ഇതൊരു കഥയാണ് വെറും സങ്കൽപികം മാത്രമായ കഥ…
പുതിയ ജോലി സ്ഥലത്തേക്ക് എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞു ബാഗ്ലൂർ നഗരത്തിന്റെ
തിരക്കുകൾ ഇവിടെ നിന്നും തുടങ്ങുന്നതേയുള്ളൂ നഗരത്തിൽ ജോലി ചെയ്യുന്ന ചെറിയ
ശമ്പളക്കാർക്ക് ജീവിക്കാൻ പറ്റിയ ഒരു സ്ഥലം എന്തോ.. ഇവിടെയധികം മലയാളികളെ
കണ്ടിട്ടില്ല പതിവുപോലെ ജോലി കഴിഞ്ഞു ഈ തട്ടുകടയിൽ നിന്നും ഒരു ചായ പതിവാ
രാത്രിയിലേക്ക് ഇവിടെ നിന്നും എന്തെങ്കിലും പാഴ്സലും വാങ്ങിയാ റൂമിലേക്ക് പോവുക
തനിച്ചു താമസിക്കുന്നത് കൊണ്ടും ജന്മനാ ഉള്ള മടിയും കാരണം ഉള്ള കിച്ചണിൽ പൂച്ച
പെറ്റു കിടക്കുകയാണ്
ചായയും കുടിച്ചു റോഡിലേക്ക് വായിനോക്കിയിരിക്കുകയാ കുറച്ചു കഴിഞ്ഞേ റൂമിലേക്ക്
പോകു നഗരത്തിൽ നിന്നും ജോലി കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തേക്ക് തിരിച്ചു
വരുന്നതിന്റെ ചെറിയ തിരക്കാണ് റോഡിൽ തെരുവു വിളക്കുകൾ തെളിഞ്ഞു തുടങ്ങി ഈ
തിരക്കുകൾക്ക് ഇടയിലൂടെ നഗരത്തിലേക്ക് പോകുന്ന ഹിജഡകളുടെ ഒരു സംഘം ഏഴ് എട്ടു
പേരുണ്ട് ആ കൂട്ടത്തിൽ വലിയ ശബ്ദത്തിൽ സംസാരിച്ചു കളിച്ചു ചിരിച്ചു എത്ര
സന്തോഷത്തോടെയാണ് ഇവർ പോകുന്നത് എല്ലാവരും നല്ല കളർ ഫുൾ ഡ്രെസ്സാണ്
ധരിച്ചിരിക്കുന്നത് കൂടുതലും ചുരിദാർ ആണ് സാരിയും ജീൻസും ടോപ്പും ഇട്ടവരും ഉണ്ട്
കൂട്ടത്തിൽ മുല്ലപ്പൂവും കൈ നിറയെ കുപ്പിവളയും ഉണ്ട് സാരി ഉടുത്തവർക്ക് യഥാർത്ഥ
പെണ്ണുങ്ങളെക്കാൾ ഭംഗിയാ ചിലരെ കാണാൻ എന്നാലും ഇവര് കുറച്ചു അധികം മേക്കപ്പ്
ഉപയോഗിക്കുന്നുണ്ടോ ചിലര് കുറച്ചു ഓവർ ആന്നെന്നു തോന്നിയിട്ടുണ്ട് പണ്ടത്തെ
പോലെയല്ല ഒരുപാട് മാറ്റങ്ങൾ ആയി ഇവരെ അംഗീകരിച്ചു തുടങ്ങി നമ്മുടെ സമൂഹം
ട്രാൻസ്ജെന്റെഴ്സിനെ കല്യാണം കഴിച്ചവർ വരെയുണ്ട് നമ്മുടെ നാട്ടിലും അരുണിമ
സുൽഫിക്കറും, ശിഖ പ്രവീൺ, സൂര്യ ഇഷാൻ അങ്ങനെ ഒരുപാട് പേര് ഇന്ന് സിനിമയിലും മറ്റും
സമൂഹത്തിന്റെ പൊതുധാരയിലും പ്രവർത്തിക്കുന്ന അഞ്ജലി അമീർ, സൂര്യ വിനീത്, ശീതൾ
ശ്യാം, ദീപ്തി കല്യാണി സത്യത്തിൽ ഇവരെയൊക്കെ ഒരു ആരാധനയോടെയാണ് ഇപ്പോൾ കാണുന്നത്
ഇങ്ങനെ ഓരോന്നും ആലോചിച്ചു അവരെ തന്നെ നോക്കിയിരുന്നപ്പോ കൂട്ടത്തിലുള്ള ആ ചുരിദാർ
ഇട്ട പെൺകുട്ടി എന്നെ തന്നെ ശ്രദ്ധിക്കുന്നതായി തോന്നി വേഗം തന്നെ ഞാനാ നോട്ടം
മാറ്റി ചായ ചൂടാറി ഒറ്റ വലിക്കു ചായയും കുടിച്ചു നോക്കിയപ്പോൾ പോകുന്നതിനിടയിൽ അവൾ
പിന്നെയും എന്നെ തിരിഞ്ഞു നോക്കി അവളുടെ നോട്ടം കണ്ടു സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു
ഒന്നാമത്തെത് ഇവിടെ വലിയ പരിചയമൊന്നും ഇല്ലാ പിന്നെ ഭാഷയും പ്രശ്നമാണ്
രാത്രിയിലേക്കുള്ള പാഴ്സലും വാങ്ങി റൂമിലേക്ക് പോയി.
എന്നാലും അവൾ എന്തിനായിരിക്കും എന്നെ തിരിഞ്ഞു നോക്കിയത് ആ…..
റൂമിലെത്തി കുളിക്കുമ്പോളും എല്ലാം ഇത് തന്നെയായിരുന്നു എന്റെ മനസ്സിൽ വീണ്ടും
വീണ്ടും ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു എവിടെയോ കണ്ടു പരിചയമുള്ളപോലെ ഒരു പിടിയും
കിട്ടുന്നില്ല എന്ത് കോപ്പെങ്കിലും ആവട്ടെ എന്ന ചിന്തയിൽ ഇന്നലെ ബാക്കി വെച്ച
കുപ്പിയിൽ നിന്നു ഒരു പെഗ് ഒഴിച്ച് അടിച്ചു ഇവിടെ പിന്നെ കള്ളിനു ഒരു ക്ഷാമവും
ഇല്ലാ ഒന്ന് വിളിച്ചാൽ റൂമിൽ വരെ കൊണ്ട് തരും അടിക്കാൻ കൂട്ടിനു ആളില്ല എന്ന
കുഴപ്പമ്മേ ഉള്ളു അതുകൊണ്ട് തന്നെ കുടിയും കുറവാ കൂടെ ആളും കൂട്ടിനു കറിയും ഇല്ലാതെ
എന്ത് കുടി രണ്ടാമത്തെ പെഗും അടിച്ചു തീർന്നപ്പോൾ ആണ് fb യിലെ fake idയുടെ കാര്യം
ഓർമ്മ വന്നത് അതിൽ കുറെ ട്രാൻസ്ജെന്റെഴ്സും ക്രോസ്സ് ഡ്രസ്സ് ചെയ്യുന്നവരും
ഫ്രണ്ട്‌സ് ആയിട്ടുണ്ട് അതിലെ ഫ്രണ്ട്‌സ് ആണോ ഇവൾ എന്തായാലും ഒന്ന് നോക്കമെന്നു
തീരുമാനിച്ചു നേരത്തെ പറഞ്ഞില്ലേ ആണിന്റെ ശരീരവും പെണ്ണിന്റെ മനസുമുള്ള ഇവരോട്
തോന്നിയ കൗതുകം ഒരിഷ്ടം അങ്ങനെ മൂന്നു നാലു വർഷം മുൻപ് ഓപ്പൺ ആക്കിയതാണ് ഈ fake id
മുഖം മറച്ചു വെച്ചുകൊണ്ടല്ലാതെ ഒരു സൗഹൃദം ഉണ്ടാക്കാൻ എന്തോ ഒരു മടി കാരണം
വേറൊന്നും അല്ല അന്നൊക്കെ ഇങ്ങനെ ഡ്രസ്സ് ചെയ്തു നടക്കുന്നവരെ കാണുമ്പോൾ
കളിയാക്കുന്നതും നമ്മുടെ കൂട്ടുകാർ തന്നെ പരസ്പരം പറയുന്നതും കേട്ടിട്ടുണ്ട്
ഒമ്പതാ, floot ആ എന്നൊക്കെ അതു കേൾക്കുമ്പോൾ അവരോടു എതിർത്തു പറയണം എന്നും
തോന്നിയിട്ടുമുണ്ട് പക്ഷെ കഴിഞ്ഞിട്ടില്ല
fb ഓപ്പൺ ആക്കി ചുമ്മാ കുറെ തോണ്ടി കൊണ്ടിരുന്നു അവളുടെ മുഖം ഇവിടെയും കണ്ടില്ല
മെസ്സെഞ്ചറിൽ കുറെ മെസേജ് വന്നിട്ടുണ്ട് അതും ഓപ്പൺ ആക്കി നോക്കി പഴയ പോലെ തന്നെ
age, like, place ഉണ്ടോ, പിക് തരുമോ അതാണ് കൂടുതലും fb ലോഗ് ഔട്ട് ചെയ്ത് വീണ്ടും
ഒരു പെഗ് ഒഴിച്ചു മനസിൽ നിന്നും മായുന്നില്ല ആരാ അവൾ ആരുടെയോ മുഖപരിചയം
അവൾക്കുള്ളത് പോലെ.. മൈര് ആകെ mood off ആയല്ലോയിത്.. ഒഴിച്ച് വച്ച പെഗ് എടുത്തു
വലിച്ചു ഫുഡും കഴിച്ചു ഉറങ്ങാൻ കിടന്നു എന്നിട്ടും എന്റെ ചിന്തകൾ അവളിൽ നിന്നും
മാറിയിരുന്നില്ല അങ്ങനെ ഓരോന്നും ആലോചിച്ചു ചുമ്മാ ഫാനും നോക്കി കിടന്നു എപ്പോഴോ
ഉറങ്ങി പോയി
രാവിലെ ബാത്‌റൂമിൽ ഇരിക്കുമ്പോൾ ഇന്നലത്തെ കാര്യങ്ങൾ ഓർത്തെടുത്തു വിജേഷിന്റെ
മുഖസാമ്യം ഉണ്ടോ അവൾക്കു.. ഏയ്…ചുമ്മാ തോന്നിയത് ആയിരിക്കും….
അവനിപ്പോൾ എവിടെയായിരിക്കും ഏകദേശം പത്തു വർഷമെങ്കിലും ആയിക്കാണും അവർ ഞങ്ങളുടെ
നാട്ടിൽ നിന്നും പോയിട്ട് ഒരിക്കൽ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവന്റെ പെങ്ങൾ
മരിച്ചെന്നു അതൊരു വയ്യാത്ത ചേച്ചിയായിരുന്നു അവന്റെ അമ്മയും അങ്ങനെ തന്നെ എന്നും
മരുന്നും മന്ത്രവും കുറച്ചേറെ അന്ധവിശ്വാസിയായിരുന്നു അവന്റെ അമ്മ അച്ഛൻ പുറത്തു
എവിടെയോയാണ് അയാളെ കണ്ടു വലിയ പരിചയമൊന്നും എനിക്കില്ല അയാളുടെ മക്കൾക്കും അങ്ങനെ
തന്നെയാണെന്ന് തോന്നുന്നു ഇവനെയും ഞങ്ങളുടെ കൂടെ കളിയ്ക്കാൻ പോലും വിടാറില്ല ആ
അമ്മായി അവന്റെ അച്ഛന്റെ വീട്ടുകാർ ഇവർക്ക് എതിരെ എന്തോ ദുർ മന്ത്രവാദം
നടത്തിയിട്ട് ഉണ്ടെന്നാണ് ആ അമ്മായി എപ്പോളും പറഞ്ഞു നടക്കുക അതാണ് മോളുടെ അസുഖം
മാറാത്തത് എന്നാ പാവം കരുതുന്നെ അതിനിടയിൽ പെട്ട് കഷ്ടപ്പെട്ട് കഴിഞ്ഞിരുന്നത്
അവനായിരുന്നു ആരും കൂട്ട് ഇല്ലാ സ്കൂളിൽ പോലും എല്ലാ ദിവസവും അമ്മായി വിടില്ല
പലപ്പോഴും വീട്ടിൽ എന്റെ അമ്മയോട് വന്നു പറയുന്നത് കേൾക്കാം കിഴക്കേലെ കോഴി അവരുടെ
പറമ്പിൽ വന്നു കാഷ്ടം ഇടുന്നുഎന്നും ആ കോഴികൾക്ക് രോഗം ഉള്ളതാണെന്നും അതിൽ ചവിട്ടി
വിജേഷിനു പനി പിടിച്ചു കിടക്കാ എന്നും മറ്റും ചുമ്മാ അല്ല എന്റെ അച്ഛൻ പറയാറുള്ളത്
ഇവൾക്ക് ഭ്രാന്താന്ന്. വിജേഷ് എന്നെക്കാളും ഇളയത് ആയിരുന്നു അവന്റെ പ്രായത്തിൽ ഉള്ള
ആരും ഉണ്ടായിരുന്നില്ല അവിടെയൊന്നും ഞങ്ങൾ കളിക്കുന്ന സ്ഥലത്ത് ഇടയ്ക്കു അവൻ
വരുമായിരുന്നു അപ്പോഴേ തുടങ്ങും ഓരോരുത്തർ എന്തെങ്കിലും പറഞ്ഞു അവനെ കളിയാക്കാൻ
ഒന്നും മിണ്ടാത്തെ ഞങ്ങൾ ഗോലി കളിക്കുന്നത് നോക്കി നിൽക്കും പിന്നെ പോകും
അവർക്കൊക്കെ അവനെ കളിയാക്കുന്നത് ഒരു രസമായിരുന്നു അതിനോട് എനിക്ക് എതിർപ്പുകൾ
ഉണ്ടായിരുന്നെങ്കിലും ഞാനൊന്നും പറയാറില്ല എങ്കിലും അവനു എന്നോട്
ഒരിഷ്ട്ടമുണ്ടായിരുന്നു എന്നെ ചേട്ടാന്ന് വിളിച്ചിരുന്നത് അവൻ മാത്രമായിരുന്നു. കളി
കഴിഞ്ഞു വരുമ്പോൾ അന്ന് എനിക്ക് കിട്ടിയ ഗോലികൾ തെക്കേ അതിരിലുള്ള ആഞ്ഞിലി
മരത്തിന്റെ ചുവട്ടിൽ ഇടും രാവിലെ എന്റെ പല്ല് തേപ്പു ആ മരത്തിന്റെ വേരിൽ ഇരുന്നാണ്
അവിടെ നിന്നാൽ വിജേഷിന്റെ വീടിന്റെ മുൻഭാഗം കാണാം പുറത്തു അവനെ കണ്ടാൽ വിളിച്ചു ആ
ഗോലികൾ കൊടുക്കും എങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും സംസാരിക്കാറില്ല ഒരു നല്ല
പുഞ്ചിരിയാണ് അവന്റെ നിരയൊത്ത വെളുത്ത പല്ലുകൾ കാട്ടി… മുറ്റത്ത് തനിയെ ആ ഗോലികൾ
വച്ചു കളിക്കുന്നത് കാണാം അല്ലെങ്കിൽ ആ തിണ്ണയിൽ വച്ചു പടം വരയ്ക്കുന്നത് കാണാം
നന്നായി ചിത്രം വരയ്ക്കും അവൻ അവരുടെ പുറത്തേ ബാത്റൂമിന്റെ ആസ്ബറ്റോസ് ഡോറിൽ
കരിക്കട്ട കൊണ്ട് ഒരു പെണ്ണിന്റെ ചിത്രം വരച്ചു വച്ചിട്ടുണ്ട് ആരും നോക്കി നിന്നു
പോകും ആ ചിത്രം കണ്ടാൽ. അവന്റെ sslc പരീക്ഷ കഴിഞ്ഞ സമയത്താണ് അവർ അവിടെ വിറ്റു
പോയത് പിന്നെ കണ്ടിട്ടില്ല അവരെ ആരെയും..
അയ്യോ.. നേരം കുറെ ആയല്ലോ വേഗം കുളിയും കഴിഞ്ഞു ജോലിക്ക് പോയി. ഇവിടെ
എത്തിയെങ്കിലും മനസ്സിൽ നിറയെ അവൾ ആയിരുന്നു ആരായിരിക്കും അവൾ.. എന്തെ ഞാൻ വിജേഷിനെ
ഓർത്തത്… ഇനി ഒരു പക്ഷെ വിജേഷിനെ ഓർക്കാൻ വേണ്ടിയാണോ ഇവളെ എന്റെ മുൻപിൽ
എത്തിച്ചത്.. എന്താ അണ്ണാ മൂഞ്ചിയെല്ലാം ഇപ്പടി ഇരിക്കെ നേത്തിക്ക് അടിച്ചു ഫിറ്റ്
ആയാ.. കൂടെയുള്ള തമിഴൻ പയ്യന്റെ ചോദ്യം കേട്ടാ ഞാൻ ചിന്തയിൽ നിന്നുണർന്നത് അവനോടു
എന്തോ പറഞ്ഞു അവന്റെ കയ്യിൽ നിന്നും ഒരു ഗോൾഡ് ഫ്ലൈയ്ക്കും വാങ്ങി കത്തിച്ചു ബാക്കി
പണി തീർക്കാൻ തുടങ്ങിയപ്പോഴാ ഫോൺ ബെല്ലടിച്ചത് വീട്ടിൽ നിന്നും അമ്മയാണ് രണ്ടു
ദിവസമായി വിളിച്ചിട്ട് അതിന്റെയാണ് ഈ കാൾ അമ്മയോട് സംസാരിച്ചു കഴിഞ്ഞു കട്ട്
ചെയ്യാൻ നേരം.. അമ്മേ നമ്മുടെ തെക്കേ താമസിച്ചിരുന്ന വിജേഷിന്റെ ഒക്കെ വിവരങ്ങൾ
എന്താ? അവരിപ്പോൾ എവിടെയാ?
അവര് ഗീത മേമ്മയുടെ വീടിന്റെ അടുത്ത താമസിക്കുന്നെ നീ അറിഞ്ഞിരുന്നില്ലേ ആ
പെൺകുട്ടി ഇവിടെ നിന്നും പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ മരിച്ചു അതോടു കൂടി അവളും
കിടപ്പിലായി പാവം ആ ചെക്കൻ ആണ് അവളെ നോക്കിയിരുന്നത് വീട്ടിലെ പണിയും എല്ലാം ആ
ചെക്കൻ തന്നെ. വിജേഷ് പിന്നെ പഠിക്കാനൊന്നും പോയില്ല ഗീതമേമ പറയുന്നത് കേൾക്കണം ഒരു
ആൺകുട്ടി നോക്കുന്ന വീടാണെന്ന് ആരും പറയില്ല മുറ്റവും പറമ്പും എല്ലാം എപ്പോഴും
അടിച്ചു വൃത്തിയാക്കി ഇടുന്ന് ആ വിജേഷ് അവളും മരിച്ചു പിന്നെ കുറെ നാൾ അവൻ
തനിച്ചായിരുന്നു ആ വീട്ടിൽ കൂട്ടിനു കുറെ ആടും കോഴിയും ഇപ്പോൾ ഒന്ന് രണ്ടു വർഷം
ആയിന്നു തോന്നുന്നു അയാള് വന്നു ആടിനെയും കോഴികളെയും വിറ്റ് അവനെയും തമിഴ് നാട്ടിൽ
അയാളുടെ അടുത്തേക്ക് കൊണ്ടുപോയെന്നു.എന്തെടാ നീയിപ്പോൾ അവരെ തിരക്കാൻ.. ഇല്ലമ്മേ
എന്തോ.. ഇന്നലെ ഞാൻ അവനെ ഓർത്തു.. നിന്നോട് വലിയ കാര്യമായിരുന്നു അവനു അമ്മ പറഞ്ഞു
നിർത്തി.. ഇനി നീയെന്നാ വരുന്നേ.. വന്നിട്ടല്ലെയുള്ളൂ വരാം അങ്ങനെ പറഞ്ഞു ഫോൺ
കട്ടാക്കി എന്റെ തൊണ്ട വരണ്ടപോലെ.. കണ്ണിൽ വെള്ളം നിറഞ്ഞു….
ബാക്കി പണി പിന്നെ ചെയ്യാം.. നീ റൂമിൽ പോയിക്കോ കൂടെയുള്ള പയ്യനോട് പറഞ്ഞു ഞാനും
റൂമിലേക്ക് പോകാൻ തയ്യാറായി പോകുന്ന വഴിക്കു ഫുഡും ഒരു കുപ്പിയും വാങ്ങിയാണ്
റൂമിലേക്ക് പോയത്. മനസ് ആകെ അസ്വസ്ഥമായിരുന്നു അതുകൊണ്ട് തന്നെ പെഗ്ഗിന്റെ എണ്ണവും
കൂടി പിന്നെ ഫുഡ് ഒന്നും കഴിക്കാതെ കിടന്നുറങ്ങി. മൊബൈൽ ഫോണിന്റെ ബെല്ലടികേട്ടാണ്
ഉണർന്നത്. കൂടെയുള്ള പയ്യന്റെ കാൾ ആണ് അണ്ണാ ഇന്ന് കോവിലിൽ പോരുന്നുണ്ടോ അവിടെ
ഉൽത്സവമാണെന്ന്.. അവനെ തെറി വിളിക്കാനാണ് തോന്നിയത് എങ്കിലും ഞാനില്ല എന്ന്
സൗമ്യമായി പറഞ്ഞു ഫോൺ വച്ചു. മനുഷ്യനിവിടെ തീ പിടിച്ച അവസ്ഥയിലാ അപ്പോളാണ് അവന്റെ
കോവിലും ഉൽത്സവവും…. നേരം കുറെയായി കുളിച്ചു ഭക്ഷണവും കഴിച്ചു വീണ്ടും ഉറങ്ങാൻ
കിടന്നു..
അണ്ണൻ എന്തെ ഇന്നലെ കോവിലിൽ വരാതിരുന്നെ.. ഒരു സുഖവുമുണ്ടായിരുന്നിലെഡാ. അണ്ണാ ഈ
കോവിലിന് ഒരു പ്രതേകതയുണ്ട് ഇവിടത്തെ ദേവിയുടെ അനുഗ്രഹം വാങ്ങാൻ ഹിജഡകൾ എത്തുന്ന
ദിവസമായിരുന്നു ഇന്നലെ അവർ അവിടെ പാട്ടു പാടി നൃത്തം ചെയ്‌തു രാവിലെ പോയി ഇനി
അടുത്തവർഷമാണ് അവർ വരിക.. അവന്റെ വാക്കുകൾ കേട്ടു തരിച്ചിരുന്നു പോയി ഞാൻ. അവൾ
അവിടെ വന്നിട്ടുണ്ടായിരിക്കും അവളെ ഒരു പക്ഷെ വീണ്ടും കാണാമായിരുന്നു
പോയിരുന്നെങ്കിൽ..
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അവളെ ആദ്യമായും അവസാനമായും കണ്ട ആ റോഡിലേക്ക്
നോക്കി പലതവണ ചായയും കുടിച്ചു നോക്കിയിരുന്നു ഒരിക്കലും അവളെ കണ്ടെത്താനായില്ല. ഇനി
സെന്തിൽ പറഞ്ഞപോലെ അടുത്തവർഷം കോവിലിലെ ഉത്സവത്തിനു എത്തുമായിരിക്കും എന്തായാലും
ഒരിക്കൽ കൂടി അവളെ കാണണം… അവൾ ആരാണെന്നറിയണം..
ഇവിടെ വന്നിട്ടിപ്പോൾ ആറുമാസം കഴിഞ്ഞു വീട്ടിൽ പെങ്ങളും കുട്ടിയും വന്നിട്ടുണ്ട്
നാട്ടിലേക്കു പോകാൻ നാളത്തെ ടിക്കറ്റ് book ചെയ്തു ഇനി ഉണ്ണിക്കുട്ടന് എന്തെങ്കിലും
ടോയ്‌സ് വാങ്ങണം എന്ന് കരുതിയാണ് ഞാനും സെന്തിലും മാളിലേക്കു കയറിയത്. ഒന്ന് രണ്ടു
പ്രാവശ്യം വന്നിട്ടുണ്ട് ഒടുക്കത്തെ തിരക്കാണ് ഇവിടെ. ഞാൻ ടോയ്‌സ് വച്ചിരിക്കുന്ന
സ്ഥലത്തേക്കുപോയി മാളിലേക്കു കയറിയപ്പോഴേ സെന്തിലിനെ കാണാൻ ഇല്ലാ. അവനു എല്ലാ
ആഴ്ചയും കറങ്ങാൻ വരുന്നതാണ് ഈ മാളിൽ. ടോയ്‌സ് വാങ്ങി ഇനി പെങ്ങൾക്ക് ഒരു ഡ്രസ്സ്
എടുക്കണം ഡ്രസ്സിന്റെ സെക്ഷനിൽ അത്ര തിരക്കില്ല എന്നാലും അവിടെ ഇവിടെയായി കുറച്ചു
പേരുണ്ട് എല്ലാം സ്ത്രീകൾ തന്നെ. എന്ത് എടുക്കണം എന്നൊരു ഐഡിയ ഇല്ലാതെ ചുമ്മാ
കറങ്ങി കൊണ്ടിരുന്നപ്പോൾ കുറച്ചു ഉച്ചത്തിൽ കല പില പോലെ ആ ശബ്ദം.. അതെ അവരുടെ..
അന്ന് കണ്ടപോലെ കുറച്ചു പേരുണ്ട് നന്നായി അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾ. ഏറെ
പ്രതീക്ഷയോടെയാണ് ഓരോ മുഖങ്ങളും ഞാൻ നോക്കിയത്.. ലിപ്സ്റ്റികിട്ട ചുണ്ടുകൾക്ക്
മുകളിൽ മീശരോമങ്ങൾ വടിച്ചതിന്റെ അടയാളം എടുത്തു കാണിക്കുന്നു ചിലരിൽ.. പതിവിലും
ഇറക്കി വെട്ടി തയ്ച്ച ബ്ലൗസിന്റെ പിൻഭാഗത്തിലൂടെ പുറകിലെ പക്ഷിയുടെ ടാറ്റൂ
വ്യക്തമായി കാണാം. കൂട്ടത്തിൽ സാരിയുടുത്ത് നിറയെ ആഭരണങ്ങൾ ധരിച്ച വലിയ വട്ട പൊട്ടു
തൊട്ട തടിച്ച ഒരു സ്ത്രീ. അവരാണെന്നു തോന്നുന്നു ഇവരെ നയിക്കുന്നത്. അവർ മറ്റൊരു
ഭാഗത്തേക്ക് പോകുകയാണ് പക്ഷെ ഈ കൂട്ടത്തിൽ അവളെ മാത്രം കണ്ടില്ല നിരാശയോടെ തിരിഞ്ഞ
എന്റെ മുൻപിലേക്ക് നീല സാരിയുടുത്തു കയ്യിലൊരു ഡ്രെസ്സുമായി അവൾ.. മുഖത്തോടു മുഖം
നോക്കി തൊട്ടടുത്തു ഞാൻ കാണാൻ ഏറെ ആഗ്രഹിച്ചവൾ.. ഇനിയൊരിക്കൽ കണ്ടാൽ ചോദിക്കാൻ
കരുതിവച്ച ചോദ്യങ്ങൾ എല്ലാം മറന്നു അവളെ തന്നെ പരിസരം മറന്നു നോക്കി നിന്നുപോയി
ഞാനും… അവളും.
വിജി… നീ എവിടെയായിരുന്നു നിന്നെ ഞങ്ങൾ എവിടെയെല്ലാം നോക്കി വാ നമുക്ക് പോകാം
ഒട്ടും നേർത്തതല്ലാത്ത ആ സ്ത്രീ ശബ്ദത്തിനൊപ്പം അവളും എന്റെ അരികിലൂടെ ആ
കൂട്ടത്തിലേക്കു പോയി.. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയ അവൾ തല വെട്ടിച്ചു വേഗം
മുന്നോട്ടു നടന്നു. അവർക്കു ഏറ്റവും പിറകിലായി കടന്നുവന്ന ആ തടിച്ച സ്ത്രീ അവൾ
തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടായിരിക്കണം അവരും തിരിഞ്ഞു നോക്കി അവരെ തന്നെ നോക്കി
നിൽക്കുന്ന എന്നെ ഒന്ന് രൂക്ഷമായി ഒന്ന് നോക്കി മുന്നോട്ട് പോയി..
അണ്ണൻ ഒന്നും വാങ്ങാതെ ഇവരെയും നോക്കി നിൽക്കാണോ..
സെന്തിൽ കറങ്ങി തിരിഞ്ഞെത്തി അണ്ണാ ഇവർ നമ്മൾ കഴിഞ്ഞ ആഴ്ച പണിക്കു പോയില്ലേ അതിന്റെ
അപ്പുറം ഒരു പഴയ ഒരു കോളനി ഉണ്ട് അവിടെ താമസിക്കുന്നവരാ ആ തടിച്ച സ്ത്രീയില്ലേ
അവരാണ് ഗംഗാമയി അവരുടെ കീഴിലാണ് ഇവരെല്ലാം.. പകല് ഇവരെ ആട്ടിയോടിക്കുന്ന പലരും
രാത്രി അവിടേക്കു ചെല്ലും ഇവരെ തേടി.. പാവങ്ങളാ അണ്ണാ എല്ലാം.. പെറ്റ തള്ളയും
തന്തയും വരെ തള്ളി പറഞ്ഞവർ.. ആലെങ്കിൽ നാട്ടുകാരും വീട്ടുകാരും കൂടി ആട്ടിയോടിച്ചവർ
അവർക്കും ജീവിക്കണ്ടേ അണ്ണാ.. ആരാ ഇവർക്ക് ജോലി കൊടുക്കുക പിന്നെ വിശപ്പ് മാറ്റാൻ
തെണ്ടുന്നതിനും നല്ലതല്ലേ രാത്രിയിൽ തങ്ങളെ തേടിവരുന്നവരെ….. അവൻ ബാക്കി പറയാതെ
നിർത്തി…
വിജേഷേ നീ എന്തിനു ഇങ്ങനെ… ഉത്തരം കിട്ടാതെ എന്റെ മനസും ഈ ട്രെയിൻ പോലെ കുതിച്ചു
പാഞ്ഞുകൊണ്ടിരുന്നു.
വീട്ടിലെത്തി… പകൽ വല്ലാത്ത ബോറടിയാ പണ്ടത്തെ പോലെയല്ല എല്ലവന്മ്മാരും പണിക്കു
പോകുന്നുണ്ട് അതുകൊണ്ട് തന്നെയാ ഞാനും ബാംഗ്ലൂർക്കു പോയതും പിന്നെ ഇപ്പോൾ വീട്ടിൽ
പെങ്ങളും ഉണ്ണികുട്ടനും ഉള്ളത് കൊണ്ട് വലിയ കുഴപ്പമില്ല. വൈകുന്നേരം ക്ലബ്ബിൽ പോകും
പിന്നെ ഓരോ കുപ്പിയും എടുത്തു എല്ലാവരും കൂടെ കൂടും രാത്രിയിൽ വൈകിയേ വീട്ടിലേക്കു
വരികയുള്ളു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞുപോയി ആരോടും വിജീഷിനെ കണ്ടതൊന്നും പറഞ്ഞില്ല
എന്തായാലും അവിടെ ചെന്നിട്ട് അവനെ നേരിൽ കാണണം..
ഡാ.. എത്ര ദിവസായി വന്നിട്ട് ഇത് വരെ നീ അവളുടെ അടുത്ത് പോയോ ഇന്നലെയും ഗീത
വിളിച്ചു ചോദിച്ചിരുന്നു നിനക്കൊന്നു പൊയ്ക്കൂടേ അവളുടെ അടുത്ത് നിങ്ങളല്ലാതെ വേറെ
ആരാടാ അവർക്കുള്ളത് ഞായറാഴ്ച ആയിട്ട് രാവിലെ തന്നെ അമ്മ തുടങ്ങി…
ഗീത മേമയെ കാണാൻ പോവാത്തതിലുള്ള പരിഭവമാണ് അമ്മക്ക്. അമ്മയുടെ അനിയത്തിയാണെങ്കിലും
മേമയോട് ചോദിച്ചിട്ടേ അമ്മ എന്തും ചെയ്യു.. മേമ ഹൈസ്കൂൾ ടീച്ചറാണ് അവർക്കു
മക്കളില്ല അതുകൊണ്ട് ഞങ്ങളെ വലിയ കാര്യമാണ് ഞങ്ങൾക്കും അങ്ങനെതന്നെ ഈ ഫേക്ക്
ഐഡിയിലും എന്റെ പേരിനൊപ്പം ഉള്ള geetham ആ ഇഷ്ട്ടം കൊണ്ടിട്ടതാണ്.
ഞാനും പെങ്ങളും ഉണ്ണികുട്ടനും കൂടി രാവിലെ തന്നെ മേമ്മയുടെ വീട്ടിലേക്കു പോയി.
ഞങ്ങൾ ചെല്ലുന്നത് അമ്മ വിളിച്ചു പറഞ്ഞിരുന്നു ഞങ്ങളെ സൽത്കരിക്കാനുള്ള
ഒരുക്കങ്ങളുടെ തിരക്കിൽ അടുക്കളയിലായിരുന്നു മേമ. കാണാൻ ചെല്ലാൻ വൈകിയതിലുള്ള
പരിഭവങ്ങളോടൊപ്പം അപ്പവും മുട്ടക്കറിയും കഴിപ്പിച്ചു.
ഇളയച്ഛൻ എന്തെ മേമേ..
ഇന്ന് ഞായറാഴ്ച അല്ലേ കിഴക്കേ പറമ്പിൽ സജീവനെ കാണാൻ പോയിരിക്കുവാ നീ വരുന്നത്
പറഞ്ഞിട്ടുണ്ട്.. എന്നാ പൊളിക്കും ഞാനും പറഞ്ഞു..
ഇളയച്ഛൻ വിദേശമദ്യം കഴിക്കില്ല പക്ഷെ ആഴ്ചയില്ലൊരിക്കൽ ഇവരുടെ പറമ്പിൽ
കള്ളുചെത്തുന്ന ചേട്ടന്റെ അരികിൽ നിന്നും ഒരു കുപ്പി കള്ള് വാങ്ങി കുടിക്കും അതു
വാങ്ങാൻ പോയിരിക്കുവാ.
കുറച്ചു കഴിഞ്ഞപ്പോഴേക്കും രണ്ടു ലിറ്റർ കള്ളുമായി ഇളയച്ഛൻ വന്നു. ബാംഗ്ലൂർ
വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഞങ്ങൾ കള്ള് കുടിച്ചിരുന്നു ഇടയ്ക്കു മേമ്മയുടെ ഞാൻ
കള്ള് കുടിക്കുന്നതിലുള്ള സ്നേഹശാസനകളും.. വർത്തമാനം നിലവിലെ സാമ്പത്തിക പ്രതിസന്ധി
റിയലസ്റ്റമേറ്റ് മേഖലയിൽ ഉണ്ടാക്കിയ തകർച്ചയെ കുറിച്ചായി ആള് ചെറിയൊരു
റിയലസ്റ്റിമേറ്റ് ബ്രോക്കർ കൂടിയാണ് അതു ചെന്നെത്തിയത് വിജേഷിന്റെ വീടും സ്ഥലവും
വെറുതെകിടന്നു നശിക്കുന്നതിൽ വരെയായി. ഇളയച്ഛൻ പറഞ്ഞാണറിയുന്നത് വിജേഷിന്റെ അച്ഛന്
തമിഴ്നാട്ടിൽ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നും അവനെ അവിടെ അയാളുടെ ഹോട്ടലിലെ
അടുക്കള പണിക്കാണ് കൊണ്ടുപോയതെന്നും. ഇവനെ കൊണ്ടുപോയി കുറച്ചു നാൾ കഴിഞ്ഞു അയാൾ
മരിച്ചെന്നും. ആ ചെക്കനെകുറിച്ച് ആർക്കും ഒരു അറിവുമില്ലത്രേ.. വിജേഷിനെ കുറിച്ച്
അറിയുന്ന ഓരോ അറിവും എനിക്ക് അവനിലേക്ക് അല്ല അവളിലേക്ക് എത്താൻ വെമ്പൽ
കൊള്ളിക്കുന്നതായിരുന്നു.. പാവം അവൻ എന്തുമാത്രം വിഷമിക്കുന്നുണ്ടാവും
ആരോരുമില്ലാതെ സ്വന്തം സ്വത്വം പോലും നഷ്ടപ്പെടുത്തി അവനിങ്ങനെ എത്രനാൾ..
പൊതുവെ കള്ളിനോട് അത്ര താല്പര്യമില്ലാത്തതു കൊണ്ടും പിന്നെ കള്ള് കുടിക്കാനുള്ള
mood പോയത് കൊണ്ടും രണ്ടു ഗ്ലാസിൽ ഞാൻ അവസാനിപ്പിച്ചു. വൈകുന്നേരത്തോട് കൂടി ഞങ്ങൾ
വീട്ടിലേക്കു പൊന്നു.
സെന്തിൽ വിളിച്ചിട്ടുണ്ടായിരുന്നു അവിടെ കുറച്ചു തിരക്കാണെന്നും എന്നോട്
പറ്റുമെങ്കിൽ വേഗം ചെല്ലാനും പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഞാനും തിരിച്ചു
ബാംഗ്ലൂർക്ക് പോയി. വന്നിട്ടു ഒന്ന് രണ്ടു ആഴ്ച നല്ല തിരക്കായിരുന്നു. സെന്തിൽ
അന്ന് പറഞ്ഞ ഓർമ്മ വച്ചു വിജേഷിനെ കാണാൻ ഗംഗാമയി മായുടെ ആ വീട്ടിലേക്കു പോയി
ഇരുട്ടായി തുടങ്ങി ആ കോളനി റോഡിലേക്ക് കടന്നപ്പോൾ തന്നെ റോഡിൽ ഒന്നും ആരും
തന്നെയില്ല രണ്ടു സൈഡിലും പഴകി പൊളിഞ്ഞ കെട്ടിടങ്ങൾ എന്റെ ബൈക്കിന്റെ
വെളിച്ചമല്ലാത്ത വേറൊരു വെളിച്ചം പോലുമില്ല. ഒരുതരം ഭയപ്പെടുത്തുന്ന അന്തരീക്ഷം.
റോഡ് ഇവിടെ അവസാനിക്കുകയാണ് സെന്തിൽ പറഞ്ഞതനുസരിച്ചു ഇതിനു അപ്പുറത്താണ് ഗംഗാമയി
മായുടെ വീട്.
ബൈക്ക് ആ ഗെയ്റ്റ് നുള്ളിലേക്കു കയറ്റി വച്ചു പതിയെ ആ വീട്ടിലേക്ക് നടന്നു. നീളൻ
വരാന്തയുള്ള കടും വർണ്ണങ്ങൾ ചുമരിലും വാതിലിലും ജനാലയിലും അടിച്ച ഒരു പഴയ ഇരുനില
വീടായിരുന്നു അതു. ആ വരാന്തയുടെ ഒരറ്റത് മുകളിക്കുള്ള മരത്തിന്റെ ഗോവണി.
അവിടെയൊന്നും ആരെയും കാണുന്നുണ്ടായിരുന്നില്ല ഒരുൾഭയത്തോടു കൂടിയാണ് വരാന്തയിലേക്ക്
കയറിയത്. ഗോവണിയുടെ അടുത്ത് സിഗരറ്റ് വലിച്ചു കൊണ്ട് തടിച്ച ആ സ്ത്രീരൂപം മനസ്സിൽ
ഞാനാപേര് ഉച്ചരിച്ചു ഗംഗാമയി മാ… തടിച്ച ശരീരവും വലിയ വട്ട പൊട്ടും സാരിയുടുത്ത ആ
സ്ത്രീ രൂപത്തിന്… ആ നോട്ടത്തിനു… വല്ലാത്ത ഒരു ആഞ്ജാശക്തിയുള്ളപോലെ. എന്നെ കണ്ടതും
എന്തെ എന്നർത്ഥത്തിൽ ഒരു മൂളൽ അപ്പോഴേക്കും ഞാനവരുടെ അരികിൽ എത്തിക്കഴിഞ്ഞിരുന്നു.
സംഭരിച്ചു വച്ചിരുന്ന ധൈര്യം ചോർന്നുപോകാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു എനിക്ക് വിജിയെ
കാണണം.. ഒപ്പം അവരുടെ മുന്നിലേക്ക് 500രൂപയും നീട്ടി. പൈസ വാങ്ങി ഗോവണിയുടെ
മുകളിലേക്കു നോക്കി സെൽവി.. എന്നുള്ള ഗംഗാമയി മായുടെ വിളിയാണ് കുറച്ചു നേരത്തെ ആ
വലിയ നിശബ്ദതക്ക് വിരാമമിട്ടത്. അല്പസമയത്തിനുള്ളിൽ ഒരു സ്ത്രീ ഗോവണിയുടെ മുകളിലെ
കൈവരിയിൽ പിടിച്ചു താഴെ ഞങ്ങളെ നോക്കി ഒപ്പം താഴേക്കു ഇറങ്ങി വന്നു. ഗംഗാമയി മാ
ചുണ്ടിൽ എരിയുന്ന സിഗരറ്റ് ഇടതു കയ്യിലേക്ക് എടുത്തു മുകളിലേക്കു മുഖമുയർത്തി
ആസ്വദിച്ചു വളരെ സാവധാനത്തിൽ പുകയൂതി.. ഇവരെ അനുഗമിച്ചോ എന്നർത്ഥത്തിൽ വലതു കൈ
ഗോവണിയുടെ മൂകളിലേക്ക് നീട്ടി ആജ്ഞസ്വരത്തിൽ എന്നെ നോക്കി മൂളി.
ഗോവണി കയറിതുടങ്ങിയ ആ മെലിഞ്ഞ സ്ത്രീയുടെ പിറകെ പെയിന്റ് അടർന്ന കൈവരികളിൽ പിടിഞ്ഞു
ഞാനും മുകളിലേക്കു കയറി. മുകളിലെ വരാന്തയിലൂടെ നടന്നവർ ഒരു മുറിയുടെ കർട്ടൻ മാറ്റി
എന്നോട് ഉള്ളിലേക്ക് കയറികൊള്ളാൻ പറഞ്ഞു.. വാതിൽ ഇല്ലാത്ത ഇടുങ്ങിയ ഒരു
മുറി.നിറമുള്ള ജനൽ ചില്ലുകൾ ഒരു ചെറിയ കട്ടിലും ബെഡും അതിൽ നിറം മങ്ങിയ ഒരു ബെഡ്
ഷീറ്റ് വിരിച്ചിട്ടുണ്ട്. വോൾട്ടജ് ഇല്ലാത്തപോലെ ബൾബ് പ്രകാശിക്കുന്നു പഴയ ഫാൻ
മുക്കിയും മൂളിയും ഏറെ പണിപ്പെട്ട് കറങ്ങുന്നു ഇല്ലായ്മകളുടെ എല്ലാ ഭാവങ്ങളും ആ
മുറിക്കുണ്ടായിരുന്നു ഒപ്പം മുഷിഞ്ഞ തുണിയുടെയോ ശുക്ളത്തിന്റേയോ പോലെയുള്ള ഒരു
മണവും ആ മുറിക്കുള്ളിൽ നിറഞ്ഞിരുന്നു . എന്തു ചെയ്യണമെന്നറിയാതെ ഞാൻ ആ
ബെഡിലേക്കിരുന്നു..
കർട്ടൻ മാറ്റി ഒരു കയ്യിൽ എന്തോ സുഗന്ധദ്രവ്യങ്ങൾ പുകച്ച പാത്രവും മറ്റേ കൈ കൊണ്ട്
ആ പുകയേ വീശികൊണ്ടും നേരത്തെ എന്നെ റൂമിലാക്കിയ സ്ത്രീ ആ മുറിക്കുളിൽ കടന്നു
എല്ലായിടത്തും പുകഎത്തിച്ചു മുറിയുടെ മൂലയിൽ ആ പാത്രം വച്ചു ജനൽ തുറന്നിട്ട് എന്നെ
നോക്കി ചിരിച്ചു പതിയെ പറഞ്ഞു വിജി ഇപ്പോൾ വരുമെട്ടോ.. നിറഞ്ഞ ചിരിയോടെ അവർ
പുറത്തേക്ക് പോയി.. മുറിയിലാകെ നിറഞ്ഞ സുഗന്ധത്തോടൊപ്പം ഏറെ പ്രതീക്ഷയോടെ
വാതിലിലേക്ക് നോക്കി ഞാനിരുന്നു…
തുടരും…..
അവളിലേക്ക്…..
00cookie-checkശമ്പളക്കാർക്ക് ജീവിക്കാൻ പറ്റിയ ഒരു സ്ഥലം എന്തോ 1