മഞ്ജുസും കവിനും Part 10

അധികം വൈകിക്കണ്ട എന്ന ഒറ്റ കാരണം കൊണ്ടാണ് എഴുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത്
..പേജുകൾ വളരെ കുറവായിരിക്കും ക്ഷമിക്കണം – സാഗർ !

മഞ്ജുവും മായേച്ചിയും കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ഞാൻ പതിയെ കോളേജിൽ നിന്നും
പിൻവാങ്ങി . ഒരുപാട് മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച ആ കലാലയം വിട്ടകലുമ്പോൾ എന്റെ
കണ്ണ് സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ എന്നറിയില്ല ..ചെറുതായി നിറഞ്ഞു !ആദ്യത്തെ
പരിഭ്രമം ഒകെ മറന്നു ഒന്ന് ബോൾഡ് ആയി മഞ്ജുവും സ്റ്റാഫ് റൂമിലേക്ക് കയറി , സ്വല്പം
ധൈര്യം സംഭരിച്ചു ഒരു ദീർഘ ശ്വാസം എടുത്തു മഞ്ജുസ് ഗോദയിലേക്കിറങ്ങി . വിവാഹ ശേഷം
ആദ്യമായി കോളേജിലെത്തിയ അവളെ അതിന്റെ എക്സൈറ്റ്മെന്റുകൊണ്ടും , കാര്യങ്ങളുടെ
ഡീറ്റെയിൽസ് അറിയാൻവേണ്ടിയുള്ള ത്വര കൊണ്ടും മറ്റു സ്റ്റാഫുകൾ ആവേശത്തോടെയാണ്
സ്വീകരിച്ചത് .

ഒന്നിനും പിറകെ ഒന്നായും കൂട്ടമായും സ്റ്റാഫുകൾ അവളെ സ്വീകരിച്ചു . കമന്റുകളും
ചിരിയും കാലിയാക്കലുകളുമൊക്കെ ആ സ്വീകരണത്തിൽ അടങ്ങിയിരുന്നു .ആദ്യമൊന്നു ചൂളി
പോയെങ്കിലും പിന്നീട് കക്ഷി പിടിച്ചു നിന്നു . എല്ലാവരെയും വിഷ് ചെയ്തു മഞ്ജുസും
മായേച്ചിയും അവരവരുടെ സീറ്റിൽ പോയിരുന്നു . ബാഗ് എടുത്തു മേശപ്പുറത്തേക്ക് വെച്ച്
മഞ്ജുസ് കോൺഫിഡൻസ് ഉയർത്താനായി ഒന്ന് ദീർഘ ശ്വാസം എടുത്തു കണ്ണടച്ച് ഇരുന്നു ..

“മഞ്ജു എങ്ങനെ ഉണ്ടായിരുന്നു ഹണിമൂൺ ഒക്കെ ?
മഞ്ജു ടീച്ചറുടെ ഒരു ഭാഗ്യം നോക്കണേ ..സ്റ്റുഡന്റിനെ തന്നെ ഭർത്താവായി കിട്ടി ഹ ഹ
..”
മഞ്ജുസ് ചെന്നിരുന്നതും കൂട്ടത്തിലൊരു വിഷ ജന്തു സ്വല്പം ഉറക്കെ വിശേഷം ചോദിക്കുന്ന
വ്യാജേന പറഞ്ഞു ചിരിച്ചു …അതിനു കോറസ് പാടും പോലെ മറ്റുള്ള ടീച്ചേഴ്സിൽ ചിലരും
പൊട്ടിച്ചിരിച്ചു .

“അതിനെന്താ ടീച്ചറെ ..സ്റ്റുഡന്റിനെ കെട്ടാൻ പാടില്ലെന്ന് നിയമം ഉണ്ടോ ”
ഒരു നിമിഷം ഒന്ന് പതറിയെങ്കിലും മായേച്ചിയെ നോക്കി ധൈര്യം വീണ്ടെടുത്ത് മഞ്ജുസ്
തിരിച്ചടിച്ചു .

“അല്ല..എന്നാലും ടീച്ചറുടെ ഒകെ ഒരു തൊലിക്കട്ടി ..”
മഞ്ജുസിന്റെ ചോദ്യത്തിൽ പതറിയ സഹപ്രവർത്തകയായ ടീച്ചർ നിർമല ചിരിയോടെ ഒന്ന് ചൊറിഞ്ഞു
.

“ആഹ് ..കൊറച്ചു തൊലിക്കട്ടി ഉണ്ട്..നിങ്ങളുടെ ഒക്കെ ഇടയില് പിടിച്ചു നിക്കണ്ടേ
ടീച്ചറെ ”
മഞ്ജുസ് ചെറുചിരിയോടെ സ്വല്പം പുച്ച്ചം ഇട്ടു പറഞ്ഞപ്പോൾ ബാക്കിയുള്ളവരൊക്കെ
അതേറ്റുപിടിച്ചു ചിരിച്ചു…

“ഹ ഹ ..അത് കലക്കി മഞ്ജു ..കൊള്ളുമ്പോ എല്ലാര്ക്കും കൊള്ളിച്ചു കൊടുക്കണം ”
മഞ്ജുസ് പറഞ്ഞത് ഇഷ്ട്പെട്ട അജീഷ് സാർ അവളെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു .

“താല്പര്യം ഉണ്ടായിട്ടൊന്നുമല്ല മാഷെ ..പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഇത് രഹസ്യം
ആക്കി വെച്ചതാണെന്നു ..എല്ലാവരോടും പറഞ്ഞിട്ട് തന്നെയല്ലേ കല്യാണം കഴിച്ചത് ..ആ
പയ്യനില്ലാത്ത കുഴപ്പമാണ് ഇവർക്കൊക്കെ “

മഞ്ജുസ് ആരോടെന്നില്ലാതെ പരഞ്ഞു ബാക്കിയുള്ളവരെ ഒകെ ഒന്ന് തറപ്പിച്ചു നോക്കി .

“ഓ അതിനിപ്പോ മഞ്ജു ടീച്ചർ ചൂടാവാണ്ട കാര്യം ഒന്നുമില്ല..നിർമല ടീച്ചർ ഒരു തമാശ
പറഞ്ഞതല്ലേ..”
വരുന്ന വഴിക്ക് പരിചയപ്പെട്ട ജിഷ മിസ് ആദ്യം വിഷയം എടുത്തിട്ട നിർമല ടീച്ചറെ
പിന്താങ്ങി .

“ആഹാ..കേൾക്കുന്നവർക്ക് കൂടി തോന്നണ്ടേ ടീച്ചറെ ..പിന്നെ എന്റെ കല്യാണത്തെ കുറിച്ച്
നിങ്ങളൊക്കെ എന്തിനാ ടെൻഷൻ അടിക്കുന്നെ..ഇവിടിപ്പോ കല്യാണം കഴിക്കാത്തത് മായ മാത്രം
അല്ലെ ഉള്ളു ”
മഞ്ജു ചിരിയോടെ എല്ലാവരെയും അടിച്ചു നിറത്തികൊണ്ട് കത്തിക്കയറി . അല്ലേലും വാക്
സാമർഥ്യം എന്റെ മഞ്ജുവിന് വേണ്ടുവോളം ഉണ്ട്. എന്നെ ഓരോന്ന് കൊള്ളിച്ചു പറയുമ്പോൾ
ദേഷ്യം വരുന്നത് അതുകൊണ്ടാണ് .

“ആഹ്..ആഹ്…ഞങ്ങളൊന്നും പറയുന്നില്ലേ..മഞ്ജു മിസ് നല്ല ചൂടിൽ ആണെന്ന തോന്നുന്നേ ”
നിർമല ടീച്ചർ മഞ്ജുസിനെ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കികൊണ്ട് ഒഴിഞ്ഞു മാറി..

“ഒരു ചൂടും ഇല്ല നിർമല ചേച്ചി..കല്യാണം കഴിഞ്ഞു ഞങ്ങളും വീട്ടുകാരും ഒകെ ഹാപ്പി
ആണ്..പിന്നെ എന്തിനാ ചൂട് പിടിക്കുന്നെ ..”
മഞ്ജുസ് ചിരിയോടെ അവരെ നോക്കി കൈ ടേബിളിനു മീതെ പിണച്ചു വെച്ചു .

“ആഹ്…നല്ലൊരു പയ്യൻ ആയിരുന്നു ..എന്തായാലും ടീച്ചർ ഭാഗ്യവതിയാ..നമ്മളുടെ ഒകെ
ഭർത്താക്കന്മാര് കുറച്ചു കഴിഞ്ഞ വാർധക്യ പെൻഷൻ വാങ്ങാനാവും..മഞ്ജു മിസ്സിന് ആ
കാര്യത്തിൽ ടെൻഷൻ വേണ്ട ”
കൂട്ടത്തിലെ തമാശക്കാരിയായ വിലാസിനി ടീച്ചർ ചിരിയോടെ പറഞ്ഞു .

“ഹ ഹ ഹ..അത് നേരാ…’
അവരുടെ ആ തമാശ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. മഞ്ജുസും ചെറുതായി ഒന്ന്
പുഞ്ചിരിച്ചു. ചൊറിയാൻ വേണ്ടി പറഞ്ഞാലും അല്ലേലും അതിൽ ഒരു തമാശ ഉണ്ടെന്നു
മഞ്ജുസിനു തോന്നിക്കാണും . മായേച്ചിയും ആ തമാശക്ക് കുലുങ്ങി ചിരിച്ചു .

“ആഹ്..അതൊക്കെ പോട്ടെ ടീച്ചറെ..ഫാമിലിയിൽ ആർക്കും ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ ?”
പ്രകാശ് സാർ ആകാംക്ഷയോടെ ചോദിച്ചു .

“ഏയ് ഇല്ല മാഷെ ..ഈ പറഞ്ഞ പോലെ കുറച്ചു കളിയാക്കൽ ഒകെ obvious ആണ് . അത്
മാറ്റിനിർത്തിയാൽ അയാം ഹാപ്പി ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ഹസ്ബൻഡോ..അവൻ ഹാപ്പി ആണോ ?”
മായേച്ചി ചിരിയോടെ അവളെ ഒന്ന് ചൊറിയാൻ വേണ്ടി ചോദിച്ചു .

“ആഹ്..അവനും ഹാപ്പി തന്നെ …ഓ ഒരു സംശയക്കാരി ”
മഞ്ജുസ് കണ്ണുരുട്ടി മായേച്ചിയെ നോക്കി പേടിപ്പിച്ചു.അതുകണ്ടു പരദൂഷണം ടീമ്സ്
അടക്കം ചിരിച്ചു .

“ഹ ഹ ..പറയുന്ന പോലെ മായയുടെ ഫാമിലി ഫ്രണ്ട് അല്ലെ പുള്ളി ”
പ്രകാശ് സാർ എന്റെ കാര്യം ഓർത്തു ചോദിച്ചു..

“മ്മ്..ഫാമിലി ഫ്രണ്ട് എന്നല്ല..ഫാമിലി മെമ്പർ എന്നുതന്നെ പറയാം…പാവം ആണ് മാഷെ
..ഇനിയിപ്പോ എങ്ങനെ ആവുമെന്ന് നോക്കിയാ മതി..”
മായേച്ചി ചിരിയോടെ പറഞ്ഞു .

“ദേ മായെ ..പറഞ്ഞു പറഞ്ഞു നീയും തുടങ്ങിയോ ?”
മഞ്ജുസ് പെട്ടെന്ന് ചൂടായി മായേച്ചിയെ വിരട്ടി .

“ഹാഹ് കള മഞ്ജു ടീച്ചറെ ..കിട്ടിയ ഗ്യാപ്പിൽ അല്ലെ നിങ്ങളെ ഒക്കെ ഒന്ന് പൊരിക്കാൻ
കിട്ടു ..ബാക്കി ടൈം ഫുൾ നിങ്ങളല്ലേ ഗോൾ അടിക്കുന്നെ ..”
പ്രകാശ് സാർ ചിരിയോടെ പറഞ്ഞു .

“മ്മ്…”
മഞ്ജുസ് ഒന്ന് അമർത്തി മൂളി .

“എന്തായാലും ഇതൊരു ഡിഫറൻറ് എക്സ്പീരിയൻസ് ആണല്ലോ..ചിലവ് വേണം കേട്ടോ..”
പ്രകാശ് സാർ ചിരിയോടെ പറഞ്ഞു . മഞ്ജുസ് അതിനു സമ്മതം മൂളുകയും ചെയ്തു .

പിന്നെയും അതെ ചൊല്ലി എല്ലാവരും കുറച്ചു നേരം സംസാരിച്ചിരുന്നു . ആദ്യ അവറിൽ
ക്‌ളാസ് ഇല്ലാത്തതുകൊണ്ട് മഞ്ജുസ് സ്റ്റാഫ് റൂമിൽ തന്നെ ഇരുന്നു . സ്വല്പം ലേറ്റ്
ആയി വന്ന സരിത മിസ് അപ്പോഴാണ് സ്റ്റാഫ് റൂമിൽ എത്തിയത് . വേറെ ഒന്ന് രണ്ടു പേരും ആ
സമയം അവിടെ ഉണ്ടായിരുന്നു . ഞങ്ങൾ തമ്മിലുള്ള അഫ്ഫായറൊക്കെ സരിത മിസ്സിനോട് മഞ്ജു
തന്നെ പറഞ്ഞു ബോധ്യപെടുത്തിയിരുന്നു . അതിനു ശേഷമാണ് എന്നോടുള്ള അപ്പ്രോച്ചിൽ സരിത
ഒരു മാറ്റം വരുത്തിയത്.

ഇപ്പോഴും ശ്യാമുമായി പുള്ളിക്കാരി ബന്ധം തുടരുന്നുണ്ട് .മഞ്ജുസിനെ നോക്കി
ചിരിച്ചുകൊണ്ട് സരിത മിസ് അവൾക്കരികിലെത്തി ഇരുന്നു .

“ഗുഡ് മോർണിംഗ് മഞ്ജു ..ദെൻ പിന്നെന്തൊകെ ഉണ്ട്..ഹൌ ഈസ് യുവർ മാരീഡ് ലൈഫ് ?”
സരിത മിസ് ബാഗ് മേശപ്പുറത്തേക്ക് വെച്ചു കസേരയിലേക്കിരുന്ന ആസനസ്ഥയായികൊണ്ട്
തിരക്കി .

“ഇങ്ങനെ പോകുന്നു മോളെ ..കുഴപ്പം ഒന്നും ഇല്ല ‘
മഞ്ജു ഫോണിൽ കളിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“മ്മ്…ചുളുവിൽ ഒരു യങ് ഹാൻഡ്‌സം ഹസ്ബന്റിനെ ഒപ്പിച്ചല്ലേടി നാറി ”
സരിത മിസ് ചിരിയോടെ തിരക്കി .

“ഹ ഹ ..ആഹ്..അതും ഒരു രസം അല്ലെ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു.

“ആഹ്..പക്ഷെ മോളെ നമുക്കൂടെ ഒരവസരം തരുമോ ടീച്ചറെ എന്നൊക്കെ ചോദിച്ചു ഓരോ
തലതെറിച്ചവന്മാർ ചൊറിയാൻ സാധ്യത ഉണ്ട്..അതൊന്നു സൂക്ഷിച്ചോ..”
സരിത മിസ് ചിരിയോടെ പറഞ്ഞു .

“മ്മ്…പിള്ളേരെ ഫേസ് ചെയ്യാൻ എനിക്കും ചെറിയ ടെൻഷൻ ഉണ്ട് ..ഒരുവിധം എല്ലാരും
അറിഞ്ഞു കാണുമല്ലേ ?”
മഞ്ജു നഖം കടിച്ചുകൊണ്ട് ചോദിച്ചു .

“ആഹ്…ഏറെക്കുറെ ..”
സരിത പറഞ്ഞുകൊണ്ട് ചിരിച്ചു .

“പിന്നെ മോളെ..നിനക്ക് മടുക്കുവാണേൽ ചെറുക്കനെ എനിക്ക് തന്നേക്കണം കേട്ടോ..എന്നെ
കൊതിപ്പിച്ചിട്ട ചെക്കൻ പോയത്..”
സരിത മിസ് കള്ളച്ചിരിയോടെ ശബ്ദം താഴ്ത്തി മഞ്ജുസിന്റെ കാതിൽ കളിയായി പറഞ്ഞു .

“ഛീ പൊടി അവിടന്ന് …നിനക്കിപ്പോഴും ഈ തെറിച്ച സ്വഭാവം നിർത്താറായില്ലേ..”
മഞ്ജുസ് അവരുടെ കയ്യിൽ നുള്ളി ഒരുപദേശം പോലെ പറഞ്ഞു .

“ഓ..ഇനി ബാക്കിയുള്ളോരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ..നീ ഒന്ന് പോ
മഞ്ജു ..പിന്നെ ചെറുക്കൻ സ്മാർട്ട് ആണ് ട്ടോ ..ഐ തിങ് യു ആർ ലക്കി ”
സരിത മിസ് ചിരിയോടെ പറഞ്ഞു .

“മ്മ്…ലക്കിനു കുറവൊന്നും ഇല്ല ..ഇച്ചിരി പൊട്ടിത്തെറി ഒകെ ഉണ്ടേലും അങ്ങനെ
പോണൂ..പിന്നെ മാരീഡ് ആയപ്പോ പഴയ പോലെ പ്രേമിച്ചു നടക്കാൻ പറ്റണില്ല..അതാണ് ഒരു
പ്രെശ്നം ”
മഞ്ജു ചിരിയോടെ പറഞ്ഞു സരിതയെ നോക്കി .

“ആഹ്…സ്റ്റിൽ നിന്റെ മുഖം കണ്ടാൽ അറിയാം നീ വളരെ ഹാപ്പി ആണെന്ന്..”
സരിത മിസ് ഗൗരവത്തിൽ പറഞ്ഞു ചിരിച്ചു .

“മ്മ്..അൽമോസ്റ്റ് .. ഹി ഈസ് എ ഗുഡ് ഫ്രണ്ട് ..മച്ച് മോർ ദാൻ എ ഹസ്ബൻഡ് ”
മഞ്ജുസ് എന്നോടുള്ള ഇഷ്ടവും സ്നേഹവും വളരെ ചുരുങ്ങിയ വാക്കിൽ പറഞ്ഞൊതുക്കി…

ആ സംസാരം കഴിഞ്ഞു മഞ്ജുസ് നേരെ ക്‌ളാസ്സിലേക്ക് പോയി . വിചാരിച്ചത്ര
പ്രേശ്നങ്ങളൊന്നും ഉണ്ടായില്ല. ചില ഷോ കാണിക്കുന്ന ടീമ്സ് സരിത മിസ് പറഞ്ഞപോലെ ചൊറി
ഒക്കെ ഉണ്ടാക്കിയെങ്കിലും മഞ്ജുസ് അത് കാര്യമാക്കിയില്ല..ലീവിന് ശേഷം വന്നതുകൊണ്ട്
അവൾ ആദ്യ ദിവസം ക്‌ളാസ് എടുക്കാൻ നിന്നില്ല..

ചില പെൺകുട്ടികൾക്ക് ആണേൽ ഫ്രീ ടൈമിൽ സംശയങ്ങൾക്കുള്ള മറുപടി ആയിരുന്നു
വേണ്ടിയിരുന്നത് .
മിസ് പ്രേമം എങ്ങനെ തുടങ്ങി ?,
ആരാ ആദ്യം പ്രൊപ്പോസ് ചെയ്തത് ?,
മിസ് ഹസ്ബന്റിനെ എന്താ വിളിക്കുന്നത് ?
ഐജ് ഗ്യാപ് പ്രശ്നമാകില്ലേ ?

അങ്ങനെ മഞ്ജുസുമായി കമ്പനി ആയിട്ടുള്ള കുട്ടികൾ ഓരോ സംശയങ്ങൾ ചോദിച്ചു . അതിനൊക്കെ
പുഞ്ചിരി മാത്രമായി അവൾ ഒഴിഞ്ഞു മാറി..

“സീ ..അതൊക്കെ നിങ്ങളോടു പറയാൻ മാത്രം ഒന്നുമില്ല ..പിന്നെ എന്റെ പേഴ്സണൽ ലൈഫ്
അല്ലെ…അതൊക്കെ അറിഞ്ഞിട്ട് നിങ്ങൾക്കെന്താ ഗുണം ”
മഞ്ജു ഒരു ചെറു ചിരിയോടെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി .

“എന്നാലും അങ്ങനെ അല്ലാലോ മിസ്സെ..ഇങ്ങനത്തെ ലവ് സ്റ്റോറി ഒകെ സിനിമയിലെ
കണ്ടിട്ടുള്ളു ”
കൂട്ടത്തിൽ ചിലർ മഞ്ജുസിനെ വിടാതെ പിടിച്ചു .

“ആഹ്..അങ്ങനെ ആണെന്കി ഞങ്ങളുടെ കഥ സിനിമാ ആകുന്നുണ്ട്..അപ്പൊ കണ്ടാൽ മതി..”
മഞ്ജുസ് ചിരിച്ചുകൊണ്ട് പിന്നേം ഒഴിഞ്ഞു മാറി..

“ഹാഹ് ..ഒന്ന് പറ മിസ്സെ ..”
ചിലർ വീണ്ടും നിർബന്ധിച്ചു .

“‘നോ…പ്ലീസ് ലിസ്സൺ കുട്ട്യോളെ …നോ മോർ പേഴ്സണൽ ടോക്ക് ”
മഞ്ജു ഗൗരവത്തിൽ ടേബിളിൽ തട്ടികൊണ്ട് പറഞ്ഞു . അതോടെ എല്ലാം ശാന്തം .

പിന്നെ ഉച്ചക്കുള്ള ഫ്രീ ടൈമിൽ ആണ് ടീച്ചേർസ് ഒകെ കുറച്ചൂടെ ഫ്രണ്ട്‌ലി ആയി
ഞങ്ങളുടെ കിടപ്പറ രഹസ്യം വരെ ചികഞ്ഞത്…ഇതൊക്കെ അന്നേ ദിവസം തിരിച്ചെത്തിയ ശേഷം
മഞ്ജുസ് തന്നെ പറഞ്ഞു തന്നുള്ള അറിവുകളാണ് കേട്ടോ…!

“മഞ്ജു ..ഹണിമൂൺ വിശേഷമൊക്കെ പറ ..എങ്ങനെ ഉണ്ട് നമ്മുടെ ഹീറോ ?”
സരിത മിസ് ഒരു വഷളൻ ചിരിയോടെ ഊണ് കഴിഞ്ഞിരിക്കെ മഞ്ജുവിനോടായി തിരക്കി..

“ഓഹ്‌..എന്ത് വിശേഷം എല്ലാം സാധാരണ പോലെ തന്നെ..അല്ലാണ്ടെന്താ ”
മഞ്ജുസ് ഓപ്പൺ ആകാൻ സ്വല്പം മടിച്ചുകൊണ്ട് ഒഴിഞ്ഞു മാറി..

“എന്നാലും അങ്ങനെ അല്ലാലോ ..നമ്മുടെ പയ്യൻ എങ്ങനാ പെർഫോമൻസ് ഒക്കെ ?”
സരിത മിസ് തല്പര കക്ഷി ആയതുകൊണ്ട് കുത്തി കുത്തി ചോദിച്ചു .

“എടി സരിതേ നിനക്കിതെന്തിന്റെ സൂക്കേടാ ..”
മഞ്ജുസ് അവരെ നുള്ളികൊണ്ട് പയ്യെ ശബ്ദം താഴ്ത്തികൊണ്ട് തിരക്കി .

“ചുമ്മാ ..ഒന്ന് പറ ..നമുക്കിടയിലെന്തിനാ ഇപ്പൊ ഒളിയും മറയും ഒക്കെ ..”
സരിത മിസ് അവളെ പ്രോല്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു .

“ഒന്ന് പോടി..ആ മായ എങ്ങാനും കേൾക്കും..”
മഞ്ജുസ് നാണത്തോടെ ചിരിച്ചുകൊണ്ട് സ്വല്പം മാറിയിരിക്കുന്ന മായേച്ചിയെ നോക്കി .
അവള് മൊബൈലിൽ വാട്സ് ആപ്പും നോക്കി ഇരിപ്പാണ് . ഇടക്ക് തല ഉയർത്തി മഞ്ജുസിന്റെയും
സരിതയുടെയും സംസാരം ശ്രദ്ധിക്കും ..

“ഓഹ്‌ പിന്നെ ..അവള് കേട്ടാൽ എന്താ ..നീ പറയെടി..’
സരിത മിസ് അവളെ പ്രോത്സാഹിപ്പിച്ചു..

“പറയാൻ മാത്രം ഒന്നും ഇല്ല..അല്ലേൽ തന്നെ എന്ത് പറയാനാ..എല്ലാം ഓക്കേ ആണ് അത്ര
തന്നെ..”
മഞ്ജുസ് നാണത്തോടെ പറഞ്ഞു ഒരു വഷളൻ ചിരി ചിരിച്ചു .

“അയ്യടി നിന്റെ ഇളി കണ്ടാലറിയാം ചെക്കൻ നല്ല പെർഫോമെർ ആണെന്ന്..”
സരിത മിസ് എന്റെ മൈലേജ് ഓർത്തെന്നോണം പറഞ്ഞു .

“എന്നുവെച്ചാൽ…ആഹ് ..ഏറെക്കുറെ ..”
മഞ്ജുസ് ചിരിയോടെ തലയാട്ടി..

“മ്മ്..അല്ലെടി നിങ്ങളെങ്ങനെയ ഒത്തുപോകുന്നെ ..തല്ലുപിടി ഒക്കെ ഉണ്ടോ ?
അവനെന്തൊക്കെ പറഞ്ഞാലും പയ്യനല്ലേ മോളെ “

സരിത മിസ് എന്റെ പ്രായം ഓർത്തെന്നോണം പറഞ്ഞ് മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .

“വഴക്കൊക്കെ എന്നും ഉണ്ട് ..എന്നാലും ഒകെ ഒരു രസം ആണ് മോളെ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു നിർത്തി .

“മ്മ് ..നീ ലക്കി ആണ് മോളെ …ചുമ്മാ കൂടെ കൊണ്ട് നടക്കാൻ നല്ലൊരുത്തനെ കിട്ടിയില്ലേ
..ആ ഒറ്റകാര്യത്തിലെ എനിക്ക് നിന്നോട് അസൂയ ഉള്ളു ..”
സരിത മിസ് ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി..

“ഹ ഹ ..ഒന്ന് പോടി ..അങ്ങനെ കൊണ്ട് നടക്കാൻ ഒന്നുമല്ല..ഹി ഈസ് മൈ ബെസ്റ്റി..അവന്റെ
കൂടെ നടക്കുന്നതിൽ ഞാനാ ഹാപ്പി ”
മഞ്ജുസ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .

ആ സംസാരം പിന്നെയും നീണ്ടു ..ഹണിമൂൺ യാത്രയും വിശേഷങ്ങളുമൊക്കെ അധികം ഡീറ്റെയിൽസ്
ഒന്നും പറയാതെ മഞ്ജുസ് സരിതയോട് അവതരിപ്പിച്ചു..ഇടക്ക് മായേച്ചിയും ആ സംസാരം
കേൾക്കാനെത്തി .അങ്ങനെ അവരൊന്നിച്ചു കളി തമാശകളുമായി മുന്നേറി .

അന്ന് വൈകീട്ട് ഞാൻ തന്നെയാണ് മഞ്ജുസിനെ തിരികെ കൊണ്ടുവന്നതും . കോളേജിന്
പുറത്തായാണ് ഞാൻ കാത്തു നിന്നത്. മായേച്ചിയും മഞ്ജുവും കൂടി ഞങ്ങളുടെ പഴയ
സംഗമസ്ഥാനമായ സർവ്വേക്കല്ലിന്റെ അടുത്തേക്ക് നടന്നു വന്നു . കാർ സൈഡിൽ
ഒതുക്കിയിട്ടു ഞാനകത്തു തന്നെ സുഖിച്ചു ഇരിപ്പായിരുന്നു. സ്റുഡന്റ്സിനോടൊപ്പം
എന്തൊക്കെയെയോ സംസാരിച്ചു വന്നിരുന്ന മഞ്ജുസും മായേച്ചിയും കാർ കണ്ടതും അവരോടു
യാത്ര പറഞ്ഞു എന്നെ നോക്കി കൈവീശി കാണിച്ചു..

കാറിനകത്തു തന്നെ ഇരുന്നു സ്റ്റീയറിങ്ങിൽ കൈവെച്ചു പാട്ടിനൊപ്പം താളം പിടിച്ചിരുന്ന
ഞാനും അതുകണ്ടു പുഞ്ചിരിച്ചു കൈ വീശി. അതോടെ രണ്ടു പെണ്ണുങ്ങളും ചാടിത്തുള്ളി
കാറിനടുത്തേക്ക് വന്നു .
മായേച്ചി പുറകിലെ സീറ്റിലേക്കും മഞ്ജുസ് എന്നോടൊപ്പം മുൻപിലെ സീറ്റിലേക്കും കയറി
ഇരുന്നു..ഹാൻഡ് ബാഗ് അവൾ പുറകിൽ ഒഴിഞ്ഞ സീറ്റിലേക്കിട്ടു ഒന്ന് നെടുവീർപ്പിട്ടു .
പുറത്തെ ചൂടിൽ നിന്ന് കാറിനകത്തെ എ.സി യിലെത്തിയപ്പോഴുള്ള ആശ്വാസം മായേച്ചിക്കും
മഞ്ജുവിനും ഉണ്ട് . വിയർപ്പും പെർഫ്യൂമും ഒക്കെ കലർന്ന് ഒരു വല്ലാത്ത സ്മെല്
മഞ്ജുസ് അടുത്ത് വന്നിരുപ്പഴേ എന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി..

“പോയ പോലെ അല്ലാലോ നല്ല ഹാപ്പി ആണല്ലോ ?”
മഞ്ജുസിന്റെ പ്രസന്നവതിയായ മുഖഭാവം കണ്ടു ഞാൻ അടിമുടി നോക്കികൊണ്ട് ചോദിച്ചു .

“ആഹ്…വിചാരിച്ച പ്രെശ്നം ഒന്നും ഉണ്ടായില്ല..”
മഞ്ജുസ് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു പിന്നെ പുറകിലിരിക്കുന്ന മായേച്ചിയെ
നോക്കി .

“മ്മ്..ഒന്ന് ട്യൂൺ ചെയ്തു വിട്ടപ്പോ ആള് പഞ്ച് ഡയലോഗ് ഒക്കെ അടിച്ചു കണ്ണാ ..”
മായേച്ചി രാവിലത്തെ സ്റ്റാഫ് റൂം ഇൻസിഡന്റ്സ് ഒകെ ഓർത്തെന്നോണം എന്നോടായി പറഞ്ഞു .

“ആഹാ…അല്ലേലും ഡയലോഗ് അടിക്കാൻ ടീച്ചർക്ക് നല്ല കഴിവാ..ഞാൻ എന്നും
കേൾക്കുന്നതല്ലേ..”
ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞപ്പോൾ അവളൊന്നു എന്നെ കടുപ്പിച്ചു നോക്കി
.

“ആഹ് അത് കൊള്ളാല്ലോ ..അപ്പൊ കല്യാണം കഴിഞ്ഞിട് ഡയലോഗ് മാത്രേ ഉള്ളോ മോനെ ?”
മായേച്ചി അർഥം വെച്ചു ഒന്ന് ചോദിച്ചു .

“ശേ..നിനക്ക് നാണമില്ലേ മായെ ഇങ്ങനെ ഒക്കെ പറയാൻ ..”
മായേച്ചിയുടെ ചോദ്യം കേട്ട് മഞ്ജുസ് നാണം വന്ന പോലെ എന്നെ നോക്കി .

“ഓഹ്‌ പിന്നെ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ ..കോളേജ് ടൂർ പോയപ്പോ
എഴുന്നേറ്റു പോയതൊന്നും ഞാൻ മറന്നിട്ടില്ല ..രണ്ടും കൂടി പാതിരാത്രി അമ്പലത്തിൽ
തൊഴാൻ പോയതൊന്നും അല്ലല്ലോ..നാണമില്ലെടി കല്യാണത്തിന് മുൻപേ പോയി.. “
മായേച്ചി ഉള്ളതൊക്കെ വിളിച്ചു പറഞ്ഞു മഞ്ജുസിന്റെ തൊലിയുരിച്ചു .

“ഹി ഹി ..വല്ല കാര്യം ഉണ്ടോ”
ഞാൻ മായേച്ചിയുടെ സംസാരം കേട്ട് മഞ്ജുസിനെ നോക്കി . അവളാകെ ചമ്മി നാറിയ പോലെ
തലയ്ക്കു കയ്യും കൊടുത്തു ഇരിപ്പുണ്ട്.

“നീ എന്താടി മിണ്ടാത്തെ…അല്ലേൽ ചാടി കടിക്കുമല്ലോ ..?”
മായേച്ചി ചിരിയോടെ മഞ്ജുസിനെ തോണ്ടി ..

“ഒന്നുമില്ല..നീ ഒന്ന് മിണ്ടാതിരിക്ക്…ഒരു ലൈസൻസും ഇല്ല ശവം ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിയടക്കി .

“ഓഹ്‌ പിന്നെ ..എന്റെ മായേച്ചി ഈസാധനം ചുമ്മാ ഓവർ മാന്യത അഭിനയിക്കുന്നതാ..സത്യം
ഒകെ എനിക്കല്ലേ അറിയൂ ‘
ഞാൻ ഹണിമൂൺ ദിവസങ്ങളിലെ മഞ്ജുസിന്റെ പെർഫോമൻസ് ഓർത്തെന്നോണം പയ്യെ പറഞ്ഞു .

“ഡാ..നീ ചെലക്കാതെ വണ്ടി എടുത്തേ ..”
എന്റെ ടീസിംഗ് കൂടി ആയപ്പോൾ മഞ്ജുസിനു ദേഷ്യം വന്നു അവളെന്റെ നേരെ ചീറ്റി..

“ഹാഹ് ..അത് പറഞ്ഞ പോരെ..എന്തിനാ ചൂടാവുന്നെ..”
ഞാൻ അവളെ കള്ളച്ചിരിയോടെ നോക്കി കാർ സ്റ്റാർട്ട് ചെയ്തു.

“എടി നീ ഇവനെ വീട്ടിലും ഇങ്ങനെ ആണോ വിളിക്കുന്നെ ?”
മഞ്ജുസിന്റെ എടാ , പോടാ വിളി കേട്ട് മായേച്ചി സംശയത്തോടെ ചോദിച്ചു .

“ഏയ് ..അല്ലല്ല ..അവിടെ ഞങ്ങള് അഭിനയിച്ചു തകർക്കുവല്ലേ ”
മഞ്ജു ചിരിയോടെ മറുപടി നൽകി.

“മ്മ്…ആഹ്..ഇങ്ങനെ ഒരു കോന്തനെ കിട്ടാനും ഒരു യോഗം വേണം..”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു ..

“ദേ മോളെ..നീ നൈസ് ആയിട്ട് എനിക്കിട്ടു താങ്ങേണ്ടട്ടാ ..”
മായേച്ചിയുടെ ആത്മഗതം കേട്ട് ഞാൻ പയ്യെ പറഞ്ഞു .

“ഓഹ്‌ പിന്നെ ..നീ ഒരു മഹാൻ..ഒന്ന് പോടാ ചെക്കാ ..പിന്നെ മോനെ വീട്ടിലെ പമ്പ്
സെറ്റ് കംപ്ലൈന്റ് ആയെന്നു അമ്മ ഉച്ചക്ക് വിളിച്ചു പറഞ്ഞിരുന്നു . അതൊന്നു
ശരിയാക്കി കൊണ്ടുതരണേ ”
മായേച്ചി സ്വല്പം മയപ്പെടുത്തി എന്നോടൊരു സഹായം അഭ്യർത്ഥിച്ചു .

“ഓഹ്‌..അതിനൊക്കെ ഞാൻ വേണം അല്ലെ..എന്തായാലും എന്നെകൊണ്ട് പറ്റില്ല മോളെ..നാളെ ഞാൻ
പോവാ ..”
മഞ്ജുസിനെ നോക്കികൊണ്ട് ഞാൻ പയ്യെ മായേച്ചിയോടായി പറഞ്ഞു .

“ഏഹ്..നേരാണൊടി മഞ്ജു ?”
ഞാൻ പോകുന്നെന്ന് പറഞ്ഞപ്പോ വിശ്വാസം വരാത്ത പോലെ അവൾ മഞ്ജുസിനെ നോക്കി .

“മ്മ്….”
പറഞ്ഞത് സത്യമാണെന്ന് ഭാവത്തിൽ മഞ്ജുസും പയ്യെ മൂളി .

“ആഹാ..എന്നിട്ടാണോ ഇവനെ പിരിഞ്ഞിരിക്കാൻ പറ്റില്ലെന്നൊക്കെ ഇന്ന് സ്റ്റാഫ് റൂമിൽ
സരിതയുടെ അടുത്ത് തട്ടിവിട്ടത്..”
മായേച്ചി കള്ളച്ചിരിയോടെ പറഞ്ഞു എന്നെയും അവളെയും മാറിമാറി നോക്കി .

ആഹാ..മഞ്ജുസ് ആള് കൊള്ളാല്ലോ എന്ന് ഞാനും ഓർത്തു . എന്നോട് പറയാത്തതൊക്കെ വേറെ
ആൾക്കാരുടെ അടുത്ത് പറയുന്നുണ്ടല്ലേ കൊച്ചു കള്ളി ! ഞാൻ മനസ്സിലോർത്തു ചിരിച്ചു..

“അതിപ്പോ ..അവള് ചോദിച്ചപ്പോ അങ്ങനെ പറഞ്ഞെന്നെ ഉള്ളു…അല്ലാണ്ടെ ഇപ്പോ ഇവനെ തന്നെ
ഫുൾ ടൈം നോക്കിയിരിക്കാൻ പറ്റോ ”
മഞ്ജുസ് എന്നെ നോക്കി സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് പറഞ്ഞു . അല്ലേലും ചില
കാര്യങ്ങൾ തുറന്നു സമ്മതിക്കാൻ ടീച്ചർക്ക് കുറച്ചു മടിയാണ് !

“ഹോ ഹോ..എന്ന അങ്ങനെ ആവട്ടെ ..”
മായേച്ചി തലയാട്ടി ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി . മഞ്ജുസ് പോസ്
ഇടുവാണെന്നു അവൾക്കും മനസ്സിലായിട്ടുണ്ട്.

“ആഹ് അതുപോട്ടെ..സരിത മിസ് ഇപ്പോഴും ഉണ്ടല്ലേ..ട്രാൻസ്ഫർ ആയി പോകുവാണെന്നൊക്കെ
പറഞ്ഞിട്ട് അത് പോയില്ലേ?..കണ്ടിട്ട് ഇപ്പൊ കുറച്ചായി ”
ഞാൻ ശബ്ദം കുറച്ചു താഴ്ത്തി മായേച്ചിയോടായി ചോദിച്ചു.

“ഓഹ്‌..അവളെ കാണാഞ്ഞിട്ട് സാറിന് ഉറക്കം വരുന്നുണ്ടാവില്ല അല്ലെ ?”
മഞ്ജുസ് എന്റെ ചോദ്യം കേട്ടതും അതിഷ്ട്ടപെടാത്ത പോലെ ഇടക്ക് കയറി പുച്ഛത്തോടെ
പറഞ്ഞു . എന്റെ പഴയ ഇടപാട് മനസിലുള്ളതുകൊണ്ട് അവൾ മനപൂർവം പറഞ്ഞതാണെന്ന് എനിക്കാ
മുഖം കണ്ടാൽ ഊഹിക്കാമായിരുന്നു !

മായേച്ചി മഞ്ജുസിന്റെ സംസാരം കേട്ട് എന്നെ അമ്പരപ്പോടെ നോക്കി .ഞാൻ
ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി ചിരിച്ചു .സരിത മിസ്സുമായുള്ള എന്റെ നേരിയ ബന്ധം
മായേച്ചിക്കറിയില്ല !

അതോടെ ആ സംസാരം അവിടെ നിന്നു. ഞാൻ കാർ സ്വല്പം വേഗത്തിൽ വിട്ടു . മായേച്ചിയെ
വീട്ടിൽ ഡ്രോപ്പ് ചെയ്തു യാത്ര പറഞ്ഞു ഞാനും മഞ്ജുസും ഇറങ്ങി . സ്വല്പം ഗൗരത്തിൽ
ആണ് ടീച്ചറുടെ ഇരുത്തം .

“എന്താണ് ഒരു ഗൗരവം ?”
ഞാൻ കാർ ഓടിക്കുന്നതിനിടെ ചെരിഞ്ഞു അവളെ നോക്കി .

“ഒന്നുമില്ല..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“മ്മ്..പിന്നെ ഞാൻ സരിത മിസ്സിന്റെ കാര്യം പറഞ്ഞപ്പോ നീ എന്തിനാ ചൂടായെ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“എനിക്കിഷ്ട്ടായില്ല അത് തന്നെ .,നീ വേറെ പെണ്ണുങ്ങളുടെ കാര്യം ഒന്നും എന്റെ മുൻപിൽ
വെച്ചു പറയണ്ട ”
മുഖത്തടിച്ച പോലെ പറഞ്ഞു അവൾ എന്ന തുറിച്ചു നോക്കി .

“മ്മ്…ഇത് ഒരു നടക്ക് പോകില്ല “
ഞാൻ അവളെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു ഗിയർ ലിവർ തട്ടികൊണ്ട് വേഗത കൂട്ടി .
പിന്നെ ഞങ്ങളൊന്നും സംസാരിക്കാൻ നിന്നില്ല. പത്തുമിനുട്ടിനകം ഞങ്ങൾ വീട്ടിലെത്തി .
കാർ നിർത്തി ബാഗും എടുത്തു മഞ്ജുസ് മുന്നേ നടന്നു . പിന്നാലെ ഞാനും . അഞ്ജു കോളേജ്
കഴിഞ്ഞെത്തി ഹാളിൽ ഇരുന്നു ചായയും മിക്സ്ചറും കഴിക്കുന്നുണ്ട്..ഞങ്ങളെ കണ്ടു ഒന്ന്
പുഞ്ചിരിച്ചു അവൾ വീണ്ടും പണി തുടർന്നു.

ഗൗരവം വെടിഞ്ഞു മഞ്ജുസും പുഞ്ചിരി തൂകി . പിന്നെ സ്റ്റെയർ കേസ് കയറി മുകളിലെ
ഞങ്ങളുടെ റൂമിലേക്ക് പോയി . നേരെ ഡ്രസ്സ് ഒകെ അഴിച്ചിട്ട കുളിയും കഴിഞ്ഞാണ് മഞ്ജു
പിന്നെ താഴേക്കിറങ്ങിയത് . ഒരു ഇളംനീല ബെഡ്‌റൂം നൈറ്റി അണിഞ്ഞു അവൾ താഴേക്കിറങ്ങി
വന്നു . കുളി കഴിഞ്ഞു നേരിയ ഈറനുള്ള മൂടിയോടെ ഹാളിലെത്തിയ അവൾ സോഫയിലിരിക്കുന്ന
എന്നെയും അഞ്ജുവിനെയും നോക്കി പുഞ്ചിരി തൂകി നേരെ കിച്ചണിലൊട്ടു പോയി .

അമ്മ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. റേഷൻ കടയിലോ മറ്റോ പോയതാണ് എന്നാണ്
തോന്നുന്നത് . അടുക്കളയിൽ ചെന്ന് തിളപ്പിച്ച് വെച്ചിരുന്ന ചായ ഒന്നുടെ ചൂടാക്കി
രണ്ടു ഗ്ലാസ്സുകളിൽ ആക്കി പകർന്നുകൊണ്ട് അവൾ തിരികെയെത്തി . ഒരെണ്ണം എന്റെ നേരെ
നീട്ടി..ഞാനതു വാങ്ങിയതും മഞ്ജുസ് തിരിഞ്ഞു നടന്നു ഡൈനിങ് ടേബിളിനോട് ചേർന്ന്
കസേരയിൽ ചെന്നിരുന്നു .

“അഞ്ജു ആ ന്യൂസ് പേപ്പർ ഒന്ന് എടുക്കുമോടി ..ഞാൻ രാവിലെ വായിക്കാറില്ല..ക്‌ളാസ്
കഴിഞ്ഞു വന്നാ പതിവ് ”
മഞ്ജു ചൂട് ചായ ഊതിക്കൊണ്ടിരിക്കെ പയ്യെ പറഞ്ഞു അഞ്ജുവിനെ നോക്കി .

അഞ്ജു പ്രേത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ അടുത്തിരുന്ന എന്നെ ഒന്ന് നോക്കി .
പിന്നെ എഴുനേറ്റു ഉമ്മറത്ത് ചെന്ന് പേപ്പർ എടുത്തു തിരികെ എത്തി അത് ഡൈനിങ് ടേബിളിൽ
മഞ്ജുവിന് മുൻപിൽ കൊണ്ടിട്ടു.

“ദാ ചേച്ചി..”
അഞ്ജു ഗൗരവത്തിൽ പറഞ്ഞു അവൾക്കരികിലേക്കിരുന്നു . പിന്നെ കോളേജിലെ വിശേഷങ്ങളൊക്കെ
തിരക്കി . മഞ്ജു അതിനൊക്കെ വല്യ ആവേശത്തിൽ തന്നെ മറുപടിയും നൽകി .

ഞാൻ അതൊക്കെ നോക്കികൊണ്ട് ചായ കുടിച്ചു തീർത്തു . പിന്നെ പയ്യെ അവിടെ നിന്നും
വലിഞ്ഞു കളിസ്ഥലത്തേക്കു ഇറങ്ങി .നാളെ തിരിച്ചു പോണം..അപ്പോൾ കൂട്ടുകാരെ ഒകെ ഒന്ന്
കണ്ടു യാത്ര പറയണം,.ഒന്ന് മനസറിഞ്ഞു ഫുട്ബോൾ കളിക്കണം ! ആ ചിന്തകളുമായി ഞാൻ ബൈക്ക്
എടുത്തിറങ്ങി .

പിന്നെ തിരികെ എത്തുന്നത് എട്ടുമണി ഒകെ കഴിഞ്ഞാണ് . തിരികെ എത്തുമ്പോൾ അമ്മ ഹാളിൽ
ഇരുന്നു ടി.വി കാണുകയാണ് . അഞ്ജു അവളുടെ റൂമിലായിരിക്കും എന്ന് ഞാൻ ഊഹിച്ചു,
അല്ലെങ്കിൽ ആ നേരത്തു ഹാളിൽ അമ്മയോടൊപ്പം ഇരുന്നു സീരിയൽ കാണും .

കളി ഒകെ കഴിഞ്ഞു കുറച്ചു നേരം പാടത്തിരുന്നു കാറ്റും കൊണ്ട് വർത്താനം പറഞ്ഞിരുന്ന
ശേഷമാണ് ഞാൻ എത്തിയത്. അതുകൊണ്ട് തന്നെ വിയർത്തു മുഷിഞ്ഞാണ് വരവ് .

“ആ സാധനം എവിടെ അമ്മെ ?”
ഞാൻ ഹാളിലേക്ക് കടന്നുകൊണ്ട് പയ്യെ തിരക്കി .

കാര്യം മനസിലായ മാതാജി ചിരിയോടെ മുകളിലേക്ക് കൈചൂണ്ടി .
“ഇപ്പൊ അങ്ങ് പോയെ ഉള്ളു ..എന്തൊക്കെയോ എഴുതാൻ ഉണ്ടെന്നു പറഞ്ഞു ”
ശേഷം ടി.വി യിലേക്ക് തന്നെ നോക്കി അമ്മ പയ്യെ പറഞ്ഞു . അതോടെ ഞാൻ നേരെ മുകളിലേക്ക്
വെച്ച് പിടിച്ചു. റൂമിന്റെ വാതിൽ അടച്ചിട്ടൊന്നും ഇല്ല .

റൂമിലെ ഫാൻ ചെറിയ സ്പീഡിൽ തിരിയുന്നുണ്ട്. കട്ടിലിനോട് ചേർന്നുള്ള ചെറിയ ടേബിളിലിനു
മുൻപിൽ സ്റ്റൂളിൽ ഇരുന്നുകൊണ്ട് മഞ്ജുസ് എന്തോ നോട്ട് പ്രിപ്പയർ ചെയ്യുകയാണ് . നാളെ
ക്‌ളാസിൽ പറയാനുള്ള പോയ്ന്റ്സ് ഒകെ ബുക്ക്സ് നോക്കി റെഫർ ചെയ്യുകയാണ് കക്ഷി .

ഞാൻ ശല്യം ഒന്നും ഉണ്ടാക്കാതെ മുറിയിലേക്ക് കയറി ഒന്ന് ചുമച്ചു . അപ്പോഴാണ് ഞാൻ
അകത്തെത്തിയ വിവരം മഞ്ജു അറിയുന്നത് .

“ആഹാ ..വന്നോ മോൻ ..എന്താ ഇത്ര നേരത്തെ ഇങ്ങു പോന്നെ ?”
തിരിഞ്ഞിരുന്നു എന്നെ കളിയാക്കി പേന കടിച്ചുകൊണ്ട് മഞ്ജുസ് ചോദിച്ചു .

“ചുമ്മാ..നേരത്തെ വന്നാൽ നേരത്തെ പണി തുടങ്ങാല്ലോ”
ഞാൻ അർഥം വെച്ച് പറഞ്ഞു ടി-ഷർട്ട് ഊരി അഴയിലിട്ടു .

മഞ്ജു അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു .പക്ഷെ മുഷിഞ്ഞ വേഷമൊക്കെ ഞാൻ എടുത്തു അഴയിൽ
ഇടുന്നത് കണ്ടപ്പോൾ അവൾ ചൂടായി..

“ഡാ ഡാ …അതൊക്കെ നിലത്തിട്ടാ മതി ..ആ നാറിയതൊക്കെ കഴുകിയിട്ടതിന്റെ കൂട്ടത്തിലാണോ
അഴിച്ചിടുന്നത് ..വൃത്തിയില്ലാത്ത ജന്തു ”
അവൾ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു സ്റ്റൂളിൽ നിന്നും എഴുനേറ്റു എന്റെ അടുത്തേക്ക്
ചാടിത്തുള്ളി വന്നു .

“ഓഹ്‌ ..”
ഞാൻ തെറ്റ് സമ്മതിക്കിച്ചെന്നോണം മൂളി. പിന്നെ മുഷിഞ്ഞ ടി-ഷർട്ട് തിരികെ എടുത്തു
നിലത്തേക്കിട്ടു . പിന്നാലെ പാന്റും അഴിച്ചു .

“നിനക്കിപ്പോ പഴേ സ്നേഹം ഒന്നും ഇല്ലല്ലോ മഞ്ജുസെ..എന്തിനാ എപ്പൊഴും ഇങ്ങനെ
ചൂടാവുന്നെ ?”
ഞാൻ പാന്റ്സ് ചവിട്ടിട്ടികൂട്ടുന്നതിനിടെ അവളോടായി തിരക്കി .

“ആര് ഞാനോ ?”
അവൾ അമ്പരപ്പോടെ വാ പൊളിച്ചു ഞാനെന്തോ അവിവേകം പറഞ്ഞ പോലെ നിന്നു .

“ആഹ് ..നീ തന്നെ..കുറച്ചു മയത്തിലൊക്കെ സംസാരിച്ചൂടെ ”
ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു ഒരു മുണ്ട് എടുത്തുടുത്തു ചുറ്റി .

“പോടാ ..നീ ചുമ്മാ ഓരോന്ന് പറയല്ലേ…”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“ചുമ്മാ ഒന്നുമല്ല…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെയും കടന്നു ബെഡിലേക്കു ചെന്നിരുന്നു . മഞ്ജുസ് എന്നെ
കൗതുകത്തോടെ നോക്കി ഒരു നിമിഷം അവിടെ തന്നെ നിന്നു . പിന്നെ ചിരിതൂകി
എനിക്കടുത്തേക്കായി വന്നിരുന്നു .

എന്നോട് പറ്റിച്ചേർന്നു ഇരുന്നു മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി .
“എന്താ സാറിന്റെ പ്രെശ്നം ?. ഞാൻ ഇന്ന് സരിതെടെ കാര്യം പറഞ്ഞോണ്ടാണോ ?”
മഞ്ജുസ് പുഞ്ചിരിയോടെ എന്നെ നോക്കി എന്റെ വലതു തുടയിൽ ഇടംകൈകൊണ്ട് പയ്യെ തഴുകി..

“അതും ഉണ്ടെന്നു വെച്ചോ ..ഇയാൾക്കെന്താ എന്നെ വിശ്വാസം ഇല്ലേ ? എന്നെ അങ്ങനെയാണോ
കണ്ടേക്കുന്നെ ?”
ഞാൻ സ്വല്പം വിഷമത്തോടെ തന്നെ ചോദിച്ചു .

എന്റെ ഭാവം കണ്ടിട്ട് മഞ്ജുസ് അമ്പരന്നു ..

“അയ്യേ ..നീ എന്താ പൊട്ടാ ഇങ്ങനെ ..ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ…”
എന്ന് ആശ്വസിപ്പിക്കാൻ എന്നോണം മഞ്ജുസ് പറഞ്ഞുകൊണ്ട് എന്റെ തോളിലൂടെ ഇടംകൈ ചുറ്റി
പിടിച്ചു ..

“അത് മാത്രം അല്ല..നിനക്കെപ്പോഴും ഒരു പോസ് ആണ് ..ഞാനെപ്പോഴും ഇങ്ങനെ പുറകെ നടക്കണം
എന്നാണോ ?”
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പയ്യെ പറഞ്ഞു .

അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല. ചുമ്മാ ഒന്ന് ചിരിച്ചു എന്ന് തന്നെ നോക്കി .

“ചിരിക്കാൻ പറഞ്ഞതല്ല ..”
അവളുടെ ആക്കിയുള്ള ചിരി കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

“പിന്നെ നീ പറഞ്ഞാ ഞാൻ പേടിക്കണോ ?”
മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു എന്റെ കവിളിൽ ചുംബിക്കാനായി തുനിഞ്ഞു..പക്ഷെ ഞാൻ
തലവെട്ടിച്ചു ഒഴിഞ്ഞു മാറി അവളെ സ്വല്പം വിട്ടു പിടിച്ചു..

“വേണ്ട വേണ്ട..ഈ സോപ്പിടുന്ന പരിവാടി ഒന്നും വേണ്ട ..ഓഹ്‌ പിന്നെ രണ്ടു കിസ് അടിച്ച
ഞാൻ അങ്ങ് വീഴുമെന്നാണോ ”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ ചോദിച്ചു .

“കവി ..ദേ ഞാൻ ഇത്രേ നേരം ഒന്നും പറഞ്ഞില്ലാട്ടോ…നീ വെറുതെ ഇഷ്യൂ ഉണ്ടാക്കി ഓരോന്ന്
തുടങ്ങണ്ട ”
മഞ്ജു ഒരു വാണിങ് പോലെ പറഞ്ഞു എന്നെ നോക്കി മുഖം വീർപ്പിച്ചു . ആ ട്യൂൺ ഒരുമാതിരി
എന്നെ പുഛിക്കുന്ന പോലെ ആയിരുന്നു..അതെനിക് തീരെ പിടിച്ചില്ല…

“ഓഹ്‌ പിന്നെ എന്ന നീ ഒന്ന് തുടങ്ങു ..ഒന്ന് കാണട്ടെ ”
ഞാനും അതെ പുച്ഛത്തിൽ തിരിച്ചടിച്ചു .

“ആക്ച്വലി എന്താ നിന്റെ പ്രോബ്ലം ..എനിക്കൊന്നും മനസിലാവുന്നില്ല ..ഞാൻ എന്ത്
കാണിച്ചെന്ന നീ പറയണേ ?”
മഞ്ജു ഒടുക്കം അയഞ്ഞുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു എന്നെ നോക്കി .

“ഒന്നും കാണിച്ചെന്നല്ല ..എന്നെ ഒരുമാതിരി വിശ്വാസമില്ലാത്ത പോലെ സംസാരിക്കുന്നതും
ബീഹെവ് ചെയ്യുന്നതും എനിക്കിഷ്ട്ടാവുന്നില്ല..ഇന്ന് ഞാൻ മായേച്ചിയുടെ അടുത്ത
സ്വല്പം ക്ളോസ് ആയപ്പോൾ നിന്റെ മോന്ത ഒരു കൊട്ട ആയല്ലോ…?”
ഞാൻ ശബ്ദം താഴ്ത്തി എന്നാൽ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളെ നോക്കി .

“ഓഹ്‌…അത് പിന്നെ അങ്ങനെ അല്ലെ ആവൂ ..നീ എന്തിനാ വേറെ ആൾക്കാരുടെ അടുത്ത്
ഒട്ടിനിക്കണേ ?”
മഞ്ജുസ് ഞാനെന്തോ കുറ്റം ചെയ്ത ഭാവത്തിൽ പറഞ്ഞു ഒഴിഞ്ഞു മാറി.

“എടി മഞ്ജുസെ അവളെന്റെ ചേച്ചിയെ പോലാ ..നീ ഒരുമാതിരി കൊണച്ച വർത്താനം പറയല്ലേ ട്ടോ

ഞാൻ അവളുടെ സംസാരം കേട്ട് അമ്പരന്നെന്നോണം പറഞ്ഞു .

“അങ്ങനെ അല്ലാന്നൊന്നും ഞാൻ പറഞ്ഞില്ല ..ഇനി കുറച്ചു ഗ്യാപ് ഒകെ ആവാമെന്നേ
പറഞ്ഞുള്ളു..കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ..ഹോ..എന്റെ അടുത്ത് പോലും ഇല്ലാത്ത
കളിയും ചിരിയും ഒക്കെ ആണ് അവളുടെ അടുത്ത് ..”
മഞ്ജുസ് പരിഭവത്തോടെ പറഞ്ഞു മുഖം വെട്ടിച്ചു..

“അയ്യേ ..നീ ഇത്രേം ലോക്കൽ ആണോ മഞ്ജുസേ ..ഇതൊരുമാതിരി ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലക്ക് കൈകൊടുത്തു .

“കവി പ്ലീസ് ..എനിക്ക് നീ വേറെ ആരുടേം അടുത്ത് ക്ളോസ് ആവുന്നത് ഇഷ്ടമല്ല ..നമുക്ക്
നമ്മള് മാത്രം മതി”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ കെട്ടിപിടിച്ചിരുന്നു .

“ഇത് ചീപ് ആണ് മോളെ ..നീ ഇത്രേം വൃത്തികെട്ട മൈൻഡ് ഉള്ള ആളാണെന്നു ഞാൻ അറിഞ്ഞില്ല
..”
ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവളെ കെട്ടിപിടിച്ചു..

“ആഹ്..ഞാൻ ചീപ്പാ ..പ്രേത്യേകിച്ചു നിന്റെ കാര്യത്തില് ..”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു .

“എന്റെ മഞ്ജുസേ വെറുതെ അല്ല അവൻ കളഞ്ഞിട്ട് പോയത് ..നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു കാണും

ഞാൻ മഞ്ജുസിനെ കളിയാക്കാനായി പതിയെ പറഞ്ഞു .

‘പോടാ..അവന്റെ അടുത്ത് ഞാൻ മിണ്ടാറു പോലും ഇല്ല ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു എന്നെ ഒന്ന് ഇറുക്കി ! മറ്റവനോടുള്ള ദേഷ്യം കൊണ്ടോ എന്തോ
എന്റെ കഴുത്തു ആ ഇറുക്കത്തിൽ ചെറുതായി വേദനയെടുത്തു ..

“ആഹ്..എടി പതുക്കെ…”
ഞാൻ പയ്യേ പറഞ്ഞു അവളെ കെട്ടിപിടിച്ചിരുന്നു…

ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് കെട്ടിപ്പിടുത്തം നിർത്തിക്കൊണ്ട് പിന്നാക്കം മാറി .
പിന്നെ എന്നെ പുഞ്ചിരിയോടെ നോക്കി.

“എന്ന പോയി കുളിച്ചിട്ട് വാ ഇന്ന് ലാസ്റ്റ് ഡേ അല്ലെ ”
മഞ്ജുസ് അർഥം വെച്ചെന്നോണം പറഞ്ഞു ഒരു വഷളൻ ചിരി പാസ്സാക്കി .

അതോടെ കക്ഷി നല്ല മൂഡിൽ ആണെന്ന് ഞാൻ ഊഹിച്ചു .അതുകൊണ്ട് തന്നെ സ്വല്പം വെയ്റ്റ്
ഇട്ടു നിൽക്കാനും ഞാൻ തീരുമാനിച്ചു .

“ഓഹ്‌..ലാസ്റ്റ് ആയാലും ഫസ്റ്റ് ആയാലും ഇന്ന് എന്നെകൊണ്ട് നടപ്പില്ല
മഞ്ജുസേ..കളിക്കുമ്പോ നടുവും കുത്തിവീണു..ഇപ്പൊ ചെറുങ്ങനെ വേദന ഉണ്ട്..”

ഞാൻ നടുവും തടവി വേദന അഭിനയിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു . അപ്പോഴേക്കും ബെഡിൽ
നിന്നിറങ്ങി കക്ഷി സ്ടൂളിലേക്കിരുന്നു നോട്ട് എഴുതിത്തുടങ്ങിയിരുന്നു .ഞാൻ പറഞ്ഞത്
അത്ര വിശ്വാസം വരാതെ പേനയും കടിച്ചു പിടിച്ചു അവൾ പെട്ടെന്ന് പിന്തിരിഞ്ഞു .

“ആഹാ. എന്നിട്ട് നീ നടന്നു വരുമ്പോ ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ ?”
മഞ്ജുസ് അതിശയത്തോടെ എന്ന് നോക്കി .

“വേദന ഇപ്പൊഴാ തുടങ്ങിയെ..’
ഞാൻ നടുവും തടവി പയ്യെ പറഞ്ഞു..പിന്നെ അവളുടെ എഴുത്തിലേക്ക് ശ്രദ്ധയൂന്നി .

“ഇതെന്നതാ ഈ എഴുതികൂട്ടുന്നെ ?”
ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് പതിയെ നടന്നുകൊണ്ട് തിരക്കി .

“ഓഹ്‌ ..നാളെ ചെന്ന് വാചകമടിക്കണ്ടേ ..മെയിൻ പോയിന്റ് ഒകെ എഴുതിവെക്കുവാ..”
അവൾ ചിരിയോടെ പറഞ്ഞു എഴുത്തിൽ തന്നെ ശ്രദ്ധിച്ചു.

“മ്മ്..എന്ന തന്റെ പരിപാടി നടക്കട്ടെ ..ഞാൻ പോയി കുളിച്ചിട്ട് വരാം ”
ഞാൻ അവളുടെ മുടിയിൽ ഇടംകൈ കൊണ്ട് പയ്യെതഴുകികൊണ്ട് പറഞ്ഞു . പിന്നെ ടവൽ എടുത്തു
തോളത്തിട്ടു ബാത്റൂമിലേക്ക് കയറി.

കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങി , ശേഷം വസ്ത്രം മാറി മഞ്ജുവിനൊപ്പം ഞാൻ
താഴേക്കിറങ്ങി . ഫുഡ് കഴിച്ചു കഴിഞ്ഞു കുറച്ചു നേരം സോഫയിൽ ഒരുമിച്ചിരുന്നു ഞാനും
മഞ്ജുസും ടി.വി കണ്ടിരുന്നു . അവൾക്കു ഇത്ര പ്രായമായിട്ടും ടോം ആൻഡ് ജെറി കാണാൻ
വല്യ ഇന്ററസ്റ്റ് ആണ് . എനിക്ക് ആണേൽ അതൊട്ടും താല്പര്യമില്ല. എന്നാലും ചുമ്മാ
വഴക്കു ഉണ്ടാക്കണ്ടല്ലോ എന്നുവെച്ചു ഞാനും കൂടെ ചിരിച്ചുകൊണ്ട് സഹിച്ചിരിക്കും .

അമ്മയും അഞ്ജുവും നേരത്തെ കിടന്നതുകൊണ്ട് പതിനൊന്നു മണിവരെ ആ ഇരുത്തം തുടർന്നു.
പിന്നെ റൂമിലേക്ക് പോകാൻ തീരുമാനിച്ചു . ടി.വി ഓഫ് ചെയ്ത ശേഷം കൈകൾ കോർത്ത്
പിടിച്ചുകൊണ്ട് തന്നെ ഞാനും മഞ്ജുസും സ്റ്റെയർ കേസ് കയറി മുകളിലെത്തി .

തുറന്നിട്ട വാതിലൂടെ ഞാൻ ആദ്യം അകത്തു കയറി . പിന്നാലെ മഞ്ജുവും കയറി കതകടച്ചു
കുറ്റി ഇട്ടു . നേരെ ബെഡിലേക്കു ചെന്നിരുന്ന എന്നെ നോക്കി മഞ്ജുസ് മുടിയൊക്കെ
അഴിച്ചു കൊണ്ട് ഒന്ന് വിടർത്തിയിട്ടു കോതി..

“എടാ..നീ നേരത്തെ സീരിയസ് ആയിട്ട് പറഞ്ഞതാണോ കവി ?”
ഞാൻ മുൻപേ പറഞ്ഞ നടുവേദനയുടെ കാര്യം ഓർത്തെന്നോണം മഞ്ജുസ് തിരക്കി .

“ആഹ്…സ്വല്പം കുഴപ്പം ആണ് ..ഇന്നെന്തായാലും വേണ്ടെടോ നീ ആ ലൈറ്റ് ഓഫ് ചെയ്തു വന്നു
കിടന്നേ ”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു ബെഡിലേക്ക് കിടന്നു .

“ഓഹ്‌…’
അവൾ ഒഴുക്കൻ മട്ടിൽ സ്വല്പം നിരാശയോടെ മൂളികൊണ്ട് ലൈറ്റ് ഓഫ് ചെയ്തു . പിന്നെ പയ്യെ
അരണ്ട വെളിച്ചത്തിലൂടെ ബെഡിലേക് കയറി കിടന്നു . സ്വല്പ നേരം മുഖത്തോടു മുഖം നോക്കി
ചിരിച്ചു കിടന്ന ഞങ്ങൾ പിന്നെ ഒന്നും മിണ്ടാതായി…മഞ്ജുസ് എന്തോ ആലോചിച്ചുകൊണ്ട്
കൈകൾ മാറിൽ പിണച്ചു കെട്ടി കിടന്നു..പുതപ്പ് കഴുത്തോളം വലിച്ചു കയറ്റി ഞാനും !

“കവി ..”
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അവൾ പയ്യെ വിളിച്ചു.

“മ്മ്”
ഞാൻ പയ്യെ മൂളി വിളികേട്ടു .

“നീ ഉറങ്ങിയോ ?”
മഞ്ജുസ് വളരെ നിഷ്കളങ്കമായി ചോദിച്ചു .

“ഉറങ്ങിയാ വിളി കേൾക്കുമോ ?’
അവളുടെ കോപ്പിലെ ചോദ്യം കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു .

“ശോ..ഇതിലും ഭേദം ഉറങ്ങുന്നതാ..”
എന്റെ സംസാരത്തിലെ ട്യൂൺ കേട്ട് അവൾ ദേഷ്യത്തോടെ പറഞ്ഞു .

“ഹി ഹി ..നീ പിണങ്ങാതെ കാര്യം പറ മഞ്ജുകുട്ടി”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ അടുത്തേക്ക് നിരങ്ങി കിടന്നു .

“ഒന്നും ഇല്ലെടാ ..ഇപ്പൊ ആ പഴയ ഫീൽ ഇല്ലാത്ത പോലെ ”
മഞ്ജു ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പയ്യെ പറഞ്ഞു എന്നെ ചെരിഞ്ഞു നോക്കി .

“എങ്ങനെ ? എനിക്കൊന്നും മനസിലായില്ലെടോ , നീ എന്താ ഉദ്ദേശിച്ചേ?”
ഞാൻ അവളെ സംശയത്തോടെ നോക്കി …അവളൊന്നും മിണ്ടാതെ പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് തല
എടുത്തു വെച്ചുകൊണ്ട് ക്രോസ്സ് ആയി കിടന്നു .

“അല്ലേടാ ..നമ്മള് കല്യാണത്തിന് മുൻപ് എന്ജോയ് ചെയ്ത പോലെ ഇപ്പൊ പറ്റുന്നില്ല
അല്ലെ..പണ്ടൊക്കെ എന്ത് രസം ആയിരുന്നു ..നീ ഏപ്പോഴും വിളിക്കും..അല്ലെങ്കിൽ ഞാൻ
വിളിക്കും ..പിന്നെ ഫുൾ ഓൺ മെസ്സേജിങ് ..പുറത്തുള്ള കറക്കം ..പിന്നെ..”
മഞ്ജുസ് ഒന്ന് നാണത്തോടെ പറഞ്ഞു നിർത്തി .

“മ്മ്…അതൊക്കെ ശരിയാ..എന്നുവെച്ചു ഫീൽ ഇല്ല..മൂഡ് ഇല്ല എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാ
? നിനക്കെന്നെ മടുത്തോ ?”
ഞാൻ അമ്പരപ്പോടെ അവളെ നോക്കി .

“ഒന്ന് പോടാ..അങ്ങനെ ആണോ ഞാൻ പറഞ്ഞെ..അതല്ലടാ ..കുറച്ചുകാലം കൂടി പ്രേമിച്ചു
നടന്നിട്ട് മതിയായിരുന്നു ഇതൊക്കെ എന്ന ഞാൻ മീൻ ചെയ്തത് ..”
മഞ്ജുസ് എഴുന്നേറ്റിരുന്നു എന്നെ നോക്കികൊണ്ട് പറഞ്ഞു .

“മ്മ്….”
ഞാൻ പയ്യെ മൂളികൊണ്ട് അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് കിടന്നു .

“ഇങ്ങനെ മൂളാതെ വല്ലതുമൊക്കെ പറയെടാ ”
എന്റെ ഒഴുക്കൻ രീതി കണ്ടു എന്റെ തലയിൽ കൈവിരലുകൾ കോർത്തുകൊണ്ട് മഞ്ജു പറഞ്ഞു .

“ഹാഹ്..എന്ത് പറയാൻ..നിനക്കല്ലായിരുന്നോ ഉടനെ കല്യാണം വേണം എന്ന് നിർബന്ധം
..എന്നിട്ടിപ്പോ മറ്റേടത്തെ വർത്താനം പറയുവാ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അവൾ എന്നെ തറപ്പിച്ചൊന്നു നോക്കി .

“ഇങ്ങനെ നോക്കണ്ട , സത്യമല്ലേ പറഞ്ഞെ…അന്നൊക്കെ നമ്മള് രണ്ടും രണ്ടിടത്തല്ലേ
..അപ്പൊ കാണാനും മിണ്ടാനും കലാപരിപാടികൾക്കുമൊക്കെ ഇന്ററസ്റ്റ് കൂടും ..ഇപ്പൊ
ഒന്നിച്ചായില്ലേ അതിന്റെ എഫക്റ്റാവും”
ഞാൻ പയ്യെ പയ്യെ പറഞ്ഞു നിർത്തി .

“മ്മ്..മേ ബി ..ആയിരിക്കാം ”
മഞ്ജുസ് കൈമലർത്തികൊണ്ട് പറഞ്ഞു .

“ഓ ..അത്രക്ക് ഇതാണേൽ നീ അങ്ങ് ഒഴിഞ്ഞു പോ ..ശല്യം ..”
അവളുടെ ഭാവം കണ്ടു ചൊറിഞ്ഞു വന്ന ഞാൻ പയ്യെ പറഞ്ഞു .

“അയ്യടാ ..അങ്ങനെ ഇപ്പൊ ഒഴിഞ്ഞു പോകാൻ ഉദ്ദേശിച്ചിട്ടില്ല …”
അവളെന്റെ തല മടിയിൽ നിന്നും എടുത്തു മാറ്റി ബെഡിലേക്കു വെച്ചുകൊണ്ട് പറഞ്ഞു പിന്നെ
എന്റെ അടുത്തേക്കായി ഒരുവശം ചെരിഞ്ഞു കിടന്നു എന്നെത്തന്നെ നോക്കി ..

“കവി..ഷാൾ വി ഗോ ?”
മഞ്ജുസ് കള്ളച്ചിരിയോടെ എന്നെ നോക്കി ചോദിച്ചു .

“എവിടേക്ക് ?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .

“ചുടുകാട്ടിലോട്ട് ..ഒന്ന് പോടാ ..”
ഞാൻ കളിയാക്കുന്നതാണെന്നു മനസിലായ മഞ്ജുസ് കണ്ണുരുട്ടി ദേഷ്യപ്പെട്ടു .

“നിനക്കെന്താ മലയാളത്തിൽ പറഞ്ഞാ?”
ഞാൻ അവളുടെ ബലംപിടുത്തം കണ്ട് ചിരിയോടെ ചോദിച്ചു .

“എനിക്കിപ്പോ ഇത്രെ സൗകര്യമുള്ളു ..ഹ്ഹ്മ്മ് ”
അവൾ പുച്ഛത്തോടെ മൂളി എന്നെ നോക്കി .

“ഓഹ്..എന്ന എനിക്കും ഇപ്പൊ ഒട്ടും സൗകര്യമില്ലെന്നു വിചാരിച്ചോ…”
അത്രേം പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു . അല്ലെങ്കിലും കല്യാണം കഴിഞ്ഞതിൽ പിന്നെ അവള്
പറയുമ്പോഴൊക്കെ ഞാൻ സമ്മതിക്കണം ..ഇതെവിടുത്തെ നിയമം ആണ് !

ഞാൻ തീർത്തു പറഞ്ഞതോടെ മഞ്ജുസിനു നിരാശയായി . പാവം ഇന്ന് കുറെ മോഹിച്ചതാണ് .
കോളേജിൽ ഹാപ്പി ആയിരുന്നതിന്റെ ത്രില്ല് ആണ് മെയിൻ റീസൺ . അല്ലേലും കൂടുതൽ ഹാപ്പി
ആയിട്ടുള്ള ദിവസങ്ങളിൽ മഞ്ജുസിനു ബെഡ്റൂമിലും നല്ല ആവേശം ആണ് ..

സ്വല്പ നേരം നഖം കടിച്ചു എന്തോ ആലോചിച്ചു ഒടുക്കം മഞ്ജുസ് തന്നെ എന്നെ തേടിയെത്തി .
എന്റെ പുറകിലൂടെ വന്നു മഞ്ജുസ് എന്റെ വലതു കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തു
തോണ്ടിക്കൊണ്ട് പയ്യെ വിളിച്ചു..

“ശ്ശ് .കവി…”
മഞ്ജുസ് ശബ്ദം താഴ്ത്തി പതിയെ വിളിച്ചു .

“എന്താ മഞ്ജുസെ..നീ എന്നെ ഒന്ന് ഉറങ്ങാൻ സമ്മതിക്ക് ..”
ഞാൻ സ്വല്പം നിരാശയോടെ തന്നെ പറഞ്ഞു അവളുടെ നേരെ തിരിഞ്ഞു കിടന്നു .

“പ്ലീസ്..അയാം എക്സൈറ്റഡ് .ഒന്ന് ഉഷാറാവേടോ”
മഞ്ജുസ് ചിരിച്ചുകൊണ്ട് ചിണുങ്ങി .

“ബട്ട് അയാം നോട് എക്സൈറ്റഡ് മൈ ഡിയർ ..നീ ചാച്ചിക്കോ ..എനിക്കൊരു മൂഡില്ല ”
ഞാൻ അവളെ ഒഴിവാക്കാനായി തന്നെ പറഞ്ഞുകൊണ്ട് ഒന്നാക്കി ചിരിച്ചു .

“ഓഹ് ..അതിനിപ്പോ നിന്റെ ഉപദേശം ഒന്നുംവേണ്ട ..ഇനിയും നീ എന്റെ അടുത്ത് തന്നെ
വരുമല്ലോ അപ്പൊ കാണിച്ചു തരാം “
ഞാൻ പറഞ്ഞത് ഇഷ്ടമാകാഞ്ഞ മഞ്ജുസ് മുഖം തിരിച്ചു കൊണ്ട് പിറുപിറുത്തു .

“ഓഹ് പിന്നെ ..അത്ര ഡിമാൻഡ് ആണേൽ ഞാൻ ഇനി ഇങ്ങോട്ട് വരുന്നേ ഇല്ല..അവിടെ നിന്നോളം ”
അവളുടെ പോസ് കണ്ടു ചിരിവന്നു ഞാൻ പതിയെ പറഞ്ഞു .

“ആഹ്..അവിടെ നിന്നോ ..മനുഷ്യന് കുറച്ചു സമാധാനം ഉണ്ടാകും ”
മഞ്ജു പിറുപിറുത്തു .

“ഓഹോ…എന്ന ബെറ്റ് വെച്ചോ ”
ഞാൻ തമാശയായി പറഞ്ഞെങ്കിലും മഞ്ജുസ് പെട്ടെന്ന് ചാടി എഴുനേറ്റു .

“ആഹ്..ബെറ്റ് ..ഡീൽ പറ ..നിന്നെ വരുത്തിക്കാൻ ഒകെ എനിക്കറിയാം..”
സ്വല്പം ഗമയിൽ ചിരിച്ചുകൊണ്ട് അവൾ പുച്ഛത്തോടെ പറഞ്ഞു .

“ഓഹ് ..അത്രക് കോൺഫിഡൻസ് ഒകെ വേണോ…”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ്..ഈ കാര്യത്തില് എനിക്ക് നല്ല കോൺഫിഡൻസാ..”
മഞ്ജു തീർത്തു പറഞ്ഞു ചിരിച്ചു .

“മ്മ്..എന്ന ശരി…ഞാൻ ജയിച്ച നിന്റെ എ.ടി.എം കാർഡ് ഞാൻ യൂസ് ചെയ്യും ..തോറ്റാൽ എന്റെ
സാലറി ഫുൾ നിനക്ക്..”
ഞാൻ സ്വല്പം തമാശകലർത്തി പറഞ്ഞതും മഞ്ജുസ് ഒന്നും മിണ്ടാതെ ബെഡിലേക്കു തന്നെ
കിടന്നു .

പ്രേത്യേകിച്ചു ഭാവ വ്യത്യസം ഒന്നും ഇല്ല . അവളൊന്നും മിണ്ടാതെ പുതപ്പു വലിച്ചു
കയറ്റി കിടന്നു .

“എന്താ ഒന്നും മിണ്ടാത്തെ…?”
ഞാനവളുടെ ഒന്നും മനസിലാകാത്ത ഭാവം കണ്ടു സംശയത്തോടെ ചോദിച്ചു .

“ഒലക്ക ..അതിനാണേൽ ആ ബാഗിൽ ഉണ്ട്…ചെന്നെടുത്തോ ..ഈ മറ്റേടത്തെ ഏർപ്പാടൊന്നും
വേണ്ട..നേരിട്ട് ചോദിച്ചൂടെ ”
സ്വല്പം നീരസത്തോടെ പറഞ്ഞു മഞ്ജു ചുരുണ്ടു കൂടി.

ഇനിയിപ്പോ ഞാൻ പൈസ ആഗ്രഹിച്ചിട്ടാണോ ബെറ്റ് വെച്ചത് എന്ന് വിചാരിച്ചിട്ടാണോ എന്തോ !
ഞാൻ അകെ അന്തം വിട്ടു അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു പുതപ്പിനടിയിലേക്കു
കയറി..അവൾക്കത് ഇഷ്ടപെടാത്ത പോലെ എന്നെ ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട് ..

“ശരിക്കും പറഞ്ഞതാണോ ടീച്ചറെ ?”
ഞാനവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ ചോദിച്ചു .

“കവി ഞാനൊരു ചവിട്ടങ്ങു തരും ..നിന്റെ പറച്ചില് കേട്ടാൽ ഞാൻ എന്തോ പിടിച്ചു വെച്ച
പോലെ ആണല്ലോ .ഒറ്റയ്ക്ക് അവിടെ കമ്പനി ചെലവിൽ നിൽക്കണ നിനക്കെന്തിനാ കാർഡ് ?
ഒരുവട്ടം തന്നിട്ട് നീ സാലറിയെക്കാൾ കൂടുതൽ പൈസയാ ഒറ്റ മാസം ഊറ്റിയത്? അതാർക്ക്‌
കൊണ്ട് പോയി കൊടുത്തെന്ന് പോലും ഞാൻ ചോദിച്ചിട്ടില്ലല്ലോ ?”

മഞ്ജുസ് ഒടുക്കം വിഷയം സീരിയസ് ആക്കി .

“ഉണ്ടായ കാര്യം ഒകെ ഞാൻ തന്നെ പറഞ്ഞില്ലേ ..എന്നിട്ടും വിശ്വാസം ആയില്ലേ ..എന്റെ
ഫ്രെണ്ട്സിനു ഒരത്യാവശ്യം വന്നപ്പോ കൊടുത്തതാ”
ഞാൻ സ്വല്പം നാണക്കേടോടെ പറഞ്ഞു .

“ഉവ്വ ..എന്നിട്ട് ഒരു രൂപ എങ്കിലും ഇതുവരെ തിരിച്ചു കിട്ടിയോ ? എടാ ഞാൻ പറയുമ്പോ
നിനക്കൊന്നും തോന്നരുത്..സ്വന്തം ക്യാഷ് ആണേൽ നീ നോ പറയുമായിരുന്നു എനിക്കുറപ്പാ
..ഇതിപ്പോ ഇങ്ങനെ വിശാലമായി കിടക്കുവല്ലേ ..സഹായിക്കാൻ ..”

മഞ്ജുസ് സ്വല്പം ദേഷ്യത്തോടെയും എന്നാൽ പാതി കളിയായും പറഞ്ഞു എന്റെ കയ്യിൽ നുള്ളി .

“ആഹ്…”
ഞാൻ അവളുട പിച്ചലിന്റെ വേദനയിൽ ഒന്ന് ഞെരങ്ങി .

“മഞ്ജു ….”
അവളുടെ കുറ്റപ്പെടുത്തൽ കണ്ടു ഞാനൊന്നു നീട്ടിവിളിച്ചു .

“ഒരു കുഞ്ജുവും ഇല്ല …ആദ്യം നീ നന്നാവൂ എന്നിട്ട് ബാക്കിയുള്ളോരേ സഹായിക്കാം ”
മഞ്ജുസ് തീർത്തു പറഞ്ഞു കിടന്നു .

“ഹോ…ഏതുനേരത്താണോ എന്തോ…”
സാധാരണ മഞ്ജു പറയാറുള്ള ഡയലോഗ് ഇത്തവണ അവളെ നോക്കി ഞാൻ പയ്യെ പറഞ്ഞു .പിന്നെ ഒന്നും
സംഭവിക്കാത്ത മട്ടിൽ മഞ്ജുസിനെ പറ്റിച്ചേർന്നു കിടന്നു .

അവളുടെകഴുത്തിലെ മുടിയിഴ ഒരു കൈകൊണ്ട് നീക്കി ആ പിന്കഴുത്തിൽ പയ്യെ തഴുകി .

“ലാസ്റ്റ് ഡേ എന്നൊക്കെ പറഞ്ഞു തുടങ്ങീട്ട് നീ വെറുപ്പിച്ചല്ലോ പന്നി ….”
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചു..

“നന്നായി ..ഇടക്ക് ഒന്ന് രണ്ടെണ്ണം പറഞ്ഞില്ലേൽ നീ തലയിൽ കേറി നിരങ്ങും..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു തിരിഞ്ഞു എന്റെ നേരെ കിടന്നു പിന്നെ ചുണ്ടോടു ചുണ്ടമർത്തി
എന്നെ കണ്മിഴിച്ചു നോക്കി ..കക്ഷി വീണ്ടും മൂഡ് ആയി എന്ന് ഞാൻ വിചാരിച്ചെങ്കിലും
ചീറ്റിപ്പോയി…

“ചാച്ചിക്കോ ട്ടോ ”
ഒട്ടാൻ വേണ്ടി ചെന്ന എന്നെ പ്ലിങ്ങിച്ചു അവൾ പയ്യെ പറഞ്ഞു പുതപ്പും വലിച്ചു കയറ്റി
ചുരുണ്ടു കൂടി. പിന്നെ ഞാനും ഒന്നും മിണ്ടാൻ പോയില്ല. രണ്ടു ദിവസം കഴിഞ്ഞ “കവി
ഡാ..ഐ മിസ് യു ” എന്ന് പറഞ്ഞു ടീച്ചർ എന്നെ വിളിക്കും എന്നെനിക്കുറപ്പാ…

ഞാൻ നേരെ കിടന്നുറങ്ങി . പിറ്റേന്ന് നേരത്തെ പോകാനുള്ളതുകൊണ്ട് എന്നെ അഞ്ചര ആറുമണി
ഒക്കെ ആയപ്പോൾ തന്നെ മഞ്ജുസ് അലാറം വെച്ച് എഴുന്നേൽപ്പിച്ചു . ഉറക്ക ചടവോടെ ആണേലും
കുളിയും ജപവും ഒകെ തീർത്തു ഞാൻ വേഗം പുറത്തിറങ്ങി . എന്നെ കുളിക്കാൻ പറഞ്ഞു വിട്ട
സമയം കൊണ്ട് കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു മഞ്ജുസ് ഒന്നുടെ മയങ്ങി ..

ഞാൻ കുളിച്ചു വരുമ്പോൾ കക്ഷി ധ്യാനത്തിൽ ആണ് . ഞാൻ വെള്ളം നനഞ്ഞ കൈകൊണ്ട് അവളുടെ
കവിളിൽ പയ്യെ അമർത്തിയപ്പോൾ ആണ് മഞ്ജുസ് ഞെട്ടിക്കൊണ്ട് കണ്ണ് മിഴിക്കുന്നത് ..

“ഹൂ…എന്ത് പണിയാട നാറി…”
വെള്ളത്തിന്റെ തണുപ്പടിച്ച അവൾ എന്നെ നോക്കി കണ്ണുരുട്ടി..പിന്നെ മുടിയൊക്കെ
വാരികെട്ടി എഴുന്നേറ്റു

“നിനക്കൊരു വിഷമോം ഇല്ലേ മഞ്ജുസെ..അതോ ചുമ്മാ ഗൗരവം അഭിനയിക്കുവാണോ?”
അവളുടെ കൃത്രിമം നിറഞ്ഞ സ്വഭാവം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

ബെഡിൽ നിന്നും എഴുനേറ്റു ഷീറ്റും പുതപ്പുമൊക്കെ മടക്കി നിൽക്കെയാണ് എന്റെ ചോദ്യം .

“ഒരു കുന്തോം ഇല്ല..ഓഹ് ..ഏതാണ്ട് ദുബായിൽ പോവുന്ന പോലാ…ഈ കാണുന്ന കോയമ്പത്തൂർ
അല്ലെ .ആ വിഷമം ഒകെ ഞാൻ സഹിച്ചു..”

മഞ്ജുസ് ഉള്ളിൽ വിഷമം ഉണ്ടേലും പുറത്തു ചൂട് അഭിനയിച്ചുകൊണ്ട് പറഞ്ഞു .പിന്നെ
എല്ലാം മടക്കിക്കൊണ്ടു എന്റെ നേരെ തിരിഞ്ഞു. പാന്റ്സും ഷർട്ടുമൊക്കെ എടുത്തിട്ട്
ഞാൻ അപ്പോഴേക്കും ഒരുങ്ങിയിരുന്നു.

അടിയിൽ അമ്മ എണീറ്റ് കാണും .ആറുമണിക്ക് അടുക്കളയിൽ കേറുന്നത് അമ്മയുടെ പതിവാണ് .
ചായ കുടിച്ചിട്ട് ഇറങ്ങാം എന്നാണ് മഞ്ജുസ് പറഞ്ഞത്..അതൊന്നും വേണ്ടെന്നു പറഞ്ഞു ഞാൻ
പെട്ടെന്ന് താഴേക്കിറങ്ങി. പിന്നാലെ മഞ്ജുവും അനുഗമിച്ചു. കോണിപ്പടികൾ ഇറങ്ങവേ
എന്നെ പിടിച്ചു നിർത്തി അവൾ കവിളിൽ പയ്യെ ചുംബിച്ചു..

“അപ്പൊ പോയിട്ട് നല്ല കുട്ടി ആയിരുന്നോണം..ചുമ്മാ എന്നെ നാറ്റിക്കരുത്…”
എന്റെ കഴുത്തിൽ കൈചുറ്റി നിന്നുകൊണ്ട് അവൾ പയ്യെ പറഞ്ഞു .

ഞാൻ ചിരിയോടെ തലയാട്ടി . പിന്നെ അവളെ വട്ടം പിടിച്ചു ചുണ്ടിൽ മുത്തം നൽകാനായി
മുന്നോട്ടാഞ്ഞു . പക്ഷെ എന്നെ തടഞ്ഞുകൊണ്ട് അവൾ പിന്നാക്കം മാറി.

“പല്ലു തേച്ചിട്ടില്ല…ഇപ്പൊ ഇത്രയൊക്കെ മതി..”
അവൾ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞുമാറി..പിന്നെ എന്റെ കൈപിടിച്ച് താഴേക്കിറങ്ങി. നേരം
പുലർന്നു തുടങ്ങുന്നതേ ഉള്ളു. വെളിച്ചം നല്ല രീതിക്ക് പടർന്നിട്ടില്ല.

ഞാനും അവളും കൂടി നേരെ ഹാളിലേക്ക് ഇറങ്ങി . ഞങ്ങളെ കണ്ടതും അമ്മ എനിക്കുള്ള
ചായയുമായെത്തി .അത് സ്വല്പം കുടിച്ചുകൊണ്ട് ഞാൻ അമ്മയോടും മഞ്ജുവിനോടും യാത്ര
പറഞ്ഞിറങ്ങി . മഞ്ജുസിന്റെ കാറിൽ കയറി ഞാൻ അവർക്കു നേരെ കൈവീശികൊണ്ട് കാര്
സ്റ്റാർട്ട് ചെയ്തു.ഉമ്മറപ്പടിയിൽ നിന്ന് അമ്മയും മഞ്ജുവും ഞാനിറങ്ങുന്നതും നോക്കി
നിൽപ്പുണ്ട്. അമ്മയുടെ മുഖത്ത് പ്രാര്ഥനയാണേൽ മഞ്ജുവിന്റെ മുഖത്ത് ഗൗരവം ആണ് .
ഉള്ളിലെ വിഷമം എന്നെ കാണിക്കാതിരിക്കാൻ വേണ്ടിയുള്ള കള്ളത്തരം ആണത് ! ഞാൻ അവരെ
നോക്കി പുഞ്ചിരിച്ചു പയ്യെ വണ്ടി തിരിച്ചുകൊണ്ടു മുന്നോട്ടെടുത്തു…

പിന്നെ നേരെ കോയമ്പത്തൂരിലേക്ക് …വീണ്ടും ജോലിസ്ഥലത്തേക്ക് !

0cookie-checkമഞ്ജുസും കവിനും Part 10

  • ഷീജ അമ്മയും കൂട്ടുകാരുടെ അമ്മമാരും 11

  • ചേച്ചിക്കും എനിക്കും ഞങ്ങൾ മാത്രം Part 6

  • ചേച്ചിക്കും എനിക്കും ഞങ്ങൾ മാത്രം Part 5