ഡിസംബർ മാസത്തിന്റെ തണുപ്പ് വല്ലാതെ കൂടിയപ്പോൾ ആണ് എവിടേക്കെങ്കിലും മാറിയാലോ എന്ന
ചിന്ത ഉദിച്ചത് . നല്ല തണുപ്പാണ് … മുഖം പോലും കഴുകുവാൻ വയ്യാത്ത തണുപ്പ് .
ചിന്തകളും ജീവിതത്തിന്റെ പല പല ടെൻഷനുകളും പിന്നെയും കൂടെകൂടിയപ്പോൾ ആണ് ഒരു യാത്ര
ആകാമെന്നുറപ്പിച്ചത് . ഈ തണുപ്പ് ഇഷ്ടമാണെങ്കിലും തത്കാലം അതിൽ നിന്നുമൊരു രക്ഷ ….
എങ്ങോട്ടാണ് യാത്രയെന്ന് മാത്രം അടിമാലി സ്റ്റാൻഡിൽ എത്തുമ്പോഴും
തീരുമാനത്തിലെത്തിയിരുന്നില്ല .
വീണിടം വിഷ്ണുലോകമെന്നാണല്ലോ …. ആദ്യം വന്നത് മറയൂർക്കുള്ള കോമ്രേഡ് ആണ് …. സൈദ്
സീറ്റിൽ സ്ഥാനം പിടിച്ചു … മുന്നാറിലേക്കുള്ള കയറ്റം തുടങ്ങിയപ്പോഴേക്കും തണുപ്പ്
അസഹ്യമായി . ഷട്ടറുകൾ മിക്കതും അടഞ്ഞാണ് കിടക്കുന്നത് . പ്രൈവറ്റ് ബസ്സിലിതാണൊരു
കുഴപ്പം …. എന്ത് തണുപ്പായാലും മഴ ആയാലും ഷട്ടർ അടച്ചാലൊരു വീർപ്പു മുട്ടലാണ് .
ആനവണ്ടിയിൽ ഡ്രൈവറുടെ എതിരെ ആയുള്ള സീറ്റാണ് പതിവ് … എത്തി നോക്കി …. ഭാഗ്യം …
പെട്ടിപ്പുറമെന്നൊരു നീണ്ട സീറ്റ് കാലിയാണ് . അല്ലെങ്കിലും സ്ത്രീ ജനങ്ങൾ അധികമില്ല
ബസിൽ . എഴുന്നേറ്റു പെട്ടിപ്പുറത്തു പോയിരുന്നു … ഡ്രൈവറുടെ കാബിൻ ഇപ്പോൾ
തിരിക്കുന്നത് കൊണ്ട് ചെറുതായൊന്നു നടു വളക്കേണ്ടി വന്നു . ….ങാ .. ഇടക്കൊക്കെ
ആരുടെയേലും മുന്നിൽ നട്ടെല്ല് വളക്കുന്നത് നല്ലതാ ..
“‘ സാറെങ്ങോട്ടാ ?” ഡ്രൈവറുടെ കുശലാന്വേഷണം ..നല്ല പരിചയം ഉണ്ട് .
“‘ ഞാൻ …. ഞാൻ കോയമ്പത്തൂർ .”‘ ഒന്നാലോചിച്ചിട്ട് മെല്ലെ പറഞ്ഞു
“‘ എന്നാ ഇതിലെ പിടിച്ചേ …. ഒന്നാലോചിച്ചാൽ ഇതാ നല്ലത് … മടുപ്പില്ല … ഉദുമലെ
കേറിയത് പിന്നെ നല്ല റോഡല്ലേ …നൂറേ പിടിക്കാം …. അല്ല വണ്ടിയെടുത്തില്യോ ? ”
ഒന്നും മിണ്ടിയില്ല … മുന്നിലത്തെ ഷട്ടർ മാത്രം പൊക്കിയിട്ടുണ്ട് … ഗ്ളാസ്സിലൂടെ
പിന്നോക്കമോടുന്ന തേയില ചെടികളെ നോക്കി ഇരുന്നു .
“” സാറെ …. വാ ഒരു കാലി അടിക്കാം … പതിനഞ്ചു മിനുട്ട് സമയമുണ്ട് “‘
ഡ്രൈവറുടെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത് . നേരിയ നൂൽ മഴ ഉണ്ട് . അത് വക
വെക്കാതെ മുന്നിലെ ചെറിയ ചായക്കടയിലേക്ക് ഓടി കയറി . വലിയ തിരക്കില്ല . ഉച്ച സമയം
ആയതു കൊണ്ടാവാം . വൈകുന്നേരങ്ങളിൽ ആണ് മൂന്നാർ ടൗണിൽ സഞ്ചാരികൾ അധികം … ഇപ്പോൾ
എല്ലാവരും ഓരോ സ്ഥലങ്ങൾ കാണുന്ന തിരക്കിലാവും . അല്ലെങ്കിലും ഈ സമയം അധികം
സഞ്ചാരികളും ഇല്ല … ഇനി ഡിസംബർ ഇരുപതോടെ ആവും മൂന്നാർ നിറയുക .
ആവി പറക്കുന്ന ഡബിൾ സ്ട്രോങ്ങ് ചായ മുന്നിൽ വന്നു . കൂടെയൊരു ഏത്തക്ക ബജിയും .
ചായയുടെ ചൂടും കടുപ്പവും ആസ്വദിച്ചു മെല്ലെ ഊതിയൂതി കുടിച്ചു . ഡ്രൈവറും കണ്ടക്ടറും
ഇറങ്ങുന്നത് കണ്ടു ഞാൻ ഗ്ലാസ്സുമായി എഴുന്നേറ്റു .
“‘ പതിയെ മതി സാറെ …. ഇനീം അഞ്ചു മിനുട്ട് കൂടിയുണ്ട് “‘
കോയമ്പത്തൂർ ….. അവിടെ വരെ ഒരു രൂപമായി … അവിടെ നിന്നങ്ങോട്ട് ? അതോ വേറെ
എവിടേക്കെങ്കിലുമോ ?’ മനസിന്റെ ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ ഓരോന്നായി കടന്നു വന്നു …
ഒടുവിൽ നീല ആരോമാർക്ക് എത്തി നിന്നത് ആ സ്ഥലത്താണ് . കാഞ്ചീപുരം . !!!
ഇടയ്ക്കിടെ കായ്ച്ചു കിടക്കുന്ന ഓറഞ്ചു മരങ്ങളും തേയില ചെടികളും പിന്നിട്ടു
കോമ്രേഡ് പാഞ്ഞു കൊണ്ടിരുന്നു …. പിന്നെയത് ഇല്ലിക്കാടുകൾ പിന്നിട്ടു , ചന്ദന
മരങ്ങൾക്കിടയിലൂടെ മറയൂരിലേക്ക് …. ശർക്കരയുടെ നാട് …. മുനിയറകളുടെ നാട് … പിന്നെ
പച്ചക്കറി പഴവർഗ്ഗങ്ങളുടെ നാടായ കാന്തല്ലൂർ . ഈ സ്ഥലം എനിക്കേറെ പ്രിയങ്കരമാണ് .
ഇവിടുത്തെ കാലാവസ്ഥയും .മറയൂർ എത്തും തോറും കാലാവസ്ഥ മാറി വന്നു .
മറയൂർ ….. ആണ്ടിലൊരിക്കൽ മഴ പെയ്യാറുള്ളൂ അവിടെ സാധാരണ … തണുപ്പോ ചൂടോ
അധികമില്ലാത്ത എസി പോലെയുള്ള കാലാവസ്ഥയാണ് പകൽ .
ബസിറങ്ങി അല്പം കഴിഞ്ഞതേ ഒരു ഷട്ടിൽ ജീപ്പ് കിട്ടി ഉദുമലെ എന്ന ഉദുമൽ പെട്ടിലേക്ക്
… തിങ്ങിഞെരുങ്ങി ആ ജീപ്പിലിരിക്കാനും ഒരു സുഖം ഉണ്ടായിരുന്നു . .
ഉദുമലേ ചെന്നതും ഒരു ദിണ്ടുക്കൽ ബസ് കിട്ടി … അടുത്തത് തൃച്ചി … കാഞ്ചീപുരത്തു
ചെന്നപ്പോഴേക്കും പുലർച്ചെ ആയിരുന്നു .
“‘ എന്ന സൗഖ്യമാ സാർ ?” പ്രെസ്സിലെ ജോലിക്കാരൻ സൗഹൃദത്തോടെ ചിരിച്ചു .
അകത്തു കയറി ഒന്ന് ഫ്രഷായി കുളിച്ചു , ബാഗിൽ നിന്നും ജീൻസും കുർത്തയുമെടുത്തുടുത്തു
അടുത്ത ടീക്കടയിൽ പോയി വാശിയോടെ ആറേഴു പൂ പോലെ മൃദുലമായ ഇഡ്ഡ്ലിയും സാമ്പാറും
വെങ്കായ ചട്ണിയും കൂടെ ഒരു മൊരിഞ്ഞ മെദു വടയും കഴിച്ചു തീരുമ്പോഴേക്കും വയറും
മനസ്സും നിറഞ്ഞിരുന്നു .
തിരിച്ചു പ്രെസ്സിലേക്ക് കയറിയപ്പോഴും മാഡത്തിന്റെ ജാഗ്വാർ പുറത്തു കണ്ടില്ല ….
ഇനിയെപ്പോൾ വരുമെന്നറിയില്ല ..വരുമോയെന്നും … വിളിക്കാൻ നിന്നില്ല …. നേരെ
കാബിനകത്തു കയറി പിസി ഓണാക്കി … നോട്ട് പാഡ് തുറന്നു ….മുഴുമിപ്പിക്കാത്ത ഒട്ടേറെ
കഥകൾ …. പ്രകാശം പരത്തുന്നവൾ എന്നത് കണ്ടപ്പോഴാണ് അതിലൊരു കഥ തീർത്തില്ലല്ലോ എന്ന്
കരുതിയത് …. “” പ്രകാശം പരത്തുന്നവൾ -ഷഹാന “‘ അതിനു താഴെ വീണ്ടും അക്ഷരങ്ങൾ ……
………………………………………………………….
” ഹാ ….അച്ചൂ ….. ഇന്ന് ലീവല്ലേ …. ഒന്നുറങ്ങട്ടെടി ..രാവിലെയിങ്ങനെ
ശല്യപ്പെടുത്താതെ “” ഷഹാന മൊബൈൽ കട്ടാക്കി സൈലന്റാക്കി വെച്ചിട്ട് വീണ്ടും മൂടി
പുതച്ചു കിടന്നു .
അല്പം നേരം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കെട്ടവൾ വീണ്ടും എഴുന്നേറ്റു
നീണ്ട മുടി വാരിയൊതുക്കി കെട്ടിവെച്ച് ഷഹാന മുറിയിൽ നിന്ന് പുറത്തിറങ്ങി ,
വാഷ്ബേസിനിൽ മുഖം കഴുകി , കണ്ണാടിയിൽ നോക്കി , നേർത്ത നൈറ്റ് ഗൗണിൽ ശരീരത്തിലെ
മുഴുപ്പുകൾ കണ്ട് കണ്ണാടിക്ക് വരെ നാണം വന്നു .
ഷഹാന വീണ്ടും മുറിയിലേക്ക് കയറി ഗൗണിന് മീതെ ഒരു ഓവർ കോട്ടെടുത്തിട്ടു തന്റെ
ശരീരത്തിൽ മുന്നോട്ടും പിന്നോട്ടും തെറിച്ചു നിൽക്കുന്ന അവയവങ്ങളെ മറച്ചു . കോളജിലെ
ആരെങ്കിലുമാവും . അല്ലാതെ ആര് വരാനാണ് ?
“” ഗുഡ് മോർണിംഗ് … സ്വീറ്റ് മാം …”” പുഞ്ചിരി തൂകികൊണ്ട് അപ്പുറത്തെ ഫ്ളാറ്റിലെ
പെൺകുട്ടി കയ്യിലൊരു സ്വീറ്റ് ബോക്സുമായി നിൽക്കുന്നു
“‘ താങ്ക് യൂ …. എന്താണ് ഇന്നത്തെ സവിശേഷത ?” ഷഹാന അതിൽ നിന്നൊരു ചെറിയ പീസ്
സ്വീറ്റ് എടുത്തു വായിൽ വെച്ചു .
“‘ എന്റെ ജന്മദിനം “” മുല്ലപ്പൂ പല്ലുകൾ കാട്ടി അവൾ ചിരിച്ചു ..
“‘ മെനി മേനി റിട്ടേൺസ് ഓഫ് ദി ഡേ സ്വീറ്റി “‘ നുണക്കുഴിയിൽ നുള്ളി ഷഹാന ആ
പെൺകുട്ടിക്ക് ആശംസകൾ അർപ്പിച്ചു . അവൾ ചിരിച്ചു കൊണ്ടടുത്ത ഫ്ലാറ്റിലേക്ക്
“”‘ ഹേ ….. ഗോവിന്ദ് …..ഹേ ഗോപാൽ …
ഹേ …… ഗോവിന്ദ് …..ഹേ ഗോപാൽ ..
ഹേ …… ഗോവിന്ദ് …..ഹേ ഗോപാൽ ..
ഹേ …… ദയാ … … നീധാന്
“”’
വാതിലടക്കുന്നതിനു മുൻപേ കേട്ട ഗസലിന്റെ ഉറവിടം തേടി ഷഹാന പൊടുന്നനെ തിരിഞ്ഞു ….
“‘ ഹലോ “” ആ കുട്ടിയുടെ റിങ് ടോൺ ആണ് ….
ശ്ശൊ …അതൊന്നു കൂടി കേൾക്കുവാൻ പറ്റിയിരുന്നേൽ …നല്ല ഗസൽ .. എപ്പോഴോ ..എവിടെയോ
കേട്ടിട്ടുണ്ട് .. ഇത് വരെ കയ്യിൽ വന്നിട്ടില്ല … ഇന്നൊന്നു തപ്പണം . അവൾ
മനസ്സിലോർത്തു
“‘ ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ് ഹേ…….”” ഷഹാന ജഗത് സിംഗിന്റെ ഗസൽ
മൂളി കുളിമുറിയിലേക്ക് നടന്നു ….
ഷഹാന പഠിപ്പിക്കുന്നത് സൈക്കോളജി ആണെങ്കിലും അവളുടെ ഓരോ ശ്വാസത്തിലും സംഗീതമാണ് .
അതാണ് ആ ഗസൽ കേട്ടപ്പോൾ അവളെ അവിടെ പിടിച്ചു നിർത്തിയത് . ഇഷ്ടംപോലെ ഗാന ശേഖരം
അവളുടെ കയ്യിലുണ്ട് ..കൂടുതലും ഗസലും ഫ്യുഷനും
കുളി കഴിഞ്ഞു ഇഷ്ടകളറായ പിങ്ക് സാരിയും ഉടുത്തു ഷഹാന ഫ്ലാറ്റ് പൂട്ടി
വെളിയിലേക്കിറങ്ങി
നല്ലൊരു അവധി ദിവസമായിരുന്നു … ആ അച്ചു വിളിച്ചെഴുന്നേൽപ്പിച്ചു ഉള്ള ഉറക്കവും
കളഞ്ഞു … പക്ഷെ കണി കൊള്ളാം …കൂടെ മധുരവും … അടുത്ത ഫ്ളാറ്റുകളുമായി അധികം സംസർഗ്ഗം
ഇല്ലാത്തതാണ് …വല്ലപ്പോഴും ഇതേ പോലെ മനസിന്റെ കോണിൽ അല്പം സ്നേഹം ഉള്ളവർ
പിറന്നാളിനോ അല്ലെങ്കിൽ മറ്റു വിശേഷപ്പെട്ട അവസരങ്ങളിലോ സ്വീറ്റോ മറ്റോ കൊണ്ട്
വന്നു തരും … പോഷ് ഏരിയയിൽ ഉള്ള ആ ഫ്‌ളാറ്റിൽ ആർക്കും ഒന്നിനും സമയമില്ലല്ലോ …
തങ്ങളെ തന്നെ ശ്രദ്ധിക്കാൻ …. ഓ !! ഇക്കയെ വിളിക്കാൻ മറന്നു …ഷഹാന മൊബൈൽ എടുത്തു
ഹസിന് ഡയൽ ചെയ്തു . റിങ് പോകുന്നുണ്ട് . വല്ല മീറ്റിങ്ങിലാവും ..കഴിഞ്ഞാലുടൻ
വിളിക്കും .ഒരു സിവിൽ സർവീസ് ഓഫീസറുടെ തിരക്ക് ഷഹാനക്ക് നന്നായി അറിയാം ,രണ്ടു
പേരും പരസ്പരം മനസിലാക്കി മനസിലാക്കി ജീവിക്കുന്നത് കൊണ്ട് ജീവിതം സന്തുഷ്ടം .
ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോഴേ കാണുവാൻ പറ്റുകയുള്ളൂ എന്ന ചെറിയ ദുഃഖം ഒഴിച്ച് , .
നടക്കാമല്ലോയെന്നോർത്തപ്പോൾ വണ്ടിയെടുത്തില്ല .അല്പദൂരം നടന്നപ്പോൾ വഴിയരികിലെ
മ്യൂസിക് സെന്ററിൽ നിന്നും രാവിലെ ആ പെൺകുട്ടിയുടെ മൊബൈലിൽ നിന്നും കേട്ട അതെ ഗസൽ
…ഷഹാനയുടെ കാൽപാദങ്ങൾ അറിയാതെ മ്യൂസിക് സെന്ററിനുള്ളിലേക്ക് ….. സി ഡി ഡ്രൈവിൽ
നിന്നും ഒഴുകിയെത്തുന്ന ഗസൽ അവൾ കണ്ണടച്ച് നിന്നാസ്വദിച്ചു …
“”ഹേ ….. ഗോവിന്ദ് …..ഹേ ഗോപാൽ …
ഹേ …… ഗോവിന്ദ് …..ഹേ ഗോപാൽ ..
ഹേ …… ഗോവിന്ദ് …..ഹേ ഗോപാൽ ..
ഹേ …… ദയാ … … നീധാന്
“”
കടയിലെ തിരക്കോ ഷെൽഫുകളിലെ മറ്റു മ്യൂസിക് ആൽബങ്ങളോ അവളുടെ മനസിലോ കാതിലോ
പതിഞ്ഞില്ല .താൻ തേടി നടന്ന ആ ഗസലിൽ മുഴുകി നിൽക്കുകയായിരുന്നു അവൾ
“” ഇത് പാക്ക് ചെയ്‌തോളൂ ” ആ ഗസൽ അവസാനിച്ചതുംഷഹാന സിഡി ഡ്രൈവിൽ നിന്നും സിഡി ഊരി
അടുത്തു കിടന്ന കവറിലിട്ടു ഷോപ്പ് ഓണർക്ക് നീട്ടി..
“” … അതെന്റെ സിഡി ആണ്..””
പുറകിൽ നിന്ന് ദേഷ്യപ്പെട്ടുള്ള സ്വരം കേട്ടപ്പോൾ ഷഹാന തിരിഞ്ഞു..
സുമുഖനായൊരു ചെറുപ്പക്കാരൻ .നല്ല പൊക്കം.. വെളുത്ത കളർ, അലസമായി കിടക്കുന്ന മുടി,
തിളങ്ങുന്ന കണ്ണുകൾ, ഒന്നു രണ്ടു ദിവസം മാത്രം പഴക്കമുള്ള താടി മീശ.. മലയാളിയല്ല,
ഒന്നെങ്കിൽ പഞ്ചാബി അല്ലെങ്കിൽ മറ്റേതെങ്കിലും നോർത്ത് ഇന്ത്യൻ വംശജൻ.
“” നിങ്ങൾ ഇതിന്റെ മറ്റൊരു പ്രിന്റ് എടുത്തോളൂ…..ഞാനിത് എടുത്തു പോയി”” ഷഹാന
അയാളോട് പറഞ്ഞിട്ട് കടക്കാരന്റെ നേരെ പൈസ നീട്ടി…
” പറ്റില്ല….. അതെന്റെ ആണ്…ഞാൻ പറഞ്ഞിട്ട് പ്ലെ ചെയ്തത്….. നിങ്ങൾക്ക് വേണമെങ്കിൽ
സിഡി ഓർഡർ ചെയ്യൂ… അതെനിക്ക് വേണം”” ആ ചെറുപ്പക്കാരൻ ഷഹാനയുടെ കയ്യിൽ നിന്നും സിഡി
വാങ്ങാൻ തുനിഞ്ഞു…
ഷഹാനക്ക് ദേഷ്യം വന്നു. അവൾ സിഡി മുറുകെ പിടിച്ചു കടക്കാരനെ നോക്കി. അയാൾ ആകെ
വിഷണ്ണനായി നിൽക്കുകയാണ്. ഷഹാന സ്ഥിരം കസ്റ്റമർ ആണ്. അവിടെ തന്നെ ആണ് പലവട്ടം ആ
സിഡി തിരക്കിയിരുന്നതും
” സർ….” കടക്കാരൻ അയാളെ നോക്കി എന്തോ പറയാൻ തുനിഞ്ഞു.
“” എന്ത് പറഞ്ഞാലും എനിക്കാ സിഡി വേണം” അയാൾ തീർത്തു പറഞ്ഞു.
നാശം പിടിക്കാൻ… ഇന്ന് കണി കണ്ടതാരെയാണോ… ഷഹാന മനസിൽ പറഞ്ഞു….. അച്ചു… അവളെയാണ്
ആദ്യം പറയണ്ടത്. ഒരവധി ദിവസം ഉറങ്ങാൻ പോലും സമ്മതിക്കാതെ
വിളിച്ചേഴുന്നേല്പിച്ചു..മറ്റുള്ളവരുടെ മുന്നിൽ നാണം കെടേണ്ടിയും വന്നു . രാവിലെ
മുതൽ മനസിലുള്ള പാട്ടാണിത്. അതുണ്ടോ എന്ന് പലവട്ടം ഇയാളോട് ചോദിച്ചിട്ടുമുണ്ട് ..
എന്നിട്ട് കൈവശം കിട്ടിയപ്പോൾ വേറെ ഒരാൾ കൊണ്ടുപോയിരിക്കുന്നു
ഷഹാന കടക്കാരനെയും ആ ചെറുപ്പക്കാരനെയും മാറി മാറി നോക്കിയിട്ട് കയ്യിലിരുന്ന സിഡി
അവരുടെ മുന്നിലേക്കിട്ടിട്ട് പുറത്തേക്കിറങ്ങി നടന്നു..ആ ചെറുപ്പക്കാരൻ പുറകിൽ
നിന്ന് എന്തോ വിളിച്ചു പറയുന്നത്ഷഹാന കേട്ടു …. അവൾ തിരിഞ്ഞു നോക്കിയില്ല ..
പെണ്ണുങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവൻ . ഷഹാനക്ക് അയാളോടുള്ള ദേഷ്യം
മുളപൊട്ടി
പിന്നെ മറ്റെങ്ങോട്ടും പോകാൻ താല്പര്യപെടാതെ ഷഹാന നേരെ ഫ്ലാറ്റിലേക്ക് മടങ്ങി
.ബ്രെക്ഫാസ്റ്റും കഴിച്ചു വീണ്ടും ബെഡിലേക്ക് …. മ്യൂസിക് പ്ലെയറിൽ ഗാനമൊഴുകി .
“” ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ്ഹേ
ഇഷ്ക്ക് കീജിയേ ഫയര്‍ സമജിയെ സിന്ദഗി ക്യാ ചീസ് ഹേ “”‘
അൽപനേരം മയങ്ങിയതറിഞ്ഞില്ല , വീണ്ടും കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ഷഹാന കണ്ണ്
തുറന്നത് … പോയി വാതിൽ തുറന്നു . മുന്നിൽ ചിരിയോടെ അച്ചു . ഷഹാനക്ക് ദേഷ്യമാണ്
വന്നത് . രാവിലെ കുത്തിപ്പൊക്കി …ദേ ഇപ്പോഴും . അവൾ കയ്യിലിരുന്ന പില്ലോ എടുത്തു
അച്ചുവിനെ അടിച്ചു .
“‘ ആഹാ …. കൊള്ളാലോ …. മാഡം ഇന്ന് ഭയങ്കര ദേഷ്യത്തിലാണല്ലോ …ഇക്ക വല്ലതും പറഞ്ഞോ ?”
അടി വക വെക്കാതെ അച്ചു അകത്തേക്ക് കയറി
“‘ ദുഷ്ട …ഇന്ന് രാവിലെ ഉറങ്ങിക്കിടന്ന എന്നെ നീ കുത്തിപൊക്കി …ഇപ്പൊ പിന്നെയും ….
“‘
“‘ ഹ ഹ ഹ ….അതാണോ കാര്യം ? …. നീ വല്ലതും എടുക്ക് …നല്ല വിശപ്പ് ….”‘
“‘ പച്ചവെള്ളം തരില്ല നിനക്ക് ….. ഇന്നത്തെ ദിവസം മൊത്തം ബോറാക്കിയത് നീയാ .നീ
കാരണം ആൾക്കാരുടെ ഇടയിൽ വരെ നാണം കെട്ടു “‘
“‘ എന്താ ഷാഹി ..നീ കാര്യം പറ ..””
ഷഹാന രാവിലെ മുതൽ ഉണ്ടായത് പറഞ്ഞപ്പോൾ അച്ചു പൊട്ടിച്ചിരിച്ചു . അച്ചു എന്നു
വിളിക്കുന്ന അർച്ചനയും കോളേജ് ലക്‌ചറർ ആണ് . യുപിയിൽ .
അല്പം നേരം സംസാരിച്ചിരുന്നപ്പോൾ ആണ് വിശപ്പിന്റെ വിളി വീണ്ടും വന്നത്
“” എടി … വിശക്കുന്നുണ്ട് … നീയിന്നെന്താ ഉണ്ടാക്കിയെ ? ബിരിയാണി വല്ലതുമാണോ ?”’
“‘ പിന്നെ … ബിരിയാണി ….ഞാനിവിടെ തന്നെ ബിരിയാണി വെച്ചിട്ട് ആർക്ക് കഴിക്കാനാ ?”
“‘ ആർക്കറിയാം വല്ല ബോയ്‌ഫ്രണ്ടും ഉണ്ടോന്ന് ?”
“‘ അതിനു ഞാൻ അച്ചുവല്ല “”‘
“‘ പോടീ …. പോടീ …ഹ ഹ ഹ “‘
ഒരു മോഡലിനെ പോലെ സുന്ദരിയായ അർച്ചനയുടെ പിന്നാലെ കുറെ പേരുണ്ട് . അത് പറഞ്ഞു
കൂട്ടുകാർ അവളെ കളിയാക്കാറുണ്ട്താനും
“‘ ഇന്നൊരു അവധി ദിവസം ആയിട്ടു ശെരിക്കൊന്നുറങ്ങണം … പിന്നെ ചെറിയ ഷോപ്പിംഗ്
..പുറത്തൂന്നു ഫുഡ് …അതായിരുന്നു പ്ലാൻ ….. നീ വരുന്ന കാര്യം നേരത്തെ വിളിച്ചു
പറഞ്ഞിരുന്നേൽ ബിരിയാണി ഉണ്ടാക്കാമായിരുന്നു … ഇപ്പൊ വല്ല പിസ്സയോ മറ്റോ ഓർഡർ
ചെയ്യട്ടെ “‘
“‘ നല്ല വിശപ്പുള്ളപ്പോഴാ പിസ്സ ….. ഇപ്പൊ നല്ല സദ്യ കഴിക്കണം …”‘
“‘ ഒരഞ്ചു മിനുട്ട് …. നമുക്ക് വല്ല കേരള റെസ്റ്റോറന്റ് വല്ലതും തപ്പാം …ശെരിക്കും
പറഞ്ഞാൽ ഞാൻ തനിച്ചു പോയിട്ടില്ല … ഇക്ക വരുമ്പോൾ ചിലപ്പോൾ കേരള റെസ്റ്റോറന്റിൽ
പോകും .”‘ ഷഹാന ഡ്രസ്സ് ചേഞ്ച് ചെയ്യാനായി അകത്തേക്ക് പോയി
ചുരിദാർ ഇട്ടു പുറകിലെ സിബ്ബ് ഇടാനായി ഷഹാന അച്ചുവിന്റെ മുന്നിൽ പിന്തിരിഞ്ഞു
നിന്നു .. വെളുത്തു മനോഹരമായ പുറത്ത് ചുവന്ന ബ്രാ കിടക്കുന്നത് അച്ചു നോക്കി , അവളാ
ബ്രാ വലിച്ചു വിട്ടു ….
“‘ അഹ് ..കളിക്കാതെ സിബ്ബ് ഇടടി “‘ അച്ചു മെല്ലെ ചന്തിയുടെ അവിടെ നിന്ന് തുടങ്ങുന്ന
സിബ്ബ് വലിച്ചു മുകളിലേക്കിട്ടു ആ മനോഹരമായ കാഴ്ച മറച്ചു .
“‘ എടി …അച്ചൂ …. ഇന്നൊരു ഫങ്ക്ഷനുണ്ടായിരുന്നു …. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ
…ഞാനിപ്പൊഴാ ഓർത്തെ “‘
“” ഇവിടെ അടുത്തു വല്ലതും ആണോടി? “”
“”അല്ല….അല്പം പോണം… ഒരുഗ്രാമപ്രദേശമാ””
“” നീ വാ…നമുക്ക് പോയേക്കാം ….ഒരു ഔട്ടിങ്ങും ആകും…പിന്നെ നല്ല ട്രഡീഷണൽ
ഫുഡുംഅടിക്കാം “”
“” ചെറിയൊരു ബർത്ഡേ ഫങ്ക്ഷൻ ആണെടി അച്ചു …..അല്ലാ…… അതിനെന്നെ അല്ലെ വിളിച്ചെ.
നിന്നെ കൊണ്ടെങ്ങനാ പോകുന്നേ? “”
“” ഈ അച്ചു ഇതൊക്കെ എത്ര കണ്ടതാ മോളെ….. നിനക്ക് മടിയാണേൽ നീ കഴിക്കേണ്ട…. ഞാൻ
കഴിച്ചോളാം …വാ..വന്ന് വണ്ടിയെടുക്കു മോളെ ഷഹാന.””
അച്ചുവാണ് ഡ്രൈവ് ചെയ്തത്. കാർ നഗരം വിട്ട് ഗ്രാമത്തിലേക്ക് കടന്നു. അച്ചു
ഗ്രാമഭംഗി ആസ്വദിച്ചു കാറിന്റെ വേഗത കുറച്ചു. ഗോതമ്പ് പാടത്തിന് നടുവിലൂടെയുള്ള
പാതയിലൂടെ അച്ചു വളരെ സാവധാനം ഡ്രൈവ് ചെയ്തു.
നഗരത്തിന്റെ തിരക്കിൽ നിന്നും മാറിയുള്ള വളരെ മനോഹരമായ ഭൂപ്രകൃതി രണ്ട് പേരുടെയും
മനസുകളെ കുളിരണിയിച്ചു.
” ഹേ…. ഹേ….ഹേ…. ഹേ….”” ഒരു പാട്ടിന്റെ ഈണം കേട്ട് ഷഹാന അച്ചുവിന്റെ കയ്യിൽ തൊട്ടു.
“” ഞാനും കേട്ടു ആ പാട്ട്…. നിനക്ക് വീണ്ടും തുടങ്ങിയോ””
“” അല്ലെടി…. അതിന്നാ കേട്ട ഗാസലിന്റെ തുടക്കമാ….ആരാണെങ്കിലും .നന്നായി പാടുന്നു…””
“” ഹേ………ഗോവിന്ദ്………. ഹേ…… ഹോപാൽ.
ഹേ… ഗോവിന്ദ്……. ഹേ…. ഗോപാൽ.””
ഗാസലിന്റെ തുടക്കം കേട്ടതും ഷഹാന നാലുപാടും നോക്കി. അച്ചു കാറോതുക്കി.. രണ്ടുപേരും
ഇറങ്ങി.
“‘ മനോഹരമായി പാടുന്നുണ്ടല്ലോ ഷാഹി …നല്ല ശബ്ദവും … ആരാ അത് ?” അച്ചു പറഞ്ഞപ്പോൾ
ഷഹാന ആ ഗസലിന്റെ ഉറവിടം തേടി ചുറ്റും പരതുകയായിരുന്നു .
റോഡിനിരുവശത്തും ഗോതമ്പ് പാടങ്ങളുടെ മനോഹാരിത .. തൊട്ടടുത്തുള്ള ഗോതമ്പുപാടത്തിൽ
റോഡിൽ നിന്നല്പം മാത്രം മാറിയുള്ള ഒരു കിണറിന്റെ അരികിലിരുന്ന പാടുന്ന യുവാവ്….ആ
കിണറിന്റെ ഭാഗത്തു മാത്രം മരങ്ങളുണ്ട് .. പിന്നെയും തുടങ്ങുന്നു ഗോതമ്പു പാടങ്ങൾ .
. അയാളുടെ സൈഡ് വ്യൂ കണ്ട ഷഹാന സാകൂതം നോക്കി…..
ഇത്? ഇത്….അയാളല്ലേ … അതേ… അയാൾ തന്നെ…. ഇന്ന് രാവിലെ കണ്ട ആ ചെറുപ്പകാരൻ.
തന്നോടുള്ള അയാളുടെ പെരുമാറ്റം അവളുടെ മനസ്സിൽ നിറഞ്ഞതും ഷഹാന പിന്നോക്കം മാറി …
അപ്പോഴും തുടരുന്ന ആ ഗസലിന്റെ വശ്യതയിൽ ഷഹാന പിന്നെയും അവിടെ നിന്നു … അയാൾ എല്ലാം
മറന്നു പാടുകയാണ് … മനോഹരമായ ശബ്ദം … ഷഹാന .. അവളറിയാതെ തന്നെ അവളുടെ പാദങ്ങൾ
അയാളുടെ അടുത്തേക്ക് നീങ്ങി
ഷഹാന റോഡിൽ നിന്നുള്ള വഴിയിലൂടെ ആ കിണറിന്റെ അരികിലേക്ക് നടന്നു. ആ ചെറുപ്പക്കാരൻ
അതോന്നുമറിയതെ കണ്ണുമടച്ചു പാടുകയാണ്.
പ്രാണ് …..നാഥ് …… ആനാഥ് സകെ…
പ്രാണ് …..നാഥ് …… ആനാഥ് സകെ…
പ്രാണ് …..നാഥ് …… ആനാഥ് സകെ…
ദീൻ ….ധരദ്….നിൽഹാൽ …
ഗസൽ തീർന്നതും അയാൾ നോക്കിയത് ഷഹാന യുടെ മുഖത്തേക്ക്. അയാൾ ഷഹാനയെ ഒന്നുകൂടി
സൂക്ഷിച്ചു നോക്കി …മുഖത്തൊരു പുഞ്ചിരി വിടർന്നു . പെട്ടന്നയാൾ പോക്കറ്റിൽ നിന്നൊരു
സിഡി എടുത്തവൾക്ക് നേരെ നീട്ടി
“” ഓ…. സോറി മാം….. ഞാനിന്ന് രാവിലെ…. സോറി…. വെരി സോറി””
“” പാട്ട് നന്നായിരുന്നു.കേട്ടോ….ഞാനാണ് സോറി പറയേണ്ടത്…. ഞാനാണ് അല്പം ഹാഷ് ആയി
പെരുമാറിയത്…. അയാം സോറി…… ഞാൻ ഷഹാന””
“” സോറി.. മാഡത്തോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു…. ഇനി കാണുമ്പോൾ ഈ സിഡി
തരണമെന്ന് കരുതി ഇരുന്നതാ ” അയാൾ ചിരിച്ചു കൊണ്ട് സിഡി അവൾക്ക് നീട്ടി. “‘ ഞാൻ
ഋഷി….. ഋഷികേശ് .””
“‘ വേണ്ട ..ഋഷി തന്നെ . വെച്ചോ … ഇനി കേൾക്കണമെന്ന് തോന്നുമ്പോൾ പാടിച്ചു കേട്ടോളാം
“‘ ഷഹാന ചിരിച്ചു .
ഋഷി അവളെ നോക്കി പുഞ്ചിരിച്ചു .
“‘ ഇവിടെ ?” ഋഷി അവളെ നോക്കി .
“‘ എന്റെയൊരു ഫ്രണ്ടിന്റെ വീടിവിടെയടുത്താണ് ..അവിടെയൊരു ഫങ്ക്ഷൻ അതിനു വന്നതാ …….
…ഞങ്ങൾ പതിയെ കാഴ്ചകൾ ഒക്കെ കണ്ടു വരികയായിരുന്നു … അത് കൊണ്ട് ഋഷിയുടെ മനോഹരമായ
പാട്ട് കേൾക്കാൻ പറ്റി “‘
“‘ അത്രക്കൊന്നുമില്ല “”
“” .ഹേ .വളരെ മനോഹരം … ഒറിജിനിലിനേക്കാൾ .നല്ലത് . അതാണ് പറഞ്ഞത് ഇനിയെനിക്ക്
കേൾക്കണമെങ്കിൽ ഋഷിയെ കൊണ്ട് പാടിച്ചു കേട്ടോളാം എന്ന് “‘
“‘ ഷഹാന എന്ത് ചെയ്യുന്നു ?”
“‘ ഞാൻ ടീച്ചറാണ് … “‘ ഷഹാന അയാൾക്ക് തന്നെ പരിചയപ്പെടുത്തി .
“‘ ഇനിയും ടൗണിൽ വരുമ്പോൾ വിളിക്കൂ … കാണാം ബൈ “”
അച്ചു ഹോൺ അടിച്ചപ്പോൾ ഷഹാന അവിടെനിന്നു പിൻവാങ്ങി .
അവർ ചെന്നപ്പോഴേക്കും ഫങ്ക്ഷൻ കഴിഞ്ഞു വീട്ടുകാർ ഒഴികെ എല്ലാവരും പോയിരുന്നു .
സംസാരിച്ചിരുന്ന മദ്ധ്യേ അച്ചുവാന് ആ വിഷയം എടുത്തിട്ടത് .
“‘ വരുന്ന വഴി ഒരു ചെറുപ്പക്കാരനെ കണ്ടിരുന്നു . … നന്നായി പട്ടു പാടുന്ന ഒരാൾ …
ആരാണെന്നു വല്ല പിടിയുമുണ്ടോ ?”’
“‘ ഏത് ? എവിടെ വെച്ചാ കണ്ടേ ?”
“‘ പേര് ഋഷി ,,,, ഋഷികേശ് “” ഷഹാന പൂരിപ്പിച്ചു , ഇന്ന് രാവിലെ മുതൽ ഉണ്ടായ
കാര്യങ്ങൾ ഷഹാന അവളോട് പറഞ്ഞു . അവസാനം ആ കിണറിൻ കരയിൽ വെച്ച് അയാളുടെ പട്ടു
കേട്ടതും പരിചയപ്പെട്ടതും വരെ
“‘ ഈശ്വരാ ….. അയാൾ നിന്നോടിത്രയൊക്കെ സംസാരിച്ചോ ? “”
“‘ അതെന്താടി …ആളൊരു ഭീകര ജീവിയാണോ ? ”’
“‘ ഹേയ് …. ആള് പരമ സാത്‌വികൻ … അന്തർമുഖൻ ….നല്ല ഗായകൻ … പാട്ടിലൊക്കെ നല്ല അറിവാ
..നിനക്ക് ചേരും ഷഹാന …. പിന്നെ നിനക്ക് പറ്റിയ ഒരു കാര്യം കൂടെയുണ്ട് ?”
“‘ എന്താ ?” ഷഹാന അവളെ സാകൂതം നോക്കി
“‘ ആളൊരു ..ഒരു ..എന്താ പറയുക … ഞങ്ങക്കൊക്കെ പറയുകായാണേൽ മെന്റൽ പേഷ്യന്റ്
ആയിരുന്നെന്നു പറയും ..നിനക്കത് ഇഷ്ടപ്പെടില്ലല്ലോ … നീ സൈക്കോളജിയിൽ ഗവേഷണം
നടത്തുന്ന ആളല്ലേ … . ഈയിടെ അല്പം പാട്ടൊക്കെ കൂടുതലാ അല്ലാതെ കുഴപ്പമൊന്നും
അതുകൊണ്ടില്ല . ആൾ ഹരിയാനക്കാരൻ ആണ് . ഇവിടെയും അവർക്ക് കുറെ സ്ഥലം ഉണ്ട് . പാവം
പണ്ടൊരു പെൺകുട്ടിയെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . ആ പെൺകുട്ടി മലേറിയ ബാധിച്ചു
മരണമടഞ്ഞു …അന്ന് മുതലാണ് ആൾക്ക് ആ കുഴപ്പം ഉണ്ടായത് ..കുറച്ചു നാൾഹോസ്പിറ്റലിലും
ആയിരുന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ….അയാളത് കൊണ്ട് എല്ലാം ഉപേക്ഷിച്ചു
ഹിമാലയത്തിലേക്ക് ശെരിക്കുള്ള ഋഷിയാകാൻ പുറപ്പെട്ടതാ ഹ ഹ ഹ.. മൂന്നു സഹോദരിമാർക്ക്
ആകെയുള്ള ആങ്ങളയാ … അയാളുടെ ‘അമ്മ പഞ്ചപാവം . മകനെന്നു വെച്ചാൽ ജീവനാണ് .. അത് പോലെ
സഹോദരിമാർക്കും . പലപ്പോഴും പല സ്വഭാവമാ ആൾക്ക് . ആ ‘അമ്മക്ക് അത്കൊണ്ട് വളരെ വിഷമം
ആണ് . “”
കേട്ട് കഴിഞ്ഞപ്പോൾ ഷഹാനക്കതു വിശ്വസിക്കാൻ ആയില്ല . അത്രയും സുമുഖനായൊരു
ചെറുപ്പക്കാരൻ . നല്ലപോലെ പാടുന്ന ആൾ ..അയാൾക്കങ്ങനെ ഒരു മുഖം ഉണ്ടെന്നു
അവൾക്കൊരിക്കലും ഉൾക്കൊള്ളാൻ ആയില്ല . അയാളെ കുറിച്ച് കൂടുതലായറിയാൻ അവൾ ആഗ്രഹിച്ചു
അവിടെ നിന്ന് മടങ്ങുമ്പോൾ , രാവിലെ ആ മ്യുസിക് സെന്ററിൽ വെച്ച് കണ്ടപ്പോൾ
ഉണ്ടായിരുന്ന ഋഷിയുടെ ദേഷ്യമുള്ള മുഖം ആയിരുന്നില്ല ..അൽപം മുൻപ് അവളോട് പുഞ്ചിരി
തൂകി സംസാരിച്ച മുഖം ആയിരുന്നു മനസിലേക്ക് വന്നത്
, ആ ഗാംഭീര്യശബ്ദത്തിൽ ഉള്ള ആ ഗസലും . ഇനിയെങ്ങനെ അയാളെ കാണും ?
അടുത്തയാഴ്ച പതിവ്പോലെ വീക്കെൻഡിൽ ഷഹാന ഷോപ്പിംഗിനായി ഇറങ്ങി . എന്നത്തേയും പോലെ
പുതിയ പാട്ടുകൾ ഉണ്ടോയെന്നെയറിയാനായി അവൾ ഷോപ്പിംഗിനിടയിൽ ആ മ്യൂസിക് ഷോപ്പിൽ
കയറിയതും താൻ തേടി നടക്കുന്നയാൾ അവിടെ നിൽക്കുന്നത് കണ്ടു . ഋഷി !!!!!
“‘ ഹലോ …. അറിയുമോ ?”
പക്ഷെ ഋഷി അവളെ അത്ര പരിചയം കാണിച്ചില്ല ..
ഷഹാനയുടെ മനസിലേക്ക് കൂട്ടുകാരി പറഞ്ഞ കാര്യങ്ങളോടിയെത്തി . അവൾ അന്ന്
പരിചപ്പെട്ടത് അയാളോട് പറഞ്ഞു . എന്നിട്ടും ഋഷിയുടെ മുഖത്ത് അധികമാറ്റങ്ങൾ
ഉണ്ടായില്ല . എന്നാലും ഷഹാന വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല . അയാളെ പറ്റി
കൂടുതലായറിയുവാൻ തന്നെ അവൾ തീരുമാനിച്ചു .
” ഒരു കോഫി ആയാലോ ?”
“‘ സോറി, എനിക്കൽപം തിരക്കുണ്ട് “‘
ഋഷി മുഖത്തടിച്ച പോലെ പറഞ്ഞപ്പോൾ ഷഹാനയുടെ മുഖം വിവർണ്ണമായി .
അപ്പോഴേക്കും ആ കടക്കാരൻ അങ്ങോട്ട് വന്നു . അവർ തമ്മിൽ സംസാരിക്കുന്നത് കണ്ട
അന്നത്തെ പോലെ അനിഷ്ടസംഭവങ്ങൾ ഉണ്ടാവേണ്ട എന്നയാൾ കരുതിക്കാണും .
ഷഹാന അയാളോട് പുതിയ സിഡികൾ ഏതൊക്കെയാണെന്ന് ചോദിച്ചു . അവളുടെ ഇഷ്ടം നന്നായി
അറിയാവുന്ന കടക്കാരൻ നാലഞ്ച് സിഡികൾ അവൾക്ക് നേരെ നീട്ടി .. ഋഷി അതിലേക്ക്
ആകാംഷയോടെ നോക്കി . ഷഹാന അതിലെ ഒരു ഗാനം നേർത്ത ശബ്ദത്തിൽ മൂളി .
“‘ പാട്ടറിയുമോ …. “‘ ഋഷി അവളെ നോക്കി ചിരിച്ചു
“” പാട്ടിഷ്ടമാണ് “‘
“” ഒരു കോഫി ആയാലോ ?” ഋഷി ഇങ്ങോട്ടു ചോദിച്ചത് കെട്ടവൾ ചിരിച്ചു ..
“‘ തീർച്ചയായും .”‘
“‘ ഇത് പാക്ക് ചെയ്തോളൂ .. ഗിഫ്റ്റ് ആയി വേണം കേട്ടോ “‘ ഷഹാന തിരിഞ്ഞു കടക്കാരനോട്
പറഞ്ഞു .അയാളത് വാങ്ങി പാക്ക് ചെയ്യാനായി പോയി
“‘ അതിലെ ഒരു പാട്ട് വളരെ നല്ലതാണ് “‘ ഋഷി ഷഹാനയോടു ആ പാട്ടുകളെ പറ്റി ആവേശത്തോടെ
പറഞ്ഞു .. കടക്കാരൻ സിഡി പാക്ക് ചെയ്തു വന്നപ്പോൾ ഷഹാനയും ഋഷിയും ചിരകാല
സുഹൃത്തുക്കളെ പോലെ സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത് .
കഴിഞ്ഞയാഴ്ച കീരിയും പാമ്പിനെയും പോലെ ഇവിടെ നിന്ന് പോയ രണ്ടു പേർ അടുത്ത
സുഹൃത്തുക്കളെ പോലെ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട കടക്കാരൻ വായ് പൊളിച്ചു .
സംഗീതം മലയെയും അലിയിക്കുമെന്നൊരുപക്ഷേ ആ മ്യൂസിക് ഷോപ്
നടത്തിപ്പുകാരനറിയില്ലായിരിക്കാം.
കോഫി തണുത്തുറഞ്ഞതറിയാതെ രണ്ടുപേരും സംഗീതത്തിന്റെ വഴിയേ ആയിരുന്നു .
കർണ്ണാട്ടിക്കിലും ഫ്യുഷനിലുമുള്ള ഷഹാനയുടെ അറിവ് ഋഷിയെ വിസ്മയിപ്പിച്ചു . ഋഷി
വാതോരാതെ സംഗീതത്തെ കുറിച്ചവളോട് സംസാരിച്ചു . പിരിയുമ്പോൾ ഋഷിയുടെ മുഖം മ്ലാനമായത്
ഷഹാന ശ്രദ്ധിച്ചു . ഒത്തിരിയടുപ്പമുള്ള ഒരു സുഹൃത്ത് പിരിയുന്നത് പോലെയാണ്
ഷഹാനക്കും തോന്നിയത് . വീണ്ടും അതെ സ്ഥലത്തു കണ്ടു മുട്ടാമെന്നു ഷഹാന പറഞ്ഞപ്പോൾ
ഋഷിയുടെ മുഖത്തെ സന്തോഷം അവർണ്ണനീയമായിരുന്നു .
”’ ഹേയ് ..ഋഷി ..ഒന്ന് നിന്നെ “‘ പുറകിൽ നിന്ന് ഷഹാനയുടെ വിളി കേട്ടപ്പോൾ അവൻ
അടുത്തേക്ക് ഓടി വന്നു .
“‘ ഇത് … ഇത് ഋഷിക്കായി വാങ്ങിയതാണ് “‘ മ്യൂസിക് സെന്ററിൽ നിന്ന് വാങ്ങിയ സിഡി
ഗിഫ്റ്റ് പാക്കറ്റ് അവൾ ഋഷിയെ ഏൽപ്പിച്ചു . ഋഷിയുടെ മുഖം വിടർന്നു , പെട്ടന്നത്
മ്ലാനമായി .
“‘ ഞാൻ ..ഞാനായിരുന്നു വാങ്ങി തരേണ്ടത് … അന്ന് ഷഹാനയുടെ കയ്യിൽ നിന്ന് ആ സിഡി
ബലമായി വാങ്ങിയില്ലേ ?”
“‘ അതിനെന്താ … അത് പിന്നെ കണ്ടപ്പോൾ എനിക്കത് തന്നില്ലേ .. ഓർക്കുന്നില്ലേ അത് …
അന്ന് മുതൽ നമ്മൾ ഫ്രെണ്ട്സ് അല്ലെ “‘
ഋഷി അതോർക്കുന്നപോലെ നിന്നപ്പോൾ ഷഹാനക്ക് മനസിലായി അന്ന് കണ്ടപ്പോൾ അവൻ അബ്നോർമൽ
ആയിരിക്കണമെന്ന് .
“‘ നമ്മൾ ഫ്രെണ്ട്സ് …അല്ലെ ‘”‘ ഋഷി ആലോചന വെടിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി .
“‘ അതെ ..ഫ്രെണ്ട്സ് … ബൈ ഋഷി “‘
“‘ അടുത്ത ആഴ്ച കാണില്ലേ ?” പിന്നെയും ഋഷി ചോദിച്ചപ്പോൾ ഷഹാന വിരൽ ഉയർത്തി ഉറപ്പ്
നൽകി .
അടുത്ത ആഴ്ച , വാരാന്ത്യത്തിൽ മ്യൂസിക് സെന്ററിന് മുന്നിലൂടെ കടന്നു പോയ ഷഹാന
തന്നെയാരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി . ഋഷി മ്യൂസിക് സെന്ററിന്റെ അടുത്ത
ഇടനാഴിയിൽ നിന്ന് അവളുടെ അടുത്തേക്ക് ഓടി വന്നു
“” എന്താ ഇന്ന് പാട്ട് ഒന്നും നോക്കുന്നില്ലേ ?”
“‘ അല്പം പർച്ചേസ് ഉണ്ട് ഋഷി … തിരിച്ചു വരുമ്പോൾ കയറാമെന്ന് കരുതി “‘
“‘ അപ്പോളത് വരെ ഞാനിവിടെ നിക്കണം അല്ലെ “‘ ഋഷി തന്നെയും കാത്തു
നിൽക്കുകയായിരുന്നെന്ന് അവൾക്ക് മനസിലായി .
“‘ അതിനെന്താ … ഋഷിക്കും എന്റെയൊപ്പം വരാമല്ലോ .”‘ അത് കേട്ട് ഋഷിയുടെ മുഖം
പ്രസന്നമായി
“‘ വരട്ടെ “‘
“‘ തീർച്ചയായും …. ബോറടിക്കില്ലെങ്കിൽ വന്നോളൂ “‘
അവർ രണ്ടുപേരും കൂടെ നടന്നു നീങ്ങി . ഋഷിയെക്കുറിച്ചു കൂടുതൽ അറിയുകയായിരുന്നു
ഷഹാനയുടെ ആവശ്യം … അവൾ മെല്ലെ കുടുംബത്തെപ്പറ്റിയൊക്കെ ചോദിച്ചു തുടങ്ങി . അയാളുടെ
മരിച്ചു പോയ സുഹൃത്തിനെപ്പറ്റി അവൾ മനപൂർവ്വം ചോദിച്ചില്ല . അതയാളുടെ മനസ്സിനെ
വേദനിപ്പിക്കുമെന്നും , ചിലപ്പോൾ അയാളുടെ മൈൻഡ് മാറാനതു കാരണമായേക്കുമെന്നും
സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന അവൾക്ക് നന്നായിയറിയാമായിരുന്നു .
വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും ഒക്കെയെടുത്തു അവർ ഒരു റെസ്റ്റോറന്റിൽ കയറി
കോഫി കുടിക്കുന്നതിനിടെ ഋഷി ഷഹാനയോട് അവളുടെ കാര്യങ്ങൾ തിരക്കി .
താൻ വിവാഹിതയാണെന്ന് പറഞ്ഞപ്പോൾ ഋഷിയുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം അവൾ ശ്രദ്ധിച്ചു
.പെട്ടന്ന് മൂകനായ ഋഷിയുടെ മൂഡ് മാറ്റാനായി ഷഹാന വീണ്ടും ഗസലിനെയും പിന്നെ തന്റെ
പ്രൊഫഷനെയും കുറിച്ച് സംസാരിച്ചു . ഋഷി പിന്നെയും പാട്ടിനെകുറിച്ചു വാചാലനായി …
“‘ അടുത്ത ആഴ്ച വരില്ലേ ?”
പിരിയാറായപ്പോൾ ഋഷി അവളോട് ചോദിച്ചു .
“‘ അന്നത്തെ ആ പാട്ടെനിക്ക് വേണ്ടി പാടി തന്നാൽ തീർച്ചയായും വരാം “‘
“‘ എത്ര …എത്ര പ്രാവശ്യം വേണമെങ്കിലും പാടിത്തരാം …വേണേൽ ഇപ്പോൾ “‘
ഷഹാന അവന്റെ കയ്യിൽ പിടിച്ചു …
“‘ ഈ തെരുവിൽ വെച്ച് വേണ്ട …. നമ്മൾ മാത്രമുള്ളപ്പോൾ മതി “‘
ഋഷിക്ക് വളരെയേറെ സന്തോഷമായി … അവനവളുടെ കൈ മുത്താനായി പൊക്കിയിട്ടു എന്തോ
ഓർത്തെന്ന പോലെ പിൻവലിച്ചു
ആഴ്ച്ചകൾ പിന്നിട്ടു , അവർ വാരാന്ധ്യങ്ങളിൽ മിക്കവാറും സിറ്റിയിലെ മ്യൂസിക്
സെന്ററിലും കോഫീ ഷോപ്പിലുമായി കണ്ടു മുട്ടി . ഷഹാനയുടെ സാമീപ്യവും സൗഹൃദവും ഋഷിയെ
ഒരുപാട് മാറ്റി . ദേഷ്യം പാടെ മാറിയിരുന്നു . ദീർഘകാല അവധിയിലായിരുന്ന അവൻ ലീവ്
കാൻസൽ ചെയ്തു തിരികെ ജോലിയിൽ പ്രവേശിച്ചു . ഡെൽഹിയിലാണ് ഋഷി ജോലി ചെയ്തിരുന്നത് .
എന്നിരുന്നാലും എല്ലാ ആഴ്ചയും അവസാനം അവൻ ആ സിറ്റിയിൽ ഉണ്ടാവും .
സംഗീതത്തിനപ്പുറത്തേക്ക് അവരുടെ ലോകം തുറന്നു . ഋഷിയുടെ ഏക സൗഹൃദവും ഷഹാന ആയിരുന്നു
k
“” ഷഹാന … എന്റെ വീട്ടിലേക്ക് വരുന്നോ ?” ഒരു ദിവസം പതിവ് പോലെ അവർ സംസാരിച്ചു
പിരിയാൻ നേരമാണ് ഋഷി അവളോടങ്ങനെ ചോദിച്ചത്
“”‘ ഞാനോ ?”” പെട്ടന്നവൻ അങ്ങനെ ചോദിച്ചപ്പോൾ ഷഹാനയൊന്നു പതറി
“‘ ഹ്മ്മ്മ്… അമ്മയ്ക്കും സഹോദരിമാർക്കും കാണണം എന്ന് പറഞ്ഞു “” ഋഷി അകലങ്ങളിലേക്ക്
നോക്കി
“‘ എന്നെയോ ?”
“”ഹ്ഹ്മ്മ് “”
“‘ നോക്കട്ടെ ..”‘
“‘ വരണം ..പ്ലീസ് “‘
നോക്കട്ടെ എന്ന് പറഞ്ഞെങ്കിലും ഷഹാനയുട മനസ്സ് തുലാസിലായിരുന്നു . അടുത്ത ആഴ്ചയാണ്
ഋഷി വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത് . അവൾ ആരോടെങ്കിലും ഇതിനെക്കുറിച്ചൊന്നു
സംസാരിച്ചാലോയെന്നു ഓർത്തു .അതിനായി അവൾ തന്റെ ഉറ്റ ഫ്രെണ്ട്സടങ്ങുന്ന വാട്സ് ആപ്പ്
ഗ്രൂപ്പ് തുറന്നു , ഋഷി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതായി വോയ്‌സ് മെസേജ് വിട്ടു .
അൽപ നേരത്തിനുള്ളിൽ അതിൽ റീപ്ളേകൾ വന്നു . എന്തും പരസ്പരം തുറന്നു പറയുന്ന
ചങ്ങാതികൾ ആണ് അവർ . പലരും പലയിടങ്ങളിൽ ആണെങ്കിലും അവരുടെ സ്നേഹം അനസ്യൂതം
തുടരുന്നു .
302300cookie-checkഷഹാന 1