വിവാഹം മാറ്റുക

ഞാൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിൽ വന്നിരിക്കുക ആണ്…. എന്റെ ആദ്യ കഥയായ രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ടിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല…… നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് തിരക്കുള്ള സമയത്തും പുതിയ ഒരു കഥ എഴുതുവാനായി എന്നെ പ്രേരിപ്പിക്കുന്നത്….

രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിൽ റൊമാന്റിക് പോഷൻ കൂടെ ചെയ്യണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ ഒരു tail end എഴുതി ഉള്ള ഇമ്പ്രെഷൻ കൂടി കളയാൻ ആഗ്രഹിക്കുന്നില്ല.. റൊമാൻസ് എഴുതാനുള്ള പരിചയക്കുറവ് കാരണം ആണ്.. അതിൽ ആർക്കും എന്നോട് ദേഷ്യം തോന്നരുത്🥰❤️❤️

ഒരിക്കൽ കൂടി എല്ലാരോടും നന്ദി 🥰🥰🥰🥰

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഇത് ഒരു സാധാരണ കഥ ആണ്… തികച്ചും ഭാവനയിൽ വിരിഞ്ഞ ഒരു കുഞ്ഞു കഥ…. ഒടിയൻ സിനിമയുടെ ആദ്യ ഷോ കാണാൻ പോയത് പോലെ പ്രതീക്ഷയുടെ അമിതഭാരം വച്ചു കൊണ്ട് ഈ കഥ വായിച്ചാൽ പിന്നെ എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല…..😄..

വലിയ ട്വിസ്റ്റുകളോ,പ്രേശ്നങ്ങളോ ഒന്നും തന്നെ കാണില്ല… അനാവശ്യമായ കമ്പി ഈ കഥയിൽ പ്രതിക്ഷിക്കരുത്.. കഥയുടെ ഒഴുക്ക് അനുസരിച്ചു ആവശ്യം ഉണ്ടേൽ ആഡ് ചെയ്യന്നതാണ്…. അതിൽ എന്നോട് പിണക്കം തോന്നരുത്

അപ്പോൾ തുടങ്ങട്ടെ…..😊 . . . . . . ഞാൻ വരുൺ…. എല്ലാരും കുട്ടൻ എന്ന് വിളിക്കുന്ന വരുൺ വിനോദ്… എനിക്കു ഇപ്പോൾ 27 വയസ്സു ആയി…. കാണാൻ നല്ല സുന്ദരനും സുമുഖനും ആണ് ഞാൻ… മുന്ന് നാല് വർഷം ഇന്ത്യയിൽ ഉള്ള ഒട്ടു മിക്ക ആയോധനകലകൾ പഠിച്ചത് കൊണ്ടും 10ആം ക്ലാസ്സ്‌ മുതൽ ജിമ്മിൽ ഒക്കെ പോകുന്നത് കൊണ്ടും എന്റെ ശരീരം എല്ലാം നല്ല ഉറച്ചതാണ്… എന്നെ ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും എന്നാണ് എല്ലാരും പറയുന്നേ.നല്ല വെളുത്ത ശരീരം ആണ് എനിക്കു.. ഒരുപാടു പ്രണയ അഭ്യർത്ഥന കിട്ടിയിട്ടുണ്ടെകിലും ഇതുവരെ ഒന്നിനും തല വച്ചു കൊടുത്തിട്ടില്ല…
ദി ഗ്രേറ്റ്‌ വിനോദിന്റെയും അംബിക യുടേയും രണ്ടു മക്കളിൽ മൂത്തത് ഞാൻ ആണ്.. എന്റെ അച്ഛനും അച്ഛന്റെ ഉറ്റ കൂട്ടുകാരനും ആയ കൃഷ്ണൻ മാമനും കൂടി ഒരു പാർട്ണർഷിപ് ബിസ്സിനെസ്സ് നടത്തുന്നുണ്ട്… കേരളത്തിലെ തന്നെ ഒരു പ്രധാന എക്സ്പോർട്ട് കമ്പനി ആണ് VK ഗ്രൂപ്പ്‌… അതിന്റെ അമരക്കാർ ആണ് അച്ഛനും മാമനും…

പിന്നെ എന്റെ അമ്മ അംബിക ഒരു തനി നാടൻ വിട്ടമ്മ ആണ്… ഒരു പാവം പൂച്ചാക്കുട്ടി… പിന്നെ ഇവരെകൂടാതെ എന്റെ വീട്ടിൽ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയ എന്റെ അനിയത്തി വിദ്യ വിനോദ്…. അനിയത്തി എന്റെ എല്ലാം എല്ലാം ആണ്.. അവൾക്കു ഞാനും എനിക്കു അവളും എന്ന് പറഞ്ഞാൽ ജീവൻ ആണ്….. അവൾക്കു ഇപ്പോൾ 25 വയസ്സായി… അവൾ ഒരു ഡോക്ടർ ആണ്…

അച്ഛനും കൃഷ്ണൻ മാമനും കുഞ്ഞുനാൾ മുതലേ ഫ്രണ്ട്‌സ് ആണ്.. മാമനും മാമന്റെ ഭാര്യ ലക്ഷ്മി മാമിക്കും കുട്ടികൾ ഇതുവരെ ഇല്ല.. അതുകൊണ്ട് തന്നെ എന്നെയും അനിയത്തിയെയും അവർ സ്വന്തം മക്കളെ പോലെ ആണ് കാണുന്നത്.. ഞങ്ങൾക്ക് അവരോടു അങ്ങനെ തന്നെ ആണ്.. അവർ ഞങ്ങളുടെ വീടിന്റെ മുന്നിൽ ആണ് വീട് വച്ചു തമാസിക്കുന്നത്… അതുകൊണ്ടി തന്നെ രണ്ടു വീട്ടുകാരും ഭയങ്കര ക്ലോസ് ആണ്…

എന്നെ പറ്റി കൂടുതൽ പറയുക ആണേൽ ഞാൻ B. Com കഴിഞ്ഞു 4 വർഷം ഇന്ത്യ മുഴുവൻ ഒര് യാത്ര നടത്തി ഓരോ അഭ്യാസ മുറകൾ പഠിച്ചു… അങ്ങനെ കുറേനാൾ കറങ്ങി നടന്നു 25 വയസ്സായപ്പോൾ തിരിച്ചു വീട്ടിൽ വന്നു… പിന്നെ ആണ് ഞാൻ M. Com പഠിക്കാൻ ആയി ചേരുന്നതു.. എന്നാൽ പകുതിവഴിക്കു അത് നേർത്തേണ്ടി വന്നു.. അതിന്റ കാരണം വഴിയേ പറയാം…

എന്റെ സ്വഭാവത്തെ പറ്റി പറയുക ആണേൽ പെട്ടന്ന് ദേഷ്യം വരും.. ദേഷ്യം വന്നാൽ പിന്നെ കണ്ണും മുക്കും ഒന്നും കാണില്ല… പിന്നെ നല്ല വാശിയും നല്ല ഈഗോയും ഉണ്ട്.. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്…. പ്രേശ്നത്തിൽ പലരുടെയും കയ്യും കാലും തലയും എല്ലാം പൊട്ടിയിട്ടുണ്ട്.. എന്നാൽ പിടിപാട് കൊണ്ടും പണം കൊണ്ടും ആ പ്രശ്നം എല്ലാം തേച്ചു മാച്ചു കളയും..
ഇപ്പോൾ ഞങ്ങളുടെ കമ്പനിയിൽ തന്നെ അക്കൗണ്ട് സെക്ഷൻ എല്ലാം മാനേജ്‍ ചെയ്യുന്നതു ഞാൻ ആണ്….. അങ്ങനെ ജീവിച്ചു പോകുന്നു…

ഞാനും വിദ്യായും എല്ലാ കാര്യത്തിലും ഒറ്റ കെട്ടാണ്… അവൾ ഡോക്ടർ ആണേലും ഇപ്പോഴും എന്റെ മണിക്കുട്ടി തന്നെ ആണ്.. എനിക്കു എന്ത് പ്രശ്നം ഉണ്ടേലും അവൾ എന്റെ ഒപ്പം നിൽക്കുമായിരുന്നു… ഞങ്ങൾ പഠിച്ചത് എല്ലാം ഒരേ സ്കൂളിൽ ആയിരുന്നു.. അവിടെ അവൾ മറ്റാരെയും എന്റെ അടുത്ത് അടുപ്പിച്ചിട്ടില്ല… ഇന്റർവെൽ ടൈം ആയാൽ അവൾ ഓടി എന്റെ ക്ലാസ്സിൽ വരും…. എന്നെ പെണ്ണിനോടുപോലും സംസാരിക്കാൻ ഇവൾ സമ്മതിച്ചിട്ടില്ല…

അവൾ എന്റെ കാര്യത്തിൽ ഭയങ്കര പോസ്സസീവ് ആണ്….. അവൾ ആയിരിക്കണം എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നു… അവളുടെ ഒരു കാര്യത്തിനും ഞാൻ എതിര് നിൽക്കില്ലായിരുന്നു.. എനിക്കു ഇഷ്ടമല്ലാത്ത ഒന്നും അവളും ചെയ്യില്ല….

ഒരിക്കൽ ഞാൻ പ്ലസ് 2 പഠിക്കുമ്പോൾ അവൾ അതെ സ്കൂളിൽ തന്നെ 10ആം ക്ലാസ്സിൽ പഠിക്കുന്ന ടൈം… ആ ടൈമിൽ ഒരു പെൺകുട്ടി എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു ലെറ്റർ തന്നു.. ഞാൻ അത് അവളോട്‌ പറഞ്ഞു… എന്റെ ദൈവമെ അവൾ അന്ന് ഉണ്ടാക്കിയ പ്രേശ്നത്തിന് കയ്യും കണക്കും ഇല്ല..

അവൾ ആ പെണ്ണിനെ ക്ലാസ്സിൽ കയറി എന്തൊക്കയോ പറഞ്ഞു… സ്കൂൾ മൊത്തം അറിഞ്ഞു പ്രശ്നം ആയി.. അവളുടെ വീട്ടിൽ നിന്നു ആളെ വിളിപ്പിച്ചു പണി കൊടുത്തിട്ടാണ് അവൾ അടങ്ങിയത്…. അതാണ് എന്റെ മണിക്കുട്ടി…

എന്നാൽ അവളെ ആരേലും ശല്യം ചെയ്തുന്നറിഞ്ഞാൽ ഞാനും വെറുതെ ഇരിക്കില്ല.. ഒരിക്കെ അവളെ ഇഷ്ടമാണെന്നു പറഞ്ഞു കയ്യിൽ കയറിപ്പിടിച്ച ഒരുത്തനെ വീട്ടിൽ കയറി ഇടിച്ചു കൈ ഓടിച്ചു… അത് അന്ന് വലിയ പ്രശ്നം ഒക്കെ ആയി… അന്ന് എന്നെ വീട്ടുകാർ വഴക്ക് പറയാൻ നിന്നപ്പോൾ.. അവളുടെ ഭദ്രകാളി സ്വഭാവം വീട്ടിലെ എല്ലാരും അറിഞ്ഞു… അതെ ദേഷ്യം വന്നാൽ അവൾ തനി ഭദ്രകാളി ആണ്…..

എന്നാൽ എന്നോട് അവൾ ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല…. ഞാൻ അവളോടും… ഞാൻ ടൂർ പോയ 4 വർഷം അവൾ റഷ്യ യിൽ ആയിരുന്നു… Mbbs ചെയ്യാൻ ആയി… അവൾ എന്നെ വിട്ടു പോകാൻ ഇഷ്ടം ഇല്ലാതെ ഒരുപാട് കരഞ്ഞു.. എന്നാൽ ഞങളുടെ പാവം അമ്മയുടെ ആഗ്രഹം ആയിരുന്നു അവളെ ഡോക്ടർ ആക്കണം എന്ന്.. ഞാൻ അവളെ പറഞ്ഞു സമ്മതിപ്പിച്ചു… അവൾ പോയി കഴിഞ്ഞപ്പോൾ ഒരു വിഷമം എനിക്കു ഉണ്ടായിരുന്നു.. എന്നാൽ ഞാൻ അത് അവളെ അറിയിച്ചില്ല…
അവൾ ഇല്ലാതെ വീട്ടിൽ നിൽക്കാൻ മടിച്ചാണ് ഞാൻ 4 വർഷം യാത്ര നടത്തിയത്… അങ്ങനെ ഞാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.. യാത്രയുടെ സമയത്തും എന്ന് അവളെ വിളിച്ചു സംസാരിക്കും ആയിരുന്നു… അതിനു ഒരു മുടക്കും ഞങ്ങൾ വരുത്തിയില്ല… അവൾ തിരിച്ചു നാട്ടിൽ എത്തിയ ശേഷം ആണ് ഞാനും തിരിച്ചു വന്നത്….. ഞങ്ങൾ രണ്ട് കുടുംബങ്ങളും നല്ല സന്തോസത്തോടെ ആണ് ജീവിച്ചു പോന്നത്…

എന്നാൽ അതിനിടയിലും ഒരു സങ്കടമായി നിന്നിരുന്നത് കല്യാണം ആണ്… 24 വയസ്സായിട്ടും അവൾക്കു ഇതുവരെ കല്യാണം ശെരിയായില്ല…. അതിനു പ്രധാന കാരണം ഹിന്ദുക്കളുടെ കല്യാണം മുടക്കി എന്നറിയപ്പെടുന്ന ജാതകം ആണ്… അവൾക്കു 21 വയസ്സുമുതൽ കല്യാണം നോക്കുക ആണ്… എന്നാൽ ജാതക ദോഷം ഉള്ളത് കൊണ്ട് അത് നടക്കുന്നില്ല….

അവളുടെ ജാതകം മാത്രം ആണ് ദോഷം എന്നാണ് ഇത്രയുംനാൾ കരുതിയത് എന്നാൽ…. ഒരു 6 മാസ്സം മുൻപാണ് എന്റെ ജാതകവും അവളുടെ ജാതകവും ദോഷം ഉണ്ടെന്നു മനസ്സിലായത്.. ഈ അടുത്താണ് പേരുകേട്ട കുട്ടികൃഷ്ണൻ നമ്പൂതിരി ജാതകത്തിലെ പ്രശ്നം പറഞ്ഞു തന്നത്… എന്റെയും അവളുടെയും ജാതകങ്ങൾ പരസ്പരം ബന്ധിതം ആണ്.. ഒരിക്കലും അത് പിരിക്കാൻ പറ്റില്ല.. പിരിക്കാൻ പാടില്ല എന്നും ആണ്.. ആ ദോഷം ഉള്ളത് കൊണ്ടാണ് ഇതുവരെ മണിക്കുട്ടിക്ക് കല്യാണം നടക്കാതിരുന്നത്…

അവളുടെ കഴിഞ്ഞിട്ടേ ഞാൻ കല്യാണം കഴിക്കു എന്ന് തീരുമാനം എടുത്തിരുന്നു അത് കൊണ്ട് എന്റെ ജാതകം അവർ നോക്കിയിരുന്നില്ല… നേരെത്തെ നോക്കിയിരുന്നേൽ ഇതിനു മുന്നേ വല്ല പരിഹാരവും ചെയ്യാമായിരുന്നു…

എന്നാൽ വീട്ടുകാർക്ക് അവളുടെ കല്യാണം നടക്കാത്തത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു… എന്നാൽ അവൾ ഒരിക്കലും എന്നെ വിട്ടു പോകാൻ ആഗ്രഹിച്ചിരുന്നില്ല.. അവളെ പിരിയാൻ എനിക്കും വിഷമം ആണ് എന്നാലും അവൾ ഒരു കുടുംബജീവിതം കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.. അത് അവൾക്കും അറിയാം.. അവൾ എന്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല..

ജാതക ദോഷം പറഞ്ഞു തന്ന തിരുമേനി തന്നെ അതിനുള്ള പരിഹാരവും അന്ന് പറഞ്ഞു തന്നിരുന്നു… ഒരു

*മാറ്റകല്യാണം*……….
ഒരു മാറ്റകല്യാണത്തിലൂടെ മാത്രമേ ഈ ദോഷം മാറുകയുള്ളു…. എന്നുവച്ചാൽ അവൾ കല്യാണം കഴിക്കുന്ന പുരുഷന്റെ സഹോദരിയെ തന്നെ ഞാനും കല്യാണം കഴിക്കണം.. അതാണ് മാറ്റകല്യാണം…… എന്നാൽ ഇതേ ജാതക ദോഷം അവർക്കും ഉണ്ടായിരിക്കണം…. അങ്ങനെ കല്യാണം ഒരു സമസ്യ ആയി നിന്നിരുന്നു…… അത്തരത്തിൽ ഉള്ള ജാതകം ഞങ്ങൾ അന്നേഷിച്ചു കൊണ്ടിരിക്കുക ആണ് ഇപ്പോൾ… . . . . . എന്നാൽ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും അവൾ ആഘോഷമാക്കിയാണ് ജീവിച്ചത്.. ഹോസ്പിറ്റലിൽ ഇല്ലാത്ത ദിവസ്സം അവൾ ഫുൾ ടൈം എന്റെ കൂടെ ആണ്.. ഞാൻ ഓഫീസിൽ പോകുമ്പോൾ അവൾ എന്റെ കൂടെ വരും… പിന്നെ ഇടയ്ക്കു കറക്കം സിനിമ അങ്ങനെ ഞങ്ങൾ ലൈഫ് അടിച്ചുപൊളിച്ചു…

എന്നും മണിക്കുട്ടി ആയിരുന്നു എന്റെ അലാറം.. എന്നും 5 മണിക്ക് അവൾ വിളിച്ചു ഉണർത്തും.. ഞാനും അവളും എന്നും ജിമ്മിൽ ഒക്കെ പോയി വർക്ഔട്ട് ഒക്കെ ചെയ്യും…. വീട്ടുകാർ ഞങ്ങൾക്ക് എന്നും എന്തിനും കൂടെ തന്നെ ആയിരുന്നു…. രണ്ടു അമ്മമാരുടെയും അച്ഛന്റെ യും അങ്കിൾ ന്റെയും സ്നേഹത്തിൽ ഞങ്ങൾ അങ്ങനെ ജീവിച്ചു പോയികൊണ്ടിരുന്നു….

>>>>>>>>>>>>>>>>>><<<<<<<<<<<<<<<<< അങ്ങനെ ഒരു ദിവസ്സം രാത്രി വീട്ടിൽ കിടക്കുക ആയിരുന്നു… ഞാനും അവളും വല്ലപ്പോഴും ഒരുമിച്ചാണ് കിടക്കുന്നെ.. അത് അവൾക്കും ഭയങ്കര ഇഷ്ടം ആണ്… എന്നാൽ ഇന്ന് അവൾ എന്നോട് ഒപ്പം അല്ല കിടന്നതു.. ഞാനും എന്റെ റൂമിൽ ആണ് കിടന്നതു…. ഏകദേശം 12 മണി ആയപ്പോൾ അവൾ എന്റെ ഫോണിൽ വിളിച്ചു…. അവൾ ഈ സമയത്തു ഫോൺ വിളിക്കുന്നത്‌ എന്തിനാണെന്ന് ആലോചിച്ചു ഞാൻ ഫോൺ എടുത്തു…. “ഹലോ മണിക്കുട്ടി എന്ത് പറ്റി മോളെ ” “കുട്ടേട്ടാ…… പെട്ടന്ന് എന്റെ റൂമിൽ വാ… എനിക്കു എന്തോ പേടിയാകുന്നു…” അവൾ പറയുന്ന കേട്ടു ഞാൻ ഞെട്ടി… അവളുടെ സൗണ്ടിൽ ഒരു പതർച്ച ഞാൻ കേട്ടു… ഞാൻ എന്റെ മുറിയിൽ നിന്നു ഇറങ്ങി ഓടി…( എന്റെ മുറി മുകളിൽ ആണ്… അവളുടേതു താഴെയും ) ഞാൻ പെട്ടന്ന് തന്നെ സ്റ്റെപ് ഇറങ്ങി ഓടി അവളുടെ മുറി ലക്ഷ്യം ആക്കി… ഉടനെ ഞാൻ അവളുടെ മുറി തള്ളി തുറന്നു… . . . . . ബൂം . . ആ സൗണ്ടിൽ ഞാൻ ആകെ ഞെട്ടി… കുറച്ചു പാർട്ടിപേപ്പർ എന്റെ മുന്നിൽ പറന്നു വന്നു.. “ഹാപ്പി ബര്ത്ഡേ കുട്ടേട്ടാ ” എന്ന് പറഞ്ഞു അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. ഞാൻ ആകെ വല്ലാത്ത അവസ്ഥ ആയി.. അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു… കവിളിൽ ഒരു ഉമ്മ തന്നു… സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു… ഞാൻ തിരിച്ചു അവളെയും കെട്ടി പിടിച്ചു… ഉമ്മ നൽകി.. അപ്പോഴാണ് ഞാൻ മുറിയിലെ ബാക്കി ഉള്ളവരെ നോക്കുന്നത്.. അമ്മമാരും അച്ഛനും മാമനും എല്ലാം അവിടെ ഉണ്ട്… അവർ എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു… തൊട്ടടുത്തു ഒരു ബര്ത്ഡേ കേക്കും ഉണ്ട്.. അവൾ എന്നെ അങ്ങോട്ട്‌ കൂട്ടി കൊണ്ട് പോയി… എന്നെ കൊണ്ട് അവൾ അത് മുറിപ്പിച്ചു… ഞാൻ ആദ്യം അവൾക്കു തന്നെ കൊടുത്തു… പിന്നെ അവൾക്കും കൊടുത്തു.. എല്ലാവർക്കും ഞാൻ കേക്ക് കൊടുത്തു.. അമ്മമാർ എന്നെ കെട്ടിപിടിച്ചു സ്നേഹ ചുംബനം നൽകി…. ഞാൻ തിരിച്ചും… അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്റെ ബര്ത്ഡേ ഇങ്ങനെ ആഘോഷിച്ചു… അവൾ ആണ് എല്ലാത്തിനും കാരണം.. എന്റെ സ്വന്തം മണിക്കുട്ടി… 🥰 “കേക്ക് ഒക്കെ മുറിച്ചില്ലേ… ബാക്കി ആഘോഷം ഒക്കെ രാവിലെ നിങ്ങൾ എല്ലാം പോയി കിടക്കാൻ നോക്ക്..” അച്ഛൻ എല്ലാരോടും ആയി പറഞ്ഞു….. അമ്മ ബാക്കി ഉള്ള കേക്ക് ഒക്കെ എടുത്ത് കിടക്കാൻ പോയി…… ഞാൻ പോകാൻ ഇറങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു… “കുട്ടേട്ടാ… എന്റെ കൂടെ കിടക്കു ഇവിടെ…” ഞാൻ മറുതൊന്നും പറയാതെ അവളുടെ കൂടെ കിടന്നു… അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു.. “എടി നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ…” “കുട്ടേട്ടൻ പേടിച്ചോ സോറി കുട്ടേട്ടാ… ” “ഒന്നു പോടീ….. നീ എന്നോട് എന്തിനാ സോറി പറയുന്നേ… ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ബര്ത്ഡേ നീ തന്നില്ലേ… ഞാൻ അല്ലേ താങ്ക്സ് പറയേണ്ടേ” “ഇപ്പോൾ കിടന്നു ഉറങ്ങു കുട്ടേട്ടാ… നമുക്ക് നാളെ അടിപൊളി ആക്കാം ” ഞാൻ പിന്നെ ഒന്നും പറയാതെ അവളെയും ചേർത്ത് പിടിച്ചു കിടന്നു.. എപ്പോഴോ ഞങ്ങൾ ഉറങ്ങി… പിന്നെ 6 മണി ആയപ്പോൾ അവൾ എന്നെ വിളിച്ചുണർത്തി… അന്നത്തെ പ്രോഗ്രാം മൊത്തം അവൾ ആയിരുന്നു പ്ലാൻ ചെയ്തതു… രാവിലെ അമ്പലത്തിൽ പോയി…. ഉച്ചക്ക് അമ്മമാർ നല്ല കിടു സദ്യ ഒരുക്കി.. വൈകിട്ട് എല്ലാരുംകൂടി മാളിൽ ഒക്കെ പോയി ഷോപ്പിംഗ് ഒക്കെ നടത്തി… വൈകിട്ട് ബീച്ചിൽ ഒക്കെ പോയി അന്നത്തെ ദിവസ്സം അടിപൊളി ആക്കി…… എന്റെ മണിക്കുട്ടി കാരണം ഞാൻ ജീവിതത്തിൽ എന്നും സന്തോഷം മാത്രമേ എനിക്കു കിട്ടിയിട്ടുള്ളു…. ഞാനും അവള്ക്കു സന്തോഷം മാത്രമേ കൊടുത്തിട്ടുള്ളു…. …………….. ⚡️……………………. ⚡️………………….. ദിവസ്സംങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു…. ഞങ്ങൾക്ക് കല്യാണത്തിന് വേണ്ടി ഉള്ള അന്വേഷണം നന്നായി തന്നെ നടന്നു….ഇതിൽ ഉള്ള ഏക ആശ്വാസം ഞങ്ങൾ കല്യാണം കഴിഞ്ഞാലും എനിക്കു മണിക്കുട്ടിയെ പിരിയണ്ട എന്നതാണ്…. അങ്ങനെ ഒരു ആലോചന വരുവണേൽ എന്റെ ഇഷ്ടം പോലും നോക്കാതെ മണിക്കുട്ടിക്ക് പയ്യനെ ഇഷ്ടപെടുവാണേൽ ഞാനും കല്യാണത്തിന് സമ്മതിക്കും എന്ന് പ്രതീക്ഞ്ഞ എടുത്തു… അങ്ങനെ ഒരു ദിവസ്സം ഞാൻ ഉച്ച കഴിഞ്ഞു ഓഫീസിലെ എന്റെ മുറിയിൽ ഇരിക്കുക ആയിരുന്നു… നോക്കുമ്പോൾ അച്ഛനും മാമനും എന്റെ ക്യാബിനിൽ വന്നു.. അവർക്കു എന്തോ കാര്യം പറയാൻ ഉണ്ടെന്നു എനിക്കു അവരുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി.. രണ്ടുപേരും നല്ല സന്തോഷത്തിൽ ആയിരുന്നു…… ഞാൻ അവരെ കണ്ടപ്പോൾ ബഹുമാന്ർത്ഥം എണിറ്റു… അവർ എന്റെ മുന്നിൽ ഉള്ള കസ്സേരയിൽ ഇരിന്നു ഞാനും എന്റെ സീറ്റിൽ ഇരുന്നു…. ഞാൻ മാമന്റെ മുഖത്തു നോക്കി എന്താണ് എന്ന് എന്ന ഭാവത്തിൽ കണ്ണ് കൊണ്ട് ചോദിച്ചു… മാമൻ ഒന്നും പറയാതെ അച്ഛനെ നോക്കി.. അവസാനം ഞാൻ ചോദിച്ചു………….. “എന്താണ് രണ്ടുപേരുടെയും മുഖത്തു നല്ല സന്തോഷം ആണോല്ലോ…. പുതിയ ഡീൽ വല്ലതും കിട്ടിയോ ” “ഓ കിട്ടിമോനെ…. പക്ഷെ ഞങ്ങൾക്കല്ല നിനക്കാണ് ഡീൽ കിട്ടിയേ ” മാമൻ എന്റെ എന്നെ നോക്കി ആക്കിയ ഭാവത്തിൽ പറഞ്ഞു…. എനിക്കു ഒന്നും മനസ്സിലായതേ ഇല്ല.. അച്ഛൻ അപ്പോൾ തുടർന്നു… “ഡാ വേറൊന്നും അല്ല മാളുനും നിനക്കും ഒരു നല്ല ആലോചന വന്നിട്ടുണ്ട്.. ഇന്ന് ജ്യോൽസ്യൻ വിളിച്ചിരുന്നു… ആ പയ്യന്റെ പെങ്ങൾക്കും അവളുടെ അതെ ദോഷം തന്നെ ആണ്… പിന്നെ നിങ്ങളുടെ എല്ലാ ജാതകവും ഉത്തമ പൊരുത്തവും ഉണ്ട്….. കുടുംബക്കാർ ഒക്കെ നല്ല കുടുംബം ആണ്…. ഞങ്ങൾ നോക്കിയപ്പോൾ നല്ല ആലോചനയും ആണ്… അതാ ഞങ്ങൾ നിന്നോട് പറയാം എന്ന് കരുതിയത് നിന്റെ അഭിപ്രായം കൂടി ചോദിച്ചിട്ട് ഉറപ്പിക്കാം എന്ന് കരുതി “ അച്ഛൻ എല്ലാം പറഞ്ഞു എന്നോട് ചോദിച്ചു… “ഞാൻ എന്ത് പറയാൻ ആണ് അച്ഛാ….മണിക്കുട്ടിക്ക് പയ്യനെ ഇഷ്ടപെടുവാണേൽ എനിക്കു കുഴപ്പം ഇല്ല..അവളുടെ അഭിപ്രായം ആണ് ചോദിക്കേണ്ടത്. അവൾക്ക് സമ്മതം ആണേൽ എനിക്കും ഓക്കേ” “അവളോട്‌ നീ തന്നെ സംസാരിച്ചാൽ മതി മോനെ… നീ പറഞ്ഞാലേ അവൾ കേൾക്കു…” “ഞാൻ പറയാം അച്ഛാ….. പിന്നെ അവരുടെ ഫാമിലി ഒക്കെ എങ്ങനെ ആണ്….” ഞാൻ അച്ഛനോട് തിരക്കി.. “കുടുംബം ഒക്കെ നല്ല കുടുംബം ആണ്.. എല്ലാവർക്കും നല്ല അഭിപ്രായം ആണ്.. അവർ മൊത്തം 3 മക്കൾ ആണ് 2 ആണും 1പെണ്ണും… പെണ്ണ് ആണ് മൂത്തത്….. മണിക്കുട്ടിക്ക് നോക്കിയ പയ്യൻ ഡോക്ടർ തന്നെ ആണ്… പെൺകുട്ടി ടീച്ചർ എന്തോ ആണ്.. പിന്നെ ഇളയ പയ്യൻ വിദേശത്തു എവിടേയോ ആണ് പഠിക്കുന്നെ…” അച്ഛൻ അവരുടെ ഡീറ്റൈൽ എല്ലാം പറഞ്ഞു…. ഞാൻ കേട്ടപ്പോൾ നല്ലതാന്ന് തോന്നി.. അവൾക്കു ഇഷ്ടപെട്ടാൽ മതി.. പിന്നെ ദൈവമെ ഞാൻ ഒരു ടീച്ചറിനെ കെട്ടേണ്ടി വരുമോ 😊😊 “പയ്യന്റെ പേര് എന്താണ് ” “പയ്യന്റെ പേര് ആകാശ്….. പെണ്ണിന്റെ പേര് ആര്യ.. അനിയന്റെ പേര് എന്താന്ന് എന്ന് അറിയില്ല ” “ഓക്കേ.. അച്ഛാ ഞാൻ മണിക്കുട്ടിയോട് ഇന്ന് തന്നെ സംസാരിക്കാം എന്നിട്ട് നമുക്ക് അവരോടു വിവരം പറയാം ” അങ്ങനെ കുറച്ചു നേരം ഓരോന്ന് പറഞ്ഞു അച്ഛനും മാമനും ഓഫീസിൽ നിന്നു പോയി….. ഞാൻ ഇന്ന് തന്നെ മണിക്കുട്ടിയോട് കാര്യം സംസാരിക്കണം എന്ന് തീരുമാനിച്ചു… ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു “ഹലോ” ” എന്താ കുട്ടേട്ടാ….” “മോളെ നീ ഇറങ്ങുമ്പോൾ വിളികേട്ടോ ചേട്ടൻ വന്നു പിക്ക് ചെയ്യാം…. പറ്റുമെങ്കിൽ നേരത്തെ ഇറങ്ങു കേട്ടോ ” “ശെരി ചേട്ടാ…. ഞാൻ ഒരു അരമണിക്കൂർ കഴിഞ്ഞു ഇറങ്ങാം… എന്നിട്ട് വിളിക്കാമെ..” “ഓക്കേ മോളു ബൈ ” അങ്ങനെ ഫോൺ വച്ചു ഞാൻ ജോലിയിൽ മുഴുകി… 4 മണി ആയപ്പോൾ അവളെ ഹോസ്പിറ്റലിൽ നിന്നു കൂട്ടി ഞാൻ പോയി… വണ്ടിയിൽ കയറി അവൾ എന്നെ നോക്കി… ഞാൻ ഒന്നും സംസാരിക്കാത്തത് കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… “എന്താ കുട്ടേട്ട ഒന്നും മിണ്ടാതെ ഇരിക്കുന്നെ…… എന്നോട് വല്ലോം പറയാൻ ഉണ്ടോ?? അവൾക്കു എന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞു എന്ന് എനിക്കു മനസ്സിലായി.. ഞാൻ അവളുടെ മുഖത്തു അത്ഭുതത്തോടെ നോക്കി… “അത് മണിക്കൂട്ടി.. നമുക്ക് ഒരു നല്ല ആലോചന വന്നിട്ടുണ്ട്… ജാതകം ഒക്കെ നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ട്… അത് നിന്നോട് പറയാനാ ചേട്ടൻ വന്നേ…..ഞാൻ നിന്റെ അഭിപ്രായം ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു ” ഞാൻ അത്രയും പറഞ്ഞു അവളുടെ മുഖത്തു നോക്കി…. “എനിക്കു കുഴപ്പം ഒന്നും ഇല്ല ചേട്ടാ ചേട്ടന്റ തീരുമാനം ആണ് എനിക്കു… ചേട്ടൻ പറഞ്ഞാൽ മതി….. ” “അങ്ങനെ വേണ്ട മോളെ…. നീ പയ്യനെ കണ്ട് ഇഷ്ടം ആണേൽ പറഞ്ഞാൽ മതി…. ” “എനിക്കു എന്റെ ചേട്ടന്റെ ഇഷ്ടം ആണ് വലുത്… ചേട്ടന് പെണ്ണിനെ ഇഷ്ടം ആകുവാണേൽ മതി ” അവളും എന്നെ പോലെ തന്നെ പറഞ്ഞു… ” എങ്കിൽ ചേട്ടൻ പറയട്ടെ… ആദ്യം മോളു പയ്യനെ കാണു…. എന്നിട്ട് നമുക്ക് തീരുമാനിക്കാം ” ” ഒക്കെ…. എല്ലാം എന്റെ കുട്ടേട്ടൻ പറയുന്ന പോലെ ” അവൾ പറഞ്ഞു എന്നെ നോക്കി ചിരിച്ചു.. ഞാൻ അവളുടെ തലയിൽ വാത്സല്യ പൂർവ്വം തലോടി… അവൾ എന്റെ തോളിൽ തല വച്ചു കിടന്നു.. പിന്നെ അവൾക്കു ഐസ്ക്രീം ഒക്കെ വാങ്ങികൊടുത്തു ഞങ്ങൾ ഒന്നു ചെറുതായിട്ട് ചുറ്റിയിട്ടു ഒക്കെ ആണ്.. വീട്ടിൽ പോയത്.. വീട്ടിൽ അച്ഛൻ അപ്പോഴേക്കും ഉണ്ടായിരുന്നു… ഞാൻ അവരോടു അവളോട്‌ പറഞ്ഞ കാര്യവും അവൾ കാണാൻ സമ്മതിച്ച കാര്യവും എല്ലാം പറഞ്ഞു… വീട്ടുകാർക്ക് എല്ലാം കേട്ടപ്പോൾ നല്ല സന്തോഷം ആയി.. അവളുടെ കല്യാണം അവരെല്ലാം എത്രമാത്രം ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കാൻ അവരുടെ സന്തോഷം തന്നെ ധാരാളം.. അവൾക്കു പയ്യനെ ഇഷ്ടപെട്ടാൽ പിന്നെ ഒന്നും നോക്കാൻ ഇല്ല ഞാൻ പെണ്ണിനെ കാണുക കൂടി വേണ്ട ഓക്കേ പറയും… . . ……………………………………………………………… അങ്ങനെ വീട്ടുകാർ തമ്മിൽ ചർച്ച ഒക്കെ നടത്തി എല്ലാം പറഞ്ഞു പെണ്ണുകാണാലിന്റെ വക്കിൽ എത്തി.. വരുന്ന ശനി മണിക്കുട്ടിയെ അവർ പെണ്ണ് കാണാൻ വരും അവൾക്കു പയ്യനെ ഇഷ്ടപെട്ടാൽ അടുത്ത ദിവസം ഞങ്ങൾ അങ്ങോട്ട്‌ പെണ്ണുകാണാൻ പോകും എന്നും തീരുമാനിച്ചു… രണ്ടു കൂട്ടർക്കും ഇഷ്ടപെട്ടാൽ എത്രയും വേഗം കല്യാണം നടത്തണം എന്നാണ് തീരുമാനം.. അങ്ങനെ എല്ലാം സെറ്റ് ആക്കി വച്ചു . .. . . . . ഇന്നാണ് പെണ്ണുകാണാൻ വരുന്ന ദിവസം അവരുടെ വീട്ടിൽ നിന്നു. ഞങ്ങളുടെ വീട്ടിൽ എല്ലാം ഒരുക്കി കാത്തിരുന്നു.. ഞാൻ മണിക്കുട്ടിയെ കാണാൻ ആയി റൂമിൽ പോയപ്പോൾ അവൾ നല്ല സെറ്റ് സാരി ഒക്കെ ഉടുത്തു സുന്ദരി ആയി ഇരിക്കുന്നു.. ഇന്നലെ ഞാൻ അവൾക്കു വാങ്ങി കൊടുത്ത സെറ്റ് സാരി.. പെണ്ണുകാണൽ പ്രേമണിച്ചു ഇന്നലെ ഞങ്ങൾ ഒരു ഷോപ്പിങ് നടത്തി…… ഞാൻ അവൾക്ക് ഒരു പച്ചക്കര സെറ്റ് സാരിയും അവൾ എനിക്കു ഒരു ബ്ലൂ ഷർട്ടും വൈറ്റ് പാന്റ്സും എടുത്തു തന്നു.. ഞാൻ അത് ട്രയൽ ചെയ്തു കാണിക്കാൻ വന്നപ്പോൾ ആ ഷോപ്പിലെ സെയിൽസ് ഗേൾസ് മുതൽ കസ്റ്റമർ ആയി വന്ന പെണ്ണുങ്ങൾ വരെ എന്നെ തന്നെ നോക്കി നിന്നു….. കാരണം അത്ര ലുക്ക് ആയിരുന്നു അപ്പോൾ…. …… അങ്ങനെ അവളെ കണ്ടു റൂമിൽ പോയി അവളോട്‌ സുന്ദരി ആയിട്ടുണ്ടെന്നു പറഞ്ഞു 👌🏻👌🏻 അവൾ അത് കേട്ടപ്പോൾ നാണം വന്ന പോലെ തല കുനിച്ചു… “അയ്യടാ പെണ്ണിന്റെ നാണം നോക്കിക്കേ.. 24 വയസ്സായിന്നു വല്ല വിചാരവും ഉണ്ടോ ” ഞാൻ അവളുടെ അടുത്ത് പോയി അവളോട്‌ പറഞ്ഞു.. അവൾ കൈ മുറുക്കി എന്റെ നെഞ്ചിൽ ഒരു ഇടി ആണ് മറുപടി തന്നത്…ഞാൻ അവളെ ചേർത്ത് പിടിച്ചു.. അപ്പോൾ പുറത്തു ഒരു കാർ വരുന്ന സൗണ്ട് കേട്ടു.. അവർ വന്നതാണെന്ന് മനസ്സിലായി . ഞാൻ അവളോട്‌ വേഗം റെഡി ആകാൻ പറഞ്ഞിട്ട് അങ്ങോട്ട്‌ പോയി… ഞാൻ ഉമ്മറത്ത് എത്തിയപ്പോൾ അവിടെ അച്ഛനും കൃഷ്‌ണൻ മാമനും ഉണ്ടായിരുന്നു.. അപ്പോൾ മുറ്റത്തു ഒരു ഇന്നോവ കാർ വന്നു നിന്നു.. കാറിൽ നിന്നും രണ്ടു മദ്യ വയസ്കരും 3 ചെറുപ്പക്കാരും ഇറങ്ങി… അതിൽ ആരാണ് പയ്യൻ എന്ന് മനസ്സിലായില്ല.. ഒന്നു പയ്യനും മട്ടവർ ഫ്രണ്ട്സും ആയിരിക്കും.. ഞങ്ങൾ അങ്ങോട്ട്‌ പോയി അവരെ സ്വീകരിച്ചു വീട്ടിൽ കയറ്റി… അവർ ഞങ്ങൾക്ക് ഒപ്പം വീടിന്റെ ഉള്ളിൽ കയറി അവരെ സോഫയിൽ ഇരുത്തി….. അച്ഛൻ ഞങ്ങളെ എല്ലാവരെയും പരിചയ പെടുത്തു…. അവരുടെ കൂടെ ഉള്ള ഒരു മദ്യ വയസ്കൻ അവരെയും “ഞാൻ രാജൻ ആകാശിന്റെ അച്ഛൻ ആണ്… ഇത് എന്റെ അനിയൻ ആണ് രവി.. പിന്നെ അതാണ് ആകാശ്..” അദ്ദേഹം പയ്യണേ ചൂണ്ടി പറഞ്ഞു..കൂട്ടത്തിൽ കാണാൻ ഏറ്റവും ഭംഗി ഉള്ള ആൾ ആണ് പയ്യൻ.. എനിക്കു കണ്ടപ്പോൾ തന്നെ ബോധിച്ചു. മണിക്കുട്ടിക്ക് ചേരും.. അവൻ ബഹുമാനർത്ഥം എന്നെ നോക്കി ചിരിച്ചു.. ഞാനും ബാക്കി രണ്ടു പയ്യന്മാരെയും ചൂണ്ടി ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞു…. ഞങ്ങൾ എല്ലാരും പരസ്പരം പരിചയപെട്ടു ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു…. അവസാനം അച്ഛൻ അവളെ വിളിക്കാൻ പറഞ്ഞു… മണിക്കുട്ടി ഒരു ട്രെയിൽ ചായയും ആയി അങ്ങോട്ട്‌ വന്നു… പുറകിൽ അമ്മമാർ പലഹാരം വും കൊണ്ട് വന്നു.. അവൾ ചായ കൊണ്ട് ആദ്യം ആകാശിന് കൊടുത്തു.. അവൻ അവളുടെ മുഖത്തു നോക്ക് ചിരിച്ചു… അവളും അവനെ നോക്കി ഒന്നു ചിരിച്ചു… അവൾ എല്ലാവർക്കും ചായ കൊടുത്തിട്ടു എന്റെ അടുത്ത് വന്നു എന്റെ കൈയിൽ ചുറ്റി നിന്നു.. അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കുണ്ട്…. പയ്യൻ കാണാൻ നല്ല പയ്യൻ ആണ്.. അന്നെഷിച്ചപ്പോൾ നല്ല സ്വഭാവവും ആണ്.. മണിക്കുട്ടിക്ക് ഇഷ്ടപെടും… എന്ന് എന്റെ മനസ്സ് പറഞ്ഞു… കാല കലങ്ങായി ഉള്ള ഡയലോഗ് മാമന്റെ വായിൽ നിന്നും ആയിരുന്നു.. ” പിള്ളേർക്ക് എന്തേലും ഒക്കെ സംസാരിക്കാൻ ഉണ്ടേൽ മാറിക്കോട്ടെ അല്ലേ. ” മണിക്കുട്ടി അത് കേട്ടപ്പോൾ എന്റെ മുഖത്തു നോക്കി… ഞാൻ പൊക്കോളാൻ പറഞ്ഞു.. അവൾ താഴെ അവളുടെ റൂമിലേക്ക്‌ നടന്നു.. പിറകെ എന്നെ നോക്കി ഒന്നു ചിരിച്ചു ആകാശും… ////////////////////////////////////////////////////////////// (കുറച്ചു ഭാഗം മണിക്കുട്ടിയിലൂടെ ) രണ്ടുപേരും മുറിയിൽ കയറി.. പരസ്പരം ഒന്നും തന്നെ പറയുന്നില്ല.. മണിക്കുട്ടി ജനലിന്റെ സൈഡിൽ പോയി നിന്നു ആകാശ് അവള്ക്കു എതിർവശത്തും… നിശബ്ദത അവസാനിപ്പിച്ചത് ആകാശ് ആണ്… “എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.” ഞാൻ ഒന്നും പറഞ്ഞില്ല “എന്നെ ഇഷ്ടം ആയില്ലേ… അതാണോ ഒന്നും പറയാതെ നിൽക്കുന്നെ ” ആകാശ് അതും പറഞ്ഞു എന്റെ മുഖത്തു നോക്കി ” എനിക്കു ഇഷ്ടക്കുറവ് ഒന്നും ഇല്ല… എനിക്കു ജീവിതത്തിൽ ഏറ്റവും വലുത് എന്റെ ചേട്ടൻ ആണ്.. ചേട്ടൻ എപ്പോഴും എന്റെ കൂടെ വേണം എന്നാണ് എന്റെ ആഗ്രഹം… വേറെ ഒന്നും ഇല്ല.. ചേട്ടന് ഇഷ്ടം ആണേൽ എനിക്കും സമ്മതം ആണ് “ “അത്രയേ ഒള്ളോ കാര്യം… അപ്പോൾ എന്നെ ഇഷ്ടക്കുറവ് ഒന്നും ഇല്ലല്ലേ… പിന്നെ എനിക്കും എന്റെ ചേച്ചിയെ പിരിയുന്നതും വലിയ വിഷമം ആണ്. നമ്മുടെ ജാതകം ഇങ്ങനെ ആയതു കൊണ്ട് അതും പ്രശ്നം അല്ല.. തന്റെ ചേട്ടന് എന്റെ ചേച്ചിയെ ഇഷ്ടം ആകുക ആണേൽ നമുക്ക് കല്യാണം കഴിഞ്ഞു ഒരു വീട്ടിൽ താമസിക്കാം ” അത്രയും കേട്ടപ്പോൾ എനിക്കു സന്തോഷം ആയി…. എന്റെ കണ്ണുകൾ വിടർന്നു… ഞാൻ ആ ആകാശിന്റെ മുഖത്തു നോക്കി ചിരിച്ചു… “പിന്നെ എനിക്കു വിദ്യയെ ഇഷ്ടം ആയി കേട്ടോ” ആകാശ് അതും പറഞ്ഞു തിരിച്ചു പോയി.. അങ്ങനെ കേട്ടപ്പോൾ എനിക്കു നല്ല നാണം വന്നു.. //////////////////////////////////////////////////////////////////// (ബാക്ക് ടു വരുൺ ) അങ്ങോട്ട് പോയ ആകാശ് ചിരിച്ചു കൊണ്ടാണ് വന്നത്.. എനിക്കു അത് കണ്ടപ്പോൾ നല്ല സന്തോഷം വന്നു.. അവൾക്കു സമ്മതം ആണെന്ന് പറഞ്ഞു കാണും…….. ആകാശിന് പിറകെ മണിക്കുട്ടിയും എന്റെ അടുത്ത് വന്നു. അവൾക്കു നല്ല നാണം ഉണ്ടായിരുന്നു….. ഞാൻ അവളെ പിടിച്ചു നിർത്തി ഇഷ്ടം ആണോന്നു ചോദിച്ചു… അവൾക്കു ഇഷ്ടം ആയിന്നു പറഞ്ഞു.. ഞാൻ അവളെ പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…. എന്നിട്ട് ഞാൻ ഹാളിലേക്ക് പോയി. അവർ അപ്പോൾ പോകാം ഇറങ്ങുക ആയിരുന്നു.. ഞാൻ ആകാശിനെ നോക്കി നല്ല ഒരു ചിരി ചിരിച്ചു.. ഞാൻ അച്ഛനോട് അവൾ സമ്മതിച്ചു എന്നാ കാര്യം പറഞ്ഞു… അച്ഛനും അത് കേട്ടപ്പോൾ സന്തോഷം ആയി.. “എന്നാൽ നാളെ ഞങ്ങൾ അങ്ങോട്ട്‌ പെണ്ണുകാണാൻ ആയി വരാം ” അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അത് കേട്ടപ്പോൾ അവർക്കും സന്തോഷം ആയി.. അവർ പിന്നെ ഓരോന്ന് സംസാരിച്ചു പിരിഞ്ഞു… ഇനി നാളെ ഞാൻ കൂടി പെണ്ണിനെ കണ്ടു ഇഷ്ടം ആണെന്ന് പറഞ്ഞാൽ മതി.. ഞാൻ എന്തായാലും ഇഷ്ടം ആണെന്ന് പറയാൻ തന്നെ തീരുമാനിച്ചു… പെണ്ണിനെ കണ്ടില്ലേലും….. എന്നാൽ പെണ്ണ് സുന്ദരി ആയിരിക്കും എന്ന് മനസ്സു പറഞ്ഞു… അടുത്ത ദിവസ്സത്തിനായി കാത്തിരുന്നു… ………………………………………………………………. അടുത്ത ദിവസ്സം ഞങ്ങൾ അങ്ങോട്ട്‌ പെണ്ണ് കാണാൻ ആയി.. പോയി ഞാനും അച്ഛനും മാമനും പിന്നെ പെണ്ണിനെ കാണണം എന്ന് വാശി പിടിച്ചു മണിക്കുട്ടിയും ഞങ്ങളുടെ കൂടെ വന്നു…. ഞങ്ങൾ 4 പേരും ആണ് യാത്ര.. ഒരു 45 മിനിറ്റ് കൊണ്ട് ഞങ്ങൾ ഒരു വീടിന്റെ മുന്നിൽ എത്തി.. സാമാന്യം വലിയ ഒരു വീട്.. രണ്ടു നില ഉണ്ട്.. മുറ്റത്തു അന്ന് കണ്ട ഇന്നോവ കൂടാതെ ഒരു പോളോ യും പോർച്ചിൽ ഉണ്ടായിരുന്നു…. ഞങ്ങളുടെ വണ്ടി വന്നതും ആകാശും അച്ഛനും ഇറങ്ങി വന്നു ഞങ്ങളെ സ്വീകരിച്ചു.. ഞങ്ങൾ എല്ലാരും അകത്തോട്ടു പോയി.. ആകാശിനെ കണ്ടപ്പോൾ മണിക്കുട്ടിക്ക് ചെറിയ നാണം ഒക്കെ വന്നു….. ഞങ്ങൾ അകത്തു കയറി സോഫയിൽ ഇരുന്നു.. നല്ല വിശാലമായ ഹാൾ നന്നായി എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്… ഞാൻ വീട്ടിൽ ഒന്നു കണ്ണ് പായിച്ചു.. അവിടെ ഞങ്ങളുടെ വീട്ടിൽ വന്ന പുള്ളിയും ഉണ്ടായിരുന്നു.. അവരുടെ അച്ഛൻ ബാക്കി ഉള്ള അമ്മയെയും എല്ലാരേയും ഞങ്ങൾക്ക് പരിചയ പെടുത്തി.. ഞങ്ങൾ എല്ലാരോടും ചിരിച്ചു സംസാരിച്ചിരുന്നു……. അവസാനം അവരുടെ അമ്മ കുട്ടിയെ വിളിച്ചു… കയ്യിൽ ഒരു ട്രെയിൽ ചായയുമായി അവൾ രംഗത്ത് വന്നു… എല്ലാരും അവളുടെ മുഖത്തു തന്നെ നോക്കി.. അവൾ ഒരു സൗന്ദര്യ ദേവത തന്നെ ആയിരുന്നു… എന്നാൽ ആ സൗന്ദര്യ ദേവതയെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ ഉണ്ടായി.. അവളെ കണ്ട നിമിഷം ഞാൻ നല്ല രീതിയിൽ ഒന്നു ഞെട്ടി. മനസ്സിൽ അവളുടെ പേര് ഞാൻ പറഞ്ഞു.. ആര്യ……. ആര്യ മിസ്സ്‌…. ⚡️🔥 എന്നിലെ ഞെട്ടൽ മാറിയിരുന്നില്ല.. എന്നാൽ അത് മുഖത്തു കാണിക്കാതെ ഞാൻ നിന്നു.. കാരണം മുഖം മാറിയാൽ മണിക്കുട്ടി അത് മനസ്സിലാക്കും.. എന്നാൽ ഞാൻ ആര്യയുടെ മുഖത്തു നോക്കിയപ്പോൾ അവളിൽ ഒരു മാറ്റവും ഇല്ലായിരുന്നു… അതു എന്നെ അത്ഭുതപെടുത്തി.. അവൾ ചിരിച്ചു കൊണ്ട് എനിക്കു ചായ നീട്ടി… ഞാനും മറ്റുള്ളവരെ കാണിക്കാൻ ഒരു ചിരി മുഖത്തു ഫിറ്റ്‌ ചെയ്തു.. ഞാൻ ചായ എടുത്തു.. എന്നാൽ അവളുടെ മുഖത്തെ സന്തോഷം എന്നിൽ ആശങ്കകൾ ഉണ്ടാക്കി.. ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റി മണിക്കുട്ടിയെ നോക്കിയപ്പോൾ അവൾ കൈ കൊണ്ട് കൊള്ളാം എന്ന് കാണിച്ചു 👌🏻👌🏻👌🏻 അവക്ക് പെണ്ണിനെ ഇഷ്ടം ആയിന്നു എനിക്കു മനസ്സിലായി.. എന്തായാലും ഞാൻ കാരണം അവളുടെ സന്തോഷം നഷ്ടം ആകരുത്.. മനസ്സിൽ സംഘർഷം ഉണ്ടേലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കാൻ തീരുമാനിച്ചു… ആര്യയുടെ കാലു പിടിച്ചിട്ടായാലും ഈ കല്യാണത്തിനു സമ്മതിപ്പിക്കണം എന്ന് തീരുമാനിച്ചു….. അവളുമായി നടന്ന പ്രശ്നം എല്ലാം എന്റെ മനസ്സിൽ വന്നു.. എന്നാൽ എന്റെ ഈഗോ മാളുവിനോടുള്ള സ്നേഹത്തിന് മുന്നിൽ ഒന്നു അല്ലാതെ ആയി…… ഞാൻ ഇപ്പോൾ ആര്യയോട് ഉള്ള അനിഷ്ടം പ്രകടിപ്പിച്ചാൽ അത് മണിക്കുട്ടി മനസ്സിലാക്കും…. അവൾ ഈ കല്യാണത്തിൽ നിന്നു പിന്മാരുംഅത് ഒരിക്കലും സമ്മതിക്കാൻ പാടില്ല.. ആര്യയുടെ കാലിൽ വിഴുന്നിട്ടു ആയാലും ഈ കല്യാണത്തിന് സമ്മതിപ്പിക്കണം എന്ന് ഞാൻ ഉറപ്പിച്ചു… എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു… “പിള്ളേർ ഒന്നു ഒറ്റയ്ക്ക് സംസാരിച്ചോട്ടെ അല്ലേ.. ” അവളുടെ അച്ഛന്റെ വാക്ക് ആണ് ഞാൻ ആലോചനയിൽ നിന്നും പുറത്തു കടന്നത്… പെട്ടന്ന് ഞാൻ മണിക്കുട്ടിയെ നോക്കി.. അവൾ എന്നെ കളിയാക്കി ചിരിച്ചു…… ആകാശ് എന്നെ വിളിച്ചു മുറി കാണിച്ചു തന്നു.. ഞാൻ ആ മുറിയിലേക്ക് പോയി.. മുറിയിൽ കയറുമ്പോൾ മനസ്സിൽ തെല്ലൊരു ഭയം ഉണ്ടായിരുന്നു.. അവൾക്കു എന്നോട് ഉള്ള മനോഭാവം എന്താണെന്നു എനിക്കു അറിയില്ലല്ലോ.. അതിന്റെ ഭയത്തിൽ ആണ് ഞാൻ ആ മുറിയിൽ കയറിയത്…. ഞാൻ കയറിയതും അവൾ എന്നെ നോക്കി നിന്നു.. അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് ഞാൻ അങ്ങോട്ട്‌ കയറി പറഞ്ഞു… “പ്ലീസ് ആര്യ ഈ കല്യാണത്തിന് സമ്മതിക്കണം.. ഞാൻ എന്ത് വേണോ ചെയ്യാം.. ഇയാൾ ആഗ്രഹിക്കുന്ന എന്തും തരാം.. എന്റെ അനിയത്തിയുടെ ജീവിതം ആണ്.. ഇയാൾക്ക് സമ്മതം അല്ലേൽകിൽ ഈ കല്യാണം നടക്കില്ല…. അവൾക്കു ഇനി ഇങ്ങനെ ഒരു കല്യാണം നടക്കുമോ എന്നും അറിയില്ല.. ഇയാൾ ക്കു എന്നോട് ദേഷ്യം ആണെന്ന് അറിയാം.. ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം… എന്റെ അനിയത്തിയുടെ ജീവിതം തകർക്കരുത്….” ഞാൻ അവളുടെ മുൻപിൽ കൈ കൂപ്പി കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്…. ഞാൻ മുറിയിൽ കയറുമ്പോൾ അവളുടെ മുഖം ചിരിയിൽ ആയിരുന്നു.. എന്നൽ ഞാൻ ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു……. അവൾ ഒന്നും പറയാതെ എന്റെ മുഖത്തു നോക്കി നിന്നു.. ഞാൻ ആദ്യമായിട്ടാണ് ഒരാളോട് അപേക്ഷിക്കുന്നത്… എന്റെ മണിക്കുട്ടിക്ക് വേണ്ടി ആയതു കൊണ്ട് എനിക്കു ഒന്നും തോന്നിയില്ല.. അവൾ കുറേനേരം എന്റെ മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല… ഞാൻ അവളുടെ നോട്ടം നേരിടാൻ കഴിയാതെ മുഖം മാറ്റിക്കളഞ്ഞു……… അവൾ ഒന്നും മിണ്ടാതെ തന്നെ നിന്നു.. അവസാനം അവൾ സമ്മതിച്ചു.. അത് കേട്ടപ്പോൾ എനിക്കു സന്തോഷം ആയി എങ്കിലും.. അതിനു പിന്നിൽ വരാൻ പോകുന്ന പ്രേശ്നങ്ങളെ ഓർത്തു.. ഇവൾ എന്തായാലും എന്നെ ദ്രോഹിക്കും എന്ന് ഞാൻ ഉറപ്പിച്ചു… മണിക്കുട്ടിക്ക് നല്ല ലൈഫ് കിട്ടിയിട്ട് അവൾ എന്നെ കൊന്നാലും എനിക്കു കുഴപ്പം ഇല്ല എന്ന് എനിക്കു തോന്നി.. അവസാനമായി ഞാൻ അവളോട്‌ ഒന്നു കൂടി പറഞ്ഞു.. ” ഒരിക്കലും നമ്മൾ തമ്മിൽ ഉണ്ടായ പ്രശ്നം മണിക്കുട്ടി അറിയരുത്… അവള്ക്കു നമ്മൾ തമ്മിൽ ഉള്ള പ്രശ്നം അറിയാം.. എന്നാൽ അതിലെ ആള് താൻ ആണെന്ന് അറിയില്ല.. പ്ലീസ് ഒരിക്കലും അവളോട്‌ പറയരുത്…. ” “ഉം ” അവൾ ഒന്നു മൂളുക മാത്രം ആണ് ചെയ്തത്. ഞാൻ അവളുടെ മുറിയിൽ നിന്നും ഇറങ്ങി.. മുഖത്തു ഒരു ചിരി ഫിറ്റ്‌ ചെയ്തു മണിക്കുട്ടിക്ക് അടുത്ത് പോയി.. അവളും ആകാശും സംസാരിക്കുക ആയിരുന്നു.. എന്നെ കണ്ടപ്പോൾ അവർ സംസാരം നിർത്തി… ഞാൻ ആകാശിന് അടുത്ത് പോയി.. അവനെ എനിക്ക് ഒരുപാട് ഇഷ്ടമായി.. നല്ല ഒരു പയ്യൻ…… പിന്നെ ഞങ്ങൾ ഇറങ്ങാൻ ആയി… എല്ലാവരോടും യാത്ര ഒക്കെ പറഞ്ഞു ഇറങ്ങി.. .. ബാക്കി കാര്യം ഫോണിൽ പറയാം എന്ന് പറഞ്ഞു.. ഞാൻ കാറിൽ കയറി വണ്ടി എടുത്തു.. മണിക്കുട്ടി എനിക്കു ഒപ്പം മുന്നിൽ തന്നെ കയറി.. ബാക്കി ഉള്ളവർ കയറിയപ്പോൾ വണ്ടി എടുത്തു.. മണിക്കുട്ടി പെണ്ണിനെ ഇഷ്ടം ആയോ എന്നൊക്കെ ചോദിച്ചു… ഞാൻ ഇഷ്ടം ആയി എന്നൊക്കെ പറഞ്ഞു…. അവള്ക്കു അത് സന്തോഷം ആയി.. അച്ഛനും മാമനും എല്ലാം ഹാപ്പി.. കല്യാണം എത്രയും വേഗം നടത്തണം എന്നാണ് അവരുടെ അഭിപ്രായം.. ഞാനും അതിനു യോജിക്കുന്നു… ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു വീട്ടിൽ എത്തി.. അമ്മമാരോട് എല്ലാം കാര്യം പറഞ്ഞു.. അവർക്കു വലിയ സന്തോഷം ആയി.. വീട്ടിൽ അന്ന് ഒരു ഉത്സവ പ്രതീതി ആയിരുന്നു…. അച്ഛൻ അവരുടെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു..അവർക്കും സമ്മതം ആയിരുന്നു.. വീട്ടിൽ എല്ലാവർക്കും… കല്യാണം പെട്ടന്ന് തന്നെ നടത്തണം എന്നാണ് അവർക്കും.. വരുന്ന ദിവസം തന്നെ ഡേറ്റ് ഒക്കെ നിഴ്ചയിക്കാം എന്ന് തീരുമാനിച്ചു.. മണിക്കുട്ടിക്കും ഇപ്പോൾ നല്ല സന്തോഷം ഉണ്ട്.. എന്നാൽ എന്റെ മനസ്സു മാത്രം ശെരി അല്ലായിരുന്നു.. അത് മറ്റുള്ളവർ അറിയാതെ ഞാൻ നോക്കി… ഞാനും അവരോടു എല്ലാം സംസാരിച്ചു.. എന്നിട്ട് റൂമിൽ പോയി കട്ടിലിൽ കിടന്നു.. മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യവും ആയി.. അവൾ എന്തിനാ സമ്മതിച്ചത്..? ഇനി എന്നോടുള്ള പക വീട്ടാൽ ആണോ? അവൾ എന്നോട് ഉള്ള ദേഷ്യം മണിക്കുട്ടിയിൽ തീർക്കുമോ? ഞാൻ അന്ന് അങ്ങനെ ചെയ്തത് ശെരി ആയിരുന്നില്ലേ? ഓരോ കാര്യം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു… എന്റെ ഉറക്കം നഷ്ടം ആകുമെന്ന് എനിക്കു മനസ്സിലായി.. എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി.. അവൾ എന്റെ എല്ലാം എല്ലാം ആണ്…..അവൾക്കു വേണ്ടി മരിക്കാൻ പോലും ഞാൻ തയാറാണ്… ആകെ ഉള്ള ആശ്വാസം ആദ്യമായി ഇഷ്ടപെട്ട പെണ്ണിനോപ്പം ജീവിക്കാം എന്നതാണ്… അവൾക്കു എന്നെ വെറുപ്പാണ് എങ്കിലും അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ❤️ എന്റെ ചിന്തകൾ 2 വർഷം പിന്നോട്ട് പോയി…. തുടരണോ??? ⚡️ പേജ് കുറവാണെന്നറിയാം.. അടുത്ത പാർട്ടിൽ ശെരി ആക്കാം… ഇഷ്ടം ആണേൽ കമെന്റ് ചെയ്യൂ ❤️🥰😊

2cookie-checkവിവാഹം മാറ്റുക

  • എന്റെ കസിൻസ് – Part 14

  • എന്റെ കസിൻസ് – Part 13

  • എന്റെ കസിൻസ് – Part 12