കാറിൽ നിന്നിറങ്ങി എത്തിയതും. ചെറിയമ്മയെയാണ് ആദ്യം കണ്ടത്.സെറ്റ് സാരിയൊക്കെയുടുത്ത്. ആ പൂർണ ഐശ്വര്യത്തോടെ ഇറങ്ങി വന്ന അവളെ കണ്ടു.. ലോകം ഞാൻ മറന്നു പോയോ.നോട്ടം നീണ്ടപ്പോ അവളും കണ്ടു എന്റെ കഴുകൻ നോട്ടം.
വിടർത്തിയിട്ട മുടി സൈഡിലേക്ക് മാടി വെച്ചു. സാരി ഇത്തിരി കൈ കൊണ്ട് പിടിച്ചു, നടന്നു വരുന്ന
അവളെ നോക്കാതിരിക്കാൻ എങ്ങനെ കഴിയും.കൂടെ രണ്ടു ജന്തുക്കളും വാല് പോലെയുണ്ടല്ലോ.
മുന്നിലൂടെ വന്നവൾ ഒരു നോട്ടം നോക്കി അകത്തേക്ക് കേറി. ചന്ദനത്തിന്റെയും, പനിനീരിന്റെയും സുഗന്ധം ആ മേനിയിൽ നിന്നന്നേ പൊതിഞ്ഞു. നോക്കുന്ന നോട്ടത്തിന് എന്ത് ആകർഷണമാണ്. ഒന്നൂടെയവളെ കാണണം. എന്തേലും പറഞ്ഞു അവളെ ഇത്തിരി വെറുപ്പിക്കണമെന്നൊരു തോന്നൽ.
ഞാൻ അവരുടെ വയ്യേ ഓടി.ഉള്ളിലേക്ക് കേറുന്ന അമ്മയെ തള്ളി മാറ്റി ഞാൻ ചെറിയമ്മയുടെ പിറകെ പോയി. തള്ള ഞെട്ടിയെന്നെ നോക്കി. ആ പോട്ടെ.!!
മുകളിലേക്ക് സ്റ്റെപ് കേറിപ്പോവുന്ന അവളും കൂട്ടുകാരികളും..
“ചെറിയമ്മേ…. ” സ്റ്റെപ്പിന് താഴെ നിന്നു പകുതി കേറിയ അവളെ ഞാൻ വിളിച്ചു.മൂന്നും ഒരുമിച്ചു തിരിഞ്ഞു നോക്കി.ചെറിയമ്മക്ക് ഒഴികെ ബാക്കിയുള്ളതിന് എന്താന്നുള്ള ഭാവമാണ്. എന്റെ നോട്ടമോ. ആ വിളിയോ വകവെക്കാതെ അവൾ വീണ്ടും തിരിഞ്ഞു സ്റ്റെപ് കേറി.
തിരിഞ്ഞു എന്നേ നോക്കുന്ന രണ്ടിനും ഒരളിഞ്ഞ ചിരിമാത്രം കൊടുത്തു,അവർക്കിടയിലൂടെ താടകയുടെ അടുത്തേക്ക് ഓടി.എന്നെയടുപ്പിക്കാതെ ഓടാനുള്ള പരിവാടിയാണ്.സ്റ്റെപ്പ് കേറി വേഗം നടന്നു പോവുന്നയവളുടെ പിന്നിൽ നടന്നു ആ തോളിൽ തോണ്ടി വിളിച്ചു.
“ചെറിയമ്മേ..”.എവിടെ തിരിയുന്നു.അവസാനം കയ്യിലുള്ള അടവ്തന്നെയെടുത്തു .
“പ്ലീസ് അനൂ….ഒന്ന് നിക്ക്…” വിളിക്കരുതെന്നു പറഞ്ഞതാ…ചീത്ത പറയാൻ ആണേലും ഒന്ന് തിരിയല്ലോ. സംഭവം ഏറ്റു. അവളുടെ നടത്തം നിന്നു . ഇനി തിരിയാനുള്ള ഭാവമില്ലേ…?
“അനൂ….” വീണ്ടും വിളിച്ചു. ആ തല മെല്ലെ താഴുന്നതറിഞ്ഞു. കരയാണോ??ഈ വിളി അവൾക്കത്ര ഇഷ്ടായിരുന്നല്ലോ?? കരയുന്നെങ്കിൽ കരയട്ടെ.
“അനൂ…….” ഇത്തവണ നീട്ടി അങ്ങു വിളിച്ചു..നിറം മാറിയ ആ ചുണ്ടും,കവിളും.തിരിഞ്ഞു വന്നപ്പോ ആ മുഖത്തതാണ്.
കയ്യിൽ പിടിച്ചെന്നെന്നെ ഒറ്റ വലി… മുന്നിലെ അവളുടെ റൂമിലേക്ക് തള്ളി. അയ്യോ ഇവൾക്കിത്ര ആരോഗ്യമോ.
“ചെറിയമ്മേ… ” ഉള്ളിലേക്ക് കേറി, ചിരിവന്നു വിളിച്ചുകൊണ്ടു തിരിഞ്ഞപ്പോഴേക്കും അവൾ അകത്തേക്ക് കേറി വാതിലടച്ചു.
“ന്താ…?കുറേ നേരം ആയല്ലോ…? നിന്നോട് ഞാൻ വിളിക്കരുതെന്ന് പറഞ്ഞതല്ലേ??” ഊരക്ക് കയ്യും കൊടുത്തു അവൾ നിന്നൊച്ചയിട്ടു.ഒന്നും മിണ്ടീല്ല ആ ദേഷ്യം ഒന്ന് നിക്കട്ടെ..
ചുറ്റും തിരിഞ്ഞു ഒന്നുകറങ്ങിയപ്പോ, സൈഡിൽ ടേബിളിൽ അടുക്കി വെച്ച അവളുടെ പുതിയ ഡ്രെസ്സുണ്ട്..നാളേക്ക് ഉള്ളതാണോ…
“ഇതൊക്കെ നാളെക്കാണോ…?.” ആ ഡ്രസ്സ് ഒന്ന് എടുക്കാൻ നോക്കി ഞാൻ ചോദിച്ചു. റെഡ് കളറുള്ള എന്തൊരു സാധനം
“അഭീ പ്ലീസ്….” അവൾ വന്നു തടഞ്ഞു. ഡ്രെസ്സിന്മേലുള്ള എന്റെ കൈ ബലമായി പിടിച്ചു മാറ്റിയിട്ടു,മുന്നിൽ,എന്റെ തൊട്ടു മുന്നിലവൾ കൈ കെട്ടി നിന്നു. പേടിയൊക്കെ പോയോ?.
അല്ലേലും എന്ത് പേടി!.ആ കണ്ണിന്റെ നോട്ടമുണ്ടല്ലോ അത് നിർത്തുന്നില്ല.ന്നെ തളർത്താണ്.ഇങ്ങനെ നെഞ്ചിൽ കനലുകോരി ഇടുന്നതെന്തിനാ..?
“അഭീ… എന്താ കാര്യമെന്ന് വെച്ചാൽ പറ…” അവളുടെ മുഖത്തുള്ള കുറുമ്പ്.. അല്ലേലാ ഭംഗി. ആസ്വദിക്കാൻ തെണ്ടി സമ്മതിക്കില്ല.
“ന്ത് കാര്യം. അനൂ.?.”
“ചെറിയമ്മ…”അവൾ തിരുത്തി..
“അനൂ…”
“ചെറിയമ്മ…”
“അനു……” ഞാൻ നീട്ടിയങ്ങു വിളിച്ചു.അവൾ മുഖം മാറ്റി. ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിക്കാണും.
“എന്തേലും വിളിക്ക്… എന്താണ് കാര്യമെന്ന് പറ.. കേറി പിടിക്കണോ?, അല്ലേൽ നാണം കെടുത്തണോ അവളുമാരുടെ മുന്നിൽ.??” ഇവളെന്തിനാ എപ്പോഴും കേറി പിടിക്കണോന്നൊക്കെ ചോദിക്കണേ??..ആ ന്തേലും ആവട്ടെ..
“അതൊന്നുമല്ല ചെറിയമ്മേ… ഈ സാരിയിൽ സൂപ്പറായിട്ടുണ്ട് ട്ടോ.. ” ഞാൻ ഉള്ള് തുറന്നു പറഞ്ഞു. “ഞാങ്കരുതിയത്.. നീ സൗന്ദര്യമൊക്കെ പോയി.കരഞ്ഞു ഇരിക്കാവുന്നൊക്കെയാ.നിനക്കൊരുവിഷമവും ഇല്ലാന്നൊക്കെ ഇപ്പോഴല്ലേ അറിയണെ.എന്തായാലും പറയാതിരിക്കാൻ വയ്യല്ലോ.. നിന്നെ ഒന്നൂടെ പ്രേമിക്കാൻ തോന്നണ്ട്.!!! പക്ഷെ വേണ്ട!. എപ്പോഴാ സ്വഭാവം മാറുന്നെന്ന് എങ്ങനെയറിയും?..അപർണമാരൊക്കെ ഇനി വന്നാലോ??” ഇവളെ ഇങ്ങനെയൊന്നും പറഞ്ഞിട്ട് എനിക്ക് മതിയാവുന്നില്ല. എന്തിനാണോ ഞാനിങ്ങനെ പറയുന്നതെന്ന് ഉച്ചക്കാലോചിച്ചതേയുള്ളു. എന്നാലും അവളെ വായടപ്പിക്കുമ്പോ എന്തോ സുഖം.
ഉത്തരമൊന്നും അവിടെ നിന്ന് വന്നില്ല.എന്നേ നാഗവല്ലി നോക്കണ പോലെ വെറുമൊരു നോട്ടം.പുറത്തേ ഡോറിൽ രണ്ടു തട്ട്.. ചെറിയമ്മയുടെ കൂട്ടുകാരികളാവും.
ചെറിയമ്മ ഡോറിനടുത്തേക്ക് നടന്നു. പക്ഷെ തുറന്നില്ല.തിരിഞ്ഞു ഡോറിൽ ചാരി കൈ രണ്ടും കെട്ടി ഒരു ചിരി.ഇത്ര നേരം നിന്ന ഭാവം മൊത്തമങ്ങു മാറിയല്ലോ.. എന്തോ പണി ഒപ്പിച്ചോ.
“അഭീ….” അവളുടെ ഈണത്തോടെയുള്ള വിളി.. അതൊരു കൊലവിളിയാണോ..
ഞാൻ പിരികം പൊക്കി ന്താന്ന് ചോദിച്ചു..
“അഭീ.. അതില്ലേ…” അവൾക്ക് പറയാൻ ഒരു മടി. എന്നെയിട്ട് ആക്കുകയാണോ..
“എടാ ചെക്കാ എന്താണെന്ന് അറിയില്ലടാ.എനിക്കൊരു വിഷമവും വരുന്നില്ല ഇത്തിരി എങ്കിലും വേണ്ടേ
അതുപോലുമില്ലടാ മോനു..” അവൾ വല്ലാതെ ചിരിച്ചു. .” നിന്നെ ഞാനെത്ര പറ്റിച്ചു അതിന്റെ വിഷമമെങ്കിലും, കുറ്റബോധമെങ്കിലും.എവിടെ വരുന്നു.നിന്നെ ഞാനെത്രതല്ലി.എത്ര ചീത്ത പറഞ്ഞു.
അഭിനയിച്ചു തകർത്തില്ലെടാ ഞാൻ. നിന്നെ സ്നേഹിക്കുമ്പോലെ കാട്ടി എത്ര പെട്ടന്നാ വിശ്വസിപ്പിച്ചേ ഞാൻ. നീ പൊട്ടൻ!! എല്ലാം വിശ്വസിച്ചു, പട്ടിയെ പോലെ പിറകെ വന്നില്ലേ?? എടാ വളർത്തുന്ന പട്ടികൾ പോലും വരില്ലെടായിങ്ങനെ.കേട്ടില്ലേ നീ..?? “”പട്ടി “” അല്ലേൽ “”നായ്യ”” “-അവൾ അതു രണ്ടും ഉറക്കെയും കട്ടിയിലും പറഞ്ഞാക്കിയ ചിരി ചിരിച്ചു. എന്ത് നല്ല വാക്കുകൾ “എന്നെയിത്ര സ്നേഹിച്ചില്ലേ.. ഇല്ലന്നൊക്കെ നീ പറയും.നിനക്ക് ജയിക്കണല്ലോ .എന്റെ മുന്നിൽ പറഞ്ഞു നിക്കാൻ വേണ്ടി.നീയൊക്കെ വെറും വേസ്റ്റ് ആണെടാ..ഒരുത്തി നിന്നെ ഇട്ട് പോയില്ലേ.??ഇപ്പൊ ഞാനും. ഞാൻ പിന്നേ നിന്നെയങ്ങനെ ആക്കിയതാണല്ലോ ല്ലേ.അപ്പൊ മനസിലായില്ലേ അഭി നിനക്ക പ്രേശ്നമെന്ന്.
ഇനിയൊരപേക്ഷയെ ഉള്ളൂ.. എന്നേ ന്റെ പാട്ടിന് വിട്ടേക്ക്. ഇത്തിരി സന്തോഷം മതി.വരുന്നവനു കഴുത്ത് കാണിച്ചു ഞാനങ്ങ് പോയിക്കോളാം. മൊടക്കരുത് പ്ലീസ്. നിനക്ക് പറ്റിയ വല്ല.. ആളെയും കണ്ടു പിടിക്ക്. ഈ പത്തും,ഇരുപതും കൊടുത്താൽ കിട്ടുന്നവർ ആണെങ്കിൽ ബെസ്റ്റ്.. പക്കാ.. നമുക്ക് ആലോചിക്കാം അക്ഷയ് വിശ്വനാഥ്..” നീണ്ട പ്രസംഗം നിന്നു.. ഇനിയും എന്തോ പറയാൻ ചികഞ്ഞെടുക്കുന്നുണ്ടെന്ന് തോന്നി.
“അതെ…” വിചാരിച്ചപ്പോലെ വീണ്ടും.
“അച്ഛനോടും അമ്മയോടും ഒന്ന് ശെരിക്ക് ചോദിക്ക് ട്ടോ… മോൻ തന്നെ ആണോന്ന്.. ചിലപ്പോ അല്ലാന്നെങ്ങാനും പറഞ്ഞാലോ…” അവളുറക്കെ ചിരിച്ചു കൊണ്ട് വാതിൽ തുറന്നിറങ്ങി. ഇത്രനേരം പറഞ്ഞതൊന്നും എന്റെ രോമത്തിൽ പോലും തൊട്ടിട്ടില്ല.പക്ഷെ അവസാനം പറഞ്ഞത്.ആ വാതിലും തുറന്നില്ലായിരുന്നേൽ ആ മോന്ത പൊളിഞ്ഞേനെ.അരിശം വന്നു പോയി.നടന്നു നീങ്ങി റൂമിന്റെ അറ്റത്തു പോയി നിൽക്കുന്നുണ്ട്.ഇവിടേക്ക് കേറാനാവും.
വെറുതെ വന്നു അവളുടെ വായിൽ നിന്ന് കുറേ വാങ്ങിയല്ലോ.. അവളാകെ മാറിപ്പോയെന്ന് തോന്നി.എനിക്ക് വേശ്യയെ ആണ് മാച്ച് എന്നാലേ അവൾ പറഞ്ഞത്. അവളെ വെറുതെ വിടണം പോലും.. ഇത്തിരി സന്തോഷം മതിയെന്ന്. കൊടുക്കാം സന്തോഷം. ഇവളിവിടെ എന്റെ കീഴിൽ കിടന്നു ചാവണം.അങ്ങനെ മതി. അവൾക് കല്യാണം വേണം പോലും ‘ഭൂ……’ ഞാൻ ആട്ടി തുപ്പി..
“അനുവേച്ചി…. താഴെ വിളിക്കുന്നുണ്ട്..” ഗായത്രിയുടെ സംസാരം..അനുവിനോടാണ്..തുറന്ന ഡോറിലൂടെ നോക്കുമ്പോ അവൾ താഴേക്ക് ഇറങ്ങി പോവുന്നുണ്ട്.കൂട്ടുകാരികൾ എന്റെ നേരെ വരുന്നുമുണ്ട്. അവർക്ക് മറി കൊടുത്തു. സ്റ്റെപ്പിറങ്ങി മെല്ലെ താഴോട്ടിറങ്ങി.
കണ്ട കാഴ്ച്ചയിൽ മനസ്സിൽ എന്തോരു വിങ്ങൽ. എല്ലാവരും കൂടിയിരുന്നു എന്തോ ചർച്ചയാണ്.ചിരിക്കുന്നുണ്ട്,കുശലം പറയുന്നുണ്ട്. ഞാനും ഇവിടുത്തെ ഒരാളല്ലേ? ഇവിടെയുണ്ടെന്ന് ഇവർക്കറിയുന്നതല്ലേ?. എന്നേ വിളിച്ചില്ലല്ലോ??. ഇത്തിരി സങ്കടം വന്നു. ആ മുഴങ്ങുന്ന ശബ്ദമെല്ലാം വകവെക്കാതെ ഞാൻ പുറത്തേക്കിറങ്ങി.
“അഭീ ഞാൻ പോട്ടെ…??” ഹരി സൈഡിൽ അവന്റെ ബൈക്കിൽ കേറി വിളിച്ചു ചോദിച്ചു.ഇവിടെ
എന്തായാലും പോസ്റ്റാണ്.
“നീ വീട്ടിലേക്കാണോ..?.”
“അതേല്ലോ…നീയുണ്ടോ.? ” അവന്റെ ചോദ്യം..എന്തായാലും ഇങ്ങനെ ഒറ്റപ്പെടുത്തുന്നയിവരുടെ കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് പോണതാ.
“എന്തേലും കിട്ടുവോ….”തലയിൽ കുടിയേറിയ ലഹരി എന്നെകൊണ്ട് ചോദിപ്പിച്ചു.. ഞാൻ കൈ കൊണ്ട് ആംഗ്യം കാട്ടി..
“നീ കുടിക്കോ??”
അവന് അത്ഭുതം.
അവന്റെ റൂമിൽ കിടന്നു ഉറങ്ങാൻ കഴിഞ്ഞില്ല.സാധനമാണേൽ കിട്ടിയതുമില്ല.അവന്റെയമ്മ തന്ന.. ചൂട് കഞ്ഞിയും ചമ്മന്തിയും തട്ടി.ബെഡിയിൽ കേറി കിടന്നു.
എപ്പോഴോ അവനൊന്നു തട്ടിയെഴുന്നേൽപ്പിച്ചു.കയ്യിൽ ഏതോരു കുപ്പി.പറഞ്ഞേൽപ്പിച്ചവൻ ചെയ്ത ചതി,നട്ടപ്പാതിരക്ക് കൊണ്ടുവന്നു തന്നിരിക്കുന്നു.ഉറക്കത്തിൽ ഒന്നുള്ളിലാക്കി.സമയം നോക്കാൻ ഫോണെടുത്തപ്പോ അതിൽ കുറേ മിസ്സ്ഡ് കാളുകളുണ്ട്.
ഓ വീണ്ടും നാടും വിട്ടെന്ന് തോന്നിക്കാനും വീട്ടുകാർക്ക്.വിളിക്ക്,വിളിക്ക് നാളെ ചിലപ്പോ ചത്തെന്നും വരും. അവൾക്ക് സന്തോഷിക്കണം ഇങ്ങനെ ഈ നിശ്ചയങ്കിലും മുടങ്ങല്ലോ!!..കൂടെ ഞാൻ ചത്താലവൾക്ക് പിന്നെ ഉറങ്ങാൻ കഴിയോ??അമ്മയും തലതല്ലി കരയും.. മുന്നിൽ കണ്ടിട്ടും ഒന്ന് മിണ്ടിയത് പോലുമില്ലല്ലോന്നോർത്തു, ഒരു ചിരി തന്നില്ലല്ലോന്നോർത്ത്. അവസാനം സമയം വരെ ഒറ്റക്കാക്കിയതിന് എല്ലാരും വിഷമിക്കും. പാവം ഗൗരിയേച്ചി അതിനോട് എനിക്ക് സഹതാപമുണ്ട്.അതിന് ഇത്തിരിയെങ്കിലും സ്നേഹം എന്നോടുണ്ട്.ഓർത്തു ഉറക്കമെന്തിനാ കളയുന്നെ.
ഒന്നും നോക്കീല്ല.ഹരിക്ക് രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോവണ്ടത്കൊണ്ട് അവനെ ശല്യം ചെയ്യാതെ കിടന്ന് ബോധം കെട്ടുറങ്ങി..
ഫോൺ നിർത്താതെ അടിക്കുന്നത് പതിയെ ആണ് ചെവിലേക്ക് തറച്ചു കേറിയത്. പാതി തുറന്ന കണ്ണൊന്ന്.ചുഴറ്റി നല്ല വെളിച്ചം.ബോധം വന്നപ്പോ. ചാടി എഴുന്നേറ്റു. ഫോൺ വീണ്ടും ഒച്ചയിടുന്നുണ്ട്. എടുത്തു നോക്കി. ഹരിയുടെ പത്തു മിസ്സ്ഡ് കാളുകൾ.. ഇവനെന്ത് പറ്റി എന്നാലോചിക്കുമ്പോ.. ഞാൻ വെറുതെ ആ സമയമൊന്ന് നോക്കി.. ഞെട്ടി!!!. പന്ത്രണ്ട് മണിയോ.?.. ചെറിയമ്മയുടെ നിശ്ചയം!!!കാറ്റ് പോയ ബലൂൺ പോലെയായി.. കഴിഞ്ഞു കാണുമല്ലോ. എല്ലാം വെറുതെയായോ.ഞാൻ ഒന്നുകൂടെ ആ സമയത്തിലേക്ക് കണ്ണ് നീട്ടി.ആറു മണി. ഏഹ് ഇതെന്ത് കോപ്പ്. കണ്ണ് നല്ലപോലെ അടച്ചു തുറന്നു
ഞെട്ടി എഴുന്നേറ്റു.കിണ്ടി ഇത് രാത്രി തന്നെയാണല്ലോ.വേഗം ഫോണെടുത്തു നോക്കി.സമയം
രണ്ടര.സ്വപ്നമായിരുന്നു. കോപ്പ്!!! നെഞ്ചിപ്പോ പൊട്ടി ചത്തേനെ.ഹരി സൈഡിൽ തന്നെയുണ്ട്.. ഇപ്പൊ കരഞ്ഞു പോയേനെ. അവളുടെ നിശ്ചയം എങ്ങാനും കഴിഞ്ഞാൽ പിന്നേ ജീവിച്ചിരിക്കണോ.. അവൾ സുഖായി ജീവിച്ചാലോ?. അത് കണ്ട് എനിക്ക് ജീവിക്കാൻ പറ്റോ?? കുറച്ചു സമയം കൂടെ എന്തൊക്കെയോ ആലോചിച്ചു കേറ്റി.
ചാവാൻ പോവല്ലേ എന്തായിപ്പോ ചെയ്യാന്നായിരുന്നു ചിന്ത. തൂങ്ങി ചാവൽ നടക്കില്ല. ശ്വാസം മുട്ടി ഒരു വിധം ആവും. ആരെങ്കിലും രക്ഷിക്കാൻ വേണ്ടേ.അതിന് കഴിഞ്ഞില്ലേൽ തീർന്നു.. വിഷം കുടിക്കാൻ എവിടെ വിഷം. ഏറ്റവും സിമ്പിൾ കൈ അങ്ങ് മുറിക്കുന്നതല്ലേ.? ഇത് എല്ലാരും ചെയ്യുന്നതുമാണ് ആരുമങ്ങനെ ചാവാറുമില്ലല്ലോ?? ഉണ്ടോ?? ആ ഏതായാലും അതന്നെയാണ് നല്ലത്. ഉറങ്ങരുതെന്ന് കരുതി.എവിടെ നല്ല സുഖമുള്ള അന്തരീക്ഷം അവസാനത്തെ ഉറക്കം വല്ലതുമാവുമോ??.
രാവിലെ കൂടെ ഹരിയില്ല.സമയം ഏഴ് കഴിഞ്ഞിട്ടേയുള്ളു.നിശ്ചയം പത്തു കഴിഞ്ഞോ മറ്റോവാണ്. റൂമിൽ നിന്ന് ഞാൻ വെറുതെ കുറേ അങ്ങട്ടും ഇങ്ങട്ടും നടന്നു. സൈഡിലെ കണ്ണാടിയിൽ പോയി കുറേ വെറുതെ നോക്കി നിന്നു.എന്റെ രൂപത്തെ ഒന്നുകൂടെ കാണാൻ. ചെറിയ പേടി മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ട്.
മെല്ലെ ബാത്റൂമിലേക്ക് കേറി മുഖമൊന്ന് കഴുകി. സൈഡിൽ ഷെൽഫിൽ പൊട്ടിയ്ക്കാത്ത ബ്ലഡിന്റെ പാക്കറ്റ് കണ്ടു.ഇപ്പോഴാണ് ആ ചിന്തയൊക്കെ വന്നത്. ഇതില്ലാതെ ഞാനെന്ത് ചെയ്യാനാണ്.ഉണ്ടായത് നന്നായി ഇല്ലേൽ ഇതുവാങ്ങാൻ വേറെ എവിടേലും പോവേണ്ടി വരില്ലേ?.
സമയമാണേൽ നീങ്ങുന്നില്ല എത്ര നേരന്ന് വെച്ചയിങ്ങനെ ചടഞ്ഞു കൂടി നിക്ക. ഫോൺ വെറുതെ ബെല്ലടിയുന്നുണ്ട് ചവാൻ നോക്കുമ്പോഴും സ്വര്യമില്ലേ?
താഴെ ഹരിയുടെ അമ്മയുണ്ട്.ഡോർ മേലെ തുറന്നു താഴേക്കൊന്ന് പാളി നോക്കിയപ്പോ.പുള്ളിക്കാരിയിരുന്ന് പത്രം വായിക്കുന്നുണ്ട്. ഞാൻ എഴുന്നേറ്റില്ലെന്ന് കരുതിക്കാനും.അവരുടെ മടിയിൽ ഹരിയുടെ പൂച്ചയുണ്ട്.നിറയെ കറുത്ത രോമമുള്ള ഒരു കൊഴുത്ത സാധനം. വെറുതെ വന്നു കാലിൽ മാന്തലാണ് അതിന്റെ പരിവാടി.
റൂമിലേക്ക് തന്നെ പോയി.. ഫോൺ എടുത്തു ഹരിയെ വിളിച്ചു.. അവനെപ്പോ വരുമെന്നറിയണല്ലോ?? കൈ മുറിച്ചു ചത്തു കഴിഞ്ഞു വന്നിട്ടെന്തുകാര്യം.
“ഹലോ…അഭീ.. എഴുന്നേറ്റോ?? നീ താഴെ ചെന്നാൽ മതി അമ്മ ചായയെടുടുത്ത് തരും..” ഫോൺ എടുത്തതും അവന്റെ സ്നേഹം.
“അതല്ലടാ.. നീയെപ്പോഴാ വരാ..?” വിഷയത്തിലേക്ക് ഞാൻ കടന്നു.
“ഞാൻ ഒരു ഒൻപതു ആവുമ്പോഴേക്കും എത്തും.. നീയങ്ങട്ട് പോവാണോ??..പോവാണേൽ താഴെ വണ്ടിയുണ്ട് അതെടുത്തോ ഞാൻ എത്തിക്കോളാം ” ഹരി അപ്പുറത് നിന്ന് ആരോടോ സംസാരിക്കുന്നുമുണ്ട്. തിരക്കിലാണെന്ന് തോന്നി.അവന്റെ ഒപ്പരം പോവാം എന്ന് തന്നെ പറയാം..
“ഇല്ലടാ നീ വന്നിട്ട് പോവാം… ഒരുമിച്ചു പോവാം. ന്നാ…ഞാൻ വെക്കാ” തിരിച്ചവൻ എന്തേലും പറയുന്നതിന് മുന്നേ. ഓഫ് ചെയ്തു.. എന്തിനാ വൈകുന്നേ വീട്ടിൽ നീയുണ്ടാവണ്ടേ…ന്നൊക്കെ അവന് പറഞ്ഞു കളയും.
ഒൻപതു മണി വരെ സമയമുണ്ട്.അമ്പലത്തിൽ നിന്ന് വരാൻ ഒരു അഞ്ചു മിനുട്ട് മതി.കണക്കൊന്നും തലയിൽ വരുന്നില്ലല്ലോ.കൈയ്യൊക്കെ മുറിച്ചാൽ എത്ര സമയമെടുക്കും ചാവാൻ??. ആവ്വോ!!!
എന്തായാലും അവനെ വിളിച്ചു ഇത്തിരി സെന്റിയിട്ടിട്ട് മുറിക്കാം. എന്നാ അവൻ വന്നോളും.തെണ്ടിയിനി ചത്തോട്ടെന്നെങ്ങാനും വിചാരിക്കോ!!..
താഴെനിന്ന് ആരോ വരുന്നപോലെ തോന്നി അവന്റെ അമ്മയാണോ??.. എഴുന്നേറ്റോന്നറിയാനാവും.ചാടി ബെഡിൽ കേറി വാതിലിനു തിരിഞ്ഞു കിടന്നു. കണ്ണടച്ചു.പിറകിൽ, ആ വാതിൽ മെല്ലെ തുറന്നു വന്നതറിഞ്ഞു. പിന്നേ അടയുന്നതും.അഞ്ചു മിനുട്ട് കൂടെ അങ്ങനെ കിടന്നു.പിന്നേ എഴുന്നേറ്റ് ഡോർ തുറന്നു താഴേക്ക് നോക്കി.. പാവം ടി വി കാണുന്നുണ്ട്.
റൂമിലേക്ക് തന്നെ കേറി.വാതിലടച്ചു, ലോക്ക് ചെയ്തില്ല.തലയിൽ എന്തൊക്കെയോ പെരുക്കുന്നു.വെറുതെ വിയർക്കുന്നു.അസ്വസ്ഥത.ഇന്നലെ കൊണ്ടുവന്ന കുപ്പി തിരഞ്ഞു..കബോർഡിന്റെ ഉള്ളിൽ നിന്ന് സാധനം കിട്ടി. ബാത്‌റൂമിൽ കേറി വെള്ളമെടുത്ത് രണ്ടെണ്ണം അകത്താക്കി.ഉഫ്.. ഇപ്പൊ ഇത്തിരി ധൈര്യമൊക്കെ വന്നു. ഫോൺ എടുത്തു ബെഡിൽ കേറി ഗാല്ലറി ഒന്ന് തപ്പി..ചെറിയമ്മ,അമ്മ,അച്ഛൻ ഞങളുടെ ഫോട്ടോകൾ.ചെറിയമ്മയും ഞാനും ചേർന്ന ഒരുപാട് നിമിഷങ്ങൾ അവളുടെ മടിയിൽ കിടക്കുന്നത്, എന്നേ കെട്ടി പിടിച്ചു കഴുത്തിൽ ഉമ്മ വെക്കുന്നത്. പുതിയ പുതിയ ഡ്രെസ്സിൽ ഞങ്ങൾ എന്നും ഒന്നിച്ചെടുക്കുന്നത്.. ഇന്നലെയെടുത്ത സെൽഫി വരെ.
എന്നാ ഇന്നലെ അവളെന്നെന്തൊക്കെയാണ് പറഞ്ഞത്.നായെയെപ്പോലെ എന്ന്, വേശ്യയെ എനിക്ക് പെണ്ണായി കിട്ടുമെന്ന്, അച്ഛന്റെയും അമ്മയുടെയും മോനല്ലാന്ന്. അമ്മ എന്നോട് ഇന്നലെ എന്താണ് കാണിച്ചത്.
അറ്റ്ലീസ്റ്റ് എന്നെയൊന്ന് വിളിച്ചൂടെ അവർ കൂടിയിരുന്നു സംസാരിക്കുമ്പോ.അതൊരു മര്യാദയല്ലേ?. കുടിച്ചത് കൊണ്ടാണെന്നു തോന്നുന്നു.വിഷമം വരുന്നു. ഒന്നുകൂടെ വേഗം അകത്താക്കി.കുപ്പി ഭദ്രമായി കിട്ടിയിടത്ത് തന്നെ വെച്ചു. സമയം നീങ്ങി തുടങ്ങി.എട്ടരവരെയായി.ഫോൺ അടിക്കുന്നുണ്ട് ഗായത്രി. സമാധാനം തന്നൂടെ പെണ്ണെ??. ഇത്തിരി നേരം കൂടെ എന്തോ കാട്ടി നീക്കി..
8:50 ഉള്ളിൽ നിറയുന്ന പേടി പിന്നെ വല്ലാത്ത ധൈര്യമായി.ഒന്നുല്ലേലും എല്ലാരും കിടന്നൊന്ന് പേടിക്കട്ടെ.. ഫോൺ എടുത്തു ഹരിയെ വിളിച്ചു..
“എന്താടാ അഭി. ഞാനിതാ ഇറങ്ങാൻ നിക്ക….” ഓഹ് സമയം ഒക്കെ കൃത്യമാണ്.. ഇവനോട് ഇത്തിരി സെന്റി അടിക്കാം.
“ഹരി അത്…” ഞാൻ തുടങ്ങി. ഒരു കരച്ചിലിന്റെ തുടക്കം..
“എന്താ അഭീ എന്ത് പറ്റി..?” അവന് സംശയം തോന്നിയോ ഇത്ര പെട്ടന്ന്?? എനിക്ക് ഇത്ര വല്ല്യ ഭാവ മാറ്റം ഒക്കെയുണ്ടോ.. ആഹ് എന്തേലും ആവട്ടെ..
“എടാ വയ്യടാ..എല്ലാം മടുത്തു. എന്നെയൊന്നും ആർക്കും വിലയില്ലെടാ..അമ്മ മിണ്ടണില്ല, ഇത്രകാലം സ്നേഹിച്ചിരുന്ന ആരും. ന്നേ തിരിഞ്ഞു നോക്കുന്നുകൂടിയില്ല. ഞാൻ ഒരു പാഴ് ജന്മം.ഒരു പട്ടിയുടെ വിലപോലുമില്ലെടാ… ചെറിയമ്മ പറഞ്ഞതാവും ശെരി. ഞാൻ ശെരിക്കും ഇവരെ മോൻ അല്ലെന്നടാ ഹരി
തോന്നണേ.. ന്തിന് ജീവിക്കാ ഇനി…നീയെല്ലാരോടും പറയണം എനിക്ക് അവരോടൊന്നും പ്രശ്നമില്ലായിരുന്നെന്ന്. ആരോടും വിഷമിക്കല്ലേ ന്ന് പറയണം.. ”
“അഭീ….” അവനിടയിൽ കേറി.. ശ്ശേ!!..
“എടാ.. നീയുണ്ടവണം അവർക്ക് ട്ടോ എല്ലാംസഹായത്തിനു…” ഞാൻ പറഞ്ഞു പൂർത്തിയാക്കി.. ഇനിയും വല്ല വാക്ക് കണ്ടെത്തേണ്ടി വരും.
“എടാ നായിന്റെ മോനേ…” അതാവരുന്നു തെറി..സംഭവം ഏറ്റെന്നു തോന്നുന്നു.വണ്ടി അവിടെ നിന്ന് മുരണ്ടത് കേട്ടു
“സോറി ടാ…” ഞാൻ വെച്ചു.ഹോ… ഒന്ന് ശ്വാസം വിട്ടു..ഇനി സമയമില്ല. ഡോർ ലോക്ക് അല്ലല്ലോന്നാ ആദ്യം നോക്കിയത്.അല്ല.
ഓടി ബാത്‌റൂമിൽ കേറി.ഷെൽഫിലെ ബ്ലേഡ് പാക്കറ്റ് പൊട്ടിച്ചു ഒന്നെടുത്തു. മുന്നിലെ കണ്ണാടിയിൽ മുഖമൊന്ന് നോക്കി.ശ്വാസം വലിച്ചെടുത്തു..ബ്ലേഡ്ഡിൽ വിരൽ അമർത്തി.ഇടതു കൈപ്പത്തിക്കു താഴെ നോക്കി.കിണ്ടി!!എവിടെ ഞെരമ്പ്.. കാണുന്നില്ലല്ലോ.
വിരലുകൊണ്ട് നേഴ്സ്മാർ തട്ടുന്ന പോലെ ഒന്ന് തട്ടി. ഇതൊന്നും തെളിയുന്നില്ലല്ലോ. ഒറ്റ വരക്കലിന് മുറിയണം.. രണ്ടൊന്നും ആലോചിക്കാൻ വയ്യ.എങ്ങനെയൊക്കെയോ അവിടെ തന്നെ മുറിക്കാമെന്ന് ഉറപ്പിച്ചു. ബ്ലേഡ് കൊണ്ട് കയ്യിൽ തട്ടിച്ചു വെച്ചു.കണ്ണടച്ചു ഒറ്റവലി.മനസ്സിൽ അതായിരുന്നു. എവിടെ വിറച്ചിട്ടുവയ്യ. ഇത് നടക്കുമെന്ന് തോന്നുന്നില്ല. ഒന്ന് കൂടെ നോക്കി.. കണ്ണാടിയിൽ മുഖമൊന്ന് നോക്കി ശ്വാസം നിറയെ എടുത്തു.. ബ്ലേഡ് മെല്ലെ കൈയ്യിൽ തൊട്ടു.
കോപ്പ്!!.. മുറിക്കാൻ തോന്നുന്നില്ല.. പേടി.. എങ്ങനെയാണോ ഈ ആളുകളൊക്കെ ആത്മഹത്യ ചെയ്യുന്നത്. ന്നേ കൊണ്ട് കൂട്ടിയാൽ കൂടുമെന്ന് തോന്നണില്ല.
ഇത് നടന്നില്ലെങ്കിൽ ചെറിയമ്മ.അവൾ സന്തോഷത്തോടെ പോവും. വേറെ ഒരുത്തന്റെ കൂടെ.മനസ്സിൽ അവളോടുള്ള കലിപ്പിടാൻ നോക്കി.അന്ന് മാളിൽ വെച്ചു കണ്ടത് മനസ്സിൽ കണ്ടു.ദേഷ്യം വന്നു.. ബ്ലേഡിൽ വല്ലാതെ കൈ മുറുകി..
“ങ്യാവു…” പതുങ്ങി ഒരു വിളി… ഏഹ്!!! ഹാ…സൈഡിലേക്ക് തിരിഞ്ഞു നോക്കലും..തെണ്ടി പൂച്ച ചാടി വന്നു എന്റെ കയ്യിൽ കേറി. പണ്ടാരമടങ്ങാൻ എടുത്തൊരേറു കൊടുത്തു ബെഡിലേക്ക്,ബാത്‌റൂമിൽ നിന്നും. എവിടുന്ന് കേറി വന്നു നാശ്ശം!.ഇത്ര കാലം മനുഷ്യരുടെ ശല്യമായിരുന്നു ഇപ്പൊ ഇതാ മൃഗങ്ങളും.
പെട്ടന്ന് കയ്യിൽ നല്ല തണുപ്പ്.മെല്ലെ അത് ഷോൾഡറിലേക്ക് കേറുന്നുണ്ട്. താഴോട്ട് നോക്കിയപ്പോ തല കറങ്ങുന്ന പോലെ തോന്നി. കൈപ്പതിയിലേക്ക് എന്തോ ഒലിക്കുന്നുണ്ട്..ചോര!!അയ്യോ കൈ മുറിഞ്ഞ് ചോര വാഷ്ബേസിലേക്ക് തെറിച്ചു.കണ്ണ് മെല്ലെ തളരുന്നപോലെ തോന്നി.ചെവിയിൽ ദൂരെ നിന്നും വന്നൊരു മൂളൽ. സംഭവം ഏറ്റു… പക്ഷെ ഹരിയെവിടെ.എന്റെ ദൈവമേ ചോരയിതാ ഡാം പൊട്ടിയ പോലെ
പോവുന്ന. ഇനി ഞാൻ തന്നെ ഹോസ്പിറ്റലിലേക്ക് ഓടേണ്ടി വരുവോ?.മെല്ലെ ചാരി ഞാൻ നിലത്തേക്കിരുന്നു.കൈ പൊത്തി ഞാൻ പിടിച്ചു നോക്കി സംഭവം ഒന്നും ശെരിയാവുന്നില്ല.ഇത്തിരി നേരം അങ്ങനെ നിന്നു.ശരീരം മെല്ലെ തളർന്നു. കണ്ണടച്ചു ഞാൻ അവിടെ കിടന്നു.. ചത്തോ!!
ഏതോ വലിയ ഗുഹക്കുള്ളിലൂടെ ഞാനിങ്ങനെ പറക്കാണ്.നല്ല തണുപ്പ്. അറ്റത്തൊരു വെളിച്ചമുണ്ട്.അവിടെ എത്തുന്നില്ലല്ലോ.!!
ചെവിയിലെ മൂളലൊക്കെ നിന്നു.ഗുഹയിൽ നിന്നാരോ ചവിട്ടി പുറത്താക്കിയപോലെ തോന്നി.ആരോ തൊട്ടു നോക്കുന്നുണ്ട്. തലയിൽ, മുടിയിൽ, മൂക്കിൽ.. ന്ത് കളിക്കാണ്. കണ്ണ് വേണേൽ തുറക്കാം എന്ന സ്ഥിതി വെന്നെന്നു തോന്നി.പതിയെ ഞാൻ തുറന്നു..
ഓഹ്…ഗ്ലൂക്കോസ് വെക്കുന്ന സ്റ്റാന്റ് മുകളിൽ.രക്ഷപെട്ടു.ഹോസ്പിറ്റലിലാണ്,ഹോസ്പിറ്റലിലാണ്…. ചത്തില്ല.അടുത്താരോ ഉണ്ടല്ലോ?.. കണ്ണ് വല്ല്യ രീതിയിൽ തുറക്കാതെ തലമെല്ലെ ഞാനിടത്തോട്ട് തിരിച്ചു നോക്കി.
അതായിരിക്കുന്നു എന്റെ തള്ള..ലക്ഷ്മി വിശ്വനാഥ്. കണ്ണ് വേഗം പൂട്ടി.
“തുറക്കെടാ കണ്ണ്….” അമ്മ ഒച്ചയിട്ടു.ശ്ശേ ഇതൊക്കെ കണ്ടോ?..ഞാൻ ഇളിച്ചുകൊണ്ട് മെല്ലെ കണ്ണ് തുറന്നു നോക്കി. എന്റമ്മേ മുഖം ഒരു കൊട്ടയുണ്ട്.
“ഒന്ന് അങ്ങ് തന്നാലുണ്ടല്ലോ.. തമാശയാണെന്നാണോ നിന്റെ വിചാരം..?.” തുടങ്ങി. കൈവീശി ആംഗ്യം കാട്ടി ഒരു നാടകം.എന്ത് ചെയ്താലും കുറ്റം എന്റെ തലയിൽ.
“പിന്നേ…. ഒന്ന് പോ തള്ളേ… ഇത്തിരി സ്വര്യം തരോ.. അതില്ലാഞ്ഞിട്ടാ ഇതൊക്കെ ചെയ്യാൻ പോയെ…!!” ഇന്നലെ മുതൽ മൈൻഡ് ചെയ്യാത്ത സാധനമാണ് ഇവിടെ വന്നു സ്നേഹം കാട്ടുന്നത്.
“എങ്ങട്ട് പോവാൻ..?. ഞാൻ ഡോക്ടറാണ് നീയെന്റെ പേഷ്യന്റ്റും.പിന്നേ… നീ പറയിണ കേട്ട് അങ്ങ് പോവാൻ നിക്കല്ലേ??..”തള്ളക്ക് ചെറിയമ്മയുടെ സ്വഭാവം വന്നു. വല്ല്യ കുരിശായല്ലോ??.
“എന്നാലെന്റെ ഡോക്ടറെ… എന്തേലും കുത്തി വെച്ചെന്നെയൊന്ന് കൊന്ന് തരോ…?”
“ന്തിനാ…?” ആ ചിരിയോടെയുള്ള ചോദ്യം..
“വീട്ടുകാർക്കൊന്നും ന്നെ വേണ്ടന്നെ…”ഞാൻ അങ്ങ് പറഞ്ഞു.അമ്മയുടെ മുഖം മാറി. ആ കണ്ണ് നിറഞ്ഞു. എന്നാലും നോക്കി ഒരു ചിരിയുണ്ട് ചുണ്ടിൽ . ചങ്ക് കലങ്ങി.. പാവം തോന്നി.
“അമ്മേ…ചാവാൻ നോക്കി ശെരിയാ. ആ ഹരിയുടെ തെണ്ടി പൂച്ച കാരണാണ് ഞാമ്പോലുമറിഞ്ഞില്ല മുറിച്ചു പോയത്..” ഉള്ളത് ഞാൻ അങ്ങ് പറഞ്ഞു.
“എന്നാലുമൊന്ന് പറഞ്ഞൂടായിരുന്നോ? ഞാനല്ലെടാ നിന്നെ ജനിപ്പിച്ചേ.. ഞാൻ തന്നെ അങ്ങ് തീർത്തു തരില്ലായിരുന്നോ?..” സെന്റി എന്തൊരു സെന്റി.
“ശെരിയാണല്ലോ…” സംഭവം ഒരു കൂട്ടകരച്ചിലിലേക്ക് നീങ്ങാതിരിക്കാൻ ഞാൻ പറഞ്ഞു.അതേറ്റു. അമ്മ ചിരിക്കാൻ തുടങ്ങി..
“എന്നാലും എന്റെ മോനു.. എത്ര കഷ്ടപ്പെട്ട് ണ്ടാക്കിയാതന്നറിയോ ഈ നിശ്ചയം…” താടിക്ക് കൈകൊടുത്തമ്മ പറഞ്ഞു..ഉള്ളിൽ ചിരി വന്നു പൊളിഞ്ഞല്ലോ എല്ലാം.
“ആഹാ നിശ്ചയം മൊടങ്ങിയോ??..” ഇനിയെന്തിനാ എല്ലാം മറക്കുന്നത് സന്തോഷത്തോടെ ഞാൻ ചോദിച്ചു.
“എവിടെ…. അതൊക്കെ കൃത്യം നടന്നു.” അമ്മ സിമ്പിൾ ആയി പറഞ്ഞു.എന്റെ മോന്ത വീണു. കഴിഞ്ഞോ എല്ലാം.. എന്റെ മുഖത്തു വന്ന സങ്കടം കൊണ്ടാണോ? അമ്മ മെല്ലെ ചിരിക്കാൻ തുടങ്ങി.
“എന്തെ നിനക്ക് വിഷമം ണ്ടോ…”
“ഏയ്…” ഞാൻ ഒന്നുമില്ലെന്ന് കാട്ടി.
“എടാ…. നിന്നെ ഞാമൂന്ന് തല്ലല്ലേ തല്ലീള്ളൂ.അനുനെ ഞാൻ തല്ലലു തന്നെയായിരുന്നു. അങ്ങനെയെന്തൊക്കെയോ കാട്ടി കൊണ്ടുവന്ന നിശ്ചയാ…എല്ലാം കൂടെ പപ്പടം പൊളിക്കണ പോലെ പൊളിച്ചില്ലേ ദുഷ്ട നീ..” ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്.മൊടങ്ങി അത് മൊടങ്ങി.. പക്ഷെ അനൂന് തല്ല് കിട്ടിയെന്നോ? അമ്മയുടെ എടുത്ത് നിന്ന്?? അമ്മയാണോ ഇതിനൊക്കെ നിബന്തിച്ചേ??.
“എന്റെ ലക്ഷ്മി.ന്ത് മനസ്സാ ഉള്ളിലുള്ളെ ഒന്നുല്ലേലും ഒരു ഡോക്ടർ അല്ലേ?..അതിനെ ഇങ്ങനെ തല്ലേ?..ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കിയതും അമ്മയാണോ.?.” ഇത്രയൊക്കെ ക്രൂരയാണോ ന്റെ അമ്മ എന്തായിരുന്നു മനസ്സിൽ.
“പിന്നേ.. ഇനിയിപ്പോ പറഞ്ഞിട്ടന്താ. ന്റെയവസ്ഥ നിനക്ക് വരണം.അപ്പൊ ഇതൊക്കെ അങ്ങു മനസ്സിലാവും.ആരോടും പറയാതെ,അറിയിക്കാതെ,ഇത്രയെത്തിച്ചതാ.. ആ അപ്പുവിനെ വരെ ഞാൻ ബാംഗ്ലൂർ നിന്ന് കൊണ്ടോന്നു.. അനുനോട് സംസാരിക്കനേ പറഞ്ഞുള്ളു.അവൾ വേറെന്തൊക്കെയോ കാട്ടി.
എടാ പൊട്ടാ ആകെ രണ്ടു മൂന്നാൾക്ക് അറിയുന്ന ഈ കാര്യം കുടുംബം മൊത്തം പാട്ടാക്കിയില്ലേ നീ…” അമ്മ കളിയാക്കികൊണ്ട് ചോദിച്ചു.
“ന്ത് കാര്യം…”
“നീയും അനുവും തമ്മിലിഷ്ടത്തിലാന്ന് .അവളുടെ നിശ്ചയം കാണാൻ വയ്യാതെ നീ കൈ മുറിച്ചതാന്ന് .”
“ഏഹ്ഹ്…” കണ്ണ് തള്ളി പോയി.. ഞാൻ അതിന് അല്ലല്ലോ ചവാൻ നോക്കിയേ. കുടുംബം മൊത്തം അറിഞ്ഞെന്നോ.. അയ്യേ ഇനിയെങ്ങനെ അവരുടെയൊക്കെ മുഖത്തു നോക്കും
“എന്റമ്മേ….. ആ തെണ്ടി.. സുഖായി ജീവിക്കാതെ നിക്കാനാ.. ഞാൻ കൈ മുറിച്ചേ അല്ലാതെ അവളോടിഷ്ടാണ്ടായിട്ടല്ല…” ഞാൻ അമ്മയെ എങ്കിലും സത്യാവസ്ഥ ബോധിപ്പിക്കാൻ നോക്കി..
“എന്തായാലും അതാണ് എല്ലാരും പറയണേ.. പാവം ഗായത്രി അവൾ പേടിച്ചു പോയി നീയിത് ചെയ്തപ്പോ.. അവളാണെന്ന് തോന്നുന്നു ഇത് പറഞ്ഞത്…” തെണ്ടി ഗായത്രി.. പറഞ്ഞിട്ട് കാര്യമില്ല അവളോട് ഞാൻ മുടക്കുമെന്ന് പറഞ്ഞു പോയി.. ഞങ്ങളെ പറ്റി അവൾക്ക് അറിയേം ചെയ്യും.ഈശ്വരാ ഇപ്പൊ എല്ലാംകൂടെ കുടുങ്ങിയല്ലോ.
എന്നാലും ചെറിയമ്മക്കിപ്പൊ സന്തോഷം പോയി കണ്ടുവല്ലോ. പാവം പെണ്ണ്. എന്തൊക്കെയോ ആശയായിരുന്നാ മനസ്സിൽ.. സമാധാനം, സന്തോഷം, ഡോക്ടർ ചെക്കന്. എല്ലാം പോയി
“ഇനി നീയ്യും,അവളുങ്കൂടെ ന്താണ് വെച്ചാൽ പറഞ്ഞു മനസിലാക്കി കൊടുത്തോ..എനിക്കെങ്ങും വയ്യ.ഇതൊന്നും അറിയാതെ നിക്കാനാ നിന്നെ വരെ ഞാന്തല്ലിയത്.” അമ്മ കുറച്ചുകൂടെ അടുത്തുകൊണ്ട് എന്റെ തലയിൽ തലോടി കൊണ്ടിരുന്നു.
ആ മുഖത്തു ഇപ്പൊ വല്ലാത്ത ചിരിയുണ്ട്..
“ലക്ഷ്മിയമ്മേ..” ഞാൻ സ്നേഹത്തോടെ വിളിച്ചു
“ന്താടാ ” അതേ സ്നേഹം തിരിച്ചും..
“ഇനി അവൾക്ക് കല്യാണം അലോയ്ക്കൊന്നും വേണ്ട…” ഇനിയും ഇങ്ങനെ കൈ മുറിച്ചു കിടക്കാൻ വയ്യ.. അതിനും നല്ലത് അങ്ങ് പറയുന്നതല്ലേ
“ഓഹ് ഞാൻ ഇനി ഒന്നിനുമില്ല.. വയ്യ നാണംകെടാനൊന്നും..”അമ്മ എന്റെ നെറ്റിയിൽ ഒരുമ്മ തന്നുക്കൊണ്ട് പറഞ്ഞു.
“ഓഹ് വല്ല്യ സ്നേഹമൊന്നും വേണ്ട.. ഇന്നലെയൊക്കെ ന്തായിരുന്നു.. ഒന്ന് ചിരിക്ക. അതുപോലും ചെയ്തില്ലലോ..?.” ഇങ്ങനെ സ്‌നേഹം കാട്ടുന്നത് കണ്ടു ഞാൻ മുഖം വാട്ടി ചോദിച്ചു.
“അയ്യടാ… നിനക്ക് ന്നോടും വന്നോന്നു മിണ്ടാം. എന്നേക്കാൾ മുന്നേ നീ ആന്റിമാരെ എടുത്തേക്ക് ഓടിയല്ലോ.! അവരോട് മിണ്ടിയല്ലോ!എന്റെ അടുത്തു വരാൻ തന്നെ നീയാളെ കൂട്ടിയില്ലേ.. കള്ള് കുടിച്ചില്ലെടാ നീയ്യ് എന്തൊക്കെയോ വലിച്ചു കേറ്റിയില്ലേ??..” പറഞ്ഞു പറഞ്ഞു അമ്മയുടെ കൈയ്യെന്റെ ചെവിയിലെത്തി.
“സുഖല്ലാതെ കിടക്കാ തള്ളേ…” ഞാൻ ചൂടായി.
“ഹോ.. നിനക്ക് ഇതിനൊക്കെ നല്ല തല്ല് താരാ വേണ്ടേ..” അമ്മ കൈ ഓങ്ങി ചിരിച്ചു.
റൂം മൊതമാകെ അങ്ങ് നോക്കി ഏത് ഹോസ്പിറ്റൽ ആണാവോ?.. സെറ്റപ്പ് ഒക്കെ കൊള്ളാം.
എന്നാലും ആ ചെറിയമ്മയെ ഒന്ന് കാണണമല്ലോ.പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുമെന്ന് അവൾക്ക് കാട്ടി കൊടുത്തില്ലേ ഞാൻ.അമ്മയോട് ചോദിക്കാം..
“അല്ലമ്മേ ചെറിയമ്മ എവിടെ..? അവളോട് ഞാൻ ഇന്നലെ പറഞ്ഞതാ ഇത് നടക്കില്ലാന്ന്.. അവൾക്ക് വിശ്വാസമില്ല.ഇപ്പൊ എങ്ങനെയുണ്ട്..”
“അവൾ പുറത്തുണ്ട്… നിന്നെ കാണണം എന്നൊക്കെ പറഞ്ഞു..” ചെറിയമ്മയ്ക്ക് ന്നോട് സ്നേഹോ എപ്പോ തൊടങ്ങി??
“ന്നട്ടോ…?”
“ന്നട്ട് ന്താ ചോറ് കഴിക്കാൻ പോയീണ്ട്..ക്യാന്റീനിൽ..” ശ്ശേ ചോറ് കഴിക്കാൻ ആണോ അവൾ വന്നേ..
“എത്ര പൈസയാ അഭീ നീ വെറുതെ ആക്കിയതന്നറിയോ??” എന്നേ ചുറ്റി അവിടെയും ഇവിടെയും എന്തൊക്കെയോ എടുത്തു നോക്കി അമ്മ പറഞ്ഞു..
“ന്റെ ജീവനാണോ, പൈസയാണോ വലുത്..?”
“അത് നീ തന്നെയാ… ന്നാലും..” പുറത്തുനിന്നും രണ്ടു നേഴ്സ് കേറി വന്നു ചിരിച്ചു. അമ്മയോട് എന്തൊക്കെയോ പറഞ്ഞു പോയി.
“നീയിവിടെ കിടക്ക്…ഒന്ന് കറങ്ങിയിട്ട് ഞാനിപ്പോ വരാം. ”
” ഹാ ” ഞാൻ പറഞ്ഞു..
“അടങ്ങി കിടക്കണേ..?”
“ഞാൻ ചെറിയ കുട്ടിയൊന്നുമല്ല.”
“ഒച്ചയുണ്ടാക്കരുതേ…” വീണ്ടും അമ്മ .എന്ത് പറഞ്ഞിട്ട് ന്താ ചെറിയ കുട്ടികളോട് പറയുന്നപോലെയാണ് നോട്ടം.ഒരുമ്മ തന്നു അമ്മ പോയി.
കയ്യിലേക്ക് എന്തോ കുത്തി കേറ്റുന്നുണ്ട്. മുറിച്ചിടത് എന്തൊക്കെയോ ഒട്ടിച്ചിട്ടുണ്ട്.വേണ്ടാത്ത ഓരോ പരിവാടി. ആ ഒരുത്തി കാരണമാണല്ലോന്ന് ഓർക്കുമ്പോ. ഹാ… നടന്നില്ലല്ലോ ആശ്വാസം. എന്നാലും അവളെവിടെ, ചിലപ്പോ കാണലുണ്ടാവില്ല ചമ്മലായിരിക്കും.
കുറച്ചൂടെ കിടന്നു. മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്.ഇവിടെയാരുമില്ലേ? അമ്മയെവിടെ പോയോ ആവ്വോ.. വാതിൽക്കലേക്ക് നോക്കിയായിരുന്നു കിടത്തം. പെട്ടന്ന് വാതിൽ മെല്ലെ തുറന്നു വരുന്നപോലെ തോന്നി.ഫുൾ അങ്ങ് തുറന്നില്ല ഇത്തിരി. ഇടയിലൂടെ ഒരു ഒളിഞ്ഞു നോട്ടം.ശെരിക്ക് കണ്ടില്ല എന്നെയെന്നുതോന്നുന്നു,വാതിൽ ഇത്തിരികൂടെ തള്ളി അതാ ഓന്തിനെ പോലെ നോക്കി ചെറിയമ്മ. ഓഹ്!!ഒളിഞ്ഞു നോക്കി ഓടാനുള്ള പരിവാടിയാണ്.നിക്കടീ നിക്ക്.. ആ കണ്ണൊന്നു തിരിഞ്ഞു എന്റെ നേരെ വന്നതും ഞാൻ നല്ല വെളുക്കെനെ അങ്ങ് ചിരിച്ചു കൊടുത്തു.
“നിക്കടീ അവിടെ.!..” വാതിലും പ്പൂട്ടി ഓടാനുള്ളയവളുടെ ശ്രമം.ഞാൻ സമ്മതിക്കോ?ആ മുഖം ഒന്ന് നേരിട്ട് കാണണ്ടേ.ഒച്ചയിട്ട് നിർത്തിച്ചു.
അളിഞ്ഞ ഒരു ചിരിയും കൊണ്ട് പെണ്ണ് വാതിലും തുറന്നു ഉള്ളിലേക്ക് കേറി. തല താഴത്തിവെച്ചു കൈയ്യും കെട്ടി നിക്കണ കണ്ടാലെന്തു പാവം.ഒരു ചവിട്ട കൊടുക്കാനാ തോന്നണേ.ഇടക്ക് ആ കണ്ണ് പൊക്കിയൊന്ന് ഒളിഞ്ഞു നോക്കുന്നുമുണ്ട്.
“ഡീ ചെറിയമ്മേ…. ഇപ്പൊ ഞാൻ ആരാന്നു നിനക്ക് മനസ്സിലായില്ലെടീ പുല്ലേ..?? ” പറഞ്ഞ വാക്ക് ആദ്യമായി പാലിച്ചതിന്റെരഭിമാനം എനിക്ക് തന്നെ വന്നു.
“നിനക്ക് സന്തോഷിക്കണം ല്ലേ സന്തോഷിക്ക്.. സമാധാനം വേണം ല്ലേ സമാധാനിക്ക്… ഹ ഹ ഹ ഹ ” ചിരി വരാഞ്ഞിട്ട് കൂടെ ഞാൻ ആക്കി ചിരിച്ചോണ്ട് നിന്നു.ചിരി തുടങ്ങിയപ്പോ അവളുടെ മുഖത്തൊരു വേദന പോലെയുണ്ട് എന്നാ ചിരിച്ചു ചിരിച്ചു ഒരു വിധമായപ്പോ അവളും എന്റെ കൂടെ ചിരിക്കാൻ തുടങ്ങി .ഇവൾക്ക് ന്താ വട്ടായീണോ?.
“ഡാ…. ” ചിരി പെട്ടന്ന് മാറ്റിയവളുടെ വിളി.ഓഹ് സുഖമില്ലാതെ കിടക്കാനുള്ള വിചാരണ്ടാവും.
“നിന്നോട് ഒച്ചയുണ്ടാക്കരുത് എന്നൊക്കെ പറഞ്ഞതല്ലേ.. ചോര കൊറേ പോയതാ.. ന്നാലും ന്ത് ധൈര്യാടാ ചെക്കാ നിനക്ക് .. ” ഇവൾക്ക് ശരിക്കും വട്ടായിന്നാ തോന്നണേ. കൈയ്യ് താടിക്ക് കൊടുത്ത് നോക്കണ കാണുമ്പോ അത് തന്നെ തോന്നുന്നുണ്ട്.നിശ്ചയം മുടങ്ങിയതിന്റെ ഷോക്ക് ആണോ.ചെലപ്പോ കഴുത്ത് ഞെരിച്ചു കൊന്നാലോ ന്നെ .ചോദിച്ചതിന് ഞാൻ മെല്ലെ ചിരിച്ചു കൊടുത്തു..
“ന്താടാ മിണ്ടാത്തെ . നാക്ക് വിഴുങ്ങിയോ നീ??..” ഇവൾക്ക് ഒരു സങ്കടവുമില്ലല്ലോ.. ന്തേലും ആവട്ടെ.. പുറത്ത് കാണിക്കാതെ നിക്കുന്നതാവും. ഞാനിവിടെ ജയിച്ചല്ലോ അതാവും
“ആ വിഴുങ്ങി.. നിന്റമ്മൂമ്മയുടെ ഹോസ്പിറ്റലൊന്നുമല്ലലോ.നിന്റെ വായ്യീക്കേറിയൊന്നുമല്ലല്ലോ ഞാൻ ചിരിക്കണത്.ഞാൻ ഒച്ചയിടും, മിണ്ടാതെ നിക്കും അതെന്റെ ഇഷ്ടം.. ഇഷ്ടല്ലാത്തോര്.. അങ്ങട്ട് മാറിയിരിക്ക്..” ഞാനിതിരി കടുപ്പിച്ചു പറഞ്ഞു.
“അയ്യടാ ഇതെന്റെ ചേച്ചിയുടെ ഹോസ്പിറ്റലാണ്.. ഞാൻ ഇവിടുത്തെ ഡോക്ടറും.എനിക്കിഷ്ടാള്ളോട്ത്ത് ഞാൻ പോവ്വും.ഇഷ്ടള്ളോരോട് ഞാമിണ്ടും അതിഷ്ടല്ലാത്തോരൊന്നും ഇവിടെ കിടക്കേണ്ട..” ബെഡിൽ,സൈഡിൽക്കേറിയിരുന്ന് അവളെന്നെ തുറിച്ചു നോക്കി കൊഞ്ഞനം കാട്ടി. പത്തി ഞാൻ മെല്ലെ താഴ്ത്തി ഇവൾക്കന്തോ പറ്റിയല്ലോ? ഒരു സങ്കടവും ന്താ ഇവൾക്കില്ലാത്തത്.ആ നോട്ടം ന്റെ മുഖത്തേക്ക് തന്നെയാണ്.. ഞാൻ കാണാത്തപോലെ നിന്നു.
പിന്നെയുണ്ട് അവൾ കൈ പൊക്കി എന്റെ മുഖത്തേക്ക് കൊണ്ടുവരുന്നു.പെട്ടന്ന് പേടിച്ചു ഞാനിത്തിരി പുറകിലേക്ക് മാറി.കൊല്ലോന്നൊരു സംശയം.
“അടങ്ങി നിക്കടാ അവിടെ.. ന്താ നീ കളിക്കാ?? ഒന്ന് ഞാനങ്ങു തരും..” ഓഹ് ഇവളുടെ പിടിയിലായല്ലോ ഞാൻ. രക്ഷയില്ല.സഹിക്ക തന്നെ.. അവളാ കൈ എന്റെ മുഖത്തേക് കൊണ്ടുവന്നു മൂക്കിനടുപ്പിച്ചു വെച്ചു.നല്ല ബിരിയാണിയുടെ മണം. നക്കി വരാണ് തെണ്ടി.
“ന്താ…??”അതു മുഖത്തു കാണിക്കാതെ ഞാൻ ചോദിച്ചു.
“നോക്കെടാ കൊരങ്ങാ നല്ല മണമില്ലേ..??” അവൾ ചിരിച്ചുകൊണ്ടാ ക്കൈ വീണ്ടുമെന്റെ മൂക്കിലടുപ്പിച്ചു..
“മ്ഹും….” മൂക്കുകൊണ്ട് ഒച്ചയുണ്ടാക്കി ഞാൻ മുഖം ചുളിച്ചു
“എലി ചത്തപോലെയുണ്ട് …” വെറുതെ അങ്ങ് തട്ടിവിട്ടു. അവൾക്ക് പുച്ഛം.
“പോടാ…നല്ല മട്ടൺ ബിരിയാണി ആയിരുന്നു..തിന്നുമ്പോ നിന്നയാ ഞാനോലിചിച്ചേ..ന്റെ അഭി വിശന്നിരിക്കാവില്ലെന്ന്.. അതോണ്ട് ഞാനതൊക്കെ മുഴുവനങ്ങു തിന്നു..ഇന്നലെയൊന്നും ഒരു വറ്റ്പോലും ഇറങ്ങീല്ലായിരുന്നുടാ..ടെൻഷൻ കൊണ്ട്. ഇപ്പൊ സുഖണ്ട്…” അവളു കൊഞ്ചി കുഴഞ്ഞന്നോട് പറഞ്ഞു. ഇവളെന്റെ കിളി പോക്കല്ലോ??ന്ത് സ്നേഹമാണിപ്പോ? കള്ളി. അഭിനയിച്ചു തകർക്കാണ്
“ന്റെ അഭിയോ?.. ഞാനാരുടെയും അഭിയല്ല…” അവളുടെ ഓരോ സ്വഭാവമേ..അതിലെന്റെ പേര് വലുച്ചിടുന്നതെന്തിനാ?
“ഒന്ന് പോടാ…ന്റെ അഭിയാ നീ.. ഇന്നലെന്തൊക്കെയാ നീ പറഞ്ഞത്.?വേറെ അർത്ഥത്തിലാണെകിലും
ചെറിയമ്മയെ ഞാനാർക്കും വിട്ടു കൊടുക്കില്ലാന്നൊക്കെയല്ലേ?? അത് തന്നെയാ നിക്കും പറയാനുള്ളേ.. നീയന്റെയാ, എനിക്കൊരുപാടിഷ്ടാ… എന്നിട്ട് ഞാൻ വേറെ ഒരുത്തന്റെ ഒപ്പമങ്ങു പോവാണോ??” എനിക്ക് ചെറിയ തലകറക്കം പോലെ തോന്നി.ശെരിക്കും വട്ടായത് എനിക്കാണോ??
“പറ നീ.. ഞാൻ പോണോ?…”
“മ് മ്…” ഞാൻവേണ്ടാന്ന് തലയാട്ടി കൊടുത്തു.
“ഹാ…ആ തെണ്ടി ഡോക്ടറോട് ഞാമ്പച്ചമലയാളത്തിൽ പറഞ്ഞതാഭീ… എനിക്ക് വേറെ ഒരാളുണ്ട്.ഞങ്ങൾ ഇഷ്ടത്തിലാന്നൊക്കെ .. അയാൾക്ക് ന്നാലും ന്നെ വേണം.തെണ്ടി വായിനോക്കി,ചെറ്റ .ന്നെ ഒറ്റക്കാക്കി നീമുങ്ങിയല്ലേ? ഞാനെന്ത് ചെയ്യാനാ..ചേച്ചിയാണേൽ അതെന്നെ മതീന്ന് പറഞ്ഞു.” ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. എല്ലാമൊരു നാടകമായിരുന്നോ?.ഒരു ചിരിയോടെ അവളെന്നെ നോക്കിയെങ്കിലും.കിളിപോയി നിക്കായിരുന്നു ഞാൻ.
“ന്താ അഭീ നോക്കണേ..? ഇതൊക്കെല്ലേ ഇന്നലെ നടന്നതൊക്കെ ചെറിയമ്മയുടെ ഒരു നമ്പറാണുട്ടോ!! പിന്നേ ഇന്നലെ ഞാനങ്ങനെ ഒക്കെ പറഞ്ഞത് വെറുതെയാടാ .നീ വേസ്റ്റ് ഒന്നുമല്ല.പട്ടീന്നൊക്കെ വിളിച്ചത് നിന്നെ ദേഷ്യം പിടിക്കാനാ.ജോലിയിലൊക്കെ എന്ത് കാര്യമാണെഭീ..? എനിക്ക് പണിയുണ്ടല്ലോ അത് മതി.അങ്ങനെ ഒക്കെ പറഞ്ഞോണ്ട് ന്തായി? നീ തന്നെ മൊടക്കി തന്നില്ലേയിത്.എനിക്ക് നീയില്ലാതെ പറ്റില്ലയഭീ.ആ ഷെറിനൊക്കെ പൊട്ടത്തിയാട്ടോ . അവൾക്ക് ബുദ്ധിയില്ലെടാ..” അവളെന്നെ കൂടുതൽ തളർത്തുകയാണ് ചെയ്തത്.ഒരു ചോദ്യം ചോദിക്കാനോ.. ദേഷ്യപ്പെടാണോ എനിക്ക് കഴിയണ്ടേ.കേട്ട് അന്തം വിട്ടങ്ങനെ നിന്നു. എന്തൊക്കെയാ ഞാൻ കരുതിയത് എന്റെ ഓരോ പ്ലാനും കോപ്പും.. ചെയ്തു കഴിഞ്ഞപ്പോ സമ്മാനം അവൾക്ക്!!!
“നിനക്ക് ദേഷ്യണ്ടാവൂന്ന് അറിയാ..ഞാനങ്ങനെ ഒക്കെ നിന്നെ പറഞ്ഞില്ലേൽ.. നീയിങ്ങട്ട് വരോ? കെട്ടി പൊയ്ക്കോട്ടെന്ന് കരുതിയാലോ..? ഇവിടെ വന്നു നീ മൊടക്കൂന്ന് പറഞ്ഞപ്പോ ന്ത് സന്തോഷം ആയെന്നറിയോ. നിന്നെ പിടിച്ചു അങ്ങ് തിന്നലോന്ന് വരെ തോന്നി.പൊട്ടൻ നീയൊന്നും മിണ്ടില്ലല്ലോ? ഉള്ളിലെന്താണെന്ന് കൃത്യം അങ്ങ് മനസ്സിലാവണ്ടേ നിക്ക്.അതാ ഞാൻ വീണ്ടും വീണ്ടും ചോദിച്ചേ..സമയം മണിക്കൂറുകളെയുള്ളൂ നീയെന്ത് കാണിക്കാനൊക്കെ.അപ്പോഴും നിനക്ക് മാസ് ഡയലോഗ് ഇടണം കൊരങ്ങൻ” കൊഞ്ചി കൊഞ്ചി എന്റെ മീശയിൽ പിടിച്ചവൾ വലിച്ചു.. “മ്മ്….”ഞാൻ കണ്ണുരുട്ടി കാട്ടി.
“അവന്റെ വീട്ടിൽ പോയി പ്രേശ്നണ്ടാക്കും നോക്കെ കരുതി എവിടെ..? കൈ മുറിച്ചിരിക്കുന്നു..” അവൾ മുഖം ചുളിച്ചു ചിലച്ചോണ്ട് നിന്നു. വീണ്ടും ന്നെ പൊട്ടനാക്കിയപോലെ തോന്നി.പാവ കളിക്കണപോലെ അങ്ങട്ടും ഇങ്ങട്ടും കളിപ്പിക്കാണല്ലോ ഈശ്വരാ.
“ന്നെ വീണ്ടും പൊട്ടൻ കളിപ്പിക്കല്ലേ എല്ലാരും കൂടെ, അന്നേ ആലോചിച്ചതാ.. ഇങ്ങട്ട് വരണ്ടാന്നു, നിന്നെ കാണണ്ടാന്നും. അവിടെ നിന്നാൽ മതിയായിരുന്നു…” ഞാൻ ദേഷ്യം കൊണ്ട് പറഞ്ഞു.മുഖം ചുളിച്ചു കള്ള ദേഷ്യം കാട്ടി അവളുടെ ഇരിപ്പ്.
“സോറി….” കൊഞ്ചിക്കൊണ്ടുള്ള ആ പറച്ചിൽ..
“നിന്റെ അച്ഛന് കൊണ്ട് കൊടുക്ക്…” വേണ്ട വേണ്ടാന്ന് വിചാരിച്ചതാ പറയിപ്പിക്കും തെണ്ടി..
“ന്നോട് ഇഷ്ടാണ്ടായിട്ടാണല്ലോ ഇതൊക്കെ ചെയ്തത് ല്ലേ…ന്യായം കയ്യിലുണ്ടല്ലോ ല്ലേ ? ഇതൊന്നും
കയ്യിലില്ലായിരുന്നേൽ ഒന്നങ്ങു തന്നേനെ ഞാൻ…” കയിൽ കേറ്റിയ സൂചി നോക്കി ടെമ്പർ തെറ്റി ഞാൻമ്പാറഞ്ഞു. അവൾക്കെന്ത് ഭാവമാറ്റം.
“അയ്യടാ…” കീഴ്ചുണ്ട് വളച്ചു പ്രേത്യേക ഭാവത്തോടെയുള്ളവളുടെ പറച്ചിൽ..
“ഞാൻ അങ്ങ് നിന്ന് തരല്ലേ തല്ലാൻ. നിന്നോട് ഞാനെന്താ ചെയ്തേ..? ആ നശിച്ചവൾ അപ്പുവന്നുന്നെ ഉമ്മ വെച്ചതോ..? ന്നെ ഭീഷണിപ്പെടുത്തിയാൽ ഞാനെന്ത് ചെയ്യും.പിന്നേ ഈ നിശ്ചയം മൊടക്കിയതോ. എനിക്കിഷ്ടല്ലയിതു, നീ വന്നു തന്നു മൊടക്കി തന്നു.. അതല്ലേ ഉള്ളൂ..പിന്നേ എനിക്ക് നിന്നെ ഇഷ്ടാ.. അതൊരു തെറ്റല്ലല്ലോ അഭീ.. ” സംഭവം അത്രേ ഉള്ളൂ.. ശെരിയാണല്ലോ അത്രേ ഉള്ളൂ.. ന്നാലും അവളോട് അങ്ങനെ അങ്ങ് സന്ധിചേരാൻ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്.എന്തിനാണെന്ന് ചോദിച്ചാൽ ആവ്വോ??മുകളിൽ ഭാവങ്ങൾ വാരി വിതറുന്ന ആ മുഖമെന്റെ ഉത്തരത്തിനു വേണ്ടി നോക്കി നിക്കാണ്.. പിരികം പൊക്കി ന്താ ന്താ ന്നുള്ള ചോദ്യം കുറച്ചു നേരമായി.
“ആ ന്തേലും ചെയ്.. നീ സ്നേഹിച്ചോ ചെറിയമ്മേ.. ന്നാ എനിക്ക് ഇല്ലാതെ നിക്കാലോ…നിന്നെയെനിക്കിഷ്ടല്ല..” ഈ നേരത്തെ അന്തരീക്ഷത്തിനു ഇതാണ് ബെസ്റ്റ് എന്ന് തോന്നി. ഓഹ് ഡിമാൻഡ് എന്നവളുടെ ഭാവം വകവെക്കാതെ ഞാൻ ചിരിച്ചു കാട്ടി.
“ഹാ.. ബാംഗ്ലൂർന്ന് ഇവിടെ വരെ എത്തിച്ചില്ലേ ഞാൻ.. പിന്നെയാണോ വളക്കാൻ പണിയെന്റെ മോനൂ..” അവൾ ഭീഷണി പുറത്തെടുത്തു.. ന്നാൽ അതൊന്ന് കാണണ ല്ലോ..
“നീ പോടീ..പെണ്ണെ..നിന്റെ ചന്തിയും അളിഞ്ഞ മോന്തയും കണ്ടാൽ ഞാനങ്ങു വളയല്ലെ…” പുച്ഛം ഞാൻ വാരി വിതറി.
“അച്ചോടാ.. സാരല്ല.. ന്തായാലും മോനു ഇവിടെ കിടക്ക് ട്ടോ.. അനുചെറിയമ്മ നിന്നെവീട്ടിൽ കൊണ്ടോവാൻ ഉള്ള പരിവാടി നോക്കട്ടെ.. പിന്നേ പുറത്തെല്ലാരും പറയണത് നമ്മൾ തമ്മിൽ ലവ് ആണെന്ന.” അവൾ നല്ലപോലെ നാണിച്ചു കൊണ്ട് ചിരിച്ചു.. അതാ അടുത്ത കുരിശ്. ഞാൻ എങ്ങനെ ആളുകളുടെ മുഖത്തേക്ക് നോക്കും.തെണ്ടിക്ക് ഒരു പ്രശ്നവുമില്ലേ?? ഹാ നാണം എന്ന് പറഞ്ഞത് ആ വഴിക്ക് പോവൂല്ലല്ലോ.. ശവം.
അവൾ ബെഡിൽ നിന്ന് എഴുനേറ്റു.ഹോ പോവാണല്ലോ. ഇനി അടുത്തതാരാ കയറി വരാ.. നാണംകെട്ടു ചാവുന്ന്.
“അഭീ ഇന്നലെ ചോയ്ച്ചില്ലായിരുന്നോ, ഉമ്മ താരോന്ന്.ഇന്നലെ തന്നാലെങ്ങനെയാ ശെരിയാവാ… ന്റെ കുട്ടീ വാ.ഇപ്പൊ തരാ .”അവൾ കൈ നീട്ടി എന്റെ നേരെ വന്നു. കോപ്പിലെയൊരുമ്മ
“നിന്റെയുമ്മയൊന്നും നിക്ക് വേണ്ട…” കിട്ടിയാൽ കൊള്ളാം.. ഒരുമ്മയല്ലേ ന്നാലും സ്റ്റാൻഡേർഡ് വിടരുത്തല്ലോ.
“പോടാ ചെറിയമ്മ തരുന്നതാ വാങ്ങണം..” ആ ഉണ്ടക്കണ്ണിൽ കുസൃതി മിന്നി.. സുന്ദരിയുടെ
കൊതിപ്പിക്കുന്ന ചുണ്ട് മെല്ലെ തുറന്നന്റെ മുഖത്തേക്ക് അടുപ്പിച്ചു.പോണിടൈൽ രീതിയിൽ കെട്ടിയിട്ട മുടി തടസ്സമായി മുന്നിലേക്ക് വന്നപ്പോഅവള്ത് മാടി വെച്ചു.. ആ കൊതിപ്പിക്കുന്ന മണം. മതിവരാത്ത ഞാനത് കണ്ണടച്ചുള്ളിൽ സൂക്ഷിച്ചു..
“കണ്ണ് തുറക്കെടാ…” അവളുടെ മധുര സ്വരം..
“പോടീ….” സ്റ്റാൻഡേർഡ് നിലനിർത്താണല്ലോ.
“ഹും…” അവള് മുഖം കനപ്പിച്ചു.. തല ആഴ്ത്തി.. എന്റെ കവിളിൽ ഒരുമ്മ.ചുണ്ടിൽ തരുമെന്ന് പ്രതീക്ഷിച്ചു.. ആ പോട്ടെ തല പൊക്കിയവൾക്ക് ഒരു കള്ളച്ചിരിയുണ്ട്..
“ന്താടാ..” കൂടെയുള്ള ചോദ്യം
“ന്ത്…” ഒന്നുമറിയത്തെ ഞാൻ തിരിച്ചിട്ടു. ചിരിച്ചുകൊണ്ട് അവൾ വീണ്ടും ആഴ്ന്നു. മറ്റേ കവിളിൽ കൂടെ. പിന്നെ മെല്ലെ അത് മൂക്കിലെത്തി, പിന്നെ നെറ്റിയിൽ സമയമെടുത്തു ചുണ്ടിങ്ങനെ ആഴ്ന്നു ഇറങ്ങാണ്.പെട്ടന്ന് സൈഡിലെ വാതിൽ തുറന്നു. ചെറിയമ്മ വേഗം തല വലിച്ചു നേരെ നിന്നു. ചടപ്പുകൊണ്ട് ഞാൻ കണ്ണ് മുറുക്കെയടച്ചറിയാത്ത പോലെയഭിനയിച്ചു. ആരാ വന്നത്. കണ്ണ് പാതി തുറന്നു കഷ്ടപ്പെട്ട് വാതിലേക്ക് നോക്കിയപ്പോ.. അമ്മ നിൽക്കുന്നുണ്ട്.സാഭാഷ്!!! ഇനിയെന്തൊക്കെ ആണോ ആവോ?
(തുടരും )
120cookie-checkപിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 16