പെട്ടന്ന് വലിയ സൗണ്ടോടേ വാതിൽ തള്ളി തുറന്ന് വേദ റൂമിലേക്ക് വന്നു..
ഞെട്ടി തിരിഞ്ഞ് അവൻ ചുറ്റും കണോടിച്ചു.. ഇല്ല ഇതുവരേ ഇവിടേ ഉണ്ടായിരുന്ന പാലപ്പൂ മണവും ഇല്ല..
ഇനി എന്നിക്ക് തോന്നിയതാണോ അവൻ അവനോട് തന്നേ ചോതിച്ചു..
,, എന്തടാ നിന്നക്ക് ഉറങ്ങാനും സമതിക്കില്ലേ നീ ഇന് എന്താ ഇത്ര പേടി
,, ഡി നിനക്ക് പറഞ്ഞാലും മനസിലാവില്ല..
,, നീ എന്താ കര്യം എന്ന് വെച്ച പറ..
അത് വരേ നടന്ന കാര്യങ്ങൾ ആദി അവളോട് പറഞ്ഞു.. അത് പറയുമ്പഴും അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു..
അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോ വേദക്കും ചെറിയ പേടി തോന്നാതിരുന്നില്ല..
,, നീ ഇന്ന് എന്റെ ഒപ്പം കിടന്നാ മതി..
,, നിന്റെ ഒപ്പം കിടക്കാനോ ഞാൻ ഇല്ല മോനേ. ആ കളിക്ക്
,, നീ മുൻമ്പും ഇവിടേ കിടക്കാറുളതല്ലേ പിന്നേ എന്താ പ്രശ്നം..
,, അതു പോലേ അല്ലല്ലോ ആദിക്കുട്ടാ ഇപ്പോ..
,, അത് എന്താ..
കുറച്ച് നേരം ആലോജിച്ചിട്ട് ഒരു പുഞ്ചിരിയോട് കൂടി അവൾ പറഞ്ഞു..
,,ok ഞാൻ കെടക്കാം ഇനി ജീവിതകാലം മുഴുവൻ നിന്റെ ഒപ്പം ഈ മുറിയിയിൽ കിടക്കാൻ ഉള്ളതലേ പക്ഷെ കുരുത്തകേട് ഒന്നും കാട്ടരുത് ട്ടാ
അവൻ അതിന് മറുപടി പറയാതേ അവളേ ഒന്ന് നോക്കി.. കിടക്കയിലേക്ക് ഒരുമിച്ച് കിടന്നു,..
കുറച്ച് കഴിഞ്ഞപ്പോ ഇരുട്ടിൽ നിന്നും മനോഹരമായ ഇരു മിഴികൾ അവനേ പ്രമപൂർവ്വം നോക്കി ഒപ്പം അവിടേ പാലപ്പൂവിന്റെ നറുമണം പരന്നു..
,, വേദാ
,, ഉം
,,നിന്നക്ക് കിട്ടുന്നുണ്ടാ പാല പൂവിന്റെ മണം
അവൾ ഒന്നുകൂടി ശ്വാസം എടുത്തു വലിച്ചു ഒപ്പം അവൾ അറിഞ്ഞു രൂക്ഷമായ പാലപ്പൂവിന്റെ മണം.. ഇത്തവണ പേടിച്ചത് വേദയാണ്. അവൾ അവനേ കെട്ടിപിടിച്ച് കിടന്നുു.. മെല്ലെ അവരേ നിദ്രദേവി കവർന്നു…
പിറ്റേന്ന് കാലത്ത് ആദിക്ക് ചായയും മായി വന്ന അവന്റെ അമ്മ കാണുന്നത് ആദിയുടെ നെഞ്ചിൽ തല വെച്ച് അവന്നേ വാരി പുണർന്ന് കിടക്കുന്ന വേദയേ ആണ്.. ആ കാഴ്ച്ച കണ്ടതും ഒരു തരിപ്പ് കെറിയങ്കിലും പിന്നേ മെല്ലെ അത് ഒരു പുഞ്ചിരിയിലേക്ക് മാറി..
നിഗൂഡമായ ഒരു ചിരിയോടേ അവൾ വേദയേ വിളിച്ചു..
,, ദേവകി അമ്മായി മോണിങ്ങ്..
അപ്പഴാണ് വേദക്ക് താൻ ആദിയുടേ മുറിയിലാണന്നും. അവന്റെ മാറിലാ കിടക്കുന്നത് എന്നും ഒർമ്മ വന്നത്. അവൾ ചാടി എഴുന്നേറ്റു ഒരു ചമിയ ചിരിയോട് കൂടി.
,, എന്താ മോളേ കിടപ്പ് ഇവിടേക്ക് മാറ്റിയോ നീ.
.
,, അമ്മായി…. അത് ആദി… യേ..ട്ടന് ഇന്നലേ ഒറ്റക്ക് കടക്കാൻ പേടിയാണന്ന് പറഞ്ഞപ്പോ..
അവൾ കള്ളം പിടിച്ച കുട്ടിയുടേ പോലേ ദേവകിയേ നോക്കി..
ദേവകി ഒരു ആക്കിയ ചിരിയോട് കൂടി..
,,ആണോ അവന് പേടി തോന്നിയാ അവന്റെ അമ്മയേ അല്ലേ വിളിക്കേ്കേണ്ടത്. അലാതേ നീ ആണോ പേടി മാറ്റി കൊടുക്കുന്നത്..
,, അമ്മായി അത്..ഞ…
,, മതി ഇനി കിടന്ന് ഉരുളണ്ടാ കുറച്ച് നാളായി ഞാൻ കാണുന്നു ആദിയേ കാണുമ്പോ നിന്റെ കണ്ണിലേ തിളക്കം. ഇപ്പോ മോൾ ചെല്ല് അവനേ കൊണ്ട് നിന്റെ കഴുത്തിൽ മിന്ന് കെട്ടിച്ചിട്ട് നീ സ്ത്തിരമായി ഇവിടേ കിടന്നോ..
വേദക്ക് കേട്ടത് വിശ്വസിക്കാൻ പറ്റിയില്ല കുറച്ച് നേരം ദേവകിയേ നോക്കി ഇരുന്ന് അവൾ ആ കവിളിൽ ഒരു ഉമ്മയും കൊടുത്ത് താഴേക്ക് ഓടി…
അതേ സമയം ദേവകിയുടേ ചിന്ത.. വേദയുടേ മാതാാപിതക്കൻ മാരായ ദേവനും ധധ്യയും കുറിച്ചായിരുന്നു.ധന്യ എപ്പഴും പറയുമായിരിന്നു വേദ ആദിക്ക് ഉള്ളതാണന്ന്.. ഒപ്പം പഴയകാര്യങ്ങളും അവർ മരിക്കാൻ കാരണക്കാരൻ ആളും ദേവകിയുടേ ഓർമ്മയിലേക്ക് വന്നു… അവളുടേ മുഖം ഭയം കൊണ്ട് നിറഞ്ഞു.. നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് ചായ അവിടേ വച്ച് തിരിഞ്ഞ് നടന്നു…
ആദി എണീച്ച് ഫ്രഷായി താഴേക്ക് നടന്നു..
,,അല്ല മോളേ നീ എപ്പഴാ എണീച്ചേ എന്നേ എന്താ വിളിക്കാഞ്ഞത്..
അവൾ അതിന് മറുപടി പറയും മുൻപേ ദേവകി അവിടേക്ക് വന്നു..
,, നിന്നേ വിളിച്ച് ചായ തരാൻ ഇവൾ നിന്റെ ഭാര്യ ആണോ..
,, അമ്മ എന്തുട്ടാ പറയുന്നേ..
,, ദേ ചെക്കാ എന്നേ കൊണ്ട് ഒന്നും പറപ്പിക്കണ്ടാ രണ്ടു കൂടി ചെയ്തത് ഞാൻ അറിഞ്ഞില്ല എന്ന് കരുതരുത് രണ്ടിനോടും കൂടി ഞാൻ ഒരു കാര്യം പറയാം ക്ഷേത്രത്തിൽ വച്ച് താലി കെട്ടിയിട്ട് മതി ഈ വക പരിപാടി..
അവൻ അമ്മ ഇത് എങ്ങനേ അറിഞ്ഞു എന്ന രീതിയിൽ വേദയേ നോക്കി..
,, എന്താടാ ഇനി അവളേ നോക്കി നിക്കുന്നത്..
ദേവകി ആദിയേ തറപ്പിച്ച് നോക്കി..
അവിടേ നിൽക്കുന്നത് ബുദ്ധി അല്ല എന്ന് മനസിലായ അവൻ മെല്ലെ വീടിന് പുറത്ത് ഇറങ്ങി തൊടിയിലേ കുളക്കരയിൽ പോയി ഇരുന്നു…
അവൻ കുളത്തിലേ ഓളങ്ങൾ നോക്കി ഇരിക്കേ ഇന്നലേ നടന്ന കാര്യങ്ങൾ അവൻ ഓർത്തു.. എന്നാലും അത് ആരായിരിക്കും.. എന്നേ കൊല്ലാൻ വന്നതാവുമോ… അങ്ങനേ പലതും ആലോജിച്ച് ഇരിക്കുപോ ഒരു ചെറു കാറ്റ് അവനേ തഴുകിപ്പോയി അതിന് പാലപ്പൂ വിന്റെ ഗദ്ധം ഉണ്ടായിരുന്നു… അവൻ നിർവികാരത്തോടേ ചുറ്റും നോക്കി..
,, നീ ആരാ എന്തിനാ എന്നേ പിൻ തുടരുന്നത്..
മറുപടി കിട്ടാതേ ആയപ്പോൾ അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു..
അപ്പഴും അവന് മറുപടിയില്ല.. പക്ഷെ പാലപ്പൂവിന്റേ മണം അവിടേ നിറഞ്ഞ് നിന്നു….
,, നീ ഞാൻ പറയുന്നത് കേൾക്കു്കുന്നില്ലേ…
ഒരു ചെറു മന്ദഹാസത്തോടേ മറുപടി വന്നു…
,, അങ്ങേക്ക് എന്നേ പേടി അല്ലേ.. പിനേ ഞാൻ എന്തിന് മറുപടി തരണം..
അത് കേട്ടപ്പോൾ അവന് ചിരി വന്നു അത് പുറത്ത് കാട്ടാതേ അവൻ പറഞ്ഞു..
,, എന്നിക്ക് പേടിത്തോന്നുന്നത് നിന്നേ കാണാൻ പറ്റാാത്തത് കൊണ്ട് ആണ് നീ എന്താ മുനിൽ വാരാത്തത്…
അത് പറഞ്ഞ് കഴിഞ്ഞതും അവന്റെ ചുമലിൽ ഒരു കരസ്പ്പർസം വന്ന് വീണു.. അവൻ ഞെട്ടി തിരിഞ്ഞ് നോക്കി…
പാലിന്റെ വെൺമയോടും,,, മനോഹരമായ കണ്ണുകളും,,ഇടതൂർന്ന മുടിയും,,, ചുബിക്കാൻ കൊതിക്കുന്ന ചുണ്ടുകളും,, മുല്ല മുട്ട് പോലേ മനോഹരമായ പല്ലുകളും,, ദേവീകം വിളിച്ച് ഒതുന്ന മുഖകാന്തിയും മായി വെണ്ണക്കൽ ശിൽപ്പം പോലേ സുന്ദരിയായ പെൺക്കുട്ടിയേ അവന് കണ്ട മാത്രരയിൽ അവളോട് അനുരാഗം തോന്നി..
,, എന്താ ഇങ്ങനേ നോക്കുന്നേ….
അവളുടേ ചോദ്യമാണ് അവനേ ഉണർത്തിയത്…
,, നീ ആരാ നിയും ഞാനും തമ്മിൽ എന്താ ഉള്ളത് എന്തിന് നീ എന്നേ തേടി വന്നു..
ആദി അവളുടേ മറുപടിക്കായ് നിന്നു…
,, ഞാൻ അവിടത്തേ എല്ലാം മാണ്.. അങ്ങയുടേ ഹൃദയമിടിപ്പ് പോലേ.. ഞാൻ ഇല്ലങ്കിൽ അവിടന്ന് ഇല്ല അങ്ങ് ഇല്ലങ്കിൽ ഞാനും… എന്തിന് തേടി വന്നു എന്ന് ചോതിച്ചാൽ പറയാൻ ഒരുപാട് ഉണ്ട്.. അത് പിന്നേ പറയാം…
,, അത് പറ്റില്ല പറഞ്ഞിട്ട് പോയാ മതീ…
ഒരു വാശിയോടേ അവൻ പറഞ്ഞു അതിന് മറുപടി എന്നോണം അവൾ മനോഹരമായി പുഞ്ചിചിരിച്ചു..
,, ഇന്ന് രാത്രി അവിടത്തേ ചോത്യങ്ങൾക്ക് മറുപടി. തരാം ഇപ്പോ പൂവാൻ അനു വതിക്കൂ…
,,പറയാതേ പോകണ്ടാ..
,, അങ്ങനേ പറയരുത് വേദ ഇവിടേക്ക് വരുന്നുണ്ട് അത് കൊണ്ട് രാത്രി ഞാൻ വരാം ഇപ്പോൾ ഞാൻ പോകുന്നു..
അവൾ അന്തരീക്ഷത്തിൽ അലിഞ്ഞ്ഞ്ഞ് ചേർന്നു….
,, ആദീ യേട്ടാ…
,, എന്താ നീ വിളിച്ചേ ചേട്ടന്നോ എന്തു പറ്റി.. നിന്നക്ക്..
,, അത് മുത്തശി പറഞ്ഞു ഇനി ഇങ്ങനേ വിളിക്കാൻ…
അവൻ അതിന് ഒന്ന് മൂളുക മാത്രം ചെയ്തു എന്നിട്ട് അവൾക്ക് ഒപ്പം വീട്ടിലേക്ക് നടന്നു…
അപ്പഴും അവന്റെ ഉള്ളിൽ നേരത്തേ കണ്ട പെൺക്കുട്ടി ആയിരുന്ന എന്തോ അവളിലേക്ക് തന്നേ അടുപ്പിക്കുന്നത് പോലേ അവന് തോന്നി..
കൈചേർത്ത് അവരുടേ വരവ് കണ്ടപ്പോ ദേവകിക്ക് ചിരിവന്നു.. കളിയാക്കും പോലേ അവൾ ചോതിച്ചു..
,, ഭാര്യയും ഭർത്താവും എവിടന്നാ..
,, ഈ അമ്മക്ക് എന്താ ഞങ്ങളേ ഒന്ന് വെറുതേ വിട്..
,, ആടാ നിന്നേ ഇവളുടേ കൂടേ കയറ് ഊരി വിട്ടിട്ട് വേണം നിങ്ങളുടേ കല്യാണവും കൊച്ചിന്റെ പേരിടലും ഒരുമിച്ച് നടത്താൻ…
,, അമ്മായി ഞങ്ങൾ ഒന്നും അങ്ങി നേ ചെയില്ല അല്ലേ ആദീ യേട്ടാ..
,, അത് എന്നിക്ക് അറിയാം മോളേ ഞാൻ കണ്ടതല്ലേ..
ദേവകി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.. ആദി ഫ്രണ്ട്സിന്റെ അടുത്തേക്കാണന്ന് പറഞ്ഞ് ഇറങ്ങി..
പിന്നേ അവൻ വരുപോ രാത്രി 8 മണി കഴിഞ്ഞിരുന്നു.. വന്ന പാടേ ഭക്ഷണം കഴിച്ച് അവൻ റൂമിലേക്ക് പോയി…
എന്നാൽ കുറേന്നേരം കിടന്നിട്ടും അവന് ഉറക്കം വന്നില്ല… അവൾ വരിലേ എന്ന ചിന്ത ആണ് മനസ് മുഴുവൻ…
അപ്പോഴാണ് ജനലിനടുത്ത് ഒരു പാതസ്വര കിലുക്കം അവൻ കേട്ടത്.. അവിടേ നിറഞ്ഞ് നിന്ന പാലപ്പൂവ് മണവും അവൻ അറിഞ്ഞു…
അവൻ എഴുന്നേറ്റ് ജനലിന് അടുത്ത് നിന്നു..
,, നീ എവിടേയാ വന്നോ നീ..
,, ഞാൻ ഇവിടേ ഉണ്ട്…
,, അവൻ ഞെട്ടി തിരിഞ്ഞ് നോക്കി.. പിനിൽ തന്റെ മെത്തയ്യിൽ ഇരിക്കുന്ന സൗദര്യ വിഭത്തേ അവൻ മതിമറന്ന് നോക്കി നിന്ന് പോയി.. നിലാവെളിച്ചത്തിൽ അവളുടേ മുഖകാന്തി കൂടുന്നനതായി അവന് തോന്നി…
,, നീ ആരാണ്
,, പേരാണ് ചോതിച്ചതങ്കിൽ ദേവ ഭദ്ര… ഇനി ഞാൻ എന്തിനാണ് തേടി വന്നത് എങ്കിൽ,,,, അങ്ങയുടേ ജീവൻ രക്ഷിക്കാൻ നിയോഗ പെട്ട യക്ഷിണിയാണ് ഞാൻ..
,, യക്ഷിയോ?
അവൻ പേടിയോടേ അവളേ നോക്കി…
,, എന്തിനാണ് അങ്ങ് ഇങ്ങനേ പേടിക്കുന്നത്..
,, പേടിയോ എന്നിക്കോ ഞാൻ എന്താണ് നിന്നേ വിളിക്കണ്ടത്…
,, എന്നേ അവിടുന്ന് ഭദ്ര എന്ന് വിളിച്ചോളൂ..
,, എന്നേ തേടി വരാനുള്ള കാരണം…
,,അങ്ങയുടേ മുത്തച്ഛൻ മാഹാ മാന്ത്രികനായിരുന്നു എന്ന കാര്യം അറിയാമല്ലോ… മുത്തശന്റെ ആവശ്യ പ്രകാരം മാണ് ഞാൻ അങ്ങയേ തേടി വന്നത്..
,, എന്ത് ആവശ്യം…
,, മനോഭലവും താപോ ബലവും തന്ന് ആദിയേ മാന്ത്രികനാക്കാൻ..
,, എന്നേയോ എന്തിന്…?
,, ചെമ്പ്രദേശത്തേ വനത്തിൽ ആദിയുടേ അമ്മാാവന്റെ ദുഷ് പ്രവർത്തി കാരണം തറവാട് വിട്ട് പോയ ദേവീ ചൈതന്യത്തേ തിരിച്ച് കൊണ്ട് വരാൻ…
,, എന്ത് കൊണ്ട് മുത്തശൻ ഇത് ചെയതില്ല..
,, ആദിക്ക് മാത്രമേ അത് കഴിയു.. കാരണം…മഹാദേവന്റെ അനുഗ്രഹവും.. പിന്നേ യക്ഷിണി ദേവിയുടേ പ്രണപ്രിയനും മായ അങ്ങക്ക് മാത്രം..
,,അമ്മാവൻ എന്ത് തെറ്റാണ് ചെയതത്…
,, ദുർമന്ത്രവാതം… നരബലി… അടക്കകമുള്ള കർമ്മങ്ങൾ ആർത്തവ്വ രക്തം കൊണ്ടും മനുഷ്യ രക്തം കൊണ്ടും അവന്റെ മൂർത്തി യേ പ്രീതി പിച്ച് രക്തതരക്ഷസ് പ്രത്യക്ഷഷയായി സിദ്ധികൾ വരതാനമായി നൽക..ഒപ്പം 19 തികഞ്ഞ പെൺകുട്ടികളേ വശ്യയ പ്രയോഗത്തിലൂടേ അവന്റേ വരുതിിയിലാക്കി അവരേ ബലി നൽകി അവരുടേ ആത്മാക്കളേ വരുതിയിലാക്കി.. അവന്റെ അടിമകളാക്കി എന്നാൽ…
അവൾ ഒന്ന് നിർത്തി അവനോട് കണ്ണുകൾ അടക്കാൻ പറഞ്ഞു…
അവൻ മിഴികൾ അടച്ചപ്പോ ഒരു തിരശീലയിൽ എന്നനപ്പോൽ ദൃശ്യയങ്ങൾ തെളിഞ്ഞ് വന്നു… ഒപ്പം അവൻ ഇതു വരേ കണ്ടിട്ടും കേട്ടിട്ടും ഇലാത്ത അവന്റെ അമ്മാവൻ രുദ്രരവീരനും…
.
.
.
.
രക്ത യക്ഷി എന്നിക്ക് വഴികാട്ടിയാല്ലും ആയില്യം നാളിൽ മൂന്നാം യാമത്തിൽ ജനിച്ച പെൺകൊടിയേ കാട്ടി തന്നാലും..
യക്ഷി രക്ത യക്ഷേ,,
വടവൃക്ഷ നിവാസിനി..
അഗച്ഛ മ്മ നയന സ്മൃതേ..
അവൻ മന്ത്രാ ഉച്ച രണങ്ങളോടേ ‘ഇടത് കൈയുടേ പെരുവിരൽ മുറിച്ച് രക്തം നൽകി…
പൊടുന്നനേ പ്രകൃതിയുടേ രൂപം മാറി കാറ്റ് ആഞ്ഞ് വീശി ആകാശ പരപ്പിൽ മിന്നലുകൾ രൂപം കൊണ്ടു.. ഒപ്പം ഒരു അശരീരി അനേ തേടി വന്നു..
10cookie-checkയക്ഷിയോ? – 2