എന്റെ എല്ലാ നന്പൻ മാർക്കും ഒരുപാട് നന്ദി… അങ്ങനെ നിങ്ങള്ക്ക് നൽകിയ വാക്ക് പോലെ ഈ കഥയും ഇതാ പൂർണം ആക്കിയിരിക്കുന്നു…. നിങ്ങൾ നൽകിയ സപ്പോർട്ട് ആണ്.. എല്ലാം അതിനു എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല…. 🥰🥰❤️❤️
എന്റെ കഥയെ മനസ്സുകൊണ്ട് സ്വീകരിച്ച എനിക്കു വന്ന തെറ്റുകൾ ചൂണ്ടി കാണിച്ച എല്ലാവർക്കും ഞാൻ ഈ അവസ്സരത്തിൽ നന്ദി രേഖപ്പെടുത്തുന്നു….
ഈ കഥ എന്നത് ഒരു പ്രണയ കഥ ആണ്.. അത് കൊണ്ട് കമ്പി സ്നേഹികകൾക്കു ഈ സ്റ്റോറി ഇഷ്ടപെട്ടുവോ എന്നറിയില്ല.. എന്നാൽ അതിൽ ചിലർ വിമർശിച്ച രീതി ശെരിയല്ല… അത് എനിക്കു അതിനു മറുപടി കൊടുക്കാൻ കഴിയാതെ ആല്ല.. എന്നെ എന്റെ മാതാ പിതാക്കൾ അങ്ങനെ അല്ല വളർത്തിയിരിക്കുന്നത്….ഈ അവസ്സരത്തിൽ നമ്മുടെ എല്ലാം ലാലേട്ടൻ പറഞ്ഞ ഒരുപാട് ഡയലോഗ് ആണ് എനിക്കു ഓർമ്മ വരുന്നത്….. ⚡️ തന്റെ തന്ത അല്ല എന്റെ തന്ത ⚡️
ഈ പാർട്ട് നിങ്ങള്ക്ക് ഇഷ്ടപ്പെടും എന്ന് വിശ്വാസിക്കുന്നു.. നിങ്ങള്ക്ക് വേണ്ടി എന്റെ അറിവ് വച്ചു ഒരുപാട് ചെറിയ റൊമാന്റിക് പോഷൻ ആഡ് ചെയ്തിട്ടുണ്ട്….
❤️ MR WITCHER ❤️
തുടരുന്നു ⚡️⚡️⚡️
അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു… അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി ഞങ്ങളെ കാത്ത് നിന്നു…..
അമ്മമാർ അവളെ ആരതി ഉഴിഞ്ഞു… അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ പറഞ്ഞു.. അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു… ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്ന്… എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്…..
അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി… എന്നാൽ മനസ്സ് ശാന്തമല്ല…. ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു….
വരുന്നിടത്തു വച്ചു കാണാം ഞാൻ മനസ്സിൽ പറഞ്ഞു…
………………………………………………….
പിന്നെ ഒന്നിനും സമയം ഇല്ലായിരുന്നു സമയം വാണം വിട്ടതുപോലെ പോയി… ഞാൻ മുകളിൽ എന്റെ റൂമിൽ പോയി തന്നെ ഫ്രഷ് ആയി… അവൾ മണിക്കുട്ടിയുടെ റൂമിലും.. അങ്ങനെ ഞാൻ കുളിച്ചു എന്റെ ഫ്രണ്ട്സ് വന്നു എന്നെ ഒരുക്കി. ഞാൻ ഒരു ചുവന്ന സൂട്ട് ആയിരുന്നു റിസപ്ഷൻ നു വേണ്ടി എടുത്തത്… ഞാൻ അത് ഇട്ടു അവന്മാർ വന്നു എന്റെ എന്തൊക്കയോ മുഖത്തു തേച്ചു.. പിന്നെ നല്ലത് സ്റ്റൈലിൽ മുടി ഒക്കെ കൊതി ഒതുക്കി..
ഞാൻ കണ്ണാടിയിൽ നോക്കി.. ഞാൻ തന്നെ അതിശയിച്ചു പോയി എനിക്കു ഇത്ര ഗ്ലാമറോ… ഞാൻ ഒന്നു അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഒക്കെ നോക്കി.. കൊള്ളാം സൂട്ടിൽ കാണാൻ അല്ലു തെലുങ്കു നടൻ മഹേഷ്ബാബു വിന്റെ ലുക്ക് ഒക്കെ ഉണ്ട്… പിന്നെ അവിടെ നിന്നു സമയം പാഴാക്കാതെ ഞാൻ താഴേക്ക് പോയി… എല്ലാവരും ഒരുങ്ങി ഹാളിൽ ഉണ്ട്…ആര്യയുടെ ഒരുക്കം മാത്രം കഴിഞ്ഞില്ല… അതിനു ടൈം എടുക്കും ഞാൻ ഹാളിൽ ഇരുന്നു. അമ്മമാരും എല്ലാവരും നന്നായി തന്നെ ഒരുങ്ങി നിൽക്കുന്നു….
എനിക്കു അമ്മ ഒരു ഓറഞ്ച് ജ്യൂസ് കൊണ്ട് തന്നു.ഞാൻ അത് കുടിച്ചു.. ഇനി കുറെ നേരം നോക്കുകുത്തികൾ ആയി നിൽക്കേണ്ടതല്ലേ അത് കൊണ്ട് ഞാൻ അത് വാങ്ങി കുടിച്ചു…. അങ്ങനെ ഞാൻ പിന്നെയും ഇരുന്നു..
അപ്പോൾ മണിക്കുട്ടിയുടെ റൂമിന്റെ വാതിൽ തുറന്നു.. ഞാൻ കിളി പോയി നിന്നു എന്ന് പറയാൻ… എന്റെ ദൈവമെ ഞാൻ എന്താണ് കാണുന്നത് എപ്പോഴും സാരിയിൽ മാത്രം ആണ് ഞാൻ ഇവളെ കണ്ടിട്ടുള്ളത് അവൾ ഒരു ചുവന്ന ഫ്രോക്കും ഇട്ടു അങ്ങോട്ട് വന്ന്.. ഒടുക്കത്തെ ലുക്ക് എന്ന് പറഞ്ഞാൽ പോരേ മാരക ലുക്ക്.. ഞാൻ കണ്ണും തള്ളി വായും പൊളിച്ചു നിന്നു പോയി.. കഴുത്തിൽ ഞാൻ കെട്ടിയ താലിയും ഒരു ഡയമണ്ട് നെക്ലസ് മാത്രം..അത് മതിയായിരുന്നു അവളുടെ സൗന്ദര്യം വിളിച്ചു കാണിക്കാൻ… തലമുടി എല്ലാം നല്ലത് കിടു ആയിട്ട് കെട്ടി വച്ചിട്ടുണ്ട്… മോഡേൺ ദേവത…. 😊⚡️
പുറകെ നിന്നും ഒരു ചുമ കെട്ടാണ് ഞാൻ സോബോധത്തിൽ വന്നത്… അവളെ കണ്ടപ്പോൾ തുറന്ന വാ അപ്പോൾ ആണ് ഞാൻ അടച്ചത്.. എല്ലാരും എന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്നു.. ഞാൻ വായുംപൊളിച്ചു നോക്കി നിന്നത് അവർ കണ്ടു… അവർ മാത്രം അല്ല ആര്യയും കണ്ടു… എല്ലാവരും എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു… ഞാൻ ആകെ വിളറി വെളുത്തു.. ഇന്ന് ഇത് രണ്ടാമത്തെ വട്ടം ആണ് ഇങ്ങനെ കിളി ആകുന്നതു.. ഞാൻ എല്ലാരേയും നോക്കി ഗൗരവം നടിച്ചു..
പിന്നെ വൈകിക്കാതെ ഞങ്ങൾ പോകാൻ ഇറങ്ങി. മിനിയിൽ തന്നെ ആണ് പോയത്.. അനൂപ് തന്നെ ആണ് സാരഥി.. ഞങ്ങൾ പിന്നിലും.. എന്നൽ ഞാൻ അവളെ നോക്കാൻ പോയില്ല… ഞാനും അനൂപും എന്തിക്കയോ സംസാരിച്ചു.. ഫ്രോണ്ടിൽ അവന്റെ ഭാര്യ ഗോപിക ഉണ്ടായിരുന്നു.. അവൾ ആര്യയോട് സംസാരിച്ചിരുന്നു.. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഓഡിറ്റോറിയം എത്തി….
ഞങ്ങൾ എല്ലാരും ഇറങ്ങി സ്റ്റേജിലോട്ട് പോയി.. ഇവന്റസ് ആളുകൾ സ്റ്റേജ് എല്ലാം അടിപൊളി ആയി സെറ്റ് ചെയ്തു വച്ചു.. കൊടുത്ത കാശിനു അവർ നന്നായി ചെയ്തു.. സ്റ്റേജിൽ രണ്ടു സൈഡിൽ ആയി ഇരിക്കാൻ ഉള്ള സെറ്റപ്പ് ഉണ്ടായിരുന്നു.. അവിടെ നോക്കിയപ്പോൾ അവർ വന്നിട്ടില്ല.. ഞങ്ങൾ നേരെ ഞങ്ങൾക്ക് ഒരുക്കിയ സോഫയിൽ പോയിരുന്നു….
കുറച്ചു നേരം കഴിഞ്ഞപ്പോൾ മണിക്കുട്ടിയും ആകാശും എല്ലാരും വന്നു.. അവർ രണ്ടുപേരും പച്ച കളർ ഡ്രസ്സ് ആണ്… അവളും കാണാൻ സുന്ദരി ആയിട്ടാണ് ഒരുങ്ങിയിട്ടുള്ളത്… അവൾ വന്നു എന്നെ കെട്ടിപിടിച്ചു പിന്നെ അങ്ങോട്ട് പോയി.. അങ്ങനെ ഫങ്ക്ഷൻ പിന്നെയും തുടങ്ങി.. ഗസ്റ്റുകൾ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു.. അച്ഛൻ ആരായൊക്കയോ എനിക്കും ആര്യക്കും പരിചയപ്പെടുത്തി.. ഞങ്ങൾ എല്ലാരേയും നോക്കി ചിരിച്ചു കാണിച്ചു…..
ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി… അങ്ങനെ ഓരോരുത്തരായി.. വന്നു കൊണ്ടിരുന്നു.. എന്റെ കൂടെ പഠിച്ചവരും, അവളുടെ ഫ്രണ്ട്സും കസിൻസും എല്ലാവരും ഒക്കെ വന്നു.. അപ്പുറത്ത് ആകാശിനും മണിക്കുട്ടിക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു..
എന്റെ കൂടെ പഠിച്ച പെൺകുട്ടികൾ വന്നു എന്നോട് സംസാരിക്കുമ്പോഴും എന്റെ കയ്യിൽ ഒക്കെ പിടിക്കുമ്പോഴും എന്റെ അടുത്ത് നിൽക്കുന്ന ആര്യക്ക് അത് പിടിക്കുന്നില്ല എന്ന് എനിക്കു മനസ്സിലായി.. അവളുടെ പഴയ സ്വഭാവതിന് ഒരുമാറ്റവും ഇല്ലെന്നു എനിക്കു മനസ്സിലായി.. ഞാൻ അതൊക്കെ സന്തോഷത്തോടെ കണ്ടു…
ഇടയ്ക്കു അച്ചു വന്നു ഞങ്ങളുടെ കൂടെ കുറെ നേരം നിന്നു.. എന്നിട്ട് മണിക്കുട്ടിയുടെ അടുത്തും.. അവൾ മാത്രം അല്ല അവളുടെ അച്ഛനും ആമയും എല്ലാം വന്നു… അങ്ങനെ ഞങ്ങളെ നോക്ക് കുത്തികൾ ആക്കി.. എല്ലാരും ഫുഡ് ഒക്കെ കഴിച്ചു അവിടെ ഇരുന്നു…. ഞാനും ആര്യയും പരസ്പരം നോക്കുന്നില്ല.. അവൾ നോക്കുന്നുണ്ടോ എന്നറിയില്ല.. ഞാൻ നോക്കുന്നില്ല ഇപ്പോൾ.. രണ്ടു വട്ടം നാറിയതല്ലേ അതു കൊണ്ട..
ഞാൻ നോക്കുമ്പോൾ നിറവയറുമായി ഒരു സുന്ദരി നടന്നു വരുന്നു.. സുന്ദരൻ ആയ ഒരു പയ്യനും…
അവൻ എന്റെ ഫ്രണ്ട്……………….
ഗോകുലും 🥰ഭാര്യ രമിതയും🥰.
ആയിരുന്നു…….
ഗോകുൽ എന്റെ ഫാമിലി ഫ്രണ്ട് ആണ്.. അവനും ഞാനും നാലാൾ കമ്പനി ആണ്.. അവൻ ഇപ്പോൾ ഞങ്ങളുടെ കോഴിക്കോട് ഓഫീസിൽ മാനേജർ ആണ്… രമിത അവിടെ തന്നെ അക്കൗന്റ്സിൽ ആണ്.. അവൾ പ്രെഗ്നന്റ് ആയതു കൊണ്ടാണ് രാവിലെ വരാൻ പറ്റാത്തത്..
ഞാൻ അവരെ ആര്യക്ക് പരിചയ പെടുത്തി….. ആര്യ രമിതയുടെ സുഗവിവരം എല്ലാം ചോദിച്ചു.. അവർ കുറച്ചു നേരം നിന്നു പിന്നെ പിരിഞ്ഞു…..
അങ്ങനെ പിന്നെയും ഞങ്ങൾ നോക്കുകുത്തികൾ പോലെ കുറേനേരം നിന്നു… പിന്നെ ഞങ്ങൾ പോയി ഫുഡ് ഒക്കെ കഴിച്ചു.. അപ്പോഴേക്കും പരുപാടി എല്ലാം കഴിയാറായി.. ഞങ്ങൾ രണ്ടുപേരും വല്ലാതെ തളർന്നു……. എങ്ങനെ എങ്കിലും ഈ ഡ്രസ്സ് ഒക്കെ മാറ്റി ഒന്നു കിടന്നാൽ മതി എന്നാ അവസ്ഥ ആയിരുന്നു..
9 മണി ആയപ്പോൾ എല്ലാം ഒതുക്കി ഞങ്ങൾ തിരിച്ചു പോകാൻ ഒരുങ്ങി.. ഞാൻ വിചാരിച്ച പോലെ തന്നെ അവിടെ കൂട്ട കരച്ചിൽ ആയി… അമ്മമാരും.. മണിക്കുട്ടിയും, ആര്യയും അവരുടെ വീട്ടിക്കാരും എല്ലാം കിടന്നു കരഞ്ഞു.. എന്നാൽ ഞാൻ മാത്രം കല്ല് പോലെ നിന്നു.. മണിക്കുട്ടി എന്നെ കെട്ടിപിടിച്ചു ആണ് കരയുന്നത്.. എന്റെ കണ്ണിൽ നിന്നു എന്തോ വെള്ളം ഒക്കെ വന്നു.. എന്നാലും ഞാൻ കല്ല് പോലെ നിന്നു…..
ഒരുപാട് നേരത്തെ കരച്ചിലിന് ഒടുവിൽ ഞാൻ മണിക്കുട്ടിയെ എന്നിൽ നിന്നു അടർത്തി.. അവൾ അപ്പോഴും കിടന്നു കരയുക ആയിരുന്നു…. ഞാൻ അവളെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു….. കുറച്ചു ദിവസ്സത്തെ കാര്യമേ ഒള്ളു പിന്നെ എന്നും കാണാല്ലോ.. ഒരുമിച്ചു താമസികാമല്ലോ എന്നൊക്കെ പറഞ്ഞു ഒരുവിധം സമാധിനിപ്പിച്ചു കാറിൽ കയറ്റി.. അമ്മമാർക്കും അവളെ പിരിയുന്നതിൽ വിഷമം ഉണ്ടായിരുന്നു.. എന്നലും അവർ എല്ലാം കണ്ടറിഞ്ഞു ചെയ്തു.
ആര്യയും അവളുടെ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു നിന്നു.. അവസാനം അവർ എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു കാറിൽ കയറ്റി.. അങ്ങനെ അവിടെ നിന്നും രണ്ടു വീടുകളിലേക്കും യാത്ര ആയി….
🔥……..🔥……… 🔥……… 🔥……… 🔥………. 🔥
വീട്ടിൽ ചെന്ന ഞാൻ ആദ്യം പോയത് എന്റെ റൂമിൽ ആണ്.. ഞാൻ ആ ഡ്രസ്സ് എല്ലാം വലിച്ചു പറിച്ചു മാറ്റി.. നേരെ ബാത്റൂമിൽ കയറി കുളിച്ചു.. തലയിലും ദേഹത്തും തണുത്ത വെള്ളം വീണപ്പോൾ എന്തൊരു ആശ്വാസം… ഞാൻ 30 മിനിറ്റ് ഓളം കുളിച്ചു.. അവിടെ നിന്നും ഇറങ്ങി ഒരു ട്രാക്ക് പാന്റും t ഷർട്ടും എടുത്തിട്ട്.. സൂട്ടിൽ വീർപ്പു മുട്ടി കിടന്ന എനിക്കു അപ്പോൾ ഒരു സ്വാർഗ അനുഭൂതി ആണ് ഉണ്ടായതു…..
കുറച്ചു നേരം റൂമിൽ ഇരുന്നിട്ട് ഞാൻ നേരെ താഴെ പോയി.. അപ്പോഴേക്കും കുറച്ചു ബന്ധുക്കൾ എല്ലാം പോയിരുന്നു.. കുറച്ചു പേർ അപ്പോഴും അവിടെ തന്നെ ഉണ്ട്.. ഞാൻ താഴെ പോയി എല്ലാവരോടും സംസാരിച്ചു നിന്നു.. എനിക്കു നല്ലത് ക്ഷീണം ഉണ്ടായിരുന്നു… എന്നാൽ ഇപ്പോഴേ റൂമിൽ പോയാൽ ഇവരൊക്കെ എന്ത് വിചാരിക്കും…ഇന്ന് തന്നെ രണ്ടു വട്ടം കിളി ആയതാ അത് കൊണ്ട് സഹിച്ചു നിന്നു.. അവളെ അവിടെ ഒന്നും കണ്ടില്ല.. അകത്തായിരിക്കും എന്ന് കരുതി…
ഞാൻ നേരെ പുറത്തു ഇറങ്ങി. അച്ഛനും എല്ലാവരും അവിടെ സംസാരിച്ചു നിൽക്കുന്നു… ഞാൻ അങ്ങോട്ട് പോയി..എല്ലാവരോടും സംസാരിച്ചു നിന്നു.. പിന്നെ അമ്മ എന്നെ വിളിച്ചു റൂമിൽ പോകാൻ പറഞ്ഞു.. എനിക്കു സ്വർഗം കിട്ടിയ പോലെ ആയി.. എനിക്കു അവിടെ നിന്നു തുള്ളി ചാടാൻ തോന്നി… എന്നാലും ഞാൻ കണ്ട്രോൾ ചെയ്തു.. എങ്ങാനും സന്തോഷിച്ചാൽ. കാണുന്നവർ ഇവനെ ഇത്രയും ആക്രാന്തമോ എന്ന് കരുതും..
അമ്മ എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നു.. എന്നെ നോക്കി ചിരിച്ചിട്ട് പോകാൻ പറഞ്ഞു.. ഞാൻ നേരെ മുറിയിൽ പോയി.. അപ്പോൾ തന്നെ കിടന്നു ഉറങ്ങണം എന്ന് ഉണ്ടായിരുന്നു എന്നാൽ അവൾ വരാതെ ഉറങ്ങിയാൽ മോശം അല്ലേ.. ഞാൻ അങ്ങനെ ഇരുന്നു..
അപ്പോൾ ആണ് എന്റെ ഫോൺ അടിക്കുന്നത് നോക്കുമ്പോൾ മണിക്കുട്ടി ആണ്.. ഞാൻ സന്തോഷത്തോടെ ഫോൺ എടുത്തു..
“ഹലോ മണിക്കുട്ടി…. മോളെ “
അപ്പുറത്ത് നിന്നും കരച്ചിൽ ആയിരുന്നു.
“കുട്ടേട്ടാ എനിക്കു കുട്ടേട്ടനെ കാണണം… എന്നെ വന്നു കൊണ്ട് പോ… എനിക്കു കാണണം “
അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി..
“അയ്യേ എന്തിനാ കരയുന്നെ.. കുട്ടേട്ടന്റെ മണിക്കുട്ടി.. മോളു ഇന്ന് നിന്റെ കല്യാണം ആയിരുന്നു ഓർമയുഡോ നീ ഇപ്പോൾ കൊച്ചു കൊച്ചൊന്നും അല്ല… അയ്യേ.. ഇങ്ങനെ കരയല്ലേ… എനിക്കു വിഷമം ആകുലേ നീ കരഞ്ഞാൽ..”
“പറ്റൂല ചേട്ടാ എനിക്കു കാണണം…”
“കാണാല്ലോ… ഇന്ന് ഇപ്പോൾ രാത്രി ആയില്ലേ.. നാളെ ഞാൻ രാവിലെ തന്നെ മോളെ വന്നു കാണാം.. ഓക്കേ… ഇപ്പോൾ നല്ലത് കുട്ടി ആയിരിക്കു…”
” നാളെ തന്നെ വരണം പറ്റിക്കല്ലേ… അല്ലേൽ ഞാൻ അങ്ങ് വരും.. “
അവൾ കരച്ചിൽ ഒന്നു നിർത്തി.. എന്നോട് പറഞ്ഞു…
“ഉറപ്പായും നാളെ വരാം… പിന്നെ ആകാശ് എവിടെ..അവനു ഫോൺ കൊടുക്കുമോ “
ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ അവൻ അടുത്തുണ്ടെന്നു പറഞ്ഞു ഫോൺ കൊടുത്തു……
“അളിയാ ഒന്നും വിചാരിക്കല്ലേ.. അവൾ പാവം ആണ്… എന്നോട് ഉള്ള ഇഷ്ടം കൊണ്ട. പതുക്കെ ശെരിയാകും.. “
“കുഴപ്പം ഇല്ല ചേട്ടാ… എനിക്കു മനസ്സിലാകും.. ഇവിടെ വന്നപ്പോഴും കരച്ചിൽ ആയിരുന്നു… ഇപ്പോഴാ ഒന്നു നിർത്തിയത്..”
“ഓക്കേ ഡാ… പിന്നെ ഇത്തിരി കുറുമ്പി ആണ് എന്നെ ഒള്ളു അവൾ നിന്നെ നന്നായി നന്നായി നോക്കും.. നീ എന്റെ പൊന്നിനെ നോക്കിക്കോണേ “
“ഞാൻ പൊന്നുപോലെ നോക്കും ചേട്ടാ… എന്റെ ചേച്ചി എവിടെ?”
“അവൾ താഴെയാടാ ഇതുവരെ വന്നില്ല…… അപ്പോൾ ഓൾ ദി ബെസ്റ്റ്… ഗുഡ് നൈറ്റ് “
ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞു… അവൻ എന്നോടും തിരിച്ചു പറഞ്ഞു…. പിന്നെ ഞാൻ ഫോൺ വച്ചു… വാട്സ്ആപ്പ് ഓക്കേ ഒന്നു നോക്കി ഇരുന്നു.. കുറച്ചു വിഷസ് ഒക്കെ വന്നിട്ടുണ്ട്… അതിനൊക്കെ റിപ്ലേ കൊടുത്തു കൊണ്ടിരുന്നു…..
വാതിലിനു അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി… പച്ച ബ്ലൗസും സെറ്റ് സാരിയും ഉടുത്തു ആര്യ അവിടെ നിൽക്കുന്നു.. അവിടെ നിന്നു അവള്ക്കു കയറാൻ ഒരു മടിപോലെ എനിക്കു ചിരിവന്നു എങ്കിലും ഞാൻ അവളെ നോക്കി അവളും എന്നെ നോക്കി.. ഞാൻ അകത്തോട്ടു വരാൻ കൈ കൊണ്ട് കാണിച്ചു… അവൾ പതുക്കെ അകത്തോട്ടു വന്നു.. അവളുടെ കയ്യിൽ ഒരു ഗ്ലാസ് പാൽ ഉണ്ടായിരുന്നു….
ഇതൊക്കെ സിനിമയിൽ മാത്രമേ ഒള്ളു എന്ന് കരുതിയതാ.. അപ്പോൾ ജീവിതത്തിലും ഉണ്ടല്ലേ…….
അവൾ പാല് കൊണ്ട് മേശക്ക് മുകളിൽ വച്ചു അവിടെ നിന്നു… ഞാൻ അവളോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു. അവൾ ഒന്നു ആലോചിച്ചു എന്നിട്ട് വന്നിരുന്നു.. ഞാൻ അവളുടെ അടുത്ത് നിന്നു അല്പം നീങ്ങി ഇരുന്നു….. രണ്ടുപേരും പരസ്പരം നോക്കുന്നുമില്ല.. മുറിക്കകത്തു മൊത്തം നിശബ്ധം… ഞങ്ങൾ അങ്ങനെ കുറച്ചു നേരം ഇരുന്നു….
കുറേനേരം അങ്ങനെ ഇരുന്നു.. ഒടുവിൽ ഞാൻ എണിറ്റു വാതിൽ പൊട്ടിയിട്ടു വന്നു.. അവൾ ഒരുനിമിഷം ഒന്നു പകച്ചു.. എന്റെ മുഖത്തു നോക്കി എന്നാലും ഇപ്പോഴും മൗനം തന്നെ ആണ്.. ഒടുവിൽ സംസാരിക്കാൻ ഞാൻ തീരുമാനിച്ചു…
“ആര്യ “
അവൾ എന്റെ മുഖത്തു നോക്ക്….
“നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കു അറിയില്ല… എന്നോട് ഉള്ള ദേഷ്യം കാരണം നീ അന്ന് ഈ കല്യാണത്തിന് ഇഷ്ടം ഇല്ല എന്ന് പറഞ്ഞിരുന്നു എങ്കിൽ എന്റെ മണിക്കുട്ടിക്കു പിന്നെ ഒരു ജീവിതം ഉണ്ടാകുമോ എന്ന് അറിയില്ല… നീ ഇപ്പോൾ ഒരു കുടുബത്തിന്റെ മുഴുവൻ സന്തോഷം ആണ് നൽകിയിരിക്കുന്നത്…. മണിക്കുട്ടി പാവം ആണ്.. അവൾ ആകാശിനെ നന്നായി നോക്കും “
ഞാൻ ഒന്നു നിർത്തി….
” നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്നറിയാം.. എന്നാൽ എനിക്കു നിന്നോട് നന്ദി മാത്രമേ ഒള്ളു.. ഞാൻ എന്നും നിന്നോട് കടപ്പെട്ടിരിക്കും.. നിനക്ക് ഈ വീട്ടിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല… ഞാൻ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല… നിനക്ക് ഇവിടെ നല്ലത് രീതിയിൽ ജീവിക്കാം… നിന്റെ ആഗ്രഹം എന്തോണോ അത് ഞാൻ സാധിച്ചു തരാം.. ഒരുപാട് നന്ദി “
ഞാൻ അവളെ നോക്കി അങ്ങനെ പറഞ്ഞു…. എന്നിട്ട് അവളെ തന്നെ നോക്കി. എന്നാൽ അവളുടെ മുഖത്തു ഒരുപാട് പുച്ഛം ആയിരുന്നു. എനിക്കു അത് എന്തിനാണ് എന്ന് മനസ്സിലായില്ല… അവൾ എന്നോട് തിരിച്ചു ഒന്നും പറഞ്ഞില്ല… ഞാൻ അങ്ങനെ നോക്കി നിന്നു..
പിന്നെ ഒന്നും പറയാതെ ഞാൻ കട്ടിലിന്റെ ഒരുസൈഡിൽ പോയി കിടന്നു… അവൾ കുറെ നേരം എന്തൊക്കയോ ആലോചിച്ചു ഇരുന്നു.. ഇടയ്ക്കു കണ്ണ് നിറയുന്നത് കണ്ടു.. പിന്നെ അവൾ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ ഒരു വശം ചേർന്ന് കിടന്നു.. എനിക്കു നല്ലത് ക്ഷീണം ഉണ്ടായിരുന്നു എങ്കിലും ഞാൻ ആലോചിച്ചു അവൾ എന്തുകൊണ്ട് ഒന്നും പറയാതെ ഇരുന്ന് എന്ന്.. അവളുടെ മനസ്സിൽ എന്തായിരിക്കും…
എനിക്കു അവളോട് ഇഷ്ടം ഉണ്ടായിരുന്നു.. ഉണ്ടായിരുന്നു അല്ല ഇപ്പോഴും ഉണ്ട്.. ഞാൻ അവളെ സ്നേഹിക്കുന്നു.. എന്നാൽ എന്റെ ഈഗോ ആണ് അത് അവളോട് തുറന്നു പറയാൻ എന്നെ അനുവദിക്കാത്തത്.. പിന്നെ അന്ന് ഉണ്ടായതിൽ എനിക്കു അവളോട് ദേഷ്യവും… അതൊക്കെ എന്റെ മനസ്സിൽ അങ്ങനെ കിടന്നു.. കറങ്ങി..
ഇവൾക്ക് എന്നോട് ഇഷ്ടം ഉണ്ടാകുമോ?? അതോ ദേഷ്യം ആണോ?
ഇനി എന്തായാലും ഇവൾ എന്റെ ഭാര്യ അല്ലേ?
അവൾക്കു ഇഷ്ടം ഉണ്ടാകും വരെ കാത്തിരിക്കാം… എന്നാൽ ഇതൊന്നും വീട്ടുകാരും ആരും അറിയാൻ പാടില്ല… അവർ ഒത്തിരി വിഷമിക്കും
ആദ്യ രാത്രി ഒരുകാട്ടിലിൽ രണ്ടു സൈഡിൽ ആയി ഞങ്ങൾ കിടന്നു….. അങ്ങനെ എപ്പോഴോ ഓരോന്ന് ആലോചിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു.. നല്ലത് ക്ഷീണം ഉള്ളത് കൊണ്ട് നന്നായി ഉറങ്ങി…
………………………………………………………..
പിറ്റേന്ന് ആരോ കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണരുന്നത്. ഞാൻ ഒന്നു നോക്കിയപ്പോൾ ആര്യ നിൽക്കുന്നു.. ഉറക്കപ്പിച്ചിൽ ഞാൻ അവളെ നോക്കിയിട്ട് പഴയത് പോലെ പിന്നെയും കിടന്നു.. അപ്പോഴാണ് എനിക്കു ബോധം വന്നത്.. ഞാൻ പെട്ടന്ന് ഞെട്ടി എണിറ്റു… നോക്കുമ്പോൾ അവൾ സെറ്റ് സാരി ഒക്കെ ഉടുത്തു.. അവൾ കയ്യിൽ ഒരു കപ്പ് ബ്ലാക്ക് കോഫിയുമായി നിൽക്കുന്നു…. അവളെ കണ്ടു ഞാൻ ഒന്നു നോക്കി കുളിച്ചു സുന്ദരി ആയിട്ടുണ്ട്.. നെറ്റിയിൽ സിന്ധുരം ഒക്കെ തൊട്ടു അവൾ നിൽക്കുന്നു..
ഞാൻ എണീറ്റപ്പോൾ അവൾ എന്റെ കയ്യിൽ കോഫിയുടെ കപ്പ് തന്നിട്ട് അവൾ ഒന്നും മിണ്ടാതെ പോയി.. എനിക്കു ഒന്നും മനസ്സിലായില്ല എന്നെ വീട്ടിൽ ഇനി തീരിഞ്ഞു നോക്കില്ല എന്ന് കരുതിയ ഇവൾ എനിക്കു കോഫീ ഒക്കെ കൊണ്ട് വരുന്നു.. രാവിലെ വിളിച്ചുണർത്തുന്നു.. ഞാൻ ആകെ കൺഫ്യൂഷൻ അടിച്ചു.. ഭാര്യയുടെ കടമകൾ അല്ലേ.. ചിലപ്പോൾ അവളും മറ്റുള്ളവരെ കാണിക്കാൻ അഭിനയിക്കുന്നതാകും.. ഞാനും ഇനി അഭിനയിക്കണം അല്ലോ..
ഞാൻ കോഫിയും ആയി ബാൽക്കണി പോയി നിന്നു പുറത്തോട്ടു നോക്കി നിന്നു… അവിടെ കുറച്ചു നേരം നിന്നു കോഫി ഒക്കെ കുടിച്ചു… എന്നിട്ട് പോയി കുളിച്ചു ഫ്രഷ് ആയി… ഒരു മുണ്ടും ഒരു നീല ഷർട്ടും ഇട്ടു ഞാൻ ഹാളിലോട്ടു പോയി.. ബന്ധുക്കൾ മിക്യവാരും പോയിരുന്നു.. ഞാൻ താഴെ പോയി എല്ലാരേയും കണ്ടു.. എല്ലാരോടും സംസാരിച്ചു നിന്നു.. അവരുടെ മുഖത്തു ഒരു അവിഞ്ഞ ചിരി ഉണ്ട്.. ഞാൻ അത് കണ്ടില്ലന്നു വച്ചു ……
എന്നാൽ ആര്യ എല്ലാരോടും നന്നായി സംസാരിച്ചു അടിച്ചു പൊളിച്ചു നിൽക്കുന്നു.. അവളെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു..അവൾക്കും അമ്മയെയും ലക്ഷ്മി അമ്മയെയും എല്ലാം വലിയ കാര്യം
ആണ്.. അച്ഛനോടും അങ്ങനെ തന്നെ ആണ്….. എന്നോട് മാത്രം ഗ്യാപ് ഉള്ളു.. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ അവൾ അഭിനയിച്ചു തകർക്കുക ആണ്.. ഞാൻ വിടുമോ ഞാനും കട്ടക്ക് നിന്നു….
കുറച്ചു കഴിഞ്ഞു അമ്മ എല്ലാരേയും ആഹാരം കഴിക്കാൻ വിളിച്ചു.. ഞങ്ങൾ ഡൈനിങ് ടേബിളിൽ പോയി ഇരുന്നു.. ഞാൻ ഇരുന്നതും ആര്യ എല്ലാർക്കും ഫുഡ് ഒക്കെ വിളമ്പാൻ തുടങ്ങി… എനിക്കു അവൾ പുട്ടും മുറ്റക്കറിയും വിളമ്പി എന്റെ കൂടെ നിന്നു.. അമ്മ അവളെ പിടിച്ചു എന്റെ അടുത്തുള്ള ചെയറിൽ ഇരുത്തി.. അങ്ങനെ ഞങ്ങൾ രാവിലെ ഫുഡ് ഒക്കെ കഴിച്ചു..
ഇന്ന് വേറെ പരിപാടി ഒന്നും ഇല്ല മണിക്കുട്ടിയെ കാണാൻ പോകണം.. അല്ലേൽ അവൾ പിന്നെയും കിടന്നു കരയും.. ഞാൻ ഹാളിൽ ഇരുന്നു കുറച്ചു നേരം അവരോടു സംസാരിച്ചു.. ആര്യയോട് റെഡി ആകാൻ പറയാൻ എണീറ്റത്തും മണിക്കുട്ടിയുടെ കാർ വന്നു വീടിന്റ മുന്നിൽ നിന്നു.. ഞാൻ പുറത്തിറങ്ങി….
ഡോർ തുറന്നു അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. അവൾ കരയുന്നില്ല.. എന്നാൽ എന്റെ കണ്ടതിൽ അവൾക്കു നല്ല സന്തോഷം ഉണ്ട്.. അവൾ എന്നെ കെട്ടിപിടിച്ചു നിന്നു.. അപ്പോൾ ആകാശും കാറിൽ നിന്നു ഇറങ്ങി….. ഞാൻ മണിക്കുട്ടിയെ വിട്ടു അവനെ പോയി കെട്ടിപിടിച്ചു.. അവനും.. ഞാൻ അവരെ വിളിച്ചു വീട്ടിൽ കയറ്റി..
അമ്മയും എല്ലാരും വന്നു സന്തോഷത്തോടെ മണിക്കുട്ടിയെ സ്നേഹിച്ചു.. ആകാശിനെയും… അങ്ങനെ അവര് അവിടെ അടിപൊളി ആയിട്ട് നിന്നു. ഞാൻ ആകാശിന് കമ്പനി കൊടുത്തു നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ മണിക്കുട്ടിയും ആര്യയും എന്റെ അടുത്ത് വന്നു..
“എടി പെണ്ണെ ഞാൻ ഇന്ന് നിന്നെ കാണാൻ വരും എന്ന് പറഞ്ഞെ അല്ലേ.. പിന്നെ എന്തിനാ രാവിലെ ഓടി പിടിച്ചു വന്നത്..”
ഞാൻ മണിക്കുട്ടിയോട് ചോദിച്ചു…
“എന്റെ പോന്നു ചേട്ടാ.. ഈ പെണ്ണ് ഇന്നലെ എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല.. ചേട്ടനെ കാണണം എന്ന വാശി ആയിരുന്നു… രാവിലെ ഇങ്ങു കൊണ്ടുവരാമെന്നു ഒരുവിധത്തിൽ പറഞ്ഞ ഞാൻ സമാധാനിപ്പിച്ചേ “
ആകാശ് അത് പറഞ്ഞപ്പോൾ എല്ലാരും അവളെ നോക്കി ചിരിച്ചു… അവൾ ആകാശിനെ കോക്രി കാണിച്ചു.. എനിക്കു അത് കണ്ടു ചിരി പൊട്ടി.. ഞാൻ ചിരിക്കുന്ന കണ്ടു പെട്ടുവന്നു എന്നെ അടിക്കാൻ തുടങ്ങി.. ഞാൻ അവളെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു…. പിന്നെ ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചാണ് അവർ തിരികെ പോയത്.. പോകും മുൻപ് മണിക്കുട്ടിയെ എല്ലാം പറഞ്ഞു മനസ്സിലാക്കി.. എന്നും വിളിക്കാം എന്ന് പറഞ്ഞു ഒരുവിധം സമാധാനിപ്പിച്ചു..
വൈകുന്നേരം അമ്മയുടെ നിർബന്ധം കൊണ്ട് ഞങ്ങൾ ഒരുമിച്ചു അമ്പലത്തിൽ ഒക്കെ പോയി തൊഴുതു.. അവൾ എന്റെ കൂടെ തന്നെ നടന്നു.. വീട്ടുകർ കാണാൻ അവർ ഉത്തമയായ ഒരു ഭാര്യ ആയി.. എന്നാൽ എന്റെ ഉള്ളിൽ അവളുടെ ജീവിതം ഞാൻ തുലക്കുക അല്ലേ എന്നെ ഒരു കുറ്റബോധം വരാൻ തുടങ്ങി..
വിധി പോലെ എല്ലാം നടക്കും എന്ന് ഞാൻ കരുതി സമാധാനിച്ചു..
ഇതിനിടയിൽ എല്ലാം വീട്ടുകളിലും വിരുന്നു ഒക്കെ കഴിഞ്ഞു .. അവളുടെ വീട്ടിലും ഞങ്ങളുടെ വീട്ടിലും എല്ലാം വിരുന്നു കഴിഞ്ഞു.. ഇതെല്ലാം കഴിഞ്ഞപ്പോൾ ഒരു 2 ആഴ്ച പോയി കിട്ടി..
മണിക്കുട്ടിയും ആകാശും നന്നായി അടുത്ത്.. അവർ ഇപ്പോൾ സെറ്റ് ആയി എന്ന് മനസ്സിലായി.. മണിക്കുട്ടിയും ഇപ്പോൾ ഹാപ്പി ആണ്.. എന്നാലും അവൾക്കു ഇപ്പോഴും വലുത് ഞാൻ തന്നെ ആണ്…
ഇടയ്ക്കു ഞങ്ങൾ എല്ലാം ഒരിച്ചു കറങ്ങാൻ എല്ലാം പോകും.. സിനിമയ്ക്കും മാളിലും പാർക്കിലും എല്ലാം അടിച്ചു പൊളിച്ചു നടക്കും.. എന്റെ കൂടെ നടക്കുന്ന ആര്യയെ എല്ലാരും നോക്കും. അവളെ കാണുന്പോൾ അവർ എല്ലാം അസ്സുയയോടെ എന്നെ നോക്കും.. അത് എനിക്കു അഭിമാനം ആണ് ഉണ്ടാക്കിയത്.. എന്നെ കണ്ടു ചില പെണ്ണുങ്ങളും അസ്സുയയോടെ ആര്യയെ നോക്കാറും ഉണ്ടായിരുന്നു..
ഞങ്ങൾ ഓരോ ആഴ്ച വീതം രണ്ടു വീട്ടിലും മാറി മാറി നിൽക്കും. എന്നെ അവളുടെ വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടം ആണ്.. എനിക്കും അവരെ നല്ല ഇഷ്ടം ആണ്.. അളിയനുമായി ഞാൻ നല്ലത് കമ്പനി ആണ്..
മണിക്കുട്ടിയും ആകാശും പിന്നെയും ഹോസ്പിറ്റലിൽ പോയി തുടങ്ങാറായി.. അവർ രണ്ടു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നേ….
നെക്സ്റ്റ് വീക്ക് മുതൽ അവർക്കു പോയി തുടങ്ങണം.. ആര്യ കുറേനാൾ കൂടി ലീവ് എടുത്തു.. അവൾ പതുക്കെ ജോലിക്ക് പോകാം എന്നാണ് പറയുന്നേ.. അവൾ എപ്പോഴും വീട്ടിൽ അമ്മയുടെ കൂടെ തന്നെ ആണ്.. അടുക്കളയിൽ അവൾ സഹായിക്കാൻ കയറും എങ്കിലും അമ്മ അവളെ ഒന്നും ചെയ്യിക്കില്ല.. പ്രിയപ്പെട്ട മരുമകൾ ആയിരുന്നു അവൾ.. ഞാൻ ആണോ ആവലാണോ അമയുടെ സന്ദനം എന്നു എനിക്കു സംശയം വരും.. അമ്മാതിരി സ്നേഹം ആണ് പരസ്പരം..
ഇതൊക്കെ കാണുമ്പോൾ എനിക്കു ചെറുതായി അസ്സുയ വന്നു തുടങ്ങി എന്ന് പറഞ്ഞാൽ ശെരിയാണ്…..
………………………………………………………….
അങ്ങനെ കല്യാണം കഴിഞ്ഞു ഒരു മാസ്സം ആയിരുന്നു.. എന്നാൽ ഞാനും ആര്യയും തമ്മിൽ ഇപ്പോഴും വലിയ അടുപ്പം ഒന്നും ഇല്ല.. വീട്ടുകാരെ കാണിക്കാൻ ഉള്ള അടുപ്പം ഞങ്ങൾ നിലനിർത്തി പോന്നു.. അവരുടെ മുന്നിൽ ഞങ്ങൾ സ്നേഹനിധി ആയ ഭർത്താവും ഭാര്യയും ആയി… എന്നാൽ മുറിയിൽ ഞങ്ങൾ തികച്ചു വ്യത്യസ്തം ആയിരുന്നു.. ഞാൻ ഇടക്ക് അവളെ കൂട്ടി പുറത്തു ഒക്കെ പോകും ആയിരുന്നു.. എന്നാൽ തികച്ചും അപരിചിതരെ പോലെ ഞങ്ങൾ പെരുമാറി.. എനിക്കു അവളോട് ഇഷ്ടം
ഉണ്ട്.. എന്നാൽ അന്നേ അത് പ്രകടിപ്പിക്കാനോ.. അത് തുറന്നു പറയാനോ കഴിയാതെ നിന്നു..
അവളും അങ്ങനെ ഒരു മനോഭാവം ആയിരുന്നു.. ചിലരാത്രികളിൽ അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു.. എന്നാൽ എന്നെ എന്തൊക്കായോ കാരണങ്ങൾ പുറകോട്ടു വലിക്കും…
അവളുടെ മനസ്സിൽ എന്താണെന്നു എനിക്കു മനസ്സിലാകുന്നില്ലായിരുന്ന്.. അവളോട് അത് തുറന്നു ചോദിക്കാൻ ഉള്ള ധൈര്യം എനിക്കു ഇല്ലായിരുന്നു…. അങ്ങനെ പിന്നെയും പിടികിട്ടാത്ത മനസ്സും ഉറക്കമില്ലാത്ത രാത്രികളും ആയി അങ്ങനെ പോയി……
…………………………………………………………………
അങ്ങനെ ഒരു ദിവസ്സം രാവിലെ ഉറക്കം ഉണർന്ന ഞാൻ കാണുന്നത് കുളിച്ചു ഈറൻ ആയി ശരീരത്തിൽ ഒരു ടവൽ മാത്രം ചുറ്റി നിൽക്കുന്ന അവളെ ആണ്.. എന്റെ കണ്ണടിച്ചു പോകാത്തത് ഭാഗ്യം എന്ന് വേണോ പറയാം.. എന്റെ ദൈവമേ വെണ്ണക്കാലിൽ നിർമിച്ച പോലെ ശരീരം.. വലിപ്പം ഉള്ളത് മാറിടം…നല്ല ഷേപ്പ് ഉള്ള ശരീരം.. നല്ല അഴക്കോടെ പിന്നോട്ട് തള്ളി നിൽക്കുന്ന നിദമ്പം.. എനിക്കു വായിലെ വെള്ളം എല്ലാം വറ്റി പോകുന്ന പോലെ.. ഞാൻ അനങ്ങാൻ കഴിയാതെ ആ കാഴ്ച കണ്ടു നിന്നു…..
അവളുടെ ശരീരം കണ്ടു ഞാൻ കണ്ണ് തള്ളി.. ഞാൻ പോലും അറിയാതെ എന്റെ ലിംഗം ഉദ്ധരിച്ചു നിന്നു.. അത്തരത്തിൽ ഉള്ളത് കാഴ്ച്ച അല്ലേ അത്… എനിക്കു എന്റെ നിയന്ത്രണം നഷ്ടമാകുമോ എന്ന് പേടി തോന്നി.. ഞാൻ വളരെ കഷ്ടപ്പെട്ട് നോട്ടം മാറ്റി അല്ലേൽ ഞാൻ എന്തേലും ചെയ്തു പോകും….. ഏതു മുനിയുടെയും തപസ്സു ഇളക്കാൻ ഇത്തരം ഒരു കാഴ്ച മതി..
ഞാൻ ഉണർന്നത് ഒന്നും അവൾ അറിഞ്ഞില്ല എന്ന് തോന്നുന്നു.. അതാണ് അവൾ ഇങ്ങനെ വന്നു നിൽക്കുന്നത്.. അതോ ഇനി അറിഞ്ഞു കൊണ്ടാണോ.. ആർക്കറിയാം..
ഞാൻ അവൾ കാണാതെ തന്നെ ഞാൻ നോട്ടം മാറ്റി തിരിഞ്ഞു കിടന്നു.. ഉയർന്നു തന്നെ നിൽക്കുന്ന കുട്ടനെ വളരെ കഷ്ടപ്പെട്ട് അടക്കി നിർത്തി… ഞാൻ തിരിഞ്ഞു കിടന്നു കണ്ണുകൾ അടച്ചു.. എന്നാലും ആ കാഴ്ച കണ്ണിൽ നിന്നു മായുന്നില്ല… വല്ലാത്ത അവസ്ഥ തന്നെ……. ഇവളുടെ സൗന്ദര്യത്തിൽ ഞാൻ അടിമയാകുമോ എന്ന് എനിക്കു ആശങ്ക ഇല്ലാതില്ല…..
ഞാൻ എങ്ങനെ ഒക്കെയോ പിന്നെയും ഉറങ്ങി.. പതിവുപോലെ പോലെ അവൾ കോഫിയുമായി വന്നു വിളിച്ചപ്പോൾ ആണ് ഞാൻ പിന്നെയും ഉണർന്നത്…. എന്നാൽ അവളെ കാണുമ്പോൾ രാവിലെ കണ്ട കാഴ്ച ആണ് എനിക്കു ഓർമ വരുന്നത്.. അവളുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല..
ഞാൻ അവളെ നോക്കാതെ കോഫിയുമായി ബാൽക്കണിയിൽ പോയി നിന്ന് കുടിച്ചു. അവൾ അപ്പോഴേക്കും താഴെ പോയി പതിവുപോലെ അടുക്കളയിൽ അമ്മയുടെ അടുത്ത് പോയിരുന്നു…..
ഞാൻ പിന്നെ നേരെ കുളിക്കാൻ പോയി.. നഗ്നമായി നിന്നു കുളിച്ചപ്പോൾ പിന്നെയും അവളുടെ രൂപം ആണ് മനസ്സിൽ വന്നത്
അപ്പോഴേക്കും കുട്ടൻ പിന്നെയും ഉണർന്നു വടിപോലെ നിന്നു.. ഞാൻ അതിൽ പതിക്കെ ഒന്നു തടവി.. എന്നിട്ട് പറഞ്ഞു. എന്നും നോക്കി വെള്ളമിറക്കാനാ മോനെ നിന്റെ വിധി….
ഞാൻ പെട്ടന്ന് കുളിച്ചു ഡ്രസ്സ് മാറി താഴെ പോയി… കഴിക്കാൻ വിളിച്ചപ്പോൾ നിൽക്കാതെ ഞാൻ വേഗം ഇറങ്ങി.. നേരെ ബീച്ചിൽ പോയി കുറച്ചു നേരം ഇരുന്ന്…..
കടലിനെയും തിരകളെയും എല്ലാം നോക്കിയിരുന്നു..
സമയം പോയത് അറിഞ്ഞില്ല.. വിശപ്പ് വച്ചപ്പോൾ ഞാൻ അടുത്തുള്ള ഹോട്ടലിൽ നിന്നു ആഹാരം കഴിച്ചു… അന്ന് ഞാൻ വീട്ടിൽ പോയത് രാത്രി ആണ്.. ആഹാരം എല്ലാം ഞാൻ പുറത്തു നിന്നു കഴിച്ചു… വീട്ടിൽ എത്തി ഒന്നു കൂടെ കുളിച്ചു കയറി കിടന്നു.. അവൾ വരുന്നതിനു മുൻപ് ഉറങ്ങാൻ ആണ് പ്ലാൻ.
——————⚡️————⚡️————–⚡️———–
എനിക്കു വീട്ടിൽ ഇരുന്നു ബോർ അടിച്ചു തുടങ്ങി അത് കൊണ്ട് ഞാൻ പിന്നെയും ഓഫീസിൽ പോകാൻ തീരുമാനിച്ചു…. അങ്ങനെ ഇന്ന് മുതൽ ഞാൻ ഓഫീസിൽ പോയി തുടങ്ങി…. രാവിലെ വീട്ടിൽ നിന്നു ഇറങ്ങുന്ന ഞാൻ പിന്നെ രാത്രി ആണ് തിരിച്ചു വീട്ടിൽ എത്തുന്നത്.. ആര്യയെ കാണുവാനുള്ള അവസ്സരം മുറിയിൽ മാത്രം ആയി.. എന്നാൽ ഞാൻ അതും അവോയ്ഡ് ചെയ്തു പോന്നു.. അവൾക്കു അത് മനസ്സിലായിരിക്കണം..
അങ്ങനെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു.. ഞാൻ എന്നും ഓഫീസ് കാര്യത്തിൽ മാത്രം ശ്രെദ്ധ കൊടുത്തു പോന്നു.. വീട്ടിൽ പോലും ഞാൻ എല്ലാരിലും നിന്നും ഒഴിഞ്ഞു നടന്നു. എന്നാൽ മണിക്കുട്ടിയുമായി പഴയതു പോലെ പോന്നു.. മണിക്കുട്ടിയും ആകാശും അവർ ജോലിയിൽ ബിസി ആയിരുന്നു.. വീട്ടുകാർക്ക് സംശയം വരാത്ത രീതിയിൽ ഞാൻ കാര്യങ്ങൾ ചെയ്തു പോന്നു..
ആര്യയോട് ചെയ്യുന്നത് വലിയ തെറ്റ് തന്നെ ആണെന്ന് എനിക്കു മനസ്സിലായി. എന്നാൽ അവളോട് അടുക്കാനും കഴിയുന്നില്ല.. എനിക്കു ആകെ വട്ടാകുന്ന അവസ്ഥയിൽ പോയി.. ഇടയ്ക്കു കുറച്ചു മദ്യപിക്കാനും തുടങ്ങി.. അങ്ങനെ ഉള്ള ദിവസം ആർക്കും മുഖം കൊടുക്കാതെ തന്നെ ഞാൻ വീട്ടിൽ പോയി പെട്ടന്ന് കുളിച്ചു കിടന്നുറങ്ങും ആയിരുന്നു..
ഉടനെ ജോലിക്ക് പോകുന്നില്ല എന്നാ തീരുമാനം മാറ്റി ആര്യയും ജോലിക്ക് പോയി തുടങ്ങി…. രാത്രിയിൽ മുറിക്കുള്ളിലും ഞങ്ങൾ നിശബ്ധം ആയി പോന്നു.. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നന്നായി അഭിനയിച്ചു.. എനിക്കു വേണ്ടി അവളും അവളും നോർമൽ ആയി തന്നെ പെരുമാറി… മറ്റുള്ളവരുടെ മുന്നിൽ അവൾ എന്റെ ഭാര്യ തന്നെ ആയിരുന്നു.. എന്നാൽ പരസ്പരം അടുക്കാൻ കഴിയാതെ ഞങ്ങൾ പോന്നു..
ഒരു ദിവസ്സം മഴനനഞ്ഞു പനിപിടിച്ചു കിടന്ന എന്നെ അവൾ നല്ലത് രീതിയിൽ തന്നെ പരിചരിച്ചു.. അവൾ
എന്നെ പനി മാറുംവരെ ഒരു ഭാര്യയുടെ, ഒരു അമ്മയുടെ എല്ലാ കരുതൽ ഓടെ നോക്കി.. അതൊക്കെ കാണുമ്പോൾ എനിക്കു കണ്ണ് നിറയും.. എനിക്കു എന്നോട് തന്നെ ആ സമയത്തു വെറുപ്പും പുച്ഛവും തോന്നും.. ഞാൻ എന്നാ ആൾ ജീവിക്കാൻ അർഹൻ അല്ലെന്നു തോന്നും..
എനിക്കു അവളോട് ഒരു കടലോളം ഉള്ളത് ഇഷ്ടം ഉണ്ട്.. എന്നാൽ ഇവൾ അന്ന് കാര്യം അറിയാതെ എന്നോട് പെരുമാറിയത് കൊണ്ട് എന്നിലെ ഈഗോ ആണ് എന്നെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്…… അതിനെ കടന്നു പുറത്ത് വരാൻ എനിക്കു കഴിയുന്നില്ല…..
ഞങ്ങളുടെ ജീവിതം അങ്ങനെ മുന്നോട്ടു പോയി.. ഇടയ്ക്കു ഞങ്ങൾ അവളുടെ വീട്ടിൽ ഒക്കെ പോയി നിൽക്കുമായിരുന്നു.. മണിക്കുട്ടിക്ക് ഇപ്പോഴും എന്നോട് പഴയ അടുപ്പം തന്നെ ഉണ്ട്….. ആകാശും എന്നോട് നല്ലത് രീതിയിൽ പെരുമാറി പോന്നു.. മണിക്കുട്ടിയും ആര്യയും പരസ്പരം നല്ല കണക്ഷൻ ഉണ്ട്. അവർ പരസ്പരം നല്ല രീതിയിൽ കമ്പനി ആയിരുന്നു……
ഞാൻ ഇതിനിടയിൽ ഓഫീസിൽ നല്ല രീതിയിൽ ജോലിയിൽ മുഴുകി.. ഞാൻ തിരക്കുകളിൽ തന്നെ ആയിരുന്നു.. എന്റെ പ്രശ്നം എല്ലാം മറന്നു ഞാൻ ജോലിക്ക് മാത്രം ശ്രെദ്ധ കൊടുത്തു…. അങ്ങനെ ദിവസ്സങ്ങൾ പിന്നെയും പോയി.. ആര്യയുമായി പഴയത് പോലെ തന്നെ പോയി എല്ലാം.. ഇടയ്ക്കു ഒരുമിച്ചു പുറത്തൊക്കെ പോകും എങ്കിലും ഞങ്ങൾക്ക് മാത്രം അടുക്കാൻ കഴിഞ്ഞില്ല.. അവൾക്കു എന്നോട് ഒരു അകൽച്ച പോലെ എനിക്കു ഫീൽ ചെയ്തു.. അവളും ഇപ്പോൾ എന്നെ വലിയ മൈൻഡ് ഇല്ല.. അവൾ അവളുടെ തിരക്കുകളിലും മുഴുകി..
അങ്ങനെ കല്യാണം കഴിഞ്ഞു 2 മാസ്സം ഒക്കെ ആയിരുന്നു.. ഈ സമയത്താണ് ആകാശിന് ഒരു മെഡിക്കൽ കോൺഫ്രൻസ് അറ്റൻഡ് ചെയ്യാനായി ഫ്രാൻസ് വരെ പോകേണ്ട ആവശ്യം വന്നത്… അവനു 10 ദിവസം ആണ് അവിടെ കോൺഫ്രൻസ് അപ്പോൾ ഞാൻ അത് ഒരു മാസ്സത്തേക്ക് ഒരു ഹണിമൂൺ ട്രിപ്പ് ആക്കി അവർക്കു സെറ്റ് ചെയ്തു കൊടുത്തു… മണിക്കുട്ടിക്കും ആകാശിനും അവിടെ വേണ്ട എല്ലാ സൗകര്യവും ഞാൻ അവർക്കു ഒരുക്കി.. എന്റെ അനിയത്തിക്ക് വേണ്ടി ഞാൻ അതെല്ലാം ചെയ്തു.. ഞങ്ങളോടും ഒപ്പം വരാൻ അവർ പറഞ്ഞു. എന്നാൽ ഓഫീസ് തിരക്ക് എന്ന് പറഞ്ഞു ഞാൻ മനപ്പൂർവം ഒഴിഞ്ഞുമാറി…
മണിക്കുട്ടി ഒരുപാട് നിർബന്ധിച്ചു എങ്കിലും ഞാൻ അതിനു സമ്മതിച്ചില്ല.. എന്നാൽ ആര്യക്കും അത് നല്ല വിഷമം ഉണ്ടാക്കിയിരുന്നു… മണിക്കുട്ടി ആര്യയോട് ചോദിച്ചപ്പോഴും അവൾ കണ്ണ് നിറഞ്ഞു കൊണ്ട് വേണ്ടാന്ന് പറഞ്ഞു ഒഴിഞ്ഞു…..
വീട്ടിൽ എല്ലാവരും അത് പറഞ്ഞു എങ്കിലും ഞാൻ ഓഫീസ് കാര്യം പറഞ്ഞു എല്ലാവരെയും ഒഴിവാക്കി.. ഒന്നു രണ്ടു ദിവസ്സം മണിക്കുട്ടി എന്നോട് ആക്കരണം കൊണ്ട് പിണങ്ങി നടന്നു എങ്കിലും ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി പഴയതു പോലെ ആക്കി…
ആര്യക്ക് ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും നല്ല വിഷമം ഉണ്ടായിരുന്നു…. രാത്രിയിൽ അവൾ കണ്ണീർമഴയായി അതെല്ലാം പ്രകടിപ്പിച്ചു.. അവൾ എന്നെ മനപ്പൂർവം അവോയ്ഡ് ചെയ്തു നടന്നു.. എനിക്കു അത് ചെറിയ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ ഒന്നും പ്രകടിപ്പിക്കാൻ പോയില്ല…
അങ്ങനെ അവർ പോകുന്ന ദിവസ്സം എത്തി.. ഒരു മാസ്സം എന്നെ വിട്ടൊക്കെ പോകാം അവൾക്കു വിഷമം ഉണ്ടായിരുന്നു. എന്നാൽ ഞാൻ പോയി അവളോട് ഹാപ്പി ആയിരിക്കാം പറഞ്ഞു എല്ലാം ഒക്കെ ആക്കി..
എന്നാലും അവൾക്ക് ഞങ്ങൾ കൂടെ പോകാത്തത്തിൽ വിഷമം ഉണ്ടായിരുന്നു…
ഞാനും ആര്യയും ആണ് അവരെ കൊണ്ടാക്കാൻ പോയത്.. എന്റെ bmw വീൽ ആണ്.. കൊച്ചിയിൽ നിന്നു ബാംഗ്ലൂർ അവിടെ നിന്നും ആണ് പിന്നെ ഫ്രാൻസ്…. അങ്ങനെ ഞങ്ങൾ യാത്ര ചെയ്ത്.. അങ്ങോട്ട് പോകുന്നവഴി എല്ലാം കാറിൽ എല്ലാരും പരസ്പരം നല്ല സംസാരം ഒക്കെ തന്നെ ആയിരുന്നു.. മണിക്കുട്ടിയും ആര്യയും എല്ലാം കത്തിയടിച്ചും ഓരോ ഗോസിപ്പുകളും, ഓരോ കുടുംബ കാര്യങ്ങളും എല്ലാം പറഞ്ഞു വാ തോരാതെ സംസാരിച്ചു… ഞാനും ആകാശും ഓഫീസ് കാര്യവും എല്ലാം പറഞ്ഞു അങ്ങനെ പോയി…. സംസാരിച്ചു കൊണ്ട് പോയത് കൊണ്ട് അങ്ങോട്ട് വേഗം എത്തിയത് പോലെ തോന്നി….
അവിടെ എത്തി ബാഗ് എല്ലാം എടുത്തു പോകാൻ പോയതും മണിക്കുട്ടിയുടെ വിധം മാറി.. അവൾ കിടന്നു കരയാൻ തുടങ്ങി.. ഞാൻ അവളെ സമാധാനിപ്പിച്ചു നിന്നു.. അവളെ ഒരു വിധം ഓക്കേ ആയി.. ഞാൻ ആകാശിനോട് അവളെ നോക്കി കൊള്ളണേ എന്ന് പറഞ്ഞു.. അവൾ എന്റെ കൈ ചേർത്ത് നോക്കിക്കൊള്ളാം എന്നാ രീതിയിൽ പറഞ്ഞു….
കുറച്ചു നേരം നിന്നിട്ടു അവർ സമയം ആയപ്പോൾ പോയി.. ഡോറിൽ എത്തുന്നവരെ അവൾ ഞങ്ങൾക്ക് ടാറ്റാ തന്ന്.. ഞങ്ങൾ അവർ പോകുന്നത് നോക്കി അങ്ങനെ നിന്നു…. കുറച്ചു നേരം അങ്ങനെ നിന്നു…
അവസാനം അവർ പോയപ്പോൾ ഞങ്ങൾ തിരിച്ചു വരാൻ ഒരുങ്ങി. ഞങ്ങൾ കാറിൽ കയറിയ മുതൽ മൗനം ആയി… ഞങ്ങൾ അങ്ങനെ യാത്ര തുടർന്നു…… പരസ്പരം ഒന്നു നോക്കുക കൂടി ചെയ്യാതെ ഞങ്ങൾ യാത്ര തുടർന്നു.. അവൾ ഗ്ലാസിൽ കൂടി പുറത്തു നോക്കി ഇരുന്നു…. ഞാൻ ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു.. കാറിനു ഉള്ളിലും ഒന്നും സംസാരിക്കാതെ രണ്ടുപേർ…
ഞാൻ ഇടയ്ക്കു മ്യൂസിക് പ്ലെയർ ഓണാക്കി പാട്ടു വച്ചു.. എന്നാലും എന്റെ മനസ്സ് അസ്വസ്തം ആയിരുന്നു..
ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഇടയ്ക്കു കണ്ണ് തുടക്കുന്നു.. അവൾ കരയുക ആണെന്ന് എനിക്കു മനസ്സിലായി.. അത് കണ്ടപ്പോൾ എനിക്കു ചങ്കു തകർന്ന പോലെ ആയി.. ഞാൻ വണ്ടി ഒരു മരത്തിനു താഴെ ഒതുക്കി നിർത്തി അവൾ അപ്പോഴും കണ്ണ് നിറഞ്ഞു ഇരിക്കുക ആയിരുന്നു.. അവളെ ഒരിക്കലും കരയിക്കരുത് എന്ന് കരുതിയതാ എന്നാൽ…
ഞാൻ അവളെ വിളിച്ചു…..എന്നാൽ അവൾ വിളി കേട്ടില്ല.. അവൾ കണ്ണുകൾ തുടക്കുന്നുണ്ട്.. ഞാൻ പിന്നെയും വിളിച്ചു.. എന്നാലും ഇത്തവണയും ഒരു പ്രതികരണവും ഇല്ല.. അവസാനം ഞാൻ അവളുടെ കയ്യിൽ ഒന്നു പിടിച്ചു. അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.. അവളുടെ മുഖം കണ്ടപ്പോൾ ഞാൻ പെട്ടന്ന് കൈ പിൻവലിച്ചു…. ആ മുഖം ഇപ്പോൾ ചുവന്നു ദേഷ്യത്തിൽ ആണ്..കണ്ണുകൾ എല്ലാം ചുവന്നു കലങ്ങി.. ആ നോട്ടം നേരിടാൻ ത്രാണിയില്ലാതെ ഞാൻ മുഖം മാറ്റിക്കളഞ്ഞു.. അവൾ ഒന്നും പറയാതെ മുന്നോട്ടു നോക്കി ഇരുന്ന്
ഞാൻ പിന്നെയും അവളെ നോക്കി..
“ആര്യ…. തന്നെ ഓക്കേ അല്ലേ…?”
ഞാൻ ചോദിച്ചതും അവൾ പിന്നെയും എന്നെ ദേഷ്യത്തോടെ നോക്കി
” നിങ്ങൾ ഇപ്പോൾ എന്തിനാ ഇപ്പോൾ എന്നോട് ചോദിക്കുന്നെ… നിങ്ങള്ക്ക് നിങ്ങളുടെ പെങ്ങളും അവളുടെ സന്തോഷവും എല്ലാം അല്ലേ വലുത്.. നിങ്ങള്ക്ക് നിങ്ങളുടെ അനിയത്തിയുടെ ജീവിതത്തിന് വേണ്ടി എന്തിനാ എന്തിനാ എന്റെ ജീവിതം ബലിയടക്കുന്നെ…. എന്റെ അനിയന് ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് കരുതി ഞാൻ എല്ലാം സഹിച്ചു.. എന്നാൽ എന്റെ ജീവിതത്തിന് നിങ്ങള്ക്ക് ഒരു വിലയില്ലല്ലോ ”
അവൾ എന്നെ നോക്കി ദേഷ്യത്തിൽ എല്ലാം പറഞ്ഞു.. പറയുക അല്ലായിരുന്നു.. അവൾ അലരുകയായിരുന്നു..
” സ്വന്തം അനിയത്തിയുടെ സന്തോഷത്തിനു വേണ്ടി ഓരോന്ന് ചെയ്യുന്ന നിങ്ങൾ ഒരിക്കൽ എങ്കിലും എന്നെ ഒരു മനുഷ്യ സ്ത്രീ ആയി എങ്കിലും പരിഗണിച്ചിട്ടുണ്ടോ… നിങ്ങൾ എന്നോട് ഒന്നു സംസാരിച്ചിട്ടുണ്ടോ?? ”
എനിക്കു ഒന്നും പറയാൻ കഴിയാതെ ആയി…
” അനിയത്തിക്ക് വേണ്ടി അന്ന് എന്റെ കാലുപിടിക്കാം എന്ന് പറഞ്ഞ നിങ്ങളെ എനിക്കു പുച്ഛം ആണ്.. ഒരിക്കൽ എങ്കിലും എന്നോട് തുറന്നു സംസാരിച്ചിരുന്നു എങ്കിൽ………… ”
അവൾ അത്രയും പറഞ്ഞ വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാതെ കരയാൻ തുടങ്ങി.. എനിക്ക് എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ.. അറിയാതെ നിന്നു…… അവൾ എന്നോട് ഉള്ള ദേഷ്യത്തിൽ പറഞ്ഞത് എല്ലാം സത്യം തന്നെ ആയിരുന്നു.. ഒരിക്കലും ഞാൻ അവളുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ ശ്രെമിച്ചില്ല… ഞാൻ ഒരു സ്വർത്ഥനണെന്ന് എനിക്കു മനസിലായി… സ്വന്തം സന്തോഷം മാത്രം ആണ് ഞാൻ നോക്കിയത്.. ഞാൻ അവളെ ഒരിക്കലും പരിഗണിക്കാൻ ശ്രെമിച്ചില്ല.. എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നി..
ഇതിനെല്ലാം പ്രായശ്ചിത്തം ചെയ്യണം എന്ന് ഞാൻ മനസ്സിൽ കരുതി സ്റ്റിയറിങ്ങിൽ തല വച്ചു കുറച്ചു നേരം കിടന്നു…..
ഇനി അവൾ ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല.. എന്നാൽ ഇനി അവളെ ഞാൻ നല്ല രീതിയിൽ സ്നേഹിക്കും.. എന്നാൽ കഴിയുന്ന പോലെ.. അവൾ തിരിച്ചു സ്നേഹിക്കുന്നവരെ ഞാൻ കാത്തിരിക്കും….
പിന്നീട് അങ്ങോട്ട് ഉള്ള യാത്രയിൽ ഞങ്ങൾ മൗനം ആയിരുന്നു… പരസ്പരം ഒന്നു നോക്കുവാൻ പോലും കഴിയാതെ ഞങ്ങൾ യാത്ര തുടർന്നു.. ഇടയ്ക്കു ആഹാരം കഴിക്കാൻ ആയി വണ്ടി നിർത്തി.. എന്നാൽ എനിക്കു ഒന്നും കഴിക്കാൻ കഴിഞ്ഞില്ല….. ഞാൻ ഓരോ ചിന്തയിൽ അങ്ങനെ നിന്നു.. എനിക്കു മനസ്സിനെ നിയന്ത്രണം ഇല്ലാത്ത പോലെ..
അങ്ങനെ യാത്രക്ക് ഒടുവിൽ ഞങ്ങൾ വീട്ടിൽ എത്തി.. എത്തിയപ്പോൾ സമയം 11 ആയിരുന്നു.. ഞാൻ നേരെ പോയി കുളിച്ചു ബാൽക്കണിയിൽ പോയി ഇരുന്നു.. എപ്പോഴോ അവിടെ ഇരുന്നു ഉറങ്ങിപ്പോയി..
ഒന്നു രണ്ടു ദിവസ്സങ്ങൾ പിന്നെയും പോയി.. അവൾക്കു എന്നെ വലിയ മൈൻഡ് ഒന്നും തന്നെ ഇല്ല ഇപ്പോൾ.. അത് എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടാക്കി… എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു.. എനിക്കു അവളോട് അടുക്കാൻ പറ്റാതെ ആയി..
ഓഫീസിൽ ഇരിക്കുന്ന സമയവും അവളെ പറ്റി ആയിരുന്നു.. എന്റെ ചിന്ത അവൾക്കു എന്നോട് അന്ന് ഇഷ്ടം ആയിരുന്നില്ലേ എന്ന് ഞാൻ പലവട്ടം ആലോചിച്ചു.. എന്നാൽ ഇന്ന് അവൾക്കു എന്നോട് അങ്ങനെ ഒരു ഇഷ്ടം ഒന്നും ഉള്ളതായി എനിക്കു തോന്നുന്നില്ല.. ഞാൻ ആശയകുഴപ്പത്തിൽ തന്നെ പോന്നു….
എന്നാൽ ഞാൻ അവളെ സ്നേഹിക്കണം എന്ന് തന്നെ തീരുമാനിച്ചു.. എന്നാൽ എങ്ങനെ എന്ന് എനിക്കു വലിയ ധാരണ ഇല്ലായിരുന്നു…. അച്ചുവിനോട് ഞാൻ എല്ലാം കാര്യവും പറയുമായിരുന്നു.. എന്നാൽ അവൾ എല്ലാം ശെരിയാകും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. അവളുടെ പ്രെസെൻസ് ഒരുപരിധി വരെ എനിക്കു ഉണർവ് നൽകി.. ഇതിനിടയിൽ ആര്യ എന്റെ മനസ്സിൽ കയറി കൂടിയിരുന്നു… അവളെ എനിക്കു ഇപ്പോൾ പഴയതിനെക്കലും ഇഷ്ടം ആണ്.. എന്നാൽ അത് പ്രകടിപ്പിക്കാൻ ഞാൻ തയാറായില്ല..
ഇപ്പോൾ അവളും എന്നെ നന്നായി അവോയ്ഡ് ചെയ്യാൻ തുടങ്ങി എന്ന് തോന്നി.. ഇപ്പോ മുറിയിൽ അവൾ എന്നെ ഒന്നു നോക്കുന്നു കൂടി ഇല്ലായിരുന്നു.. ഞാൻ ആകെ വട്ടുപിടിച്ച അവസ്ഥ…. ഒരുമിച്ചു ഒരേ കട്ടിലിൽ കിടക്കുമെങ്കിലും ഞങ്ങൾ അപരിചിതർ ആയിരുന്നു…
ഇപ്പോൾ അവൾ എന്നെ രാവിലെ വിളിച്ചുണർത്താറില്ല അവളും അവളുടെ വാശികളും ആയി മുന്നോട്ടു പോയി… അമ്മ മാർക്ക് ചെറിയ സംശയം ഒക്കെ തോന്നി തുടങ്ങി എന്ന് എനിക്കു തോന്നി.. കാരണം ഇപ്പോൾ ഞാനും അവളും മറ്റുള്ളവരുടെ മുന്നിൽ പോലും വലിയ അടുപ്പം ഒന്നും കാണിക്കുന്നില്ല.. എന്നാൽ അവർ ഒന്നും ചോദിച്ചുമില്ല…..
എന്നാൽ എനിക്കു അവളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.. ഞാൻ അവളെ നല്ല രീതിയിൽ തന്നെ ശ്രെദ്ധിച്ചു… അവളുടെ സൗന്ദര്യം കാണുമ്പോൾ എനിക്കു ചിലനേരം അസ്സുയയും കുറ്റബോധവും ഒക്കെ തോന്നും.. ഞാൻ എന്നെ തന്നെ പലപ്പോഴും തെറിവിളിക്കും.. എന്റെ ഈഗോ ആണ് എല്ലാത്തിനും കാരണം എന്നു എനിക്കു അറിയാം..
ഞാൻ ഇപ്പോൾ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങാൻ തുടങ്ങി.. എന്നും പോകുമ്പോൾ അവൾക്കു എന്തേലും സാധനം ഒക്കെ വാങ്ങി കൊണ്ടുപോകും.. അവൾക്ക് മസാലദോശ യും, മട്ടൻ ബിരിയാണിയും, സ്റ്റൗബെറി ഐസ്ക്രീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്… മിക്ക ദിവസ്സവും ഞാൻ അവൾക്കു അത് ആരും കാണാതെ വാങ്ങി കൊണ്ട് കൊടുക്കും.. കയ്യിൽ കൊടുക്കില്ല ഞാൻ ബെഡിൽ വച്ചിട്ട് ഒരു സ്മൈലി ബോളും എടുത്തു വാക്കും.. അവൾ അതൊക്കെ കഴിക്കും എന്നാണ് ഞാൻ വിശ്വശ്ശിക്കുന്നത്.. എന്നാൽ അവൾ അതിനെ പറ്റി ഒന്നും തന്നെ എന്നോട് പറയുകയോ ഒന്നും തന്നെ ചെയ്യുന്നില്ലായിരുന്നു….
ഓരോ ദിവസ്സംവും ഓരോ സാധനം ഞാൻ അവൾക്കായി കൊണ്ട് കൊടുക്കും.. അവളുടെ മുഖത്തു ഇപ്പോൾ ചെറിയ പുഞ്ചിരി ഒക്കെ കാണാം എന്നാൽ ഞാൻ കാണുമ്പോൾ അതൊക്കെ മറയ്ക്കും.. എനിക്കും അത് കാണുമ്പോൾ സന്തോഷം വരാൻ തുടങ്ങി.. എന്നാൽ അവളോട് എല്ലാം തുറന്നു സമാരിക്കാൻ ഒന്നും കഴിയുന്നില്ല…
ചില ദിവസ്സം ഞാൻ അവൾക്കു വീട്ടിൽ ഇടാൻ പാകത്തിന് ഉള്ളത് ഡ്രസ്സ് ഒക്കെ വാങ്ങി കൊടുക്കും അവൾ അതൊക്കെ ഇട്ടോണ്ട് വരുമ്പോൾ എനിക്കു വലിയ സന്തോഷം ആണ്.. അവൾക്കു എന്നോട് ഇപ്പോഴും ഇഷ്ടം ഉണ്ടെന്നു എനിക്കു മനസിലായി..
മണിക്കുട്ടി ഇടയ്ക്കു വിളിക്കും… അവർ പോയിട്ട് ഇപ്പോൾ ഒരാഴ്ച ആയി… അവർ അവിടെ അടിച്ചു പൊളിക്കുക ആണ്.. എന്നാൽ എന്നെ വിളിക്കുമ്പോൾ അവൾക്കു എന്നെ മിസ്സ് ചെയ്യുന്നു ഒക്കെ പറയും… ഞങ്ങൾ കൂടി ഒപ്പം പോകാൻ ഉള്ളതായിരുന്നു എന്ന് ഒക്കെ പറയും… ഞാൻ അവളെ സമാധാനിപ്പിച്ചു വിടും.
ഇടക്ക്ക് ചില ദിവസ്സങ്ങളിൽ ഞങ്ങൾ ആര്യയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു.. അവർക്കും അത് വലിയ സന്തോഷം ആണ്… ഇടയ്ക്കു അവളുടെ അച്ഛനുമായി ചെറിയ രീതിയിൽ വെള്ളം ഒക്കെ അടിക്കും ഓവർ ആകില്ല എന്നാലും ഒരു സന്തോഷം എന്നാ രീതിയിൽ… എന്നാൽ ഇതൊന്നും അവൾക്കു ഇഷ്ടം ആകുന്നില്ലായിരുന്നു അവൾ എന്നോട് നേരിട്ട് പറയില്ല.. അവളുടെ അച്ഛനെയും പിടിച്ചു എന്തൊക്കയോ പറഞ്ഞു വഴക്ക് പറയും..
അദ്ദേഹം അത് എന്നോട് പറയും അതൊക്കെ കേൾക്കുമ്പോൾ എനിക്കു ചിരി വരും.. അവൾക്കു എന്നോട് സ്നേഹം ഉണ്ട്.. എന്നാൽ അവൾക്കു എന്തൊക്കയോ വാശിയും….. ഇണക്കവും പിണക്കവും ആയി ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയി…
എന്നാൽ അവൾ ഇപ്പോൾ എന്റെ മനസ്സിൽ പഴയതിനെക്കാളും സ്ട്രോങ് ആയി പോന്നു.. ഒരുദിവസവും മുടക്കാതെ ഞാൻ അവൾക്കു ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി കൊണ്ടിരുന്നു.. എന്റെ സ്നേഹം ഞാൻ അവൾക്ക് അങ്ങനെ ആണ് പറഞ്ഞു കൊടുത്തത്.. അല്ലാതെ പ്രകടിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല……
ചില ദിവസ്സം രാവിലെകളിൽ ഞാൻ അവളെ ടവലിൽ മാത്രം പൊതിഞ്ഞ ശരീരം കണ്ടാണ് ഉറക്കം ഉണരുന്നതു.. അവൾ എന്നെ കാണിക്കാൻ മനഃപൂർവം ചെയ്യുന്നതാണോ എന്ന് പോലും എനിക്കു സംശയം ഉണ്ടായിരുന്നു… അവളെ അങ്ങനെ കാണുമ്പോൾ എനിക്കു അന്നത്തെ ദിവസം അതിന്റ ഹാങ്ങോവറിൽ ആയിരിക്കും…. അവളുടെ മേനിയാഴകിൽ ഞാൻ എന്നെ തന്നെ മറന്നു പോകുന്ന അവസ്ഥ…. എല്ലാം വിധി അല്ലേ…
ദിവസ്സങ്ങൾ പിന്നെയും കടന്നു പോയി അവളോട് ഉള്ളത് ഇഷ്ടം കൂടി കൂടി വരുകയും ചെയ്തു…. അവളെ കാണാതെ ഇരിക്കാൻ വയ്യ എന്നാ അവസ്ഥയിൽ ഞാൻ എത്തിയെന്നു വേണം പറയാൻ..
—————————————————————————
അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ ജോലി ഒകെ നോക്കി ഇരിക്കുന്ന സമയം.. കുറച്ചുനാൾക്ക്
ശേഷം ഇപ്പോഴാണ് തിരക്കുകൾ ഒന്നു ഒഴിഞ്ഞത്.. ഞാൻ അങ്ങനെ ഒരു ഫയൽ നോക്കി ഇരിക്കുന്ന ടൈം ആണ് HR എന്നെ ഫോണിൽ വിളിച്ചത്..അവളുടെ പേര് വേദിക എന്നാണ്..
” എന്താ വേദിക… ”
“സർ ഒരാൾ സാറിനെ കാണാൻ വന്നിട്ടുണ്ട്.. നേരത്തെ അപ്പോയ്ന്റ്മെന്റ് ഒന്നും എടുത്തട്ടില്ലാ… ഒരു ചെറുപ്പക്കാരൻ ആണ് ”
“ഓക്കേ ഡാ.. ഇപ്പോൾ ഫ്രീ ആണ് അയാളോട് കേബിനിൽ വരാൻ പറ”
“ഓക്കേ സർ ”
അവൾ ഫോൺ വച്ചു. വാതിലിലേക്ക് നോക്കി.. ആരാണ് എന്ന് അറിയുവനായി… ഒരാൾ ഡോറിൽ മുട്ടിയപ്പോൾ ഞാൻ കയറിവരൻ പറഞ്ഞു.. അകത്തു കയറിവന്ന ആളെ കണ്ടു ഞാൻ ഒന്നു ഞെട്ടി.. കൂടാതെ എനിക്കു നല്ല ദേഷ്യവും വന്നു.. ഞാൻ അവന്റെ മുഖത്തു തറപ്പിച്ചു നോക്കി…. അവനു മനസ്സിലായി ഞാൻ എനിക്കു അവനോടു ദേഷ്യം ഉണ്ടെന്നു.. എന്നാലും ഞാൻ കടിച്ചു പിടിച്ചിരുന്നു…
വന്നത് മറ്റാരും അല്ല ആര്യയുടെ അനിയൻ ആനന്ദ് ആയിരുന്നു.. ഇവൻ കാരണം ആണ് എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.. ഞാനും ആര്യയും ഇങ്ങനെ കഴിയാൻ കാരണം.. എന്റെ അച്ചുവിനെ പറ്റി അനാവശ്യം പറഞ്ഞവൻ…. എനിക്കു അവനെ കണ്ടപ്പോൾ ദേഷ്യം നുരഞ്ഞു വന്നു എങ്കിലും. എന്റെ ജീവിതം ഇങ്ങനെ ആകാൻ ഒരേ ഒരു കാരണം ഇവൻ ആണ്… ഞാൻ എന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ ശ്രെമിച്ചു.. അല്ലേൽ ചിലപ്പോൾ ഞാൻ ഇന്ന് ഒരു കോലാപ്പുള്ളി ആകും…
ഇവനെ അന്നത്തെ പ്രേശ്നത്തിന് ശേഷം ഇന്നാണ് കാണുന്നത്. ഞങ്ങളുടെ കല്യാണത്തിന് പോലും ഇവൻ വന്നില്ല.. അമേരിക്കയിലോ എങ്ങാൻ ആയിരുന്നു.. ഇവൻ ആകെ മാറിയിരിക്കുന്നു. പഴയ രൂപം ഒന്നും അല്ല.. വല്ലാതെ ശോഷിച്ചിരിക്കുന്നു…
ഞാൻ അവനോടു ഇരിക്കാൻ പറഞ്ഞു…അവൻ ഒന്നു ചിരിച്ചിട്ട് അവിടെ ഇരുന്നു.. അവൻ എന്റെ മുഖത്തു നോക്കി. എന്നാൽ എനിക്കു അവനോട് ദേഷ്യം മാത്രം ആണ് ഉണ്ടായിരുന്നത്..ഞാൻ അവനോടു ഒന്നും സംസാരിച്ചില്ല..
അവൻ എന്നോട് സംസാരിക്കാൻ തുടങ്ങി…..
“ചേട്ടന് എന്നോട് ദേഷ്യം ആണെന്ന് അറിയാം ചേട്ടാ…. അതിൽ എനിക്കു വിഷമം ഇല്ല… ഞാൻ കുറച്ചു കാര്യങ്ങൾ പറയാൻ വന്നതാ ഞാൻ അത് പറഞ്ഞിട്ട് പൊയ്ക്കോളാം… ഞാൻ നിങ്ങളുടെ ജീവിതത്തിൽ
ശല്യം ആയി ഒന്നും വരില്ല ”
അവൻ അങ്ങനെ പറഞ്ഞിട്ടും എനിക്കു ഒന്നും തോന്നിയില്ല.. ഞാൻ അവൻ പറയുന്നത് കെട്ടിരുന്നു…
“അന്നത്തെ ആ ദിവസം ആണ് ചേട്ടാ എന്റെ ജീവിതവും നിങ്ങളുടെ ജീവിതവും എല്ലാം ഇങ്ങനെ ആകാൻ കാരണം.. അത് ഒരിക്കലും വേണമെന്ന് കരുതി ചെയ്തതല്ല… പറ്റിപോയതാണ്…. ചേട്ടന് അറിയാമോ ചേച്ചിക്ക് എന്നെ ആയിരുന്നു ഏറ്റവും ഇഷ്ടം വീട്ടിൽ.. എനിക്കു എന്തേലും പറ്റിയാൽ ചേച്ചി മുന്നും പിന്നും നോക്കതെ പ്രതികരിക്കും.. അതിന്റ കാരണം പോലും നോക്കാറില്ല.. വീട്ടിൽ അച്ചനെ കൊണ്ട് പോലും എന്നെ തല്ലാൻ സമ്മതിക്കില്ലായിരുന്നു.. അങ്ങനെ ആണ് ചേച്ചി എന്നെ നോക്കിയത്.. എന്നാൽ നിപ്പിൾ എനിക്കു ആരും ഇല്ല.. അന്നത്തെ സംഭവത്തിന് ശേഷം ചേച്ചി എന്നോട് മിണ്ടിയിട്ടില്ല… എന്നെ ആ വീട്ടിൽ കയറ്റിയിട്ടില്ല.. എന്നെ ചേച്ചിയുടെ കല്യാണത്തിന് പോലും കൂട്ടിയില്ല.. ഞാൻ ഇപ്പോൾ അമേരിക്കയിൽ മാമന്റ് കൂടെ ആണ്…. ചേച്ചിക്കുപോലും എന്നെ ഇപ്പോൾ ഇഷ്ടം അല്ല ”
അവൻ അത്രയും പറഞ്ഞപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു.. അത് എനിക്കു വല്ലാതെ ആയി.. അവൻ തുടർന്നു.
“ചേട്ടനെ ചേച്ചിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു.. ഇഷ്ടം അല്ല ചേച്ചിക്ക് ചേട്ടനെ ജീവൻ ആയിരുന്നു.. അന്നത്തെ സംഭവത്തിന് ശേഷം ചേച്ചി ഒരുപാട്നാൾ കരച്ചിൽ തന്നെ ആയിരുന്നു…. എന്നോട് ചേച്ചിക്ക് ഉള്ളത് ഇഷ്ടം ആണ് അന്ന് ചേച്ചി ചേട്ടനോട് ദേഷ്യപ്പെടാൻ കാരണം ആയതു…. അന്ന് ചേട്ടൻ എന്നെ അടിച്ചു അവശനാക്കി എന്ന് അറിഞ്ഞപ്പോൾ എന്നോടുള്ള വാത്സല്യം കാരണം ആണ് കാര്യം പോലും തിരക്കാതെ ചേട്ടനോട് വന്നു ദേഷ്യപ്പെട്ടതു… ചേച്ചി ഒരു പാവം ആണ്.. ഇഷ്ടം ഉള്ളവരെ പൊന്നുപോലെ നോക്കും ”
അവൻ പറഞ്ഞപ്പോൾ എനിക്കും കുറ്റബോധം തോന്നി.. അവളോട് ദേശ്യപ്പെട്ടതിൽ..
“എല്ലാം എന്റെ തെറ്റാണു ചേട്ടാ…. അശ്വതിയോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു… അവളെ എനിക്കു ഒരുപാട് ഇഷ്ടം ആയിരുന്നു ചേട്ടാ.. ഞാൻ അവളെ നല്ലരീതിയിൽ ആണ് സ്നേഹിച്ചത്. എന്നാൽ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല…. എന്നാൽ അവൾ എപ്പോഴും ചേട്ടന്റ കൂടെ നടക്കുന്നതിൽ എനിക്കു ദേഷ്യം ഉണ്ടായിരുന്നു.. പിന്നെ കൂട്ടുകാർ അന്നത്തെ ദിവസം എന്നെ കൊണ്ട് നിർബന്ധിച്ചു കഞ്ചാവ് വലിപ്പിച്ചു ആ സമയം അവർ എന്നെ അവളുടെ പേരും പറഞ്ഞു കളിയാക്കിയപ്പോൾ ലഹരിയുടെ പിടിയിൽ ആണ് അങ്ങനെ ചെയ്തത് ഞാൻ…. അല്ല അവളെ ഒരിക്കലും മോശമായി പറയണം എന്നോ… അടിക്കണം എന്നോ ഞാൻ കരുതിയില്ല.. എല്ലാം ലഹരി എന്നെ കൊണ്ട് ചെയ്യിച്ചതാണ്….
ചേട്ടൻ ചോദിക്കാൻ വന്നപ്പോഴും അതിന്റെ ഹാങ്ങോവറിൽ ആണ് ഞാൻ അങ്ങനെ പെരുമാറിയത്…”
അവൻ പറഞ്ഞു നിർത്തി.. അവന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു.. അവന്റ സംസാരത്തിൽ എനിക്കു ആത്മാർത്ഥത തോന്നി.. അവന്റ അവസ്ഥയിൽ എനിക്കു സഹതാപം തോന്നി…. അന്നത്തെ സംഭവത്തിൽ അവന്റെ ശെരിക്കും ഒറ്റപ്പെട്ടിരിക്കുന്നു.. അവനു ഇപ്പോൾ അവൻറ് ചേച്ചി പോലും ഇല്ല… വീട്ടുകാർ ഇല്ല….
അവൻ പോകാനായി എണിറ്റു.. എനിക്കു ഒന്നും പറയാൻ കഴിഞ്ഞില്ല..ഞാൻ അവനെ തന്നെ നോക്കി അവിടെ ഇരുന്നു
“ഞാൻ നാളെ തന്നെ തിരിച്ചു പോകും… ചേട്ടനോട് എല്ലാം തുറന്നു പറയണം എന്ന് മാത്രം ഉണ്ടായിരുന്നു അതിനു വേണ്ടി മാത്രം ആണ് ഞാൻ വന്നത്….
ചേട്ടാ എന്റെ ചേച്ചി ഒരു പാവം ആണ്.. ഇത്തിരി വാശി ഉണ്ടെന്നേ ഒള്ളു ആള് പാവം ആണ്.. ചേട്ടനെ ചേച്ചിക്ക് ഭയങ്കര ഇഷ്ടം ആണ്.. ചേട്ടനെ പൊന്നുപോലെ നോക്കും ചേച്ചി.. ചേട്ടൻ എന്റെ ചേച്ചിയെ വിഷമിപ്പിക്കരുത്…”
അവൻ അതും പറഞ്ഞു കരഞ്ഞു കൊണ്ട് ഇറങ്ങി പോയി.. എന്റെ കണ്ണുകളിലും കണ്ണുനീർ വന്നു…. ഞാൻ ചെയ്ത കാര്യങ്ങൾ ഓർത്തു എനിക്കു കുറ്റബോധം വന്നു.. അവന്റ അവസ്ഥക്ക് ഒരു പരിധിവരെ ഞാൻ അല്ലേ കാരണം..
ഞാൻ അന്ന് ആര്യയെ എന്തൊക്കെയാണ് പറഞ്ഞത്.. എൻറെ ദേഷ്യം കാരണം അവളെ പറയാൻ പാടില്ലാത്ത എന്തൊക്കയോ പറഞ്ഞു…. അവളെ തല്ലാൻ വരെ പോയില്ലേ.. അവളുടെ തെറ്റിദ്ധാരണ ആണ് അങ്ങനെ ഉണ്ടാവാൻ കാരണം എന്ന് ഞാൻ ഒരിക്കൽ എങ്കിലും ചിന്തയ്ക്കേണ്ടത് ആയിരുന്നു… എല്ലാം എന്റെ തെറ്റാണു..
എന്നോട് ഉള്ളത് ഇഷ്ടം കാരണം അല്ലേ അവൾ എല്ലാം ഉള്ളിൽ ഒതുക്കി അവൾ ഇപ്പോൾ എന്റെ ഒപ്പം ജീവിക്കുന്നെ.. എന്റെ വാശിപോലെ തന്നെ അല്ലേ അവളുടെയും വാശി.. ഞാൻ ഒന്നു വിട്ടുവിഴ്ച ചെയ്താൽ അവളുടെയും എന്റെയും ജീവിതം നന്നായി പോകില്ലേ… എന്റെ ഈഗോ അല്ലേ എല്ലാത്തിൽ നിന്നും മാറ്റിനിർത്തുവാൻ കാരണം…
ഇന്ന് തന്നെ അവളോട് പോയി എല്ലാം സംസാരിച്ചു ശെരിയാക്കണം എന്ന് മനസ്സിൽ കരുതി.. ഞാൻ ഇന്ന് അവളെ എന്റെ സ്വന്തം ആക്കും.. അല്ല എന്റെ സ്വന്തം ആണ്.. എന്റെ മാത്രം ഞാൻ അവിടെ ഇരുന്നു എല്ലാം ആലോചിച്ചു… മുഖത്തു സങ്കടം മാറി പകരം സന്തോഷം വന്നു.. ഞാൻ അവിടെ ഇരുന്നു ചിരിച്ചു.
പിന്നെ എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാമതി എന്നെ ചിന്ത ആയിരുന്നു എനിക്കു.. ഞാൻ ജോലി എല്ലാം വേഗം ഒതുക്കാൻ നോക്കി.. നോക്കാൻ ഉള്ളത് കുറച്ചു ഫയൽസ് നോക്കി ഇരുന്നു.. ആര്യ 6 മണി ആകുമ്പോൾ ആണ് ക്ലാസ്സ് കഴിഞ്ഞു വേട്ടൽ എത്തുക… ഞാൻ അതിനു മുന്നേ എല്ലാം ഒതുക്കാൻ നോക്കി.. 5 മണി ആയപ്പോൾ ഞാൻ എല്ലാം ഒതുക്കി.. ഇറങ്ങാൻ ടൈം ആയപ്പോൾ എനിക്കു ചെന്നൈ ഓഫീസിൽ നിന്നും കാൾ വന്നു.. അയച്ച ഒരു ഫയൽലിൽ പ്രോബ്ലം ഉണ്ട്.. അത് വേഗം ഒന്നു വെരിഫിക്കേഷൻ ചെയ്യാൻ പറഞ്ഞു..
എനിക്കു ആകെ ദേഷ്യം വന്നു… അക്കൗണ്ടൻ്നെ വിളിച്ചു കുറെ പറഞ്ഞു.. അവസ്സാനം അത് ശെരിയാക്കി എല്ലാം അയച്ചപ്പോൾ 7 മണി ആയി.. എന്നാലും ഞാൻ വേഗം തന്നെ വീട്ടിൽ പോകാൻ ഇറങ്ങി..
അടുത്ത് ഹോട്ടലിൽ നിന്നു അവൾക്കു ഇഷ്ടം ഉള്ള നൂൽ പൊറോട്ടയും ബീഫും വാങ്ങി.. ഞാൻ സന്തോഷത്തോടെ വീട്ടിൽ പോയി.. വീടിന്റെ ഉമ്മറത്ത് അമ്മമാരും അവളും എല്ലാം ഇരിക്കുന്നു.. ഞാൻ അവൾക്കു വാങ്ങിയ സാധനം ബാഗിൽ ആക്കിയിരുന്നു.. ഞാൻ അത് ആരും കാണാതെ കാണാതെ കൊണ്ട് പോയി..
അമ്മാർക്ക് ഒരു ചിരിയും കൊടുത്ത്.. പതിവിലും സന്തോഷം ആയിരുന്നു ഞാൻ.. എന്റെ മുഖം കണ്ടു അവർക്കും അത് മനസ്സിലായി.. അവരും എന്നെ നോക്കി ചിരിച്ചു.. ഞാൻ നേരെ മുറിയിലേക്ക് വച്ചു
പിടിച്ചു… ഞാൻ അവൾക്കു വാങ്ങിയ ആഹരം കട്ടിലിൽ വച്ചു നേരെ കുളിക്കാൻ കയറി സന്തോഷം കൊണ്ട് നന്നായി വിസ്താരി തന്നെ കുളിച്ചു… ടാങ്കിലെ വെള്ളം തീരാറായപ്പോൾ ആണ് ഞാൻ ഇറങ്ങിയത്…..
റൂമിൽ ഇറങ്ങിയപ്പോഴേക്കും അവിടെ അവൾക്കു വച്ച ആഹാരം ഒന്നും കാണാൻ ഇല്ല.. അവൾ എടുത്തു കഴിച്ചു കാണണം… ഞാൻ നേരെ കണ്ണ്ടിക്ക് മുന്നിൽ പോയി തലയെല്ലാം തോർത്തി.. ഞാൻ എന്റെ സൗന്ദര്യം തന്നെ നോക്കി നിന്നു… ഞാൻ അങ്ങനെ നോക്കിയപ്പോൾ ഞാൻ അറിയാതെ തന്നെ ചിരിച്ചു പോയി.. ആര്യക്ക് മാച്ച് തന്നെ അവളുടെ ഒപ്പം പിടിച്ചു നിൽക്കാൻ ഉള്ളത് സൗന്ദര്യം എനിക്കും ഉണ്ട്..
ഞാൻ അങ്ങനെ ഡ്രസ്സ് ഒക്കെ മാറി കട്ടിലിൽ ഇരുന്നു.. അവൾ മുറിയിൽ വന്നിട്ട് വേണം എനിക്കു എല്ലാം സംസാരിക്കാൻ… ഞാൻ അവൾ വരാൻ കാത്തിരുന്നു. ആദ്യരാതിക്കു കാത്തിരിക്കുന്നു മണവാളനെ പോലെ …. ഞാൻ ഫോൺ എടുത്തു മണിക്കുട്ടിക്ക് മെസ്സേജ് ഒക്കെ അയച്ചു ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുറിയിലേക്ക് വന്ന്.. എനിക്കു അവളെ കണ്ടപ്പോൾ ചിരിച്ചു വന്നു.. ഞാൻ അവളെ നോക്കിയിരുന്നു..
അവൾ വന്നു എന്നെ നോക്കുക പോലും ചെയ്യാതെ കട്ടിലിൽ കയറി കിടന്നു.. ഇത് സ്ഥിരം പരിപാടി ആയിരുന്നു.. അത് കൊണ്ട് എനിക്കു ഒന്നും തോന്നിയില്ല.. ഞാൻ അവളെ നോക്കി കുറച്ചു നേരം ഇരുന്നു…
അവസാനം ഞാൻ അവളെ വിളിച്ചു…..
“ആര്യ ”
അവൾ ഒന്നും മിണ്ടിയില്ല… ഞാൻ പിന്നെയും വിളിച്ചു..
“ആര്യ ”
ഇത്തവണയും അവൾ കേട്ടിട്ട് ഒന്നും മിണ്ടാതെ കിടന്നു.. എനിക്കു ചെറുതായി ദേഷ്യം വരാൻ തുടങ്ങി…
“ആര്യാ ഒന്നു എനിക്കു എനിക്കു കുറച്ചു കാര്യം പറയാൻ ഉണ്ട്…. എനിക്കു കുറച്ചു സംസാരിക്കണം ”
ഞാൻ അവളോട് അല്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു.. ഇത്തവണ അവൾ പ്രതികരിച്ചു.. എന്നാൽ അത് വല്ലാതെ വിഷമം ഉണ്ടാക്കി…
“എനിക്കു ഒന്നും കേൾക്കണ്ട…രാത്രിയിൽ എങ്കിലും മനുഷ്യന് കുറച്ചു സമാധാനം തരുമോ…. എനിക്ക് ഒന്നു ഉറങ്ങണം…. ഒന്നു ശല്യപെടുത്താതെ പോകുമോ ”
അവൾ പറഞ്ഞത് കേട്ടു ഞാൻ ഒരുനിമിഷം ഞെട്ടി.. ആദ്യമായിട്ടാണ് അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്.. എനിക്കു ഏത് വലിയ വിഷമം ഉണ്ടാക്കി.. എന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി… എനിക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവളുടെ പ്രതികരണം.. ഞാൻ ആകെ വല്ലാതെ ആയി.. എനിക്കു വിഷമം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി… ഞാൻ അവിടെ നിന്നും എണിറ്റ… അലമാരിയിൽ നിന്നും ഒരു കുപ്പിയും എടുത്തു ഞാൻ ബാൽക്കണിയിൽ പോയി..
അപ്പോഴും എന്റെ കണ്ണുകളിൽ നിന്നു കണ്ണുനീർ വന്നു കൊണ്ടിരുന്നു.. മനസ്സു മുഴുവൻ പൊട്ടിപോകാവുന്ന അവസ്ഥ.. ഒരുപാട് സന്തോഷത്തോടെ ഒരു പുതിയ ജീവിതം തുടങ്ങാം എന്ന് കരുതി ആണ് ഞാൻ വന്നത്.. എന്നാൽ അവളുടെ വാക്കുകൾ എന്നെ നന്നായി മുറിവേൽപ്പിച്ചു.. ഞാൻ കുപ്പി പൊട്ടിച്ചു വെള്ളം പോലും ചേർക്കാതെ കുടിച്ചു…. എനിക്കു എന്റെ വിഷമം തല്ക്കാലം മാറാൻ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. ഒരുപാട് കുപ്പി മുഴുവൻ ഞാൻ ഒറ്റവലിക്കു കുടിച്ചു.. ഞാൻ കുപ്പി അവിടെ വച്ചു ചെയറിൽ ഇരുന്നു.. അപ്പോഴും കണ്ണുനീർ വരുക ആയിരുന്നു.. പതുക്കെ ബോധം പോകുന്നത് ഞാൻ അറിഞ്ഞു.. അത് എന്നെന്നേക്കുമായി പോയിരുന്നേൽ എന്ന് ഞാൻ ആലോചിച്ചു……ഒരുപാട് സന്തോഷവും ആയി വന്ന ഞാൻ ഇപ്പോൾ ഒരുപാട് വിഷമിച്ചു…
അടുത്ത ദിവസം ആണ് എനിക്കു പിന്നെ ബോധം വന്നത്.. അപ്പോഴും എനിക്കു വിഷമം മാറിയില്ലായിരുന്നു.. ഞാൻ ബാൽക്കണിയിൽ തന്നെ അങ്ങനെ കിടന്നു.. ഇന്ന് ഒരിടത്തു പോകാനും എനിക്കു മനസ്സു വന്നില്ല.. കുറെ നേരം ഞാൻ ബാൽക്കണിയിൽ തന്നെ ഇരുന്നു… എനിക്കു ഇന്നലെ ജോലി
നടന്നത് ആലോചിച്ചു നല്ല സങ്കടം വന്നു.. എനിക്കു വല്ലാത്ത അവസ്ഥ ആയിരുന്നു ഉണ്ടായതു.. ഞാൻ ആകെ ആശ്യക്കുഴപ്പത്തിൽ ആയി… അവൾ എന്ത് കൊണ്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയത്.. ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയൻ ആണ് വന്നത്.. എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ ആണ് ഞാൻ വന്നത്.. എന്നാൽ അവൾ എന്നെ നിഷ്കരണം തള്ളിക്കളഞ്ഞു
അവൾക്കു എന്നോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു എന്നല്ലേ അവൻ പറഞ്ഞത്.. ഇനി അവൻ കള്ളം പറഞ്ഞതാണോ..?
ആയിരിക്കില്ല അവൾക്കു എന്നെ ഇഷ്ടം ഉണ്ടായിരുന്നു…. എന്നാൽ ഇപ്പോൾ ആ ഇഷ്ടം എല്ലാം പോയോ….??
അവൾക്കു ഇപ്പോൾ എന്നെ വെറുപ്പാണോ…. അവൾ എന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഇല്ലേ??
എന്നാൽ അവളെ എനിക്കു ഇപ്പോഴും ഇഷ്ടം ആണ്.. അവൾ ഇല്ലാതെ എനിക്കു പറ്റില്ല… എന്നൽ അവൾ എന്നെ അകറ്റുകയല്ലേ?
അവൾക്കു എന്നെ ഇഷ്ടം ഉള്ളത് കൊണ്ടല്ലേ എന്നും ഞാൻ കൊണ്ടുവരുന്ന ഫുഡ് അവൾ കഴിക്കുന്നത്…? അതോ ഇനി അവൾ അതൊക്കെ കളയുക ആണോ ചെയ്യുന്നത്?
അവൾക്കു എന്നെ അപ്പോൾ ഇഷ്ടം അല്ലേ….?
ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും ആയി… ഞാൻ അവിടെ ഇരുന്നു.. ഞാൻ ഇനി എന്താ ചെയ്യുക എനിക്കു ഒരു എത്തും പിടിയും കിട്ടിയില്ല…
ഞാൻ കുറെ നേരം അവിടെ ഇരുന്നു ആലോചിച്ചു എനിക്കു ഒന്നും പിടി കിട്ടിയില്ല..
കുറച്ചു കഴിഞ്ഞു ഞാൻ എണിറ്റു റൂമിൽ പോയി കിടന്നു… അപ്പോൾ അവിടത്തെ ടേബിളിൽ ഒരു പാക്കറ്റ്
പൊട്ടിച്ച പാട് ഇരിക്കുന്നു.. അപ്പോൾ അതാണ് അവൾ ഇന്നലെ എന്നോട് ദേഷ്യപെട്ടത്… ആദ്യ ദിവസംങ്ങളിൽ പെൺകുട്ടികൾക്ക് നല്ല വേദന ഒക്കെ ഉണ്ടാകാറുണ്ട് എന്ന് എനിക്ക് അറിയാം.. എനിക്കു കുറച്ചു സമാധാനം ആയി.. അവളുടെ മൂഡ് ശെരിയല്ലാത്തതു കൊണ്ടാണ് അവൾ അങ്ങനെ പെരുമാറിയത്….
എന്റെ മനസ്സിൽ പിന്നെയും കുറച്ചു സന്തോഷം ഒക്കെ വരാൻ തുടങ്ങി….. ഞാൻ അങ്ങനെ കിടന്നു..
എന്നാൽ എന്റെ മനസ്സിലെ ഈഗോ എന്ന ചെകുത്താൻ കുഞ്ഞു പിന്നെയും തലപൊക്കി തുടങ്ങി..
എന്നാലും അവൾ എന്നോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു…. ഞാൻ അവളെ സ്നേഹത്തോടെ അല്ലേ വിളിച്ചേ.. എന്നാൽ. അവൾ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടില്ലേ… അവൾക്കു എന്നോട് പറഞ്ഞാൽ പോരായിരുന്നോ അവൾക്കു വയ്യെന്ന്…
എന്റെ ഈഗോ പിന്നെയും എന്നെ കൊണ്ട് ഓരോ കാര്യങ്ങൾ ചിന്തിപ്പിക്കാൻ തുടങ്ങി…
ഞാൻ ഇത്രയും ദിവസം അവളോട് സ്നേഹത്തോടെ അല്ലേ പെരുമാറിയത്.. എന്നാൽ അവൾ സ്നേഹമായി ഒരു നോക്കെങ്കിലും എന്നോ നോക്കിയോ… ഞാൻ അവളെ ഒരിക്കലും ഒരുപാട് വാഴക്കു പോലും പറഞ്ഞിട്ടില്ല.. അവളെ സ്നേഹിച്ചിട്ടേ ഒള്ളു.. എന്നാൽ അവൾ.. എന്നോട് ഇതുവരെ അങ്ങനെ ഒന്നും പെരുമാറിയിട്ടു പോലും ഇല്ല….
ഞാൻ അവിടെ കിടന്നു ഓരോന്ന് ആലോചിച്ചു.. അവസാനം ഞാൻ ഒരു തീരുമാനം എടുത്തു.. ഇനി ഞാനും അവളെ മൈൻഡ് ചെയ്യാൻ പോണില്ല… അവൾക്കു എന്നോട് ഇഷ്ടം വരുമ്പോൾ അവൾ ഇങ്ങോട്ട് വരട്ടെ അപ്പോൾ ഞാനും തിരിച്ചു സ്നേഹിക്കാം… അതുവരെ അവളെ ഞാൻ ഒരിക്കലും ഞാൻ ഡിസ്റ്റർബ് ചെയ്യില്ല… അവൾക്കു ഇഷ്ടം വരുന്നവരെ.. ഞാൻ അവിടെ കിടന്നു ഒരു ഉറച്ച തീരുമാനം എടുത്തു…..
ഞാൻ എന്റെ തീരുമാനം മനസ്സിൽ ഉറപ്പിച്ചു…
ഞാൻ കട്ടിലിൽ കിടന്നു കുറച്ചു നേരം കൂടി ഉറങ്ങി.. അന്ന് ഒരു മൂഡ് ഇല്ലാത്തതു കൊണ്ട് ഞാൻ ഒരിടത്തും പോയില്ല.. അമ്മമാർ ഒരുപാട് കല്യാണത്തിന് പോയിരുന്നു അത് കൊണ്ട് അന്നത്തെ ദിവസം ഞാൻ മുറിയിൽ തന്നെ കഴിച്ചു കൂട്ടി… അവൾ കോളേജിലും പോയിരുന്നു.. പോകുന്നതിനു മുൻപ് അവൾ മേശയിൽ കോഫി ഒക്കെ കൊണ്ട് വച്ചിരുന്നു.. എന്നാൽ ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല.. അന്നത്തെ ദിവസം വൈകുന്നേരം വരെ ഞാൻ ഒന്നും കഴിച്ചില്ല… ഞാൻ ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടി.. കുറെ നേരം ഉറങ്ങി….
കുളിമുറിയിൽ നിന്നു വെള്ളം വീഴുന്ന സൗണ്ട് കെട്ടാണ് പിന്നെ ഞാൻ ഉണർന്നത്… ഞാൻ എണിറ്റു ടൈം നോക്കിയപ്പോൾ 5.30.. അപ്പോൾ അവൾ വന്നു എന്ന് മനസ്സിലായി… രാവിലേ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് എനിക്കു ചെറിയ വിശപ്പ് വച്ചു.. ഒന്നു കുളിച്ചിട്ടു പുറത്തുപോയി വരാം എന്ന് ഞാൻ കരുതി. ബാത്റൂമിൽ അവൾ കുളിക്കുന്ന കൊണ്ട് ഞാൻ പിന്നെയും കുറച്ചു നേരം അവിടെ ഇരുന്നു.. ഞാൻ ഇനി
അവളെ മൈൻഡ് ചെയ്യാൻ പോകുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…
അവൾ കുളിച്ചു ഒരുപാട് ടവൽ മാത്രം ചുറ്റി ആണ് ബാത്റൂമിൽ നിന്നു ഇറങ്ങിയത്.. എന്നാലും ഞാൻ അവളെ മൈൻഡ് ചെയ്യാതെ ടവൽ എടുത്തു ബാത്റൂമിൽ കയറി. അത് അവൾ ശ്രെഷിച്ചോ എന്ന് എനിക്കു തോന്നി… ഞാൻ എന്നാലും നേരെ ബാത്റൂമിൽ പോയി കുളിച്ചു….
കുറേനേരം ഞാൻ ശവറിന് കീഴെ നിന്നു.. എന്നിട്ട് കുളിച്ചു കയറി.. മുറിയിൽ എത്തുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു… ഞാൻ അവളെ നോക്കുക കൂടി ചെയ്തില്ല… ഞാൻ അലമാരയിൽ നിന്നു ഡ്രസ്സ് എടുത്തു മാറി… ബൈക്ക് ന്റെ കീയും എടുത്തു മുറിക്കു പുറത്തിറങ്ങി.. ഞാൻ അവളെ മൈൻഡ് ചെയ്യാത്തത് അവൾക്കു വലിയ ഒരു അടി തന്നെ ആയിരുന്നു….
ഞാൻ നേരെ ഹാളിൽ ഇറങ്ങിയപ്പോൾ അവളും പുറകെ വന്നു.. ഞാൻ ഹാളിലെ ടേബിളിൽ നോക്കിയപ്പോൾ ഫുഡ് ഒക്കെ അടച്ചു വച്ചിരിക്കുന്നു.. ചിലപ്പോൾ രാവിലെ എനിക്കു വച്ചതാണെന്നു മനസ്സിലായി… ഞാൻ നേരെ പുറത്തിറങ്ങി വണ്ടിയും എടുത്തു പോയി… കുറച്ചു ദൂരം പോയപ്പോൾ ഞാൻ സ്ഥിരം ഫുഡ് ഒക്കെ കഴിക്കുന്ന ഹോട്ടലിൽ കയറി…
നല്ല വിശപ്പുണ്ടായിരുന്നു അത് കൊണ്ട് ഞാൻ നല്ല ചൂട് ദോശയും മട്ടനും കഴിച്ചു.. 4 ദോശ ഒക്കെ കഴിച്ചപ്പോൾ എനിക്കു വയറു നിറഞ്ഞു. അവിടെ നിന്നു ഒരു ബ്ലാക്ക് കോഫി കുടിച്ചപ്പോൾ തൃപ്തി ആയി.. ഞാൻ ഇറങ്ങാൻ നേരം അവിടത്തെ ആൾ പാഴ്സ്സൽ വേണ്ടെന്ന് ചോദിച്ചു.. ഞാൻ സ്ഥിരം ആര്യക്ക് ഇവിടെ നിന്നും ആണ് പാഴ്സ്സൽ വാങ്ങുന്നത്…. അതുകൊണ്ട് ചോദിച്ചതാ.. എന്നാൽ ഞാൻ അത് വേണ്ടാന്നു പറഞ്ഞു. ഇനി അങ്ങനെ ഒരു പതിവ് വേണ്ടാന്ന് ഞാൻ തീരുമാനിച്ചിരുന്നു… അത് എന്റെ വാശി ആയിരുന്നു..
ഞാൻ പിന്നെ കുറച്ചു നേരം കൂടി എങ്ങോട്ടാക്കയോ പോയി.. അമ്മയുടെ ഫോൺ വന്നപ്പോൾ ഞാൻ എടുത്തു..
” എന്താ അമ്മേ… ”
“ഡാ മോനെ ഞങ്ങൾ ഇന്ന് വീട്ടിൽ വരില്ലെടാ… ഞങ്ങളെ ഇവിടെ നിന്നു വിടുന്നില്ല.. നാളെ രാവിലെ അങ്ങ് വരാമേ.. നീ മോളോട് പറഞ്ഞേരെ…… പിന്നെ നീ നേരത്തെ വീട്ടിൽ പോണേ മോൾ അവിടെ ഒറ്റക്കല്ലേ ”
“ശെരിയമ്മേ… എങ്കിൽ നാളെ വന്നാൽ മതി….”
“ശെരി മോനെ ”
അമ്മ ഫോൺ വച്ചു ഒരു അരമണിക്കൂർ കഴിഞ്ഞാണ് വീട്ടിൽ പോയത്.. ഞാൻ പോർച്ചിൽ വണ്ടി വച്ചു നേരെ അകത്തു കയറി.. ആര്യ അപ്പോൾ ടീവീ കണ്ടു ഹാളിൽ ഇരിക്കുക ആയിരുന്നു.. ഞാൻ വന്നത് കണ്ടു അവൾ എന്നെ നോക്കി.. അവൾ പ്രതീക്ഷയോടെ എന്റെ കൈയിൽ ആണ് നോക്കിയത്.. എന്നാൽഅവളെ മൈൻഡ് ചെയ്യാൻ പോകുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…
അവൾ കുളിച്ചു ഒരുപാട് ടവൽ മാത്രം ചുറ്റി ആണ് ബാത്റൂമിൽ നിന്നു ഇറങ്ങിയത്.. എന്നാലും ഞാൻ അവളെ മൈൻഡ് ചെയ്യാതെ ടവൽ എടുത്തു ബാത്റൂമിൽ കയറി. അത് അവൾ ശ്രെഷിച്ചോ എന്ന് എനിക്കു തോന്നി… ഞാൻ എന്നാലും നേരെ ബാത്റൂമിൽ പോയി കുളിച്ചു….
കുറേനേരം ഞാൻ ശവറിന് കീഴെ നിന്നു.. എന്നിട്ട് കുളിച്ചു കയറി.. മുറിയിൽ എത്തുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു… ഞാൻ അവളെ നോക്കുക കൂടി ചെയ്തില്ല… ഞാൻ അലമാരയിൽ നിന്നു ഡ്രസ്സ് എടുത്തു മാറി… ബൈക്ക് ന്റെ കീയും എടുത്തു മുറിക്കു പുറത്തിറങ്ങി.. ഞാൻ അവളെ മൈൻഡ് ചെയ്യാത്തത് അവൾക്കു വലിയ ഒരു അടി തന്നെ ആയിരുന്നു….
00cookie-checkവിവാഹം മാറ്റുക 4