളിൽ എന്തോ ഒരു സുരക്ഷിതത്വം തോന്നിയതിനാൽ അവൾ അങ്ങനെ തന്നെ ഇരുന്നു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളുടെ തോളിൽ അമർന്നിരുന്ന തല ചരിച്ച് ചുണ്ടുകൾ അവളുടെ
ചെവിയോട് അടുപ്പിച്ചു അവൻ പറഞ്ഞു.
“ഇനി എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് വന്ന് പറഞ്ഞാൽ മതി.”
അവൾ അതിനു ആത്മാർഥമായി തന്നെ സമ്മതം മൂളി.
അവളിൽ നിന്നും അകന്നു മാറിയ അവൻ പറഞ്ഞു.
“പോയി മുഖം കഴുകിയിട്ടു വാ. നമുക്ക് പുറത്തേക്ക് പോകാം.”
അവൾ ആകാംഷയോടെ ചോദിച്ചു.
“ഇവിടെ പോകാൻ?”
“നമുക്ക് വല്ലോം കഴിക്കണ്ടേ.. പുറത്തു പോയി കഴിക്കാം.”
അവൾ പെട്ടെന്നുതന്നെ പറഞ്ഞു.
“ഏയ്.. അതൊന്നും വേണ്ട.. ഞാൻ ഇപ്പോൾ തന്നെ എന്തെങ്കിലും ഉണ്ടാക്കാം.”
“നീ ഇനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട.. മുഖം കഴുകി വന്നാൽ മതി.”
ഇനി ഒന്നും അവനോടു പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ അവൾ പെട്ടെന്ന് തന്നെ മുഖം
കഴുകി അവനോടൊപ്പം ഇറങ്ങി.
രാത്രിയുടെ ഇരുട്ടിനെ കീറി മുറിക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ
അവനോടൊപ്പം നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഞാനങ്ങനെ രാത്രി പുറത്തിറങ്ങി നടന്നിട്ടൊന്നും ഇല്ല. കൊച്ചിനെ അപ്പൻ ചിലപ്പോഴൊക്കെ
സന്ധ്യക്ക് പുറത്തു കൊണ്ട് പോകും.. എന്നിട്ട് ദോശ വാങ്ങി തരുമായിരുന്നു.”
“അപ്പന് ജീനയെ ഒരുപാട് ഇഷ്ട്ടമായിരുന്നല്ലേ?”
“എന്നെ ജീവനായിരുന്നു അപ്പന്. അപ്പൻ മരിച്ചതോടെ എന്റെ ജീവിതത്തിലെ സന്തോഷവും
ഇല്ലാതായി.”
“ജീനയുടെ കുടുംബത്തെ കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ.”
“അപ്പന്റെ ആദ്യ ഭാര്യയിൽ ഉള്ളതാണ് എന്റെ ചേച്ചി.. അവർ മരിച്ചപ്പോൾ ആണ് എന്റെ അമ്മയെ
അപ്പൻ കെട്ടിയെ.. എന്താണെന്നു അറിയില്ല, ചേച്ചിക്ക് എന്നെ കണ്ണെടുത്താൽ കണ്ടുടാ..
കൊച്ചിലെ വളർത്തിയത് കൊണ്ടാകും എന്റെ അമ്മയോട് അത്രക് ദേഷ്യമില്ല ചേച്ചിക്ക്. അതൊരു
ഭാഗ്യമായി.”
അവൾ വീണ്ടും ദുഖത്തിലേക്കു വഴുതി മാറുന്നു എന്ന് മനസിലായ ശ്രീഹരി വിഷയം മാറ്റാനായി
ചോദിച്ചു.
“ഇന്ന് കോളേജിൽ അടി നടക്കാൻ നേരത്ത് നീ എന്നെ എന്താ വിളിച്ചത്?”
അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.
“ഇച്ചായൻ എന്ന്… എന്നെക്കാളും രണ്ടു വയസ് മൂത്തതാണെന്ന് ശ്രീജച്ചേച്ചി
പറഞ്ഞിടുന്നു, അതാ…”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്തായാലും ആ വിളി എനിക്ക് ഇഷ്ട്ടമായി.. അത് തന്നെ വിളിച്ചാൽ മതി എന്നെ.”
അവൾ അത് കേട്ട് പുഞ്ചിരിച്ചു.
കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ അവൻ തട്ടുദോശ വിൽക്കുന്ന ഒരു കട കണ്ടു.
“നിന്റെ അപ്പൻ ദോശ വാങ്ങി തരുമായിരുന്നു എന്നല്ലേ പറഞ്ഞത്.. നമുക്കും ഇന്ന് ദോശ
കഴിച്ചാലോ?”
അവൾ സമ്മതം മൂളി.
റോഡ് സൈഡിൽ കസേരകൾ നിർത്തിയിട്ടു കച്ചവടം നടത്തുന്ന ചെറിയൊരു കടയായിരുന്നു അത്. അവൻ
അവളെ ഒരു കസേരയിൽ ഇരുത്തി രണ്ടു പ്ലേറ്റിൽ ദോശയും വാങ്ങി വന്നു. ഒരു പ്ലേറ്റ്
അവളുടെ കൈയിൽ കൊടുത്തു മറ്റൊരു കസേരയിൽ അവൾക്കരികിൽ ആയി ഇരുന്നു.
ദോശ കഴിക്കുന്നതിനിടയിൽ അവൻ അവളെ നോക്കി. ഒരു പുഞ്ചിരിയോടെ മറ്റൊന്നിലും
ശ്രദ്ധിക്കാതെ ആസ്വദിച്ചു ദോശ കഴിക്കുവായിരുന്നു അവൾ. അവളുടെ മുഖം കാണുമ്പോൾ തന്നെ
അറിയാം അവൾ നല്ല സന്തോഷത്തിൽ ആണെന്ന്. ഇത്രയധികം തെളിഞ്ഞ മുഖത്തോടെ അവൻ ഇതിനു മുൻപ്
ജീനയെ കണ്ടിരുന്നില്ല.
ദോശ കഴിച് കഴിഞ്ഞ് പ്ലേറ്റിൽ നിന്നും തല ഉയർത്തിയ ജീന കണ്ടത് തന്നെ നോക്കി
ഇരിക്കുന്ന ശ്രീഹരിയെയാണ്.
അവൾ കണ്ണുകൾ കൊണ്ട് എന്താ എന്ന അർഥത്തിൽ ആംഗ്യം കാണിച്ചു. അവൻ കണ്ണുകൾ ഇറുക്കി
അടച്ചു തുറന്ന് ഒന്നുമില്ലെന്ന് കാണിച്ചു.
“ഇനി ദോശ വീണോ?”
അവൾ ഒരു വിരൽ ഉയർത്തി ഒന്ന് കൂടി വേണമെന്ന് ആഗ്യം കാണിച്ചു. അവൻ ഒരു ദോശ കൂടി
അവൾക്കു വാങ്ങി കൊടുത്തു.
തിരിച്ചു വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശ്രീഹരി ചോദിച്ചു.
“നല്ല സന്തോഷത്തിൽ ആണല്ലോ ഇന്ന്.”
“അതെന്താ അങ്ങനെ പറഞ്ഞത്?”
“മുഖത്തെ തെളിച്ചം കാണുമ്പോൾ അറിയാല്ലോ അത്.”
അവൾ കുറച്ചു നേരം നിശ്ശബ്ദതയായി മുന്നോട്ടു നടന്ന ശേഷം പറഞ്ഞു.
“ആദ്യായിട്ടാ ഒരാൾ എനിക്ക് വേണ്ടി അടി ഉണ്ടാക്കുന്നത്, എന്നെ പിടിച്ചിരുത്തി
ഉപദേശിക്കുന്നത്, പിന്നെ ഇങ്ങനെ പുറത്തു കൊണ്ടുപോയി ആഹാരം വാങ്ങി തരുന്നത്..
അതിന്റെയൊക്കെ സന്തോഷമായിരിക്കും.”
എത്ര ചെറിയ മനസാണ് അവളുടേതെന്ന് അവൻ ചിന്തിച്ചുപോയി. നിസാരമായ ഇത്തരം ചെറിയ
കാര്യങ്ങൾ മതി അവളെയൊന്നു സന്തോഷിപ്പിക്കാൻ.
വഴിയരികിലെ മെഡിക്കൽ സ്റ്റോർ കണ്ടപ്പോൾ അവൻ പെട്ടെന്ന് എന്തോ ഓർത്തിട്ട് അവളെ
അവളോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു മെഡിക്കൽ സ്റ്റോറിലേക്കു നടന്നു. അവൻ
എന്തൊക്കെയോ വാങ്ങുന്നത് നോക്കി അവൾ അവിടെ തന്നെ നിന്നു.
അവൻ തിരിച്ചു അരികിൽ എത്തിയപ്പോൾ അവൾ ചോദിച്ചു.
“എന്ത് വാങ്ങാനാ പോയെ?”
അവളുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
“നല്ല മാറ്റമുണ്ടല്ലോ.”
അവൾ മനസിലാകാതെ അവനെ തന്നെ നോക്കി.
“അല്ല.. മുൻപായിരുന്നെങ്കിൽ എന്താ വാങ്ങിയതെന്നോ ഒന്നും ചോദിക്കാതെ കൂടെ വന്നേനെ.”
അത് കേട്ട് അവൾ പുഞ്ചിരിച്ചു.
അവളുടെ കൈയും പിടിച്ച് മുന്നോട്ടു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
“പഞ്ഞിയും പ്ലാസ്റ്ററും വാങ്ങിയതാ.. നാളെ രാവിലെ നിന്റെ മുറിവ് ഡ്രസ്സ് ചെയ്യണ്ടേ.”
അപ്പോഴാണ് അവൾ നെറ്റിയിലെ മുറിവിനെ പറ്റി ഓർക്കുന്നത്. അവൾ ഒരു കൈ കൊണ്ട് ഒട്ടിച്ച്
വച്ചിരിക്കുന്ന മുറിവിൽ തൊട്ടു.
അത് കണ്ട് അവൻ പറഞ്ഞു.
“സോറി.. ഞാൻ പിടിച്ചു തള്ളിയപ്പോഴല്ലേ നെറ്റി ഇടിച്ചെ”
അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു.
“അതൊന്നും സാരമില്ല. ഇതിലും വലിയ വേദനകൾ ഞാൻ സഹിച്ചിട്ടുള്ളതാണ്.”
അവൾ ആ പറഞ്ഞതിൽ നിന്നും ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ അവൾ അനുഭവിച്ചിട്ടുണ്ടെന്ന്
അവന് മനസിലായി. അവൻ കൂടുതൽ ഒന്നും ചോദിച്ചു അവളെ വിഷമിപ്പിക്കാൻ നിന്നില്ല.
.
.
രാവിലെ ജീനയുടെ ശബ്‌ദം കേട്ടാണ് ശ്രീഹരി ഉറക്കം എഴുന്നേറ്റത്.
“ഇച്ചായാ എഴുന്നേറ്റെ.. കോഫി ഇവിടെ വച്ചിട്ടുണ്ട്.”
കണ്ണ് തുറന്ന ശ്രീഹരി കോഫി മേശപ്പുറത്തു വയ്ക്കുന്ന ജീനയെ ആണ് കണ്ടത്.
സാധാരണ ഉറക്കം എഴുന്നേറ്റ് ഹാളിലേക്ക് വരുമ്പോഴാണ് ജീന കോഫി കൊണ്ട് കൊടുക്കാറ്.
ഒരു ചുവപ്പു കളർ ചുരിദാർ ഇട്ടാണ് അവൾ നിൽക്കുന്നത്. അവളെ ചുരിദാറിൽ അല്ലാതെ മറ്റൊരു
ഡ്രെസ്സിൽ കണ്ടിട്ടില്ലെന്ന് അവൻ ഓർത്തു.
കട്ടിലിൽ എഴുന്നേറ്റിരുന്നുകൊണ്ടു അവൻ പറഞ്ഞു.
“ഗുഡ് മോർണിംഗ്..”
അതിനു മറുപടിയായി അവൾ പുഞ്ചിരിച്ചു. അവളുടെ മുഖത്തെ ചിരി കാണാൻ ഒരു പ്രത്ത്യേക ഭംഗി
ആയെന്നു അവനോർത്തു.
“മുറിവ് വേദന ഉണ്ടോ?”
ഇല്ലെന്നു അവൾ തല കുലുക്കി കാണിച്ചു.
റൂമിൽ നിന്നും ഇറങ്ങിപ്പോകാൻ നേരം അവൾ പറഞ്ഞു.
“എട്ടു മാണി ആയി.. കോളേജിൽ പോകണ്ടേ?”
അപ്പോഴാണ് അവൻ സമയം അത്രേം ആയെന്നു അറിയുന്നത്. കിടന്നങ്ങു ഉറങ്ങിപ്പോയി.
അവൻ പെട്ടെന്ന് തന്നെ കോഫി കുടിച്ചു കുളിച്ച് റെഡി ആയി കഴിക്കാനായി വന്നിരുന്നു.
അവൾ ഒരു പ്ലേറ്റിൽ അപ്പവും മുട്ടക്കറിയും കൊണ്ട് വച്ചു. കഴിച്ചു തുടങ്ങുന്നതിനു
മുൻപായി അവൻ ചോദിച്ചു.
“നീ കഴിച്ചായിരുന്നോ?”
“ഇല്ല.. ഞാൻ അകത്തിരുന്നു കഴിച്ചോളാം.”
“ഇവിടിപ്പോൾ നമ്മൾ രണ്ടുപേരും മാത്രമല്ലെ ഉള്ളു. എന്നിട്ട് നമ്മളെന്തിനാ രണ്ടിടത്ത്
ഇരുന്നു കഴിക്കുന്നേ?… ഇന്ന് മുതൽ നമ്മൾ ഒരുമിച്ചിരുന്നാണ് കഴിക്കുന്നേ.”
അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി ഒരു പ്ലേറ്റിൽ അപ്പവും കറിയുമായി വന്ന്
അവന്റടുത്തു ഇരുന്നു.
കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
“നീ ഉണ്ടാക്കുന്ന ഫുഡിനോക്കെ നല്ല ടേസ്റ്റ് ആണ് കേട്ടോ.”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അമ്മയ്ക്കു എന്നും ഓരോ അസുഖങ്ങൾ ആയിരുന്നു. അതുകൊണ്ട് കൊച്ചിലെ മുതലേ ഞാൻ
തന്നെയിരുന്നു വീട്ടിൽ കുക്കിംഗ്.”
“നീ എവിടന്നു പോയാൽ ഇത്ര ടേസ്റ്റ് ഉള്ളു ഫുഡ് കഴിക്കാൻ പറ്റില്ലല്ലോ.. അതുകൊണ്ട്
നിന്നെ ഹോസ്റ്റലിൽ ആക്കാതെ ഇവിടെ തന്നെ നിർത്തിയാലോന്നു ആലോചിക്കുവാ.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇച്ചായന്റെ വീട്ടിലുള്ളവർ സമ്മതിച്ചപോലെ തന്നെ.”
“അത് നിനക്കെന്റെ വീട്ടുകാരെ അറിയാഞ്ഞിട്ട് പറഞ്ഞതാ… പ്ലസ്ടു കഴിഞ്ഞു നിൽക്കുന്ന
എന്നെ ഒറ്റയ്ക്ക് ഇന്ത്യ മൊത്തം ഒന്ന് യാത്ര ചെയ്യാൻ പറഞ്ഞു വിട്ട മുതലാണ് എന്റെ
അച്ഛൻ.”
അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ഇന്നലെ തന്നെ അച്ഛനെ വിളിച്ചു നിന്നെ കുറിച്ച് എല്ലാം പറഞ്ഞു.. നിനക്ക് ഒരു
വിഷമവും വരാതെ നോക്കിക്കൊള്ളണമെന്ന എന്റെ അച്ഛൻ എന്നോട് പറഞ്ഞത്. നിനക്കിനി എന്റെ
കൂടെ ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ എന്തെങ്കിലും കുഴപ്പമുണ്ടോ ഇല്ലയോ എന്ന് മാത്രം
അറിഞ്ഞാൽ മതി.”
അവൾ സന്തോഷത്തോടെ പറഞ്ഞു.
“എനിക്ക് ഒരു കുഴപ്പവും ഇല്ല.”
“നീ എടുത്തു ചാടി ഒന്നും അങ്ങനെ പറയണ്ട.. നീ വിചാരിക്കുന്ന പോലൊന്നും ഞാൻ അത്ര
പെർഫെക്റ്റ് അല്ല.”
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഇച്ചായൻ എത്ര പെർഫക്ട് അല്ലെന്നു പറഞ്ഞാലും ഇന്നലെ എന്നെ കെട്ടിപ്പിടിച്ചപ്പോൾ
അതിലുമുണ്ടായിരുന്നു എന്നോട് ഇത്തരത്തിൽ ഉള്ള സ്നേഹമാണ് ഉള്ളതെന്ന്.”
“ഒരു കെട്ടിപിടുത്തതിൽ നിന്നും അതൊക്കെ മനസിലാക്കാൻ പറ്റുമോ?”
“ചിലപ്പോഴൊക്കെ അത് മനസിലാക്കാൻ പറ്റും.”
അവൻ ഒരു പുഞ്ചിരിയോടെ ഇരുന്നു ആഹാരം കഴിച്ചു.
രണ്ടുപേരും ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ അവൻ അവളെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി.
എന്നിട്ട് നെറ്റിയിലെ മുറിവിൽ ഓടിച്ചിരുന്നത് സാവധാനം ഇളക്കി മാറ്റി. മരുന്നും
പഞ്ഞിയും മുറിവിൽ ഒട്ടിപിടിച്ചിരുന്നതിനാൽ അത് ഊരി മാറ്റുമ്പോൾ അവൾക്കു നന്നായി
വേദനിച്ചിരുന്നു.
അവന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“വേദനിക്കുന്നു ഇച്ചായാ.”
തന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന അവളുടെ കരങ്ങൾ പിടിച്ചു മാറ്റിക്കൊണ്ട് അവൻ
പറഞ്ഞു.
“കുറച്ചു നേരത്തേക്കൊന്നു വേദന സഹിച്ചാൽ മതി. ഇപ്പോൾ കഴിയും.”
അവൻ വീണ്ടും തന്റെ പണി തുടർന്നു.
അവൻ മുറിവ് വൃത്തിയാക്കുമ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ച് ചുണ്ടുകൾ കടിച്ചു
പിടിച്ചിരുന്നു. അവൻ നല്ല വൃത്തിയായി തന്നെ മുറിവിൽ മരുന്ന് വച്ചു ഒട്ടിച്ചു വച്ചു.
എന്നിട്ട് അവളുടെ കവിളിൽ കൈ കൊണ്ട് ചെറുതായി തട്ടികൊണ്ട് പറഞ്ഞു.
“ഇനി മോള് കണ്ണ് തുറന്നുള്ളു.. എല്ലാം കഴിഞ്ഞു.”
അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പെട്ടെന്ന് എന്തോ
ഓർത്തിട്ടെന്നവണ്ണം വാച്ചിൽ നോക്കി ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
“അയ്യോ.. സമയം ലേറ്റ് ആയി, ഇന്ന് അങ്ങ് എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും.”
“അതിനെന്തിനാ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. ഇന്ന് എന്റെ കൂടെ വാ.”
“ഇച്ചായന്റെ കൂടെയോ?”
അവൻ നിസാര മട്ടിൽ പറഞ്ഞു.
“ഇന്ന് നീ നടന്നു അങ്ങ് എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും. അതിനേക്കാളും
എന്റെ കൂടെ ബൈക്കിൽ വരുന്നതല്ലേ നല്ലത്.”
അവൾക്കും അതാണ് നല്ലതെന്നു തോന്നി.
ബൈക്കിൽ ശ്രീഹരിയുടെ പിന്നിൽ ഇരുന്നു പോകുന്നതിനിടയിൽ ഇടതു കൈ അവന്റെ തോളിൽ അമർത്തി
അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ജീന ചോദിച്ചു.
“ഇച്ചായൻ പറഞ്ഞത് സത്യമാണോ?”
“എന്ത്?”
“ഇച്ചായന്റെ അച്ഛൻ ഇന്ത്യ മൊത്തം യാത്ര ചെയ്തു വരാൻ പറഞ്ഞു വിട്ടു എന്ന് പറഞ്ഞത്.”
“അതെ സത്യമാ.. എന്തെ?”
“അപ്പോൾ ഒരുപാട് സ്ഥലങ്ങൾ കണ്ടുകാണുമല്ലോ.”
“ഹ്മ്മ്… ഒരുപാടിടങ്ങൾ കണ്ടിട്ടുണ്ട്.. നിനക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണോ?”
“ഒരുപാട് യാത്ര ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ട്.”
“എന്നിട്ട് എവിടെയൊക്കെ പോയിട്ടുണ്ട്?”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്റെ നാടു വിട്ടാൽ അത്യമായി വരുന്ന സ്ഥലം ഇവിടമാണ്.”
അവളുടെ ആ ചിരിയിൽ നടക്കാതെപോയ ഒരുപാട് ആഗ്രഹങ്ങളുടെ വേദന ഉണ്ടെന്നു അവനു തോന്നി.
“അപ്പോഴേ.. ഇച്ചായൻ അത്ര പെർഫെക്റ്റ് ഒന്നും അല്ലെന്ന് എന്നോട് പറഞ്ഞില്ലേ, അതെന്താ
അങ്ങനെ പറഞ്ഞത്.”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അത് ഞാൻ പെർഫക്ട് അല്ലാത്തതുകൊണ്ട്.”
“അതുതന്നാ ഞാനും ചോദിക്കുന്നെ, എന്തുകൊണ്ട് പെർഫക്ട് അല്ല?”
“അത് ഞാൻ പിന്നീടൊരിക്കൽ പറഞ്ഞു തരാം.”
“അതെന്താ എപ്പോൾ പറഞ്ഞാൽ.”
അവൻ കുസൃതിയോടെ പറഞ്ഞു.
“ഇപ്പോൾ ഞാൻ അത് നിന്നോട് പറഞ്ഞാൽ.. അത് നീ വേറാരൊടെങ്കിലും പറഞ്ഞാലോ?”
അവൾ മുഖം വീർപ്പിച്ചു പറഞ്ഞു.
“എങ്കിൽ എന്നോടിനി പറയണ്ട.”
ഗൗരവം നിറഞ്ഞ അവളുടെ മുഖം സൈഡ് ഗ്ലാസിൽ കൂടി നോക്കി കൊണ്ട് അവൻ ശബ്‌ദം താഴ്ത്തി
പറഞ്ഞു.
“പൊട്ടി പെണ്ണ്…”
അത് കേട്ട അവൾ അവന്റെ തോളിൽ നഖം അമർത്തി.
“ഡീ.. പോത്തേ വേദനിപ്പിക്കാതെ.”
അത് കേട്ടപ്പോൾ അവളുടെ മുഖം ഗൗരവത്തിൽ നിന്നും ചിരിയിലേക്ക് വഴിമാറി.
കോളേജ് കവാടം കടന്ന് ബൈക്കിൽ അകത്തേക്ക് പോകുന്പോഴാണ് അവരെ തന്നെ തുറിച്ചു നോക്കി
നിൽക്കുന്ന ക്ലാരയെ ശ്രീഹരി ശ്രദ്ധിച്ചത്.
ബൈക്ക് പാർക്ക് ചെയ്ത് അവൻ ക്ലാരയെ നോക്കിയപ്പോൾ മുഖം വീർപ്പിച്ച് അവൾ അവിടെ
നിന്നും നടന്നു പോയി.
താൻ ജീനയെ ബൈക്കിൽ കൊണ്ട് വന്നത് ക്ലാരയ്ക്കു ഇഷ്ട്ടപെട്ടില്ലെന്ന് അവന് മനസിലായി.
പക്ഷെ അവന്റെ മുഖത്ത് അതോർത്ത് ഒരു പുഞ്ചിരി ആണ് വിടർന്നത്.
ആത്മഗതം എന്നപോലെ ശബ്‌ദം താഴ്ത്തി അവൻ പറഞ്ഞു.
“മനസ്സിൽ ഇഷ്ടമൊന്നും ഇല്ലെന്നു പറയുകയും ചെയ്യും, എന്നിട്ടു മനസുനിറയെ കുശുമ്പും.”
അവന്റെ അടുത്ത് നിന്ന ജീന ചോദിച്ചു.
“എന്താ പറഞ്ഞെ?”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഒന്നും ഇല്ല എന്റെ കൊച്ചെ.”
“എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്.”
അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“എന്ത് മനസിലാകുന്നുണ്ടെന്ന്?”
“ഇപ്പോൾ പറയാൻ മനസില്ല.”
അവൾ ചിരിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
അവൻ ഒരു പുഞ്ചിരിയോടെ മനസ്സിലോർത്തു.
‘മിണ്ടാപൂച്ചയെ പോലെ നടന്നവൾ ഇപ്പോൾ കാന്താരി ആകുവാണല്ലോ.’
അവനും ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ ആണ് തന്റെ മുന്നിൽ നടക്കുന്ന ജീനയുടെ മുടി
ശ്രദ്ധിച്ചത്.
അവളുടെ ആരവരെ നീളമുള്ള തിങ്ങി നിറഞ്ഞു നിൽക്കുന്ന മുടി. അവളുടെ നടത്തത്തിനൊത്ത്
മുടിയും ആടി കളിക്കുന്നു.
“ഡീ.. പോത്തേ..”
അവന്റെ വിളികേട്ടു അവൾ തിരിഞ്ഞു നോക്കി.
“നിനക്ക് ഇത്രയും ഭംഗിയുള്ള മുടിയുണ്ടെന്ന് ഞാൻ ഇപ്പോഴാ ശ്രദ്ധിക്കുന്നേ.”
അതുകേട്ട അവളുടെ മുഖം നാണത്താലോ എന്തോ ചുവന്നു തുടുത്തു.
ശബ്‌ദം താഴ്ത്തി അവൾ പറഞ്ഞു.
“എങ്ങനെ ശ്രദ്ധിക്കാനാ.. വേറെ ഓരോരുത്തരുടെയും മുടിയും നോക്കി നടക്കയല്ലേ.”
“എന്താടി പറഞ്ഞെ?”
“ഇപ്പോൾ പറയാൻ മനസില്ലാ.”
അവൾ ചിരിച്ചുകൊണ്ട് പെട്ടെന്ന് മുന്നോട്ടു നടന്നു. അവൻ ഓടിച്ചെന്നു അവളുടെ ചെവിയിൽ
പിടിച്ചു തിരുമി.
അവർ ക്ലാസ്റൂമിന്റെ വാതിക്കൽ എത്തിയിരുന്ന കാര്യം അവൻ ആ നിമിഷം ഓർത്തില്ലായിരുന്നു.
അവൾ അവന്റെ കൈയിലും ചെവിയിലുമായി അമർത്തി പിടിച്ചുകൊണ്ടു പറഞ്ഞു.
“വിട് ഇച്ചായ.. എനിക്ക് വേദനിക്കുന്നു.”
അവളുടെ സ്വരം കുറച്ചു ഉച്ചത്തിൽ ആയതിനാൽ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാപേരും അവരെ
ശ്രദ്ധിച്ചു. പരിസര ബോധം ഉണ്ടായപ്പോൾ അവൻ പെട്ടെന്ന് അവളുടെ ചെവിയിൽ നിന്നും പിടി
വിട്ടു.
അവൾ ചെവിയിൽ തിരുമ്മിക്കൊണ്ട് ആരുടേയും മുഖത്ത് നോക്കാതെ തന്റെ സീറ്റിലേക്ക്
പോയിരുന്നു. ശ്രീഹരിയും അവന്റെ സീറ്റിലേക്ക് പോയിരുന്നു.
തലേ ദിവസം ഉണ്ടായ സംഭവങ്ങൾ എല്ലാം കാര്യാ കാരണ സഹിതം ക്ലാസ്സിൽ എല്ലാരും
അറിഞ്ഞിരുന്നു. സഹപാഠിയുടെ ആ ഒരു അവസ്ഥയിൽ പ്രതികരിച്ച അവനോടു എല്ലാര്ക്കും ഒരു
ബഹുമാനവും രൂപപ്പെട്ടിരുന്നു.
എന്നാൽ കുറച്ചു മുൻപ് കണ്ട കാഴ്ച ചിലരുടെയൊക്കെ ഉള്ളിൽ ശ്രീഹരിയും ജീനയും
തമ്മിലുള്ള ബന്ധം എന്താന്ന് എന്ന ചിന്ത ഉടലെടുപ്പിച്ചു.
ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോൾ ശ്രീഹരി ബാഗിൽ നിന്നും ലഞ്ച് ബോക്സ് എടുത്തു. അവൻ
ക്ലാസ് റൂമിൽ തന്നെ ഇരുന്നാണ് പതിവായി ആഹാരം കഴിക്കാറ്.
അവൻ ലഞ്ച് ബോക്സ് തുറന്നപ്പോഴേക്കും അവന്റെ അടുത്തേക്ക് ജീനയും വന്നിരുന്നു. അവൻ
കണ്ണുകൊണ്ടു എന്താ എന്ന് അവളോട് ആഗ്യം കാണിച്ചു.
ലഞ്ച് ബോക്സ് തുറക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഇച്ചായനല്ലേ ഇന്ന് രാവിലെ പറഞ്ഞത് ഇനിമുതൽ നമ്മൾ ഒരുമിച്ചിരുന്നാണ് ഫുഡ്
കഴിക്കുന്നതെന്ന്.”
അവൻ അത് കേട്ട് ചിരിച്ചു. ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചുറ്റും
നോക്കിയപ്പോൾ ചിലരൊക്കെ അവരെ ശ്രദ്ധിക്കുന്നത് ശ്രീഹരിയുടെ ശ്രദ്ധയിൽ പെട്ടു.
അവൻ ഒരു പുഞ്ചിരിയോടെ ശബ്‌ദം താഴ്ത്തി പറഞ്ഞു.
“ഉടനെ തന്നെ എന്റെ കാമുകി എന്നുള്ള പട്ടം ഇവിടുള്ളവർ നിനക്ക് ചാർത്തി തരുന്നതാണ്.”
അത് കേട്ടുടൻ അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“അതിനു സാധ്യത ഞാൻ കാണുന്നില്ല.”
അവൻ അവളുടെ മുഖത്തേക്ക് ചോദ്യ ഭാവത്തോടെ നോക്കി.
“അതിനു മുൻപ് തന്നെ സിനിയറിനെ പ്രേമിക്കുന്നവൻ എന്നുള്ള പട്ടം ചേട്ടന് കിട്ടും.”
അവന്റെ മുഖത്ത് അത്ഭുതം വിരിഞ്ഞു.
“മിക്ക ദിവസവും വരാന്തയിൽ നിന്ന് ആ ചേച്ചിയുമായി സംസാരിക്കുന്നതും ഇന്ന് എന്നെയും
കൊണ്ടു ബൈക്കിൽ വന്നതിനു ആ ചേച്ചി മുഖം വീർപ്പിച്ചു പോയതും ആരും അറിയുന്നില്ല
എന്നാണോ കരുതിയെ?”
“ഡീ.. കാന്താരി… ആരുടേയും മുഖത്ത് നോക്കത്തും ഇല്ലാ..എന്നാൽ സകലതും കാണുകയും
ചെയ്യും, നീ ആള് കൊള്ളാല്ലൊടി.”
അവൾ ചിരിയോടെ പറഞ്ഞു.
“എന്താ ആ ചേച്ചിയുമായുള്ള കണക്ഷൻ എന്ന് പറ..”
അവൻ ജീനയോട് സ്കൂൾ ലൈഫിൽ ക്ലാരയെ ആദ്യമായി കാണുന്നതും, ഇഷ്ട്ടം തോന്നിയതും,
പ്രൊപ്പോസ് ചെയ്തതും എല്ലാം പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞു അവൾ ചോദിച്ചു.
“അപ്പോൾ ചേച്ചി ഇതുവരെ ഇഷ്ടമാണെന്നു സമ്മതിച്ചു തന്നിട്ടില്ലേ?”
“ഇല്ലാ..”
“എന്തായാലും ഇച്ചായൻ ഇപ്പോൾ ചേച്ചിയെ ഒന്ന് പോയി കാണ്.. പുള്ളിക്കാരി ഇത്തിരി
ദേഷ്യത്തിലാ പോയിരിക്കുന്നെ.”
ശ്രീഹരിയും ഉച്ചക്ക് അവളെ കാണണമെന്ന് ഉറപ്പിച്ച് നിൽക്കുകയായിരുന്നു.
.
.
തന്റെ ക്ലാസിന് മുന്നിൽ ശ്രീഹരി നിൽക്കുന്ന കണ്ടെങ്കിലും ക്ലാര അവനെ ശ്രദ്ധിക്കാത്ത
മട്ടിൽ ഇരുന്നു.
കുറച്ചു നേരം കഴിഞ്ഞിട്ടും ശ്രീഹരി അവിടെ നിന്നും പോകാതെ അവളെത്തന്നെ നോക്കി
നിൽക്കുന്നത് കണ്ട് അവൾ ക്ലാസിന് പുറത്തേക്കു വന്നു.
“എന്താ എന്നെ തന്നെ നോക്കി നിൽക്കുന്നെ?”
അതിനൊരു മറുചോദ്യം അവൻ ചോദിച്ചു.
“രാവിലെ എന്താ എന്നെ കണ്ടപ്പോൾ മുഖവും വീർപ്പിച്ച് പോയത്.”
“ഞാൻ മുഖം ഒന്നും വീർപ്പിച്ചില്ലല്ലോ.”
അവന്റെ മുഖത്ത് ചിരി പടർന്നു.
“ഓക്കേ.. മുഖം വീർപ്പിച്ചില്ല, പക്ഷെ എന്നെ കണ്ടിട്ടും മിണ്ടാതെ പോയതെന്താ?”
അവൾ നിസാരമട്ടിൽ പറഞ്ഞു.
“ക്ലാസ് തുടങ്ങാറായോണ്ട ഞാൻ അവിടന്ന് പോയത്.”
അവൻ പിന്നെ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം അവൾ ചോദിച്ചു.
“ഇന്നലെ അവൾക്കു വേണ്ടി അടി ഉണ്ടാക്കി, ഇന്ന് അവളെ ബൈക്കിൽ കൊണ്ട് വന്നു.. അവൾ
നിന്റെ ആരാ?”
ഈ ഒരു ചോദ്യം പ്രതീക്ഷിച്ചു നിന്ന അവൻ പറഞ്ഞു.
“അവൾ എന്റെ റിലേറ്റീവ് ആണ്.”
“ഹിന്ദുവായ നിനക്കെങ്ങനാ ക്രിസ്ത്യൻ ആയ ജീന റിലേറ്റീവ് ആകുന്നത്?”
അവൻ അത്ഭുതത്തോടെ ചോദിച്ചു.
“അവളുടെ പേരെങ്ങനെ നിനക്കറിയാം.”
“എനിക്ക് മാത്രമല്ല.. ഇവിടെ മിക്കപേർക്കും അവളുടെ പേരിപ്പോൾ അറിയാം.. ഇന്നലെ അവളുടെ
പേരിൽ അല്ലെ ജൂനിയർ സീനിയറിനെ തല്ലിയെ.”
അവളുടെ മുഖത്തേക്ക് കുറച്ചുനേരം നോക്കി നിന്നശേഷം അവൻ പറഞ്ഞു.
“എന്റെ കസിൻ ശ്രീജച്ചേച്ചി കല്യാണം കഴിച്ചിരിക്കുന്നത് പത്തനംതിട്ടയുള്ള
ക്രിസ്തിയാനിയായ സിജോച്ചായനെയാണ്… ഇച്ചായന്റെ അനിയത്തിയായിട്ടു വരും ജീന.”
അവൾ വിശ്വാസം വരാത്ത രീതിയിൽ അവനെത്തന്നെ നോക്കി.
“എടോ.. ഞാൻ പറഞ്ഞത് സത്യം ആണ്, നിനക്കിനിയും വിശ്വാസം ആയില്ലെങ്കിൽ ജീനയോട് തന്നെ
ചോദിച്ചേക്ക്.. അവിടെ നിൽപ്പുണ്ട് അവൾ.”
ശ്രീഹരി കൈ ചൂടി കാണിച്ചിടത്തേക്ക് അവൾ നോക്കി. അപ്പോൾ ദൂരെ നിന്നും അവരെത്തന്നെ
നോക്കി നിൽക്കുന്ന ജീനയെയാണ് ക്ലാര കണ്ടത്.
“അവളോട് സംസാരിക്കുന്നതിന് മുൻപ് ജീനയെ കുറിച്ച് എനിക്ക് ചിലതു നിന്നോട്
പറയാനുണ്ട്.”
ശ്രീഹരി ജീനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ക്ലാരയോട് പറഞ്ഞു. ഈ പ്രായത്തിന്
ഇടയ്ക്ക് ജീന അനുഭവിച്ചതെല്ലാം കേട്ടപ്പോൾ ക്ലാരയ്ക്കു ശരിക്കും അവളോട് അനുകമ്പയും
സ്നേഹവും തോന്നി.
അവൾ കൈ കാട്ടി ജീനയെ തന്റെ അരികിലേക്ക് വിളിച്ചു. ജീന സാവധാനം നടന്ന് ക്ലാരയുടെ
മുന്നിൽ വന്ന് തലതാഴ്ത്തി നിന്നു.
ക്ലാര ശ്രീഹരിയോട് പറഞ്ഞു.
“നീ പൊയ്ക്കോ.. എനിക്ക് ജീനയോട് കുറച്ച് സംസാരിക്കാനുണ്ട്.”
ശ്രീഹരി ജീനയെ ഒന്ന് നോക്കിയാ ശേഷം അവിടെനിന്നും നടന്നകന്നു.
തന്റെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന ജീനയുടെ മുഖം പിടിച്ചു ഉയർത്തി ഒരു
പുഞ്ചിരിയോടെ ക്ലാര ചോദിച്ചു.
“എന്താ ഇങ്ങനെ പേടിച്ചു നിൽക്കുന്നെ?”
അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.
“ഞാൻ ഇനി ഇച്ചായന്റെ കൂടെ ബൈക്കിൽ കയറില്ല… ഇച്ചായനോട് ചേച്ചി മിണ്ടാതിരിക്കല്ലും.”
“നീ അവന്റെ കൂടെ ബൈക്കിൽ കയറുന്നത് എനിക്കിഷ്ടമല്ലെന്ന് ആരാ പറഞ്ഞെ?”
“എനിക്കറിയാം ഇഷ്ട്ടപെട്ടില്ലെന്ന്.”
അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് ക്ലാര കുറച്ചുനേരം നോക്കി നിന്നു.
‘ജീനയോടെ എനിക്ക് ഒരു കൊച്ചു കുട്ടിയോടുള്ള സ്നേഹവും കെയറിങ്ങും ആണ് ഉള്ളതെന്ന്
കുറച്ചു മുൻപ് ശ്രീഹരി പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ മുഴങ്ങി.’
അവളുടെ നിഷ്കളങ്കമായ മുഖം നോക്കിനിന്നപ്പോൾ സത്യത്തിൽ ക്ലാരയ്ക്കും അവളോട്
അത്തരത്തിൽ ഉള്ള സ്നേഹം ഉടലെടുക്കുകയായിരുന്നു. ജീനയെ കുറിച്ചറിഞ്ഞ ഭൂതകാല കഥകളും
അതിന് ഒരുതരത്തിൽ കാരണമായിരുന്നു.
“നിങ്ങൾ രണ്ടുപേരും ഒരുവീട്ടിലാണല്ലേ താമസം”
“ഞങ്ങൾ.. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല… ഞാൻ ഇച്ചായനോട് പറഞ്ഞോള്ളാം എന്നെ ഹോസ്റ്റലിൽ
ആക്കാൻ.”
ജീനയുടെ തലയിൽ തലോടിക്കൊണ്ട് ക്ലാര പറഞ്ഞു.
“ശ്രീഹരി പറഞ്ഞപോലെ നീ ഒരു പഞ്ചപാവം കൊച്ചായി പോയല്ലോ.”
ജീന അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“എന്റെ കൊച്ചെ.. എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല.. നീ അവന്റെകൂടെ ബൈക്കിൽ
കയറുന്നതിനോ അവന്റെ കൂടെ ഒരേ വീട്ടിൽ താമസിക്കുന്നതിനോ എനിക്കൊരു കുഴപ്പവും ഇല്ല.”
ജീന അദ്ഭുതത്തോടെ ക്ലാരയുടെ മുഖത്തേക്ക് നോക്കി.
“ശ്രീഹരിക്ക് നിന്നോട് എത്തരത്തിൽ ഉള്ള ഇഷ്ട്ടമാണ് ഉള്ളതെന്ന് എനിക്കിപ്പോൾ
അറിയാം.”
“ചേച്ചിക്ക് ഇച്ചായനെ ഇഷ്ട്ടമാണല്ലേ?”
“എന്നാരു പറഞ്ഞു.”
“ആരും പറഞ്ഞതല്ല.. എനിക്ക് തോന്നിയതാ.”
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ക്ലാര പറഞ്ഞു.
“അതിനുള്ള ഉത്തരം എപ്പോഴും എനിക്കറിയില്ല മോളെ… സ്കൂളിൽ പഠിക്കുമ്പോൾ അവൻ എന്നെ
കാണാനായി ക്ലാസ്സ് റൂമിനു പുറത്തു നിന്നു കറങ്ങുന്നതുമെല്ലാം ഞാൻ മനസുകൊണ്ട്
ആസ്വദിച്ചിരുന്നു. പക്ഷെ രണ്ടു മതം ആണെന്നുള്ള ചിന്ത മനസിനെ കടിഞ്ഞാണിട്ട് നിർത്തി.
പിന്നെ…”
“പിന്നെ?”
“അവന്റെ സ്വഭാവവും.. പെട്ടെന്ന് ദേശ്യം വന്ന് അടി ഉണ്ടാക്കും അവൻ, ഇന്നലെ തന്നെ
കണ്ടില്ലേ സീനിയേഴ്സ് ആണെന്നുപോലും നോക്കാതെ അടി ഉണ്ടാക്കിയെ.. സ്കൂളിൽ ഇതുപോലെ
എത്ര അടി ഉണ്ടാക്കിയിരിക്കുന്നു അവൻ.”
അവന്റെ ദേഷ്യത്തിന്റെ കാഠിന്യം തലേദിവസം അവൾക്കും മനസിലായതായിരുന്നു.
“ഇപ്പോൾ എന്താ ചേച്ചിയുടെ മനസ്സിൽ.. ഇഷ്ടമുണ്ടോ?”
“സത്യത്തിൽ അതിനുള്ള ഉത്തരം എപ്പോഴും എനിക്കറിയില്ല.”
പിന്നെയും കുറച്ചു നേരം കൂടി അവരുടെ സംസാരം നീണ്ടു പോയി.
ജീന ക്ലാസ്സിൽ തിരിച്ചെത്തുമ്പോൾ ശ്രീഹരി അവന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു.
ജീന അവന്റെ അടുത്ത് ചെന്ന് പറഞ്ഞു.
“98956545 ** ”
ഇതും പറഞ്ഞു ജീന അവളുടെ സീറ്റിലേക്ക് നടന്നു.
ശ്രീഹരി വിളിച്ചു ചോദിച്ചു.
“എന്താ ഇത്?”
ഒരു കള്ള പുഞ്ചിരിയോടെ ജീന ഉറക്കെ വിളിച്ചു പറഞ്ഞു.
“ക്ലാര ചേച്ചിയുടെ നമ്പർ.. ഇച്ചായന് തരാൻ പറഞ്ഞു.”
ഇത് കേട്ട് ക്ലാസ്സിൽ എല്ലാരും ശ്രീഹരിയെ നോക്കി.
അവന്റെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നിരുന്നു.
തുടരും…
00cookie-check“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 1