പ്രിയപ്പെട്ട കൂട്ടുകാരെ….
എനിക്കറിയാം വെറും ചവറു ഗണത്തിൽ പോലും പെടുത്താൻ കഴിയാത്ത ഒന്നായിരുന്നു എന്റെ
കഥയെന്നു… അതാവാം നിങ്ങൾ അഭിപ്രായങ്ങളും like തരാതിരുന്നതും.
ഞാനൊരു എഴുത്തുകാരനൊന്നുമല്ല..എന്നാലൊരു അഗ്രം കൊണ്ട് എഴുതിപ്പോയതാണ്..
കമ്പിക്കുട്ടനിൽ എനിക്ക് ഒരുപാട് പേരോട് ആരാധന തോന്നിട്ടുണ്ട്. പലരുടെയും കഥകളിൽ
കമ്പിയേക്കാളുപരി പ്രണയം കാണാൻ കഴിഞ്ഞിട്ടുണ്ട്…പേരെടുത്തു പറയാൻ നിന്നാൽ പലരെയും
വിട്ടുപോകും അതുകൊണ്ട് പറയുന്നില്ല…
എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി പറയുന്നു…
(സ്പെഷ്യൽ tanx to Dr.muthuchippi )
ഇത് വായിക്കുന്നവർ ദയവു ചെയ്ത്…. നിങ്ങളുടെ അഭിപ്രായം പറയുക..
നല്ലതായാലും,മോശമായാലും പറയുക..
എന്ന്
A.R.അഭിമന്യു ശർമ്മ
മീര പറഞ്ഞത് കേട്ടു ഞാൻ ഒന്ന് ഞെട്ടി, കാരണം
അതെനിക്ക് പുതിയ അറിവായിരുന്നു. അവൾ ഒരിക്കലും ചേട്ടനെ പറ്റി എന്നോടോ
ഓഫീസിലുള്ളവരോടോ പറഞ്ഞിട്ടില്ല…
“എന്താടോ വിശ്വാസം വന്നില്ലേ.. “.
അവൾ പറഞ്ഞത് എനിക്ക് വിശ്വാസം ആയില്ലെന്നു മനസ്സിലായവണ്ണം അവൾ ചോദിച്ചു.
“ഇല്ല ” എന്നർത്ഥത്തിൽ ഞാൻ തലകുലുക്കി…
” ഋഷി ആളൊഴിഞ്ഞ സ്ഥലത്തൊന്നു വണ്ടി നിറുത്താമോ… ”
കുറച്ചു നേരം ആലോച്ചിരുന്നിട്ട് അവൾ പറഞ്ഞു.
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
മെട്രോ പിള്ളേരുകളുടെ ഇരുവശത്തുമായി നീണ്ടു കിടക്കുന്നു ഹൈവേയിൽ വാഹനങ്ങളുടെ നീണ്ട
നിരയാണ്. തിരക്കൊഴിഞ്ഞ ഒരു സ്ഥലം പോലും ഇവിടെങ്ങും കാണുന്നില്ല. കാർ കുറച്ചും കൂടെ
മുന്നോട്ടു പോയി..
കളമശ്ശേരി എത്തിയതും ലെഫ്റ്റ് ഇന്റികേറ്റർ ഇട്ടു വണ്ടി ഞാൻ HMT ജംഗ്ഷൻ ലേക്ക്
പോകുന്ന ഷോർട്ട് ലേക്കു കയറ്റി. മസ്ജിതും, പോലീസ് സ്റ്റേഷനും കഴിഞ്ഞു കാർ
മുന്നോട്ടുപോയി. റയിൽവേ flyover നു താഴ്ചയുള്ള ആളൊഴിഞ്ഞ പില്ലറിഞ്ഞു ചുവട്ടിൽ ഞാൻ
വണ്ടി നിറുത്തി.. പരിസരത്തെങ്ങും ആരെയും കാണുന്നില്ല. പിന്നെ ആകെയുള്ളത് footpath
ലെ കച്ചവടക്കാരാണ്. അവിടെയും തിരക്കില്ല. വണ്ടി നിന്നതുവും മീര എന്റെ നേരെ
തിരിഞ്ഞിരുന്നു. അവളുടെ നോട്ടത്തിൽനിന്നും അവൾക്കെന്തോ എന്നോട് പറയാനുണ്ടന്ന്
മനസ്സിലായി.
“എന്താടോ, വണ്ടി നിറുത്താൻ പറഞ്ഞത് “
” ഋഷി, എന്നെ പറ്റി കുറച്ചൊക്കെ തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്., പക്ഷേ പറയേണ്ടതൊന്നും
ഞാൻ പറഞ്ഞിട്ടില്ല. ”
“താൻ വളച്ചു കെട്ടാതെ കാര്യം പറ. ”
ആ പറയാൻ പോകുന്ന കാര്യം അറിയാനുള്ള തിടുക്കത്തിൽ ഞാൻ ഇടയ്ക്കു കയറി.
“പറയാം “. അവൾ തുടർന്നു.
“നമ്മളിപ്പോൾ പോകുന്നത് എന്റെ ഇളയച്ഛന്റെ മകനെ കാണാനാണ് രാഹുൽ. ഏട്ടനെ കുറിച്ച്
തന്നോടെന്നല്ല ആരോടും ഇതുവരെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല.. ”
അതും പറഞ്ഞവൾ ഒന്ന് നെടുവീർപ്പിട്ടു, എന്നിട്ട് എന്റെ നേരെ നോക്കി, ഞാനെപ്പോഴും
ഒന്നും മിണ്ടാതെ എല്ലാം കേട്ടിരിക്കുകയാണ്. അവൾ തുടർന്നു….
“ഏട്ടനെ കുറിച്ച് ആരും അറിയരുതെന്നത് ഏട്ടന് നിർബന്ധമായിരുന്നു . ഏട്ടൻ എല്ലാരിലും
നിന്നും അകന്നു നിൽക്കാനാണ് ആഗ്രഹിച്ചതും. അതിനു കാരണം എന്റെ അച്ഛനും. ”
“മീര താൻ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. നി കാര്യം തെളിച്ചുപറ. ഇത്
അവിടെയും ഇവിടെയും തൊടാതെ പറഞ്ഞാൽ ഞാനെങ്ങനെ മനസ്സിലാക്കാനാണ് ”
അവൾ കാര്യം തെളിച്ചു പറയാത്തതിനാൽ ഞാൻ ചെറുതായി ഒന്ന് കടുത്തു സംസാരിച്ചു.
അവൾ ഒന്ന് മൂളികൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി.
“ഏട്ടനെ കുറിച്ച് തന്നോട് പറയേണ്ടി വന്നാൽ എല്ലാം പറയേണ്ടി വരും, ”
“മീര ഇങ്ങനെ വളച്ചു കിട്ടണമെന്നില്ല തനിക്കു എന്നോട് സ്ട്രൈറ് ആയി സംസാരിക്കാം,”
ഇത്തവണ എനിക്ക് ശെരിക്കും ദേശ്യം വന്നു…
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു തുടങ്ങി….
??????????????????????????????????
ഇതേ സമയം മറ്റൊരിടത്ത്.
ഫോൺ റിങ്ങ് ചെയ്യന്നത് കേട്ടാണ് രാഹുൽ റൂമിലേക്ക് വന്നത്.. display ൽ തെളിഞ്ഞുവന്ന
പേരു കണ്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൻ call അറ്റന്റ് ചെയ്തു.
“ഹലോ എന്താണ് മോനേ പതിവില്ലാതെ ഈ ഉള്ളോനെ വിളിക്കാൻ കാരണം “.
എടുത്തപാടെ രാഹുൽ ചോദിച്ചു.
“ഹി.. ഹി… ഹി… “.
മറുതലക്കൽ ഒരു പൊട്ടി ചിരി ആയിരുന്നു മറുപടി.
“എവിടാണ് കുറെ കാലമായല്ലോ കണ്ടിട്ട്…നി ഇപ്പോൾ എവിടുന്നാടാ അജി വിളിക്കുന്നത് ”
വീണ്ടും രാഹുൽ ചോദിച്ചു.
” നമ്മളിവിടെയൊക്കെ ഉണ്ടേ… നിങ്ങള് വലിയ anti terrorist squad ലീഡർ അല്ലെ അപ്പോൾ
ഞങ്ങളെ പോലുള്ള പാവങ്ങൾ വിളിച്ചു ശല്യം ചെയ്യുന്നത് ശെരിയല്ലല്ലോ, ”
“എടാ മോനേ അജിത്തേ… നി ഒരു കാര്യവും ഇല്ലാണ്ട് എന്നെ വിളിക്കില്ലെന്നു
എനിക്കുറപ്പുണ്ട്. നി കാര്യം പറയട. എന്റെ എന്ത് സഹായമാണ് വേണ്ടത് പറഞ്ഞാട്ടെ “.
“സഹായം.. അഹ് ഒരു ചെറിയ സഹായം വേണം.. ”
“എന്താടോ വല്ല ഏടാകൂടവും ഒപ്പിച്ചോ ”
“ഏയ് അതൊന്നും അല്ല, കുറച്ചു ദിവസം ഞാൻ തന്റെ കൂടെ കാണും. ഇപ്പോൾ തന്റെ വീടിന്റെ
മുറ്റത്തുണ്ട്.. ഒന്ന് കതകു തുറക്കാമോ പ്ലീസ്… ”
അതും പറഞ്ഞു അജിത് ഫോൺ കട്ട് ചെയ്തു…
ഉടൻതന്നെ രാഹുൽ വന്നു കതകു തുറന്നതും അജിത് രാഹുലിനെ കെട്ടിപിടിച്ചു..
“എടാ ഡാഷ് മോനേ നി ഇവിടെ നിന്നിട്ടാണോ, ഫോണിൽ വിളിച്ചേ.. “??
രാഹുൽ ചോദിച്ചു..
“ഒരു രസം….. എങ്ങനെ ഉണ്ട് കുറച്ചു തടിച്ചുന്നു തോന്നുന്നല്ലോ.. ”
” ഒഹ്.. ഇവിടെ happy ആണ് മോനേ. മുംബയിലെ പോലെ ടെൻഷൻ ഇല്ല, അല്ല ഇങ്ങനെ നിന്നമതിയോ
അകത്തേക്കുവ. ”
രാഹുൽ അജിത്തിനെ അകത്തേക്ക് കൂട്ടി..
“പിന്നെ എന്താണ് നിന്റെ വിശേഷം അമ്മ എന്തു പറയുന്നു.. ”
അജിത്തിനെ സെറ്റിയിലേക്ക് ഇരുത്തികൊണ്ട് രാഹുൽ ചോദിച്ചു..
“എനിക്ക് പ്രത്യേകിച്ച് വിശേഷങ്ങളൊന്നും ഇല്ല… അമ്മ സുഖമായി ഇരിക്കുന്നു. ”
“അല്ല മോൻ എന്തെ ഇപ്പോൾ ഇങ്ങോട്ടേക്കൊരു വിസിറ്റ്. എന്തോ ഉണ്ടല്ലോടാ. “.
“മ്മ് ഉണ്ട് ഒരു ചെറിയ കാര്യം… “
“എന്താടാ നി കാര്യം പറ.. ”
“എന്റെ മീനു ഇവിടെ ഉണ്ട്.. ഞാൻ അവളെ കാണാൻ വന്നതാ. “.
“അങ്ങനെ വരട്ടെ അല്ലാണ്ട് നി ഇങ്ങനെ വരില്ലല്ലോ. ”
അത് പറഞ്ഞു രാഹുൽ പൊട്ടിച്ചിരിച്ചു..
അജിത്തും ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
“അവളെ നഷ്ടപ്പെടുത്താൻ വയ്യടോ അത്രക്കും ഭ്രാന്തമായി സ്നേഹിച്ചു പോയി…ഞാൻ….. ”
അജിത്ത് പറയുന്നത് കേൾക്കുന്നതല്ലാതെ രാഹുൽ ഒന്നും മിണ്ടുന്നില്ല..
“എനിക്ക് അവളോടൊന്നു സംസാരിക്കണം.. നാട്ടിലാണെ അവളുടെ വീട്ടുകാർ സമ്മതിക്കില്ല.
അവളും കൂട്ടാക്കില്ല. പിന്നെ എന്റെ ചേട്ടൻ… അവൻ മാത്രമാണ് ഇവിടെ എനിക്ക് ഒരു തടസം.
”
“അല്ലടാ.. ഈ മീനു എങ്ങനെ ഇവിടെ വന്നു… അവൾ ഇവിടെ ഉണ്ടന്ന് നി എങ്ങനെ അറിഞ്ഞു.. ”
ആകാംഷയോടെ രാഹുൽ ചോദിച്ചു..
“എടൊ ips കാര…. നിങ്ങൾ പോലീസ് കാരുടെ network നെ കാൾ സ്ട്രോങ്ങാണു ഞങ്ങൾ വണ്ടി
കാരുടെ നെറ്റ്‌വർക്ക്… അപ്പോൾ ഈ കാര്യങ്ങളൊക്കെ അറിയാൻ എനിക്ക് എളുപ്പമാ. “.
അജിത് തന്റെ മീശ പിരിച്ചു കൊണ്ട് അത് പറയുമ്പോൾ.. രാഹുലും ചിരിച്ചു പോയി..
“അല്ല ഇപ്പോൾ അവൾ എവിടേക്കാനും നമുക്ക് പോയി സംസാരിക്കാം “.
രാഹുൽ ചോദിച്ചു.
“അമൃത ഹോസ്പിറ്റലിൽ ഉണ്ട്.. ചേട്ടന്റെ ഫ്രണ്ട് വൈഫ് നെ അവിടെ അഡ്മിറ്റ് ആക്കി
അവരുടെ കൂടെ വന്നതാ. “.
“ഒക്കെ…. ഒക്കെ… എന്തായാലും ടൈം ഇത്രയും ആയില്ലേ. നമുക്ക് രാവിലെ നോക്കാം. നി പോയി
ഒന്ന് ഫ്രഷ് ആവു.. അപ്പോഴേക്കും.. ഞാൻ കഴിക്കാൻ വല്ലതും വരുത്താം ”
രാഹുൽ അജിത്തിനോട് ബാത്രൂം കൂട്ടി കാട്ടിയിട്ടു പറഞ്ഞു..
“ശെരി. ഒന്ന് കുളിക്കട്ടെ, ബസിലിരുന്നതിന്റെ നല്ല ക്ഷീണമുണ്ട്. ”
“ഏഹ് ബസിലോ, നിന്റെ വണ്ടി എവിടെ?? ”
രാഹുൽ ആചാര്യത്തോടെ ചോദിച്ചു..
“ഒഹ് എടുത്തില്ല.. അമ്മയെ ഫ്രിഡ്ന്റെ വീട്ടിൽ ആക്കിയിട്ടു വന്നപ്പോൾ വണ്ടി അവിടെ
ഇട്ടു. അമ്മക്ക് അത്യാവശ്യം വല്ലോം വന്നാൽ വണ്ടിക്ക് എങ്ങും പോകണ്ടല്ലോ?.. ”
അതും പറഞ്ഞു അജിത് തോർത്തുമെടുത്തു ബാത്റൂമിലേക് പോയി. ആ സമയം കൊണ്ട് രാഹുൽ ഫുഡ്
ഓഡർ ചെയ്തു… 20 മിനിറ്റ് കൊണ്ട് അജിത് ഫ്രഷ് ആയി വന്നു.. അപ്പോഴേക്കും
രാഹുൽ ഒരു വിദേശ മദ്യക്കുപ്പി പൊട്ടിച്ചു രണ്ടണ്ണം അകത്താക്കിയിരുന്നു..
“അല്ല തുടങ്ങിയോ… “
അത് കണ്ടു കൊണ്ട് വന്ന അജിത് ചോദിച്ചു, പിന്നെ രാഹുലിന്റെ ഓപ്പോസിറ് ഇരുന്നു
ടച്ചിങ്‌സ് എടുത്തു തിന്നാൻ തുടങ്ങി..
“എടുത്ത് വീശട , നല്ല ഒന്നാതരം സ്കോച്ച് ആണ്.. ”
രാഹുൽ പറഞ്ഞു…
“ഏയ് നമുക്കിത് ഹറാമാണ്, നിങ്ങള് കഴിച്ചോ.. “.
അതും പറഞ്ഞു അജിത് വീണ്ടും ടച്ചിങ്‌സ് അകത്താക്കി.
അപ്പോഴേക്കും രാഹുൽ 4പെഗ് കഴിഞ്ഞു.. അജിത് രാഹുലിനെ തന്നേ നോക്കിയിരിക്കുകയാണ്…
“എന്താടാ ഇങ്ങനെ നോക്കുന്നെ ”
അജിത്തിന്റെ നോട്ടം കണ്ടു രാഹുൽ ചോദിച്ചു.
“അല്ല ഒന്നാന്തരം ഒരു ips കാരൻ നല്ല പ്രായത്തിൽ തന്നേ മുഴുകുടിയതെന്നു ആലോച്ചു
നോക്കിയതാ “.
” ഹ… ഹ… ഹ…., ”
അജിത് പറയുന്നത് കേട്ടു രാഹുൽ പൊട്ടി ചിരിച്ചു.
“ട അജിത്തേ…. ഇത് കുടിക്കുന്നതെ ഉള്ളിലെ തീയൊന്നു കെടുത്താനാ… ”
അത് പറയുമ്പോൾ രാഹുലിന്റെ കണ്ണിൽ ഒടുങ്ങാത്ത പകയുടെ ചൂട് അജിത്തിന് അറിയാൻ കഴിഞ്ഞു.
“ഇരുപത് വർഷങ്ങൾക്ക് മുൻപ്പ് സ്വന്തം അച്ഛനും അമ്മയും കൺ മുന്നിൽ കിടന്നു
പിടയുമ്പോൾ നിസഹായനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു, പക്ഷേ അപ്പോഴും ആ
ചെകുത്താൻ ചിരിക്കുന്നുണ്ടായിരുന്നു… അവൻ എന്റെ വല്യച്ഛൻ “.
അതും പറഞ്ഞു രാഹുൽ അടുത്ത പെഗ് ഒഴിച്ചു. അജിത് ഇതെല്ലാം കേട്ടു നിൽക്കുന്നതല്ലാതെ
ഒന്നും പറയുന്നില്ല.
“തീർക്കും ഞാൻ. വല്യമ്മേയും പിള്ളാരേം ഓർത്തിട്ട ഇതുവരെയും ഒന്നും ചെയ്യാതിരുന്നത്.
അവരോട് ഒരു കടപ്പാട് ഉണ്ടായിപ്പോയി. ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത് അവർ കാരണമാ.. അത്
ഒന്ന് കൊണ്ട് മാത്രം ഞൻ അടങ്ങി നിൽക്കുകയാ. ”
അതും പറഞ്ഞു രാഹുൽ കൈയിലിരുന്ന മദ്യം വലിച്ചു കുടിച്ചു..
അപ്പോൾ പുറത്ത് കാളിങ് ബെൽ മുഴങ്ങി.
“ഫുഡ് എത്തി.. നി പോയി വാങ്ങിച്ചിട്ട് വാ ”
രാഹുൽ വീണ്ടും അടുത്ത പെഗ് ഒഴിച്ചു.
??????????????????????????????????
കാറിലിരുന്ന് മീര പൊട്ടി കരയുകയാണ്. ഋഷിക്ക് എന്ത് പറഞ്ഞു അവളെ സമദനിപ്പിക്കണമെന്നു
അറിയില്ല… എന്ത് പറയണമെന്നറിയാതെ ഋഷി പകച്ചിരിക്കുകയാണ്.. മീരയുടെ വാക്കുകളിൽ
നിന്നും അവളുടെ അച്ഛന്റെ ക്രൂരത അവനു മനസ്സിലായി..
“മീര…. ”
ഋഷി അവളുടെ തോളിൽ കൈ വെച്ചു വിളിച്ചു. അവൾ അവനു നേരെ നോക്കി ഇപ്പോഴും അവൾ
കരയുകയാണ്….
“താൻ, കരയാതെ.. ഇത് നേരത്തെ പറയാതിരുന്നത് എന്താ ”
അവൻ ചോദിച്ചു.
“പേടിച്ചിട്ടാ ഋഷി… അച്ഛനെ കുറിച്ചറിഞ്ഞാൽ ചിലപ്പോൾ നി എന്നോട് എടുക്കില്ല എന്ന ഭയം
കൊണ്ട് പറയാൻ തോന്നിയില്ല. ”
“മ്മ്… എങ്കിൽ നമുക്ക് ഏട്ടന്റെ വീട്ടിലേക്കു പോകാം ”
“വേണ്ട ഋഷി.. നമുക്ക് രാവിലെ പോകാം..”
മീരയുടെ മറുപടിക്ക് മറുത്തൊന്നും പറയാതെ.. ഋഷി ഒന്ന് മൂളി.
“നമ്മുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.. ഋഷി “.
“പോകാം,… ആദ്യം താൻ ഈ മുഖമൊന്നു കഴുക്ക് ”
അതും പറഞ്ഞു ഋഷി ഒരു കുപ്പി വെള്ളം അവൾക്കു നേരെ നീട്ടി..
കാറിന്റെ ഡോർ തുറന്നു മുഖം കഴുകി..
പിന്നെ ഹോസ്പിറ്റലിൽ ലേക്ക് തിരിച്ചു..
രാവിലെ തന്നേ അക്‌ബറിന്റെ ഗുണ്ടകൾ രാഹുലിന്റെ വീടിന്റെ മുന്നിൽ പതുങ്ങി
നിൽക്കുന്നുണ്ടായിരുന്നു..
കുറച്ചു സമയത്തിനുള്ളിൽ… വീടിന്റെ ഡോർ തുറന്നു അജിത് രാഹുലും പുറത്തേക്കു വന്നു..
മുറ്റത്ത് കിടക്കുന്ന തന്റെ പജേറോയിൽ കയറി ഇരുവരും ഹോസ്പിറ്റൽ ലേക്ക് പുറപ്പെട്ടു…
അപ്പോഴേക്കും രാഹുലിനെ ഫോളോ ചെയ്യാൻ.. അക്‌ബർ ഗുണ്ടകൾക്ക് നിർദ്ദേശം നൽകി..
ഏകദേശം അരമണിക്കൂർ കൊണ്ട് പജീറോ ഹോസ്പിറ്റലിൽ കോമ്പോണ്ടിൽ എത്തി…
അജിത്തും രാഹുലും ഇറങ്ങി..
അപ്പോൾ അഭി ഒരു ഫ്ലസകുമായി പോകുന്നത് അജിത് കണ്ടു..
“തേടിയ വള്ളി കാലിൽ ചുറ്റി “..
അത് പറഞ്ഞു അജിത് ഒന്ന് ചിരിച്ചു..
ഒന്നും മനസ്സിലാവാതെ നിന്ന രാഹുൽ എന്താണെന്ന അർത്ഥത്തിൽ അജിത്തിനെ നോക്കി..
അവൻ രാഹുലിനോട് വരാൻ പറഞ്ഞു അഭിയുടെ പിന്നാലെ.. നടന്നു..
അഭി റൂമിൽ എത്തി ഫ്ലാസ്ക് മേശമേൽ വെച്ചു.. അമ്മുവും കുഞ്ഞും നല്ല ഉറക്കത്തിലാണ്.
കുട്ടിരിക്കുന്ന ഗൗരിയും ഉറങ്ങുന്നു.. ജയ് യെ അവിടെ കണ്ടില്ല.. സമയം 7 മണി ആവുന്നതേ
ഉള്ളു. ഇന്നലെ തന്നേ തന്നേ മീരയും മീനുവും ഋഷിയും വീട്ടിലേക്കു പോയിരുന്നു..
“ഗൗരി…. ഗൗരി… ” കസേരയിൽ ഇരുന്നുറങ്ങുന്ന ഗൗരിയെ അഭി ഒന്ന് തട്ടി ഉണർത്തി..
“സോറി അഭിയേട്ട… ഉറങ്ങി പോയി… ”
ഞെട്ടി എഴുന്നേറ്റ ഗൗരി അഭിയോട് പറഞ്ഞു..
“ഏയ് സാരമില്ല.. ജയ് എവിടെ.. ”
അഭി അത് പറഞ്ഞതും. ജയ് റൂമിലേക്ക് വന്നു.
“ഞാൻ ഇവിടെ ഉണ്ട് ബ്രോ “..
“നി ഗൗരിയേം കൂട്ടി വീട്ടിലേക്കു പോ.. ഇപ്പോൾ ഇവിടെ ഞാനുണ്ടല്ലോ.. ”
ജയ് വന്നതും അഭി പറഞ്ഞു.
“ഏയ് അതൊന്നും വേണ്ട ഋഷി വന്നിട്ട് ഞങ്ങൾ പോകാം. ”
അഭി പറഞ്ഞു
“Excuse me….. ”
ആ അയച്ച ശബ്ദം കേട്ടു അവർ മൂന്നു പേരും ഞെട്ടി.. പിന്നെ ശബ്ദം വന്ന ഭാഗത്തേക്ക്
നോക്കി..
വന്ന ആളെ കണ്ടു മനസ്സിലാകാതെ നിന്ന അവരുടെ മുന്നിലേക്ക് അജിത് കേറി വന്നപ്പോൾ
എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടു ..
“മീനു എവിടെ ”
കേറി വന്നതും അജിത് ചോദിച്ചു..
“അത് അറിഞ്ഞിട്ടു നിനക്ക് ഇപ്പോൾ എന്തിനാ, ഇറങ്ങി പോട.. ”
അഭി അജിത്തിനെ തള്ളിയതും അജിത് നേരെ ചെന്നു രാഹുലിന്റെ നെച്ചിലേക്കു വീണു..
അജിത്തിനെ പിടിച്ചു നേരെ നിറുത്തിക്കൊണ്ട്. രാഹുൽ അഭിയുടെ മുഖത്തിട്ട് ഒന്ന്
പൊട്ടിച്ചു… എന്നിട്ട് കോളറിൽ കയറിപ്പിടിച്ചു.
“അവന്റെ ദേഹത്ത് തൊടുന്നൊടാ റാസ്കൽ “.
ഇത് കണ്ടു മൂന്നു പേരും നന്നായി പേടിച്ചു..
“നിങ്ങളെത്തിന അവനെ അടിച്ചത്, നിങ്ങളാര മര്യാദക്ക് പുറത്തുപോ, ഞങ്ങൾ പോലീസിനെ
വിളിക്കും, ” അഭിയെ അടിച്ചകണ്ട് ജയ് ദേശ്യപെട്ടു.
ഇത് കേട്ടു രാഹുൽ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു
” ഞാൻ രാഹുൽ രാജ് IPS. ”
പോക്കറ്റിൽ നിന്നും തന്റെ പോലീസ് id അവർക്കു നേരെ കാണിച്ചു
അത് കണ്ട് എല്ലാവരും ഒന്ന് കിടുങ്ങി..
“ഇനി വല്ലതും അറിയാനുണ്ടോ, “രാഹുൽ തന്റെ മുഷ്ടി ചുരുട്ടികൊണ്ട് ചോദിച്ചു.
ചോദ്യം കേട്ടുനിൽക്കുകയല്ലാതെ ആരും ഒന്നും മിണ്ടിയില്ല.
“എങ്കിൽ പറ എവിടെ മീനു… ”
രാഹുൽ അഭിയോട് ചോദിച്ചു.
“സാർ അവൾ എന്റെ വീട്ടിലാണ്, ”
ചോദിച്ചത് അഭിയോടാണെങ്കിലും ഉത്തരം വന്നത് ജയ് യുടെ നാവിൽ നിന്നുമാണ്…
“അഹ് കണ്ടോടാ അജി കിട്ടേണ്ടത് കിട്ടിയപ്പോൾ എത്ര പെട്ടന്നു ഉത്തരം വന്നേ.. .. ”
അതും പറഞ്ഞു രാഹുൽ ഒന്ന് പുഞ്ചിരിച്ചു..
“അപ്പോൾ നി വാ വന്നു വീട് കാണിച്ചുത.. ”
അത് കണ്ടു ഗൗരി ഒന്ന് പേടിച്ചു..
“പേടിക്കേണ്ട പെങ്ങളെ ഇവനെ ഞാനൊന്നും ചെയ്യില്ല. ഇപ്പോൾ തിരിച്ചു കൊണ്ടുവന്നേക്കാം.
”
അതും പറഞ്ഞു രാഹുൽ ജയ് പിടിച്ചു പുറത്തേക്കിറക്കി.. എന്നിട്ട് തിരിഞ്ഞു നിന്നു
പറഞ്ഞു.
“ഇതെങ്ങാനം ഫോൺ വിളിച്ചു പറഞ്ഞു ആ പെൺകൊച്ചു ഇവനെ കാണാൻ സമ്മതിക്കാതെ വന്നാൽ മോനേ
നിന്നെ ഞാൻ പഞ്ഞിക്കിടും, പിന്നെ കുഞ്ഞിനും ഭാര്യക്കും സുഖമല്ലേ.. എങ്കിൽ ഞാൻ
വരട്ടെ.. “
അഭിയുടെ തോളിൽ തട്ടി അതും രാഹുൽ പുറത്തേക്കു നടന്നു..
അപ്പോഴും അഭിയും ഗൗരിയും മിഴിച്ചു നീക്കുകയായിരുന്നു.
ജയ് യെം കൂട്ടി രാഹുലും അജിത്തും വീട്ടിലേക്കു പുറപ്പെട്ടു.. ഈ സമയങ്ങളിൽ ഗുണ്ടകൾ
അവരെ പിന്തുടര്ന്നുണ്ടായിരുന്നു..
പുറത്ത് ഏതോ വണ്ടി വന്നു നിക്കുന്ന ശബ്ദം കേട്ടാണ് മീനു പുറത്തേക്കു വന്നത്.
പരിചയമില്ലാത്ത വണ്ടി കണ്ടതും മീനു ഒന്ന് പരിഭ്രമിച്ചു
വണ്ടിയുടെ ഡോർ തുറന്നു പുറത്തേക്കിറങ്ങിയ ജയ് യെ കണ്ടതും അവളുടെ ആ പരിഭ്രമം ഒരു
ആശ്വാസത്തിന്റെ നെടുവീർപ്പായി മാറി .
“ആരാ മീനു വന്നത് “.. അകത്തുനിന്നും ഋഷിയുടെ ചോദ്യം എത്തി…
“അത് ജയ് ചേട്ടന … “… അവൾ അകത്തേക്ക് നോക്കി പറഞ്ഞു തിരിഞ്ഞതും… ഞെട്ടി തരിച്ചു
പുറകോട്ടു പോയി കട്ടള പടിയിൽ ഇടിച്ചു നിന്നു …
“അജിയേട്ടൻ…. ”
അവളറിയാതെ ആ പേരു പറഞ്ഞു പോയി…
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…
“മീനു… “…..
അവളുടെ അടുത്തേക്ക് നടന്നടുക്കവേ അവൻ വിളിച്ചു.. അപ്പോഴേക്കും രാഹുലും അജിത്തും
ഗേറ്റ് കടന്നകത് വന്നിരുന്നു…
“മീനു…. ഞാൻ വന്നത്… ”
അജിത് അവൾടെ മുഖത്തേക്ക് കൈ അടുപ്പിക്കാൻ വന്നപ്പോഴേക്കും അത് തട്ടി എറിഞ്ഞു കൊണ്ട്
അവൾ പറഞ്ഞു.
“വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട.. എന്തിനാണന് നിങ്ങൾ എന്നെ ഇങ്ങനെ ശല്യം
ചെയ്യുന്നത്. എനിക്ക് നിങ്ങളെ കാണുന്നതേ അറപ്പാണ്. ”
അതും പറഞ്ഞു കരഞ്ഞും കൊണ്ടവൾ അകത്തേക്ക് കയറി അടുക്കലേക്കു ഓടി.
മീനു കരഞ്ഞു കൊണ്ട് പോകുന്നത് കണ്ട് ഋഷി പുറത്തേക്ക് വന്നു.
പുറത്തു നിൽക്കുന്ന അജിത്തിനെ കണ്ടതും ഋഷിയും ഒന്ന് ഞെട്ടി.
“നി എന്താ ഇവിടെ, ”
പുറത്തേക്കു വന്നു ഋഷി അജിത്തിനോട് ചോദിച്ചു.
“ഞാൻ എന്റെ പെണ്ണിനെ കാണാൻ വന്നതാണ്. ”
അജിത്ത് മറുപടി പറഞ്ഞതും, ഋഷി അവന്റെ കോളറിൽ കുത്തിപ്പിടിച്ചു പുറത്തേക്കു തെള്ളി.
“നിന്റെ പെണ്ണോ.. നിന്നെ ഇഷ്ടമല്ലന്നു അവൾ പറഞ്ഞതല്ലെ ഇനി നി അവളെ ശല്ല്യം
ചെയ്താലുണ്ടല്ലോ ”
അതും പറഞ്ഞു അവൻ അജിത്തിനെ ഭിത്തിയോട് ചേർത്തു.
“എനിക്ക് സംസാരിക്കേണ്ടത് നിങ്ങളോടല്ല. മീനു നോടാണ്, “
എന്ന് പറഞ്ഞുകൊണ്ട് അജിത് ഋഷിയുടെ കൈ തട്ടി മാറ്റി.. അകത്തേക്ക് കയറാൻ ശ്രെമിച്ചു.
” ഇറങ്ങി പോട ഇവിടുന്നെന്ന് ”
എന്ന് പറഞ്ഞു അകത്തേക്ക് കയറിയ അജിത്തിനെ പിടിച്ചു ഋഷി പുറത്തേക്കു എരിഞ്ഞതും,
അജിത് പോർച്ചിൽ കിടക്കുന്ന കാറിൽ പോയി ഇടിച്ചു.
“നി എന്തിനാ കണ്ടവൻ മാരനെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ. ”
ഋഷി ജയ് യോടും കലിച്ചു..
ഇതെല്ലാം കണ്ട് നിൽക്കുന്ന രാഹുൽ പതിയെ നടന്നു വന്നു കാറിൽ ചാരി നിൽക്കുന്ന
അജിത്തിനെ പിടിച്ചു നേരെ നിറുത്തി..
“ഇതാണോ നിന്റെ ഏട്ടൻ, ”
രാഹുലിന്റെ ചോദ്യത്തിന് അജിത് അതെന്നു മൂളി.
“ഹലോ ബ്രദർ ഒന്ന് നിൽക്കു ‘
അകത്തേക്ക് കയറാൻ വന്ന ഋഷിയെ രാഹുൽ പുറകിൽ നിന്നു വിളിച്ചു, വിളി കേട്ടു തിരിഞ്ഞു
നിന്ന ഋഷി എന്താ എന്നർത്ഥത്തിൽ തല കുലുക്കി.
“അതെ അവനു ആ കൊച്ചിനോട് ഒന്ന് സംസാരിക്കണം, ”
“അതിനുള്ള മറുപടി ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്, അല്ല ഇതൊക്കെ ചോദിക്കാൻ നിങ്ങളാര, ”
രാഹുലിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു തീരുംമുമ്പേ,
രാഹുലിന്റെ കൈകൾ ഋഷിയുടെ ചെകിട് പൊളിച്ചു..
“ട പൊന്നു മോനേ… നിന്നോട് മാന്യമായി ചോദിച്ചപ്പോൾ നിനക്കു പറയാൻ വയ്യല്ലേ.. ”
അതും പറഞ്ഞു രാഹുൽ ഋഷിയെ മുറിക്കുള്ളിലേക്ക് തല്ലൊ.. ഹാളിൽ കിടക്കുന്ന ടീപോയിമയി
ഋഷി നിലത്തു വീണു. ഹാളിലുണ്ടായ ഒച്ച കേട്ടു മീനു അങ്ങോട്ടേക്ക് വന്നു..
വീണുകിടക്കുന്ന ഋഷിയെ കോളറിൽ തൂക്കിയെടുത്തു രാഹുൽ വീണ്ടും പറഞ്ഞു.
“ഞാൻ ആരാണെന്നു പറഞ്ഞു തരുന്നതിലും നല്ലത്… കാണിച്ചു തരുന്നതല്ലേ?? ”
അതും പറഞ്ഞു രാഹുൽ ഋഷിയെ അടിക്കാൻ കൈ ഉയർത്തിയതു…
“ഏട്ടാ……… ”
എന്നൊരു വിളിവന്നതും ഒന്നിച്ചയച്ചിരുന്നു. ആ ശബ്‍ദത്തിൽ അംമ്പരന്നു നിൽക്കുന്ന
രാഹുലിന്റെ മുഖത്തെ രൗദ്ര ഭാവം വിട്ടു മാറി.. തിരിഞ്ഞു നോക്കിയതും.. കണ്ണുകൾ
നിറഞ്ഞൊഴുകി നിൽക്കുന്ന മീരയെ അവൻ കണ്ട്…
“മീര മോളെ…. ”
അത്ഭുതത്തോടെ അവൻ അവളുടെ പേരു വിളിച്ചു.. അപ്പോഴേക്കും ഋഷിയെ അവൻ
മോചിതനാക്കിയിരുന്നു.
തുടരും…………
വായിച്ചിട്ട് നിങ്ങൾക്ക് തോന്നുന്നത് എന്തും പറയാം….
എന്ന്
481500cookie-checkമിഥുനം 10