മിഥുനം – Part 4

എന്റെ എല്ലാ മെച്ചമാരോടും ആദ്യം തന്നേ ഒരുപാട് നന്ദി പറയുന്നു….. എന്റെ ഈ ചെറിയ ഒരു
കഥക്ക് നിങ്ങൾ തരുന്ന സപ്പോർട്ട്.. അത് വളരെ വളരെ വലുതാണ്….

മിഥുനം – Part 3→

എന്നാൽ കഴിയും വിധം ഞാൻ ഈ കഥ മനോഹരം ആകുന്നതാണ്…..

നടന്ന സമ്പവങ്ങളിൽ എന്റെ ഭാവനയും ചേരുമ്പോൾ അതിന്റെ പേജിൽ കുറഞ്ഞു പോകുന്നതാണ്… ..
എല്ലാവരും സഹകരിക്കുക

എന്ന് അപേക്ഷിച്ചുകൊണ്ട്.. ഞാൻ അടുത്ത part എഴുതട്ടെ…

എന്ന്

അഭിമന്യു ശർമ്മ

മിഥുനം4

അപ്പോഴാണ് എന്റെ ഫോൺ റിങ്ങ് ചെയ്തത് നോക്കിയപ്പോൾ.

മീരയാണ്..

ഞാൻ call എടുത്തു….

“ഹലോ, പറയടോ…. എന്താ വിശേഷിച്ചു “?

” വിശേഷം ഉണ്ടങ്കിലേ തന്നേ വിളിക്കാവൊള്ളോ? “

“ടൊ ഞാൻ just ഒരു ഫോര്മാലിറ്റിക്ക് വേണ്ടി ചോദിച്ചതാ.. “.

“മം.. മം.. ഹ.. പിന്നെ ഞാൻ തന്നേ വിളിച്ചത് മറ്റൊരാൾ പറഞ്ഞിട്ട, ഞാൻ ആ ആൾക്ക്
കൊടുക്കാം. “

ഞാൻ എന്തെങ്കിലും പറയും മുൻപേ മീര ഫോൺ ആർക്കോ കൊടുത്തിരുന്നു..

മൂന്നാല് സെക്കന്റിന് ശഷം..

“ഹലോ, ” എന്ന് അല്പം പ്രായമായ ഒരു സ്ത്രീ ശബ്ദം കേട്ടു..

” ഹലോ ആരാ.. ” ഞാൻ ചോദിച്ചു..

” ഋഷിയല്ലേ? ഞാൻ മീരയുടെ അമ്മയ. “

“അയ്യോ അമ്മയായിരുന്നോ? എനിക്ക് പെട്ടന്ന് മനസ്സിലായില്ല ” ( അവരുമായി
സംസാരിച്ചിട്ട് കുറെ നാളായിട്ടാവും ശബ്ദം കേട്ടിട്ട് മനസ്സിലായില്ല )

” അഹ്.. ഓർമ്മ വേണമെങ്കിൽ വല്ലപ്പോഴും വിളിച്ചു തിരക്കണം, കേട്ടോ “.

അവരെന്നെ സ്നേഹത്തോടെ ശാസിച്ചു..

( അവർ പണ്ടും അങ്ങനെ ആണ്, എന്നോട് നല്ല സ്നേഹമാണ് സ്വന്തം മോനേ പോലെ.. ഞൻ ഒരിക്കലും
അവരുടെ വീട്ടിൽ പോയിട്ടില്ല, പക്ഷേ മീര അവരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരും, അപ്പോൾ
ഞാനാകും അവരുടെ, ഏറ്റവും അടുത്ത കൂട്ട്.. )

“അത് അമ്മേ ജോലിത്തിരക്കും മറ്റും ആയോണ്ടാ,… “

” മം.. മം.. അതൊക്ക പോട്ടെ.. മോനേ അമ്മ വിളിച്ചകാര്യം പറഞ്ഞില്ലല്ലോ, മോനേ മോളുടെ
കല്യാണമാണ് ഈ 25 ന് .. മീരമോൾ പറഞ്ഞു കാണുമെങ്കിലും.. അതല്ലല്ലോ മര്യാദ .. “

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു..

” അപ്പോൾ ഇനി ഒരഴിച്ചേ ഉള്ളു.. മോൻ നേരത്തെ വരില്ലേ..?.. “

” വരാം അമ്മേ.. ” ( അമ്മയോട് വരില്ലെന്ന് പറയാൻ പറ്റിയില്ല.. )

“അഹ് മോനേ ജയ് മോനേ വിളിച്ചു പക്ഷേ കിട്ടുന്നില്ല… മോൻ അവനെക്കൂടെ കൊണ്ടുവരണം..
കേട്ടോ?. ഇനി അമ്മ വിളിക്കാത്തൊണ്ട് അവൻ വരാതിരിക്കുമോ?. “

” ഏയ്‌.. അമ്മ അവനെ നീ വിളിക്കണ്ട ഞൻ കൊണ്ടുവന്നോളാം..,”

“അഹ് മോനേ.. കൊണ്ടുവരണേ. അമ്മക്ക് കുറച്ചു തിരക്കുണ്ട്.. വെക്കട്ടെ?. “

“അഹ് ശരി അമ്മേ വെച്ചോ, “

ഞാൻ പറഞ്ഞു തീർന്നതും call കട്ട്‌ ആയി….

ഇനിയിപ്പോൾ എന്താ ചെയ്യുക.. അമ്മ വിളിച്ചിട്ട് പോയില്ലെങ്കിൽ.. അത് പിന്നെ ഒരു തീരാ
ദുഃഖമായി മനസ്സിൽ കിടക്കും..

പക്ഷേ മീരയുടെ കഴുത്തിൽ മറ്റൊരുവന്റെ താലി കേറുന്നത് കാനുള്ള ചങ്കുറപ്പ്
എനിക്കില്ല.. .

പോകണോ വേണ്ടായെന്ന ആശയ കുഴപ്പത്തിൽ ഇരിക്കുമ്പോഴാണ് ജയ് യെ വിളിച്ചില്ലല്ലോ
എന്നോർത്ത്..

ഞാൻ എന്റെ ഫോൺ എടുത്തു ജയ് യുടെ നമ്പറിലേക്ക് ഡയൽ ചെയ്തു..

മൂന്നാലു വെട്ടം ട്രൈ ചെയ്തിട്ടാണ് call ഒന്ന് കണക്ട് ആയത്..

അവൻ ഫോൺ എടുത്തു….

” ഹലോ മച്ചാനെ…. എവിടെയാണ്? “

” വീട്ടിലുണ്ട്.. . അല്ല..നീ ഇന്നലെ പോയിട്ടു ഒന്ന് വിളിച്ചില്ലല്ലോ?.. എന്താരുന്നു
പ്രശ്നം.. “.

” serious problems ഒന്നുമില്ല ബ്രോ.. ചെറിയ ഒരു കാര്യം.. അതൊക്കെ deal ആക്കി.. “

“എന്തുകാര്യം..?”

” ഒന്നുല്ല മാൻ, ഞാൻ ഒരു പെണ്ണ് കെട്ടി “..

” ഏഹ്.. എന്തോന്ന്..?????.

( പെട്ടന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. )

ടാ മരയൂളെ നീ എന്താ ഈ പറയുന്നേ.?.. “

(എനിക്ക് വിശ്വാസം വരഞ്ഞിട്ടു ഞാൻ വീണ്ടും ചോദിച്ചു.)

“ആണെടോ ! സത്യം.. “

“ടാ എന്താ ഉണ്ടായ കാര്യം പറ. എനിക്കോന്നും മനസ്സിലാവുന്നില്ല.. നീ കല്യാണം
കഴിച്ചെന്നോ? ഇതൊക്കെ എപ്പോൾ നടന്നു.. എന്നിട്ട് നീ എന്നോട് ഒന്നും
പറഞ്ഞില്ലല്ലോ..? “.

“മം.. ഞാൻ എല്ലാം പറയാം.. നീ ആളൊഴിഞ്ഞ ഒരു സ്ഥലത്തോട്ടു മാറിനിന്നെ.. “..

“ഹ… ടാ…………

ടാ… നിന്നു.. എന്താ നീ കാര്യം പറ.. “.

“മച്ചാനെ ഇന്നലെ എന്നെ വിളിച്ചത് എന്റെ അമ്മാവൻ ആരുന്നടാ.. കാര്യം ഒന്നും പറയാതെ
പെട്ടന്ന് ചെല്ലാൻ പറഞ്ഞട.. ഞാൻ വിചാരിച്ചു എന്തേലും സ്സീനാകുന്നു.. ഞാൻ അവിടുന്ന്
ഓടിപിടിച്ചു തറവാട്ടിലെത്തി.. അവിടെ ചെന്നത് എല്ലാരും ഉണ്ടവിടെ, എല്ലാരും എന്തോ
സീരിയസ് ആയി ചർച്ച ചെയ്യുന്നു..

എന്റെ വീട്ടുകാരുൾപ്പെ എല്ലാരും ഉണ്ട്..

ഞാൻ അകത്തേക്ക് കേറിയതും.. പെട്ടന്നാണ് അകത്തെ മുറിയിൽ നിന്നും രണ്ടാമത്തെ
അമ്മാവന്റെ മോളു… കരഞ്ഞുകൊണ്ട് ഓടി വന്നത്.. “.

“ആര് ഗൗരിയോ? ” അവൻ പറയുന്നതിന്റെ ഇടയ്ക്കു കേറി ഞാൻ ചോദിച്ചു.. (അവന്റെ
കുടുമ്പത്തിൽ ഓരോരുത്തരെയും എനിക്ക് നല്ല പരിചയം ആണ് )

“ഹ.. ടാ നീ പറയുന്ന കേൾക്ക് “..

ഇടക്ക് കേറി സംസാരിച്ച എന്നെ അവൻ വിലക്കി എന്നിട്ട് തുടർന്നു..

” അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്നു കരയുവാരുന്നു.. എനിക്ക്
എന്തു നടക്കുന്നെന്നു ഒരു പിടിയും കിട്ടാതെ കിളിപോയി നിക്കുമ്പോളാണ്.. അവൾ
പറയുന്നത്.. ; ” എന്നെ വേറാർക്കും കൊടുക്കല്ലേ ജയേട്ടാ, എനിക്ക് ജയേട്ടനെ മതി..
എനിക്ക് എന്റെ ജയേട്ടനെ കെട്ടിയാൽ മതി അല്ലെ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല.., “

അതും പറഞ്ഞവളെന്നെ കെട്ടിപിടിച്ചു കിടന്ന് കരഞ്ഞട.. “..

” എന്നിട്ട്, ???.. അല്ലടാ ഇതെങ്ങനെ കല്യാണത്തിലെത്തി.. “.

“ടാ ഇന്നലെ അവളെ കാണാൻ ഒരു കൂട്ടര് വന്നു.. അവർക്കു പെണ്ണിനെ ഇഷ്ടവും ആയി..

പക്ഷേ പെണ്ണിനോട് സംസാരിക്കാൻ പോയ ചെറുക്കൻ പുറത്തു വന്നിട്ട്.. പറഞ്ഞുന്നു..
വല്ലോന്റേം കൊച്ചിനെ വയറ്റിലിട്ടോണ്ട് നടക്കുന്ന ഒരുത്തിയെ കെട്ടാൻ അവനു
പറ്റില്ലാന്ന്.. “

” നീ എന്തൊക്കയാടാ, ഈ പറയുന്നേ..? എനിക്ക് ആകെ പ്രാന്ത് ആവുന്നു,.. “

“ടാ ഞാനൊന്ന് പറഞ്ഞോട്ടെ.. നീ സമാദാനത്തോടെ കേൾക്ക് “

” മം.. നീ പറ.. “

” ആ ചെറുക്കൻ പറഞ്ഞു കേട്ടത്.. എല്ലാരുടെ അവളെ തല്ലി കൊല്ലാറാക്കി. “

“എന്നിട്ട്? “

” അവസാനം അവൾ സത്യം പറഞ്ഞു, “

“എന്ത് സത്യം? “

“അവൾക്ക് ഈ കല്യാണത്തിൽ താൽപ്പര്യം ഇല്ല, അതുകൊണ്ട് മുടക്കാൻ വേണ്ടിയാ കള്ളം
പറഞ്ഞത്. അവൾ കല്യാണം കഴിക്കുന്നുണ്ടങ്കിൽ അത് എന്നെ മാത്രമാണെന്നും.. ഇല്ലങ്കിൽ
അവൾ പിന്നെ ജീവനോടെ കാണില്ലെന്നും. “.

അവൻ പറഞ്ഞു നിറുത്തി..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു..

” അല്ല ടാ.. ഇതെങ്ങനെ കല്യാണത്തിലെത്തി,? “

” ടാ ആ ചെറുക്കൻ ഈ കാര്യം പറയുമ്പോൾ, കുറച്ചു തൊഴിലുറപ്പ് പെണ്ണുങ്ങളും പിന്നെ
കുറച്ചു നാട്ടുകാരും ഉണ്ടായിരുന്നു..! ആകെ നാണക്കേടായി.. നാട്ടുകാർ ചോദിക്കാൻ
തുടങ്ങുന്നതിനു മുൻപ് അവളെ പിടിച്ചു കെട്ടിക്കാൻ തീരുമാനിച്ചു.. അങ്ങനെ എന്നെ
വിളിച്ചു വരുത്തി.. “..

അവൻ പറയുന്ന കേട്ടു എനിക്ക് എന്തോ പോലെ തോന്നി.. കുറെ നേരാം ഞാൻ ഒന്നും മിണ്ടാതെ
നിന്നു..

” ടാ നീ എന്താ ഒന്നും മിണ്ടാത്തെ..? “. ഞാൻ ഒന്ന് മിണ്ടാത്തത് കൊണ്ട് ജയ്
ചോദിച്ചു..

“അല്ലടാ… നിനക്ക് എങ്ങനെ അവളെ കെട്ടാൻ കഴിഞ്ഞു.. നീ അവളെ ഇഷ്ട പെട്ടിരുന്നോ.. ?

നിനക്കു അവളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ..?.. എനിക്ക് ഇതൊന്നും അങ്ങോട്ട്‌
digest ആവുന്നില്ല.. അത് കൊണ്ട് ചോദിക്കുവാ.. “.

” ടാ ഋഷി.. ( അവൻ അല്പം ഫീൽ ആക്കി പറഞ്ഞു തുടങ്ങി ) ഈ കാര്യങ്ങൾ ഞാൻ അവളോട്‌
ചോദിച്ചതാ,.. അത് കേട്ടു അവൾ എന്നെ അവളുടെ മുറിയിലേക്കു കൊണ്ട് പോയി എന്നിട്ട്
അവിടെ ഉള്ള ഒരു പെട്ടി തുറന്നു, ഞാൻ പണ്ട് ഉപയോഗിച്ച് കളിപ്പാട്ടങ്ങളും,
ഡ്രെസ്സുകളും, പുസ്തകങ്ങളും, എന്റെ കുട്ടികാലത്തെ ഫോട്ടോകളും അവൾ സൂക്ഷിച്ചു
വെച്ചിരിക്കുന്നത് കാണിച്ചു തന്നു. എന്നിട്ട് എനിക്ക് തരാൻ വേണ്ടി പഠിക്കുന്ന
കാലത്ത് എഴുതിയ കുറെ ലെറ്ററുകൾ, ഗ്രീറ്റിങ് കാർഡ്‌സ്, എല്ലാം അവൾ സൂക്ഷിച്ചു
വെച്ചിരിക്കുന്നു.. എന്നിട്ട് അവളെന്റെ കാലിൽ വീണിട്ടു ; ” ഒത്തിരി ഇഷ്ട എന്റെ
ഏട്ടനെ. ഏട്ടനില്ലാതെ എനിക്ക് പറ്റില്ല.. ഏട്ടനെ കിട്ടാൻ വേണ്ടിയാ ഞാൻ ഇതൊക്കെ
ചെയ്തെ.. ഏട്ടനെന്നെ ഒരു ഭാര്യയായി കാണാൻ പറ്റില്ലേലും, ഏട്ടന്റെ ഒരു വേലക്കാരിയായി
ഞാൻ കഴിഞ്ഞോളം.. എന്നെ വേണ്ടാന്ന് പറയല്ലേ ഏട്ടാ..” പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു..

അവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും ആ കൊച്ചിനോട് വല്ലാത്തൊരു ബഹുമാനം തോന്നി..
സ്നേഹിചിച്ച പുരുഷന് വേണ്ടി അവളെ തന്നേ മോശക്കാരി ആക്കി പറയണോങ്കിൽ അവൾ ജയ് യെ അത്ര
അധികം സ്നേഹിച്ചിരിക്കണം..

പക്ഷേ അവൻ പറയുന്നത് കേട്ടു നിന്നതല്ലാതെ മറുത്തൊന്നും ഞാൻ പറഞ്ഞില്ല..

“ടാ ഋഷി നീ എന്താ ഒന്നും മിണ്ടാത്തെ..? “

ഞൻ ഒന്നും മിണ്ടാത്തതുകൊണ്ടു അവൻ എന്നോട് ചോദിച്ചു..

” ഏയ്‌ ഒന്നുമില്ലടാ.. നീ പറഞ്ഞത് കേട്ടു നിക്കുവാരുന്നു “.

” മം മം.. ടാ.. എന്റെ ജീവിതത്തിൽ നടന്നതെല്ലാം നിക്കറിയാം…. പിന്നെ.. പണ്ടാരോ
പറഞ്ഞപോലെ.. നമ്മളെ സ്നേഹിക്കുന്ന ഒരുത്തി ഉള്ളപ്പോൾ,.. ഞാനെന്തിന് വേറെ നോക്കി
പോണം… അത് കൊണ്ട്.. എന്റെ ഗൗരിയെ ഞാനങ്ങു കെട്ടി.. ഇനി ഞങ്ങൾ പ്രണയിച്ചു തുടങ്ങും…
അതും ഒരു ത്രിൽ അല്ലെ മച്ചാനെ.. “.

“മം….. മം…

എപ്പൊഴാരുന്നു കല്യാണം…? “

” ഇന്ന് രാവിലെ കുടുമ്പക്ഷേത്രത്തിൽ വെച്ചു.. ടാ ഈ പ്രശനത്തിനിടയിൽ നിന്നോട് പറയാൻ
വിട്ടു പോയത.. സോറി… “..

” ഒന്ന് പോടാപ്പാ,.. സോറിയെ… നീ മര്യാദക് ചെലവ് ചെയ്തൊണം പന്നി. “…

” ഒക്കെ…. മാൻ.. ഞൻ നാളെ നിന്റെ വീട്ടിലേക്കു വരുന്നുണ്ട് കൂടെ.. എന്റെ ഗൗരിയും. “

” നീ വാടാ മുത്തേ… “

“അഹ്.. വന്നിരിക്കും.. ടാ ചോദിക്കാൻ മറന്നു എന്തായി പിന്നെ അവൾ വല്ലോം ചോദിക്കുകയോ
പായുകയോ വല്ലോം ചെയ്‌തോ… “

” അഹ്… ” ( ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം ഞാൻ ജയ് യോടും പറഞ്ഞു.. പിന്നെ ഇപ്പോൾ
അവളുടെ കല്യാണം വിളിയും പറഞ്ഞു. )

അതെല്ലാം കെട്ടവൻ പറഞ്ഞു..

” ടാ നമുക്ക് പോകണം.. ഞൻ എന്തായാലും അങ്ങു വരട്ടെ ബാക്കി വന്നിട്ട് തീരുമാനിക്കാം..
നീ മുടക്കം ഒന്നും പറയണ്ട നമുക്ക് പോകണം.. “

അവൻ പറഞ്ഞെതെല്ലാം ഞൻ മൂളി കേട്ടു. ..

” ടാ എങ്കിൽ വെക്കട്ടെ കുറച്ചു തിരക്കുണ്ട്, ഞാൻ വിളിക്കാം.. “

” ഹ ഒക്കെ. ടാ. നീ നാളെ ഇപ്പോൾ എത്തും.. ? “

” ഉച്ചക്ക് കഴിയും.. “

” അഹ്.. ശരി ടാ.. വെച്ചോ എങ്കിൽ.. “

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു ഞാൻ റൂമിലേക്ക്‌ കേറി കട്ടിലിൽ കിടന്നു..

കിടക്കുമ്പഴും ജയ് യുടെ പെണ്ണിന്റെ കാര്യമായിരുന്നു മനസ്സിൽ….

അവളുടെ പ്രണയത്തിനു വേണ്ടി അവൾ ഏതറ്റം വരെ പോകാനും തയാറായിരുന്നു..

പക്ഷേ താനോ ഒരു ഭീരു നെ പോലെ ഒളിച്ചോടി..

പക്ഷേ പറഞ്ഞിരുന്നേൽ ഇന്നുള്ള ഈ സൗഹൃദം പോലും ഉണ്ടാവില്ലായിരുന്നു.. ( അങ്ങനെ
ഓരോന്നോർത്ത് ഞാനെപ്പോഴോ ഉറങ്ങി പോയി )

വൈകുന്നേരം ഒരു 5.30 കഴിഞ്ഞു കാണും.. അമ്മ വന്നു വിളിക്കുമ്പോഴാണ് ഞാൻ ഉണരുന്നത്…

” എന്താ അമ്മേ.. മോനേ എനിക്ക് ദേ അഭിയും അമ്മുകൂടെ വന്നിരിക്കുന്നു..,

അമ്മ പറഞ്ഞു തീരും മുൻപേ അഭിയും അമ്മുവും എന്റെ മുറിയിലേക്കു വന്നിരുന്നു..

” എന്തുറക്കട.. മണി 5 കഴിഞ്ഞു…. “

” ഓഹ് ഒന്നുല്ല… ചുമ്മാതെ കിടന്നതാ ഉറങ്ങി പോയി.. “

” ഇരിക്ക്.. ” അപ്പോഴേക്കും അമ്മ അമ്മുനേം കൊണ്ട് അപ്പുറത്തേക്ക് പോയിരുന്നു..

” എന്താടാ എന്താ നിനക്ക് പറയാനുള്ളത്, എന്താ കാര്യം “.

” അതൊക്കെ പറയട ഇപ്പോഴല്ല.. പിന്നെ .. നീ പോയകാര്യമെന്തായി?. ഡോക്ടർ എന്തു പറഞ്ഞു
“..

” അത്.. കുറച്ചു complications ഉണ്ടെന്നു പറഞ്ഞു.. പിന്നെ റസ്റ്റ്‌ എടുക്കാനും
പറഞ്ഞു..

കുറെ നേരം കാത്തു നിന്നിട്ട ഡോക്ടറെ കണ്ടത്. എന്തോ എനിക്ക് അവരെ ഒരു വിശ്വാസം
ഇല്ലടാ..എന്റെ അമ്മുന്റെ കാര്യമല്ലേ.. “..

അവനു അമ്മുന്റേം കുഞ്ഞിന്റെയും കാര്യത്തിൽ നല്ല ടെൻഷൻ ഉണ്ടന്ന് മനസ്സിലായി..

” ടാ ഇനി അവരെ കാണിച്ചിട്ട് കാരമില്ലന്നു തോന്നുന്നു, നിന്റെ അറിവിൽ നല്ല
gynaecologist വല്ലതും ഉണ്ടോ.. “.

അഭി പറഞ്ഞപ്പ്ൾ ഞാൻ ഒന്ന് ആലോചിച്ചു നോക്കി…

” ടാ അഭി എറണാകുളത്ത് ഒരാളുണ്ട് “.

” ആരാടാ, നിനക്ക് അറിയാവുന്നതാണോ.?

” അഹ് അറിയാം.. ബട്ട്‌ നേരിട്ട് പരിചയമില്ല, “.

“അപ്പോൾ പിന്നെങ്ങനെ..? “

” ടാ നിനക്കു ജയ് അറില്ലേ?. എന്റെ ഫ്രണ്ട് “.

” അഹ്. നമ്മുടെ പാട്ടുകാരൻ.. “‘

“അഹ് അവൻ തന്നേ, അവന്റെ ഒരു relative ന് എന്തോ ഒരു പ്രശ്നം വന്നപ്പോള് ആ ഡോക്ടർ
ആയിരുന്നു കാണിച്ചത്..

കുഞ്ഞിനെ കിട്ടില്ലെന്ന്‌ പറഞ്ഞ കേസ് ആയിരുന്നു.. പക്ഷേ പുള്ളി ആ കുഞ്ഞിനെ രക്ഷ
പെടുത്തി…

“അഹ് എന്താ ഡോക്ടറിന്റെ പേരു.. “??

” അത് പേരു,… എന്താരുന്നു.. ഓഹ്.. എന്റെ നാവിന്റെ തുമ്പത് നിക്കുന്നു….
എന്താരുന്നു..

അഹ് അനുരാഗ്…. Dr.അനുരാഗ് നമ്പ്യാർ..

തൃശ്ശൂർ ആയിരുന്നു.. ഇപ്പോൾ എറണാകുത്തു അമൃതയിൽ ഉണ്ടന്ന് ജയ് പറഞ്ഞു കേട്ടു.. “

” ടാ പുള്ളിടെ consulting time ഒന്നറിയണോല്ലോ?. “.

” അത് സ്സീനില്ല, അവിടെ നമുക്കാളുണ്ട് “..

” അഹ്.. എന്തായാലും ഇനി അമ്മുന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ നിൽക്കുന്നില്ല,
Dr.അനുരാഗിനെ തന്നേ കാണിക്കാം.. “.

” എങ്കിൽ അദ്ദേഹത്തെ കാണിക്കാം, ചെക്കപ്പ് ന് ഒരു ദിവസം മുൻപേ പോയാൽ. ഞൻ
താമസിക്കുന്ന വീട്ടിൽ നിൽക്കാം സമാദാനമായി പോയിട്ടും വരാം.. “.

” എങ്കി അങ്ങാനാവട്ടെ, “.

ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ അമ്മയും അമ്മുവും കൂടെ ചായയുമായി വന്നു കൂടെ
മീനാക്ഷിയും ഉണ്ടായിരുന്നു…

ഞങ്ങൾക്ക് ചായ തന്നിട്ട് അവർ ഹാളിലേക്ക് പോയി.. ഞങ്ങളും അവർക്കു പിന്നാലെ ചെന്നു
ഹാളിലെ സെറ്റിയിൽ ഇരുന്നു..

” അഭിമോനെ.. അമ്മു ഇനി പ്രസവം വരെ ഇവിടെ നിൽക്കട്ടെ.. ഈ അവസ്ഥയിൽ ഒറ്റക്ക് ആ
വീട്ടിൽ നിറുത്താൻ പറ്റില്ല. മോൻ ഒന്നും ഇനി പറയാൻ മെനക്കെടണ്ട… ഞാൻ തീരുമാനിച്ചു
കഴിഞ്ഞു.. “

അമ്മയുടെ ആ വാക്കുകൾ അവനു ഒരു ആശ്വാസം ആയിരുന്നു.. അവനു 100 വെട്ടം
സമ്മതമായിരുന്നു..

“മം.. ശരിയമ്മേ.. ” ( എന്ന് മാത്രം അവൻ പറഞ്ഞു ).

” എങ്കിൽ മോൻ പോയി അമ്മുന്റെ ഡ്രെസ്സും മരുന്നും പിന്നെ ആശുപത്രിലെ പേപ്പറുകളും
എടുതോണ്ടുവാ.. “

അമ്മയും അഭിയോട് പറഞ്ഞു

“മീനു.. മോളു പോയി ആ മുറിയുന്നു വൃത്തിയാക്കി ഇട്.. “

അത് കേട്ടതും മീനാക്ഷി അമ്മ പറഞ്ഞ മുറിയിലേക്കു ഓടി..

( പഴയ വീടായതു കൊണ്ടും, പണ്ട് ഒരുപാട് അങ്കങ്ങൾ ഉണ്ടായതു കൊണ്ട് എന്റെ വീട്ടിൽ 5
ബെഡ് room ഉണ്ടായിരുന്നു.. അതുകൊണ്ട് അഭിക്ക് അമ്മുനും താമസിക്കാൻ ഒരു ബുദ്ധിമുട്ട്
ഇല്ലായിരുന്നു.. അച്ഛൻ മരിച്ചേ പിന്നെ അമ്മയും ഞാനും മാത്രമായി.. പിന്നെ മീനൂനെ
അമ്മ വീട്ടിൽ കൊണ്ട് നിറുത്തി.. പഠിപ്പിച്ചു, പിന്നെ ഞൻ ജോലിക്ക് പോയപ്പോൾ അമ്മയും
മീനാക്ഷിയും മാത്രമായി.)

” ടാ എങ്കിൽ താമസിക്കേണ്ട.. നമുക്ക് പോയി സാദനം എടുത്തിട്ട് വരാം..”

“നീ നിൽക്കുന്ന ഞാൻ ഒന്ന് മുഖം കഴുകി ഈ ഷർട്ട്‌ ഒന്ന് മാറ്റിട്ട് വരാം..”.

ഞാൻ പോയി ഫ്രഷ് ആയി ഡ്രെസ്സുമാറി വന്നപ്പോൾ, അമ്മു അഭിയുടെ എടുത്തു എടുക്കണ്ട
സദനകളുടെ ഡീറ്റെയിൽസ് പറയുന്നു..

” ടാ എങ്കിൽ പോകാം.. ” ഞൻ വന്ന പാടെ പറഞ്ഞു..

” അഹ് ദ വരുന്നടാ.. അല്ലേൽ നീ എടുത്തോ എനിക്ക് ഓടിക്കാൻ വയ്യ.. “

എന്നും പറഞ്ഞു അവൻ താക്കോലെടുത്തു എന്റെ നേരെ എറിഞ്ഞു..

ഞാൻ താക്കോലുമായി പുറത്തിറങ്ങി വണ്ടി start ചെയ്തു തിരിച്ചു ഇട്ട പൊഴേക്കും അഭി
വന്നു വണ്ടിയിൽ കയറി. അവൻ കയറിയതും ഞാൻ വണ്ടി പുറത്തേക്കെടുത്തു…

ഏകദേശം ഒരു 4 km ഉണ്ട് അഭിയുടെ വീട്ടിലേക്ക്

” ടാ എന്താടാ എന്താ പറയാനുള്ളത്,..? “

അവനെന്നോട് ചോദിച്ചു.

ഞാൻ അവനോടു നടന്നതെല്ലാം പറഞ്ഞു.. എന്റെ മനസ്സിലെ എല്ലാ വിഷമവും ഞൻ ഇറക്കി വെച്ചു.

” ഋഷി എന്തായാലും നിന്നെ അവൾ ഒരു ഫ്രണ്ട് ആയിട്ടല്ലേ കാണുന്നെ.. അപ്പോൾ നീ ആ
കല്യാണത്തിന് പോണം… ഉറപ്പായും പോണം.. എന്തായാലും നാളെ ജയ് വരില്ലേ.. പിന്നെ പോകാൻ
ദിവസവും ഉണ്ടല്ലോ? നീ ടെൻഷൻ ആവാതിരിക്കാട.. എല്ലാം ശരിയാവും.. “

അഭി പറഞ്ഞതെല്ലാം ഞാൻ ഒന്ന് മൂളി കേട്ടുകൊണ്ട് വണ്ടി ഓടിക്കുമ്പോളാണ് എന്റെ ഫോൺ
റിങ്ങ് ചെയ്തത്..

വണ്ടി ഓടിക്കുന്നത് കൊണ്ട് എനിക്കോന്നും ഫോൺ എടുക്കാൻ പറ്റാത്തൊണ്ടും.. പിന്നെ
റോഡിൽ നല്ല തിരക്കുള്ളത് കൊണ്ട് വണ്ടി ഒതുക്കാൻ പറ്റാത്തത് കൊണ്ടും ഞാൻ അഭിയോട് ഫോൺ
എടുത്തു സംസാരിക്കാൻ പറഞ്ഞു..

അവൻ എന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..

“ആരാടാ.. ” ഫോൺ എടുത്ത പാടെ ഞാൻ അഭിയോട് ചോദിച്ചു..

“നില്ലേ നോക്കട്ടെ, ടാ മീരയാണ്.. “

” അഹ് നീ call എടുക്ക് എന്നിട്ട് ഞാൻ അങ്ങോട്ട്‌ വിളിക്കാന് പറ “,

” അഹ് ശരി “.

” ഹലോ,…….. ഞാൻ ഋഷിയല്ല.. അഭി ഫ്രണ്ട്അഹ് .. അവൻ വണ്ടി ഓടിക്കുവാ. എന്തേലും
പറയാനുണ്ടോ.. ? ഏഹ്….. ഹ… അഹ്.. പറയാം… അഹ്.. ഒക്കെ.. ok..

അഹ് എങ്കിൽ ശരി ഒക്കെ.. “.

അവൻ ഫോൺ കട്ട്‌ ചെയ്തു..

” എന്താടാ എന്താ അവള് പറഞ്ഞെ.. “

ഞാൻ അവനോട് ചോദിച്ചു..

” അത് നീ ഫ്രീ ആവുമ്പോൾ അങ്ങോട്ട്‌ വിളിക്കാനെന്നു.. പിന്നെ നിന്റെ കൂടെ ഞാനും
ഫാമിലിയും കല്യാണത്തിന് ചെല്ലാണെന്നു പറഞ്ഞു.. “.

“മം മ്മ്.. ” അവൻ പറഞ്ഞപ്പോൾ ഞാനൊന്നു മൂളി..

അപ്പോഴേക്കും വണ്ടി അഭിയുടെ വീട്ടിന്റെ ഗേറ്റിനു മുന്നിൽ എത്തിയിരുന്നു..

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<< (ഈ സമയം മീരയുടെ വീട്ടിൽ ) ??????????? “എന്താടി മീരേ നീ ഈ ഇരിപ്പു തുടങ്ങിട്ടു കുറേ ആയല്ലോ? നിനക്ക് എന്തു പറ്റി ഇന്നലെ വന്നപ്പോൾ തൊട്ടു നിനക്ക് ഒരു ഉഷാറില്ലല്ലോ.. ” മീരയുടെ ഇരിപ്പു കണ്ടുകൊണ്ട് വന്ന അവളുടെ ചേച്ചി താരയുടെ വകയായിരുന്നു. ചോദ്യം.. ” എന്താടി നിനക്ക് എന്താ പറ്റിയത്. എന്തേലും പ്രശനം ഉണ്ടേൽ നീ ചേച്ചിയോട് പറ. “. ” ഏയ്‌ ഒന്നുല്ലേച്ചി ഞാൻ വെറുതെ.. ” ” എന്തു വെറുതെ, ദേ പെണ്ണെ സത്യം പറ. അല്ലെ എന്റെ കൈയ്യുടെ ചൂട് നീ ഇപ്പോ അറിയും “. ചേച്ചി പറഞ്ഞു തീരും മുൻപേ അവൾ പൊട്ടിക്കരഞ്ഞും കൊണ്ട് അവൾ താരയുടെ മേലേക്ക് വീണിരുന്നു.. “എന്താ മോളെ നിനക്ക് എന്തു പറ്റി, നീ ഇങ്ങനെ അല്ലായിരുന്നു നീ. എന്നോട് എല്ലാം പറയുന്നതല്ലേ ഇപ്പോൾ എന്താ നിന്റെ പ്രശനം.. അത് ചേച്ചിയോട് പറയാൻ പറ്റില്ലേ നിനക്ക്.. ” മീരയുടെ മുടിയിൽ തഴുകികൊണ്ട് താര അവളെ തന്റെ മാറോടണച്ചു കൊണ്ട് ചോദിച്ചു.. ” എനിക്ക് അവനെ മറക്കാൻ പറ്റുന്നില്ലേച്ചി, എനിക്ക് ഒരിക്കലും അവനില്ലാതെ പറ്റില്ല.. എനിക്ക് അവനില്ലാതെ ജീവിക്കേണ്ട, ” മീര പറഞ്ഞു നിറുത്തിയതും താര തന്റെ മാറിൽ നിന്നും മീരേ അടർത്തി മാറ്റി, കുനിഞ്ഞിരുന്നു അവളുടെ മുഖം ഉയർത്തികൊണ്ട് ചോദിച്ചു.. ” നീ എന്താ പറയുന്നേ, ചേച്ചിക്കികൊന്നു മനസ്സിലാകുന്നില്ല.. നീ ആരുടെ കാര്യമാ ഈ പറയുന്നത്.. ആരായ നിനക്ക് മറക്കാൻ പറ്റാത്തത്..? ” . താര ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി.. മീര ഒന്നും മിണ്ടുന്നില്ല.. “മോളെ നീ കാര്യം പറ ചേച്ചിയല്ലേ ചോദിക്കുന്നെ? ” താര വീണ്ടും ചോദിച്ചു.. പക്ഷേ മീര ഒന്നും മിണ്ടുന്നില്ലാരുന്നു.. ” മീര നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ.. “? ഇത്തവണ താര അൽപ്പം കയർത്താണ് സംസാരിച്ചത്.. അത് മീരയിൽ ഒരു ഞെട്ടലും പേടിയും ഉണ്ടാക്കി.. പേടിച്ചാണെലും അവൾ പറഞ്ഞു തുടങ്ങി.. “ചേച്ചി.. എനിക്ക് ഋഷിയെ ഇഷ്ടാണ്, അവനില്ലാതെ എനിക്ക് പറ്റില്ല….. എനിക്ക് പറ്റില്ല ചേച്ചി.. ” “മോളെ നീ എന്താ ഈ പറയുന്നേ? പറയുന്നത് എന്താന്ന് വല്ല ബോധമുണ്ടോ. ” ” എനിക്ക് നല്ല ബോധമുണ്ട് ചേച്ചി, എന്റെ ഋഷി യില്ലാതെ എന്റെ ജീവിതത്തി ആരും വേണ്ട”. “മോളെ ഇതൊരു കല്യാണം നടക്കാൻ പോകുന്ന വീടാ നീ ഈ കാര്യം കേൾക്കുമ്പോൾ അച്ഛന്റെ അമ്മേടേം അവസ്ഥ എന്താകും, അത് നീ ചിന്തിച്ചിട്ടുണ്ടോ?. ” ” അതൊന്നും എനിക്ക് ഇപ്പോൾ മനസ്സിലാവില്ല ചേച്ചി.. എന്റെ മനസ്സുമുഴുവൻ എന്റെ ഋഷിയാണ്…. അവനോടുള്ള സ്നേഹം മാത്രമേ ഉള്ളു. ” ” മോളെ ഇപ്പോൾ നീ ഇത് പറഞ്ഞാൽ പിന്നെ എന്താ ഉണ്ടാവുകയെന്ന് നിനക്കറിയാമോ,… അന്ന് അശ്വതി ചേച്ചി ഒരു പയ്യനെ ഇഷ്ടാണെന്നു പറഞ്ഞപ്പോൾ.. വല്യച്ഛനെക്കാൾ ദേശ്യം നമ്മുടെ അച്ഛനായിരുന്നു.. അവനെ അടിക്കാൻ മുന്നിൽ നിന്നതും നമ്മുടെ അച്ഛനല്ലാരുന്നോ, അപ്പോൾ ഈ കാര്യം നീ പറഞ്ഞാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിക്കേ.. അച്ഛനവനെ വെച്ചേക്കില്ല “. ഒരു പേടിയോടെ താര പറഞ്ഞു നിറുത്തി… ” എന്തു വന്നാലും, എനിക്ക് അവനെ മതി അവനില്ലാതെ എനിക്ക് ജീവിക്കേണ്ട, ” മീരയുടെ ആ ഉറച്ച തീരുമാനം താരയെ നല്ലോണം ഭയപ്പെടുത്തി….. ഒന്നും മിണ്ടാത്തെ താര റൂമിൽ നിന്നും ഇറങ്ങി പോയ്‌.. ….. മീര കട്ടിലിൽ നിന്നും എഴുനേ ജനലിന്റെ അടുത്തു ചെന്നു പുറത്തേക്കു നോക്കി നിന്നു….. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഈ സമയം ഋഷിയും അഭിയും… അമ്മുന്റേം അഭിയുടെ യും സാധനങ്ങളും മായി ഋഷി യുടെ വീട്ടിൽ
എത്തിയിരുന്നു……..

അവർ എല്ലാവരും കൂടെ സാധനങ്ങൾ അകത്തേക്ക് എടുത്ത് വെച്ചു..

അഭിയും ഋഷിയും ഫ്രിഷ് ആയി വന്നതോടെ അവർ ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു..

എന്നിട്ട് അഭിയും ഋഷിയും കൂടെ ബൈക്ക് മെടുത്തു ജംഗ്ഷനിലേക്ക് ഇറങ്ങി.. അവിടെ
പുതിയതായി പണി കഴിപ്പിക്കുന്ന വായനശാലയിരുന്നു അവരുടെ ലക്ഷ്യം..

10 മിനിറ്റിനുള്ളിൽ അവർ അവിടെ എത്തി…

അവിടെ വായനശാല യുടെ ഉൽഘാടനത്തിന്റെ തിരക്കിട്ട ചർച്ച നടക്കുവാണ്..

അവരെ കണ്ടതും വായനശായുടെ സെക്രട്ടറി ചന്ദ്രൻ സർ അവർക്കടുത്തേക്കു വന്നു..

“നമസ്കാരം സർ ” ചന്ദ്രൻ സാറിനെ കണ്ടതും അഭിയും ഋഷിയും വിനയത്തോടെ കൈ വണങ്ങി..

” അല്ല ഇതാരൊക്കെയാ.. രണ്ടാളും ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ മറന്നോ? ” അവരെ കണ്ടതും
ചന്ദ്രൻ സർ ചെറിയ പരിഭവത്തോടെ പറഞ്ഞു..

” ജോലിതിരക്കല്ലേ സാറേ, ലീവൊക്കെ കുറവാ “..

“അത് നിന്റെ കാര്യമല്ലേ ഋഷിയെ, ഈ അഭി നാട്ടിലുണ്ടല്ലോ, ഇവന് ഇവിടേക്ക് ഓക്കെ ഒന്ന്
വന്നു കൂടെ.. “.

” സർ അത്… ” ഒരു തെല്ലു ജാള്യതയോടെ സാറിനെ നോക്കി…

“അല്ല സാറേ ഇവിടെ കൊണ്ടുപിടിച്ച ചർച്ചയാണല്ലോ എന്താ കാര്യം, “?

ഋഷി അകത്തു നടക്കുന്ന ചർച്ചയുടെ കാര്യം തിരക്കി…

” ഓഹ്… അത് വായനശാലേടെ ഉത്ഘാടനം നടത്താൻ ആരെ ക്ഷണിക്കും എന്ന ചർച്ചയാ.. ഇതുവരെ
ഒരാളെ കിട്ടിയിട്ടില്ല.. ഈ വായനശായുടെ ഉൽഘാടനം എന്നൊക്കെ പറയുമ്പോൾ.. പുസ്തക
ലോകത്തുന്നു ഒരാളെ ആണ് നോക്കുന്നത്.. പക്ഷേ മിക്കവരും തിരക്കില നമ്മുടെ ഡേറ്റിനു
പറ്റില്ലെന്ന പറയുന്നേ.. “..

” എങ്കിൽ ഞാനൊരാളെ പറയട്ടെ? “

“ആരാ ടൊ ഋഷി അത്. തനിക്ക് പരിചയമുള്ള ആളാണോ..? “.

“പരിചയം ഉണ്ട്, ഇടയ്ക്കു മെസ്സേജ് ഓക്കെ അയക്കും, . പുള്ളി ഒരു നോവലിസ്റ്റ് ആണ്.. “

“അതാരാണ്? പുള്ളിടെ പേരെന്താ? “

അത് ആരാണെന്നു അറിയാനുള്ള ആകാംക്ഷയിൽ സാർ ചോദിച്ചു..

” പേരുപറഞ്ഞാൽ സർ അറിയും, നോവലിസ്റ്റ് “ഹർഷൻ “..

” പിന്നെ അറിയില്ലേ ഒരു ഒറ്റ കഥകൊണ്ടു തന്നേ ശ്രെദ്ധ പിടിച്ചുപറ്റിയ, the young
novelist,. അല്ല തനിക്കയങ്ങാനാണ് പുള്ളിയെ പരിചയം.. “.

“അത് അദ്ദേഹം ഞങ്ങളുടെ ആനുവൽ ഡേക്ക് ചീഫ് ഗസ്റ്റ്‌ ആയി വന്നിരുന്നു, അന്ന് പരിചയം
പെട്ടതാ.. “

” എങ്കിൽ താനൊന്നും വിളിച്ചുനോക്ക്, ആളെ ചിലപ്പോൾ കിട്ടിയാലോ..? “

” തീർച്ചയായും സർ, “

“പിന്നെ അടുത്ത 23 ന് ആണ് നമ്മുടെ ഉത്ഘാടനം അതിനുമുന്നെ, അദ്ദേഹത്തെ കാണണം.”.

“അഹ് ശെരി സാർ.. ഞാൻ നാളെ തന്നേ പുള്ളിയെ വിളിക്കാം എന്നിട്ട്, സാറിനോട് പറയാം “..

“അഹ് ശരി.. അല്ല നിങ്ങൾ കേറുന്നില്ലേ.. എല്ലാരും അവിടെ ഉണ്ട്.. “

“ഇല്ല സർ പിന്നൊരിക്കലാവാം.. എങ്കിൽ ഞങ്ങൾ പോട്ടെ, വെറുതെ ഒന്ന് ഇറങ്ങിയത .. “

അപ്പോഴേക്കും അഭിയുടെ ഫോണിൽ അമ്മുന്റെ call വന്നിരുന്നു,

അവൻ പോണെടുത്തു ഞങ്ങൾ വരുന്നു പറഞ്ഞിട്ട് കട്ട്‌ ചെയ്തു..

” ടാ വേഗം വണ്ടി എടുക്കു.. അവൾ വിളിക്കുവാ.. “

” അഹ് “.

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു വീട്ടിലേക്ക് തിരിച്ചു.

“അല്ല ആരാണ് ഈ ഹർഷൻ, ? “

അഭിയുടെ ചോദ്യം കേട്ടു ഞാനൊന്നു തിരിഞ്ഞു നോക്കി..

” നിനക്ക് അപ്പോൾ ഹർഷനെ അറിയില്ലേ..? “

” കൊള്ളാം “

“എന്താടാ..? “

” ടാ അഭി ഈ ഹർഷനുണ്ടല്ലോ ഒറ്റ കഥകൊണ്ട്, വായനക്കാരെ കൈയിലെടുത്ത മുതലാണ്.. “

” അത്രക്ക് ഭയങ്കരനാണോ? “.

” ആണോന്നു ചോദിച്ചാൽ ആണ്, പുള്ളിടെ കഥക്ക് ഒരു ലൈഫ് ഉണ്ട്, നമ്മൾ അതിൽ
ലയിച്ചുപോകും, ഒരു നിമിഷം നമ്മൾ ആ കഥാപാത്രമായി മാറിപ്പോകുമോന്നു തോന്നും. അത്രക്ക്
ഒരു മന്ത്രകത, പുള്ളിക്കുണ്ട്.. “.

“എങ്കിൽ ഒന്ന് വായിക്കണോല്ലോ ഈ ഹര്ഷന്റെ കഥ “.

” വായിച്ചോടാ നെറ്റിൽ നോക്കിയാൽ കിട്ടും “.

” അഹ്.. “.

ഞങ്ങളോരോന്നു പറഞ്ഞു പോകുമ്പോഴാണ് വഴിയിലൊരു ആൾക്കൂട്ടം.. വണ്ടി നിറുത്തി ഞങ്ങൾ
ഇറങ്ങി കാര്യം അന്വേഷിക്കാൻ ചെന്നു. അടുത്തു കണ്ട ഒരു ചേട്ടനോട് തിരക്കി..

“ചേട്ടാ, എന്താ.. ഇവിടെ ഒരു ആൾക്കൂട്ടം, എന്താ ആമ്പുലൻസ് ഓക്കെ, വല്ല വണ്ടിയും
ഇടിച്ചോ..? “

അഭിയാണ് ചോദിച്ചത്..

” വണ്ടി തട്ടിത്തൊന്നും അല്ല മോനേ, ആ വീട്ടിലെ പയ്യൻ തൂങ്ങിമരിച്ചു “.

ആ വാർത്ത കേട്ടു ഞങ്ങൾ രണ്ടു പേരും ഒന്ന് ഞെട്ടി..

“അല്ല എന്താ എന്താ ചേട്ടാ കാരണം,? “

” അത് മോനേ ആ പയ്യൻ ഒരു പെങ്കൊച്ചിനെ സ്നേഹിച്ചരുന്നേ, കുറെ കാലം ഉണ്ടായിരുന്നുന്ന
പറഞ്ഞു കേട്ടത് , ഇന്ന് അവളുടെ കല്യാണമായിരുന്നു.. അത് കരണമാണെന്നാണ് പോലീസ്
പറഞ്ഞത്, അവൻ ഒരു കത്തെഴുതി വെച്ചിട്ടുണ്ടാരുന്നു പോലും, ഹ പോയപ്പോള് ആർക്കു പോയി,
അവന്റെ താന്തസികും തള്ളക്കും. അല്ലാതെ ആർക്കെന്തു നഷ്ടം.. “

അതും പറഞ്ഞു ആ ചേട്ടൻ നടന്നു പോയി..

ആ കാഴ്ചയും വാർത്തയും എന്നിൽ ഒരു ഭയവും, നഷ്ടബോധവും സൃഷ്ടിച്ചു.

ഞൻ അഭിയുടെ തോളിൽ തട്ടി പോകാമെന്നു ആഗ്യം കാണിച്ചു, അവനോട് വണ്ടി എടുത്തോളാൻ
പറഞ്ഞു.. വണ്ടി എടുത്തു ഒരു 5 മിനിറ്റിനു ശേഷം ഞങ്ങൾ വീട്ടിലെത്തി…

ഞങ്ങളെ കാത്തു അവർ മൂന്നു പേരും സിറ്റ് -ഔട്ടിൽ തന്നേ ഉണ്ടായിരുന്നു..

വന്നപാടെ ആരോടും മിണ്ടാത്തെ ഞാൻ എന്റെ റൂമിലേക്ക്‌ പോയി. കിടന്നു..

കുറച്ചു കഴിഞ്ഞു എല്ലാവരും കിടന്ന ശേഷം അഭി എന്റെ റൂമിലേക്ക്‌ വന്നു..

” എന്താ ടാ എന്താ നിനക്ക് പറ്റിയെ ആ പയ്യന്റെ കാര്യം അറിഞ്ഞപ്പോൾ തൊട്ടാണല്ലോ,
എന്താടാ.. “

” ടാ എനിക്ക് മീരയെ വേണം, അവളില്ലാതെ പറ്റില്ല.. അവളെ ഞാൻ അത്ര മാത്രം ഇഷ്ട
പെടുന്നു.. എനിക്ക് അവളെ വേണം..”

” ടാ നീ ഇത് എന്തൊക്കയാ ഈ പറയുന്നേ.. അവളുടെ കല്യാണമ അടുത്താഴ്ച, അത് നീ മറന്നു
പോയോ? “

അഭിയുടെ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

” നീ പറയാൻ ചെന്നപ്പോഴല്ലേ കവളുടെ നിച്ഛയം കഴിഞ്ഞ വിവരം അറിഞ്ഞത്, അപ്പോൾ നിനക്ക്
മനസ്സിലാക്കി കൂടെ അവൾക് നിന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന്.., ഋഷി.. നിനക്കുള്ള ഈ
സ്നേഹം ഒരിക്കലും അവൾക്കു നിന്നോടില്ല..അത് ആദ്യം മനസ്സിലാക്കു…

പിന്നെ ഒരു കാര്യം നീ ആ കല്യാണത്തിന് പോകണം,.. പോകാതിരിക്കരുത്.. നിന്റെ
പ്രശനത്തിനു അതെ ഉള്ളു മാർഗം. നിന്നെ സ്നേഹിക്കാത്ത പെണ്ണിനെ അവിടെ വെച്ചു
മറക്കുക..”

അഭിയുടെ വാക്കുകൾക്ക് മറുപടി ഇല്ലാതെ ഞാൻ എല്ലാം കേട്ടിരുന്നു… കുറച്ചു കഴിഞ്ഞു അവൻ
അമ്മുന്റെ അടുത്തേക്ക് പോയി.. ഞൻ കിടക്കുകയും ചെയ്തു.. എന്നിട്ട് എപ്പോഴോ ഉറങ്ങി
പോയി..

രാവിലെ നേരത്തെ തന്നേ എഴുനേറ്റു.. ഫ്രഷ് ആയി. പിന്നെ അഭിയെ കൂട്ടി ചന്തേലൊക്കെ പോയി
സാധനങ്ങളും വാങ്ങി വീട്ടിലെത്തി.. ശഷം..

അമ്മുന്റെ ചെക്കപ്പ് നുവേണ്ടി അനു ഡോക്ടറുടെ op time അറിയാൻ ഞാൻ ഹോസ്പിറ്റലിൽ
ലേക്ക് വിളിച്ചു.. അദ്ദേഹം ആഴ്ചയിൽ 2 ദിവസം മാത്രമേ അമൃതയിൽ കാണുള്ളൂ.. അന്നൊക്കെ
ഒടുക്കത്തെ തിരക്കുമായിരിക്കയും എന്ന് അറിയാൻ കഴിഞ്ഞു……

അത് കൊണ്ട് ഞാൻ ജയ് വിളിച്ചു കാര്യം പറഞ്ഞു… അവൻ ഒന്ന് നോക്കട്ടേന്ന് പറഞ്ഞു..

പിന്നെ ഒരു ആര മണിക്കൂർ കഴിഞ്ഞു അവൻ വിളിച്ചു. ഈ 25 ന് ഒരു അപ്പോയ്ന്റ്മെന്റ്
എടുത്തുതന്നു…

വൈകുന്നേരം ആയതോടെ ജയ് യും ഗൗരിയും വീട്ടിലെത്തി… ഗൗരിയയെ എല്ലാവർക്കും ഇഷ്ടമായി…
അങ്ങനെ അവരെ സൽക്കരിച്ചു.. രാത്രി ഞാനും അഭിയും, ജയ് കൂടി ഒന്ന് കറങ്ങാൻ
തീരുമാനിച്ചു അഭിയുടെ ഇന്നോവയുമായി പുറത്തേക്കു പോയി..

അപ്പോഴേക്കും ജയ് ഉം അഭിയും നല്ലോണം കമ്പനി ആയിരുന്നു..

” ഇപ്പോൾ ഇവന്റെ സ്റ്റാന്റ് എന്താണ് അഭി മച്ചാനെ? ” അവൻ അഭിയോ ചോദിച്ചു..

” ഇവൻ ഇപ്പോഴും ആ പെണ്ണിന്റെ പിറകെ ആണ് ബ്രോ.. കളയാൻ ഒരു ഉദ്ദേശം ഇല്ല “.

വണ്ടി ഓടിക്കുന്നതിനിടെ അഭി മറുപടി പറഞ്ഞു.

” ഞാൻ ഈ വധൂരിയോട് പണ്ടേ വിടാൻ പറഞ്ഞതാ..”

” അതാണ് ഞാനും പറയണത്. “

” അവളുടെ കല്യാണമാണ് ഇനിയെങ്കിലും ഇവന് അവളെ മറന്നു കൂടെ.. അവൾക് ഇവന്റെ ഇഷ്ടം
അറിയാമെകിൽ കുഴപ്പമില്ലാർന്നു. പക്ഷേ അവളോട് ഇവന് ഇങ്ങനെ ഒരു ഇഷ്ടമുണ്ടന്ന് പോലും
അവൾക് അറിയില്ല.. “

” മ്മ് മ്മ്” ജയ് പറയുന്നതിന് അഭി തലകുലുക്കി..

അപ്പോഴേക്കും വണ്ടി ഒരു കൊച്ചു ജ്യൂസ്‌ കടയുടെ മുന്നിൽ എത്തി നിന്നു..

ജയ് പോയി മൂന്നു ജ്യൂസ്‌ ഓർഡർ ചെയ്തിട്ടു തിരിച്ചു വന്നു..

അപ്പോഴാണ് ഇന്നലെ മീര വിളിച്ച കാര്യം ഞാൻ ഓർക്കുന്നത്.. പെട്ടന്ന് ഞാൻ എന്റെ ഫോൺ
കൈലെടുത്തതും മീരയുടെ call വന്നതും ഒരുമിച്ചായിരുന്ന.

തുടരും………..



48030cookie-checkമിഥുനം – Part 4